അന്തേവാസികള്‍

Sunday, August 31, 2008

അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ .

ഈ തലേകെട്ട് നിങ്ങള്‍ വായിക്കുമ്പോള്‍ നിങ്ങള്‍ ആദ്യം കരുതും കാപ്പിലാന്‍ കളികള്‍ വിട്ട്
നിത്യജീവിതത്തിലേക്ക് മുതല്‍കൂട്ടാകുന്ന ചില വസ്തുതകള്‍ നിങ്ങളുടെ മുന്നില്‍ നിരത്തി നിങ്ങല്‍‌െ ജീവിതത്തിന്റെ മൂല്യം കൂട്ടുവാന്‍ ഉള്ള ശ്രമം ആയിരിക്കും എന്ന് .
തെറ്റി ....
അങ്ങനെ യാതൊരു വ്യാമോഹവും എനിക്കില്ല .എത്ര വടി ഒടിഞ്ഞാലും ഒന്നും ശരിയാകില്ല എന്നും അറിയാം .
പിന്നെ ?
അതെ ..
അതുതന്നെ ..
പുറത്തു നിന്നു നോക്കുന്നവര്‍ക്ക് തോന്ന്യാശ്രമം ഒരു ചെറിയ ആശ്രമം ആയിരിക്കാം .പക്ഷെ ഇതു അഞ്ഞൂറ് കോടി അമേരിക്കന്‍ ഡോളര്‍ ആസ്തിയുള്ള ഒരു വലിയ പ്രസ്ഥാനം ആണെന്ന് പലരും മറന്നു പോകുന്നു .
:):)
അപ്പോള്‍ നിങ്ങള്‍ ചോദിക്കും
എന്താണ് ഈ കാര്യങ്ങള്‍ ഒക്കെ ഇപ്പോള്‍ ഇവിടെ പറയുവാന്‍ ഉള്ള കാരണം ?
കാരണം ..പറയാം ..
ഓണമായിട്ട് ഞങ്ങള്‍ ബുദ്ധിജീവികള്‍ ചില കായിക മല്‍സരങ്ങളും കലാ മല്‍സരങ്ങളും നിങ്ങളുടെ മുന്നില്‍ കാഴ്ച വെയ്ക്കുകയുണ്ടായല്ലോ ?
ഉണ്ടല്ലോ .അതിന്റെ വെടിക്കെട്ടുകള്‍ ഇതുവരെ കഴിഞ്ഞതും ഇല്ലല്ലോ .
അതെ ..അതാണ്‌ ഞാന്‍ പറയാന്‍ വന്നത് .
അതിനിടയില്‍ ചില ബുദ്ധി ഇല്ലാത്ത ജീവികള്‍ കടന്നാക്രമണം നടത്തുകയും ബോംബ് ഭീക്ഷണിയും മറ്റും നടന്ന കാര്യവും അറിഞ്ഞു കാണും എന്ന് കരുതുന്നു .അറിഞ്ഞിരുന്നു ..ഇന്നലത്തെ പത്രങ്ങളില്‍ എല്ലാം വെണ്ടയ്ക്ക അഷരത്തില്‍ ആ വാര്‍ത്ത ഉണ്ടായിരുന്നു .

ആശ്രമത്തില്‍ ബോംബ് ഭീക്ഷണി

ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കണം .
കേള്ക്കാം ..പറഞ്ഞോളൂ ...
ആശ്രമം ഒറ്റ ബോംബില്‍ തകരില്ല എന്നും .ആശ്രമത്തില്‍ ബോംബ് വെച്ച ഒരു കൂട്ടം ആളുകള്‍ വലയില്‍ ആയി കഴിഞ്ഞ കാര്യവും സന്തോഷപൂര്‍വ്വം അറിയിക്കട്ടെ .ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആ വ്യക്തികളെ നിങ്ങളുടെ മുന്നില്‍ നിര്‍ത്തുവാന്‍ ഞങ്ങളുടെ അന്വഷണ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടുകഴിഞ്ഞു .
ഇപ്പോള്‍ ആശ്രമത്തിലെ നാടക മഹോല്‍സവം നടക്കുകയാണ് .അത് കഴിഞ്ഞാല്‍ ഉടനെ നിങ്ങളെ ഞങ്ങള്‍ അറിയിക്കാം .അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ ...
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി ...

Friday, August 29, 2008

ഏകാങ്ക നാടക രചനാ മത്സരം

ആശ്രമത്തിലെ ഈ വര്‍ഷത്തെ ഓണക്കളികളുടെ കൊടിഇറങ്ങുകയാണ് .എല്ലാവര്‍ക്കും നല്ല ഒരോണക്കാലം ആശംസിക്കട്ടെ .ഈ ഓണക്കളികളില്‍ ഞങ്ങളോടൊപ്പം സഹകരിച്ച് വിജയിപ്പിച്ച എല്ലാ നല്ല മനുഷ്യര്‍ക്കും നന്ദി .

ഞാന്‍ മുഖേന മുറിവേറ്റ എല്ലാ മനുഷ്യരോടും എന്നോട് ഷമിക്കണം എന്നപേക്ഷിക്കുന്നു .ഇനി ..... ഇനി എന്താ അടുത്ത പരിപാടി എന്നല്ലേ ?

കാത്തിരിക്കുക .

എല്ലാ നല്ല മനുഷ്യര്‍ക്കും ഒരിക്കല്‍ കൂടി നന്ദി .
ഏകാങ്ക നാടക രചനാ മത്സരം

Thursday, August 28, 2008

ഏകാങ്ക നാടക രചനാ മത്സരം

വടം വലിച്ചും ,നുണ പറഞ്ഞും ,ചെസ്സ് കളിച്ചും നമ്മള്‍ എല്ലാം ഇപ്പോള്‍ ഷീണിച്ച് തളര്‍ന്നു അവശരായി കിടക്കുകയാണല്ലോ .വേണ്ടതില്‍ അധികം തല്ലുകള്‍ മേല്പ്പറഞ്ഞ സംഭവങ്ങള്‍ മൂലം എനിക്കും ലഭിച്ചു .ഇനി അല്പം തമാശയും കൂടെ കാര്യവും കൂടി ആകാം .

ഇവിടെ ഇനിയും നടക്കാന്‍ പോകുന്ന മത്സരം നാടക രചന എന്ന മഹാ സംഭവമാണ് .ഓണത്തെയോ അല്ലെങ്കില്‍ ഇപ്പോള്‍ ബ്ലോഗില്‍ നടക്കുന്ന കാര്യങ്ങളെയോ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ചെറു നാടകം .ഇതില്‍ തമാശയാകാം ,കാര്യമാകാം ,മറ്റെന്തും നിങ്ങള്‍ക്ക് ചേര്‍ക്കാം .

ഈ മല്‍സരത്തില്‍ ആര്‍ക്കും പങ്കെടുക്കാം.രൂപം ,മുഖം ,ഭാവം എന്നിവ ഉള്ളവരും ഇല്ലാത്തവരും ആര്‍ക്കും എന്തും എഴുതാന്‍ പറ്റുന്ന ഒരു വേദി .

ഓണപ്പാട്ട് മല്‍സരത്തില്‍ പങ്കെടുത്ത അതേ സ്പിരിറ്റ് ഇതിലും കാണിക്കണം എന്ന് പ്രത്യേകം അറിയിക്കട്ടെ .
ഇതിന്റെ വിധി കര്‍ത്താക്കള്‍ ബ്ലോഗ് നാടകത്തിന്റെ ആശാന്‍ പാമരന്‍ ,കൂടാതെ അല്പം എഴുതുകയും അല്പം പാടുകയും ചെയ്യുന്ന അപൂര്‍വ റോസയും .ഇവര്‍ക്കും ഈ മല്‍സരത്തില്‍ പങ്കു കൊള്ളാം .

ഇതാ നിങ്ങളുടെ വേദി നിങ്ങള്‍ക്കായി കാത്തിരിക്കുന്നു .

ഒരാള്‍ക്ക്‌ ഒന്നില്‍ കൂടുതല്‍ രചനകളും ആകാം :)

Tuesday, August 26, 2008

ചെസ്സ്

ഓണത്തോട് അനുബന്ധിച്ച് ആശ്രമത്തില്‍ നടക്കുന്ന മറ്റൊരു വാശിയേറിയ മല്‍സരമാണ് ചെസ്സ് .ഈ മല്‍സരത്തില്‍ പങ്കെടുക്കുവാന്‍പല വിദേശ രാജ്യങ്ങളില്‍ നിന്നും പല പ്രമുഖ കളിക്കാര്‍ എത്തിയെങ്കിലും നമ്മുടെ മലയാളികളുടെ മുന്നില്‍ അവര്‍ അമ്പേ പരാജയമടഞ്ഞു .
പല ഗ്രൂപ്പുകള്‍ ആയി ഇപ്പോഴും ആശ്രമത്തില്‍ ചെസ്സ് മത്സരം നടന്നുകൊണ്ടിരിക്കുകയാണ് .പലരും പരാജയപ്പെട്ടു പിന്‍വാങ്ങി .
അവസാന റൌണ്ടില്‍ എത്തി നില്ക്കുന്ന ചില കളിക്കാരുടെ ചെസ്സ് സെമി ഫൈനല്‍ ,ഫൈനല്‍ എന്നീ വിഭാഗങ്ങളിലേക്ക് നമുക്കു കടക്കാം .
ഇതാ മത്സരം ആരംഭിക്കുന്നു .

കരുക്കളുടെ നീക്കം ഇപ്രകാരം -

ആദ്യം വരുന്ന കമെന്റിനെ ഒന്നുകില്‍ വെട്ടി മാറ്റുക അല്ലെങ്കില്‍ ഒഴിഞ്ഞു മാറുക .കളിക്കളത്തില്‍ സുഹൃത്ത് എന്ന പദമില്ല .ഒടുവില്‍ വരെ പിടിച്ചു നിന്നു എതിരാളിയെ പൂട്ടികഴിഞ്ഞാല്‍ നിങ്ങള്‍ ജയിച്ചു . നീക്കങ്ങള്‍ ഓരോന്നും ശക്തവും ബുദ്ധിപൂര്‍വ്വവും ആയിരിക്കണം .

മറ്റൊരു കാര്യം -കരുക്കള്‍ നീക്കുമ്പോള്‍ മലയാളത്തില്‍ ഉള്ള പേരുകള്‍ ഉപയോഗിക്കുക .സായിപ്പിന്റെ ഭാക്ഷ വേണ്ട .

നന്ദി -മഴതുള്ളി

Monday, August 25, 2008

നിരച്ചരന്‍ പറ്റിച്ച പണി!

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

സിംഗപ്പൂരു സംഭവിച്ചതു വല്ലോം നിങ്ങളറിഞ്ഞോ?

ഹെന്‍റമ്മച്ചീ, ഒന്നും പറയണ്ട! മ്മടെ നിരച്ചരന്‍ ഇത്തരക്കാരനാണെന്ന്‌ ഞാന്‍ കരുതിയേ ഇല്ല. എന്താന്നല്ലേ? ചുരുക്കിപ്പറയാം.

നിരച്ചരന്‍ ലാ ചിമ്പാന്‍സി പെമ്പറന്നോരോടു കാര്യങ്ങളൊക്കെ സംസാരിച്ചൊന്നു സബൂറാക്കാന്‍ വേണ്ടിയാണ്‌ സിംഗപ്പൂരേയ്ക്കു പോയത്‌. എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടനേ ഏതോ ഹോട്ടലില്‍ നല്ല ഫുഡ്ഡുകൊടുക്കുന്നെന്ന്‌ ആരോ പറേണ കേട്ട്‌ നേരെ അങ്ങോട്ടു വിട്ടടിച്ചു.
അവിടെ ചെന്നപ്പോ എല്ലാം കോട്ടും സ്യൂട്ടുമിട്ട ബെല്യ ബെല്യ ആള്‍ക്കാരു്‌. നിരച്ചരനാണെങ്കി, ചാക്കു കൂട്ടിത്തുന്നിയ ഒരു ജൂബ്ബായുമാണ്‌ ഇട്ടിരിക്കണത്‌. ഫുഡ്ഡു കണ്ടാപ്പിന്നെ അതാരു ഓര്‍ക്കാന്‍! ഇടിച്ചു കേറി.
മമ്മൂട്ടിയെ ആദരിക്കുന്ന എന്തോ ഒരു ചടങ്ങാ നടക്കണത്‌.
അങ്ങേര്‍ക്കു കൊടുക്കാന്‍ വേണ്ടി ഒരു ട്രോഫി കൊണ്ടു വച്ചിട്ടുണ്ടാരുന്നു.കുറച്ചു കഴിഞ്ഞു നോക്കുമ്പം, സാധനം കാണാനില്ല! മമ്മൂട്ടിയാണേല്‍ പോകാന്‍ തെരക്കു കൂട്ടുന്നു. എന്തോ ചെയ്യും ന്നു പറ!

മ്മടെ സീബീഐ എം.മുകുന്ദയ്യര്‍ സാറു്‌ സ്ഥലത്തുണ്ടായിരുന്നു. അങ്ങേരു്‌ ഉടനേ എല്ലാരേം തിരിച്ചു നിര്‍ത്തി ഒരു തിരിച്ചറിയല്‍ പരേഡു സംഘടിപ്പിച്ചു.ങേഹേ. സാധനത്തിന്‍റെ പൊടിപോലുമില്ല കണ്ടു പിടിക്കാന്‍.

അപ്പോഴാണ്‌ ഒരു മൂലയ്ക്കു പമ്മി നിന്നിരുന്ന നിരച്ചരനെ അവിടെ ഒണ്ടായിരുന്ന ഒരു മൈക്ക്‌ ഓപ്പറേറ്റര്‍ ചെക്കന്‍ കണ്ടു പിടിച്ചത്‌. "സാധനം കയ്യിലുണ്ടോ" ന്നു ചോദിച്ച അവനോട്‌ നിരച്ചരന്‍ തട്ടിക്കേറി.

ചെറുക്കന്‍ പോയി മുകുന്ദയ്യര്‍ സീബീഐ സാറീനെ വിളിച്ചോണ്ടു വന്നു.

"അമ്മയാണേ ഞാനെടുത്തിട്ടില്ല സാറേ.."കണ്ടോണ്ടിരുന്ന മൈക്കോപ്പറേറ്റര്‍ വയലന്‍റായി. "നിന്‍റെ മൂക്കാമണ്ട ഈ മൈക്കു വച്ച്‌ ഞാന്‍ ഇടിച്ചു പരത്തും .. ങ്ഹാ.. പിന്നെന്തോന്നാടാ നിന്‍റെ കയ്യില്‍?""ആ മൈക്കിങ്ങോട്ടു തന്നേ.. ഇനി ഞാനൊരു സത്യം പറയാം.." നിരച്ചരന്‍ ഗദ്ഗദ മണികണ്ഠനായി. "ഇത്‌ എന്‍റെ ചിമ്പുമോള്‌ എനിക്ക്‌ 'വാലന്‍'ടൈന്‍സ്‌ ഡേയ്ക്ക്‌.."അപ്പോഴേയ്ക്കും എല്ലാരും ചുറ്റും കൂടി.

"കൂടുതല്‍ ഉരുളാതെ അതങ്ങ്‌ കൊടുക്കടാ മോനേ.. "
"ഹി.. ഹി.. ഞാന്‍ എല്ലാരേം ഒന്നു പറ്റിക്കാന്‍ വേണ്ടി.. വെര്‍തെ.."
"അടിച്ചു നിന്‍റെ അണപ്പല്ലു ഞാന്‍ തെറിപ്പിക്കണ്ടെങ്കി.. അങ്ങോട്ടു കൊടെഡാ..."
"ഷെയ്ക്ക്‌ ഹാന്‍ഡ്‌ നീ തന്നെ വെച്ചോ.. എന്നിട്ട്‌ മോന്‍ വെക്കം സ്ഥലം കാലിയാക്കിക്കോ.. ചെല്ല്‌ ചെല്ല്‌.."
--------------------
ഏറ്റവും മികച്ച മലയാള യാത്രാവിവരണ ബ്ളോഗ്ഗിംഗിനുള്ള വേള്‍ഡ്‌ മലയാളി കൌണ്‍സിലിന്‍റെ അവാര്‍ഡു നേടിയ ബൂലോകത്തിന്‍റെ സ്വന്തം നിരക്ഷരന്‌ തോന്ന്യാശ്രമത്തിന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..!


വിട്ടുകളഞ്ഞ പടങ്ങള്‍ :)


തീറ്റമത്സരം

പ്രിയമുള്ള ആശ്രമവാസികളെ....വാസിനികളെ.........

തോന്ന്യാശ്രമത്തില്‍ അടുത്തതായി അരങ്ങേറാന്‍ പോകുന്നത് തീറ്റമത്സരമാണ്..........

പ്ലീസ്....ആരും ആക്രാന്തം കാട്ടരുത്.........ഒന്നു മുഴുവനും പറഞ്ഞോട്ടേന്നേ......പ്ലീസ് ..അടങ്ങിയിരിക്കൂ......അടങ്ങിയിരിക്കൂ...........എല്ലാവര്‍ക്കും ഉണ്ട്.....ഒരാളെപ്പോലും നിരാശരാക്കൂല്ല.............


ശ്രദ്ധിക്കൂ......

എനിക്കും കിട്ടിയിരുന്നു ഓണത്തല്ല്

ഇതാണ് വിഷയം അല്ലെങ്കില്‍ തീറ്റ സാധനം.....

നിങ്ങളുടെ ഓര്‍മകള്‍ കമന്റുകളായി ഇവിടെ ഇടുക, ഏറ്റവും വലിയ(ച്ചാല്‍ നീളം കൂടിയ) കമന്റിടുന്നവര്‍ക്ക് അഥവാ തീറ്റക്കാര്‍ക്ക്

ഒന്നാം സമ്മാനം : എന്റെ സ്വന്തം ശബ്ദത്തില്‍ മാവേലി നാടു വാണീടും കാലം കേള്‍ക്കാനുള്ള അസുലഭാവസരം
രണ്ടാം സമ്മാനം : മേല്‍ പറഞ്ഞ പാട്ടുതന്നെ പാടുന്നത് കാപ്പിലാന്‍
മൂന്നാം സമ്മാനം : അതേ പാട്ട് രണ്ടു പേരും ചേര്‍ന്ന് പാടിക്കൊടുക്കും

കൂടാതെ ശാപ്പാട്ടു രാമന്‍/സീത പട്ടങ്ങള്‍ നിങ്ങളെക്കാത്തിരിയ്ക്കുന്നു

റഫറി : ആശ്രമാധിപതി സ്വാമി കാപ്പിലാനന്ദ (റഫറിയുടെ തീറ്റ; മത്സരത്തില്‍ ഉള്‍പ്പെടുത്തുന്നതല്ല)


നിയമപ്രകാരമുള്ള മുന്നറിയിപ്പ്:

1) ഇസ്മായിലി തുടങ്ങിയവ പരിഗണിക്കുന്നതല്ല
2) കമന്റുകള്‍ക്ക് ചുരുങ്ങിയത് മൂന്ന് വാചകങ്ങള്‍ എങ്കിലും ഉണ്ടായിരിക്കണം
4) മത്സര സമയം ഇരുപത്തിനാല് മണിക്കൂറുകള്‍ മാത്രമായിരിക്കും

Friday, August 22, 2008

നുണ പറച്ചില്‍ മത്സരം

ഓണത്തോടനുബന്ധിച്ച് നടത്തുന്ന മറ്റൊരു മത്സരം ആണ്
"നുണ പറച്ചില്‍ മത്സരം ".

