അന്തേവാസികള്‍

Saturday, May 31, 2008

ആല്‍ത്തറ


ചിത്രം: പ്രിയ ഉണ്ണികൃഷ്ണന്‍

ഞാന്‍ ഗോപന്‍യ്, ചുമ്മാ പടം പിടിച്ചോണ്ട് തെക്കു വടക്കു നടക്കുന്നു. ഈ ബ്ലോഗിനെ കുറിച്ചു എല്ലാവരോടും പറയാന്‍ സ്വാമി എന്നെ ഏല്‍പ്പിച്ചു പോയതാ..

കൊച്ചു വര്‍ത്തമാനങ്ങളും തമാശകളും കുസൃതികളും നിറഞ്ഞ ബ്ലോഗിലെ ഏക മരഛായയാണിത്‌ എന്ന് വേണമെങ്കില്‍ പറയാം. ജനകീയ കള്ളുഷാപ്പിനും നാടകവേദിക്കും ശേഷം കാപ്പിലാന്‍ നാടകവേദിയുടെ പുതിയ സംരംഭമാണിത്. ആല്‍ത്തറക്ക് ചുറ്റുപാടുമുള്ളവരെ നമുക്കാദ്യം പരിചയപ്പെടാം.

ഈ ആല്‍തറയില്‍ നടക്കുന്ന എല്ലാകാര്യങ്ങളും നോക്കി നടത്തുന്നയാളാണ് മാണിക്ക്യേച്ചി. ഇവിടെ വന്നു ചുമ്മാ കേറി പ്രശ്നമുണ്ടാക്കി എളുപ്പം തലയൂരി പോകാമെന്നു കരുതേണ്ട, ജാഗ്രതൈ !

ഭക്തജനങ്ങളോട് സംസാരിച്ചു കൊണ്ടു കാവിയുടുത്തു നില്‍ക്കുന്നതാണ് ഗീതാ സ്വാമിനികള്‍. അവരുടെ ആപ്പീസ് അമ്പലതിന്‍റെ വലതു വശത്തായി കാണുന്ന ആ നീല ചായം തേച്ച ബൂത്താണ്. പ്രേതം, ബാധ, പൊടി മരുന്ന്, മന്ത്രവാദം, ജാതകം എന്നിവ ഈ ആപ്പീസില്‍ നിന്നും മൊത്തമായും ചില്ലറയായും വാങ്ങി കൊണ്ടു പോകാം. ഫീസിനു ഒരു ബാങ്ക് ലോണ്‍ കരുതിവെക്കുന്നത്‌ നല്ലത്.

ആല്‍ത്തറയില്‍ കാണുന്ന ആ ചില്ല് പെട്ടി ശ്രീ ആല്‍ത്തറ സ്വാമികളുടേയാണ്. അദ്ദേഹം ഇപ്പോള്‍ കാപ്പില്‍ ആശ്രമത്തിലാണ്. കുമ്പസാരം, ഗവിതകള്‍, പഴം ചൊല്ല്, മന്ത്രങ്ങള്‍, കഥ എന്നിവയില്‍ ഗവേഷണം നടത്തി അദ്ദേഹം സ്വാമിയായി. പൌര്‍ണമി രാത്രിയില്‍ പഴയ പ്രേമിക സിന്ധുവിനെ കുറിച്ചു ഓര്‍മ്മ വരും. അന്ന് ആല്‍ത്തറയില്‍ ഒരു പൂച്ച കടി അല്ല കുച്ചി പുടി നൃത്തം നിങ്ങള്‍ക്ക് ഫ്രീയായി കാണാം. ബാക്കി സ്വാമി വന്നതിനു ശേഷം നിങ്ങള്‍ നേരിട്ടു കാണുക.

ഗീതാ സ്വാമിനികളുടെ ബൂത്തിനു അടുത്ത് കാണുന്ന ആപ്പീസാനു ശ്രീ വല്ലഭ് പൊടിയാടിയുടേത്. കഥാ പ്രസംഗം, ഗാനമേള, കള്ളു പാട്ട് ഇത്യാദി സാധനങ്ങള്‍ ആദായ വിലക്ക് നല്‍കുന്ന ഏക സഹൃദയന്‍.

തൊട്ടടുത്ത്‌ കാണുന്ന ചായക്കട കുറ്റ്യാടിക്കാരന്‍റെതാണ്, പഴം കഞ്ഞി പോലത്തെ ബോണ്ടയും പയം പോരീം വാങ്ങി കഴിക്കണമെങ്കില്‍ ഇബടെ തന്നെ പോണം. ഇബടെ പോയാല്‍ പിന്നെ കടം പറയരുത്, ഇങ്ങളുടെ കയ്യില് പാസ്പോര്‍ട്ട് ഇല്ലേയില്ല, അങ്ങിനെ ഒരു സാദനം ഇന്ടാ ഈ ദുനിയാവില് എന്നാണ് ചോയിക്കണ്ടത്. കെട്ടാ ? അല്ലെങ്കെ ചായേടെ കൂടെ ഒരു ബിസ നിര്‍ബന്ധായിട്ടു തന്നിട്ടെ ഓന്‍ വിടൂ.

ചായക്കടയുടെ എതിരെ കാണുന്ന ഇസ്കൂള്‍ നിരച്ചരന്‍റെയാണ്. ആള് കൊറേ ബുദ്ധിമുട്ടീട്ടാ പഠിച്ചത്, അതോണ്ട് ഈ തട്ടകത്തിലെ പഠിത്തം നോക്കി നടത്തുന്നത് നിരച്ചരനാണ്. നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ നല്ല ഇഷ്ടാന്നു വെച്ചാ അതിനടുത്ത് കാണുന്ന സ്വപ്നയാത്രാ ബൂത്തില്‍ ഒന്നു കേറുന്നത് നല്ലതാണ്. യാത്രാ കഴിഞ്ഞാല് മലയാള ഭാഷേല് എങ്ങിനാ ബ്ലോഗുക എന്ന് പ്രിയാജിയും നിരച്ചരനും ചേര്‍ന്നു പഠിപ്പിക്കും. പടം പിടിക്കാന്‍ അവര്ക്കു രണ്ടു പേര്‍ക്കും അറിയില്ലാട്ടാ. അത് മാത്രം അവരോട് ചോയിക്കരുത്. ദേ എന്‍റെ കഞ്ഞിയില് മണ്ണിടരുത്. ഞാന്‍ പറഞ്ഞില്ലാന്നു വേണ്ട.

യാത്രാ ബൂത്തിന്‍റെ അടുത്തൊരു ആള്‍ക്കൂട്ടം കണ്ടോ, അതാണ് ജെയിംസ് ഡോക്ടറുടെ ആശൂത്രി. എല്ലാതരം ബ്ലോഗ് അസുഖങ്ങളും അദ്ദേഹം നോക്കും. ഉദാഹരണത്തിന് അസൂയ, കണ്ണുകടി, അഭിപ്രായപ്പനി, സ്ത്രീ ബ്ലോഗര്‍മാരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ആകാക്ഷ, വയറുവേദന, പഞ്ചാര പൂതി എന്നിവ നിമിഷ നേരം കൊണ്ടല്ലേ ഒഴിവാക്കുന്നത്. ഫീസു അത്രയ്ക്കൊന്നും വേണ്ട. ഒരു മുട്ടായി വാങ്ങി കൊടുത്താലും ധാരാളം മതി. തോന്ന്യാസി അസിസ്ടണ്ട് ജെയിംസിന്‍റെ ആശൂത്രിലാണ് ജോലിയെടുക്കുന്നത്. തോന്ന്യാസിക്ക് ഓട്ടം ഇപ്പോഴും ഒരു ബലഹീനതയാണ്.

അതിനടുത്ത് കാണുന്ന ചെരുപ്പ്‌ കട നമ്മുടെ നടന്‍ ഏറനാടന്‍റെ പ്രശസ്തിക്കനുസരിച്ചു വാങ്ങി കൂട്ടിയ ചെരുപ്പുകള്‍ നാട്ടുകാര്‍ക്ക് ചുരുങ്ങിയ വിലക്ക് വില്‍ക്കുവാനായി വെച്ചിരിക്കുന്ന കടയാണ്. എല്ലാ സയിസും ഇവിടെ കിട്ടും. ഉത്സവ സീസണില്‍ വമ്പിച്ച ആദായ വില്‍പ്പനയാണിവിടെ.

കീതമ്മയുടെ കടയാണ് അടുത്തത്. ഗള്‍പ്പീന്നു അടിച്ച് മാറ്റിയ എല്ലാ സാധനങ്ങളും ഇവിടെ കിട്ടും. തലേല് വെക്കണ സ്ലെട് മുതല്‍ വാഷിംഗ് മെഷീന്‍ വരെ. വലിയ സാധനങ്ങളൊക്കെ നേരത്തെ ഓര്‍ഡര്‍ കൊടുക്കണം.

കവിതാ പോസ്ടറുകളും ആത്മഹത്യാ നിവാരണ ബാനറുകളും കണ്ടില്ലേ, അതാണ് റോസിന്‍റെ ബൂത്ത്. നാട്ടിലുള്ള ജനങ്ങളുടെ കവിതകൊണ്ടുള്ള അസുഖങ്ങളെല്ലാം മാറ്റിക്കൊടുക്കുക, ആത്മഹത്യ ചെയ്യുവാന്‍ പോകുന്നവരെ പിന്‍ തിരിച്ചു ബ്ലോഗിലേക്ക് കൊണ്ടു വരിക..അങ്ങിനെയുള്ള സാമൂഹ്യ സേവന പരിപാടിയാണ് റോസിന്.

കുറ്റ്യാടി ചായക്കടയുടെ മുന്നില്‍ വളച്ച് കെട്ടിയിരിക്കുന്ന ഒരു സ്ഥലം കണ്ടോ, അതാണ് പഞ്ചാര ബൂത്ത്. പഞ്ചാരയടിക്കുന്നതെങ്ങിനെ, കരണ കുറ്റിയിലുള്ള അടി, കൂമ്പിനു പിടുത്തം, തലയുടെ ഫ്യുസു അടിച്ച് പോയാല്‍ തിരിച്ചു ഇടുന്നതെങ്ങിനെ എന്നിങ്ങനെയുള്ള ആഗോള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന സഹൃദയരാണ് പാമരന്‍സും അനൂപ് സ്വാമികളും. ദര്‍ശനത്തിനു ദക്ഷിണ കുപ്പിയായിട്ടാണ് സ്വീകരിക്കുക. അതിരാവിലെ പത്തു മണിക്കാണ് ബൂത്ത് തുറക്കുക.

ഇപ്പോള്‍ ഏകദേശം മനസ്സിലായില്ലേ..ഇനി എല്ലാം നേരിട്ടു കണ്ടാല്‍ മതി. അപ്പൊ ഞാന്‍ പോട്ടെ. പോയീട്ട് രണ്ടു പടം പിടിച്ചു ബ്ലോഗാനുള്ളതാ. പിന്നെ നിങ്ങള്‍ക്ക് ഈ ആല്‍ത്തറ ഇഷ്ടായീന്നു വെച്ചാല്‍ അഭിപ്രായം എഴുതിയേച്ചു വേണം പോവാന്‍.

Thursday, May 29, 2008

ഷാപ്പന്നൂരിലെ തട്ടുകട 2

പ്രിയമുള്ള കുടിയന്മാരേ..കുടിക്കത്തില്ല എന്നു പറയുന്ന പെങ്ങന്മാരേ..
നമ്മുടെ തട്ടുകട മൊയലാളി ഈ കട തൊടങ്ങീട്ട് ഒന്നോരണ്ടോ ദെവസം ആവൂന്നേനും മുമ്പിട്ടാണെല്ലോ
അങ്ങേര്‍ക്ക് ഇന്‍ഡ്യയിലോട്ടേക്കുക്കുള്ള വിസ കിട്ടിയത്..അതോ അങ്ങേരുക്കു വിസ കിട്ടുന്നതിനും മുമ്പാണോ
ഈ ഇന്‍ഡ്യ ഉണ്ടായത്..? എന്റമ്മോ എനിക്കിനി കൂടുതലൊന്നും ചിന്തിക്കാന്‍ വയ്യേ..!
പണ്ടാരമടങ്ങാനെന്റെ മനസ്സിലൊന്നും തങ്ങുന്നതുമില്ല.!

എന്നിരുന്നാലും കട ഞാന്‍ മൊയലാളി പറഞ്ഞതിന്‍ പ്രകാരം തൊറന്നിതാ ഇട്ടിരിക്കുന്നു.

മെനു ഇവിടെ വായിക്കുക

താറാം മൊട്ട
കോഴി മൊട്ട
ബീഫ് ഫ്രൈ
ബീഫ് കറി
ദോശ
അപ്പം
ഇടിയപ്പം
കടലക്കറി
ചായ
കാപ്പി

ഇത്രയും കാര്യങ്ങളേ തത്ക്കാലം ഈ കടയിലുള്ളു.

പിന്നെ ഈ കടയുടെ ഇടതു ഭാഗത്തുള്ള ആല്‍ത്തറയിലിരുന്നു രാഷ്ടീയം പറയുന്ന ചെങ്ങാതികളെല്ലാം കടയുടെ വലതു ഭാഗത്തൂടെക്കടന്ന്
ഇടതു ഭാഗത്തുവന്നാല്‍ ഇടത്തും വലത്തും എന്ന കണ്‍ഫ്യൂഷന്‍ ഇല്ലാതെ നേരെ പോകുവാനുള്ള വഴി ഈ കടയുടെ നടുക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്നതായുള്ളതാ‍യുള്ളതായിരിക്കുന്നു..!

മൊയലാളിയോടെനിക്കു പറയാനുള്ള അറിയുപ്പ്..അല്ല അറിയിപ്പ്..
പൊന്നു മൊയലാളീ.. ഈ ഗാനങ്ങളിലും പാട്ടുകളിലും ഒന്നും ഇങ്ങേര്ചെന്നു പെട്ടു പോകേരതു കേട്ടോ..!
അവന്മാരെല്ലാം ചതിയന്മാരാ..ചതിയന്‍ ചന്തു എന്ന് നിങ്ങള്‍ കേട്ടില്ലേ..?
പിന്നെ നിങ്ങളു പറഞ്ഞതു പോലെ ഞാന്‍ അമേരിക്കേന്നു കൊടുത്തുവിട്ട ആ കമ്പ്യൂട്ടറ് കടയില്‍ വച്ചു..!മൊയലാളി പറഞ്ഞതു പോലെയാ ബ്രോഡ് ബാന്‍ഡു കണക്ഷനും എടുത്തു കേട്ടാ..!
ഈശോ മിശിഹായേ.. അപ്പോഴല്ലേ ഈ കൊഴപ്പങ്ങളുടെയെല്ലാം ഒരു തുടക്കം..!
ദുഫായീന്നും മറ്റുമല്ലേ ഇപ്പം ആര്‍ഡറുകളു വരുന്നത്..!

പിന്നെയൊരു സ്വാമിനികളുടെ ആര്‍ഡറുകളാ ഒരിക്കലും നമുക്കു പറ്റാതെ വരുന്നത്..!
അവരെന്തോന്നെക്കെയാ പറയുന്നതെന്നെന്റെ കര്‍ത്താവേ..എനിക്കൊരു പിടിയും കിട്ടുന്നില്ല..!
മൊയലാളി ഉടനേ എനിക്കൊരു മറുപടി തരണം..അല്ലെങ്കി ഈ തട്ടുകട ഉടനെ തട്ടിപ്പോകും..!

എന്ന് സ്നേഹപൂര്‍വ്വം

ജെയിംസ് കുട്ടി
(ദുഫായ് റിട്ടേണ്ട്)

Tuesday, May 27, 2008

ഷാപ്പന്നൂരിലെ തട്ടുകട

ഷാപ്പന്നൂരില്‍ പുതിയ തട്ടുകട തുടങ്ങിയ വിവരം എല്ലാ മാന്യ ജനങ്ങളെയും അറിയിക്കട്ടെ .വൈകിട്ട് വായിച്ചു വിശന്നു വരുമ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസമായി ,ഇതാ ഷാപ്പന്നൂര്‍ തട്ടുകട .ഇതിന്റെ ഇടതു ഭാഗത്തായി ഒരാല്‍തറ ഉണ്ട് .അത്യാവശ്യം ആളുകള്‍ക്ക് അവിടെ ഇരുന്നു വെടി പറയാം .തട്ടുകടയില്‍ നിന്നും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം .ഇനി മദ്യം ലേശം ഉപയോഗിക്കുന്നവര്‍ക്ക് തട്ടുകടയില്‍ നിന്നു നില്‍പന്‍ അടിച്ച് പോകാനും ഉള്ള സൌകര്യങ്ങള്‍ ഒരുക്കി കഴിഞ്ഞു ..

വരിക ..വരിക ..ആര്‍മാദിക്കുക ,വെടി പറയുക ..നിങ്ങളോടൊപ്പം ഞങ്ങളും

Monday, May 26, 2008

മാക്രിക്ക് വധഭീക്ഷണി

ഇന്നലെ രാത്രിയിലായിരുന്നു അത് സംഭവിച്ചത് .ഇഞ്ചിക്കാട്ടില്‍ സല്ലപിച്ചുകൊണ്ടിരുന്ന മാക്രിക്ക് എതിരെ ഒരു കൂട്ടം ചേനതണ്ടന്‍മാര്‍ ചാടി വീണു .ചെറുതായി വന്ന ചാറ്റല്‍ മഴയില്‍ ഒരു ഇഞ്ചി ഇലയുടെ കീഴില്‍ മഴകൊള്ളാതെ ഇരുന്നതായിരുന്നു മാക്രി . മാക്രിയുടെ ഫാര്യ മാക്രിക്ക് രണ്ടു ദിവസമായി വയറ്റില്‍ വേദന എന്നും ഇഞ്ചി കഴിച്ചാല്‍ മാറുമെന്നും അത് വഴി പോയ നീര്‍ക്കോലി അമ്മാവന്‍ പറഞ്ഞുവത്രേ .അങ്ങനെ അത് പരിക്കുന്നതിനു വേണ്ടിയാണത്രേ മാക്രി ഇഞ്ചിക്കാട്ടില്‍ കയറിയത് .

മഞ്ഞചേരയും കരി മൂര്‍ഖനും പല പ്രാവശ്യം ശ്രമിച്ചു നോക്കിയിട്ടും അവിടെ നിന്നെല്ലാം രക്ഷപെട്ട് ഓടിയ മരമാക്രി ഇവിടെ പരാജയം അടയുമോ ? ഉദ്വേഗജനകമായ നിമിക്ഷങ്ങലാണ് ഇനി വരുന്നത് . രണ്ടു ദിവസത്തിനുള്ളില്‍ മാക്രിയുടെ ഫാര്യ മാക്രിയെ വിട്ട് ഓടിപ്പോകും എന്നും വാര്‍ത്തകള്‍ പരക്കുന്നു.ഇഞ്ചിയുടെ ഇലയുടെ അടിയില്‍ മഴകൊള്ളാതെ കയറി ഇരുന്ന മാക്രിയെ സംശയാസ്പദമായ കാരണങ്ങള്‍ കൊണ്ടാണ് ചേന തണ്ടന്‍മാര് ഭീക്ഷണിപ്പെടുത്തുന്നത് എന്നും വാര്‍ത്തയുണ്ട് .

ഇഞ്ചി പറിക്കാതെ ഇരുന്നാല്‍ മാക്രിയുടെ ഭാര്യയുടെ വേദന മാറുമോ ?

ഇഞ്ചി പറിച്ചാല്‍ ചേനതണ്ടന്‍ വിഴുങ്ങുമോ ?

കാത്തിരിക്കാം .‍

Sunday, May 25, 2008

കരളേ..നീയാണു കുളിര് 27


പ്രിയരേ... ഈ നാടകത്തിന്റെ മുമ്പുള്ള രംഗങ്ങള്‍ ഈ ബ്ലോഗില്‍ നിങ്ങള്‍ക്കു തീര്‍ച്ചയായും വായിക്കാം.
കാപ്പിലാന്‍ നാടകവേദിയുടെ ഈ നാടകത്തിന്റെ അടുത്ത രംഗം ഇതാ തുടങ്ങുന്നു.

രചന: ജെയിംസ്
രംഗത്ത്: കരാമേലപ്പന്‍, തോന്ന്യാസി,ഗീതാകിനികള്‍,ജെയിംസ്


ഒരു ബെല്ലടിക്കുന്നു..അക്ഷമരായ കാണികള്‍ ആര്‍ത്തനാദം മുഴക്കുന്നു.

അനൌണ്‍സ്മെന്റ്:“സ്നേഹിതരേ..ഇതിലേ..അല്ലെങ്കില്‍ അതിലേ..ഏതു വഴിയിലൂടെ വേണമെങ്കിലും നിങ്ങള്‍ക്ക് പോകാം തിരികെ വീടുകളിലേക്ക്..!
എന്നാല്‍ നാടകം ഞങ്ങള്‍ ആരംഭിക്കട്ടേ..!

കര്‍ട്ടന്‍ ഉയരുന്നു.

ദുഫായിലെ ഒരു തിരക്കേറിയ റോഡ്.
റോസമ്മയുടെ ഫ്ലാറ്റില്‍ നിന്നും കുളിരോഫീലിയയും പേടിച്ച് തെരുവിലൂടെ ഓടുന്ന ജെയിംസ്. നിറുത്താതെ ഓടിക്കൊണ്ടിരിക്കുന്ന തോന്ന്യാസി അവനെ വഴിയില്‍ വച്ചു കണ്ടുമുട്ടുന്നു. തോന്ന്യാസി ജെയിംസിനെ ഇന്ദ്രന്‍സാണെന്നു തെറ്റിദ്ധരിക്കുന്നു.

തോന്ന്യാസി:“ഇന്ദ്രന്‍ ചേട്ടാ അവിടെയൊന്നു നിന്നാട്ടേ..എന്താ ഇപ്പോഴിവിടെ വല്ല ഷൂട്ടിംഗും നടക്കുന്നുണ്ടോ..?”

ജയിംസാകട്ടെ തോന്ന്യാസി റോസമ്മയുടെ ഒരനുചരനായിരിക്കും എന്നു കരുതുന്നു..(അല്ലെങ്കിലവനെന്റെ പിറകിലെന്തിനോടണം..?)

ജയിംസ്:“നീ എന്തിനാട കൊച്ചനേ എന്റെ പിറകേ ഇങ്ങനെ നിറുത്താതെ ഓടിക്കൊണ്ടിരിക്കുന്നെ..? ഇനി അവളു നിന്റെ കയ്യിലെങ്ങാനം ആ കുളിരോഫീലിയയുടെ അണുക്കളെ കൊടുത്തു വിട്ടിരിക്കുകയോ മറ്റോ ആണോ..?”

തോന്ന്യാസി:(അന്തം വിട്ട്):ചേട്ടനെന്തോന്നാ ഈ പറയുന്നത്..? ചേട്ടന്‍ തന്നെയല്ലേ ഈ ഇന്ദ്രന്‍സ്..? പിന്നെയീ കുളിരൊഫീലിയ എന്നു പറഞ്ഞാല്‍ എന്താ..? പുതിയ പടത്തിന്റെ പേരോ മറ്റോ ആണോ..?”

ജെയിംസ്(സന്തോഷത്തില്‍):“അപ്പോളെന്നെക്കണ്ടാലോരു സിനിമാ നടനാണെന്നു തോന്നും..അല്ലേ..? നീയപ്പോം കൊള്ളാമല്ലോടാ കുഞ്ഞേ..നിന്റെ പേരെന്താ നീ പറഞ്ഞത്..? അല്ലേലും ഞാനൊന്നു ചോദിച്ചോട്ടേ..നീയെന്തിനാ ഇങ്ങിനെ നിറുത്താതെ ഓടിക്കൊണ്ടിരിക്കുന്നത്..?”

തോന്ന്യാസി:“അതെന്റെ സ്വഭാവ ഗുണം കൊണ്ടാ ചേട്ടാ..എനിക്കെന്റെ തടി സംരക്ഷിക്കേണ്ടേ..? അതിനല്ലേ ഞാനിങ്ങനെ ഓടിക്കൊണ്ടിരിക്കുന്നത്..!”

ജെയിംസ്;“ ഓ..അതു ശരി..ഞാ‍ന്‍ കരുതിയത് നീ അവളുടെ ചാരനോ മറ്റോ ആയിരിക്കുമെന്നാണ്..എന്നാല്‍ ഞാനിനി പറയാം..
ഞാനാണ് എട്ടുവീട്ടില്‍ ജെയിസ്..എന്റെ പേരു കേട്ടു നീ ഞെട്ടണ്ട..അല്ല നീയെങ്ങാനം ഇനി ഞെട്ടിയോ..?(ജെയിംസിനെ വിഷമിപ്പിക്കണ്ട എന്നു വിചാരിച്ച് ഞെട്ടിയില്ല എന്ന മട്ടില്‍ തോന്ന്യാസി തലയനക്കുന്നു.)
ഓക്കെ..എന്നാല്‍ ഞാനിനി പറയാം..നീ അവളുടെ ചാരനോ മറ്റോ ആണെന്നാണ് ഞാന്‍ കരുതിയത്..!

തോന്ന്യാസി:“അയ്യോ ചേട്ടാ ഞാനാരുടേയും ചാരനല്ല..എന്നെ ആരും ഇനി ചാരമാക്കാതിരുന്നാല്‍ മതിയായിരുന്നു..! അതിരിക്കട്ടെ ആരുടെ കാര്യമാ ചേട്ടനീ പറഞ്ഞു വരുന്നത്..?”

ജെയിംസ്:“എടാ നിനക്കറിയുന്മോയെന്നെനിക്കറിയില്ല..നമ്മുടെയാ മലയാളി ഗ്രോസറിക്കടയില്ലേ..?”

