അന്തേവാസികള്‍

Thursday, July 31, 2008

എഴുത്തുകാരുടെ പ്രസവ വേദന

എഴുത്തുകാര്‍ പ്രസവിക്കാര്‍ ഉണ്ടോ ? പ്രസവത്തിനു വേദന ഉണ്ടോ ? കുഞ്ഞുങ്ങള്‍ ഇല്ലാത്തവര്‍ ആരുടെയെന്കിലും കുഞ്ഞിനെ ദത്തെടുത്തി വളര്‍ത്തിയാല്‍ അത് പാപമാണോ ? ഇന്നലെ രാത്രി എന്നെ അലട്ടിയ കുറെ ചോദ്യങ്ങള്‍ ആയിരുന്നു അത് .

ഞാന്‍ എത്രയോ എണ്ണത്തിനെ പെറ്റു കൂട്ടി .ചിലര്‍ ഒക്കെ കുഞ്ഞു കൊള്ളാം ,കുഴപ്പമില്ല എന്നൊക്കെ പറയാറുണ്ട് .അതൊന്നും ഞാന്‍ അത്രയ്ക്ക് വിലയിടാര്‍ ഇല്ല. എന്റെ കുറെ കുഞ്ഞുങ്ങളെ കുറുക്കന്‍ വന്നു ഞൊണ്ടികൊണ്ടു പോയിട്ടും ഞാന്‍ അത്രയ്ക്ക് കാര്യമാക്കിയില്ല .എനിക്ക് ഇതുവരെ യാതൊരു വേദനയും മുകളില്‍ പറഞ്ഞ പ്രസവത്തിലോ, കുഞ്ഞിനെ മോഷ്ടിച്ച് കൊണ്ടു പോയതിലോ ഇല്ല .ഒരു പക്ഷെ എന്റെ എഴുത്തുകള്‍ കൊള്ളാത്തത് കൊണ്ടാകാം വേദന ഇല്ലാത്തത് .കഴിഞ്ഞ ഒരാഴ്ച ആയി ബ്ലോഗിലെ പ്രശ്നം ഇതായിരുന്നു .എഴുത്തുകാരുടെ പ്രസവ വേദന .

കേരല്സ്.കോം എന്ന കമ്പനി പ്രശ്നം വന്നപ്പോള്‍ ഞാന്‍ ആയിരുന്നു സജിയോടു പറഞ്ഞതു ഇതു പുറത്തു കൊണ്ടുവരണം എന്നത് .ആദ്യം സജിക്ക് മടി ആയിരുന്നു ." എനിക്കങ്ങനെ ഒന്നും എഴുതാന്‍ അറിയില്ല " എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു .പിന്നീട് എന്റെ നിര്‍ബന്ധത്തിനു വഴങ്ങി ആണ് ആ പ്രശനം പുറത്തു കൊണ്ടുവന്നത്.പിന്നീട് ഞാന്‍ അവിടെ പോയി കുടുതല്‍ പഠിച്ചപ്പോള്‍ ആണ് എന്റെതും മോഷണം പോയ കൂട്ടത്തില്‍ ഉണ്ട് എന്നത് .
അരൂപി ഞാന്‍ ഇവിടെ ഒരു കുറിപ്പ് എഴുതുന്നത് എന്റെ വിഷമം കൊണ്ടാണ് ,സജി എന്റെ ആരും അല്ല .അജിത്തും എന്റെ ആരും അല്ല .പക്ഷെ കുറെ പേര്‍ ചേര്ന്നു ഒരാളിനെ ഇങ്ങനെ തല്ലികൊല്ലാന്‍ മാത്രം ഉള്ള തെറ്റുകള്‍ ഒന്നും അവന്‍ ചെയ്തിട്ടില്ല .അവന്‍ നല്ല കഴിവുള്ള പയ്യന്‍ ആണ് .ഇതിലും ശക്തമായി സജി തിരിച്ചു വരും .അതെനിക്ക് ഉറപ്പുള്ള കാര്യമാണ് .സജിക്ക് ഞാന്‍ സപ്പോര്‍ട്ട് ചെയ്തപ്പോള്‍ അവന്‍ എന്നോട് പറഞ്ഞ കാര്യം കൂടി കേള്‍ക്ക " മാഷേ , നിങ്ങള്‍ക്ക് ഭ്രാന്താണോ ".എന്റെ കാര്യം ഞാന്‍ നോക്കാം .ഇന്നലെ മാണിക്ക്യം ചേച്ചിയുമായി ഞാന്‍ അല്പം ഉടക്കി സംസാരിച്ചപ്പോള്‍ സജി പറഞ്ഞു " എന്തിനാ മാഷേ ,എനിക്ക് വേണ്ടി നിങ്ങള്‍ തമ്മില്‍ പിണങ്ങുന്നതെന്ന് "
അരൂപിയുടെ പോസ്റ്റില്‍ കിടക്കുന്ന അരൂപി എഴുതിയ ആദ്യ കത്ത് വായിക്കുക .അതില്‍ വ്യക്തമായി സജി എന്നെഴുതിയിട്ടുണ്ട് , പക്ഷെ സജി ,ചേട്ടന്‍ ആണ് ,സുഹൃത്താണ് എന്ന് പറയുന്ന അജിത് ഒരക്ഷരം പോലും സജിയെക്കുരിച്ചു പറഞ്ഞിട്ടില്ല പകരം ഒരു ബ്ലോഗര്‍ എന്നാണു പറഞ്ഞിരിക്കുന്നത് .സജി ആദ്യമേ പറഞ്ഞു അജിതെട്ടനോട് ചോദിച്ചിട്ടാണ് ചെയ്തത്.ആദ്യം അജിത് ,സജിക്കയച്ചൂ എന്ന് പറയുന്ന അരൂപിയുടെ പോസ്റ്റില്‍ കിടക്കുന്ന ആ കത്ത് വായിക്കുക .അതില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട് " ഞാന്‍ എഴുതിയ വരികള്‍ എന്റെതും ,നീ എഴുതിയ വരികള്‍ നിന്റെതും " അപ്പോള്‍ ഈ പ്രശനം അജിത്തിന് അറിയാം .പക്ഷെ രണ്ടാമത്തെ കത്തില്‍ ,ഷൂട്ടിങ് നടക്കുന്ന സ്ഥലത്തു വെച്ചാണ് ഈ കാര്യം അജിത് അറിയുന്നതെന്നാണ് .സത്യാവസ്ഥ ജനങള്‍ക്ക് അറിയണം .
ഒരാളിന്റെ ഒന്നോ രണ്ടോ വരികളോ ,അല്ലെങ്കില്‍ ആ ആശയമോ ഒരാള്‍ കടം കൊള്ളുന്നത്‌ ഒരു തെറ്റാണോ ? എന്റെ എന്തെങ്കിലും അങ്ങനെ കൊണ്ടുപോയാല്‍ ഞാന്‍ സന്തോഷിക്കും കാരണം ആ കൊണ്ടുപോയ ആള്‍ അതിന് വിലയിടുന്നല്ലോ എന്ന ആ സന്തോഷം ( എന്റെ കൈയില്‍ ഒന്നും ഇല്ല കൊണ്ടുപോകാന്‍ ,അത് വേറെ കാര്യം ) .സജിക്ക് ഇതിലും നന്നായി എഴുതാന്‍ കഴിയും .ഈശ്വരന്‍ എല്ലാ കഴിവുകളും കൊടുക്കട്ടെ .ഇങ്ങനെ രംഗത്ത് വരാതെ മറഞ്ഞു ഇരിക്കേണ്ട കാര്യമില്ല സജി ..അറ്റ്‌ ലീസ്റ്റ് ഞാന്‍ എങ്കിലും ഉണ്ടാകും ..കൂടാതെ നിങ്ങളുടെ പഴയ ആ ചെല്ലാക്കിളികളും .
ഇനി എന്നെ കുറിച്ച് ,ഞാന്‍ പറഞ്ഞല്ലോ ,ഇതിന്റെ ഭവിഷ്യത്തുകള്‍ ഞാന്‍ നോക്കുന്നില്ല .ഇതിനേക്കാള്‍ അധികം ആയി വിന്‍സ് എന്നെ കുറിച്ച് ഈ ബ്ലോഗ് ആയ ബ്ലോഗ് മുഴുവന്‍ ചീത്ത വിളിച്ചു നടന്നിട്ടും എനിക്കൊരു കുഴപ്പവും ഉണ്ടായില്ല .അന്ന് എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ ആരും വന്നതും ഇല്ല .
ഇതു ഒരു പോസ്റ്റ് അല്ല .ഇതു അരൂപിയുടെ പുതിയ പോസ്റ്റില്‍ ഇടാന്‍ എഴുതിയ എന്റെ കമെന്റ് ആണ് .എനിക്കിനിയും അവിടെ കമെന്റാന്‍ താത്പര്യം ഇല്ലാത്തതുകൊണ്ട് ഇവിടെ എഴുതുന്നു എന്ന് മാത്രം .

Tuesday, July 29, 2008

മിന്നാമിന്നിയുമായി ഒരു അഭിമുഖം

നമസ്കാരം
ബ്ലോഗായനം നമ്മള്‍ തമ്മില്‍ എന്ന പ്രോഗ്രാമിലേക്ക് എല്ലാ ശ്രോതാക്കള്‍ക്കും സ്വാഗതം .

ഇന്ന് നമ്മുടെ അതിഥി ആയി ഇവിടെ എത്തിയിരിക്കുന്നത് മിന്നാമിന്നി എന്ന ബ്ലോഗര്‍ ആണ് .കൂടാതെ കാനഡയില്‍ നിന്നും മാണിക്ക്യം ,സൌദിയില്‍ നിന്നും നന്ദു എന്നിവരും ഓണ്‍ ലൈനില്‍ ഉണ്ട് .

നമുക്ക് ആദ്യം മിന്നാമിന്നിയെ പരിചയപ്പെടാം .
$$:-നമസ്കാരം മിന്നാമിന്നി ,താങ്കള്‍ ഈയിടെയായി വളരെ ഭാരത്തിലും ദുഖത്തിലും ആണന്നു അറിയാം

അതിന്റെ കാരണങ്ങള്‍ എന്താണ് ?
♥♥:- ഇഷ്ടമാണ് നൂറുവട്ടം.!!നമസ്കാരം സ്വാമി -അതെ ഈയിടെയായി എനിക്ക് കഷ്ടകാലം ആണന്നു തോന്നുന്നു .
$$:-അതിനെ പറ്റി ഒന്ന് വിശദീകരിക്കാമോ ?

♥♥:-തീര്‍ച്ചയായും ,എന്‍റെ കലാലയ സ്മരണകള്‍ എന്ന പോസ്റ്റില്‍ ഉള്ള ചെല്ലക്കിളികള്‍ എല്ലാം കൂടി ഇടിച്ചു കയറി ആകെ പ്രശനം ആക്കി ..ആ സമയത്താണ് അരൂപി എന്ന ബ്ലോഗര്‍ എനിക്കെതിരെ ആരോപണം ആയി വന്നത് .


$$:-ഞാനും വായിച്ചു -താങ്കള്‍ അജിത്തിന്റെ വരികളെ പിടിച്ചു എന്നാണല്ലോ അരൂപികുട്ടന്‍ പറഞ്ഞു നടക്കുന്നത് .
വരികളെ പറ്റി ഒന്ന് വിശദീകരിക്കാമോ ?

♥♥:-എനിക്ക് എന്നും പ്രചോതനം ആയിരുന്നു ,അജിത്തേട്ടന്റെ വരികള്‍ .അത് കാണുമ്പോള്‍ ഒക്കെയും ഒന്ന് പിടിക്കണം എന്ന് തോന്നും .അങ്ങനെ ഞാന്‍ അജിത്തേട്ടനോടും ഈ കാര്യം സൂചിപ്പിച്ചു .

അദ്ദേഹം പറഞ്ഞത് "എന്‍റെ വരികള്‍ എന്‍റെ വരികളും സജിയുടെ വരികള്‍ സജിയുടെ വരികളും എന്നാണു . സ്വന്തമായിട്ടുള്ള വരികളില്‍ പിടിച്ചു കളിച്ചാല്‍ മതി എന്നാണു പറഞ്ഞത് .
അവസാനം രണ്ടും കല്‍പ്പിച്ചു ഞാന്‍ ആ വരികളില്‍ പിടിച്ചു

$$:- ഈ മുഖം ഇല്ലാത്ത ആളാണോ ഈ അരൂപി കുട്ടന്‍ എന്ന് പറയുന്നത്? ഇന്ന് രാവിലെയും ശ്രീമാന്‍ നന്ദു ആ മുഖങ്ങളെ പറ്റി സംസാരിച്ചു .
നമുക്ക് നന്ദുവിന്റെ അടുക്കലേക്കു പോകാം

$$:-ഹലോ നന്ദു -ഈ മുഖങ്ങളെ പറ്റി എന്താണ് താങ്കള്‍ക്ക് പറയാന്‍ ഉള്ളത് ?

@നന്ദു:- നമസ്കാരം സ്വാമിജി ,മുഖം ഇല്ലാത്തവരല്ല, ആ മുഖം എന്‍റെ മുന്നില്‍ തെളിഞ്ഞു വരുന്നുണ്ട് , ഒരു നാള്‍ കള്ളന്‍ പുറത്തു വരും .കപ്പലില്‍ ഉള്ള ആ കള്ളനെ വളരെ താമസിയാതെ തന്നെ താങ്കളുടെ മുന്നിലേക്ക് തരാം .കാത്തിരിക്കുക വേറെ ഒന്നും പറയുന്നില്ല .

$$:- നന്ദി ..നന്ദു ..ഈ സമയം കാനഡയില്‍ ഉള്ള മാണിക്ക്യം ലൈനില്‍ ഉണ്ട് .
$$:- നമസ്കാരം മാണിക്ക്യ ചേച്ചി . ഇപ്പോഴത്തെ ബൂലോക നിലവാരം എന്താണ് ?

♫ ♫:- നിലവരം എന്നു പറഞ്ഞാന്‍ വാല്‍ അല്ലാത്തത് എല്ലം അളേല്‍ ആയി..

$$:- എന്താണ് ഒരു മാതാവ് എന്ന നിലയില്‍ ഈ പ്രശ്നത്തില്‍ പറയുവാന്‍ ഉള്ളത് .
♫ ♫:- "ചെറുപ്പത്തില്‍ കട്ടാല്‍ ചെറുവിരല്‍ ചെത്തണം" .എന്നാ ഞങ്ങള്‍ ഒക്കെ പഠിച്ചിരിക്കുന്നത്..

$$:-- ഇന്നലെ പറയുകയുണ്ടായല്ലോ അജിത് ഫ്രണ്ട് ആണെന്ന് ? അങ്ങനെയെങ്കില്‍
‍ എത്രകാലമായി അറിയാം .
♫ ♫:- അജിത്തിന്റെ പ്രായം ഭൂലോകം അറിയുന്നത് അദ്ദേഹത്തിനിഷ്ടമല്ലങ്കില്ലോ.
(അദ്ദേഹവും ഒരു ചുള്ളനല്ലേ? പോരാത്തതിനു സിലിമാക്കാരനും!) കാപ്പിലാന്‍ മാഷേ വിട്ട് പിടി...

$$:-ഈ പ്രശനത്തില്‍ അജിത്തിന്റെ നിലപാട് എങ്ങനെയാണു ?
♫ ♫:- അറിഞ്ഞിടത്തൊളം അവിടെ നിലത്തു പാടില്ല .

$$:- അജിത്തിന്റെ ആ വരികളെ കുറിച്ച് എന്താണ് ചേച്ചിക്ക് പറയാന്‍ ഉള്ളത് ?
♫ ♫:- എനിക്ക് ഒരു പിടിയുമില്ലാ ..അതിനെ കുറിച്ചു പറയാന്‍

$$:- നന്ദി മാണിക്ക്യം അവസാനമായി ഒരു ചോദ്യം കൂടി .കേരല്സ് .കോം നടത്തിയ കോഴി മോഷണത്തില്‍ ,കാപ്പിലാന്‍ മഹാകവിയുടെ പത്തുകവിതകള്‍ ആ കുറുക്കന്‍ അടിച്ചുകൊണ്ട് പോയി .അതിനെതിരെ ശബ്ദം ഉയര്‍ത്താന്‍ ഒരു സഞ്ചി സജിയും ആയും വന്നില്ലല്ലോ ? അതിനു പിന്നിലുള്ള ചേതോവികാരം എന്താണ് ?

♫ ♫:- "കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്കാ കൊത്തി പോയ്!!
കിട്ടിയാല്‍ ഊട്ടീ പോയാ ചട്ടി, ഇതാ ചേതോവികാരം.

$$:- നന്ദി മാണിക്ക്യം ചേച്ചി .
$$- കാപ്പിലാന്റെ കൃതികളില്‍ തേങ്ങാ പൊട്ടിക്കാന്‍ ഉള്ള കോട്ടഷെന്‍ സജി ആണ് എടുത്തിരിക്കുന്നത് എന്നത് വാസ്തവം ആണോ ?

മിന്നാമിന്നി ..ഇനിയും താങ്കളുടെ ഭാവി പരിപാടി എന്താണ് ?
♥♥:‌- ഹൈ ഹൈ ഹൈ ..ഭാവി പരിപാടി എന്ന് വെച്ചാല്‍ ആദ്യം ലവനെ പൊക്കണം .
പിന്നെ എനിക്ക് ഒരു ചിന്ന ചെല്ലക്കിളി ഉണ്ട് .
അവളും ഞാനും തമ്മിലുള്ള കല്യാണം ഉടനെ നടക്കും .
$$:- അപ്പോള്‍ ബ്ലോഗ് ജീവിതം ഉപേക്ഷിക്കാന്‍ തീരുമാനിച്ചോ ?
♥♥:-അമ്മച്ചിയാണേ ആ വെള്ളം വാങ്ങി വെച്ചാല്‍ മതി .
$$:- നന്ദി -മിന്നാമിന്നി ഇത്രയും നേരം ഞങ്ങളുമായി സഹകരിച്ചതില്‍ .
♥♥:- ഹൈ ഹൈ ഹൈ നന്ദി .

♥♥$$♪♪ ♥♥ $$♪♪ ♥♥$$♪♪ ♥♥$$♪♪ ♥♥$$♪♪ ♥♥$$♪♪

Monday, July 28, 2008

ഏലസ്സാ ഇന്നാ പിടി ...