നമ്മളില്‍ പലരും പല നുണകളും പൊതു സ്ഥലങ്ങളില്‍ നിന്നും മറ്റുള്ളവരുടെ മുന്നില്‍ ആളാകാന്‍ പറയാറുണ്ടല്ലോ .

ഉദാഹരണത്തിന് ഇന്ന് ദുബായില്‍ നടന്ന സ്വാന്ത്വനം കമ്മ്യൂണിറ്റി മീറ്റില്‍ പലരുടെ മുന്നിലും പല നുണകളും നമ്മള്‍ പറഞ്ഞല്ലോ .അപ്പോള്‍ വിചാരിക്കും ഞാന്‍ എങ്ങനെ അവിടെ വന്നു എന്ന് .ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടായിരുന്നു .രൂപം ഇല്ലാത്തവനായി ,ഭാവം ഇല്ലാത്തവനായി .
നിങ്ങള്‍ എന്നെ വിളിച്ചില്ലെങ്കിലും ഞാന്‍ അവിടെ കാണും .നിങ്ങള്‍ പറയുന്നതെല്ലാം കേള്‍ക്കും .

അത്തരം ഒരു നുണ പറച്ചില്‍ മല്‍സരമാണ് ഇനി ഇവിടെ നടക്കാന്‍ പോകുന്നത് .ഇതിന്റെ റഫറി ആയി നില്ക്കുന്നത് കാനഡയില്‍ നിന്നും പാമരന്‍ .റഫറി ആണെന്കില്‍ തന്നെയും പാമരനും ഈ മല്‍സരത്തില്‍ പങ്കെടുക്കാം. വിജയികളെ അവസാനം നിശ്ചയിക്കും .

അപ്പോള്‍ നുണ പറച്ചില്‍ മത്സരം ഇവിടെ തുടങ്ങുന്നു .

തോന്ന്യാശ്രമം: ബ്ലോഗായനം-കളിക്കളം

തോന്ന്യാശ്രമം: ബ്ലോഗായനം-കളിക്കളം

Thursday, August 21, 2008

വടംവലിയിലെക്കൊരു വലിഞ്ഞുനോട്ടം

അഗ്രിചേട്ടനുള്ള നേര്‍ച്ച ഇവിടെ

കാണാം .

വടംവലിയിലെക്കൊരു വലിഞ്ഞു നോട്ടം .

ബ്ലോഗായനം-കളിക്കളം

ചൈനയില്‍ നടന്ന ഒളിമ്പിക് മത്സരങ്ങളെക്കാള്‍ ആവേശം ഉണര്‍ത്തുന്നതായിരുന്നു ബ്ലോഗില്‍ കൂടി നടന്ന വടം വലി മത്സരം .മൂന്നു രാവും പകലും ബ്ലോഗിനെ ആവേശം കൊള്ളിച്ചുകൊണ്ട്‌ നടന്ന പ്രസ്തുത വടംവലിയില്‍ പലര്‍ക്കും പരുക്കുകള്‍ പറ്റുകയും വീണു കാലൊടിയുകയും ചെയ്തു .അവസാനം രംഗത്ത് വന്ന കുഞ്ഞി പെണ്ണ് വടം വാങ്ങി അടുത്ത കാനയില്‍ എറിഞ്ഞുകൊണ്ട് " കയറിപ്പോടാ " എന്നലറി .

വടം വലിയുടെ ആദിയോടന്തം വരെ റഫറി ആയി നിന്ന ചാണക്യനെ ഒടുവില്‍ കാന്റൊന്മേന്റ്റ് സി .ഐ യും ആംബുലന്‍സും കൂടി വന്ന് അടുത്തുള്ള ആശൂപത്രിയില്‍ സാരമായ പരുക്കുകളോടെ പ്രവേശിപ്പിച്ചു .

മൂന്നു ദിവസം ഉറങ്ങാതെ കാവല്‍ കിടന്ന നന്ദു ,കാപ്പിലാന്റെ ബ്ലോഗില്‍ ഗുണ നിലവാരം ഇല്ലായെന്നും .ഇവിടുത്തെ വിഭവങ്ങള്‍ക്ക്മോഹന്‍ലാല്‍ ടേസ്റ്റ് ബട്സിലെ ബോണ്ടായുടെയും പൊറോട്ടയുടെയുംഗുണ നിലവാരം ഇല്ലാന്നും അവകാശപ്പെട്ടു .ആയതിനാല്‍ കാപ്പിലാന്‍ ബൂലോകത്തോട് മാപ്പ് പറയണം എന്നും പറയുകയുണ്ടായി .മാത്രമല്ല ബ്ലോഗില്‍ എന്നെന്നും മുതല്‍കൂട്ടായ പുതിയ ഒരു കണ്ടു പിടിത്തവും ഇതുമൂലം നടന്നു .അരൂപിയും കാപ്പിലാനും ഒരാള്‍ തന്നെയാണെന്നും ഇവര്‍ രണ്ടുപേരും വരുന്നത് ഒരേ വാതിലില്‍ കൂടി ആണെന്നും കണ്ടു പിടിച്ചു .ഇതിന് തക്ക തെളിവുകള്‍ ഹാജരാക്കി സമര്‍ത്ഥമായി വാദിക്കുകയും ചെയ്തു . ബോണ്ടയുടെ വിലകൂടി എന്ന ഒറ്റ കാരണത്താല്‍ ബ്ലോഗുകള്‍ എല്ലാം ഡിലീറ്റ് ചെയ്ത മഹത് വ്യക്തിയാണ് ശ്രീമാന്‍ നന്ദു .

മുകളില്‍ പറഞ്ഞ അവെശേജോജോജോലമായ വടം വലിയിലെ പ്രസക്ത ഭാഗങ്ങള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത് കൊല്ലം കടാപ്പുറത്ത്‌ നിന്നും ഞങ്ങളുടെ ലേഖകന്‍ ഗോപാല്‍ .

വടംവലിയിലെക്കൊരു വലിഞ്ഞുനോട്ടം
നമസ്കാരം .പൊടിപാറിയ ഒരു വടം വലിയായിരുന്നു തോന്ന്യാശ്രമം എന്ന കടാപ്പുറത്ത്‌ നടന്നത് .
വളരെ അര്‍ത്ഥ സമ്പുഷ്ടവും ആശയങ്ങളുടെ നിറകുടവും ആയിരുന്നു .ബഹുമാനപ്പെട്ട കാപ്പിലാന്‍ എറിഞ്ഞ ആ ചോദ്യമാകുന്ന വടം .

സ്ത്രീകള്‍ക്കാണ് കൂടുതല്‍ സൌന്ദര്യം എന്ന് അവര്ക്കു തോന്നുവാനും പുരുഷന്മാര്‍ അവര്ക്കു പിന്നാലെ നടക്കുന്നു എന്ന് അവര്‍ അവകാശപ്പെടുവാനും എന്താണ് കാരണം ?

അഥവാ ഈ വടം വലിക്കാന്‍ കട്ടിയാനെന്കില്‍ വേറെ ഒരു കുഞ്ഞു വടം മാവാണോ മാങ്ങാണ്ടിയാണോ ആദ്യം ഉണ്ടായത് ?

ആ വടം ജനഹൃദയങ്ങളില്‍ ആഴത്തില്‍ ഇറങ്ങി .ഈ വടത്തില്‍ തൂങ്ങിയാണ് പിന്നീടുള്ള ചര്‍ച്ചകള്‍ നടന്നത് .ഇതിനെ കുറിച്ചു കാവലാന്‍ പറയുന്നത് .

" ഈ വക പൊട്ടച്ചോദ്യങ്ങള്‍ ഒരു വടത്തിനു പോയിട്ട്,പാളേങ്കയറിനു തികയുമോ കാപ്പിലാനെ?" പക്ഷെ സൌദിയില്‍ നിന്നും വന്ന നന്ദു ഒന്നു കൂടി ആലോചിച്ചിട്ട് ഇങ്ങനെ പറഞ്ഞു .

"ഗീത ടീച്ചറേ, മാണിക്യം ചേച്ചീ, ആഗ്നേയാ, ചാണക്യൻ, അനില്,,,,,,,എനിക്ക് നിങ്ങളെയൊക്കെ ഓർത്ത് ലജ്ജ തോന്നുന്നു. ബ്ലോഗ് എന്നു പറഞ്ഞാൽ ഇതാണോ?. കാപ്പിലാൻ പറഞ്ഞ ഒരു പോയിന്റിന്മേലുള്ള ആരോഗ്യപരമായ ഒരു ചർച്ചയാണേൽ വേണ്ടില്ലായിരുന്നു., ഇതൊരുമാതിരി തറ..... ശ്ശേശെ...ബ്ലോഗ് എന്ന തലത്തിനു മഹനീയമായ ഒരു ദൌത്യം ഉണ്ട്. അത് മഹത്തുക്കളായ നിങ്ങൾ മറക്കുന്നു. ഇതെന്താ കള്ളുകുടി, വാളു വെയ്പ്..ശ്ശെ ഇതാണോ ബ്ലോഗിലെ ചർച്ച? മറ്റുള്ളവർക്ക് മാതൃകയാകേണ്ട സീനിയർ ആയ നിങ്ങളൊക്കെ തന്നെ ഇങ്ങനെ തുടങ്ങിയാലെങ്ങനെയാ പുതുതായി വരുന്നവർ ഇത് കണ്ടല്ലെ മാതൃകയാക്കൂ?. ദയവായി നിർത്തൂ ഈ വൃത്തികെട്ട പരിപാടി "

ഇതിന് തിരോന്തരത്ത്‌ നിന്നും വന്ന ഗീതാഗീതികള്‍ മറുപടി പറഞ്ഞെന്കിലും പിന്നീട് ഈ മറുപടി ഡിലീറ്റ് ചെയ്തു .പല സ്ത്രീകളും എഴുതിയ പല കാര്യങ്ങളും അന്വഷണ ഉദ്യോഗസ്ഥര്‍ വന്നു നോക്കിയപ്പോള്‍ നീക്കം ചെയ്തതായാണ് കാണപ്പെടുന്നത്‌ .

ആദ്യം വന്നത് ചാണക്യന്‍ ആയിരുന്നു റഫറി ആയി .പിന്നീട് ഒരു അനോണി വന്നു വരരുചിയുടെ അനോണി കമെന്റുമായി .അതിങ്ങനെ .
" അഗ്നിക്കു തണുപ്പും ചന്ദ്രനു ദാഹകശക്‍തിയും സമുദ്രജലത്തിനു മാധുര്യവുംഉണ്ടാകുന്ന കാലത്തു മാത്രമേസ്ത്രീയ്ക്ക് പാതിവ്രത്യമുണ്ടാവുകയുള്ളു".

അതിന് ചാണക്യ മറുപടി

"അനോണി വരരുചി,“സ്ത്രീകള്‍ കുന്നി കുരു പോലെയാണുപുറമേ കണ്ടാല്‍ നല്ലഭംഗീ ഉള്ളില്‍ നിറയെ വിഷവും!“ഹിഹിഹിഹിഹിഹിഹിഹിഹിവരരുചി നല്ല പയ്യന്‍ ഏത്?കൊടുക്കുകയുമില്ല കൊള്ളുകയുമില്ല.....ഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹി "

പിനീടാണ് കാനഡയില്‍ നിന്നും മാണിക്യം ഓണത്തിന് വാങ്ങിയ പട്ടുസാരിയുമായി വടം വലിക്കാന്‍ ഇറങ്ങിയത്‌ .പെണ്ണുങ്ങളെ നിങ്ങള്‍ ഇപ്പോഴേ ഇറങ്ങണ്ടാ " ദെ , ഈ സാരിയുടെ ബോര്‍ഡര്‍ വടമായി മാച്ച് ചെയ്യുമോന്നു നോക്കിക്കേ "

പലപ്രാവശ്യം അരൂപി ,ആന ,മയില്‍ ,ഒട്ടകവും ,കൊണ്ടുവന്ന അനില്‍ ,ജിതേന്ദ്രന്‍ ,ബഷീര്‍ വെല്ലറക്കാട്,അനോണികള്‍ എന്ന് വേണ്ടാ പുരുഷ പ്രജകള്‍ മിക്കവാറും എല്ലാവരും ചാടി വീനെന്കിലും സ്ത്രീകള്‍ വളരെ ശക്തമായും വ്യക്തമായും മറുപടി പറഞ്ഞു .

മാണിക്യം ,ഗീതാഗീതികള്‍ ,അനോണിയായി വന്ന വായനക്കാരി പിന്നീട് എന്റെ വരികള്‍ ആരോ മോഷ്ടിച്ച് കൊണ്ടുപോയി എന്ന് പറഞ്ഞു വന്ന ആഗ്നേയ ,കാ‍ന്താരി ,അല്ഫോന്സ ,എന്നിവര്‍ ഇടയ്ക്കും അല്ലാതെയും വാദഗതികള്‍ നിയന്ത്രിച്ചു .

കാപ്പിലാന്‍ ഇടയ്ക്ക് കയറി നോക്കിയെന്കിലും കാണിയായി മാത്രമെ കാപ്പിലാന്‍ ഇരിക്കാവൂ എന്ന് സ്ത്രീജനങ്ങള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു .ഈ അവസരങ്ങളില്‍ വടം വലിയില്‍ സ്ത്രീകള്‍ മുന്നേറുന്ന കാഴ്ചയാണ് കണ്ടത് . ഉറക്കത്തില്‍ പോലും" മക്കളെ വിടല്ലേ വടത്തില്‍ നിന്നും കൈകളെ "എന്ന് സ്ത്രീകലോടായി മാണിക്യം ആഹ്വാനം ചെയ്യുന്നത് കണ്ട ഞാന്‍ ആവേശം കൊണ്ടു .
ഇതിനിടയില്‍ ആവേശം മൂത്ത പുരുഷ പ്രജകളിലേക്ക് ചാണക വെള്ളം കാപ്പിലാന്‍ ഒഴിച്ചു എന്ന ശ്രുതിയും കേള്‍ക്കുന്നുണ്ടായിരുന്നു .
പിന്നീടാണ് അല്ലയോ മാനിക്ക്യമേ എന്നും വിളിച്ചുകൊണ്ടു വര്‍മ്മമാര്‍ ,സിയ ,ബഷീര്‍ ,കനല്‍ ,കാവലാന്‍ ,മറ്റുള്ള ആണ്‍ പ്രജകള്‍ എല്ലാം വീണ്ടും വടം ശക്തിയായി പിടിച്ചു വലിച്ചു തുടങ്ങിയത് .സ്ത്രീജനങ്ങള്‍ ഉത്തരം മുട്ടി നിലയില്ലാ വെള്ളത്തില്‍ മുങ്ങിത്താഴുന്ന കാഴ്ച ഹൃദയ ഭേദകമായിരുന്നു .

ഒടുവില്‍ ആയുധം വെച്ചു കീഴടങ്ങാന്‍ പെണ്ണുങ്ങള്‍ ഒരുക്കമായി . ആണുങ്ങളുടെ ഭാഗത്ത് വിജയത്തിന്റെ വെടിക്കെട്ടുകള്‍ ആരംഭിച്ചു .

അവസാന വിസില്‍ ചാണക്യന്‍ ഊതി .
ഇനിയും ആര്ക്കെന്കിലും എന്തെങ്കിലും പറയാന്‍ ഉണ്ടോ എന്ന അവസാന ചോദ്യം ,ഉത്തരം പറയാന്‍ അഞ്ചു മിനിട്ട് സമയവും കൊടുത്തു .സെക്കന്റ് മിനിട്ടുകള്‍ ആയി മാറി .ഇനി ഒരു സെക്കന്റ് മാത്രം .അപ്പോഴാണ്‌ ബ്ലോഗിലെ കര്‍ണ്ണം മല്ലേശ്വരി കുഞ്ഞി പെണ്ണ് ഇതാ തീപാറുന്ന കണ്ണുകളുമായി
" Kunjipenne said... സ്ത്രീകള്‍ക്കാണ് കൂടുതല്‍ സൌന്ദര്യം എന്ന് അവര്ക്കു തോന്നുവാനും പുരുഷന്മാര്‍ അവര്ക്കു പിന്നാലെ നടക്കുന്നു എന്ന് അവര്‍ അവകാശപ്പെടുവാനും എന്താണ് കാരണം ?കുഞ്ഞിപെണ്ണിന് ഒരു കുഞ്ഞ് സംശയം എന്താ ഈ സൌന്ദര്യോന്നെക്കെ പറഞ്ഞാ..നമ്മടെ ടി. വി.ലൊക്കെ കാണുന്നതു പോലെ വെളുത്ത് തുടുത്ത് പുവമ്പഴം പോലിരിക്കുന്നതല്യോ..അല്ലാതെ കശുവണ്ടി ഫാക്ടറീപ്പോയി മുഖം കറുത്തതും തൊണ്ട് തല്ലി ശരീരം കരുവാളിച്ചതം ഒന്നുമല്ലല്ലൊ ഉവ്വോ ? ഈ പറയുന്ന ഏതെങ്കിലും അവന്മാര് അവരടെ സൌന്ദര്യം കണ്ടോണ്ട് അവരുടെ പിറകെ നടക്കുമൊ? എന്നാലും അവര് പ്രസവിക്കും വളര്ത്തി വലുതാക്കും കാലുകൊണ്ട് തൊഴിച്ചെറിയുമ്പോഴും എന്റെ മോനല്യോന്ന് പതം പറയും. അവന്മാര് കണ്ട ഷാപ്പിലും കേറി കറങ്ങി നടന്ന് വടോം വലിച്ച് പെണ്ണും പിള്ളേടെ ....വസ്ത്രോം കഴുകി ടാ...കോ....കാപ്പിലാന്മാരെ ..നീയൊക്കെ പെണ്ണിന്റെ പിറകെ നടക്കുന്നില്ലങ്കില് ....പൌരുഷൊളളോരാണങ്കില് വടോം വച്ചിട്ട് വീട്ടിപോയി ആ പെറ്റതള്ളേടടുത്ത് ഇത്തിരി സ്നേഹായിട്ടിരുന്ന് ഇത്തിരി നേരം കാര്യം പറ...എവടെ..ഇപ്പം വരും മറുപടിംന്നും പറഞ്ഞ്...ദൈവം തമ്പുരാനന്ന് ഊരിയത് വാര്യല്ലല്ല. എവന്റെയൊക്കെ നട്ടെല്ലാ...."

