അന്തേവാസികള്‍

Monday, March 31, 2008

കരളേ നീയാണ് കുളിര് - 8

കഥ ഇതുവരെ:ഷാപ്പന്നൂരില്‍ നിന്നും പറുദീസ തേടിവന്ന നീരുവും പാമുവും ദുബായില്‍ ജീവിതം ആരംഭിക്കുന്നു..അവധി ദിവസം ചിലവഴിക്കാനായി കരാമ സെന്‍റ്ററില്‍ വരുന്നു.. അനൂപിനെ കരാമേലപ്പനെന്നു തെറ്റിധരിച്ചു പാമു ശങ്കരാടിക്കുള്ള (മദ്യം) വരം ചോദിക്കുന്നു.. കരാമ സെന്ററില്‍ വെച്ചു നീരനും പാമുവും കല്ലുവിനെ കണ്ടു മുട്ടുന്നു.. ഗ്രോസറി ഷോപ് തുടങ്ങുവാന്‍ അറബി നീരുവിനെയും പാമുവിനെയും സഹായിക്കുന്നു. നീരു കുളിരുന്ന ഒരു സ്വപ്നം കാണുന്നു, പഴയ ജന്മത്തിലെ വിശ്വസിക്കാനാവാത്ത കഥ സ്വപ്നത്തിലൂടെ അറിയുന്നു. നീരു റോസമ്മയെ പരിചയപ്പെടുന്നു.

ഈ നാടകത്തിന്‍റെ പഴയ രംഗങ്ങള്‍ ഇവിടെ കാണാം

രംഗം : 8

രചന,ഗാനം: നാസ്

അരങ്ങത്ത്: റോസമ്മ , നാസ്

നീരുവിന്റെ കടയുടെ മുന്നിലുള്ള ഫ്ലാറ്റ്..ഫ്ലാറ്റിലെ റൂം നമ്പര്‍ 143 ..

ഇരുണ്ട വെളിച്ചം..സമയം രാത്രി 12 മണി.. എമര്‍ജന്‍സി കേസ് അറ്റന്‍ഡ് ചെയ്ത് വരുന്ന ഡോക്ടര്‍

നാസ്..അപ്പോള്‍ സ്വപ്നത്തിലെന്ന പോലെ ബെഡില്‍ റോസാമ്മ..

നാസ്: (ദേഷ്യത്തോടെ) എന്താടീ ഇത്? എണീക്കെടി..രാവിലത്തെ നിന്റെ അഴിഞ്ഞാട്ടം ഞാന്‍ കണ്ടു..ഹൂം..കൊള്ളാം..പെണുങ്ങളായാല്‍ അടങ്ങിയൊതുങ്ങി ജീവിച്ചോണം..

റോസമ്മ:(ഒന്നും മനസ്സിലാവാതെ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണരുന്നു..) കുളിര് ..കുളിര്....

നാസ്:(അത്ഭുതത്തോടെ) ഹൂം..കുളിര്..മനുഷ്യന്‍ ഇവിടെ വിയര്‍ത്തിരിക്കുമ്പോഴാ അവളുടെ ഒരു ഒടുക്കത്തെ കുളിര്..

റോസമ്മ:( കണ്ണ് മിഴിച്ച്) എന്ത് പറ്റി ഡോക്ടര്‍?

നാസ്:(വീണ്ടും ദേഷ്യത്തോടെ) ഇന്ന്‍ രാവിലെ മുന്നിലെ കടക്കാരനുമായി നിനക്ക് എന്തായിരുന്നെടീ പരിപാടി?

റോസമ്മ:അത്..(നാണത്തോടെ) എനിക്ക് ആ ചേട്ടന്‍ കുളിര് തന്നു.

നാസ്: കുളിരോ? (ഞെട്ടി തെറിക്കുന്നു) എന്തോന്ന് കുളിര്..എടീ, ഇതുപോലെത്തെ നാണം കേട്ട കുറെ ആണുങ്ങളാനെടീ നമ്മുടെ വില കളയണത്..അതോര്‍ത്താല്‍ നന്ന്‍..

(നാസ് റൂമില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നു..വെള്ള കോട്ട് അടുത്ത കസേരയിലേക്ക് വലിച്ചെറിയുന്നു..എന്ത് ചെയ്യണമെന്നറിയാതെ പാവം റോസാമ്മ നാസിന്റെ കണ്ണുകളിലേക്ക് ഭയത്തോടെ നോക്കിയിരിക്കുന്നു..)

നാസ്:(ആരോടെന്നില്ലാതെ) ഞാന്‍ അന്നെ പറഞ്ഞതാ ഇതുപോലത്തെ നഴ്സുമാരെയൊന്നും കൂടെ താമസിപ്പിക്കാന്‍ പാടില്ലാന്ന്..ഇപ്പൊ സമാധാനമായല്ലോ എല്ലാര്‍ക്കും..

റോസമ്മ:(വിക്കിവിക്കി) ഡോക്ടര്‍, ഞാനൊന്നും....

നാസ്: മിണ്ടരുത് നീ ..എല്ലാം ഒപ്പിച്ചുവേച്ചിട്ട് ..ആട്ടെ.. എന്താ ആ കൊശവന്റെ പേര്?

റോസമ്മ: നീരു..

നാസ്: എന്ത് നീരോ? അവന്റെ ശരീരം മൊത്തം നീരായിരിക്കും.. അലവലാതി..

റോസമ്മ: അല്ല മാം..നല്ലവനാ.. (നാണത്തോടെ) സുന്ദരനാ..

നാസ്: (വീണ്ടും ദേഷ്യത്തോടെ) അവനെന്താ നിന്നോട് സംസാരിച്ചത്?

റോസമ്മ; (പേടിയോടെ വിറച്ചുവിറച്ച്) ഒന്നൂല്യ..

നാസ്: (ഝാന്‍സി റാണിയെ പോലെ അലറുന്നു) പറയെടീ..അല്ലേല്‍ നിന്റെ ജോലി ഞാന്‍ അവസാനിപ്പിക്കും..

റോസമ്മ;( വീണ്ടും നാണത്തോടെ) കുളിര്.. ചേട്ടന്‍ എന്നെ കുളിരെന്നാ വിളിച്ചത്..ആ നിമിഷം എന്റെ ശരീരം തണുത്തുപോയി ഡോക്ടര്‍.. എന്ത് സുന്ദരനാ അവന്‍.. ആ വാക്ചാതുരി..ആ സാമര്‍ത്ഥ്യം.. ആ കണ്ണുകള്‍..ആ പുഞ്ചിരി..(വാക്കുകള്‍ കിട്ടാന്‍ റോസമ്മ പാടുപെടുന്നു.. ശ്വാസത്തിനായി കേഴുന്നു

നാസ് :എന്ത് പറ്റി റോസ്..മരുന്നു വല്ലതും വേണോ?(റോസമ്മ നാണത്തോടെ പുഞ്ചിരിക്കുന്നു.. ഒളി കണിട്ട് നാസിനെ നോക്കുന്നു..)

റോസമ്മ: ഡോക്ടര്‍ക്ക് വല്ല പ്രേമവുമുണ്ടോ? എന്തിനാ എന്നോട് ഇത്രക്ക് ദേഷ്യപ്പെടുന്നത്..(ഫ്ലാറ്റിന്റെ മുന്‍വരിയിലെ ജനാല ചില്ലിലൂടെ വിദൂരതയിലേക്ക്‌ കണ്ണും നട്ട്‌ നാസ് നില്‍കുന്നു.. ആ മുഖത്ത് ആയിരം മിന്നലാട്ടങ്ങള്‍ ഒരുമിച്ച് പൂക്കുന്നു..)

ആ നിമിഷം , നാസിന്റെ മൊബൈലില്‍ വശ്യമായ ഒരു റിങ്ങ് ടോണ്‍)..

നെഞ്ഞിനുള്ളില്‍ കുളിരാണ്...
കണ്ണിനുള്ളില്‍ കുളിരാണ്...
മനസ്സ് മുഴുവന്‍ കുളിരാണ്..
ഡോക്ടറെ...നാസേ.....

വെളിച്ചം മങ്ങുന്നു..

(കര്‍ട്ടന്‍)
-----------------------------------------------------------------------------
രംഗം : 9

രചന: ഏറനാടന്‍

അരങ്ങത്ത്: റോസമ്മ, അറബി ഗണേഷ്, നീരു, പാമു

ഗാനം : ഗീതാഗീതികള്‍

അറബി കരാമ വഴി പജേറോയില്‍ പായുമ്പോള്‍ നീരുവിന്റെ കടയുടെ മുന്നില്‍ സഡന്‍ ബ്രേയിക്കിട്ട്‌ നിറുത്തുന്നു. വണ്ടിയുടെ ബ്രേക്കിടുന്ന ശബ്‌ദം കേട്ട്‌ ബോധം വന്ന് ഞെട്ടിയെഴുന്നേല്‍ക്കുന്ന പാമു. നീരുവും ഒരുമിച്ച്‌ പജേറോ പറത്തിയ പൊടിപടലം മൂക്കില്‍ കേറി 'ഹാച്ചി ഹാജി' എന്ന് തുമ്മുന്നു.

അറബി (കടയില്‍ കയറുമ്പോള്‍): ഹാജി? അസ്സലാമു അലൈക്കും. കൈഫല്‍ ഹാല്‍?

നീരു സലാം മടക്കുന്നു. 'നല്ല ഹാല്‍ അര്‍പാപ്പ്‌'

അറബി നീരു ഇരിക്കുന്ന കസേരയില്‍ ഇരിക്കുന്നു. മേശയില്‍ ഇടിച്ച്‌ ബലം പരിശോധിക്കുന്നു.

പാമു പോയി ഫ്രീസറിലെ തണുത്ത പെപ്‌സി എടുത്ത്‌ അറബിക്ക്‌ കൊടുക്കുന്നു.

അറബി: ശുക്രന്

‍പാമു: ആയിക്കോട്ടെ.

അറബി: കച്ചവടം പൊടിപൊടിക്കുന്നില്ലേ?

നീരു: ഉഷാറായി വരുന്നുണ്ട്‌ അര്‍പ്പാപ്‌

പാമു (ആത്മഗതം): ഉം കച്ചവടം പൊടിപിടിക്കുന്നുണ്ട്‌

അറബി മേശ തുറന്ന് ടെലിഫോണ്‍ കാര്‍ഡ്‌ മൂന്നാലെണ്ണം എടുത്ത്‌ കന്തൂറയുടെ കീശയില്‍ തിരുകുന്നു. സൈഡിലെ റാക്കില്‍ നിന്നും ചോക്ക്ലേയ്റ്റുകള്‍ പാക്കുകണക്കിനെടുത്ത്‌ മറ്റേ കീശയിലുമിടുന്നു.വടിയായപോലെ നില്‍ക്കുന്ന നീരുവും പാമുവും.

(ഇരുവരും പല്ല് കടിച്ച്‌ കറകറ സ്വരം അമര്‍ത്താന്‍ പാടുപെടുന്നുണ്ട്‌)

അറബി പോകാന്‍ ഒരുങ്ങുന്നു.

പാമു വേഗം ചെന്ന് ഡോര്‍ നന്നായി തുറന്ന് പിടിച്ച്‌ നില്‍ക്കുന്നുണ്ട്‌.

നീരു പിറുപിറുക്കുന്നു.'വേഗം പോയാമതി അര്‍പ്പാപ്പേ..'

അറബി തിരിഞ്ഞുനിന്നുകൊണ്ട്‌: വല്ലതും പറഞ്ഞോ?

നീരു (ചമ്മികൊണ്ട്‌): കൊറച്ച്‌ പഴം വേണോ എന്ന് ചോയിച്ചതാ ആര്‍പ്പാപ്പോ?

'അറബി: 'അതുപോന്നോട്ടെ ഒരു 3 കിലോ. കുട്ടികള്‍ക്ക്‌ എറിഞ്ഞുകളിക്കാല്ലോ.'

പാമു (ആത്മഗതം): ഇത്‌ മുടിപ്പിക്കാന്‍ ഇനിയെന്തിനാ വേറേ അറബി. ഇതുമതി ധാരാളം.'

അറബി എല്ലാം സൗജന്യമായി കിട്ടിയ ഹാപ്പിയോടെ പോകാനൊരുങ്ങുമ്പോള്‍. പാമു പഴങ്ങള്‍ ഒരു കവറിലിട്ട്‌ പിറകില്‍ പജേറോയില്‍ വെയ്ക്കാനായി നീങ്ങുന്നുണ്ട്‌.അന്നേരം കേറിവരുന്നു കുളിരു കോരികൊണ്ട്‌ കേറിവരുന്നു റോസമ്മ!വാതിലില്‍ ആരാദ്യം വഴിമാറിക്കൊടുക്കും എന്നങ്കലാപ്പോടെ നില്‍ക്കുന്ന റോസമ്മയും അറബിയും. കുളിരിനെ കണ്ട്‌ ഒന്നൂടെ ബോധം കെടാനുള്ള വിധം തലകിറുങ്ങി കണ്ണുകറക്കി നില്‍ക്കുന്ന പാമു. നാവില്‍ നീരൊലിപ്പിച്ച്‌ വാപൊളിച്ച്‌ നില്‍ക്കുന്ന നീരു.


നാണത്തോടെ പദവിന്യാസം നിന്ന് ഉടലാട്ടി നില്‍ക്കുന്ന റോസമ്മയെ അന്തം വിട്ട്‌ നോക്കിനില്‍ക്കുന്ന അറബി! അവരുടെ കണ്ണുകള്‍ ഉടക്കിയിരിക്കുന്നു. അത്‌ പൊട്ടിക്കാനുള്ള നില്‍പ്പോടെ നീരു.

അറബി: 'ഉം കേറിക്കോളൂം.'ഒരരിക്‌ പറ്റിനിന്ന് നിരങ്ങികൊണ്ട്‌ കടയില്‍ പ്രവേശിക്കുന്ന റോസമ്മ. അറബിയുടെ ദേഹം മുട്ടീമുട്ടീലാ എന്ന് നോക്കുന്ന് നീരു. പാമു മേശയില്‍ കൈയ്യൂന്നി തല ഒന്ന് കുലുക്കി കറക്കി സ്റ്റഡിയായി നില്‍ക്കാന്‍ നോക്കുന്നുണ്ട്‌.

അറബി: 'മലബാരി ഓര്‍ മുംബയ്‌?'

റോസമ്മ (മന്ദസ്മിതം): മലബാരിയാണ്‌ സാബ്‌'

നീരു ഇഷ്‌ടക്കേട്‌ കാണിച്ചുകൊണ്ട്‌ അന്നേരം ഉച്ചത്തില്‍ തുമ്മുന്നു. അവരുടെ സംസാരം അതില്‍ മുങ്ങിപോകുന്നു.

റോസമ്മ: എന്തോ? ഒന്നും കേള്‍ക്കാന്‍ മേല.

അറബി വീണ്ടും എന്തൊക്കെയോ ചോദിക്കാന്‍ ഒരുങ്ങുന്നേരം നീരു വീണ്ടും തുമ്മല്‍ നമ്പറിറക്കുന്നു.അല്‍പം കഴിഞ്ഞ്‌ അറബിയുടെ മൊബെയില്‍ ഫോണ്‍ ഉച്ചത്തില്‍ ഏതോ അറബിപാട്ടിന്റെ റിംഗ്‌ ടോണ്‍ അടിക്കുന്നു. റോസമ്മ കടയിലെ പഴവര്‍ഗ്ഗങ്ങള്‍ വെച്ച ഭാഗത്തേക്ക്‌ പോകുന്നു.

പാമു നീരുവിന്റെ മൊബൈലിലേക്ക്‌ ഡയല്‍ ചെയ്യുന്നു. നീരുവിന്റെ മോബൈലില്‍ ഉച്ചത്തില്‍ 'കോലക്കുഴല്‍ വിളി കേട്ടോ' എന്ന റിംഗ്‌ ടോണ്‍ ഉയരുന്നു. അറബിയുടെ ഫോണിലെ അറബിഗാനവും നീരുവിന്റെ മലയാളഗാനവും ഒന്നിച്ച്‌ കേള്‍ക്കാം.അറബി അവിടെ നിന്നുകൊണ്ട്‌ തന്നെ മൊബൈലില്‍ അത്യുച്ചത്തില്‍ ആരോടോ സസാരിക്കുന്നു. പക്ഷെ കണ്ണുകള്‍ പഴങ്ങളിലൂടെ വിരലുകള്‍ തത്തിക്കളിച്ചുകൊണ്ട്‌ അന്നനടമാടുന്ന റോസമ്മയിലാണ്‌.

