അന്തേവാസികള്‍

Monday, April 28, 2008

പുറംചൊറിയല്‍

നിനക്ക് ചൊറിയാന്‍ ഇഷ്ടമാണെങ്കില്‍
നിനക്കു ചൊറിയാന്‍ ഒരു പുറം തരാം
നന്നായി തന്നെ നീ ചൊറിയണം

ആദ്യമായ്

നിന്‍റെ കൂര്‍ത്തു മൂര്‍പ്പിച്ച നഖങ്ങള്‍
നന്നായ്‌ വാസന സോപ്പിട്ടു കഴുകേണം
നിന്‍റെ അണുക്കള്‍ നിറഞ്ഞ
നഖങ്ങള്‍ ചെത്തി വെടിപ്പാക്കണം

ചൊറിയുമ്പോള്‍ രക്തം പൊടിയരുത്
ആളെ കണ്ടു തന്നെ ചൊറിയണം

സ്നേഹത്തിന്‍ കുഴമ്പ്‌ നിന്‍റെ കൈവെള്ളയില്‍
ചെറു ചൂടായ് തേച്ച് പിടിപ്പിക്കേണം

നട്ടെല്ലിന്‍ താഴെ നിന്നും തുടങ്ങേണം
അതു മെല്ലെ മുകളിലേക്ക്
ചെറു ചെറു വൃത്തങ്ങളായ് കയറണം
ചൊറിയുമ്പോള്‍ നന്നായ്‌ സുഖിപ്പിക്കേണം

ഇത്രയും കാര്യങ്ങള്‍ നീ ഓര്‍ക്കുകില്‍

ഇനി നിനക്ക് ചൊറിയാം

Thursday, April 24, 2008

കരളേ നീയാണ് കുളിര് -17

കഥ ഇതുവരെ:- ഷാപ്പന്നൂരില്‍ നിന്നും പറുദീസ തേടിവന്ന നീരുവും പാമുവും ദുബായില്‍ ജീവിതം ആരംഭിക്കുന്നു..അവധി ദിവസം ചിലവഴിക്കാനായി കരാമ സെന്‍റ്ററില്‍ വരുന്നു.. അനൂപിനെ കരാമേലപ്പനെന്നു തെറ്റിധരിച്ചു പാമു ശങ്കരാടിക്കുള്ള (മദ്യം) വരം ചോദിക്കുന്നു.. കരാമ സെന്ററില്‍ വെച്ചു നീരനും പാമുവും കല്ലുവിനെ കണ്ടു മുട്ടുന്നു.. ഗ്രോസറി ഷോപ് തുടങ്ങുവാന്‍ അറബി നീരുവിനെയും പാമുവിനെയും സഹായിക്കുന്നു. നീരു കുളിരുന്ന ഒരു സ്വപ്നം കാണുന്നു, പഴയ ജന്മത്തിലെ വിശ്വസിക്കാനാവാത്ത കഥ സ്വപ്നത്തിലൂടെ അറിയുന്നു. നീരു റോസമ്മയെ പരിചയപ്പെടുന്നു. റോസാമ്മയുടെ റൂം മേറ്റ് ഡോ:നാസ് കാപ്പിലാനുമായി പ്രണയത്തിലാകുന്നു.. പാമുവും നീരുവും ഡോക്ടറെ കാണുന്നു.. കടയിലെത്തുന്ന കാപ്പിലാനുമായി പാമുവും നീരുവും പഴ കാര്യങ്ങള്‍ അയവിറക്കുനു.മരമാക്രി രംഗത്ത് വരുന്നു.കാപ്പി നാട്ടിലെ ഷാപ്പില്‍ കിടന്ന് , ദുബായില്‍ പോയെന്നും അവിടെ നാസ് എന്ന പെണ്‍ കുട്ടിയുമായി പ്രണയത്തില്‍ ആകുന്നതും ,നാസുമായി വഴക്കിട്ട് കാപ്പിയെ നാസ് നാട്ടിലേക്ക് കയറ്റിവിടുന്നതും സ്വപനം കാണുന്നു .സര്‍ഗ എന്ന പുതിയ താരം രംഗത്ത് വരുന്നു . കരമേലപ്പനുമായി വീണ്ടും പാമൂ സന്ധി സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നു . സിമ്രാനെ അങ്ങോട്ടും ഇങ്ങോട്ടും നടത്തിക്കാന്‍ ഉള്ള വരം പാമൂ കഷ്ടപ്പെട്ടു നേടുന്നു . നടന്ന് അവശയായ സിമ്രാന്‍ഒരു പാഠം പഠിക്കുന്നു ..ഗ്രോസേറി ഷോപ്പ് ഉഷാറാക്കാന്‍ ‍തടിമിടുക്കും,തുപ്പലും കൈമുതലായുള്ള മിടുക്കന്മാരെ ആവശ്യ്യമുണ്ടെന്നു പറഞ്ഞു നീരുവും പാമുവും പോസ്റ്ററൊട്ടിക്കുന്നു...


തുടര്‍ന്നു കാണുക......

രചന :റോസ്
ഗാനരചന :റോസ്
രംഗത്ത് :റോസ്,സര്‍ഗ്ഗ .


രംഗം 17

കര്‍ട്ടന്‍ ഉയരുമ്പോള്‍ കാണുന്നതു ഹോസ്പിറ്റലില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞിറങ്ങി വരുന്ന റോസമ്മയെ..വഴിയില്‍ കാണുന്ന ഓരോ മനുഷ്യ ജീവിയേം തന്റെ നിരീക്ഷണവലയത്തിലാക്കിയാണു‍ നടപ്പ്...‍നിരീക്ഷിച്ച് നിരീക്ഷിച്ചു പോകുന്നതിനിടയിലാണു തന്റെ തലയേക്കാള്‍‍ വലുപ്പത്തില്‍ സട പോലുള്ള മുടിയുമായി ഒരു യുവതി പ്രത്യക്ഷമാവുന്നതു....[ഞെട്ടിപ്പിക്കുന്ന പശ്ചാത്തല സംഗീതം മുഴങ്ങുന്നു..‍]...സട ഇടയ്ക്കിടയ്ക്ക് മാടിയൊതുക്കി വലത്തേക്കയ്യില്‍ നിന്നും വാനിറ്റി ബാഗ് ഇടത്തേക്കയ്യിലേക്കും,തിരിച്ചങ്ങോട്ടും മാറ്റി പൂച്ച നടത്തം നടത്തി വരുന്ന യുവതിയെ കണ്ട് റോസാമ്മ അന്തം വിടുന്നു...യുവതി റോസാമ്മയെ മറികടന്നു പോവുമ്പോള്‍ റോസാമ്മയില്‍ ഗതകാലസ്മരണകളുടെ തള്ളികയറ്റം ഉണ്ടാവുന്നു...യുവതിയുടെ പിറകെ പാഞ്ഞുചെല്ലുന്ന റോസാമ്മ...‍


റോസാമ്മ (യുവതിയുടെ മുഖത്തെ കൂളിംഗ് ഗ്ലാസ്സ് വലിച്ചൂരി മാറ്റിക്കൊണ്ട്) :-എടീ സിമ്രണേ..കര്‍ത്താവേ..അപ്പോള്‍‍ എനിക്കാളു മാറിയില്ല..എനിക്കു വിശ്വസിക്കാന്‍ വയ്യല്ലോടീ..നീയെങ്ങനെ ഇവിടെ വന്നുപെട്ടു??

സര്‍ഗ്ഗ :-(അപ്രതീക്ഷിത ആക്രമണത്തില്‍ ഞെട്ടിത്തരിച്ചു നില്‍ക്കുന്നു..ബോധം വീണ്ടെടുക്കുന്നു..)ങ്ങേ...ഇതാരു‍‍..റോസാമ്മയല്ലേ..പഴേപോലെ തന്നെ ഇപ്പോഴും...മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോടീ...നീയിതെങ്ങനെ ഇവിടെ പൊട്ടിമുളച്ചു??

റോസാമ്മ :-കൊള്ളാം..ഇവിടുത്തെ ഹോസ്പിറ്റലിലെ നേഴ്സല്ലേ ഞാന്‍........എങ്കിലും ഒന്നാം ക്ലാസ്സ് മുതല്‍ പത്തുകൊല്ലം ഒരുമിച്ചു ഉണ്ടുറങ്ങി നടന്നിട്ട് നിനക്കെന്നെ മനസ്സിലായില്ലല്ലേ.....നീയൊന്നും പറയണ്ട..ഇത്രക്കൊക്കെ ഉള്ളൂ നിന്റെയൊക്കെ സ്നേഹം.........

സര്‍ഗ്ഗ :-ക്ഷമിക്കെന്റെ റോസാമ്മേ....എത്രയെത്ര ചിന്തകളാ എന്റെ തലയില്‍ കൂടെ ഓടുന്നതെന്ന് നിനക്കറിയാഞ്ഞിട്ടാ.......

റോസ് :-അതു തല കണ്ടാലും പറയും..എന്തു കോലമാടീ ഇതു.....സിംഹത്തിന്റെ സടയോ..പനംകുല പോലത്തെ മുടിയുടെ ഇപ്പോഴത്തെ കോലം കണ്ടിട്ടു എനിക്കു ബോധക്ഷയം വരുന്നു.........

സര്‍ഗ്ഗ :-മണ്ടീ..നിന്റെ സ്വഭാവവും പഴേതു തന്നെ..പനംകുല പോലെ മുടി വച്ചോണ്ടിരുന്നിട്ടു എന്തു കാര്യം.?.പേനുകള്‍ക്കും,താരനും മാളമുണ്ടാക്കി കൊടുക്കണമെന്ന് ‍എനിക്കാഗ്രഹമില്ല...ഇതാണിപ്പോഴത്തെ ഏറ്റവും പുതിയ ഹെയര്‍ സ്റ്റൈല്‍..ഒരു ഫാഷന്‍ ഡിസൈനര്‍ അടി തൊട്ട് മുടി വരെ എല്ലാത്തിലും മുന്‍പന്തിയിലായിരിക്കണം...വരാന്‍ പോകുന്ന സിനിമയിലെ ഐശ്വര്യ ഉപയോഗിക്കുന്ന സ്റ്റൈലാണു‍ എന്റെ തലയിലിരുന്നു വെട്ടിത്തിളങ്ങുന്നതെന്നു നീയോര്‍ക്കണം....ഇതിന്റെ പേരാണു സിംഹോസിമ്രണോപതിക് ട്രീറ്റ്മെന്റ്.. ..

റോസ് :-എന്ത്..ഫാഷന്‍ ഡിസൈനറോ..നീയോ.....ഇവിടെകിടന്ന് നീയെന്തു ഡിസൈന്‍ ചെയ്യാനാ?ഈ പര്‍ദ്ദയിലും,കബൂസിലും എന്തു ചെയ്യാന്‍ പറ്റും...നീ തെണ്ടികുത്തുപാള എടുക്കും...പിന്നെ കണ്ടിട്ടും നിനക്ക് ട്രീറ്റ്മെന്റിന്റെ കുറവുണ്ടെന്നു മനസ്സിലായി......

സര്‍ഗ്ഗ :-നീ കാത്തിരുന്നു കാണെടീ റോസാമ്മേ...എന്റെ ഫാഷന്‍ പരീക്ഷണങ്ങള്‍ അറബിനാ‍ടിന്റെ മുഖഛായ തന്നെ മാറ്റിമറിക്കും....

[പതുക്കെ]..അതിനുമുന്‍പെന്റെ മുഖഛായ ആരും മാറ്റാതിരുന്നാല്‍ മതിയാരുന്നു....

റോസ് :-ഇനി അറബികളെയൊക്കെ ഏതൊക്കെ കോലത്തില്‍ കാണേണ്ടി വരുമോയെന്തോ..??..സിമ്രണേ..എന്തായാലും നീയെന്റെ ഫ്ലാറ്റില്‍ കേറിയിട്ടു പോയാല്‍ മതി..അക്കാണുന്ന ഗ്രോസറിഷോപ്പിന്റെ ഇടത്തൂ വശത്തായിട്ടാ എന്റെ ഫ്ലാറ്റ്.....

[ഇതുപറയുമ്പോള്‍ തന്നെ കുളിരിലാടിയുലയുന്ന റോസാമ്മ]

പെട്ടെന്നാണു സിമ്രന്റെ മൊബൈല്‍ ചിലക്കുന്നതു..


"കരളേ..,കരളിന്റെ കുളിരേ
കുളിരൊന്നു മാറ്റിത്തരൂ
കുളിരേ..,കുളിരിന്റെ കരളേ
കുളിരാണ്ട്രമൊന്നു തരൂ.."

ഫോണെടുത്തു ഗൌരവത്തോടെ സര്‍ഗ്ഗ ..


സര്‍ഗ്ഗ :-എന്താണു..ഓര്‍ഡര്‍ കൂടിയെന്നോ..കുളിരാണ്ട്രം ഇനിയും വേണമെന്നോ..ശരി..ശരി..ഞാന്‍ വീണ്ടും ഡിസൈന്‍ ചെയ്യുന്നുണ്ടു പുതിയ ഭാവങ്ങളില്‍..പുതിയ നിറങ്ങളില്‍.....ശരി........ശരി..

റോസ് :-[ഒന്നും പിടികിട്ടാതെ വായും പൊളിച്ചു നില്‍ക്കുന്നു ]..ങ്ഹേ..അതെന്തുവാടീ സിമ്രണേ ആ കുന്ത്രാണ്ടം..കുളിരാണ്ട്രമോ..??


സര്‍ഗ്ഗ :-ഹോ..അതോ..അതു നിനക്കൊന്നും പറ്റിയതല്ലെടീ...പ്രണയക്കുളിരില്‍ നട്ടം തിരിയുന്നവര്‍ക്കു വേണ്ടി ഞാന്‍ ഡിസൈന്‍ ചെയ്തു മാര്‍ക്കറ്റിലിറക്കിയ സംഭവമാണിത്....ആ കുളിര്‍ വന്നാല്‍ പഠിക്കണ കൊച്ചുങ്ങള്‍ പഠിക്കാതെ കുളിരണീഞ്ഞു പരീക്ഷകളില്‍ മൊട്ടയിടും..ജോലി ചെയ്യുന്ന കൊച്ചുങ്ങള്‍ കുളിരണിഞ്ഞു കുളിരണിഞ്ഞു ബോസ്സിന്റെ ചീത്ത കേട്ട് കാതു തഴമ്പിക്കും..അങ്ങനെ തെണ്ടിക്കുത്തുപാളയെടുക്കും.......അതിനൊരു പ്രതിവിധിയാണിതു.. ....ഇതണിഞ്ഞാല്‍ കുളിര്‍ എഴയലത്തടുക്കില്ല..വെറുതെയിരിക്കുന്ന സമയത്തു കുളിരാന്‍ തോന്നിയാല്‍ ഊരി വച്ച് കുളിര്‍ന്ന് കുളിര്‍ന്നിരിക്കാം..

റോസ് :-കൊള്ളാമല്ലോടീ സംഭവം..എന്താ ഇതിന്റെ ഗുട്ടന്‍സ്??

സര്‍ഗ്ഗ :-അതിന്റെ നിര്‍മ്മാണം ഒക്കെ പരമഹസ്യമാടീ...പ്രവര്‍ത്തനം വേണേല്‍ പറഞ്ഞു തരാം..[തൊണ്ടയൊക്കെ ശരിയാക്കുന്നു]..ഹൃദയത്തില്‍ ഉറഞ്ഞുകൂടുന്ന കുളിരിനെ മൊത്തമായും,ചില്ലറയായും ഒക്കെ ഈ കുപ്പായത്തിലെ വൈദ്യുതകാന്തിക തരംഗങ്ങള്‍ ആഗിരണം ചെയ്യുന്നു..എന്നിട്ട് കുപ്പായത്തിലെ അറകളില്‍ നിക്ഷേപിക്കുന്നു..കൃത്യമായ ഇടവേളകളില്‍ പുറത്തേക്ക് ഈ കുളിരിനെ അറകളില്‍ നിന്നും ചവിട്ടിപുറത്താക്കുന്നു..

റോസ് :-ഇതൊരു ഒന്നൊന്നര കുപ്പായം തന്നെ...എനിക്കും വേണമെടീ ഒരെണ്ണം..

സര്‍ഗ്ഗ:-ങ്.ഹേ..അതെന്തിനാ..നീയും കുളിരണിഞ്ഞു നട്ടം തിരിയുവാണോ..

റോസ് :-ഹേയ്..കുളിരോ..എനിക്കോ..ഭാവിയിലെങ്ങാനും കുളിര്‍ന്നാല്‍ നിന്റെ കയ്യില്‍ സ്റ്റോക്ക് തീര്‍ന്നു പോയാലോ..ഒരു മുന്‍ കരുതല്‍..അത്രേയുള്ളൂ...[ഉരുണ്ടുകളിക്കുന്ന റോസാമ്മ]

സര്‍ഗ്ഗ :-[പുഞ്ചിരിയോടേ]ശരി..ശരി..ഇനിയത്തെയെന്റെയാദ്യ കുളിരാണ്ട്രം നിനക്കു തന്നെ....അയ്യോ..സമയം പോയതറിഞ്ഞില്ല..ലോക ഫാഷന്‍ ഡിസൈനേര്‍സിന്റെ മീറ്റിങ്ങിനു പോകുവാരുന്നു ഞാന്‍..അവരെന്നെക്കാത്തു കുളിര്‍ന്നു കുളിര്‍ന്നു കാത്തിരിക്കുവായിരിക്കും...കുളിരാണ്ട്രവുമായി ഞാന്‍ ഉടന്‍ നിന്നെക്കാണാന്‍ വരുന്നുണ്ടു..ഇപ്പോള്‍ പോയിട്ടു വരാം റോസാമ്മെ..റ്റാറ്റാ..[സട വീണ്ടും മാടിയൊതുക്കുന്നു..,കൂളിങ്ങു ഗ്ലാസ്സ് വീണ്ടും ഫിറ്റ് ചെയ്യുന്നു]
നടന്നകലുന്ന സര്‍ഗ്ഗയെ നോക്കി നെടുവീര്‍പ്പിടുന്ന റോസാമ്മ... ഗ്രോസറി ഷോപ്പിനെ നോക്കി കുളിരണിഞ്ഞു റോസാമ്മ നടക്കുമ്പോള്‍

കര്‍ട്ടന്‍ വീഴുന്നു...

Tuesday, April 22, 2008

ലേഡിസ് ഒണ്‍ലി

പ്രവേശനം പാസ് മൂലം .ആണുങ്ങള്‍ക്ക് പ്രവേശനം കര്‍ശനമായി നിരോധിച്ചിരിക്കുന്നു .പോലീസ് ഇവിടെ കറങ്ങുന്നുണ്ട്‌ .