ബ്ലോഗ് മുഴുവന്‍ നടുങ്ങി വിറച്ചു .


അങ്ങനെ അവെശോവ്ജ്യജ്യലമായ വടം വലിക്ക് കൊടിയിറങ്ങി .റഫറി തന്റെ സ്വതസിദ്ധമായ ചിരിയില്‍ എല്ലാം ഒതുക്കി പക്ഷെ ഈ സമയം തന്റെ ജീവന് സംരഷണം തരണം ആയതിനാല്‍ പോലീസും അമ്ബുലന്സും ഉണ്ടെങ്കില്‍ മാത്രമെ വിധി പറയൂ എന്ന കാര്യം വീണ്ടും വീണ്ടും റഫറി ഓര്‍മ്മപ്പെടുതുന്നുണ്ടായിരുന്നു .തക്ക സമയത്ത് തന്നെ ആംബുലന്‍സ് ,പോലീസ് ,ഫയര്‍ ഫോര്‍സ് എന്നീ സജ്ജീകരണങ്ങള്‍ ഒരുക്കപ്പെട്ടൂ .
റഫറിയുടെ വിധിയെ രണ്ടുകൂട്ടരും സഹര്‍ഷം എതിരേറ്റു കാരണം ഈ മല്‍സരത്തില്‍ രണ്ടുകൂട്ടരും പരാജയപ്പെട്ടതായാണ് അദ്ദേഹം വിധി എഴുതിയത് .

ഇനി കാപ്പിലാനെ കുറിച്ച്. ഇത്രയും നാളുകള്‍ ആയി മഹത്തായ ഒരു വരികള്‍ പോലും എഴുതാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളത് പല വട്ടം ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ .എനിക്കതിനുള്ള കഴിവില്ല .ഇത്തരം താണ പോസ്റ്റുകള്‍ മാത്രം വായിക്കുവാന്‍ ഉള്ള ആളുകള്‍ ഇവിടെ വന്നാല്‍ മതി.ഉത്കൃഷ്ട സൃഷ്ടികള്‍ ഉണ്ടാക്കി മലയാള ഭാഷയെ പരിപോഷിപ്പിക്കാം എന്ന് ഞാന്‍ ആരോടും കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല .എനിക്കിഷ്ടമുള്ളത് ഞാന്‍ ഇവിടെ എഴുതും .

ഈ പോസ്റ്റിന്റെ സമര്‍പ്പണം -ബ്ലോഗിലെ കര്‍ണ്ണം മല്ലേശ്വരി ആയ ശ്രീമതി -കുഞ്ഞി പെണ്ണിന് .

Wednesday, August 20, 2008

കരിമരുന്ന് പ്രയോഗ മത്സരംഓണം പ്രമാണിച്ച് എല്ലാ ഓണ മല്സരങ്ങളുടെയും മൊത്തകച്ചവടം തോന്ന്യാശ്രമാതിലേക്ക് കേരള സര്‍ക്കാര്‍ നല്കിയ വിവരങ്ങള്‍ ഇത്രയും നാള്‍ കൊണ്ട്‌ നിങ്ങള്‍ എല്ലാം അറിഞ്ഞതും ഞാന്‍ അറിയിച്ചതും ആണല്ലോ .
ഇപ്പോള്‍ ഇവിടെ നടക്കാന്‍ പോകുന്ന മത്സരം വെടിവെപ്പ് .ഓലപടക്കം മുതല്‍ വലിയ ഗുണ്ട് വരെ ഇവിടെ പൊട്ടിക്കാം .ഏറ്റവും നല്ലതായി വെടിവെയ്ക്കാന്‍ അറിയാവുന്നവര്‍ക്ക് ഒന്നാം സമ്മാനം .ആദ്യ വെടി വെയ്ക്കുന്നവര്‍ക്കും സമ്മാനം ഉണ്ടായിരിക്കുന്നതാണ് .


ഇനി നടക്കാന്‍ പോകുന്ന മല്‍സരങ്ങള്‍
@ അത്ത പൂക്കള മത്സരം - ഇപ്പോള്‍ ബ്ലോഗുകള്‍ കറുപ്പിക്കുകയും ,വെളുപ്പിക്കുകയും ചെയ്യുന്ന സമയം ആണല്ലോ .എനിക്ക് പറയാന്‍ ഉള്ളത് ,ഈ ഓണ നാളുകളില്‍ നിങ്ങളുടെ ബ്ലോഗുകളെ അത്ത പൂക്കളം കൊണ്ട്‌ അലന്കരിക്കുക .ഏറ്റവും നല്ല പൂക്കളത്തിനു സമ്മാനം . അതിന്റെ ലിങ്ക്


ഇവിടെ postuka .
@അലങ്കാര മത്സരം -ഓണം പ്രമാണിച്ച് നിങ്ങളുടെ ബ്ലോഗുകള്‍ അലങ്കരിക്കുക. ഓണത്തിന്റേതായ ഏതു പ്രതീകങ്ങളുംനിങ്ങള്‍ക്കു സ്വീകരിക്കാം. അലങ്കാരത്തിനു ശേഷം ബ്ലോഗിന്റെ ലിങ്ക് തോന്ന്യാശ്രമത്തില്‍ പോസ്റ്റുക.
@ഓണസദ്യ മത്സരം -നല്ല ഒരോണസദ്യ ഒരുക്കുക. എന്നിട്ടത് ബ്ലോഗില്‍ പോസ്റ്റുക. ഓണം കഴിഞ്ഞ് അതിന്റെ വിധിപറയാം.
@ ഫോട്ടോ പോസ്റ്റ് പ്രതീക്ഷിക്കുന്നു. ലിങ്കുകള്‍ തോന്ന്യാശ്രമത്തില്‍ തരുക. ഈ വര്‍ഷത്തെ മറക്കാനാവാത്ത ഓണം ഫോട്ടോ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഓണം ഫോട്ടോ സ്നാപ്പ് തോന്ന്യാശ്രമത്തില്‍ അയച്ചു തരിക.ആരാണ് നല്ല ഓണം കൊണ്ടാടിയതെന്ന് നമുക്ക് നോക്കാം.
@കത്തെഴുത്ത് മത്സരം -ഒരു പക്ഷെ ഈ ഓണ നാളില്‍ നിങ്ങളുടെ നല്ല പാതികള്‍ പ്രവാസികള്‍ ആയിരിക്കാം .അല്ലെങ്കില്‍ നിങ്ങളുടെ പ്രണയിതാക്കള്‍ക്ക് വേണ്ടി നിങ്ങള്‍ എഴുതുന്ന ഒരു കത്ത് .
@ഉറിയടി മത്സരം - ഇതാണ് ഓണത്തിന്റെ അവസാന മത്സരം .എന്നെ തല്ലെണ്ടാവര്‍ വരി വരിയായി വന്നു എന്നെ തല്ലുക .


@-വെള്ളമടി മത്സരം -ഇത് ആണുങ്ങള്‍ക്ക് മാത്രം ഉള്ള അവസാന മത്സരം .ഇതില്‍ പന്കെടുക്കുന്നവര്‍ ഇപ്പോഴേ പേരു രങിസ്റെര്‍ ചെയ്യേണ്ടതാണ് .അവസാനം പിന്നെ സീറ്റ് കിട്ടിയില്ല എന്ന് പറയരുത് .


ഇതല്ലാതെ മറ്റു വല്ല മല്‍സരങ്ങളും നടത്തണം എങ്കില്‍ ഇവിടെ പറയണം .
ഇപ്പോള്‍ വള്ളം കളി നടക്കുകയാണ് .വള്ളം കളി കാണുകയോ പന്കെടുക്കുകയോ ചെയ്യേണ്ടവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന വഴിയേ പോകാം .
അപ്പോള്‍ നമ്മുടെ ഇപ്പോഴത്തെ മത്സരം കരിമരുന്നു പ്രയോഗങ്ങള്‍ നടക്കട്ടെ .

Tuesday, August 19, 2008

ബൂലോക വള്ളം കളി മത്സരം

ഓണം പ്രമാണിച്ച് ബ്ലോഗിന്റെ അനന്ത വിശാലമായ ഓളങ്ങളെ പുളകമണിയിച്ചു കൊണ്ടു ചുണ്ടന്‍ വള്ളങ്ങള്‍ അണിനിരന്നു കഴിഞ്ഞു .ഇവിടെ ആര് ജയിക്കും ആര് തോല്‍ക്കും ഒന്നും പറയാന്‍ കഴിയില്ല .വാശിയേറിയ മത്സരം നടക്കുന്നു .

ഒന്നാം ട്രാക്കില്‍ ഇന്ത്യയില്‍ നിന്നുള്ള വള്ളം .
രണ്ടാം ട്രാക്കില്‍ അമേരിക്ക ,കാനഡ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുള്ള വള്ളം
മുന്നാം ട്രാക്കില്‍ മിഡില്‍ ഈസ്റ്റിലെ വള്ളം
നാലാം ട്രാക്കില്‍ വിയന്ന ,കൊറിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുള്ള വള്ളം .
അഞ്ചാംട്രാക്കില്‍ ലണ്ടണ്‍ ,ന്യൂസ് ലാന്‍ഡ്‌ ,ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുള്ള വള്ളം .
ആറാം ട്രാക്കില്‍ കൂടി പോകുന്നത് അനോണി ആന്‍ഡ് വര്‍മ്മകളുടെ വള്ളം .


അങ്ങനെ ആറ് ജലരാജാക്കന്മാര്‍ ,റാണികള്‍ നിരനിരയായി പോകാന്‍ പോകുന്നു .ഈ മല്‍സരത്തിന്റെ അവസാനം വരെ വഞ്ചിപാട്ടും ,താള മേളങ്ങളും ആയി മുന്നോട്ടു പോകണം .ഇതില്‍ വിജയികളെ കണ്ടെത്തുന്നത് ഏറ്റവും നല്ല വഞ്ചി പാട്ട്, നല്ല അഭിപ്രായങ്ങള്‍ ,എന്നിവ നോക്കിയായിരിക്കും .

ഇതാ ഈ വഴി പോകുക

ബൂലോക വള്ളം കളി മല്‍സരം

Sunday, August 17, 2008

വിജയികള്‍ ആര് ? നിങ്ങള്‍ പറയുക .

വാശിയേറിയ വടം വലി മത്സരം .
ഇതുവരെ വിജയികളെ കണ്ടെത്താന്‍ കഴിയാതെ സംഘാടകര്‍ കുഴങ്ങുകയാണ് .
വലയുകയാണ്
വിയര്‍ക്കുകയാണ് .
നിങ്ങള്‍ ഒരു കൈ സഹായം ചെയ്യുക ...
വടത്തില്‍ ആഞ്ഞു പിടിക്കുക .ഒരു പക്ഷെ നിങ്ങള്‍ ആകാം ആ വിജയി .
ഇതാ ഈ വഴി പോയാല്‍ അവിടെ എത്താം .


വടം വലി മല്‍സരം

Saturday, August 16, 2008

വടംവലി മത്സരം


ആശ്രമത്തിലും പരിസര പ്രദേശങ്ങളിലും നടന്നു വരുന്ന ഓണ പരിപാടികളോട് ചേര്‍ന്ന് നടത്തുന്ന വടം വലി മത്സരം .ഇവിടെ വടം ഒരു ചോദ്യമാണ് .ആ ചോദ്യത്തില്‍ പിടിച്ചു ശക്തിയായ് വലിക്കണം .സ്ത്രീകള്‍ ഒരു ഭാഗം പുരുഷന്മാര്‍ മറു ഭാഗം .ആരുടെ ഭാഗം വിജയിക്കുന്നുവോ അവരെ വിജയികളായി പ്രഖ്യാപിക്കും .
ഇതില്‍ റഫറി ആയി നില്ക്കുന്നത് ചാണക്യന്‍ .
ഇനി ചോദ്യം :-( വടം)
സ്ത്രീകള്‍ക്കാണ് കൂടുതല്‍ സൌന്ദര്യം എന്ന് അവര്ക്കു തോന്നുവാനും പുരുഷന്മാര്‍ അവര്ക്കു പിന്നാലെ നടക്കുന്നു എന്ന് അവര്‍ അവകാശപ്പെടുവാനും എന്താണ് കാരണം ?
അഥവാ ഈ വടം വലിക്കാന്‍ കട്ടിയാനെന്കില്‍ വേറെ ഒരു കുഞ്ഞു വടം
മാവാണോ മാങ്ങാണ്ടിയാണോ ആദ്യം ഉണ്ടായത് ?
വടം ശക്തമാണോ അതോ ഇടയ്ക്ക് വെച്ചു പൊട്ടി പോകുമോ എന്നറിയില്ല . രണ്ടായാലും വലിച്ചു നോക്കുക തന്നെ .
അപ്പോള്‍ മത്സരം ഇതാ തുടങ്ങി കഴിഞ്ഞു .ഇനി ആഞ്ഞു വലിക്കുക


Friday, August 15, 2008

ഓണനാളുകള്‍ -ഓര്‍മ്മപുതുക്കല്‍

പിന്നെയും കുറെ കുറെ മുന്നോട്ടു പോയി .ഓണ നാളിന്റെ ഓര്‍മ്മകള്‍ .മാണിക്യം ചേച്ചിയുടെ സ്വരവും ,കാന്താരികുട്ടിയുടെ ഓര്‍മ്മകളുമായി പിന്നെയും മുന്നോട്ട് .ഇതാ ഈ വഴി പോകാം.

പിന്നെ നിങ്ങളുടെയും ഓണ ഓര്‍മ്മകള്‍ പങ്കു വെയ്ക്കാന്‍ മറക്കരുത് .

ഇതു വഴി

ഓണനാളുകള്‍

Thursday, August 14, 2008

സ്ത്രീ വേദി

ഇന്നത്തെ ബ്ലോഗായനം പരിപാടിയില്‍ സ്ത്രീകളെ മാത്രം ഉള്‍പ്പെടുത്തി നടത്തിയ ഓണത്തിന്റെ ഓര്‍മ്മകള്‍ ഇവിടെ വായിക്കാന്‍ മറക്കരുത് .മറന്നാല്‍ നല്ല ചുട്ട അടി .

പുരുഷന്മാര്‍ ക്യു പാലിക്കേണ്ടതാണ് :)

ഓര്‍മ്മകളിലെ ഓണം


എല്ലാ മാന്യ ശ്രോതാക്കള്‍ക്കും ബ്ലോഗായനം വിഷന്‍ അവതരിപ്പിക്കുന്ന സ്ത്രീകളുടെ പ്രോഗ്രാമായ ബ്ലോഗാംഗനാ എന്ന പരിപാടിയിലേക്ക് സ്വാഗതം .

ഈ ഓണക്കാലം നമ്മോടു പങ്ക് വെയ്ക്കുവാന്‍ ബ്ലോഗിലെ രണ്ടു വനിതാ രത്നങ്ങള്‍ ഇന്ന് നമ്മുടെ സ്റ്റുഡിയോയില്‍ ഉണ്ട് നമുക്ക് അവരെ പരിചയപ്പെടാം

ഇന്നു നമ്മുടെ സ്റ്റുഡിയോയില്‍ നിങ്ങളുമായി ഓണത്തിന്റെ ഓര്‍മ്മകള്‍ പങ്ക് വെയ്ക്കുവാന്‍ വന്നിരിക്കുന്നത് തൃശൂര്‍ ജില്ലയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി ആയ റോസ് , അതോടൊപ്പം ഒരമ്മയുംഅദ്ധ്യാപികയും കാനഡയില്‍ സ്ഥിര താമസക്കാരിയുമായ മാണിക്യം എന്നിവരാണ് .

നമുക്കാദ്യമായി റോസിനോട് ചോദിക്കാം .

$- റോസ് എന്താണ് ഓണത്തെക്കുറിച്ച് ഒരു വിദ്യാര്‍ഥിനിയുടെ കണ്ണിലൂടെ കാണുന്ന കാഴ്ചകള്‍ ?