കലാസ്നേഹികളെ, കലാകാരന്മാരെ .
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ വായിക്കുന്നത് മാണിക്ക്യം .
കോപ്പി പേസ്റ്റ് ഒരു കല ആണെന്ന് എല്ലാവര്ക്കും അറിയാമല്ലോ ,അതുപോലെ തന്നെ മോഷണവും .കേരല്സ് .കോം മോഷണം നടത്തിയതിനെ പറ്റി ഇവിടെ കരിവാരം ആചരിചിരുന്നുവല്ലോ .അതുപോലെ മറ്റൊരു മോഷണം ആണ് അരൂപി കുട്ടന്‍ വെളിച്ചത്തു കൊണ്ടുവന്നത്.
മഹാകവി കാപ്പിലാന്‍ തന്റെ "ഉന്നതങ്ങളിലെ സ്തുതി"
എന്ന ഘണ്ട കാവ്യത്തില്‍ ഇങ്ങനെ പാടി .....( ലിങ്ക് )
മിന്നാമിന്നി എന്ന കലാപ്രതിഭ വന്ന് ഇങ്ങനെ പറയുകയുണ്ടായി :-
"എനിക്ക് തോന്നുന്നു ഇതൊരു മനസ്സായി സങ്കല്‍പ്പിച്ചാലൊ എന്ന് കാരണം ഉയരങ്ങളിലേയ്ക്ക് പറക്കാന്‍ ശ്രമിയ്ക്കുന്ന ഒരുപാടുപേര്‍ ചിറകറ്റ പട്ടം പോലെ നമുക്കിടയില്‍ ഉണ്ട്..എന്തായാലും നന്നായിട്ടുണ്ട് മാഷെ !!

മിന്നാമിന്നിയുമായി ഒരു കൂടി കാഴ്ച തത്സമയ സംപ്രേഷണം :-

♪♪:അരൂപികുട്ടന്റെ പോസ്റ്റ് വന്ന വിവരം ഇന്നലെ രാവിലെ എന്നെ അറിയിച്ചത് സജിയാണ് ..
ഞാന്‍ അതുവായിച്ചു പ്രതികരിക്കുന്നതിനു മുന്നെ ഒന്നും കൂടി തിരക്കാം എന്നു തന്നെ തീരുമാനിച്ചു.കാരണം അജിതും അതുപോലെ സജിയും രണ്ട് പ്രതിഭകള്‍ ആണ്.

സജി കലാലയ സന്ധ്യകള്‍ എഴുതുന്ന അവസര‍ത്തില്‍ 'മാര്‍ച്ചിന്റെ നിയോഗം' - മുതല്‍ പറഞ്ഞപ്പോള്‍ ആ ആശയം നല്ലതാ പക്ഷെ വിരഹം മാര്‍ച്ചില്‍ അല്ല അപ്പൊള്‍ ക്യാമ്പസ് പരീക്ഷ പനിയുടെ ചൂടാ‍യി സ്വല്പം കൂടി കയറ്റി പിടി. ഒരു വാലന്റൈന്‍‌സ് ഡേയും സെന്റോഫ് പാര്‍‌ട്ടിയും ഒക്കെ ചേര്‍ത്തു എഴുതാമെന്നു ചര്‍ച്ച ചെയ്തു പിരിഞ്ഞു .കുറച്ചു കഴിഞ്ഞപ്പോല്‍
"കലാലയ സന്ധ്യകള്‍ " പെറ്റു വീണു...57 കമന്റുകള്‍ വാരികൂട്ടി
[സജിയുടെ വാക്കുകളില്‍ അസുയതൊന്നും വിധം]
കലാലയ സന്ധ്യ മുന്നേറുന്നു....അതേ! നല്ല ഒരു റ്റൊപിക്ക് ആണ് ഏറ്റുപിടിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടം തോന്നുന്ന ദിവസങ്ങളുടെ ഓര്‍മകള്‍!! ..... പത്തു ദിവസത്തിനു മുന്നേ വന്നതാണീ പോസ്റ്റ്!
കുറച്ചു കഴിയുമ്പോള്‍ കിളിവാതിലില്‍ മുട്ടി വിളിച്ചു അലറി കരഞ്ഞു ‍അടുത്ത് വരുന്നു സജി

"♥♥സജി:- അജിത്തേട്ടന്റെ കാര്യം മാണിക്യത്തിനും അറിയാവുന്നതാണല്ലോ .
ശ്ശൊ! അത് വളച്ചോടിക്കുന്നതിനു മുന്നെ അതിനു ഒരു കമന്റ് എഴുത് , മാണീക്യമേ !
",അജിത്തേട്ടന് ഞാന്‍ മെസേജ് അയ്ച്ചീട്ടുണ്ട്,പുള്ളി ഫ്രീ അകുമ്പോള്‍ വന്നോളും,
ആദ്യമേ അജിത്തേട്ടന്‍ വന്ന് പറഞ്ഞാല്‍ കുഴപ്പമില്ലൊ ഇല്ലെങ്കില്‍ ആരെങ്കിലുമൊക്കെ വന്ന് വളച്ചൊടീക്കില്ലേ അത്?, ഞാന്‍ അതില്‍ എഴുതീട്ടുണ്ട്..ഞാന്‍ മുബൈലില്‍ വിളിച്ചൂ,
അജിത്തേട്ടനെ കിട്ടി.ഇങ്ങോട്ട് വിളിക്കാന്ന് പറഞ്ഞു, അല്ല ഞാന്‍ വിചാരിക്കുന്നത്
അജിത്തേട്ടന്‍ വന്ന് പറഞ്ഞാല്‍ പോരേ?
ഒരു സബ്‌ജക്‍റ്റ്‌ തന്നത് കൊണ്ടാണ് ഞാന്‍ എഴുതിയത് എന്ന്, എന്നാലും നാണക്കേടല്ലെ ?
ആള്‍ക്കാര് എന്ത് കരുതും ഇത്രയും നാള്‍ ഞാന്‍ ഉണ്ടാക്കിയെടുത്ത ഇമേജ് പോവില്ലെ

♪♪:ശരിയാ ഇതോരു ഇമ്മേജിന്റെ കൂടെ പ്രശനം ആണല്ലൊ"

♥♥:അതെ അജിത്തേട്ടന് ഞാന്‍ ഇട്ടതാ, പുള്ളിക്കാരന്‍ എഴുതാന്‍ നേരമില്ല യേത്?

"ഡിയര്‍ അരൂപി. സജി എന്റെ സുഹൃത്താണ് സ്നേഹച്ചിലങ്കകള്‍ എന്ന പ്രോഗ്രാം ടെലികാസ്റ്റ് ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അത് ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്ക് അയച്ചൂ അക്കുട്ടത്തില്‍ സജിക്കും. അപ്പോള്‍ സജി എന്നോട് മറ്റൊരു രൂപത്തില്‍ അത് അവതരിപ്പിക്കുന്നു എന്ന് പറയുകയുണ്ടായി എന്നോട് അനുവാധം ചോദിച്ചിട്ടാണ് സജി അത് സജിയുടെ പോസ്റ്റുകളില്‍ ചേര്‍ത്തത് അതിലെ കുറച്ച് വരികള്‍ അയാള്‍ എടുത്തൂ എന്ന് കരുതി അയാള്‍ കുറ്റക്കാരനാകുമോ..?"

♥♥:ഇത്രയും മതി. ഇത് മാഷിന്റെ ഐഡി ലോഗിന്‍ ചെയ്ത് ഒന്നു പോസ്റ്റ് ചെയ്താല്‍മതി
മാഷ് ഇത് ചെയ്തില്ലെങ്കില്‍ എന്നെ എല്ലാവരും കള്ളന്‍ എന്ന് വിളിക്കും മാഷെ പ്ലീസ് ഞാന്‍ എല്ലാവരുടേയും മുന്നില്‍ ഒന്നുമല്ലാതായിപ്പോകും മാഷെ എന്നെ സഹായിക്കില്ലെ..? "
♥♥: ആദ്യം എന്റെ നിരപരാധിത്വം! ഒരു കമന്റ് ഇടു അരൂപിക്ക് ‌ ,
നിങ്ങളോക്കെ എന്നെ കുരങ്ങ് കളിപ്പിക്കുവാണല്ലെ?

♪♪:ഞാന്‍ എന്തു ചെയ്യാനാ? അജിതും നിയും തമ്മില്‍ പര്‍ട്ട്ണര്‍ ഷിപ്പില്‍ എഴൂതി എന്നു പറഞ്ഞോളു,‍ ആദ്യം തന്നെ പറഞ്ഞു മിണ്ടാതിരിക്കാന്‍ കേള്‍ക്കില്ല പല്ലിട കുത്തി എല്ലാ മൂക്കിനു താഴെയും കൊണ്ട് വച്ചിട്ട് മണക്കുന്നൊ മണക്കുന്നൊ എന്നു ചോദിച്ചാല്‍???
ഞാന്‍ ഇതു തന്നെ ഞാന്‍ അവിടെ കമന്റ് ആക്കും

♥♥: എന്തേലും ചെയ്യ്

♪♪: എന്തേലും ചെയ്യ് എന്ന് പറഞ്ഞ സ്ഥിതിക്ക് വളരെ സുതാര്യമായ ഒരു റിപ്പൊര്‍ട്ട് തന്നെ ആവാം അല്ലെ? എല്ലാ ബ്ലൊഗിലും മിന്നി മിന്നി പാറി നടന്ന മിന്നാമിനുങ്ങ് ,
അല്ലാ പുള്ളാരല്ലെ പുണ്ണാക്കല്ലെ എന്നു കരുതിയാ പോരെ?
ന്റെ ബ്ലോഗിനാര്‍ക്കാവിലമ്മേ!!
സാരമില്ലാ മിന്നാമിനുങ്ങേ ഇതൊക്കേ പോയി ഇതിന്റച്ഛന്‍ കാലം വരും ..
അപ്പോള്‍ അജിത് പറഞ്ഞു അല്ല അജിത്തിനോട് പറഞ്ഞു അതൊ അജിത്തും പറഞ്ഞു
ങേഃ ? ങാ‍ഹാ ! ങും ! അത്ര തന്നെ !
ഇത്രയും കഷ്ടപ്പെട്ടതിന് ഒരൊ പരിപ്പ് വടയും ചായയും, ഇല്ലേ?
ഇല്ലേ വേണ്ടാ അതിനു ചൂടാവണൊ?
-ഏലസ്സാ ഇന്നാ പിടി

ഒരു യാത്രയും പിന്നെ ചിത്രങ്ങളും

കഴിഞ്ഞ ഒരാഴ്ച അവധി ആയിരുന്നു.
പിള്ളാരുടെ അവധിയും തുടങ്ങി. അങ്ങിനെ അവരുമായി ഇവിടെ വെയിത്സില്‍ ഒന്നു കറങ്ങുവാന്‍ പോയി.
അതിന്റെ പടങ്ങളാണ് ഇത്. നോര്‍ത്ത് വെയിത്സിലെ സ്നൊഡോണിയ എന്ന സ്ഥലത്തുള്ള മൌണ്ടന്‍ റെയില്‍ വേ വളരെ ആകര്‍ഷകമായ ഒരു സംഭവമാണ്. ആ യാത്ര തുടങ്ങുന്നത് ഹ്ലാന്‍ബെരിസ് എന്ന ട്രെയിന്‍ സ്റ്റേഷനില്‍ നിന്നാണ്.
ആ സ്റ്റേഷന്റെ ചിത്രമാണ് ഇത്.


വളഞ്ഞു പുളഞ്ഞു പോകുന്ന പാളം. ഇതിന്റെ നടുക്ക് ഒരു തരം പല്ലുകള്‍ പോലെ ഒരു സാധനമുണ്ട്. അതില്‍ കടിച്ചു പിടിച്ചാണീ ട്രെയിന്‍ മുകളിലോട്ടു കയറുന്നത്.


ആദാമിന്റെ കാലത്തുള്ള ഒരു കരി എഞ്ചിന്‍. ഇതിപ്പോഴും വര്‍ക്കു ചെയ്യുന്നത് ഒരത്ഭുതം തന്നെ!


ഇതാണ് പ്രധാന കാഴ്ച്ച. മുകളില്‍ ചെന്നപ്പോള്‍ കോട മഞ്ഞു വന്നു മൂടിപ്പോയി. അതിനാല്‍ അവിടെ നിന്നും പടമെടുക്കുവാന്‍ കഴിയുമായിരുന്നില്ല!

ഇവിടെ യാത്ര അവസാനിക്കും. പക്ഷേ ഇതു പകുതി വഴി മാത്രമേ ആയിട്ടുള്ളു. മുകളില്‍ ഒരു വലിയ ടൂറിസ്റ്റ് കോപ്ലക്സിന്റെ പണി നടക്കുകയാണ്. ഇവിടെ വരെ വരാന്‍ ഏതാണ്ട് ഒരു മണിക്കൂറെടുത്തു.

Friday, July 25, 2008

പഴത്തൊലി: ഒരു ആസ്വാദനം


ശ്രീ. കാപ്പിലാന്‍ അവര്‍ഹളുടെ 'പഴത്തൊലി' എന്ന കവിതയ്ക്ക്‌ ഒരു ആസ്വാദനം എഴുതണമെന്നു്‌ കുറേ കാലമായി കരുതുന്നു. സ്വന്തമായി കവിതയെഴുതുന്നതിന്‍റേയും അതിനു കമന്‍റെഴുതിയ്ക്കാന്‍ നാട്ടിലുള്ള പ്രമാണിമാരെ ക്ഷണിച്ചാനയിക്കുന്നതിന്‍റെയും തിരക്കിലായിപ്പോയതിനാലാണ്‌ ഇത്രയും നേരം വൈകിയത്‌. (എനിക്ക്‌ എന്നോടു തന്നെ ലജ്ഞ തോന്നുന്നു.. ഹാ പുഷ്പമേ..!)

കാപ്പിലാന്‍ എന്നത്‌ ഒരു വ്യക്തിയല്ലെന്നും ഒരു (ബൂര്‍ഷ്വാപത്രങ്ങള്‍ 4000 കോടിയെന്നും പെറ്റി ബൂര്‍ഷ്വാകള്‍ 700 കോടിയെന്നും എഴുതുന്നത്രയും സ്വത്തുവഹകളുള്ള) തൊഴിലാളി വര്‍ഗ്ഗപ്പാര്‍ട്ടിയെപ്പോലെ മലയാളത്തിന്‍റെ ആസനത്തിനടുത്ത്‌ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു പ്രസ്ഥാനമാണെന്നും കേവലം ഒരു ബ്ളോഗുമടയിലെ കഴുതപ്പുലി മാത്രമായ ഞാന്‍ (ഹൊ എന്‍റെയൊരു വിനയം!) നിങ്ങള്‍ക്കാര്‍ക്കും പ്രത്യേകം പറഞ്ഞു തരേണ്ട കാര്യമില്ല.

അദ്ദേഹം മലയാള കവിതാ ശാഖിക്ക്‌ അണിയിച്ചു കൊടുത്തിട്ടുള്ള എണ്ണമറ്റ രത്നഹാരങ്ങള്‍ അദ്ദേഹം ഓര്‍മ്മിക്കുന്നുണ്ടാവണമെന്നില്ലെങ്കിലും, ഒരിക്കലെങ്കിലും വായിച്ചിട്ടുള്ളവര്‍ മറക്കാനിടയില്ല. അദ്ദേഹത്തിന്‍റെ വരികള്‍ നരിച്ചീറുകളേപ്പോലെ വായനക്കാരന്‍റെ ഉറക്കത്തില്‍ വന്ന്‌ അവന്‍റെ കിനാവുകളുടെ ചോര കുടിക്കുമെന്നും നമ്മളനുഭവിച്ചറിഞ്ഞിട്ടുള്ളതാന്‌. അത്ര ശക്തിമത്തും തീഷണവുമാണാ രചനകള്‍.

ഇനി നമുക്ക്‌ വിഷയത്തിലേയ്ക്കു വരാം. 'പഴത്തൊലി' എന്ന അദ്ദേഹത്തിന്‍റെ വളരെ ശ്രദ്ധേയമായൊരു രചനയാണ്‌ ഈ ലേഖനത്തിനാധാരം.

കാവ്യാസ്വാദനത്തിന്‍റെ കുപ്പത്തൊട്ടിയില്‍ നീക്ഷേപിതമായ ഒരു പാവം പഴത്തൊലിയുടെ നോവ്‌ തന്‍റെ ആത്മാവിലേക്കവാഹിക്കുകയാണിവിടെ കവിവര്യന്‍.

ഒരു നല്ല മൈസൂര്‍പഴമായി നമുക്കിവിടെ കവിതയെ സങ്കല്‍പ്പിക്കാം. പഴം കണ്ടാല്‍ ആര്‍ക്കും അതൊന്നെടുത്ത്‌ തിന്നണമെന്ന്‌ മോഹമുദിച്ചു പോകും. മനോഹരമായ സ്വര്‍ണ്ണ നിറം. തുടുത്ത കപോലങ്ങള്‍.. ഇടയ്ക്കിടെ പൊന്നുംകുടത്തിന്‌ പൊട്ടു കുത്തിയതുപോലുള്ള കറുത്ത കുത്തുകള്‍.. നിങ്ങളുടെ വായില്‍ മിനിമം ഒരു ചങ്ങാടം ഇറക്കാനുള്ള വെള്ളമെങ്കിലും നിറഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്ക്‌ വിമര്‍ശനാത്മക ബോധനത്തിനോടു ബന്ധപ്പെട്ട എന്തെങ്കിലും അസ്ക്യത ആകാനാണു സാധ്യത. ഉടനെ ഒരു വൈദ്യനെ കാണുക.

പഴത്തൊലി പാടുന്നു:

"പഴമേ
ജനിച്ച നാള്‍മുതല്‍ നിന്നെ
കേടുകൂടാതെ ,ചീഞ്ഞു പോകാതെ
കാത്ത് രക്ഷിച്ച പഴത്തൊലി
ഇന്നിതാ ഈ കുപ്പതൊട്ടിയില്‍
തെരുവോരങ്ങളില്‍ ,
ആര്‍ക്കും വേണ്ടാതെ കിടക്കുന്നു "


പഴത്തൊലി പഴത്തെ 'പഴമേ' എന്നാണു സംബോധന ചെയ്യുന്നതെന്നതു പ്രത്യേകം ശ്രദ്ധിക്കുക. അതായത്‌ പഴത്തൊലി 'ഒരു പഴമായിരിക്കുക' എന്ന പഴത്തിന്‍റെ സാമാന്യ ധര്‍മ്മത്തില്‍ തനിക്കുള്ള അവകാശത്തെ സ്വയം ഒട്ടും തന്നെ വിലകല്‍പ്പിക്കുന്നില്ല എന്ന ഗഹനമായ ചിന്തയാണ്‌ കവിഹൃദയത്തില്‍ നിന്നു നമുക്കായി ഇറ്റി വീഴുന്നത്‌..

'ജനിച്ച നാള്‍മുതല്‍ നിന്നെ
കേടുകൂടാതെ ,ചീഞ്ഞു പോകാതെ
കാത്ത് രക്ഷിച്ച പഴത്തൊലി..'