തോന്ന്യാസി:“ഓ..നമ്മുടെ പാമൂന്റേം നീരൂന്റേം..”

ജെയിംസ്:“എന്താടാ ആമനീരെന്നോ..? മോനേ..അത് ആമനീരല്ലെടാ..ആമ വാതം...നിനക്കെന്താ ആമവാതമുണ്ടോ..?”

തോന്ന്യാസി:“എനിക്കൊരാമവുമില്ല..പിന്നെയൊരു വാതവുമില്ല..!ആ പാമുവും നീരുവും നടത്തുന്ന ഗ്രോസറിക്കടയുടെ കാര്യമാണോ ചേട്ടനീ പറഞ്ഞു വരുന്നത്..? എന്താ ചേട്ടനും അവിടെ ഇന്റര്‍വ്യൂവിനു പോയിരുന്നോ..?”

ജെയിംസ്:“ആരാ ആ കട നടത്തുന്നതൊന്നും എനിക്കറിയാന്‍ വയ്യ..ആ കടയുടെ എതിരായുള്ള ഫ്ലാറ്റില്‍ താമസിക്കുന്ന റോസമ്മയെ നിനക്കറിയാമോ..?”

തോന്ന്യാസി:“അറിയാമെല്ലോ..!’

ജെയിംസ്:“എടാ എന്നാലവളെന്നെ അപായപ്പെടുത്താന്‍ നോക്കി..ഈ കുളിരോഫീലിയാ, കുളിരോഫീലിയാ എന്ന മാരക രോഗത്തെപ്പറ്റി നീ ഇനിയും കേട്ടിട്ടില്ലേ..?(കേട്ടിട്ടില്ലെന്നെങ്ങാനം പറഞ്ഞാല്‍ മോശമാകുമല്ലോയെന്നു കരുതി തോന്ന്യാസി ഉണ്ടെന്നുള്ള മട്ടില്‍ തലയാട്ടുന്നു.)ങ്ഹാ‍..അവടെ ഫ്ലാറ്റില്‍ ചെന്നപ്പോളവളെനിക്കതു തരാന്‍ നോക്കിയെടാ..!’

തോന്ന്യാസി:(അത്ഭുതത്തോടെ)“അവളുടെ ഫ്ലാറ്റിലെന്തിനാണു ചേട്ടന്‍ പോയത്..?”

ജെയിംസ്:“എടാ അതവളുടെ അപ്പന്‍ പറഞ്ഞതുകൊണ്ടല്ലേ ഞാനവളെ പെണ്ണുകാണുവാനായി അവിടെ ചെന്നത്..!”

തോന്ന്യാസി:(എല്ലാം മനസ്സിലായ രീതിയില്‍):“ചേട്ടനിനി ഒന്നും ഇങ്ങോട്ട് പറയേണ്ടുന്ന കാര്യമില്ല.ഞാനെല്ലാം അങ്ങോട്ടേക്ക് പറഞ്ഞു തരാം.തത്കാലം എന്റെ കൂടെ എന്റെ മുറിയിലേക്ക് വരുക..”

ജെയിംസിനെയും കൊണ്ട് തോന്ന്യാസി തന്റെ താമസ സ്ഥലത്തേക്കു പോകുന്നു.

ലൈറ്റ് മങ്ങുന്നു.

രംഗം വീണ്ടും തെളിയുന്നു.

തോന്ന്യാസിയുടെ മുറിയില്‍ ജെയിംസും തോന്ന്യാസിയും. നീരുവും റോസമ്മയുമായുള്ള രഹസ്യ ബന്ധം അവിടെ ചര്‍ച്ച ചെയ്തു കഴിഞ്ഞിരിക്കുന്നു. ദേഷ്യം വന്ന ജെയിംസ് ഗീതാകിനി ദേവിയുമായി വെബ്ബ്സൈറ്റിലൂടെ ബന്ധപ്പെടുന്നു.

ഗീതാകിനി:“മകനേ..എന്താണു നിന്റെ ആവശ്യം..!”

ജെയിംസ്:“മഹതീ ..അടിയന്‍ അപകടത്തിലാണിപ്പോള്‍..അവളെന്നെ ചതിച്ചു..മഹതിയുടെ മനോമുകുരത്തില്‍ എന്റെ കഷ്ടപ്പാടുകള്‍ അവിടുത്തേക്ക് കാണാനാവുന്നില്ലേ..?”

ഗീതാകിനികള്‍:“വിഷമിക്കേണ്ട മകനേ..കരാമേലപ്പനെ ഇതാ ഞാനവിടേക്ക് അയച്ചു കഴിഞ്ഞു..!”

രംഗത്ത് പുകനിറയുന്നു.അതു മായുമ്പോള്‍ അവിടെ കരാമേലപ്പന്‍ പ്രത്യക്ഷനാവുന്നു. ജെയിംസ് അദ്ദേഹത്തെ താണുവീണു നമിക്കുന്നു.

കരാമേലപ്പന്‍:“മകനേ..നീ ഒരിക്കലും വിഷമിക്കേണ്ട..നിന്റെ കഷ്ടപ്പാടുകള്‍ ഗീതാകിനിയെന്നോട് പറഞ്ഞുകഴിഞ്ഞിരിക്കുന്നു. നീരുവും പാമുവും എനിക്ക് ഡ്യൂപ്ലിക്കേറ്റ് മദ്യമായിരുന്നു അന്ന് തന്നത്..അതു കുടിച്ചിട്ട് എന്റെ കണ്ണിന്റെ കാഴ്ച്ച തിരിച്ചു കിട്ടാന്‍ എനിക്ക് ഒരുപാടു ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നു..പിന്നെയാ റോസമ്മ..അവളോടെനിക്ക് അടങ്ങാത്ത പകയുണ്ട്..!”

ജെയിസ്:“അങ്ങെന്നെ ഈ ഊരാക്കുടുക്കില്‍ നിന്നും എങ്ങിനെയെങ്കിലും രക്ഷിക്കണം..!”

കരാമേലപ്പന്‍:“മകനേ..നിനക്കു ഞാന്‍ കൂടുവിട്ടു കൂടുമാറുവാനുള്ള വരം ഇതാ തരുന്നു..!”

രംഗത്ത് ഒരു പ്രകാശം കാണുമാറാകുന്നു.ആ പ്രകാശം ഒരഗ്നിഗോളം പോലെ ജെയിംസിലേക്ക് ആവാഹിക്കപ്പെടുന്നു.
വീണ്ടും ഒരു പുകമറ വരുന്നതോടെ കരാമേലപ്പന്‍ രംഗത്തുനിന്നും അപ്രത്യക്ഷനാകുന്നു.

കര്‍ട്ടന്‍ വീഴുന്നു.

Friday, May 23, 2008

കരളേ നീയാണ് കുളിര് - 26


രംഗം 26
രചന - ഗോപന്‍.

റോസമ്മയുടെ ഫ്ലാറ്റ്‌. സോഫയില്‍ ഇരുന്നു മാഗസിന്‍ വായിക്കുന്ന റോസമ്മ.
പശ്ചാത്തലത്തില്‍ ഹിന്ദുസ്ഥാനി സംഗീതം,

എന്തോ ശബ്ദം കേട്ടു റോസമ്മ കതകിലേക്ക് നോക്കുന്നു. രംഗത്ത് പുക, പുക നീങ്ങുമ്പോള്‍ ശ്രീ കരാമേലപ്പന്‍ ചിരിച്ചു കൊണ്ടു നില്‍ക്കുന്നു.

കാറ്റു തുളകള്‍ (എയര്‍ പോക്കെട്സ്) ഉള്ള ഡീസല്‍ ജീന്‍സും മഞ്ഞ നിറത്തിലുള്ള ബെനിട്ടന്‍ ടീ ഷര്‍ട്ടും, പോലീസിന്‍റെ കറുത്ത കണ്ണടയും ധരിച്ചിരിക്കുന്നു. തൃക്കയ്യില്‍ ഐ ഫോണ്‍, അരയില്‍ എ.കെ. ഫോര്‍ട്ടി സെവന്‍.

റോസമ്മ പ്രതീക്ഷിക്കാതെ കരാമേലപ്പനെ റൂമില്‍ കണ്ടു ഞെട്ടി സോഫയില്‍ നിന്നും ചാടി എഴുന്നേല്‍ക്കുന്നു..

റോസമ്മ : (ഭയം കൊണ്ടു വാക്കുകള്‍ പുറത്തേക്ക് വരുന്നില്ല, എങ്കിലും സംസാരിക്കുവാന്‍ ഒരു ശ്രമം നടത്തുന്നു..) "നിങ്ങള്....... ആരാ ? .. എ ങ്ങി നെ യാ .. വീ ട്ടില്‍ കയറിയെ .. ?"

കരാമേലപ്പന്‍ : കലാഭവന്‍ മണിയുടെ ചിരിയോടെ

" ഞാന്‍… സര്‍വ്വ മലയാളികളുടെയും രക്ഷകന്‍, ശ്രീ ശ്രീ അപ്പന്‍, ദുബായി ആണ് എന്‍റെ ഇപ്പോഴത്തെ ഹെഡ് ഓഫീസ്. സ്വര്‍ഗം ഇമാരത്തില്‍ ഭയങ്കര വാടകയാ, അതോണ്ട് കരാമയിലാ ഇപ്പോള്‍ താമസിക്കുന്നേ, കരാമയില്‍ വസിക്കുന്നത് കൊണ്ടു ആളുകള്‍ കരാമേലപ്പനെന്നും എന്നെ വിളിക്കും.,
റോസമ്മയെ ഞാന്‍ പേടിപ്പിച്ചോ? ആ മുഖം കണ്ടാല്‍ അങ്ങിനെയേ തോന്നൂ.. ഞങ്ങള്‍ ദൈവങ്ങള്‍ക്ക് വാതിലിലൂടെ വന്നു പരിചയമില്ല. ക്ഷമിക്കണം ! ”

റോസമ്മ : (ധൈര്യം സംഭരിച്ച്‌ കൈ കൂപ്പികൊണ്ടു) " ഓ അങ്ങാണോ ശ്രീ ശ്രീ അപ്പന്‍, കരാമേലപ്പന്‍ എന്ന് പാമു പറഞ്ഞു കേട്ടിട്ടുണ്ട്, എന്താണാവോ അടിയന്‍ ചെയ്യേണ്ടത്.. കുടിക്കുവാന്‍ ഇവിടെ അമൃതൊന്നും ഇല്ല , പകരം റാണി ജ്യുസ് ഉണ്ട്, മതിയോ ? ഞാനൊരു പാവം നേഴ്സാണ്, അതിനോക്കെയുള്ള വകയെ ഉള്ളൂ..പൊറുക്കണം "

കരാമേലപ്പന്‍ : "റോസമ്മേ, ഭവതിയെ കണ്ടത് തന്നെ എനിക്ക് അമൃത്‌ ഭുജിച്ചപോലെയായി, പിന്നെ റോസമ്മയുടെ സ്നേഹത്തില്‍ മുക്കിയ ഈ ജ്യുസ് വേണ്ടാ എന്ന് പറയുന്നതെങ്ങിനെ ?"
വീണ്ടും സുസ്മേര വദനനായി നില്ക്കുന്നു ..

റോസമ്മ : (ഒരു വിറയല്‍ ദൃശ്യമാണ്) : " ദയവായി ഇരുന്നാലും സ്വാമീ, ഞാന്‍ ജ്യുസ് എടുത്തിട്ടു വരാം. "

( റോസമ്മ പോകുന്നു, കരാമേലപ്പന്‍ അരയില്‍ നിന്നും തോക്കെടുത്തു ടീപോയില്‍ വെക്കുന്നു. പിന്നീട് സോഫയില്‍ ഇരിക്കുന്നു. ഐ ഫോണില്‍ വന്ന മെസ്സേജ് നോക്കുന്നു.., പിന്നെ ശബ്ദം ഉണ്ടാക്കാതെ മെസ്സേജ് അയച്ചവന്‍റെ കുടുംബത്തെ ഒന്നടങ്കം തെറി പറയുന്നു.. )

റോസമ്മ ജ്യുസുമായി എത്തി..

റോസമ്മ : " സ്വാമി ശ്രീ ശ്രീ അപ്പനേ, ഇതാ ഈ പാനീയം അങ്ങ് ഭക്ഷിച്ചാലും !"

കരാമേലപ്പന്‍ : (ജ്യുസു വാങ്ങിക്കൊണ്ടു) " നന്ദി, വത്സേ, നിനക്കു സര്‍വമംഗളങ്ങളും ഭവിക്കട്ടെ.. "
കരാമേലപ്പന്‍ ജ്യുസു കുടിക്കുന്നു, രുചി നന്നായി ആസ്വദിക്കുന്നതായി അഭിനയിച്ചു കൊണ്ടു റോസമ്മയെ നോക്കുന്നു..

റോസമ്മ : " അങ്ങേക്ക് ഇഷ്ടമായോ ?, ഇതു ഇവിടെയുള്ള ഗ്രോസറിയില്‍ നിന്നും വാങ്ങിയതാണ് !"

കരാമേലപ്പന്‍ : " എനിക്കീ ജ്യുസും ഇതു തന്ന ആളിനെയും വളരെ ഇഷ്ടമായി, എന്‍റെ ജീവിതത്തിലെ ഏകാന്തത മാറ്റുവാന്‍ വരുന്നോ റോസമ്മേ, സുന്ദരമായ ഈ മുഖത്തിന്‌ ദേവലോകത്ത് കാണാത്തത്രയും അരുമയും വശ്യതയും തോന്നുവാന്‍ കാരണമെന്താണെന്നു ഞാന്‍ ആലോചിക്കുകയായിരുന്നു. മറുത്തു പറയരുത്.. എനിക്ക് ഈയിടെയായി ബ്ലോഗ് വായിച്ചു വായിച്ചു മനസ്സു ദുര്‍ബലമായി ഇരിക്കുകയാണ് .. അതുകൊണ്ട് എനിക്കൊരു ഹൃദയാഘാതം തരരുത്..!"

എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ചു നില്ക്കുന്ന റോസമ്മ.

റോസമ്മ : " സ്വാമീ, ഞാനൊരു പാവം ഏഴ, നിങ്ങള്‍ ദൈവങ്ങള്‍ക്ക് കിട്ടാത്ത മോഹിനിമാരുണ്ടോ ദേവലോകത്തില്‍ ?. ദയവായി എന്നെ ഒഴിവാക്കിക്കോളൂ, ഞാനും ഇവിടെയുള്ള വേറെയൊരു പ്രജയും തമ്മില്‍ അടുപ്പത്തിലാണ്. ദയവുണ്ടാകണം..ഞങ്ങളെ അനുഗ്രഹിക്കണം..ഞാന്‍ അങ്ങേക്ക് ഒരു പ്രണയിനിയെ കിട്ടുവാനായി പ്രാര്‍ത്ഥിക്കാം, പ്ലീസ് !"

കരാമേലപ്പന്‍ : (വിഷമത്തോടെ മുകളിലേക്ക് നോക്കി കൊണ്ടു മുട്ടു കുത്തികൊണ്ട് പറയുന്നു)

"ബുഷപ്പാ, എനിക്കീ വേദന എങ്ങിനെ സഹിക്കുവാന്‍ കഴിയും, എന്‍റെയീ ലോലമായ മനസ്സിനെ റോസമ്മ കുത്തി നോവിച്ചത് ആലോചിക്കുമ്പോള്‍ എനിക്ക് ആത്മഹത്യ ചെയ്യുവാന്‍ തോന്നുന്നു.

പണ്ട് ആ നീല കൃഷ്ണേട്ടന്‍ പ്രണയത്തില്‍ ആയിരത്തി ഒന്നു അടിച്ചപ്പോള്‍ നിങ്ങളും നിങ്ങളുടെ അപ്പന്‍ ബുഷും സഹൃദയന്‍ ക്ലിന്‍ടനും ഇരുന്നു പല്ലിളിച്ചു കാണിച്ചു,

ഈ പാവം ആദ്യമായി ഒന്നു ശ്രമിച്ചപ്പോള്‍ അതിന് തുടക്കത്തിലേ കല്ലുകടി.. ഇത്രക്കും രാഷ്ട്രീയം നല്ലതല്ല, പറഞ്ഞില്ലാന്നു വേണ്ട.. എന്നെ സമരം ചെയ്യുവാന്‍ പ്രകോപിപ്പിക്കരുത്, കാര്യം എന്ത് പറഞ്ഞാലും ഞാന്‍ മലയാളിയാണെന്നോര്‍മ്മവേണം !"

റോസമ്മക്ക് ഒന്നും മനസ്സിലാകാതെ മുകളിലേക്കും കരാമെലപ്പനേയും മാറി മാറി നോക്കുന്നു..

റോസമ്മ : (കരാമേലപ്പനോടായി) " ഈ പറഞ്ഞതൊക്കെ എന്നോടായിരുന്നോ, സ്വാമീ ? "

കരാമേലപ്പന്‍ : " ഇല്ല വത്സേ, ഇതു എന്‍റെ ബോസിന്‍റെ ബോസിനുള്ള ഉണ്ടയാണ്, ഇതൊന്നും ഏശുകയില്ല, ബുള്ളെറ്റ് പ്രൂഫ് തൊലിയല്ലേ.., എന്തായാലും വത്സയുടെ പ്രിയപ്പെട്ടവന്‍റെ പ്രൊഫൈല്‍ ഡാറ്റബേസില്‍ ഒന്നു നോക്കട്ടെ..." കണ്ണടച്ചു നില്‍ക്കുന്ന കരാമേലപ്പന്‍.

ഭയത്തോടെ നില്‍ക്കുന്ന റോസമ്മ, രണ്ടും കല്‍പ്പിച്ചു മൊബൈല്‍ എടുത്തു നീരുവിനു മിസ്സ്‌ കോള്‍ കൊടുക്കുന്നു.

കണ്ണ് തുറന്നു ചിരിയോടെ നില്‍ക്കുന്ന കരാമേലപ്പന്‍.

കരാമേലപ്പന്‍ : " നീരുവാണോ റോസമ്മയുടെ കുളിര്‍നാഥന്‍, അയാള്‍ റോസമ്മ കരുതുന്ന പോലെ അത്ര നല്ലവനൊന്നും അല്ല കേട്ടോ, അറബിക്ക് വാറ്റിക്കൊടുത്തു കടവെച്ചു, ഇതിന് മുന്‍പും അയാള്‍ പ്രണയിച്ചിരുന്നു. ആ പെണ്‍കുട്ടിയും ഇവിടെ തന്നെയുണ്ട്.. "

റോസമ്മ : " സത്യമാണോ ഈ കേള്‍ക്കുന്നത്, നീരുവിനു ഞാനല്ലാതെ വേറെയൊരു പെണ്‍കുട്ടിയോട് പ്രണയമാണെന്നോ ?, എനിക്ക് വിശ്വസിക്കുവാന്‍ കഴിയുന്നില്ല. ഇതു സത്യമല്ല എന്ന് പറയൂ സ്വാമീ "

കരാമേലപ്പന്‍ : " വത്സേ, ഞങ്ങള്‍ക്ക് സത്യമേ അറിയാവൂ..ഞാന്‍ അറിഞ്ഞത് പറഞ്ഞൂ. അത്രമാത്രം. ഇനിയെല്ലാം നിന്‍റെയിഷ്ടം. എന്‍റെ ജീവിത സഖിയാകുമെങ്കില്‍ നിനക്കു സ്വര്‍ഗ്ഗ ലോകത്തെ വിസ ലഭിക്കും, കൂടെ ദേവിയുടെ റാങ്കും. ആലോചിച്ചു നോക്കൂ.."

റോസമ്മ : " സ്വാമീ, എനിക്ക് നീരുവിനെ ഒത്തിരി ഇഷ്ടമാണ്..ഇതു വിശ്വസിക്കുവാന്‍ വളരെ പ്രയാസമാണ് എങ്കിലും അങ്ങ് പറയുമ്പോള്‍ സത്യമായി തന്നെ തോന്നുന്നു..ഞാന്‍ ആലോചിക്കട്ടെ.."

കരാമേലപ്പന്‍ : " ഒരേ ദിവസം സ്വര്‍ഗ്ഗവും അമേരിക്കയും ദുബായും നാടും ചുറ്റികാണുവാന്‍ കൊതിയുണ്ടോ..എങ്കില്‍ എന്‍റെ കൂടെ കൂടിക്കോളൂ, അതല്ല കടയും ഈ ചുറ്റുപാടും ധാരാളം മതിയെങ്കില്‍ നീരുവിന്‍റെ കൂടെ തന്നെ കൂടിക്കോളൂ. ഞാന്‍ ഇപ്പോള്‍ പോകുന്നു..എന്നെ കാണണം എന്ന് തോന്നുന്നെങ്കില്‍ മനസ്സില്‍ ശ്രീ ശ്രീ ശ്രീ എന്ന് മൂന്നു തവണ പറഞ്ഞാല്‍ ഞാന്‍ എത്തിയേക്കാം.. എങ്കില്‍ ഞാന്‍ വരട്ടെ..റോസമ്മയുടെ സമ്മതം മാത്രം എനിക്ക് മതി. "

റോസമ്മ : " സ്വാമീ, എനിക്ക് വലിയ മോഹങ്ങളൊന്നും ഇല്ല, ഒരു ചെറിയ വീട്, നീരുവേട്ടന്‍ പിന്നെ കുഞ്ഞുങ്ങള്‍, അത്യാവശ്യത്തിനു കഴിഞ്ഞു കൂടുവാന്‍ കുറച്ചു പണം, ജോലി.അത്രമാത്രം.."

കരാമേലപ്പന്‍ : " ഇതു തന്നെ വലിയ മോഹമല്ലേ, റോസമ്മേ !, ശെരി, എനിക്കൊരു കോള്‍ ഉണ്ട്, പിന്നെ കാണാം.. "

രംഗത്ത് പുക.. കതകില്‍ തട്ടുന്ന ശബ്ദം കേള്‍ക്കാം..

കതകു തുറക്കുന്ന റോസമ്മ. വീടിനുള്ളിലെ പുകയിലൂടെ ഉള്ളിലേക്ക് വരുന്ന പാമുവും നീരുവും..
സ്ഥലം ഗുണ്ടയെ പോലെ വസ്ത്രം ധരിച്ചിരിക്കുന്ന പാമു.

പാമു : " ഞങ്ങള്‍ എത്തുന്നതിനും മുന്‍പ് പെണ്ണ് കാണാന്‍ വന്ന ആളെ തീകൊളുത്തി വിട്ട്വോ റോസമ്മേ, നിങ്ങള് ആള് പുലി ആണല്ലോ.? എന്‍റെ മസിലിനു പണി കിട്ടുമെന്നു കരുതീത് വെറുതെയായി" ചിരിക്കുന്നു..

പുക കണ്ടു അമ്പരപ്പോടെ നില്‍ക്കുന്ന നീരു.. റോസമ്മയുടെ മുഖത്ത് ഒരു വിളര്‍ച്ച. ചിരിക്കാത്ത റോസമ്മയെ കണ്ടു എന്തോ പ്രശ്നമുള്ളതായി നീരു മനസ്സിലാക്കുന്നു.

നീരു : " റോസമ്മേ, എന്താ ഉണ്ടായെ , എന്താ ഇവിടെ ഒരു പുക ?"

റോസമ്മ : " ഇവിടെ മാത്രമല്ല, എന്‍റെ മനസ്സും പുകയുകയാണ് ഇപ്പോള്‍.. നീരു എത്ര പെണ്‍കുട്ടികളെ പ്രേമിക്കുന്നുണ്ട്, പ്രേമികമാരുടെ ലിസ്റ്റില്‍ ഞാന്‍ എത്രാമത്തേതാണ്?"

നീരു : (പ്രതീക്ഷിക്കാത്ത ചോദ്യം കേട്ടു ഞെട്ടുന്നു..) " ഇതൊക്കെ ചോദിക്കുവാന്‍ എന്താ .ഇവിടെയുണ്ടായെ ?. എനിക്ക് പ്രണയവും കച്ചവടമാണെന്ന് കരുതിയോ..?, ഞാന്‍ പ്രണയത്തിന്‍റെ പുറകില്‍ പോയതല്ല. ഇങ്ങോട്ട് എന്നെ തേടി വന്നതാണ് എല്ലായ്പോഴും.!"

റോസമ്മ : " ഇങ്ങോട്ട് തേടി വന്നാല്‍ അങ്ങ് കയറി പ്രണയിക്കുമോ.. എനിക്ക് വാക്കു തന്ന പോലെ പലര്‍ക്കും കൊടുത്തു കാണുമല്ലോ ? എല്ലാ ആണുങ്ങളും ഇങ്ങിനെ ഒക്കെ തന്നെയാണ് "

പാമു പ്രതീക്ഷിക്കാതെയുള്ള അന്തരീക്ഷം കണ്ടു പതിയെ വാതിലിലൂടെ പുറത്തേക്ക് പോകുവാന്‍ ശ്രമിക്കുന്നു..പിന്നെ എന്തോ ആലോചിച്ചു കതകു ചാരി വീടിനുള്ളില്‍ തന്നെ നില്‍ക്കുന്നു. നീരുവിനു ഒന്നും മനസ്സിലാകാതെ റോസമ്മയെ നോക്കി നില്‍ക്കുകയാണ്‌.

നീരു : " റോസമ്മേ, പറയുന്നതു കേള്‍ക്കൂ..ഞാന്‍ മനസ്സറിഞ്ഞു ഇടപഴകിയ രണ്ടു പെരെയുള്ളൂ..ഒന്നു കല്യാണി, അവള്‍ ഈ നില്‍ക്കുന്ന പാമുവിന്‍റെ മുറപെണ്ണായിരുന്നു. പക്ഷെ ഞാനും കല്യാണിയും തമ്മില്‍ വളരെ അടുപ്പത്തിലായിരുന്നു. അവളുടെ അച്ഛന്‍ കാപ്പിലാന്‍ ഞങ്ങളുടെ പ്രണയത്തിലെ വില്ലനായിരുന്നു.