@നമസ്കാരം കാപ്പൂ , ഓണമെനിക്കായ് കൊണ്ടു വരുന്ന ഓര്‍മ്മകളിലെല്ലാം ഒരിത്തിരി പൂമണമുണ്ട്....ഇടവഴിയ്ക്കപ്പുറം ഈറനുടുത്തു ചിരിച്ചു നില്‍ക്കുന്ന അരിപ്പൂവിന്റെയും..,..വെള്ളക്കോടിയണിഞ്ഞ തുമ്പപ്പൂവിന്റെയും..,കോളാമ്പിപ്പൂവിന്റെയും ..പിന്നെ പേരറിയാത്ത ഏതൊക്കെയോ പൂക്കളുടെയും നേര്‍ത്ത സുഗന്ധങ്ങള്‍...നനുത്ത കുളിരു പുതച്ച പുലരികളില്‍ പൂക്കുട നിറയ്ക്കാനുള്ള ആവേശത്തില്‍ എവിടെ വരെയൊക്കെയാണു അലഞ്ഞു തിരിഞ്ഞിട്ടുള്ളത്...അറിയാത്ത വീട്ടുകാരെ പോലും കുസൃതിച്ചിരിയാല്‍ നിശബ്ദരാക്കി പൂക്കളെല്ലാം ഇറുത്തെടുക്കുമ്പോള്‍ ഉള്ളിലുയരുന്ന ആഹ്ലാദത്തിരകള്‍...
"പിണങ്ങല്ലേ പൂവേ..പൊന്നോണമല്ലേ.."..വിരിഞ്ഞു നില്‍ക്കുന്ന കുഞ്ഞു പൂക്കളോട് പറിച്ചെടുക്കുന്നതിനിടയില്‍ സ്നേഹത്തോടെ കവിളില്‍ നുള്ളി പറയാന്‍ തോന്നാറുണ്ടു...ഒരുക്കി നിര്‍ത്തിയ വസന്തം മുഴുവനും പൂക്കളത്തിന്റെ ചാരുതക്കായി സമര്‍പ്പിക്കുമ്പോള്‍ ആ പൂക്കളോട് ഇത്രയെങ്കിലും പറയാതിരിക്കുവതെങ്ങനെ.......അമ്മൂമ്മ ചാണകം മെഴുകിയ മുറ്റത്ത് പൂക്കളമൊരുക്കാനുള്ള വെമ്പല്‍...." എന്റെ പൂവാദ്യം..."...എന്നുള്ള അടിപിടികള്‍ക്കൊടുവില്‍ കുഞ്ഞുവിരലുകള്‍ പച്ചയിലകള്‍ വരെ ചേര്‍ത്ത് തീര്‍ക്കുന്ന പൂക്കളം...എത്ര വലുതോ ചെറുതോ ആയാലും ആ പൂക്കളം പടി കയറി വരുന്ന മാവേലിത്തമ്പുരാന്റെ ഹൃദയം കവരും വിധം നിഷ്കളങ്കവും ,നിര്‍മ്മലവും ആയിരുന്നു.....ഉയര്‍ന്നു നില്‍ക്കുന്ന മാവിന്റെ കൊമ്പത്ത് ആകാശം എത്തിത്തൊടും വിധം അപ്പൂപ്പന്‍ കെട്ടിത്തരുന്ന ഊഞ്ഞാല്‍....ഒരാളും , രണ്ടാളും ആയി ഇരുന്നും നിന്നും ആടിയുലയുന്നത്....പിറകില്‍ നിന്നുള്ള ഉന്തലിനനുസരിച്ച് പൊട്ടിച്ചിരിക്കൊടുവില്‍ പേടിയൊളിഞ്ഞു നോക്കുന്നത്........ഓര്‍മ്മകള്‍ക്കെന്തൊരു തെളിച്ചമാണല്ലേ.......തിരുവോണത്തിന്റെയന്ന് അതിരാവിലെ എണീക്കുമ്പോഴെ കാണാം...വാതിലിന്മേല്‍ അരിമാവ് അണിയുന്നത്........പടിയ്ക്കല്‍ പൂക്കളമൊരുക്കി തൃക്കാക്കരപ്പനു മുന്നില്‍ തേങ്ങയുടച്ച് ,പൂജിച്ച് മനം നിറഞ്ഞ് മാവേലി മന്നനെ സ്വീകരിക്കുന്നത്.......പിന്നീട് ഓണക്കോടിയുടെ പുതുമയില്‍ ഓണത്തുമ്പികളായി പാറി നടക്കുന്നതിനിടയില്‍ പുലിക്കളിയുടെ ആവേശം ഏറ്റെടുക്കുന്നത്......പായസത്തിന്റെയും , കറികളുടെയും കൊതിപ്പിക്കും ഗന്ധം നുണഞ്ഞ് ഉച്ചവെയിലിനെ കാത്തിരിക്കുന്നത്......തൂശനിലയില്‍ വിളമ്പിയ ഓണസദ്യ മനം നിറഞ്ഞു ഉണ്ടിട്ടും ഒരിത്തിരി പായസത്തിന്റെ മധുരത്തിനു കൂടി ചിണുങ്ങിക്കരയുന്നത്......പടിയിറങ്ങിയകലുന്ന ഓണത്തിനോട് മനസ്സിലിപ്പോഴേ പൂക്കളമൊരുക്കി , അടുത്ത ചിങ്ങം വേഗമെത്തിയിരുന്നെങ്കിലെന്നു കൊതിച്ചു പോകുന്നത്........

$ -പഴയ കാല ഓണവും ഇപ്പോഴത്തെ ഓണവും തമ്മില്‍ എന്തെങ്കിലും സാമ്യമോ ,വ്യത്യാസങ്ങള്‍ എന്നിവ കാണാന്‍ കഴ്യുന്നുണ്ടോ ? അങ്ങനെയെങ്കില്‍ എങ്ങനെ ഒക്കെ ആ അന്തരങ്ങള്‍ കാണാന്‍ കഴിയും


@ ഇപ്പോഴും തിരക്കുകള്‍ക്കിടയിലേക്ക് ഓണം കടന്നു വരാറുണ്ട്........നന്മയുടെയും ,മാനുഷരെല്ലാരുമൊന്നു പോലെയുമെന്നുള്ള , വാക്കുകളുടെയും ചുവടു പിടിച്ചു ഹാപ്പി തിരുവോണം എന്നയൊരു ആശംസയായി അതുമല്ലെങ്കില്‍ പത്രങ്ങളിലെ കുമ്പ കുലുക്കി നില്‍ക്കുന്ന മാവേലിമന്നനായി.......കോളേജിലെ കൃത്രിമ ചായങ്ങളും , ജീവനില്ലാത്ത പൂക്കളും നിറച്ച പൂക്കളമത്സരമായി, അതുമല്ലെങ്കില്‍ ടി.വിയിലന്നത്തേക്ക് മാത്രം കാണിക്കുന്ന തിരുവാതിരയുടെ അകമ്പടിയായി......അപ്പോഴൊക്കെയാണു ഓണം വെറുമൊരു ആഘോഷം മാത്രമായി വാടിക്കരിഞ്ഞു പോയെന്നു തോന്നാറുള്ളത്.....അച്ഛന്‍ വാങ്ങിക്കൊണ്ടു വരുന്ന പൂക്കള്‍ കൊണ്ടു ഇപ്പോഴുമൊരു ദിവസമെങ്കിലും പൂക്കളമിടാറുണ്ടു.....പൂക്കളില്ലാത്ത അലങ്കാരച്ചെടികള്‍ക്കു നടുവില്‍ ഏതോ നാട്ടില്‍ വിരിയുന്ന പല നിറങ്ങളുള്ള പൂക്കളാല്‍ പ്രൌഡമായൊരു പൂക്കളം അങ്ങനെ അനാഥമായി കിടക്കും....ആരവങ്ങള്‍ക്കൊപ്പമുള്ള പണ്ടത്തെ പൂക്കളമിടുന്നതിന്റെ ആഹ്ലാദമൊന്നുമില്ലെങ്കില്‍ കൂടി കടന്നു പോകുന്ന ഓണത്തിനു ഇങ്ങനെയെങ്കിലും ഒരു യാത്രയയപ്പ്.....തിരിച്ചു കിട്ടാത്ത വിധം അകന്നു പോകുന്ന ഓര്‍മ്മകളെ ഇങ്ങനെയെങ്കിലും മുറുകെപിടിച്ചു നിര്‍ത്താനുള്ള ശ്രമം....പണ്ടൂഞ്ഞാലാടിയിരുന്ന ആ മാവു ഓര്‍മ്മകളില്‍ മാത്രമേ ഇന്നുള്ളൂ....ഓണത്തിനു മുന്‍പേയകന്നു പോയ അമ്മൂമ്മയ്ക്കൊപ്പം ആ മാവും വിട പറഞ്ഞിരിക്കുന്നു...... ഓണമെന്തെന്നറിഞ്ഞവര്‍..,..ഓണമെന്തെന്നു ഞങ്ങളെ പഠിപ്പിച്ചവര്‍ ഓരോന്നായി കൊഴിഞ്ഞു വീണതോടെ ഞാനും ഓണം മറന്നു തുടങ്ങിയിരിക്കുന്നു....... വാതിലിനിടയിലൂടെ എത്തി നോക്കുന്ന ചിങ്ങവെയില്‍ കാണുമ്പോഴെല്ലാം ഞാനാലോചിക്കാറുണ്ടു 'ആരാണിവിടെ മാറിപ്പോയതെന്നു..'..ഉത്തരമില്ലാതാവുന്ന ആ നിമിഷങ്ങളിലെല്ലാം മനസ്സിന്റെ വാതായനം തുറന്നു എന്റെ കുട്ടിക്കാലത്തേക്ക് ഞാനൊരു യാത്ര നടത്തും....ഓണമതിന്റെയെല്ലാ സവിശേഷതയോടും കൂടി മാവേലിമന്നന്റെയൊപ്പം പൂത്തുലഞ്ഞു നില്‍ക്കുന്നതപ്പോള്‍ എനിക്കു കാണാനാവും.........

$ നന്ദി റോസ് ..

ഇനി നമുക്കു മാണിക്ക്യം ചേച്ചിക്ക് ഈവക കാര്യങ്ങളില്‍ എന്താണ് പറയുവാന്‍ ഉള്ളതെന്ന് നോക്കാം .,
ചേച്ചി ,ചേച്ചി ഒരമ്മയാണ്‌ ,അധ്യാപികയാണ് .കൂടാതെ ഒരു പ്രവാസിയും .ഓണത്തെക്കുറിച്ച് ധാരാളം നല്ല ഓര്‍മ്മകള്‍ മനസ്സില്‍ ഉണ്ടെന്നറിയാം .ഈ വക കാര്യങ്ങള്‍ നമ്മുടെ പ്രേഷകരോട് ഒന്നു പറയുക .

ഏവരുടെയും മനസ്സില്‍ ഉണ്ട് ഒരു ഓണതിന്റെ ഓര്‍‌മ്മ ഇതാ അതൊരിക്കല്‍ കൂടി തേച്ചു മിനുക്കാം.
എന്റെ ഓര്‍മ്മയിലെ ഓണം !
എന്റെ ഓര്‍മ്മയിലെ ഓണം അതവിടെ നില്‍ക്കട്ടെ ഞാന്‍ ഇവിടെ നിന്ന് തുടങ്ങാം
“നിര്‍മ്മലയുടെ ആദ്യത്തെ പത്തില്‍” ഒരു ചെറുകഥയില്‍ പറയുന്ന വാചകം ഉണ്ട് വായിച്ചപ്പോള്‍ ഉള്ളു പൊള്ളിച്ച ഒരു വാചകം "ആഗസ്റ്റ്.. അപ്പോഴാണു ഇവിടെ കുട്ടികള്‍ക്ക് അവധി .ഓണത്തിനു ഒന്നിച്ചു കൂടണമെന്നാണു അച്ചന്റെ എഴുത്ത്. വെറുതെ പൂക്കള്‍ പറിച്ചു നിലത്തിട്ടിടുന്നതും പിറ്റെന്ന് അടിച്ചു വാരി കളയുന്നതും എന്തു ഫണ്ണാണെന്നാണു കുട്ടികളുടെ ചോദ്യം .പൂ പറിക്കാന്‍ പോയീ വല്ല തേനീച്ചയോ കടുന്നലോ കുത്തിയാല്‍ പിന്നെ അതുമായി ..പിന്നെ അച്ഛനാണെങ്കില്‍ നില്ത്തിരുന്നുണ്ണനേ സ്മ്മതിക്കൂ .ആ ചമ്രം പടിഞ്ഞിരിക്കല്‍ ഒരു പണിഷ്‌മെന്റ് തന്നെയാണെന്നാണു ചേട്ടന്‍ പറയുന്നത്........"


(കേള്‍ക്കാന്‍ പറ്റുന്നില്ലേ? ഡൌണ്‍ലോഡൂ..)

ഇല്ലത്തൂന്ന് പുറപ്പെടുകയും ചെയ്തു അമ്മാത്ത് ഒട്ട് എത്തിയുമില്ല എന്ന മാതിരി
ത്രിശങ്കു സ്വര്‍ഗത്തില്‍ എത്തിയ കൊച്ചമ്മമാരുടെ ഓണം.....
അതിനു നടുക്ക് ഇരുന്ന് മനസ്സിനെ ഒരു നൂലില്‍ കെട്ടി പട്ടം പറത്താം
ഇങ്ങ് ഈ മവേലി മറന്നിട്ട നാട്ടിലും മനസ്സിലെ മാങ്കൊമ്പില്‍ ഊഞ്ഞാലു കെട്ടാം
തൊടിയിലെ പൂക്കള്‍ പറിക്കാതെ പറിച്ചു, മനസ്സിന്റെ വിഹായസ്സില്‍ ഒരു പൂക്കളം തീര്‍ക്കാം..
മനസ്സിന്റെ കായലില്‍ വള്ളം കളിയുമൊരു വഞ്ചിപാട്ടും.. സുഹൃത്തിനെ സദ്യയ്ക്ക് ക്ഷണിക്കാം ...

ഏതായാലും ഓണം എന്നും ബാല്യം മുതലുള്ള ഓര്‍മ്മകള്‍ ഉണര്‍‌ത്തും, ആ കാലത്തെ ഒക്കെ കൂട്ടുകാര്‍ എല്ലാവരേയും ഓര്‍മ്മിക്കുന്ന് സമയം തന്നെയാണ് ഓണം .. കര്‍‌ക്കിടകം കഴിഞ്ഞ് കൊയ്തും മെതിയും നെല്ല് പുഴുക്കും നെല്ല് ഉണക്കും കുത്തും ഒക്കെ ആയി വീടും അറയും പുരയും നിറയെ ആളുകള്‍ വെട്ടം വീഴുമ്പോള്‍ മുതല്‍ കളിക്കാന്‍ ഇറങ്ങുന്ന കുട്ടികള്‍ ..
പൂവ് തേടി പോകുന്ന പോക്ക് ഓരോ ദിവസവും ഒരോ സാഹസങ്ങളാവും....

ഇത്തിരി കൂടി മുതിര്‍ന്നപ്പോള്‍ ഓണത്തിന്റെ മട്ടും മാതിരീയും മാറി .. എന്നാലും കൂട്ടുകാരും കുസൃതികളും
അമ്പലവും ബീച്ചില്‍ പോക്കും ഓണത്തിന്റെ സിനിമായ്ക്ക് പോക്കും ഒക്കെ ആയീ ഓണം

ഓണത്തിന്റെ ഏറ്റവും നനുത്ത ഒര്‍മ്മകള്‍ കോളജ്‌കാലത്താണ് വിമന്‍സ് കോളജും ഹോസ്റ്റലും ജീവിതത്തിലേ മറക്കാത്ത
ഓണനാളുകള്‍ ഓണ അവധിക്ക് വീട്ടില്‍ പോകും മുന്നെ ഓണം അഘോഷം കൂട്ടുകാര്‍ എല്ലാം ഒരേ നിറത്തില്‍ ഉള്ള ബ്ലൌസൂം സെറ്റുമുണ്ടും ആണ് അന്നു ഉടുക്കുകാ അന്നു ക്ലാസ്സില്‍ കയറില്ലാ ക്യാമ്പസില്‍ ആണെല്ലാവരും അത്തപൂക്കള മത്സരം അന്ന്‘ഹൌസ് ബെയിസില്‍’ ആണ്. വാശിയേറിയ മത്സരം, ഏറ്റവും രസം ഒരേ റൂമില്‍ ഉള്ളവര്‍ വിവിധ റ്റീം ആവും രഹസ്യമായി വേണം ഡിസൈന്‍ ഒക്കെ വയ്ക്കാന്‍ പൂക്കള്‍ ശേഖരിക്കുന്നത് അതൊരു ത്രില്ല് തന്നെ .. അക്കാലത്ത് വലിയ പോക്കറ്റ് മണിയൊനും ഇല്ലാ .വൈകിട്ട് മേട്രന്റെ അനുവാദത്തോടെ കൂട്ടം കൂട്ടമായി ഇറങ്ങും വയല്‍ വരമ്പിലൂം അമ്പല പറമ്പിലും ചിലതൊടികളിലും ഒക്കെ ഒരു കാര്യവുമില്ലാതെ ചുമ്മാ ചിരിക്കും പറന്നു പോകുന്ന കാക്കയെ കണ്ടാലും ചിരി ഇന്ന് എത്ര ഒര്‍ത്തിട്ടും മനസ്സിലാവുന്നില്ലാ എന്തിനാ ചിരിച്ചത് എന്ന് ? [അഥവാ ഇന്നു അതു പോലെ എന്തേ ഒരു ചിരി വരുന്നില്ല.]...

പിന്നെ ഹോസ്റ്റലിലെ ഓണസദ്യ.. അന്നെല്ലാവരും ചേര്‍ന്നാണ് പാചകം 150 പരം പേര്‍ക്ക് അതൊരു രസാണെ!
കൂട്ടത്തില്‍ വേലകള്ളികള്‍ ധാരാളം ... എന്നാലും കൂട്ടത്തില്‍ നില്‍ക്കും, നഖത്തിലെ പോളിഷ് പോകാതെ കറപിടിപ്പിക്കാതെ കൈ വിരലുകള്‍ കാക്കുന്നാ യുവത്വങ്ങള്‍ !! രസമായിരുന്നൂ ആ‍ വലിയ അടുക്കളയിലെ ഓണസദ്യ !!
ആ കാലത്തും മറക്കാനാവാത്ത രുചി .. ഒരു പ്രാരാബ്ദവും വിഷമവും ഇല്ലാതെ ജീവിതം ആഘോഷമാക്കിയ കാലത്തെ ഓണം അത് പൊന്നോണം തന്നെ ഓരോ മനസ്സിലും ‘ഒരു മാവേലി വാണകാലം’!!


$-ചേച്ചി നല്ല ഒരു പാചകക്കാരി ആണല്ലോ ? കുറെ വിഭവങ്ങള്‍ ഞങ്ങള്ക്ക് ആല്‍ത്തറയില്‍ നിന്നും കിട്ടി .
ഈ കലാവിരുത് ചെറുപ്പത്തില്‍ അമ്മ പഠിപ്പിച്ചതോ ? അതോ ബുക്ക് നോക്കി വായിച്ചു പഠിച്ചോ ?

അച്ഛന്റെ ആഗ്രഹമായിരുന്നു ഏത് പ്രൊഫഷന്‍ എടുത്താലും ഞങ്ങള്‍ പെണ്മക്കള്‍ നല്ല വീട്ടമ്മാ‍ര്‍ ആയിരിക്കണം എന്ന് ..
എന്റെ ഭര്‍‌ത്തവും വലിയ സല്‍ക്കാരപ്രീയന്‍ പിന്നെ പാചകം എനിക്ക് വളരെ ഇഷ്ടവും ആണ്..മുപ്പത് കൊല്ലത്തെ പ്രവാസ ജീവിതത്തിന്റെ ഒരു മുതല്‍ കൂട്ടും ഈ വച്ചു വിളമ്പലാണേ... ബുക്ക് നൊക്കിയൊന്നുമല്ലാ പാചകം പഠിച്ചത്. അന്നൊക്കെ പെങ്കുട്ടികള്‍ ജനിക്കുമ്പോള്‍ മുതല്‍ “അന്യവീട്ടില്‍ പോകാന്‍ ബായ്ക് പായ്ക്ക് മുതുകില്‍ വച്ചു കെട്ടി നിര്‍ത്തിയിരിക്കൂകയാ” !!എല്ലാ ജോലിയും ചെയ്യണം .പിന്നെ റ്റിവിയും ലാപ്പ് റ്റൊപ്പും ഇല്ല്ലാ ..പിന്നാമ്പുറത്തും അടുക്കള പുരയിലും മേല്‍നോട്ടം ..
കണ്ടും കേട്ടും പഠിക്കും .. വാല്യക്കര് വിളിക്കും:- “കുഞ്ഞെ ഇതാ ഈ കറിയുടെ ഉപ്പ് നൊക്ക് ,എങ്ങനെയുണ്ട് ?”
അങ്ങനെ പഠിക്കും ഓരൊന്നിന്റെയും സ്വാദ് ,അത് പിന്നെ മനസ്സില്‍ നില്‍ക്കും .. വളരെ സിമ്പിളായി അവരൊക്കെ പാചകം പഠിപ്പിച്ചു അതു ഒരു പഠിപ്പാണെന്ന് അറിയിക്കാതെ ജീവിതത്തിലേ ഒരേഡായി അതു തുന്നി ചേര്‍ത്തതാ..