ഇവിടെ പഴത്തിന്‍റെ എക്സിസ്റ്റന്‍സില്‍ തനിക്കുള്ള പങ്ക്‌ തൊലി സ്വയം അംഗീകരിക്കുന്നില്ലെന്നുള്ളത്‌ ഓര്‍ക്കുക. നീ ജനിച്ച നാള്‍ മുതല്‍ നിന്നെ നിന്‍റെ കവചമായി സംരക്ഷിക്കുകയായിരുന്നു ഞാന്‍ എന്നാണതു പറയുന്നത്‌. കര്‍ണ്ണന്‍റെ കവച കുണ്ഡലങ്ങളാണിവിടുത്തെ വിവക്ഷ. ജനനത്തില്‍ തന്നെ കൂടെയുണ്ടായിരുന്നല്ലോ അവ. പുത്രന്‍റെ ജീവല്‍രക്ഷയ്ക്കായി ദേവകളുടെ അധിപന്‍ സ്വന്തം സ്റ്റാറ്റസ്സുപോലും മറന്ന്‌ ഒരു പിച്ചക്കാരന്‍റെ വേഷത്തില്‍ വന്നാണ്‌ അവ അടിച്ചോണ്ടു പോയത്‌. അതു കര്‍ണ്ണന്‌ ഇല്ലാതാക്കുക എന്നൊരു ഉദ്ദേശം മാത്രമേ ഉമ്പര്‍കോനുണ്ടായിരുന്നുള്ളൂ. ജനിച്ചു വീണപ്പോള്‍ മുതല്‍ ഒരിക്കല്‍പ്പോലുമഴിക്കാനാവാതെ ഒരുത്തന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന അണ്ടര്‍വെയര്‍ ആര്‍ക്കു വേണം? അമേരിക്ക കൊടുത്തതാണെങ്കില്‍ എന്തുമിടുന്ന നമ്മുടെ മന്‍മോഹന്‍ജി പോലും ഒന്നറയ്ക്കില്ലേ?

ഉപേക്ഷിക്കപ്പെട്ട ആ കവചകുണ്ഡലങ്ങളേപ്പോലെ ഈ പഴത്തൊലിയും ഇതാ തെരുവോരങ്ങളില്‍ ആര്‍ക്കും വേണ്ടാതെ കിടക്കുന്നു! എന്തൊരു മഹത്തായ ചിന്തകളാണെന്നു നോക്കുക!

"നീ അഴുകാന്‍ തുടങ്ങിയിട്ടും
നിന്നെ ഞാന്‍ വിടാതെ കാത്തു"


പഴത്തൊലിയുടെ മഹനീയതയെ ചുരുങ്ങിയ വാക്കുകള്‍ക്കുള്ളില്‍ തളച്ചിരിക്കുകയാണിവിടെ മഹാകവി. 'നീ അഴുകാന്‍ തുടങ്ങിയിട്ടും' എന്ന വാക്കുകള്‍ കേള്‍ക്കുമ്പോള്‍ പഴം അഴുകിയതിനെക്കുറിച്ചാണു പ്രതിപാദ്യം എന്നു വിവരമല്പ്പം പോലുമില്ലാത്ത പാമരരേ വിചാരിക്കൂ.

അഴുകിത്തുടങ്ങിയത്‌ പഴമല്ല, പഴമനസ്സാണ്‌. 'ഞാന്‍ ഞാന്‍ ഞാന്‍ എന്ന ഭാവങ്ങളെ', തീവ്രമായ അമ്ളസ്വഭാവമുള്ള അഹങ്കാര ചിന്തകളെ ഉള്ളില്‍ കൊണ്ടു നടന്നാണ്‌ പഴത്തിന്‍റെ മനസ്സ്‌ അഴുകാന്‍ തുടങ്ങിയത്. ചാണകം ചാരിയാല്‍ ചാണകം മണക്കും എന്നു പറഞ്ഞ പോലെ ആ അഴുക്കം തന്നിലേയ്ക്കു പകരുമെന്നു കരുതി കാമ്പിനെ ഇട്ടെറിഞ്ഞുപോയില്ല തൊലി. അതാണു തൊലിയുടെ മഹത്വം.

"ഇന്നാരുടെയോ വായില്‍ പോയ പഴമേ
ഓര്‍ക്കുമോ നീയീ തൊലിയുടെ കാര്യം "


ഇവിടെയാണ്‌ കവി ആസ്വാദകന്‍റെ മുന്‍ധാരണകളെയെല്ലാം കാറ്റില്‍ പറത്തുന്നത്‌. ഉപരിപ്ളവമായ ഒരു വായന നല്‍കുന്നത്‌ ഇത്രയും കാലമായി ഒന്നായിരുന്ന നമ്മള്‍ പിരിഞ്ഞു പോയില്ലേ പഴമേ എന്ന തൊലിയുടെ വിരഹ ദുഃഖം മാത്രമാണ്‌. നീയെന്നെ ഓര്‍ക്കുമോ എന്നും തൊലി ചോദിക്കുന്നു. ആരുടെയോ വയറ്റില്‍ ഒടുങ്ങിയ അവനെക്കുറിച്ച്‌ തൊലി ദുഃഖിക്കുന്നു.

കഠിനാധ്വാനിയായ ആസ്വാദകനു വേണ്ടി അതിഗഹനങ്ങളായ ചില ചിന്തകളെ ഒളിപ്പിച്ചുവച്ചിട്ടുണ്ട്‌ കവി ഈ വരികളില്‍. ആരുടെ വായിലാണു പഴം പോയതെന്ന് കവി പറയുന്നില്ല. ഒരു ആസ്വാദകന്‍റെയാവാം. ഒരു ബകന്‍റെയാവാം. ഒരു വിമര്‍ശകന്‍റേതുമാകാം.

ഒരു ആസ്വാദകന്‍റെ വയറ്റില്‍ പോകാന്‍ തലവരയുണ്ടാകണേ എന്നാണ്‌ ഏതൊരു പഴവും ആഗ്രഹിക്കുക. മറ്റു രണ്ടു ടൈപ്പു വയറുകളും പ്രശ്നക്കാരാണ്‌.

ഒരു ബകന്‍ വളരെയധികം വെട്ടി വിഴുന്നയാളാണ്‌. തിന്നുന്നതെന്താണെന്ന്‌ അയാള്‍ക്കൊരു നോട്ടവുമില്ല. തന്‍റെ വൃകോദരം എങ്ങനെയെങ്കിലും നിറയ്ക്കുക എന്നതു മാത്രമാണയാളുടെ ലക്ഷ്യം. എന്തുകിട്ടിയാലും 'കൊള്ളാം' 'ഇഷ്ടായി' 'സൂപ്പര്‍' 'കലക്കന്‍' എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കും. എന്നാല്‍ ഒന്നിന്‍റെയും സ്വാദുപോലുമറിയാതെ വെറുതേ വിഴുങ്ങുകയായിരിക്കും. തന്മൂലം പുളിച്ചു തികട്ടല്‍, വയറുകമ്പിക്കല്‍, 'മലബന്ധം', 'അധോവായുശല്യം' എന്നിങ്ങനെ തനിക്കുതന്നെയും പൊതുസമൂഹത്തിനും വിനാശകരമായ ഒട്ടനവധി പരിണിതഫലങ്ങള്‍ക്കുത്തരവാദിയാകുന്നു ഇയാള്‍. ശുദ്ധന്‍ ദുഷ്ടന്‍റെ ഫലം ചെയ്യുന്ന അവസ്ഥ.

ഒരു വിമര്‍ശകനാണ്‌ ഭക്ഷകനെന്നിരിക്കട്ടെ. ദഹനശേഷി കുറവുള്ളൊരു വര്‍ഗ്ഗമാണ്‌ വിമര്‍ശകര്‍. എത്ര നല്ല ഭക്ഷണം കഴിച്ചാലും അവര്‍ക്കു ദഹനക്കേടു വരും. വന്നാലോ ഒന്നുകില്‍ ഛര്‍ദ്ദിക്കും, അല്ലെങ്കില്‍ വയറിളകും. രണ്ടും നാറ്റിക്കും. അവനവനെയും ഇരിക്കുന്നിടത്തെയും. പലപ്പോഴും നല്ലപോലെ ചവച്ചരയ്ക്കാന്‍ കൂടി മിനക്കെടില്ല ഇവര്‍.

കവിയുടെ ഭാഗ്യം പോലെ ചിലപ്പോള്‍ വായിക്കാനെത്തുന്ന വിമര്‍ശകന്‍ ചിലപ്പോള്‍ ഒരു ബകന്‍-വിമര്‍ശക ദമ്പതികള്‍ക്കു പിറന്നതാണെങ്കില്‍ കുഴയും! നല്ല കൂഴച്ചക്ക കുഴയുന്നപോലെ കുഴയും. ഛര്‍ദ്ദി, വയറിളക്കം എന്നീ നാറ്റക്കേസുകള്‍ക്കു പുറമേ അധോവായുവും കൂടിച്ചേര്‍ന്നാലോ..? അടുത്തയിടെയായി പലയിടങ്ങളിലും പലയിടങ്ങളിലും ഇത്തരക്കാരെ കണ്ടു വരുന്നുണ്ട്‌ എന്നത്‌ വളരെ ഭീതിജനകമായ ഒരു വസ്തുതയാണ്‌.

'ഇന്നാരുടെയോ വായില്‍ പോയ പഴമേ..' എന്നു കവി നീട്ടിപ്പാടുമ്പോള്‍ സംവദിക്കുന്നതെന്താണ്‌? നീയേതു തരക്കാരന്‍റെ വായിലാണു പഴമേ പോയിരിക്കുന്നത്‌... വല്ല വിമര്‍ശക-ബക ദമ്പതിമാരുടെ മക്കളുടേയും വയറ്റിലേക്കാണോ.. അതോ ഒരു ആസ്വാദകന്‍റെയോ.. എന്നാണു ചോദ്യം.

'ഓര്‍ക്കുമോ നീയീ തൊലിയുടെ കാര്യം..'

ആദ്യത്തേതാണെങ്കില്‍ നീ തീര്‍ച്ചയായും എന്നെ ഓര്‍ക്കും. ഞാന്‍ നിനക്കെന്തായിരുന്നെന്ന്‌... അല്ലെങ്കില്‍ നീ എന്നെ മറക്കും. ആനന്ദത്തിലിരിക്കുമ്പോള്‍‍ വന്ന വഴി ആരും ഓര്‍ക്കില്ലല്ലോ.. എന്തൊരു ഉദാത്തമായ ഭാവന!

കാപ്പിലാന്‍ മഹാകവിയുടെ മലയാളസാഹിത്യത്തിനുള്ള മഹാ സംഭാവനകളെ പരിഗണിച്ച്‌ അദ്ദേഹത്തിന്‌ ചുരുങ്ങിയത്‌ ഒരു നാലു ബുക്കര്‍ പ്രൈസും മൂന്നു കേന്ദ്ര സാഹിത്യ അസ്ക്യതാ അവാര്‍ഡും ഒരു കേരളാ സാഹിത്യ അസ്ക്യതാ അവാര്‍ഡുമെങ്കിലും കൊടുക്കാന്‍ സര്‍ക്കാര്‍ ഉടനെ ഏര്‍പ്പാടുണ്ടാക്കേണ്ടതാണ്‌. കാപ്പിലാന്‍ജിയെ ആദരിച്ച്‌ നമ്മുടെ സര്‍ക്കാര്‍ സ്വയം ബഹുമാനിതരാകട്ടെ..

മഹാകവേ അങ്ങേയ്ക്കെന്‍റെ പ്രണാമം!

p.s. പഴത്തൊലി മുഴുവനായി വേണമെങ്കില്‍..

Thursday, July 24, 2008

തോന്ന്യാശ്രമം: സീന്‍. ഏതാണ്ടോ..


സ്റ്റാറ്റ്യുട്ടറി വാണിംഗ്‌. കോമഡി അല്ല. (സെന്‍റിയുമല്ല). ഒന്നു മനസ്സില്‍ വിഷ്വലൈസ്‌ ചെയ്തു നോക്കൂ..

സീന്‍: 1എ.

ഒരു ബെഡ്റൂം. ഇരുട്ട്‌.

മുകളില്‍ ഫാന്‍ ശബ്ദത്തോടെ കറങ്ങുന്നു. താഴെ കട്ടിലില്‍ ഒരു പെണ്‍കുട്ടി പുതച്ചു കിടന്നുറങ്ങുന്നു. മലര്‍ന്നാണു കിടക്കുന്നത്‌. കൈകള്‍ മേത്തുതന്നെ മടക്കി വച്ചിരിക്കുന്നു.

മുറിയുടെ ഓപ്പോസിറ്റ്‌ മൂലയില്‍ നിന്നും പെണ്‍കുട്ടിയുടെ മുഖത്തേയ്ക്ക്‌ ക്യാമറ സൂം ചെയ്തു വരുന്നു (ക്രെയിന്‍?). പശ്ചാത്തലത്തില്‍ ഫാനിന്‍റെ ശബ്ദം മാത്രം. സൂം ചെയ്തു താഴോട്ടു പോകുന്ന വ്യൂവില്‍ നിന്നും ഫാനും അതിനൊപ്പം അതിന്‍റെ ശബ്ദവും മറഞ്ഞു പോകുന്നു. പകരം ഒരു ഹൃദയമിടിപ്പിന്‍റെ ശബ്ദം പതുക്കെപ്പതുക്കെ ഉച്ചസ്ഥായിയിലെത്തുന്നു. അപ്പോഴേയ്ക്ക്‌ പെണ്‍കുട്ടിയുടെ കണ്ണുകള്‍ മാത്രമേ ഫ്രെയിമിലുള്ളൂ. ഹൃദയമിടിപ്പ്‌ വേഗത്തിലാവുന്നു. പെണ്‍കുട്ടിയുടെ കണ്ണുകള്‍ പെട്ടെന്ന്‌ ഞെട്ടിത്തുറക്കുന്നു.

2 ബി.

ക്യാമറ കിടക്കയുടെ സൈഡില്‍.

ചാടിയെണീറ്റിരിക്കുന്ന പെണ്‍കുട്ടി. കിതയ്ക്കുന്നു. തല ചെരിച്ച്‌ ഓപ്പസിറ്റ്‌ സൈഡില്‍ കോഫീടേബ്ബിളില്‍ വച്ചിരിക്കുന്ന ജഗ്ഗിലേയ്ക്കും ഗ്ളാസ്സിലേയ്ക്കും നോക്കുന്നു. (ക്യാമറ പൊസിഷന്‍ മാറുന്നില്ല. കോഫീടേബിള്‍ ഫ്രെയിമില്‍തന്നെയുണ്ടായിരുന്നു. പെണ്‍കുട്ടിയില്‍ നിന്നും ക്യാമറാ അവിടേയ്ക്ക്‌ ഫോക്കസ്‌ ആവുന്നെന്നു മാത്രം.)

1.സി.

പശ്ചാത്തലത്തില്‍ ഇപ്പോഴുമുണ്ട്‌ ഹൃദയമിടിപ്പ്‌. ശബ്ദ തീവ്രത കുറഞ്ഞെന്നു മാത്രം. പക്ഷേ അതു മാത്രമേയുള്ളൂ ശബ്ദം.

ക്യാമറ കോഫീ ടേബിളിനടുത്ത്‌. പെണ്‍കുട്ടിയുടെ കൈകളും ഗ്ളാസ്സും ജഗ്ഗും മാത്രം ഫ്രെയിമില്‍.

ജഗ്ഗ്‌ എടുത്ത്‌ ഗ്ളാസ്സിലേയ്ക്കു കമഴ്ത്തുന്നു. വെള്ളമില്ല. ഒന്നു കുലുക്കി നോക്കുന്നു. ക്യാമറ പതുക്കെ പിന്വലിഞ്ഞ്‌ പെണ്‌കുട്ടിയുടെ മുഖവും ഫ്രെയിമില്‍ വരുത്തുന്നു. നിരാശ. പെണ്‍കുട്ടി പതുക്കെ തിരിഞ്ഞ്‌ ഗ്ളാസ്സുമായി അടുക്കളയിലേയ്ക്ക്‌ നടക്കുന്നു. ക്യാമറ പിന്‍തുടരുന്നു.

1.ഡി.

ക്യാമറ അടുക്കളയില്‍, ഫ്ളോര്‍ ലെവല്‍. ഇരുട്ടാണ്‌.

പശ്ചാത്തലത്തില്‍ ഇപ്പോഴുമുണ്ട്‌ ഹൃദയമിടിപ്പ്‌.

പെണ്‍കുട്ടി നടന്നു വന്ന്‌ സ്വിച്ചിടുന്നു. ക്യാമറയ്ക്കടുത്താണ്‌ ഫ്രിഡ്ജ്‌. പെണ്‍കുട്ടിയുടെ ഒരു കയ്യില്‍ ഗ്ളാസ്സുണ്ട്‌. ഫ്രിഡ്ജ്‌ തുറക്കുന്നു.

1. ഇ.

ക്യാമറ ഫ്രിഡ്ജിന്‍റെ ഉള്ളിലേയ്ക്ക്‌ നോക്കുന്നു. ഫോക്കസ്സില്‍ വെള്ളം നിറച്ച ഗ്ളാസ്‌ ജാര്‍. പെണ്‍കുട്ടിയുടെ കൈ നീണ്ടുവന്ന്‌ ജാറെടുക്കുന്നു. ഹൃദയമിടിപ്പിന്‍റെ ശബ്ദം കൂടുന്നു. പതുക്കെ ഫ്രിഡ്ജിലെ മറ്റു വസ്തുക്കളും ഫോക്കസ്സില്‍ വരുന്നു.

ഗ്ളാസ്സ്‌ ജാറിന്‌ കുറച്ചപ്പുറത്ത്‌ ജീവനുള്ള ഒരു ഹൃദയം ഇരുന്നു പിടയ്ക്കുന്നു. മിടിപ്പിന്‍റെ ശബ്ദം ഉച്ഛസ്ഥായിയില്‍.

ഹൃദയം ഒരു നിമിഷം കൂടി ഫ്രെയിമില്‍. ഫ്രിഡ്ജിന്‍റെ ഡോര്‍ പെട്ടെന്നടയുന്നു.

ഹൃദമമിടിപ്പ്‌ പെട്ടെന്ന്‌ ശബ്ദം കുറയുന്നു. പക്ഷേ തീരെ കേള്‍ക്കാതാവുന്നില്ല.

1.എഫ്‌

ക്യാമറ ഫ്രീഡ്ജില്‍ നിന്നും പെണ്‍കുട്ടിയ്ക്ക്‌ അഭിമുഖമായി.

വലിയ പരിഭ്രാന്തിയൊന്നുമില്ല മുഖത്ത്‌. കിതയ്ക്കുന്നുണ്ട്‌. കുറച്ചു നേരം കൂടി കണ്ണിമയ്ക്കാതെ ഫ്രിഡ്‌ജിന്‍റെ നേരെ നോക്കി നിന്ന ശേഷം ജഗ്ഗില്‍ നിന്നും വെള്ളം പകര്‍ന്ന്‌ കുടിയ്ക്കുന്നു. ജഗ്ഗ്‌ തിരിച്ചു വയ്ക്കാന്‍ വേണ്ടി ഫ്രിഡ്‌ജ്‌ തുറക്കാന്‍ ഭാവിയ്ക്കുന്നു. പിന്നെ വേണ്ടെന്നു വച്ച്‌ തിരിഞ്ഞ്‌ ജാഋ അടുക്കളയിലെ കൌണ്ടര്‍ടോപ്പില്‍ വയ്ക്കുന്നു.