ഒരു ദിവസം കാപ്പിലാനെയും ഞങ്ങളേയും പറ്റിച്ചു അവള്‍ വേറെയൊരു ഗള്‍ഫുകാരന്‍റെ ഒളിച്ചോടിപ്പോയി. ഇവിടെയുണ്ട് ഞാന്‍ കാണുവാന്‍ പോകാറില്ല. അതോടെ ഞാന്‍ പ്രണയവും പെണ്ണും എല്ലാം വിട്ടതാണ്..പക്ഷെ റോസമ്മയെ കണ്ടപ്പോള്‍ കുളിര് തലക്ക് പിടിച്ചപ്പോള്‍ പിന്നെയും തുടങ്ങി പ്രണയം..ഇതാണ് സത്യം. ഇത്രക്കും എന്നെ അവിശ്വസിക്കുവാന്‍ എന്താണ് ഉണ്ടായത്..ആരാണിവിടെ വന്നത്..?"

റോസമ്മ : (ആശ്വാസത്തോടെ) ഹാവൂ ഇപ്പോഴാണ് എനിക്കൊരു സമാധാനം കിട്ടിയത്..ഇവിടെ വന്നത് കരാമേലപ്പനായിരുന്നു. അദ്ദേഹത്തിന്‍റെ ജീവിതസഖിയായി വാഴുവാന്‍ സമ്മതം ചോദിക്കുവാനാണ് ഇവിടെ വന്നത്.. പിന്നെ നീരുവിനോടാണ് എനിക്ക് അടുപ്പമെന്നറിഞ്ഞപ്പോള്‍ നീരുവിന്‍റെ പഴയ ചില ചരിത്രങ്ങള്‍ പറഞ്ഞിട്ടു പോയി, അത് കേട്ടപ്പോള്‍ എനിക്ക് വിഷമം തോന്നി. ആ ദേഷ്യത്തില്‍ ചോദിച്ചതാണ് ഒന്നും തോന്നരുത്‌."

പാമു : " ഹെന്‍റെ അമ്മേ, ആ കുരിശു ഇവിടേം വന്നാ.. എനിക്ക് കണ്ട്രോളു പോണു, ഇനി ഓനെ തല്ലീട്ടു തന്നെ കാര്യം, എന്‍റെ കയ്യീന്ന് പൈസ അടിച്ച് മാറ്റീട്ടു പിന്നെ കണ്ടിട്ടേ ഇല്ല. ശേരിയാക്കി കൊടുക്കാം അവന്‍റെ തിരുമാങ്ങല്യം. "

റോസമ്മ ചിരിക്കുന്നു.. നീരുവിന്‍റെ മുഖത്ത് പരിഭവം..

റോസമ്മ : " പിണങ്ങാതെ എന്‍റെ ചക്കരേ, എനിക്കാണ് തെറ്റു പറ്റിയത്., ഇനി ദൈവം പറഞ്ഞാലും അവിശ്വസിക്കൂല്ല പോരെ..ഒന്നു ചിരിച്ചേ.. ?"

പാമു : " ഡാ ഗട്യെ, ഇവിടെ എത്തു‌ന്നതു വരെ എനിക്കായിരുന്നു മസില് കൂടുതല്‍. ഇപ്പൊ ഈ ഗടിക്കായി, ഡാ കൊറച്ചു അയച്ചു വിടാന്‍.. ഞാനാ പറയണേ.. ദാ അങ്ങിനെ..അങ്ങിനെ..വരട്ടെ അങ്കിടു.. "

നീരുവും റോസമ്മയും പാമുവും ചിരിക്കുന്നു..

പാമു : " അപ്പൊ ഇനി എന്‍റെ ആവശ്യം ഇല്ല അല്ലേ റോസമ്മേ ?, കുറച്ചു പിട്ടു കിട്ടുവാനുള്ള വകുപ്പ് ഉണ്ടായത് പോയി.."
റോസമ്മ : " ഓ,അത് പറയുവാന്‍ മറന്നു, അപ്പച്ചന്‍ പറഞ്ഞു വിട്ടിരുന്ന പയ്യന്‍ വന്നു ഇന്നു കാലത്തു ..ഞാന്‍ കുളിരോഫീലിയ പറഞ്ഞു പേടിപ്പിച്ചു വിട്ടിരിക്കുകയാ..തിരിച്ചു വന്നാല്‍ ഒരു പക്ഷെ ഈ മസില് വേണ്ടി വരും..."

പാമു : " അത് കലക്കി, എനിക്ക് കുറച്ചു കൂടി മസില് വലുതാക്കണം. അവന്‍ തിരിച്ചു വരുമ്പോഴേക്കും മൈക്ക് ടൈസനെ പോലെ ആവേണ്ടേ.. ?"

റോസമ്മ : (പാമുവിനെ നോക്കി കൊണ്ടു) " ഓ അതിയാന് ഈ മസിലൊക്കെ ധാരാളം.."

നീരു : " എന്നാലും എന്‍റെ റോസമ്മേ, എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ..?"

റോസമ്മ : " ഇതൊക്കെ ഒരു ശീലമാവട്ടെ, ഒന്നിച്ചു പൊറുക്കുവാന്‍ ഉള്ളതല്ലേ.. ?"

പാമു : " പക്ഷെ, ഇതു കുറച്ചു കടന്ന കയ്യായി പോയി റോസമ്മേ, ഈ ഗടീടെ പഞ്ചറായ ആ പ്രണയ ഞരമ്പില്‍ തന്നെ ചവിട്ടണമായിരുന്നോ..വേറെ എത്ര ഞരമ്പുകള്‍ ബാക്കി കിടക്കുണൂ."

നീരു : " എന്‍റെ കൂടെ നിന്നു എന്‍റെ തന്നെ തല തിന്നുന്നോടാ ഗട്യെ.."

റോസമ്മ : " ഇനി രണ്ടും കൂടെ തല്ല് കൂടേണ്ട, എന്തായാലും കഴിഞ്ഞത് കഴിഞ്ഞു..വെള്ളിയാഴ്ചയല്ലേ ഇവിടെയാകാം ഉച്ചയൂണ്.."

നീരു : " അത് കലക്കി, ഞാന്‍ പറയുവാന്‍ വരികയായിരുന്നു.."

പാമു : " കോഴിയുണ്ടാ റോസമ്മേ, വെള്ളമടിക്കാന്‍ "

റോസമ്മ : " അയ്യട, ഇവിടെ വെള്ളം കിട്ടൂല്ല, വെളിയില്‍ നിന്നും അടിച്ചേച്ചു വന്നേക്കണം"

പാമു : " ഇല്ലെങ്കില്‍, വെള്ളിയാഴ്ചയാണ് എന്ന് തോന്നില്ല, ഞാന്‍ പോയി ആ ലെബനീസ്‌ അമ്മക്ക് ഡിലിവറി നടത്തും"

നീരു : " വെള്ളം എന്‍റെ വക, ഊണു റോസമ്മയുടേം"

പാമു : " എനിക്ക് വളരെ ചെറിയ വായയാണ്, ഒരു പയിന്‍റ്റ് എനിക്ക്, ബാക്കി നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കും സഹകരിച്ചു കുടിക്കാം. പൊരിച്ച കോഴീം ചപ്പാത്തീം ഉണ്ടാക്കിയാല്‍ വിശേഷാല്‍ പ്രഥമം. "

റോസമ്മ: " ഒരു പാവം കുടിയന്‍റെ അത്യാഗ്രഹം "

നീരുവും റോസമ്മയും പാമുവും ചിരിക്കുന്നു..

യാത്ര പറഞ്ഞു കൊണ്ടു പാമുവും നീരുവും പുറത്തേക്ക് ഇറങ്ങുന്നു.

എന്തോ മറന്നത് പോലെ തിരികെ വന്നു നീരു വാതിലിനിടയിലൂടെ തലയിട്ടു അകത്തേക്ക്‌ നോക്കുന്നു. കതകിനു പുറകില്‍ നിന്നു കൊണ്ടു റോസമ്മ നീരുവിന്‍റെ മുഖത്തൊരു നനുത്ത ചുംബനം നല്‍കുന്നു.

തല വലിച്ചു കൊണ്ടു ഒന്നും അറിയാത്തത് പോലെ നീരു പോകുന്നു.
കതകിനു പുറകില്‍ നിന്നു ചിരിക്കുന്ന റോസമ്മ.

രംഗത്ത് വെളിച്ചം കുറയുന്നു.

(കര്‍ട്ടന്‍)

Thursday, May 22, 2008

കരളേ നീയാണു കുളിരു - 25രചന :- റോസ്

ഗാനരചന : റോസ്

രംഗത്ത് : റോസമ്മ , ജെയിംസ്..

രംഗം 25


കര്‍ട്ടന്‍ ഉയരുമ്പോള്‍ കാണുന്നത് ദു:ഖപുത്രിയായി കണ്ണീരൊഴുക്കുന്ന റോസമ്മയെ...പരിഭ്രാന്തയായി മൊബൈല്‍ എടുത്തു ആരെയൊക്കെയോവിളിക്കുന്നുണ്ടു...ആരെയും കിട്ടാതെ വിരല്‍ തേയുമെന്നായപ്പോള്‍ മൊബൈല്‍ വലിച്ചെറിയുന്ന റോസമ്മ‍...പശ്ചാത്തലത്തില്‍ ദു:ഖസാന്ദ്രമായ ഗാനം ഒഴുകി വരുന്നു...

“എന്നു വരും നീരൂ...,എന്നു വരും നീരൂ

എന്റെ കുളിര്‍പ്പന്തലില്‍...

പെണ്ണുകാണല്‍ കുളമാക്കിത്തീര്‍ക്കാന്‍

നീയെന്നരികിലണയില്ലേ..... “

പാട്ട് തീരുമ്പോള്‍ എറിഞ്ഞ മൊബൈല്‍ റോസമ്മ വീണ്ടുമെടുക്കുന്നു....പൊട്ടിയില്ലെന്ന് കണ്ട് ആശ്വസിച്ചു വീണ്ടുമെടുത്തു കുത്തുന്നു...

റോസമ്മ :- ഹലോ.....അല്‍ പഞ്ചാരന്‍സ് ഗ്രോസറി ഷോപ്പല്ലേ??

കീതമ്മ :‌അതേ..യെന്തരു വേണം...ഇതാരു സംസാരിക്കണത്..??

റോസമ്മ :‌ഞാന്‍ റോസമ്മ...(സംശയത്തോടെ)....നിങ്ങളാരാ....അവിടെ കുളിരു‍..അല്ല..നീരു..ഉണ്ടോ..??..മൊബൈലില്‍ വിളിച്ചിട്ട് കിട്ടുന്നില്ല...ഒരത്യാവശ്യകാര്യം പറയാനാ...

കീതമ്മ : -ഞാന്‍ കീതമ്മ..എന്തരിത്...രാവിലെ ഒന്നു തൂത്ത് വൃത്തിയാക്കാനിറങ്ങിയപ്പോളു ബെല്ലുകള്‍ അടിപ്പിച്ച് കഷ്ടപ്പെടുത്തണതെന്തിനു..???..എന്ത് റോസായാലും കൊള്ളാം..സാധനങ്ങളു വേണമെങ്കില്‍ ഇവിടെ വന്ന് വാങ്ങണം..നീരുനേം,പാമുനേം അര്‍ബാപ്പ് വീട്ടിലേക്ക് വിളിപ്പിച്ചേക്കുവാണു..

ശോകഭാവത്തിലാഴുന്ന റോസമ്മ നെടുവീര്‍പ്പോടെ മൊബൈല്‍ കട്ട് ചെയ്യുന്നു........ചിന്തയിലാണ്ട റോസമ്മ വാതില്‍ക്കല്‍ മുട്ട് കേട്ട് ഞെട്ടിയുണരുന്നു.......നീരുവാണെന്ന് കരുതി ഓടിച്ചെന്ന് തുറക്കുന്നു......ഇന്ദ്രന്‍സിന്റെ ആകാരസൌഷ്ഠവും ,സലിം കുമാറിന്റെ ശബ്ദസൌകുമാര്യവും ഒത്തിണങ്ങിയ രൂപം പുറത്ത് ചിരിച്ചു കൊണ്ട് നില്‍ക്കുന്നു...കണ്ണില്‍ക്കുത്തുന്ന ചുവന്ന ഷര്‍ട്ടും,മഞ്ഞ പാന്റും വേഷം..

റോസമ്മ :- (ദേഷ്യത്തോടെ) ആരാണു..എന്തു വേണം..??

ജെയിംസ് :- (ഇളീഭ്യച്ചിരിയോടെ) കുട്ടിയല്ലേ റോസമ്മ...ഞാന്‍ കുട്ടിയെ പെണ്ണുകാണാന്‍ വന്നതാ...

റോസമ്മ :- (അന്തം വിട്ട് ) പക്ഷെ..ഇന്നു വൈകുന്നേരം വരുമെന്നാണല്ലോ അപ്പച്ചന്‍ പറഞ്ഞതു...അതും കുടുംബസമേതം..

ജെയിംസ് :- അങ്ങനെയായിരുന്നു...പക്ഷേ..ഗീതാകിനി സ്വാമിനികളുടെ വെബ്സൈറ്റിലെ നിര്‍ദ്ദേശം രാവിലെയെത്താനാ...എങ്കിലേ എല്ലാം ശുഭമായി വരൂ എന്നാണു സ്വാമിനി അരുളി ചെയ്തത്...കണ്ട്രികളായ പേരന്റ്സിനെ കൊണ്ടു വന്ന് കുളം ആക്കരുതെന്നാ സ്വാമിനി പറഞ്ഞതു...റോസമ്മയെ കെട്ടിയാല്‍ എനിക്ക് അടിവെച്ചടി വച്ച് കേറ്റം ആണത്രേ..[പതുക്കെ] ഇപ്പോള്‍ ആണെങ്കില്‍ അടി മാത്രമേ നാട്ടുകാരു സഹായിച്ച് കിട്ടുന്നുമുള്ളൂ..അതു കൊണ്ട് ഒട്ടും വൈകിച്ചില്ല..

റോസമ്മ :- (ഇഞ്ചി കടിച്ച ഭാവത്തില്‍ ) അതെന്തായാലും നന്നായി...

ജെയിംസ് :- ഞാനെന്നെ ശരിക്കും പരിചയപ്പെടുത്തിയില്ലല്ലോ റോസമ്മേ...ഞാന്‍ എട്ടു വീട്ടില്‍ ജെയിംസ്....വളര്‍ന്നതും ,പഠിച്ചതുമെല്ലാം അങ്ങു പത്തനംതിട്ടയിലാ..അവിടെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന റബര്‍ മരങ്ങളായിരുന്നു എനിക്കെല്ലാം..വൃത്തികെട്ട പാഠപുസ്തകങ്ങളിലെനിക്കെന്ന തളച്ചിടാനായില്ല...പകരം റബ്ബര്‍പ്പാലിന്റെ വെണ്മ തേടി ഞാനലഞ്ഞു റോസമ്മേ...ഞാനലഞ്ഞു....എട്ടുവീട്ടില്‍ ജെയിംസിനെ നാലാളറിയും വിധം വളര്‍ത്തിയത് ഈ റബര്‍ട്ടാപ്പിങ്ങാണു റോസമ്മേ..റബര്‍ മരങ്ങള്‍ നിരനിരയായി നില്‍ക്കുന്ന കാഴ്ച ഓര്‍ക്കുമ്പോള്‍ തന്നെ എനിക്കു കുളിര്‍ കോരുന്നു റോസമ്മേ...

റോസമ്മ :‌ കുളിരു........കുളിരു....

ജെയിംസ് :‌ റോസമ്മക്കും കുളിര്‍ന്നുവോ...ഇങ്ങനെ റബര്‍പാലിന്റെ മനസ്സുള്ള ഒരു പെണ്‍കുട്ടിയെയാണു ഞാന്‍ അന്വേഷിച്ചതു.....ഈ മരുഭൂമിയില്‍ ഒരു റബര്‍ മരം പോലുമില്ല നമുക്കൊന്നു കുളിരണിയാന്‍....സാരമില്ല...ഇനി വരുമ്പോള്‍ ഒരു റബര്‍ തൈയെങ്കിലും റോസമ്മക്കായ് ഞാന്‍ കൊണ്ടു വരും.....എന്റെ പ്രണയോപഹാരമായി..

റോസമ്മ :-അയ്യോ..ഇതാ കുളിരല്ല......

ജെയിംസ് :- എന്നെപ്പോലെ സുന്ദരനും ,സുമുഖനും വിദ്യാസമ്പന്നനും ആയ ഒരാള്‍ വിവാഹാഭ്യര്‍ത്ഥന നടത്തുമ്പോള്‍ ഏതു പെണ്‍കുട്ടിയും കുളിരണിയും...ആ കുളിരാണല്ലേ കുട്ടിയുദ്ദേശിച്ചതു..

റോസമ്മ :- (പെട്ടെന്നു തലയില്‍ പൊട്ടിമുളച്ച ഐഡിയയില്‍ സന്തോഷിച്ച് ) അതുമല്ല ഈ കുളിരു.....ഇത്....ഇത്....

ജെയിംസ് :-പറയൂ....പിന്നെ എന്താണീ കുളിര്‍..????

റോസമ്മ :- ഇതൊരു മാരക രോഗമാണു ജെയിംസേ....കുളിരോഫീലിയ എന്നാണിതിന്റെ പേരു...കഴിഞ്ഞയാഴ്ച്ചയാണു ഞാനീ ദു:ഖസത്യം അറിഞ്ഞത്....ഇതു വന്നാല്‍ ഏതു കൊടിയ വേനലില്‍ പോലും രോഗി കുളിര്‍ന്നു കുളിര്‍ന്നിരിക്കും.........

ജെയിംസ് :- ആഹാ...അതൊരു നല്ല കാര്യമല്ലേ റോസമ്മേ....ഏ.സിയുടെ കാശ് ലാഭിക്കാമല്ലോ.........

റോസമ്മ : -[ഐഡിയ ഫലിക്കുന്നില്ല എന്നു കണ്ടു ] അതുമല്ല ജെയിംസൂട്ടീ.......ഈ രോഗം വന്നാല്‍ ഏറിയാല്‍ ഒരു കൊല്ലം........കുളിര്‍ന്ന് കുളിര്‍ന്ന് ഐസ് കട്ട പോലെ മരവിച്ച് ആളു കാഞ്ഞു പോവും ...മരുന്നുമില്ല ഈ രോഗത്തിനു......എന്നെവിട്ട് ജെയിംസ് പൊയ്ക്കോളൂ....ജെയിംസിനെ ഓര്‍ത്തോര്‍ത്ത് കുളിര്‍ന്ന് ഞാന്‍ കഴിച്ചു കൂട്ടിക്കോളാം..

ജെയിംസ് :-നീയങ്ങനെ പറയരുത് റോസമ്മേ......നിനക്കെന്താണേലും ഞാന്‍ സഹിക്കും........[സ്വരം താഴ്ത്തി]....... ഒരു കൊല്ലം സഹിച്ചാല്‍ മതിയല്ലോ...രക്ഷപ്പെട്ടു......സ്ത്രീധനം സര്‍വ്വധനാല്‍ പ്രധാനം എന്നല്ലേ........അതും പറഞ്ഞു ഇനിയും പിടുങ്ങാം കാശ്...ഗീതാകിനി സ്വാമിനിജീ നന്ദീ.......

റോസമ്മ :- [അവസാന ആയുധം കൂടി പുറത്തെടുക്കുന്നു ]പക്ഷേ..ഇതു പകരുന്ന രോഗമാണു ജെയിംസ്..എന്നോട് സംസാരിച്ചാല്‍ പോലും ഈ രോഗം പകരും.........അതല്ലേ എന്റെ സഹമുറിയത്തി പോലും നാട്ടിലേക്ക് ഓടി രക്ഷപ്പെട്ടതു........ആ രോഗാണുക്കള്‍ ഇപ്പോള്‍ തന്നെ ജെയിംസിലേക്ക് കേറിയോ എന്നാണെനിക്ക് സംശയം.......[പൂര്‍ത്തിയാക്കാനാവാതെ പൊട്ടിക്കരയുന്ന റോസമ്മ..]

ജെയിംസ് :- [ഞെട്ടിത്തരിക്കുന്നു] അയ്യയ്യോ...... ഇതെന്നിട്ട് ഇപ്പോഴാണൊ പറയുന്നത്...കര്‍ത്താവേ..എന്റെ ദേഹത്തു നീ രോഗാണുനെ കേറ്റല്ലേ......എനിക്ക് നാട്ടിലെ നല്ല റബറ് റബറ് പോലെയുള്ള പെണ്‍കൊച്ചുങ്ങളെ മതിയേ......

ജീവനും കൊണ്ടോടുന്ന ജെയിംസ് നിമിഷനേരം കൊണ്ട് അപ്രത്യക്ഷനാവുന്നു.........വിദ്യ ഫലിച്ച സന്തോഷത്തില്‍ റോസമ്മ മൂളിപ്പാട്ടും പാടി കതകടയ്ക്കുന്നു....കര്‍ട്ടന്‍ വീഴുന്നു.......

Sunday, May 18, 2008

കരളേ നീയാണ് കുളിര് -24
രംഗത്ത് -കാപ്പില്‍ ,ഹരിയണ്ണന്‍ ,പ്രിയ രാമ കൃഷ്ണന്‍ .
കര്‍ട്ടന്‍ ഉയരുമ്പോള്‍ പിന്നണിയില്‍ നിന്നും ലജ്ജാവതിയെ എന്ന ഗാനം ഉച്ചത്തില്‍ കേള്‍ക്കുന്നു .കൂടാതെ നാളെയാണ് ,നാളെയാണ് ,കേരള,ആസാം ,ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളുടെ പേരും ഉച്ചത്തില്‍ വിളിച്ചു പറയുന്നത് കേള്‍ക്കാം .
രംഗത്ത് ഒരു ചെറിയ മുറുക്കാന്‍ കടയുടെ മുന്‍ഭാഗം .
അതിന്റെ മുന്‍ഭാഗത്ത്‌ കുറെ പകുതി ഒഴിഞ്ഞ മുട്ടായി ഭരണികള്‍ .ഉണങ്ങി പരുവമായി നില്‍ക്കുന്ന ഒരു പഴക്കുല .പ്രായമ്മ മടിയില്‍ ഒരു മുറവും പിടിച്ച് ചുണ്ടത്തൊരു മൂളിപാട്ടും പാടി ആടി ആടി ബീഡി തെറുക്കുന്നു.ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി ഉച്ചത്തില്‍
പ്രായമ്മ -എടാ കാപ്പിയെ ..
ഇപ്പോള്‍ രംഗത്തേക്ക് കാപ്പി തന്റെ കൊല്ലി സൈക്കിളില്‍ വരുന്നു .സൈക്കിളിന്റെ മുന്‍ഭാഗത്ത്‌ മുഴുവന്‍ ലോട്ടറി ടിക്കറ്റ് .( മുഖത്ത് പഴയ പ്രസന്ന ഭാവം ഇല്ല .ആകെ നിരാശയില്‍ ആണെന്ന്‌ തോന്നുന്നു )
കാപ്പി -എന്താ തള്ളേ ..രാവിലെ തൊള്ള കീറുന്നെ, എങ്ങനെ പുതിയ വിസിനെസ് എല്ലാം.
പ്രായമ്മ -കാപ്പി ,നിന്‍റെ ഷാപ്പു പൂട്ടിയ അന്ന് മുതല്‍ തുടങ്ങിയ കച്ചവടം ആണ് മോനെ ..ഫഗവാന്റെ കാരുണ്യം കൊണ്ട് പച്ച പിടിച്ച് പോകുന്നു .എന്താ എടുക്കട്ടെ രാവിലെ ഒരു മൂലവെട്ടി .
കാപ്പി -വേണ്ടാ തള്ളേ ..ഞാന്‍ ഒന്ന് പോയിം വെച്ച്‌ വരാം .
പ്രായമ്മ -എടാ -കാപ്പി .നിന്‍റെ മോള് കല്യാണി കുട്ടിക്ക് സുഖം തന്നെടാ ,അവള്‍ക്ക്‌ വിശേഷം വല്ലതും ആയോ ? കത്തോക്കെ വരാറ് ഉണ്ടോടെ ?
കാപ്പി -വല്ലപ്പോഴും ഒര് കത്ത് വന്നാലായി ( നെടുവീര്‍പ്പിടുന്നു )
-ങാ ..കഴിഞ്ഞ ആഴ്ച ഒരു കത്തുണ്ടായിരുന്നു .ഞാന്‍ ഉടനെ ദുഫായില്‍ എത്തണം എന്നും പറഞ്ഞു .അതോണ്ട് ഞാന്‍ ഒര് അപേക്ഷ പുരിപ്പിച്ചും കൊടുത്തു .
പ്രായമ്മ -എന്തിനാടാ ..നീ ഇങ്ങനെ കഷ്ടപ്പെടുന്നെ ? നിന്‍റെ മോള്‍ ദുഫായില്‍ അല്ലേ ? അവരയക്കില്ലേ നിന്‍റെ ചിലവിന്‍ പൈസ .
കാപ്പി -പോ തള്ളേ ..രാവിലെ എന്‍റെ വായില്‍ നിന്നും വല്ലതും കേള്‍ക്കാതെ ..നിങ്ങള്ക്ക് ലോട്ടറി വേണോ വാങ്ങിക്കൊലീന്‍ ..മുപ്പതു ലക്ഷം ഉരിപ്പികയും ഒര് മാരുതിയും ഒന്നാം സമ്മാനം .എടുക്കട്ടെ ഒരെണ്ണം .തള്ളേ ..അടിച്ചാല്‍ നമുക്കീ കടയൊരു വല്യ കടയാക്കണം .
പ്രായമ്മ -മോന്‍ പോയിട്ടും വാ ..വൈകിട്ടാവട്ടെ
കാപ്പി പോകുന്നു
രംഗത്തെ വെളിച്ചം പതുക്കെ ഇല്ലാതെയാകുന്നു
***********************************************************************************
വെളിച്ചം തെളിയുമ്പോള്‍ രംഗത്ത് പഴയ കടതന്നെ .കടയില്‍ പ്രായമ്മ .കടക്കുള്ളില്‍ കുറെ കുടിയന്മാര്‍ കൂടിയിട്ടുണ്ട് .അകലെ നിന്നും പാഞ്ഞു വരുന്ന ഒര് പോലീസ് ജീപ്പ് പെട്ടന്ന് കടക്കു മുന്നില്‍ സഡന്‍ ബ്രേക്ക് ഇട്ടു നിര്‍ത്തുന്നു .
( പശ്ചാത്തലത്തില്‍ സംഗീതം അതിന്റെ ഉച്ച സ്ഥായിയില്‍ ,കളര്‍ ബള്‍ബുകള്‍ അരങ്ങില്‍ മിന്നി തിളങ്ങുന്നു .പ്രായമ്മയുടെ മുഖത്തേക്ക് കൂടുതല്‍ പ്രകാശം അടിക്കണം .ജീപ്പില്‍ നിന്നും ഒര് പോലീസ് ചാടി ഇറങ്ങി , കപ്പട മീശ ,കൈയില്‍ വടി ..വടി പോലെ തന്നെ ശരീരവും കോല്‍ പോലെ നീളവും ഉള്ള ഹരി പോലീസ് ,
(പോലീസ് ജീപ്പ് കണ്ടപ്പോഴേ കടയുടെ പിറകില്‍ നിന്നും ചാടി പോകുന്ന കുറെ ആളുകള്‍ )
പ്രായമ്മയുടെ മുന്നില്‍ ചെന്ന് ,വാഴക്കുലയില്‍ ഒന്നു പിടിച്ചു,ഉണങ്ങിയ ഒര് പഴം തോല് കളഞ്ഞു അതേപോലെ വായിലേക്ക് തള്ളിയിട്ട് ഇന്ദ്രന്സിന്റെ ശബ്ദത്തില്‍ ചോദിച്ചു
ഹരി -എവിടെ തള്ളേ ..കാപ്പില്‍ വീട് ?
പ്രായ- ( വിക്കി വിക്കി ) എന്താ എമാനെ ?
ഹരി -ഫ ..ചോദിച്ചതിനു ഉത്തരം പറ തള്ളേ ...( വീണ്ടും പഴത്തെ പിടിക്കുന്നു )
പ്രായ -രാവിലെ ഈ വഴി പോകുന്നത് കണ്ടു .ലോട്ടറി ടിക്കറ്റ് കൊണ്ടു
ഹരി -തള്ളക്ക് അറിയാമോ കാപ്പിയെ ?
പ്രായമ്മ -അറിയാം
ഹരി -എങ്കില്‍ വരുമ്പോള്‍ പറഞ്ഞേരെ ..പാസ്പോര്‍ട്ട് ചെക്കിങ്ങ്നു വന്ന് ,നാളെ രാവിലെ സ്റ്റേഷന്‍ വരെ വരാന്‍
പോലീസ് ജീപ്പ് അകന്നു പോകുന്നു .
പ്രായമ്മ നില്‍ക്കണോ ,ഇരിക്കണോ ,അതല്ല വീണ്ടും നില്‍ക്കണോ എന്ന് സംശയിച്ചു നില്‍ക്കുമ്പോള്‍ കര്‍ട്ടന്‍ വീഴുന്നു
കര്‍ട്ടന്‍