$ നന്ദി മാണിക്ക്യം ചേച്ചി അനുഭവങ്ങള്‍ പങ്കുവച്ചതില്‍ വളരെ സന്തോഷം.

ഓണാശംസകള്‍ എല്ലാ ബൂലോകവാസികള്‍ക്കും..കടപ്പാട് -റോസ് ആന്‍ഡ് മാണിക്യം

Tuesday, August 12, 2008

ഓണപ്പാട്ടു മത്സര വിജയികള്‍

ബൂലോകത്ത് ആദ്യമായി നടന്ന ഈ ഓണപ്പാട്ടു മത്സരത്തെ ബൂലോകര്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.
വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വളരെ നല്ല കുറെ പാട്ടുകള്‍ എഴുതപ്പെട്ടു.
ഇതിന്റെ ഫലം നിര്‍ണ്ണയം അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഒന്നിനൊന്നു മെച്ചമായ പാട്ടുകളായിരുന്നു അധികവും.
ഒരു ഫലപ്രഖ്യാപനം അനിവാര്യമായതിനാല്‍ മാത്രം ഞങ്ങളതിവിടെ നിങ്ങളുടെ അനുവാദത്തോടെ വെളിപ്പെടുത്തിക്കൊള്ളട്ടെ..!

സമ്മാനാര്‍ഹരായവരുടെ പേരും അവരെഴുതിയ പാട്ടും ക്രമമായി താഴെ കൊടുക്കുന്നു.

ഒന്നാം സമ്മാനം

പ്രശാന്ത് ആര്‍ കൃഷ്ണ

ഓണമായ് ഓണമായ് ഓണമായി
നാട്ടിലും വീട്ടിലും ഓണമായി
ബൂലോകത്തെല്ലാര്‍ക്കുമോണമായി
ആടിതിമര്‍ക്കുവാനോണമായി

ഓണമായ് ഓണമായ് ഓണമായി
ബൂലോകവാസികള്‍ക്കോണമായി

ആകാശത്താവണി തിങ്കള്‍ വന്നു
ചെത്തിയും തുമ്പയും പൂത്തുലഞ്ഞു
ആശ്രമമുറ്റത്തു പൂവിടേണം
മാവേലിമന്നനിരിപ്പിടമായ്

ഓണമായ് ഓണമായ് ഓണമായി
ബൂലോകവാസികള്‍ക്കോണമായി

സദ്യവട്ടങ്ങളൊരുക്കിടേണം
പാലടപായസം വച്ചിടേണം
ഓലനും കാളനും പപ്പടവും
തൂശനിലയില്‍ വിളമ്പിടേണം

ഓണമായ് ഓണമായ് ഓണമായി
ബൂലോകവാസികള്‍ക്കോണമായി

ഓണപുടവയുടുത്തൊരുങ്ങി
കുമ്മിയടിച്ചാടി പാടിടേണം
ആശ്രമമുറ്റത്ത് തുമ്പിതുള്ളാന്‍
ബൂലോകവാസികളെത്തിടേണം

ഓണമായ് ഓണമായ് ഓണമായി
ബൂലോകത്തെല്ലാര്‍ക്കുമോണമായി

ഓണമായ് ഓണമായ് ഓണമായി
നാട്ടിലും വീട്ടിലും ഓണമായി
ബൂലോകത്തെല്ലാര്‍ക്കുമോണമായി
ആടിതിമര്‍ക്കുവാനോണമായിരണ്ടാം സമ്മാനം

കാവലാന്‍

കള്ള ക്കര്‍ക്കിടമൊഴിയുന്നു
ചിങ്ങം വന്നു പിറക്കുന്നൂ
കഷ്ടപ്പാടുകളകലുന്നൂ
പൊന്നോണം വന്നണയുന്നൂ.

ഓണപ്പൂവിളിയുയരുന്നൂ
ഓണവില്ലൊലി കേള്‍ക്കുന്നൂ
അത്തം പത്തിനു പൊന്നോണത്തി-
ന്നോണത്തപ്പന്‍ വരുമല്ലോ.

പുത്തന്‍ കോടിയുടുക്കേണം
തിന്നുമദിച്ചു തിമിര്‍ക്കേണം
പാട്ടുകള്‍ പാടി രസിക്കേണം
കുമ്മാട്ടിക്കളി കാണേണം.

പുള്ളിപ്പുലികളിറങ്ങുമ്പോള്‍
പള്ളക്കൊരു തൊഴി നല്‍കേണം.
ഓണനിലാവൊളി മുറ്റത്ത്
ഓണത്തുമ്പികളുറയേണം.


മൂന്നാം സമ്മാനം

ഗോപക്.യു.ആര്‍

ഓണമേ...പൊന്നോണമേ
നീ വീണ്ടും വന്നാലും
വീണ്ടുമീ മുറ്റത്തു വന്നാലും
വീണ്ടുമീ നാട്ടില്‍ വന്നാലും

ഓണപ്പൂക്കള്‍ ചൂടി
ഓണപ്പാട്ടും മൂളി
ഒാണനിലാവിന്‍
കോടിയും ചാര്‍ത്തി
ഓണമേ വീണ്ടും വന്നാലും
എന്‍ പൊന്നോണമേ
നീ വീണ്ടും വന്നാലും

ചിണുങ്ങുന്ന മഴ തന്‍
താരാട്ടുണ്ട്‌
ചിരിക്കുന്ന പൂക്കള്‍ തന്‍
സുഗന്ധമുണ്ട്‌
ചിലമ്പുന്ന തുമ്പ തന്‍
ചിരിയുമുണ്ട്‌

[ഓണമേ പൊന്നോണമേ നീ..]

എങ്ങും തിക്കും തിരക്കുമുണ്ട്‌
എല്ലാര്‍ക്കും ഓണക്കോടിയുണ്ട്‌
എവിടെയോ പൂവിളി
കേള്‍ക്കുന്നുണ്ട്‌
ഓണപ്പാട്ടാരോ മുളുന്നുണ്ട്‌

[ഓണമേ...]

എല്ലാ മനസ്സിലും
ഓണമുണ്ട്‌
എല്ലാ നാട്ടിലും
ഓണമുണ്ട്‌
എല്ലാക്കാലവും
ഓണമുണ്ട്‌
എപ്പോഴും എപ്പ്പോഴും
ഓണമുണ്ട്‌

[ഓണമേ....]


സമ്മാനര്‍ഹരായവരെ പ്രത്യേകമായി അഭിനന്ദിക്കുന്നതിനോടൊപ്പം ഓണപ്പാട്ടുകള്‍ എഴുതിയയച്ചു തന്ന എല്ലാ ബൂലോകരെയും നന്ദിപൂര്‍വ്വം സ്മരിക്കുന്നു. സത്യത്തില്‍ ഈ മത്സരത്തില്‍ പങ്കെടുത്ത എല്ലാവരും വിജയികളായതായി നമുക്കു ചിന്തിക്കാം.
ഇനി വരുവാനുള്ള മറ്റു മത്സരങ്ങളീലും പങ്കെടുക്കൂ. എല്ലാവര്‍ക്കും ഓണാശംസകള്‍...!

പട്ടത്തില്കുട്ടപ്പന്‌ വെടിവെയ്പില്‌ മെഡല്‌!

"കുണ്ടങ്കാട്ടുമുക്കില്‍ ഈയ്യിടെ നടന്ന പഞ്ചായത്ത് ഒളിമ്പിക്സില്‌ വെടിവെയ്പ്, വേലിചാടല്‍, മുങ്ങാംകുഴിയിടല്‍, മരംകേറല്‍, കുട്ടീം കോലും, ചട്ടിയേറ് എന്നീ വ്യത്യസ്തയിനങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടിയ ശ്രീ.പട്ടത്തില്‍ കുട്ടപ്പനെ അനുമോദിക്കാന്‍ വിളിച്ചുകൂട്ടിയ ചടങ്ങില്‍ പങ്കെടുത്ത പഞ്ചാ.പ്രസിഡന്റും പ്രതിപക്ഷനേതാവും വാക്പയറ്റിലും കയ്യാങ്കളിയിലും പോരടിച്ചത് നാട്ടാരാസ്വദിച്ച പുതുമയുള്ള കായികയിനമായി എന്നതാണ്‌ കണ്ടതും കേട്ടതും പരിപാടിയിലെ ചൂടന്‍ വാര്‍ത്ത."

റേഡിയോയിലെ ശബ്‌ദത്തൊഴിലാളി ചെമ്മണിജിഷ്‌ണു പാറയില്‍ ചിരട്ടയുരക്കുന്ന ഡോള്‍ബി സൗണ്ടില്‍ പറഞ്ഞുതുടങ്ങി. കള്ളുഷാപ്പിന്റെ വെളീല്‍ക്കും കേള്‍ക്കാനായി റേഡിയോടെ നോബ് പിടിച്ചു തിരിച്ച് ആന്റിന പിടിച്ചുവലിച്ച് നീട്ടി ഷാപ്പുമൊതലാളി കാപ്പിലു കാതടുപ്പിച്ച് നിന്നു. വാര്‍ത്ത തുടര്‍ന്നു..

"സംഭവത്തിന്റെ വിശദവിവരങ്ങളിലേക്ക്. ആദ്യം മൈക്ക് തട്ടിയെടുത്തത് പ്രതിപക്ഷനേതാവ് മത്തായിച്ചന്‍ ആയിരുന്നു. മത്തായിച്ചന്റെ പ്രസംഗം ഇതാ ശ്രോതാക്കള്‍ക്കായി വരുന്നു..

'പ്രിയപ്പെട്ട കുണ്ടങ്കാട്ടുമുക്ക്വാരേയ്, ഇതൊരു ചടങ്ങാണോ. എന്തിനുവേണ്ടിയാണീ ചടങ്ങ് എന്നു ഞാന്‍ ചോദിച്ചുപോകുകയാണ്‌. പട്ടത്തില്‍ കുട്ടപ്പന്‍ ഇവിടെ എത്ര റെക്കോഡുകളാണ്‌ തകര്‍ത്തത് എന്നു നിങ്ങള്‍ ഒന്നാലോചിച്ചുനോക്കീട്ടുണ്ടോ? ഇല്ലേല്‍ ഒന്നാലോചിച്ചുനോക്കൂ. ഞങ്ങള്‍ കുണ്ടങ്കാട്ടുമുക്ക് പഞ്ചായത്ത് ഭരിച്ചിരുന്ന കാലത്ത് നമ്മടെ ഏതേലും മുക്കില്‌ വല്ല റെക്കോഡും തകര്‍ന്നിട്ടുണ്ടോ? ഒന്നല്ല, അരയല്ല, കാലല്ലാ, ഒരു തരി റെക്കോഡുപോലും എവിടേം തകര്‍ന്നിട്ടില്ലാ, തകര്‍ത്തിട്ടില്ലാ, തകര്‍ക്കാന്‍ ഞങ്ങള്‍ സമ്മയ്ച്ചിട്ടില്ലാ. ഞങ്ങള്‍ ഒന്നൂടെ ഊന്നിയൂന്നി ചോദിക്കുകയാണ്‌ ഇവിടെ ഇനിയൊരു റെക്കോഡും തകര്‍ന്നടിയരുത്. തകര്‍ക്കാന്‍ പട്ടത്തില്‍ കുട്ടപ്പനല്ലാ ഏത് ##%^*#-യാലും നമ്മളനുവദിച്ചുകൂടാ എന്ന് ഞാനിവിടെ വ്യകിതവും ശകിതവുമായ ഭാഷയില്‌ പറയട്ടെ, ജയ് റെക്കോഡപ്പാ. പട്ടത്തിലുകുട്ടപ്പന്‍ നമുക്കൊരപമാനമല്ലേ..'

'കര്‍ കിര്‍ കുര്‍..!'

ഷാപ്പുമൊതലാളി കാപ്പിലു 'കരകര' ഒച്ച കേട്ട് റേഡിയോ ഒന്നുകൊട്ടാന്‍ കൈയ്യോങ്ങിയതും ചെമ്മണിജിഷ്‌ണു വാര്ത്താവായന തുടര്‍ന്നു.

"ഇപ്പോള്‍ നിങ്ങള്‌ കേട്ടത് പട്ടത്തില്‌ കുട്ടപ്പന്‍ പല്ലുകടിച്ച് പ്രതിപക്ഷനേതാവായ മത്തായിച്ചനോട് പ്രതിഷേധിച്ചതാണ്‌. പ്രതി.നേതാവിന്റെ പ്രസംഗം തുടരാന്‍ അനുവദിക്കാതെ പട്ട.കുട്ടപ്പന്‍ മൈക്ക് പിടിച്ചുവാങ്ങി പഞ്ചാ.പ്രസിഡന്റ് കോരച്ചേട്ടനെ ഏല്പിച്ചു. കോരച്ചേട്ടന്റെ പ്രസംഗത്തിലേക്ക്.."

'മാന്യമഹാജനങ്ങളേ, കുണ്ടങ്കാട്ടുമുക്കിന്റെ അഭിമാനപ്രാത്രവും ഏവരുടേയും ഓമനക്കുണ്ടപുത്രനുമായ നമ്മുടെ പട്ടത്തില്‍ കുട്ടപ്പന്‍ കുണ്ടങ്കാട്ടുമുക്കില്‌ മുന്നെ എപ്പഴെങ്കിലും റെക്കോഡ് പൊട്ടിച്ചിട്ടുണ്ടോ. കാര്യം എന്തൊക്കെയാണേലും അവന്‍ വേലിചാടും, വെടിവെയ്ക്കും, മരം കേറും, മുങ്ങും. പലപ്പോഴും ഞങ്ങള്‍ ഒന്നിച്ചാണിതൊക്കെ ചെയ്ത് വാം അപ്പായിരുന്നത്. എന്റെ ശിഷ്യന്‍ ഇത്രേം വല്യ റെക്കോഡ് തകര്‍ത്തതില്‍ നാം അഭിമാനിക്കുകയല്ലേ വേണ്ടത് എന്ന് ഞാന്‍ ചോദിക്കട്ടെ. ഇനീം റെക്കോഡ് എന്നല്ലാ ടേപ്പ്രീക്കാഡ് വരെ ഞങ്ങള്‍ തകര്‍ത്തെന്നിരിക്കും. അതൊക്കെ ചോദിക്കാന്‍ ഇവിടെ ആരുണ്ടെന്നാണ്‌ എനിക്ക് ചോദിക്കാനുള്ളത്. വേണ്ടിവന്നാല്‍ എല്ലാ കുണ്ടന്മാരേയും റെക്കോഡ് തകര്‍ക്കാന്‍ പരിശീലിപ്പിക്കുന്ന ഒരു അക്കാഡമി ആരംഭിക്കും. പട്ടത്തില്‍ കുട്ടപ്പന്‍ അതിന്റെ ഭാരവാഹിയും ഞാന്‍ അതിന്റെ കാര്യദര്‍ശിയുമായിരിക്കും.'

കരഘോഷത്തിന്റെ സ്വരം റേഡിയോവിലൂടെ നിര്‍ഗ്ഗളിച്ചനേരം കള്ളുഷാപ്പ് മുറ്റത്ത് കൂടിനിന്നവരില്‍ നിന്നും ഒരു പാറക്കഷ്‌ണം പറന്നുവന്നു.ആ കല്ല് കൊണ്ട് റേഡിയോ മിണ്ടാട്ടം മുട്ടി നിലത്തുവീണു. ഷാപ്പുമൊതലാളി കാപ്പിലു ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ പ്രതി.നേതാവായ മത്തായിച്ചന്‍ പാഞ്ഞുപോണത് കണ്ടു.

'റെക്കോഡല്ലാ റേഡിയോ തകര്‍ത്തേ!'- മത്തായിച്ചന്‍ വിളിച്ചുകൂവി...

Monday, August 11, 2008

ഷാപ്പിലേയ്ക്ക് സ്വാഗതം

ഷാപ്പിലേയ്ക്ക് സ്വാഗതം


ഒന്നു നില്‍ക്കണെ പരിപ്പുവട മൂക്കാറായി ..ചൂട് പരിപ്പൂ വടേയ്യ്!


ചെമ്മീന്‍


ചെമ്മീന്‍ അച്ചാറ്
1.ചെമ്മീന്‍------------500ഗ്രാം (വൃത്തിയാക്കിയത്)


(ബാക്കി എല്ലാം നിങ്ങളുടെ രുചി അനുസരിച്ച് ..ഞാന്‍ ഇത്തിരി എരുവ് കൂട്ടിയാ ഉണ്ടാക്കിയതു)
2.പച്ചമുളക്‍‌-----5എണ്ണം
ഇഞ്ചി ഒരു ചെറിയാ തുണ്ട്
വെളുത്തുള്ളി .....4 അല്ലി
3. മുളകുപൊടി ..... 2 റ്റെബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി ....1/2 റ്റീസ്പൂണ്‍
ഉലുവാപ്പോടി ....1/2 റ്റീസ്പൂണ്‍

1.വൃത്തി ആക്കിയാ ചെമ്മിന്‍ ഉപ്പും സ്വല്‍പ്പം വിനാഗിയും ചേര്‍ത്ത് ചെറുതീയില്‍ വെള്ളം വറ്റിച്ചു വേകിച്ചു എടുക്കുക.
2.പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളീ, ഇവ പൊടിയായി അരിയുക.
3.മുളകുപൊടി , മഞ്ഞള്‍ പൊടി, ഉലുവാപ്പൊടി, ഇവ സ്വല്‍പ്പം വിനാഗിരിയില്‍ കുതിര്‍ത്തുവയ്ക്കുക,
4. 3 റ്റീസ്പൂണ്‍ എണ്ണാ ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ അടുപ്പില്‍ വച്ചു ചൂടാക്കുക അതില്‍ 2-അം ചേരുവകള്‍ഇട്ട് നന്നയി വഴറ്റുക, അതിലേക്ക് കുതിര്‍ത്തു വച്ചിരിക്കുന്നാ മിശ്രിതം ചേര്‍ത്തു ചെറുതീയില്‍ മൂപ്പിക്കുക.പിന്നിട് വേവിച്ചു വച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ക്കുക. നന്നായി ഇളക്കി വിനാഗിരിയും ഉപ്പും പാകത്തിനാക്കി ഇറക്കുക .(ഒരു നുള്ളു പഞ്ചാര ചേര്‍ത്തോളു) എന്നിട്ട് എന്നെ മനസ്സില്‍ ഓര്‍ത്തിട്ട് തട്ടിക്കൊ.ആരാ പൊരിച്ച കോഴി ചോദിച്ചത് ഇതാ :ഏല്ലാരും ഒന്നു നിക്കണെ കപ്പയും മീന്‍‌ അരച്ചു വേവിച്ചതും റെഡീ!!ആഗ്നേയ അയ്യൊ വേവാത്തത് എടുത്തോ ? ഒന്ന് വെയിട്ട് ചെയ്യൂ പ്ലീസ്.. :)കോഴി വേവായി കേട്ടോ ... ഹരിയണ്ണോ ക്വാഴി യെടുക്കട്ടാ?