സൂക്ഷിക്കുക


ലേഡിസ് ഒണ്‍ലി

കഥപോലൊരു ഗവിത

അതെ ..നിങ്ങള്‍ ആരെ തിരക്കി ഇറങ്ങിയതാ ... ?
എന്നെയോ ?
ഞാന്‍ ഇവിടെ അകത്തുണ്ട് കുറച്ചു പണിയുണ്ട്‌ ഷാപ്പില്‍ .
അഥവാ അത്രയ്ക്ക് നിര്‍ബന്ധം ആണെന്കില്‍

ദാ .....


വഴി തെറ്റാണ്ടാ..ഇത് തന്നെ വഴി ..

കഥപോലൊരു ഗവിത

നിന്‍റെ ഗവിതകള്‍ കേട്ടു കേട്ടു
ഞങ്ങള്‍ മടുത്തു കാപ്പിയെ
ഇനിയുമൊരു കഥ ആയാലോ ?

കാക്കയുടെയും പൂച്ചയുടെയും കഥ
വേണ്ട ,വേണ്ട ഞങ്ങള്‍ക്ക് അറിയാം
ഉറുമ്പിന്റെയും ആനയുടെയും കഥ
അതുമല്ലെങ്കില്‍
ആമയും മുയലും ...
വേണ്ട വേണ്ട ഇതും അറിയാം
എന്നാല്‍ കേട്ടോളൂ
ഒരു നല്ല കഥ

ചിലന്തി വലകള്‍
ആഹാ ..കൊള്ളാം,കൊള്ളാം

ഞങ്ങള്‍ എന്തേ കുഞ്ഞുങ്ങളോ ?
നീയീ കൊച്ചു കൊച്ചു കഥ പറയാന്‍ ?

അല്ല

എങ്കിലും കേട്ടു നോക്ക് ,കൊള്ളാം എങ്കില്‍ കാശ് തരൂ, മോശം ആകാതെ ഞാന്‍ നോക്കാം

ഒരിടത്ത്‌ ഒരിടതോരിടത്ത്
പണ്ട് പണ്ട്

ഈ ബൂലോകത്തിലെ ചിലന്തികള്‍ കമ്മറ്റി കൂടി
വിജനമായ ഒരു മുറിയില്‍

കൊള്ളാമല്ലോ ,ഇനി പറയൂ

വെളിച്ചങ്ങള്‍ തേടി അലയുന്നു ,
പ്രാണികള്‍ ഈ ലോകമാകെ
സൂര്യനെന്നു കരുതി വരും
ഇനിയും ഈ വഴിയില്‍ പ്രാണികള്‍
നമുക്കൊരു കൊച്ചു മിന്നാമിന്നിയെ
ആ കൂട്ടില്‍ വെയ്ക്കാം

എന്നിട്ട് ?

നമ്മള്‍ വിരിക്കുന്ന വലയില്‍ കുടുങ്ങും
അനവധി ബുദ്ധിയില്ലാ ജീവികള്‍
പിന്നെ ജീവിതം സുഖം

മാന്തി പൊളിക്കണം അവരുടെ ചിന്തകള്‍ ,മേനിയും ,
പിന്നെ ഉന്മാദത്തില്‍ ആറാടാന്‍ അവരുടെ ചുടു ചോരയും

എന്നിട്ട് ?

പറയാം കുട്ടികളെ ,
അങ്ങനെ അവര്‍ പിരിഞ്ഞു വിളക്കുകാലിന്‍ അടിയിലും ,
ഇരുണ്ട മുറികളില്‍ മിന്നാമിന്നിയെ കാട്ടിയും
അവര്‍ വല വിരിച്ചു .

എന്നിട്ടോ ...പറയൂ ...

ഇനി നിങ്ങള്‍ തന്നെ ബാക്കി പറയൂ ...

എന്ത് സംഭവിച്ചു . ?

ഇതു വല്ലാത്ത കഷ്ട്ടം തന്നെ കഥ പറയാം എന്ന് പറഞ്ഞ കാപ്പില്‍ ,

എവിടെ കഥ ?

Friday, April 18, 2008

കരളേ നീയാണ് കുളിര് - രംഗം 16

കഥ ഇതുവരെ:- ഷാപ്പന്നൂരില്‍ നിന്നും പറുദീസ തേടിവന്ന നീരുവും പാമുവും ദുബായില്‍ ജീവിതം ആരംഭിക്കുന്നു..അവധി ദിവസം ചിലവഴിക്കാനായി കരാമ സെന്‍റ്ററില്‍ വരുന്നു.. അനൂപിനെ കരാമേലപ്പനെന്നു തെറ്റിധരിച്ചു പാമു ശങ്കരാടിക്കുള്ള (മദ്യം) വരം ചോദിക്കുന്നു.. കരാമ സെന്ററില്‍ വെച്ചു നീരനും പാമുവും കല്ലുവിനെ കണ്ടു മുട്ടുന്നു.. ഗ്രോസറി ഷോപ് തുടങ്ങുവാന്‍ അറബി നീരുവിനെയും പാമുവിനെയും സഹായിക്കുന്നു. നീരു കുളിരുന്ന ഒരു സ്വപ്നം കാണുന്നു, പഴയ ജന്മത്തിലെ വിശ്വസിക്കാനാവാത്ത കഥ സ്വപ്നത്തിലൂടെ അറിയുന്നു. നീരു റോസമ്മയെ പരിചയപ്പെടുന്നു. റോസാമ്മയുടെ റൂം മേറ്റ് ഡോ:നാസ് കാപ്പിലാനുമായി പ്രണയത്തിലാകുന്നു.. പാമുവും നീരുവും ഡോക്ടറെ കാണുന്നു.. കടയിലെത്തുന്ന കാപ്പിലാനുമായി പാമുവും നീരുവും പഴ കാര്യങ്ങള്‍ അയവിറക്കുനു.മരമാക്രി രംഗത്ത് വരുന്നു.കാപ്പി നാട്ടിലെ ഷാപ്പില്‍ കിടന്ന് , ദുബായില്‍ പോയെന്നും അവിടെ നാസ് എന്ന പെണ്‍ കുട്ടിയുമായി പ്രണയത്തില്‍ ആകുന്നതും ,നാസുമായി വഴക്കിട്ട് കാപ്പിയെ നാസ് നാട്ടിലേക്ക് കയറ്റിവിടുന്നതും സ്വപനം കാണുന്നു .സര്‍ഗ എന്ന പുതിയ താരം രംഗത്ത് വരുന്നു . കരമേലപ്പനുമായി വീണ്ടും പാമൂ സന്ധി സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നു . സിമ്രാനെ അങ്ങോട്ടും ഇങ്ങോട്ടും നടത്തിക്കാന്‍ ഉള്ള വരം പാമൂ കഷ്ടപ്പെട്ടു നേടുന്നു . നടന്ന് അവശയായ സിമ്രാന്‍ഒരു പാഠം പഠിക്കുന്നു ..

തുടര്‍ന്നു കാണുക

രചന- നിരക്ഷരന്‍
ഗാന രചന - നിരക്ഷരന്‍
‍രംഗത്ത് -പാമരന്‍, നിരക്ഷരന്‍

രംഗം - 16

കര്‍ട്ടന്‍ ഉയരുമ്പോള്‍ കടയുടെ ഉള്‍ഭാഗത്തിന്റെ സെറ്റ്. രാത്രി കട അടച്ചതിനുശേഷം കളക്ഷന്‍ എണ്ണി തിട്ടപ്പെടുത്തുന്ന പാമരന്‍. എണ്ണാനറിയാത്തതുകൊണ്ട് അത് നോക്കിയിരിക്കുന്ന നിരക്ഷരന്‍. നോട്ട് എണ്ണുന്ന പാമരന് വിരല് നനയ്ക്കാന്‍ ഇടയ്ക്കിടയ്ക്ക് നാക്ക് നീട്ടിക്കൊടുക്കുന്നുണ്ട് നിരക്ഷരന്‍. എണ്ണലെല്ലാം കഴിഞ്ഞപ്പോള്‍ നിരക്ഷരന്‍ പാമരനോട്

നീരു - പാമൂ കച്ചവടം മെച്ചമായിട്ടുണ്ടോ ?

പാമ - കൊള്ളാം നീരൂ, നമുക്കിപ്പോള്‍ വരുമാനം ഇരട്ടിയായിട്ടുണ്ട്.

നീരു - ചുമ്മാതല്ല...... എന്റെ നാ‍ക്കിലെ തൊലി പോയി ചോര പൊടിഞ്ഞത്. നാളെ എനിക്ക് നാക്ക് നീട്ടിപ്പിടിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

പാമു - എന്റെ നാക്കിലെ തൊലി പോയത് ഇതുവരെ ഉണങ്ങിയിട്ടില്ല. അതല്ലേ നിന്റെ നാക്ക് നീട്ടാന്‍ പറഞ്ഞത്.

നീരു - അങ്ങിനെയാണെങ്കില്‍ നാളെ നമ്മളെങ്ങിനെ നോട്ടെണ്ണും ?

പാമു - നമുക്ക് 2 ദിര്‍ഹത്തിന് സ്പോഞ്ചില്‍ വെള്ളമൊഴിച്ച് വെക്കുന്ന ഒരു കുന്ത്രാണ്ടം വാങ്ങാം. പക്ഷെ ഓരോ ഫില്‍‌സും പാഴാക്കാതെ ബിസിനസ്സില്‍ ഇറക്കണമെന്നാണ് എന്റെ ആഗ്രഹം.

നീരു - അത് ശരിയാ. പിന്നെന്തു ചെയ്യും ?

പാമു - നമുക്കൊരു മലബാറിയെ കടയില്‍ നിര്‍ത്തിയാലോ ? കട വൃത്തിയാക്കാനും, സാധനങ്ങള്‍ എടുത്ത് വെക്കാനും, കടയില്‍ വരുന്നവര്‍ക്ക് സഹായങ്ങള്‍ ചെയ്ത് കൊടുക്കാനും, പിന്നെ വൈകീട്ട് ദിര്‍ഹം എണ്ണുമ്പോള്‍ നാക്ക് നീട്ടിപ്പിടിച്ച് ഇരിക്കാനുമൊക്കെയായിട്ട് ?

നീരു - ആ ഐഡിയ കൊള്ളാം. കടയില്‍ ചില അറബിപ്പിള്ളേരൊക്കെ വന്ന് ഞാന്‍ കാണാതെ സാധനങ്ങള്‍ അടിച്ച് മാറ്റുന്നുണ്ടോ എന്ന് ഒരു സംശയം എനിക്കുണ്ട്. അവന്മാരെ പിടികൂടാനും ഒക്കെ ഒരാളുള്ളത് നല്ലതാ. നല്ല തടിമിടുക്കും, തുപ്പലും ഉള്ള ഒരുത്തനെ ആവശ്യമുണ്ട് എന്ന് പറഞ്ഞ് ഒരു നോട്ടീസ് എഴുതി കടയുടെ പുറത്തൊട്ടിച്ചാലോ ?

പാമ - ഓക്കെ. എന്നാപ്പിന്നെ നീ ആ നോട്ടീസ് അങ്ങ് എഴുത് വേഗം.

(നീരുവിന്റെ മുഖം പെട്ടെന്ന് മങ്ങുന്നു.)
നീരു - പാമരാ...എന്നെ നീ ഇങ്ങനെ അവഹേളിക്കരുത്. എനിക്ക് അക്ഷരാഭ്യാസം ഇല്ലെന്നുള്ളത് നിനക്കറിയില്ലേ ? എന്റെ കുളിര് ഇവിടെ വരുന്ന നേരത്ത് നീ ഇങ്ങനെയൊന്നും അവളുടെ മുന്നില്‍ വെച്ച് സംസാരിച്ച് എന്നെ കൊച്ചാക്കരുത് പറഞ്ഞേക്കാം.

പാമ - നിനക്ക് മലയാളം അല്ലേ അറിയാന്‍ പാടില്ലാത്തതുള്ളൂ. അറബി അറിയാമല്ലോ ? അറബിയില്‍ എഴുതിയാല്‍ മതി.

നീരു - എനിക്ക് അറബിയും അറിയില്ല പാമരാ. ഞാന്‍ സമ്പൂര്‍ണ്ണ നിരക്ഷരനാ.കേരള സര്‍ക്കാര്‍ എത്ര ശ്രമിച്ചതാ. ഞാന്‍ അന്നൊന്നും പിടികൊടുത്തില്ല. പിന്നല്ലേ ഈ അറബി രാജ്യത്ത് പിടികൊടുക്കുന്നത്.

പാമ - പിന്നെ നീ അവിടെ കടലാസില്‍ മുഴുവന്‍ അറബി എഴുതി വെച്ചിരിക്കുന്നതോ ?

നീരു - അത് ഞാന്‍ അറബി എഴുതിയതൊന്നുമല്ല പാമൂ. പേന എഴുതുന്നുണ്ടോ എന്ന് കുത്തിവരച്ച് നോക്കിയതാ.

പാമ - അത് ശരി. ഞാന്‍ കരുതി നീ അറബിയുടെ കൂടെ നിന്ന് ഒട്ടകത്തിനെ നോക്കിയിരുന്ന കാലത്ത് അറബിയൊക്കെ പഠിച്ചുകാണുമെന്ന്. എന്നാപ്പിന്നെ ഞാന്‍ തന്നെ നോട്ടീസ് എഴുതി ഒട്ടിച്ചേക്കാം.

നീരു - കട അടയ്ക്കണ്ടേ ? എനിക്ക് ഉറക്കം വരുന്നു.

പാമ - ഉറക്കം വരുന്നു എന്ന നമ്പര്‍ എന്നോട് വേണ്ട മോനേ നീരൂ. ഇവിടന്ന് ഇറങ്ങിയാല്‍ നീ ആ കുളിരിന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ അടുത്ത് കിടന്ന് കറങ്ങുന്നതായി ഞാന്‍ അറിയുന്നുണ്ട്.

നീരു - (ചെറിയ നാണത്തോടെ) കുളിരിനെ ഒന്ന് കാണാതെ കിടന്നാല്‍ എനിക്ക് ഉറക്കം വരണില്ല പാമാ,...അതോണ്ടാ.

പാമ - നടക്കട്ടേ നടക്കട്ടേ. പക്ഷെ കടയില്‍ അവള് വന്ന് കൊഞ്ചിക്കുഴഞ്ഞാല്‍ കാശ് വാങ്ങാതെ സാധനം ഒന്ന് എടുത്ത് കൊടുത്തേക്കരുത്. കട പൂട്ടിയ വഴിയുണ്ടാകില്ല. അറിയാല്ലോ ?

നീരു - അത് ഞാന്‍ ചെയ്യില്ല പാമാ,........ ഷാപ്പ് വേറേ, ഷാപ്പിലാന്‍ വേറേ.

പാമ - എങ്കില്‍ ശരി, നീ ഈ പോസ്റ്ററ് പുറത്തൊട്ടിക്ക്. നാളെ ആരെങ്കിലും വന്നാല്‍ നമുക്ക് ഇന്റര്‍വ്യൂ നടത്തിക്കളയാം.

പോസ്റ്ററ് പുറത്തൊട്ടിക്കുന്ന നിരക്ഷരന്‍, കട അടക്കുന്ന പാമരന്‍. പതുക്കെ സ്റ്റേജിലെ ലൈറ്റ് മങ്ങുന്നു.
അതിനൊപ്പം........

കുളിരേ എന്റെ കുളിരേ
കരളിന്റെ കരളേ കുളിരേ
എന്നാരോമലേ മലരേ
എന്നെ തരളിതനാക്കിയ കുളിരേ
ഒന്നൊന്നര കുളിരേ....

എന്ന ഗാനം നിരക്ഷരന്‍ മൂളുന്നത് മൈക്കിലൂടെ ഒഴുകി വരുന്നു.ലൈറ്റ് പൂണ്ണമായും അണയുന്നു.

കര്‍ട്ടന്‍

Monday, April 14, 2008

ഈ മൗനം

നമുക്കിടയിലെ ഈ മൗനം
മരണത്തിന്റെ ഗന്ധം പേറുന്നു
വിരസമാം ഈ നിമിക്ഷങ്ങളില്‍
എന്തേനിന്‍ മൂകത തേങ്ങുന്നു

നീളുന്ന പാളം പോല്‍
നീങ്ങുന്നോരീ നാടകത്തില്‍
തേടുന്നുവോ നീ ഒരു ബിന്ദു
കാര്‍മുകില്‍ കെട്ടിയ നിന്‍
കരിമിഴികളില്‍ കാണുന്നു
ഞാനൊരു ബിന്ദു

ഒരിക്കലും പെയ്തു തീരാത്തൊരു
തേങ്ങലായ് മാറുന്നുവോ നിന്‍ മൗനം
അനന്തമായൊരു ബിന്ദു

ബ്ലോഗ് കാതോര്‍ത്ത്‌ നില്‍ക്കുന്നു
ഒരു വാക്ക് നീ പറയൂ

കാത്തു നില്‍ക്കാന്‍ വയ്യിനി
ഇനിയെങ്കിലും നീ നിന്‍
മൗന കവാടം തുറന്നു
പുറത്തു വരൂ സ്നേഹിതാ


വിശ്രമ വേളകള്‍ ആനന്ദ് കരോ ...ഇതാ ഒരു നാടക ഗാനം ..

Saturday, April 12, 2008

മലയാളം മരിക്കുകയാണോ ?

പാമരന്റെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന പോസ്റ്റായ നാട്ടില്‍ എന്ന ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്


"നാട്ടിലെ വായനശാലയിലെ സിക്രട്ടറിയായിരുന്നു അച്ഛന്‍, കുറേക്കാലം. ഒരിക്കല്‍ പൊതുജനത്തിനെ വായനാശീലരാക്കാന്‍ ഒരു പരിപാടിയുമായി തുനിഞ്ഞിറങ്ങി (അമ്മ പറയുമ്പോലെ, കുടുംബം നോക്കാതെ നാടു നന്നാക്കാന്‍!). ഒരു പരിഷത്‌ സഞ്ചിയില്‍ (തോളില്‍ തൂക്കുന്ന തുണി സഞ്ചി) നിറയെ പുസ്തകങ്ങളുമായി എല്ലാ ശനിയും ഞായറും വീടുവീടാന്തരം കയറിയിറങ്ങും. വായിച്ചു കഴിഞ്ഞവ തിരിച്ചു വാങ്ങിക്കും, പുതിയതു കൊടുക്കും. "


അതില്‍ സ്നേഹനിധിയായ തന്റെ അച്ഛന്റെ കൂടെ നടന്നതും വളര്‍ന്നതും പഠിച്ചതുമായ കാര്യങ്ങള്‍ പറയുന്നു .