കലിപ്പുവന്ന നീരു തിരിച്ച്‌ പാമുവിന്റെ മോബൈലില്‍ ഡയലുന്നു. പാമുവിന്റെ കീശയില്‍ കിടക്കുന്ന സെല്‍ഫോണില്‍ ഉച്ചത്തില്‍ കേള്‍ക്കുന്ന മറ്റൊരു സിനിമാപാട്ട്‌ റിംഗ്‌ ടോണ്‍. (ചെട്ടിക്കുളങ്ങര ഭരണിനാളില്‍.. എന്നോ മറ്റോ)അറബിയുടെ സംസാരം മുറിയുന്നു. ഈര്‍ഷ്യയോടെ നോക്കുന്ന അറബി. നീരു ഡയല്‍ ചെയ്യുന്നത്‌ നിറുത്തുന്നു. ഒരുവേള നിശബ്ദത. അറബി വീണ്ടും മൊബൈലില്‍ സംസാരം തുടരവേ..അന്തരീക്ഷത്തില്‍ വീണ്ടും റിംഗ്‌ ടോണ്‍ ഉയരുന്നു. നീരു പാമുവിനെ നോക്കുന്നു. പാമു നീരുവിനേയും. ഇരുവരും അറബിയെ നോക്കുന്നു. കൈ മലര്‍ത്തുന്നു. റിംഗ്‌ ടോണ്‍ തുടരുന്നു. 'ഇഷ്‌ടമല്ലേടാ എനിക്കിഷ്‌ടമല്ലേടാ ഈ തൊട്ടുനോട്ടം ഇഷ്‌ടമല്ലേടാ' എന്നത്‌ വരുന്ന വഴി നോക്കുന്ന അറബിയും നീരു-പാമുവും.


അറബി പിന്നെ നില്‍ക്കാതെ കൈവീശികാണിച്ച്‌ പജേറോയില്‍ ഓടിക്കയറുന്നു. പജേറോ പായുന്നു. മറയുന്നു.

റോസമ്മ മോബൈലെടുത്ത്‌ സംസാരിക്കുന്നു.'ഹലോ അതെ ആ''......''ഉം അതെ ഇവിടെ നല്ല കുളിരാണ്‌. കരളുരുകുന്ന കുളിര്‌!'

പാമു ബോധം പോകുന്ന വക്കില്‍. നീരു അന്തം വിട്ട്‌ റോസമ്മയുടെ ഫോണ്‍ സംസാരം ശ്രവിച്ച്‌ നില്‍ക്കുന്നു.'കുളിരാതെ എങ്ങനെയാ. റൂമീ കുളിര്‌. ഏസീന്റെ. വെളിയിലോ കാറീ കുളിര്‌. ബസ്സിലും കുളിരെന്നെ. ഏത്‌ ഓഫീസിചെന്നാലും കുളീരും.'

പാമു (സ്വയം പറയുന്നു): കുളിരേ കരളിന്റെ കുളിരേ നീയാരാ? എവിടേനിന്നാ? കരളേ നീയാണ്‌ കുളിര്‌!

റോസമ്മ: ദേ ഇപ്പോ ഞാന്‍ നില്‍ക്കുന്ന ഇക്കടയിലും കുളിരോകുളിരാ!

ഇവിടെ പെട്ടെന്ന് ലൈറ്റ്‌ മങ്ങുന്നു. അരങ്ങില്‍ ഇരുണ്ട വെളിച്ചം.

സ്പോട്ട്‌ ലൈറ്റുകള്‍ റോസമ്മയിലും പാമുവിലും മാത്രം പോയിന്റ്‌ ചെയ്യുന്നു.

ഒരു യുഗ്മഗാനം തുടങ്ങുന്നു. പാടുന്ന പാമു..

"പനിനീര്‍സുമ സമമാം-നിന്‍

പരിമൃദുമേനിയാകെ-മൃദു

പരിലാളനയാലേ

പുളകം ചാര്‍ത്തിക്കും-മൃദു

പവനന്‍ ഞാനല്ലോ..."

കോരിത്തരിച്ചു കൊണ്ടു നില്ക്കുന്ന പാമു. മന്ദഹസിക്കുന്ന റോസമ്മ.

പാമുവിനെ തള്ളി മാറ്റി രംഗത്തേക്ക് കടന്നു വരുന്ന നീരു.

കണ്ണില്‍ റായ്ബാന്‍, കാലില്‍ ക്ലാര്‍ക്സ്, തുറന്നിട്ട ജാലകം പോലെയുള്ള ടീ ഷര്‍ട്ട്.

രംഗത്ത് റോസമ്മയും നീരുവും മാത്രം.

റോസമ്മ പാടുന്നു

"പനിനീര്‍സുമ സമമാം-

എന്‍ പരിമൃദുമേനിയാകെ"

നീരു ഏറ്റു പാടുന്നു

“പനിനീര്‍ സുമ സമമാം-നിന്‍

പരിമൃദു മേനിയാകേ-മൃദു

പരിലാളനയാലേ

പുളകം ചാര്‍ത്തിക്കും-മൃദു

പവനന്‍ ഞാനല്ലോ -സഖി

പകരൂ നീയെന്നില്‍ -നിന്‍

‍പരാഗ രേണുക്കള്‍-പ്രേമ

പരാഗരേണുക്കള്‍"

രംഗം അവസാനിക്കുമ്പോള്‍ നീരുവിന്‍റെ തോളില്‍ ചായ്ഞ്ഞു നില്ക്കുന്ന റോസമ്മയും, റോസമ്മയുടെ മുഖത്തേക്ക് നോക്കി നില്ക്കുന്ന നീരുവും..വെളിച്ചം മങ്ങുന്നു..

(കര്‍ട്ടന്‍)

കാപ്പില്‍ ഷാപ്പ്

ഇതിലെ പോയാല്‍ അവിടെ ചെന്ന് അടിച്ച് വാള് വെക്കാം

അമേരിക്കയിലെ കാപ്പിലാന്‍ വക ഷാപ്പ്‌

Sunday, March 30, 2008

കരളേ നീയാണ് കുളിര് - 7

കഥ ഇതുവരെ:ഷാപ്പന്നൂരില്‍ നിന്നും പറുദീസ തേടിവന്ന നീരുവും പാമുവും ദുബായില്‍ ജീവിതം ആരംഭിക്കുന്നു..അവധി ദിവസം ചിലവഴിക്കാനായി കരാമ സെന്‍റ്ററില്‍ വരുന്നു.. അനൂപിനെ കരാമേലപ്പനെന്നു തെറ്റിധരിച്ചു പാമു ശങ്കരാടിക്കുള്ള (മദ്യം) വരം ചോദിക്കുന്നു.. കരാമ സെന്ററില്‍ വെച്ചു നീരനും പാമുവും കല്ലുവിനെ കണ്ടു മുട്ടുന്നു.. ഗ്രോസറി ഷോപ് തുടങ്ങുവാന്‍ അറബി നീരുവിനെയും പാമുവിനെയും സഹായിക്കുന്നു. നീരു കുളിരുന്ന ഒരു സ്വപ്നം കാണുന്നു, പഴയ ജന്മത്തിലെ വിശ്വസിക്കാനാവാത്ത കഥ സ്വപ്നത്തിലൂടെ അറിയുന്നു. ഈ നാടകത്തിന്‍റെ പഴയ രംഗങ്ങള്‍ ഇവിടെ കാണാം

രംഗം : 7

അരങ്ങത്ത് : റോസമ്മ, നീരു, പാമു, തോന്ന്യാസി

ഗാനങ്ങള്‍ : ഗീതാഗീതികള്‍

കടതുറക്കാന്‍ സൈക്കിളില്‍ വരു‌ന്ന നീരു, എതിരെയുള്ള ഫ്ലാറ്റില്‍ ആരോ നീങ്ങിയ നിഴല്‍ കണ്ടതു കൊണ്ടു മുകളിലേക്ക് നോക്കുന്നു. ആരെയും കാണാത്തതിനാല്‍ തിരിച്ചു കടയുടെ ഷട്ടര്‍ തുറക്കാനുള്ള പണിയിലാണ്. പിന്നെ എന്തോ ഓര്‍ത്തുകൊണ്ടു പുറകിലേക്ക് തിരിഞ്ഞു നോക്കുന്നു. അടുത്ത ഫ്ലാറ്റിലെ ജാലകത്തിനരികില്‍ വെളുത്ത വസ്ത്രം ധരിച്ച റോസമ്മ നീരുവിനെ നോക്കി നില്‍ക്കുന്നു. ഒരു നിമിഷ നേരത്തേക്ക് രണ്ടു പേരുടേയും കണ്ണുകള്‍ തമ്മില്‍ ഉടക്കി., നീരു ചിരിക്കാനൊരു ശ്രമം നടത്തി, കട തുറന്നു ഉള്ളില്‍ കയറുന്നു..

പിന്നീട് എന്തോ ആലോചിച്ചിട്ടെന്ന പോലെ പുറത്തേക്ക് വരുന്നു. ഇപ്പോള്‍ ജാലകത്തിനരികെ റോസമ്മയില്ല. തിരിച്ചു കടയിലേക്ക്‌ കയറി പണി തുടങ്ങുന്നു. കടയുടെ വാതില്‍ ആരോ തുറന്ന ശബ്ദം കേട്ടു നീരു നോക്കുന്നു..കടയിലേക്ക്‌ വരുന്ന റോസമ്മ, ചിരിക്കുന്ന മുഖം.

റോസമ്മ: മനോഹരമായ കണ്ണുകള്‍ വിടര്‍ത്തിക്കൊണ്ട് ചോദിക്കുന്നു " ടെലിഫോണ്‍ കാര്‍ഡ് ഹേ ?"

നീരു : റോസമ്മയെ കണ്ട അതിശയത്തില്‍ മറുപടി ഹിന്ദിയില്‍ പറയാന്‍ ബുദ്ധിമുട്ടുന്നു, പിന്നെ ഉണ്ട് എന്ന് തലകുലുക്കുന്നു..

റോസമ്മ : "മലയാളിയാ ?"

നീരു അതെയെന്നു തലകുലുക്കുന്നു..

റോസമ്മ: "എന്നാ പിന്നെ പറയാന്‍ മേലായിരുന്നോ..എനിക്കൊരു ടെലിഫോണ്‍ കാര്‍ഡ് വേണം, ഈ കട തുറക്കുവാനായ് കാത്തിരിക്കായിരുന്നു.., ഇതാ പണം. "

നീരു : പണം വാങ്ങി കാര്‍ഡ് കൊടുക്കുന്നു..പിന്നീട് ചോദിക്കുന്നു.." പേരു കുളിര് എന്നാണോ ?"

റോസമ്മ: "അല്ല, റോസമ്മ. എന്തേ അങ്ങിനെ ചോദിച്ചേ..? കണ്ണുകള്‍ വിടര്‍ത്തി കൊണ്ടു ചെറിയ ചിരിയോടെ ചോദിക്കുന്നു..

നീരു : " റോസമ്മേടെ കയ്യിനു എന്താ ഒരു കുളിര്., ഞാന്‍ നീരു ഈ കടയും ഒക്കെ ആയിട്ട് നടക്കുന്നു.."

റോസമ്മ: " ആളു തമാശക്കാരനാണല്ലോ, ഞാന്‍ കാണാറുണ്ട്, വേറെ ഒരാളും കൂടെയില്ലേ കടയില്. ?"

നീരു : "ഉവ്വ്, ആളെത്തിയില്ല, അവന്‍റെ പേരു പാമു, പാവമാ !"

നീരു : " റോസമ്മ എവിടെയാ നാട്ടില്, ഇവിടെ എന്ത് ചെയ്യുന്നു ?"

റോസമ്മ: പോകാന്‍ ഭാവിച്ചു കൊണ്ടു " എന്‍റെ വീട് നാട്ടില്‍ തിരുവല്ലയിലാ, ഞാന്‍ അല്‍വാസല്‍ ഹോസ്പിറ്റലില്‍ നേഴ്സ് ആണ്, എന്‍റെ കൂട്ടുകാരി നാസും ഞാനും കൂടി ഇവിടെയടുത്തുള്ള ഫ്ലാറ്റിലാണ് താമസിക്കുന്നേ."

നീരു : "അത് നന്നായി, വയ്യാതെ ആയാല്‍ വരാലോ അവിടെ .?"

റോസമ്മ : ചിരിച്ചു കൊണ്ടു " അതിനല്ലേ ഇവിടെ പ്രൈവറ്റ് ക്ലിനിക് വച്ചിരിക്കുന്നേ, ഞാന്‍ ജോലിയെടുക്കുന്നത് കുട്ടികളുടെ ഹോസ്പിറ്റലില്‍ ആണ്, കല്യാണം ഒക്കെ കഴിച്ചു കുഞ്ഞു പിറക്കാറാവുംമ്പോ അവിടെ വന്നേച്ചാല്‍ മതി. "

നീരു : ജാള്യതോടെ "അയ്യോ, അതിനൊക്കെ ഇഷ്ടം പോലെ സമയം ഉണ്ട്..!"

റോസമ്മ: " ന്നാ ഞാന്‍ വരട്ടെ, ഫോണ്‍ ചെയ്‌താല്‍ വീട്ടിലേക്ക് സാധനങ്ങള്‍ ഡെലിവറി ചെയ്തേക്കുവോ ?"

നീരു : " തീര്‍ച്ചയായിട്ടും, ഇതാണ് ഇവിടത്തെ നമ്പര്‍ " കടയുടെ കാര്‍ഡ് കൊടുക്കുന്നു.

റോസമ്മ ചിരിച്ചു കൊണ്ടു കാര്‍ഡും വാങ്ങി പോകുന്നു..

നീരു : (ആത്മഗതം) “അപ്പൊ ഈ കുളിരാണോ റോസമ്മ ?, ആകെ ഒരു കണ്‍ഫ്യൂഷന്‍. റോസമ്മയുടെ കയ്യിനു അതേ കുളിര്.. മുഖത്തിനും കുളിരിന്‍റെ ഒരു ഛായ ഇല്ലാതില്ല, പേരു പറയാതെ കുളിര് പോയത് ഇതുകൊണ്ടാണോ? ദൈവമേ എന്തിനാ നീയിങ്ങനെ എന്നെ ബുദ്ധിമുട്ടിക്കണേ ?.”

നീരു കുളിരിനെ കണ്ട സ്വപ്നത്തെ കുറിച്ചു ആലോചിക്കുവാന്‍ ശ്രമിക്കുന്നു.

രംഗത്ത് വെളിച്ചം മങ്ങുന്നു...

നിലാവുള്ള രാത്രി.. ജുമീര ബീച്ചിന്‍റെ ദൃശ്യം പുറകില്‍.. ഏകനായി നടക്കുന്ന നീരു, കടലില്‍ നിന്നും വരുന്ന കാറ്റില്‍ പറക്കുന്ന തലമുടിയും വസ്ത്രവും. ഗാനമോഴുകി വരുന്നു.

കരളിനു നീ കുളിര്‌
കുളിരാര്‍ന്നൊരു തണല്‌
തണലില്‍, നിന്‍ മടിയില്
‍തല ചായ്ച്ചോട്ടേ ഞാന്‍

കരളിനു നീ കുളിര്‌
കുളിരാര്‍ന്നൊരു തണല്‌

കുളിരോലും നിന്‍ കരങ്ങളാല്‍
‍തഴുകി ഉറക്കില്ലേ -എന്നെ
തരളിതനാക്കില്ലേ
കുളിരേ...എന്‍ കരളേ...

കരളിനു നീ കുളിര്‌
കുളിരാര്‍ന്നൊരു തണല്‌
തണലില്‍, നിന്‍ മടിയില്
‍തല ചായ്ച്ചോട്ടേ ഞാന്‍

ഗാനം നിലക്കുമ്പോള്‍ വെളിച്ചം മങ്ങുന്നു.

രംഗത്ത് വെളിച്ചം വരുമ്പോള്‍ നീരു കടയുടെ ഉള്ളില്‍ വാതിലും ചാരി നില്‍ക്കുന്നു. മുന്നില്‍ നില്‍ക്കുന്ന പാമു, നീരു നോക്കാതെ ആയപ്പോള്‍ നീരുവിന്‍റെ മുഖത്തിന്‌ മുന്‍പില്‍ കൈ വീശി നോക്കുന്നു..നീരുവിനു അനക്കം ഇല്ല.

പാമു : " ഇതു പണ്ടാരടങ്ങാന്‍ കൊച്ചു വെളുപ്പാന്‍ കാലത്തായാ ഇവന്‍റെ സ്വപ്നം, ന്‍റെ കരാമേലപ്പ, ഇവനെ കാത്തോളണേ..!, ഡാ ഗട്യെ, രണ്ടു ഡലിവറീം കഴിഞ്ഞട്ടു ഞാന്‍ വരുമ്പോളും നീയിങ്ങനെ കുഴിച്ചിട്ട മാതിരി ഇവിടെ നിക്കണ്ണ്ടല്ലോ, ന്താ നിന്‍റെ പ്രശ്നം, ആ പെണ്ണ് പിന്നേം വന്ന്വാ.., നിക്ക് വയ്യ, മാന്യ മര്യാദ്യായീട്ടു കല്യാണപ്രായമായ ചെക്കന്‍മാര്‍ക്കിവിടെ ജീവിക്കാന്‍ പറ്റില്യെ ന്‍റെ കരാമേലപ്പാ, അങ്ങേവിട്യാ പോയി കെടക്കണേ, വിളിച്ചാ വിളിപ്പൊറത്താന്നു തമാശക്കു പറഞ്ഞതാ അന്ന്..ഞാന്‍ നൂറിലിക്ക് ഫോണ്‍ ചെയ്യണാ ഇനി"

രംഗത്ത് പുക, പുക തെളിയുമ്പോള്‍ കരാമേലപ്പനായി തോന്ന്യാസി പാമുവിന്‍റെയും നീരുവിന്‍റെയും ഇടയില്‍ നില്‍ക്കുന്നു. കാവിവസ്ത്രം, കഴുത്തില്‍ രുദ്രാക്ഷം, കറുത്ത കൂളിംഗ്‌ ഗ്ലാസ്, വായില്‍ ക്യുബന്‍ സിഗാര്‍..