ഈ സമയം മുഴുവനും ബാക്‌ഗ്രൌണ്ടില്‍ ഹൃദയമിടിപ്പ്‌ ശബ്ദം കുറഞ്ഞാണെങ്കിലും കേള്‍ക്കുന്നുണ്ട്‌.

പെണ്‌കുട്ടി പതുക്കെ തിരിഞ്ഞ്‌ ബെഡ്റൂമിലേയ്ക്കു നടക്കുന്നു.ക്യാമറ ഫെയ്ഡ്‌ ഔട്ടാകുന്നു.

ഹൃദയമിടിപ്പ്‌ തുടരുന്നു.

1 ജി.

ഫ്രെയിം പതുക്കെ തെളിഞ്ഞു വരുന്നു. രാവിലെയാണ്‌. ക്യാമറ ഫ്ളോര്‍ ലെവലില്‍. പുറത്തേയ്ക്കുള്ള വാതിലിനടുത്ത്‌.

ബാക്‌ഗ്രൌണ്ടില്‍ ഹൃദയമിടിപ്പ്‌.

പെണ്‍കുട്ടി ക്യാമറയ്ക്കു പുറം തിരിഞ്ഞു നിന്ന്‌ ചെരിപ്പിടുകയാണ്‌. ഹൈ ഹീലുള്ള ചെരിപ്പ്‌. ചുരിദാറാണ്‌ വേഷം. തീരെ നിറമില്ലാത്തതെന്ന്‌ എടുത്തു പറയുന്ന തുണി. ഫ്രെയിമില്‍ പെണ്‍കുട്ടിയുടെ കാല്‍ പാദവും കാലിന്ടെ മുട്ടുവരെയുമേ ഉള്ളൂ. ചെരിപ്പ്‌ ഇട്ടു കഴിഞ്ഞ്‌ ഒന്നു നിലത്തു ചവിട്ടി ഒച്ച കേള്‍പ്പിക്കുന്നു.

പെണ്‍കുട്ടി വാതില്‍ തുറക്കുന്നു. ലോകത്തിന്‍റെ ശബ്ദം മുഴുവന്‍ പെട്ടെന്ന്‌ ഇരച്ചു കയറി വരുന്നു. ഹൃദയമിടിപ്പ്‌ അതില്‍ മുങ്ങിപ്പോകുകയാണ്‌. പുറത്തേയ്ക്കിറങ്ങുന്ന പെണ്‍കുട്ടിയുടെ കാലുകളെ അതേ ലെവലില്‍ പിന്‍തുടരുന്ന ക്യാമറ.
2എ.

പെണ്‍കുട്ടിയുടെ കാലുകള്‍ നഗരത്തിലെ റോഡരികിലൂടെ നടക്കുന്നു. ക്യാമറ പിന്‍തുടരുന്നത്‌ അവളുടെ കാലുകളെ. വളരെ ക്ളോസായി ഫോളോ ചെയ്യുന്നു. ഫോക്കസ്‌ ചുറ്റിലുമുള്ള ലോകത്തിലാണ്‌. നഗരത്തിന്‍റെ ശബ്ദകോലാഹലങ്ങള്‍ കുറയുമ്പോള്‍ ഹൃദയമിടിപ്പിന്‍റെ ശബ്ദം കേള്‍ക്കാം.

2.ബി.

പെണ്‍കുട്ടി ബസ്സിന്‍റെ സൈഡ്‌ സീറ്റില്‍ ദൂരേയ്ക്കു നോക്കിയിരിക്കുന്നു. ബസ്‌ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. ക്യാമറ ബസ്സിന്‍റെ സൈഡില്‍ പുറത്തു നിന്നും പെണ്‍കുട്ടിയുടെ മുഖം കാണിക്കുന്നു. ഫോക്കസ്സില്‍ അവളുടെ മുഖവും മുഖത്തുകൊടുത്തിരിക്കുന്ന കയ്യും മാത്രം. മറ്റെല്ലാം നിറം ചാലിച്ചപോലെ.

2. സി.

ഒരു ലിഫ്റ്റിലേയ്ക്കു കയറുന്ന പെണ്‍കുട്ടി. ക്യാമറ ഫ്ളോര്‍ ലെവലില്‍. കയറി തിരിഞ്ഞു നില്‍ക്കുന്നു. വാതില്‍ അടയുന്നു. പശ്ചാത്തലത്തില്‍ ഹൃദയമിടിപ്പ്‌.

2. ഡി.

ക്യാമറ നിലത്തു തന്നെ. കെട്ടിടത്തിന്‍റെ മറ്റൊരു നിലയില്‍. ലിഫ്റ്റിനഭിമുഖമായി കുറച്ചു ദൂരെ. സൈഡില്‍ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയുടേയോ മറ്റോ പ്രധാന വാതില്‍.

ലിഫ്റ്റ്‌ തുറന്ന്‌ പെണ്‍കുട്ടി ഇറങ്ങി വരുന്നു. നല്ല ചുറു ചുറുക്കുള്ള മുഖഭാവം. വസ്ത്രത്തിനു പക്ഷേ പ്രകടമായ നിറമില്ലായ്മ. പക്ഷേ ഫാഷണബിളായി ധരിച്ചിരിക്കുന്നു. തോളത്തൊരു ഹാന്‍ഡ്‌ബാഗ്‌. ഒരു പുഞ്ചിരിയും ഫിറ്റ്‌ ചെയ്തിരിക്കുന്നു.

പശ്ചാത്തലത്തില്‍ ഹൃദയമിടിപ്പ്‌ ഇല്ല. നിശബ്ദം.

ക്യാമറയ്ക്കടുത്തേയ്ക്കു വന്ന്‌ സൈഡിലെ ഗ്ളാസ്സ്‌ ഡോര്‍ തുറന്ന്‌ അകത്തു കയറുന്നു.

3.എ.

ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ ഉള്‍വശം. ഒട്ടനവധി ക്യൂബുകള്‍. ആളുകള്‍ പരസ്പരം സംസാരിക്കുന്നു, ചിരിക്കുന്നു. ടൈപ്പു ചെയ്യുന്നതിന്‍റെ ശബ്ദം മുഴങ്ങി കേള്‍ക്കുന്നു.

പെണ്‍കുട്ടിയുടെ കഴുത്തിനൊപ്പമാണ്‌ ക്യാമറ. അവള്‍ നില്‍ക്കുകയാണ്‌ തുറന്നു കയറിയ വാതിലിനടുത്ത്‌. പതുക്കെ മുന്നോട്ടു നീങ്ങുന്നു. സ്ലോമോഷനില്‍. ചുറ്റിലുമെല്ലാവരും റിയാലിറ്റിയില്‍ തന്നെ, പക്ഷേ പെണ്‍കുട്ടി മാത്രം ഇത്തിരി അകലെയാണെന്ന ഒരു തോന്നലുണ്ടാക്കുന്നു.

ചുറ്റുപാടും ആണുങ്ങളെ മാത്രമേ കാണാന്‍ പറ്റുന്നുള്ളൂ. സ്ത്രീകള്‍ പേരിന്‌, ക്യൂബുകളില്‍ ഇരുന്ന്‌ ജോലി ചെയ്യുന്നവര്‍. ശ്രദ്ധിക്കപ്പെടുന്നില്ല.

പെണ്‍കുട്ടി നടക്കുമ്പോള്‍ ക്യാമറ തോള്‍ പൊക്കത്തില്‍ ഫോളോ ചെയ്യുന്നു. അവളുടെ മുഖമാണ്‌ ഫോക്കസ്സില്‍.

സുമുഖനായ ഒരു ചെറുപ്പക്കാരന്‍ വളരെയടുത്തുകൂടി ഫ്രെയിമിലൂടെ പാസ്‌ ചെയ്യുന്നു.

ചെറുപ്പക്കാരന്‍ 'ഹായ്‌ റോസ്‌..' എന്നു വിഷ് ചെയ്യുന്നു.(ശബ്ദമില്ല..)

റോസ്‌ തിരിച്ചു കൈവീശുന്നു. ചിരിക്കുന്നു.

അയാള്‍ കടന്നു പോയിക്കഴിയുമ്പോള്‍ പതുക്കെ തലതിരിച്ചു നോക്കുന്നു. ക്യാമറ പതുക്കെ അയാളിലേയ്ക്കു ഫോക്കസ്‌. പൊസിഷന്‍ പഴയതു തന്നെ. പെണ്‍കുട്ടിയുടെ മുഖം ഫ്രെയിമിന്‍റെ ഒരു മൂലയിലേയ്ക്കു മാറുന്നു.

അയാളില്‍ ഫോക്കസാവുന്ന ക്യാമറ. സുന്ദരനായ മനുഷ്യനു പകരം ഒരു തലച്ചോറും അതു ഫിറ്റു ചെയ്തിരിക്കുന്ന നട്ടെല്ലുമാണ്‌ കാണുന്നത്‌. മാംസമായി തലച്ചോറു മാത്രമേയുള്ളു. ഹൃദയമില്ല.

പെണ്‍കുട്ടി തലതിരിക്കുന്നുന്നു. ക്യാമറയും തിരിഞ്ഞ്‌ പെണ്‍കുട്ടിയുടെ മുഖത്തു തന്നെ ഫോക്കസ്സാവുന്നു. സൈഡിലൂടെ പലരും ഫോക്കസ്സിനു പുറത്തുകൂടെ കടന്നു പോകുന്നുണ്ട്‌. എല്ലാം തലച്ചോറും താങ്ങി നടക്കുന്ന അസ്ഥിപഞ്ചരങ്ങള്‍ മാത്രം.

ഫ്രെയിം മങ്ങുന്നു.

3.ബി.

കമ്പ്യൂട്ടറിനു മുന്‍പില്‍ ചിന്താമഗ്നയായിരിക്കുന്ന റോസ്‌. പശ്ചാത്തലത്തില്‍ ഹൃദയമിടിപ്പിന്‍റെ ശബ്ദം. ക്യാമറ മോണിറ്ററില്‍ നിന്നും റോസിന്‍റെ മുഖത്തേയ്ക്ക്‌.

പതുക്കെ ഹൃദയമിടിപ്പിന്‍റെ ശബ്ദം കൂടിക്കൂടി വരുന്നു. റോസിന്‍റെ മുഖത്ത്‌ അസഹനീയത കൂടി വരുന്നുണ്ട്‌. ശബ്ദം ഉച്ഛസ്ത്ഥായിയിലെത്തുമ്പോള്‍..

'ഹേയ്‌..' ഒരു പുരുഷ ശബ്ദം.

ഞെട്ടിത്തരിക്കുന്ന റോസ്‌. ഹൃദയമിടിപ്പ്‌ സ്വിച്ചിട്ടപോലെ നിലയ്ക്കുന്നു.

ക്യാമറ അയാളുടെ മുഖത്തേയ്ക്ക്‌. നിരക്ഷരന്‍. കാണാന്‍ തരക്കേടില്ലാത്ത ഒരു മുഖം. ചെറിയൊരു ലാസ്യം. ക്യുബിക്കിളില്‍ ടേബിള്‍ടോപ്പില്‍ അടുത്തിരിക്കുകയാണ്‌. ചിരിക്കുന്നു.

ക്യാമറ വീണ്ടും റോസിന്‍റെ മുഖത്ത്‌. കുറ്റബോധം. ചമ്മല്‍. അയാളുടെ കണ്ണുകളിലേയ്ക്ക്‌ നോക്കുന്നു.

ക്യാമറ സൂം ചെയ്ത്‌ അയാളുടെ നെഞ്ചുതുളച്ചു കടക്കുന്നു. വാരിയെല്ലുകള്‍ക്കിടയിലൂടെ ശ്വാസകോശങ്ങള്‍ക്കിടയില്‍.. ശൂന്യത. പശ്ചാത്തലത്തില്‍ ഹൃദയമിടിപ്പ്‌ വീണ്ടും. ശൂന്യത പതുക്കെ തുടിക്കുന്നപോലെ.

ക്യാമറ തിരിച്ചിറങ്ങി റോസിന്‍റെ നെഞ്ച്‌ കാണിയ്ക്കുന്നു. വാരിയെല്ലുകള്‍ക്കിടയില്‍ ഒരു ഹൃദയം രക്തക്കുഴലുകളാകുന്ന തന്‍റെ ബന്ധനങ്ങളെ വലിച്ചു പൊട്ടിച്ച്‌ പുറത്തുവരാനാഗ്രഹിയ്ക്കുന്നതു പോലെ വലിയുന്നു നീളുന്നു, പിടയുന്നു.

ഹൃദയമിടിപ്പ്‌ വേഗത്തിലും കൂടുതല്‍ ഉച്ചത്തിലുമാകുമ്ബോള്‍ റോസ്‌ ചാടിയെണീക്കുന്നു.

(ഇപ്പോള്‍ മുതല്‍ ഫ്രെയിമില്‍ കൂടുതല്‍ നിറങ്ങളുണ്ട്‌. റോസിന്‍റെ ചുരിദാറും കൂടുതല്‍ നിറം തോന്നിയ്ക്കുന്നു. അവ്യക്തമാണെങ്കിലും നേരത്തേയില്ലാത്ത ചില ചിത്രപ്പണികളും ഉണ്ട്‌.)

3.സി.

ക്യാമറ റോസ്‌ കാണുന്ന പോലെയാണിപ്പോള്‍ കാണുന്നത്‌. പിടഞ്ഞെണീറ്റോടുന്ന റോസ്‌.(സ്ലോമോഷന്‍)
ഒന്നു തിരിഞ്ഞു നോക്കുമ്പോള്‍ അയാള്‍ സ്തബ്ദനായിരിക്കുന്നു. വിലക്കുന്നതു പോലെ കൈ നീട്ടിപ്പിടിച്ചിരിക്കുന്നു. ഡോര്‍ തുറന്ന്‌ പുറത്തേയ്ക്കോടുന്നു.

പശ്ചാത്തലത്തില്‍ ഹൃദയമിടിപ്പിനൊപ്പം കിതപ്പിന്‍റെ ശബ്ദവും.

4 എ.

(സ്ലോമോഷന്‍)

ബസ്സില്‍ കമ്പിയില്‍ തൂങ്ങി നില്‍ക്കുന്ന റോസ്‌. ക്യാമറ വളരെയടുത്ത്‌ കഴുത്തിനൊപ്പം. മുഖം വിയര്‍ത്തിരിക്കുന്നു. കണ്ണുകളിലും ചലനങ്ങളിലും അക്ഷമ.ഫ്രെയിമില്‍ റോസിന്‍റെ മുഖം മാത്രമേയുള്ളൂ ഫോക്കസ്സില്‍. ഹൃദയമിടിപ്പിനൊപ്പം കിതപ്പിന്‍റെ ശബ്ദവും.

5 എ.

റോസിന്‍റെ വീടിന്‍റെ ഉള്‍ഭാഗം.

(സ്ലോമോഷന്‍)
വാതില്‍ തുറന്ന്‌ ഓടിക്കയറി വരുന്ന റോസ്‌. ഓട്ടം നിര്‍ത്താതെ അടുക്കളയിലേയ്ക്ക്‌. ക്യാമറ അരപ്പൊക്കത്തില്‍ പിന്‍തുടരുന്നു.

അടുക്കളയില്‍ കയറി ഫ്രിഡ്‌ജ്‌ തുറക്കുന്നു.

പശ്ചാത്തലത്തില്‍ കിതപ്പും ഹൃദയമിടിപ്പും.

5 ബി.

ക്യാമറ ഫ്രിഡ്ജിനുള്ളിലേയ്ക്കു നോക്കുന്നു. ഹൃദയമിടിപ്പ്‌ അത്യുച്ചത്തില്‍. അതവിടെത്തന്നെയുണ്ട്‌. പിടച്ചുകൊണ്ടിരിക്കുന്നു.

കിതപ്പിന്‍റെ ശബ്ദം അലിഞ്ഞില്ലാതാകുന്നു.

റോസിന്‍റെ കൈകള്‍ ക്യാമറയ്ക്കിരുവശത്തുകൂടെയും നീണ്ടു വന്ന്‌ അതിനെയെടുക്കുന്നു. കൈകള്‍ തിരിച്ചു പോകുന്നതിനൊപ്പം ക്യാമറയും ഫ്രിഡ്ജില്‍ നിന്നും പുറത്തേയ്ക്ക്‌. ഫ്രെയിമില്‍ കയ്യിലിരുന്നു പിടയ്ക്കുന്ന ഹൃദയം. ചുറ്റുമൊരു പ്രഭാപൂരം.

http://my-healths.blogspot.com/2008/02/tips-for-heart-care.html

പതുക്കെ ക്യാമറ ഉയര്‍ന്നു പോകുന്നു. താഴെ കൈക്കുമ്പിളില്‍ ആ ഹൃദയവുമായി റോസ്‌. ഫ്രിഡ്ജ്‌ തുറന്നു തന്നെ കിടക്കുന്നു.

ക്യാമര പതുക്കെ ഉയര്‍ന്നുയര്‍ന്നു പോകുകയാണ്‌. ഒരു 'ബേര്‍ഡ്സ്‌ ഐ വ്യൂ പോലെ. കെട്ടിടത്തിന്‍റെ മുകള്‍ വശം, തെരുവ്‌, നഗരം ഒക്കെ ദൃശ്യമാവുന്നു. പതുക്കെ പതുക്കെ ഫെയ്ഡ്‌ ഔട്ടാകുന്നു. ഈ സമയമൊക്കെ ഹൃദയം മിടിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. പക്ഷേ, പതുക്കെ സാവധാനഥിലായി നിലയ്ക്കുന്നു. ഫ്രെയിമില്‍ നഗരം പതുക്കെ അലിഞ്ഞില്ലാതായി ഒരു കടുത്ത നിറമുള്ള പനിനീര്‍പുഷ്പമായി പുനര്‍ജനിയ്ക്കുന്നു.

http://www.pixelcharmer.com/photos/2004/Jul/11-2009.html
ശുഭം.

Sunday, July 20, 2008

വേനല്‍-നദി

സീന്‍-1


ഒരു മരണവീടിന്റെ പശ്ചാത്തലം.
അല്പം കുന്നിലായി ഇരിക്കുന്ന ഒരു ചെറിയ ഓടിട്ട വീട്.
മുറ്റത്ത് അങ്ങിങ്ങായി കൂടി നിലക്കുന്ന ആളുകള്‍.
ക്യാമറ ആദ്യം ആളുടെകളുടെ ദൃശ്യങ്ങളിലൂടെ സഞ്ചരിച്ച്
ഉമ്മറത്ത് ഒരു തൂണില്‍ ചാരി കണ്ണൂകള്‍ ഒപ്പി ഇരിക്കുന്ന കാപ്പിലാശ്ശാരിയുടെ മുഖത്ത്.
(മുറുക്കാന്‍ കറപുരണ്ട ചുണ്ടുകള്‍.രണ്ടുകാതുകളും തുളച്ച് ഒരു ചെറിയ കടുക്കന്‍
എഴുപത് കഴിഞ്ഞ ഒരു വൃദ്ധനായ കാരണവര്‍ ഷര്‍ട്ടിട്ടില്ല ഒരു ഒറ്റമുണ്ട് മാത്രം വേഷം)
പശ്ചാത്തലത്തില്‍ കാപ്പിലാശ്ശാരിയുടെ മുഖം ക്ലോസപ്പ്.