കരളേ..നീയാണുകുളിര്.. രംഗം 23

(ഇതുവരെയുള്ള നാടകകഥയറിയാന്‍ മുകളിലെ കര്‍ട്ടനില്‍ ക്ലിക്കുക! )


ര്‍ട്ടനുയരുമ്പോള്‍ കൊപ്രക്ക് കാക്കയെ അടിക്കാനിരിക്കുന്ന ലാഘവത്തോടെ ഗ്രോസറിയിലിരുന്ന് ഈച്ചയടിക്കുന്ന പാമു:“ഇന്ന് കളക്ഷന്‍ മോശമാണല്ലോടേ!”

പച്ചക്കറിക്കൂട്ടത്തിലെ ഒരു അഴുകിത്തുടങ്ങിയ തക്കാളി അറിയാതെ വിഴുങ്ങിക്കൊണ്ട് നീരു:“കേട്ടാല്‍ തോന്നും ഇന്നലയൊക്കെ 100 ദിര്‍ഹം തികച്ചുവിറ്റെന്ന്!”

പാമു:“കച്ചവടത്തിന്റെ കാര്യമല്ലടേ..ഇതുവരെ തട്ടിയ ഈച്ചേടെ കണക്കാ!ഇന്നലത്തേതിന്റെ പകുതിപോലും ആയില്ല!”

നീരു(ആത്മഗതം):“ആ ഗീതാകിനീടെ വാക്കുകേട്ട് കരാമേലപ്പന് അഞ്ചുകുപ്പി X X X വാങ്ങിക്കൊടുത്ത കാശുണ്ടാരുന്നേല്‍ നമുക്കൊരുമാസം കൂടി കുബൂസുവാങ്ങാമാരുന്നു!”

പാമു(നിരാശനിഴലിക്കുന്ന മുഖത്തോടെ നിവര്‍ന്നുനോക്കിക്കൊണ്ട്!): “അഞ്ചുകുപ്പി X X X മാത്രമല്ലെടേ റൂമിലിരുന്ന X X X എന്നെഴുതിയ അഞ്ചു സീഡീം ആ കരാമേലപ്പന്‍ കൊണ്ടുപോയി!”

നീരു:“ഓഹോ?! അതാണപ്പോ ഇന്നലെ ഞാന്‍ നോക്കിയിട്ട് അതവിടെ കാണാതിരുന്നത്!”

അറിയാതെ അടിച്ച ഡൂമില്‍ നീരുവിന്റെ ചുണ്ടിന്റെ വശങ്ങളിലെ തക്കാളിച്ചാലുകള്‍ വ്യക്തമാകുന്നു.

നീരു:“ പാമൂ..ഇതിങ്ങനെ വിട്ടാ വിസിനസ്സുപൊളിഞ്ഞ് അര്‍ബാപ്പ് കുത്തുപാളവെട്ടാന്‍ നമ്മളെ നാട്ടിലേക്ക് വിസിറ്റിനയക്കുമല്ലോടേ?! ഇന്നലെ പത്രത്തിലിട്ട പരസ്യമെന്തായോ എന്തോ?! കഴിഞ്ഞതവണ പരസ്യത്തില്‍ നിന്റെ പേരുവച്ചിട്ട് വായിച്ചവരെല്ലാം ‘പാം’ ഐലന്റ് നിന്റെ വകയാണെന്നുവിചാരിച്ചല്ലേ വന്നത്!എന്നിട്ട് ഗ്രോസറീടെ മണം കിട്ടുമ്പോഴെ അവരെല്ലാം കരാമക്കപ്പുറത്ത് കൊയിലാണ്ടിമുക്കിലെത്തി!!”

പാമു(അടുത്തിരുന്ന സ്കെയിലെടുത്ത് ഈച്ചയെ തരം തിരിച്ച് എണ്ണിനോക്കുന്നതില്‍ പരിപൂര്‍ണ്ണശ്രദ്ധകൊടുത്തുകൊണ്ട്..):“ ഇത്തവണ നിന്റെ മൊഫൈല്‍ നമ്പരും പേരും കൊടുത്തതുകൊണ്ടായിരിക്കും ഈച്ചപോലും തിരിഞ്ഞുനോക്കാത്തത്!”

സ്വന്തം പേര് ആദ്യമായി(അര്‍ബാപ്പൂന്റെ ചെലവിലാണെങ്കിലും..)അച്ചടിച്ചുവന്നതില്‍ ആനന്ദക്കണ്ണീരുപൊഴിച്ചുകൊണ്ട് കരാമ ടൈംസിന്റെ ക്ലാസിഫൈഡ് നീരു ഉറക്കെ വായിച്ചു :“കരാമയില്‍ വളരെ ഉയര്‍ന്നനിലയില്‍ പ്രവര്‍ത്തിക്കുന്ന അത്യന്താധുനിക ഗ്രോസറിയിലേക്ക് അരിപൊടിക്കാനും തേങ്ങചുരണ്ടാനും മറ്റും മുന്‍പരിചയമുള്ള, സുന്ദരിയും സുശീലയും ഒന്നിലധികം ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരുമായ സെയിത്സ് ഗേള്‍സിനെ ആവശ്യമുണ്ട്! ഈ പണിക്കെങ്കിലും കൊള്ളാവുന്നവര്‍ കളര്‍ പടം സഹിതം ഉടന്‍ ബന്ധപ്പെടുക. മി.നിരന്‍, അല്‍ പഞ്ചാരന്‍സ് ഗ്രോസറി ആന്‍ഡ് അരിപൊടി സെന്റര്‍,നിയര്‍ കരാമാ അണ്ടിയാപ്പീസ്,കരാമ ജങ്ഷന്‍,ദുഫായ്. മൊഫൈല്‍ നം: 050-00101022”

പാമു:“എന്നിട്ടാരെങ്കിലും ബന്ധപ്പെട്ടോടേ?!”

നീരു പത്രം ചുരുട്ടി കസേരതുടച്ചുകൊണ്ട് :“പത്രക്കാരു ബന്ധപ്പെട്ടു! പരസ്യത്തിന്റെ ബാക്കികാശുകൊടുത്തില്ലെങ്കില്‍ പവനായിയുടെ കളരിഗുരുവിനെവിട്ട് തല്ലിക്കുമെന്ന് പറഞ്ഞു!”

പാമു:“പവനായീടെ കുരുവോ? അതാരെടേ?!”

നീരു:“കാപ്പിലാനെന്നും പറഞ്ഞൊരു ഗുണ്ടയുണ്ട്! അവന് കാക്കബിരിയാണീം ചായേം മേടിച്ചുകൊടുത്താ കത്തിവച്ച് ആരേം കൊല്ലും!”

പെട്ടെന്ന് പിന്നാമ്പുറത്തുനിന്നും ഒരു സ്ത്രീയുടെ ദയനീയ ശബ്ദം:“സാറമ്മാരേ...ഇവിടേങ്ങും ആരും ഇല്ലീ...??!”

പാമു പെട്ടെന്ന് കാഷ് കൌണ്ടറില്‍ തപ്പി, ആടുകിടന്നിടത്ത് പൂടപോലുമില്ലാത്തതിന്റെ വിഷമം ഭാവഭേദങ്ങളോടെ കാണിച്ചിട്ട് പോക്കറ്റിലെ അവസാനതരി അമ്പതിന്റെ ദുട്ടെടുത്ത് നീരുവിനുനേരേ നീട്ടി.എന്നിട്ട് ദയാപരനായി:“കൊണ്ടുക്കൊടടേ...രാവിലേ ആരോ നമ്മളെക്കാള്‍ ദാരിദ്ര്യത്തില്‍ വന്നിട്ടുണ്ട്!”

കയ്യില്‍ വാങ്ങിയ കോയിനെ അല്പം കൊതിയോടെ നോക്കിയിട്ട് നീരു വിളികേട്ടദിശയില്‍ വച്ചുപിടിച്ചു.
എടുത്തെറിഞ്ഞമാതിരി നീരു വീണ്ടും അകത്തേക്ക് വീഴുന്നു.പാമു ഞെട്ടി എണീറ്റുപോകുന്നു.ലൈറ്റുകള്‍ സ്വിച്ചറിയാതെ ഞെക്കിയപോലെ നിരന്തരം മിന്നുന്നു...

പേടിച്ച് ചോര്‍ന്ന് പോയ ധൈര്യം അണപൊട്ടിയൊഴുകാതെ മസിലുപിടിച്ചുകൊണ്ട് പാമു:“എന്തെടേ? ഗുണ്ടകളുവന്നാ?!”

പതിയെ എഴുന്നേല്‍ക്കുന്നതിനിടയില്‍ നീരു:“അല്ലെടേ...അടൂര്‍ പങ്കജത്തിന്റെ ഷേപ്പും ഫിലോമിനേടെ മേക്കപ്പും ജഗതീടെ അക്സന്റുമായിട്ടൊരു സാധനം വന്നിട്ടുണ്ട്...ഇന്റര്‍വ്യൂന്!കയറിവരാന്‍ പറേണോ അതോ നമ്മളിവിടുന്ന് സ്ഥിരമായിട്ട് ഇറങ്ങിക്കൊടുക്കണോ?”

പാമു തലയില്‍ കൈവച്ചുകൊണ്ട്:“ കയറിവരാന്‍ പറയെടേ..!!”

ഹാലജന്റെ അഡീഷണല്‍ ഡൂമും തെളിച്ചപ്പോള്‍ ഇന്റര്‍വ്യൂവിനുവന്ന ആളിന്റെ മുഖം അല്പാല്പമായി തെളിയുന്നു.അടക്കയും വെറ്റിലയും ചേര്‍ത്ത് ചുണ്ണാമ്പില്‍ ചുവന്നഷേക്കടിച്ച് വായില്‍ നിറച്ചുപിടിച്ചിട്ടുണ്ട്!

പാമു:“എന്താ പേര്?”

ഉത്തരം പറയും മുന്‍പേ അവര്‍ പേഴ്സ് തുറന്ന് ഒരു കോളാമ്പിയെടുത്ത് ഷേക്ക് അതിലേക്ക് ഡൌണ്‍ലോഡ് ചെയ്തു!എന്നിട്ട് കയ്യിലിരുന്ന ഒരുലോഡ് സി.വി. പാമൂന്റെ മുന്നില്‍ കിടന്ന ഈച്ചകളുടെ ശവപ്പറമ്പിന്റെ മേലേക്ക് ഇറക്കിവച്ചു. അതിന്റെ ഏറ്റവും മുകളിലെ പേപ്പറിലേക്ക് കൈ പായിക്കുന്നതിനിടയില്‍ പാമു:“അല്ലാ, പേരുപറഞ്ഞില്ല!!”

വന്നുകയറിയ വനിതാരത്നം:“കീത”

ഒരു നിമിഷം ശങ്കിച്ചിട്ട്(സത്യായിട്ടും മറ്റുശങ്കകളല്ല!) പാമു: “ഇതില്‍ പക്ഷേ G E E.... എന്നാണല്ലോ അടിച്ചിരിക്കുന്നത്?!”

കീതാരത്നം:“വ്വാ..അത് തന്നല്ലാ പറഞ്ഞദ്...കീതേന്ന്!”

പാമു :“സ്ഥലം?!”

കീത : “തിരുവന്തോരത്ത്...പട്ടത്തീന്ന് ഇത്തിരിക്കൂട കീഴോട്ടുപോവുമ്പം ട്രെയിനേജ്‌വെള്ളങ്ങളുപോണ ഒരു ചാലൊണ്ടല്ലാ...പ്ലാമൂട് ?!അയിന്റടുത്ത്...! ടീസീ നമ്പര്...”

സഹിക്കവയ്യാതെ നീരു ഇടക്കുവീണു:“അറിയാം.എല്ലാം അവിടെ ആ പ്രൊഫൈലില്‍ എഴുതിവച്ചിട്ടുണ്ടല്ലോ!അതുവായിച്ചോളാം!!”

പാമു:“അരിപൊടിക്കാനറിയാമോ?”

കീത:“പൊടിക്കേം ചെയ്യും ആട്ട്യേം ചെയ്യും!”

പാമു:“തേങ്ങാ ചുരണ്ടാനറിയാമോ?!”

കീത:“തേങ്ങേം ചൊരണ്ടും തെങ്ങിന്തോപ്പിന്റ അതിര്കളും ചൊരണ്ടും!”

പിന്നെയുള്ള രണ്ടു ക്വാളിഫിക്കേഷനുകള്‍..സുശീലോം സൌന്ദര്യോം ..കളര്‍ ഫോട്ടോയില്‍ നോക്കി നിര്‍വികാരനായി നിന്ന് നീരു അഡ്ജസ്റ്റുചെയ്തു.എങ്കിലും ഒരു മനസമാധാനത്തിനെന്നവണ്ണം അടുത്ത ചോദ്യം ചോദിച്ചു:“ഏതൊക്കെ ഭാഷകള്‍ അറിയാം?!”

കീത:“നിങ്ങളുപറേണ ഫാഷേം തിരുവന്തോരത്ത് ഞങ്ങള് പറേണ ഫാഷേം!”

നീരു:“തൃപ്തിയായി!”

പാമു:“ഞങ്ങള്‍ കൃതാര്‍ത്ഥരായി!ഭവതിക്ക് പണി ഇപ്പൊഴേ തുടങ്ങാം!വലതുകാല്‍ വച്ച് അകത്തേക്ക് കയറിക്കോളൂ!!”

കീത:“എന്റ ആറ്റുകാ പകവതീ..നീ കാത്തല്ലാ!”(നന്ദിയോടെ ഇരുകണ്ണുകളുമടച്ച് മേലേക്ക് നോക്കുന്നു)
പശ്ചാത്തലത്തില്‍ നിന്ന് ഒരു ഫയങ്കര ഫക്തിഗാനം ഒഴുകിവരുന്നു....!!

“ഹാ അമ്മച്ച്യേ!
നെനക്കെത്തറ ഫാവങ്ങള്‍!
എത്തറ വേഷങ്ങള്‍!നെനക്കെന്തരു ചാരുത!
എന്തരു ചാവല്യം!
പൊഴേം സമുത്‌രോം പൂവും ശലഫോം
പാടി പൊകഴ്ത്തണത് നിന്നെയല്ലീയെന്റെ അമ്മച്ചിയേ...!!”


കരളലിയിക്കുന്ന ആ ഗീതാലാപനത്തിനുശേഷം കീത ഒരു കളരിയഭ്യാസിയെപ്പോലെ നമിച്ച് അകത്തേക്കുകയറിപ്പോകുന്നു!

വിശപ്പുസഹിക്കാതെ കളയാന്‍ വച്ചിരുന്ന മോഡേണ്‍ ബ്രഡിന്റെ ഒരു പൂത്തപാക്കറ്റ് നീരു പൊളിക്കുന്നു.അതുകണ്ട് ദേഷ്യത്തോടെ ഓടിച്ചെന്ന പാമു അത് പിടിച്ചെടുക്കുന്നു.
ദേഷ്യം വിടാതെ നില്‍ക്കുന്ന പാമുവിന് മുന്‍പില്‍ കുറ്റബോധത്തോടെ തലകുനിച്ച് നിന്നുകൊണ്ട് നീരു:“അളിയാ ക്ഷമിക്കൂ...! സ്വന്തം കടയില്‍ നിന്ന് അടിച്ചുമാറ്റിത്തിന്നേണ്ട ഗതികേട് എങ്ങിനെയുണ്ടായെന്ന് നീ മനസ്സിലാക്കണം..രണ്ടുദിവസമായി വല്ലതും തിന്നിട്ട്!” കണ്ണില്‍ പൊടിയുന്ന കണ്ണുനീര്‍തുള്ളികള്‍ തുടച്ചുകൊണ്ട് നീരു മുഖമുയര്‍ത്തുന്നു.
അപ്പോഴേക്കും ബ്രഡിന്റെ പകുതിയും പാമു അകത്താക്കിക്കഴിഞ്ഞിരുന്നു.വെള്ളമില്ലാതെ ബ്രഡ് തൊണ്ടയിലൊട്ടി തുറിച്ചകണ്ണുകളോടെ പാമു:“എടാ..കരയാതെ! എനിക്കു സഹിച്ചില്ല!! നീ ഒറ്റക്കിതു തിന്നുകളഞ്ഞാലോ എന്നു കരുതി എനിക്ക് ദേഷ്യം വന്നു!! കരയല്ലേ...ബാക്കി നീ ഒറ്റക്കുതിന്നോ!”

ബാക്കിയായ രണ്ടുകഷണം ബ്രഡിലേക്കും പാമുവിന്റെ മുഖത്തേക്കും മാറി മാറി നോക്കിക്കൊണ്ട് നീരു തൊണ്ടയിലെ നീരിറക്കി!
ഒന്നും മിണ്ടാതെ നീരു അതു തിന്നാന്‍ തുടങ്ങിയെങ്കിലും പെട്ടെന്ന് അകത്തുനിന്നും കേള്‍ക്കുന്ന ആര്‍ത്തനാദത്തില്‍ അരക്കഷണം വായില്‍ നിന്നും ചാടിപ്പോകുന്നു!

രണ്ടുപേരും നിലവിളികേട്ട ഭാഗത്തേക്ക് നോക്കുന്നു!!

“എന്റമ്മച്യേ ഈ കടേല് പന്നിയെറങ്ങിയേ....!!” എന്ന് ഉറക്കെനിലവിളിച്ചുകൊണ്ടും ഉടലാകെ ചോരയൊലിപ്പിച്ചുകൊണ്ടും കീത ഓടി പ്രവേശിക്കുന്നു! ഭീകരതകണ്ടുനടുങ്ങിയ പാമുവും നീരുവും സ്റ്റേജിന്റെ ഇരുവശങ്ങളിലേക്കും ഓടി തിരികെ നടുഭാഗത്തെത്തിനിന്ന് വിറക്കുന്നു!!

പാമു കീതയുടെ വസ്ത്രത്തിലൂടെ ഒഴുകുന്ന ചോരകണ്ട് വിറച്ചുകൊണ്ട്:“ എന്തുപറ്റി കീതേ?!”

കീത:“ഇനി എന്തരു പറ്റാന്‍?! ഈ ദുഫായിലെ കടേല് നിങ്ങള് പന്ന്യേ വളര്‍ത്തണകാര്യം നേരത്തേ പറയാത്തെന്ത്?!”

നീരു:“പന്നിയോ?! എവിടെ??!”

കീത:“ഞാന്‍ അങ്ങാട്ട് തൂത്തുവാരാന്നുപറഞ്ഞ് ചെന്നപ്പം ആ വലിയ തണുപ്പിക്കണ കുന്ത്രാണ്ടത്തിന്റെ കീഴെ ഒരു കറുത്ത പന്നി!കണ്ടപാടേ ഞാന്‍ തൊറപ്പ(തിരു. മല. ഓഫ് ചൂല്‍)യെടുത്ത് അതിന്റെ കുറുക്കുകള്(മുതുക്)നോക്കി ഒറ്റയടിവച്ചുകൊട്ത്ത്..!
പിന്ന ഞാന്‍ അവടേങ്ങും നിന്നില്ല..ഒറ്റ ഓട്ടമാരുന്ന്..!”

പാമു:“ അപ്പോ ഇതെങ്ങിനെ ഈ ചോര...??!”

കീത കിതച്ചുകൊണ്ട് :“എന്തരുചോരയപ്പീ? ഇതാണാ ചോരകള്? ഇത് ഞാന്‍ ഞെട്ടിയപ്പം വായീക്കെടന്ന മുറുക്കാന്റെ ജൂസെക്കക്കൂട ചൊമലക്കളറില് ചാടിയതല്ലീ..?!”

പാമു(ചമ്മല്‍ പുറത്തുകാണിക്കാതെ):“വാടാ നീരൂ..നമുക്കൊന്നുപോയിനോക്കാം!”

നീരു ഭയത്തോടെ അനുഗമിക്കുന്നു.രണ്ടുപേരും വാതിലിലെത്തിയതും പെട്ടെന്ന് ഒരു കറുത്തരൂപം ഇറങ്ങിവരുന്നു!വെറും സാദാ ആചാരങ്ങളുടെപുറത്ത് കറുത്ത ബുര്‍ഖാ ഇട്ടുകൊണ്ട് തടിച്ചുകൊഴുത്ത ഒരു രൂപം...അല്‍ മാണിക്യം അല്‍ അഹമ്മതി അല്ലല്ലറബിച്ചി!!

നീരുവും പാമുവും അവരെക്കണ്ട് നടുങ്ങുന്നു!
പാമു:“അര്‍പാപീ..അല്ല ബാബീ..എന്തുപറ്റിയതാണെങ്കിലും മാപ്പുതരണം.എന്നെ കുത്തുപാള എടുപ്പിക്കരുത്..!”

അല്‍ മാണിക്യം:“ഏതെടാ ഈ സാധനം?! എവിടുന്നു കിട്ടി?! ഞാനവിടെ മര്യാദക്കുകുത്തിയിരുന്ന് കുരുപ്പില്ലാത്ത സവാളപെറുക്കുവാരുന്നു.അതുകിട്ടീട്ടുവേണം ഇന്നെനിക്ക് കിഴങ്ങുമപ്പാസ് ഉണ്ടാക്കി അങ്ങേര്‍ക്ക് തിന്നാന്‍ കൊടുക്കാന്‍!അപ്പോ ദേ ഇവളെന്റെ നടുവിനിട്ട് അലക്കി!!”
ഇത്രയും പറഞ്ഞ് അല്‍ മാണിക്യം അല്‍ അഹമ്മതി അല്ലല്ലറബിച്ചി കയ്യിലിരുന്ന സോഡാക്കുപ്പിയുമായി കീതയുടെ നേരേ പാഞ്ഞടുക്കുന്നു!