തോന്ന്യാസി : " പറയൂ വത്സാ, എന്നെ വിളിച്ചോ, ഞാന്‍ കുറച്ചു തിരക്കിലായിരുന്നു, ഷേക്കി ന്‍റെ കുതിരക്കു പ്രസവവേദന, കേരള മന്ത്രിക്കു വയറ്റീന്നു പോക്ക്, കരുണന്‍ജിക്ക് മൂലക്കുരു എന്ന് തുടങ്ങി നിരവധി പ്രശ്നങ്ങള്‍, ആട്ടെ എന്താ വത്സന്റെ പ്രശ്നം ?, ചുരുക്കി രണ്ടു വാക്കില്‍ പറയൂ, എനിക്ക് വേറേം കോളുകള്‍ ഉണ്ട്."

പാമു : " ചുരുക്കാന്‍ നിക്ക് പറ്റില്യ, കരമേലപ്പാ, അങ്ങ് ആശുപത്രി തുടങ്ങ്യെ കാര്യം അറിയില്ലായിരുന്നു..ഇല്യെങ്കെ ഞാന്‍ ബുദ്ധിമുട്ടിക്കോ, ഇവിടെ ഇപ്പൊ പ്രസവോം മൂലക്കുരൂം ഒന്നൂല്യ, ഈ ഗഡി രണ്ടു ദിവസമായി കുളിര് കുളിര് ന്നു പറഞ്ഞു സ്വപ്നം സീരിയല് പോലെ കാണ്വാ..ഇതെങ്ങിന്യാ ഒന്നു നിര്‍ത്തി ഇവനെ ഒന്നു ശെര്യാക്കാ?, "

തോന്ന്യാസി : " വത്സാ, സ്വപ്നം ശരീരത്തിനു നല്ലതാണ്, രണ്ടു മാസം ഹിമാലയ സാനുക്കളില്‍ ഷേക്കിന്‍റെ വീട്ടില്‍ നിന്നും അടിച്ച് മാറ്റിയ റഷ്യന്‍ സന്യാസിനി മാരോടൊത്തു ചുറ്റി തിരിഞ്ഞപ്പോഴാണ് എനിക്ക് തന്നെ സ്വപ്നം വന്നു തുടങ്ങിയത്.., അതൊരു രോഗമല്ല. ഇനി വല്ലാതെ കുളിര്‍ന്നാല്‍ ഈ പൊരി വെയിലത്ത്‌ പിടിച്ചു നിര്‍ത്തൂ..തനിയെ മാറും.. അപ്പൊ ഞാന്‍ വരട്ടെ, അടുത്ത വിസിറ്റ് മുതല്‍ വത്സന്‍ ഫീസു തരേണ്ടി വരും കേട്ടോ, പെട്രോളിനോക്കെ എന്താ ചാര്‍ജ്.. ബുഷായണ, ബുഷായണ ! "

രംഗത്ത് പുക, പുക മായുമ്പോള്‍ നീരുവും പാമുവും മാത്രം.

നീരുവിനെ പിടിച്ചു കുലുക്കിയുണര്‍ത്തുന്ന പാമു.
പാമു : " ഡാ, ഗട്യെ മതീട്ടാ, നിക്ക് ഭ്രാന്തു വരുണ്ണ്ട്..!"
സ്വപ്നലോകത്തില്‍ നിന്നും ഉണരുന്ന നീരു.

നീരു : " പാമ്വോ, ന്താ ന്ടായെ, നീയെന്തിനാ നിലവിളിക്കണേ..?"

പാമു : " ഇനി നീയിങ്ങനെ ആയാല്‍ ഞാന്‍ നിലവിളിക്കല്ല ഇവിടെ കെട്ടി തൂങ്ങും.. പറഞ്ഞില്ലാണ് വേണ്ട, എനിക്കിത്തിരി സമാധാനം തര്വോ.. ന്‍റെ ദൈവമേ !, ഇനി ദൈവതിനേം വിളിക്കാന്‍ പറ്റാണ്ടാവും ന്നാ തോന്നണേ, ഫീസു കൊടുത്തു, കുത്ത് പാളെയെടുക്കും ഈ കണക്കിന് "

നീരു : " ന്താ നിന്‍റെ പ്രശ്നം ആ ലെബനീസു ചേച്ചിടെ അവിടെ പോകുമ്പഴെ ഞാന്‍ പറഞ്ഞില്ലേ വല്ലാതെ കൊഞ്ചാന്‍ പോകണ്ടാന്നു ?, അതാ പ്രശ്നം ?"

പാമു : " ന്‍റെ മോനേ, നീയാണെന്‍റെ ഇപ്പോഴത്തെ പ്രശ്നം, ഈ സ്വപ്നം കാണല് ഒന്നു നിര്‍ത്ത്വോ..അസൂയ ആയിട്ട് പറയല്ല, നീ കടേല് ഇരിക്കാത്ത സമയത്തു വയറു നിറച്ചു സ്വപ്നം കണ്ടോ..ഞാന്‍ ഒന്നും പറയില്ല. പക്ഷെ ഇവിടെ ഇരുന്നു സ്വപ്നം കണ്ടാ കച്ചോടം നടക്കില്ല പറഞ്ഞില്ലാന്നു വേണ്ട. "

നീരു : " ഓ, അപ്പൊ അതാണ് പ്രശ്നം അല്ലെ, ശെരി ഇനി ഞാന്‍ കാണില്ല പോരെ, പുതിയ ഒരു മലയാളിയെ പരിചയപ്പെട്ടു, വേണ്ട നിന്നോട് പറഞ്ഞാല്‍ ശേരിയാവൂല്ല. "

പാമു : " പറയടാ ഗട്യെ, ന്താ ഒരു വെഷമം പറയാന്‍..ഞാന്‍ ആരോടും പറയില്ലാന്നു ?"

നീരു : " നിനക്കു നിര്‍ബന്ധമാണെങ്കില്‍ പറയാം.."

പാമു : " നിക്ക് വല്യ നിര്‍ബന്ധാ, പറയ്, ആരാ അത് ?"

നീരു : " ഞാന്‍ കുളിരിനെ കണ്ടു, ഇവിടെ ടെലിഫോണ്‍ കാര്ഡ് വാങ്ങാന്‍ ഇന്നു വന്നു"

പാമു : " ഹെന്‍റെ അമ്മേ..!" കുളിരിന്‍റെ പേരു വീണ്ടും കേട്ടതോടെ പാമു ബോധം കെട്ട് താഴെ വീഴുന്നു.

(കര്‍ട്ടന്‍)

Friday, March 28, 2008

കരളേ നീയാണ് കുളിര് - 6


കഥ ഇതുവരെ:ഷാപ്പന്നൂരില്‍ നിന്നും പറുദീസ തേടിവന്ന നീരുവും പാമുവും ദുബായില്‍ ജീവിതം ആരംഭിക്കുന്നു..അവധി ദിവസം ചിലവഴിക്കാനായി കരാമ സെന്‍റ്ററില്‍ വരുന്നു.. അനൂപിനെ കരാമേലപ്പനെന്നു തെറ്റിധരിച്ചു പാമു ശങ്കരാടിക്കുള്ള (മദ്യം) വരം ചോദിക്കുന്നു.. കരാമ സെന്ററില്‍ വെച്ചു നീരനും പാമുവും കല്ലുവിനെ കണ്ടു മുട്ടുന്നു.. ഗ്രോസറി ഷോപ് തുടങ്ങുവാന്‍ അറബി നീരുവിനെയും പാമുവിനെയും സഹായിക്കുന്നു.ഈ നാടകത്തിന്‍റെ പഴയ രംഗങ്ങള്‍ ഇവിടെ കാണാം

അരങ്ങത്ത് : നീരു, റോസമ്മ, പാമു
ഗാനരചന : കാപ്പില്‍സ്

രംഗം : 6

നീരന്‍റെയും പാമുവിന്‍റെയും ഗ്രോസറി ഷോപ്.

കടയില്‍ ഇരിക്കു‌ന്ന നീരു. ദിര്‍ഹം എണ്ണി പെട്ടിയില്‍ ഇടുന്നു..
മുഖത്ത് സന്തോഷം, റോഡിലൂടെ പോകുന്ന വണ്ടികളും നോക്കി ഇരിക്കു‌ന്നു..

നീരു ഇരുന്നു സ്വപ്നം കാണുന്നു...

വെളിച്ചം മങ്ങുന്നു.. തിരിച്ചു വെട്ടം വരുമ്പോള്‍ ഒരു പൂവാടിയില്‍ മയങ്ങി കിടക്കുന്ന നീരു.
അരികില്‍ ഒരു വാകമരം..മരത്തില്‍ ചെറു കിളികള്‍ പറന്നു നടക്കുന്നു..അരികെയുള്ള പൂക്കളില്‍ പൂമ്പാറ്റകള്‍ പാറി നടക്കുന്നു..

വെളുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ സുന്ദരിയായ യുവതി പൂവാടിയില്‍ വരുന്നു..തലയില്‍ നിന്നും തറവരെ മുട്ടുന്ന ശിരോ വസ്ത്രം കാറ്റില്‍ പാറി നടക്കുന്നൂ.. അങ്ങിങ്ങായി മഞ്ഞും കാണാം അവള്‍ ആരെയോ തിരയുകയാണ്‌.. പിന്നീട് കിളികളോടെന്തോക്കെയോ പറയുന്നൂ..

കൈ കൊണ്ടു മറച്ചു കൊണ്ടു ദൂരേക്ക്‌ നോക്കുന്ന സുന്ദരി..

പിന്നെ തേടിയതു കണ്ടെത്തിയ സന്തോഷത്തോടെ പുല്ലില്‍ കിടന്നുറങ്ങുന്ന നീരുവിന്‍റെ അരികിലെത്തുന്നു..

നീരുവിനെ കുലുക്കി വിളിക്കുന്നൂ..നീരു ഉണരാതെ ആയപ്പോള്‍ ഭയത്തോടെ നീരുവിനെ എടുത്തു മടിയില്‍ കിടത്തുന്നു...ഹൃദയത്തിന്‍റെ സ്പന്ദനം നോക്കുന്നു..

പിന്നീട് നീരുവിന്‍റെ മുഖത്ത് മൃദുവായി തഴുകുന്നു.. നീരു പതിയെ എഴുന്നെറ്റിരിക്കുന്നു..

ഇന്നലെ വരെയറിയാത്ത പ്രണയത്തിന്‍
ആദ്യാക്ഷരങ്ങള്‍ കുറിക്കും
ഈ ധന്യ നിമിഷത്തില്‍
സുന്ദരീ ഞാനെത്ര ധന്യന്‍
നീ ഒരു തപോകന്യകയോ,
ദേവ കന്യകയോ
നിന്‍ മധു ചഷകങ്ങള്‍ നുകരാന്‍
എന്നെ നീയനുവദിക്കൂ
.
നിന്നിലലിയും ഈ വര്‍ണ്ണ വേളയില്‍
മറക്കുന്നു ഞാനെന്‍ നോവുകളെല്ലാം
മറക്കുന്നു ഞാനെന്‍ നോവുകളെല്ലാം

ഒരിക്കലും തീരാത്ത കിനാവായെങ്കില്‍
ഈ രാത്രി
ഒരിക്കലും കൊഴിയാതിരുന്നെങ്കില്‍
ഒരു ചെറു കാറ്റായ്‌,
ഒരു ചെറു മഴയായി തഴുകാം,
മെല്ലെ പുണരാമൊരു ചെറു
വണ്ടായ് നുകരാം
ഞാനീ മധു പാത്രം
ഹാ, സുന്ദരീ ഞാനിന്നെത്ര ധന്യന്‍

പാട്ടു നിലക്കുമ്പോള്‍ നീരു അടുത്തിരിക്കുന്ന സുന്ദരിയെ നോക്കി ചിരിക്കുന്നൂ..

നീരു : " ന്‍റെ സ്വപ്ന സുന്ദരി നിന്നെ എന്ത് ചൊല്ലി വിളിക്കണം ?"

സുന്ദരി : " എനിക്ക് ചേര്‍ന്ന ഏത് പേരും....വിളിച്ചോളൂ.."

നീരു : " ഞാന്‍ നീരു, അപ്പോള്‍ സുന്ദരിക്കും ഇല്ലേ ഒരു പേരു ?"

സുന്ദരി : " ഓ ഈ പേരിലോക്കെ എന്തിരിക്കുന്നൂ, നിങ്ങള്ക്ക് തോന്നുന്ന ഏത് പേരും ഞാന്‍ സ്വീകരിക്കാം.."

നീരു : " ഈ സുന്ദരമായ വിരലുകളില്‍ നിന്നും ഉതിര്‍ന്ന കുളിരായാണീയുള്ളവന് തോന്നിയത്..കുളിരെന്നു വിളിച്ചാല്‍ ?"

സുന്ദരി : " എനിക്കിഷ്ടമായി..ഈ പേരും വിളിച്ചയാളെയും.." നാണിച്ചു കൊണ്ടു മുഖം താഴ്ത്തുന്നു..

നീരു : " സത്യമാണോ ഞാനീ കേള്‍ക്കുന്നത്..ഈ സുന്ദരമായ ശരീരത്തിനും മനസ്സിനും ഞാന്‍ യോഗ്യനാണോ എന്നറിയില്ല, പ്രണയം ഇതുവരെ ദുഃഖം മാത്രമെ എനിക്ക് നല്‍കിയിട്ടുള്ളൂ, പക്ഷെ ഞാനെത്ര ദുഖിച്ചാലും കുളിരിനെ ഞാന്‍ ദുഖിപ്പിക്കില്ല.. ഇതു സത്യം.."

സുന്ദരി : " നീരുവിന്‍റെ ഈ മുഖവും സ്നേഹമുള്ള മനസ്സും തേടി ഈ ബൂലോകമാകെ തിരയുകയായിരുന്നു..അവസാനം ഇവിടെ ഈ പൂവാടിയില്‍ കണ്ടു കിട്ടി.. നീരുവിനെ ഇവിടെ കാണിച്ചു തന്നതിന് ഞാന്‍ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. ."

നീരു : " വിശ്വസിക്കാന്‍ കഴിയുന്നില്ല..കുളിരെന്നെ തിരയുകയായിരുന്നോ.. നാം തമ്മില്‍ ഇതിന് മുന്‍പ് പരിചയമുണ്ടോ.. ?"

സുന്ദരി : ചിരിയോടെ പറയുന്നു. " നീരു, നിങ്ങളായിരുന്നു എന്‍റെ പഴയ ജന്മത്തിലെ കാമുകന്‍..നമ്മള്‍ ഒന്നിച്ചു ജീവിച്ചാ നിമിഷങ്ങള്‍ ഓര്‍മയില്ലേ... നാഥാ ? "

നീരു : " അപ്പോള്‍, അതായിരുന്നോ എന്‍റെ പഴയ പേരു.. ?"

നീരു : " കഷ്ടം, എനിക്കൊന്നും ഓര്‍മ്മ വരുന്നില്ല, അതൊക്കെ കുളിരിനെ പോലെ നല്ല മനസ്സുകള്‍ക്കു പറഞ്ഞിട്ടുള്ളതല്ലേ..?"

സുന്ദരി : " സ്വയം പഴിക്കാതിരിക്കൂ നാഥാ, നമ്മള്‍ സ്വപ്നങ്ങളില്‍ തീര്‍ത്ത വള്ളികുടിലുകള്‍ ഇന്നും എന്‍റെ മനസ്സിന്‍റെ മടിത്തട്ടില്‍ നിറം മങ്ങാതെയുണ്ട്..., നമുക്കു വീണ്ടും ഒന്നിക്കാം..ദൈവം നമ്മോടോപ്പമാണ്.. "

നീരു : " എനിക്കാ പഴയ കഥ മുഴുവനും അറിയണം, പറഞ്ഞു തരുമോ ന്‍റെ കുളിരേ ?"

സുന്ദരി : " അത് മുഴുവന്‍ പറയണമെങ്കില്‍ ഒരു ജന്മം വേണ്ടി വരും നാഥാ,
ന്നാലും ഞാന്‍ പറയാന്‍ ശ്രമിക്കാം.."

കഥ കേള്‍ക്കാനിരിക്കുന്ന നീരു..എഴുന്നേറ്റു നടന്നുകൊണ്ട് കഥ പറയുന്ന സുന്ദരി..