സീന്‍-1-A


ആശ്ശാരി വീടിന്റെ അകത്തളം.
അകം തേയ്പ്പു നടത്തിയിട്ടില്ലാത്ത ഒരു മുറി.
വെട്ടുകല്ലില്‍ പാഴികറപുരണ്ട് എട്ടുകാലി വലകള്‍ നിറഞ്ഞ അധികം വെളിച്ചമില്ലാത്ത ഒരു മുറി.
അഞ്ചോ ആറോ സ്ത്രികള്‍.
അവരുടെ മുഖത്ത് മരണവീട്ടില്‍ നിലക്കുമ്പോഴുള്ള അസ്വസ്ഥതകളും വിഷാദവും.
പ്ലാസ്റ്റിക്ക് കയര്‍ നെയത ഒരു കട്ടിലില്‍ ഇരുന്ന് ഏങ്ങലടിക്കുന്ന മാണികുട്ടി.(പ്രായം ഇരുപത്തഞ്ച് കരഞ്ഞ് കലങ്ങിയ കണ്ണൂകള്‍, മുഖം )
അവരുടെ മടിയില്‍ ഒരേഴുവയസ്സുകാരന്‍.അവന്റെ നെറുകിയില്‍ തലോടി കൊണ്ട്
കരയുന്ന അവരുടെ ഭാവം.(ക്യാമറ മുറിയുടെ പശ്ചാത്തലത്തില്‍ വിവിധ ആംഗിളുകളില്‍)
ഇടക്കിടെ അമ്മയുടെ നേരെ കണ്ണകള്‍ ഉയര്‍ത്തി നോക്കുന്ന കുട്ടി.
അവരുടെ കണ്ണില്‍ നിന്നും അടര്‍ന്ന ഒരു തുള്ളി കണ്ണൂനീര്‍ അവന്റെ മുഖത്ത് വീഴുന്നത്
അവന്‍ ഒപ്പുന്നു.
മാണികുട്ടിയുടെ തേങ്ങലുകള്‍. (ഇടക്കിടെ ഉയരുന്നു.)
പശ്ചാത്തലത്തില്‍ തൊട്ടപ്പുറത്തെ മുറിയില്‍ നിന്നും വൃദ്ധയായ ഒരു സ്ത്രിയുടെ ശബ്ദം.
“അവളാ എന്റെ മോനെ കൊല്ലിച്ചെ…….ആ മുടിഞ്ഞവളാ?”
ക്യാമറ ആ സ്ത്രിയുടെ മുഖത്ത്.
(പ്രായമ്മ വയസ്സ് 64 ,കാപ്പിലാശ്ശാരിയുടെ ഭാര്യ. പ്രായം കാപ്പിലാശ്ശാരിയേക്കാള്‍ കൂടുതല്‍ തോന്നിക്കുന്ന രൂപം.മുഖത്ത് നിറയെ ചുളിവുകള്‍, മൂക്കുത്തി ,മുഖം നിറയെ വസൂരി വന്നതു പോലുള്ള വലിയ പാടുകള്‍ .കറുത്തിട്ട് കഴുത്തില്‍ ഒരു ചുവന്ന കളറു മങ്ങിയ ചരട്. കൈലിയും ബൌളസും വേഷം.)
പ്രായമ്മ: “എന്റെ മോനെ എന്റെ പൊന്നു മോനെ കൊല്ലിച്ചത് അവളാ“
പശ്ചാത്തലത്തില്‍
മാണികുട്ടിയുടെ മുഖം (അവര്‍ പൊട്ടി കരയുന്നു)
അവരുടെ കണ്ണൂകളിലൂടെ മുറിയുടെ ചുവരില്‍ അലപം മുകളിലായി തൂക്കിയിട്ടിരിക്കുന്ന
വിവാഹഫോട്ടോ
പാമുവാശ്ശാരി പ്രായം 38
(പാമുവാശ്ശാരിയുടെ മുഖം ക്ലോസപ്പ്)


സീന്‍-2


പ്രായമ്മയുടെ പരാക്ക് നിറഞ്ഞ ശബ്ദം.
“മുടിഞ്ഞവളെ നീയാണെന്റെ മോനെ കൊല്ലിച്ചെ.എന്റെ മോനെ നീയാ കൊല്ലിച്ചെ?.”
നിലത്ത് ചന്തികുത്തിയിരിക്കുന്ന കാപ്പിലാശ്ശാരിയുടെ മുഖം. കണ്ണൂകള്‍ തുടച്ചിട്ട് വിഷാദത്തോടെ അകത്തേക്ക് നോക്കുന്നു.
പിന്നെ മുകളിലോട്ട് നോക്കി കണ്ണൂകള്‍ തുടക്കുന്നു.


സീന്‍-2-A


മുറ്റത്ത് കൂടി നിലക്കുന്ന കുറെയാളുകള്‍ ഹരിയണ്ണന്‍.പൊറാടത്ത്, നീരു പണിക്കര്‍ തുടങ്ങിയവര്‍
പരസ്പരം എന്തോ സംസാരിക്കുന്നു അവര്‍ (ക്യാമറ തലക്ക് കൈകൊടുത്ത് പുറത്തേക്ക് നോക്കിയിരിക്കുന്ന കാപ്പിലാശ്ശാരിയുടെ മുഖം. (നോട്ടമെന്നത് ചലനമില്ലാത്ത കണ്ണൂകളുടെ നിശ്ചലമായ നോട്ടം)
ഹരിയണ്ണന്‍ കാപ്പിലാശ്ശാരിയുടെ അടുത്തേക്ക് നടന്ന് അടുക്കുന്നു കൂടെ മറ്റുള്ളാവരും.


ഹരിയണ്ണന്‍:“ആ കുട്ടിടേ വീട്ടില്‍ അറിയക്കണ്ട?”


കാപ്പിലാശ്ശാരി മുഖമുയര്‍ത്തി ദേഷ്യത്തോടെ അവരെ നോക്കുന്നു.പിന്നെ പുറത്തേക്ക് കാറിതുപ്പികൊണ്ട്: അവനി വീടിന്റെ പടി കയറിയാല്‍ ആ കാലു ഞാന്‍ തല്ലി ഒടിക്കും.പറഞ്ഞേക്കാം


(ശബ്ദത്തില്‍) പറഞ്ഞേക്കാം(ആവര്‍ത്തനമെന്നോളം ശബ്ദതാഴ്ത്തി) എന്നിട്ട് എഴുന്നേറ്റു വീട്ടുമുറ്റത്തു നിലക്കുന്ന വൃക്ഷചുവട്ടിലേക്ക് നടന്നിട്ട് അവിടെ കുത്തിയിരിക്കുന്നു തല കൊടുത്ത്.


അയ്യാളുടെ അടുത്തേക്ക് പോകാന്‍ ഒരുങ്ങുന്ന ഹരിയണ്ണന്റെ തോളത്ത് കൈവച്ചിട്ട് നീരു വിലക്കുന്നു.


അയ്യാള്‍ തിരിഞ്ഞു നോക്കുമ്പോള്‍ നീരു വേണ്ടെന്ന് തലകുലുക്കി ആംഗ്യം കാട്ടുന്നു।


തുടരും.

Saturday, July 19, 2008

ദു:ഖാചരണം

മാതാ ,പിതാ ,ഗുരു ,ദൈവം എന്ന മന്ത്രം പഠിച്ച ,

പഠിപ്പിച്ച കേരളനാട്ടില്‍ ,അതി ക്രുരമായി കൊല ചെയ്യപ്പെട്ട

അധ്യാപകന്റെ കുടുംബത്തോടുള്ള ദുഃഖം ഇവിടെ ഞങ്ങള്‍

രേഖപ്പെടുത്തുന്നു . കൂടുതല്‍ വാര്‍ത്തകള്‍ ഇവിടെ

http://mrudulam.blogspot.com/2008/07/blog-post_19.html

ഷൂട്ടിംഗ് വിശേഷങ്ങള്‍

കാപ്പിലാന്റെ തോന്ന്യാശ്രമ സിനിമയുടെ ഷൂട്ടിംഗ് നടന്നുവരുന്നു.
ഷൂട്ടിംഗ് അത്യതികമായുള്ള ജനപ്രവാഹത്താല്‍ ഇടക്കിടെ തടസ്സപ്പെടുന്നുവെന്നതൊഴിച്ചാല്‍
സമാധാനപരമാണെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍.

ബൂലോകത്തിലെ പ്രധാന നടീനടന്മാരെല്ലാം ഈ സിലിമയിലഭിനയിക്കുന്നതിനാല്‍
ഇതൊരു ബൂലോക സംഭവമാകുമെന്നാണ് എല്ലാവരും കരുതുന്നത്.

ഞങ്ങളുടെ പ്രതിനിധി തോന്ന്യാസി കാപ്പിലാനെ ഈയിടെ കാണുവാനിടയായി.

തോന്ന്യാസി:“സിനിമയെപ്പറ്റി എന്താണഭിപ്രായം..?”

കാപ്പിലാന്‍:“സിലിമയെടുക്കാനൊന്നും ആദ്യം പ്ലേനില്ലായിരുന്നു..പിന്നെ ധ്യാനത്തിലൂടെയാണ്
ഈ ഐഡിയ ഉരുത്തിരിഞ്ഞത്..!”

തോന്ന്യാസി:“അതു ശരിയാ..!”

കാപ്പിലാന്‍:“ഏതു ശരിയാന്നാ..? നീയേതാ..?”

തോന്ന്യാസി:“ഞാനിതു റിപ്പോര്‍ട്ടു ചെയ്യാന്‍ വന്നതാ തിരുവടികളേ..!”

കാപ്പിലാന്‍:“ആരാ നിന്നെയിങ്ങോട്ട് പറഞ്ഞുവിട്ടത്..?”

തോന്ന്യാസി:“ ഒരുള്‍വിളി തോന്നി വന്നതാണു സ്വാമീ...സ്വാമി ചൂടാവരുത്...ആരാ ഇതിന്റെ ഡിസ്ട്രിബ്യൂഷന്‍..?”

കാപ്പിലാന്‍:“ബൂലോക അക്കാദമിക്കാരും നമ്മുടെ ഈ പത്രവും ചേര്‍ന്ന് “അക്കല്‍ദാമ“ എന്ന പേരിലൊരു സിനിമാക്കമ്പനി തുടങ്ങിയത് നിന്റെ ചെവിയില്‍ എത്തിയില്ലേ..?”

തോന്ന്യാസി:“എന്റെ ചെവി ക്ലീനിംഗ് കഴിഞ്ഞ് ഇന്നു രാവിലേ കിട്ടിയതേയുള്ളു സ്വാമീ..!“

കാപ്പിലാന്‍:“നിന്റെ തലച്ചോറ് എന്നാ നിനക്ക് തിരിച്ചു കിട്ടാന്‍ പോകുന്നെ..?”

തോന്ന്യാസി:“നാളെ..അല്ല അതു സ്വാമി എങ്ങിനെ മനസ്സിലാക്കി..?”

കാപ്പിലാന്‍:“ഏത്..?“

തോന്ന്യാസി:“എന്റെ തലച്ചോറിന്റെ കാര്യം..!”

കാപ്പിലാന്‍:“നിന്റെ പ്രായത്തില്‍ എനിക്കും അതു മനസ്സിലാകില്ലായിരുന്നെന്ന് കൂട്ടിക്കോളൂ..!”

തോന്ന്യാസി:“ഈ സിനിമയില്‍ ഷാപ്പുണ്ടെന്നു കേള്‍ക്കുന്നല്ലോ?”

കാപ്പിലാന്‍:“കള്ളടിച്ചല്ലേടാ എല്ലാവനും വെളിവുണ്ടാകുന്നത്..!”

തോന്ന്യാസി:“അതു ശരിയാ..!”

കാപ്പിലാന്‍:“അതെങ്ങിനെ നിനക്കു മനസ്സിലായി..? നീയിപ്പൊം വല്ല സ്മാളും അടിച്ചിട്ടുണ്ടോ..?”

തോന്ന്യാസി:“അതിനു ഞാന്‍ ലാര്‍ജല്ലേ അടിക്കൂ സ്വാമീ..!”

കാപ്പിലാന്‍:“നീയൊരു ചാറയാണെന്നെനിക്കു മനസ്സിലായി..!”

തോന്ന്യാസി:“അതൊക്കെ പോകട്ടെ സ്വാമീ..ഈ സിനിമയില്‍ പ്രേതങ്ങളുണ്ടോ..?”

കാപ്പിലാന്‍:“അങ്ങിനെയൊക്കെ ആള്‍ക്കാരു ചിലപ്പോള്‍ പറഞ്ഞു പരത്തിയെന്നു വരും..അസൂയക്കരല്ലേടാ അധികവും..!”

തോന്ന്യാസി:“അതു ശരിയാ സ്വാമീ..!”

കാപ്പിലാന്‍:“അതും ശരിയാണെന്നോ..? അന്നേരം നിനക്കും വല്ല അസൂയയും ഉണ്ടോടാ..?”

തോന്ന്യാസി:“അതു മാറാന്‍ ഞാന്‍ എന്തു ചെയ്യണം സ്വാമീ..?”


കാപ്പിലാന്‍:“നീ എല്ലാ ദിവസവും തോന്ന്യാശ്രമത്തില്‍ വരുക. എന്നിട്ട് ധ്യാനത്തില്‍ പങ്കുചേരൂ മകനേ..!”

തോന്ന്യാസി:“അന്നേരം എനിക്കീ ഷൂട്ടിംഗും തത്സമയം റിപ്പോറ്ട്ടു ചേയ്യാന്‍ കഴിയുമോ സ്വാമീ..?“

കാപ്പിലാന്‍:“തീര്‍ച്ചയായും മകനേ..!”

ഷൂട്ടിംഗ് തീരും വരെ ഷാപ്പുപേക്ഷിച്ച് തോന്ന്യാസിയങ്ങനെ ഒരു റിപ്പോര്‍ട്ടറായി കപ്പിലാനന്ദന്റെ തോന്ന്യാശ്രമത്തിലെ അന്തേവാസിയായി മാറുന്നു..!

Thursday, July 17, 2008

സീന്‍ 7 ടൂ 9സീന്‍ 7


ക്യാമറ ഓണ്‍ ,ലൈറ്റ്സ് ഓണ്‍ ,ആക്ഷന്‍.


ഷാപ്പന്നൂരിലേക്ക് കടന്നു വരുന്ന ആ പ്രൈവറ്റ് ബസിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്നു .ക്യാമറ കൂടുതല്‍ സൂം ചെയ്ത് ചവിട്ടു പടിയിലേക്ക് കൊണ്ടുവരണം .ഇപ്പോള്‍ കാണുന്നത് ആദ്യ സീനില്‍ കണ്ട അതേ കാലുകള്‍ .ബസില്‍ നിന്നും ഇറങ്ങി ആ കാലുകള്‍ മുന്നോട്ടു നടക്കുകയാണ് .വഴിയരികില്‍ കാണുന്ന ചായക്കടയിലേക്ക് ആ കാലുകള്‍ അടുക്കുന്നു .


കട്ട്.


ഡയറക്ടര്‍- ശരിയായില്ല മാഷേ ..ഒന്ന് കൂടി ശരിക്ക് നടക്ക് ..വീണ്ടും ആദ്യ സീന്‍ മുതല്‍ ഷൂട്ട് ചെയ്യണം .വീണ്ടും ഷൂട്ട് ചെയ്യുന്നു .


സീന്‍ 8


ക്യാമറ ഇപ്പോള്‍ ഫോക്കസ് ചെയ്തിരിക്കുന്നത് ചായക്കടയില്‍ .ചായക്കടയില്‍ ഈച്ച ഓടിച്ചിരിക്കുന്ന ചാണക്ക്യന്‍ .തികച്ചും ഒരു ഭക്തകുചേലന്‍.നെറ്റിയില്‍ ചന്ദനക്കുറി .കാലുകള്‍ അടുത്ത് വന്നൂ .പാറപ്പുറത്ത് ചിരട്ട ഇട്ടുരക്കുന്ന സ്വരം .


ശബ്ദം മാത്രമേ കേള്‍പ്പിക്കാവൂ.


ശബ്ദം -സ്വാമി ,ഈ തോന്ന്യാശ്രമത്തില്‍ പോകാനുള്ള വഴി ഒന്ന് പറഞ്ഞു തരുമോ ? ഇപ്പോള്‍ ചാണ ക്ക്യന്‍ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കുന്നു .ക്യാമറ ആ മുഖത്തേക്ക് തിരിയുന്നു .ഭീതി ജനിപ്പിക്കുന്ന ബാക്ക് ഗ്രൌണ്ട് സംഗീതം .ബുള്‍ഗാന്‍ താടിയുമായി ഒരു തടിമാടന്‍ ഏറനാടന്‍ .
ചാണക്ക്യന്‍- തീരെ രസിക്കാത്ത മാതിരി മുഖഭാവം ( ഭാവം വരട്ടെ ചാണക്ക്യ, ഡയറക്ടര്‍ അലറുന്നു ) മുഖത്ത് വീണ്ടും ഭാവം വരുത്തിക്കൊണ്ട് ,ങും ..എന്താ ...? എവിടുന്നാ ?

ഏറനാടന്‍ -സ്വാമി , ഞാന്‍ സിറ്റിയില്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നു ..പോകുന്ന വഴി സ്വാമിയെ ഒന്ന് കണ്ടിട്ട് പോകാം എന്ന് കരുതി.സ്വാമിയെ പറ്റി കേട്ടിട്ടുണ്ട് ,പക്ഷേ കാണാന്‍ ഉള്ള ഭാഗ്യം കിട്ടിയിട്ടില്ല .

( ഏറനാടന്‍ പോക്കറ്റില്‍ നിന്നും കാര്‍ഡ് എടുത്തുകാണിക്കുന്നു )


ചാണക്ക്യന്‍- ഒട്ടും മായം കൂടാതെ പറയുന്നു ..കാര്‍ഡ് എല്ലാം അവിടെ കിടക്കട്ടെ ..ഈ വഴി നേരെ പോയാല്‍ ആരെങ്കിലും കാണും അവരോടു ചോദിക്കുക ..എനിക്ക് നല്ല പരിചയം പോരാ ,ആ സ്ഥലം .

ഏറനാടന്‍ നടക്കുന്നു ..പോകുന്ന വഴിയെ ക്യാമറ


സീന്‍ 8 A


ഇപ്പോള്‍ ക്യാമറ ചാണക്ക്യന്റെ മുഖത്തേക്ക് കൂടുതല്‍ സൂം ചെയ്യണം ..ആരെയോ കണ്ണുകള്‍ കൊണ്ട് അവ്യക്തമായ ഒരു സിഗ്നല്‍ കൊടുക്കുന്നു .


