അന്തേവാസികള്‍

Tuesday, September 30, 2008

പതിവുകാഴ്ചകള്‍: അമ്മയെന്ന പദം

അമ്മയെന്ന പദം

Monday, September 29, 2008

ഐസ് ക്യുബ്

റോസാ പുഷ്പം
പ്രണയത്തിന്റെ ദേശിയ പുഷ്പം അല്ല


പഷേ

എന്റെ മുന്നില്‍ ഇരിക്കുന്ന മദ്യത്തില്‍
അലിഞ്ഞു ചേരുന്ന ഐസ് ക്യുബാണ് പ്രണയം

ചൂടുള്ള മദ്യത്തില്‍ , തിളയ്ക്കുന്ന ചിന്തയില്‍ ,
എന്റെ സിരകളില്‍
ഒരു കുളിരായി പടര്‍ന്ന് കയറുന്നതാണ്‌ പ്രണയം

Friday, September 26, 2008

വേനൽനദി-2

സീൻ
വീടിന്റെ ഉമ്മറം.
തൂണിനു ചാരി താടിക്ക് കൈകൊടുത്ത് വിഷാദമൂകനായിരിക്കുന്ന കാപ്പില്ലാശ്ശാരിയുടെ മുഖത്ത് ക്യാമറ.
വീടിന്റെ മുറ്റത്ത് നിറഞ്ഞു നിലക്കുന്ന ആളുകൾ അവരുടെ സംസാരം.
നീരുപണിക്കർ,കുറുമാൻ മാഷ്,പൊറാടത്ത്,ഹരിയണ്ണൻ,കുറ്റ്യാടികാരൻ തുടങ്ങിയവർ.।
പശ്ചാത്തലത്തിൽ ഒരു ബീഡിക്ക് തീകൊളൂത്തുന്ന നീരുപണിക്കർ(ക്യാമറ)
നീരുപണിക്കർ(പുകപുറത്തേക്ക് തുപ്പികൊണ്ട്)।“മാണികുട്ടിടെ വീട്ടിൽ വിവരം അറിയിച്ചോ?.”
കുറുമാൻ മാഷ്:കാപ്പിലാശ്ശാരി സമ്മതിക്കുമെന്ന് തോന്നണില്ല।കാര്യം പറഞ്ഞാൽ ഓൾടെ അഛനാ.”
ഹരിയണ്ണൻ(നീരുവിന്റെ കൈയ്യിൽ നിന്നും കത്തിയ ബീഡി വാങ്ങി മറ്റൊന്ന് ചുണ്ടത്ത് വച്ച് തീ കൊളുത്തുന്നു.)
ഹരിയണ്ണൻ:പാമുവശ്ശാരി മാണികുട്ടിടെ കഴുത്തിൽ താലികെട്ടിയപ്പോൾ അറ്റുവീണതാ വല്ലഭനാശ്ശാരിയുമായിട്ടുള്ള ബന്ധം.പൊറാടത്തിന് ഓർമ്മയുണ്ടോ മ്മടെ കാപ്പിലെ ഷാപ്പില് വല്ലഭനും കാപ്പിലാനും കൂടി കള്ളുകുടിക്കാൻ വരാറുള്ളത്.(ബീഡി പുക അകത്തേക്ക് ആഞ്ഞൂ വലിച്ചിട്ട് പുറത്തേക്ക് തുപ്പുന്നു.തുപ്പുന്ന പുക ഒരു പുകകുഴലിലൂടെയെന്നവണ്ണം പുറത്തേക്ക് പരക്കുന്ന പുക.)
പൊറാടത്ത്:“ഉവ്വ”.
പൊറാത്തിന്റെ ചിന്തകളിൽ നിറയുന്ന ഒരു രാത്രി.
പാടവരമ്പത്തൂടെ ഒരു ചൂട്ടുകറ്റ വീശി ആ‍ടി ആടി വരുന്ന വല്ലഭനാശ്ശാരിയും കാപ്പിലാശ്ശാരിയും.
അങ്ങിങ്ങായി മിന്നാമിനുങ്ങുകൾ നിറഞ്ഞ രാത്രിയുടെ പശ്ചാത്തലം.
നക്ഷത്രങ്ങൾ നിറഞ്ഞ നീലാകാശം.
ചീവിടുകളുടെ ശബ്ദം.
മുന്നെ ചൂട്ടുകറ്റ വീശി മുന്നോട്ട് നടക്കുന്ന വല്ലഭനാശ്ശാരി:കാപ്പു ചാണക്യൻ കള്ളില് ഗുളിക കലക്കുന്നുണ്ടോടോ? പണ്ടൊക്കെ നാലുകുപ്പി അകത്താക്കിയാലും ഒന്നും ആകത്തില്ലായിരുന്നു.ഇന്നെന്താടോ രണ്ടെണ്ണം അകത്താക്കിയപ്പോഴെക്കും തലക്കൊരു കിക്ക്.”
കാപ്പിലാശ്ശാരി:ചാണക്യൻ നല്ല നേരും നെറിയും ഉള്ള ഒരുവനാ.അവൻ കള്ളീൽ മായം ചേർക്കില്ല।കള്ളുകുടിക്കുമ്പോൾ വല്ലോ കഴിക്കു കൂടി ചെയ്യണം।താൻ ഈ പിശുക്കി ഉണ്ടാക്കുന്നത് ആർക്കാടോ?”
വല്ലഭനാശ്ശാരി:എന്റെ മാണികുട്ടിക്ക് വേണ്ടി അവളല്ലാതെ എനിക്ക് ആരാടോ ഉള്ളെ।അവളെ തന്റെ മോന്റെ കൈയ്യിൽ പിടിച്ചേലപിക്കുമ്പോൾ വല്ലതും വേണ്ടായോ?.”
കാപ്പിലാശ്ശാരി:കുന്തം.(പുറത്തേക്ക് നീട്ടി കാറി തുപ്പുന്നു.)“എന്റെ മോൻ പാമു അവളെ നല്ല പോലെ നോക്കികോളും അതിന് താൻ ഒന്നും ഇപ്പഴെ ഉണ്ടാക്കി വയ്ക്കണ്ട.”
കാപ്പില്ലാശ്ശാരി:“എടോ കള്ളുകുടിക്കുമ്പോൾ കള്ളു കുടിക്കണം।താ‍ൻ എന്നെ കണ്ടോ നാലരകുപ്പിം രണ്ട് ഗ്ലാസ്സും അകത്താക്കിട്ടും എനിക്ക് വല്ലോ കുഴപ്പവും .ഉണ്ടോന്ന്.”
കാപ്പില്ലാശ്ശാരി രണ്ട് കാലും ഉയർത്തി സെറ്റഡിയായി നിലക്കാൻ ശ്രമിക്കുന്നു।അതിനിടയിൽ അയ്യാൾക്ക് കാലു വഴുതുന്നു.താഴെ തോട്ടിലേക്ക് കൂപ്പുകുത്തി വീഴുന്ന കാപ്പില്ലാശ്ശാരി(വെള്ളത്തിന്റെ ശബ്ദം.)
വല്ലഭനാശ്ശാരി:“താൻ വീണോ?.പൂയ്യ് പൂയ്യ്(ദൂരേക്ക് നോക്കി ഉറക്കെ കൂവുന്ന വല്ലഭനാശ്ശാരിയുടെ ശബ്ദം.അതിന്റെ പ്രതിഫലനം.)
വല്ലഭനാശ്ശാരിക്കും കാലുതെറ്റുന്നു.തോട്ടിലേക്ക് വീഴുന്ന കാപ്പില്ലാശ്ശാരി।(വെള്ളത്തിന്റെ ശബ്ദം.)
കാപ്പിലാശ്ശാരി:എന്റെ കാപ്പിലമ്മെ(നീണ്ടവിളി) വല്ലഭൊ തന്റെ കാലും ഇടറിയോ?.
കാപ്പിലാശ്ശാരിയുടെ ചിരി.
വല്ലഭനും ചിരിക്കുന്നു.
രണ്ടാളും വെള്ളത്തിൽ കിടന്ന് കൊച്ചുകുട്ടികളെ പോലെ തല്ലുപിടിക്കുന്നു.വെള്ളം പരസപരം കോരി എറിയുന്നു.
തുടരും


വേനൽനദി-1 ഇവിടെ വായിയ്ക്കാം.....

ആശ്രമരഹസ്യവും.... അങ്ങാടിപാട്ടും 2

അവിചാരിതമായി എനിക്കുണ്ടായ ചില മാനസിക സംഘര്‍ഷങ്ങള്‍ കാരണം ഈ ഭാഗത്തിന് പോരായമകള്‍ ഏറിയിട്ടുണ്ടാവാം. ആശ്രമ സന്ദര്‍ശകരില്‍ ചുരുക്കം വരുന്ന എന്റെ മാന്യ വായനക്കാര്‍ ക്ഷമിക്കുമല്ലോ?
ആശ്രമരഹസ്യവും.... അങ്ങാടിപാട്ടും 2

ആശ്രമത്തിലെത്തുമ്പോള്‍ നേരം അഞ്ചു മണി.സന്ദര്‍ശകര്‍ക്കായി ഒരു ശീതികരിച്ച സ്വീകരണമുറി ഒരുക്കിയിട്ടുണ്ട്. അവിടെയുള്ള ഇരിപ്പിടങ്ങള്‍വിജനമായിരുന്നു. സതിയോട് അവിടെ ഇരിക്കാന്‍ പറഞ്ഞിട്ട് കോമു ആ മുറിയില്‍ തന്നെയുള്ള കാബിനിലേക്ക് കടന്നു.
കാബിനില്‍ ആധുനികതയുടെ അല്പ വസ്ത്രം ധാരിയായ ഒരു പെണ്‍കുട്ടിയും സൌമ്യനായ ഒരു യുവാവും
ഇരിപ്പുണ്ടായിരുന്നു.
“സ്വാമികള്‍ ഇപ്പോള്‍ എവിടെയുണ്ട്?”
പരസ്പരം എന്തോ പിറു പിറുത്തുകൊണ്ടിരുന്ന അവര്‍ മുഖമുയര്‍ത്തി നോക്കി.
“ഇന്ന് സ്വാമികള്‍ ഒന്നാം ആശ്രമത്തിലാ... കാണാന്‍ പറ്റില്ല.”
(അതേ ഇവിടെ മൂന്ന് ആശ്രമങ്ങള്‍ ഉണ്ട്. തികച്ചും പുരാതനമായ ശൈലിയില്‍ പണി കഴിപ്പിച്ചിട്ടുള്ള
ഓല മേഞ്ഞ ഒന്നാം ആശ്രമം അഥവാ പര്‍ണ്ണശാല . ഇവിടെ ചില പ്രത്യേക പൂജകള്‍ക്ക്
വേണ്ടിയേസ്വാമികള്‍ തങ്ങാറുള്ളൂ. ആശ്രമത്തിന്റെ ട്രസ്റ്റ് മെമ്പര്‍മാരില്‍ പോലും ചിലര്‍ക്ക് മാത്രമേ
ഇവിടെ പ്രവേശനമുള്ളൂ. പൊതുവേ ശാന്തമായ ഇവിടേക്ക് അതിക്രമിച്ചു പോലും ആരും കടന്നു
വരുന്നവരാതിരിക്കാന്‍ ഒരു അതികായകനായ ഒരു കാവല്‍ക്കാരനെ വച്ചിട്ടുണ്ട്.

പിന്നെയുള്ളത് ഒന്നാം ആശ്രമത്തിന്റെ തെക്കു കിഴക്കായുള്ള നവീന ആശ്രമം അഥവാ രാണ്ടാം
ആശ്രമം. ഓട് പാകിയ, തടിയില്‍ കടഞ്ഞെടുത്ത ശില്പങ്ങളാലും കൊത്തുപണികളാലും
അലങ്കകരിക്കപെട്ടിട്ടുള്ള രണ്ടാം ആശ്രമത്തില്‍ പൊതുവേ എല്ലാവര്‍ക്കും പ്രവേശിക്കാമെങ്കിലും
ആശ്രമട്രസ്റ്റ് കമ്മിറ്റിയുടെ കൂടിക്കാഴ്ചകള്‍ സാധാരണ ഇവിടെയാണ് നടക്കുന്നത്. അതിനായി
പ്രത്യേക ഒരു മുറി സജ്ജീകരിച്ചിട്ടുണ്ട്. രണ്ടാം ആശ്രമത്തിനോട് ചേര്‍ന്ന് ഒരു കള്ളു ഷാപ്പും
ഉണ്ടെന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. ചില സമയങ്ങളില്‍ നാടകം, കളിയരങ്ങുകള്‍, കവിയരങ്ങുകള്‍ തുടങ്ങിയ കലാപരിപാടികളോടുള്ള സ്വാമികളുടെ പ്രത്യേക താല്‍പ്പര്യം കാരണം ഇത്തരം കലാപരിപാടികള്‍ ഇവിടെ അരങ്ങേറുണ്ട്. ആശ്രമട്രസ്റ്റ് അംഗങ്ങളില്‍ പലരും ഈ പരിപാടികളില്‍ പ്രത്യേക മികവു പുലര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നു.

ഒന്നാം ആശ്രമത്തിന് വടക്കു കിഴക്കായിട്ടാണ് മൂന്നാം ആശ്രമം അഥവാ ഹൈടെക് ആശ്രമം. നാലു
നിലകളായി പണികഴിപ്പിച്ചിട്ടുള്ള പുറത്ത് ഗ്ലാസ് പാകിയ ഹൈടെക് ആശ്രമത്തിനാണ്
വിസ്തീര്‍ണത്തിലും ഒന്നാം സ്ഥാനമായിരുന്നു. ആശ്രമട്രസ്റ്റിന്റെ ഓരോ അംഗങ്ങളുടെയും ഓഫീസ് ,റിസപ്ഷന്‍, വി ഐ പികള്‍ക്കുള്ള താമസ മുറികള്‍ , പൊതു സന്ദര്‍ശനമുറി, ഹോട്ടല്‍, ബാര്‍,ന്യത്തശാല ഇവയെല്ലാം ഒരുക്കിയിട്ടുണ്ട് ഹൈടെക്ആശ്രമത്തിനുള്ളില്‍. ഇവിടെയാണ് കോമു സതിയെയും കൊണ്ടുവന്നിട്ടുള്ളത്.

ചുരുക്കത്തില്‍ ഒരു ത്രികോണ ആക്യതിയിലുള്ളതാണ് ആശ്രമ പറമ്പ് . മൂന്ന് ശീര്‍ഷങ്ങളിലും ഓരോ
ആശ്രമങ്ങള്‍, നടുവിലായി മനോഹരമായ ആമ്പല്‍ക്കുളം.പ്രവേശന കവാടത്തിലൂടെ നടക്കുമ്പോള്‍
കോമു ഇത്രയും വിവരണങ്ങള്‍ സതിയ്ക്ക് നല്‍കിയിരുന്നു.)
ആശ്രമഭംഗിയില്‍ സ്വാതി സ്വയം മറന്നു പോയിരുന്നു. സന്ദര്‍ശന മുറിയില്‍ ഒരുക്കിയിരിക്കുന്ന എല്‍
സി ഡി സ്ക്രീനില്‍ ഏതോ ഒരു ഗായിക മനോഹരമായ ഒരു ഭക്തി ഗാനം ആലപിക്കുന്നതുപോലും സ്വാതിയെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.

“അല്ല എന്റെ കൂടെ വന്നിരിക്കുന്നത് ഒരു വി ഐ പിയാണ് സ്വാമികള്‍ക്കു മുന്‍പരിചയമുള്ള ഒരു എന്‍
ആര്‍ ഐ സ്രാവ്, അവര്‍ക്ക് അത്യാവശ്യമായി സ്വാമികളെ കാണേണ്ടതുണ്ട് ”
കോമുവിന്റെ വാക്കുകള്‍ കേട്ട് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു ആ യുവതി പുഞ്ചിരിക്കുന്ന മുഖവുമായി അവന്റെ സമീപത്തേക്കു വന്നു. തുടര്‍ന്ന് വിനയ പുരസരം മൊഴിഞ്ഞു.
“സാര്‍... ഇന്ന് വി ഐ പികള്‍ക്കു പോലും സന്ദര്‍ശനം അനുവദിക്കില്ലെന്നാണ് സ്വാമികളുടെ കല്പന.നിങ്ങള്‍ പോയിട്ട് നാളെ വരൂ. അതല്ല ദൂരെ നിന്നാണ് അവര്‍ വന്നിരിക്കുന്നതെങ്കില്‍ താമസത്തിനുള്ള സൌകര്യം ഒരുക്കാം. അവരുടെ പേരു വിവരം തന്ന് അഡ്വാന്‍സ് അടയ്ക്കൂ.”

“ഇല്ല അതിന്റെ ആവശ്യമില്ല... അവര്‍ ഇവിടെ അടുത്താണ് താമസിക്കുന്നത്. ഇന്ന് കാണാന്‍
നിവര്‍ത്തിയില്ലെങ്കില്‍ നാളെ വരാം, നാളെത്തേക്ക് ഒരു അപ്പോയിന്റ് മെന്റ് തരൂ.”

അവിടെ പേരു വിവരങ്ങളും നല്‍കി സന്ദര്‍ശനാനുവാദവും വാങ്ങിവന്ന കോമു സതിയെ വിവരങ്ങള്‍
പറഞ്ഞു ധരിപ്പിച്ചു. സതി ആകെ നിരാശ ആയിരുന്നു. അല്ലെങ്കിലും അങ്ങനെയാണ് ഒരു കാര്യം
തീരുമാനിച്ചാല്‍ അത് സാധിച്ചേ ഉറങ്ങിയിട്ടുള്ളൂ. പണ്ടും ഇപ്പഴും അങ്ങനെ തന്നെ.

തിരികെ വീട്ടിലേക്ക് തിരിക്കുമ്പോഴും സ്വാമികളെ പറ്റിയായിരുന്നു സ്വാതിയുടെ ചിന്ത. ഇവന്‍ സ്വാമികളായത് എങ്ങനെ? അനിയന്‍ കുട്ടനില്‍ നിന്നും സ്വാമികലേക്കുള്ള മാറ്റങ്ങള്‍ എന്തൊക്കെയാവും?
രാത്രി വളരെ വൈകിയാണ് സതി ഉറങ്ങാന്‍ കിടന്നതെങ്കിലും അതിരാവിലെ തന്നെ ഉണര്‍ന്നു.
പതിനൊന്നുമണിക്കായിരുന്നു സതിയ്ക്ക് സന്ദര്‍ശനം അനുവദിച്ചിരുന്നെങ്കിലും പത്തുമണിയൊടെ
തന്റെ കാര്‍ സ്വയം ഡ്രൈവ് ചെയ്ത് ഹൈടെക് ആശ്രമത്തില്‍ സ്വാതി എത്തിയിരുന്നു. തനിക്ക് വരാന്‍
സാധിക്കില്ലെന്ന് കോമു സ്വാതിയോട് മൊബയിലില്‍ വിളിച്ചറിയിച്ചിരുന്നു.
പതിനൊന്ന് മണി പറഞ്ഞെങ്കിലും സ്വാമികള്‍ സന്ദര്‍ശനമുറിയില്‍ 12 മണി ആയിട്ടും എത്തി ചേര്‍ന്നിരുന്നില്ല.
സ്വാമികള്‍ ഒരു അത്യാവശ്യ മീറ്റിങ്ങിലാണെന്നും കുറച്ചു നേരം കൂടി കാത്തിരിക്കണമെന്നും
അക്ഷമയായ സതിയോട് കാബിനിലെ സ്ത്രീ വന്ന് പറയുകയുണ്ടായി .
തുടരും ....................
ഇവിടെ വായിയ്ക്കാം.....
ആശ്രമ രഹസ്യവും, അങ്ങാടിപാട്ടും...1

Thursday, September 25, 2008

തെയ്യം -ഭാഗം ഒന്ന്

കഥക്ക് മുന്‍പേ ഒരു വാക്ക് -
നമ്മളില്‍ പലര്‍ക്കും അദൃശ്യ ശക്തികളില്‍ വലിയ വിശ്വാസം ഇല്ല .നമ്മുടെ ദൈനം ദിന ജീവിതത്തില്‍ അവക്കൊട്ടും സ്ഥാനവും ഇല്ല .ദൈവത്തെ പോലും ഓര്‍ക്കാന്‍ സമയമില്ലാതെ മനുഷ്യന്‍ നെട്ടോട്ടം ഓടുന്ന വേളയില്‍ പ്രേതത്തെ കുറിച്ച് തരിമ്പ്‌ പോലും വിശ്വാസം നമുക്കുണ്ടാകില്ല .നമുക്കവയെ സിനിമയിലും ,കഥയിലും കാണുവാനാണ് കൂടുതല്‍ രസം .നമ്മുടെ കണ്ണിനു മുന്നില്‍ ദര്‍ശിക്കാത്ത ഒരു കാര്യത്തെ കുറിച്ചും നമുക്കു ചിന്തിയ്ക്കാന്‍ സാധ്യമല്ല .എങ്കില്‍ ദൈവവും പിശാചും പ്രേതവും മറ്റും ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് രൂപം കൊടുത്ത ഒരു സംഘടനയിലെ ചിലര്‍ കണ്ടെത്തുന്ന ചില സത്യങ്ങളാണ് ഈ കഥയിലെ പ്രമേയം .
അത്തരത്തില്‍ ഒരു സംഘടനയാണ് അമേരിക്കയിലെ മിഷിഗണ്‍ ഗോസ്റ്റ് ഹണ്ട് സൊസൈറ്റി . ഇത് ഒരു സാമൂഹിക സംഘടന ആണെന്ന് പറയാം .ഇതിലെ ഒരു പ്രവര്‍ത്തകനാണ് ജോണ്‍ മൈക്കില്‍ .ജന്മം കൊണ്ടു മലയാളിയും കര്‍മ്മംകൊണ്ട് അമേരിക്കക്കാരനും .വര്‍ഷങ്ങള്‍ക്ക്‌മുന്പേ ഇവിടെ കുടിയേറി പാര്‍ക്കുന്നു.


2006-ഡിസംബര്‍ -13

മിഷിഗണ്‍ -ന്യുനിക്ക സെമിത്തേരി ..സമയം സായം സന്ധ്യ ..

മൈക്കില്‍ ആ സെമിത്തേരിയിലെ ചില ചിത്രങ്ങള്‍ എടുക്ക്കുവാന്‍ വേണ്ടി പോയതായിരുന്നു .അവരുടെ ഗ്രൂപ്പിന്റെ ആലോചനപ്രകാരം ചില പ്രതെയ്ക സ്ഥലങ്ങളെ കുറിച്ചു പഠിക്കുവാന്‍ വേണ്ടിയാണ് അവന്‍ ആ സ്ഥലത്തെത്തിയത് .മൂടല്‍ മഞ്ഞില്‍ കുതിര്‍ന്ന സന്ധ്യ .അവനെ വല്ലാതെ വശികരിച്ചു.ഇരുന്നൂറു വര്‍ഷങ്ങങ്ങള്‍ക്ക് മുന്പേ ആഭ്യന്തര യുദ്ധത്തില്‍ മരണപ്പെട്ടവരുടെ മൃത ശരീരങ്ങള്‍ അടക്കം ചെയ്തതായിരുന്നു ആ സ്ഥലം .സ്പെയിന്‍ -അമേരിക്കന്‍ യുദ്ധത്തിലും ,കടുത്ത വസൂരി രോഗം കൊണ്ടും മരണപ്പെട്ടവരേയും അതില്‍ അടക്കിയിരുന്നു .പല യൌവനക്കാരും ആ യുദ്ധത്തിലും രോഗത്തിലും പെട്ട് മരണമടഞ്ഞു .