ചിക്കന്‍ റ്റിക്കാ


ഡെയ് ആരും ഇല്ലേ അവിടെ ? ആ മേശയില്‍ എന്താ വേണ്ടെന്ന് ചോദിക്കു ..അതേ എല്ലാരോടും കൂടിയാ പറയുന്നേ, ആവശ്യം പോലെ സേവിച്ചോളു നാണം ഒന്നും തോന്നണ്ടാ,
എല്ലാം കാപ്പില്‍ആസാമീടെ പറ്റിലാ ഒരു മടിയും വേണ്ടാ. അങ്ങട് പൂശുക !!

കാപ്പില്‍ ഷാപ്പ് തുറന്നു പ്രവര്‍ത്തിക്കുന്നു .


എല്ലാ മാന്യ കുടിയന്‍സ് ആന്‍ഡ് കുടിയത്തികള്‍ക്ക് സ്വാഗതം .തൊഴില്‍ പ്രശനം മൂലം കഴിഞ്ഞ രണ്ടു മാസമായി അടച്ചിട്ടിരുന്ന കാപ്പില്‍ ഷാപ്പ് ഈ ഓണം പ്രമാണിച്ച് വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്ന വിവരം എല്ലാവരെയും അറിയിക്കട്ടെ .എല്ലാ വര്‍ഷത്തില്‍ നിന്നും വിത്യസ്തമായി ഈ വര്‍ഷം ഈ ഷാപ്പ് ലേലത്തില്‍ വിളിച്ചത് കാനഡയില്‍ നിന്നും മാണിക്ക്യം എന്ന ഒരു കൊച്ചമ്മയാണ് .കൊച്ചമ്മ വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന വിവിധ വിഭവങ്ങളുമായി നിങ്ങളെ കാത്തിരിക്കുന്നു ...കടന്നു വരൂ .കടന്നു ..വരൂ ..ഇവിടെ കിടന്നു ബഹളം കൂട്ടിയാല്‍ ബൂലോക പോലീസും ആത്മാക്കളായി അലയുന്ന വര്‍മ്മമാരും ഉള്ള കാര്യം ആരും മറക്കരുത് .അപ്പോള്‍ എല്ലാവര്ക്കും വേണ്ടി ഞാന്‍ ഈ ഷാപ്പ് തുറക്കട്ടെ ...ഈശ്വരാ രക്ഷിക്കണേ .

Sunday, August 10, 2008

വള്ളംകളി മത്സരം


ഓണാഘോഷത്തോടനുബന്ധിച്ച്
തോന്ന്യാശ്രമത്തില്‍ വള്ളം കളി മല്‍സരം സംഘടിപ്പിക്കുന്നു
നാടിന്റെ നാനാഭാഗത്തു നിന്നും ടീമുകള്‍ മല്‍സരത്തില്‍ പങ്കെടുക്കാന്‍
എത്തി ചേര്‍ന്നു കൊണ്ടിരിക്കുന്നു എന്നു ഞങ്ങളൂടെ
സ്വലേ റിപ്പോര്‍ട്ട് ചെയ്യുന്നു

ആശ്രമത്തിലേ അന്തേവാസികള്‍ പ്രാക്റ്റീസ് ആരംഭിച്ചു കഴിഞ്ഞു
നല്ല വഞ്ചി പാട്ടുകള്‍ ക്ഷണിച്ചു കൊള്ളുന്നു..
പാരഡി പാട്ടിനു മുന്‍ഗണനയുണ്ടെന്ന്
ആശ്രമവൃത്തങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു


സ്റ്റൊപ്പ് പ്രസ്സ്:
കാപ്പിലാന്‍ ചൂണ്ടന്‍ ഈ വര്‍ഷം നീറ്റിലിറക്കുന്നു


ചിതങ്ങള്‍ കടപ്പാട് : ഗൂഗിള്‍

വള്ളം കളിക്ക് വന്ന എല്ലാവര്‍ക്കും ആല്‍ത്തറയില്‍ മാണിക്യം ചേച്ചി ഓണസദ്യ ഒരുക്കിയിട്ടുണ്ട് അത് കഴിഞ്ഞിട്ടേ എല്ലാവരും പോകാവൂ .മാണിക്യേച്ചി പറയുന്നതു കേള്‍ക്കൂ..

കേള്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഡൌണ്‍ലോഡൂ..

ഇതല്ലേ ഫിനിഷിങ് പോയിന്റ് ?അവസാനം ഞാനൊറ്റയ്ക്ക് തൊയഞ്ഞ് ഇവിടെത്തി.

അഗ്രിക്കുള്ള നേര്‍ച്ച

ഇതാ ..അഗ്രി ചേട്ടന്‍ പിന്നെയും പിണങ്ങി നില്ക്കുന്നു .ചേട്ടനുള്ള നേര്‍ച്ച താഴെ


ഒരു വിധിയെഴുത്ത്

നിങ്ങള്‍ വിധി പറയൂ ....

ആശ്രമത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്നു വന്ന ഓണ പാട്ടെഴുത്ത് മല്‍സരത്തിന്റെ വിധികര്‍ത്താക്കള്‍ നിങ്ങള്‍ തന്നെയാകൂ .പാട്ടുകള്‍ ഞാന്‍ ഇവിടെ സ്പ്ളിറ്റ് ചെയ്തു കോഡ് നമ്പര്‍ സഹിതം വീണ്ടും പോസ്റ്റുന്നു .
പാമരന്റെ വാക്കുകളില്‍ ഒരു ഓണ പാട്ടിന്റെ കാസ്സെറ്റ് ഇറക്കാന്‍ തക്ക രീതിയില്‍ ഉള്ള ഗാനങ്ങള്‍ ..നിങ്ങള്‍ പറയുക ഇതാണ് നിങ്ങള്ക്ക് ഏറ്റവും ഇഷ്ടപെട്ട ഗാനങ്ങള്‍ .
A..

കാലത്തിന്‍ കടലല താണ്ടി
നോക്കെത്താ കരയെത്തേടി
ജീവിതത്തിന്‍ യാനപാത്രം
ഒഴുകി മടുക്കുമ്പോള്‍,
ഓണനിലാവേ നീയൊരു കുളിരായ്‌
കരളിലുദിക്കുന്നൂ - എന്നുടെ
വെന്തിടുമുയിരിന്‍ ചൂളയില്‍ നീ നിന്‍
പാല്‍നുര പകരുന്നൂ

യാഥാര്‍ത്ഥ്യത്തിന്നാഴക്കടലില്‍
മുങ്ങാതൊഴുകാനായ്‌
തായ്നാടേകിയ നന്മകളെത്ര-
യെറിഞ്ഞു കളഞ്ഞൂ ഞാന്‍

അമ്മവിളമ്പിയ കണ്ണീര്‍ക്കഞ്ഞിയി-
ലോണമതുണ്ടൂ ഞാന്‍
അച്ഛന്‍ കാലിക്കീശയിലാഴ്ത്തും
നെടുവീര്‍പ്പുടുത്തൂ ഞാന്‍

ഓണനിലാവേ നല്‍കിയതെല്ലാം
നോവുകളല്ലോ നീ
എങ്കിലുമിന്നും വാനം നിറയെ
നീ പൂത്തുലയുമ്പോള്‍
എന്തേയൊരു പൂമ്പാറ്റച്ചിറകില്‍
എന്‍ മനമുയരുന്നൂ..

B

കാണം വിറ്റോണമുണ്ണാം
കാറ്റത്തൊരൂഞ്ഞാലാടാം
പൂവേ പൊലിപൂവേ
തുമ്പീടെ പിന്നാലോടാം
തുമ്പപ്പൂ പറിക്കാം
പൂവേ പൊലിപൂവേ..
പൂ പറിച്ചോണത്തിനു
പൂക്കളമിടാം
ഓണത്തപ്പനെ വരവേല്‍ക്കാം
പൂ പറിക്കാന്‍ പോരണോ
പോരണോ അതിരാവിലേ
ആരെ നിങ്ങള്‍ക്കാവശ്യം
ആവശ്യം അതിരാവിലെ
തുമ്പിപ്പെണ്ണേ വാ വാ
തുമ്പച്ചോട്ടില്‍ വാ വാ
ഓണത്തപ്പാ വാ വാ
തൂശനിലയിലോണമുണ്ണാം
പാല്‍‌പായസമാവാം
മതിയാവോളം പായസമാവാം
അതുകഴിഞ്ഞിട്ടൊരു മുറുക്കാവാം.
ചെല്ലത്തില്‍ വെറ്റിലയുണ്ടോ
താമ്പൂലമുണ്ടോ..?
മുറുക്കിക്കൂട്ടി വെടിപറയാം
വെടി പറഞ്ഞൊരു കഥയാവാം
കഥകഴിഞ്ഞൊരു പാട്ടാവാം
പാട്ടുകഴിഞ്ഞാലൊരു ആട്ടമാവാം
ആട്ടം മുറുകിയാലൊരു തുള്ളലാവാം
തുള്ളിതുള്ളി തുമ്പിതുള്ളി
കുരവയിട്ടൊരു കൂട്ടമാവാം
പൂവേ പൊലി പൊലി പൊലി പൂവേ
കൂയ് ഹൂയ് ഹൂയ്..
കാണം വിറ്റൊരോണം വന്നേയ്..

C

ഓണമായ് ഓണമായ് ഓണമായി
നാട്ടിലും വീട്ടിലും ഓണമായി
ബൂലോകത്തെല്ലാര്‍ക്കുമോണമായി
ആടിതിമര്‍ക്കുവാനോണമായി

ഓണമായ് ഓണമായ് ഓണമായി
ബൂലോകവാസികള്‍ക്കോണമായി

ആകാശത്താവണി തിങ്കള്‍ വന്നു
ചെത്തിയും തുമ്പയും പൂത്തുലഞ്ഞു
ആശ്രമമുറ്റത്തു പൂവിടേണം
മാവേലിമന്നനിരിപ്പിടമായ്

ഓണമായ് ഓണമായ് ഓണമായി
ബൂലോകവാസികള്‍ക്കോണമായി

സദ്യവട്ടങ്ങളൊരുക്കിടേണം
പാലടപായസം വച്ചിടേണം
ഓലനും കാളനും പപ്പടവും
തൂശനിലയില്‍ വിളമ്പിടേണം

ഓണമായ് ഓണമായ് ഓണമായി
ബൂലോകവാസികള്‍ക്കോണമായി

ഓണപുടവയുടുത്തൊരുങ്ങി
കുമ്മിയടിച്ചാടി പാടിടേണം
ആശ്രമമുറ്റത്ത് തുമ്പിതുള്ളാന്‍
ബൂലോകവാസികളെത്തിടേണം

ഓണമായ് ഓണമായ് ഓണമായി
ബൂലോകത്തെല്ലാര്‍ക്കുമോണമായി

ഓണമായ് ഓണമായ് ഓണമായി
നാട്ടിലും വീട്ടിലും ഓണമായി
ബൂലോകത്തെല്ലാര്‍ക്കുമോണമായി
ആടിതിമര്‍ക്കുവാനോണമായി

D

ഓണം ഓണം പത്തോണം

വന്നോണം
നിന്നോണം
ഇരുന്നോണം
കണ്ടോണം
തിന്നോണം
എഴുന്നെറ്റൊണം
തിരിഞ്ഞോണം
മടക്കോണം
പോയ്ക്കോണം
പിന്നെ പൊന്നോണം

E

അകലെ, ...............
ഇങ്ങിവിടെ..............
നാട്ടില്‍ നിന്നകലെ..........
ഇങ്ങിവിടെ..............
ഉഷ്ണാഗ്നി മായ്ക്കാത്ത കിനാക്കളുമായ്‌ -
പോയ വസന്തങ്ങള്‍ ഇനി വരികില്ലെന്നറിഞ്ഞും,
സ്വപ്നങ്ങളില്‍ നിറമില്ലെന്നറിഞ്ഞും,

ശ്രാദ്ധങ്ങള്‍ക്കു ബലിചോറുണ്ണാന്‍-
വരും കാക്കയായ്‌,
ഇനിയും തറവാട്ടില്‍ പരന്നിറങ്ങി -
ബലിചോറുണ്ണാമെന്നാശയോടെ!

ശ്രാദ്ധങ്ങള്‍ക്കു ബലിചോറുണ്ണാന്‍-
വരും കാക്കയായ്‌,
ഇനിയും തറവാട്ടില്‍ പരന്നിറങ്ങി -
ബലിചോറുണ്ണാമെന്നാശയോടെ!

മണല്‍കാട്ടില്‍ ചവിട്ടിതാഴ്ത്തിയ-
പുത്തന്‍ മാവേലിമാരായ്‌,
ഒന്നും നേടാതെ,
ഉറക്കത്തിലും കാതുകളില്‍,
മുഴങ്ങിടും അനാഥ കരച്ചില്‍,
അഭയമില്ലാ കരച്ചില്‍,
ആശ്രയമില്ലാ കരച്ചില്‍,
ഒരു പ്രവാസിയുടെ കരച്ചില്‍.

ഇവിടെ വിദൂരതയില്‍,
വ്യാമോഹിച്ചും,വിലപിച്ചും,
ഈ സ്വപ്നതീരങ്ങളില്‍-
ഇതാണുതത്ത്വം, ഇതാണുസത്യം,
എന്നു മനസ്സിനോടു ചൊല്ലി,
ശുഷ്ക പേടകങ്ങളിലേക്കു -
ചുരുങ്ങി ഒരു കൂട്ടര്‍.

മറ്റൊരു കൂട്ടരോ,
എത്രതല്ലിയാലും,നന്നാവാത്ത മക്കള്‍.
ആര്‍ത്തിയില്‍,ആലസ്യത്തില്‍,
പുത്തന്‍ വാമനന്മാരായ്‌,
തന്നിഷ്ടവും,ധാരാളിത്തവും,
പടര്‍ന്ന ആകാശങ്ങളില്‍ ,
ചതിച്ചും,വിലപേശിയും,
പിന്നെ സ്വാനുകമ്പയില്‍ തപിച്ചും,
ജീവിച്ചീടുമീകാലത്തിലിവിടെ,
വന്നുപെട്ട പൊന്നോണത്തെ -
ആശംസിച്ചും,സദ്യയുണ്ടും,
നാട്യഗ്യഹങ്ങളില്‍ നടനമാടിയും,
മടങ്ങാം മാവേലിമാര്‍ക്കും,വാമനന്മാര്‍ക്കും,
മടങ്ങാം മാവേലിമാര്‍ക്കും,വാമനന്മാര്‍ക്കും.

F

കാണം വിറ്റും ഓണമൊന്നുണ്ണാന്‍
ഏനെന്റെ കെട്ട്യോളെ ശട്ടം കെട്ടി

പത്തായ പെട്ടിയില്‍ കയ്യിട്ടു നോക്ക്യപ്പോള്‍
കാണുന്നില്ല കാണം കാപ്പിലാനേ..

കാന്താരിമുളകൊടിച്ച്‌ കഞ്ഞി കുടിയ്ക്കാം
ഇമ്മക്കീ ഓണത്തിനും അമ്പ്രന്നോനെ..

കാണം വിറ്റ്‌ കള്ളടിക്കുമ്പോ,
ഓണം വരുമെന്ന ചിന്ത വേണം

G

ഒാണംവന്നോണംവന്നോണം വന്നേ... ആഘോഷിക്കാനിതാ മന്ത്രി വന്നേ... ബൈക്കിന്‍റെ ഹാന്‍ഡില്‍ വിറച്ചു വന്നേ... പിന്നില്‍ ഹോറണ്‍ പുലിയായിരച്ചു വന്നേ.. പിന്നെ ഒാരത്തെ ഗട്ടറില്‍ വീണു പൊന്നേ...

ഒാണമുണ്ടോണമുണ്ടോണമുണ്ട്‌ കള്ളടിക്കാനുമിന്നോണമുണ്ട്‌
പെണ്ണു പിടിക്കാനുമോണമുണ്ട്‌
രാത്രി വീട്ടിലെത്തുമ്പൊഴോ മുണ്ടതില്ല. "

H

കള്ള ക്കര്‍ക്കിടമൊഴിയുന്നു
ചിങ്ങം വന്നു പിറക്കുന്നൂ
കഷ്ടപ്പാടുകളകലുന്നൂ
പൊന്നോണം വന്നണയുന്നൂ.

ഓണപ്പൂവിളിയുയരുന്നൂ
ഓണവില്ലൊലി കേള്‍ക്കുന്നൂ
അത്തം പത്തിനു പൊന്നോണത്തി-
ന്നോണത്തപ്പന്‍ വരുമല്ലോ.

പുത്തന്‍ കോടിയുടുക്കേണം
തിന്നുമദിച്ചു തിമിര്‍ക്കേണം
പാട്ടുകള്‍ പാടി രസിക്കേണം
കുമ്മാട്ടിക്കളി കാണേണം.

പുള്ളിപ്പുലികളിറങ്ങുമ്പോള്‍
പള്ളക്കൊരു തൊഴി നല്‍കേണം.
ഓണനിലാവൊളി മുറ്റത്ത്
ഓണത്തുമ്പികളുറയേണം.

I

ബ്ലോഗായ ബ്ലോഗെല്ലാം പൂത്തുമറിഞ്ഞു..
തോന്ന്യാശ്രമപൂവനമെല്ലാം പൂക്കള്‍നിറഞ്ഞു..
കാണാപ്പൂ തേടിപ്പോയൊരുകാപ്പിത്സിന്നെവിടേ..
കാണാപ്പൂ തേടിനടന്നൊരുകാമുകനിന്നെവിടേ..

ഓണം വന്നോണം വന്നിന്നെന്റെ മനസ്സില്‍..
നാണം വിട്ടോടിമറഞ്ഞാ മണവാട്ടിച്ചിങ്ങം..
പൂമാനം പൂവിതറിക്കണികാണിക്കും രാവില്‍..
ഓണത്തിന്‍കളിചിരിമെല്ലെയുണര്‍ന്നാരാമത്തില്‍!

ദ്വേഷംതീര്‍ന്നീവിധമിന്നീബ്ലോഗരൊരുങ്ങുമ്പോള്‍.
ആരാനും മാറിടുമോയീയുത്സവഘോഷത്തില്‍..
ബൂലോകത്താകെയടിക്കടിയെന്നുനടക്കുമ്പോള്‍..
ഓണം വന്നിന്നീക്കരയില്‍ക്കരയാനിടയാമോ..