സീന്‍ 9


ക്യാമറ ഇപ്പോള്‍ വിദൂരമായ ഒരു സ്ഥലത്തേക്ക് ഫോക്കസ് ചെയ്യുന്നു .ദൂരെയായി ആരോ ആശ്രമം ലക്ഷ്യമാക്കി ഓടുന്ന ദൃശ്യം

9 A

ആശ്രമം .

ഓടി വന്ന ആള്‍ സ്വാമിയോട് എന്തോ അടക്കം പറയുന്നു .സ്വാമിയുടെ മുഖം കോപം കൊണ്ടു ചുവക്കുന്നു .

സ്വാമിയുടെ മുഖം ക്ലോസപ്പില്‍ ...താഴെ വീണ പ്രതിമയിലും സ്വാമിയുടെ മുഖത്തും മാറി മാറി ക്യാമറ ചലിക്കുന്നു .

സ്വാമി -ഇന്നു പൌര്‍ണമി ....അവന്‍ വന്നൂ ....എല്ലാം ദുര്‍നിമിത്തങ്ങള്‍ ...

Tuesday, July 15, 2008

സീന്‍ 5, 5 എ, 6
സീന്‍ 5

രണ്ടുവിഭാഗങ്ങളാക്കി കയറിട്ട് ഹാളില്‍ ഭക്തജനങ്ങളെ ആണ്‍-പെണ്‍ എന്ന് തിരിച്ചിട്ടുണ്ട്!
കാമറ ആ സ്ത്രീയുടെ പിന്നിലൂടെ നീങ്ങി ഭജനയില്‍ ആടിമറിയുന്ന ജനങ്ങളുടെ ഉയര്‍ന്ന കൂപ്പുകൈകളിലേക്ക് തിരിയുന്നു.

പശ്ചാത്തലത്തില്‍ ഭജന!!

ഗുരുവേ ഗുരുവേ ശരണം ശരണം
തിരുവടിശരണം ശരണം ശരണം!

തോന്നിയപോലെ നടക്കും ഗുരുവേ
തോന്ന്യാസങ്ങള്‍ നടത്തും ഗുരുവേ
തിരുവടിതേടിവരുന്നവര്‍ ഞങ്ങള്‍
കാപ്പാത്തുകനീ കാപ്പുഗിരീശാ!

ഗുരുവേ ഗുരുവേ ശരണം ശരണം
തിരുവടിശരണം ശരണം ശരണം!

തോന്ന്യാസാശ്രമ പാലക ഗുരുവേ
ബൂലോകേശരകാക്കുകസതതം!
തിരുവടിയല്ലാതെന്തുണ്ടടിയന്
മരണം വരെയും നീയേ ശരണം !!

ഗുരുവേ ഗുരുവേ ശരണം ശരണം
തിരുവടിശരണം ശരണം ശരണം!

കാക്കുക ഷാപ്പന്നൂരിനെയെന്നും
കരുണാമയനേ കാതല്‍ വിളക്കേ!
തവതിരുപാദമുയര്‍ത്തിമെതിച്ചീ
നാടിനെ നിത്യം കാത്തിടുഗുരുവേ!!

ഗുരുവേ ഗുരുവേ ശരണം ശരണം
തിരുവടിശരണം ശരണം ശരണം!

പ്രാര്‍ത്ഥന കൊഴുക്കുന്നതിനൊപ്പം ക്യാമറ സ്റ്റേജിലെ അലങ്കാരങ്ങളിലേക്ക് തിരിയുന്നു.
രണ്ട് സ്വര്‍ണം കെട്ടിയ മെതിയടികളുടെ ക്ലോസപ് ഷോട്ട്!
ക്യാമറ ഗുരുവിന്റെ പാദാരവന്ദങ്ങളിലൂടെ അരിച്ചരിച്ച് മുകളിലേക്ക് കയറി.
ലിപ്സ്റ്റിക്കിട്ട ചുണ്ടുകള്‍ മന്ത്രോച്ചാരണം ചെയ്യുന്നതിന്റെ ക്ലോസപ്!

സീന്‍ 5 എ

തലതകര്‍ന്ന പ്രതിമയുമായി ആ കാവിസാരിയിട്ട യുവതി നടക്കുന്നതിന്റെ പാദചലനങ്ങള്‍ ക്യാമറ ഒപ്പിയെടുക്കുന്നു!പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനയും പുട്ടിനുപീരപോലെ “ആണ്ടവാ” “അഭയാ”എന്നൊക്കെയുള്ള സ്വാമിയുടെ ആര്‍ത്തനാദം പോലുള്ള വിളികളും കേള്‍ക്കുന്നു.
അവള്‍ പതിയെ ഇരുട്ടിന്റെ മറവില്‍ ഒരു ഇടനാഴിയിലെത്തുന്നു...അവിടം വിജനം!

തൊട്ടപ്പുറത്ത് ഒരു തൂണില്‍ ചാരിയിരിക്കുന്ന രൂപം കണ്ട് അവള്‍ സ്റ്റോപ്പിടുന്നു!
കാവിപ്പുതപ്പിനുമുകളിലെ തല ഇരുട്ടില്‍ മറച്ചുകൊണ്ട് അയാള്‍ പതിയെ എഴുന്നേല്‍ക്കുന്നു...

അവളുടെ കയ്യില്‍ നിന്ന് ആ പ്രതിമ ഊര്‍ന്നുവീഴുന്നതിന്റെ മാത്രമായി ഒരു ദൃശ്യം!

സീന്‍ 6

ആശ്രമത്തിന്റെ നടുത്തളത്തില്‍ നിന്ന് ഫോക്കസ് അല്പാല്പമായി വലിച്ചുകൊണ്ട് ക്രയിന്‍ ഷോട്ട്!
പതിയെ കാഴ്ച ഷാപ്പന്നൂരിന്റെ വിശാലസൌന്ദര്യത്തിലേക്ക് തിരിയുന്നു..
ദൂരെ കുന്നുകളെ ചുറ്റിയ റോഡിനെ ഇളക്കിക്കൊണ്ടുവരുന്ന ഒരു പ്രൈവറ്റ് ബസിലേക്ക് ക്യാമറ ക്രയിനിലിരുന്നുകൊണ്ട് അടുപ്പിക്കുന്നു! അല്പം ദൂരെമാറിയുള്ള ഒറ്റപ്പെട്ട ചായക്കടക്കുമുന്നില്‍ ആ ബസ് നില്ക്കുന്നതിന്റെ വിദൂര ദൃശ്യം!

(പാക്കപ്പ്!!)

Monday, July 14, 2008

സീന്‍ 2 ടു 4


സീന്‍ നമ്പര്‍ 2

ഒരു പരുന്ത്‌ പറന്നുവരുന്നു. പരുന്തിന്റെ കണ്ണിലൂടെ കാണുന്ന രംഗം താഴെ (ബേര്‍ഡ്‌സ്‌ ഐ ആംഗിള്‍ വ്യൂ). ഷാപ്പന്നൂരിലെ കടലോരം. നേര്‍ത്ത കാറ്റ്‌ വീശുന്നുണ്ട്‌. തിരമാലകള്‍ ശക്തിയോടെ.. (പശ്ചാത്തലത്തില്‍ പരുന്തിന്റെ കരച്ചില്‍ ഡോള്‍ബിയായിട്ട്‌). പരുന്ത്‌ താഴ്‌ന്നുവന്ന് പൊങ്ങിപ്പറക്കുന്ന ഷോട്ട്‌. വീണ്ടും പരുന്തിന്റെ കാഴ്ചപ്പാടിലൂടെ ഷാപ്പന്നൂര്‍ പ്രദേശത്തിന്റെ വിഹഗവീക്ഷണം.

സീന്‍ നമ്പര്‍ 2A

ആകാശത്തില്‍ നിന്നും സൂം ചെയ്ത്‌ ഷാപ്പന്നൂരിലെ തെങ്ങും തലപ്പുകളും കഴിഞ്ഞ്‌ ഷാപ്പന്നൂരിലേക്ക്‌ വലുതായി വരുന്ന ഷോട്ട്‌. (പ്രേക്ഷകരെ പരുന്തിനൊപ്പം സഞ്ചരിപ്പിക്കുന്ന പ്രതീതി വരുത്തണം). തിരമാലകള്‍ പൊങ്ങിവരുന്ന രംഗം.

സീന്‍ നമ്പര്‍ 3

പരുന്ത്‌ കടല്‍തീരത്തെ മറിച്ചിട്ടൊരു തോണിയുടെ തലപ്പത്ത്‌ വന്ന് ഇരിക്കുന്നു. ഞണ്ടുകള്‍ പേടിച്ചെന്നപോലെ മാളങ്ങളില്‍ പോയൊളിക്കുന്നു. പരുന്ത്‌ ഗാഭീര്യഭാവത്തോടെ ചുറ്റും നോക്കി ഒച്ചയുണ്ടാക്കി ചിറകുനിവര്‍ത്തി തലയെടുപ്പോടെ വിശ്രമിക്കുന്നു.

സീന്‍ നമ്പര്‍ 3A
വലിയൊരു തിരമാല കരയില്‍ വന്നടിക്കുന്ന ദൃശ്യം. അത്‌ പിന്‍വാങ്ങിപോകുമ്പോള്‍ എന്തോ ഒന്ന് മണലില്‍ കിടക്കുന്നത്‌ കാണാം. അത്‌ തിരികെ വെള്ളത്തിലേക്ക്‌ ഉരുണ്ടുപോയി വീണ്ടും പിറകോട്ട്‌ വന്ന് നിശ്ചലമാകുന്നു. സൂം ചെയ്ത്‌ വരുമ്പോള്‍ അതൊരു മരപ്രതിമയാണ്‌. നല്ല ഭംഗിയുള്ള നര്‍ത്തകിയുടെ പ്രതിമ. തലയുടെ പിന്‍ഭാഗം പൊട്ടിയടര്‍ന്നുപോയിരിക്കുന്നു എന്നത്‌ പ്രതിമ മണലില്‍ ഉരുളുമ്പോള്‍ വ്യക്തം. പ്രതിമയെ എടുക്കുന്ന ഒരു യുവതിയുടെ വെളുത്ത കൈ!

സീന്‍ നമ്പര്‍ 4

ക്യാമറ പാന്‍ ചെയ്ത്‌ എതിര്‍വശത്ത്‌ തെങ്ങിന്‍ തോപ്പിലൂടെ പോയി ഒരു മനോഹരമായൊരു പറമ്പിന്റെ മുന്നിലെത്തുന്നു. അവിടെ ഒരു മരപ്പലകയില്‍ 'തോന്ന്യാശ്രമം' എന്നെഴുതിയത്‌ കാണാം. (പശ്ചാത്തലത്തില്‍ സ്ത്രീകളുടെ മന്ത്രധ്വനികള്‍ കേള്‍ക്കാം). അങ്ങോട്ട്‌ ഭക്തജനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്‌ കാണാം. അതില്‍ ഒരു യുവതിയുടെ പിറകിലായി ക്യാമറ അങ്ങോട്ട്‌ നീങ്ങുന്നു. മുല്ലപ്പൂ ചൂടിയ യുവതിയുടെ മുഖം കാണിക്കുന്നില്ല. അവര്‍ കാവിസാരിത്തലപ്പ്‌ കൊണ്ട്‌ മുടിമറയ്ക്കുന്നു. കൈയ്യില്‍ നര്‍ത്തകിയുടെ പ്രതിമ പാതിമറഞ്ഞിരിക്കുന്നത്‌ കാണാം.

മന്ത്രധ്വനികള്‍ സംഗീതത്തിന്റെ അകമ്പടിയോടെ ഒരു ഗാനത്തിലേക്ക്‌...

Friday, July 11, 2008

റ്റേക് വണ്‍‌ സീന്‍‌ വണ്‍‌
സീന്‍‌ 1
തുടക്കം..

ആദ്യം ക്യാമറ
കുറച്ചു വിരലുകള്‍‌ ഒരു മൊബില്‍ റ്റൈപ്പ് ചെയ്യുന്നു...
അതില്‍ മെസേജ് സെന്റ് അടിക്കുന്നു
മെസേജ് പൊകുന്ന വഴി ക്യാമറ സഞ്ചരിക്കുന്നു
ആ സന്ദേശം മറ്റൊരു മൊബൈലിലെക്ക് പോകുന്നു.... .....

ആരുടേയും മുഖങ്ങള്‍ കണിക്കുന്നില്ല

തുടര്‍ന്ന്
ആ സന്ദേശം കിട്ടുന്നു.
അതു സ്വീകരിക്കുന്ന മൊബൈല്‍
ചില ഹൃദയമിടിപ്പുകള്‍ ബക്ക് ഗ്രൌണ്ടില്‍‌

അടുത്ത ഷൊട്ട്
ഒരു മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റല്‍ ആണ് ...
മുറിയിലേക്ക് ഓടിയടുക്കുന്ന കാലുകള്‍
കതകില്‍ തട്ടുന്നു
അകത്തു നിന്ന് പക്ഷെ പ്രതികരണം ഇല്ലാ....

ഇവിടെയും മുഖങ്ങള്‍ കാണിക്കുന്നില്ല
കുറെ പ്രാവശ്യം മുട്ടിയതിനു ശേഷം കതക് ഇടിചു തുറക്കുന്നു
അകത്തു പ്രവേശിക്കുന്നു ....
എല്ലായിടവും കണ്ണോടിക്കുന്നു ആരും തന്നെ ഇല്ലാ
പതിയെ ക്യാമറാ ബാത്ത് റൂമിന്റെ വാതിലില്‍ എത്തുന്നു
അടഞ്ഞു കിടക്കുന്ന് വതില്‍....

[ഒരാള്‍ മാത്രമെ ഉള്ളു ഇതിനൊക്കെ]

ആ വാതില്‍ തട്ടുന്നു
പക്ഷേ അതു തുറക്കുന്നില്ല.

വാതിലില്‍ ശക്തിയായി തട്ടുകയും
അതു തുറക്കാനായി ശ്രമിക്കുകയും ചെയ്യുന്നു
ഫലമില്ലന്ന് കണ്ട് വാതില്‍ തുറക്കുന്നതിനു വേണ്ടി,
അവന്‍ വേറെ എന്തൊ എടുക്കാന്‍ പൊകുന്നു

ആ സമയതു ആ വാതില്‍ തനിയെ തുറക്കുന്നു............

ദെന്‍ ഇറ്റ്സ് ദ ഷൊ, വണ്‍ ഒഫ് ഹിസ് ഫ്രണട്സ്


[ഇതിനിടയില്‍ ആ റൂമിലെ ഫൊട്ടൊസ് കാണിക്കണം]


തികച്ചും എന്തൊ അസാ‍ധാരണമായ എന്നിട്ട് ആ നടുക്കുന്ന കാഴ്ച ..

തല പൊട്ടി തലചോറ് തകര്‍‌ന്ന ഒരു പയ്യന്‍‌..

അതിങ്ങനെ ചിതറി തെറിച്ചിട്ടുണ്ട്

ഭീതിപ്പെടുത്തുന്ന ദൃശ്യം രക്തം

മരവിപ്പിക്കുന്ന കാഴ്ച ....

ആ പയ്യന്‍
പിന്നെ ആ സറൌണ്ടിങ്ങ്‌സ് കൊടുക്കുമ്പൊള്‍ സൂക്ഷിക്കണം


സത്യത്തില്‍ ആ പയ്യന്‍ മര്‌‌ല്യന്‍ മാന്ഷനന്റെ ഒരു ആരാധകന്‍ ആണു

എന്നു വച്ചാല്‍ അന്റി ക്രൈസ്റ്റ്

മുറിയില്‍ പലഭാഗത്തായി വളരെ ഭീകരമായ ഫോട്ടോസ്


ജസ്റ്റ് ആ സീന്‍‌ ആര്‍‌ക്കും ഒന്നും മനസിലാവുന്നില്ലാ

അവര്‍ രണ്ടു പേര്‍ മെഡിക്കല്‍ സ്റ്റുഡന്റ്സ്!


എന്നിട്ട് നമ്മള്‍ ആ പഴയ ഗ്രാമത്തിലെക്ക് പോകുന്നു
Thursday, July 10, 2008

കഥ കിട്ടി

ഇവിടെ ക്ലിക്കുക - കഥ കിട്ടി ...

ലൊക്കേഷന്‍ ശരിയായി .താരങ്ങള്‍ നിര നിരയായി .എല്ലാവരുടെയും അഭിപ്രായം പരിഗണിച്ച് ഇതില്‍ വെള്ളിത്തിരയില്‍ വെട്ടി തിളങ്ങുന്ന ഏറനാടനെ നായകന്‍ ആക്കാന്‍ തീരുമാനിച്ചൂ .ഇനി അമാന്തം എന്തേ ശ്യാമളെ നമുക്കങ്ങു തുടങ്ങാം .

ഇതില്‍ രണ്ടു കഥക്കുള്ള ഓഫര്‍ വന്നിട്ടുണ്ട് .നിങ്ങള്‍ പറയുക ഏത് കഥ വേണം എന്ന് .
തോന്ന്യാശ്രമം എന്നതോ ബ്ലോഗര്‍മാര്‍ക്ക് വേണ്ടി ബ്ലോങര്മാരാല്‍ നടത്തപ്പെടുന്ന ബ്ലോഗര്‍ മാരുടെ സിലിമ .ഒരു പക്ഷെ ആദ്യം ആയിട്ടായിരിക്കും ഇങ്ങനെ ഒരു പരിപാടി നടക്കുന്നത് .ഇത്‌ എങ്ങനെ അവതരിപ്പിക്കും എന്ന് പോലും അറിയില്ല .ഒരു രസത്തിനു ചാടി പുറപ്പെട്ടു .

ബ്ലോഗനാര്‍ കാവിലമ്മേ രക്ഷിക്കണേ .

Wednesday, July 9, 2008

തോന്ന്യാശ്രമം

തോന്ന്യാശ്രമത്തിന്റെ ലൊക്കേഷന്‍ വാര്‍ത്തകളുമായി ഞങ്ങളുടെ ലേഖകന്‍ കുഞ്ഞാണ്ടി ഇപ്പോള്‍ ലൈനില്‍ ഉണ്ട് .നമുക്കങ്ങോട്ടു പോകാം .
ങ്ഹാ ..കുഞ്ഞാണ്ടി എന്താണ് തോന്ന്യാശ്രമത്തിലെ വാര്‍ത്തകള്‍ ?
നമസ്കാരം സുമേഷ് ..ഇവിടെ ഇപ്പോഴും ആളുകള്‍ കൂട്ടം കൂടി നില്‍ക്കുകയാണ്‌ .മിക്കവാറും ഒരടി നടക്കാന്‍ ഉള്ള ലക്ഷണങ്ങള്‍ കാണുന്നുണ്ട് .
കുഞ്ഞാണ്ടി ,എന്താണ് ഇപ്പോഴത്തെ പുതിയ വിവരങ്ങള്‍ ?
സുമേഷ് ..നായികയും വില്ലനെയും ,സഹനടനെയും പറഞ്ഞു എങ്കിലും ഇതിലെ നായകന്‍ ആര് ? എന്ന കാര്യം അറിവായിട്ടില്ല .ഇന്ന് രാവിലെ നടി കുറെ പുതിയ നിബന്ധനകളുമായി രംഗ പ്രവേശനം ചെയ്തു .നടിയുടെ അടുത്തേക്ക് പോകാം .