മൈക്കില്‍ ക്യാമറ ലോഡ് ചെയ്യുന്ന സമയം ഏകദേശം പതിനച്ച് അടി മുന്നിലായി ആരോ നില്ക്കുന്നത് പോലെ ഒരു തോന്നല്‍ .കറുത്ത വസ്ത്രങ്ങള്‍ ധരിച്ച ആ മനുഷ്യന്‍ ആറടിയില്‍ അധികം ഉയരമുള്ളതായി അവന് തോന്നി .ഫോട്ടോ എടുക്കാന്‍ ശ്രമിച്ചെങ്കിലും തന്റെ ക്യാമറയില്‍ ഫിലിം ഇല്ല എന്ന മണ്ടത്തരം പെട്ടന്നാണ് അവന് തോന്നിയത്.എന്നാല്‍ ഫിലിം ലോഡ് ചെയ്തു ശ്രമിക്കാം എന്ന് കരുതിയ നിമിക്ഷം ഈ രൂപം അപ്രത്യഷമായി.പെട്ടന്ന് അന്തരീക്ഷം കൂടുതല്‍ തണുക്കാന്‍ തുടങ്ങി. അവന്റെ കമ്പിളി വസ്ത്രങ്ങളെയും തുളച്ചു കയറുന്ന തണുപ്പ് .അന്തരീക്ഷം പന്തിയല്ല എന്ന് കണ്ട അവന്‍ പെട്ടന്ന് സെമിത്തേരിയില്‍ നിന്നും മൈക്കിന്റെ കാറിനെ ലക്ഷ്യമാക്കി നടന്നു .കാറിന്റെ അടുത്തെത്തിയപ്പോള്‍ കാര്‍ മെല്ലെ മുന്നോട്ടു നീങ്ങാന്‍ തുടങ്ങുന്നു .ഒരു പക്ഷെ ഗീറില്‍ എന്ന് ചിന്തിച്ച മൈക്കില്‍ നീങ്ങാന്‍ തുടങ്ങിയ കാറിന്റെ വാതില്‍ തുറന്നു അകത്തു കയറി.പക്ഷേ കാര്‍ പാര്‍ക്ക് ചെയ്തത് ശരിയായിട്ടായിരുന്നു .

ഒരാഴ്ച കഴിഞ്ഞ ഒരു രാത്രി , വീണ്ടും മൈക്കിളും കൂടെ ചില സഹപ്രവര്‍ത്തകരും കൂടി ആ ശ്മശാനത്തില്‍ എത്തി .ആരോ അടുത്തുള്ള റോഡില്‍ കൂടി നടക്കുന്നു .മൈക്കില്‍ സൂക്ഷിച്ചു നോക്കി കഴിഞ്ഞ വട്ടം കണ്ട അതെ ആള്‍ .അവന്‍ മറ്റുള്ളവരോട് ചോദിച്ചു " നിങ്ങള്‍ ഇത് കാണുന്നുണ്ടോ " അവരും കണ്ടതായി പറഞ്ഞു.മൂടല്‍ മഞ്ഞും രാത്രി കാലവും ആയതുകൊണ്ട് ആളിന്റെ രൂപം ശരിക്ക് കണ്ടുകൂടാ എങ്കിലും അതൊരു സ്ത്രീ ആണെന്ന് അവര്‍ സ്ഥാപിച്ചു .റോഡില്‍ കൂടി അവള്‍ ഒരു പതിനഞ്ച് സെകണ്ട്സ് നടന്നു കാണണം .പെട്ടന്ന് അവള്‍ ഒരു ചെടി പടര്‍പ്പില്‍ മറഞ്ഞു .അങ്ങനെ ഒരു ചെടിക്കൂട്ടം മൈക്കില്‍ ആദ്യമായാണ്‌ കാണുന്നത്.അതിനു മുന്‍പേ അവന്‍ അത് കണ്ടിട്ടുകൂടി ഇല്ലായിരുന്നു .ആ സ്ഥലം അവര്‍ പരിശോധിച്ചെങ്കിലും ആ സ്ഥലത്തിന് പ്രതെയ്കമായി ഒന്നും തന്നെയില്ലായിരുന്നു .പിന്നീട് മൈക്കില്‍ സ്വയം പറയുന്നതു കേട്ടൂ ." ഓരോ നിമിക്ഷവും എന്നെ ആരോ പിന്തുടരുന്നതുപോലെ തോന്നുന്നു " .

വീണ്ടും ചില നാളുകള്‍ കഴിഞ്ഞു .ഒരിക്കല്‍ മൈക്കില്‍ ചില പരിശോധനകള്‍ക്കായി സെമിത്തേരിയില്‍ വീണ്ടും എത്തി.അന്ന് കണ്ട കാഴ്ച ഏറ്റവും ഭയാനകമായിരുന്നു . മഞ്ഞില്‍ പൊതിഞ്ഞ ചന്ദ്രിക ആകാശത്ത് വിളറി വെളുത്തു നില്‍ക്കുന്നു .പെട്ടന്ന് ഏതോ ശബ്ദം കേട്ടാണ്‌ മൈക്കില്‍ തിരിഞ്ഞു നോക്കിയത് .മുന്നില്‍ ഉള്ള ശവക്കല്ലറകളില്‍ ചിലത് സെകണ്ട്സ് കൊണ്ട് തുറന്നടയുന്നു .മുന്നിലുള്ള വാതിലുകള്‍ മലക്കെ തുറന്ന് വെയ്ക്കുന്നതുപോലെ .തണുത്ത കാറ്റ് ആഞ്ഞു വീശുന്നു .കൊടുംകാറ്റിന്റെ ചുഴിയില്‍ അകപ്പെട്ട ഒരു പ്രതീതി . കടവാവലുകള്‍ പറന്നിറങ്ങുന്നു .വളരെ ഭീതിയായ കാഴ്ച .മൈക്കില്‍ ഓടി തന്റെ കാറിലേക്ക് കയറി .
പിന്നീട് കുറെ നാളുകള്‍ എടുത്തു ആ ഭീതി അവന്റെ മനസ്സില്‍ നിന്നും മായുവാന്‍ .മൈക്കില്‍ തന്റെ പഴയ കാര്യം ഓര്‍ത്തു.പെട്ടന്നാണ് അവന്റെ മനസിലേക്ക് നാടും നാട്ടുകാരെയും ഒക്കെ കയറി വന്നത് .കേരളത്തിന്റെ കുളിരേകുന്ന ഓര്‍മ്മകള്‍ അവന്റെ മനസിലെ ഭീതികള്‍ അകറ്റി തുടങ്ങി . കേരളത്തിന്റെ സമ്പത്തായ തോറ്റം പാട്ടുകളും ,മന്ത്രങ്ങള്‍ അടങ്ങുന്ന താളിയോല ഗ്രന്ഥങ്ങളും അവന്റെ മനസിനെ മാടി വിളിച്ചു .ഒരു പക്ഷേ ഇതിനെ കുറിച്ചു കൂടുതല്‍ കേരളത്തിലെ പഴയ തലമുറയില്‍ പെട്ട ആര്‍ക്കെങ്കിലും അറിയാമായിരിക്കും എന്ന് മനസിലാക്കിയ അവന്‍ കേരളത്തിലെ മണ്ണ് തേടി പോകാന്‍ തീരുമാനിച്ചു .

Sunday, September 21, 2008

തെയ്യം


എന്റെ സെമിത്തേരിയില്‍ നിന്നുമൊരു കത്ത് എന്ന കഥക്ക് ശേഷം സംഭവ ബഹുലമായ മറ്റൊരു കഥക്ക് തുടക്കം കുറിക്കുന്നു . ഇത് മലയാള മനോരമ ആഴ്ചപതിപ്പില്‍ കാണ്ഡം കാണ്ടമായി പ്രസിദ്ധികരിക്കുന്നതിന്
വേണ്ടിയാണ് എഴുതുന്നത് .മലയാള മനോരമയുടെ ആഴ്ചപതിപ്പില്‍ എഴുതികൊണ്ടിരിക്കുന്ന മാത്യു മറ്റവും കോട്ടയം പുഷ്പ നാഥും കുറച്ചു നാളത്തേക്ക് അവരുടെ കൈയുടെ വാത രോഗം മാറ്റുന്നതിന്റെ ചികില്‍സയില്‍ ആയതിനാലാണ് എനിക്കീ അവസരം കൈ വന്നതെന്ന് മനോരമയുടെ എഡിറ്റര്‍ പ്രത്യേകം പറയുകയുണ്ടായി .

ഇനി കഥയുടെ രക്തന ചുരുക്കം പറയാം .

നൂറു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് രാത്രിയുടെ കറുത്ത യാമങ്ങളില്‍ കൊല്ലപ്പെട്ട കല്യാണി എന്ന സാധു സ്ത്രീ .
അവളുടെ പൂവണിയാത്ത പ്രണയ സ്വപ്‌നങ്ങള്‍ .അവള്‍ ആര്‍ക്കു വേണ്ടി കാത്തിരുന്നുവോ ആ കൈകളാല്‍ തന്നെ അവള്‍ ആ അമാവാസി ദിവസം കൊല്ലപ്പെട്ടു . അവള്‍ എന്തിന് വേണ്ടി കൊല്ലപ്പെട്ടു ? ആരാണ് അതിന് പിന്നില്‍ ഉള്ളത് ? തെളിവില്ലാതെ പോയ ആ കേസിന് വീണ്ടും നിയമ സാധുത ഉണ്ടോ ? ആത്മാക്കള്‍ക്ക് പരകായ പ്രവേശം സാധ്യമോ ? മരിച്ചവര്‍ എപ്പോഴെങ്കിലും വീണ്ടും ജനിക്കുമോ ? അവര്‍ക്ക് കഴിഞ്ഞ കാല ജന്മത്തെ കുറിച്ചു ഓര്‍മ്മിക്കുവാന്‍ സാധിക്കുമോ ?

കാത്തിരിക്കുക .....സംഭവ ബഹുലമായ കഥ

" തെയ്യം "

Saturday, September 20, 2008

ഓണത്തിനിടെലെ കള്ള്

“അളിയാ ഈ ബർദുബായിലെവിടെയോ ഒരു ഷാപ്പുണ്ട്।നല്ല കള്ളൂ കിട്ടും അവിടെ?।“
കുട്ടുകാരൻ നാട്ടിൽ നിന്നു വന്നിട്ട് രണ്ടാഴച്ചയെ ആയിട്ടുള്ളൂ।അതിനിടെല് കക്ഷി ബർദുബായിൽ ഒരു
ഷാപ്പുണ്ടെന്ന് പറയണൂ।
“എന്റെ അളിയാ എനിക്കറിയില്ല।രണ്ടു വർഷമായി ഞാൻ അറിയാമെങ്കിൽ ഞാൻ പോകില്ലെ?।“
നിനക്കറിയാ നീ പറഞ്ഞു തരാത്തതു കൊണ്ടാണ്।”
സത്യമായിട്ടും അറിയില്ല മച്ചാനെ അല്ലെൽ ഞാൻ പോവില്ലെ?”
നിന്നോട് പറഞ്ഞിട്ട് കാര്യമില്ല ഒരു സേനഹമില്ലാത്തവൻ”
അവൻ പിണങ്ങി।
നീ പിണങ്ങണ്ട നമ്മുക്ക് ആരോടെലും ചോദിക്കാം।”
ചോദിച്ചിട്ടും ആരും പറഞ്ഞൂ തന്നില്ല അല്ല ഇനി അങ്ങനെ ഒരു ഷാപ്പ് ഉണ്ടാവുമോ?”
എന്തായാലും ഓണമല്ലെ രണ്ട് റെഡ് ലേബൽ വാങ്ങി।കൂടാതെ ഒരു ജോണിവാക്കറും।
അടുത്ത ഫ്ലാറ്റിലെ കുടിയൻ മാരായ ചില ചേട്ടന്മാരെയും കൂട്ടി ഓണാഘോഷം അങ്ങ് തകർത്തേക്കാമെന്ന് വിചാരിച്ചു।
ഇന്ന് അഘോഷത്തിന്റെ രാത്രിയാണ് കൂട്ടത്തിൽ മീശകാരനായ ഗോപിയേട്ടൻ തന്റെ മീശയൊന്ന് പിരിച്ച് രണ്ട് ലാലേട്ടൻ ഡയലോഗ് അങ്ങ് കാച്ചി।
പിന്നെ പാട്ടും ഡാൻസും നമ്മള് പൊതുവെ ബിയറിന്റെ ആളായതു കൊണ്ട് ബിയറുമാത്രം കഴിച്ച് ഓണാഘോഷത്തിൽ പങ്കാളിയായി।
ആഘോഷം തകർക്കുകയാണ്।
പാട്ടും ഡാൻസും ആർപ്പുവിളികളും ധാരാളം പാക്കിസ്ഥാനികൾ തിങ്ങി പാര്ക്കുന്ന JNpയിലെ ആളുകൾ
നൊയമ്പു നോക്കുന്ന രാത്രി।ഇവന്മാരുടെ പാട്ട് കേട്ട് വല്ലോ പോലീസുകാരും കയറി വരുമോ എന്നുള്ള
പേടിയുണ്ടായിരുന്നു।
എന്തായാലും കുഴപ്പമൊന്നും സംഭവിച്ചില്ല।
നമ്മൂടെ മച്ചാൻ ഒരോ പാട്ടിനും ഒത്ത് ആടി തീർക്കുകയാണ്।
ഗോപിയണ്ണൻ നല്ല പാട്ടുകാരനാണ്
സുമംഗലി നീയോർമ്മിക്കുമോ?
സന്യാസിനി,
മാണിക്യവീണയുമായി
അരുകിൽ നീയുണ്ടായിരുന്നെങ്കിൽ
സുഖമോ ദേവി
ഗോപിയണ്ണൻ തൊടുത്ത് വിടുന്ന പാട്ടുകൾക്കൊത്ത് നമ്മുടെ മച്ചാൻ നസീറായും ലാലായും ഒക്കെ ആടി തീർക്കുകയാണ്।അതിനൊപ്പം ഗ്ലാസ് കാലിയാക്കുന്നുമുണ്ട് ഒന്നും പറയണ്ട।
മച്ഛാൻ പെട്രോളടിച്ച് ഫ്ലാറ്റായി।
ധീം തരികിടതോ മച്ചാൻ ദാണ്ടെ കിടക്കുന്നു।
ഞാൻ കോരിയെടുത്ത് മുഖത്ത് കുറച്ച് വെള്ളം കോരിയൊഴിക്കാൻ ബാത്ത് റൂമിലോട്ട് കൊണ്ട് പോയി।
മച്ചാൻ പെട്ടെന്ന് ഒരമണ്ടൻ വാള് എന്റെ ദേഹത്തോട്ട്
എന്റെ അമ്മൊ എന്താ ഈ വാളിന് സെമല്ല്।
മച്ചാനെ വാരിയെടുത്ത് കട്ടിലിൽ കൊണ്ട് പോയി ഇട്ടു।
മച്ചാനാളെൽ നല്ല പരദൂഷണം ബെഡ്ഡിൽ കിടന്ന്
@##$$$%$
ഒന്നും പറയണ്ട
ഓണത്തിന്റെ പിറ്റേന്ന് വാച്ചുമാൻ വന്നു പറഞ്ഞൂ।
നിങ്ങള് റൂമൊഴിയണം।
എന്താ ചെയ്യുക
കാലൊക്കെ പിടിച്ചു നോക്കി ഒരു രക്ഷയുമില്ല।
അവസാനം ബെഡ്ഡും കട്ടിലുമെടുത്ത് പടിയിറങ്ങി അടുത്ത ഫ്ലാറ്റിലോട്ട്
എന്തായാലും ഓണം കുശാല്
ഇനി കമ്പിനിക്ക് ഞാനില്ലെ

ആശ്രമ രഹസ്യവും, അങ്ങാടിപാട്ടും...

എനിക്ക് ഇവിടെ ഒരു കഥപറയാന്‍ അവസരമൊപ്പിച്ചു തന്ന കാപ്പിലാന്റെ മണ്ടത്തരം ഓര്‍ത്തോര്‍ത്ത് ചിരിച്ചുകൊണ്ട് ഞാന്‍ ആരംഭിക്കട്ടെ....

ആശ്രമ രഹസ്യവും, അങ്ങാടിപാട്ടും...
(ഇതൊരു ചരിത്രകഥയാണ് . നടന്നത് ബി സി 437-ലും. ഒരു ദഷിണേന്ത്യന്‍ നാടോടിപാട്ടില്‍ നിന്ന് ഞാന്‍ തപ്പിയെടുത്തത്)


ദുഫായില്‍ നിന്നുള്ള അവസാന മടക്കയാത്ര. വേണ്ട ഇനി തിരിച്ചീ മണലാരുണ്യത്തിലേക്ക് ഞാനില്ല.നാട്ടില്‍ എന്തെങ്കിലും ബിസിനസ് തുടങ്ങി ഒതുങ്ങി കൂടണം.
ഒതുങ്ങി കൂടാനോ? ഇല്ല അതിനീ സതിയേ കിട്ടില്ല. എന്തു ബിസിനസ് തുടങ്ങിയാലും അതിനൊരു
സതീയന്‍ ടച്ച് വേണം. സാധാരണ ഗള്‍ഫുകാര്‍ എന്ത് ബിസിനസ് തുടങ്ങിയാലും അവസാനം
പിച്ചയെടുത്ത് വീണ്ടും ഗള്‍ഫിലേക്ക് മടങ്ങിയിട്ടേയുള്ളൂ. ആ ദുഷ് പേര് തനിക്കുണ്ടാവാന്‍ പാടില്ലസതി തീരുമാനമെടുത്തു.
പക്ഷെ എന്ത് ബിസിനസ് ആണ് തുടങ്ങുക. ഒരു ചായക്കട തുടങ്ങിയാലോ?ഛേ വേണ്ട, ദിവസത്തിനു ദിവസം വില കേറി വരുന്ന മില്‍മാ പാലും, കടം പറയുന്ന നാട്ടുകാരും എപ്പോള്‍ കട പൂട്ടിച്ചെന്ന് പറഞ്ഞാല്‍ മതി.
എന്നാല്‍ കാലി വളര്‍ത്തലായാലോ? വേണ്ട ചാണകനാറ്റം കാരണം ഇരിക്കാന്‍ പറ്റില്ല.കൂടാതെ വസന്ത , കുളമ്പ് രോഗം, അകിടു വീക്കം അങ്ങനെയുമുണ്ടല്ലോ പ്രതിസന്ധികള്‍.
കോഴിയായാലോ? കോഴി വളര്‍ത്തല്‍.., വേണ്ട “കോഴി സതി”യെന്ന് നാട്ടാര് വിളിക്കും. പിന്നെ പക്ഷി പനി . അതും വേണ്ട.
എയറ് പോര്‍ട്ടില്‍ നിന്ന് ഇറങ്ങി വന്നപ്പോള്‍ സതിയെ എതിരേറ്റ ആദ്യ പരസ്യപലക
“മലമ്പുഴചിട്ടിഫണ്ട്, നിക്ഷേപകരുടെ സ്വപ്നം സാക്ഷാത്കരിക്കുന്നു” തുടര്‍ന്നങ്ങോട്ട് എഴുപത് ബോര്‍ഡുകള്‍ ചിട്ടിഫണ്ടുകളുടെ തന്നെ കണ്ടെങ്കിലും, ബ്ലേഡ് ബിസിനസ സതിയുടെ മനസിനു പിടിച്ചില്ല. കാശ് തിരികെ ഇവറ്റകളില്‍ നിന്ന് പിരിച്ചെടുക്കാന്‍ തന്റെ മസില്
പോരാന്ന് മനസിലായതാവണം.
“ച്യാച്ചി ആശ്രമം ജംഗഷനായി , ഇനി എങ്ങട്ടാ പോകേണ്ടത്?"
ഡ്രൈവര്‍ കൊച്ചന്റെ ശബ്ദം സതിയെ ചിന്തയില്‍ നിന്നുണര്‍ത്തി...
ആശ്രമം ജംഗ്ഷനോ? പണ്ട് മാമൂട്ജംഗഷന്‍ ആയിരുന്നല്ലോ ഇത്?
അതൊക്കെ പണ്ട് ച്യാച്ചി, ഇത് ഇപ്പോ ആശ്രമത്തിന്റെ പേരിലാ അറിയപ്പെടുന്നത്. കണ്ടില്ലേ സ്വാമികളുടെ ആശ്രമം.

ഒരു സ്ഫടികകൊട്ടാരം പോലുള്ള ബില്‍ഡിങ്ങ് കണ്ട് സതി അതിശയിച്ചുപോയി.ഇവിടെ സ്വാമിയെ കണ്ട് അനുഗ്രഹം വാങ്ങി പോകാന്‍ ഒരു ദിവസം എത്രയോ ആള്‍ക്കാരാ വരുന്നന്നത്?ഡ്രൈവര്‍ വാചാലനായി. ആര് എന്തു പറഞ്ഞാലും ആ സ്വാമികള്‍ക്ക് എന്തൊക്കെയോ
ദിവ്യശക്തിയുണ്ട്. എന്റെ എള്യേ മോന് ചൊറി വന്ന് പിടിച്ചപ്പം സ്വാമിക്ക് ഫുള്‍ബോട്ടിലു നേര്‍ന്നു . രണ്ട് ദിവസം കഴിഞ്ഞില്ല ,ചൊറിയുമില്ല... ചൊറിഞ്ഞ പാടുമില്ല.
പിന്നെ മറ്റു സ്വാമിമാരുപോലെ മദ്യം പാടില്ല,. ഉപയോഗിക്കരുത്
എന്നൊന്നും ഇദ്ദേഹം പറയാറില്ല. ആശ്രമത്തില്‍ തന്നെ ഭക്തന്മാര്‍ക്ക് അത്യാവശ്യം മദ്യപിക്കാനുള്ള
സെറ്റപും ഉണ്ടാക്കിയിട്ടുണ്ട്.
അവിടെ തന്നെ ബി പി എല്‍ കാര്‍ഡ് കാര്‍ക്ക് സ്പെഷ്യല്‍ റേറ്റില്‍ കിട്ടും
സ്വയമ്പന്‍ സാധനം. അന്ന് ഭജനയിരുന്നപ്പോള്‍ ഞാന്‍ എത്ര വാളാ വച്ചത്. എന്നാലും
സ്വാമി പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു, സാരോല്യാ.. സാരോല്യാ....കുഞ്ഞിന്റെ ചൊറി മാറാനല്ലേ?