സുന്ദരി : " നമ്മള്‍ ഇരുവരും പാണിയൂര്‍ ഗ്രാമത്തിലെ പ്രജകളായിരുന്നു..എന്‍റെ അച്ഛനായിരുന്നു ഗ്രാമത്തലവന്‍. അച്ഛന്‍റെ ഉപദേഷ്ടാവായിരുന്നു നാഥന്‍റെയച്ചന്‍. കുഞ്ഞുങ്ങള്‍ ഇല്ലാതെ പാണിയൂര്‍ കാവിലെ ദേവിക്കു മുടങ്ങാതെ പൂജചെയ്തും മാല കൊരുത്തും ജീവിതം തള്ളി നീക്കിയിരുന്നു എന്‍റെ അമ്മ.. അങ്ങിനെ ഒരു ദിവസം അമ്മക്കു വെളിപാടുണ്ടായി..

കുഞ്ഞുണ്ടാകണമെങ്കില്‍ ദൂരെയുള്ള നീലമലകളില്‍ പൂക്കുന്ന നീലകുറിഞ്ഞികള്‍ കൊണ്ടു മാല തീര്‍ത്തു കൊണ്ടു മുടങ്ങാതെ പന്ത്രണ്ട് തിങ്കളാഴ്ചകളില്‍ വൃതമെടുക്കുവാന്‍.. മാത്രവുമല്ല, ജനിക്കുന്ന കുട്ടി കന്യകയായി ജീവിത കാലം മുഴുവനും ഇരിക്കുകയും വേണം, ഇതനുസരിച്ചില്ലെങ്കില്‍ പിന്നെ നഷ്ടമാകുന്നത്‌ കുഞ്ഞിന്‍റെ ജീവന്‍ മാത്രമല്ല..പാണിയൂര്‍ ഗ്രാമം മുഴുവനും വരള്‍ച്ചയിലും ക്ഷാമത്തിലും പെട്ടു നശിച്ചു പോകുമെന്നാണ്

അമ്മക്ക് അനുസരിക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല.. അങ്ങിനെ ഞാന്‍ പിറന്നു..
എന്നെ സംരക്ഷിക്കാനായി നാഥന്‍റെയച്ചന്‍ നാഥനെ അയച്ചിരുന്നു..സംരക്ഷണത്തിലുമേറെ നാഥന്‍റെ കൂടെ കളിക്കാനായിരുന്നു എന്‍റെ താല്‍പ്പര്യം.

ആദ്യ മാദ്യം നാഥനോട് തോന്നിയ വികാരങ്ങളെ പൊരുളറിയാതെ ഞാന്‍ മനസ്സിന്‍റെ ചെപ്പിലിട്ടു വളര്‍ത്തി.. നമ്മുടെ പ്രിയപ്പെട്ട വേദികള്‍ പാമ്പുംകാവും പൂവാടികളും മാന്തോപ്പും അമ്പലത്തിലെ ആല്‍മരചോടുമായി.. അങ്ങിനെ എന്‍റെ വികാരങ്ങളെ മൂടിവെക്കുവാന്‍ കഴിയാതെ വന്ന ശപിക്കപെട്ട ആ ദിവസം വന്നു..

എന്‍റെ പ്രണയാഭ്യര്‍ത്ഥനക്കു മുന്‍പില്‍ പതറിയ നാഥനെ അന്ന് ഞാന്‍ ആദ്യമായി കണ്ടു..ഗ്രാമത്തെ സ്നേഹിക്കുന്ന ആ മനസ്സു വേദനിച്ചു കരഞ്ഞതും ഇന്നു ഞാനോര്‍ക്കുന്നു..

സ്വാര്‍ത്ഥയായ എന്നെ സന്തോഷിപ്പിക്കാനായി പാതി മനസ്സോടെ നാഥനന്നു എന്നെ മംഗല്യം ചെയ്യാമെന്ന് സത്യം ചെയ്തു..... അതിനുശേഷം നമ്മള്‍ തമ്മിലുള്ള കൂടി കാഴ്ചകള്‍ക്ക്‌ പ്രണയത്തിന്‍റെ നിറമായിരുന്നു.. നാഥന്‍ എനിക്കെന്നും താമരയും ആമ്പല്‍പൂക്കളും പറിച്ചു മാല കോര്‍ത്ത് തരുമായിരുന്നു..

നമ്മുടെ പ്രണയത്തിനു അധികം ജീവനുണ്ടായില്ല.. ഗ്രാമത്തിലെ മാക്രികള്‍ നമ്മുടെ പ്രണയ രഹസ്യം നാട്ടിലെ പൂച്ചകളുടെ ചെവിട്ടില്‍ എത്തിച്ചു.. എന്‍റെ വീട്ടില്‍ ഇതറിയുമ്പോള്‍ നാഥന്‍റെ അച്ഛനും അവിടെയുണ്ടായിരുന്നു..

അഭിമാനിയായിരുന്ന നാഥന്‍റെ അച്ഛന്‍ എന്‍റെ അച്ഛനോട് മാപ്പു ചോദിച്ചു, പിന്നീട് സ്വയം കുത്തി മരിച്ചു.. ഇതു കണ്ടു വന്ന നാഥന്‍റെയമ്മ മനംതകര്‍ന്നു ഭ്രാന്തിയായി.. കാണുവാനായി വന്ന നാഥനെ ഗ്രാമത്തിലെ ജനങ്ങള്‍ കല്ലെറിഞ്ഞു കൊന്നു..ഞാന്‍ ജീവനോടെ മരിക്കുന്നൊരു പ്രണയാത്മാവായി.."

കഥകേട്ടു സ്തംഭിച്ചു നില്‍ക്കുന്ന നീരു..

സുന്ദരി : " ഇനിയെങ്കിലും പറയൂ.. നാഥനെന്നെ ഓര്‍ക്കുന്നുവോ..എന്നെ പ്രണയിക്കുന്നുവോ എന്‍റെ പേര്‍ ഓര്‍ക്കുന്നുവോ?".

നീരു : " ഇല്ല, എനിക്കൊന്നും ഓര്‍മയില്ല..ഞാനായിരിക്കില്ല നാഥന്‍, നിനക്കു തെറ്റിയാതാവാം, "

സുന്ദരി : " ഈ മുഖവും മനസ്സും നാഥനെക്കാളേറെ എനിക്കറിയാം, തര്‍ക്കിക്കുന്നില്ല..ഞാന്‍ പോകുന്നു.. വരട്ടെ..നാഥാ..എന്‍റെ പേരോര്‍ക്കൂ.. "

നീരു : " പോകല്ലേ, ന്‍റെ കുളിരേ..ഞാന്‍ ചോദിക്കട്ടെ.."

രംഗത്ത് പുക...വെളിച്ചം മങ്ങുന്നു..

വെളിച്ചം തിരിച്ചു വരുമ്പോള്‍ താടിക്കു കയ്യും കൊടുത്തു കൊണ്ടു ഷോപ്പില്‍ ഇരിക്കുന്ന നീരു.. മുന്നില്‍ നില്‍ക്കുന്ന പാമു..

നീരു : " പോകല്ലേ കുളിരേ, ..ഞാന്‍ ചോദിക്കട്ടെ "

പാമൂ : " ഡാ ഗട്യെ, ഈ എ സി ടെ മുന്‍പില്‍ ഇരുന്നാ കുളിരേം കോച്ചി വലിക്കേം ഒക്കെണ്ടാവും, ഇരുന്നു സ്വപ്നം കാണാ ?" നീരുവിനെ പിടിച്ചു കുലുക്കുന്നു..

നീരു കണ്ണ് തിരുമ്മി ചുറ്റും നോക്കുന്നു..എന്നിട്ട് പാമുവിനോട് ചോദിക്കുന്നു..

നീരു : " പാമ്വോ, കുളിര് പോയാ..നീയ് കണ്ടോ..?"

പാമു : " നിനക്കെന്താ പറ്റ്യെ, ആരരക്കുള്ള സീരിയലൊക്കോ വിടാണ്ട് ഇരുന്നു കാണും, ഇപ്പൊ ആരാ ഈ കുളിര്, സീരിയല് നട്യാ.. ന്‍റെ മോനേ ആ ലെബനീസു മദാമ്മേനേ ഒതുക്കാന്‍ ഞാന്‍പെട്ട പാട്, ഇനി അവളെങ്ങാനും ആണോ.. ന്നാ ഞാന്‍ കെട്ടി തൂങ്ങും ഇവിടെ.. "

നീരു : " ഞാനൊരു സ്വപ്നം കണ്ടു ഗട്യെ, മെലിഞ്ഞു സുന്ദരിയായ ഒരു കുളിര്..അവളെ ഓര്‍ക്കുമ്പോള്‍ എനിക്ക് കുളിരുന്നു.. പക്ഷെ അതല്ല പ്രശ്നം..ഇനി അത് നിന്നോട് പറയണേല്‍ എനിക്ക് രണ്ടു മൂലവെട്ടി വേണം..ഇന്നു രാത്ര്യാവട്ടെ.. വിശദമായിട്ട് പറയാം..

പാമു: " നീയെന്താ സ്വപ്നം സീരിയല് പോലെ കാണാന്‍ തോടങ്ങ്യാ ഗട്യെ, ന്നാ പിന്നെ ആ പ്രേതം ഒഴിക്കാന്‍ കടത്തനാട്ടു മുത്തച്ചനൊന്നും വന്നിട്ട് കാര്യല്യാ. എനിക്കെത്ര ബുദ്ധിമുട്ടീട്ടാ ഒരു സ്വപ്നം വരാന്നരിയ്വോ..അപ്പൊ വരും കാള എടേല്..സിനിമക്കെടയിലെ പരസ്യം പോലെ, ശല്യപ്പെടുത്താന്‍.."

പാശ്ചാത്തലത്തില്‍ കാളയുടെ ശബ്ദം...

പാമൂ : "അയ്യൂ, കേട്ടൂന്നാ തോന്നണേ.. ഈ കാളേടെ ഒരു കാര്യം, ഫാര്യമാരെക്കാളും കഷ്ടാ !"

ചിരിക്കുന്ന നീരു.. കടയിലെ ലൈറ്റ് അണയുന്നു ..

(കര്‍ട്ടന്‍)

വടി പറയും മുന്‍പേ

പ്രിയപ്പെട്ട ബൂലോകരെ ,

ഞാനും വടിയാകുന്നു .

ഉറക്കമില്ലായ്മ ,തല കറക്കം ,വയറ്റിളക്കം എന്നീ കാരണങ്ങളാല്‍ ഞാനും കുറെ നാള്‍ ബൂലോഗത്തില്‍ നിന്നും വിട്ട് നില്‍ക്കാന്‍ ആഗ്രഹിക്കുന്നു .

എന്‍റെ അസുഖം എല്ലാം മാറി എത്രയും പെട്ടന്ന് തന്നെ ബൂലോകത്ത്‌ തിരിച്ചെത്താന്‍ നിങ്ങള്‍ ,തേങ്ങ ,കോഴി ,കള്ള് എന്നിവ നിത്യവും ബ്ലോഗനാര്‍ കാവിലംമക്ക് സമര്‍പ്പിച്ച്‌ മുട്ടില്ലാതെ പ്രാര്‍ത്ഥിക്കണം .
അപ്പോള്‍ ഞാന്‍ പോയി വരട്ടെ മക്കളെ ,ചേച്ചിമാരെ ,അമ്മമാരെ ,ചേട്ടന്‍ മാരെ ,അപ്പുപ്പന്‍ മാരെ .

നോട്ടീസ് ബോര്‍ഡ്
ഷാപ്പിലാന്‍

Thursday, March 27, 2008

കരളേ നീയാണ് കുളിര് - 5കഥ ഇതുവരെ:ഷാപ്പന്നൂരില്‍ നിന്നും പറുദീസ തേടിവന്ന നീരുവും പാമുവും ദുബായില്‍ ജീവിതം ആരംഭിക്കുന്നു..അവധി ദിവസം ചിലവഴിക്കാനായി കരാമ സെന്‍റ്ററില്‍ വരുന്നു.. അനൂപിനെ കരാമേലപ്പനെന്നു തെറ്റിധരിച്ചു പാമു ശങ്കരാടിക്കുള്ള (മദ്യം) വരം ചോദിക്കുന്നു.. കരാമ സെന്ററില്‍ വെച്ചു നീരനും പാമുവും കല്ലുവിനെ കണ്ടു മുട്ടുന്നു..

ഈ നാടകത്തിന്‍റെ പഴയ രംഗങ്ങള്‍ ഇവിടെ കാണാം..

രംഗത്ത് : പാമു, നീരു, അറബി ഗണേഷ്.
ഗാന രചന : ഗീത ടീച്ചര്‍

രംഗം : 5

നീരനും പാമുവും അറബിയെ സല്‍ക്കരിക്കാനുള്ള ഉത്സാഹത്തിലാണ്..
പശ്ചാത്തലത്തില്‍ കറിക്ക്അരിയുന്ന കത്തിയുടെ ശബ്ദം കേള്‍ക്കാം
പാമു തലങ്ങും വിലങ്ങും കിടന്നോടുന്നു.. നീരു കരിമീന്‍ വറുക്കുന്ന തിരക്കിലാണ്.

നീരു : " പാമ്വോ, നീയാ കറിയൊന്നു നോക്ക്യേ, ചുമ്മാ കിടന്നു ഓടാതെ.."

പാമു : വായില്‍ നിന്നും പുക ഊതി വിട്ടു കൊണ്ടു പറയുന്നു.." ഞാന്‍ വായിലിട്ട മീന്‍ വെന്തിട്ടുണ്ടായീര്‍ന്നില്യ, നാവു മുഴുവന്‍ പൊള്ളി, കറി ഇപ്പൊ ശെരിയാക്കാം"

നീരു : " നീയേതു മീനിന്‍റെ കാര്യാ പറയണേ"

പാമു : " അവിടെ തലകളഞ്ഞു വെച്ചിട്ടിണ്ടാര്‍ന്നില്യെ, അത് "

നീരു : ചിരിച്ചു കൊണ്ടു.." അത് മീനാല്ലാ ഗട്യെ..ഹോട്ട് ഡോഗ് "

പാമു : " ന്നു പറഞ്ഞാ ?"

നീരു : " ചുടു പട്ടി "

പാമു : വായില്‍ ഇരിക്കുന്നത്‌ പുറത്തു തുപ്പിയിട്ട്‌ "അപ്പൊ അത് പട്ട്യാര്‍ന്നോ, ന്നാലും എന്നെ പട്ടീനെ തീറ്റിച്ചല്ലോ മഹാപാപി"

നീരു : " അതൊരു കാര്യാക്കേണ്ട, ചുടു പട്ടിയാണ് ഇവിടത്തെ ഒരു സ്പെഷ്യാലിറ്റി "

പാമു : " ഗട്യെ, ന്നെ കണ്ടാ ചൈനക്കാരന്‍റെ പോലെ തോന്നണ്ണ്ടാ?"

നീരു : " അങ്ങിനെ ചോദിച്ചാ ഒരു ഛായ ഇല്യാതില്ല, അച്ഛന്‍ ചൈനക്കാരനായിരുന്നാ ? "

പാമു : "ന്‍റെ അച്ഛനെ വിളിച്ചോ, ന്നാ ഞാന്‍ പണി നിര്‍ത്തി..അറബി വന്നാ പട്ടീനെ കൊടുത്തോ..ഞാന്‍ കാറ്റു കൊള്ളാന്‍ പോയീട്ട് വരാം"

നീരു : " ഛായ ചോദിച്ചത് നീയ്, പട്ടീനെ തിന്നത് നീയ്, ഇപ്പൊ ഞാന്‍ പറഞ്ഞതാ പ്രശ്നം ? കാറ്റു കൊള്ളാന്‍ നീയാരു തുക്കിടി സായിപ്പാ ? പോയി കറി ശെരിയാക്ക്, അല്ലെങ്കെ പിച്ചക്കാരുടെ പോലെ നടക്കാം"

പാമു : ആലോചിച്ചു കൊണ്ടു, " നീ മര്‍മ്മത്തുമ്മേ കേറി പിടിച്ചാ.. ന്നാ ഞാന്‍ കറി നോക്കട്ടെ "

രംഗത്ത് ഗാനം..

" ഒന്നാം മല കേറി പോണോരേ,
അവിടെന്നു തലേം കുത്തി തലേം കുത്തി"

പാട്ടു മുറുകുമ്പോള്‍ പാമു ഭക്ഷണം പാചകം ചെയ്യുന്ന കരണ്ടിയുമായി തുള്ളുന്നു..

പാട്ടു നില്‍ക്കുന്നതിനു മുന്‍പേ അറബി രംഗത്തേക്ക് വരുന്നു..

അറബിയെ കണ്ട പാടെ, നീരനും പാമുവും ഓടിവരുന്നു..

സാഷ്ടാംഗം പ്രണമിച്ചു പാമൂ നിലത്തു വീണു കിടക്കുന്നു..

അറബി : " ശു വാദ, ഇവനിപ്പോത്തന്നെ പൂക്കുറ്റ്യാ ?"

നീരു : " ബഹുമാനം കൊണ്ടാ..ഒന്നും വിചാരിക്കരുത്.."

പാമു: " ഞങ്ങടെ നാട്ടിലൊക്കെ ഇങ്ങനയാ പതിവു.."
അറബി : " നീ എണീറ്റു കുടിക്കാന്‍ എന്തെങ്കിലും എടുക്ക്.."