എന്‍റെ ചില സംശയങ്ങള്‍ എന്ന പോസ്റ്റില്‍ അനില്‍ @ ബ്ലോഗ് ഇങ്ങനെ അഭിപ്രായം പറയുന്നു .


"മലയാളത്തില്‍ ഇന്നു പുസ്തകങ്ങള്‍ക്ക് വലിയ പഞ്ഞമില്ല. കൈയ്യില്‍ കാശുള്ള ആര്‍ക്കും പുസ്തകങ്ങള്‍ ഇറക്കാം. ആളുകള്‍ക്ക് സമയം ഇല്ലാത്തതിനാല്‍ വായനയാവട്ടെ തീരെ കുറവും.പുസ്തകശാലകള്‍ കയറി പുതിയ പ്രസാധകര്‍, പുതിയ കവിതകള്‍ ഇവ തിരക്കുന്ന തല്‍മുറ ഇന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ പുസ്തകം ഇറക്കാന്‍ എളുപ്പമാണ്, അതു ആളുകളിലെത്തിക്കുക എന്നതാണ് പ്രശ്നം. "


ഇത് വീണ്ടും നിങ്ങളുടെ ചിന്തക്ക് വെയ്ക്കുകയാണ് .രണ്ട് തലമുറകളുടെ അന്തരമാണ് നാം മേല്‍ പറഞ്ഞവയില്‍ കാണുന്നത് .വായിച്ചതും വളര്‍ന്നതുമായ പഴയ തലമുറ .വായിക്കാതെ വളയുന്ന മല്യാളം കുരച്ച് കുരച്ച് പരയുന്ന പുത്തന്‍ തലമുറ .

എവിടെയാണ് പിഴച്ചത് ?

ഇവിടെ എനിക്ക് വീണ്ടും ചില സംശയങ്ങള്‍ ഉണരുന്നു .
മലയാളം മരിക്കുകയാണോ ?

ചിലര്‍ പറയുന്നതുപോലെ ആത്മ സംതൃപ്തിക്ക് വേണ്ടി ഫ്രണ്ട് സര്‍ക്കിള്‍ വികസിപ്പിക്കുന്നതിന്‌ വേണ്ടി ഓഫീസിലെ ഇടവേളകളില്‍ ബ്ലോഗില്‍ മത്സരിച്ച് എഴുതുന്നത്‌ മലയാളം മരിച്ചിട്ടില്ല എന്നതിന്റെ തെളിവാണോ ?

എന്തുകൊണ്ട് ജനങ്ങള്‍ വായിക്കുന്നില്ല ?

പുതിയ പുതിയ രചനകള്‍ ,എഴുത്തുകാര്‍ എന്തുകൊണ്ട് ജനങ്ങളിലേക്ക് എത്തിപ്പെടുന്നില്ല ?

കോടിക്കണക്കിന് മുതല്‍ മുടക്കി എടുക്കുന്ന ചലച്ചിത്രങ്ങള്‍ കാണുവാന്‍ ,ടി.വി യില്‍ സീരിയല്‍ കാണുവാന്‍ ജനങ്ങള്‍ മുഷിഞ്ഞിരിക്കുന്നത് എന്തുകൊണ്ട് ?
വിഷ്വല്‍ മാധ്യമങ്ങള്‍ ആണോ ജനങ്ങള്‍ക്ക്‌ പ്രിയം ?

ഞാന്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്നേ നാട്ടില്‍ നിന്നും പോയവനാണ് അതുകൊണ്ട് നാട്ടിലെ പുതിയ വിദ്യാഭ്യാസ രീതികള്‍ അറിയില്ല .

ഞാന്‍ അമേരിക്കയെ പുകഴ്ത്തി പറയുന്നു എന്ന് പറയരുതേ .ഒരു കാര്യം കൂടി സൂചിപ്പിച്ചിട്ട് ഞാന്‍ നിര്‍ത്താം .ജീവിതത്തിന്റെ ഓട്ടം വളരെ വേഗത്തിലായ അമേരിക്കയില്‍ ,ചെറുപ്പം മുതലേ കുട്ടികളെ വായനാശീലം ഉള്ളവരാക്കി മാറ്റുന്നു .സ്കൂള്‍ ,കോളേജ് ലൈബ്രറി അതുപോലെ തന്നെ പബ്ലിക് ലൈബ്രറികള്‍ ഇവിടെ നല്ല രീതിയില്‍ പോകുന്നു .ഏത് പ്രായത്തില്‍ ഉള്ള ആളുകള്‍ക്കും വായിക്കാന്‍ ഉതകുന്ന വിവിധ രീതിയില്‍ ഉള്ള ബുക്കുകള്‍ ഇവിടെ ലഭ്യമാണ് .ഇവിടുത്തെ ആളുകള്‍ ഈ കാര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നു .

ഈ ഒരു സമ്പ്രദായം എന്തുകൊണ്ട് നാട്ടില്‍ നടപ്പില്‍ ആക്കി കൂടാ ?
പഴയ വായനാ ശാലകള്‍ പുനര്‍ജീവിപ്പിക്കുന്നില്ല ?

നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കായി കാക്കുന്നു .
( തെറ്റുകള്‍ വല്ലതും വന്നു പോയിട്ടുണ്ടെങ്കില്‍ പൊറുക്കണം .വായനാശാലകള്‍ നാട്ടില്‍ പ്രവര്‍ത്തിക്കുന്നു എങ്കില്‍ ഈ പോസ്റ്റിനെ മറക്കണം .)

നാടക വേദി: കരളേ നീയാണ് കുളിര് -15

നാടക വേദി: കരളേ നീയാണ് കുളിര് -15

ആഗ്രഗേറ്റ്സില്‍ വരാത്തതിനാല്‍ വീണ്ടും പോസ്റ്റുന്നു. .പുതിയ രംഗം ഇവിടെ

Friday, April 11, 2008

കരളേ നീയാണ് കുളിര് -15

കഥ ഇതുവരെ:ഷാപ്പന്നൂരില്‍ നിന്നും പറുദീസ തേടിവന്ന നീരുവും പാമുവും ദുബായില്‍ ജീവിതം ആരംഭിക്കുന്നു..അവധി ദിവസം ചിലവഴിക്കാനായി കരാമ സെന്‍റ്ററില്‍ വരുന്നു.. അനൂപിനെ കരാമേലപ്പനെന്നു തെറ്റിധരിച്ചു പാമു ശങ്കരാടിക്കുള്ള (മദ്യം) വരം ചോദിക്കുന്നു.. കരാമ സെന്ററില്‍ വെച്ചു നീരനും പാമുവും കല്ലുവിനെ കണ്ടു മുട്ടുന്നു.. ഗ്രോസറി ഷോപ് തുടങ്ങുവാന്‍ അറബി നീരുവിനെയും പാമുവിനെയും സഹായിക്കുന്നു. നീരു കുളിരുന്ന ഒരു സ്വപ്നം കാണുന്നു, പഴയ ജന്മത്തിലെ വിശ്വസിക്കാനാവാത്ത കഥ സ്വപ്നത്തിലൂടെ അറിയുന്നു. നീരു റോസമ്മയെ പരിചയപ്പെടുന്നു. റോസാമ്മയുടെ റൂം മേറ്റ് ഡോ:നാസ് കാപ്പിലാനുമായി പ്രണയത്തിലാകുന്നു.. പാമുവും നീരുവും ഡോക്ടറെ കാണുന്നു.. കടയിലെത്തുന്ന കാപ്പിലാനുമായി പാമുവും നീരുവും പഴ കാര്യങ്ങള്‍ അയവിറക്കുനു.മരമാക്രി രംഗത്ത് വരുന്നു.കാപ്പി നാട്ടിലെ ഷാപ്പില്‍ കിടന്ന് , ദുബായില്‍ പോയെന്നും അവിടെ നാസ് എന്ന പെണ്‍ കുട്ടിയുമായി പ്രണയത്തില്‍ ആകുന്നതും ,നാസുമായി വഴക്കിട്ട് കാപ്പിയെ നാസ് നാട്ടിലേക്ക് കയറ്റിവിടുന്നതും സ്വപനം കാണുന്നു .സര്‍ഗ എന്ന പുതിയ താരം രംഗത്ത് വരുന്നു .

രചന- ഗോപന്‍
ഗാന രചന: ഗോപന്‍, ഗീതാഗീതികള്‍
രംഗത്ത് -പാമരന്‍ ,അനൂപ് ,സര്‍ഗ

രംഗത്ത് പുക, പുക മാറുമ്പോള്‍ സുന്ദരനായ കരാമേലപ്പന്‍ (റോള്‍ അനൂപിനു കൊടുത്തു ഈ തവണ, തോന്ന്യാസ്യെ എന്നെ തല്ലരുത്) കയ്യില്‍ ഷവര്‍മ്മ, കറുത്ത ഗ്ലാസ്, ജെല്‍ പുരട്ടി ഒതുക്കിയ മുടി, കാവി വസ്ത്രം, കാലില്‍ നൈക്..കൈ കൂപ്പി നില്ക്കുന്ന പാമു. രംഗത്ത് ഭക്തി സംഗീതം.. പാമുവിന്‍റെ സ്വരം

"മനസ്സില്‍ വിളിക്കുമ്പോള്‍
വിഹസ്സില്‍ തെളിയുന്ന
സര്‍വ്വ സ്വരൂപനാം
കരാമേലപ്പാ,
മല്ലുവിനു പ്രിയനാം
കരാമേലപ്പാ.."

(കൂട്ടത്തോടെ )
"ബുഷായണ, ബുഷായണ,
ബുഷായണ, ന മ ഹ:.."

അനൂപ് : " മതി, നിര്‍ത്ത്‌ ! എന്നെ പൊക്കി പറഞ്ഞോണ്ട് ഫീസിനു കുറവൊന്നും വരില്യ വത്സാ, പറയൂ എന്നെ വിളിച്ച കാര്യം പറയൂ, ഇന്നു ഭക്ഷണം തന്നെ കഴിക്കുവാന്‍ പറ്റാതെയുള്ള യാത്രയായിരുന്നു..യാത്ര കഴിഞ്ഞു ഊണു കഴിക്കാന്‍ സണ്‍റൈസില്‍ ചെന്നപ്പോള്‍ അവിടെ തിരക്കോ തിരക്ക്, അവരു കതകടച്ചു. അവിടെ തിങ്ങി കൂടിയിരിക്കുന്ന പെണ്ണുങ്ങളൊക്കെ അടുക്കളയില്‍ കയറിയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി, ഇങ്ങനെയും ഉണ്ടോ മടി, ഷവര്‍മ്മ ഓസിയില്‍ കിട്ടിയത് എന്‍റെ ഭാഗ്യം."

പാമൂ: " ഞാനിങ്ങനെ വിളിക്കാനും, ഈ അപ്പന്‍ വന്നിങ്ങനെ പിഴിയാനും.., അല്ല അറിയാണ്ട് ചോദിക്ക്യാ, ഞാനെന്താ എയര്‍ ഇന്ത്യ യാത്രക്കാരനാ ഇങ്ങനെ തലങ്ങും വിലങ്ങും പിഴിയാന്‍.."

അനൂപ് : "മോനേ, ആ ഉണ്ട ച്ചുരുട്ടൊക്കെ അങ്ങ് പള്ളീല് വെച്ചേരെ ..ഈ റേറ്റ് ഒക്കെ എന്‍റെ ബാസ്സ് ശ്രീ അബുദാബി കുരിക്കിള്‍ നേരത്തെ നിശ്ചയിച്ചതാ..ഇതു അടുത്ത വര്‍ഷം പുതുക്കും., അപ്പൊ നീയ് കുത്ത് പാളയും എടുക്കും.. പറഞ്ഞു തൊലക്ക്..ഇന്നെനിക്കു മൂഡ് ഔട്ടാ "

പാമൂ : " ന്‍റെ അമ്മേ, ഈ ഒരു കാലന്‍ പോരാതെ വേറെ പെരുങ്കാലനും ഉണ്ടോ?, ദൈവത്തിനും മൂഡ് ഔട്ടാകോ ?"

അനൂപ് : " ദൈവം എന്താ മനുഷ്യനല്ലേ, ഇന്നു ഷാര്‍ജ ഷേക്ക എന്നെ വിളിച്ചു പരപ്പിനു പറഞ്ഞു, അത് കേട്ടതിന്‍റെ പുളിപ്പ് മാറ്റാന്‍ നാലുകെട്ടില്‍ ചെന്നപ്പോള്‍ അവിടെ ഇന്നു ഹോളിഡേ. എന്നാ പോട്ടേന്നു വെച്ചു ദേരേയിലെ മസ്സാജു പാര്‍ളരില്‍ പോയപ്പോ അവിടെ റെയ്ഡ്, അതിനിടെ ഉമ്മന്‍ ചേട്ടന് കരപ്പന്‍, ഷേക്കിനു പുതിയ ലൈന്‍, അമിത്ജിക്ക് പേറ്റു നോവ്‌, സോണിയാജിക്ക് സംശയം എന്ന് വേണ്ട നിറയെ പ്രശ്നങ്ങള്‍.."

പാമു : " ഇത്രക്കൊക്കെ പ്രശ്നാച്ചാ എന്‍റെ കൂടെ വാ, നമുക്കു സഹകരിച്ചു ഡിലിവരി നടത്താം, സുഖം സുന്ദരം, സ്നേഹത്തിലുള്ള തെറി കെട്ട് നടക്കാം..നിലാവത്ത് കോഴി നടക്കണ മാതിരി പൊരി വെയിലത്ത്‌ നടക്കാം., ന്താ വരുണോ ?"

അനൂപ് : " അപ്പൊ, എനിക്ക് പണി തരാനാ വത്സന്‍ വിളിച്ചേ ?"

പാമൂ: " അയ്യോ, അല്ല..ഈ വീട്ടിലെ ചേച്ചിക്ക് വല്ലാത്ത ഒരു പ്രശ്നാ, ഒന്നു മാറ്റി തരാന്‍ എന്നെ സഹായിക്കണം.."

അനൂപ് : " ഇതിന് കൂടുതല്‍ പണം വേണ്ടി വരും, നിന്‍റെ പ്രശ്നത്തിനെ ഇളവുള്ളൂ, മറ്റുള്ളവരുടെ പ്രശ്നത്തിന് സര്‍ചാര്‍ജ് ഉണ്ട്.. ഇരുപത് ശതമാനം.."

പാമൂ: " എനിക്കൊരു ലോണ്‍ തരണം, ഇതൊക്കെ വീട്ടാന്‍.., എന്തായാലും സാരല്യ, ഈ സിംഹ ചേച്ചീനെ ഒരു പാഠം പഠിപ്പിക്കണം"

അനൂപ് : " സിംഹത്തിനും ചേച്ചിയുണ്ടോ വത്സാ ?, ശെരി ഞാന്‍ നിന്‍റെ ഡാറ്റബേസ് ചെക്ക് ചെയ്യട്ടെ "

പാമു : " തുണി അഴിക്കണാ സ്വാമീ, ചെക്ക് ചെയ്യാന്‍.. എന്നാ നമുക്കു കടെടെ പൊറകില് പൂവാം"

അനൂപ്: "നിനക്കു തെറ്റി വത്സാ, ഞാന്‍ അത്തരക്കാരനല്ല, ഞാന്‍ ബൂലോഗം മെയിന്‍ ഫ്രെയിമില്‍ നോക്കട്ടെ, വത്സന്‍റെ വിവരങ്ങള്‍ ശെരിക്കും അപ്ഡേറ്റ് ആയിട്ടില്ല..നിന്‍റെ വിസയുടെ കാലാവധി കഴിഞ്ഞിട്ടും നീ പുതുക്കിയില്ലേ വത്സാ..?"

പാമു: "മെയിന്‍ ഫ്രയിമു എന്നൊക്കെ പറഞ്ഞു പേടിപ്പിക്കല്ലേ എന്‍റെ കരാമേലപ്പാ. എനിക്ക് ഉള്ള അസുഖങ്ങളൊക്കെ ധാരാളം മതി. വിസയുടെ കാര്യം അവിട്യേം എത്ത്യാ..ഞാന്‍ കഴുത്യാന്നു പറഞ്ഞു അറ്ബാപ്പ് പോയി എനിക്കൊരു കഴുതേടെ വിസ പൊതിഞ്ഞു കൊണ്ടു തന്നു..ഇനീപ്പോ പ്രശ്നാവ്വോ ?"

അനൂപ് : "പ്രശ്നാവോന്നു ചോദിച്ചാല്‍ ആവും, പിന്നെ വത്സനാണ് കഴുതയെന്നു സമ്മതിച്ചാല്‍ മതി.. ഇവിടെയുള്ള ഒട്ടകങ്ങള്‍ എല്ലാം അങ്ങിനെ തന്നെയാണ് ചെയ്യുന്നത്..കുറച്ചു കഴിഞ്ഞാല്‍ ലോക്കല്‍ ആകാം. ന്താ പോരെ ? പിന്നെ ആ സുന്ദരിയെ ഞാന്‍ എന്‍റെ മനസ്സിന്‍റെ പ്ലാസ്മയില്‍ കാണുന്നു..സിമ്രണ്‍… അല്ലാതെ സിംഹം അല്ല., വത്സന് എന്താണ് വേണ്ടേ..പറയൂ ?"

പാമു : " ന്‍റെ കരാമേലപ്പാ, ആള് ഭയങ്കരനാണല്ലോ, ഞാന്‍ പറഞ്ഞപ്പോഴേക്കും നിങ്ങള് മനസ്സില്‍ കണ്ടാ..കലക്കി.. എനിക്ക് ആ ചേച്ചിനെ കുറച്ചു നടത്തി പഠിപ്പിക്കണം, എന്നെ നടത്തിയതിന്‍റെ ഒരു രണ്ടിരട്ടി..അത്ര മതി..പാവം.."

അനൂപ് : " ഓ അപ്പൊ വത്സന് സ്നേഹം ഇല്ലാതില്ല, പിന്നെ എന്തിനാ അവളെ ബുദ്ധിമുട്ടിക്കുന്നെ ?"

പാമു : "സ്നേഹത്തിന്‍റെ കാര്യം പറയല്ലേ ന്‍റെ അപ്പാ, അതാണ് എന്‍റെ വീക്നെസ്. കല്ലുവിനെ സ്നേഹിച്ചു, അവളെ മേലേട്ടന്‍ തട്ടി. കാളെനെ സ്നേഹിച്ചു, അതിനെ വര്‍ക്കി തട്ടി. ഇനി ഞാന്‍ ഇവളെയെങ്ങാനും സ്നേഹിക്കാന്‍ തുടങ്ങ്യാ ആരാണ് തട്ടാന്‍ വരാന്നു അറിയില്ല..അതോണ്ട് സ്നേഹിക്കണില്യ, പറ്റാണ്ടാണ്.."