ഉച്ചയൂണും കഴിഞ്ഞ് സതി വീണ്ടും ചിന്തിച്ചു.എന്ത് ബിസിനസാ തനിക്കു ചേരുക? സ്റ്റാറ്റസിനും കുടുംബത്തിനും ചേരുന്ന എന്തു ബിസിനസാ‍ണുള്ളത്?
ചിന്തയില്‍ അന്ത്യം കിട്ടാതലഞ്ഞ സതി ഒന്ന് മയങ്ങിപോയി. മയക്കത്തില്‍ പലവിധ സ്വപ്നങ്ങളും
കണ്ടു.
താന്‍ ദുബായിലെത്തപെട്ട ദിവസങ്ങള്‍.വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ അനിയന്‍ കുട്ടനുമായി തോണിയാത്ര ആസ്വദിക്കുന്ന സമയം.
ആഴക്കടലില്‍ അവന്‍ മീന്‍ പിടിക്കാന്‍ പോവുമ്പോള്‍ തന്നെയും കൊണ്ട് പോയത് തന്റെ നിര്‍ബന്ധം
സഹിക്കാതെ ആയിരുന്നു, പൊതുവേ ശാന്തമായ കടലില്‍ വഞ്ചി ചാഞ്ചാടി നീങ്ങുന്നു. വലയെറിയുന്ന
അനിയന്‍ കുട്ടന്‍ ,കാലി വല കോരിയെടുക്കുമ്പോള്‍ നിരാശനായി പറയുന്നുണ്ടായിരുന്നു. “ഈ ജന്തു വന്നതാണോ കടലമ്മേ ഈ ശകുനപ്പിഴയ്ക്കുകാരണം”.
താന്‍ ആസ്വദിക്കുകയായിരുന്നു.
പെട്ടന്നാണ് കടലമ്മയ്ക്ക് ഭ്രാന്ത് പിടിച്ചത്. തിര ഉയര്‍ന്ന് പോങ്ങുന്നു. കാറ്റ് വീശിയടിക്കുന്നു . തോണി ഒരുപ്രാവശ്യം
ഉയര്‍ന്നു പോങ്ങി താഴെയെത്തിയത് കമഴ് ന്നായിരുന്നു.
ഓര്‍മ്മ വരുമ്പോള്‍ താന്‍ ഏതോ മരപ്പലകയില്‍ കമഴ്ന്നു കിടക്കുകയായിരുന്നു. പിന്നെ അങ്ങനെ
കിടന്നു. കരകാണാതെ രണ്ടു ദിവസം. ഒടുവില്‍ ഒരു ക്രെയിന്‍പോലെ എന്തൊ ഒന്ന് തന്നെ
പൊക്കിയെടുത്തു പോകുന്നതുപോലെ. പിന്നെ കണ്ണു തുറക്കുമ്പോള്‍ ജബല്‍ അലി പോര്‍ട്ട്
ആശുപത്രിയിലാരുന്നു.
ച്യാച്ചി എപ്പഴാ വന്നേ...?
ചോദ്യം കേട്ട് സതി ഞെട്ടി ഉണര്‍ന്നു. കോമുവായിരുന്നു വല്ല്യേടത്ത് മനയിലെ.
ഞാന്‍ ഉച്ചയ്ക്കെത്തിയടാ....ഊണ് കഴിഞ്ഞൊന്ന് മയങ്ങി.അല്ലടാ... നിനക്കിപ്പോ എന്താ പണി.?അങ്ങനെ പ്രത്യേകിച്ച് പണിയൊന്നുമില്ല ച്യാച്ചി. ആശ്രമത്തില്‍ പോകും സ്വാമികളുമായി കൂടും.പിന്നെ ആശ്രമം ട്രസ്റ്റിലെനിക്കൊരു സ്ഥാനമൊക്കെയുണ്ട്. കോമു ഒരു ചെറു പുഞ്ചിരിയോടെ തലകുനിച്ചു.

അല്ലടാ ഈ സ്വാമികള്‍ ആളെങ്ങനാ?

പറഞ്ഞാ സ്വാമികളെ ചേച്ചി അടുത്തറിയും. നമ്മുടെ അനിയന്‍ കുട്ടനില്ലേ? പണ്ട് ആഴക്കടലില്‍
കാണാതായ...ആളതു തന്നെ. നിങ്ങളു നല്ല ബന്ധുക്കളല്ലായിരുന്നോ?
സതിയുടെ മനസില്‍ കൊള്ളിയാന്‍ മിന്നി. അല്ല അവന്‍ അനിയന്‍ കുട്ടന്‍ ,അവന്‍
ചത്തുകാണുമായിരിക്കുമായിരുന്നല്ലോ കഴിഞ്ഞ വരവിനും താന്‍ നാട്ടു വര്‍ത്തമാനം കേട്ടത്.
“ച്യാച്ചി ആളു നമ്മുടെ പഴയ അനിയന്‍ കുട്ടനാണേലും സ്വഭാവമൊക്കെ പഴേ പോലല്ല. കഴിഞ്ഞ ചിങ്ങത്തിലാ ആളിവിടെ പൊങ്ങിയത്. ഏതോ ദ്വീപിലാണു ചെന്നെത്തിയതെന്നോ.
അവിടെ എത്തിച്ചത് ഏതോ ചാത്തന്‍സ്വാമികള്‍ ആണെന്നോ, ഒടുവില്‍ മന്ത്ര തന്ത്രങ്ങള്‍
ചാത്തന്‍സ്വാമികള്‍ പഠിച്ചെന്നോ. ഗുരു ചത്തപ്പോള്‍ കബറില്‍ ഒരു പിടി മണ്ണും വാരിയിട്ട് ദ്വീപിലെ
സിംഹങ്ങളെ പേടിച്ച് അവിടുന്ന് മുങ്ങി ഇവിടെത്തിയെന്നാ പറയുന്നത്.

അനിയന്‍ കുട്ടനെ ഒന്ന് കാണണം . പറ്റുമെങ്കില്‍ ഇന്നു തന്നെ.അല്ലെങ്കില്‍ എന്തിനാ
താമസിക്കുന്നത്.ഇപ്പോ തന്നെ ഇറങ്ങിയേക്കാം. ഇവനെയും കൂട്ടാല്ലോ?എടാ കോമുവേ ... നീയാ ആശ്രമം വരെ എന്റെ കൂടെ വര്വോ?

അതിനെന്താ ച്യാച്ചിയെ ഞാനെപ്പഴേ റെഡി... ഞാന്‍ ജീവിതത്തില്‍ സന്തോഷമായിട്ടു പോകുന്നത് അവിടെതന്ന്യാ. സ്വാമികളുടെ ഭക്തി ഭജനപാട്ട് കേള്‍ക്കുമ്പോ ഞാന്‍ സ്വയം മറക്കും.

പുറത്തിറങ്ങുമ്പോള്‍ വയലോരങ്ങളില്‍ നിന്നു വന്ന ഒരു സായാഹ്ന കാറ്റ് സതിയെ തഴുകി കടന്നുപോയി. വളരെ കാലങ്ങള്‍ക്കു ശേഷം പാരമ്പര്യ വേഷമായ സാരി ധരിച്ചതുകൊണ്ടാവണം സതി ആ കാറ്റിന്റെ തഴുകലില്‍ കൂടുതല്‍ ഉന്മേഷവതിയായി.

(തുടരും.....)

Thursday, September 18, 2008

കഥാവസാനം

സെമിത്തേരിയില്‍ നിന്നും ഒരു കത്ത് എന്ന കഥയുടെ പൂര്‍ണ്ണരൂപം താഴെ കാണാം :)

"കഥാവസാനം":

അങ്ങനെ ഒടുവില്‍ ഞാന്‍ പ്രേതത്തെ ആവാഹിച്ചു :)

കഥാവസാനം

സെമിത്തേരിയില്‍ നിന്നുമൊരു കത്ത് .

അവസാനഭാഗം തുടങ്ങുന്നതിനു മുന്നേ ആദ്യം മുതല്‍ വായിക്കാത്തവര്‍ക്ക്‌ വേണ്ടി എല്ലാം കൂടി ഒരുമിച്ചു പോസ്റ്റുന്നു .വളരെ ചെറിയ ഒരു സംഭവം ഇത്രയും നീട്ടികൊണ്ടുപോയതിന്‍ ആദ്യമേ വലിയ ഒരു മാപ്പ് പറയട്ടെ .ഇതുവരെ ആകാംഷയുടെ മുള്‍മുനയില്‍ നിന്നവര്‍ക്കും ,മുള്ളാതെ നിന്നവര്‍ക്കും നന്ട്രി. ഇതിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി എന്നെ നേര്‍ വഴി നടത്തണമെന്ന് എല്ലാ ബൂലോകരോടും അപേക്ഷിച്ച് കൊണ്ടു കഥ തുടരുന്നു .

കഥയുടെ പശ്ചാത്തലം -ഇരുപതു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുള്ള കേരളത്തിലെ കുഗ്രാമങ്ങളില്‍ ഒന്നായ കാപ്പില്‍ എന്ന ഗ്രാമത്തിലെ ഒരു പള്ളി സെമിത്തേരിയില്‍ രാവിന്റെ ഇരുളില്‍ സംഭവിച്ച ഒരു ചെറിയ സംഭവം .


പ്രേതങ്ങളെ പണ്ടേ എനിക്കിഷ്ടമായിരുന്നു .കാരണം ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ കാണാന്‍ തുടങ്ങിയതാണ്‌ മരണവും പ്രേതവും മറ്റും .എന്റെ വീട് പള്ളിയുടെ തൊട്ടു തെക്കതില്‍ .ശരിക്കും പള്ളിയുടെ തൊട്ടു തെക്കു കാണുന്ന ശവക്കോട്ടക്ക് തെക്ക് . പണ്ടു അവിടെ മതില്‍ ഇല്ലായിരുന്നു .പിന്നീടാണ് അവിടെ മതില്‍ കെട്ടി തിരിച്ചത് .എങ്കിലും ഞാന്‍ മതിലുകള്‍ ചാടി കടക്കുമായിരുന്നു .എത്ര ക്രിക്കെറ്റ് കളികള്‍ മരിച്ചു പോയ അപ്പച്ചന്മാരുടെയും അമ്മച്ചിമാരുടെയും നെഞ്ചില്‍ കളിച്ചിരിക്കുന്നു .ക്രിസ്ത്മസ് രാത്രികളും അതുപോലുള്ള പള്ളിയില്‍ പരിപാടികള്‍ നടക്കുന്ന രാത്രി കാലങ്ങളില്‍ എനിക്കേറ്റം ഇഷ്ടം മതില്‍ ചാടി പള്ളിയില്‍ പോകുന്നതായിരുന്നു .
അങ്ങനെ ഒരു സ്കൂള്‍ അവധിക്കാലം .ഞാന്‍ അന്ന് പഠിക്കുന്നത് ആദ്യ വര്‍ഷ പ്രീ -ഡിഗ്രി .അവധിക്കാല വേദ പഠന ക്ലാസ്സ് നടക്കുന്ന സമയമാണത്. എല്ലാ കുട്ടികള്‍ക്കും അവിടെ ആ സമയം ക്ലാസ്സ് എടുക്കും .ഞങ്ങള്‍ അവിടെ വദ്യന്മാരായും മറ്റു സഹായികളായും അവിടെ സമയം ചെലവഴിക്കും .ഞാന്‍ ആ വര്‍ഷം പശ മാഷായിരുന്നു .പശ മാഷ്‌ എന്ന് പറഞ്ഞാല്‍ ഒരു തരം മാവ് കുഴച്ച് പശ ഉണ്ടാക്കുക പിന്നെ അത് കുട്ടികള്‍ക്ക് ഓരോ പടങ്ങള്‍ വെട്ടി ഒട്ടിക്കാന്‍ ക്ലാസ്സുകളില്‍ കൊണ്ടുകൊടുക്കുക അങ്ങനെ ജോലി.പിന്നെ വേറെ മാഷുംമാര്‍ കരിങ്കാലി വെള്ളം മാഷ്‌ .അവര്‍ കുട്ടികള്‍ക്ക് വെള്ളം കൊണ്ടുകൊടുക്കുക .അങ്ങനെ പലതരം മാഷുംമാര്‍ .
എന്റെ പ്രധാന ഉദ്ദേശം എന്റെ ഒരു പഴയ ലൈന്‍ .അങ്ങനെ ലൈന്‍ എന്നൊക്കെ വിളിക്കുന്നത് നല്ലതല്ലല്ലോ .പ്രണയ വല്ലരി പൂത്തു നില്ക്കുന്ന സമയം .എന്റെ കൂടെയുള്ളവര്‍ക്കും എന്റെ വീട്ടിലും എല്ലാവര്‍ക്കും അറിയാം .എനിക്ക് ആ കൊച്ചിനെ ഇഷ്ടമാണെന്ന് .എല്ലാവര്‍ക്കും ഒരു തമാശ .എന്റെ പ്രയാസം എനിക്കല്ലേ അറിയൂ .പക്ഷെ ഇതിന്റെ ഏറ്റവും വലിയ കുഴപ്പം .എല്ലാവര്‍ക്കും അറിയാമെങ്കിലും ഈ കൊച്ചിന് മാത്രം അറിയില്ല ഞാന്‍ ആ കുട്ടിയെ ഇഷ്ടപ്പെടുന്നു എന്ന് .പറയാന്‍ എനിക്കും പേടി .തിരിച്ചുള്ള മറുപടി താങ്ങാന്‍ എന്റെ ഖല്ബിനു കഴിയില്ല എന്നത് തന്നെ .ആ കുട്ടിയെ ഞാന്‍ ഇഷ്ടപ്പെടാന്‍ കാരണം എന്തായിരുന്നു ? കാല്‍ പാദംമുതല്‍ മുഖം വരെ ചൊറിപിടിച്ച കുട്ടി .പക്ഷെ എങ്കിലും ആ മുഖം ഓമനത്തമുള്ള മുഖം .പഠിക്കാന്‍ ബഹു മിടുക്കി .പാടാനും ഡാന്‍സിനും മിടുക്കി .ആ കുട്ടിക്ക് വേണ്ടിയാണ് ഞാന്‍ ആദ്യമായി ഗവിത എഴുതുന്നത് .രാവിലെ മുതല്‍ വൈകുന്നേരം വരെ ആ ഗവിത എന്റെ പോക്കറ്റില്‍ കിടന്നു വീര്‍പ്പു മുട്ടി .ഒടുവില്‍ ഞാന്‍ ആ ഗവിത ചവറ്റു കൊട്ടയില്‍ ഇട്ടുകൊണ്ട്‌ കളഞ്ഞു .ഇപ്പോഴും എന്റെ മനസ്സില്‍ ആ മുഖം ഉണ്ടെങ്കിലുംഞാന്‍ നാട്ടില്‍ നിന്നും പോയതില്‍ പിന്നെ ആ കുട്ടിയെ കണ്ടിട്ടില്ല .എത്രയോ വൈകുന്നേരങ്ങളില്‍ സൈക്കിളും എടുത്തു ആ ഭാഗങ്ങളില്‍ ഒക്കെ കറങ്ങിയിട്ടുണ്ട് .ഒന്നും പറയുവാന്‍ അല്ല .പറയാന്‍ ഉള്ള ധൈര്യം എനിക്കില്ലായിരുന്നു .ഒന്നു കാണുവാന്‍ മാത്രം .ഒടുവില്‍ ഞാന്‍ അറിയുന്നത് ആ കുട്ടി ഇപ്പോള്‍ ഒരു തമിഴനെ കല്യാണം കഴിച്ചു .വെല്ലൂര്‍മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ ആയി ജോലി നോക്കുന്നു എന്നാണ് .
അങ്ങനെ അവധിക്കാല വേദ പഠന ക്ലാസ്സ് അവസാനിക്കാന്‍ ഒരു ദിവസം കൂടി .അന്ന് രാത്രി എല്ലാ സാറന്മാരും അവിടെ പള്ളിയില്‍ കൂടി .അവസാന ദിവസം .കുട്ടികളുടെ പരിപാടികള്‍ അവതരിപ്പിക്കാന്‍ കര്‍ട്ടന്‍ ഉണ്ടാക്കണം .ദോശ ,ചമ്മന്തി പരിപാടികള്‍ .പിന്നെ സാറന്മാരുടെ വക നാടകത്തിന്റെ തയ്യാറെടുപ്പുകള്‍ അങ്ങനെ എല്ലാം ഇണക്കാന്‍ വേണ്ടി വീട്ടിലെ അനുവാദം വാങ്ങി പള്ളിയില്‍ കൂടി .പെണ്ണുങ്ങള്‍ എല്ലാം അവരവരുടെ ജോലികള്‍ തീര്‍ത്തതിനു ശേഷം വീടുകളിലേക്ക് പോയി .ഇനി ആണുങ്ങള്‍ മാത്രം .കുറെ പേര്‍ ശവ പറമ്പില്‍ വിശ്രമിച്ചു .കുറെ പേര്‍ അവിടെ തന്നെ നാടക പരിപാടിയുമായി കൂടി .മറ്റു ചിലര്‍ നാളത്തെ പ്രോഗ്രാമിനെ കുറിച്ചുള്ള ചര്‍ച്ചകളായി .അങ്ങനെ കലാപരിപാടികള്‍ മുന്നോട്ടു പോകുമ്പോഴാണ് ഒരു വാര്ത്ത അറിയാന്‍ ഇടയായത് .

റോഡില്‍ കൂടി പോയ ഗണപതി ഷിബു ആയിരുന്നു ആ വാര്‍ത്ത ആദ്യം പറഞ്ഞത്. കേട്ടവര്‍ ഞെട്ടി പിന്നെ ബാക്കി ഉള്ളവരോടും ആ കാര്യം പറഞ്ഞു .
ഗണപതി ഷിബു ,
ജംഗ്ഷനില്‍ കട നടത്തുന്ന തങ്കച്ചായന്റ മകന്‍.ഞങ്ങളുടെ അടുത്ത കൂട്ടുകാരന്‍ .രാത്രിയായാല്‍ സെമിത്തേരിയുള്ള റോഡില്‍ കൂടി വേണം അവന് വീട്ടില്‍ പോകാന്‍ .സെമിത്തേരിയില്‍ കിടക്കുന്ന പ്രേതങ്ങളെ പേടിപ്പിക്കാന്‍ അവന്റെ കൈയില്‍ ചില പൊടിക്കൈകള്‍ ഉണ്ടായിരുന്നു . രാത്രിയില്‍ കട പൂട്ടി അവന്റെ വീട്ടില്‍ പോകാന്‍ സൈക്കിള്‍ സ്റ്റാന്‍ഡില്‍ നിന്നു തട്ടുമ്പോള്‍ മുതല്‍ അവന്‍ ഉച്ചത്തില്‍ പാട്ടു പാടും .എന്നിട്ട് വാണംവിടുന്നതുപോലെ ആ റോഡില്‍ കൂടി ഭയങ്കര സ്പീഡില്‍ പാട്ടും പാടി പോകുമ്പോള്‍ അറിയാം ഷിബു വരുന്നുണ്ടെന്ന് .ഞങ്ങളെ കണ്ടുകൊണ്ട്‌ ഷിബു സൈക്കിള്‍ നിര്‍ത്തിഎന്നിട്ട് തല മതിലിനു മുകളില്‍ കാണിച്ചുകൊണ്ട് പറഞ്ഞു .

" വടക്കേ വീട്ടിലെ ശോശാമ്മ അമ്മച്ചി കിണറ്റില്‍ വീണു മരിച്ചു " .

ദൈവമേ ചതിച്ചോ ..

പണ്ടേ കണ്ണില്‍ കണ്ടു കൂടാത്ത ഒരമ്മച്ചി ആയിരുന്നു ശോശാമ്മ അമ്മച്ചി .ചാമ്പക്കയും ആത്തക്കയും ഒക്കെ പഴുത്ത് നിന്ന് അണ്ണാനും കിളിയുമൊക്കെ കൊണ്ടുപോയാലും ഞങ്ങള്‍ അതെങ്ങാനും പറിച്ചാല്‍ ചീത്ത വിളിച്ച്ഓടിക്കുമായിരുന്നു .ഒരിക്കല്‍ മാവിനെറിഞ്ഞ കല്ല്വന്നു കൊണ്ടത് അമ്മച്ചിയുടെ നെറ്റിയിലും .അന്നാകെ പൊടിപൂരമായിരുന്നു .പിന്നെ ആ വഴി തിരിഞ്ഞു നോക്കിയിട്ടില്ല .
ഇപ്പോള്‍ മരിച്ചതല്ലേ ? പ്രേതമല്ലേ ? അമ്മച്ചിയല്ലേ എന്നൊക്കെയുള്ള പരിഗണ വെച്ച് അവിടെ പോയി ഒന്നു കാണാം എന്ന് വെച്ചു. രണ്ടു മൂന്നു പേരെ പള്ളി മുറ്റത്ത്‌ ആക്കിയിട്ടു ഞങ്ങള്‍ ആ വീട്ടിലേക്ക് നടന്നു .

ജനങ്ങള്‍ കൂടി നില്ക്കുന്നു .ജന സംസാരം പല വിധം .രാത്രിയില്‍ വെള്ളമെടുക്കാന്‍ പോയപ്പോള്‍ അറിയാതെ വീണതെന്നും .അല്ല ആരോ തെള്ളിയിട്ടതെന്നും ,മറ്റു ചിലര്‍ പറയുന്നത് കിണറ്റില്‍ ചാടി എന്നും .അതവിടെ നില്‍ക്കട്ടെ .
അമ്മച്ചിയെ കണ്ട ഞങ്ങള്‍ ആകെ പേടിച്ചു .ജന സംസാരം എന്ത് തന്നെ ആയാലും മരിച്ചു പോയത് നമ്മുടെ സ്വന്തം അമ്മച്ചിയല്ലേ ? മാത്രമല്ല ഞങ്ങളുടെ കണ്ണില്‍ ഉണ്ണിയും . ഇനി രാത്രിയില്‍ എങ്ങാനും ഞങ്ങളെ വീണ്ടും തേടി വരുമോ ? മരിച്ച ആളുകള്‍ സ്വര്‍ഗത്തിലോ നരകത്തിലോ പോകുന്ന വഴിക്കിടയില്‍ മരിച്ചു പോയ പഴയ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ഇടയുണ്ട് .അങ്ങനെയെങ്കില്‍ ഇന്നു രാത്രി സെമിത്തേരിയില്‍ വരും .കാരണം പഴയ ബന്ധുക്കള്‍ ഒക്കെ കിടക്കുന്നത് അവിടെയാണല്ലോ ? പണ്ടു മരിച്ചവരെ പോലെയല്ല ഇപ്പോള്‍ മരിച്ചവര്‍ .കാരണം അവരുടെ ആത്മാവ് കുറെ ദിവസം വീണ്ടും ഭൂമിയില്‍ തന്നെ കാണും .അതും ആയുസ് എത്തും മുന്നേ മരിച്ചാല്‍ ഭൂമി വിട്ടു പോകാന്‍ വലിയ മടിയാ ഈ ആത്മാക്കള്‍ക്ക് .ഞങ്ങളെ സെമിത്തേരിയില്‍ രാത്രി കണ്ടാല്‍ തീര്‍ച്ചയായുംഅമ്മച്ചി പിടിക്കും .പള്ളി സെമിത്തേരിയില്‍ പോയാല്‍ അമ്മച്ചി പിടിക്കും ,സെമിത്തേരിയില്‍ പോയില്ല എങ്കില്‍ പള്ളിയിലെ ഭീകരര്‍ പിടിക്കും .ചെകുത്താനും കടലിനും ഇടയില്‍ എന്ന അവസ്ഥ .

അങ്ങനെ ഒരു സംഭവം ഉണ്ട് .പള്ളിയില്‍ ഒരു തീവ്ര വാദി ഗ്രൂപ്പ് ഉണ്ട് .ഞങ്ങളുടെ സീനിയര്‍ അണ്ണന്മാര്‍ .അവര്‍ പള്ളിയില്‍ ഒരു കാര്യത്തിനും സഹകരിക്കില്ല .പക്ഷെ കുറ്റം പറയാന്‍ ബഹു മിടുക്കരും .അവര്‍ അങ്ങനെ സാധാ ദിവസങ്ങള്‍ പള്ളിയില്‍ കയറില്ല .പൊതു യോഗങ്ങള്‍ ഉള്ള സമയം മാത്രം വരും .തെറ്റുകള്‍ ചൂണ്ടി ചീത്ത വിളിക്കും .ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല .അപ്പോഴാണ്‌ ഞങ്ങളുടെ കൂടെയുള്ള പട്ടാളക്കാരന്‍ കൊത്തകൊച്ചുമോന്‍ ഒരു കാര്യം പറഞ്ഞത്. അവന്‍ കൊണ്ടുവന്ന കുതിര റമ്മില്‍ ഒരു കുപ്പി ബാക്കി ഇരുപ്പുണ്ടത്രേ.