നീരു : " അര്‍ബാപ്പെ, പുതിയൊരു സാധനം പാമു ഇന്ടാക്കീട്ടിണ്ട്‌..തരട്ടെ"

അറബി : " അതൊക്കെ ചോദിക്കാനുണ്ടോ, നന്നായിട്ടില്ലെങ്കെ ഇവന്‍റെ തലേലോഴിക്കും"

പാമു : " തലേല്‍ നടാന്‍ വാഴമാത്രേ ബാക്കീള്ളൂ, ആ കുറവോന്നു മാറ്റി തരണം. "

അറബിക്ക് ഈന്ത പഴം വാറ്റിയതിന്‍റെ കൂടെ ബക്കാര്‍ഡിയും ജിന്നും ചേര്ത്തു വിളമ്പുന്നു..
കൂടെ കരിമീന്‍ ഫ്രൈയും..

പാമൂ : മേലേക്ക് നോക്കി പതിയെ പറയുന്നു, "കൊറച്ചു നേരം എന്നെ അറബ്യാക്കോ ന്‍റെ കാളെ, ഈ അറബീനെ പാമൂം, കരിമീന്‍ തിന്നാന്‍ വേറൊരു വഴീം ഇല്യ "

രംഗത്ത് പുക, പുക മാറുമ്പോള്‍ ഒരു കയ്യില്‍ ഹുക്കയും മറു കയ്യില്‍ കരിമീന്‍ ഫ്രൈയും ആയി ഇരിക്കുന്ന പാമൂ..അരികില്‍ കാല് തിരുമ്മുന്ന അറബി.. ഇതു കണ്ടു ഞെട്ടുന്ന നീരു..

അറബി : " ന്‍റെ പാമ്വോ, പഴേതു പോലെ അല്ല, ഇപ്പൊ ഒന്നും കുടിക്കാന്‍ പറ്റില്ല, ന്‍റെ അത് വീക്കാ "

പാമു : കരിമീന്‍ തിന്നു കൊണ്ടു " ന്‍റെം അതന്ന്യാ വീക്ക്‌, കഴിഞ്ഞ തവണ മൃഗാശുപത്രീല് പോയപ്പോ, ഒരാടിന്‍റെ വാഷര്‍ കിട്ടി, ഇപ്പൊ അതുമ്യാ വണ്ടി ഓടണേ"

അറബി : "ഞാന്‍ വാഷറിന്‍റെ കാര്യല്ലാ പറഞ്ഞേ, ന്‍റെ ലിവറു ബോക്സ് പോയിട്ട്‌ ഇപ്പൊ ഞാന്‍ ബെന്‍സിന്‍റെ വാങ്ങ്യാ ഇട്ടക്കനെ, പഴേ ഗുമ്മില്ല..ന്നാലും ഓടിക്കാം "

പുറകില്‍ നിന്നു പാമുവിനോട് കടയുടെ കാര്യം പറയുവാന്‍ ആംഗ്യം കാണിക്കുന്ന നീരു, അറബി നോക്കുമ്പോള്‍ ഈച്ചയെ ഓടിക്കുന്ന ഭാവം നീരന്‍റെ മുഖത്ത്.

പാമു : "അറബ്യെ, ഒരു കാര്യം പറെണം ന്നു വിചാരിച്ചിട്ട് ഇമ്മിണി നാളായി"

അറബി : ശു വാ ദാ, പറയെടാ, ന്നെ ടെന്‍ഷന്‍ ആക്കല്ലേ ന്നു ?"

പാമു : " വാ ദ ക്ക് ശൂ പോയതല്ലാ, നീരനില്ലേ, അവന്‍റെ കാര്യാ..അവനിങ്ങനെ മണ്ടപോയ തെങ്ങ് പോലാവാന്‍ എന്താ കാരണം, ആ പെങ്കൊച്ച് കാരണല്യെ, അതോണ്ട് അവനൊരു നിലപാട് ഇന്ടാക്കി കൊടുക്കണം..അറബി.. പറ്റില്യാണ് പറയരുത്..ഈ ലോകത്ത് എനിക്ക് കാളേം കരാമേലപ്പനും കഴിഞ്ഞാല്‍ പിന്നെയോള്ളത് ഈ പോന്നറബി മാത്രാണ്‌, ഒരു വഴീണ്ടാക്കോ ?"

അറബി : "ഇവനെന്താ ഒരു മോശം ഇവടെ, പണത്തിനു പണം, ഒട്ടകത്തിനു ഒട്ടകം, വെള്ളത്തിന്‌ വെള്ളം, പെണ്ണ് മാത്രം ബാക്കി, അത് ഞാന്‍ ശേരിയാക്കാന്‍ പറഞ്ഞിട്ടാ നാട്ടില്‍ വിട്ടേ. ഇവന്‍ നിന്നേം കൊണ്ടു വന്നു..ഞാനിപ്പോ എന്താ ചെയ്യാ ?”

പാമു : " അറബ്യെ, അതൊക്കെ പറഞ്ഞതു ശെര്യാ പക്ഷെ ഇവന്‍റെ പെണ്ണ് മേലേട്ടന്‍റെ കൂടെ പോയി..അവള്‍ക്കു കാശു കണ്ടപ്പോ പ്രേമം തീര്‍ന്നു, ഇനീപ്പോ അറബി ഒന്നു മനസ്സു വെച്ചാലേ കാര്യങ്ങളൊക്കെ നടക്കൂ"

അറബി : " ഞാനെന്താ വേണ്ടേ, നീ തെളിച്ചു പറയ് ..?"

പാമു : " ഇമ്മക്കൊരു വെസ്സനസ്സു തോടങ്ങ്യാലോ, നീരന്‍ നോക്കി നടത്തും..ഞാന്‍ സഹായിക്കേം ചെയ്യാം..അറബീടെ കട., ഞങ്ങളുടെ അദ്ധ്വാനം, എന്ത് പറയുണൂ. ?"

അറബി : ചിന്തയിലാണ്‌..പാമു കുറച്ചു കൂടി മൂല വെട്ടി മിക്സ് അറബിക്ക് ഒഴിച്ച് കൊടുക്കുന്നു..
"ഞാനൊന്ന് മുള്ളീട്ടു വരാം" എന്ന് പറഞ്ഞു അറബി പുറത്തേക്ക് പോകുന്നു..

നീരനും പാമുവും മുഖത്തോട്‌ മുഖം നോക്കി നില്‍ക്കുന്നു..

നീരന്‍ : " ശേര്യാവ്വോ ?"
പാമൂ : " ശേര്യാക്കീട്ടു തന്നെ കാര്യം "
നീരന്‍ : " അറബിക്ക് തിരുമ്മല്‍ നല്ല ഇഷ്ടാ, ഒന്നു ശേരിക്ക് പിടിക്കു, അറബീനെ സമ്മതിപ്പിക്കാം"

പാമു : " എനിക്ക് കാളേനെ തിരുമ്മീട്ടാ പരിചയം, പ്രശ്നാവ്വോ ?"

നീരന്‍ : " ഇതും വേറെയൊരു കാളയാന്നു വിചാരിച്ചാ മതി"

പാമു : " ഞാന്‍ പോയി തുണി മാറ്റി വരാം "

നീരന്‍ : " തിരിച്ചു വരുമ്പോള്‍ ദേഹത്തു തുണി കാണ്വോ "

പാമു പോകുന്നു..മറു വശത്ത് കൂടെ അറബി വരുന്നു. രംഗത്ത് അറബിയും നീരനും.

അറബി : " നിന്‍റെ പെണ്ണ് എവിട്യാ നീരാ? "

നീരു : " അവളിവിടെ കരാമേല്‍ ഉണ്ട്, ഇനി അവളെ പ്രതീക്ഷിക്കുന്നതിലോന്നും അര്‍ത്ഥമില്ല അര്‍ബാപ്പ്, എനിക്ക് ഒരു കട വെച്ചാല്‍ കൊള്ളാമെന്നുണ്ട്, കുറച്ചു പൈസ കടമായി തന്നാല്‍ മതി.. ഞാന്‍ കട നടത്തി തിരികെ തന്നേക്കാം, പിന്നെ ഇവിടത്തെ പണികള്‍ നോക്കി നടത്താന്‍ ഞാനും പാമുവും എപ്പോഴും ഉണ്ടാവും.."

അറബി : " നിന്നെ എനിക്ക് വിശ്വാസ്വാ.. പക്ഷെ കായീന്‍റെ കാര്യാണ് നീ ശ്രദ്ടിക്കേണ്ടത്, സൂക്ഷിച്ചും കണ്ടും ചെലവാക്കണം, എവിട്യാ കട വേണ്ടേ..കരാമേലാ ?, ആന്നെന്നു വെച്ചാ ന്‍റെ പഴയ കടേല് തന്നെ ആയിക്കോ..ന്താ പോരെ ? "

നീരു : ഉത്സാഹത്തോടെ " അത് മതി അര്‍ബാപ്പ്, വളരെ നന്ദി.. "
നീരു കുമ്പിട്ടു അര്‍ബാപ്പിന്‍റെ കാലില്‍ തൊടുന്നു..അറബി നീരുവിനെ കെട്ടി പിടിച്ചു ചുംബിക്കുന്നു..

ഇതു കണ്ടു വരുന്ന പാമു.. ഗുസ്തിക്കാരുടെ വേഷം, കയ്യില്‍ തൈലം

പാമു : " അയ്യേ, അറബീനെ ഉമ്മ വെച്ചു കളിക്ക്യാ, നിക്ക് നാണാവുണൂ."

അറബി : പാമുവിനെ കണ്ടപ്പോള്‍ പേടിച്ചു ഓടാന്‍ ഭാവിക്കുന്നു.

നീരന്‍ : " പാമു മസ്സാജു ചെയ്യാന്‍ വന്നതാ അര്‍ബാപ്പെ, പേടിക്കാനില്യ"

അറബി : " ഇവന്‍ ഗുസ്തിക്ക് വേണ്ടി വന്നതാണെന്നാ നിക്ക് തോന്ന്യേ"

പാമു : " തുണിയൂര് അറബ്യെ, ഞാനൊരു പിടുത്തം പിടിക്കാം "

അറബി : " നിക്ക് വേണ്ടാ, നീയാ ഒട്ടകത്തിനെ പിടിച്ചോ.."

പാമു : " ന്താ ഇത്ര നാണം, ഇതങ്കിട് കഴിഞ്ഞാ പിന്നെ പത്തു വര്‍ഷം കൊറഞ്ഞ മാതിര്യാ "

അറബി : "ങേ, മാധുര്യാ ഓളിവിടെ ണ്ടാ, ഞാനെവിടൊക്കെ നോക്കീ ന്നറിയോ.. ?"

പാമൂ : " പെണ്ണിന്‍റെ പേരു മാത്രേ കേള്‍ക്കൂല്ലേ, ഞാന്‍ ചെറുപ്പാക്കിത്തരാം, വേണ്വാ ?"

നീരു : " അര്‍ബാപ്പിനു വേണ്ടെങ്കില്‍ വേണ്ട"

അറബി : " ഇന്നെന്തായുലും വേണ്ട, ന്‍റെ മയ്മുന കാത്തിരിക്കുനുണ്ടാവും, നാളെ വീട്ടില്‍ വന്നു കടേടെ താക്കോല് വാങ്ങിക്കോ.."

അറബി പോകുന്നു.. ചിരിയോടെ നോക്കി നില്ക്കുന്ന നീരനും പാമുവും..

പാടുന്ന പാമു..

അറബിയല്ലാതൊരു ദൈവമില്ലാ
അറബിയില്ലാതൊരു വിസ്സിനസ്സില്ലാ
അറബി നാട്ടിലെ ദിര്‍ഹത്തിന്‍
കെട്ടുകള്‍നിറച്ചു വച്ചൊരു
പെട്ടിയുമായി

നീരനും ചേരുന്നു.

അറബിയല്ലാതൊരു ദൈവമില്ലാ
അറബിയില്ലാതൊരു വിസ്സിനസ്സില്ലാ
അറബി നാട്ടിലെ ദിര്‍ഹത്തിന്‍ കെട്ടുകള്‍
നിറച്ചു വച്ചൊരു പെട്ടിയുമായി

(ട്യൂണ്‍ മാറി)

ഷാപ്പന്നൂരില്‍ പോയിടും -ഞാന്‍‍
ഷാപ്പിലൊന്നു കേറിടും
ഷാപ്പുടമ കാപ്പിലാന്റെ
ഷേപ്പ്‌ മാറ്റിടും - ഞാന്‍
ഷേപ്പ്‌ മാറ്റിടും.....

പാട്ടു നിര്‍ത്തി ചിരിക്കുന്ന പാമുവും നീരുവും

(കര്‍ട്ടന്‍)

കാപ്പില്‍ ഷാപ്പ്‌ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നു


കാപ്പില്‍ ഷാപ്പ്നംബ്ര: 501 ബാര്‍ 32

ലൈസന്‍സീ: കാപ്പിലാന്‍ എന്ന ഷാപ്പിലാന്‍

മദ്യപാനം ആരോഗ്യത്തിന്‌ ഹാനികരം (ഭാര്യമാരുടെ. ചില ഭര്‍ത്താക്കന്‍മാരുടേയും)

മെനു:

കള്ള്‌: അന്തി, പുലരി, മുന്തിരി, ആനമയക്കി, ഗുളിക
ചാരായം: തവള, തേരട്ട, ബാറ്ററി

വാറ്റ്‌ റ്റുഡേയ്സ്‌ സ്പെഷ്യല്‍സ്‌:
1. ജി സുധാകരന്‍ (അടിച്ചാല്‍ നിര്‍ത്താതെ ചിലച്ചുകൊണ്ടിരിക്കും)
2. വീയെസ്‌ (ശ്വാസം വലിച്ചു കേറ്റിയാപ്പിന്നെ വിടില്ല)
3. വിന്‍സ്‌ (അടിച്ചാപ്പിന്നെ ഉടനെ അടിയുണ്ടാക്കും)
4. കാപ്പു സ്പെഷല്‍ (അടിച്ചാപ്പിന്നെ കാണുന്ന എന്തിനെപറ്റിയും കവിത എഴുതും)
5. വര്‍മ്മന്‍ (അടിച്ചാലുടനെ പ്രേതമാണെന്നും ആവേശിക്കണമെന്നുമൊക്കെ തോന്നും
6. മണവാട്ടി, ക്രിസ്തു, ലജ്ജാവതി, എട്ടടി തുടങ്ങിയ പതിവു ബ്രാന്‍ഡുകള്‍

ഇന്നു റൊക്കം നാളെ കടം

നോട്ടീസ്‌: വാളു വയ്ക്കേണ്ട കലാകാരന്‍മാര്‍ സ്വന്തം പൊരയില്‍ നിന്നും കവറുമായി വരേണ്ടതാണ്‌.

PS. പഴയ ത്രെഡ്‌ ഇവിടെ..

തിരിഞ്ഞുനോട്ടം-3

വേണു venu said...
ബ്ലോഗ് കുടീരങ്ങളേ.......എന്ന ഗാനം ആലപിച്ചതിനു ശേഷം നാടകം പുനരാരംഭിക്കുന്നതാണു്.വരികള്‍....ആര്‍ക്കും എഴുതാന്‍ സമയം ഉണ്ടു്.സംഗീതം. നല്‍കാനും.അതു വരെ.ആ അര മതിലിനു മുകളിലിരിക്കുന്നവരുടെ ശ്രദ്ധയ്ക്കു്.നിങ്ങളുടെ പിന്നില്‍ കംപക്കെട്ടിന്‍റെ പണിശാലയാണു്. ബീഡി വലിക്കുന്നെങ്കില്‍ അവ്സാനത്തെ വലി ആയിരിക്കും
മഴത്തുള്ളി said...
ഒരു 200 മില്ലി അടിക്കട്ടെ ഞാന്‍ :(
Saturday, March 1, 2008 11:13:00 AM PST
സുമേഷ് ചന്ദ്രന്‍ said...
ആരാടാ ഗ്രീന്‍ റൂമില്‍ വെബ് കാം ഫിറ്റ് ചെയ്തത്?? അതുശരി അപ്പൊ എല്ലാം “ലൈവ്” ആക്കാനാ പരിപാടി അല്ലെ??
Saturday, March 1, 2008 11:13:00 AM PST
സുമേഷ് ചന്ദ്രന്‍ said...
ഞാനടിച്ചു!!