ഇതുകണ്ട് കീത പ്രാണനും കൊണ്ട് സ്റ്റേജിനെ മൂന്നുവലം ചുറ്റി പായുന്നു...പിറകേ അല്‍ ആ പറഞ്ഞ ആളും!ഒടുവില്‍ വഴിയില്‍ക്കിടന്ന പഴത്തൊലിയില്‍ ചവിട്ടി അല്‍ മാണിക്യം സ്റ്റേജുകുലുങ്ങുമാറ് ലാന്‍ഡുചെയ്യുന്നു!!ഇതുകണ്ട് പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ വന്ന പാമു നീരു പരോപകാരികളെ അല്‍ മാണിക്യം ആട്ടുന്നു:“ ബ്ഫാ‍ാ... മാറിനിക്കിനെടാ.....!! എനിക്കറിയാം എണീറ്റുനടക്കാന്‍!! എനിക്കിട്ട് പണിയാനിറങ്ങിയ ഇവളേം കൂട്ടുനിന്ന നിങ്ങളേം എന്റെ അര്‍ബാപ്പൂനോടു പറഞ്ഞ് ഇവിടുന്ന് കെട്ടുകെട്ടിച്ചില്ലെങ്കില്‍ എന്റെ പേര് നിന്റെ......അല്ലേലതുവേണ്ട;...കെട്ടുകെട്ടിച്ചിരിക്കും!!”

അല്‍ മാണിക്യം ഏറുകിട്ടിയ നായ്ക്കുട്ടിയെപ്പോലെ വേച്ചുവേച്ച് ഇറങ്ങിപ്പോകുന്നു!

“എന്റെ ആറ്റുകാലമ്മച്ചീ...എന്നെ ഇവിടേം ജീവിക്കാന്‍ സമ്മതിക്കൂല്ലേ...?!”എന്നുകരഞ്ഞ് നെറ്റിയില്‍ കൈ മലര്‍ത്തിവച്ച് കീത മലര്‍ന്നു നോക്കുന്നിടത്തേക്ക് ഒരു റെഡ് ലൈറ്റ്; സ്റ്റേജിന്റെ നടുക്ക് എല്ലാം തകര്‍ന്ന ഭാവത്തില്‍ തലക്കുകയ്യും കൊടുത്ത് പാമു; അവിടെ ഒരു പച്ചവെളിച്ചം...
പശ്ചാത്തലത്തില്‍ അടിച്ചുതകര്‍ക്കുന്ന ജാസ്സിന്റെ ബാസ്സിനനുസരിച്ച് നീരു പതിയെ തളര്‍ന്നുവീഴുന്നു... അല്പം സ്ഥാനം മാറി അടിച്ചിരുന്ന നീല ഡൂമിന്റെ വട്ടത്തിലേക്ക് നീരു ഉരുണ്ടുവന്ന് കിടക്കുന്നതോടെ പതിയെ കര്‍ട്ടന്‍ വീഴുന്നു!!

*********************************************************************

Friday, May 16, 2008

കരളേ...കഥ ഇതുവരെ(രംഗം 1 മുതല്‍ 22 വരെ)

കരളേ നീയാണുകുളിര്...
കഥ ഇതുവരെ(രംഗം 1 മുതല്‍ 22 വരെ)ഷാപ്പന്നൂരില്‍ നിന്നും പറുദീസ തേടിവന്ന നീരുവും പാമുവും ദുബായില്‍ ജീവിതം ആരംഭിക്കുന്നു..അവധി ദിവസം ചിലവഴിക്കാനായി കരാമ സെന്‍റ്ററില്‍ വരുന്നു.. അനൂപിനെ കരാമേലപ്പനെന്നു തെറ്റിധരിച്ചു പാമു ശങ്കരാടിക്കുള്ള (മദ്യം) വരം ചോദിക്കുന്നു..


കരാമ സെന്ററില്‍ വെച്ചു നീരനും പാമുവും പഴയ കാമുകി കല്ലുവിനെ കണ്ടു മുട്ടുന്നു.. ഗ്രോസറി ഷോപ് തുടങ്ങുവാന്‍ അറബി നീരുവിനെയും പാമുവിനെയും സഹായിക്കുന്നു. നീരു കുളിരുന്ന ഒരു സ്വപ്നം കാണുന്നു, പഴയ ജന്മത്തിലെ വിശ്വസിക്കാനാവാത്ത കഥ സ്വപ്നത്തിലൂടെ അറിയുന്നു.


നീരു റോസമ്മയെ പരിചയപ്പെടുന്നു. റോസാമ്മയുടെ റൂം മേറ്റ് ഡോ:നാസ് കാപ്പിലാനുമായി പ്രണയത്തിലാകുന്നു.. പാമുവും നീരുവും ഡോക്ടറെ കാണുന്നു.. കടയിലെത്തുന്ന കാപ്പിലാനുമായി പാമുവും നീരുവും പഴയ കാര്യങ്ങള്‍ അയവിറക്കുന്നു.കാപ്പി നാട്ടിലെ ഷാപ്പില്‍ കിടന്ന് , ദുബായില്‍ പോയെന്നും അവിടെ നാസ് എന്ന പെണ്‍ കുട്ടിയുമായി പ്രണയത്തില്‍ ആകുന്നതും ,നാസുമായി വഴക്കിട്ട് കാപ്പിയെ നാസ് നാട്ടിലേക്ക് കയറ്റിവിടുന്നതും സ്വപനം കാണുന്നു .


സര്‍ഗ എന്ന പുതിയ താരം രംഗത്ത് വരുന്നു . കരാമേലപ്പനുമായി വീണ്ടും പാമൂ സന്ധി സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നു . സിമ്രാനെ അങ്ങോട്ടും ഇങ്ങോട്ടും നടത്തിക്കാന്‍ ഉള്ള വരം പാമൂ കഷ്ടപ്പെട്ടു നേടുന്നു . നടന്ന് അവശയായ സിമ്രാന്‍ഒരു പാഠം പഠിക്കുന്നു ..


ഗ്രോസേറി ഷോപ്പ് ഉഷാറാക്കാന്‍ ‍തടിമിടുക്കും,തുപ്പലും കൈമുതലായുള്ള മിടുക്കന്മാരെ ആവശ്യ്യമുണ്ടെന്നു പറഞ്ഞു നീരുവും പാമുവും പോസ്റ്ററൊട്ടിക്കുന്നു.


ഒട്ടേറെപ്പേരില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട ഏറനാടന്‍ കയ്യിലിരുപ്പുകൊണ്ട് അല്‍ മാണിക്യം അല്‍ അഹമ്മതി എന്ന അറബിച്ചിയുടെ ഹൈഹീലുകൊണ്ടുള്ള അടിയില്‍ കവിള്‍ ഹോളുവീണ് തടിതപ്പി!


കൊടും ദാരിദ്ര്യത്തിനിടയിലും നീരുവിന്റെയും റോസമ്മയുടേയും പ്രണയം ഗ്രോസറിയിലെ സവാളപോലെ കുരുപ്പിട്ട് പൂത്തുലഞ്ഞു!


കയ്യിലിരുന്ന കാശുകൊടുത്ത് കടിക്കുന്ന രണ്ടുപട്ടികളെ വാങ്ങിയതുപോലെ ഫീലുചെയ്ത അറബി അര്‍ബാപ്പ് ഗ്രോസറിയിലെത്തിയെങ്കിലും നീരുവും പാമുവും സ്വതസിദ്ധമായ മലയാളിസ്റ്റൈലില്‍ അയാളെ സോപ്പിട്ടുവിടുന്നു.


ഇടിവെട്ടിയവന്റെ തലയില്‍ ഫ്ലൈറ്റിടിച്ചെന്നുപറഞ്ഞപോലെ റോസമ്മയുടെ നിരുത്തരവാദിയായ അപ്പന്‍ അവള്‍ക്ക് ഒരു കല്യാണാലോചനകൊണ്ടുവരുന്നു.പ്രേമവും ഗ്രോസറിയും ഒരേപോലെ അനിശ്ചിതാവസ്ഥയില്‍...


ഇത്തരം ദുര്‍നിമിത്തങ്ങള്‍ കണ്ട് ഭയന്ന നീരുവും പാമുവും കുപ്രസിദ്ധമായ ‘ഗീതാഗീതികള്‍’എന്ന ദുര്‍മന്ത്രവാദസൈറ്റിനെ അഭയം പ്രാപിക്കുന്നു.ഡാകിനിയുടെ ഇളയ അനിയത്തിയും കാനാടി ദുര്‍മന്ത്രസേവയുടെ ഇന്റര്‍നെറ്റ് ഹോള്‍സെയിലറുമായ ഗീതാകിനിയുടെ സേവ കരാമേലപ്പനു അഞ്ചുകുപ്പി സേവിക്കാന്‍ തരമാക്കികൊടൂക്കുന്നു!


ഇതുകൊണ്ടൊക്കെ നീരുവിന്റേയും പാമുവിന്റേയും ദുര്‍ദശതീരുമോ?


ഗ്രോസറിയുടെഗതിയെന്താവും?


റോസമ്മയുടെ കല്യാണം മുടങ്ങുമോ?


ഗീതാകിനിയുടെ സേവ ഫലിക്കുമോ?


തുടര്‍ന്നുകാണുക!!!


കരളേ നീയാണ് കുളിര്..

കരളേ നീയാണ് കുളിര് 22

കര്‍ട്ടന്‍ ഉയരാത്തതില്‍ അക്ഷമരായിരിക്കുന്ന കാണികള്‍.
പുതിയതായി ബൂലോകത്തേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരാണ് അവരില്‍ അധികവും.
ഒരു ഗാനം അണിയറയില്‍ നിന്നും ആലപിക്കപ്പെടുന്നു.

“ഞങ്ങ നാടകക്കാരാണേ
ഇതു കാപ്പിലാന്‍ നാടകമാ..
ഈ നീരുവും പാമുവും
റോസമ്മേം പ്രേമത്തിലാ...”


ഗാനം തീരുന്നു.

അവസാനം കര്‍ട്ടന്‍ ഉയരുന്നു.

രംഗത്ത് നീരുവും പാമുവും.
കടയിലെ വരവു ചിലവു കണക്കുകള്‍ നോക്കുകയാണ് അവര്‍.

നീരു ലാപ്ടോപ്പില്‍ വരവും ചിലവും ഒരു പുതിയ മൈക്രോസോഫ്റ്റ് പ്രോഗ്രാമില്‍ ഫീഡു ചെയ്യുന്നു. രണ്ടു പേരും അതിന്റെ റിസള്‍ട്ടിനായി വെയ്റ്റു ചെയ്യുന്നു.
റിസള്‍ട്ടു വരുന്നു. അതിന് ചുവപ്പു നിറമാണ്. ദാറ്റ് മീന്‍സ്..കട പരാജയത്തിലാണ്.
അതു കണ്ട രണ്ടു പേരും ഞെട്ടുന്നു.

പാമു:“നിന്നോടു ഞാന്‍ അന്നേ പറഞ്ഞതല്ലേ..?”

നീരു:“എന്തു പറഞ്ഞെന്നാ..?”
പാമു:“എടാ അന്നേ ഞാന്‍ നിന്നോടു പറ്ഞ്ഞില്ലേ ആ റോസമ്മയുമായുള്ള നിന്റെ അടുപ്പം അത്ര നല്ലതിനല്ലെന്ന്..!”
നീരു:“നീ അത്ര പുണ്യവാളനൊന്നും ചമയണ്ട..എനിക്കു സുഖമില്ലായിരുന്നപ്പം നീയും അവളുടെ ഫ്ലാറ്റില്‍ പോയില്ലേ..?
അന്നേരം എന്താ അവിടെ സംഭവിച്ചെതെന്ന് ഞാനെങ്ങിനെ അറിയും..?”

പാമു:“നീയൊന്നു മിണ്ടാതിരിക്കുന്നുണ്ടോ..എടാ അര്‍ബാപ്പ് വരുമ്പൊം എന്താ നമ്മളു പറയാന്‍ പോകുന്നത്.. അതിനെപ്പറ്റി നീ ആലോചിക്ക്..ഇപ്പോള്‍ എല്ലാം
നഷ്ടത്തിലല്ലേ?”
നീരു:“നീയാ ഫോറിനാടനെ നമ്മുടെ കടയില്‍ ജോലിക്കെടുക്കാന്‍ എന്തിനാ സമ്മതിച്ചെ..?”
പാമു:“എടാ..അതു നീയും കൂടെ സമ്മതിച്ചതല്ലേ..?”
നീരു:“അതൊക്കെ ശര്യാ..എന്നിരുന്നാലും എനിക്കതു മറക്കാന്‍ പറ്റില്ലെടാ..!’
പാമു;“നിയെന്താ ഉദ്ദേശിക്കുന്നെ..?”
നീരു:“നീയാ റോസമ്മയുടെ ഫ്ലാറ്റില്‍ പോയ ദിവസം ഞാനവന്റെ നാക്കില്‍ നിന്നും തുപ്പലെടുത്ത് നോട്ടെണ്ണുകയായിരുന്നു”
പാമു:(ആകാഷയോടെ) “അന്നേരം..”
നീരു:“അവന്റെ തുപ്പലുകള്‍ അതിക്രമിച്ച് ആക്രാന്തകരമായി പുറത്തേക്ക് ആവിര്‍ഭവിച്ചു..അതൊരു പ്രളയമായി മാറിയെടാ..
അങ്ങിനെയാണ് നമ്മുടെ സ്റ്റോക്കെല്ലാം നനഞ്ഞു നാറാണക്കല്ലായി മാറിയത്..!”
പാമു:“എടാ നീ ഇപ്പോഴെങ്കിലും സത്യം പറഞ്ഞെല്ലോ..ആ പൈപ്പു ലീക്കായെന്നാ ഞാന്‍ കരുതിയത്..!”
നീരു:“എന്താടാ ഇങ്ങിനെയൊക്കെ സംഭവിക്കുന്നത്..?”
പാമു;“ഒരു കാര്യം എനിക്കു നിന്നോടും പറയാനുണ്ട്..’
നീരു:“ഓകെ”
പാമു:“ഒരു ഫിലിപ്പിനോ നമ്മുടെ കടയില്‍ നിന്നും ഒരു ഐഫോണും എടുത്തോണ്ട് ഓടി. പക്ഷേ ആ ഫോറിനാടനുണ്ടല്ലോ..അവന്‍ ചലിച്ചില്ല.അവനങ്ങിനെ ഒരു പ്രതിമ പോലെ നിന്നു.”
നീരു:“അപ്പോള്‍ അങ്ങിനെയാണ് അതു സംഭവിച്ചത് അല്ലേ..?”
പാമു:“എടാ ഇതെന്താണുകാര്യം..? ഇനി വല്ല പ്രേത ബാധയോ മറ്റോ ആണോ നമ്മുടെ കടയില്..?”
നീരു:“അതറിയാന്‍ ഒരു മാര്‍ഗ്ഗം മാത്രമേ നമ്മുടെ മുമ്പിലുള്ളു..’
പാമു:“നിനക്കെന്തെങ്കിലും അറിയാമോ..?”
നീരു:“എടാ നമ്മുടെ ഗീതാ ഗീതികളുമായി ബന്ധപ്പെടൂ..’


ലൈറ്റ് ഡിം ആകുന്നു.

ചില ഇന്റെര്‍നെറ്റ് സംവാദങ്ങള്‍

പാമു:“ഇതു ഗീതാ ഗീതികളാണോ..?”
ഗീഗീ:“അതെ”
നീരു:‘ഞങ്ങള്‍ക്കു ചില പ്രശ്നങ്ങളുണ്ട്..”
ഗീഗീ:“നിങ്ങളുടെ നാളുകള്‍ പറയൂ..”
പാമുവും നീരുവും എല്ലാം പറയുന്നു!

ഗീഗീ;“പാമൂ ആന്‍ഡ് നീരൂ.. നിങ്ങള്‍ അല്പം വെയിറ്റ് ചെയ്യണം...നിങ്ങളുടെ ഡേറ്റ ഞാന്‍ മനസ്സിലാക്കിയിട്ട് ഉടന്‍ പറയാം”

ലൈറ്റ് മങ്ങുന്നു.
അതു തെളിയുമ്പോള്‍ ഗീതാഗീതികള്‍ പൂജാ മുറിയിലാണ്.
വിളക്കിലെ തിരിനാളത്തില്‍ കാരമേലപ്പന്റെ മുഖം തെളിയുന്നു.

കാരമേലപ്പന്‍:“പ്രിയേ..നിനക്കെന്താണ് വേണ്ടത്..?”
ഗീഗീ:“നമ്മുടെ നീരു പാമു കടയില്‍ എന്താണാവോ സംഭവിക്കുന്നത്..?”
കാരമേലപ്പന്‍:“അതോ..അതു പറയുന്നതിനു മുമ്പായി അവന്മാരെനിക്കു മദ്യ സേവ നടത്തണം..ഒരു കുപ്പിയല്ല..അഞ്ചു കുപ്പി..”

ഗീതാ ഗീതികള്‍ അന്തം വിടുന്നു.

അതോടെ കര്‍ട്ടന്‍ താഴുന്നു.
ബ്ലോഗു ക്ലബ്ബു വഴി പുതിയതായി ചേര്‍ന്ന ബ്ലോഗറന്മാര്‍ കാരമേലപ്പനാണ് ബ്ലോഗു ദൈവം എന്ന് കരുതുവാന്‍ തുടങ്ങുന്നു.

തുടരും..

Thursday, May 15, 2008

മന്ത്രം, തന്ത്രം!

ബൂലോകമാ
ണെന്റെ ലോകം
അതിന്‍ ഭാഗ
മാകുന്നെതെന്‍
കര്‍മ്മം!
അമ്മയും
താതനും
മാതുലനും
മറ്റു മിത്രങ്ങളും
ചൊന്ന മന്ത്രം!

പിന്നെ,
ധനപാലനാണെന്റെ
പേര്..
ധനംകാത്തു ഞാന്‍
പാലിച്ചിടേണം!
അമ്മയും
താതനും
മാതുലനും
മറ്റു മിത്രങ്ങളും
തന്ന പേര്..!

Sunday, May 11, 2008

കരളേ നീയാണ് കുളിര് - 21രചന : ഗോപന്‍, ഗാനത്തിന്നു കടപ്പാട് : മനോരമ മുസിക്


രംഗം : 21

പ്രഭാതം, നീരുവിന്‍റെ കടയുടെ മുന്‍വശം. വണ്ടി നിര്‍ത്തി ഇറങ്ങിവരുന്ന അര്‍ബാപ്പ്. കട പൂട്ടിയിരിക്കുന്നത് കണ്ടു ദേഷ്യത്തോടെ വാച്ചില്‍ നോക്കുന്നു. പിന്നീട് മൊബൈല് എടുത്തു നീരുവിനോട് ഉച്ചത്തില്‍ സംസാരിക്കുന്നു. ശബ്ദം കേട്ടു റോസമ്മ ഫ്ലാറ്റിലെ ജനലിലൂടെ താഴേക്ക് നോക്കുന്നു.

അര്‍ബാപ്പ് : " എന്താണ്ടാ, ഇനക്ക് കയ്യില് പത്തു കായി ആയപ്പോ, കടേം മൂടി ബെച്ചു ഉമ്മം ബെച്ചു കളിക്കാ അയിടെ, ഇബടെ ബരീനെടാ കള്ള ഇബലീസുകളെ.. എന്‍റെ കായീം പോയി, ഇപ്പൊ ഇവിടെ പ്രേമോം ചുറ്റികളീം, രണ്ടിനേം ബിസ ബാങ്ങി കൊണ്ടു പോന്ന എന്നെ ബേണം പറയാന്‍...അള്ളാ..നിക്ക് ഇത്തിരി സോഡ താ.." "

പുറകില്‍ നിന്നു പാമുവിന്‍റെ സ്വരം : “സോഡയില് നാരങ്ങാ പിഴിയണാ ?”

അര്‍ബാപ്പ്: (ദേഷ്യത്തോടെ) " സമയം എത്രയായി ഡാ, ഇപ്പൊ ?"

പാമു : " സോഡ സമയത്തിന് കഴിക്കാന്‍ ദൈവം പറഞ്ഞിട്ടിണ്ടാ ?"

അര്‍ബാപ്പ്: (ദേഷ്യത്തോടെ) " ഈ കട എപ്പോഴാടാ ഇജ്ജ് തൊറക്കണത്, ഇയ്യും ആ ബലാല് നീരൂം പ്രേമം കളിച്ചു കളിച്ചു എന്‍റെ കയ്യിലെ കായി ഒക്കെ വാങ്ങി കൊണ്ടോയി, ന്നാ ഇങ്ങളൊട്ടു തിരിച്ചു തരണേം ഇല്ല."

പാമു : " അറബി ബാപ്പേ, കഴിഞ്ഞ ആഴ്ച നീരു കൊണ്ടു തന്നത്‌ പിണ്ണാക്കായിരുന്നാ ?"

അര്‍ബാപ്പ്: " അത് ബെറും പലിശ അല്ലയിനോ, എന്നാടാ എന്‍റെ കടം ഇയ്യോക്കെ തിരിച്ചു തരണതു?"

പാമു : " ഞാനും നീരും ലോട്ടറിക്ക് എഴുതി കൊടുതിട്ടിണ്ട്.., അത് കിട്ട്യാല്‍ ഉടനെ തരാം !"

അര്‍ബാപ്: (ദേഷ്യത്തോടെ) " ലോട്ടറി കിട്ടാന്‍ ലോട്ടറി നടത്തണത് ഇന്‍റെ അപ്പനാ ?"

പാമു: " ന്‍റെ അപ്പനല്ല, മലയാളീസിന്‍റെ അപ്പന്‍, കരാമേലപ്പന്‍..ആളെ അറിയോ..ആളൊരു സംഭവാ !"

അര്‍ബാപ് : (ദേഷ്യത്തോടെ) " സോഡ താടാ ബലാലെ, ഇന്‍റെ ഒരു അപ്പന്‍..!"

അര്‍ബാപ് കടയില്‍ കയറി നീരുവിന്‍റെ ചെയറില്‍ ഇരിക്കുന്നു..പാമു നാരങ്ങാ സോഡ ഉണ്ടാക്കി അര്‍ബാപ്പിന്‍റെ കയ്യില്‍ കൊടുക്കുന്നു.. തണുത്ത സോഡ ഉള്ളില്‍ ചെല്ലുന്നത്തോടെ അര്‍ബാപ്പിന്‍റെ മുഖഭാവത്തില്‍ ഒരു മാറ്റം, പ്രസന്നത..

പാമു : (തമാശയായി) "അല്ല ഞാന്‍ അറിയാണ്ട് ചോദിക്ക്യാ, കാലത്തു തന്നെ ഇവിടെ കെടന്നു ബഹളം ഇണ്ടാക്കാന്‍ ഇതെന്താ ഭാര്യ വീടാ ?"

അര്‍ബാപ്: (ചിരിച്ചു കൊണ്ടു) " ന്‍റെ ഫാര്യ ആവാന്‍ ഇന്‍റെ ഒക്കെ ഒരു പൂതി.."

പാമു : (ഭയത്തോടെ) " അയ്യോ, അതല്ല ഞാന്‍ പറഞ്ഞേ, കാലത്തു കട തുറക്കാന്‍ എന്തിനാ വന്നെ, അതിന് ഞാനും നീരുവും ധാരാളം മതീലോ ?"

അര്‍ബാപ്: " ഇജ്ജ്‌ പറഞ്ഞ് ബേക്കാറാക്കണ്ടാ, ഓന്‍ എബിടെടാ ആ നിരൂ ?"

പറഞ്ഞു വായെടുക്കും മുന്പ് നീരു കടയിലേക്ക്‌ കയറി വരുന്നു.

നീരു : " ങാ, ഇതാരു അര്‍ബാപ്പോ, കാലത്ത് തന്നെ ഈ വഴിയൊക്കെ വരുവാനായി എന്തെങ്കിലും പ്രത്യേകിച്ച്? "

അര്‍ബാപ്: " ഇജ്ജെബിടായിരുന്നെടാ ഇത്രേം നേരം, കടെലെക്ക് ബരണ നേരാ ഇതു ? "

നീരു : " കാലത്തെ ഒടക്കാണല്ലോ ?, ഞാന്‍ അര്‍ബാപ്പിന്‍റെ ആദ്യത്തെ കണ്മണിയെ ഷാര്‍ജയില്‍ കൊണ്ടു പോയി വിട്ടു വരുന്ന വഴിയാ, അര്‍ബാപ്പിനെ വിളിച്ചിട്ട് കിട്ടാതായപ്പോ എന്നെ വിളിച്ചു പറഞ്ഞു, കൊണ്ടു പോയി അവിടെ വിട്ടപ്പോ, അവരുടെ അനുജത്തിക്ക് അജ്മാനില്‍ പോണം, അതും എനിക്ക് ഏല്‍ക്കേണ്ടി വന്നു.. വരണ വഴിക്കു അല്‍ഗുസൈസില്‍ ട്രാഫിക്. ഞാനെന്താ ചെയ്യാ."

അര്‍ബാപ്: " ആ മെയ്മുനേന്‍റെ ഒരു കാര്യം, ഓളുക്ക് പോവാന്‍ ബേറെ ബന്ടി ഒന്നും കിട്ടീല്ലേ, ഞാന്‍ മൊഴി ചൊല്ലീതാ ഓളെ, ഇജ്ജിനി സകായിച്ചു ബെടക്കാക്കേണ്ടാ !"

പാമു : " അപ്പൊ പുതിയ ബീവി ആരാ അറബി ബാപ്പേ, പേരു ഓര്‍മ്മയിണ്ടാ ?"

അര്‍ബാപ്: " ഇജ്ജ്‌ കണക്കിടാന്‍ ബരോന്നും ബേണ്ടാ, എത്ര കായിയാ മൊഞ്ചത്തിമാര് ഓരോന്നും അടിച്ച് കൊണ്ടു പോയീത് !"

പാമു : " അതാ പറയണേ, പെണ്ണുങ്ങളെ ഇത്തിരി സ്നേഹിക്കണം, അതിന് അറബി ബാപ്പക്ക് സ്നേഹിക്കാന്‍ അറിയോ.. ഈ ചീത്ത പറയാനല്ലാതെ ?"

നീരുവിന്‍റെ മുഖത്ത് ചിരി.