വെള്ളം അടിച്ച് കഴിഞ്ഞാല്‍ ഒരു വിധ പെട്ട പ്രേതങ്ങള്‍ ഒന്നും അടുത്ത് വരികയില്ല .അതും ഒരു പ്രേത അമ്മച്ചി .മദ്യ പാനത്തിന്റെ ബാല പാഠങ്ങള്‍ പഠിക്കുന്ന നാളുകള്‍ .പക്ഷെ പള്ളിയില്‍ എങ്ങനെ വെള്ളമടിക്കും ? അതും പാത്തും പതുങ്ങിയും നമ്മുടെ നീക്കങ്ങള്‍ വീക്ഷിക്കുന്ന അണ്ണന്മാര്‍ ഉള്ളപ്പോള്‍ . പള്ളിക്കാര്‍ അറിഞ്ഞാല്‍ അത് മതി .അല്ലെങ്കില്‍ തന്നെ എനിക്ക് വീട്ടില്‍ നല്ല പേരു കിട്ടികൊണ്ടിരിക്കുന്ന സമയം
ജീവിതത്തില്‍ ഇത്രയധികം സ്നേഹിച്ച രണ്ടു സഹോദരങ്ങളെ ഞാന്‍ കണ്ടിട്ടില്ല .മറ്റാരുമല്ല എന്റെ അപ്പച്ചനും അപ്പാപ്പനും .അതാണ്‌ സ്നേഹം .അപ്പാപ്പന്‍ പട്ടാളത്തില്‍ ആയിരുന്നു .അപ്പാപ്പന്‍ ലീവിനു വരുമ്പോഴാണ് സ്നേഹം കൂടുന്നത് .ഞങ്ങളുടെ വീടുകള്‍ തമ്മില്‍ ഏകദേശം ഒരു കിലോമീറ്റര്‍ അകലമുണ്ട് .ഏതെങ്കിലും ഒരു വീട്ടില്‍ ആകും സായാഹ്നം .

വെള്ളമടി കഴിഞ്ഞാല്‍ പിന്നെ കുറെ നേരം കെട്ടി പിടിച്ചു പഴയ കാര്യങ്ങള്‍ സംസാരിക്കും .പിന്നെ പൊട്ടിക്കരയും .അടുത്ത പടി ഒരാള്‍ മറ്റൊരാളിനെ വീട്ടില്‍ കൊണ്ടു ചെന്നു വിടും .അപ്പോള്‍ അടുത്ത ആള്‍ മറ്റേ ആളിനെ വീട്ടില്‍ കൊണ്ടുചെന്നാക്കും .അങ്ങനെ പരസപരം കൊണ്ടുപോയാക്കി അവര്‍ നേരം വെളുപ്പിക്കും .

ഓണം ,ക്രിസ്ത്മസ് ,ഈസ്റ്റര്‍ എന്നീ വിശേഷ ദിനങ്ങളില്‍ ഊണുമേശയില്‍ ഞങ്ങള്‍ ഇരുന്നു കഴിഞ്ഞാല്‍ അപ്പച്ചന്‍ ഞങ്ങള്‍ ആണുങ്ങള്‍ക്ക് അല്പം മദ്യം ഒഴിച്ച് തരാറുണ്ടായിരുന്നു . അങ്ങനെയാണ് മദ്യത്തിന്റെ രുചിയും ഗുണവും മനസിലാക്കിയത് .പക്ഷെ അപ്പച്ചന് നിര്‍ബന്ധം ഉണ്ടായിരുന്നു ഒരിക്കലും വീടിനു പുറത്തു പോയി കുടിക്കരുതെന്ന് .

ഒരിക്കല്‍ ആ വാക്കു ഞാന്‍ തെറ്റിച്ചു .പത്താം ക്ലാസ്സിന്റെ പഠനം അങ്ങനെ മൂര്‍ധന്യാവസ്തയില്‍ നില്‍ക്കുമ്പോള്‍ .അതായത് മീശ പതുക്കെ പൊട്ടി മുളക്കുന്ന സമയം .മീശ കിളുപ്പിക്കാന്‍ പല മാര്‍ഗങ്ങളും ഞാന്‍ പ്രയോഗിച്ചു .തീപ്പെട്ടി കമ്പ് കത്തിച്ചതിനു ശേഷം അതിന്റെ കരിഞ്ഞ ഭാഗം മീശ ഉള്ള ഭാഗത്ത് പുരട്ടുക ,പക്ഷെ ബാങ്കില്‍ പോകുന്ന മാത്തുകുട്ടി അപ്പച്ചന്‍ പറഞ്ഞ പ്രയോഗമാണ് ഏറ്റവും ഫലിച്ചത് .

ഈ നിലം കൃഷി ചെയ്യുന്നത് പോലെ മുഖം ഷേവ് ചെയ്തതിനു ശേഷം അവിടെ മീശയരി ഇട്ടു കിളുപ്പിക്കുക.മീശയരി ബ്ലോക്കില്‍ കിട്ടുന്ന സാധനമല്ല .നമ്മള്‍ ഷേവ് ചെയ്തതിനു ശേഷം ആ കപ്പില്‍ കാണുന്ന ചെറിയ ചെറിയ മീശ കുഞ്ഞുങ്ങളെ എടുത്തു ഫെവികോള്‍ വെച്ച് മീശ വരേണ്ട ഭാഗത്ത് ഒട്ടിച്ചു വെച്ചു കിടന്നുറങ്ങുക . അങ്ങനെ രണ്ടു മാസം ചെയ്‌താല്‍ മീശ ഉണ്ടാകും .ഇതുവരെയും മീശ വരാത്ത ബ്ലോഗേര്‍സ് ആരെങ്കിലും ഉണ്ടെങ്കില്‍ മേല്പ്പറഞ്ഞ മാര്‍ഗം പരീക്ഷിച്ചു നോക്കാവുന്നതാണ് .

അങ്ങനെ ആണാണ് .മീശ ഉണ്ട് എന്ന് ബോധമായ ഒരു ദിവസം ഏതോ കൂട്ടുകാരന്റെ വീട്ടില്‍ പഠിക്കാനായി പോയി അല്പം സേവിച്ചു .രാത്രി വീട്ടില്‍ വന്നു. ആഹാരം കഴിച്ചു .വീട്ടില്‍ ആരും അറിഞ്ഞില്ലല്ലോ എന്ന സമാധാനം കൊണ്ട്ഉറങ്ങാനായി പോയി .പക്ഷെ രാവിലെ തന്നെ അമ്മ എന്നെ ഒരു മുറിയില്‍ ഇട്ടു പൂട്ടി .എന്നിട്ട് അപ്പച്ചന്റെ അലമാരയില്‍ നിന്നും ഒരു കുപ്പി എടുത്ത് എന്റെ മുന്നില്‍ കൊണ്ടുവെച്ചിട്ട് പറഞ്ഞു
എടാ @#@#@#%$#@ മോനേ ..നീ ഇന്ന് ഇവിടെ ഇരുന്ന് ഇതു മുഴുവന്‍ തീര്‍ക്കണം .
ദാഹിച്ച വെള്ളം ഇതല്ലാതെ നിനക്കു കിട്ടില്ല . എന്നിട്ട് രണ്ടു മൂന്നു അടിയും ബാക്കി തെറിയും .രാവിലെ മുതല്‍ വൈകിട്ട് വരെ വീട്ടില്‍ നിന്നും ഒഫീഷ്യല്‍ ആയി ഒന്നും കിട്ടിയില്ല എങ്കിലും വല്ലപ്പോഴും പെങ്ങള്‍ ജനാല വഴി തന്ന ദുരിതാശ്വാസം മൂലം പട്ടിണി കിടക്കാതെ രക്ഷ പെട്ടു .അന്നത്തെ ആ ശിക്ഷ കഴിഞ്ഞിട്ട് അധികം നാളുകള്‍ ആയില്ല .അപ്പോഴാണ്‌ അടുത്ത പരിപാടി .പ്രേതത്തെ വെള്ളമടിച്ചു തോല്‍പ്പിക്കാന്‍ ഉള്ള ശ്രമം .

പറഞ്ഞതു പോലെ തന്നെ കൊത്തകൊച്ചുമോന്‍ കുതിരക്ക് കൊടുക്കുന്ന റമ്മുമായി വന്നു .പതിന്ച്ചു പേര്‍ .ഒരു കുപ്പി .അടപ്പില്‍ ഒഴിച്ച് കുടിച്ചാല്‍ പോലും എല്ലാവര്‍ക്കും തികയില്ല എങ്കിലും ആക്രാന്തം മൂത്ത് അതോ അമ്മച്ചി പ്രേതം വരുമെന്നുള്ള പേടി കാരണമോ മദ്യ സേവ ആരംഭിച്ചു . കുപ്പിയും ഗ്ലാസും വെള്ളവും മൂത്ര പുരയുടെ വാതിക്കല്‍ വെച്ചു .ഓരോരുത്തരായി ആരും അറിയാതെ അവിടെ പോയി അടിക്കണം .അതിന് കാവല്‍ക്കാരന്‍ കൊച്ചുമോനും .എല്ലാ വീട്ടിലെയും ജേഷ്ഠഅനുജന്മാര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു .

ഈ കള്ളിന്റെ കാര്യം വരുമ്പോള്‍ ഉള്ള സ്നേഹം ഒന്നു വേറെ തന്നെയാണ് .അല്ലെങ്കില്‍ അതനുഭവിച്ചു നോക്കണം .ജേഷ്ടന്‍ കാണാതെ അനിയനും അനിയന്‍ കാണാതെ ജേഷ്ടനും അടി തുടങ്ങി .

രാത്രിയില്‍ പെട്ടന്ന് തന്നെ നല്ല തണുത്ത കാറ്റു വീശുന്നു .എവിടെയോ മഴ പെയ്യുന്ന ലക്ഷണം പോലെ കൊല്ലിയാനുംഇടക്കിടെ കാണാം .മച്ചിന്‍ പുറത്തു നിന്നും മൂങ്ങയുടെ ശബ്ദം .ചീവിടുകളുടെ നിലക്കാത്ത ശബ്ദം .ചങ്ങലകള്‍ കിലുങ്ങുന്നുണ്ടോ ? ശവപറമ്പില്‍ കൂടി ചട്ടയും മുണ്ടും കാതില്‍ വലിയ കമ്മലുമുള്ള ഒരു രൂപം നടന്നു വരുന്നുവോ ? പ്രാവുകളുടെ കുറുകല്‍ ആക്കം കൂടി വരുന്നോ ? ചിന്തകള്‍ക്ക് ചൂടു പിടിക്കുന്നു .

ഇനി ഇവിടെ നിന്നാല്‍ ശരിയാകില്ല .കുരിശ് കണ്ടാല്‍ ചില പ്രേതങ്ങള്‍ അടുക്കുകയില്ല .എന്നാല്‍ പിന്നെ പള്ളിക്കുള്ളില്‍ കയറാം എന്ന് പറഞ്ഞു എല്ലാവരും ഉള്ളില്‍ കയറി .ഇതിനിടയില്‍ കലവറക്കാരന്‍ കൊച്ചുമോന്‍ നിലം പറ്റി .അത് അധികം ഉള്ളില്‍ ചെന്നിട്ടാണ് എന്നും അതല്ല പ്രേതം പിടിച്ചതാണ് എന്നും സംസാരം ഇപ്പോഴും നില നില്‍ക്കുന്നതിനാല്‍ ഒരു തര്‍ക്കം വേണ്ട .വളരെ കുലുക്കി വിളിച്ചിട്ടും അവന്‍ എഴുന്നേല്‍ക്കുന്നില്ല .ശ്വാസം ഉണ്ട് .ഒടുവില്‍ കൊച്ചുമോനെയും വിളിച്ചു പള്ളിക്കുള്ളില്‍ കയറ്റി .

കഥാവസാനം


കഥാന്ത്യം ശുഭം എന്നേതോ ആള്‍ പറഞ്ഞതായി ഓര്‍ക്കുന്നു .ഇവിടെ കഥ ശുഭമാണോ ? ഇതു പ്രേതമാണോ അതോ മനുഷ്യരോ ? ഈ കഥ അല്പം റിവേര്‍സ് ഓടിക്കണം .നമുക്കു പള്ളി മുറ്റത്തെ ആ രാത്രിയിലേക്ക്‌ മടങ്ങി വരാം.

ഈ കഥയില്‍ മറ്റൊരു കഥാ പാത്രത്തെ കൂടി കയറ്റുന്നു .മാത്തുകുട്ടി സാറിന്റെ ഇളയ പുത്രന്‍ .ഞങ്ങളുടെ പാച്ചു പിള്ള എന്ന ബോസ് . ആരോഗ്യവാന്‍ .പെണ്‍കുട്ടികളുടെ കണ്ണിലുണ്ണി .
ക്രിക്കെറ്റ് ലോകത്തെ ഉസ്താദ് ( ഞങ്ങളുടെ ഇടയില്‍ ) .അതുകൊണ്ട് തന്നെ ആ സമയത്തെ പെമ്പുള്ളാര്‍ എല്ലാം അവന്റെ പിറകില്‍ .പാവം പിടിച്ച നമ്മള്‍ മാത്രം ആരോരും ഇല്ലാതെ കഷടപ്പെട്ടൂ .

അങ്ങനെ കള്ളു കുടിയും പള്ളിയിലെ മറ്റു പണികളും കഴിഞ്ഞ ഞങ്ങള്‍ പള്ളി തിണ്ണയില്‍ ഇരിക്കുമ്പോഴാണ് ബോസ് ആ കാര്യം പറയുന്നത് ." എടാ ..നിന്റെ അനിയന്‍ കള്ളു കുടിച്ച് ഷാജിയുമായി സൈക്കിളില്‍ കൃഷ്ണപുരത്ത് പോയി തട്ട് ദോശ കഴിക്കാന്‍ " .ആ സമയം നാഷണല്‍ ഹൈവേയില്‍ കൂടി ഏതോ കേന്ദ്ര മന്ത്രി പോകുന്നത് കൊണ്ടു ഭയങ്കര പോലീസ് സുരഷ ഏര്‍പ്പെടുത്തിയിരിക്കുന്ന സമയം .അനിയന്‍ കള്ളു കുടിച്ചന്നു കേട്ട ഞാന്‍ ഉടനെ പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു
" ബോസേ , നിനക്കൊരനിയന്‍ ഇല്ലാത്തതുകൊണ്ട് നിനക്കതിന്റെ വിഷമം അറിയില്ല , എന്റെ അനിയന്‍ കള്ളു കുടിക്കാനോ ? ഞാന്‍ ആത്മഹത്യ ചെയ്യും " .
ഇങ്ങനെ പല വിധ വാചക കസര്‍ത്തുകളും മറ്റും നടത്തി ആ രാത്രി കഴിഞ്ഞു .

നേരത്തെ പറഞ്ഞതുപോലെ കാപ്പില്‍ ദേശത്ത് പ്രഭാതം പൊട്ടി പൊട്ടി വിടരുന്നു .അല്ലെങ്കില്‍ കഥകളില്‍ പറയുന്നതു പോലെ കിഴക്ക് വെള്ളകീറി .പള്ളിയിലെ അച്ഛന്‍ രാവിലെ കണ്ട കാഴ്ച വീടിന്റെ മുന്നില്‍ ഒരു കവര്‍ .അതില്‍ കഴിഞ്ഞ രാത്രിയില്‍ പള്ളി മുറ്റത്ത്‌ നടന്ന സംഭവങ്ങളില്‍ മനംനൊന്തു പരേതരായ ഒരു കൂട്ടം അപ്പച്ചന്‍ ആന്‍ഡ് അമ്മച്ചിമാരുടെ ആത്മാക്കള്‍ കണ്ണുനീരോടെ എഴുതിയ അഞ്ചു പുറങ്ങള്‍ ഉള്ള ഒരു കത്ത് .കഴിഞ്ഞ മണിക്കൂറില്‍ എന്താണ് സംഭവിച്ചതെന്ന് വരെ വളരെ വിശദമായി വൃത്തിയായി എഴുതിയിരിക്കുന്നു .

"അപ്പവും വീഞ്ഞും കണ്ടിരുന്ന ഞങ്ങളുടെ പള്ളിയില്‍ ഇന്നലെ രാത്രി മദ്യം ഒഴുകുന്നത്‌ ഞങ്ങള്‍ കണ്ടച്ചോ "
"ധൂപ കുറ്റിവീശിയ മദുബഹായില് ഞങ്ങള്‍ സിഗരട്ടിന്റെ പുക കൊണ്ടു ശ്വാസം മുട്ടി അച്ചോ" എന്ന് തുടങ്ങി വളരെ വിലാപത്തോട്‌ കൂടിയുള്ള ഒരു കത്ത് .അത് വായിക്കുന്ന ആരുടേയും കണ്ണുകള്‍ നിറയുന്നതായിരുന്നു അതിലെ ഓരോ വരികളും .ഞങ്ങളുടെ സംഭാഷണങ്ങള്‍ എല്ലാം അതെ പോലെ പകര്‍ത്തി വെച്ചിരിക്കുന്നു .

ആ സംഭവം പള്ളിയില്‍ വലിയ ഭൂകമ്പങ്ങള്‍ സൃഷ്ടിച്ചു .ഓരോരുത്തരെയും മാറി മാറി ചോദ്യം ചെയ്തു .അതില്‍ ഒരാള്‍ പറഞ്ഞതിങ്ങനെ
" പപ്പാ ..ഞാന്‍ കള്ളു വാങ്ങിച്ചു .പക്ഷെ കുടിക്കാന്‍ പോയപ്പോള്‍ പപ്പായുടെ മുഖം എന്റെ ഓര്‍മ്മയില്‍ എത്തി . പിന്നെ ഞാന്‍ അത് പുറകോട്ടു കളഞ്ഞു "
അങ്ങനെ ഓരോരുത്തര്‍ കൈ മലര്‍ത്തി തുടങ്ങി .കുടിച്ചവരും ,കണ്ടവരും ആരും ഇല്ല .പലരോട് ചോദിച്ചിട്ടും ആരാണ് ഈ കത്ത് എഴുതിയതെന്നു അറിയില്ല .അങ്ങനെ സംശയിക്കെണ്ടാവര്‍ ആയി ആരും ആ രാത്രിയില്‍ അവിടെ ഉണ്ടായിരുന്നില്ല .പിന്നെ ഇതെങ്ങനെ സംഭവിച്ചു ? ആ രാത്രിയില്‍ അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും കൈ അക്ഷരങ്ങള്‍ ചേര്ത്തു വെച്ചു നോക്കി .

അല്ല ..ഇവരാരും അല്ല .

പിന്നെ ..പിന്നെങ്ങനെ ഇതു സംഭവിച്ചു ..ഇപ്പോഴും പിടികിട്ടാ ചോദ്യമായി ഈ ചോദ്യം നില്‍ക്കുമ്പോള്‍ ഈ കഥ ഇവിടെ പൂര്‍ണ്ണമാകുന്നു .

ഇപ്പോള്‍ എന്റെ തലക്കു മുകളില്‍ കൂടി ഒരു നരിച്ചീര്‍ കൂടി പറന്നുവോ ? വീണ്ടും ഞാനാ ശ്മശാനത്തില്‍ നില്‍ക്കുന്നത്പോലെ ഒരു തോന്നല്‍ .

വാല്‍കഷണം -ഞങ്ങള്‍ പ്രതികള്‍ക്കെല്ലാം പിന്നെ ഒരു മാസക്കാലതോളം പള്ളി പ്രവേശനം നിഷേധിച്ചിരുന്നു .


Wednesday, September 17, 2008

സെമിത്തേരിയില്‍ നിന്നുമൊരു കത്ത് -3

ജീവിതത്തില്‍ ഇത്രയധികം സ്നേഹിച്ച രണ്ടു സഹോദരങ്ങളെ ഞാന്‍ കണ്ടിട്ടില്ല .മറ്റാരുമല്ല എന്റെ അപ്പച്ചനും അപ്പാപ്പനും .അതാണ്‌ സ്നേഹം .അപ്പാപ്പന്‍ പട്ടാളത്തില്‍ ആയിരുന്നു .അപ്പാപ്പന്‍ ലീവിനു വരുമ്പോഴാണ് സ്നേഹം കൂടുന്നത് .ഞങ്ങളുടെ വീടുകള്‍ തമ്മില്‍ ഏകദേശം ഒരു കിലോമീറ്റര്‍ അകലമുണ്ട് .ഏതെങ്കിലും ഒരു വീട്ടില്‍ ആകും സായാഹ്നം .വെള്ളമടി കഴിഞ്ഞാല്‍ പിന്നെ കുറെ നേരം കെട്ടി പിടിച്ചു പഴയ കാര്യങ്ങള്‍ സംസാരിക്കും .പിന്നെ പൊട്ടിക്കരയും .അടുത്ത പടി ഒരാള്‍ മറ്റൊരാളിനെ വീട്ടില്‍ കൊണ്ടു ചെന്നു വിടും .അപ്പോള്‍ അടുത്ത ആള്‍ മറ്റേ ആളിനെ വീട്ടില്‍ കൊണ്ടുചെന്നാക്കും .അങ്ങനെ പരസപരം കൊണ്ടുപോയാക്കി അവര്‍ നേരം വെളുപ്പിക്കും .

ഓണം ,ക്രിസ്ത്മസ് ,ഈസ്റ്റര്‍ എന്നീ വിശേഷ ദിനങ്ങളില്‍ ഊണുമേശയില്‍ ഞങ്ങള്‍ ഇരുന്നു കഴിഞ്ഞാല്‍ അപ്പച്ചന്‍ ഞങ്ങള്‍ ആണുങ്ങള്‍ക്ക് അല്പം മദ്യം ഒഴിച്ച് തരാറുണ്ടായിരുന്നു . അങ്ങനെയാണ് മദ്യത്തിന്റെ രുചിയും ഗുണവും മനസിലാക്കിയത് .പക്ഷെ അപ്പച്ചന് നിര്‍ബന്ധം ഉണ്ടായിരുന്നു ഒരിക്കലും വീടിനു പുറത്തു പോയി കുടിക്കരുതെന്ന് .ഒരിക്കല്‍ ആ വാക്കു ഞാന്‍ തെറ്റിച്ചു .പത്താം ക്ലാസ്സിന്റെ പഠനം അങ്ങനെ മൂര്‍ധന്യാവസ്തയില്‍ നില്‍ക്കുമ്പോള്‍ .അതായത് മീശ പതുക്കെ പൊട്ടി മുളക്കുന്ന സമയം .മീശ കിളുപ്പിക്കാന്‍ പല മാര്‍ഗങ്ങളും ഞാന്‍ പ്രയോഗിച്ചു .തീപ്പെട്ടി കമ്പ് കത്തിച്ചതിനു ശേഷം അതിന്റെ കരിഞ്ഞ ഭാഗം മീശ ഉള്ള ഭാഗത്ത് പുരട്ടുക ,പക്ഷെ ബാങ്കില്‍ പോകുന്ന മാത്തുകുട്ടി അപ്പച്ചന്‍ പറഞ്ഞ പ്രയോഗമാണ് ഏറ്റവും ഫലിച്ചത് .അതായത് നമ്മള്‍ ഈ നിലം കൃഷി ചെയ്യുന്നത് പോലെ മുഖം ഷേവ് ചെയ്തതിനു ശേഷം അവിടെ മീശയരി ഇട്ടു കിളുപ്പിക്കുക.മീശയരി ബ്ലോക്കില്‍ കിട്ടുന്ന സാധനമല്ല .നമ്മള്‍ ഷേവ് ചെയ്തതിനു ശേഷം ആ കപ്പില്‍ കാണുന്ന ചെറിയ ചെറിയ മീശ കുഞ്ഞുങ്ങളെ എടുത്തു ഫെവികോള്‍ വെച്ച് മീശ വരേണ്ട ഭാഗത്ത് ഒട്ടിച്ചു വെച്ചു കിടന്നുറങ്ങുക . അങ്ങനെ രണ്ടു മാസം ചെയ്‌താല്‍ മീശ ഉണ്ടാകും .ഇതുവരെയും മീശ വരാത്ത ബ്ലോഗേര്‍സ് ആരെങ്കിലും ഉണ്ടെങ്കില്‍ മേല്പ്പറഞ്ഞ മാര്‍ഗം പരീക്ഷിച്ചു നോക്കാവുന്നതാണ് .