കൃഷ്‌ krish said...
ഛേ.. ഞാന്‍ ഒരു 200 മില്ലി അടിക്കാം എന്നു കരുതിയപ്പോള്‍ അതും കൊണ്ടു പോയ്യോ.. ഇനി ഏതായാലും നാളെ ഒരു 500 മില്ലിയെങ്കിലും അടിച്ചിട്ടേ കാര്യമുള്ളൂ..ഇപ്പഴേ തലക്ക് പിടിച്ചെന്നാ തോന്നണ്.. അപ്പോ അപ്പികളേ... നാളെ പാക്കലാം..നിങ്ങള്‍ അരങ്ങ് തകര്‍ക്ക്.. ആര്‍മാദിക്ക്..വാറ്റാശംസകള്‍.

konchals said...
നായകനേയും കാത്തു ജനാലപടിയില്‍ ഇരുന്നു കണ്ണു കഴച്ച നായിക....
ഇപ്പൊളും നയനങ്ങള്‍ വിദൂരതയില്‍..
ചന്നം പിന്നം മഴ അവള്‍ക്കു കൂട്ടായി പെയ്യുന്നൂ..പശ്ചാത്തലത്തില്‍ ഒരു ഗാനം ഒഴുകിയെത്തുന്നൂ... 'പുതുമഴയെറ്റ മണ്ണിണ്റ്റെ ഗന്ധമെന്‍
ജാലക വാതില്‍ കടന്നെത്തും
സന്ധ്യയില്‍ആത്മാവിന്‍ താളില്‍ അറിയാതെ
ആരൊപ്രണയത്തിന്‍ കുങ്കുമ മഷികുടയുന്നൂ...
തളിരില തുമ്പത്തു ഉറങ്ങുന്ന
ഗ്രാമത്തെ ചുംബിച്ചുണര്‍ത്തും
പുലരി പോലെ,
തീരങ്ങള്‍ കവിഞ്ഞൊഴുകും
പുഴയുടെ-ആത്മാവില്‍ ഇതളിടും
തുടിപ്പുപോലെ,
മോഹങ്ങള്‍ വാടുന്ന മുറ്റത്തെ
തുളസിയില്‍ മഴയേറ്റ കോരി തരിപ്പു പൊലെ.. '

നിരക്ഷരന്‍ said...
കല്ലൂ...ഞാന്‍ വന്നു.
നിന്റെ നിരേട്ടന്‍. നമുക്ക് തട്ടേക്കേറിക്കളയാം. സ്ക്രിപ്റ്റൊക്കെ റെഡി.അതിനിടയില്‍ സകല പുലികളും, പുപ്പുലികളും ഉത്സവപ്പറമ്പില്‍ എത്തിയല്ലോ ? എല്ലാവരും അക്ഷമരായി ഇരുന്നാട്ടെ.
എടോ മിന്നാമിനുങ്ങേ പൂരപ്പറമ്പില്‍ കള്ള് കച്ചവടം പാടില്ല. അതൊക്കെ ഷാപ്പിലാന്റെ ഷാപ്പില്‍ നടത്തിയാല്‍ മതി.കൃഷേട്ടാ, സകല ബൂലോക പ്രേക്ഷകരും കുറെ വൈകിയാണ് വന്നതെങ്കിലും, കൃഷേട്ടനും, ഗോപനും ഇടപെട്ട് കാര്യങ്ങളൊക്കെ സമാധാനപരമായി കൊണ്ടുപോയതിന് നന്ദി അറിയിക്കാന്‍ പറഞ്ഞു കാപ്പിലാന്‍ മുതലാളി.
കാല്ലിലാന്റേം എന്റേം ചോര എടുത്ത് ഡി.എന്‍.എ. ടെസ്റ്റ് നടത്തി നോക്കി. അത് മാച്ചാകുന്നില്ല. ആ പാമരന്‍ പറയുന്നതൊക്കെ ശുദ്ധ അസംബന്ധമാണ്. കാപ്പിലാന്റെ അവിഹിത സന്തതി 5 മാസം കഴിഞ്ഞപ്പോള്‍ വയറിളക്കം വന്ന് തട്ടിപ്പോയെന്ന് സര്‍ക്കാര്‍ ആശുപത്രീലെ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി.
അതുകൊണ്ട് കഥ പഴയതുപോലെ തന്നെ മുന്നോട്ട് പോകും. പാ‍മരനോട് ആ വെള്ളം അങ്ങ് വാങ്ങിക്കോളാന്‍ കാപ്പിലാന്‍ പറഞ്ഞു. അലുവയില്‍ നായിക്കരണപ്പൊടി കലക്കിയതിന്റെ ദേഷ്യം കാപ്പിലാനും, കാമൂനും ഇപ്പോഴും മാറിയിട്ടില്ല.അപ്പോ സരി തിരക്കഥയുമായി ഞാനിതാ വരുന്നു.കല്ലൂ നീ റെഡിയായിക്കോ ...

konchals said...
എല്ലാരും പറഞ്ഞപ്പോളും ഈ കള്ളു സാറി, കല്ലു മാത്രം ന്‍ണ്റ്റെ നീരേട്ടനെ അവിശ്വസിച്ചില്ലാലൊ....
കല്ലു എണ്റ്റേട്ടാനയി എഴുതി ഉണ്ടാക്കിയത്‌ കണ്ടില്ലെ???????
ഇത്രെം നേരം എവിടെ ആയിരുന്നു, ഒരു മെസ്സെജ്‌ എങ്കിലും തട്ടായിരുന്നില്ലെ, ആ ഒരു ബീപ്‌ ശബ്ദത്തിനായി ഞാന്‍ കാതൊര്‍ത്തു കിടക്കയിരുന്നു... എന്തായാലും വന്നല്ലൊ...അതു മതി....

കുറ്റ്യാടിക്കാരന്‍ said...
ഹള്ളാ... മോനേ ബാലേസ്നാ.. കൊച്ചുകള്ളാ..
ഞമ്മള് പയമ്പൊരി ഇണ്ടാക്കാന്‍ കായ് മുറിച്ച്ട്വേന്‍ പോയി ബെരുമ്മണത്തേക്ക് ഇബ്ട നാടകം മാറി ഗാനമേളയായോ?എന്നാ മൊഞ്ചുള്ള ഒരു മാപ്പിളപ്പാട്ട് ഇന്ന പിടിച്ചോളീ...
ഇന്നോട് കളിക്കണ്ട ഒണക്കപ്പുട്ടേ...
മൈസൂര് പയം കൂട്ടി അടിച്ചും ഞാന്..
ഇങ്ങള് പുട്ടാണെങ്കീ ഞമ്മള് പുട്ടുംകുറ്റ്യാണ്...
ഇങ്ങള് ചില്ലാണെങ്കീ ഞമ്മള് കുപ്പിച്ചില്ലാണ്...
അലോ... ആരിക്കെങ്കിലും സ്റ്റേജിമ്മലേക്ക് എറിയേന്‍ ചീഞ്ഞ മുട്ട മാണേങ്കില്,, അത് ഞമ്മളെ അരിയ്ത്ത്ണ്ട്...(ഓം‌ലെയ്റ്റ് അടിക്കുവേന്‍ കൊണ്ട് വന്നതെയ്നു... ബാക്കിയായിപ്പോയി)

പാമരന്‍ said...
ങ്ഹാ.. മ്മടെ കുറ്റിയഡിക്കാരന്‍ എത്യല്ലോ.. ഡോ.. തന്‍റെ ഉണ്ടംപൊരി ഞാന്‍ സവാളവടയാക്കും കേട്ടോ.. ഈ പാമരനിട്ടു പാര പണിയാന്‍ വിന്‍സിനു്‌ പതിനാറു പൊന്‍-കടലമുട്ടായി കൊടുത്ത ചന്തുവല്ലേടോ താന്‍??

കുറ്റ്യാടിക്കാരന്‍ said...
ഹള്ളാ... അല്ല, ഞമ്മളെ പാമു മൂപ്പര് ഇബ്ഡ ഇണ്ടേയ്നു ല്ലേ?ഇനി ഇഞ്ഞ് സവാളവട കച്ചോടോം തൊടങ്ങീറ്റ് മാണം ഞാന്‍ ഇബ്ഡ്ന്ന് കുറ്റിയും പറിച്ച് പോവ്വ്വാന്‍..കുഞ്ഞിമ്മോനെ ഇഞ്ഞ് ഞമ്മളെ കാപ്പിലാന്‍ മൂപ്പരെ ബെശമം മാറ്റീറ്റ് ബാ...മൂപ്പര് പോയാപ്പിന്ന ഞമ്മളെ കച്ചോടം പൂട്ടും

നിരക്ഷരന്‍ said...
അടുത്ത രംഗം ഉടനെ ആരംഭിക്കുകയാണ്.രംഗത്തില്‍ കല്ലുവും, കാമുവും.രംഗം (നമ്പര്‍ ഓര്‍മ്മയില്ല.)കാപ്പിലാന്റെ വീട്ടിലെ സ്വീകരണ മുറി.കാലിന്മേല്‍ കാല് കയറ്റിവെച്ച് ടി.വി. സീരിയല് കാണുന്ന കാമാക്ഷിയെക്കണ്ടുകൊണ്ട് കടന്നുവരുന്ന കല്യാണി.
കല്ലു - നിനക്കാ കാല് ഇറക്കിവെച്ചിരുന്നു കൂടേ കാമാക്ഷീ..
കാമു - കാമാക്ഷിയോ....? ഞാന്‍ നിന്റെ രണ്ടാനമ്മയാണ് അത് മറക്കണ്ട.
കല്ലു - ഓ പിന്നേ..ഒരു അമ്മ വന്നിരിക്കുന്നു. നടിമാരുടെ ക്ഷാമം കാരണം നാടകക്കമ്പനി പൂട്ടിപ്പോകണ്ടെന്ന് കരുതി, നിന്നെ ഞാനല്ലേ ഇവിടെ വിളിച്ചുകൊണ്ടുവന്നത്. എന്നിട്ട് എന്റെ അപ്പനെ ഞാനില്ലാത്ത നേരത്ത് കൈയ്യും കാലും കാണിച്ച് വശീകരിച്ച് കല്യാണം കഴിച്ചിട്ട് ഇപ്പോള്‍ അവകാശം പറഞ്ഞ് വരുന്നോ എരണം കെട്ടവളേ...
കാമു - കല്ലൂ...
കല്ലു - ഒന്ന് പോ പെണ്ണും‌പിള്ളേ. ആ കൃഷേട്ടന്റെ കൈയീന്ന് അരഞ്ഞാണം അടിച്ച് മാറ്റാന്‍ നോക്കിയവളല്ലേ നീ.
കാമു - പെണ്ണുങ്ങളായാല്‍ അങ്ങിനെ കാണാന്‍ കൊള്ളാവുന്ന പലതും കൊണ്ടുവന്ന് തരും. അക്ഷരാഭ്യാസമില്ലാത്ത നിരച്ചരനെ പ്രേമിച്ച് നടക്കുന്ന നിനക്കതൊന്നും മനസ്സിലാകില്ല.
കല്ലു - എന്റെ നിരേട്ടനെ പറഞ്ഞാലുണ്ടല്ലോ ? വെറുതെയല്ലെടീ ആ പാമരന്‍ എന്റെ നിരേട്ടനെ തറ പറ്റിക്കാന്‍ കൊണ്ടുവന്ന നായിങ്കരണപ്പൊടിയിട്ട അലുവ നിന്റെ വയറ്റിലോട്ട് തന്നെ കയറിപ്പോയത്. പാവം എന്റെ അപ്പനും ആ ചതിയില്‍പ്പെട്ടു.(പെട്ടെന്ന് കാപ്പിലാന്‍ രംഗത്തേക്ക് കയറി വരുന്നു.)

കാപ്പിലാന്‍ - കല്ലൂ, കാമൂ ..ഒന്ന് നിറുത്തുന്നുണ്ടോ രണ്ടുപേരും. എന്തായാലും നിന്നെ ഞാനാ പാമരന് കെട്ടിച്ച് കൊടുക്കില്ല
കല്ലൂ...കല്ലു - അപ്പനെന്നോട് സ്നേഹമാണെന്ന് എനിക്കറിയാം. എല്ലാം ആ പാമരന്റെ കുത്തിത്തിരുപ്പാ..
കാപ്പി - ഞാനിന്ന് ഇത്തിരി സെന്റിയാ..നീ പറഞ്ഞതുപോലെ കുറച്ച് അധികം കഴിച്ചു
കല്ലൂ. ഞാന്‍ കിടന്ന് ഉറങ്ങാന്‍ പോകുകയാ..നാളെ വൈകീട്ട് നോക്കിയാല്‍ മതി. ആനമയക്കിയാണ് മോളേ ഇന്ന് അടിച്ചത്.
കല്ലു - അപ്പന്‍ പോയി റെസ്റ്റെടുത്തോ. ഷാപ്പും നാടകവുമൊക്കെ ഞാനും, നിരേട്ടനും കൂടെ നോക്കിക്കോളാം.
കാപ്പി - എന്നാലും മോളെ നിനക്കാ നിരച്ചരനെ തന്നെ വേണോ പ്രേമിക്കാനും, കെട്ടാനും. വേറേ എത്ര ബൂലോക സുന്ദരന്മാരും അക്ഷരമറിയാവുന്നവരും ഇവിടെ വന്നിട്ടുണ്ട്. നീയൊന്ന് നോക്കിക്കേ..നമ്മുടെ വിശാല മന്‍സ്ക്കനെ നിനക്കിഷ്ടമല്ലേ, കുറുമാനെയോ, വേണുജീനെയോ, ജി.മനൂനെയോ നിനക്ക് കെട്ടിക്കൂടെ?നിനക്ക് സ്വര്‍ണ്ണത്തിന്റെ അരഞ്ഞാണം തരാമെന്ന് പറഞ്ഞ കൃഷ്‌നെ നിനക്ക് വളച്ചൂടെ ? ആ മഴത്തുള്ളിക്കും, മിന്നാമിന്നിനും, ചുള്ളന്‍ സുമേഷ് ചന്ദ്രനും, അമ്പലപ്പറമ്പില്‍ ചായ വില്‍ക്കുന്ന കുറ്റ്‌യാടിക്കാരനും, വഴിപോക്കനും, എന്താ ഗ്ലാമറില്ലേ ? കണ്ണൂര്‍ക്കാരനും, സ്റ്റേജില്‍ ലൈറ്റടിക്കുകയും, സ്റ്റേജിന് പുറത്ത് പടം പിടിക്കുകയും ചെയ്യുന്ന ഗോപനും, വിന്‍സ് മോനും, സഞ്ചാരിക്കും, തോന്ന്യവാസിക്കും, അനോണിക്കും എന്താ കുഴപ്പം ?ഇതൊന്നും പോരെങ്കില്‍ ആ വയറ്റാട്ടി പ്രായമ്മയുടെ കെട്ടാന്‍ പ്രായമായ ഏതെങ്കിലും ആങ്ങളമാരെ നിനക്ക് വളച്ചൂടേ ?എന്ത് പണ്ടാറത്തിനാ ആ നിരച്ചരനെത്തന്നെ നീ മുറുകെപ്പിടിച്ചിരിക്കുന്നത് ?

കല്ലു - എനിക്ക് നിരേട്ടന്റെ മുടിയാണ് പിടിച്ചത് എന്ന് ഞാന്‍ അപ്പനോട് പറഞ്ഞതല്ലേ ?
കാപ്പി - അവ്ന്റെ മുടിയാനായിട്ടുള്ള ഒരു മുടി.
കല്ലു - അപ്പനെന്താ നിരേട്ടനോട് ഇത്ര ദേഷ്യം ?
കാപ്പി - എടീ അവന് അക്ഷരമറിയില്ലെന്ന് മാത്രമല്ല. കണക്കുകൂട്ടാനും അറിഞ്ഞൂടാ. എല്ലാ ദിവസവും എത്ര കാശാണ് ഞാന്‍ അവനെ കണക്ക് പറഞ്ഞ് പറ്റിച്ച് ഷാപ്പില്‍ നിന്ന് വാങ്ങുന്നതെന്ന് നിനക്കറിയാമോ ?അങ്ങിനെയുള്ള അവനെങ്ങനെ എന്റെ കാലശേഷം ഷാപ്പ് നടത്തിക്കൊണ്ടുപോകും, നിന്നെ നടത്തിക്കൊണ്ടുപോകും ?
കല്ലു - ഷാപ്പ് ഞാന്‍ നടത്തിക്കോളാം. പിന്നെ എന്നെ ആരും നടത്തിക്കൊണ്ടുപോകണ്ട. ഞാന്‍ നിരേട്ടന്റെ വള്ളത്തില് പോയിക്കോളാം.
കാപ്പി - അവന്റെ ഒടുക്കത്തെ ഒരു വള്ളം. മുങ്ങിച്ചാകട്ടെ എന്ന് കരുതി അതിന് കഴിഞ്ഞ ദിവസം ഞാന്‍ വലിയൊരു തുളയിട്ടിട്ടും അവന്‍ രക്ഷപ്പെട്ടു.ഇനി നീയായി നിന്റെ പാട്ടായി. എനിക്കൊന്നും പറയാനില്ല. ഞാന്‍ എന്റെ കാമൂന്റെ കൂടെ ഇടയ്ക്ക് വെച്ച് നിന്നുപോയ ഞങ്ങളുടെ ഹണിമൂണ് തുടരാന്‍ പോകുകയാണ്.ഈ സമയം വീടിന്റെ ജനലിന്റെ സൈഡിലേക്ക് ഗോപന്‍ ജി ലൈറ്റടിക്കണം.അവിടെ ഒളിച്ച് നിന്ന് ഈ സംഭാഷണം മുഴുവന്‍ കേള്‍ക്കുന്ന പാമരന്റെ മുഖത്താണ് ലൈറ്റ് വീഴേണ്ടത്.