അനൂപ് : " വത്സന്‍റെ ഇഷ്ടം, ഇനി എന്താ വേണ്ടേ, സിമ്രണ്‍ നടക്കണം അത്രെയല്ലേ ഉള്ളോ..? ശരിയാക്കാം..

അനൂപ്: " വത്സന്‍ കണ്ണടച്ചു മനസ്സില്‍ വിചാരിക്കൂ.. അത് നടക്കും. "

കണ്ണടച്ചു നില്ക്കുന്ന പാമു.. ചിരിയോടെ കണ്ണ് തുറക്കുന്നു..

അനൂപ്: " ശെരി, ഞാന്‍ പോകട്ടെ, ഫീസു തരൂ.."

പാമൂ : " എന്‍റെ കയ്യില്‍ കടേലെ കാശെ ഉള്ളോ, അടുത്ത തവണ മത്യാ ?"

അനൂപ് : " ഇതാണ് വേണ്ട എന്ന് പറഞ്ഞതു, ഷാപ്പില്‍ കടം പറയാമോ, അതുപോലെയാണ് ഇതും. "

പാമുവിന്‍റെ പോക്കറ്റില്‍ കയ്യിട്ടു പണം എടുക്കുന്ന അനൂപ്. എന്നിയത്തിനു ശേഷം ബാക്കി തിരിച്ചു പാമുവിന്‍റെ പോക്കറ്റില്‍ ഇട്ടു കൊടുക്കുന്നു. കരയുന്ന മുഖത്തോടെ നില്‍ക്കുന്ന പാമു.

രംഗത്ത് പുക.. പുക മാറുമ്പോള്‍ തനിയെ നില്‍ക്കുന്ന പാമു.

പാമു തിരിച്ചു സിമ്രണ്‍ താമസിക്കുന്ന ഫ്ലാറ്റിന്‍റെ വാതിലിലേക്ക് നോക്കുന്നു..

കതകു തുറന്നു സിമ്രണ്‍ പുറത്തേക്ക് വരുന്നു..പാമുവിനെ നോക്കാതെ ഇറങ്ങി വേഗത്തില്‍ നടക്കുന്നു.. പാമുവും കൂടെ നടക്കുവാന്‍ ശ്രമിക്കുന്നു.. പിന്നെ കൂടെ നടക്കുവാന്‍ കഴിയാതെ ആകുമ്പോള്‍ വഴിയിലുള്ള ടെലിഫോണ്‍ കിയോസ്ക്കില്‍ പിടിച്ചു നില്ക്കുന്നു.. ഭക്ഷണത്തിനു പകരം റോക്കറ്റ് ഇന്ധനം കുടിച്ചതു പോലെ സിമ്രണ്‍ കരാമ തെരുവ് മുഴുവന്‍ നടന്നു കൂട്ടുന്നു..

ചിരിയോടെ ആകാശത്തോട്ടു നോക്കിയിരിക്കുന്ന പാമു..സ്വയം പറയുന്നു."പാമൂന്‍റെ അടുത്താ കളി, സിംഹ ചേച്ച്യേ. ഇപ്പൊ മനസ്സിലായാ പാമു ആരാ മോന്‍ ന്ന് ?"

ഗാനം ഒഴുകി വരുന്നു.

പലപലവട്ടം ഡെലിവര്‍‌ ചെയ്യാന്‍
പായേണ്ടവനീ പാവം പാമു
പാമൂനിട്ടൊരു പാര പണിഞ്ഞാല്‍
പകരം പണിയും പണി മറ്റൊന്ന്‌

സൂക്ഷിച്ചോളൂ സൂക്ഷിച്ചോളൂ
സിംഹച്ചേച്ചീ സിമ്രാനേ......


പള്ളിയില്‍ നിന്നുള്ള പ്രാര്‍ത്ഥനയുടെ സ്വരം..അസ്തമിക്കുന്ന സൂര്യന്‍..
രംഗത്ത് വെളിച്ചം കുറയുന്നു..

(കര്‍ട്ടന്‍)

Wednesday, April 9, 2008

കരളേ നീയാണ് കുളിര് -14

കഥ ഇതുവരെ:ഷാപ്പന്നൂരില്‍ നിന്നും പറുദീസ തേടിവന്ന നീരുവും പാമുവും ദുബായില്‍ ജീവിതം ആരംഭിക്കുന്നു..അവധി ദിവസം ചിലവഴിക്കാനായി കരാമ സെന്‍റ്ററില്‍ വരുന്നു.. അനൂപിനെ കരാമേലപ്പനെന്നു തെറ്റിധരിച്ചു പാമു ശങ്കരാടിക്കുള്ള (മദ്യം) വരം ചോദിക്കുന്നു.. കരാമ സെന്ററില്‍ വെച്ചു നീരനും പാമുവും കല്ലുവിനെ കണ്ടു മുട്ടുന്നു.. ഗ്രോസറി ഷോപ് തുടങ്ങുവാന്‍ അറബി നീരുവിനെയും പാമുവിനെയും സഹായിക്കുന്നു. നീരു കുളിരുന്ന ഒരു സ്വപ്നം കാണുന്നു, പഴയ ജന്മത്തിലെ വിശ്വസിക്കാനാവാത്ത കഥ സ്വപ്നത്തിലൂടെ അറിയുന്നു. നീരു റോസമ്മയെ പരിചയപ്പെടുന്നു. റോസാമ്മയുടെ റൂം മേറ്റ് ഡോ:നാസ് കാപ്പിലാനുമായി പ്രണയത്തിലാകുന്നു.. പാമുവും നീരുവും ഡോക്ടറെ കാണുന്നു.. കടയിലെത്തുന്ന കാപ്പിലാനുമായി പാമുവും നീരുവും പഴ കാര്യങ്ങള്‍ അയവിറക്കുനു.മരമാക്രി രംഗത്ത് വരുന്നു.കാപ്പി നാട്ടിലെ ഷാപ്പില്‍ കിടന്ന് , ദുബായില്‍ പോയെന്നും അവിടെ നാസ് എന്ന പെണ്‍ കുട്ടിയുമായി പ്രണയത്തില്‍ ആകുന്നതും ,നാസുമായി വഴക്കിട്ട് കാപ്പിയെ നാസ് നാട്ടിലേക്ക് കയറ്റിവിടുന്നതും സ്വപനം കാണുന്നു .തുടര്‍ന്നു കാണുക

രചന സംവിധാനം -ഗോപന്‍

അരങ്ങത്ത് -പാമൂ ,നിരന്‍ ,സര്‍ഗ എന്ന പുതിയ താരം

രംഗത്ത് നീരുവിന്‍റെയും പാമുവിന്‍റെയും കട.

കടയില്‍ ഇരുന്നു ഉറക്കം തൂങ്ങുന്ന പാമു. ഫോണ്‍ നിറുത്താതെ ബെല്ലടിക്കുന്നു..

പാമു ഫോണ്‍ എടുക്കാതെ തന്നെ "ഹലോ ഹലോ" ന്നു പറഞ്ഞിട്ടു മേശയുടെ പുറത്തു തല വെച്ചുകൊണ്ടു ഉറങ്ങുന്നു. താമസിയാതെ പാമുവിന്‍റെ പോക്കറ്റില്‍ കിടക്കുന്ന മൊബൈലില്‍ കോള്‍ വരുന്നു..മൊബൈല്‍ ഫോണ്‍ വൈബ്രേറ്റു ചെയ്യുമ്പോള്‍ ഞെട്ടിയെഴുന്നേറ്റു പോക്കറ്റില്‍ നിന്നും ഫോണ്‍ താഴെക്കെറിഞ്ഞു ഓടുന്നു...
കണ്ടു വരുന്ന നീരു. പാമു ഓടിപ്പോയതിന്‍റെ കാരണം നീരുവിനു മനസ്സിലാകുന്നില്ല. പിന്നീട് ശബ്ദം ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഫോണ്‍ എടുക്കുന്നു.

ഫോണില്‍ നിന്നുള്ള തെറിയുടെ കാഠിന്യം കൊണ്ടു റിസീവര്‍ അകലേക്ക്‌ പിടിച്ചു പാമുവിനെ എത്തിനോക്കുന്നു..പിന്നീട് ഫോണിലൂടെ പറയുന്നു.

നീരു : " ഞാനിവിടെ ഉണ്ടായിരുന്നില്ല, ദാ ഇപ്പോള്‍ വന്നതേയുള്ളൂ, എന്‍റെ അസിസ്റ്റന്റ് വേറെ ഒരു കസ്ടമറിനെ അറ്റന്‍ഡ് ചെയ്യുകയായിരുന്നു, ഫോണ്‍ എടുക്കുവാന്‍ വൈകിയതിനു ക്ഷമിക്കുക, എന്താ വേണ്ടേ ?"

പിന്നെയും തെറിയുടെ ശരവര്‍ഷം ഫോണിലൂടെ ഒഴുകുന്നുവെന്നത്‌ നീരുവിന്‍റെ മുഖം നോക്കിയാല്‍ മനസ്സിലാക്കാം.

നീരു : “എന്‍റെ ഏട്ടത്തി പറയുന്നതു ഒന്നു കേള്‍ക്കൂ, ഇവിടെ തിരക്കായിരുന്നു. ഫോണിലൂടെ വഴക്കിട്ടത് കൊണ്ടു നിങ്ങള്‍ക്ക് സാധനം പെട്ടെന്ന് കിട്ടുമോ, എന്താ വേണ്ടെന്നു വെച്ചാല്‍ പറയൂ, ഇല്ലെങ്കെ ഇവിടെ വന്നു വാങ്ങൂ.., ഇനി നിങ്ങളുടെ ഇഷ്ടം. ഞാന്‍ ഫോണ്‍ വെക്കുന്നു.”

നീരു : “ശെരി, പറയൂ എന്താണ് വേണ്ടത്.. ഒരു കിലോ പഞ്ചസാര, ലോ ഫാറ്റ്‌ മില്‍ക്ക് രണ്ടു ലിറ്റര്‍, പഴം ആറെണ്ണം, മുട്ട ഒരു ഡസന്‍, സാദിയ ഫുള്‍ ചിക്കന്‍ രണ്ടു കിലോ, വെള്ളം ഒരു കാര്‍ട്ടന്‍, അഡ്രസ്സ് പറയൂ.. അല്‍ഫുട്ടൈം കരാമ ബില്‍ഡിംഗ് നമ്പര്‍ ടു, വണ്‍ വണ്‍ ടു. ശെരി പതിനഞ്ച്‌ മിനിറ്റാകും, തിരക്കാണ് കടയില്‍, അത് കൊണ്ടാ.. ബൈ”

നീരു റിസീവര്‍ താഴെ വെച്ചു പാമുവിനെ വിളിക്കുന്നു..

പാമു മടിച്ചു കൊണ്ടു തലയും ചൊറിഞ്ഞു കൊണ്ടു അകലെ നില്‍ക്കുന്നു

നീരു : " എടാ, കാളേ നീ കാരണം ഫ്രീ ആയിട്ട് കുറേ തെറി കിട്ടി, ആട്ടെ, നീയെന്തിനാ ഓട്യെ ?"

പാമു : " തെറ്യല്ലേ, അതൊക്കെ കേക്കണത് ഒരു സുഖല്ലേ, എനിക്കിതു കേട്ടില്ലെങ്കിലാ ഒരു വെഷമം, ആരും എന്നെ ഒന്നും പറഞ്ഞില്ലെങ്കെ ആദ്യം പോയി അറബി റേഡിയോ കേക്കും, ന്നിട്ടും ശേര്യായില്ലെങ്കെ അര്‍ബാപ്പിനെ വിളിച്ചട്ടു സുഖല്ലേ ന്നു ചോയിക്കും,
അപ്പൊ മുയുത്തതും കൊയുത്തതും കോഴികള്‍ടെ വലിപ്പത്തില് ഇള്ള തെറികള്‍ അര്‍ബാപ്പിന്‍റെ വായേന്നിങ്ങനെ ജാസി മോന്‍റെ പാട്ടു പോലെ ഒഴുകി വരും, "

നീരു : " നിന്‍റെ ഒരു കാര്യം, നീയെന്തിനാ ഇറങ്ങി ഓട്യെ ഇവിടേന്ന് ?"

പാമു : "ഞാനൊന്ന് മയങ്ങീതാ, ആ ലെബനീസു ചേച്ചി ഈ ഫോണീക്കോടെ മേശപ്പോറത്തു കേറി വന്നിട്ട് ഇവിടെ കെടന്നു ഡാന്‍സായിരുന്നു..ഞാന്‍ എണീക്കാണ്ടായപ്പോ എന്‍റെ നെഞ്ചത്തു ഈ കുന്തം വെച്ചു ഷോക്കടിപ്പിച്ചു.. അപ്പൊ ഞാന്‍ പേടിച്ചു എണീറ്റോടീതാ !"

നീരു : ചിരിച്ചു കൊണ്ടു " അപ്പൊ എന്നെ കുറ്റം പറഞ്ഞു നീയും സ്വപ്നം കണ്ടു തൊടങ്ങ്യാ, ലെബനീസു ചേച്ചി നന്നായി മെലിയേണ്ടി വരും ഈ ഫോണീക്കോടെ ഇവിടെ വരാന്‍..സത്യം പറ, നീ കാലത്തു പോയി വീശ്യാ, ഒരു സംശ്യം ?"

ചിരിക്കണോ വേണ്ടയോ എന്ന് ആലോചിച്ചു നില്ക്കുന്ന പാമു.

നീരു : "ഇനി കൂടുതല്‍ തെറി കേള്‍ക്കണതിന് മുന്‍പ് കൊറച്ചു സാധനങ്ങള്‍ ഡെലിവറി ചെയ്തിട്ടു വാ, പുതിയ വീട്ടുകാരാ, ഇതാ അഡ്രസ്സ്.!"

പാമു : " എന്തിനാ ഇത്രേം കൊറവു പറഞ്ഞെര്‍ക്കണേ, കടെല് സാധനങ്ങള്‍ ഇനീം ബാക്കി ഇണ്ടല്ലോ, ഞാനെന്താ അറബീടെ കഴുത്യാ ഇത്രേം ചോമന്നു പോവാന്‍ ?"

നീരു : " നീ അറബീടെ ആണോ, അതോ കാപ്പീടെ ആണോന്നു അറിയില്ല, എന്തായാലും കഴുത്യാണ്. അതൊറപ്പാ.."

ദേഷ്യത്തില്‍ നില്‍ക്കുന്ന പാമൂ..പിന്നീട് സാധനങ്ങള്‍ പാക്ക് ചെയ്തു ദേഷ്യത്തോടെ ഷോപ്പിങ്ങ് ബാഗിലേക്ക് ഇടുന്നു..അഡ്രസ്സ് വായിക്കുവാനായി നീരുവിനു കൊടുക്കുന്നു.

നീരു : "അല്‍ഫുട്ടൈം കരാമ ബില്‍ഡിംഗ് നമ്പര്‍ ടു, വണ്‍ വണ്‍ ടു. "

പാമൂ: " എനിക്ക് മനസ്സിലാവണ ഇംഗ്ലീഷില്‍ പറയ് "

നീരു : "ഫ്ലാറ്റ്‌ നൂറ്റി പന്ത്രണ്ട്, അല്‍ഫുട്ടൈം ബില്‍ഡിംഗ് "

പാമു: "അങ്ങിനെ പറയ്, ഇംഗ്ലീഷ് ആയാ ഇങ്ങനെ വേണം !", ന്നാ ഞാന്‍ പോയീട്ട് വരാം "

പാമു പുറത്തു പോകുവാന്‍ ഒരുങ്ങുമ്പോള്‍ വേറെയൊരു കസ്റ്റമര്‍ കയറി വരുന്നു. പാമുവിനോട് കുശലം ചോദിക്കുന്നു..

കസ്റ്റമര്‍ : " യെന്തര് അണ്ണാ, സുഖങ്ങളൊക്കെത്തന്ന്യേ ?"

പാമു : " സുഖം എന്‍റെ ഒക്കത്ത് ഇല്യ, നിന്‍റെ ണ്ടാ?"

കസ്റ്റമര്‍ : “യെന്തര് അണ്ണാ, ഗര്‍വിച്ചു പോണത്, എളുപ്പം വന്നെച്ചും പോണം കെട്ടാ”
ഒന്നും പറയാതെ ഡിലിവറിയുമായി നടന്നു നീങ്ങുന്ന പാമു..
വെളിച്ചം മങ്ങുന്നു

രംഗത്ത് വെളിച്ചം വരുമ്പോള്‍ ഒരു വീടിന്‍റെ മുന്നില്‍ നിന്നു കതകില്‍ തട്ടുന്ന പാമു. കയ്യില്‍ കടയില്‍ നിന്നെടുത്തിരിക്കുന്ന സാധനങ്ങള്‍, കുറച്ചു നേരത്തെ കാത്തു നില്‍പ്പിനു ശേഷം സുന്ദരിയായ സര്‍ഗ വാതില്‍ തുറക്കുന്നു.

പാമു : " ഡെലിവറി "

സര്‍ഗ : " ങാ ഡെലിവറി കഴിഞ്ഞോ, വേര്‍ ഈസ് ദ ബേബി ? " പറയുമ്പോള്‍ ചിരി..

പാമു : " നിക്ക് മനസ്സിലായില്ല, ഇതിന് മലയാളം ഒന്നും കണ്ടു പിടിച്ചിട്ടില്യെ ?"

സര്‍ഗ : " ഇയാള് പ്രസവിച്ചെങ്കില്‍ കുട്ടിയെവിടെ ?"

പാമു : " ഇതു നല്ല കൂത്ത്‌, പ്രസവിക്കാന്‍ വരാന്‍ ഇതെന്താ ആശുപത്ര്യാ ?"

സര്‍ഗ: " ഒരു പ്രസവൊക്കെ എടുക്കാനുള്ള വിദ്യ എനിക്കറിയാം, ന്താ പേരു ?"

പാമു : " പേരറിഞ്ഞാലെ പ്രസവേടുക്കൂ, ഞാന്‍ പാമൂ !"

സര്‍ഗ : " ങേ, ആമയോ ?"