അങ്ങനെ ആണാണ് .മീശ ഉണ്ട് എന്ന് ബോധമായ ഒരു ദിവസം ഏതോ കൂട്ടുകാരന്റെ വീട്ടില്‍ പഠിക്കാനായി പോയി അല്പം സേവിച്ചു .രാത്രി വീട്ടില്‍ വന്നു. ആഹാരം കഴിച്ചു .വീട്ടില്‍ ആരും അറിഞ്ഞില്ലല്ലോ എന്ന സമാധാനം കൊണ്ട്ഉറങ്ങാനായി പോയി .പക്ഷെ രാവിലെ തന്നെ അമ്മ എന്നെ ഒരു മുറിയില്‍ ഇട്ടു പൂട്ടി .എന്നിട്ട് അപ്പച്ചന്റെ അലമാരയില്‍ നിന്നും ഒരു കുപ്പി എടുത്ത് എന്റെ മുന്നില്‍ കൊണ്ടുവെച്ചിട്ട് പറഞ്ഞു
എടാ @#@#@#%$#@ മോനേ ..
നീ ഇന്ന് ഇവിടെ ഇരുന്ന് ഇതു മുഴുവന്‍ തീര്‍ക്കണം .
ദാഹിച്ച വെള്ളം ഇതല്ലാതെ നിനക്കു കിട്ടില്ല . എന്നിട്ട് രണ്ടു മൂന്നു അടിയും ബാക്കി തെറിയും .രാവിലെ മുതല്‍ വൈകിട്ട് വരെ വീട്ടില്‍ നിന്നും ഒഫീഷ്യല്‍ ആയി ഒന്നും കിട്ടിയില്ല എങ്കിലും വല്ലപ്പോഴും പെങ്ങള്‍ ജനാല വഴി തന്ന ദുരിതാശ്വാസം മൂലം പട്ടിണി കിടക്കാതെ രക്ഷ പെട്ടു .അന്നത്തെ ആ ശിക്ഷ കഴിഞ്ഞിട്ട് അധികം നാളുകള്‍ ആയില്ല .അപ്പോഴാണ്‌ അടുത്ത പരിപാടി .പ്രേതത്തെ വെള്ളമടിച്ചു തോല്‍പ്പിക്കാന്‍ ഉള്ള ശ്രമം .
പറഞ്ഞതു പോലെ തന്നെ കൊത്തകൊച്ചുമോന്‍ കുതിരക്ക് കൊടുക്കുന്ന റമ്മുമായി വന്നു .പതിന്ച്ചു പേര്‍ .ഒരു കുപ്പി .അടപ്പില്‍ ഒഴിച്ച് കുടിച്ചാല്‍ പോലും എല്ലാവര്‍ക്കും തികയില്ല എങ്കിലും ആക്രാന്തം മൂത്ത് അതോ അമ്മച്ചി പ്രേതം വരുമെന്നുള്ള പേടി കാരണമോ മദ്യ സേവ ആരംഭിച്ചു . കുപ്പിയും ഗ്ലാസും വെള്ളവും മൂത്ര പുരയുടെ വാതിക്കല്‍ വെച്ചു .ഓരോരുത്തരായി ആരും അറിയാതെ അവിടെ പോയി അടിക്കണം .അതിന് കാവല്‍ക്കാരന്‍ കൊച്ചുമോനും .എല്ലാ വീട്ടിലെയും ജേഷ്ഠഅനുജന്മാര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു .ഈ കള്ളിന്റെ കാര്യം വരുമ്പോള്‍ ഉള്ള സ്നേഹം ഒന്നു വേറെ തന്നെയാണ് .അല്ലെങ്കില്‍ അതനുഭവിച്ചു നോക്കണം .ജേഷ്ടന്‍ കാണാതെ അനിയനും അനിയന്‍ കാണാതെ ജേഷ്ടനും അടി തുടങ്ങി .

രാത്രിയില്‍ പെട്ടന്ന് തന്നെ നല്ല തണുത്ത കാറ്റു വീശുന്നു .എവിടെയോ മഴ പെയ്യുന്ന ലക്ഷണം പോലെ കൊല്ലിയാനും
ഇടക്കിടെ കാണാം .മച്ചിന്‍ പുറത്തു നിന്നും മൂങ്ങയുടെ ശബ്ദം .ചീവിടുകളുടെ നിലക്കാത്ത ശബ്ദം .ചങ്ങലകള്‍ കിലുങ്ങുന്നുണ്ടോ ? ശവപറമ്പില്‍ കൂടി ചട്ടയും മുണ്ടും കാതില്‍ വലിയ കമ്മലുമുള്ള ഒരു രൂപം നടന്നു വരുന്നുവോ ? പ്രാവുകളുടെ കുറുകല്‍ ആക്കം കൂടി വരുന്നോ ? ചിന്തകള്‍ക്ക് ചൂടു പിടിക്കുന്നു .ഇനി ഇവിടെ നിന്നാല്‍ ശരിയാകില്ല .കുരിശ് കണ്ടാല്‍ ചില പ്രേതങ്ങള്‍ അടുക്കുകയില്ല .എന്നാല്‍ പിന്നെ പള്ളിക്കുള്ളില്‍ കയറാം എന്ന് പറഞ്ഞു എല്ലാവരും ഉള്ളില്‍ കയറി .ഇതിനിടയില്‍ കലവറക്കാരന്‍ കൊച്ചുമോന്‍ നിലം പറ്റി .അത് അധികം ഉള്ളില്‍ ചെന്നിട്ടാണ് എന്നും അതല്ല പ്രേതം പിടിച്ചതാണ് എന്നും സംസാരം ഇപ്പോഴും നില നില്‍ക്കുന്നതിനാല്‍ ഒരു തര്‍ക്കം വേണ്ട .വളരെ കുലുക്കി വിളിച്ചിട്ടും അവന്‍ എഴുന്നേല്‍ക്കുന്നില്ല .ശ്വാസം ഉണ്ട് .ഒടുവില്‍ കൊച്ചുമോനെയും വിളിച്ചു പള്ളിക്കുള്ളില്‍ കയറ്റി .ഇതിനിടയില്‍ പല സംഭാഷണങ്ങളും പ്രവര്‍ത്തികളും നടന്നു .
പിറ്റേന്ന് രാവിലെ പള്ളിയിലെ അച്ഛന്‍ ,പള്ളി കമ്മറ്റിക്കാര്‍ എന്നിവരുടെ വീടുകളില്‍ കണി കണ്ട കാഴ്ച .
അതൊരു വലിയ കാഴ്ച തന്നെയായിരുന്നു ..

തുടരും

അടുത്ത ഭാഗത്തോടുകൂടി ഈ കഥ ഇവിടെ പൂര്‍ണ്ണമാകുന്നു .

സെമിത്തേരിയില്‍ നിന്നുമൊരു കത്ത് -2

റോഡില്‍ കൂടി പോയ ഗണപതി ഷിബു ആയിരുന്നു ആ വാര്‍ത്ത ആദ്യം പറഞ്ഞത്. കേട്ടവര്‍ ഞെട്ടി പിന്നെ ബാക്കി ഉള്ളവരോടും ആ കാര്യം പറഞ്ഞു .

ഗണപതി ,ജംഗ്ഷനില്‍ കട നടത്തുന്ന തങ്കച്ചായന്റ മകന്‍.ഞങ്ങളുടെ അടുത്ത കൂട്ടുകാരന്‍ .രാത്രിയായാല്‍ സെമിത്തേരിയുള്ള റോഡില്‍ കൂടി വേണം അവന് വീട്ടില്‍ പോകാന്‍ .സെമിത്തേരിയില്‍ കിടക്കുന്ന പ്രേതങ്ങളെ പേടിപ്പിക്കാന്‍ അവന്റെ കൈയില്‍ ചില പൊടിക്കൈകള്‍ ഉണ്ടായിരുന്നു . രാത്രിയില്‍ കട പൂട്ടി അവന്റെ വീട്ടില്‍ പോകാന്‍ സൈക്കിള്‍ സ്റ്റാന്‍ഡില്‍ നിന്നു തട്ടുമ്പോള്‍ മുതല്‍ അവന്‍ ഉച്ചത്തില്‍ പാട്ടു പാടും .എന്നിട്ട് വാണംവിടുന്നതുപോലെ ആ റോഡില്‍ കൂടി ഭയങ്കര സ്പീഡില്‍ പാട്ടും പാടി പോകുമ്പോള്‍ അറിയാം ഷിബു വരുന്നുണ്ടെന്ന് .ഞങ്ങളെ കണ്ടുകൊണ്ട്‌ ഷിബു സൈക്കിള്‍ നിര്‍ത്തിഎന്നിട്ട് തല മതിലിനു മുകളില്‍ കാണിച്ചുകൊണ്ട് പറഞ്ഞു " വടക്കേ വീട്ടിലെ ശോശാമ്മ അമ്മച്ചി കിണറ്റില്‍ വീണു മരിച്ചു " .
ദൈവമേ ചതിച്ചോ ..
ഞങ്ങളെ പണ്ടേ കണ്ണില്‍ കണ്ടു കൂടാത്ത ഒരമ്മച്ചി ആയിരുന്നു ശോശാമ്മ അമ്മച്ചി .ചാമ്പക്കയും ആത്തക്കയും ഒക്കെ പഴുത്ത് നിന്ന് അണ്ണാനും കിളിയുമൊക്കെ കൊണ്ടുപോയാലും ഞങ്ങള്‍ അതെങ്ങാനും പറിച്ചാല്‍ ചീത്ത വിളിച്ച്ഓടിക്കുമായിരുന്നു .ഒരിക്കല്‍ മാവിനെറിഞ്ഞ കല്ല്വന്നു കൊണ്ടത് അമ്മച്ചിയുടെ നെറ്റിയിലും .അന്നാകെ പൊടിപൂരമായിരുന്നു .പിന്നെ ആ വഴി തിരിഞ്ഞു നോക്കിയിട്ടില്ല .
ഇപ്പോള്‍ മരിച്ചതല്ലേ ? പ്രേതമല്ലേ ? അമ്മച്ചിയല്ലേ എന്നൊക്കെയുള്ള പരിഗണ വെച്ച് അവിടെ പോയി ഒന്നു കാണാം എന്ന് വെച്ചു. രണ്ടു മൂന്നു പേരെ പള്ളി മുറ്റത്ത്‌ ആക്കിയിട്ടു ഞങ്ങള്‍ ആ വീട്ടിലേക്ക് നടന്നു .ജനങ്ങള്‍ കൂടി നില്ക്കുന്നു .ജന സംസാരം പല വിധം .രാത്രിയില്‍ വെള്ളമെടുക്കാന്‍ പോയപ്പോള്‍ അറിയാതെ വീണതെന്നും .അല്ല ആരോ തെള്ളിയിട്ടതെന്നും ,മറ്റു ചിലര്‍ പറയുന്നത് കിണറ്റില്‍ ചാടി എന്നും .അതവിടെ നില്‍ക്കട്ടെ .അമ്മച്ചിയെ കണ്ട ഞങ്ങള്‍ ആകെ പേടിച്ചു .

ജന സംസാരം എന്ത് തന്നെ ആയാലും മരിച്ചു പോയത് നമ്മുടെ സ്വന്തം അമ്മച്ചിയല്ലേ ? മാത്രമല്ല ഞങ്ങളുടെ കണ്ണില്‍ ഉണ്ണിയും . ഇനി രാത്രിയില്‍ എങ്ങാനും ഞങ്ങളെ വീണ്ടും തേടി വരുമോ ? മരിച്ച ആളുകള്‍ സ്വര്‍ഗത്തിലോ നരകത്തിലോ പോകുന്ന വഴിക്കിടയില്‍ മരിച്ചു പോയ പഴയ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ഇടയുണ്ട് .അങ്ങനെയെങ്കില്‍ ഇന്നു രാത്രി സെമിത്തേരിയില്‍ വരും .കാരണം പഴയ ബന്ധുക്കള്‍ ഒക്കെ കിടക്കുന്നത് അവിടെയാണല്ലോ ? പണ്ടു മരിച്ചവരെ പോലെയല്ല ഇപ്പോള്‍ മരിച്ചവര്‍ .കാരണം അവരുടെ ആത്മാവ് കുറെ ദിവസം വീണ്ടും ഭൂമിയില്‍ തന്നെ കാണും .ഞങ്ങളെ സെമിത്തേരിയില്‍ രാത്രി കണ്ടാല്‍ തീര്‍ച്ചയായുംഅമ്മച്ചി പിടിക്കും .പള്ളി സെമിത്തേരിയില്‍ പോയാല്‍ അമ്മച്ചി .പോകാതിരുന്നാല്‍ നാളത്തെ കാര്യം പോക്കാകും .
നാളത്തെ കാര്യം പോക്കായാല്‍ ..
അങ്ങനെ ഒരു സംഭവം ഉണ്ട് .പള്ളിയില്‍ ഒരു തീവ്ര വാദി ഗ്രൂപ്പ് ഉണ്ട് .ഞങ്ങളുടെ സീനിയര്‍ അണ്ണന്മാര്‍ .അവര്‍ പള്ളിയില്‍ ഒരു കാര്യത്തിനും സഹകരിക്കില്ല .പക്ഷെ കുറ്റം പറയാന്‍ ബഹു മിടുക്കരും .അവര്‍ അങ്ങനെ സാധാ ദിവസങ്ങള്‍ പള്ളിയില്‍ കയറില്ല .പൊതു യോഗങ്ങള്‍ ഉള്ള സമയം മാത്രം വരും .തെറ്റുകള്‍ ചൂണ്ടി ചീത്ത വിളിക്കും .ഒന്നുകില്‍ അമ്മച്ചി പിടിക്കും .അല്ലെങ്കില്‍ അണ്ണന്മാര്‍ .ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല .

അപ്പോഴാണ്‌ ഞങ്ങളുടെ കൂടെയുള്ള പട്ടാളക്കാരന്‍ കൊത്തകൊച്ചുമോന്‍ ഒരു കാര്യം പറഞ്ഞത്. aവന്‍ കൊണ്ടുവന്ന കുതിര റമ്മില്‍ ഒരു കുപ്പി ബാക്കി ഇരുപ്പുണ്ടത്രേ. വെള്ളം അടിച്ച് കഴിഞ്ഞാല്‍ ഒരു വിധ പെട്ട പ്രേതങ്ങള്‍ ഒന്നും അടുത്ത് വരികയില്ല .അതും ഒരു പ്രേത അമ്മച്ചി .മദ്യ പാനത്തിന്റെ ബാല പാഠങ്ങള്‍ പഠിക്കുന്ന നാളുകള്‍ .പക്ഷെ പള്ളിയില്‍ എങ്ങനെ വെള്ളമടിക്കും ? അതും പാത്തും പതുങ്ങിയും നമ്മുടെ നീക്കങ്ങള്‍ വീക്ഷിക്കുന്ന അണ്ണന്മാര്‍ ഉള്ളപ്പോള്‍ . പള്ളിക്കാര്‍ അറിഞ്ഞാല്‍ അത് മതി .അല്ലെങ്കില്‍ തന്നെ എനിക്ക് വീട്ടില്‍ നല്ല പേരു കിട്ടികൊണ്ടിരിക്കുന്ന സമയം .ഒടുവില്‍ ഒരു വഴി കണ്ടെത്തി .

തുടരും

Monday, September 15, 2008

സെമിത്തേരിയില്‍ നിന്നുമൊരു കത്ത്

മാതൃഭൂമിയുടെ ബ്ലോഗനയില്‍ നിന്നും സജീവ് ഇ-മെയില്‍ അയച്ചു .എന്റെ കഥകളും കവിതകളും വേണമെന്നും പറഞ്ഞ്‌ .നേരത്തെ തന്നെ എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു ,പത്രാധിപര്‍ ഇങ്ങോട്ട് ആവശ്യപ്പെടാതെ ഒന്നും ഞാന്‍ അയച്ചു കൊടുക്കില്ല എന്ന് .ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ തുടങ്ങിയ വാശിയാണ് .ജനിച്ചു വീണപ്പോള്‍ അമ്മ പാല് തരാതെ ഞാന്‍ കുടിക്കുകയില്ലായിരുന്നു .പിന്നെ സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ എന്നെ എടുത്തുകൊണ്ട്‌ സ്കൂളില്‍ പോകാതെ ഞാന്‍ പോകില്ലായിരുന്നു .നിക്കര്‍ ഉരിയിട്ടാല്‍ അതിട്ടു തരാതെ ഞാന്‍ ഇടില്ലായിരുന്നു .പിന്നെ വളര്‍ന്നപ്പോഴും അങ്ങനെ തന്നെയാണ് ഞാന്‍ വളര്‍ന്നത്‌ .ഇതാ ഇപ്പോള്‍ അവര്‍ പറഞ്ഞതുകൊണ്ട് അവര്‍ക്ക്‌ അയക്കുന്നതിനു വേണ്ടി ഞാന്‍ എഴുതുന്നു .പക്ഷെ ബ്ലോഗന പ്രത്യേകം ഒരു കാര്യം പറഞ്ഞതു കുറുമാന്റെ കോന്നിലം പാടത്തെ പ്രേതം പോലുള്ള കഥ വേണം .പ്രേതത്തിനാണ് ഇപ്പോള്‍ ഡിമാണ്ട് എന്ന് .എന്നാല്‍ പിന്നെ കുറുമാന്റെ പ്രേത കഥ എഴുതി കഴിയുന്നതിന് മുന്നേ ഇത് അവിടെ എത്തിക്കണം .എന്നാല്‍ പിന്നെ കഥ തുടങ്ങാം അല്ലെ ?

പ്രേതങ്ങളെ പണ്ടേ എനിക്കിഷ്ടമായിരുന്നു .കാരണം ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ കാണാന്‍ തുടങ്ങിയതാണ്‌ മരണവും പ്രേതവും മറ്റും .എന്റെ വീട് പള്ളിയുടെ തൊട്ടു തെക്കതില്‍ .ശരിക്കും പള്ളിയുടെ തൊട്ടു തെക്കു കാണുന്ന ശവക്കോട്ടക്ക് തെക്ക് . പണ്ടു അവിടെ മതില്‍ ഇല്ലായിരുന്നു .പിന്നീടാണ് അവിടെ മതില്‍ കെട്ടി തിരിച്ചത് .എങ്കിലും ഞാന്‍ മതിലുകള്‍ ചാടി കടക്കുമായിരുന്നു .എത്ര ക്രിക്കെറ്റ് കളികള്‍ മരിച്ചു പോയ അപ്പച്ചന്മാരുടെയും അമ്മച്ചിമാരുടെയും നെഞ്ചില്‍ കളിച്ചിരിക്കുന്നു .ക്രിസ്ത്മസ് രാത്രികളും അതുപോലുള്ള പള്ളിയില്‍ പരിപാടികള്‍ നടക്കുന്ന രാത്രി കാലങ്ങളില്‍ എനിക്കേറ്റം ഇഷ്ടം മതില്‍ ചാടി പള്ളിയില്‍ പോകുന്നതായിരുന്നു .

അങ്ങനെ ഒരു സ്കൂള്‍ അവധിക്കാലം .ഞാന്‍ അന്ന് പഠിക്കുന്നത് ആദ്യ വര്‍ഷ പ്രീ -ഡിഗ്രി .അവധിക്കാല വേദ പഠന ക്ലാസ്സ് നടക്കുന്ന സമയമാണത്. എല്ലാ കുട്ടികള്‍ക്കും അവിടെ ആ സമയം ക്ലാസ്സ് എടുക്കും .ഞങ്ങള്‍ അവിടെ വദ്യന്മാരായും മറ്റു സഹായികളായും അവിടെ സമയം ചെലവഴിക്കും .ഞാന്‍ ആ വര്‍ഷം പശ മാഷായിരുന്നു .പശ മാഷ്‌ എന്ന് പറഞ്ഞാല്‍ ഒരു തരം മാവ് കുഴച്ച് പശ ഉണ്ടാക്കുക പിന്നെ അത് കുട്ടികള്‍ക്ക് ഓരോ പടങ്ങള്‍ വെട്ടി ഒട്ടിക്കാന്‍ ക്ലാസ്സുകളില്‍ കൊണ്ടുകൊടുക്കുക അങ്ങനെ ജോലി.പിന്നെ വേറെ മാഷുംമാര്‍ കരിങ്കാലി വെള്ളം മാഷ്‌ .അവര്‍ കുട്ടികള്‍ക്ക് വെള്ളം കൊണ്ടുകൊടുക്കുക .അങ്ങനെ പലതരം മാഷുംമാര്‍ .