പാമരന്‍-(ആത്മഗതം)-അപ്പോള്‍ നിരക്ഷരനെ കാപ്പിലാന്റെ മകനാക്കാനുള്ള എന്റെ ശ്രമം ചീറ്റി. ആ വയറ്റാട്ടി പ്രായമ്മയാണ് എല്ലാത്തിനും കാരണം. അവരാണ് ആ ഡോക്ടറെ കാപ്പിലാന് കാണിച്ച് കൊടുത്തത്. ഇനിയിപ്പോള്‍ ഈ പ്രേമം പൊളിക്കാന്‍ ഞാന്‍ വേറേ പുതിയ നമ്പറ് വല്ലതും ഇറക്കണം.പാമരന്റെ ആത്മഗതം കോളാമ്പിയിലൂടെ മുഴങ്ങിക്കേള്‍ക്കുമ്പോള്‍ ലൈറ്റ് ഡിമ്മാകുന്നു. തുണി വീഴുന്നു. കൃഷേട്ടാ..തുണി താഴ്ത്ത് മാഷേ.

നിരക്ഷരന്‍ said...
ഗോപന്‍ ജീ....അടുത്ത രംഗം തട്ടേക്കേറ്റേണ്ടത് പാമരനാണ്. അത് വരുമ്പോഴെക്കും അതിനടുത്ത സീന്‍ എഴുതാന്‍ ഞാനിതാ ഷാപ്പിലേക്ക് പോകുന്നു.ഈയവസരത്തില്‍ ഈ നാടകക്കമ്പനി ശ്രീമാന്‍ ജി.മനുവിനോട്, തിരക്കഥ റെഡിയാകാത്തതുകൊണ്ട് ബൂലോകര്‍ സ്റ്റേജ് കത്തിക്കുമെന്ന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിപ്പെട്ടപ്പോള്‍, ഈ തട്ടില്‍ ഒരു പരീക്ഷണനാടകം നടത്തി എല്ലാവരേയും രക്ഷപ്പെടുത്തിയതിന് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.
മനൂജീ..അറം പറ്റാണ്ടിരുന്നാല്‍ മതിയായിരുന്നു.കാപ്പിലാന്‍ കാഷായം ധരിച്ചാല്‍ ഞങ്ങള്‍ക്ക് മൂലവെട്ടി ഒഴിച്ചുതരാന്‍ വേറേ ആളില്ല മാഷേ..... :) :)

പാമരന്‍ said...
രംഗം: ആര്‍ക്കറിയാം?
സീന്‍: ഷാപ്പന്നൂര്‍ കവല. ഒരു മുറുക്കാന്‍ കട, ഒരു ബാര്‍ബര്‍ഷാപ്പ്‌, ഒരു ചായക്കട, ഒരു റേഷന്‍കട എന്നീ എസെന്‍ഷ്യല്‍ ഇന്‍ഗ്രീഡിയന്‍സ്‌. പിന്നെ കൊറെ അലവലാതികളും വായ്നോക്കികളും അവിടവിടെ കൂടിനിന്ന്‌ മോണിക്ക ലെവിന്‍സ്കിയെ പറ്റിയും കാര്‍ത്തുവിന്‍റെ തോര്‍ത്ത്‌ കാണാതെപോയതിനെപറ്റിയും കൂലങ്കൂഷമായി ചര്‍ച്ച ചെയ്യുന്നു.
രംഗത്തേക്ക്‌ ഒരു പുതിയ കഥാപാത്രം കടന്നു വരുന്നു. വെളുത്തമുണ്ടും തിളങ്ങുന്ന ജുബ്ബയും വേഷം. പത്തുമാസം തെകച്ചും പറയാവുന്ന ഒരു കൊച്ചു കുടവയര്‍ ജുബ്ബയുടെ കെട്ടുറപ്പിനു വെല്ലുവിളി ഉയര്‍ത്തുന്നു. പിരിച്ചു കയറ്റിയ മീശ. കയ്യിലെ ഒരു വിരലിനും വെഷമം തോന്നാതിരിക്കാന്‍ എല്ലാത്തിലും ഓരോ മോതിരങ്ങള്‍ തള്ളിക്കയറ്റിയിട്ടുണ്ട്. പേരു്‌ 'പലിശ വല്ലഭന്‍'. സ്ഥലത്തെ പ്രധാന ബ്ളെയ്ഡ്.
വല്ലഭന്‍ (കൂടി നില്‍ക്കുന്നതില്‍ ഒരു വായ്നോക്കിയോട്‌): ഡെയ്, മ്മടെ നിരക്ഷരനെ എവിടെയെങ്കിലും കണ്ടാ?ലവന്‍: നിരനോ? ലവന്‍ ഇപ്പ വല്ലഭന്‍ ചേട്ടനെ കാണാതെ മുങ്ങി നടക്കുവാണല്ലേ.. അന്നേ ഞാന്‍ പറഞ്ഞതല്ലേ കണ്ട പെരട്ട കാമുഹന്‍മാര്‍ക്കൊന്നും കൊടുത്ത്‌ കാശു കളയല്ലേന്ന്. അപ്പ കേട്ടില്ല. ഇപ്പ ബോധ്യായല്ലോ? നിരന്‌ ലാ പെണ്ണിന്‍റെ പൊറകെ മണപ്പിച്ചു നടക്കാന്‍ തന്നെ സമയം തെകയണില്ല. പിന്നെങ്ങനെ പണിക്കു പോയി നാലു കാശുണ്ടാക്കി പലിശയെങ്കിലും അടക്കും? ലാ വള്ളം അങ്ങു ജപ്തി ചെയ്യെന്ന്‌..
വല്ലഭന്‍: പുണ്ണില്‍ കുത്താതെഡെയ്.. ലവനെ എവിടേലും കണ്ടാ എന്‍റടുത്ത്‌ പറ. അവന്‍റെ പ്രേമം ഞാന്‍ കലക്കുന്നുണ്ട്. പുല്ലന്‍..ഇതും കേട്ടുകൊണ്ടാണ്‌ പാമരന്‍ രംഗത്തേക്കു കടന്നു വരുന്നത്‌. അവന്‍റെ മോന്തയില്‍ ഇരകിട്ട്യ അമീബയുടെ തിളക്കം.
പാമരന്‍: ദാര്? മ്മടെ പലിശയോ? എന്തരണ്ണാ വിശേഷങ്ങള്?
വല്ലഭന്‍: ഡേ, ഡേ, പോഡെ.. നിന്‍റെ കേസ്‌ ഇനി വിചാരണക്കെടുക്കുന്നില്ലെന്നു ഞാന്‍ പലതവണ പറഞ്ഞതാ.. മെനക്കെടുത്താതെ പോയേ..
പാമരന്‍: ഓ അതല്ല പലിശണ്ണാ.. വള്ളം വാങ്ങണമെന്ന മോഹം ഞാനങ്ങുപേക്ഷിച്ച്‌. പിന്നെ എന്‍റെ കൂട്ട്‌കാരന്‍ നിരനുണ്ടല്ലോ ഒരു വള്ളം. ഇപ്പ ഞാന്‍ അതേല്‌ കടവത്തു വന്നിറങ്ങ്യേ ഒള്ള്‌. അവനുണ്ടേ എനിക്കുള്ള പോലെത്തന്നെ അല്ല്‌? അവനിപ്പോ ആ കടവില്‌ എന്നെ വെയ്റ്റ് ചെയ്യുവാ.. ഞാന്‍ പോട്ടേ..

വല്ലഭന്‍: ഡായ്, ഡായ്, നിക്കെഡേയ്.. ലവന്‍ എവിടെ നിക്കുന്നെന്നാ പറഞ്ഞേ..
പാമരന്‍: ഓ.. ഞാനൊന്നും പറഞ്ഞില്ലേ..
വല്ലഭന്‍: നിക്കെടാ ചക്കരേ.. ഒന്നു പറഞ്ഞിട്ടു പോഡാ.. ലവന്‍ എന്‍റെ പലിശ അടച്ചിട്ടു മാസം നാലായി.. അവനെ തപ്പി നടന്നെന്‍റെ ചെരുപ്പു നാലെണ്ണമാ തേഞ്ഞു തീര്‍ന്നത്‌..
പാമരന്‍: ഓ.. അതാണിന്നു ലവന്‍ പറേന്നെ കേട്ടെ. വല്ലഭണ്ണനു തരാന്‍ കുറച്ചു കാശൂ കയ്യിലൊണ്ടെന്ന്‌.. വേഗം ചെന്നോ.. ലവനാ ചെംബറം കടവിലൊണ്ട്‌..വല്ലഭന്‍ കടവിലോട്ട്‌ വെച്ചു പിടിക്കുന്നു.
പാമരന്‍: (ആത്മഗതം) ഹി ഹി ഹി.. മോനേ മൈഗുണാ.. നിന്‍റെ ഒരു വള്ളം.. ലതില്‍ ഇനി നീ കല്ലൂനേം കൊണ്ടുനടന്ന്‌ പ്രണയഗാനം പാടുന്നത്‌ എനിക്കൊന്നു കാണണം..[ലൈറ്റ് മങ്ങി കെടുന്നു.]ലൈറ്റ്‌ തെളിയുംബോള്‍ നിരക്ഷരന്‍ വള്ളം കെട്ടഴിച്ച്‌ പുറപ്പെടുകയാണ്‌. ദൂരേന്ന്‌ വല്ലഭന്‍റെ 'പൂഹോയ്' വിളി. നിരക്ഷരന്‍ തിരിഞ്ഞു നോക്കുന്നു.
നിരന്‍: ഹെന്റമ്മച്ചീ.. ലാ പലിശയല്ലേ ആ വരുന്നത്‌.. വേഗം വള്ളത്തില്‍ കേറി തുഴയുന്നു..വല്ലഭന്‍ സ്റ്റേജിലേക്ക്‌ ഓടി കയറി വരുന്നു. മുണ്ടിന്‍റെ ഒരു തല കക്ഷത്തില്‍..
വല്ലഭന്‍: നില്ലെടാ.. നില്ലെടാ.. എന്‍റെ പലിശയെങ്കിലും തന്നേച്ചു പോടാ.. സാമദ്രോഹീ..
നിരന്‍: നാളെ എത്തിച്ചേക്കാം... വല്ലഭന്‍ ചേട്ടന്‍ വിട്ടോ..ഓടി വന്ന വല്ലഭന്‍ വെള്ളത്തില്‍ ചക്ക വെട്ടിയിട്ട പോലെ വീഴുന്നു.
[ലൈറ്റ് മങ്ങി ഇരുളുന്നു]ലൈറ്റ് തെളിയുംബോള്‍..സമയം സന്ധ്യ. കപ്പിലാന്‍റെ ഷാപ്പു പരിസരം. ഒരു കാജാ ബീഡിയുടെ കാലില്‍ കടിച്ചുപിടിച്ചു കൊണ്ട്‌ നിരന്‍ ഷാപ്പിനടുത്ത്ക്കു വരുന്നു.
നിരന്‍: കാപ്പില്‍സേ, 2 അന്തി ഇങ്ങാട്ടു വെയ്..
കാപ്പില്: ഓ വന്നോ.. ഞാന്‍ വിചാരിച്ച്‌ ആ വള്ളം വല്ല ചുഴിയിലും മറിഞ്ഞ്‌ നീ തട്ടിപ്പോയിക്കാണും ന്നു. എവിടെ... വെറുതെ ആശിപ്പിച്ചു.. ഹെന്‍റെ കര്‍ത്താവേ.. എത്ര ഇടീം മിന്നലും നീ വെറുതേ കളയുന്നു.. ഒരെണ്ണം....
നിരന്‍: ഹി ഹി.. ഞാനങ്ങനെ ഒന്നും പോവില്ല ഫാവി അമ്മായിഅപ്പോ..
കാപ്പില്‌: എടാ വായിലു നോക്കീ.. നിന്നോടങ്ങനെ വിളിക്കരുതെന്നു പലപ്രാവശ്യം ഞാന്‍ പറഞ്ഞിട്ടുണ്ട്‌.. (കുപ്പി കൊണ്ടു ശക്തിയില്‍ ഡെസ്കിലിടിച്ചു വെക്കുന്നു)പുറത്തു നിന്നു കയറി വരുന്നു വല്ലഭന്‍ എസ്കോര്‍ട്ടെഡ് ബൈ പാമു.
നിരന്‍: (ഒരു വളിച്ച ചിരിയോടെ) ഹല്ല ആരിത്.. വല്ലഭന്‍ ചേട്ടനോ.. ഞാന്‍ ചേട്ടനെ അങ്ങോട്ടു വന്നു കാണാനിരിക്കുവാരുന്നു.. ഹി ഹി
വല്ലഭന്‍: ഹതുപിന്നെ എനിക്കറിയില്ലേ.. ഞാന്‍ എന്റെ പെങ്ങളെ നിനക്കു കെട്ടിച്ചു തരാനിരിക്കുവാരുന്നു.. ഭ എണീക്കെടാ ചെറ്റേ.. എടുക്കെടാ വള്ളത്തിന്‍റെ തുഴ..പാമരന്‍ എല്ലാം ആസ്വദിച്ചു കൊണ്ട്‌ ഒരു കള്ളച്ചിരിയോടെ നില്‍ക്കുന്നു..
പാമൂ: ഹയ്യോ വല്ലഭേട്ടാ.. ചേട്ടനു നിരനെ അറിയില്ലേ.. അവന്‍ വാക്കു പറഞ്ഞാ വാക്കാ.. ഇന്നല്ലെങ്കില്‍ ചേട്ടന്‍റെ പതിനാറീനെങ്കിലും കാശു തരും..നിരന്‍ പാമുവിനെ നോക്കി പല്ലിറുമ്മുന്നു.. പാമു ഒരു കള്ളച്ചിരിയോടെ, 'ഹും ഇനി നിങ്ങളായി നിങ്ങടെ പാടായി.. എനിക്കു ചെയ്യാനുള്ളതൊക്കെ ഞാന്‍ ചെയ്തു' എന്ന ഭാവത്തില്‍ നില്ക്കുന്നു..ചാരി വെച്ചിരുന്ന തുഴ കാണുന്ന വല്ലഭന്‍ അതെടുത്തോണ്ടു പോകാനൊരുങ്ങുന്നു..
നിരന്‍: ചേട്ടാ.. എന്‍റെ കഞ്ഞികുടി മുട്ടിക്കരുത്‌.. ഞാന്‍ കാലു പിടിക്കാം.. (കാലു പിടിക്കുന്നു)പെട്ടെന്ന്‌ കല്ലു കടന്നു വരുന്നു..
കല്ലു: നിരേട്ടാ.. എന്താ ഈ കാണീക്കണേ.. (തന്‍റെ കഴുത്തില്‍ കെട്ടിയിരിക്കണ മാല വലിച്ചു പൊട്ടിച്ചു വല്ലഭനു നേരെ നീട്ടുന്നു..) ഡോ.. ദേ തനിക്കു തരാനുള്ള കാശ്.. തുഴ അവിടെ വച്ചിട്ടു സ്ഥലം കാലിയാക്കിക്കേ..വല്ലഭന്‍ സന്തോഷത്തോടെ തുഴ താഴെയിട്ടിട്ട്‌ മാലയും വാങ്ങി സ്ഥലം വിടുന്നു.
പാമരന്‍ രംഗത്തു നിന്നും സ്കൂട്ടാവാനുള്ള ഒരു വിഫല ശ്രമം നടത്തുന്നു. പക്ഷേ നിരന്‍ കൊങ്ങാക്കു പിടിച്ചു നിര്‍ത്തുന്നു..
പാമരന്‍: നിരാ അവ്ടെ പിടിക്കരുത്.. എനിക്കു ഗോയിറ്ററിന്‍റെ അസുഖമുള്ളതാ..
നിരന്‍: നിന്നെ ഇന്നു ഞാന്‍ കൊല്ലുമെടാ..
പാമൂ: ഹി ഹി (കെട്ടിപ്പിടിക്കുന്നപോലെ കാണിക്കുന്നു) ഈ നിരന്‍റെ ഒരു തമാശ..
[ലൈറ്റ് മങ്ങി അണയുന്നു]
ഇരുട്ടില്‍ പാമുവിന്‍റെ കരച്ചില്‍...
പാമു (ബഹളങ്ങളൊക്കെ അടങ്ങുംബോള്): ഹെന്‍റമ്മച്ചീ.. എല്ലാം പോയീ.. ഉണ്ടംപൊരിയൊക്കെ സവാള വടയായെന്നാ തോന്നുന്നത്‌.. ഹെന്‍റെ ബ്ളോഗനാര്‍ ഷാപ്പിലമ്മേ.. ലവനിട്ട്‌ ഇതുപോലെ എവിടെന്നെങ്കിലും ഒന്നു കൊള്ളിച്ച്‌ ലവന്‍റെ മൂത്രം മുട്ടിക്കണേ..
[കര്‍ട്ടന്‍]