പാമു : " ന്‍റെ ചേച്ച്യേ, നിക്ക് പോയീട്ട് പണീണ്ട്, ഞാന്‍ ഹോള്‍സെയിലായിട്ടു വരാം ഒരുദിവസം കഥ മുഴുവനും പറയാന്‍, അപ്പൊ പ്രസവോം കല്യാണോം പതിനാറടിയന്തിരോം നടത്താം, ഇതങ്കിട് വാങ്ങ്‌ " പാമു ബാഗുകള്‍ സര്‍ഗക്ക് കൊടുത്തു.

സര്‍ഗ: " അധികം ഷൈന്‍ ചെയ്യല്ലേ !, അപ്പൊ ആമ ചേട്ടാ എത്രയായി ?"

പാമു : സീരിയസ് ആയി പറയുന്നു. " എനിക്ക് ഗര്‍ഭം ഇല്ല, സത്യമായിട്ടും പറയാ, ന്താ ചേച്ചീടെ പേരു ? !"

സര്‍ഗ : ചിരിയോടെ " ഞാന്‍ സിമ്രണ്‍, വാങ്ങിയ ഈ സാധനങ്ങള്‍ക്ക്‌ എത്രയായി ?"

പാമു : " നാല്‍പ്പതു ദിര്‍ഹം "

സര്‍ഗ : കൊണ്ടു വന്ന സാധനങ്ങള്‍ നോക്കുന്നു. പിന്നീട് പാലെടുത്ത് തിരിച്ചു കൊടുക്കുന്നു. ഞാന്‍ ലോ ഫാറ്റ്‌ മില്‍ക്കാണ് പറഞ്ഞത്, എനിക്ക് ലോ ഫാറ്റ്‌ തന്നെ വേണം. "

പാമു : " തടി ഇങ്കട്‌ പോരട്ടെ എന്‍റെ സിംഹ ചേച്ച്യേ, ഇതൊക്കെ നല്ലതല്ലേ ?"

സര്‍ഗ : " ആമേ, ഇതെല്ലാം ഇവിടെ കൊണ്ടു വന്നു വിറ്റെക്കല്ലേ, പോയി ലോ ഫാറ്റ്‌ എടുത്തിട്ടു വാ, എന്നിട്ട് തരാം പണം."

പാമു : " ഞാന്‍ ആമേല്ല, പാമൂ .."

സര്‍ഗ : " എന്താ ഇത്ര വ്യത്യാസം ?"

ദേഷ്യത്തില്‍ മുഖം കനപ്പിക്കുന്ന പാമൂ, പാലിന്‍റെ കാന്‍ എടുത്തു നടന്നു പോകുന്നു.
കതകു അടച്ചു കൊണ്ടു വീട്ടിനുള്ളില്‍ പോകുന്ന സര്‍ഗ. കുറച്ചു സമയത്തിനുള്ളില്‍ ഓടി കിതച്ചു കൊണ്ടു വരുന്ന പാമു. കയ്യില്‍ പാലിന്‍റെ കാന്‍. വാതിലില്‍ തട്ടുന്നു. കുറച്ചു സമയത്തിനുള്ളില്‍ വാതില്‍ തുറക്കുന്നു.

പാമു : " ഇതാ പാല്, ഇനി പൈസ തരൂ.. "

സര്‍ഗ : "ഞാന്‍ പറയുവാന്‍ മറന്നു, മുട്ടയും പൊട്ടിയിട്ടുണ്ട്‌. എനിക്ക് മാറ്റി തരണം "

പാമു : " സിംഹ ചേച്ചി മൊട്ടയിടോ അപ്പൊ ?"

സര്‍ഗ ; " ഓവര്‍ സ്മാര്‍ട്ട് ആവല്ലേ, പൊട്ടിയ മുട്ട ഇവിടെ വിക്കാമെന്നു വിചാരിക്കണ്ട !"
മനസ്സില്ലാ മനസ്സോടെ പൊട്ടിയ മുട്ടകള് മായി പാമൂ പോകുന്നു.

പാമു ഓടി കിതച്ചു കൊണ്ടു തിരിച്ചു വരുന്നു. കയ്യില്‍ മുട്ടകള്‍. ശ്വാസം എടുക്കുന്നതിനിടയില്‍ കതകില്‍ തട്ടുന്നു. സര്‍ഗ വാതി തുറക്കുന്നു. ഈ തവണ ചിക്കന്‍ പാക്കറ്റ് ആണ് സര്‍ഗയുടെ കയ്യില്‍.
സര്‍ഗ : " ഞാന്‍ ചോദിച്ചത് ഫുള്‍ ചിക്കെന്‍ ആണ്, തന്നിരിക്കനത് ചിക്കന്‍ ബ്രെസ്ടും "
പാമു : " ന്‍റെ സിംഹ ചേച്ച്യേ, പത്തു തവണ എന്നെ നടത്തിപ്പിക്കല്ലേ, ഇനി പ്പോ ഇതു കിട്ടാതെ മരിക്കണ്ട.." കയ്യിലെ മുട്ട സിമ്രനു കൊടുത്തു കൊണ്ടു പിറു പിറുത്തു കൊണ്ടു പോകുന്നു.

പാമു ചിക്കന്‍ എടുത്തു തിരിച്ചു വരുന്നു. ഈ തവണ പതുക്കെ നടന്നാണ് വരവ്. കതകില്‍ തട്ടിയ ശേഷം കാത്തു നില്‍ക്കുന്നു. സര്‍ഗയുടെ കയ്യില്‍ വാങ്ങിയ പഴങ്ങള്‍..വായ് തുറന്നു നില്‍ക്കുന്ന പാമൂ..

സര്‍ഗ: " കടേല് ആര്‍ക്കും കണ്ണോ ന്നും കാണില്യെ ആമേ ? ഈ വാടിയ പഴം കഴിക്കാന്‍ ഞാനെന്താ പശ്വോ ?"

പാമു : " പശൂന്നു പറ്റിയ ഗ്ലാമറും !, പഴം ഇല്ല കടേല് ഇനി പുതിയ സ്റ്റോക്ക് വന്നിട്ട് വേണം "

സര്‍ഗ: " ന്നാ അപ്പൊ വന്നു പണം വാങ്ങിയാ മതി." കതകു അടക്കുന്നു..

പാമു : " ന്‍റെ കരാമേലപ്പ നിക്ക് ഇത്തിരി ക്ഷമ താ, കടമായാലും വേണ്ടില്ല..!"

രംഗത്ത് പുക

(കര്‍ട്ടന്‍)

Tuesday, April 8, 2008

കരളേ നീയാണ് കുളിര് -13


കഥ ഇതുവരെ:ഷാപ്പന്നൂരില്‍ നിന്നും പറുദീസ തേടിവന്ന നീരുവും പാമുവും ദുബായില്‍ ജീവിതം ആരംഭിക്കുന്നു..അവധി ദിവസം ചിലവഴിക്കാനായി കരാമ സെന്‍റ്ററില്‍ വരുന്നു.. അനൂപിനെ കരാമേലപ്പനെന്നു തെറ്റിധരിച്ചു പാമു ശങ്കരാടിക്കുള്ള (മദ്യം) വരം ചോദിക്കുന്നു.. കരാമ സെന്ററില്‍ വെച്ചു നീരനും പാമുവും കല്ലുവിനെ കണ്ടു മുട്ടുന്നു.. ഗ്രോസറി ഷോപ് തുടങ്ങുവാന്‍ അറബി നീരുവിനെയും പാമുവിനെയും സഹായിക്കുന്നു. നീരു കുളിരുന്ന ഒരു സ്വപ്നം കാണുന്നു, പഴയ ജന്മത്തിലെ വിശ്വസിക്കാനാവാത്ത കഥ സ്വപ്നത്തിലൂടെ അറിയുന്നു. നീരു റോസമ്മയെ പരിചയപ്പെടുന്നു. റോസാമ്മയുടെ റൂം മേറ്റ് ഡോ:നാസ് കാപ്പിലാനുമായി പ്രണയത്തിലാകുന്നു.. പാമുവും നീരുവും ഡോക്ടറെ കാണുന്നു.. കടയിലെത്തുന്ന കാപ്പിലാനുമായി പാമുവും നീരുവും പഴ കാര്യങ്ങള്‍ അയവിറക്കുനു.മരമാക്രി രംഗത്ത് വരുന്നു
രചന:നാസ്
ഗാനം:ഗീതാഗീതികള്‍
വെളിച്ചം തെളിയുമ്പോള്‍ ദൂരേക്ക് നോക്കി നില്ക്കുന്ന സുന്ദരിയായ നാസ്..പുറകില്‍ തിരമാലകളുടെ ശബ്ദം..കൂട് കൂട്ടാന്‍ പോകുന്ന പക്ഷികളുടെ കളകളാരവം..അങ്ങിങ്ങായി നില്‍കുന്ന ആളുകളുടെ ബഹളം..സ്ഥലം ദുബായ് കടപ്പുറം..നാസ് അക്ഷമയോടെ വാച്ചിലേക്ക് നോക്കുന്നു..
നാസ്:(ആത്മഗതം) എവിടെപ്പോയി എന്റെ കാപ്പു? വൈകീട്ട് ആറ് മണിക്ക് ഈ കടപ്പുറത്ത് കാണമെന്നല്ലേ പറഞ്ഞത്..ഇനിയിപ്പോ ഇവിടെ വേറെ വല്ല കടലൂണ്ടോ?(നാസ് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.. ഇടക്കിടക്ക് പ്രതീക്ഷയോടെ ദൂരേക്ക് നോക്കുന്നു.. അവസാനം ക്ഷമ കെട്ട് തന്റെ മൊബൈല്‍ എടുത്ത് ഏതോ നമ്പറില്‍ കുത്തുന്നു.. ഫോണ്‍ ചെവിയോട് ചേര്‍ത്ത് പിടിക്കുന്നു)
നാസ്: കാപ്പൂ..എവിടാ? എത്ര നേരായി ഞാന്‍ ഇവിടെ കാത്തിരിക്ക്ണൂ?(സ്റെറജിന്റെ പുറകിലെ മൈക്കില്‍ നിന്ന്‍ കാപ്പൂന്റെ മൃദുലമായ ശബ്ദം)
കാപ്പു:കരയാതെ മോളൂ.. ഡാ, ഞാനങ്ങേത്തി..ഈ ദുബായ് ട്രാഫിക് ജാമോന്ന്‍ തീരണ്ടേ മോളെ..
നാസ്:എനിക്ക് പേടിയാവ്ണൂ.. തോന്ന്യാസിയാളും മരമാക്രികളുമൊക്കെ ഉള്ള നാടാ..
കാപ്പു: (കുളിരുന്ന ശബ്ദത്തോടെ) പേടിക്കണ്ട എന്റെ ചക്കരേ..ആരേലും വരാണേല്‍ നീ എന്റെ പെണാണെന്ന് പറഞ്ഞാല്‍ മതി..
(നാസ് ഫോണ്‍ ഡിസ്കനക്റ്റ് ചെയ്യുന്നു..കുളിരോടെ സ്റെറജില് നാല് ചാണ്‍ നടക്കുന്നു..എന്തോ ഓര്‍ത്തിട്ടെന്ന പോലെ നില്ക്കുന്നു..വീണ്ടും നടക്കുന്നു..വീണ്ടും നില്ക്കുന്നു.. ലിപ്സ്റ്റിക്കിട്ട ചുണ്ടുകളില്‍ നിന്ന്‍ ഒരു പ്രണയ ഗാനം പുറത്തേക്ക് വരുന്നു..
നാസ്: സാഗരം സ്നേഹ സാഗരം-എന്‍
‍മാനസം സ്നേഹ സാഗരം
സ്നേഹ സാഗര സീമയില്‍ -നീ
സൂര്യനായ്‌ ഉദിച്ചുയര്‍ന്നൂ
സൂര്യനായ്‌ ഉദിച്ചുയര്‍ന്നൂ
കാമദേവ കോമളാംഗന്‍‌
‍കാപ്പിലാനേ പ്രാണനാഥാ‍
കാതലാ നീ അറിയുന്നില്ലേ
കാത്തുവച്ചോരീക്കുളിര്‌-എന്‍
‍കരളിനേകാന്‍ മാത്രമായ്‌ -എന്‍
കരളിനേകാന്‍ മാത്രമായ്......
കാത്തുനില്‍ക്കാന്‍ അരുതിനിയും-എന്‍
‍കാപ്പിലാനേ കരളിന്‍ കരളേ........
(പാട്ടു കഴിയണതിനു മുമ്പായി സ്റെറജിന്റെ ഒരു ഭാഗത്ത് നിന്ന്‍ ഒരു യുവാവ് മുന്നോട്ട് വരുന്നു..നീല ജീന്‍സും ഡെനിം ഷര്‍ട്ടുമിട്ട സുന്ദരനായ കാപ്പു.. മുഖത്ത് അപ്പോഴും ആ പഴയ കൂളിംഗ് ഗ്ലാസ്..രണ്ടു പേരും പാട്ടിനൊത്ത് നൃത്തം ചെയ്യുന്നു..പെട്ടെന്ന് നാസ് ഡാന്‍സ് അവസാനിപ്പിക്കുന്നു)
നാസ്:(നാണത്തോടെ)ചേട്ടാ, ഇത് കടപ്പുറമാ.. നമ്മള്‍ ഇങ്ങനെ ആടിയാല്‍ അറബിപ്പോലീസ് പിടിച്ചോണ്ട് പോകും..
(കാപ്പു നാസിന്റെ അരികിലേക്ക് വരുന്നു)
കാപ്പു:നാസൂ, അങ്ങനെ ആണേല്‍ ആ ലോക്കപ്പും നമുക്ക് ഒരു മണിയറയാക്കാം..
(നാസ് നാണത്തോടെ ചൂളുന്നു)രണ്ടു പേരും അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിക്കുന്നു..ഇണക്കുരുവികളെപ്പോലെ ദൂരേക്ക് നോക്കുന്നു..
നാസ്:ചേട്ടാ, ആ സൂര്യന് എന്ത് ഭംഗിയാ അല്ലെ?
(കാപ്പു പരുങ്ങുന്നു..മുഖത്ത് ചിരി വരുത്താന്‍ പാടു പെടുന്നു..)
കാപ്പു (ആത്മഗതം) എന്തോന്ന്‍ ഭംഗി? ഓരോ മണ്ടന്‍ കവികള്‍ ഓരോന്ന്‍ എഴുതി വിട്ടോലും.. അത് വിശ്വസിക്കാന്‍ ഇതു പോലോത്ത പെണ്‍പിളേളരും..
(നാസ് കാപ്പൂന്റെ മുഖത്തേക്ക് നോക്കുന്നു..)
നാസ്:പ്രിയതമാ, അങ്ങേന്താണ് ആലോചിക്കുന്നത്?
കാപ്പു:ഒന്നുമില്ല മോളു..ആ ഭംഗി ഞാന്‍ ആസ്വദിക്കുകയായിരുന്നു..
നാസ്:(വീണ്ടും നാണത്തോടെ) എന്റെയാണോ കരളേ?
കാപ്പു: രണ്ടും..പക്ഷെ നീയാണ് കൂടുതല്‍ സുന്ദരി..
(കാപ്പു എണീറ്റ് മുന്നോട്ട് നടക്കുന്നു..പിന്നെ തിരികെ വന്ന്‍ നാസിന്റെ കണ്ണുകളിലേക്ക് നോക്കുന്നു)നാസ്:കരളേ, എന്താണിങ്ങനെ തുറിച്ച് നോക്കുന്നത്?
കാപ്പു: കരളേ മനം കുളിരുന്നു...ഞാന്‍ ഒരു കവിത ചൊല്ലട്ടെ?(നാസ് സമ്മതമെന്ന മട്ടില്‍ തലയാട്ടുന്നു..കാപ്പു തൊണ്ട ശരിയാക്കുന്നു...
കാപ്പു: നാസേ നീയെന്‍ പെണ്ണല്ലേ
നരുന്തു പോലൊരു പെണ്ണല്ലേ
നിന്നെ കണ്ടാല്‍ കുളിരും ഞാന്‍
നിന്നെ തൊട്ടാല്‍ കുളിരും ഞാന്‍
കാമൂം വേണ്ടാ, സിന്ധൂം വേണ്ട
സുന്ദരിയാം ഈ നാസു മതി
സൊന്തമാക്കും ‍ നിന്നെ ഞാനെന്‍
‍സൊന്തം ഷാപ്പില്‍ കൊണ്ടോവും-എന്‍
സൊന്തം ഷാപ്പില്‍ കൊണ്ടോവും.
നാസേ നീയെന്‍ പെണ്ണല്ലേ
നരുന്തു പോലൊരു പെണ്ണല്ലേ...
നാസ് : എന്തോന്ന് ഞാന്‍ പരുന്തു പോലത്തെ പെണ്ണാണെന്നോ?
കാപ്പ് : പരുന്തല്ല, നരുന്ത് നരുന്ത് ... എന്നു വച്ചാല്‍ മെലിഞ്ഞു കൊലുന്നനെയുള്ള സുന്ദരി എന്നര്‍ത്ഥം.... ആ സിന്ധൂനെയൊക്കെയൊന്നു കാണണം വൈക്കോല്‍ തുറു പോലല്ലിയോ ?എന്റെ നാസ് എത്ര സുന്ദരിയാ....
(കാപ്പു നാസിന്റെ താടിക്കു പിടിക്കുന്നു)
കാപ്പു:എങ്ങനുണ്ട് എന്റെ കവിത?
നാസ്:(എന്തോ ഒരു ഒലക്ക എന്ന മട്ടില്‍ ) കാപ്പു നീയെന്റെ പ്രാണനായത് എന്റെ ഭാഗ്യം..
(ഇതൊന്നും വല്യ കാര്യമല്ല എന്ന മട്ടില്‍ കാപ്പു ദൂരേക്ക് നോക്കുന്നു)
കാപ്പു: നാസൂ.. ഞാനൊരു കാര്യം ചോദിച്ചാല്‍ സത്യം പറയോ?
നാസ്:എന്താ എന്റെ കരളിനു ചോദിക്കാനുള്ളത്..ചോദിക്കൂ..
(സത്യം പറയുമെന്ന് കാപ്പൂന്റെ കയ്യില്‍ പ്രോമിസ് ചെയ്ത് കൊടുക്കുന്നു)
കാപ്പു; ഈ റോസാമ്മ ആള്‍ എങ്ങനാ?
(എന്ത് പറയണമെന്നറിയാതെ നാസ് കുഴങ്ങുന്നു..സത്യം ചെയ്ത് കൊടുത്തതില്‍ കുറ്റ ബോധം തോന്നുന്നു)
നാസ്:പ്രാണനാഥാ..ഞാന്‍ സത്യം പറയാം.. അവള്‍ ഒരു നല്ല പെണ്ണാ..പക്ഷെ ഞങ്ങളെപ്പോഴും അടിയാ..ഒരു പാവം മഞ്ഞു പോലത്തെ പെണ്‍കുട്ടി..സ്നേഹിക്കാന്‍ മാത്രം അറിയാവുന്നവല്‍..
(നാസ് വിതുമ്പുന്നു..)
കാപ്പു: കരളേ എന്തിനാ നീ കരയണേ?
(നാസ് എല്ലാം കാപ്പൂനോട് തുറന്ന പറയുന്നു)
കാപ്പു:എന്തിനാ എന്റെ സ്നേഹനിധി അതിന് കരയണേ..ആ നീരൂന്റെ അസുഖം മാറ്റാനല്ലേ..സാരല്യാട്ടോ..
(നാസ് വീണ്ടും കരയുന്നു..ഞാനിപ്പോ വരാമെന്ന്‍ ആംഗ്യം കാണിച്ച് തന്റെ മൊബൈല്‍ നാസിന്റെ കയ്യില്‍ കൊടുത്ത് കാപ്പു സ്റെറജിനു പുറത്തേക്ക് പോകുന്നു,ഈ സമയം നാസ് ഗെയിം കളിക്കാന്‍ വേണ്ടി കാപ്പൂന്റെ മൊബൈലെടുക്കുന്നു...ഗെയിം തീര്‍ന്നിട്ടും കാപ്പൂനെ കാണാത്തത് കൊണ്ട് നാസ് മെസ്സേജ് ഇന്‍ബൊക്സ് തുറന്ന നോക്കുന്നു..ആദ്യ രണ്ട് മെസ്സേജുകള്‍ കണ്ട ഞെട്ടുന്നു..)
നാസ്:(വിതുമ്പലോടെ) കരളേ, എന്റെ കാപ്പൂ..നീയെന്റെ കുളിരാണ്..ഈ ജന്മവും അടുത്ത ജന്മവും നമുക്കൊരുമിച്ച് ജീവിക്കണം..നിന്റെ സ്വന്തം ഷാരു..
(നാസ് അമ്പരക്കുന്നു..ദേഷ്യത്തോടെ അടുത്ത മെസ്സേജ് തുറക്കുന്നു..)
നാസ്:കുളിരെ,നീയെന്നും എന്റെതല്ലേടാ..എന്തൊക്കെ സംഭവിച്ചാലും ആരൊക്കെ എതിര്‍ത്താലും ഞാനെന്നും നിന്റെത് മാത്രമാണ്..നിന്നെ സ്നേഹിക്കുന്ന നിന്റെ മാത്രം konchal ..
(നാസ് ഇരിപ്പിടത്തില്‍ നിന്ന എണീക്കുന്നു..കാപ്പൂന്റെ മൊബൈല്‍ ഫോണ്‍ വലിച്ചെറിയുന്നു..തന്റെ മൊബൈലില്‍ നിന്ന്‍ ആരുടെയോ നമ്പര്‍ ഡയല്‍ ചെയ്യുന്നു..അത് വേണ്ടാ എന്ന മട്ടില്‍ ഡിസ്കനക്റ്റ് ചെയ്ത് വേറെ നംബരിലെക്ക് ഡയല്‍ ചെയ്ത് എന്തോ സംസാരിക്കുന്നു..ഈ സമയം കയ്യില്‍ ഒരു ഇളനീരുമായി കാപ്പു സ്റെറജിലെക്ക് വരുന്നു..തന്റെ മൊബൈല് രണ്ട് കഷണമായി കിടക്കുന്നത് കണ്ട് അമ്പരക്കുന്നു..നാസ് കാപ്പൂന്റെ അടുത്തേക്ക് വരുന്നു)
കാപ്പു:കരളേ, എന്ത് പറ്റി മുത്തേ?എന്തെ ഫോണൊക്കെ വലിച്ചെറിഞ്ഞിരിക്ക്ണൂ?
നാസ്:(ഇള നീര്‍ വലിച്ചെറിഞ്) ആരാ ഈ ഷാരൂം konchalum ? പറ..ഇനി എന്നോട് ഒന്നും ഒളിക്കണ്ട..
കാപ്പു:(പരുങ്ങുന്നു) അത്....അത്......
നാസ്;(കണ്ണുകള്‍ ചുവപ്പിച്ച്) നിന്നോടാ ചോദിച്ചത്? അല്ലേല്‍ വേണ്ട..നിന്റെ നാറുന്ന പഴം പുരാണം എനിക്ക് കേള്‍കണ്ട..ഇപ്പൊ ഇവിടെ വെച്ച് നമ്മള്‍ പിരിയുന്നു..
(കാപ്പൂന്റെ മുഖത്തേക്ക് നോക്കാതെ നാസ് മുന്നോട്ട് നടക്കുന്നു..)
നാസ്; ഡാ കാപ്പിലാനെ, ഇപ്പൊ നീ ഈ ദുബായ് വിടണം..ഞാന്‍ പോലീസിനെ വിളിക്കാന്‍ പോയതാ..പക്ഷെ ഒരിക്കല്‍ ഞാന്‍ നിന്നെ സ്നേഹിച്ചു പോയില്ലേ.. അത് കൊണ്ട് നീ ജയിലില്‍ കിടക്കണത് എനിക്ക് കാണാന്‍ വയ്യ.. ഞാന്‍ ട്രാവല്‍ ഏജന്റിനെ വിളിച്ച് നാട്ടിലേക്ക് ഒരു ടിക്കറ്റ് റെഡിയാക്കീട്ടുണ്ട്..ഇപ്പൊ ഇവിടന്ന്‍ പൊയ്ക്കോണം..
(ഒന്നും പറയാതെ, ഉടഞ്ഞു പോയ തന്റെ മൊബൈലും വാരിക്കൂട്ടി കാപ്പു സ്റെറജിന്റെ പുറകിലേക്ക് നടക്കുന്നു..ദേഷ്യത്തോടെ നാസ് പിന്നെയും ആ കടപ്പുറത്ത് നില്ക്കുന്നു..കണ്ണുനീര്‍ സുന്ദരമായ ആ കവിള്‍ തടത്തിലൂടെ ചാലിട്ടോഴുകുന്നു.. തന്റെ കൈലേസെടുത്ത് നാസ് അത് ഒപ്പിയെടുക്കുന്നു ദുഃഖ വിലാപമായ നേര്‍ത്ത സംഗീതം കേള്‍ക്കുന്നു..കൂടെ മുകളിലൂടെ പറന്ന് പോകുന്ന ഒരു വിമാനത്തിന്റെ ശബ്ദവും കര്‍ട്ടന്‍ വീഴുന്നതും കാത്ത് നാസ് സ്റെറജില് തന്നെ നില്ക്കുന്നു..(വെളിച്ചം പതിയെ മങ്ങുന്നു)
വെളിച്ചം വീണ്ടും തെളിയുമ്പോള്‍ കാപ്പി തന്റെ പഴയ ഷാപ്പിലെ ബെന്ചില്‍ നിന്നും എന്തോ കണ്ടു പെടിച്ചപോലെ ഉറക്കത്തില്‍ നിന്നും ചാടി എഴുന്നേല്‍ക്കുന്നു .
നാടക മുതലാളി കാപ്പിലാന്‍:ഡാ, തോന്ന്യാസി ആ കര്‍ട്ടന്‍ താഴ്ത്താടാ.. നീ എന്ത് കുന്താ ഈ നോക്കിയിരിക്കണെ?
തോന്ന്യാസി;(സങ്കടത്തോടെ) മുതലാളി, ഞാനാ കൊച്ചിന്റെ മുഖത്തേക്ക് നോക്കി മതി മറന്നു പോയി..ഇതാ കര്‍ട്ടന്‍ വലിച്ച് കഴിഞ്ഞു ..
....... കര്‍ട്ടന്‍ ....