ആഘോഷക്കതിരുകള്‍ വീണീയാശ്രമമുണരട്ടേ..
ബൂലോകര്‍ക്കാകെയിതുഗ്രനൊരാശയമാവട്ടെ..
ഓണം വന്നോണം വന്നിന്നെന്റെ മനസ്സില്‍..
ഓണത്തിന്‍കളിചിരിമെല്ലെയുണര്‍ന്നാരാമത്തില്‍!

J

പെയ്തൊഴിയാത്തൊരു മഴയുടെ ഓര്‍‌മ്മകള്‍‌
വിങ്ങും മനസ്സിന്റെ തേങ്ങലുകള്‍...‌
ഓര്‍‌മ്മ തന്‍‌ വീഥിയിലെന്നോ കൈവിട്ട
താരാട്ടുപാട്ടിന്‍‌ സംഗീതമായ്…

ഓര്‍‌മ്മകള്‍‌ തേടിയെത്തുന്നു മെല്ലെ
മറവി തന്‍‌ മൂടല്‍‌ മഞ്ഞലിഞ്ഞൂ…
വ്യക്തമല്ലെങ്കിലും കേള്‍‌ക്കാമെനിക്കേതോ
തംബുരു തന്‍‌ ശോക ഗാനം…

സ്മൃതി നിലാവിലെ നിഴലുകള്‍‌ മാത്രമായ്
പോയ കാലത്തിന്റെ കാല്‍‌പ്പാടുകള്‍‌
ഇന്നലെയെന്നിലോ മൊട്ടിട്ട സ്വപ്നങ്ങള്‍‌
ഇനിയും വിടരാത്ത പുഷ്പങ്ങളായ്…

ഉത്രാട രാത്രിയില്‍‌ ഉല്ലാസവേളയില്‍‌
ഓണ നിലാവിന്റെ ഓര്‍‌മ്മകളില്‍‌
ഇന്നെന്റെയാത്മാവില്‍‌ കേവലം സ്പന്ദനം
മാത്രമായ് തീര്‍‌ന്നൊരെന്‍‌ ബാല്യകാലം.

K

ഓര്‍മയിലെനിക്കോരു ബാല്യകാലം
അച്ഛന്‍ ഓണപുടവ വാങ്ങിത്തരുന്ന നല്ലകാലം.
പൂവിളിയുമായി കുട്ടന്‍ കൂട്ടുകാരുമൊത്തു
പൂക്കളിറുക്കാന്‍ നടന്ന പുണ്യകാലം.

പുഞ്ചിരി പൊഴിക്കുമാ പത്രാസുകാരി പെണ്ണിനായി
പൂമരതുമ്പത്ത് വലിഞ്ഞുകയറിയൊരുകാലം.
കൊമ്പില്‍ കുടുങ്ങി ഉടുമുണ്ടഴിഞ്ഞെന്‍ നാണമെല്ലാ
പെണ്ണിന്‍ കുണിങ്ങിചിരിയില്‍ പോയൊരുകാലം.

ഊഞ്ഞാലുയര്‍ത്തിയാട്ടിയവളെ കരയിച്ച്
കലിതീര്‍ത്തൊരു കുഞ്ഞുകാലം
ഉഞ്ഞാല്‍ശിഖരമെന്‍ ശിരസ്സില്‍ തട്ടി
ഓര്‍മിക്കാനെന്നില്‍ മുറിവുണ്ടാക്കിയൊരു വസന്തകാലം

L

ഓണപ്പാട്ടുകള്‍ ഇനിയും പാടാമോ കാപ്പിലാന്‍ ചേട്ടാ.. ഒരു കുഞ്ഞു ഗപ്പോ കാല്പവന്‍ സ്വര്‍ണ്ണമോ കിട്ടാന്‍ വല്ല വഴിയും ഉണ്ടോ എന്നു നോക്കിയതാ..
അപ്പോള്‍ തുടങ്ങട്ടെ


തുമ്പപ്പൂ നുള്ളി നടക്കും പൊന്നോണ പൂംതുമ്പികളേ
ചെല്ലപ്പൂ‍ൂങ്കാറ്റിന്‍ തേരില്‍ പൊന്നോണത്തിനു വന്നവരേ
നിറമുള്ള ചേലയുടുത്തു ചിറകുള്ള മഴവില്ലുകളേ
ഒരു പിടി മലരും പുതിയൊരു പാട്ടും
ഇനിയൊരു പെണ്ണിനു കൊണ്ടുക്കൊടുക്കാമോ (തുമ്പപൂ.....)ഉത്രാടമിരുണ്ടു വെളുക്കും തിരുവോണപ്പൂവിളികളുമായ്...
ഒരു മിന്നിനു പൊന്നും കൊണ്ട്
പുലരി ത്തേരു കിഴക്കു വരും
ഇരുകവിളീല്‍ നാണവുമായ്
ഇടനെഞ്ചില്‍ താളവുമായ്
മധുമാസ രാവില്‍ പെണ്ണിവള്‍ ചാരെ എത്തുമ്പോള്‍
നിങ്ങള്‍ മണമുള്ള മലരും കൊണ്ട് മണിയറ തീര്‍ക്കേണം... (തുമ്പപ്പൂ.....)

M

മാമല മക്കള്‍ക്കിന്നാനന്ദമായ്
മണ്ണില്‍ വിരിഞ്ഞൊരു പൊന്നോണം
മലയാള നാടേ വാഴ്ക എന്നുമീ
മണ്ണിന്‍ മാലോകര്‍ക്കൊരു തിലകക്കുറിയായ്

മാവേലി മന്നന്‍ വാണൊരു നാളുകളില്‍
മാലോഴിഞ്ഞെല്ലാരും സന്തുഷ്ടരായ്
മണ്ണില്‍ ആനന്ദ മേകിയോരരച്ന്‍ തന്‍
ഓര്‍മ്മകള്‍ വീണ്ടും പുതുക്കാം ഈ ഓണനാളില്‍

മുക്കുറ്റി പൂവും വണ്ണാത്തി കിളികളും എത്തി
എങ്ങും ആനന്ദത്തിന്‍ പൂവിളികള്‍ ഉയര്‍ന്നു
അത്തപൂക്കളം തീര്‍ക്കുവാന്‍ പെണ്ണെ
വീണ്ടും എത്തുക നിയീ തിരുമുറ്റത്ത്‌ .

N

മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരും ഒന്നു പോലെ
കള്ളവുമില്ല ചതിയുമില്ലാ
എള്ളോള്ളമില്ലാ പൊളിവചനം.

മന്ത്രിമാര്‍ നാടു വാണീടും കാലം
മാനുഷരെല്ലാരും ഒന്നു പോലെ
കള്ളവുമുണ്ട് ചതിയുമുണ്ട്
എള്ളോള്ളമില്ലാ സദ്വ്ചനം.

ദീപസ്തംഭം മഹാശ്ചര്യം
എനിക്കും കിട്ടണം സമ്മാനം
കാപ്പിലാനേ സൂക്ഷിച്ചോ
ഇക്കളി തീക്കളി സൂക്ഷിച്ചോ.

O

ഓണം വന്നോണം വന്നേ...ബൂലോക-
ത്തോണം വന്നോണം വന്നേ...(കോറസ്)
മാവേലിമന്നനായീ..മനോഹരന്‍
കാപ്പിലാനണ്ണനെത്തീ...
ഓണം വന്നോണം വന്നേ...ബൂലോക-
ത്തോണം വന്നോണം വന്നേ...(കോറസ്)
ഓലക്കുടയെവിടേ...ചെല്ലമ്മേ...
പോകുവാന്‍ നേരമായീ..
ഓണം വന്നോണം വന്നേ...ബൂലോക-
ത്തോണം വന്നോണം വന്നേ...(കോറസ്)
ഷാപ്പുവഴിപിടിച്ചാല്‍...അന്നമ്മേ..
ഓണക്കള്ളൊന്നടിക്കാം..
ഓണം വന്നോണം വന്നേ...ബൂലോക-
ത്തോണം വന്നോണം വന്നേ...(കോറസ്)
ആല്‍ത്തറവണ്ടികിട്ട്യാ...ലെന്റാമിനേ..
ആടിത്തകര്‍ത്തുപോവാം..
ഓണം വന്നോണം വന്നേ...ബൂലോക-
ത്തോണം വന്നോണം വന്നേ...(കോറസ്)
ജാതിമതങ്ങളില്ലാ...നമുക്കൊരു...
നാറുമക്കാദമീല്ലാ...
ഓണം വന്നോണം വന്നേ...ബൂലോക-
ത്തോണം വന്നോണം വന്നേ...(കോറസ്)
കേറിവാ കാപ്പിലാനേ..നമുക്കൊരു..
കുമ്മിയടിനടത്താം...
ഓണം വന്നോണം വന്നേ...ബൂലോക-
ത്തോണം വന്നോണം വന്നേ...(കോറസ്)
ഓടിവാ..ഗീതയമ്മോ നമുക്കിന്നൊ-
രോലന്‍ സ്പെഷലുവക്കാം...
ഓണം വന്നോണം വന്നേ...ബൂലോക-
ത്തോണം വന്നോണം വന്നേ...(കോറസ്)
മാടിവരുന്നതാരോ..മഹാബലി-
യല്ലതുമാണിക്യമോ...
ഓണം വന്നോണം വന്നേ...ബൂലോക-
ത്തോണം വന്നോണം വന്നേ...(കോറസ്)
ബൂലോകരൊത്തുകൂടീ...അടിപൊളി
യോണമിന്നോണമായേ..
ഓണം വന്നോണം വന്നേ...ബൂലോക-
ത്തോണം വന്നോണം വന്നേ...(കോറസ്)
ഓണം വന്നോണം വന്നേ...ബൂലോക-
ത്തോണം വന്നോണം വന്നേ...(കോറസ്)

P

മാമരക്കൂട്ടിലെ പത്തായത്തില്‍
കുഞ്ഞിക്കുരുവി ചിലച്ചിടുമ്പോള്‍,
കണ്‍ചിമ്മി നിന്നൊരു തുമ്പപ്പൂവും
കാറ്റിനോടൊപ്പം ചിരിച്ചിടുമ്പോള്‍,
വരികയായോണം നടന്നു മെല്ലെ
കാടും പറമ്പും വീടും കടന്ന്...

പുലരി തന്‍ മഞ്ഞിതള്‍പൂവുകളില്‍
ആയിരം വര്‍ണ്ണങ്ങള്‍ വാരിപ്പൂശി
ചിങ്ങവെയിലു തുടുത്തിടുമ്പോള്‍
വരികയായോണം നടന്നു മെല്ലെ
കാടും പറമ്പും വീടും കടന്ന്...

ബാലികാബാലന്മാര്‍ മോദത്തോടെ
ഊഞ്ഞാലിലാടിക്കളിച്ചിടുമ്പോള്‍..,
പെണ്ണുങ്ങള്‍ കൈകൊട്ടിപ്പാടിടുമ്പോള്‍,
കുഞ്ഞുവിരലുകള്‍ തീര്‍ത്തിടുന്ന
പൂക്കളം മെല്ലെ ചിരിച്ചിടുമ്പോള്‍ ,
വരികയായോണം നടന്നു മെല്ലെ
കാടും പറമ്പും വീടും കടന്ന്...

നെല്ലുകള്‍ ഹര്‍ഷത്താല്‍ തലയാട്ടിടും
പച്ചപുതപ്പാര്‍ന്ന പാടങ്ങളില്‍
സന്തോഷത്തിന്‍ മണിമുത്തു വാരി
കുളിര്‍ത്തെന്നലായിട്ടൊഴുകിയെത്തി
വരികയായോണം നടന്നു മെല്ലെ
കാടും പറമ്പും വീടും കടന്ന്..........
Q

ഓണമേ...പൊന്നോണമേ
നീ വീണ്ടും വന്നാലും
വീണ്ടുമീ മുറ്റത്തു വന്നാലും
വീണ്ടുമീ നാട്ടില്‍ വന്നാലും

ഓണപ്പൂക്കള്‍ ചൂടി
ഓണപ്പാട്ടും മൂളി
ഒാണനിലാവിന്‍
കോടിയും ചാര്‍ത്തി
ഓണമേ വീണ്ടും വന്നാലും
എന്‍ പൊന്നോണമേ
നീ വീണ്ടും വന്നാലും

ചിണുങ്ങുന്ന മഴ തന്‍
താരാട്ടുണ്ട്‌
ചിരിക്കുന്ന പൂക്കള്‍ തന്‍
സുഗന്ധമുണ്ട്‌
ചിലമ്പുന്ന തുമ്പ തന്‍
ചിരിയുമുണ്ട്‌

[ഓണമേ പൊന്നോണമേ നീ..]

എങ്ങും തിക്കും തിരക്കുമുണ്ട്‌
എല്ലാര്‍ക്കും ഓണക്കോടിയുണ്ട്‌
എവിടെയോ പൂവിളി
കേള്‍ക്കുന്നുണ്ട്‌
ഓണപ്പാട്ടാരോ മുളുന്നുണ്ട്‌

[ഓണമേ...]

എല്ലാ മനസ്സിലും
ഓണമുണ്ട്‌
എല്ലാ നാട്ടിലും
ഓണമുണ്ട്‌
എല്ലാക്കാലവും
ഓണമുണ്ട്‌
എപ്പോഴും എപ്പ്പോഴും
ഓണമുണ്ട്‌

[ഓണമേ....]


ഇത്രയും ഗാനങ്ങളില്‍ നിന്നു നിങ്ങള്‍ക്കിഷ്ടമുള്ളത് തിരഞ്ഞെടുത്തു കോഡ് നമ്പര്‍ ഇടുക ..കാസ്സെറ്റ് ഇറക്കാന്‍ ആര്ക്കെന്കിലും താത്പര്യം ഉണ്ടെന്കില്‍ രചയിതാക്കളെ കോണ്ടാക്റ്റ് ചെയ്യണം .ഇവിടെ ബൂലോക പോലീസ് ഉള്ള കാര്യം എല്ലാവര്ക്കും അറിയുമല്ലോ :)

തിരുവാതിര

വാശിയേറിയ ഓണപ്പാട്ട് മത്സരം കഴിഞ്ഞു .അതിന്റെ വിജയി ആരെന്നത് തിരക്കിട്ട ചര്‍ച്ചയിലാണ് ആശ്രമ പ്രവര്‍ത്തകര്‍ .ഉടനെ തന്നെ വിജയി ആരെന്നു പ്രഖ്യാപിക്കും .വിധി കര്‍ത്താക്കള്‍ക്ക്‌ പോലും ശരിയായ ഒരു വിജയിയെ ഇതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല എന്നുള്ളതാണ് വാസ്തവം .ഓരോ പാട്ടുകളും ഒന്നിനൊന്നു മെച്ചം .അതില്‍ പന്കെടുത്ത എല്ലാവര്ക്കും നന്ദി .

കലാ മല്‍സരങ്ങള്‍ കഴിഞ്ഞു മതി കായിക മത്സരം എന്നൊരു അഭിപ്രായം വന്നത് കൊണ്ടു വടം വലി മല്‍സരവും മറ്റുള്ള മല്‍സരങ്ങളും തല്‍ക്കാലം മാറ്റി വെച്ചു .

ഈ സമയം ആശ്രമ മുറ്റത്ത് മറ്റൊരു മത്സരം അരങ്ങേറുകയാണ് .തിരുവാതിര .ഇപ്പോള്‍ ഇതില്‍ ഉള്ളത് ഗീതേച്ചി .മാണിക്ക്യേച്ചി,കാ‍ന്താരി കുട്ടി ,റോസ് , പ്രിയ ,അല്ഫുന്നി എന്നിവരാണ് .ഇതു കഴിഞ്ഞാല്‍ ഉടനെ അടുത്ത ടീം രംഗത്ത് വരും .കാത്തിരിക്കുക .
തിരുവാതിരാ പാട്ടുകള്‍ അറിയാവുന്നവര്‍ എഴുതാന്‍ മറക്കരുത് .
മറ്റു ചിലര്‍ കൊച്ചു വര്തമാനങലുമായി മര ചുവട്ടില്‍ ഉണ്ട് .ചിലര്‍ പൂക്കളം തീര്‍ക്കുന്നു ..നമുക്കു അങ്ങോട്ട് പോകാം ..

മറ്റൊരു പ്രധാന വാര്ത്ത ഓണം പ്രമാണിച്ച് കാപ്പില്‍ ഷാപ്പ് വീണ്ടും ഒരു മാസത്തേക്ക് തുറന്നു പ്രവര്ത്തിക്കുന്നു .

Friday, August 8, 2008

ഓണപാട്ടെഴുത്ത് മത്സരം

ഇതു കുറെ മുന്നോട്ടു പോയി .പല നല്ല നല്ല ഗാനങ്ങളും മല്‍സരത്തില്‍ വന്നു .ഇതിന്റെ ഫലം ഇതുവരെ അറിവായിട്ടില്ല .നിങ്ങളും കൂടി സഹകരിച്ച് ഇതില്‍ നല്ല ഗാനം ഏത് എന്ന് പറയുക .പാമരന്‍ രാവിലെ എനിക്ക് ഫോണ്‍ ചെയ്തു പറഞ്ഞു " ഇതു ജനങ്ങള്‍ തീരുമാനിക്കട്ടെ " എന്ന് .ഇതാ നിങ്ങളുടെ വിലയിരുത്തിനായിആ ഗാനങ്ങള്‍ .
ആദ്യം വന്നത് ഒരു പടക്കം പൊട്ടല്‍ ഗാനമായിരുന്നു .അരൂപികുട്ടന്‍ വക .

അരൂപിക്കുട്ടന്‍/aroopikkuttan said...
ഒരു പവന്‍ സമ്മാനത്തിനുവേണ്ടിയുള്ള ഒന്നാന്തരം ഓണപ്പാട്ട്..