പ്രിയ ഉണ്ണികൃഷ്ണന്‍ said...
മുണ്ടുടുത്ത, മീശയുള്ള,കുറ്റിത്താടിയുള്ള, നന്നായി മലയാളം പറയുന്ന( ഇങ്ക്ലൂഡിങ് തെറി),വെളുപ്പനല്ലാത്ത, വിവരമുള്ള( പ്ലീസ് നോട്), റൊമാന്റിക്കായ ആളെ മതി എനിയ്ക്ക് നായകനായിട്ട്.പറഞ്ഞില്ലാന്നു വേണ്ട.

അത് കണ്ടു നിന്ന സ്വാമി ഇങ്ങനെ പറഞ്ഞൂ .
കാപ്പിലാന്‍ said...
ഈ ഷൂട്ടിംഗ് നിങ്ങള്‍ മുടക്കരുത് .നായിക പിണങ്ങിയാല്‍ ഷൂട്ടിംഗ് മുടങ്ങും .മുകളില്‍ പറഞ്ഞ നിരനെയും ,പാമൂവിനെയും പ്രിയാ തങ്കച്ചിക്ക് ഇഷ്ടപ്പെടാത്ത സ്ഥിതിക്ക് നിങ്ങള്‍ ആരെങ്കിലും മുന്നോട്ടു വരണം .പ്ലീസ് .ഒരു വേദനിക്കുന്ന കോടീശ്വരന്റെ വിഷമം നിങ്ങള്‍ മനസിലാക്കണം ..


ആളുകള്‍ കൂടി എങ്കിലും ഏറനാടന്റെ തന്റെ മസില്‍ ഉരുട്ടി ഇങ്ങനെ പ്രഖ്യാപിച്ചു .

ഏറനാടന്‍ said...
വേദനിക്കുന്ന കോടീശ്വരന്റെ കോടികള്‍ കൊക്കോടികള്‍ ആക്കിത്തരാന്‍; ജയന്റെ സ്വരവും മസിലുമുള്ള, കാരിരുമ്പിന്റെ ശക്തിയുള്ള, ഇരുനിറവും ആകര്‍ഷണീയതയും മുഖമുദ്രയായ, ഒത്തിരി സിനിമാക്കാരുടെ തോഴനും അഭിനയനൈപുണ്യം മഹാലക്ഷ്മി കനിഞ്ഞുനല്‍കപ്പെട്ടവനുമായ, ഒരേ ഒരാളേയുള്ളൂ.. തിരിഞ്ഞും മറിഞ്ഞും ഒന്നും നോക്കേണ്ട, നേരെ നോക്കൂ.. ഇതാ മുന്നില്‍ തന്നെ! ഞാന്‍‌ന്‍‌ന്‍..!!ഒരാഴ്‌ച ഓര്‍ സെവന്‍ ഡെയ്സ് ടൈം തരാം. തീരുമാനിക്കൂ. ഇല്ലേല്‍ ഞാന്‍ വിദേശത്തുണ്ടാവും. ജസ്റ്റ് ഡയല്‍ മീ ദെന്‍. :)

മറ്റൊരു വിവരം അറിയാന്‍ കഴിഞ്ഞത് .ഈ കഥ ഇതുവരെയും ആരുടേയും മനസ്സില്‍ ഇല്ല എന്നതാണ് .ഇതുവരെ കഥയെപറ്റി ആര്‍ക്കും അറിവായില്ല എങ്കിലും ഞാന്‍ അറിഞ്ഞത് ഇപ്രകാരം :-


സമാധാനവും സന്തോഷവും കളിയാടിയ ഷാപ്പന്നൂര്‍ എന്ന ഗ്രാമമാണ് പശ്ചാത്തലം .സുനാമി തിരകള്‍ വിഴുങ്ങിയ ഗ്രാമം .ദൈവങ്ങളുടെ നാട്ടില്‍ ദൈവങ്ങളാല്‍ നടത്തപ്പെടുന്ന ഏറ്റവും നല്ല കച്ചവടം ..ഭക്തി .ഇതില്‍ വീര്‍പ്പ് മുട്ടുന്ന ഒരു ചെറിയ ഗ്രാമത്തിന്റെ കഥ പറയുന്ന തോന്ന്യാശ്രമം .തീയേറ്ററുകള്‍ നിറഞ്ഞു ഓടുമെന്നു നിര്‍മ്മാതാവ് പറയുകണ്ടായി.

നന്ദി കുഞ്ഞാണ്ടി വീണ്ടും ഞാന്‍ വരും
ഓക്കേ .സുമേഷ് ..
ഇനി ഒരിടവേള ....

Tuesday, July 8, 2008

ഷൂട്ടിംഗ് വിശേഷങ്ങള്‍


ഓണത്തിന് റിലീസ് ആകുന്ന തോന്ന്യസശ്രമത്തിന്റെ ഷൂട്ടിംഗ് ആലപ്പുഴയിലും പരിസര പ്രദേശങ്ങളിലും ആയി നടന്നു വരുന്നു .


ചാന്‍സ് തേടി പലരും ഡയറക്ടര്‍-നെ സമീപിക്കുന്നു എങ്കിലും ഏറ്റവും അവസാനമായി അറിയാന്‍ കഴിഞ്ഞത് ,കാപ്പിലാന്‍ നാടകങ്ങള്‍ ആയ " ആരട വീര പോരിനു വാടാ " എന്നതിലും തിരക്കിട്ട് സ്റ്റേജ്കളില്‍ നിന്നും സ്റ്റേജ്കളിലേക്ക് നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്ന " കരളേ നീയാണ് കുളിര് " എന്ന നാടകത്തിലും അഭിനയിച്ചുകൊണ്ടിരിക്കുന്ന ഏറനാടന്‍ ഒരു ചാന്‍സ് കിട്ടുന്നതിനു വേണ്ടി തോന്ന്യാശ്രമത്തിലെ സെറ്റില്‍ എത്തി എന്ന വാര്‍ത്തയാണ് .


മറ്റൊരു വാര്‍ത്ത ഈ പറഞ്ഞ രണ്ടു നാടകങ്ങളിലും പ്രായമ്മ ആയി വേഷം ഇട്ട പ്രിയ ഈ ചിത്രത്തില്‍ പ്രിയാ തങ്കച്ചി എന്ന നായികാ വേഷമണിയുന്നു .പ്രിയ തന്റെ റേറ്റ് കൂട്ടുന്നു എന്ന മറ്റൊരു വാര്‍ത്തയും പ്രചരിക്കുന്നു .ആ വാര്‍ത്ത വെറും പൊള്ളയാണ്‌ എന്നാണ് അറിയാന്‍ കഴിഞ്ഞത് .


ഇതിലെ നായകന്‍ ആകാന്‍ രണ്ടു പേര്‍ മല്‍സരിക്കുന്നു ..നിരന്‍ എന്ന നിരക്ഷരനും ,പാമൂ എന്ന പാമരനും .ഇതിനെ കുറിച്ചുള്ള കൂടുതല്‍ വാര്‍ത്ത അറിവായിട്ടില്ല .


മറ്റൊരു പ്രധാന വാര്‍ത്ത പ്രശസ്ത കവയത്രിയും ,ചിന്തകയുമായ മാണിക്ക്യം ഈ സിനിമയില്‍ " മാതാ മാണിക്ക്യമയി "എന്ന വേഷം അണിയുന്നു .കൂടുതല്‍ വാര്‍ത്തകളുമായി ഉടനെ കാണാം .അതുവരെ ഒരു ഇടവേള .

Sunday, July 6, 2008

തോന്ന്യാശ്രമത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങള്‍

തോന്ന്യാശ്രമം എന്ന മലയാള സിനിമയുടെ തിരക്കിട്ട ഷൂട്ടിംഗ് ആലപ്പുഴ പുന്നമട കായല്‍ തീരത്തുള്ള ഈ റിസോര്‍ട്ടില്‍ തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു .ഇതിന്റെ ഉല്‍‌ഘാടനം ഇന്നലെ രാവിലെ പ്രശസ്ത കവയത്രി മാണിക്ക്യം നിലവിളക്ക് കൊളുത്തി നിര്‍വഹിച്ചു .ഇതിന്റെ തിരക്കഥ എഴുതുന്നത് " മഞ്ഞുപോലെ ഒരു സ്വപ്നം " എന്ന ടെലി ഫിലിം എഴുതിയ ശ്രീ .ജെയിംസ് .ഗാനങ്ങള്‍ പൂച്ചക്കാല പാമരന്‍,ഗീതാ ഗീതികള്‍ എന്നിവര്‍ .നടീ നടന്മാരെ നമുക്കു പിന്നീട് പരിചയപ്പെടാം .
നടീനടന്മാരുടെ ആവശ്യത്തിനായി വാങ്ങി ഇട്ടിരിക്കുന്ന ഹൌസ് ബോട്ട്.ഇതില്‍ ഒരു ഡാന്‍സ് ഇപ്പോള്‍ ചിത്രികരിച്ചുകൊണ്ടിരിക്കുന്നു .തോന്ന്യാശ്രമത്തിലെ അന്തേവാസി .ഇതാണ് ബ്ലൂങന്ണ്‌ൂര്‍ മല .ഈ ബൂലോക വാസികള്‍ എല്ലാം താമസിക്കുന്നത് ഈ കുന്നിന്റെ മുകളിലാണ് .ഇവിടെ നിന്നും താഴേക്ക് ഇറങ്ങുന്നതാണ് ഷാപ്പന്നൂര്‍ എന്ന ചെറിയ ഗ്രാമം.ബൂലോക വാസികള്‍ സ്നേഹത്തോടെയും സന്തോഷത്തോടെയും താമസിക്കുന്ന ഷാപ്പന്നൂര്‍.

ഇതാ .താഴ്വര എത്തി .ഇതാണ് തോന്ന്യാശ്രമത്തിലെ വഴിയരികില്‍ തോന്ന്യാസി നടത്തുന്ന കള്ളു ഷാപ്പ് .ഇവിടെ മുയല്‍ ,ആമ ,കാട ,എന്നിവയുടെ വറുത്തതും ,പൊരിച്ചതും ആയ വിഭവങ്ങള്‍ ലഭിക്കുന്ന ഇടം .കൂടാതെ ശുദ്ധമായ കള്ളും വാറ്റും ലഭിക്കുന്ന ബൂലോക കള്ളുഷാപ്പ് .ഇവിടെ നിന്നാണ് കഥ ആരംഭിക്കുന്നത് .ഇതിന്റെ കൂടുതല്‍ വിവരങ്ങളുമായി ആണ്ടിപ്പെട്ടിയിലെ ഞങ്ങളുടെ ലേഖകന്‍ ഉടനെ വരും .അത് വരെ ഒരു ഇടവേള ....
ദിസ് പാര്‍ട്ട് ഓഫ് ദ പ്രോഗ്രാം സ്പോണ്‍സേരെദ് ബൈ ...ജനകോടികളുടെ വിസ്ച്ചവ്ത സ്ഥാപനം ........തോന്ന്യാശ്രമചരിതം

ഷാപ്പന്നൂരില്‍ ഷാപ്പു നടത്തിയും പിന്നെ നാടകവേദി, അനവധി ബ്ലോഗുകല്‍ തുടങ്ങിയവ നടത്തിയും ജീവിതത്തില്‍ വിരക്തി തോന്നിയ കാപ്പിലാന്‍ സ്വാമി തിരുവടികള്‍ ഭാരത പര്യടനത്തിനായി പുറപ്പെടുന്നു.

ആദ്യമായി അദ്ദേഹം അനന്തപുരിയില്‍ നടന്നുവന്ന ബൂലോക പ്രതിമാ ശാലയില്‍ എത്തിച്ചേരപ്പെടുന്നു.ജലപാനം പോലും അലഭ്യമാകുന്ന
സാഹചര്യം നിലനിന്ന അവിടം സ്വാമികളില്‍ വിരക്തി വിഭൂതമാക്കുന്നു.
അവിടെനിന്നും സ്വാമി പ്ലാമൂടാശ്രമത്തില്‍ ചെന്ന് ഗീതാകിനി ദേവിയെക്കണ്ട് അനുഗ്രഹം വാങ്ങുന്നു.

മധുപാനത്തില്‍ മുഴുകുന്ന സ്വാമി അവര്‍കള്‍ കരീലക്കുളങ്ങരാശ്രമത്തില്‍ നിന്നും മധുപാന മധു മന്ത്രം സ്വായത്തകമാക്കുന്നു.

അവിടെനിന്നും സ്വാമി കരുനാഗപ്പള്ളിയിലുള്ള ഒരാശ്രമത്തിലേക്ക് ഒരുനാള്‍ യാത്രയാകുന്നു.

അവിടത്തെയമ്മ സ്വാമിയെ പരീക്ഷിക്കുവാന്‍ തീരുമാനിക്കുന്നു. അവര്‍ ഒരു കരിക്കു കച്ചവടക്കാരിയായി രൂപാന്തരം പ്രാപിക്കുന്നു!
കാപ്പിലാന്‍ സ്വാമികളില്‍ നിന്നും അഹന്ത പ്രതീക്ഷിച്ച അവര്‍ അത്ഭുത പരതന്ത്രയാകുന്നു. സ്വാമി അവരെ അമ്മേ എന്നു വിളിക്കുന്നതോടെ സ്വാമിയുടെ ദിവ്യമായ കണ്ണുകളെ അവരും പ്രണമിക്കുന്നു.
കടല്‍ത്തീരത്തു മീന്‍പിടിക്കുന്ന മനുഷ്യന്മാരുടെ കയ്യില്‍ അനുഗ്രഹമായി അവര്‍ മീനുകളെ സ്വാമികള്‍ക്കു കൊടുക്കുന്നു.
അതു ഭക്ഷിച്ച സ്വാമി അവര്‍കള്‍ ബൂലോക സ്വാമിതിരുവടികളായി അവരോധിക്കപ്പെടുന്നു.

പൂര്‍വാശ്രമത്തില്‍ തിരികെ വന്ന സ്വാമി തന്റെ തോന്ന്യാശ്രമം തൂടങ്ങുന്നു.
ബാക്കി സ്വാമി ചരിതങ്ങള്‍ പിന്നാലെ..കാത്തിരിക്കുക..ക്ഷമയോടെ..!

Saturday, July 5, 2008

നോട്ടീസ്

കാപ്പിലാന്‍ ബ്ലോഗിലെ ഓണ പരിപാടികള്‍ ..എല്ലാവരെയും സ്വാഗതം ചെയ്യുന്നു .പിന്നെ കണ്ടില്ല ,കേട്ടില്ല ,പറഞ്ഞില്ല എന്നൊന്നും പറഞ്ഞേക്കല്ലേ .

Friday, July 4, 2008

പേരറിയാത്തൊരു പുസ്പമേ

പുസ്പം എന്നും പറയാം ,പുഷ്പം എന്നും പറയാം പിന്നെ സാറ് പറഞ്ഞതു പോലെയും പറയാം . പക്ഷേ ഈ പുഷ്പത്തിന്റെ പേര് അറിയുമോ ? അറിയാമെങ്കില്‍ പറയാമോ ?

ഞാന്‍ ആശ്രമത്തിന്റെ തിരക്കിട്ട പണിയിലാണ് . ശിഷ്യ ഗണങ്ങളുടെ ആവശ്യപ്രകാരം ആശ്രമത്തിന്റെ വഴിയില്‍ ഒരു കള്ളു ഷാപ്പും കൂടി തുറക്കണം എന്ന് വിചാരിക്കുന്നു .ഇന്നലെ ഞാന്‍ വെച്ചിരുന്ന ബുക്കില്‍ കുറെ പേരുകള്‍ കണ്ടു .കാന്താരിക്കുട്ടിയുടെ ഇമെയില്‍ അറിയില്ല .എനിക്ക് മെയില് അയക്കണം .പുതിയ ബ്ലോഗേര്‍സ് ആന്‍ഡ് ബ്ലോഗിനികള്‍ ഉണ്ടെന്കില്‍ അവരും മെയില് അയക്കണം .എന്റെ മെയില് ...lalpthomas@gmail.com . തിങ്കളാഴ്ച നല്ല ദിവസം .അന്നേ ദിവസം നാട മുറിക്കാം .

എല്ലാം നിങ്ങളുടെ തീരുമാനത്തിന് വിടുന്നു .

Thursday, July 3, 2008

ആശ്രമം

പ്രിയരേ ,

എനിക്ക് ഭൌതിക ജീവിതത്തിലെ വിരക്തി കാരണം കുറെ നാളുകള്‍ ആയി ഞാന്‍ അലയുകയായിരുന്നു .എവിടെ സമാധാനം ? എവിടെ സന്തോഷം ? എന്ന് തിരഞ്ഞു ഞാന്‍ വലഞ്ഞു.

അങ്ങനെയാണ് കഴിഞ്ഞ ഒരു മാസകാലം കാശി ,രാമേശ്വരം ,കൊണ്ടോട്ടി ,ഇരിഞ്ഞാലക്കുട വഴി തീര്‍ത്ഥാടനം നടത്തി കഴിഞ്ഞ ദിവസം ഞാന്‍ വീണ്ടും എന്റെ അമേരിക്കയിലെ ആശ്രമത്തില്‍ ഞാന്‍ വന്നെത്തി .

കഴിഞ്ഞ രണ്ടു മാസം മുന്‍പേ എന്റെ കള്ളു ഷാപ്പ് ഞാന്‍ പൂട്ടി .തീര്‍ഥാടനം കഴിഞ്ഞു വന്നു നാടക വേദിയും അതിലെ ആളുകളെയും അവരുടെ ഓഹരികള്‍ കൊടുത്തു ഇന്നലെ പറഞ്ഞു വിട്ടു .അതിന്റെ വീതം വെപ്പ് ആല്‍ത്തറയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നു .

ഒരു തെമ്മാടിക്ക്‌ സന്ന്യാസി ആകാം പക്ഷേ സന്ന്യാസി ഒരിക്കലും തെമ്മാടി ആകരുത് എന്നങ്ങണ്ട് ഒരു മഹാന്‍ പറഞ്ഞതായി ഓര്‍ക്കുന്നു .തെമ്മാടി ആകാത്ത ഒരു സന്ന്യാസി ആയി എന്റെ ആശ്രമത്തില്‍ ഞാന്‍ ഉണ്ടാകും .
ഇപ്പോള്‍ ഞാന്‍ ഈ ആശ്രമത്തില്‍ ഏകനാണ് .ഈ കത്തിന്റെ ഉദ്ദേശം ,എനിക്ക് ശിഷ്യ ഗണങ്ങളെയും സേവക സേവിനിമാരെയും ആവശ്യമുണ്ട് .ആശ്രമത്തില്‍ ചേരണം എന്നാഗ്രഹമുള്ളവര്‍ എന്നെ അറിയിക്കണം .ഇവിടെ ഒരു ബുക്ക് ഞാന്‍ വെക്കുന്നു അതില്‍ നിങ്ങളുടെ പേരു ചേര്‍ക്കണം .പ്രഭാത പൂജക്ക്‌ ശേഷം ഞാന്‍ നിങ്ങളെ അറിയിക്കാം .