Monday, April 7, 2008

ഐഡിയ ഷാപ്പ് സിന്ഗര്‍

ഗീതേച്ചിയുടെ ഐഡിയ സ്റ്റാര്‍ സിന്ഗര്‍

കല്യാണിയെ ഒന്ന് സെന്റ് പ്ലീസ്

കല്യാണിയെ ഒന്ന് സെന്റ്

പി എം ആര്‍ സ്പേസ് എന്‍റെ പേര്‍

തെരുവില്‍എന്നതെന്‍ വീട്ടു പേര്‍

കല്യാണിയെ ഒന്ന് സെന്റ് പ്ലീസ്

കല്യാണിയെ ഒന്ന് സെന്റ്

കുപ്പിയോന്നു വാങ്ങേണം വാളൊന്നു വെക്കേണം

കല്യാണിയെ ഒന്ന് സെന്റ് പ്ലീസ്

കല്യാണിയെ ഒന്ന് സെന്റ്

സംഗതികള്‍ വന്നില്ല കുടിച്ചപ്പോള്‍ എന്നാലും

സുപ്പറായി മോനെ വല്ലഭന്‍ ഒതുന്നു

ഷാര്‍പ്പായി പാട്ട് ഫ്ലാറ്റായി വീണ്ടും

ഗോപെട്ടന്‍ ചൊല്ലുന്ന -തിങ്ങേനെയെന്നാകിലും

കല്യാണിയെ ഒന്ന് സെന്റ് പ്ലീസ്

കല്യാണിയെ ഒന്ന് സെന്റ്

ഫന്റാസ്റ്റിക്‌ ബൊംബാസ്റ്റിക്‌നല്ല ഫീല്‌

ഹൈ‌ എനര്‍ജിഎന്തൊക്കെയോ വെച്ചു കാച്ചുന്നു പ്രായമ്മ

തോന്ന്യാസി ജട്ജിയെന്തോ പറയുന്നു ,

അതു നിങ്ങള്‍ കാര്യമാക്കെണ്ടാതില്ല -

എന്നൊന്നും ഞാന്‍ പറയില്ല

ഫാബുലസ്‌ പാനല്‍ ഓഫ് കുടിയന്സിന്‍ കമെന്റുകള്‍

എന്ത് തന്നെ ആയാലുംമാര്‍ക്കല്‍പ്പം കുറഞ്ഞാലും

കല്യാണിയെ ഒന്ന് സെന്റ് പ്ലീസ്

കല്യാണിയെ ഒന്ന് സെന്റ്

കൂടുതല്‍ പ്യരടികള്‍ക്ക് സമീപിക്കുക

കള്ളുഷാപ്പ്‌

Friday, April 4, 2008

ലേഡീസ് കള്ളു ഷാപ്പ്
കാപ്പില്‍ ഷാപ്പിലെ നിത്യ സന്ദര്‍ശകരില്‍ ഒരാള്‍ നല്കിയ സംഭാവനകള്‍ ഇവിടെ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു.


1. "എന്‍റെ ഖല്‍ബിലെ" എന്ന് തുടങ്ങുന്ന ഷാപ്പു ഗാനംGet this widget Track details eSnips Social DNA


2."എല്ലാരും ചൊല്ലണ്" ഷാപ്പു വെര്‍ഷ്യന്‍Get this widget Track details eSnips Social DNAഅടിക്കാം രസിക്കാം
നമുക്കിന്നു സുഖിക്കാം
ആരും കാണാതെ നമുക്കിന്നു
വാള് വെച്ചു കളിക്കാം

താഴെ കാണുന്ന വഴിയേ നേരെ പോയാല്‍ അവിടെ എത്താം .അപ്പൊ എല്ലാം പറഞ്ഞപോലെ

അടിക്കാം രസിക്കാം
നമുക്കിന്നു സുഖിക്കാം
ആരും കാണാതെ നമുക്കിന്നു
വാള് വെച്ചു കളിക്കാം

പാമൂജി ആന്‍ഡ്‌ കല്യാണി നടത്തുന്ന കള്ള് ഷാപ്പ്

Thursday, April 3, 2008

കരളേ നീയാണ് കുളിര് - 12

കഥ ഇതുവരെ:ഷാപ്പന്നൂരില്‍ നിന്നും പറുദീസ തേടിവന്ന നീരുവും പാമുവും ദുബായില്‍ ജീവിതം ആരംഭിക്കുന്നു..അവധി ദിവസം ചിലവഴിക്കാനായി കരാമ സെന്‍റ്ററില്‍ വരുന്നു.. അനൂപിനെ കരാമേലപ്പനെന്നു തെറ്റിധരിച്ചു പാമു ശങ്കരാടിക്കുള്ള (മദ്യം) വരം ചോദിക്കുന്നു.. കരാമ സെന്ററില്‍ വെച്ചു നീരനും പാമുവും കല്ലുവിനെ കണ്ടു മുട്ടുന്നു.. ഗ്രോസറി ഷോപ് തുടങ്ങുവാന്‍ അറബി നീരുവിനെയും പാമുവിനെയും സഹായിക്കുന്നു. നീരു കുളിരുന്ന ഒരു സ്വപ്നം കാണുന്നു, പഴയ ജന്മത്തിലെ വിശ്വസിക്കാനാവാത്ത കഥ സ്വപ്നത്തിലൂടെ അറിയുന്നു. നീരു റോസമ്മയെ പരിചയപ്പെടുന്നു. റോസാമ്മയുടെ റൂം മേറ്റ് ഡോ:നാസ് കാപ്പിലാനുമായി പ്രണയത്തിലാകുന്നു.. പാമുവും നീരുവും ഡോക്ടറെ കാണുന്നു.. കടയിലെത്തുന്ന കാപ്പിലാനുമായി പാമുവും നീരുവും പഴ കാര്യങ്ങള്‍ അയവിറക്കുനു.

അരങ്ങത്ത്: നീരു, പാമു, ഏറനാടന്‍
രംഗം: കാക്കത്തൊള്ളായിരത്തി മുപ്പത്തി രണ്ട്
സീന്‍: നീരുവിന്‍റെ കട. നീരു മാനേജറുടെ സ്റ്റൈലന്‍ കസേരയില്‍ (എന്താണ്ടു പോയ അണ്ണാനെപ്പോലെ) ഇരിക്കുന്നു. അടുത്ത്‌ ഒരു സ്റ്റൂളില്‍ (അയ്യേ, അതല്ല) പാമുവും. പാമുവും ചിന്താമഗ്നനാണ്‌.

നീരു: ഇങ്ങനെ പോയാല്‍ ശെരിയാവില്ല. കച്ചോടം ദിനം പ്രതി കുറഞ്ഞു വരുകയാണ്‌. മ്മക്കൊരു പരസ്യം കൊടുക്കണം.

പാമു: വല്യ ചെലവാകും.

നീരു: ഹതു ശെരിയാ. മ്മക്കൊരു കാര്യം ചെയ്യാം. കുറേ നോട്ടീസടിച്ച്‌ അതുമുഴുവന്‍ കുറേ വീടുകളില്‍ കൊണ്ടുപോയി കൊടുക്കാം..

പാമു: ങ്ഹും.. പറഞ്ഞുതൊടങ്ങിയപ്പഴേ വിചാരിച്ചു മ്മക്കിട്ടു പണിയാരിക്കും ന്ന്‌. ന്ന്‌ട്ടാ നോട്ടീസു മുഴുവന്‍ ഞാന്‍ കൊണ്ടുനടന്ന്‌ കൊടുക്കണം ല്ലേ?

നീരു (അനുനയിപ്പിക്കുന്നു): അങ്ങനല്ല പാമൂ.. ഞാനിവിടെ ഇരുന്നില്ലെങ്കില്‍ കച്ചോടം എങ്ങനെ നടക്കും? നിനക്കു കണക്കു കൂട്ടാനറിയില്ലല്ലോ..

പാമു: ങ്ഹും നിരച്ചരനായ നിനക്ക്‌ കണക്കുകൂട്ടാന്‍ മാത്രമറിയാം ന്ന്‌. അതെനിക്കത്ര വിശ്വാസം വന്നിട്ടില്ല. ദൈവത്തിനറിയാം എങ്ങനെയാ കച്ചോടം നഷ്ടത്തിലായേന്ന്..

നീരു: ഛെ ഛെ.. ഒടക്കുണ്ടാക്കാതെ പാമൂ.. കടയൊഴിവുള്ളപ്പോ ഞാനും പൊയ്ക്കോളാം..

[ശബ്ദം കുറയുന്നു.. ലൈറ്റ് മങ്ങുന്നു.. നീരു പാമുവിനെ കണ്‍വിന്‍സ്‌ ചെയ്യാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു..]

ലൈറ്റ്‌ വീണ്ടും വരുംബോള്‍ സീന്‍ ഒരു അറബിത്തെരുവാണ്. രംഗപടത്തില്‍ വല്യ കെട്ടിടങ്ങള്‍.. കച്ചവട സ്ഥാപനങ്ങള്‍. പാമു തലയില്‍ ഒരു കെട്ടു നോട്ടീസുമായി രംഗത്തേക്ക്‌ വരുന്നു.. ചാഞ്ഞും ചെരിഞ്ഞും ഒരു വീടിനെ നോക്കുന്നു.. ഗേറ്റ്‌ തുറന്ന്‌ അകത്തേക്കു കയറുന്നു... അകത്തെന്താണു നടക്കുന്നതെന്നു്‌ കാണികള്‍ക്ക്‌ ദൃശ്യമല്ല.. കുറച്ചു കഴിഞപ്പോള്‍ അലറിക്കൊണ്ടിറങ്ങി വരുന്ന പാമു.. നീളന്‍ കുപ്പായവും ഊരി ഒരു കയ്യില്‍ പിടിച്ച്‌ മറ്റേ കയ്യില്‍ ഒരു ചെരുപ്പുമായി പുറകേ ഓടി വരുന്ന ഒരു അറബി.. പാമു ഓടി അപ്രത്യക്ഷനാവുന്നു..

[ലൈറ്റ് മങ്ങുന്നു]

മുകളിലെ രംഗം ഒന്നു രണ്ടു പ്രാവശ്യം കൂടി ആവര്‍ത്തിക്കുന്നു.. പല തെരുവുകള്‍.. ചിലയിടത്ത്‌ അറബിക്കു പകരം പട്ടിയോ.. ഗൂര്‍ഖയോ ഒക്കെ (ദൂഫായീല്‌ ഗൂര്‍ഖയുണ്ടോ ആവോ).

ലൈറ്റ്‌ വീണ്ടും തെളിയുംബോള്‍ പാമു ക്ഷീണിച്ചവശനായി ഒരു ഈന്തപ്പനയുടെ ചോട്ടിലിരിക്കുവാണ്‌. ഇടക്കിടെ അടുത്തു വെച്ചിരിക്കുന്ന നോട്ടീസു കെട്ടിലേക്കു നോക്കി നെടുവീര്‍പ്പിടുന്നു..