ഓണം വന്നോണം വന്നേ...ബൂലോക-
ത്തോണം വന്നോണം വന്നേ...(കോറസ്)
മാവേലിമന്നനായീ..മനോഹരന്‍
കാപ്പിലാനണ്ണനെത്തീ...
ഓണം വന്നോണം വന്നേ...ബൂലോക-
ത്തോണം വന്നോണം വന്നേ...(കോറസ്)
ഓലക്കുടയെവിടേ...ചെല്ലമ്മേ...
പോകുവാന്‍ നേരമായീ..
ഓണം വന്നോണം വന്നേ...ബൂലോക-
ത്തോണം വന്നോണം വന്നേ...(കോറസ്)
ഷാപ്പുവഴിപിടിച്ചാല്‍...അന്നമ്മേ..
ഓണക്കള്ളൊന്നടിക്കാം..
ഓണം വന്നോണം വന്നേ...ബൂലോക-
ത്തോണം വന്നോണം വന്നേ...(കോറസ്)
ആല്‍ത്തറവണ്ടികിട്ട്യാ...ലെന്റാമിനേ..
ആടിത്തകര്‍ത്തുപോവാം..
ഓണം വന്നോണം വന്നേ...ബൂലോക-
ത്തോണം വന്നോണം വന്നേ...(കോറസ്)
ജാതിമതങ്ങളില്ലാ...നമുക്കൊരു...
നാറുമക്കാദമീല്ലാ...
ഓണം വന്നോണം വന്നേ...ബൂലോക-
ത്തോണം വന്നോണം വന്നേ...(കോറസ്)
കേറിവാ കാപ്പിലാനേ..നമുക്കൊരു..
കുമ്മിയടിനടത്താം...
ഓണം വന്നോണം വന്നേ...ബൂലോക-
ത്തോണം വന്നോണം വന്നേ...(കോറസ്)
ഓടിവാ..ഗീതയമ്മോ നമുക്കിന്നൊ-
രോലന്‍ സ്പെഷലുവക്കാം...
ഓണം വന്നോണം വന്നേ...ബൂലോക-
ത്തോണം വന്നോണം വന്നേ...(കോറസ്)
മാടിവരുന്നതാരോ..മഹാബലി-
യല്ലതുമാണിക്യമോ...
ഓണം വന്നോണം വന്നേ...ബൂലോക-
ത്തോണം വന്നോണം വന്നേ...(കോറസ്)
ബൂലോകരൊത്തുകൂടീ...അടിപൊളി
യോണമിന്നോണമായേ..
ഓണം വന്നോണം വന്നേ...ബൂലോക-
ത്തോണം വന്നോണം വന്നേ...(കോറസ്)
ഓണം വന്നോണം വന്നേ...ബൂലോക-
ത്തോണം വന്നോണം വന്നേ...(കോറസ്)

പിന്നീട് കാ‍ന്താരി കുട്ടി വക

കാന്താരിക്കുട്ടി said...
അപ്പോള്‍ രണ്ടാമത്തെ പാട്ട് ഞാന്‍ പാടട്ടെ.. അരൂപി പാടുന്നതു പോലെ പാടാനൊന്നും എനിക്കറിയില്ല.. അപ്പോള്‍ തുടങ്ങാം..സ്വയം എഴുതിയതു വേണം എന്നാരും നിര്‍ബന്ധം പറഞ്ഞില്ല.. അതു കൊണ്ട് ആരോ എഴുതിയ ഒരു പാട്ടാ ഞാന്‍ പാടുന്നേ...ഫൌള്‍ ആകുമോ ???
എന്നാല്‍ തുടങ്ങട്ടെ.....

അത്തം പത്തിനു പൊന്നോണം..
ഒത്തു പാടുക നമ്മള്‍.....
ഓണം വന്നല്ലോ തിരുവോണം വന്നല്ലോ..

പനിസരി സനി പനിസരി സനി
സാനിപ നീപഗ പാഗരി ഗാരിസ നീ...(അത്തം...

മേലേത്തൊടിയിലെ തേന്മാവിന്‍ കൊമ്പ-
ത്തൊരൂഞ്ഞാലു കെട്ടണ്ടേ...
ഊഞ്ഞാലു കെട്ടണ്ടേ....
താഴെ മുറ്റത്തു വര്‍ണ്ണപ്പകിട്ടാര്‍ന്ന പൂക്കളം ഒന്നിച്ചു തീര്‍ക്കണ്ടെ... ( അത്തം.......)

ആമോദ ചിത്തരായ് മാവേലി മന്നനു സല്‍ക്കാരം നല്‍കേണ്ടേ
സല്‍ക്കാരം നല്‍കേണ്ടേ
ഓണപ്പാട്ടിന്റെ ഈണം മറക്കാതിരികുവാന്‍
ഒന്നിച്ചു പാടണ്ടേ.......(അത്തം..)

അപൂര്‍വ റോസാ ആയ ഒരു പാട്ടുകാരി ഒറ്റ ശ്വാസത്തില്‍ പാടിയ പാട്ടു .

Rare Rose said...
മാമരക്കൂട്ടിലെ പത്തായത്തില്‍
കുഞ്ഞിക്കുരുവി ചിലച്ചിടുമ്പോള്‍,
കണ്‍ചിമ്മി നിന്നൊരു തുമ്പപ്പൂവും
കാറ്റിനോടൊപ്പം ചിരിച്ചിടുമ്പോള്‍,
വരികയായോണം നടന്നു മെല്ലെ
കാടും പറമ്പും വീടും കടന്ന്...

പുലരി തന്‍ മഞ്ഞിതള്‍പൂവുകളില്‍
ആയിരം വര്‍ണ്ണങ്ങള്‍ വാരിപ്പൂശി
ചിങ്ങവെയിലു തുടുത്തിടുമ്പോള്‍
വരികയായോണം നടന്നു മെല്ലെ
കാടും പറമ്പും വീടും കടന്ന്...

ബാലികാബാലന്മാര്‍ മോദത്തോടെ
ഊഞ്ഞാലിലാടിക്കളിച്ചിടുമ്പോള്‍..,
പെണ്ണുങ്ങള്‍ കൈകൊട്ടിപ്പാടിടുമ്പോള്‍,
കുഞ്ഞുവിരലുകള്‍ തീര്‍ത്തിടുന്ന
പൂക്കളം മെല്ലെ ചിരിച്ചിടുമ്പോള്‍ ,
വരികയായോണം നടന്നു മെല്ലെ
കാടും പറമ്പും വീടും കടന്ന്...

നെല്ലുകള്‍ ഹര്‍ഷത്താല്‍ തലയാട്ടിടും
പച്ചപുതപ്പാര്‍ന്ന പാടങ്ങളില്‍
സന്തോഷത്തിന്‍ മണിമുത്തു വാരി
കുളിര്‍ത്തെന്നലായിട്ടൊഴുകിയെത്തി
വരികയായോണം നടന്നു മെല്ലെ
കാടും പറമ്പും വീടും കടന്ന്..........


അങ്ങനെ ഒറ്റശ്വാസത്തില്‍ ഞാനുമിതാ ഒരോണപ്പാട്ടെഴുതിയേ......!!!!!...ഒരു കാല്‍ പവനെങ്കിലും ഇതിനു തരണേ ഗീതേച്ചീ പ്രോത്സാഹനസമ്മാനമായിട്ടു .

പിന്നീടാണ് അപ്രതീക്ഷിതമായി അല്ഫുന്നിയുടെ വരവ് ..ഇതാ നിങ്ങള്‍ക്കായി

അല്ഫോന്‍സക്കുട്ടി said...
ഞാന്‍ എല്ലാരുടെയും പങ്കു വെട്ടി.

മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരും ഒന്നു പോലെ
കള്ളവുമില്ല ചതിയുമില്ലാ
എള്ളോള്ളമില്ലാ പൊളിവചനം.

മന്ത്രിമാര്‍ നാടു വാണീടും കാലം
മാനുഷരെല്ലാരും ഒന്നു പോലെ
കള്ളവുമുണ്ട് ചതിയുമുണ്ട്
എള്ളോള്ളമില്ലാ സദ്വ്ചനം.

ദീപസ്തംഭം മഹാശ്ചര്യം
എനിക്കും കിട്ടണം സമ്മാനം
കാപ്പിലാനേ സൂക്ഷിച്ചോ
ഇക്കളി തീക്കളി സൂക്ഷിച്ചോ.

പിന്നീടാണ് കൂട്ടത്തില്‍ പാട്ടും വെള്ളത്തില്‍ പൂട്ടുമായി കാപ്പിലാന്റെ ഒരു ഗാനം


കാപ്പിലാന്‍ said...
എന്നെയും മല്‍സരത്തില്‍ പങ്കെടുപ്പിക്കണം..ഇതാ ഞാനും ഒരു പാട്ടെഴുതി

മാമല മക്കള്‍ക്കിന്നാനന്ദമായ്
മണ്ണില്‍ വിരിഞ്ഞൊരു പൊന്നോണം
മലയാള നാടേ വാഴ്ക എന്നുമീ
മണ്ണിന്‍ മാലോകര്‍ക്കൊരു തിലകക്കുറിയായ്

മാവേലി മന്നന്‍ വാണൊരു നാളുകളില്‍
മാലോഴിഞ്ഞെല്ലാരും സന്തുഷ്ടരായ്
മണ്ണില്‍ ആനന്ദ മേകിയോരരച്ന്‍ തന്‍
ഓര്‍മ്മകള്‍ വീണ്ടും പുതുക്കാം ഈ ഓണനാളില്‍

മുക്കുറ്റി പൂവും വണ്ണാത്തി കിളികളും എത്തി
എങ്ങും ആനന്ദത്തിന്‍ പൂവിളികള്‍ ഉയര്‍ന്നു
അത്തപൂക്കളം തീര്‍ക്കുവാന്‍ പെണ്ണെ
വീണ്ടും എത്തുക നിയീ തിരുമുറ്റത്ത്‌ .

ഇതാ വീണ്ടും കാ‍ന്താരി തന്റെ സ്വന്തം പാട്ടുമായി വന്നു .

കാന്താരിക്കുട്ടി said...
ഓണപ്പാട്ടുകള്‍ ഇനിയും പാടാമോ കാപ്പിലാന്‍ ചേട്ടാ.. ഒരു കുഞ്ഞു ഗപ്പോ കാല്പവന്‍ സ്വര്‍ണ്ണമോ കിട്ടാന്‍ വല്ല വഴിയും ഉണ്ടോ എന്നു നോക്കിയതാ..
അപ്പോള്‍ തുടങ്ങട്ടെ


തുമ്പപ്പൂ നുള്ളി നടക്കും പൊന്നോണ പൂംതുമ്പികളേ
ചെല്ലപ്പൂ‍ൂങ്കാറ്റിന്‍ തേരില്‍ പൊന്നോണത്തിനു വന്നവരേ
നിറമുള്ള ചേലയുടുത്തു ചിറകുള്ള മഴവില്ലുകളേ
ഒരു പിടി മലരും പുതിയൊരു പാട്ടും
ഇനിയൊരു പെണ്ണിനു കൊണ്ടുക്കൊടുക്കാമോ (തുമ്പപൂ.....)ഉത്രാടമിരുണ്ടു വെളുക്കും തിരുവോണപ്പൂവിളികളുമായ്...
ഒരു മിന്നിനു പൊന്നും കൊണ്ട്
പുലരി ത്തേരു കിഴക്കു വരും
ഇരുകവിളീല്‍ നാണവുമായ്
ഇടനെഞ്ചില്‍ താളവുമായ്
മധുമാസ രാവില്‍ പെണ്ണിവള്‍ ചാരെ എത്തുമ്പോള്‍
നിങ്ങള്‍ മണമുള്ള മലരും കൊണ്ട് മണിയറ തീര്‍ക്കേണം... (തുമ്പപ്പൂ.....)

ശ്രീയുടെ ഒരു വിഷാദ ഓണ പാട്ടു .


ശ്രീ said...
എല്ലാവരും ഓണപ്പാട്ടെഴുതി തകര്‍ക്കുകയാണല്ലേ?

ന്നാ പിടിച്ചോ, എന്റെ വക ഒരെണ്ണം

♫ പെയ്തൊഴിയാത്തൊരു മഴയുടെ ഓര്‍‌മ്മകള്‍‌
വിങ്ങും മനസ്സിന്റെ തേങ്ങലുകള്‍...‌
ഓര്‍‌മ്മ തന്‍‌ വീഥിയിലെന്നോ കൈവിട്ട
താരാട്ടുപാട്ടിന്‍‌ സംഗീതമായ്…

ഓര്‍‌മ്മകള്‍‌ തേടിയെത്തുന്നു മെല്ലെ
മറവി തന്‍‌ മൂടല്‍‌ മഞ്ഞലിഞ്ഞൂ…
വ്യക്തമല്ലെങ്കിലും കേള്‍‌ക്കാമെനിക്കേതോ
തംബുരു തന്‍‌ ശോക ഗാനം…

സ്മൃതി നിലാവിലെ നിഴലുകള്‍‌ മാത്രമായ്
പോയ കാലത്തിന്റെ കാല്‍‌പ്പാടുകള്‍‌
ഇന്നലെയെന്നിലോ മൊട്ടിട്ട സ്വപ്നങ്ങള്‍‌
ഇനിയും വിടരാത്ത പുഷ്പങ്ങളായ്…

ഉത്രാട രാത്രിയില്‍‌ ഉല്ലാസവേളയില്‍‌
ഓണ നിലാവിന്റെ ഓര്‍‌മ്മകളില്‍‌
ഇന്നെന്റെയാത്മാവില്‍‌ കേവലം സ്പന്ദനം
മാത്രമായ് തീര്‍‌ന്നൊരെന്‍‌ ബാല്യകാലം. ♫

ഓര്‍മ്മകളുടെ ഉണ്ഞാല്‍ ആട്ടവുമായി കനല്‍


കനല്‍ said...
ഓര്‍മയിലെനിക്കോരു ബാല്യകാലം
അച്ഛന്‍ ഓണപുടവ വാങ്ങിത്തരുന്ന നല്ലകാലം.
പൂവിളിയുമായി കുട്ടന്‍ കൂട്ടുകാരുമൊത്തു
പൂക്കളിറുക്കാന്‍ നടന്ന പുണ്യകാലം.

പുഞ്ചിരി പൊഴിക്കുമാ പത്രാസുകാരി പെണ്ണിനായി
പൂമരതുമ്പത്ത് വലിഞ്ഞുകയറിയൊരുകാലം.
കൊമ്പില്‍ കുടുങ്ങി ഉടുമുണ്ടഴിഞ്ഞെന്‍ നാണമെല്ലാ
പെണ്ണിന്‍ കുണിങ്ങിചിരിയില്‍ പോയൊരുകാലം.

ഊഞ്ഞാലുയര്‍ത്തിയാട്ടിയവളെ കരയിച്ച്
കലിതീര്‍ത്തൊരു കുഞ്ഞുകാലം
ഉഞ്ഞാല്‍ശിഖരമെന്‍ ശിരസ്സില്‍ തട്ടി
ഓര്‍മിക്കാനെന്നില്‍ മുറിവുണ്ടാക്കിയൊരു വസന്തകാലം

ഇനിയും കൂടുതല്‍ ഗാനങ്ങള്‍ മുന്നോട്ടു വരാന്‍ ഉണ്ട് .നിങ്ങള്‍ പറയുക നിങ്ങള്ക്ക്ഏറ്റവും പ്രിയം തോന്നിയ പാട്ടു .

Sunday, August 3, 2008

അന്താക്ഷരി മത്സരംഓണം മല്‍സര ഇനങ്ങള്‍ ആരംഭിക്കുകയായി ,ആദ്യമായി അന്താക്ഷരി മല്‍സരം .അതിനു മുന്‍പേ എല്ലാവര്ക്കും ആശ്രമത്തില്‍ നിന്നുള്ള സദ്യയില്‍ പങ്കെടുക്കാം.ഇത് കഴിച്ചു സുഖം ആയിരുന്ന്.അന്താക്ഷരി മല്‍സരത്തില്‍ പങ്കെടുക്കുക.
ഇതില്‍ ആദ്യം കമെന്റ് എഴുതുന്ന ആള്‍ എഴുതുന്ന വരികളുടെ അവസാന അക്ഷരത്തില്‍ നിന്നും അടുത്ത ആള്‍ എഴുതണം. എല്ലാം ഓണത്തെക്കുറിച്ചുള്ള പാട്ടുകള്‍ ആയിരിക്കണം .
പണ്ട് കുട്ടിക്കാലത്ത് ഓണം വരുമ്പോള്‍ ഞങ്ങള്‍ കടുവാ കളിക്കാന്‍ പോകും.ഓണ പുല്ലുകള്‍ എല്ലാം ദേഹത്ത് കെട്ടി രാത്രികാലങ്ങളില്‍ വീട് തോറും പാടും .കിട്ടുന്ന ഉപ്പേരിയും ,പിന്നെ ഉണ്ടാ എന്നിവ ഞങ്ങള്‍ കഴിക്കും .അത് അന്ത ക്കാലം.
പിന്നെ ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ ദേഹത്ത് മൊത്തം പെയിന്റ് അടിച്ചു കടുവയും പുലിയും കളിക്കുന്നത് കണ്ടിട്ടുണ്ട് .
അങ്ങനെ കുട്ടിക്കാലത്ത് ഞങ്ങള്‍ പാടാന്‍ പോകുമ്പൊള്‍ പാടിയ ഒരു പാട്ട് ഞാന്‍ ഇപ്പോള്‍ പാടാം അതിന്റെ ബാക്കി ആയിട്ട് നിങ്ങള്‍ പാടണം.
പട്ടി കടിക്കല്ലേ വീട്ടുകാരെ ഞങ്ങള്‍
പട്ടാണി മാരായ പിള്ളാര്‍ ആണേ
താനാന ..താനാന ..തന്നാരാണന
താനാന ..താനാന ..തന്നാരാണന
കാട്ടില്‍ കിടന്നൊരു കള്ളക്കരടിയെ
കൂട്ടിലാക്കി ഞങ്ങള്‍ കൊണ്ടുവന്നെ
താനാന ..താനാന ..തന്നാരാണന
താനാന ..താനാന ..തന്നാരാണന
ബാക്കി ഓര്‍മ്മ കിട്ടുന്നില്ല .അപ്പോള്‍ ഇതിന്റെ ബാക്കി ആയിട്ട് പാടാം .ഇവിടെ അവസാന അക്ഷരം "ത "
അപ്പോള്‍ താ വെച്ച്‌ പോരട്ടെ ...

Saturday, August 2, 2008

ആശ്രമത്തിലെ ഓണകാഴ്ച്ചകള്‍

സഹൃദയരെ ,കലാപ്രേമികളെ
മാനം തെളിഞ്ഞു മനം നിറഞ്ഞു ( കടപ്പാട് ആര്‍ക്കോ ).ആകാശത്തിലെ കാര്‍മേഘങ്ങള്‍ മെല്ലെ മാറി തുടങ്ങിയിരിക്കുന്നു .ഇതാ നമ്മള്‍ കാത്തു കാത്തിരുന്ന ഓണനാളുകളും വന്നെത്തി .മുക്കുറ്റി പൂവുകള്‍ ചിരിതൂകി നില്ക്കുന്നു .
ഇനിയും ആശ്രമത്തിലെ ഓണ നാളുകള്‍ .ഓണത്തപ്പന്‍ ,ഓണത്തല്ല് ,ഓണസദ്യ ,കൂടാതെ അത്തപൂവിടല്‍ മത്സരം ,വടം വലി മത്സരം ,ഉറിയടി മത്സരം ,വള്ളം കളി ( കടപ്പാട് നിരക്ഷരന്‍ )എന്നീ വിവിധ പരിപാടികളോട് കൂടി നടത്തണം എന്നാണു ആഗ്രഹം .
കൂടുതല്‍ വിവരങ്ങള്‍ സമയാസമയങ്ങളില്‍ നിങ്ങളെ അറിയിക്കും .
നന്ദി ..

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.