സ്നേഹപൂര്‍വ്വം നിര്‍ത്തട്ടെ
സ്വാമി ചൈതന്യ കാപ്പിലാനന്ദ വടി
ഒപ്പ്

Wednesday, July 2, 2008

ചോര വീണ മണ്ണില്‍ നിന്നും -പാരഡി


ചോര വീണ മണ്ണില്‍ നിന്നും -ചിത്രം -അറബിക്കഥ
രചന -സനല്‍ കുമാര്‍ -ഐ .എ .എസ് .

ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു കേട്ട രോദനം
ചേതനയില്‍ നൂറു നൂറു തീക്കളങ്ങള്‍ തീര്‍ക്കവേ
ഓര്‍ക്കുവീന്‍ പഥികരെ നമ്മള്‍ വന്ന വീഥിയില്‍
ആയിരങ്ങള്‍ നടുവൊടിഞ്ഞു വീണിടുന്നു നിത്യവും
വെട്ടി മണ്ണ് വെട്ടി മാറ്റി നിത്യവും കുഴികളെ
മത്സരിച്ചു തീര്‍ത്തിടും വകുപ്പുകള്‍ക്ക് ചാകര
കെട്ടുവള്ളമോട്ടിടം ശരിക്കുമാ കുഴികളില്‍
ഗട്ടര്‍ എന്ന പേരതിന് ചേരുകില്ലൊരിക്കലും
സ്മാരകം ഉയര്‍ന്നു വരും ജീവന്‍ അങ്ങു പോകുകില്‍
ചോദ്യമായ് അലയടിപ്പു " നിങ്ങള്‍ റോഡില്‍ വീണുവോ " ?
രക്തസാഷികള്‍ക്ക് ജന്‍മം ഏകിയ നിരത്തുകള്‍
ആംബുലന്‍സ് ചില്ലുടഞ്ഞ കാഴ്ചയായ് തകര്‍ന്നുവോ ?
പോകുവാന്‍ നമുക്ക് ദൂരമുണ്ടതോര്‍ക്കണം
സെല്‍ഫ് എടുക്കയില്ലയെങ്കില്‍ തള്ളി സ്റ്റാര്‍ട്ട് ചെയ്യണം
ഇന്‍ഷുറന്‍സ് കമ്പനിക്ക്‌ നഷ്ടമെന്നിരിക്കിലും
ഇന്‍ഷൂര്‍ ചെയ്തു തന്നെ വേണം യാത്രകള്‍ നടത്തുവാന്‍
നാളെ എന്ത് സംഭവിക്കും എന്നറിവതെങ്ങനെ
നാള്‍വഴിയില്‍ മറന്ന ഗാഥകള്‍ രചിക്കുമോ ?
സുരക്ഷ എന്നോരാശയം മരിച്ചു പോയ ഭൂമിയില്‍
നമുക്ക് നഷ്ടം ഒന്ന് തന്നെ
അന്നും ഇന്നും എന്നുമേ ( ചോര വീണ )

കരളേ നീയാണ് കുളിര് -28


ഇടവേളയ്ക്കു ശേഷം നാടകം തുടരുന്നു

രചന: തോന്ന്യാസി

അനൌണ്‍സ്മെന്റ് : മാന്യ നാടക പ്രേമികളെ ഇടവേളയ്ക്കു ശേഷം കാപ്പിലാന്‍ നാടക വേദിയുടെ നാടകം തുടരുന്നു

ഖരളേ...നീയ്യാണ്.....ഖുളിര്.......
(കര്‍ട്ടന്‍ ഉയരുന്നു)
രംഗത്ത് :കരാമേലപ്പന്‍(ജെയിംസ്),ഏറനാടന്‍,പാമരന്‍,നിരക്ഷരന്‍,ഹരിയണ്ണന്‍ പിന്നെ പ്രായമ്മേടെ ശബ്ദോം

നട്ടുച്ച, കത്തിക്കാളുന്ന വെയില്‍, വെയിലിനെ വകവയ്ക്കാതെ കരാമേലപ്പന്‍ തന്റെ പ്രധാന വ്യായാമമായ മധ്യാഹ്ന സവാരിക്കിറങ്ങി . വിജനമായ മരുഭൂമി നോക്കെത്താത്ത ദൂരം പരന്നു കിടക്കുന്ന മണല്‍പ്പരപ്പ്. (ഈന്തപ്പനകള്‍ക്കു മുകളില്‍ കാറ്റു പിടിക്കുന്ന ശബ്ദം പശ്ചാത്തലത്തില്‍) കരാമേലപ്പന്‍ തിമിര ശസ്ത്രക്രിയ കഴിഞ്ഞപ്പോ ആസ്പത്രിക്കാര്‍ ഓസിനു കൊടുത്ത കൂളിംഗ് ഗ്ലാസ് ഒന്നു കൂടെ അഡ്ജസ്റ്റ് ചെയ്തു വച്ചു പിന്നെ പതിയെ മുന്നോട്ട് നടന്നു.

(പശ്ചാത്തലത്തില്‍ ഏങ്ങലടിക്കുന്ന ശബ്ദം)

കരാമേലപ്പന്‍ ചുറ്റിനും നോക്കുന്നു, തെല്ലു ദൂരെയായി ഒരു ഈന്തപ്പനയുടെ ചുവട്ടില്‍ ചാരിയിരുന്ന് കരയുന്ന ഏറനാടന്‍, കാരാമേലപ്പന്‍ മെല്ലെ അങ്ങോട്ട് നടന്നു

കരാ: അല്ല, താനാ പാമൂന്റെ പീട്യേലെ സെയില്‍‌സ് മാനല്ലേ
ഏറു: ആയിരുന്നു, ഇപ്പൊ അല്ല
കരാ: എന്ത്യേ?
ഏറു : ആ കള്ള ഹിമാറോള് ഞമ്മള പിരിച്ചു വിട്ടു സാമ്യേ...
കരാ: പിരിച്ച് വിട്വേ...ബുഷായണ..ബുഷായണ...
ഏറു: ഒന്ന് നിറ്ത്തീം ചങ്ങായ് , ബുഷിന്റെ കാലം കയ്യാനായ്ക്കുണു,ഞ്ഞി ബല്ല ഒബാമായണാന്നോ മക്കെയ്നായണാന്നോ പറയീം..
കരാ: അതു നേരാണല്ലോ, അല്ല അതിലും തീരുമാനായിട്ടില്ലല്ലോ, അതോണ്ട് തത്കാലം സിങ്ങായണ....സിങ്ങായണ....
ഏറു: അയ്യാള് പ്പോ കാരാട്ടായണാന്നു പറഞ്ഞോണ്ടിരിക്ക്യാ...
കരാ: എന്തായാലും എനിക്കെന്തെങ്കിലും ജപിക്കണല്ലോ
ഏറു: ന്നാ പ്പിന്നെ ഷെയ്ക്കായണ പറഞ്ഞോളീം, അട്ത്ത കാലത്തൊന്നും മാറ്റണ്ട്യേരൂല്ല
കരാ: എന്നാ പിന്നെ അങ്ങനെത്തന്നെ ഷെയ്ക്കായണ...ഷെയ്ക്കായണ......അല്ല എന്തിനാ ഏറനാടാ നിന്നെ അവന്മാരു പറഞ്ഞു വിട്ടത്?
ഏറു: അതൊരു ചെറ്യേ കതേണ് സാമ്യേ....
കരാ: ന്നാല് അതൊന്ന് പറയടോ

(വേദിയില്‍ വെളിച്ചം മങ്ങുന്നു; വെളിച്ചം വരുമ്പോള്‍ പാമുവിന്റ്റേം, നീരുവിന്റ്റേം കടയുടെ ഉള്‍വശം)

നോട്ടെണ്ണുന്ന പാമു, അത് നോക്കിയിരിക്കുന്ന നീരു, എതിരേ നാക്കു നീട്ടിയിരിക്കുന്ന ഏറനാടന്‍
പാമു: എന്താ ഏറനാടാ തുപ്പല് കൊറഞ്ഞോ?
ഏറു: ഞാനാദ്യം പറഞ്ഞുക്കുണു, എടക്കിത്തിരി അച്ചാറ് നാവുമ്മെ തേച്ചോളീംന്ന്
പാമു: അതു നേരാണല്ലാ, ആ അച്ചാറും പാത്രങ്ങ്ട്ട്ട്ത്താ
നീരു: അയ്‌ന് അതില്ണ്ടാര്‍ന്ന അച്ചാറും കൂട്ടീട്ടാണ് ആ കീതമ്മ കഞ്ഞ്യുടിച്ചത്
പാമു: ഒന്ന് വെരല്ട്ട് വടിച്ചോക്ക്
നീരു: വെരല്ട്ട് വടിച്ച്ട്ടല്ലേ മ്മള് ന്നലെ കള്ളുടിച്ചപ്പോ നക്കീത്, പീട്യേത്തെ സ്റ്റോക്കും കയിഞ്ഞു
പാമു: ഞ്ഞി എന്താ ഒടേമ്പിരാനേ ചെയ്യാ?

നീരു ഫോണെടുത്ത് കറക്കുന്നു
നീരു: അലോ, പ്രായമ്മെല്ലേ
ഫോണ്‍: അതേലോ, ആരാ?
നീരു : ഞാനാ നീരു,പിന്നേയ് അവടെ അച്ചാറ്ണ്ടോ?
ഫോണ്‍ : അച്ചാറോ? ഞാനേയ് കുടി നിര്‍ത്തി
നീരു :ഇതതിനല്ല, നോട്ടെണ്ണാനാ,ഏറനാടന്റെ നാവുമ്മെ തേക്കാന്
ഫോണ്‍: അച്ചാറൊക്കെ കഴിഞ്ഞു, വേണെങ്കി ഇത്തിരി ചമ്മന്തി തരാം
നീരു: അതായാലും മതി,ഞാന്‍ ദാ ഇപ്പ വരാം

ഫോണ്‍ വച്ച് പുറത്തേക്കോടുന്ന നീരു; അല്പം കഴിഞ്ഞ് കയ്യിലൊരു പൊതിയുമായി നീരു കയറി വരുന്നു

പാമു; അച്ചാറ് കിട്ട്യോ
നീരു : അച്ചാറല്ല ചമ്മന്ത്യാ, പ്രായമ്മേന്റെ സ്പെഷലാ, ഇത്തിരി എരിവ്ണ്ടാവുന്ന് പറഞ്ഞു
പാമു: ന്നാലും കൊഴപ്പല്ല,മ്മക്ക് തുപ്പല് കിട്ട്യാ മതി

അച്ചാറെടുത്ത് പാമു ഏറനാടന്റെ നാക്കില്‍ തേയ്ക്കുന്നു;ഒപ്പം ഏറനാടന്റെ ആര്‍ത്തനാദം കേള്‍ക്കുന്നു
പാമു: ന്ത്യേയ്
ഏറു: ദെന്താദ് എരിഞ്ഞ്ട്ട് നിക്കാം പറ്റ്ണില്ല...
പാമു:വെറുതേ തുപ്പല് വേസ്റ്റാക്കല്ലേ

ഏറനാടന്റെ നാക്കില്‍ നിന്നും തുപ്പല്‍ ഒഴുകി വരുന്നു,അതുകണ്ട നീരു ഒരു ഗ്ലാസ്സെടുത്ത് നാക്കിനടിയില്‍ പിടിയ്കുന്നു.ഗ്ലാസ് തുളുമ്പാന്‍ തുടങ്ങുന്നു.ഉടനെ നീരു ഏറനാടനെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നു

അല്പം കഴിഞ്ഞ് ചിറി തുടച്ച് വരുന്ന ഏറനാടന്‍;പിന്നാലെ നീരു
നീരു, പാമുവിന്റെ കാതില്‍ അടക്കം പറയുന്നു
പാമു: ഏറനാടാ, പറയണതോണ്ട് ഒന്നും കരുതരുത്
ഏറു: പറഞ്ഞോളീം
പാമു:അതായത്,ഞങ്ങളന്നെ പണിക്ക് വച്ചത് ,മെയ്നായിട്ട്, നോട്ടെണ്ണുമ്പോ തുപ്പലം തൊടാനേര്ന്നു,ഇന്ന് പ്പോ അകത്ത് ഒര് വട്ടച്ചെമ്പ് നെറച്ചും തുപ്പലിരിക്കിണ്ണ്ട്
അതോണ്ട് ഞ്ഞി അന്റെ സേവനം ഞങ്ങക്കാവശ്യല്ല,അതോണ്ട് ജ്ജ് മെല്ലെ ബ്‌ട്‌ന്നെറങ്ങി ആ കാണ്‌ണ വഴീക്കൂടെ നടന്നോ.....

വഴിയിലിറങ്ങി കരഞ്ഞുകൊണ്ട് പോകുന്ന ഏറനാടന്‍


(വേദിയില്‍ വെളിച്ചം മങ്ങുന്നു;വെളിച്ചം വരുമ്പോള്‍ പഴയ സ്ഥലം)
ഏറനാടന്‍ പിന്നേം ഏങ്ങലടിക്കാന്‍ തുടങ്ങുന്നു

കരാ: കരേല്ലേ..കരേല്ലേ....ഞാന്‍ അവരോട് പറഞ്ഞ് ജോലി വീണ്ടും വാങ്ങിത്തരാം
ഏറു : ഹെയ് ഞ്ഞി ന്റെ പട്ടിക്ക് വേണം ആ ജോലി
കരാ: പിന്നെ എന്താ നീ ചെയ്യാന്‍ പോണത്?
ഏറു : ന്നെ ങ്ങള് ഒരു ഗുണ്ടേക്കിത്തരണം
കരാ: ഗുണ്ട?
ഏറു :അതേന്നേ...
കരാ: അത് വേണോ ഏറനാടാ?
ഏറു: ബേണം..ബേണം..ന്ന്ട്ട് ഇയ്ക്കാ പഹേമ്മാരോട് പകരം ചോയ്ക്കണം
കരാ: അതിന് ഞാനെന്താ ചെയ്യാ, നമ്മക്കീ ഗുണ്ടാപ്പണി ഒന്നും അറീല്ലടോ
ഏറു : ങ്ങള ഒര് ശിഷ്യനില്ലേ ഈ ദുബായീത്തന്നെ ഗുണ്ടാക്ലാസ് നടത്ത്ണ ഒര് ചങ്ങായി, മൂപ്പരോട് പറഞ്ഞ്ട്ട് ന്നീം ഒര് ഗുണ്ടേക്കിത്തെരീന്ന്

കരാമേലപ്പന്‍ മൊബൈലെടുത്ത് ദൂരേയ്ക്ക് മാറി നിന്ന് സംസാരിക്കുന്നു,പിന്നെ ഏറനാടന്റ്റെ അടുത്തേയ്ക്ക് വരുന്നു

കരാ: മോനേ ഏറനാടാ ദാ ഇവടന്ന് നേരെ നടന്നാ മതി ഞാനെല്ലാം പറഞ്ഞിട്ടുണ്ട്
ഏറു: നന്നി സാമ്യേ.....ഒരു നല്ല ഗുണ്ടേവാന്‍ അനുഗ്രഹിക്കീന്ന്
കരാ: നന്നായി..വാ...ഒരു പാട് കൊട്ടേഷന്‍ കിട്ടട്ടെ....ഷെയ്ക്കായണ....ഷെയ്ക്കായണ...

മണലിലൂടെ നടന്നു നീങ്ങുന്ന ഏറനാടന്‍, മുഖത്ത് അതിയായ സന്തോഷം

അല്പം കഴിയുമ്പോള്‍ ചില ശബ്ദങ്ങള്‍ കേള്‍ക്കുന്നു; ഏറനാടന്‍ ചെവി വട്ടം പിടിക്കുന്നു

ഏറു: അള്ളാ ഓതിരം കടകാണല്ല് ആ കേക്ക്ണത്, അപ്പോ സ്ഥലം ഇബടെ ത്തന്നെ

ഏറനാടന്‍ ബോര്‍ഡ് വായിക്കുന്നു

കേരളാ ഗുണ്ടാ ഇന്‍സ്റ്റിറ്റ്യൂട്ട്

ഏറുവിനെ കണ്ട കെ.ജി.ഐ പ്രൊപ്രൈറ്റര്‍-കം-പ്രിന്‍സിപ്പാള്‍-കം-പ്രൊഫസര്‍-കം-റിട്ടയേര്‍ഡ് ഗുണ്ട പൊട്ടിച്ചിരിച്ചു.....

ഞാന്‍ ഹരിയണ്ണന്‍............ഹ..ഹ...ഹ....


(കര്‍ട്ടന്‍)

Tuesday, July 1, 2008

അല്പം നിയമ സഹായം വേണം
ഇതല്പം പഴയ വാര്‍ത്ത ആണ് .എങ്കിലും എനിക്ക് പഴയ വാര്‍ത്ത അല്ല .കാരണം എന്‍റെ പൈസയും പോയി ഏകദേശം നാല് ലക്ഷം ഇന്ത്യന്‍ രൂപ .ഈ വാര്‍ത്ത ഞാന്‍ അറിഞ്ഞത് കഴിഞ്ഞ നാട്ടില്‍ പോക്കിലും .ബാങ്കിലെ മാനേജര്‍ എനിക്ക് നല്‍കിയതാണ് ഈ പേപ്പര്‍ കട്ടിങ്ങ്സ്. മാനേജര്‍ എന്‍റെ സ്വന്തം കുടുമ്പത്തിലെ ഒരു റിട്ടയേര്‍ഡ്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും .മൊത്തം ആ ബ്രാഞ്ചില്‍ നിന്നും ഇരുപത്തി അഞ്ചു ലക്ഷം രൂപ ഇങ്ങനെ പോയി .
പോലീസ് ഈ ഡേവിഡ് എന്ന സാമ ദ്രോഹിയെ അറസ്റ്റു ചെയ്തു .അതിനു ശേഷം ജാമ്യത്തില്‍ വിട്ടയച്ചു .ജാമ്യത്തില്‍ വിട്ട ഒരാള്‍ക്ക്‌ ഒളിവില്‍ പാര്‍ക്കുവാന്‍ കഴിയുമോ ? ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസ് കൂടി ചേര്‍ന്ന് കളിക്കുന്നു .നിക്ഷേപകര്‍ എന്താണ് ചെയ്യേണ്ടത് ? ഈ പ്രശ്നം ഞാന്‍ നിങ്ങള്ക്ക് മുന്‍പാകെ വെക്കുന്നു .സഹായിക്കണം .ഈ കള്ള ഡാഷ് മക്കളെ നിങ്ങള്‍ ആരെങ്കിലും കണ്ടുവോ ?
സഹായിക്കും എന്ന ഉറപ്പോടെ സ്നേഹപൂര്‍വ്വം
കാപ്പിലാന്‍ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.