രംഗത്തേക്ക്‌ ഏറനാടന്‍ കടന്നു വരുന്നു. വെളുത്ത പാന്‍റ്സും പച്ച ഷര്‍ട്ടും കറുത്ത കൂളിംഗ്ളാസും. പശ്‌ചാത്തലത്തില്‍ 'ഐസ കദീസാ പാത്തുമ്മാ കദീസുമ്മാ' ന്നുള്ള പടപ്പാട്ടിന്‍റെ ഈണം.. പാമുവിനെ കാണുന്നു..

ഏറു: ന്‍റള്ളോ.. ഹാരാപ്പദ്‌? പാമ്വൊ? ന്തേ ചെങ്ങായ്‌ ജ്ജിങ്ങനെ ബെസമിച്ചിരിക്കണദ്?

പാമു: ഹെന്തു പറയാനാ ഏറു.. ഒക്കെ ആ നിരച്ചരന്റെ പണിയാ.. ആ ബലാല്‌ കടയ്‌ക്കു പരസ്യണ്ടാക്കാന്‍ ന്നെ നോട്ടീസിടാന്‍ വിട്ടതാ.. ചെരുപ്പേറും പട്ടീന്‍റെ കടീം അറബിത്തെറീം കേട്ടെന്‍റെ ജന്‍മം പാഴാവുംന്നാ തോന്നണേ..

ഏറു: ദാ പ്പ നന്നായത്!. ഈ ദുഫായ്‌ പ്രദേസത്ത്‌ നോട്ടീസിടണതൊക്കെ ആരാന്നാ അന്‍റെ ബിജാരം? ഒക്കെ വെല്യ കോണ്ട്രാക്റ്റ്കളല്ലേ.. അനക്ക്‌ ഞാനൊരു പണി പറഞ്ഞരാം.. ഇത്തിരി റിസ്കാണ്‌.. നാലും കായി അധികം വേണ്ടിവെരൂല..

പാമു: പറയ്‌..

ഏറു: ജ്ജ്‌ 'മാക്രി തൊമ്മി' ന്ന്‌ കേട്ട്‌ണ്ടോ?

പാമു: ഇല്യ.

ഏറു: ങ്ഹാ.. അങ്ങനെ ഒരു ബലാല്‌ ചെക്കന്‍ ണ്ട്‌ ബടെ. കള്ള ലോഞ്ച് കേറീ ബന്ന ഏതോ പഹേത്തിക്ക്‌ ഏതോ നേപ്പാളീല്‌ ണ്ടായ വിത്താ. പേരു്‌ മാക്രിന്നാണെങ്കിലും കണ്ടാ ചിംബാന്‍സീന്‍റെ മാതിരീല്‌ ഇരിക്കും..

പാമു: അവനെക്കൊണ്ടെന്താ കാര്യം?

ഏറു: ങ്ഹാ.. കാര്യോ.. ഓനാണ്‌ ഈ പോസ്റ്ററൊട്ടിക്കണതില്‍ ഈ ദുബായി രാജ്യത്തെ ഏറ്റവും വില്ലന്‍. ബലാല്‌ ഏത് പ്രൈവറ്റ്‌ പ്രോപ്പര്‍ട്ടിയിലും പോസ്റ്ററൊട്ടിച്ചാളും.. അതിനങ്ങനെ പട്ടീനേം അറബീനെം ഒന്നും പേടില്യേനും.. ജ്ജ്‌ ദൊക്കെ ഓന്‍റെടുത്ത്‌ കൊട്ക്ക്‌. ന്ന്‌ട്ട്‌ പള്ള നെറച്ചും കുബ്ബൂസോ ബിരിയണ്യോ ന്താച്ചാ വാങ്ങിക്കൊടുക്ക്‌.. ഒരു അഞ്ചോ പത്തോ പോക്കറ്റുമണീം കൊട്ക്ക്‌.. സംഗതി ഓന്‍ സബൂറാക്കിത്തെരും..

പാമുവിന്‍റെ മുഖം തെളിയുന്നു..

ഏറു: പക്കേങ്കില്‌ ഒരു്‌ കാര്യണ്ട്‌. ഓനോട്‌ ബെല്യ അടുപ്പത്തിനൊന്നും പോകരുത്.. നല്ലൊരു മന്സനേ കണ്ടാല്‌ ഓന്‍ അദോന്‍റെ ബാപ്പയാണെന്നു പറയും.. പിന്നെ അനക്ക്‌ പണിയാവും..

പാമു: മാക്രിത്തൊമ്മിയെങ്കില്‍ മാക്രിത്തൊമ്മി.. ങ്ഹും..

ചിന്താമഗ്നനാവുന്ന പാമു..

[ലൈറ്റ് മങ്ങുന്നു.. പശ്ചാത്തലത്തില്‍ 'പേക്രോം' ശബ്ദം]

ലൈറ്റ്‌ വീണ്ടും തെളിയുംബോള്‍ സീന്‍ നീരുവിന്‍റെ കട..

നീരുവിന്‍റെ കസേര ഒഴിഞ്ഞു കിടക്കുന്നു.. പാമു അടുത്തൊരു സ്റ്റൂളില്‍ ഇരുന്ന്‌ ആ കസേരയെ നോക്കിക്കൊണ്ടിരിക്കുന്നു.. ഒന്നെണീറ്റ്‌ കസേരയെ തൊട്ടുഴിഞ്ഞ്‌ ഭംഗി ആസ്വദിക്കുന്നു. പിന്നെ വിശാലമായി ഒന്നിരിക്കുന്നു. ഒന്നു ഞെളിഞ്ഞ്‌ തന്‍റെ ഇരുപ്പിന്‍റെ ഗെറ്റപ്പ്‌ സ്വയം ആസ്വദിക്കുന്നു. പിന്നെ മേശപ്പുറത്തിരിക്കുന്ന നിരന്‍റെ കൂളിംഗ്ളാസ്‌ എടുത്തു വെച്ചു നോക്കുന്നു..

ഈ സമയം വാതില്‍ തുറന്ന്‌ രണ്ടു തടിമാടന്‍മാര്‍ അകത്തേക്കു വരുന്നു. കണ്ടാല്‍ മിസ്റ്റര്‍ ദുബായിക്കു പഠിക്കുന്നോരാണെന്നു തോന്നും.. പാമു ഒന്നു തിരിഞ്ഞ്‌ നിരന്‍ അടുത്തൊന്നുമില്ലെന്ന്‌ ഉറപ്പു വരുത്തുന്നു.. കുറച്ചു ശ്വാസം കൂടി പംബു ചെയ്തു കയറ്റി 'മുതലാളി'യാവുന്നു..

പാമു: ഹല്ലോ..

തടിമാടന്‍: യ്യാണോ ദിന്‍റെ മൊതലാളി?

പാമു: (ഗൌരവത്തില്.. ഛെ നിങ്ങള്‍ക്കതു മനസ്സിലായില്ലേ ന്നുള്ള ഭാവം) ഹതെ..

തടിമാടന്‍ (പുറത്തേക്കു നോക്കി): ആളിവിടുണ്ട്‌.. കൊണ്ടുവാ..

പാമു (ആകാംക്ഷയോടെ): കൊറിയര്‍ ആണോ?

വേറെ രണ്ടു തടിമാടന്‍മാരു്‌ ചിംബാന്‍സിയുടെ മോന്തയുള്ള ഒരു ചെറുക്കനെ തൂക്കിയെടുത്തു കൊണ്ടു വരുന്നു.. 'മാക്രി തൊമ്മി'!

ഒരുത്തന്‍: ദാണോഡാ നിന്‍റെ തന്ത?

തൊമ്മി (ആളെപ്പോലും നോക്കാതെ): അദന്നെ..

പാമു (കൂളിംഗ്ളാസ്സൊക്കെ വലിച്ചെറിഞ്ഞു പിടഞ്ഞെണീക്കുന്നു..): ഹയ്യോ.. ദേ ചെറുക്കാ.. ഈ നിമിഷം വരെ ഞാനൊരു വര്‍ജനാ.. (തോന്ന്യാസം പറയാന്‍ നീയാരു്‌ തോന്ന്യാസിയോ)?

പാമു ഇപ്പക്കരയും ന്നുള്ള അവസ്ഥേലാണ്..

തടിയന്‍ പാമുവിനെ തൂക്കിയെടുന്നു..

തടിയന്‍: മര്യാദക്ക്‌ 1500 ദിര്‍ഹം കാശായിട്ടിങ്ങു തന്നേരെ. പോലീസ്‌സ്റ്റേഷന്‍റെ മതിലേലാണോഡാ ചെറുക്കനെ വിട്ട്‌ പരസ്യം പതിപ്പിക്കുന്നദ്?

പാമു: തെരാമേ.. താഴെ നിര്‍ത്തണേ.. എനിക്കു ഉയരപ്പേടിയുള്ളതാണേ..

പാമു മുള്ളുന്നു.. തടിയന്‍ പാമുവിനെ നിലത്തെറീയുന്നു.. തൊമ്മി ഇതൊക്കെ കണ്ട്‌ ഉറക്കെ ചിരിക്കുന്നു..

[ലൈറ്റ് മങ്ങുന്നു]

പശ്ചാത്തലത്തില്‍ മാക്രിയുടെ പേക്രോം ശബ്ദം..

ലൈറ്റ് വീണ്ടും തെളിയുംബോള്‍ പാമു നിലത്തു തന്നെ കിടക്കുന്നു. തൊമ്മി തലക്കല്‍ ഇരിക്കുന്നു..

കണ്ണു തുറന്നു നോക്കുന്ന പാമു..

മാക്രി: അച്ചാ.. നിക്ക്‌ വെശക്കുന്നു..

പാമു (നെഞ്ചത്തടിക്കുന്നു): ഹയ്യോ.. ഏറനാടാ ദുഷ്ടാ.. നിന്നെ ഞാനെടുത്തോളാമെടാ.. (തൊമ്മിയോട്‌) പോടാ പോത്തേ..

[കര്‍ട്ടന്‍]

Wednesday, April 2, 2008

കരളേ നീയാണ് കുളിര് - 11

കഥ ഇതുവരെ:ഷാപ്പന്നൂരില്‍ നിന്നും പറുദീസ തേടിവന്ന നീരുവും പാമുവും ദുബായില്‍ ജീവിതം ആരംഭിക്കുന്നു..അവധി ദിവസം ചിലവഴിക്കാനായി കരാമ സെന്‍റ്ററില്‍ വരുന്നു.. അനൂപിനെ കരാമേലപ്പനെന്നു തെറ്റിധരിച്ചു പാമു ശങ്കരാടിക്കുള്ള (മദ്യം) വരം ചോദിക്കുന്നു.. കരാമ സെന്ററില്‍ വെച്ചു നീരനും പാമുവും കല്ലുവിനെ കണ്ടു മുട്ടുന്നു.. ഗ്രോസറി ഷോപ് തുടങ്ങുവാന്‍ അറബി നീരുവിനെയും പാമുവിനെയും സഹായിക്കുന്നു. നീരു കുളിരുന്ന ഒരു സ്വപ്നം കാണുന്നു, പഴയ ജന്മത്തിലെ വിശ്വസിക്കാനാവാത്ത കഥ സ്വപ്നത്തിലൂടെ അറിയുന്നു. നീരു റോസമ്മയെ പരിചയപ്പെടുന്നു. റോസാമ്മയുടെ റൂം മേറ്റ് ഡോ:നാസ് കാപ്പിലാനുമായി പ്രണയത്തിലാകുന്നു.. പാമുവും നീരുവും ഡോക്ടറെ കാണുന്നു..

പ്രിയ കലാ സ്നേഹികളെ, കാപ്പിലാന്‍ നാടക സമിതിയുടെ ഈ വര്‍ഷത്തെ പുതിയ നാടകം കരളേ നീയാണ് കുളിര് അടുത്ത രംഗം ഏതാനും നിമിഷങ്ങള്‍ക്കകം സ്റെറജില്‍ അരങ്ങേറുന്നു...

സുഹൃത്തുക്കളെ, ആര്‍ക്കെങ്കിലും മൂത്രമൊഴിക്കാനുണ്ടെങ്കില്‍ ഒഴിച്ചിട്ടു വരാം.. കുടിയന്മാര്‍ക്ക് കാപ്പിലാന്റെ സ്വന്തം ഷാപ്പ് ഈ സ്റെറജിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.. ഉണ്ടക്കണുള്ള ചേട്ടന്മാരുടെ ശ്രദ്ധക്ക്, അടുത്തിരിക്കുന്ന സ്ത്രീകളെ ചുഴിഞ്ഞു നോക്കരുത്..

ഈ ഇടവേളയില്‍ നാടക നടി നാസ് രചിച്ച് പാമുവും നീരുവും റോസമ്മയും ഒരുമിച്ച് പാടുന്ന ഒരു മദ്യ സോറി പാട്ട് ..

തിത്തിത്താരാ തിത്തി ത്തൈ തിത്തൈ ധക തൈ തൈ തോം..
കാപ്പിലാന്‍ മോതലാളീടെ..
തിത്തൈ ധക തൈ തൈ തോം..
നാടക സമിതിയില്‍ ആടും ഞങ്ങള്‍..
തിത്തൈ ധക തൈ തൈ തോം...
പാമു നീരു ഏറനാടന്‍ പിന്നെ നാസും റോസാമ്മയും..
തിത്തൈ ധക തൈ തൈ തോം..
ഞങ്ങളെ മൊതലാളി സുന്ദരനാണെ..
തിത്തൈ ധക തൈ തൈ തോം..
മുതലാളിനെ കുറ്റം പറയണ ഗീതെച്ചിനെ..
തിത്തൈ ധക തൈ തൈ തോം..
ഞങ്ങള്‍ നിങ്ങളെ പിന്നെ കണ്ടോളാം..
തിത്തൈ ധക തൈ തൈ തോം..
കര്‍ട്ടന്‍ വലിക്ക്ണ തോന്ന്യാസി.. മുന്നിലിരിക്കണ നാട്ടാരേ..
തിത്തിത്താരാ തിത്തി ത്തൈ തിത്തൈ ധക തൈ തൈ തോം..

സുഹൃത്തുക്കളെ, ഈ മുദ്രാവാക്യം എല്ലാവരും മുഷ്ടി ചുരുട്ടി വിളിക്കൂ.. നമ്മുടെ നാടകത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ ചെറുക്കൂ..

കാപ്പിലാന്‍ മുതലാളി കീ ജയ്..
കാപ്പിലാന്‍ മുതലാളി കീ ജയ്..
ധീരാ വീരാ മുതലാളി..
ധീരതയോടെ നയിച്ചോളൂ..
പത്തല്ല പതിനായിരമല്ല..
അന്ഞെട്ടണ്ണം പിന്നാലെ..

ഒരു അറിയിപ്പ് കൂടി..ഈ ഇടവേളയില്‍ ഡോ:നാസ് രോഗികളെ പരിശോധിക്കുന്നു.. രോഗികള്‍ സ്റെറജിനു പുറകിലേക്ക് വരിക..

അടുത്ത ബെല്ലോടു കൂടി നാടകം തുടരുന്നു..

....ട്രണീംംംംംംംംംംംംംംംംംംം......

തോന്ന്യാസി: മുതലാളി, കര്‍ട്ടന്റെ കയര്‍ വലിക്കട്ടെ..

കാപ്പിലാന്‍: വലിയടാ.. ആഞ്ഞു വലി...ഡാ, നിറുത്തെടാ... ഇത് എന്റെ നിക്കറിന്റെ കയറാ... കര്‍ട്ടന്റെ കയര്‍ വലിയെടാ....

തോന്ന്യാസി: സോറി മുതലാളീ..ഇതാ വലിച്ച് കഴിഞ്ഞു ..

രംഗം 11
രചന,ഗാനം: നാസ്
അരങ്ങത്ത്: നീര്, പാമു, കാപ്പു..

(സ്റെറജില്‍ ഒരു കടയുടെ ഉള്‍വശം..വാങ്ങാന്‍ ആളില്ലാതെ പൊടി പിടിച്ചിരിക്കുന്ന വസ്തുക്കള്‍.... സങ്കടത്തോടെ രണ്ടു ചെറുപ്പക്കാര്‍..നീരുവും പാമുവും.. )


നീരു: (സങ്കടത്തോടെ) ഡേയ്, നമ്മള്‍ തിരിച്ച് കൊണ്ടൊട്ടീ പോവേണ്ടി വരോ?

പാമു: ഡേയ്, അറം പറ്റ്ണ വര്‍ത്താനം പറയാതഡേ.. (ആലോചിക്കുന്നു) നമ്മുടെ കാലോം വരുവെടെ... ക്ഷമി..

നീരു: അപ്പോഴേക്കും കാലന്‍ നമ്മളെ കൊണ്ടോവാണ്ടിരുന്നാല്‍ മതി..

(പാമു മണം പിടിക്കുന്നു)

പാമു: എന്തരഡേ ഒരു സ്മെല്?

നീരു: കൊടല് കരിയണ മണമാടെ അത്.. എന്റെ വയറ്റിന്നാ..

(നീരും പാമൂം പരസ്പരം നോക്കുന്നു.. ഒന്നും മിണ്ടാതെ (ക്ഷീണിച്ച്) ടേബിളില്‍ തല വെച്ച് ഉറങ്ങുന്നു..)

(സ്റെറജിന്റെ ഇടത്തെ മൂലയില്‍ നിന്ന്‍ ഒരു സൈക്കിളും ഉന്തി കൊണ്ട് അറബി വേഷം ധരിച്ച ഒരു യുവാവ്..ചൈനാക്കാരെപ്പോലെ മീശ താഴോട്ട് നീട്ടി വളര്‍ത്തിയിരിക്കുന്നു.. മുഖത്തിനിണങ്ങാത്ത കൂളിംഗ് ഗ്ലാസ്സും തനിക്കിണങ്ങാത്ത സൈക്കിളുമായി അയാള്‍ കടയിലേക്ക് വരുന്നു..അയാളെ കണ്ട് ഞെട്ടിയുണരുന്ന പാമുവും നീരുവും..എന്ത് പറയണമെന്നറിയാതെ അയാളുടെ മുഖത്തേക്ക് നോക്കുന്നു..അയാള്‍ സിഗരറ്റിന്റെ ഭാഗത്തേക്ക് കൈ ചൂണ്ടുന്നു..നീരു അപ്പോഴും വാ പൊളിച്ച് നില്‍കുന്നു..

അറബി: (ദേഷ്യത്തോടെ) വാ പൊളിക്കാതടേ..ഒരു സിഗരറ്റെട്..

നീരു: (അത്ഭുതത്തോടെ) ഡാ, പാമൂ, അണ്ണന്‍ മലയാളിയാടാ.. അണ്ണാ..അണ്ണന്റെ പേരെന്താ? വീടെവിടാ അണ്ണാ?