അര്‍ബാപ്: " ഇജ്ജെന്‍റെ മനസാക്ഷീമെ കേറി നെരങ്ങരുത്, ഇന്‍റെ പോലെ പ്രേമിക്കാനും പെണ്ണിന്‍റെ പോറകില്‍ ഓടാനും നിക്ക് പറ്റില്ല "

പാമു : (ചിരിച്ചു കൊണ്ടു ) " അതിന് പറ്റ്യെ പ്രായോം, ഇനി പഠിപ്പിക്കാന്‍ ആരെയെങ്കിലും കിട്ടിയാലേ ശരിയാവൂ !, ആരെയാ ഇപ്പൊ ഇവിടെ കിട്ടാ ?"

അര്‍ബാപ്: " ആ റോസ് മോളെ കിട്ടുമോടാ ?"

നീരു : (ചിരിച്ചു കൊണ്ടു ) " അയ്യട, അര്‍ബാപ് ആണ്‌ന്നു വിചാരിക്കില്ല, വേണ്ടി വന്നാല്‍ അടിച്ച് കൊന്നിട്ടു ഞാന്‍ ജയിലില്‍ പോവും, ..എന്‍റെ കണ്ട്രോള്‍ തകര്‍ക്കല്ലേ..!"

അര്‍ബാപ്: (ഞെട്ടുന്നു) " ഈ ബലാലിനു പ്രേമം ഇത്രക്കും സീരിയസ് ആയാ പടച്ചോനേ ?"

പാമു : " അറബി ബാപ്പേ, പ്രായത്തില്‍ യോജിക്കുന്ന ഒരാളുണ്ട്.. ചോദിച്ചിട്ട് ഞാന്‍ നാളെ പറയാം"

അര്‍ബാപ്: " നാളെ തന്നെ പറയണം, ഹാവൂ, എനിക്കും പ്രേമം ബരോന്നു നോക്കാല്ലോ"

പാമുവും നീരുവും ചിരിക്കുന്നു..

അര്‍ബാപ്പു പോകുന്നു. നീരുവും പാമുവും കടയിലെ പണി തുടങ്ങുന്നു

രംഗത്ത് വെളിച്ചം മങ്ങുന്നു

(കര്‍ട്ടന്‍)

**************************************************
രാത്രി, റോസമ്മയുടെ ഫ്ലാറ്റ്‌
സംഗീതവും കേട്ടു സോഫയില്‍ കിടക്കുന്ന റോസമ്മ.

ചന്ദന മുകിലേ...
ചന്ദന മുകിലേ..

മ്യൂസിക് പ്ലയെരില്‍ നിന്നും ഒഴുകിയെത്തിയ ചിത്രയുടെ സ്വരം റോസമ്മയെ സ്വപ്നരഥത്തിലേറ്റി മനസ്സിന്‍റെ വൃന്ദാവനത്തില്‍ എത്തിച്ചു..

രംഗത്തെ വെളിച്ചം മങ്ങുന്നു, തിരികെ വെളിച്ചം വരുമ്പോള്‍ സ്വപ്നലോകമാണ്‌ രംഗത്ത്.

ഗോപികയായി വേഷം ധരിച്ചിരിക്കുന്ന റോസമ്മ..തലയില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന വസ്ത്രം, ഒരു കയ്യില്‍ പാല്‍കുടവും മറു കയ്യില്‍ മുരളിയും. പാശ്ചാത്തലത്തില്‍ പക്ഷികള്‍ പറന്നു നടക്കുന്നു, മനോഹരമായ പൂക്കളും ലതകളും അരുവിയും ചേര്‍ന്ന സ്വപ്ന ലോകം. ആകാശത്ത് തിളങ്ങുന്ന താരങ്ങളും ചന്ദ്രനും മേഘങ്ങളും.

സുന്ദരമായ ഗാനം റോസമ്മ പാടുന്നു..
video

ചന്ദന മുകിലേ
ചന്ദന മുകിലേ
കണ്ണനെ നീ കണ്ടോ ?
ആ കുഴല്‍ വിളി നീകേട്ടോ ?
ഞാനൊരു പാവം ഗോപികയല്ലേ ?
മോഹിച്ചു പോയില്ലേ ഞാന്‍
മോഹിച്ചു പോയില്ലേ ?
ചന്ദന മുകിലേ,
ചന്ദന മുകിലേ...

റോസമ്മക്ക് ചുറ്റും ഗോപികമാര്‍ താളത്തോടെ നൃത്തം ചെയ്യുന്നു.

തം തന തന നം തന തന നം തന തന നം
താം തിനക്ക ധിം
താ ത് തന തന നം തന തന നം തന തന നം
തം തിനക്ക ധിം

റോസമ്മ മരചില്ലയുടെ ശാഖികളില്‍ പിടിച്ചു പാടുന്നു..

ഓരോ ജന്‍മമറിയാതെന്‍ നെഞ്ചിലവന്‍
തോരാത്ത പാല്‍ മഴയായ്‌
ഓരോ രാവും പൊതിയുമ്പോള്‍
എന്നിലവന്‍ പൂമുടും മധു ചന്ദ്രനായ്
എവിടേ എവിടേ
പറയൂ മുകിലേ
എന്നാത്മാവ് തേടുന്ന കണ്ണന്‍.

റോസമ്മക്ക് ചുറ്റും ഗോപികമാര്‍ താളത്തോടെ നൃത്തം ചെയ്യുന്നു.

തം തന തന നം തന തന നം തന തന നം
തം തിനക്ക ധിം
താ ത് തന തന നം തന തന നം തന തന നം
തം തിനക്ക ധിം

റോസമ്മ ഗോപികമാരുടെ ഇടയില്‍ നിന്നുകൊണ്ട്‌ പാടുന്നു.
ചന്ദന മുകിലേ, ചന്ദന മുകിലേ..

റോസമ്മയുടെ മുഖത്ത് നാണം. മുഖം ശിരോ വസ്ത്രത്തില്‍ മറച്ചു പിടിച്ചു കൊണ്ടു പാടുന്നു

നീല താമരകള്‍ എല്ലാം കാമിനികള്‍
കായാമ്പൂ മെയ് അഴകായ്
മാനം പൂത്ത മഴനാളില്‍
നമ്മള്‍ അതില്‍
തൂവെള്ളി താരകളായ്
എവിടേ എവിടേ
പറയൂ മുകിലേ
എന്‍ ജീവന്‍റെ കാര്‍മുകില്‍ വര്‍ണ്ണന്‍

ഗോപികമാര്‍ ചുറ്റും കൂടുന്നു..

തം തന തന നം തന തന നം തന തന നം
താം തിനക്ക ധിം
താ ത് തന തന നം തന തന നം തന തന നം
താം തിനക്ക ധിം

റോസമ്മ മരത്തില്‍ പിടിച്ചു നിന്നു ചന്ദ്രനെ നോക്കി കൊണ്ടു പാടുന്നു.

ചന്ദന മുകിലേ, ചന്ദന മുകിലേ
ചന്ദന മുകിലേ
ചന്ദന മുകിലേ
കണ്ണനെ നീ കണ്ടോ ?
ആ കുഴല്‍ വിളി നീകേട്ടോ ?
ഞാനൊരു പാവം ഗോപികയല്ലേ ?
മോഹിച്ചു പോയില്ലേ ഞാന്‍
മോഹിച്ചു പോയില്ലേ ?
ചന്ദന മുകിലേ,
ചന്ദന മുകിലേ...

രംഗത്തെ വെളിച്ചം മങ്ങുന്നു, തിരികെ വെളിച്ചം വരുമ്പോള്‍ സോഫയില്‍ കിടക്കുന്ന റോസമ്മ, മുഖത്ത് നാണത്തോടെയുള്ള ചിരി. ഫോണ്‍ ബെല്ല് കേട്ടു എഴുന്നേല്‍ക്കുന്നു..

റോസമ്മ : " ഹലോ, ആരാണ്..?, ഓ അപ്പച്ചനോ ? എന്ത് പറ്റി ഈ രാത്രീയില്. വീട്ടില്‍ എല്ലാര്‍ക്കും സുഖല്ലേ ?"

ഫോണിലൂടെ കേള്‍ക്കുന്ന വിഷയം റോസമ്മക്ക് വിഷമം നല്‍കുന്നതായി മുഖഭാവത്തില്‍ നിന്നും വ്യക്തമാണ്. പിനീട് റോസമ്മ ഫോണുമായി സോഫയില്‍ ഇരിക്കുന്നു. എന്തോ ആലോചിച്ചുകൊണ്ട് നീരുവിനെ ഫോണില്‍ വിളിക്കുന്നു.

റോസമ്മ : " നീരു, എനിക്കൊരു അത്യാവശ്യ കാര്യം പറയാനുണ്ട്.., ഒന്നിവിടെ വരെ വരാമോ ?"

റോസമ്മ : " ശെരി, ഞാന്‍ കാത്തിരിക്കാം. "

കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം കതകില്‍ തട്ടുന്നത് കേട്ടു റോസമ്മ കതകു തുറക്കുന്നു. നീരു റൂമിലേക്ക്‌ കയറുന്നു. റോസമ്മയുടെ മുഖത്ത് ചിരി കാണാത്തത് കൊണ്ടു എന്തോ പ്രശ്നം ഉണ്ടെന്നു നീരു മനസ്സിലാക്കുന്നു.

നീരു : " എന്താ റോസമ്മേ പ്രശ്നം, ? "

റോസമ്മ : " എനിക്കൊരു മാര്യേജ് പ്രോപോസലുമായി നാളെ ആളുകള്‍ എന്നെ കാണാന്‍ ഇവിടെ വരുന്നുണ്ട്., അപ്പച്ചനാണ് ഇപ്പോള്‍ എന്നെ വിളിച്ചു പറഞ്ഞത്‌.., എനിക്ക് എന്ത് ചെയ്യണം എന്നറിയുന്നില്ല നീരു. അപ്പച്ചനോട് ഒന്നും പറയുവാന്‍ പറ്റിയില്ല, അതിന് മുന്‍പേ ഫോണ്‍ കട്ട് ചെയ്തു, എനിക്ക് ഇതെങ്ങിനെയെങ്കിലും ഒന്നു ഒഴിവാക്കി തരണം, പ്ലീസ്, നീരു വല്ലാതെ വേറെ ആരോടാ എനിക്ക് ഇതു പറയുവാന്‍ പറ്റുക, എന്നെ സഹായിക്കില്ലേ ?"

നീരുവിന്‍റെ മുഖത്ത് അത്ഭുദം, പിന്നീട് ചിരിയോടെ പറയുന്നു..

നീരു : " വരുന്ന മാര്യേജ് പ്രോപോസല്‍ ഒഴിവാക്കുവാന്‍ കാര്യങ്ങള്‍ ചെയ്യണോ, അതോ അപ്പച്ചനോട് ഞാന്‍ ഫോണ്‍ ചെയ്തു റോസമ്മയെ വിവാഹം കഴിച്ചു തരുമോ എന്ന് ചോദിക്കണമോ ?"

റോസമ്മ : " നാളെ വരുന്നവരെ ഒഴിവാക്കി തരണം ആദ്യം, പിന്നീടാകാം അപ്പച്ചനോട് സംസാരിക്കുന്നതും ഭാവി പരിപാടികള്‍ ആലോചിക്കുന്നതും എല്ലാം. "

നീരു : " ശെരി, അപ്പൊ കൊളം ആക്കണം, ഏറ്റു..എന്‍റെ കയ്യില്‍ ഒരു സ്പെഷലിസ്റ്റ് ഉണ്ട്.. പാമൂ..നമുക്കു ശേരിയാക്കാം.. നാളെ അവര് കാണുവാന്‍ വരുമ്പോള്‍ ഒരു മിസ്സ്‌ കോള്‍ തന്നാല്‍ മതി. ബാക്കി ഞങ്ങള്‍ ഏറ്റു. "

റോസമ്മ : ചിരിയോടെ " ഓ ഇപ്പോഴാണ്, എനിക്ക് സമാധാനം ആയത്, താങ്ക് യു നീരു. !"

നീരു : ചിരിയോടെ " ഇതിന് താങ്ക് യു ഒന്നും പോരാ, സംഗതി ക്രിമിനല്‍ കേസാവുമോന്നാ എനിക്ക് പേടി. റോസമ്മക്ക് വേണ്ടി, ഞാന്‍ ചെയ്യുന്നു.."

റോസമ്മ : ചിരിയോടെ " അങ്ങിനെയെങ്കില്‍ അങ്ങിനെ, ഞാന്‍ ചെലവു ചെയ്യാം ട്ടോ..!"

നീരു : ചിരിയോടെ " ബുര്‍ജ് അല്‍ അറബില്‍ ആണോ ?"

റോസമ്മ : ചിരിയോടെ " എനിക്കൊന്നും ബിസിനസ്സ് ഇല്ലേ, ഞാനൊരു പാവം നേഴ്സ്, ഒരു പുട്ടും കടലേം വാങ്ങി തരാം..കൂടുതല്‍ ചോദിക്കരുത്.."

നീരു : ചിരിയോടെ " പുട്ടെങ്കില്‍ പുട്ട്, ഞാന്‍ റെഡി, പാമുവിനു പുട്ട് ശെരിയാവില്ല..പുള്ളിക്ക് ബീഫും കള്ളും കരിമീന്‍ ഫ്രൈയും വേണം.. അത് ഞാന്‍ വാങ്ങി കൊടുക്കാം.." നീരു എഴുന്നേല്‍ക്കുന്നു...

റോസമ്മ : " കുടിക്കുവാന്‍ എന്തെങ്കിലും.."

നീരു : " റോസമ്മയെ കണ്ടതും ഈ പുഞ്ചിരി കണ്ടതും, എനിക്ക് ഭക്ഷണം കഴിച്ചത് പോലെയായി.. ഇനി ഈ പ്രശ്നം ഒതുക്കിയത്തിനു ശേഷം വിശേഷമായി നമുക്കൊന്നു കൂടാം..എന്നാ ഞാന്‍ ഇറങ്ങട്ടെ.. ഗുഡ് നൈറ്റ്" ചിരിയോടെ റൂമിനു പുറത്തേക്ക് നടക്കുന്നു..

ചിരിയോടെ കതകു ചാരുന്ന റോസമ്മ.. പിന്നീട് ആത്മഗതമായി പറയുന്നു..വെളിച്ചം റോസമ്മയുടെ മുഖത്ത്.

"ഈശോയെ, ഞാന്‍ ഇതുവരെ ചോദിച്ചിട്ടില്ല, എങ്കിലും ചോദിക്കുവാ, എനിക്ക് നീരുവിന്‍റെ കൂടെ ഒരു ജീവിതം തരൂല്ലേ ?"

രംഗത്ത് വെളിച്ചം കുറയുന്നു..

(കര്‍ട്ടന്‍.)

Sunday, May 4, 2008

കരളേ നീയാണ് കുളിര് - 20രംഗം : 20

രചന : ഗോപന്‍, ഗാനങ്ങള്‍ക്ക് കടപ്പാട് : മനോരമ മ്യൂസിക്

വ്യാഴാഴ്ച രാത്രി, നീരുവിന്‍റെയും പാമുവിന്‍റെയും ഫ്ലാറ്റ്‌.രണ്ടു പേരും മൊബൈല്‍ ഒരു കയ്യിലും മറു കയ്യില്‍ വൈന്‍ ഗ്ലാസ്സുകളുമായി സോഫയില്‍ ഇരിപ്പാണ്, പിക്ചര്‍ ഗാലറിയില്‍ നിന്നും സിമ്രന്‍റെയും റോസമ്മയുടെയും പടങ്ങള്‍ കാണുന്ന തിരക്കിലാണ്, പാമു മൊബൈല്‍ അകലേക്ക്‌ പിടിച്ചു കൊണ്ടു പടത്തിന്‍റെ ഭംഗി നോക്കുന്നു, നീരു റോസമ്മയുടെ പടവും നോക്കി താടിക്കു കയ്യും കൊടുത്തിരിപ്പാണ്..


ഇതിനിടെ റോസമ്മയുടെ കോള്‍ നീരുവിനു വരുന്നു..
നീരുവിന്‍റെ മൊബൈലില്‍ റോജയുടെ സിഗ്നേച്ചര്‍ ട്യുണ്‍.

നീരു ചിരിച്ചു കൊണ്ടു ആദ്യം പാട്ടു ആസ്വദിക്കുന്നു..പിന്നെ ഫോണും ആയി ബാല്‍കണിയിലേക്ക് പോകുന്നു. നീരുവിനു മാത്രം ഫോണ്‍ വന്നത് കൊണ്ടു പാമുവിന്‍റെ മുഖത്ത് ഒരു വല്ലായ്മ, കയ്യിലിരിക്കുന്ന റെഡ് വൈന്‍ ഒരു വലിക്ക്‌ അകത്താക്കി കൊണ്ടു, വീണ്ടും ഒരു ലാര്‍ജ് ഒഴിക്കുന്നു. പിന്നെ എത്തി നീരുവിനെ നോക്കുന്നു. നീരു ഫോണില്‍ സംസാരിക്കുന്നത് പാമുവിനു കേള്‍ക്കാം. എഴുന്നേറ്റു മ്യൂസിക് സിസ്റ്റം ഓണ്‍ ചെയ്യുന്നു. മനോരമ മ്യൂസിക് സിഡി എടുത്തു വായിക്കുവാന്‍ ഒരു ശ്രമം നടത്തുന്നു..
പിന്നെ റിമോട്ട് വെച്ചു പാട്ടു സെലക്റ്റ് ചെയ്യുന്നു..അറബികഥയിലെ രാജകുമാരാ എന്ന ഗാനം വെക്കുന്നു..ഗാനപരിചയം കേള്‍ക്കുമ്പോള്‍ തന്നെ പാമുവിന്‍റെ മുഖത്ത് പ്രസന്നത. കണ്ണടച്ചു കൊണ്ടു സിമ്രനെ ഓര്‍ക്കുന്ന പാമു. ചിത്രയുടെ മനോഹരമായ സ്വരത്തിലേറി പാമു സ്വപ്നലോകത്തിലേക്കു പറക്കുന്നു..

വെളിച്ചം മങ്ങുന്നു രംഗപടം മാറുന്നു.
പാശ്ചാത്തലത്തില്‍ ചന്ദ്രികയില്‍ തിളങ്ങുന്ന കൊട്ടാരവും ഉദ്ധ്യാനവും..
മരത്തിനു താഴെയിരുന്നു പാടുന്ന സിമ്രന്‍. രാജകുമാരനായി പാമു.

അറബി കഥയിലെ രാജകുമാര രാജ കുമാര
അറബി കഥയിലെ രാജകുമാര
സ്വപ്നാടനത്തില്‍ നീ തേടുവതാരെ
മൂവന്തി പാല്‍ ചൊരിയുമീ രാവില്‍
മല്‍ഹാര്‍ പാടി നീ പോവതെങ്ങോ
അറബി കഥയിലെ രാജകുമാര രാജ കുമാര

സിമ്രന്‍ ലയിച്ചു പാടുകയാണ് .

രാജകുമാരനായി വേഷം ധരിച്ചിരിക്കുന്ന പാമു. കയ്യില്‍ ഒരു റോസാ പുഷ്പം, കൊട്ടാരത്തിലെ ഉദ്യാനത്തില്‍ വാക മരചോട്ടിലിരുന്നു പാടുന്ന സിമ്രന്‍, മനോഹരിയായി വസ്ത്രം ധരിച്ചിരിക്കുന്നു..മുഗള്‍ വംശത്തിലെ രാജകുമാരിയെ പോലെ തലയില്‍ ഒരു കിന്നരി തൊപ്പി..

ആകാശത്തിലെ ചന്ദ്രബിംബം പുതിയ പ്രണയിതാക്കളെ നോക്കി പുഞ്ചിരിക്കുന്നു.
ഗാനത്തിനു മാറ്റ് കൂട്ടുവാന്‍ മല്‍ഹാറിന്‍റെ ഈണം മൂളുന്ന പാമു.

ആരോ പാമുവിനെ തലോടിയ പോലെ തോന്നിയത് കൊണ്ടു പാമു സ്വപ്നത്തില്‍ ഞെട്ടിയുണരുന്നു.അടുത്ത് കാളയെ കണ്ടു പാമു പേടിക്കുന്നു.പാമൂ കൈകൂപ്പി കൊണ്ടു വെറുതെ വിടുവാന്‍ യാചിക്കുന്നു..കാള മനസ്സില്ലാ മനസ്സോടെ മുക്രിയിട്ടു കൊണ്ടു പോകുന്നു.

പാമു സ്വപ്നം പൊട്ടിയ ദേഷ്യത്തില്‍ മച്ചിലേക്ക് നോക്കി സോഫയില്‍ കിടക്കുന്നു.പിന്നെ എന്തോ ഓര്‍ത്തു കൊണ്ട് എഴുന്നേറ്റിരിക്കുന്നു. ഗ്ലാസിലെ ബാക്കിയുള്ള വൈന്‍ വായിലേക്ക് കമിഴ്ത്തി തലയൊന്നു കുടഞ്ഞു സോഫയില്‍ നിന്നും എഴുന്നേല്‍ക്കുന്നു.

പാട്ടു വീണ്ടും വെക്കുന്നു, മൊബൈലില്‍ സിമ്രന്‍റെ പടം. ഒരു ചെറു പുഞ്ചിരിയോടെ സോഫയില്‍ തിരികെ വന്നിരിന്നു കണ്ണടക്കുന്നു. വീണ്ടും സ്വപ്നലോകത്തിലേക്ക്..

വെളിച്ചം മങ്ങുന്നു രംഗപടം മാറുന്നു.പാശ്ചാത്തലത്തില്‍ ചന്ദ്രികയില്‍ തിളങ്ങുന്ന കൊട്ടാരവും ഉദ്ധ്യാനവും.

സിമ്രണ്‍ പാടുകയാണ്, സ്നേഹത്തോടെ അരികിലായി നോക്കി നില്ക്കുന്ന പാമു.

നീല ശൈത്യം പേറുമീ താഴ്വരയില്‍
നീ തേടും ഹൃദയ രാഗ മിന്നെവിടെ
നീല ശൈത്യം പേറുമീ താഴ്വരയില്‍
നീ തേടും ഹൃദയ രാഗ മിന്നെവിടെ
മൂവന്തി പാല്‍ ചൊരിയുമീ രാവില്‍
മല്‍ഹാര്‍ പാടി നീ പോവതെങ്ങോ
അറബി കഥയിലെ രാജകുമാര രാജ കുമാര

വയലിന്‍ വായിച്ചുകൊണ്ട്‌ സിമ്രന്‍റെ അരികില്‍ ഇരിക്കുന്ന പാമു.

ഇതിനിടെ നീരുവിന്‍റെ വെടിപൊട്ടും പോലെയുള്ള താങ്ഗ് താങ്ഗ് ത്താ കേട്ടു പാമു വീണ്ടും സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണരുന്നു.

പാമു : "ഗട്യെ, നീയെനിക്കിട്ടു കടേല്‍ താങ്ങണതു പോരാണ്ട് ഇപ്പൊ എന്‍റെ സ്വപ്നത്തിലും വന്നു താങ്ങി തൊടങ്ങ്യാ ?, ഞാന്‍ മല്‍ഹാറും വായിച്ചങ്ങിനെ കൊട്ടാരത്തില്‍ വിലസായിരുന്നു.., കുശുമ്പിനും കഷണ്ടിക്കും മരുന്നു കണ്ടുപിടിക്കാത്തത് എനിക്കൊരു കുരിശായി, മുന്‍പ് കാള, ഇപ്പൊ ഈ ഗട്യീം, ഒരു സ്വപ്നം കാണാന്‍ സമ്മതിക്കില്ല"

നീരു : " പാമ്വോ, ഞാന്‍ ഒന്നു പാടി നോക്കീതല്ലേ..ഇനി ഇണ്ടാവില്ല..ഞാനൊന്ന് കുളിച്ചിട്ടു വരാം..അപ്പോഴേക്കും നീയാ സ്വപ്നം മുഴുവന്‍ കാണു..എന്നിട്ട് കഥ പറഞ്ഞു തരണം കേട്ടാ., ഇല്ലേ കൊന്നു കളയും ഞാന്‍ ങാ, "

നീരു കുളിക്കുവാന്‍ പോയി..പാമു വൈന്‍ ബോട്ടില്‍ എടുത്തു വായിലേക്ക് കമിഴ്ത്തി.

വൈന്‍ തലക്ക് പിടിച്ചു തുടങ്ങിയതായി പാമുവിന്‍റെ മട്ടിലും ഭാവത്തില്‍ നിന്നും മനസിലാക്കാം.

പാമു : "നീയ് പാടു മോളെ, ഇനി ആരും വരില്യ ശല്യം ചെയ്യാന്‍., പാവപെട്ടോനു സ്വപ്നം കാണാനുള്ള ഒരു ബുദ്ധിമുട്ടെ!, കരാമേലപ്പനോട് പറഞ്ഞാ ഓനും വേണം കമ്മീഷന്‍, ഇങ്ങനെ എന്തിനാ എന്നെ പരീക്ഷിക്കണേ .. "

വെളിച്ചം മങ്ങുന്നു രംഗപടം മാറുന്നു.
പാശ്ചാത്തലത്തില്‍ ചന്ദ്രികയില്‍ തിളങ്ങുന്ന കൊട്ടാരവും ഉദ്ധ്യാനവും..
മരത്തില്‍ താഴെയിരുന്നു പാടുന്ന സിമ്രന്‍. രാജകുമാരനായി പാമു.

സിമ്രന്‍ പാട്ടു തുടരുന്നു..