എന്റെ പ്രധാന ഉദ്ദേശം എന്റെ ഒരു പഴയ ലൈന്‍ .അങ്ങനെ ലൈന്‍ എന്നൊക്കെ വിളിക്കുന്നത് നല്ലതല്ലല്ലോ .പ്രണയ വല്ലരി പൂത്തു നില്ക്കുന്ന സമയം .എന്റെ കൂടെയുള്ളവര്‍ക്കും എന്റെ വീട്ടിലും എല്ലാവര്‍ക്കും അറിയാം .എനിക്ക് ആ കൊച്ചിനെ ഇഷ്ടമാണെന്ന് .എല്ലാവര്‍ക്കും ഒരു തമാശ .എന്റെ പ്രയാസം എനിക്കല്ലേ അറിയൂ .പക്ഷെ ഇതിന്റെ ഏറ്റവും വലിയ കുഴപ്പം .എല്ലാവര്‍ക്കും അറിയാമെങ്കിലും ഈ കൊച്ചിന് മാത്രം അറിയില്ല ഞാന്‍ ആ കുട്ടിയെ ഇഷ്ടപ്പെടുന്നു എന്ന് .പറയാന്‍ എനിക്കും പേടി .തിരിച്ചുള്ള മറുപടി താങ്ങാന്‍ എന്റെ ഖല്ബിനു കഴിയില്ല എന്നത് തന്നെ .ആ കുട്ടിയെ ഞാന്‍ ഇഷ്ടപ്പെടാന്‍ കാരണം എന്തായിരുന്നു ? കാല്‍ പാദംമുതല്‍ മുഖം വരെ ചൊറിപിടിച്ച കുട്ടി .പക്ഷെ എങ്കിലും ആ മുഖം ഓമനത്തമുള്ള മുഖം .പഠിക്കാന്‍ ബഹു മിടുക്കി .പാടാനും ഡാന്‍സിനും മിടുക്കി .ആ കുട്ടിക്ക് വേണ്ടിയാണ് ഞാന്‍ ആദ്യമായി ഗവിത എഴുതുന്നത് .രാവിലെ മുതല്‍ വൈകുന്നേരം വരെ ആ ഗവിത എന്റെ പോക്കറ്റില്‍ കിടന്നു വീര്‍പ്പു മുട്ടി .ഒടുവില്‍ ഞാന്‍ ആ ഗവിത ചവറ്റു കൊട്ടയില്‍ ഇട്ടുകൊണ്ട്‌ കളഞ്ഞു .ഇപ്പോഴും എന്റെ മനസ്സില്‍ ആ മുഖം ഉണ്ടെങ്കിലും
ഞാന്‍ നാട്ടില്‍ നിന്നും പോയതില്‍ പിന്നെ ആ കുട്ടിയെ കണ്ടിട്ടില്ല .എത്രയോ വൈകുന്നേരങ്ങളില്‍ സൈക്കിളും എടുത്തു ആ ഭാഗങ്ങളില്‍ ഒക്കെ കറങ്ങിയിട്ടുണ്ട് .ഒന്നും പറയുവാന്‍ അല്ല .പറയാന്‍ ഉള്ള ധൈര്യം എനിക്കില്ലായിരുന്നു .ഒന്നു കാണുവാന്‍ മാത്രം .ഒടുവില്‍ ഞാന്‍ അറിയുന്നത് ആ കുട്ടി ഇപ്പോള്‍ ഒരു തമിഴനെ കല്യാണം കഴിച്ചു .വെല്ലൂര്‍മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ ആയി ജോലി നോക്കുന്നു എന്നാണ് .

അങ്ങനെ അവധിക്കാല വേദ പഠന ക്ലാസ്സ് അവസാനിക്കാന്‍ ഒരു ദിവസം കൂടി .അന്ന് രാത്രി എല്ലാ സാറന്മാരും അവിടെ പള്ളിയില്‍ കൂടി .അവസാന ദിവസം .കുട്ടികളുടെ പരിപാടികള്‍ അവതരിപ്പിക്കാന്‍ കര്‍ട്ടന്‍ ഉണ്ടാക്കണം .ദോശ ,ചമ്മന്തി പരിപാടികള്‍ .പിന്നെ സാറന്മാരുടെ വക നാടകത്തിന്റെ തയ്യാറെടുപ്പുകള്‍ അങ്ങനെ എല്ലാം ഇണക്കാന്‍ വേണ്ടി വീട്ടിലെ അനുവാദം വാങ്ങി പള്ളിയില്‍ കൂടി .പെണ്ണുങ്ങള്‍ എല്ലാം അവരവരുടെ ജോലികള്‍ തീര്‍ത്തതിനു ശേഷം വീടുകളിലേക്ക് പോയി .ഇനി ആണുങ്ങള്‍ മാത്രം .കുറെ പേര്‍ ശവ പറമ്പില്‍ വിശ്രമിച്ചു .കുറെ പേര്‍ അവിടെ തന്നെ നാടക പരിപാടിയുമായി കൂടി .മറ്റു ചിലര്‍ നാളത്തെ പ്രോഗ്രാമിനെ കുറിച്ചുള്ള ചര്‍ച്ചകളായി .അങ്ങനെ കലാപരിപാടികള്‍ മുന്നോട്ടു പോകുമ്പോഴാണ് ഒരു വാര്ത്ത അറിയുന്നത് .

തുടരും .

Sunday, September 14, 2008

മറക്കാന്‍ കഴിയാത്ത പോസ്റ്റ്

എന്റെ ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത ഒരു പോസ്റ്റിന്റെ കഥയാണ് ഇനി പറയാന്‍ പോകുന്നത് .എല്ലാവരും ശ്രദ്ധിച്ചു കേള്‍ക്കണം .

വളരെയധികം പോസ്റ്റുകള്‍ ഞാന്‍ ഈ മണ്ണില്‍ കുഴിച്ചിട്ടിട്ടുണ്ടെങ്കിലും ഒരു മാസക്കാലത്തോളം മനസ്സില്‍ എന്റെ ഉറക്കത്തില്‍ പോലും ഒരു പേടി സ്വപനമായി കടന്നു വന്ന ആ പോസ്റ്റിന്റെ കഥ നിങ്ങള്‍ക്ക് കേള്‍ക്കണ്ടേ ? കേട്ടുകൊള്‍ക .


ഞാന്‍ പറയാന്‍ പോകുന്ന കഥ ബ്ലോഗിലെ പോസ്ടല്ല ,മറിച്ച് ഒരു ഇലക്ട്രിക്‌ പോസ്റ്റ് .

പെട്ടന്നെന്താ കാപ്പിലെ ഈ ഇലക്ട്രിക്‌ പോസ്റ്റും പിടിച്ചു കൊണ്ടു വരുന്നതെന്ന് നിങ്ങള്‍ ഒരു പക്ഷെ ചോദിച്ചേക്കാം .കാരണം ഇന്നും ഞാന്‍ ആ പോസ്റ്റ് കണ്ടു .പള്ളിയില്‍ പോയി തിരികെ വരുന്നേരം വഴിയരികില്‍ പായലും പിടിച്ചു കറത്ത് നില്ക്കുന്നു ആ പോസ്റ്റ് .എന്റെ ഓര്‍മ്മകളിലേക്ക് മറക്കാന്‍ കഴിയാത്ത ആ സംഭവം വീണ്ടും കടന്നു വന്നു .

ദുബായില്‍ വെച്ചു ഞാന്‍ ഡ്രൈവ് ചെയ്യുമെങ്കിലും ഇവിടെ വന്നു ഡ്രൈവിങ്ങ് ടെസ്റ്റ് പാസായി .വണ്ടി ഇടിക്കും എന്ന ഉറപ്പുള്ളതുകൊണ്ടോ എന്തോ എന്റെ നല്ല സമയത്തിന് ഞാന്‍ വാങ്ങിയത് ഒരു സെക്കന്റ് ഹാന്‍ഡ് ഫോര്‍ഡ് ഫോക്കസ് .രണ്ടു മാസക്കാലം ആ വണ്ടി ഓടിച്ചു .ഒരു ദിവസം കുട്ടികളെ സ്കൂളില്‍ നിന്നും വിളിച്ചു കൊണ്ടുവരുന്ന വഴിക്ക് മകന്റെ തലമുടിയും കൂടി വെട്ടി വരാം എന്ന് കരുതി ബാര്‍ബര്‍ ഷാപ്പിലേക്ക് വണ്ടി തിരിച്ചു .മെയിന്‍ റോഡ് ക്രോസ് ചെയ്തു വേണം വണ്ടി ബാര്‍ബര്‍ ഷാപ്പിലേക്ക് കയറ്റാന്‍ .റോഡില്‍ പതിവിലും തിരക്കുണ്ടായിരുന്നു .ഞാന്‍ മക്കളോട് പറഞ്ഞു " റോഡില്‍ നല്ല തിരക്കുണ്ടല്ലോ " .സിഗ്നല്‍ ഇല്ലാത്ത ആ ക്രോസില്‍ റോഡിന്റെ മധ്യത്തില്‍ വണ്ടി നിര്‍ത്തി മറുവശത്ത് നിന്നും വണ്ടി വരുന്നുണ്ടോ എന്ന് നോക്കി വേണം ലെഫ്റ്റ് കട്ട് ചെയ്തു കടയുടെ പാര്‍ക്കിങ്ങില്‍ കയറാന്‍ .ഞാന്‍ വണ്ടി നിര്‍ത്തി പത്തു മിനിട്ട് കഴിഞ്ഞു വണ്ടികള്‍ പോയിക്കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം .എന്റെ കാറ് ഞാന്‍ മുന്നോട്ടെടുത്തു .അത് മാത്രം എനിക്കോര്‍മ്മയുണ്ട് .പിന്നീട് നടന്നത് ഒരു സ്വപ്നം പോലെ എനിക്കിപ്പോഴും തോന്നുന്നു .

എന്റെ വണ്ടിയില്‍ വലിയ ഒരു വണ്ടി വന്നു മുട്ടി .ഞാന്‍ ഭയങ്കര ധൈര്യശാലി ആയതുകൊണ്ട് വണ്ടി ബ്രേക്ക് ചെയ്യേണ്ടതിനു പകരം കാല് ഗ്യാസ് പെടലില്‍ ആഞ്ഞു ചവുട്ടി .ആ കാലെനിക്ക് എടുത്തു മാറ്റാന്‍ പറ്റുന്നില്ല .ഞാന്‍ ഒരു പ്രതിമ പോലെ അതിലിരിക്കുന്നു .അത് വീണ്ടും പോയി രണ്ടു മൂന്നു വണ്ടികളില്‍ മുട്ടി .അപ്പോഴും വണ്ടി നല്ല സ്പീഡില്‍ ഞാന്‍ ഗ്യാസ് കൊടുത്തു കൊണ്ടിരിക്കുകയാണ് .അതാ നില്ക്കുന്നു ഒരു ഇലക്ട്രിക്‌ പോസ്റ്റ് .എന്റെ വണ്ടി അതില്‍ ചെന്നിടിച്ചു .പോസ്റ്റ് അതാ വീണിതാ ധരണിയില്‍ എന്ന് പറഞ്ഞു രണ്ടു കഷണമായി വീണു .എന്നിട്ടും വണ്ടി നിന്നില്ല .വീണ്ടും മുന്നോട്ടു പോയി ഒരു വീടിന്റെ ഇരമ്പില്‍ ചെന്നിടിച്ചു നിന്നു .ഈ സമയം എന്റെ കാറിന്റെ രണ്ട് എയര്‍ ബാഗുകളും പുറത്തു വന്നു .കാറിന്റെ മുന്നില്‍ നിന്നും ചെറുതായി പുക ഉയരാന്‍ തുടങ്ങി .

ഞാന്‍ പെട്ടന്ന് തന്നെ ഡോര്‍ തുറന്നു പുറത്തിറങ്ങി .എന്റെ രണ്ട് മക്കളും കാറിന്റെ പുറകിലെ സീറ്റിലാണ് .അവരുടെ ഡോര്‍ ഞാന്‍ തുറക്കാന്‍ നോക്കിയിട്ട് പറ്റുന്നില്ല .പിന്നെ ഞാന്‍ അവരെ ഫ്രോന്റില്‍ കൂടി പുറത്തെടുത്ത് .നിമിക്ഷങ്ങല്‍ക്കകം ഫയര്‍ ഫോര്‍സ് ,പോലീസ് ,സിറ്റി സര്‍വീസ് എല്ലാം സ്ഥലത്തെത്തി .ഞാന്‍ ആകെ ആലില പോലെ വിറച്ചു നില്‍ക്കുകയാണ്‌ .കൂടാതെ പുറത്തു നല്ല തണുപ്പും .ഞങ്ങളെ പോലീസ് കാറിന്റെ ഉള്ളിലാക്കി .എനിക്കൊന്നും അവരോട് സംസാരിക്കാന്‍ പറ്റുന്നില്ല .എന്നെക്കാള്‍ കൂടുതല്‍ പോലീസിനോട് കാര്യങ്ങള്‍ പറഞ്ഞത് എന്റെ മകനാണ് .അവന് എല്ലാം ഒരു തമാശയായിരുന്നു .അവന്‍ വളരെ കൂളായി ഓരോ കാര്യങ്ങള്‍ അവരോട് പറഞ്ഞു .

എനിക്കോ മക്കള്‍ക്കോ ഒരു പോറല്‍ പോലും പറ്റിയില്ല .ആ വണ്ടി കണ്ട പോലീസ്കാര്‍ പറഞ്ഞു
" ഞാന്‍ ഭയങ്കര ഭാഗ്യവാനാണെന്ന് " ആ വണ്ടി പിന്നീട് ഇന്‍ഷുറന്‍സ് കമ്പനി ടോട്ടല്‍ ലോസ് ആയി കളഞ്ഞു .ഗ്രീന്‍ ബുക്കില്‍ നോക്കി അവര്‍ വിലയിട്ടപ്പോള്‍ ഞാന്‍ വാങ്ങിയതിനെക്കാള്‍ $ 1500/- കൂടുതല്‍ .

ഇപ്പോഴും ഞാന്‍ ഓടിക്കുന്നത് പിന്നീട് വാങ്ങിയ പുതിയ ഫോര്‍ഡ് ഫോക്കസ് തന്നെയാണ് .എനിക്കിപ്പോള്‍ ഫോര്‍ഡ് കാറുകളെ നല്ല വിശ്വാസമാണ് .മറിച്ച് ഞാന്‍ അന്നോടിച്ചത് ഒരു ജപ്പാന്‍ വണ്ടി ആയിരുന്നെന്കില്‍ ഒരു പക്ഷെ ഇതെഴുതാന്‍ ഞാന്‍ കാണുമായിരുന്നില്ല .

അങ്ങനെ എന്റെ കാര്‍ പോയി ഇടിച്ചു രണ്ട് തുണ്ടമാക്കിയ ആ പോസ്ടിനുവേണ്ടി ഞാന്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു .

Friday, September 12, 2008

അന്നമ്മ അഥവാ അന്നാ നികോല്സണ്‍


അന്നാമ്മ അഥവാ അന്നാ നികോല്സണ്‍

‍ഞാനൊന്നു കളം മാറ്റി ചവിട്ടാന്‍ തിരുമാനിച്ചു ॥ ഈ വികട സരസ്വതി॥ നാവിലങ്ങനെ കവിതകളൊന്നും വരുന്നില്ല। അതുമല്ല നിങ്ങള്‍ക്കും അതാ നല്ലത് ।ന്നാല്‍ ഒരു കഥ ആകാം അല്ലേ ന്‍റെ നായരെ ?

ആമുഖം

അമേരിക്കയില് ‍മലയാളി കുടിയേറ്റം അരംഭിച്ചിട്ടിപ്പോള്‍ ഏകദേശം 30 വര്‍ഷത്തിലേറെയായി। ആദ്യ തലമുറയില്‍ പെട്ടവരെ ഞാന്‍ കുറ്റം പറയില്ല, കാരണം . ഇല്ലായ്മയുടെ വല്ലായ്മയില്‍ നിന്നും അവര്‍ വന്നു ചേര്‍ന്നത്‌ ഒരു കനാന്‍ ദേശതായിരുന്നു . അവര്‍ കണ്ടതൊരു സ്വര്‍ഗ്ഗ രാജ്യം . അവര്‍ തിരുമാനിച്ചു നമുക്ക് കിട്ടാതെപോയ സൌഭാഗ്യങ്ങള്‍ നമ്മുടെ മക്കള്‍ക്കും കിട്ടണം .അങ്ങനെ അവര്‍ സായിപ്പിന്‍റെ സംസ്കാരങ്ങള്‍ മക്കളിലേക്ക് പകര്‍ത്തി.അങ്ങനെയുള്ള ഒരു കുടുംബത്തിലാണ് നമ്മുടെ കഥ നായിക ( വെറും ചുമ്മാതെ ). നമുക്ക് കഥയിലേക്ക്‌ കടക്കാം. കഥ വായിക്കാന്‍ നിങ്ങള്‍ക്കും സമയമില്ല . കഥ എഴുതാന്‍ എനിക്ക് തീരെയും ॥അതുകൊണ്ട് വളരെ ചുരുക്കി പറയാം ।