അറബി: (നീരസത്തോടെ) ഡായ്, ചീള് മലയാളീസ്‌..അണ്ണന്‍ നിങ്ങടെ................ മലയാളത്തില്‍ പറയെടാ ചേട്ടാന്ന്...

പാമു: സോറി ചേട്ടാ..(അതിവിനയത്തോടെ) ചേട്ടന്റെ പേരെന്താ?

അറബി: (കൂളിംഗ് ഗ്ലാസ് ഊരി പാമുവിന്റെ കയ്യില്‍ കൊടുത്ത്) കാപ്പിലാന്‍.. ഇഷ്ടമുള്ളവരെന്നെ കാപ്പൂന്ന് വിളിക്കും..

(പെട്ടെന്ന് മുഖഭാവം മാറുന്ന കാപ്പു..ഈര്‍ശ്യതയോടെ നീരുവിന്റെ കോളറില്‍ പിടിക്കുന്നു..)

കാപ്പു: നിനക്കാണോടാ കുളിരിന്റെ അസുഖമുള്ളത്?

(നീരുവും പാമുവും ഒരുമിച്ച് ഞെട്ടുന്നു)

നീരു: അണ്ണാ.. സോറി, ചേട്ടാ, ചെട്ടനിതെങ്ങനെ അറിഞ്ഞു?

കാപ്പു: (നിസ്സാരമെന്ന മട്ടില്‍) ഈ അറബി നാട്ടില്‍ ഒരു ഇല വീണാല്‍ ഞാനറിയും..അപ്പോഴാ അവന്റെ കുളിര്..

പാമു:ചേട്ടാ (അപേക്ഷയോടെ) ഇവിടത്തെ എ.സിയുടെ തണുപ്പ് കാരണം അവന് കുളിര്..

(കാപ്പു ചോദ്യഭാവത്തില്‍ നീരൂനെ നോക്കുന്നു..അതെയെന്ന അര്‍ത്ഥത്തില്‍ തലകുലുക്കുന്ന നീരു)

കാപ്പു: എന്നാ നീ നാല് മണിക്കൂര്‍ ആ വെയിലത്ത് പോയി നില്‍ക്ക്..അപ്പൊ കുളിര് താനെ പോകും..

നീര്:ചേട്ടാ..ക്ഷമി.. ആ റോസമ്മയെ പ്രേമിച്ച് കുളിര് കേറിപ്പോയതാ..അല്ല ചേട്ടാ ചേട്ടനിതെങ്ങേനെ അറിഞ്ഞു?

(കാപ്പു വീണ്ടും നിസ്സാരനാവുന്നു..സ്റെറജിന്റെ ഇടത്തെ മൂലയില്‍ നിന്നും വലത്തോട്ടും വലത്ത് നിന്ന്‍ ഇടത്തോട്ടും നടക്കുന്നു..ഈ സമയം പാമു ഫ്രിഡ്ജില്‍ നിന്നും ഒരു പെപ്സി എടുത്ത് കാപ്പൂന് നേരെ നീട്ടുന്നു.. കേരളം കണ്ട തമിഴനെ പോലെ കാപ്പു ആര്‍ത്തിയോടെ കുടിക്കുന്നു)

നീരു: (രഹസ്യമായി) പാമൂ, ഡേറ്റ് കഴിഞ്ഞ പെപ്സിയല്ലെടാ അത്?

പാമു: (ഇളിഭ്യതയോടെ) ഉള്ളതല്ലേ കൊടുക്കാന്‍ പറ്റൂ..

(ഒഴിഞ്ഞ ബോട്ടില്‍ കാപ്പു പുറത്തേക്ക് വലിച്ചെറിയുന്നു..രണ്ടു പേര്‍ക്കും അഭിമുഖമായി നില്ക്കുന്നു)

കാപ്പു: മക്കളെ, എനിക്കും ഒരു കുളിരുണ്ടാടെ..ആ കുളിര് പറഞ്ഞാ നിങ്ങടെ കുളിര് ഞാനറിഞ്ഞത്..

(കാപ്പു നാണിക്കുന്നു)

കാപ്പു: എങ്ങനുണ്ടാടെ റോസാമ്മ?

നീരു:(താല്പര്യമില്ലാത്ത മട്ടില്‍) അതെല്ലാം പോയില്ലേ അണ്ണാ..

കാപ്പു: എന്ത് പറ്റിയടെ തെളിച്ചു പറ..

(പാമുവും നീരൂം എല്ലാം കാപ്പിലാനോട് തുറന്ന പറയുന്നു..ഡോ:നാസിന്റെ ഇരട്ട പാഞ്ചാലി പ്രയോഗം വരെ..)

കാപ്പു: വിഷമിക്കാതടെ..അത് മൊത്തമായും വിശ്വസിക്കണ്ട.. ഒരു പെണ്ണിന്റെ ശത്രു ഒരു പെണ് തന്നെയാടെ..നാട്ടിലെ അമ്മായിയമ്മ പോരു കണ്ടിട്ടില്ലേ?

(രണ്ടു പേരും തല കുലുക്കുന്നു)

കാപ്പു മാക്സിയുടെ പോക്കറ്റില്‍ നിന്ന്‍ ഒരു കുപ്പി നാടന്‍ കളെളടുക്കുന്നു..അത്ഭുതത്തോടെ രണ്ടുപേരും അതിലേക്ക് നോക്കുന്നു)

നീരു; അണ്ണാ...(കണ് രണ്ടും പുറത്തേക്ക് തള്ളി) ഇതൊക്കെ ഇവിടെ കിട്ടോ?

കാപ്പു: വളവള പറയാതടെ.. ഇതെല്ലാം ഇവിടെ സൂത്രത്തില്‍ ഒപ്പിക്കണതല്ലേ..

ടേബിളിന്റെ അടിയില്‍ നിന്ന്‍ പാമു മൂന്ന്‍ ഗ്ലാസ് എടുക്കുന്നു... പഴയ ഓര്‍മകള്‍ ഒരു നിമിഷം ആലോചിക്കുന്നു)

കാപ്പു: ഡാ.. ചീള് പയ്യാ..നാടന്‍ കള്ള് കുപ്പിയോടെ കുടിക്കടാ..ഓന്റെ ഒരു ഓന്ഞ ഗ്ലാസ്..

(കാപ്പു ഗ്ലാസ് വലിച്ചെറിയുന്നു..മൂന്ന്‍ പേരും കുപ്പി മാറിമാറി കമിഴ്തുന്നു..)

പാമു: കാപ്പില്സ്, ഒരു പാട്ട് പാട്..കുറെ നാളായി ഒന്ന്‍ ആര്‍മാദിചിട്ട്..

(കാപ്പു തൊണ്ട ശരിയാക്കുന്നു)

കാപ്പു: ഇന്നാ ഏറ്റു പിടിച്ചോ..

കുളിരണ കളളില്‍ കുളിരണ അച്ചാര്‍..
കുളിരണ കളളില്‍ കുളിരണ കുടിയന്‍
കുളിരണ കള്ളില്‍ വിങ്ങുന്ന കുടിയന്‍ ..
കളേള...എന്റെ കുളിരെ....
കുളിരെ..എന്റെ കളേള..

(വെളിച്ചം മങ്ങുന്നു)

....കര്‍ട്ടന്‍ .....

Tuesday, April 1, 2008

നാടക വേദി: കരളേ നീയാണ് കുളിര് - 10

നാസ് എഴുതിയ കരളേ നീയാണ് കുളിര് എന്ന നാടകത്തിന്റെ പത്താം ഭാഗം ..മുകളില്‍ ഉള്ള പേരില്‍ ക്ലിക്കു .
നാടകം ആസ്വദിക്കൂ ...

കാപ്പിലാന്‍
നാടക മൊയലാളി

കരളേ നീയാണ് കുളിര് - 10രംഗം: 10
രചന,ഗാനം: നാസ്
അരങ്ങത്ത്: നാസ്, നീരു, പാമു

(അരങ്ങില്‍ ഒരു ആശുപത്രിയുടെ ചുറ്റുവട്ടം.. അങ്ങിങ്ങായി ബഹളങ്ങള്‍ കേള്‍കുന്നു.. മുറ്റത്ത് ആംബുലന്‍സുകള്‍ വന്നും പോയികൊണ്ടുമിരിക്കുന്ന ശബ്ദം..)

(സ്റെറജിലെ ലൈറ്റ് നടുവിലേക്ക്‌ ഫോക്കസ് ചെയ്യുന്നു..അവിടെ ഒരു കസേരയും ടെബിളും..കസേരയില്‍ ഡോ:നാസ് അടുത്ത രോഗിക്കായി കാത്തിരിക്കുന്നു..)

നാസ്: അറ്റന്‍ഡര്‍ ..അടുത്ത രോഗിയെ അകത്തേക്ക് വിട്ടോളൂ..

(ആ നിമിഷം സ്റെറജിന്റെ വലത്തെ മൂലയില്‍ നിന്ന രണ്ട് യുവകോമളന്മാര്‍ മുന്നോട്ട് വരുന്നു..ഒരുവന്‍ മറ്റവനെ താങ്ങിപിടിക്കുന്നു .. സ്റെജിലെ ലൈറ്റ് അവരെ ഫോകസ് ചെയ്യുന്നു..രണ്ടു പേരും ഡോക്ടറുടെ മുന്നിലുള്ള കസേരയില്‍ ഇരിക്കുന്നു..)

നാസ്: എന്ത് പറ്റി? എന്താ നിങ്ങടെ പേര്?

ഒരുവന്‍: ഞാന്‍ പാമു..ഇവന്‍ നീരു..ഞങ്ങള്‍ ഇവിടെ കരാമ സെന്ററില്‍ ജോലി ചെയ്യുന്നു..

നീര്: (ഗദ്ഗദത്തോടെ) കുളിര്..കുളിര് ഡോക്ടര്‍..

നാസ്: (ദേഷ്യവും നാണവും ഒരുമിച്ച്) ഛായ് എന്താണിയാള് പറെണത്?

പാമു:(സങ്കടത്തോടെ) ദേശ്യപ്പെടല്ല ഡോക്ടര്‍.. ഇതാണ് ഇവന്റെ അസുഖം...എപ്പളും കുളിരാ...
നാസ്: എന്ത് പറ്റി നീരൂന്? ഇത്ര കുളിരാന്‍ വല്ല പ്രേമവും ഉണ്ടായിരുന്നോ?

(നീരു നാണത്തോടെ നാസിനെ നോക്കുന്നു)

നാസ്: പറയൂ..ധൈര്യമായി പറഞ്ഞോളൂ..ഡോക്ടറോടും വക്കീലിനോടും കള്ളം പറയരുത്..

(നീരു വീണ്ടും ചിരിക്കുന്നു ..എല്ലാം നോക്കി നില്‍കുന്ന പാമു)

പാമു: ഞാന്‍ പറയാം ഡോക്ടര്‍.. ഇവനോരുടുക്കത്തെ പ്രേമം.. ഞങ്ങടെ കടേടെ മുമ്പിലുള്ള ഫ്ലാറ്റിലെ ഒരു റോസമ്മയോട്.. (ദേഷ്യത്തോടെ) അവളെ എന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍..( പാമു ജയന്‍ സ്റ്റൈലില്‍)..

(ഡോക്ടറുടെ മുഖഭാവം മാറുന്നു..ലോകത്തെ എട്ടാമത്തെ അത്ഭുതം കണ്ട പോലെ സ്തംഭിച്ച് നില്‍കുന്നു)

നാസ്: (തൊണ്ട ശരിയാക്കുന്നു) അപ്പൊ ഇവനാണല്ലേ ആ നീരു..

(നീരുവും പാമുവും ഒരുപോലെ ഞെട്ടുന്നു..ബാക്ക് ഗ്രൌണ്ടില്‍ ചെവി പൊട്ടുമാറുച്ചത്തില്‍ ഞെട്ടിപ്പിക്കുന്ന മ്യൂസിക്ക്..)

നീരു: (ഇപ്പൊ കുളിരോന്നുമില്ലാതെ പേടിച്ച്) ഡോക്ടര്‍ ങ്ങക്ക് ന്നെ അറ്യോ?

നാസ്:(ദേഷ്യം മറച്ചുപിടിച്ച് ചിരിക്കുന്നു..വായ ഒരു ഭാഗത്തേക്ക് കോട്ടിപിടിച്ച്) അറിയോന്നോ? നീരൂനെ കുറിച്ച് റോസമ്മ എപ്പോഴും പറയാറുണ്ട്..ഞാനവളുടെ സഹമുറിയത്തിയല്ലേ..എന്ത് ഇഷ്ടാന്നോ അവള്‍ക്ക് നീരൂനെ..

(നീരുവും പാമുവും വീണ്ടും ഞെട്ടുന്നു..തലേ ദിവസം കടയിലുണ്ടായ കുളിരിനെ പറ്റി ഓര്‍ക്കുന്നു..)

നീരു: ജീവനെന്ന കുളിര് നീയാണ് മോളെ...
സ്നേഹമെന്നെ കുളിര് നീയാണ് മുത്തെ..
എന്റെ ജീവനേക്കാള്‍ ജീവനാണ് നീ..
ഇനിയൊരിക്കലും പിരിയില്ല നാം..
മുത്തെ..എന്റെ സ്വത്തെ......
എന്റെ ഹൃദയത്തിന്റെ അനാധിയാണ് നീ..
എന്റെ മോഹത്തിന്റെ കുളിരാണ് നീ.....
ഞാന്‍.... കുളിര്..........നീ ............
നീ..............കുളിര്.......ഞാന്‍.........
എന്ത് നല്ല ജീവിതം..എത്ര മനോഹരം..

(പാമുവിന്റെ മുഖത്ത് ദേഷ്യം..പാമു നീരുവിന്റെ കാലില്‍ തട്ടുന്നു..എന്തോ ഓര്‍ത്തിട്ടെന്ന പോലെ നീരു പെട്ടെന്ന് പാട്ടു നിര്‍ത്തുന്നു..)

നീരു:സോറി ഡോക്ടര്‍..ഞാന്‍.... (നാണത്തോടെ) ഞാന്‍ എന്റെ റോസിനെ ഓര്‍ത്തു പോയി...

(നീരൂനു വീണ്ടും കുളിരുന്നു..നാസ് നീരൂനെ പരിശോധിക്കുന്നു..നാസ് സ്റെതസ്കൊപ്പ് എടുത്ത് നീരുവിന്റെ നെഞ്ചില്‍ വെക്കുന്നു..)

നാസ്: (പെട്ടെന്ന് ഷോകേറ്റത് പോലെ) ഹാവൂ..എന്തൊരു കുളിര്..ഈ നീരൂന്റെ കുളിര് സ്റെത്ത് വഴി എന്റെ ചെവി വരെ എത്തുന്നു.. ഹൂ... ഹൂ...

(നാസ് എങ്ങോട്ടെന്നില്ലാതെ നോക്കുന്നു..ഒന്നും മനസ്സിലാവാത്തത് പോലെ..)

നാസ്: (ആത്മഗതം) ഈ കുളിരനെ എങ്ങനെ ചികിത്സിക്കും?

(നാസ് റൂമില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.. വാ പൊളിച്ച് നീരുവും പാമുവും..)

നീരു: ഡോക്ടറെ ഇതു ബല്യ അസുഖാണോ?

(നീരു കരയുന്നു..എന്ത് പറയണമെന്നറിയാതെ നാസ് പിന്നെയും ഉലാത്തുന്നു.. എന്തോ തലക്കകത്ത് മിന്നിയത് പോലെ, പെട്ടെന്ന് കസേരയില്‍ വന്നിരിക്കുന്നു..)

നാസ്: (കാര്യ ഗൌരവത്തോടെ) നീരൂ ഞാന്‍ പറെണത് ശ്രദ്ധിച്ച് കേള്‍കണം.. നീരൂന്റെ അവസ്ഥ എനിക്ക് മനസ്സിലായി.. പക്ഷെ ...

(വീണ്ടും മൌനം)

നീരു: ഡോക്ടര്‍.. (കരയുന്നു) എന്താണേലും പറയൂ ഡോക്ടര്‍.. എനിക്ക് മെനിജോസ്പൈനോറെറ്റിനാല്‍ ഹൈപ്പര്‍എന്തൂസിയാസ്റ്റിക് ഡിസീസാണോ ഡോക്ടര്‍..

നാസ്: (നീരൂനെ ആശ്വസിപ്പിക്കുന്നു) അത്രയോന്നുല്ല..ഞാന്‍ പറയുമ്പോ സങ്കടം തോന്നരുത്.. നീരൂന്റെ റോസമ്മ ഒരേ സമയം പത്ത് പേരെ പ്രേമിക്കുന്ന ഇരട്ട പാഞ്ചാലിയാണ് ..

(നാസ് ഒളികണിട്ട് നീരൂനെ നോക്കുന്നു.. ഒന്നും മനസ്സിലാവാതെ പാമു വാ പൊളിച്ച് നില്‍കുന്നു)

നീരു: ഡോക്ടര്‍..(നിസ്സഹായതയോടെ)...

(ഈ സമയം നാസ് നീരൂനെ വീണ്ടും പരിശോധിക്കുന്നു.. മുന്നേ കണ്ട കുളിര് അസ്തമിച്ചിരിക്കുന്നു.. നീരു നന്നായി വിയര്‍കുന്നു..പേടിച്ച് വിയര്‍കുന്നു..)

പാമു: ഡോക്ടര്‍.. അവന്റെ ജീവിതത്തിന്റെ.. (കരയുന്നു) കുളിര് പോയി ഡോക്ടര്‍..

(പാമു നീരൂനെ ചേര്‍ത്ത് പിടിച്ച് പുറത്തേക്ക് പോകുന്നു.. നടന്നു പോകുന്ന അവരുടെ മേലെ ലൈറ്റ് ഫോക്കസ് ചെയ്യുന്നു..)

പെട്ടെന്ന് നാസിന്റെ മൊബൈല്‍ റിങ്ങ് ചെയ്യുന്നു..

നെഞ്ഞിനുള്ളില്‍ കുളിരാണ്...
കണ്ണിനുള്ളില്‍ കുളിരാണ്...
മനസ്സ് മുഴുവന്‍ കുളിരാണ്..
ഡോക്ടറെ...നാസേ.....

നാസ് മൊബൈലിന്റെ ഡിസ്പ്ലെയില്‍ നോക്കുന്നു.. നാണത്തോടെ ആ നാമം ഉരുവിടുന്നു...

കാ....പ്പി......ലാ.......ന്‍........

(ലൈറ്റ് മങ്ങുന്നു)

(കര്‍ട്ടന്‍ )

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.