നടന്നകന്നൂ..
നടന്നകന്നൂ ചക്രവാളം വരെയെന്നിട്ടും
നീ തേടും സ്വപ്ന മയൂഖ മിന്നെവിടെ
നടന്നകന്നൂ ചക്രവാളം വരെയെന്നിട്ടും
നീ തേടും സ്വപ്ന മയൂഖ മിന്നെവിടെ
മൂവന്തി പാല്‍ ചൊരിയുമീ രാവില്‍
മല്‍ഹാര്‍ പാടി നീ പോവതെങ്ങോ
അറബി കഥയിലെ രാജകുമാര രാജ കുമാര

അറബി കഥയിലെ രാജകുമാര
സ്വപ്നാടനത്തില്‍ നീ തേടുവതാരെ
മൂവന്തി പാല്‍ ചൊരിയുമീ രാവില്‍
മല്‍ഹാര്‍ പാടി നീ പോവതെങ്ങോ
അറബി കഥയിലെ രാജകുമാര രാജ കുമാര

ഗാനം നിലക്കുമ്പോള്‍ സിമ്രനെയും ആശ്ലേഷിച്ചു നില്ക്കുന്ന പാമു..
നിലാവെളിച്ചം മങ്ങുന്നു..

(കര്‍ട്ടന്‍)‍

Saturday, May 3, 2008

കരളേ നീയാണ് കുളിര് -19
രംഗം : 19
രചന : ഗോപന്‍, ഗാനങ്ങള്‍ : മാണിക്യം

നീരുവിന്‍റെ കട.

കടയുടെ പുറത്തു നിന്നു എതിരെയുള്ള റോസമ്മ താമസിക്കുന്ന ബില്‍ഡിംങ്ങിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട്‌ നില്‍ക്കുന്ന നീരു.. പുറകില്‍ ഇതു നോക്കി ശബ്ദമില്ലാതെ ചിരിക്കുന്ന പാമു...

പാമു : " അല്ല ഗട്യെ, എന്തെങ്കിലും കാണാതെ പോയാ, ഇത്രക്കും സൂക്ഷിച്ചു നോക്കാന്‍ ?"

നീരു : " ഗട്യെ, റോസമ്മേ രണ്ടു ദിവസായി കാണാനില്ല..എന്ത് പറ്റിയാവോ, എനിക്കൊരു മനഃസമാധാനം ഇല്ല..ഒരു മിസ്സ്‌ കോള്‍.. വേണ്ട, ഒരു എസ്. എം. എസ്സ്, വേണ്ട, ആ ജനവാതിലില്‍ വന്നു നിന്നുള്ള ഒരു പുഞ്ചിരി, ഒരു നോട്ടം.. ഇതൊന്നും കഴിഞ്ഞ രണ്ടു ദിവസായിട്ട് ഇല്ല.."

പാമു : " ഞാന്‍ വേണമെങ്കില്‍ നോക്കിയിട്ട് വരാം. എന്ത് തരും..?"

നീരു : " ഓ യെവന്‍റെ ഒരു ഒടുക്കത്തെ വിസിനസ്സു.. ബാക്കിയുള്ളവന് നിക്കകള്ളിയില്ലാത്ത സമയത്താ യെവന്‍റെ നാരങ്ങാ കച്ചവടം.., എന്ത് വേണം.. അത് തരാം.. ഒന്നു എളുപ്പം പോയി നോക്കി വാ.."

പാമു : " ഗട്യെ, ഉമ്മ പാര്‍സല് കൊണ്ടു പോണാ. ?, ഇനി ചോദിച്ചില്ലാന്നു പറയരുത്.."

നീരു : " എന്‍റെ വായേല് ഇരിക്കണ സരസ്വതി കേള്‍ക്കണതിന് മുന്‍പ് ഒന്നു പോയി നോക്ക്.. "

പാമു : " സരസ്വതിക്ക് ഇരിക്കാന്‍ മാത്രം വലിപ്പം ഉണ്ടാ ഗട്യെ വായക്ക്..നീയാള് കൊള്ളാലോ..!"

നീരു : പാമുവിന്‍റെ കയ്യില്‍ പിടിച്ചു കൊണ്ടു.. " ഇതു കാലാന്നു കരുത്വാ, ഒന്നു പോയി നോക്കിയിട്ട് വാ.. പോകുന്ന വഴിക്കു ക്ഷീണം മാറ്റാന്‍ ഈ പഴം ആ അണ്ണാക്കിലോട്ടു അങ്ങ് കയറ്റിക്കോ.."

പാമു : ചിരിച്ചു കൊണ്ടു പഴം വാങ്ങിക്കൊണ്ടു പറയുന്നു.. " അയ്യട, ഒരു പഴത്തിലോന്നും ഒതുക്കാം എന്ന് കരുതണ്ട.., നാലുകെട്ടില്‍ കൊണ്ടു പോയി വയറു നിറച്ചു ബീയറും ബീഫും മീനും വാങ്ങി തര്വോ..ന്നാ പൂവാം ?"

നീരു : " ഓ, ഇങ്ങനെ ഒരു ദരിദ്രവാസി.., ഞാന്‍ വാങ്ങി തരാം..പോയി നോക്ക്..!"

പാമു ചിരിച്ചു കൊണ്ടു പോകുന്നു.. പാതി വഴിയില്‍ നില്‍ക്കുന്നു.. പിന്‍ തിരിഞ്ഞു കൊണ്ടു നീരനെ നോക്കി ചോദിക്കുന്നു..

പാമു : " റോസമ്മയോട് എന്താ പറയണ്ടേ.., ഗടിക്ക് വയറ്റീന്നു പോക്കാന്ന്വോ ?"

നീരു : " അല്ല, ആ കാളക്കു മൂലക്കുരു വന്നൂന്ന് പോയി പറയ്.."

പാമു : " കാളക്കു നല്ല സ്നേഹം ഉള്ളതാ ട്ടാ.. അതിത്തിരി പുളിക്കും പറയാന്‍"

നീരു കൈ കൂപ്പി കൊണ്ടു പറയുന്നു.." പോടാ ഗട്യെ.. "

പാമു : " ശെരി..ന്നാ ഞാന്‍ വരട്ടെ..."

നീരു : “യാത്ര പറഞ്ഞു പോവാന്‍ ഇയാള് നാട്ട്യെ പോണാ ?”

പാമു : " യെവനെ സഹായിക്കാന്‍ പോയ എന്നെ അടിക്കണം.. "

നീരു : " അത് ഞാന്‍ മനസ്സറിഞ്ഞു തരാം..ഒരു കുറവും വരുത്തില്ല ..പോയിട്ട്‌ വാ.."

പാമു : " ജയ് ഹനുമാന്‍..! "

നീരു : " ഓ, ഇപ്പഴെങ്കിലും ചേര്‍ച്ചയുള്ള ദൈവത്തെ കിട്ടിയല്ലോ.., പോയി വാ.."

പാമു : " ഈ മുള്ളുമ്മേ നിക്ക നിക്കാന്നു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ, ഇപ്പൊ കണ്ടു.."

നീരു : " കണ്ടത് മതി, പോയി നോക്ക് എന്‍റെ ഇഷ്ടാ.., എന്‍റെ വായിലെ വെള്ളം വറ്റി.."

പാമു : " ധൈര്യമായി ഒരു സോഡയും അടിച്ചിവിടെ ഇരിക്ക്.. ഞാന്‍ റോസമ്മക്ക്‌ കുളിര് ഇറങ്ങിയോന്നു അന്വേഷിച്ചിട്ട് വരാം..ഇങ്ങനെയുള്ള വിവരങ്ങള്‍ ഞാന്‍ പോയാലെ കിട്ടൂ.. എന്നാ യാത്രയില്ല.."

തലയില്‍ കയ്യും വെച്ചു കടയുടെ ഉള്ളിലേക്ക് കയറി പോകുന്ന നീരു.. നടന്നു നീങ്ങുന്ന പാമു

രംഗത്ത് വെളിച്ചം മങ്ങുന്നു..വീണ്ടും വെളിച്ചം തെളിയുമ്പോള്‍ റോസമ്മയുടെ ഫ്ലാറ്റിലെ കതകില്‍ തട്ടുന്ന പാമു..

കുറച്ചു നേരം കാത്തു നിന്നതിനു ശേഷം ആരും കതകു തുറക്കാത്തത് കൊണ്ടു പാമു വീണ്ടും കതകില്‍ തട്ടുന്നു.. ശബ്ദം കേട്ടു കൊണ്ടു അടുത്ത വീട്ടില്‍ നിന്നും കാമാക്ഷി അമ്മച്ചി എത്തി വലിഞ്ഞു പുറത്തു നില്‍ക്കുന്ന പാമുവിനെ നോക്കുന്നു.. വിളറിയ ചിരിയോടെ നില്‍ക്കുന്ന പാമു..

പിന്നെ സ്വയം പറയുന്നു.. " ഇങ്ങനെ ഹംസമായി നടക്കുമ്പോ ഇതുപോലെയുള്ള കുരിശുകളെ കാണേണ്ടി വരുംന്നു ഞാന്‍ കരുത്യെ ഇല്ല.."

കാമാക്ഷി അമ്മച്ചി : " എന്തെങ്കിലും പറഞ്ഞോ..?"

പാമു : " ഇല്യ, കുരിശെടുക്കാന്‍ മറന്നൂ പറഞ്ഞതാ "

കാമാക്ഷി അമ്മച്ചി : " അത് നന്നായി., മുടങ്ങാതെ ദൈവത്തെ വിളിച്ചോളൂ..വേഗം നറുക്ക്‌ വീഴും.."

പാമു : " ഓ എന്‍റെ ദൈവമേ. എനിക്ക് വല്യേ ധൃതിയില്ല ഈ അമ്മച്ചിക്ക് ഗ്രീന്‍കാര്‍ഡ് ഉടനെ കൊടുക്കണേ..പാവം എത്രാന്നു വെച്ചാ ഇങ്ങനെ റോഡിലെ കാര്യങ്ങളൊക്കെ നോക്കി നടത്ത്വാ ?"

കാമാക്ഷി അമ്മച്ചി : " ഫാ, അനാവശ്യം പറയുന്നോ..?"

പാമു : " ഞാന്‍ ആവശ്യായിട്ടുള്ള കാര്യല്ലേ പറഞ്ഞേ.., അമ്മച്ചി ദൈവത്തിനു സ്തുതി പറഞ്ഞു വീട്ടിന്‍റെ ഉള്ളില്‍ പോയിരുന്നോളൂ.. എനിക്ക് ഇത്തിരി പണിയുണ്ട്‌.."

പാമുവിനെ തുറിച്ചു നോക്കി കൊണ്ടു കാമാക്ഷി അമ്മച്ചി പോകുന്നു..

പാമു തിരിഞ്ഞു നടക്കുവാന്‍ ഭാവിക്കുമ്പോള്‍ റോസമ്മയുടെ ഫ്ലാറ്റിന്‍റെ കതകു പതിയെ തുറക്കുന്നു.. കതകു പിടിച്ചു കൊണ്ടു ഉറക്ക ചടവോടെ നില്‍ക്കുന്ന റോസമ്മ..

പാമു : " റോസമ്മേ, നിങ്ങളെ കാണാതെ അവിടെ ഒരാള് കയറു പൊട്ടിക്കും എന്നുള്ള അവസ്ഥയിലാ..എവിട്യായിരുന്നു രണ്ടു ദിവസം.."

റോസമ്മ: " എനിക്ക് ശരീരത്തിനു സുഖമില്ല..രണ്ടു നാളായി കിടപ്പിലാണ്‌, ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസമായി..വായക്ക് സ്വാദില്ല..അതുകൊണ്ട് ഒന്നും കഴിച്ചില്ല..വെള്ളവും മരുന്നും മാത്രമാണ് ഭക്ഷണം.."

പാമു : " എന്‍റെ ദൈവമേ..ഞാന്‍ പോയി നീരനോട് പറയട്ടെ.. റോസമ്മ പോയി കിടന്നോളൂ..എന്തെങ്കിലും കടയില്‍നിന്ന് വേണോ..ഞാന്‍ കൊണ്ടു തരാം.."

റോസമ്മ : " ഓ, എനിക്കൊന്നും വേണ്ട, ഇവിടെ വന്നതിനു വളരെ നന്ദി.."

വിളറിയ ചിരിയോടെ കതകു ചാരുന്ന റോസമ്മ.. വേഗത്തില്‍ നടന്നു പോകുന്ന പാമു..

രംഗത്ത് വെളിച്ചം മങ്ങുന്നു..തിരിച്ചു വെളിച്ചം വരുമ്പോള്‍..രംഗത്ത് പാമുവും നീരുവും

പാമു: " ഗട്യെ, റോസമ്മക്ക് വയ്യാതെ കിടപ്പിലാണ്‌, രണ്ടു ദിവസമായി ഭക്ഷണം എന്തെങ്കിലും ഒക്കെ കഴിച്ചിട്ട്., കണ്ടപ്പോള്‍ പാവം തോന്നി.. ഒന്നു പോയി കാണുന്നതാ അതിന്‍റെ ശെരി."

നീരു : " ന്നാ ഞാന്‍ പോയിട്ട് വരാം, കട നോക്കിക്കോളൂ.."

നടന്നു നീങ്ങുന്ന നീരു.. നീരുവിന്‍റെ ചെയറില്‍ കയറി ഇരുന്നു വട്ടം കറങ്ങുന്ന പാമു..

രംഗത്ത് വെളിച്ചം മങ്ങുന്നു..

തിരിച്ചു വെളിച്ചം വരുമ്പോള്‍ രംഗത്ത് റോസമ്മയും നീരുവും.. റോസമ്മയുടെ ഫ്ലാറ്റ്‌.

നീരു : " ഒരു വാക്കു പറഞ്ഞെങ്കില്‍ ഞാന്‍ വന്നു ഹോസ്പിറ്റലില്‍ കൊണ്ടുമായിരുന്നില്ലേ.?, ഇപ്പോഴും വൈകിട്ടോന്നും ഇല്ല..അപ്പോളോ ക്ലിനിക്കില്‍ പോയാലോ..?"

റോസമ്മ: " ഓ അതിന് മാത്രം അസുഖമൊന്നും ഇല്ല.. വൈറല്‍ ഫീവറാണ്, ഞാന്‍ ആന്‍റിബയോട്ടിക് കഴിക്കുന്നുണ്ട്.. വേണ്ടാ നീരാ..ഇവിടെ ഇങ്ങിനെ ഇരിക്കാം കുറച്ചു നേരം.."

നീരു : " ഇങ്ങനെ കുട്ടികളെ പോലെ വാശി പിടിച്ചാലെങ്ങിന്യാ..?, ഞാന്‍ കുറച്ചു കഞ്ഞി വെച്ചു തരാം.., വേണ്ടാന്നു പറയരുത്.. ആന്‍റിബയോട്ടിക് കഴിക്കുമ്പോ എന്തെങ്കിലും ഭക്ഷണം കഴിക്കാതെയാ മരുന്നു കഴിക്ക്യാ, നേഴ്സിനു മരുന്നു ഞാന്‍ പറഞ്ഞു തരേണ്ട ഗതിയായി"

റോസമ്മ ചിരിക്കുന്നു..

നീരു: " ഞാന്‍ ഇവിടെയുണ്ടായിട്ടു റോസമ്മക്ക് എന്നെ വിളിക്കാന്‍ തോന്നിയില്ലല്ലോ, കഷ്ടം..വളരെ വിഷമം തോന്നുന്നു.. "

റോസമ്മ: " ഞാന്‍ ശല്യപ്പെടുത്തേണ്ടാന്നു കരുതി.., വേറെയൊന്നും തോന്നരുത്‌.., പ്ലീസ് "

നീരു : " ഈ റോസമ്മയുടെ ഒരു കാര്യം, ഇനി മുതലെങ്കിലും എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറയുവാന്‍ മടിക്കരുത്.. ഞാന്‍ റോസമ്മയോട് മാത്രമാണ് മനസ്സു തുറന്നു സംസാരിക്കാറുള്ളത്, പക്ഷെ റോസമ്മക്ക് എന്നെ അടുത്ത ഒരാളായി കാണുവാന്‍ കഴിയുമോ എന്നറിയില്ല.."

റോസമ്മ: " നീരുവിനെ കണ്ടത് മുതല്‍ എനിക്കൊരു ഹാല്‍ ആണ്, തുറന്നു പറഞ്ഞിട്ടില്ലെങ്കിലും എനിക്ക് നീരുവിനെ വല്യേ ഇഷ്ടാ.. ഇതിന് മുന്‍പ് പറയാതിരുന്നത് നാണം കൊണ്ടാണെന്ന് കൂട്ടിക്കോളൂ.."

നീരു : " ഓ ഇപ്പോഴാണെനിക്ക് സമാധാനമായത്, ഞാന്‍ പോയി കഞ്ഞിയിടട്ടെ.., എനിക്കും കുറച്ചു പാചകമൊക്കെ അറിയാം ട്ടാ"

റോസമ്മ ചിരിക്കുന്നു.. " എന്‍റെ ഭാഗ്യം..!"

നീരു : " ഓ , എന്തെങ്കിലും പറഞ്ഞോ..?"

റോസമ്മ: " നീരുവുണ്ടാക്കിയ കഞ്ഞി കുടിക്കുവാനും വേണം ഒരു ഭാഗ്യം.."

നീരു : " മനസ്സിലായി..മനസ്സിലായി.." എന്ന് പറഞ്ഞു ചിരിച്ചു കൊണ്ടു തലകുലുക്കുന്ന നീരു.

അത് കണ്ടു കുറച്ചു ഉറക്കെ ചിരിക്കുന്ന റോസമ്മ.. പിന്നീട് ശക്തിയായി ചുമക്കുന്നു.. കതകില്‍ പിടിച്ചു കൊണ്ടു റോസമ്മ താഴെയിരിക്കുന്നു.. ഭയത്തോടെ നീരു ഓടി അടുത്ത് ചെല്ലുന്നു..

റോസമ്മയെ സോഫയിലേക്ക് ഇരിക്കുവാന്‍ സഹായിക്കുന്നു.. പിന്നീട് വെള്ളം കുടിക്കുവാന്‍ കൊടുക്കുന്നു.. റോസമ്മ വെള്ളം കുടിച്ചു കൊണ്ടു നീരുവിന്‍റെ ചുമലിലേക്ക് ചായുന്നു..

രംഗത്ത് വെളിച്ചം മങ്ങുന്നു.. ഇമ്പമാര്‍ന്ന ഒരു പ്രണയഗാനം ഒഴുകിവരുന്നു...


നീരുവിന്‍റെ സ്വരം:

കളറെ കരളിന്‍റെ കളറെ
നിന്നേ, എത്രാ ഞാന്‍ കാത്തു
കണ്ണാടി ജാലക പഴുതില്
‍നിന്റെ പുഞ്ചിരി പൂമുഖം

കാത്തുനിന്നെ കരവലയത്തിലോതുക്കി
കരാമയില്‍ ഒന്നുകറങ്ങാന്
‍കളറെ കരളിന്‍റെ കളറെ
കളറെ കരളിന്‍റെ കളറെ

ഏറ്റു പാടുന്ന റോസമ്മയുടെ സ്വരം:

ഹല ഹല ഹല ഹാല്‍
‍നീരുവിനെ കണ്ടാലൊരു ഹാല്‍
‍നാണം വന്ന് മുട്ടിട്ടാ ഹാല്‍
‍ഇത്ര നാളും മുണ്ടാത്ത ഹാല്‍!

നീരുവും റോസമ്മയും ചേര്‍ന്നു പാടുന്നു

കളറെ കരളിന്‍റെ കളറെ
കളറെ കരളിന്‍റെ കളറെ

ഗാനം നിലക്കുമ്പോള്‍, വെളിച്ചം നീരുവിന്‍റെയും റോസമ്മയുടെയും തലക്ക് മുകളില്‍. സ്നേഹത്തോടെ കഞ്ഞി പകര്‍ന്നു കൊടുക്കുന്ന നീരു, രുചിയോടെ കഞ്ഞി കുടിക്കുന്ന റോസമ്മ..നീരുവിനെ നോക്കി ചിരിക്കുന്നു..

റോസമ്മ : " ഇനിമുതല്‍ ഞാന്‍ പട്ടിണി കിടക്കൂല്ല അല്ലെ ? "

നീരു : " എന്താ സംശയം, ഞാന്‍ ഇവിടെയുള്ളിടത്തോളം കാലം റോസമ്മക്ക് ഞാനുണ്ട്. "

റോസമ്മ : തമാശയോടെ " അത് കഴിഞ്ഞാല്‍ ?"

നീരു : ചിരിയോടെ " അത് കഴിഞ്ഞാല്‍ റോസമ്മ എന്‍റെ കൂടെ വന്നേച്ചാല്‍ മതി, ഈ വയറു പട്ടിണി കിടക്കാതെ ഞാന്‍ നോക്കിക്കൊള്ളാം"

റോസമ്മ : " അതിന്, എന്‍റെ അപ്പനെ കണ്ടു ആദ്യം സമ്മതം ചോദിക്കണം, ചുമ്മാതൊന്നും പറഞ്ഞാല്‍ എനിക്കുവരുവാന്‍ പറ്റില്ല, പറഞ്ഞില്ലാന്നു വേണ്ട.."

നീരു : "അതൊക്കെ പ്രത്യേകിച്ച് പറയുവാനുണ്ടോ, അപ്പനല്ല, ദേവേന്ദ്രന്‍റെ അച്ഛന്‍ മുത്തന്‍ പട്ടരാണെങ്കില്‍ കൂടി, ഈ നീരു വന്നു സമ്മതം ചോദിച്ചിരിക്കും.."

റോസമ്മ : ആദരവോടെ " എനിക്കറിയാം, വല്യ ധൈര്യശാലിയാണെന്ന്, എന്നാലും വെറുതെ പറഞ്ഞൂന്ന് മാത്രം.."

നീരുവിന്‍റെ തോളില്‍ ചാരി സോഫയില്‍ ഇരിക്കുന്ന റോസമ്മ. മുഖത്ത് സന്തോഷം.
രംഗത്ത് വെളിച്ചം കുറയുന്നു..

( കര്‍ട്ടന്‍ )

Friday, May 2, 2008

കരളേ നീയാണ് കുളിര് - രംഗം 18

കഥ ഇതുവരെ:- ഷാപ്പന്നൂരില്‍ നിന്നും പറുദീസ തേടിവന്ന നീരുവും പാമുവും ദുബായില്‍ ജീവിതം ആരംഭിക്കുന്നു..അവധി ദിവസം ചിലവഴിക്കാനായി കരാമ സെന്‍റ്ററില്‍ വരുന്നു.. അനൂപിനെ കരാമേലപ്പനെന്നു തെറ്റിധരിച്ചു പാമു ശങ്കരാടിക്കുള്ള (മദ്യം) വരം ചോദിക്കുന്നു.. കരാമ സെന്ററില്‍ വെച്ചു നീരനും പാമുവും കല്ലുവിനെ കണ്ടു മുട്ടുന്നു.. ഗ്രോസറി ഷോപ് തുടങ്ങുവാന്‍ അറബി നീരുവിനെയും പാമുവിനെയും സഹായിക്കുന്നു. നീരു കുളിരുന്ന ഒരു സ്വപ്നം കാണുന്നു, പഴയ ജന്മത്തിലെ വിശ്വസിക്കാനാവാത്ത കഥ സ്വപ്നത്തിലൂടെ അറിയുന്നു. നീരു റോസമ്മയെ പരിചയപ്പെടുന്നു. റോസാമ്മയുടെ റൂം മേറ്റ് ഡോ:നാസ് കാപ്പിലാനുമായി പ്രണയത്തിലാകുന്നു.. പാമുവും നീരുവും ഡോക്ടറെ കാണുന്നു.. കടയിലെത്തുന്ന കാപ്പിലാനുമായി പാമുവും നീരുവും പഴ കാര്യങ്ങള്‍ അയവിറക്കുനു.മരമാക്രി രംഗത്ത് വരുന്നു.കാപ്പി നാട്ടിലെ ഷാപ്പില്‍ കിടന്ന് , ദുബായില്‍ പോയെന്നും അവിടെ നാസ് എന്ന പെണ്‍ കുട്ടിയുമായി പ്രണയത്തില്‍ ആകുന്നതും ,നാസുമായി വഴക്കിട്ട് കാപ്പിയെ നാസ് നാട്ടിലേക്ക് കയറ്റിവിടുന്നതും സ്വപനം കാണുന്നു .സര്‍ഗ എന്ന പുതിയ താരം രംഗത്ത് വരുന്നു . കരമേലപ്പനുമായി വീണ്ടും പാമൂ സന്ധി സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നു . സിമ്രാനെ അങ്ങോട്ടും ഇങ്ങോട്ടും നടത്തിക്കാന്‍ ഉള്ള വരം പാമൂ കഷ്ടപ്പെട്ടു നേടുന്നു . നടന്ന് അവശയായ സിമ്രാന്‍ഒരു പാഠം പഠിക്കുന്നു ..ഗ്രോസേറി ഷോപ്പ് ഉഷാറാക്കാന്‍ ‍തടിമിടുക്കും,തുപ്പലും കൈമുതലായുള്ള മിടുക്കന്മാരെ ആവശ്യ്യമുണ്ടെന്നു പറഞ്ഞു നീരുവും പാമുവും പോസ്റ്ററൊട്ടിക്കുന്നു. ഫാഷന്‍ ഡിസൈനര്‍ സര്‍ഗ്ഗ തന്റെ കണ്ടുപിടുത്തമായ കുളിരാണ്ട്രവുമായി ദുബായിയില്‍ എത്തുന്നു.
-------------------------------------------------------
രചന - നിരക്ഷരന്‍‍.
രംഗത്ത് - മാണിക്യം, ഏറനാടന്‍, പാമരന്‍, നിരക്ഷരന്‍, കുറ്റ്യാടിക്കാരന്‍, തോന്ന്യാസി, റെയര്‍ റോസ് തുടങ്ങിയവര്‍.
-------------------------------------------------------
കര്‍ട്ടന്‍ ഉയരുമ്പോള്‍ കടയുടെ വെളിയിലെ ദൃശ്യം.
തലേന്ന് നിരക്ഷരന്‍ ഒട്ടിച്ച പോസ്റ്ററിന്റെ താഴെ നാലഞ്ച് ഉദ്യോഗാര്‍ത്ഥികള്‍ ക്യൂ നില്‍ക്കുന്നു. അതില്‍ ചിലര്‍ പരിചിത മുഖങ്ങളാണ്. കുറ്റ്യാടിക്കാരന്‍, തോന്ന്യാസി, എന്നിവര്‍. തോന്ന്യാസി നിന്ന നില്‍പ്പില്‍ ട്രെഡ് മില്ലില്‍ എന്നപോലെ ചുമ്മാ ഓടിക്കൊണ്ടിരിക്കുന്നുണ്ട്.