കഥ ആരംഭിക്കുന്നു

അന്നാ നികല്സോനെ അറിയാത്തവരായി ഈ ഭുമി മലയാളത്തില്‍ ആരെങ്കിലും ഉണ്ടോഎന്ന് സംശയം .എന്നാല്‍ നല്ല മലയാളത്തില്‍ പറയാം .എന്താ അവടെ പേരെന്റെ നായരെ ? നമ്മുടെ മലയാളം പടത്തിലോക്കെ പണ്ട് തുണിയില്ലാതെ നടന്ന പെണ്ണ് ..ഒ .സില്‍ക്ക് സ്മിത .. അതുപോലൊരു സാധനം . ഇങ്ങു അമേരിക്കയിലും .രണ്ടും വടിയായി . എത്ര മലയാളി പുത്രന്മാര അന്ന് കണ്ണിരോഴുക്കിയത്.അന്നമ്മ നമ്മുടെ ആദ്യ തലമുറയില്‍ പെട്ട ഒരു പാവം അപ്പച്ചന്റെയും,അമ്മച്ചിയുടെയും ആദ്യ സന്തതി . അവളെ നമ്മുടെ ഇന്നസെന്റ് പറഞ്ഞത് പോലെതലയില്‍ വെച്ചാ കൊച്ചു കൊച്ചു പേനരിക്കുംതറയില്‍ വെച്ചാ കൊച്ചു കൊച്ചു .... അങ്ങനെ വളര്‍ത്തി . അന്നമ്മ പറയുന്നത് അവര്‍ക്ക് വേദവാക്യം. അവള്‍ സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇന്ഗ്ലിഷേ അവളുടെ വായില്‍ നിന്ന് വരൂ .അവളുടെ കാല് വളരുണ്ടോ ? കൈ വളരുണ്ടോ ? അവര്‍ നോക്കി നോക്കി ഇരുന്നു ..അവളുടെ കൈയും കാലും വളരാന്‍ വേണ്ടി ഇവിടെ കിട്ടാവുന്ന എല്ലാ കുണ്ടാ മണ്ടിയും ( ഫാസ്റ്റ് ഫുഡ് ) -നു ഇങ്ങനെയും ഞങ്ങള്‍ പറയും .അവളുടെ എല്ലാ അവയവങ്ങളും വളര്‍ന്നു വന്നു ..അവ്ശ്യമുള്ളിടത്തും, ഇല്ലതിടത്തും മാംസങ്ങള്‍ വളര്‍ന്നു വന്നുകഥാ പ്രസംഗം പറയുന്നത് പോലെ .. അങ്ങനെ അവള്‍ മധുര പതിനാറിന്റെ പടിവാതിലില്‍ ( പതിനേഴാണ്) കണക്കും പ്രകാരം .പക്ഷേ ഇവിടെ പതിമൂന്നിലും ആകാം , അതാണ് ഇവിടുത്തെ സ്ഥിതി .അവള്‍ വിചാരിച്ചു എന്തൊരു ബോറന്‍ പേരാണു എന്റേത്‌ ,അന്നമ്മ ഹും .. അവള്‍ അവളുടെ ഡാഡി(ഇപ്പോള്‍ അപ്പച്ചന്‍ എന്ന് വിളിക്കില്ല )ചോദിച്ചു ..ഡാഡി, ഡോണ്ട് യു ഹാവ് കള്‍ച്ചര്‍ ? അപ്പന്‍ ഞെട്ടി .എന്‍റെ മകള്‍ എന്‍റെ കല്ച്ചരില്‍ പിടിച്ചാ കളി .അപ്പന്‍ ചോദിച്ചു , എന്താ മോളെ ? ആരെന്കിലും ഈ ചിന്നമ്മ അന്നമ്മ എന്നി പേരിടുമോ ? എന്‍റെ കുട്ടുകാര്‍ക്കെല്ലാം എത്ര നല്ല പേരുകള്‍ .. എന്‍റെ പേര് മാറ്റണം .. അവള്‍ വാശി പിടിച്ചു അങ്ങനെ അവര്‍ ഒരു ഒതുതീര്‍പ്പിലായി .. ആന്‍ എന്ന പേര് സ്വീകരിച്ചു .നമ്മുടെ ആന്‍ അവിടെ നില്‍ക്കട്ടെ , ഹോളിവുഡ് എന്‍റെ പുറകെ നടക്കുകയാണ് ഈ കഥ അവര്‍ക്ക് ഫിലിം ആക്കണമെന്നു , ഞാന്‍ അവരോടും കൂടെ ഒന്ന് സംസാരിച്ചിട്ടു നാളെ ബാക്കി എഴുതാം .നാളെ നമ്മുടെ ആന്‍ മോളുടെ കൊച്ചു കൊച്ചു തമാശകളുമായി വീണ്ടും കാണാം ..കാണണം ..കാണും .അതുവരെ വടി സോറിവിടനാളെ -അവളുടെ സ്റ്റേ ഓവറുകള്‍ തുടരും
അവളുടെ സ്റ്റേ ഓവറുകള്‍
ടെക്സാസിലുള്ള എന്‍റെ അങ്കിളും ആന്റിയും പറയുന്നത് ഇനി മേലാല്‍ ഞാന്‍ കവിത എഴുതെരുതെന്നാണ്. എന്നോട് പറഞ്ഞു നല്ല ചുട്ട അടി തരും.ഇനി സാക്ഷാല്‍ ബുഷ് ദേവന്‍ വന്നു പറഞ്ഞാലും ഞാന്‍ കവിത എഴുതും. അല്ലെങ്കില്‍ നിങ്ങള് പറ ഞാന്‍ എഴുതണോ വേണ്ടയോ എന്ന് . ഞായറാഴ്ച രാവിലെ പള്ളിയില്‍ പോയിട്ട് വന്നതേ ഉള്ളു . പള്ളിയിലൊക്കെ പോയാല്‍ ഒത്തിരി വിശേഷങ്ങള്‍ ഉണ്ട് പറയാന്‍ .അതു പിന്നിടോരിക്കല്‍ .നമ്മുടെ ആന്‍ മോള്‍ കുറെ നേരമായി ഇവിടെ മഞ്ഞും കൊണ്ട് നില്‍ക്കുന്നു . നമുക്ക് അവളുടെ അടുത്തേക്ക് പോകാം അവള്‍ക്കു നിങ്ങളോട് ഏതാടൊക്കെ പറയാനുണ്ട് .നമ്മുടെ മോളെ ഇപ്പോള്‍ കണ്ടു കഴിഞ്ഞാല്‍ എന്ത് രസമാണെന്നു അറിയാമോ.മുടിയിലോക്കെ ഇങ്ങനെ പെയിന്ടൊക്കെ അടിച്ചു പിരികത്തും,ചുണ്ടിലും,നാക്കിലോക്കെ കമ്മലിട്ടു .നല്ല അമ്പില്ലെര്‍ക്ക് കാണാന്‍ തക്ക പാകത്തില്‍ സാധനങ്ങള്‍ ഒക്കെ പുറത്തു കാണിച്ചു അവളുടെ ഒരു വരവ് കണ്ടാല്‍ ഇവിടുത്തെ തൊണ്ണൂറു കഴിഞ്ഞ സായിപ്പ് കുഞ്ഞുങള്‍ വരെ എഴുനേറ്റു നില്‍ക്കും . അത്രയ്ക്ക് ബഹുമാനമാണ് .പാവം പിടിച്ച തന്ത മാരുടെ നല്ലൊരു പങ്കു സമ്പാദ്യവും പോകുന്നത് ഇവിടുത്തെ ബ്യൂട്ടി പാര്‍ലരിലാണ് , കാക്ക കുളിച്ചാല്‍ കൊക്കാകുമോ ? എന്നൊന്നും എനിക്കറിയില്ല .ഇവിടെ കാക്ക ഇല്ല അല്ലെങ്കില്‍ ചോദിക്കാമായിരുന്നു .. നിങ്ങള്‍ ആരെന്കിലും ഒന്ന് ചോദിച്ചിട്ട് എന്നോട് പറയണം .ഇവിടുത്തെ ഒരു കുഞ്ഞിനു മിനിമം നാല് തന്തയും മൂന്നു തള്ളമാരും കാണും . അതിന്റെ കണക്ക് ഞാന്‍ പറഞ്ഞു തരാം .ഈ കാര്യത്തില്‍ മാത്രം നമ്മുടെ മലയാളികള്‍ കുറെ പുറകിലാണ് . ശ്രമിച്ചാല്‍ നമുക്കും അങ്ങനെ ആകാം .സ്കൂളില്‍ പഠിക്കുന്ന ഒരു കൊച്ചിനു ഗേള്‍ ഫ്രെണ്ടോ ബോയി ഫ്രെണ്ടോ ഇല്ലെങ്കില്‍ എന്തൊരു വിഷമം ആണെന്നോ ഇവിടുത്തെ മാതാപിതാക്കള്‍ക്കു . രണ്ടാം ക്ലാസുമുതല്‍ മേലോട്ടു ഇത് തന്നെ സ്ഥിതി.ഇവിടെ ചില ചില്ലറ പരിപാടികള്‍ ഉണ്ട് .അമേരിക്കയില്‍ ഒരു പെണ്ണ് കല്യാണം കഴിക്കുന്നതിനു മുന്‍പുതന്നെ ഒരു മിനിമം നാല് അബോര്‍ഷനും ഒരു പ്രസവവും കാണും . പിന്നിട് ആ പെണ്ണ് കല്യാണം കഴിക്കും ,കല്യാണം കഴിക്കുന്നവനും കാണും ഒരു കുഞ്ഞ്‌. ദാമ്പത്യത്തിന്റെ മധുരം തീരുമ്പോള്‍ അവന്‍ ഇട്ടിട്ടു പോകും , അതിലും കാണും ഒരാള്‍ . അങ്ങനെ അങ്ങനെ അതു നീളും. നാട്ടിലെ ഒരു കുഞ്ഞ്‌ സ്കൂളില്‍ പോയി പറയുകയാണ്‌ , ഞാന്‍ ഇന്നലെ ഡാഡിയുടെ കൂടെ യാണ് ഉറങ്ങിയതെന്നു പറഞ്ഞാല്‍ ഒന്നും സംഭവിക്കില്ല, പക്ഷെ ഇവിടെ അങ്ങനെ പറഞ്ഞാല്‍ അവന്‍ അന്നേ ദിവസം ജയിലിലെ ചിക്കന്‍ റോസ്റ്റ് കഴിക്കാന്‍ യോഗം . ഇവിടുത്തെ തന്തമാര്‍ ഒരിക്കലും ഒറിജിനല്‍ തന്ത ആയിരിക്കില്ലന്നു ഇവര്‍ക്കറിയാം. കുടുങ്ങുന്നത് പാവം മലയാളിയും .ഞാന്‍ പറഞ്ഞു വരുന്നതിന്റെ ഒരു ഏകദേശ രൂപം നിങ്ങള്‍ക്കു മനസിലായല്ലോ ..ആന്‍ മോള്ക്കിപ്പോള്‍ ഒരേ നിര്‍ബന്തം.. കരച്ചില് തുടങ്ങിയാല്‍ പിന്നെ കുഞ്ഞ്‌ താഴെ നില്‍ക്കില്ല . അവള്‍ക്കു അവളുടെ കൂട്ടുകാരിയുടെ വീട്ടില്‍ ഒരു ദിവസം താമസിക്കണം. ഇത് നിസ്സാര കാര്യമാല്ലിയോ , ഇതിനു ഇത്ര എഴുതാന്‍ എന്തിരിക്കുന്നു ? എന്ന് നിങ്ങള്‍ എന്നോട് പറയുന്നത് എനിക്ക് കേള്‍ക്കാം ..ആരുടെയെന്കിലും വീട്ടില്‍ പോയി താമസിക്കാന്‍ അങ്ങനെ പ്രതേകിച്ചു കാരണം ഒന്നും വേണ്ട,ചുമ്മാതെ ഒരു രസം. അന്നേ ദിവസം അവിടെ പല രസങ്ങളും രസക്കേടുകളും നടക്കും . ഇപ്പോള്‍ ഇതാ ഇവിടെ ഇനി ഒരു കളിയാണ് . വാലന്റിന്‍ ഡേ .എന്താ .. നിങ്ങള്‍ക്കിഷ്ടമാനെന്കില്‍ അവള് പോക്കോട്ടെ .. നീ പോക്കോ മോളെ .. ഇനി ഞാനായിട്ടെന്തിനാ അവളെ തടയുന്നത്.പല ദിവസങ്ങളിലും അവളങ്ങനെ പോയി തുടങ്ങി.മനസിലകാനുള്ള പല കാര്യങ്ങളും അവള്‍ മനസില്ലാക്കി .കുഞ്ഞുങ്ങളല്ലേ... അവര് പഠിക്കട്ടെ ..ഒരു കഥ തുടങ്ങിയാല്‍ ഒരു നായകന്‍ വേണം . നമുക്കൊരു നായകനെ വേണ്ടേ ? നമ്മുടെ നായകനുമായി ഒരു മരം ചുറ്റി പ്രേമം ആയാലോ .... നമുക്ക് നോക്കാംനാളെ -നമുക്ക് പാര്‍ക്കാന്‍ ഈ തോപ്പുകള്‍ തുടരും
നമുക്ക് പാര്‍ക്കാന്‍ ഈ തോപ്പുകള്‍
നിങ്ങള്‍ പറയുന്നത് എനിക്ക് കേള്‍ക്കാം ...ഇവന്‍ കുറെ നേരം കൊണ്ട് ഒരു പെണ്ണിനേയും പിടിച്ചുകൊണ്ടു നടക്കുന്നു . മോഹന്‍ ലാലും നെടുമുടിയും കൂടെ പരമന്‍ പത്തനാ പുരത്തെ കൊണ്ട് കഥാപ്രസംഗം പറയിച്ചത്‌ ഓര്‍മ്മ കാണുമല്ലോ .. അതുപോലൊരു സംഭവം .നമ്മുടെ കഥാ നായകന് അങ്ങനെ പ്രതേകിച്ചു പേരുകളൊന്നും ഇല്ല , നിങ്ങള്‍ക്ക് ഇഷ്ടമുള്ള പേര് ചേര്‍ത്തു വിളിക്കാം . അവനെ കണ്ടാല്‍ ഒരു അസല്‍ മൈക്കല്‍ ജാക്ക്സണ്‍ . നമ്മുടെ നാട്ടില്‍ പട്ടിക്കിടുന്ന മാതിരി ഒരു തുടല്‍ കഴുത്തിലിട്ടു, കൃതാവും മുടിയൊക്കെ നീട്ടി വളര്‍ത്തി അങ്ങനെ ഒരു സാധനം. അവന്‍റെ ഒരു ദോഷം അവന്‍റെ ജീന്‍സ് എപ്പോഴും ചന്തിക്ക്‌ താഴെ ആയിരിക്കുമെന്ന് മാത്രം .ഇവന്‍ പഠിക്കുന്നത് ഓണ്‍ ലൈന്‍ വഴി കാമദേവന്റെ രതിക്ലാസ്സുകള്‍ . അവന് ഒരസുഖം ഉണ്ട് , നല്ല പെണ്ണിനെ കാണുമ്പോള്‍ അവന്‍ ഇങ്ങനെ മണപ്പിച്ചു നടക്കും . കന്നി മാസം വരുമ്പോള്‍ ശ്വാന വര്‍ഗതിനുണ്ടാകുന്ന ഒരു അസുഖം .ആനിന്റെ പിറകേ ഇവന്‍ മണപ്പിച്ചു നടക്കാന്‍ തുടങ്ങിയിട്ടിപ്പോള്‍ കുറെ നാളായി . അവള്‍ ആരാ മോ........ ള്‍........... ? ഇവന്‍ വിരിച്ച വലകളില്‍ അവള്‍ വീഴുമോ ? അതൊരു സസ്പെന്സായിട്ടു അവിടെ നില്‍ക്കട്ടെ .കുഞ്ഞിനെ കോളേജില്‍ ചേര്‍ക്കാന്‍ സമയമായി , അവള്‍ പഠിക്കുകയല്ലേ .. ഇവിടെ കോളേജില്‍ ചേര്‍ക്കുക എന്നാല്‍ വളരെ ചിലവുള്ള ഒരു കാര്യമാണ്. ഇവിടെ എന്തും കടം കിട്ടും , മലയാളത്തില്‍ പറഞ്ഞാല്‍ ഉപ്പ് മുതല്‍ കര്‍പുരം വരെ . ഞങ്ങളുടെ ഭാഷയില്‍ പിന്‍ ടു പ്ലെയിന്‍ . കടം വാങ്ങിയാല്‍ കൊടുക്കും ( നാട്ടിലെ പോലെയല്ല )എന്നുന്റ്റെന്കില്‍ എന്തും നല്‍കും . നല്ല വീട്, കാര്‍ ,വിദ്യഭ്യാസം എല്ലാം. ഇവിടെ ഒരു ശരാശരി പൌരന് മൂന്നു തലമുറക്കുള്ള കടം ഉണ്ട് .അസംഭവ്യം , അസംഭവ്യം , അമേരിക്കയില്‍ കടമോ .‍ അതാണ് സത്യം .ഞങ്ങള്‍ക്കൊന്നും തരന്ടാപ്പ ॥ പിന്നെതിനാ ഈ കള്ളം പറയുന്നത് .
ആന്‍ കോളേജില്‍ പോയി തുടങ്ങി ,ഇനി അവളെ കാണണമെങ്കില്‍ വല്ല തന്ക്സ് ഗിവിംഗ് -നോ മറ്റോ കണ്ടാല്‍ ആയി .ഇവിടെ ഇങ്ങനെ ചില പരിപാടികള്‍ ഉണ്ട്.ഒന്നോര്‍ത്താല്‍ ഈ വീട്ടുകാരും നാട്ടുകാരും എന്തൊരു ശല്യങ്ങള്‍ ആണെന്നരിയാമോ .ഇവറ്റകളുടെ ശല്യം കാരണം ഒന്ന് സ്വസ്ഥമായി ജീവിക്കാന്‍ കൂടെ പറ്റൂല .ഇവിടെ പാര്‍ക്കിലോക്കെ പോയാല്‍ എന്ത് രസമാണെന്നോ.. നല്ല ഒരു രാപടം കാണുന്ന സുഖമാ .. യാതൊരു മറയുമില്ലാത്ത രതി ലീലകള്‍ . പ്രേമത്തിന് കണ്ണും മൂക്കും വായും ഒന്നുമില്ലന്കിലും നമുക്കതൊണ്ടല്ലോ..പിന്നെ ഇവിടൊരു കാര്യമുണ്ട്. ഇഷ്ടപെട്ട ഒരാളിന്റെ കൂടെ എത്ര നാള്‍ വേണമെന്കിലും ജീവിക്കാം . അതിനു കല്യാണം കഴിക്കണമെന്നു നിര്‍ബന്തം ഒന്നും ഇല്ല . അല്ലെങ്കില്‍ തന്നെ ഒരു കുറ്റി പുട്ട് കഴിക്കാന്‍ ചായ കട മുഴുവന്‍ ആരെന്കിലും ഈ കാലത്ത് വാങ്ങുമോ ? അതൊക്കെ വിവരം ഇല്ലാത്ത പണ്ടത്തെ ആള്‍ക്കാരുടെ ഓരോ കാര്യങ്ങളല്ലേ ? എ കമ്പ്ലീറ്റ്‌ വേസ്റ്റ് ..മേല്പറഞ്ഞ സംഭവങ്ങളില്‍ കൂടെ എല്ലാം നമ്മുടെ നായിക കടന്നു പോയി. ആരോ ഒരു കശ്മലന്‍ .. അല്ലാതെന്താ അവനെ വിളിക്കേണ്ട പേര് ..ഈ കാര്യങ്ങളെല്ലാം പാവം പിടിച്ച നമ്മുടെ മൂപില്സ്നോട് പറഞ്ഞു. ഇവിടെ തന്തമാര്‍ക്ക് പിള്ളാരെ പേടിയാണ് . അവരെന്തികിലും പറഞ്ഞാല്‍ ഉണ്ട തിന്നണ്ടത് ഇവരാണ്. എങ്കിലും ഇവള്‍ കാരണം ഇനി കുടുംബത്തിനു പേര് ദോഷം വരുമല്ലോ എന്‍റെ ഈശോ .. മറിയം ..ഔസേപ്പേ .. എന്ന് പറഞ്ഞുകൊണ്ട് അവളെ പറഞ്ഞു മനസിലാക്കുന്നു .പാവം അമ്മ പറഞ്ഞു , ഇവളുടെ കല്യാണം കഴിഞ്ഞാല്‍ ഇവളുടെ ഈ അസുഖം മാറും എന്ന് കരുതി അവളെ കല്യാണത്തിനു നിര്‍ബന്തിക്കുന്നു .ആദ്യം അവള്‍ അടുക്കുന്നില്ല എങ്കിലും ശല്യം സഹിക്കാതെ വന്നപ്പോള്‍ അവള്‍ പറഞ്ഞു എങ്കില്‍ ശരി .എന്നാല്‍ അങ്ങനെ ആയിക്കോട്ടെ .കല്യാണം അങ്ങു തറവാട്ടില്‍ വേണമെന്ന് മൂപ്പിലാനും .അവര്‍ കല്യാണ ഒരുക്കങ്ങളുമായി , കേരം തിങ്ങും കേരള നാട്ടിലേക്ക് ....നാളെ ... കടിഞ്ഞൂല്‍ കല്യാണം

കടിഞ്ഞൂല്‍ കല്യാണം
ഇവിടെ നിന്നും നാട്ടില്‍ എത്താന്‍ രണ്ടു ദിവസം വേണം അതുകൊണ്ടാണ് കല്യാണം കൊണ്ട് ഇന്നലെ ഞാന്‍ എത്താഞാത് . നാട്ടില്‍ എത്തിയപ്പോള്‍ ട്രാന്‍സ്പോര്‍തില്‍ കെട്ടിച്ച മാവിയുടെ മോളും പോലീസ് അങ്കിളും എല്ലാവരും എത്തിയിരുന്നു . ആകെ ഒരു ബഹളം . ഇവിടുന്നൊക്കെ നാട്ടില്‍ പോകുക എന്ന് പറഞ്ഞാല്‍ ചിലര്‍ക്ക് എന്തൊരു വിഷമം. ചിലര്‍ക്ക് കക്കുസില്‍ പോയാല്‍ ടിഷ്യൂ കിട്ടത്തില്ല എന്ന കാര്യം . ചിലര്‍ക്ക് അവിടെ ചിക്കെന്‍ ഗുനിയ , പിന്നെ ഇവിടെ ഇല്ലാത്ത എല്ലാ സൂക്കേടുകളും നാട്ടില്‍ ഉണ്ട് . അവിടെ താമസിക്കുന്നവര്‍ മനുഷ്യരല്ലല്ലോ . പിന്നെ അപ്പച്ചന്റെ ഒരു ആവശ്യം ആയതുകൊണ്ട് പോയതാണ്.ചെന്ന പാടെ വിവരങ്ങളെല്ലാം അവിടെയുള്ളവരെ ധരിപ്പിച്ചു . നമ്മുടെ ആന്‍ മോള്‍ക്കൊരു ചെക്കനെ വേണം.അതു നല്ല തറവാട്ടില്‍ ഉള്ളവന്‍ ആകുകയും വേണം . കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്ത്‌ വേണമല്ലോ നമുക്ക് ? അവന് പഠിപ്പുണ്ടായിരിക്കണം, ഡോക്ടരോ എന്ജിനീരോ മതി അവര്‍ക്കാണ് ഇപ്പോള്‍ വില കൂടുതല്‍ ,മാര്‍ക്കറ്റ്‌ നോക്കി വേണ്ടേ സാധനം വാങ്ങാന്‍ ?അവര്‍ നാലു ദിക്കിലും ഓടി അന്വഷിച്ചു . പത്രത്തിലും , ടിവി യിലും പരസ്യം കൊടുത്തു .ചിലര്‍ എജന്സികളെ തപ്പി നടന്നു .അങ്ങനെ പല കൂട്ടരും പല കൂടിയ തറവാടുകളില്‍ നിന്നും ആലോചനകള്‍ വന്നു. ഡോക്ടര്‍സും, എന്ങിനീര്സുമൊക്കെ ആ വീട്ടില്‍ കയറി ഇറങ്ങി .ചിലര്‍ക്ക് എന്ത് കിട്ടും എന്ന ചോദ്യം ? ചിലര്‍ക്ക് എന്നത്തേക്ക് അമേരിക്കയിലേക്ക്‌ പറക്കാന്‍ പറ്റും എന്ന ചോദ്യം? ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും ഒടുവില്‍ അവര്‍ ഒരു നല്ല പയ്യനെ കണ്ടു പിടിച്ചു .നല്ല അടക്കവും ഒതുക്കവും കൂടിയ തറവാടും എല്ലാ ഗുണങ്ങളും ഉള്ള നമ്മുടെ ആന്‍ മോള്‍ക്ക്‌ ചേര്‍ന്ന ഒരു പയ്യന്‍ . അവന് ഒറ്റ നിര്‍ബന്തം മാത്രം എത്രയും പെട്ടന്നു അമേരിക്കയില്‍ പോകണം .രണ്ടു പേര്‍ക്കും പരസ്പരം ഇഷ്ടപ്പെട്ടു , എടാ ഇവള്‍ ആളൊരു സാധനം ആണല്ലോ , അവന്‍ കരുതി .തിയതി കുറിപ്പിച്ചു.ആ വീട്ടിലെ ആദ്യത്തെ കല്യാണം അല്ലേ. അതും അമേരിക്കന്‍ കല്യാണം . ഒന്നിനും ഒരു കുറവും വേണ്ട . അന്‍പതു ലക്ഷം സ്ത്രിധനം, പിന്നെ അതിനു വേണ്ട സാമഗ്രികളും .പയ്യനു എല്ലാ ചുറ്റുവട്ടവും ഉണ്ടേ ? പിന്നവന് കൊടുത്താലെന്താ ? കൂടാതെ ഡോക്ടറും. അപ്പച്ചന്‍ പറഞ്ഞു .ഇവിടെ കല്യാണം ഒക്കെ കഴിഞ്ഞാല്‍ പിന്നെ മദ്യസേവ ഉണ്ട് . ചില ആള്‍ക്കാര്‍ കുടിക്കുന്നത് കണ്ടാല്‍ അവന്‍ ആദ്യമായിട്ടു കുടിക്കുക ആണെന്നു തോന്നും .ആ തിരക്കും ആര്‍ത്തിയുമൊക്കെ കണ്ടാല്‍ .അവിടെ പള്ളിയിലെ അച്ചനുന്ടെന്നോ , കപ്യരുന്ടെന്നോ ഒന്നും നോട്ടമില്ല . നല്ല വീശു തന്നെ . ഞാന്‍ സായിപ്പല്ലേ , പിന്നെ ഞാന്‍ കുടിച്ചാല്‍ എന്താ .. അതാണ് ഭാവം . മിക്കവരും അവരവരുടെ വീട്ടില്‍ തന്നെ ബാറുകള്‍ ഉണ്ട് . സ്വന്തമായിട്ട് ബാര്‍ ഉണ്ടെങ്കില്‍ സമൂഹത്തില്‍ അവന്റെ ഗ്രേഡ് കൂടൂതലാണ് എന്നാണ് പൊതുവേ ഉള്ള വിശ്വാസം .അങ്ങനെ കല്യാണ നാളെത്തി.. നാലു പാടുമുള്ള എല്ലാ ബന്ധുക്കളെയും , മിത്രങ്ങളെയും എല്ലാം വിളിച്ചു .ഉത്സവം കഴിഞ്ഞിട്ടു പറയില്ലേ .. എടാ .. അവിടെ പന്ത്രണ്ട് ആന ഉണ്ടായിരുന്നു . അതൂപോലെ അവിടെ പന്ത്രണ്ട് അച്ചന്മാരും പിന്നെ ഒരു മെത്രാനും, സമൂഹത്തിലുള്ള എല്ലാ വന്‍ തോക്കുകളെയും വിളിച്ചുള്ള ഒരു അടിപൊളി പരിപാടി .ആദ്യ രാത്രി .നാണത്തില്‍ മുങ്ങിയൊരു നവ കന്യകയായി നമ്മുടെ കഥാ നായിക മണിഅറ യിലേക്ക് പ്രവേശിച്ചു .അവരവിടെ എന്തെങ്കിലുമൊക്കെ കാട്ടി കൂട്ടട്ടെ .. നമുക്കെന്തോ വേണം . നമ്മളെന്തിനാ അങ്ങോട്ട്‌ പോകുന്നേ ? രാത്രിയായി ഉഷസായി ....ഒന്നാം ദിവസം .ദിവസങ്ങള്‍ കഴിഞ്ഞു ....അമേരിക്കയിലേക്ക്‌ തിരിച്ചു പോകേണ്ട ദിവസം എത്തി നമുക്കിവിടെ നിര്‍ത്താം .എനിക്കൊത്തിരി പണി ഉണ്ട് .
നാളെ ..... പറന്ന്, പറന്ന് , പറന്ന്

<അങ്കം വിജയിച്ച ഒരു പ്രതിതിയാണ് ഇപ്പോള്‍ എല്ലാവരുടെയും മുഖത്ത് ।ആന്‍ മോളുടെ കല്യാണം കഴിഞ്ഞു . നാട്ടുകാരെയും വീട്ടുകാരെയും വര്‍ഷങ്ങള്‍ക്ക് ശേഷം കാണാന്‍ കഴിഞ്ഞു . ഇതില്‍ പരം സന്തോഷം എന്താണ് ?

തുടിക്കുന്ന ഹൃദയത്തോടെ .....നമ്മുടെ പുതിയാപ്ല "പ്രിയ സഖി പോയി വരൂ നിനക്കു നന്മകള്‍ "॥ ..എന്ന പാട്ടുംപാടി യാത്രയാക്കുന്നു।ഇനി ഓര്‍കുട്ടിലോ, അല്ലെങ്കില്‍ ഈ-മെയില്‍ വഴിയോ ബന്ധപ്പെടാം എന്ന് പറഞ്ഞു അമ്മായി അപ്പന്‍ മരുമകനെ ആശ്വസിപ്പിക്കുന്നു .ഇവെരെങ്ങനെയെന്കിലും അപ്പറത്തു പോയിട്ട് വേണം , എന്‍റെ കാര്യങ്ങള്‍ ഒന്ന് ശെരിയാക്കാന്‍ എന്നാണ് നമ്മുടെ മണവാളന്റെ മനസിലിരുപ്പ് .. ഉടനെ തന്നെ എല്ലാം ശരിയാക്കും എന്ന് പറഞ്ഞു ആന്‍ ആന്‍ഡ്‌ കുടുംബം അമേരിക്കയിലേക്ക്‌ തിരിച്ചു .

ഈ കഥയില്‍ ഞാന്‍ ഒരു സസ്പെന്‍സ് പറഞ്ഞിരുന്നു । ആ സസ്പെന്‍സ് ഇവിടെ ഞാന്‍ പൊട്ടിക്കാന്‍ പോകുകയാണ് . ആരും അതു കേട്ട് ഞെട്ടരുത്‌ .ആന്‍ മോള്‍ ഇടക്കിടക്ക് അവളുടെ ആടിനെ മേയാന്‍ കൊണ്ടുപോയി കെട്ടുന്ന ഒരു നല്ല കുറ്റി ഉണ്ട് . അതു സാദ മലയാളി അല്ല . ഒരു ഒന്നാം തരം പാലസ്തിനിയന്‍ അച്ചായന്‍ . കൂടെ പഠിക്കുന്ന കൂട്ടുകാരന്‍ .കണ്ടാലും മോശമില്ല ॥ അവനെ ഈ കഥയുടെ വില്ലന്‍ ആയി കാണാം . ഇവര്‍ തമ്മില്‍ ഒരുമിച്ചു വര്‍ഷങ്ങള്‍ മുതലേ പഠിക്കുകയാണ് ഓരോ കാര്യങ്ങള്‍ . വീട്ടുകാരുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെയാണ് ആന്‍ കല്യാണ ഉത്സവത്തിന് സമ്മതിച്ചത്‌ തന്നെ . ആവള്‍ക്കും അതൊക്കെ കാണാന്‍ ഒരു പൂതി . അല്ലാതെ അതിനു വല്യ വിലയൊന്നും അവളും കൊടുത്തില്ല


നാട്ടില്‍ നിന്ന് വന്നു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ , നമ്മുടെ ആന്‍ മോള്‍ , നമ്മുടെ വില്ലന്റെ കൂടെ അങ്ങു പറന്നു, പറന്നു , ദൂരെ എങ്ങോ പോയി ....വീട്ടുകാര്‍ എല്ലായിടവും അരിച്ചു പെറുക്കിയിട്ടും ഇപ്പോഴും ആടു കിടന്നിടത്ത് ഒരു പൂട പോലും ഇല്ല।നാണക്കേട്‌ സഹിക്കാന്‍ കഴിയാതെ ഈ അപ്പനും അമ്മയും തിരിച്ചു നാട്ടിലേക്ക് ...

നമ്മുടെ മണ വാളന്‍ നേരത്തെ വാല്മീകി ചേട്ടന്‍ പറഞ്ഞത് പോലെ നട്ട് കളഞ്ഞ അണ്ണാനെ പോലെയും । എങ്കിലും അവന്‍ ഭാഗ്യം ഉള്ളവനാണ് . കാരണം അവനടിച്ചതൊരു ലോട്ടറി അല്ലെ ? ഇവിടെ കഷ്ടപെട്ട രൂപ മുഴുവന്‍ അവന് കിട്ടി॥


ഇതൊരു സംഭവ കഥ അല്ല .

കഥ അവസാനിച്ചു


Thursday, September 11, 2008

കോപ്പി അടിച്ച കവിത

കോപ്പി അടിച്ച കവിത താഴെ കാണാം


ഹൈകു കവിതകള്‍ -തവള

ഓണ സദ്യയും കളികളും

നമ്മള്‍ എല്ലാവരും കാത്തിരുന്ന ആ ഓണ നാളും ഇങ്ങെത്തി .എല്ലാവര്ക്കും നല്ല ഒരോണക്കാലം ഞങ്ങള്‍ ആശംസിക്കട്ടെ .ഈ വേളയില്‍ ആശ്രമത്തില്‍ ഈ ബൂലോകത്തുള്ള എല്ലാവര്ക്കും ഞങ്ങള്‍ ഓണ സദ്യ ഒരുക്കിയിട്ടുണ്ട് .എല്ലാവരുടെയും വയറു നിറഞ്ഞ് മേല്‍ വായുവും കീഴ്വായുവും പോയിക്കൊണ്ടിരിക്കുന്നു എന്നും അറിയാം .എങ്കിലും ആശ്രമത്തില്‍ നിന്നും ഒരു പിടി ചോറ് കൂടി ഉണ്ടിട്ടെ എല്ലാവരും പോകാവൂ .

ഊണ് കഴിഞ്ഞിട്ട് ഇവനെ പൊട്ടിച്ചാല്‍ മതിയോ ? അതോ അതിന് മുന്‍പോ ?
ഇനിയാണ് കളികള്‍ .ആദ്യം ആണുങ്ങള്‍ക്കുള്ള കളി .ബിയര്‍ അടിച്ച് ഫിറ്റ് ആയാല്‍ മാത്രമെ ഈ കളിയില്‍ പങ്കെടുക്കാവൂ. അതും നേരെ വാ ..നേരെ പോ ..എന്ന രീതിയില്‍ ആകരുത് .പാമ്പായി ഇഴഞ്ഞു വന്ന് മുകളില്‍ കാണുന്ന പൊട്ടുകള്‍ എടുത്ത് ബിയര്‍ ബോട്ടിലില്‍ ഒട്ടിക്കുക .ഏറ്റവും നന്നായി ആ സുന്ദരി കുപ്പിയില്‍ ഈ പൊട്ടു തൊടുന്ന ആളിന് ആശ്രമം വക ബംബര്‍ സമ്മാനം .അതൊരു സര്‍പ്രൈസ് ആയി നില്‍ക്കട്ടെ .


ഇനി സ്ത്രീകള്‍ക്ക് മേല്പ്പറഞ്ഞ മല്‍സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യം ഇല്ലെന്നറിയാം .ആയതിനാല്‍ സ്ത്രീകള്‍ക്ക് വേണ്ടി കൈകൊട്ടിക്കളിയും ( തിരുവാതിര ) ഇവിടെ ഒരുക്കിയിരിക്കുന്നു .
ആയതിനാല്‍ അറച്ചു നില്‍ക്കാതെ മടിച്ചു നില്‍ക്കാതെ എല്ലാവരും ഈ ആഘോഷത്തില്‍ പങ്കെടുക്കണം എന്ന് വിനീതമായി ,താഴ്മയായി അപേക്ഷിക്കുന്നു .
എന്ന് സ്വന്തം വിനീതന്‍
ഇതിനിടയില്‍ മറ്റൊരു കാര്യം മറന്നു - നിരക്ഷരനും സിങ്കകുട്ടികളും ചേര്ന്നു നടത്തുന്ന ഡാന്‍സ് ഈ ആശ്രമത്തിന്റെ മറ്റൊരു മൂലയില്‍ നടക്കുന്നു .അവിടെയും എല്ലാവര്‍ക്കും സ്വാഗതം .
എല്ലാവര്‍ക്കും തോന്ന്യശ്രമത്തിന്റെ തിരുവോണാശംസകള്‍Wednesday, September 10, 2008

സിംഗപ്പൂര്‍ നൃത്തം


ണാഘോഷം പ്രമാണിച്ച് തോന്ന്യാശ്രമത്തില്‍ സിംഗപ്പൂരില്‍ നിന്നും വന്ന മിടുക്കിക്കുട്ടികളുടെ നൃത്തപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും അക്ഷമരായി കാത്തുനില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

പരിപാടി കാണാന്‍ എത്തുന്നവര്‍ എല്ലാവരും ഈ മിടുക്കി കുട്ടികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാനുള്ള വിമാനട്ടിക്കറ്റിന് വേണ്ടി സംഘാടകര്‍ നടത്തുന്ന ബക്കറ്റ് പിരിവില്‍ ഉദാരമായ സംഭാവനകള്‍ നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

Friday, September 5, 2008

തോന്ന്യാശ്രമം: കവിത അന്തരിച്ചു

തോന്ന്യാശ്രമം: കവിത അന്തരിച്ചു

കവിത അന്തരിച്ചു

താഴെയും വെയ്ക്കാതെ മേലെയും വെയ്ക്കാതെ
ഞാനെന്‍ കവിതയെ പോറ്റി വളര്‍ത്തി
സമയത്തും അസമയത്തും കവിതകള്‍ പെറ്റു കൂട്ടി
ഇന്നലെ ആ കറുത്ത രാത്രിയില്‍
ആ കറുത്ത യാമത്തില്‍ എന്റെ കവിതയുടെ ഞരമ്പ് പൊട്ടി

തെര്‍മോമീറ്ററില്‍ പനി കൂടുന്നത് കണ്ട കവിത
ചുക്ക് കാപ്പി ഊതി ഊതി കുടിച്ചു
ആകുല ചിത്തനായ് ഞാന്‍ ഉടനെ
ലേഡി ഡോക്ടറുമായി ബന്ധപ്പെട്ടു
അപ്പോഴും കവിത ഉറക്കത്തില്‍ അവ്യക്തമായ്‌
മര്‍ മര്‍ എന്നെന്തോ പിറുപിറുക്കുന്നത് കേട്ടു ഞാന്‍ ഞെട്ടി
ഒടുവില്‍ വാക്കുകള്‍ക്കിടയിലെ
കോമയില്‍ എന്റെ കവിത മരിച്ചു

ഇനിയുമിവിടെ ഒരു കവിത ജനിക്കുമോ
ഒരു നല്ല കവിയും
എന്റെ കവിതയ്ക്ക് മുന്നില്‍ ഒഴുക്കട്ടെ
ഞാന്‍ ഒരു തുള്ളി കണ്ണുനീര്‍ .

തോന്ന്യാശ്രമം: കവിതയെഴുത്ത് മത്സരം

തോന്ന്യാശ്രമം: കവിതയെഴുത്ത് മത്സരം

Thursday, September 4, 2008

ഓണനിലാവിന്‍ ഓര്‍മ്മക്കായ്

ഇവിടെ വായിക്കാം

എന്റെ മറ്റേ ബ്ലോഗില്‍ ഇടുന്നതൊന്നും അഗ്രിചേട്ടന്‍ കാണിക്കുന്നില്ല .അതുകൊണ്ടാണ് ഇവിടെ ഞാന്‍ ഇതിടുന്നത് .ഷമിക്കുമല്ലോ

കവിതയെഴുത്ത് മത്സരം

അനില്‍ @ ബ്ലോഗ് രാവിലെ പറഞ്ഞു " കാപ്പിലാനെ , ആശ്രമം ഉറങ്ങി കിടക്കുന്നു ,ഒരു രസവും ഇല്ല " അങ്ങനെയാണ് ഈ ആശയം ഉടലെടുത്തത് .ഇത് അനിലിന്റെ ആശയമാണ് .ഞാന്‍ ഇവിടെ എഴുതുന്നു എന്ന് മാത്രം .മാത്രമല്ല ഇന്നലെ കണ്മഷി പറഞ്ഞു " കാപ്പിലാനെ ,ആശ്രമത്തിലെ നിത്യപൂജകള്‍ മുടക്കുകയും അരുത് ."

ബ്ലോഗനാര്‍ കാവിലമ്മയുടെ കോപം വെറുതെ ഞാന്‍ ആയിട്ടെന്തിനു വരുത്തിവെയ്ക്കണം.
ഈ മല്‍സരത്തില്‍ സമ്മാനങ്ങള്‍ ഇല്ല .ഉള്ള കാശെടുത്ത് സമ്മാനങ്ങള്‍ വാങ്ങി എന്റെ കീശ കാലിയായി .

ഈ മല്‍സരത്തിലെ കവിതകള്‍ നാക്ക് കുഴപ്പന്‍ കവിതകള്‍ ആയിരിക്കണം .ഏതാണ്ട് ഇതുപോലെ
" കളകളമിളകുമൊരരുവിയിലൊരുകുളിരൊരു പുളകം " സ്റ്റൈല്‍ .

ഏത് വിഷയത്തെ കുറിച്ചും കവിതകള്‍ എഴുതാം .ഓണത്തെ കുറിച്ചാണെങ്കില്‍ ഏറെ നല്ലത് .
അപ്പോള്‍ മത്സരം ആരംഭിക്കാം .

Wednesday, September 3, 2008

ഒരു മരം കരയുന്നു

ഒരു മരം കരയുന്നു
ഭൂതകാലങ്ങളെ ഓര്‍ത്ത് കൊണ്ടോ
ഭാവി മുന്നില്‍ കണ്ടുകൊണ്ടോ
എന്തിനെന്തിനെന്നറിയില്ല
ഒരു മരം കരയുന്നു

വെട്ടിമാറ്റപ്പെട്ട ചില്ലകള്‍ കണ്ടുകൊണ്ടോ
വെട്ടിമരിക്കുന്ന മര്‍ത്യരെ ഓര്‍ത്ത് കൊണ്ടോ
ചില്ലകള്‍ കുനിച്ച്‌ , ഇലകള്‍ കൊഴിച്ച്
ഒരു മരം കരയുന്നു

ചില്ലകള്‍ നീ കുനിച്ചുവെങ്കിലും
ചെറു ഇലകള്‍ നീ പൊഴിച്ചുവെങ്കിലും
മഴവില്ലുപോലെ മനോഹരി നീ
നിന്നിലെ ചെറു ചെറു ഇലകള്‍ പോലെ നീ
കാണുന്നതും ചെറു ചെറു സ്വപ്‌നങ്ങള്‍
ആ സ്വപ്നത്തിന്‍ ചിറകേറി നീ പറക്കുമ്പോള്‍
എന്തിനായ് തേങ്ങുന്നു .

കൊടുംകാട്ടില്‍ ആരെയോ നഷ്ടപ്പെട്ട ഭീതിയോ
കൊടുംകാറ്റില്‍ നിന്‍ സ്വപ്‌നങ്ങള്‍ കൊഴിഞ്ഞുവെന്നോ
ഈ കൊടും വേനലില്‍ നീ കരിഞ്ഞു വീഴുമെന്നോ
എന്തിനായ് നീ കരയുന്നു .

എനിക്കൊരു കരയുന്ന മരമാകാന്‍ നേരമില്ല
എങ്കിലും ചില നേരങ്ങളില്‍ ഞാനും ഒരു മരം
ചില നേരങ്ങളില്‍ ദുഖവും കാണുവാന്‍ നല്ല ഭംഗി
സന്തോഷം തോന്നുമ്പോള്‍ കരയുന്നതുപോലെ
സന്താപ നേരത്തും കരയട്ടെ ഈ മരം

Monday, September 1, 2008

രണഭൂമിയിലൂടെ ഒരു ജൈത്രയാത്ര .

ആ മനുഷ്യനോട്‌ ഞാന്‍ എന്നും കടപ്പെട്ടിരിക്കും .
കാരണങ്ങള്‍ പലതാണ് .
സമാധാനമായി നടന്ന ഓണക്കളികള്‍ അലങ്കോലം ആക്കിയതിന് ,
ഈ ബ്ലോഗ് ഒരു യുദ്ധഭൂമി ആക്കി തീര്‍ത്തതില്‍
നഷ്ടപ്പെട്ട എന്റെ സൗഹൃതങ്ങള്‍ക്ക്‌ വേണ്ടി
പലര്‍ക്കും ഈ ബ്ലോഗില്‍ വരാന്‍ ,അഭിപ്രായം പറയാന്‍ ഭയം ഉളവാക്കി തന്നതില്‍
ഞാന്‍ അങ്ങയോട് കടപ്പെട്ടിരിക്കുന്നു .
ഞാന്‍ പറഞ്ഞിരുന്നു ,
നാടകം കഴിഞ്ഞാല്‍ ഉടനെ ആളിനെ പറയാം എന്ന് .എങ്കിലും എനിക്കിപ്പോഴും ആ പേര് പറയാന്‍ പറ്റാത്ത സ്ഥിതിയാണ് .കാരണം അത് ഉളവാക്കിയേക്കാവുന്ന ഭവിഷ്യത്തുകള്‍ ഞാന്‍ ഓര്‍ത്തുപോകുന്നത്‌ കൊണ്ടു മാത്രം .സ്വന്തം കൂട്ടുകാരെ പിറകില്‍ നിന്നും മറഞ്ഞിരുന്നു കുത്തിയ എന്റെ കൂട്ടുകാരാ ..നന്ദി .
എന്റെ വായില്‍ നിന്നും ഒരിക്കലും ആ പേര് വരില്ല .അതോര്‍ത്തു ഭയപ്പെടുകയും വേണ്ട ...

ഇനിയും വിവിധ ഘട്ടങ്ങളായി ആശ്രമത്തില്‍ നടന്ന ഓണപരിപാടികളില്‍ കൂടി ഒരോട്ട പ്രദക്ഷിണം .

ഓരോ മല്‍സരങ്ങളിലും അതിന്റെ വീറും വാശിയും നിലനിര്‍ത്തുവാന്‍ ഓരോരുത്തരും ശ്രമിച്ചു .വടം വലി മല്‍സരത്തിന്‌ ശേഷം നടന്ന മത്സരം ആയിരുന്നു വള്ളംകളി മത്സരം .ഭൂലോകത്തില്‍ നിന്നും ബൂലോകത്തിലേക്ക് വന്ന വിവിധ രാജ്യങ്ങളിലെ വള്ളങ്ങള്‍ .പലരും വാശിയായി തുഴഞ്ഞെങ്കിലും അവസാനം വരെ തുഴഞ്ഞ് ഈ വര്‍ഷത്തെ ബൂലോക വള്ളം കളിയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് ഗള്‍ഫില്‍ നിന്നുള്ള ഗള്‍ഫന്മാരുടെ വള്ളമായിരുന്നു. ഇതില്‍ ശ്രദ്ധിക്കപ്പെട്ട ഒരു കാര്യം കൊറിയയില്‍ നിന്നും വന്ന വള്ളക്കാരുടെ അമരക്കാരന്‍ ആയ പ്രശാന്ത് ആര്‍ .കൃഷ്ണയുടെ വന്ചിപാട്ടും .കൂടാതെ കാനഡയിലെ മാണിക്യം വക ലൈവ് വള്ളപാട്ടും മല്‍സരത്തിന്‌ കൊഴുപ്പേകി .

പിന്നീട് നടന്ന നുണ പറച്ചില്‍ മത്സരം ബൂലോക നുണയനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടുകൂടി ആയിരുന്നു .ബൂലോകത്തെ പല നുണയന്മാരും തങ്ങളുടെ കഴിവുകളെ പ്രദര്‍ശിപ്പിച്ചു എങ്കിലും ഇന്ത്യയിലെ നുണയന്മാരെ കവച്ചു വെയ്ക്കുവാന്‍ ബൂലോകത്ത് വേറെ ആളുകള്‍ ജനിക്കണം എന്ന വിധി എഴുതോടുകൂടിയാണ് ആ മത്സരം അവസാനിപ്പിച്ചത് .മല്‍സരത്തിന്റെ ജഡ്ജ് ആയ പാമരന്‍ പോലും അവസാന നിമിക്ഷം ഒന്നു പകച്ചു .ആരെ ആണ് വിജയി ആയി പറയുക എന്നത് .അവസാനം ഏറ്റവും വലിയ നുണയന്‍ ഡല്‍ഹിയിലും ( ജിതേന്ദ്രന്‍ ) രണ്ടാം നുണയന്‍ കേരളത്തിലും(ശിവന്‍ ) എന്ന രീതിയില്‍ ആ മല്‍സരവും അവസാനിപ്പിക്കയുണ്ടായി .രണ്ടാം നുണയന്റെ നുണ എന്റെ ചങ്കില്‍ പാഞ്ഞെന്കിലും അവസാനം ആ നുണയന്‍ അതൊരു നുണ ആണെന്ന് സമ്മതിക്കേണ്ടി വന്നു .

വീണ്ടും രണ്ടു മല്‍സരങ്ങള്‍ നടന്നെന്കിലും അതില്‍ വലിയ വാശിയോ, വിജയിയെ കണ്ടെത്താനോ കഴിഞ്ഞില്ല .തോന്ന്യാസി നടത്തിയ തീറ്റ മത്സരം ,കൂടാതെ ഞാന്‍ തന്നെ നടത്തിയ കരിമരുന്നു പ്രയോഗ മത്സരം മുതലായവ .
ഇവിടെ കഴിഞ്ഞ മല്‍സരങ്ങളില്‍ വെച്ച്‌ ഞാന്‍ മനസ് നിറയെ ചിരിച്ചത് ചെസ്സ് എന്ന മത്സരത്തിലായിരുന്നു.
വാക്കുകള്‍ കൊണ്ടുള്ള ഒരു ചതുരംഗം .ചെസ്സ് എന്ന കളിയുടെ ഉസ്താത് ഉമേഷും ചാണക്യ തന്ത്രങ്ങളുമായി വന്ന ചാണക്യനും. ആദ്യ നീക്കത്തില്‍ തന്നെ തോറ്റുപോയി എന്ന് പറഞ്ഞു കാപ്പിലാന്‍ പുറത്തു പോയപ്പോള്‍ ആരുണ്ടിവിടെ ചോദിക്കാന്‍ എന്ന് പറഞ്ഞു തല ഉയര്‍ത്തി നിന്ന ഉമേഷിന് തന്റെ പത്തി താഴ്ത്തുവാന്‍ ചാണക്യന്‍ കഠിന പ്രയക്ത്നം ചെയ്യുന്നത് കളിയിലുടനീളം കാണാവുന്ന കാഴ്ചയായിരുന്നു .ഒടുവില്‍ ഉമേഷ് തോല്‍വി സമ്മതിച്ചു .ഈ കളി ചെസ്സിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുവാന്‍ സഹായിച്ചു .

ഇനിയാണ് ആശ്രമത്തില്‍ ബോംബും കൊടുംകാറ്റും കണ്ണീര്‍ മഴയും എല്ലാം നടന്ന ഒരു മത്സരം നടന്നത് ,രാത്രിയുടെ മറവില്‍ അവന്‍ വന്നു .നാടകകൃത്ത് എന്ന ഒരു അനോണി .വളരെ സമാധാനം ആയി പോയ ഒരു കലാമല്സരം ആയിരുന്നു ഏകാങ്ക നാടക രചനാ മത്സരം .ആദ്യ നാടകവുമായി വന്ന ആചാര്യന്‍ .പിന്നീട് ഓരോരോ തമാശകളും നാടകവുമായി മുന്നോട്ടുപോയി .അരൂപിയുടെ എടുത്തുചാട്ടം .അതില്‍ കൂടുതല്‍ ശക്തിയായി കത്രിനാ കാറ്റുപോലെ ആഞ്ഞടിച്ച കാ‍ന്താരി .ആ കാറ്റില്‍ തകര്ന്നു വീഴുന്ന ആശ്രമം .മായിക്കപ്പെടുന്ന കമെന്റുകള്‍ .ഇതിനെല്ലാം ആ നാടകകൃത്ത് ഉണ്ടാക്കിയ ഒരു നാടകം വഴിതെളിച്ചു .ചരിത്രത്തില്‍ ആദ്യമായി അരൂപി ഒരു സ്ത്രീയുടെ മുന്നില്‍ മാപ്പ് പറയുക .പിന്നീട് നടന്ന ബോംബ് ഭീക്ഷണി . കളക്ടറുടെയും കാന്റൊന്മേന്റ്റ് സി. ഐ യുടെയും മുന്നില്‍ നടന്ന വിധി പ്രഖ്യാപനം .ആശ്രമത്തില്‍ നിന്നും സ്ത്രീകളെ കാണാതെ പോകുന്നത് .ഇതിനെല്ലാം ഇവിടം സാക്ഷ്യം വഹിച്ചു .
അങ്ങനെ വളരെ ആവേശകരമായി നടന്ന ഓണപ്പരിപാടികള്‍ക്ക് കൊടിഇറങ്ങുകയാണ് .ബ്ലോഗ് ഒളിമ്പിക്സില്‍ ഞാന്‍ തെളിയിച്ച ദീപം ഞാന്‍ തന്നെ ഇവിടെ കെടുത്തുന്നു .
എല്ലാവര്‍ക്കുംഒരിക്കല്‍ കൂടി നന്ദി .
ഞങ്ങളുടെ എല്ലാം സുഹൃത്തായ ആ നാടകക്രുത്തിനു ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു .

ഓണാശംസകള്‍


ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.