കുളിരേ കരളേ എന്ന ഗാനം വീണ്ടും നിരക്ഷരന്റെ ശബ്ദത്തില്‍ ഒഴുകി വരുന്നു. നീരു സ്റ്റേജിലേക്ക് കയറി വന്ന് കട തുറക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബഹുമാനത്തോടെ ഗുഡ് മോണിങ്ങ് പറയുന്നു..

നീരു - എല്ലാവരും ബഹളമുണ്ടാക്കാതെ അങ്ങ് ഒതുങ്ങി നിന്നേ. പാമരന്‍ വന്നാല്‍ ഉടനെ ഇന്റര്‍വ്യൂ തുടങ്ങാം.

പറഞ്ഞ് തീരുന്നതിന് മുന്‍പ് പാമരന്‍ കടന്നു വരുന്നു. എല്ലാവരേയും ഒരു അധികാരഭാവത്തില്‍ അടിമുടി നോക്കിയതിന് ശേഷം അകത്തേക്ക് പോകുന്നു.

പെട്ടന്ന് റോസമ്മ സ്റ്റേജിലേക്ക് കടന്ന് വരുന്നു. നീരു ആകപ്പാടെ പരവശനാകുന്നു.

റോസമ്മ - നീരൂ എന്തൊക്കെയാണ് വിശേഷങ്ങള്‍ ?

നീരു - നല്ല കുളിരാണ് റോസമ്മേ ?

റോസ് - അതിനല്ലേ ആ ഫാഷന്‍ ഡിസൈനറ് സിമ്രാന്‍, കുളിരാണ്ട്രം മാര്‍ക്കറ്റില്‍ ഇറക്കിയിരിക്കുന്നത്. അതൊരെണ്ണം വാങ്ങിക്കൂടേ ?

നീരു - ഓ ..അതൊന്നും വേണ്ട റോസമ്മേ. എനിക്കീ കുളിര് , റോസമ്മേനെ കാണുമ്പോള്‍ മാത്രേയുള്ളൂ.

റോസ് - കൊച്ചുകള്ളാ. അപ്പോ ഈ കുളിരാണ്ട്രം കൊണ്ടൊന്നും നീരൂന്റെ കുളിര് മാറൂലല്ലേ ?

നീരു - ഇല്ലെന്റെ റോസമ്മേ . റോസമ്മ ഇടയ്ക്കൊക്കെ ഈ വഴി വന്ന് കടയിലൊക്കെ ഒന്ന് കയറി ഇറങ്ങിയാല്‍ മാറാവുന്ന കുളിരേ എനിക്കുള്ളൂ.

റോസ് - അത് ഞാനേറ്റു. പക്ഷെ അതിന് പകരം ആ സിമ്രാന്റെ കുളിരാണ്ട്രം കടയില് വില്‍ക്കാന്‍ വെക്കണം. പറ്റുമോ ? അവളെനിക്ക് കമ്മീഷന്‍ തരാമെന്നേറ്റിട്ടുണ്ട്. കുറച്ച് കമ്മീഷന്‍ ഞാന്‍ നീരൂനും വാങ്ങിത്തരാം.

നീരു - അത് ഞാനേറ്റു റോസാമ്മേ..

റോസ് - എങ്കില്‍ ഞാന്‍ പോകുന്നു. പിന്നെ കാണാം.

നീരു- കാണാം. കാണണം. കുഴയ്‌ക്കരുത്.

റോസ് - (ഒരു ശൃംഗാരച്ചിരിയോടെ) ഇല്ലെന്നേ...ഹോ..ഈ നീരൂന്റെ ഒരു കാര്യം.
റോസാമ്മ രംഗം വിടുന്നു. കുളിര് കോരി നില്‍ക്കുന്ന നീരു ഒരലര്‍ച്ച കേട്ട് ഞെട്ടിത്തിരിയുന്നു.
പാമരന്‍ തൊട്ടു പിന്നില്‍ അലറിക്കൊണ്ട് നില്‍ക്കുന്നുണ്ട്.

പാമ - പോയോടാ അവള് , ആ കുളിരാണ്ട്രം റോസമ്മ. കടേല് നല്ല തിരക്കുള്ള സമയത്താണ് അവന്റേം അവള്‍ടേം ഒരു കുളിര് കോരല്.

നീരു - കുളിരാണ്ട്രം റോസമ്മയല്ല പാമാരാ, കുളിരാണ്ട്രം സിമ്രാനാ.

പാമ - ആരായാലും കൊള്ളാം, കമ്മീഷന്‍ നല്ലോണം കിട്ടാതെ അതൊന്നും ഈ കടേല് വില്‍ക്കാന്‍ പറ്റില്ല.

നീരു - അതൊക്കെ ഞാന്‍ വാങ്ങിച്ച് തരാം. നീയൊന്ന് അടങ്ങ് പാമാരാ....

പാമ - നീ‍ ഏറ്റെങ്കില്‍ കുളിരാണ്ട്രം കടേല് വില്‍ക്കണതിന് എനിക്ക് വിരോധമൊന്നുമില്ല.

നീരു - (വിഷയം മാറ്റുന്നു.) പാമരാ..നമുക്ക് ഇന്റര്‍‌വ്യൂ തുടങ്ങണ്ടേ ?

പാമ - (അര്‍ത്ഥം വെച്ച് ) ശരി ശരി തുടങ്ങിക്കളയാം.

(ലൈറ്റ് ചെറുതായി മങ്ങുന്നു. 10 സെക്കന്റുകള്‍ക്കകം വേദിയില്‍ പ്രകാശം വീഴുമ്പോള്‍ കടയുടെ ഉള്‍ഭാഗം. മേശയ്ക്ക് പിന്നില്‍ രണ്ട് കസേരകളിലായി ഇരിക്കുന്ന പാമരനും, നിരക്ഷരനും.)

ആദ്യത്തെ ഉദ്യോഗാര്‍ത്ഥി കടന്നുവരുന്നു, ഇരിക്കുന്നു. പാമരനും നീരക്ഷരനും എന്തൊക്കെയോ ചോദ്യങ്ങള്‍ ചോദിക്കുന്നത് കാണാം. ഉദ്യോഗാര്‍ത്ഥി നാക്ക് നീട്ടുന്നതും ഇടയ്‌ക്കിടെ കാണാം. കുറച്ച് കഴിഞ്ഞ് ആദ്യത്തെ ഉദ്യോഗാര്‍ത്ഥി എഴുന്നേറ്റ് പോകുന്നു.

അടുത്തതായി കുറ്റ്‌യാടിക്കാ‍രന്‍ സ്റ്റേജിലേക്ക് കടന്നു വരുന്നു.

പാമ - കടയിലെ പണിയൊക്കെ എടുക്കുമോ ?

കുറ്റ്യാടി - എന്തൊക്കെയാണ് പണികള്‍ ?

പാമ - ഒരു ഗ്രോസറി കടയിലെ എല്ലാ പണികളും ചെയ്യണം. ഹോം ഡെലിവറി ചെയ്യണം. പിന്നെ വൈകീട്ട് ക്യാഷ് എണ്ണുന്ന സമയത്ത് നാക്ക് നീട്ടിയിരിക്കണം. തുപ്പല് എടുക്കാന്‍ വേണ്ടിയാ.

കുറ്റ്യാടി - ശരി സമ്മതിച്ചു.
(ഈ സമയം നീരു ഇടപെടുന്നു. പാമരനെ ആംഗ്യം കാണിച്ച് ദൂരെ മാറ്റി നിര്‍ത്തി പതുക്കെ സംസാരിക്കുന്നു.)

നീരു - ഇവനെ പണിക്ക് പറ്റുമെന്ന് തോന്നുന്നില്ല.

പാമ - അതെന്താ ?

നീരു - ഇവന് നാട്ടില് ഉത്സവപ്പറമ്പില് ചായ, പയം‌പൊരി, പരിപ്പുവട കച്ചവടമായിരുന്നു.

പാമ - അതുകൊണ്ടെന്താ കുഴപ്പം ?

നീരു - അതാണല്ലോ കുഴപ്പം !! വൈകുന്നേരമാകുമ്പോഴേക്കും ഇവന്റെ വായിലെ തുപ്പലെല്ലാം വറ്റും. പിന്നെ കാശെണ്ണലൊന്നും നടക്കില്ല.

പാമ - അങ്ങിനെ ഒരു പ്രശ്നമുണ്ടോ ? എങ്കില്‍ ഇവനെ ഒഴിവാക്കിയേക്കാം. സാധാരണ ഇന്റര്‍വ്യൂ ചെയ്ത് കഴിയുമ്പോള്‍ അടിക്കുന്ന ഒരു നമ്പറുണ്ട് അതിവനോട് അടിച്ചേക്കാം.

നീരു - അതെന്ത് നമ്പറാ ?

പാമ - "വി വില്‍ ലെറ്റ് യു നോ" എന്നങ്ങ് കാച്ചിയാല്‍ മതി. അതോടെ അവന് കാര്യം മനസ്സിലായിക്കോളും.

നീരു - എന്നാപ്പിന്നെ അതങ്ങ് കാച്ചിയേര്.
പാ‍മരനും, നിരക്ഷരനും തിരിച്ച് കുറ്റ്യാടിക്കാരന്റെ അടുത്ത് വരുന്നു.

പാമ - തല്‍ക്കാലം ഇന്റര്‍വ്യൂ കഴിഞ്ഞു. റിസല്‍ട്ട് " വി വില്‍ ലെറ്റ് യൂ നോ"

കുറ്റ്യാടി - (മുഖം വാടുന്നു) ഓക്കെ സാര്‍. (സ്ഥലം കാലിയാക്കുന്നു.)
പാമ - നീരൂ,..നീ പോയി അടുത്തവനെ വിളിക്ക്.

നിരക്ഷരന്‍ സ്റ്റേജില്‍ നിന്നും പുറത്തേക്ക് പോകുന്നു. 10 സെക്കന്റിനകം തോന്ന്യാസിയുമായി മടങ്ങി വരുന്നു.
തോന്ന്യാസി ഇപ്പോഴും ട്രെഡ് മില്ല് ഓട്ടം തുടരുന്നുണ്ട്.

പാമ - ഇരിക്കൂ മിസ്റ്റര്‍ തോന്ന്യാസീ

തോന്ന്യാസി - എനിക്ക് ഇരിക്കാന്‍ പറ്റില്ല. എപ്പോഴും ഇങ്ങനെ ഓടിക്കൊണ്ടിരിക്കണം.

പാമ - അതെന്താ നിനക്ക് മൂലക്കുരുവിന്റെ അസുഖം ഉണ്ടോ ?

തോന്ന്യാസി - അതൊന്നുമില്ല.

പാമ - പിന്നെന്താ ?

തോന്ന്യാസി - ഈ ഓട്ടം എന്റെ ഒരു ശീലമായിപ്പോയി.
(ഈ സമയം നീരക്ഷരന്‍ വീണ്ടും ഇടപെട്ട് പാമരനെ മാറ്റി നിര്‍ത്തി രഹസ്യം പറയുന്നു.)

നീരു - ഇവനെ കടയിലെടുത്താല്‍ ശരിയാകില്ല.

പാമ - ഇവനെന്താ കുഴപ്പം, ആ ഓട്ടം ഒഴിച്ചാല്‍ ?

നീരു - ആ ഓട്ടം തന്നെയാ കുഴപ്പം. അവനെന്താ ഇങ്ങനെ കിടന്ന് ഓടുന്നതെന്നറിയാമോ ?

പാമ - എനിക്കറിയില്ല, നീ തന്നെ പറയ്.

നീരു - ഇവന്‍ സകലമാന തോന്ന്യാസങ്ങളും ഒപ്പിക്കും, എന്നിട്ട് ആള്‍ക്കാര് പിടിക്കാന്‍ വരുമ്പോള്‍ ഓടുന്ന ഓട്ടമാണിത്. അല്ലാതെ ഇതിവന്റെ ചുമ്മാതെയുള്ള ഒരു ശീലമൊന്നുമല്ല. ഉറക്കത്തില് വരെ ഇവന്‍ ഈ ഓട്ടമാ. ഇവനെ കടയില് നിര്‍ത്ത്യാല് കടയില്‍ക്കിടന്ന് ഓടി ഓടി കടയുടെ അകം‌പൊറം മറിച്ചുകളയും ഇവന്‍.

പാമ - എങ്കിപ്പിന്നെ ഇവനേം " വീ വില്‍ ലെറ്റ് യു നോ" ആക്കിക്കളയാം.

നീരു - ഇപ്രാവശ്യം അത് ഞാന്‍ പറഞ്ഞോളാം. എന്റെ ഒരു പൂതിയാണത്.

പാമ - ഓ ശരി നീ തന്നെ പറഞ്ഞോളൂ.
(പാമരനും നിരക്ഷരനും വീണ്ടും തോന്ന്യാസി ഇരിക്കുന്നിടത്തെത്തുന്നു.)

നീരു - ഇന്റര്‍വ്യൂ കഴിഞ്ഞു. " വി വില്‍ 'ഞൊട്ട്' യൂ നോ"

തോന്ന്യാസി - (ചൂടാകുന്നു.) എന്താ പറഞ്ഞത് ? എന്നെ ഞൊട്ടിക്കളയുമെന്നോ ? അത്രയ്ക്കായോ ?

(പാമരന്‍ കയറി ഇടപെടുന്നു.)

പാമ - " വി വില്‍ ലെറ്റ് യൂ നോ" എന്നാണവന്‍ പറഞ്ഞത്. അക്ഷരാഭ്യാസം ഇല്ലാത്തതുകൊണ്ട് പറഞ്ഞപ്പോള്‍ മാറിപ്പോയതാ.

തോന്ന്യാസി - അത് ശരി. അക്ഷരാഭ്യാസം ഇല്ലാത്തവന്മാരാണല്ലേ ഇന്റര്‍വ്യൂ നടത്തുന്നത് ? നിന്റെ കടേല് പണി ചോദിച്ചു വന്ന എന്നെപ്പറഞ്ഞാല്‍ മതിയല്ലോ ? തോന്ന്യാസീന്റടുത്ത് തോന്ന്യാസം ഇറക്കുന്നോ ?
(ഇത് പറഞ്ഞുതീര്‍ന്നതും, ഓട്ടം നിറുത്തിയിട്ടില്ലാത്തതുകൊണ്ട് തോന്ന്യാസി കടയുടെ (സ്റ്റേജിന് വെളിയില്‍)പുറത്തെത്തുന്നു.)

പാമ - ഇനിയാരെങ്കിലും ഉണ്ടോ ബാക്കി എന്ന് നോക്ക്.

നീരു - ഇതിനിടയില്‍ ഞാനൊന്ന് പുറത്ത് പോയി നോക്കി. ഇനി ഒരുത്തന്‍ മാത്രമേ അവിടെ ബാക്കിയുള്ളൂ.

പാമ - നമ്മള്‍ കട തുറക്കുമ്പോള്‍ കുറേപ്പേര്‍ ഉണ്ടായിരുന്നതാണല്ലോ ? എല്ലാവരും എവിടെപ്പോയി ?

നീരു - ആദ്യം വെളിയിലിറങ്ങിയ ആ കുറ്റ്യാടിക്കാരന്‍ നമുക്കിട്ട് പണി തന്നു. അവന്‍ എല്ലാരോടും പറഞ്ഞു, നമ്മളിവിടെ രാവിലെ മുതല്‍ വൈകീട്ട് വരെ നോട്ടെണ്ണാന്‍ തുപ്പല് എടുക്കുന്ന പണിക്കാണ് ആളെ എടുക്കുന്നതെന്ന്. അത് കേട്ട് എല്ലാരും സ്ഥലം കാലിയാക്കി.

പാമ - എന്നാപ്പിന്നെ ആ ബാക്കിയുള്ളവനെ വിളിക്ക്.

(നീരു പുറത്തേക്ക് പോയി അടുത്ത ഉദ്യോഗാര്‍ത്ഥിയുമായി കടന്നു വരുന്നു.
ആകപ്പാടെ ഒരു വില്ലന്‍ ലുക്കുണ്ട് പുതിയ കക്ഷിക്ക്.)

പാമ - (പുതിയ കക്ഷിയോട്)ഇരിക്കൂ.

അയാള്‍ ഇരിക്കുന്നു. എന്നിട്ട് ഒരു കാല് മറ്റേക്കാലില്‍ കയറ്റിവെക്കുന്നു.

പാമ - പേരെന്താ ?

പുതിയ കക്ഷി - ഏറനാടന്‍.

പാമ : നാടനായാലും കൊള്ളാം ഫോറിനായാലും കൊള്ളാം. എന്താണ് വിദ്യാഭ്യാസയോഗ്യത?

ഏറനാടന്‍ : (അഭിമാ‍നപൂര്‍വ്വം) നാലാം ക്ലാസ്സ് പാസ്സായിട്ടുണ്ട്.

പാമു : (പുച്ഛത്തില്‍) വെറും നാലാം ക്ലാസ്സോ?

ഏറനാടന്‍ : (വീണ്ടും അഭിമാനപൂര്‍വ്വം) പതിനഞ്ചാം വയസ്സില്‍ ഗുസ്തിമത്സരത്തില്‍ ഒന്നാമതെത്തിയിട്ടുണ്ട്
(മനസ്സില്‍ ഓര്‍ക്കുന്നു. “വീട്ടിലെ കോഴിക്കൂട്ടില്‍ നിന്ന്‌ മുട്ട മോഷ്ടിച്ചതിന്‍ വെറും 7 വയസ്സുകാരനായ അയല്‍പ്പക്കക്കാരന്‍ ചെക്കനുമായാണ് ഗുസ്തി പിടിച്ചതെന്ന് ഈ പഹയന്മാര്‍ അറിയാമ്പോണില്ലല്ലോ“ ?)

പാമു : (പുച്ഛത്തില്‍ ) ഹ ഹ നാലാം ക്ലാസ്സും ഗുസ്തിയും...

നീരു : (പാമുവിന്റെചെവിയില്‍) ഗുസ്തിക്കാരനാണെങ്കില്‍ നമുക്ക് ഉപകരിക്കും
പാമു : ശരി ശരി.(ഏറുവിനോട് തിരിഞ്ഞ്) കടയിലെ പണിയെല്ലാം എടുത്തോണം. പറ്റ്വോ ?

ഏറനാടന്‍ - ഓ ഏറ്റു. എന്തൊക്കെയാ പണി.

പാമ - ഗ്രോസറി കടേലെ എല്ലാപ്പണീം ചെയ്യണം. ഹോം ഡെലിവറി ചെയ്യണം, പിന്നെ കടേല് വന്ന് സാധനങ്ങള്‍ അടിച്ചുമാറ്റുന്ന തലതെറിച്ച അറബിച്ചെക്കന്മാര്‍ക്കിട്ട് പണി കൊടുക്കണം. വൈകീട്ട് ക്യാഷ് എണ്ണുമ്പോള്‍ തുപ്പലെടുക്കാന്‍ നാക്ക് നീട്ടിയിരിക്കണം.

ഏറനാടന്‍ - അറബിച്ചെക്കന്മാരെ പൂട്ടണ കാര്യം എനിക്ക് വിട്ടേര്. തുപ്പലെടുക്കാന്‍ നാക്ക് നീട്ടിയിരിക്കാനും വിരോധമില്ല. പക്ഷെ കൈ കൊണ്ട് തുപ്പലെടുക്കുന്ന കൂട്ടത്തില്‍ നിങ്ങള് ഇടയ്ക്കിടയ്ക്ക് വല്ല അച്ചാറും നാക്കിലേക്ക് തേച്ച് തന്നാല്‍ ഞമ്മക്കൊരു ടൈം പാസ്സായിക്കിട്ടും. നിങ്ങള്‍ക്ക് നല്ല ഫ്രഷ് തുപ്പല് കിട്ടുകേം ചെയ്യും. പക്ഷേ വീടുകളില്‍ പോയി ഡെലിവറി ചെയ്യാനൊന്നും എനിക്ക് പറ്റില്ല. അതൊക്കെ പെണ്ണുങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്റാ. ആണുങ്ങളെങ്ങിനെയാ ഡെലിവറി ചെയ്യുന്നത്. ഈ ദുബായീലൊക്കെ ആണുങ്ങളാണോ പ്രസവിക്കുന്നത് ?

പാമ - എടോ ഫോറീനേറാ...സോറി ഏറനാടാ. ഡെലിവറീന്ന് പറഞ്ഞാല് പ്രസവമല്ല. ഓര്‍ഡറ് അനുസരിച്ചുള്ള സാധനങ്ങള്‍ വീടുകളില്‍ കൊണ്ടുപോയി കൊടുക്കണം. അതിനെയാണ് ഡെലിവറീന്ന് പറഞ്ഞത്.

ഏറനാടന്‍ - ഓ അതാണാ ഡെലിവറി ? ആ ഡെലിവറി ഞാനേറ്റു, എത്ര പ്രാവശ്യം ചെയ്യണോന്ന് മാത്രം പറഞ്ഞാല്‍ മതി.

പാമ - എങ്കിപ്പിന്നെ നാളെത്തന്നെ പണി തൊടങ്ങിക്കോ.

ഏറനാടന്‍ - ശംബളം എന്ത് തരും ?

പാമ - 800 ദിര്‍ഹം തരും. പിന്നെ ഗോഡൊണിന്റെ സൈഡിലൊരു മുറിയുണ്ട്. അതില് കിടക്കാനുള്ള സൌകര്യവും തരും. അതിന് മാത്രം 1000 ദിര്‍ഹംസ് ആകും ഈ നാട്ടില്. പറ്റുമെങ്കില്‍ ഇപ്പോ പറയണം.

ഏറനാടന്‍ - ശരി ഏറ്റു. നാളെ പണി കൊടുത്തേക്കാം. സോറി,..നാളെ പണി തുടങ്ങിയേക്കാം.

ലൈറ്റ് മങ്ങുന്നു. വീണ്ടും ലൈറ്റ് വരുമ്പോള്‍ കടയുടെ ഉള്‍ഭാഗം തന്നെയാണ് സ്റ്റേജില്‍.പാമരന്‍ ക്യാഷ്ഹ് കൌണ്ടറില്‍ ഇരിക്കുന്നുണ്ട്. കടയിലേക്ക് ബുര്‍ക്കയെല്ലാം ഇട്ട് ഒരു അറബിപ്പെണ്ണ് (മാണിക്യം ചേച്ചീയാണ് ഈ റോളില്‍ വരുന്നത്) കടന്നു വരുന്നു.

റാക്കില്‍ നിന്ന് എന്തൊക്കെയോ സാധനങ്ങള്‍ എടുക്കുന്നുണ്ട്. അതിനിടയില്‍ അതെല്ലാം നോക്കി ഏറനാടന്‍ അവിടെ ചുറ്റിപ്പറ്റി നിക്കുന്നുണ്ട്. അറബിപ്പെണ്ണ് എറനാടനേയും ശ്രദ്ധിക്കുന്നുണ്ട്. ഈ സംഭവം കുറേ നേരം ആവര്‍ത്തിക്കുന്നു. അറബിപ്പെണ്ണ് പോകുന്നിടത്തെല്ലാം ഏറനാടന്‍ പിന്തുടരുന്നുണ്ട്. അവര്‍ക്കത് തീരെ പിടിച്ചിട്ടില്ലെന്ന് സ്പോട്ട് ലൈറ്റ് അവരുടെ മുഖത്ത് വീഴുമ്പോള്‍ കൃത്യമായി മനസ്സിലാകുന്നുണ്ട്.

പെട്ടെന്ന് അവള്‍ ഏറനാടന്റെ അടുത്തേക്ക് വരുന്നു.

അറബിപ്പെണ്ണ് (മാണിക്യം) - ശൂ ആദാ ? ( എന്താണ് ഹേ )

ഏറനാടന്‍ - ആദാ ആദാ... (തപ്പിക്കളിക്കുന്നു)

മാണിക്യം - ശൂ ആദാ മസ്ക്കരാ ? ( 'തമാശ കളിക്കുന്നോടാ എരപ്പേ' എന്ന് തര്‍ജ്ജിമ)

ഏറനാടന്‍ - മസ്ക്കര ആദാ ആദാ...(പിന്നേം തപ്പിക്കളിക്കുന്നു)
ഈ സമയം മാണിക്യം കുനിഞ്ഞ് കാലിലെ ചെരിപ്പ് ഊരുന്നതും ഏറനാടന്റെ ചെള്ളയ്ക്കിട്ട് നല്ലൊരു പൂശ് കൊടുക്കുന്നതും പെട്ടെന്ന് കഴിയുന്നു.

സ്റ്റേജിലെ ലൈറ്റ് പലപ്രാവശ്യം മിന്നിമിന്നിക്കത്തുന്നു.
ദേഷ്യത്തില്‍ മാണിക്യം ചവിട്ടിപ്പൊട്ടിച്ച് പുറത്തേക്ക് പോകുന്നതോടെ ലൈറ്റ് അണയുന്നു. കര്‍ട്ടന്‍ വീഴുന്നു.

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.