നിരക്ഷരന്‍ said...
രംഗം (അതൊക്കെ കുറെ ആയി)245 ആയെന്ന് തോന്നുന്നു.
കര്‍ട്ടന്‍ ഉയരുന്നു.ബോളിവുഡിനെ വെല്ലുന്ന ഒരു ഗാനരംഗത്തിന്റെ സെറ്റ്.(കാപ്പിലാന്‍ നാടകം കളിപ്പിച്ചും, ഷാപ്പ് നടത്തിയും കിട്ടിയ കാശ് മുഴുവന്‍ ഈ സെറ്റിന് വേണ്ടി ചിലവാക്കിപ്പിക്കണം. അങ്ങനിപ്പോ ഉണ്ടാക്കണ്ട.)
സപ്രമഞ്ചക്കട്ടിലില്‍ പട്ട് മെത്തയില്‍ കിടന്നുറങ്ങുന്ന നിരക്ഷരന്‍. ഒരു സ്വപ്നരംഗമാണിത്.(അല്ലാതെ ബ്ലേഡ് വല്ലഭന്റെ കയ്യീന്ന് കൊള്ളപ്പലിശയ്ക്ക് പണം കടം വാങ്ങി നടക്കുന്ന നിരക്ഷരന് എവിടെയാണ് സപ്രമഞ്ചക്കട്ടില് ?)
കലാഭവന്‍ മണി, കാപ്പിലാന്‍ സമിതിയ്ക്ക് വേണ്ടി ആലപിച്ച ഗാനം കോളാമ്പിയിലൂടെ ഒഴുകി വരുമ്പോള്‍ ഗോപന്‍ ജി പതുക്കെ പതുക്കെ ലൈറ്റ് തെളിച്ച് തെളിച്ച് മാക്സിമത്തിലാക്കണം.
ഗാനം തുടങ്ങുകയായി.................................
വരിക്കച്ചക്കേടെ ചോള കണക്കിന്തുടുതുടുത്തൊരു കല്യാണി
കൊടകരയില്‍ കാവാടിയാടുമ്പം കണ്ടടി ഞാനൊരു മിന്നായം.
ചാട്ടുളി മുന തുള തുളയ്ക്കണമൂര്‍ച്ചയുള്ളൊരു
നോട്ടമാകാലിടറണ് വയറെരിയണ്ഇടി
കുടുങ്ങണ് നെഞ്ചിലെടീതകില് കൊട്ടിന്
ചുവട് വെയ്ക്കുമ്പതാളം
പോണൊരു പോക്കെടീകാവടി
കിടന്നാടണ് ഒരു കാലിളകിയ
ചേലില്കണ്ടുനിക്കണ കല്യാണിക്കൊരുചെറു ചിരി
ചെറു പുഞ്ചിരികരളിലപ്പൊരു കാവടിപൂക്കാവടി
ഗാനം മൂര്‍ദ്ധന്യത്തിലെത്തുമ്പോള്‍ കട്ടിലില്‍ നിന്നും മറിഞ്ഞ് താഴെ വീഴുന്ന നിരക്ഷരന്‍.
പെട്ടെന്ന് ലൈറ്റ് ഡിമ്മാകുന്നു.സീന്‍ മാറുന്നു. ഇപ്പോള്‍ പുഴയരികിലെ കലുങ്കിന്റെ സീന്‍ ആണ് സ്റ്റേജില്‍.

നിരക്ഷരന്‍ കിടന്നിരുന്നത് പുഴയരികിലുള്ള കലുങ്കിലാണ്. മറിഞ്ഞ് വെള്ളത്തില്‍ വീണ നിരക്ഷരന്‍ പിടഞ്ഞ് എണീക്കുന്നു.സ്വപ്നത്തില്‍ കല്യാണി കാണിച്ച് കൊടുത്ത താലി സത്യമായിരുന്നോ ? ആരായിരുന്നു സ്വപ്നത്തില്‍ അവള്‍ കാണിച്ച് തന്ന ആ താലിമാല അവളുടെ കഴുത്തില്‍ കെട്ടിയ കണവന്‍?കൊടകരക്കാരന്‍ വിശാല മനസ്ക്കനാണോ ? കുറുമാന്‍ ജി ആണോ, വേണു ജി ആണോ ? ജി. മനു ജി ആണോ ?വല്ലഭന്‍ ജീയോ, മിന്നാമിനുങ്ങോ, വഴിപ്പോക്കനോ, തോന്ന്യാസിയോ, മഴത്തുള്ളിയോ,അനോണികളോ, വിന്‍സ് മോനോ, സുമേഷ് ചന്ദ്രനോ, കണ്ണൂരക്കാരനോ, കുറ്റ്‌യാടിക്കാരനോ, സഞ്ചാരിയോ,ഗോപനോ, അതോ പ്രായമ്മയുടെ ആങ്ങളയോ മറ്റോ ആണോ ?നിരന്റെ ഉറക്കം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു.

കണ്ണടച്ചാല്‍ കല്യാണി. കണ്ണ് തുറന്നാല്‍ പാര..മാനും, വട്ടിപ്പലിശ വല്ലഭനും.ഇതിനൊക്കെപ്പുറമെ നാടകക്കമ്പനി മുതലാളിയും, ഭാവി അമ്മായിയപ്പനുമായ കാപ്പിലാന്റേയും, രണ്ടാനമ്മായിയമ്മ കാമാക്ഷിയുടേയും ഹണിമൂണ്‍ രംഗങ്ങളും സ്വപ്നങ്ങളും സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു.‍ ഇതിനിടയിലൊരിടത്തും കല്യാണിയും താനുമായിട്ടുള്ള ഹണിമൂണ്‍ രംഗങ്ങള്‍ നിരന് സ്വപ്നം പോലും കാണാന്‍ പറ്റുന്നില്ല. അയാള്‍ക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ ആയിരിക്കുന്നു.തലയില്‍ രണ്ട് കൈകൊണ്ടും പൊത്തിപ്പിടിച്ച് നില്‍ക്കുന്ന നിരക്ഷരന്റെ മേല്‍ കളറ് ലൈറ്റ് വീഴുന്നു.
ലൈറ്റ് അടിക്ക് ഗോപന്‍ ജീ...പതുക്കെ പതുക്കെ ലൈറ്റ് ഡിമ്മാകുന്നു. തുണി വീഴുന്നു. തുണിയിടാന്‍ ആളില്ലേ. ഞാനത് മറന്നു. കൃഷേട്ടന്‍ ഒടക്കിപ്പോയി വേറേ സമിതി തുടങ്ങി അല്ലേ.എന്നാപ്പിന്നെ ഗോപന്‍ ജീ ആ കര്‍ട്ടന്‍ ഒന്ന് ഇട്ടേക്ക്.കര്‍ട്ടന്‍-------എടേയ് കുറ്റ്യാടിക്കാരാ....ഒരു കട്ടന്‍ കാപ്പി എനിക്ക് താ. അതില് മിക്സ് ചെയ്യാനുള്ള ഓസീയാര്‍ ഞാന്‍ മടിക്കുത്തില്‍ വെച്ചിട്ടുണ്ട്. ഷാപ്പിലേക്ക് കയറാന്‍ വയ്യ. ആ വട്ടിപ്പലിശ വല്ലഭന്‍ അവിടെ എന്നെപ്പിടിക്കാന്‍ കുത്തിയിക്കുകയാ....

തുടരും

Wednesday, March 26, 2008

ചൂലേ ....?

അടുക്കള മൂട്ടിലും
വിറക് പുരയുടെ ഇറമ്പിലും
ഇരുളില്‍ ,കരഞ്ഞും നിലവിളിച്ചും
പിന്നെ വീണു മൂളിയും
പാതിമയക്കത്തില്‍ കിടക്കും
എന്‍റെ ചൂലേ
നീ ഒന്നുണരൂ

കുടില് മുതല്‍ കൊട്ടാരം വരെയും
ഈ വഴിയോരങ്ങളിലും കിടക്കും
പൊടിയും ,മണ്ണും
ഇന്നലത്തെ കാറ്റില്‍ വീണ
കഴിഞ്ഞ കാലങ്ങളിലെ കരിയിലകളും ,
പൌര പ്രമുഖര്‍ ,പ്രമാണിമാര്‍
കടിച്ചു തുപ്പി കളഞ്ഞ
എച്ചിലുകളും നീ കാണുന്നില്ലേ ?

അതോ ..

കണ്ടിട്ടും കാണാതെ പോലെ
നീ കിടക്കുന്നുവോ ?
കൊട്ടാരത്തിലെ പ്രഭുക്കന്മാര്‍
നിന്‍റെ നേരെ വിരല്‍ ചൂണ്ടും
പിന്നെ ഉറക്കെ നിന്നെ
ഫ..ചൂലേ
എന്നാട്ടി അകറ്റും

ഒരു പക്ഷേ

ആരും കാണാത്ത മൂലകളില്‍
നിന്നെ വീണ്ടും ഒളിപ്പിക്കും

കാരണം

നീ അവരുടെ പരസ്യമാകാത്തരഹസ്യങ്ങള്‍
പുറത്തു കൊണ്ടുവരും
ഒരു കുറ്റി ചൂലിനെ പോലും
അവര്‍ ഭയക്കും
നിനക്ക് ഈ വഴികള്‍
വെടിപ്പാക്കാന്‍ എന്‍റെ ഈ കൈകള്‍ തരാം

ഒരു പക്ഷേ

നാളെ ഒരായിരം കൈകളും ഉയരാം
നീ ഒന്നുണരൂ എന്‍റെ
ചൂലേ .

Tuesday, March 25, 2008

തിരിഞ്ഞു നോട്ടം -2

G.manu said...
പരീക്ഷണ നാടകം തുടങ്ങുകയായി..ലൈറ്റ് ബൂം.......... ടു സെന്റ്ര..
കാപ്പിലാല്‍ (കൈയില്‍ വടി..രുദ്രാക്ഷം, ചെവിയില്‍ പൂവ്) : മാതംഗീ... മരതാംഗി... താ‍മരശ്ശേരി ചുരം.. താളിയോലയെട്... ശ്..ശ്..ശ്.. അനങ്ങരുത്..മിണ്ടരുത്.. തമ്പ്രാന്‍ തമ്പാക്ക് കഴിക്കും നേരമായി..
മാതഗീ: പഴം തുണിയില്‍ പണ്ടാരം.. ചമ്മന്തിയരയ്ക്കട്ടെ... വാട്ടീസ് യുവര്‍ ഫയല്‍ നമ്പര്‍..
കാ‍പ്പി : എരണം കെട്ടവളേ..ചുപ്പ് രഹോ... അല്ലിയാര്‍ക്കാവിലെ പൂരം.. മൈ ദില്‍ മാംഗേ മോര്‍.
മാത : മൈ ഗുഡ്‌നസ്... മഴമഴ കുട കുട.. മഴയില്ലേല്‍ കാപ്പിക്കട..
കാ‍പ്പി : അഹങ്കാരം നിര്‍ത്തൂ..തമ്പ്രാന്‍ എത്തും.
മാത: ബോലോ നാ ബോലോ മുഛേ ക്യാ ഹുവാ..തേരേ..ബാഹോം മേ ആക്കര്‍.. ഓ രാമാ..
കാപ്പി : ആക്കല്ലേ

konchals said...
നിരേട്ടന്‍,

ന്‍ണ്റ്റെ നിരക്ഷരന്‍ഇതു വരെ ഞങ്ങള്‍ തമ്മിലുള്ള 'ലപ്‌' ,സൊറി, അതെണ്റ്റെ ഹാറ്‍ട്ട്‌ ബീറ്റാണു,ലവ്‌ അരിഞ്ഞില്ലേ മനുവേട്ടാ. ആ തലനിറച്ചും എന്നോടുള്ള ഇഷ്ടം ആണു..ആ ഇഷ്ടം കൂടുമ്പോള്‍ ആ മുടിയുടെ നീളവും കൂടുംഇപ്പൊ ദിവസവും തലമുടി വെട്ടണ്ടി വരുന്നുണ്ടെന്നാ നിരേട്ടന്‍ ഇന്നലെയും പറഞ്ഞേഞാന്‍ ന്ന് വെച്ചാല്‍ അത്രേം ജീവനാ....
G.manu said...
ഗാ‍നരംഗം..... കളര്‍ ലൈറ്റ് അറ്റ് നായകന്‍ ആന്‍ഡ് നായിക....മ്യൂസിക് ഓണ്‍........ ഗാനം സ്റ്റാര്‍ട്ട്..


“കോഴിക്കൂടടച്ചോടി.....കാടികലക്കിയോടിനേരമിരുട്ടിയല്ലോ തങ്കച്ചീ...
ഇത്കോഴിക്കോടല്ലേ കള്ളന്‍ മാരില്ലേ....
കോഴിക്കൂടടച്ചല്ലോ കാടി കലക്കിയല്ലോ...വാതിലടച്ചുവല്ലോ മണിമാരാ...
ഇതാഊരി ഞാന്‍ വച്ചുവല്ലോ മണിമാല........
മുല്ലപ്പൂ ചൂടിയോടീ...മല്ലാക്ഷീ
കണ്ണിണയില്‍മയ്യിട്ടൊരുങ്ങിയോടീ...തുടുകവിളീ...
നേരം..പയ്യെപ്പോകുന്നല്ലോടീ മിടുമിടുക്കീ....
.മുല്ലപ്പൂ ചൂടിയല്ലോ മയ്യുമൊരുക്കിയല്ലോകള്ളാ
നീയൊരുങ്ങിയോ..മണിമാരാ..എന്റെകരളിലെ
കിളിവാതില്‍ ചാരിമാരാ....
Saturday, March 1, 2008 12:59:00 AM PST
കൃഷ്‌ krish said...
ഗോപ്പാ, തുണി നീ തന്നെ പൊക്കിക്കോ.. പരിചയമുള്ളവര്‍ക്കല്ലേ അത് നേരാം വണ്ണം ചെയ്യാന്‍ പറ്റൂ.ആ നിരനും വഴിപോക്കനും എത്തിയല്ലോ.വാഹ് വാഹ്.. അപ്പുക്കുട്ടന്റെ സോറി മനുക്കുട്ടന്റെ ഗാനരംഗം കലക്കി. ഗാനരംഗത്തില്‍ നായകനും നായികയും കിടപ്പുമുറിയില്‍ . നായിക മുല്ലപ്പൂ ചൂടി ഒരുങ്ങി നില്‍ക്കുന്നു.. ബാക്കി അപ്പുക്കുട്ടന്‍ പാടുന്നതായിരിക്കും.

Saturday, March 1, 2008 3:02:00 AM PST
G.manu said...
ലേഡീസ് ഗ്രീന്‍ റൂമില്‍ ഒരു ശബ്ദം“പഠേ........................”പിറകെ സംവിധായകന്‍‌റെ അലര്‍ച്ച“കൃഷേ............കടക്കു പുറത്ത്... കര്‍ട്ടന്‍ വലിക്കാന്‍ വന്നോനത് ചെയ്താ മതി..മേക്കപ്പിടണ്ടാ‍..............”
Saturday, March 1, 2008 3:17:00 AM PST
കൃഷ്‌ krish said...
മാന്യമഹാജനങ്ങളേ.. ഈ ബെല്ലോടുകൂടി അടുത്ത രംഗം തുടങ്ങുകയായി....

സ്ഥലം. പ്രശസ്തമായ ഒരു ലേഡീസ് ഹോസ്റ്റലിന്റെ മുന്‌വശം.
പഞ്ചാര അപ്പുക്കുട്ടന്‍ പതിവുപോലെ ലേഡീസ്‌ ഹോസ്റ്റലിനടുത്ത്‌ എത്തി. മുടി കോതി, ചുണ്ട്‌ നനപ്പിച്ച്‌ ബൈക്കിലെ മിററില്‍ തന്റെ സൗന്ദര്യം ഒന്നുകൂടി നോക്കി, കൂളിംഗ്‌ ഗ്ലാസ്‌ എടുത്ത്‌ വെച്ച്‌ വാച്ചില്‍ നോക്കി.
തരുണീമണികള്‍ വരാനുള്ള സമയമായി..
അതാ ഒരെണ്ണം വരുന്നു."ഹായ്‌.. എച്ചൂസ്‌ മീ, എന്താ കുട്ടീടെ പേര്‍? ഏതു കോളേജിലാ?""
എന്തിനാ? ..""കുട്ടിയെപ്പോലെ സുന്ദരിയായ ഒരു കുട്ടി ഈ ഹോസ്റ്റലില്‍ ഇല്ല""
പിന്നെ, പിന്നെ !!""ഞാന്‍ കുട്ടിക്കായി ഒരു കവിത എഴുതി കൊണ്ടുവന്നിട്ടുണ്ട്‌.
വായിക്കട്ടെ.
""പോടാ.. !!""യ്യോ.. അതും ചീറ്റിപ്പോയ്യി..സാരമില്ല. ഇനീമുണ്ടല്ലോ നോക്കാം"
ഒരു പുതിയ കുട്ടി ഈ ഹോസ്റ്റലില്‍ വന്നെന്നു കേട്ടല്ലോ. നല്ല ചന്തമുള്ള കുട്ടി. ഇന്ന്‌ അവളെ പരിചയപ്പെട്ടിട്ടു തന്നെ കാര്യം.ബട്ട്‌, അവള്‍ കന്നടക്കാരിയെന്ന കേള്‍ക്കണ്‌.. എനിക്കാണെങ്കില്‍ കന്നട അറിയുകേല. ഒരു കന്നഡ കവിത അറിഞ്ഞിരുന്നെങ്കില്‍..ഒന്നോ രണ്ടോ കന്നഡ വാക്ക്‌ ഓര്‍മ്മയുണ്ട്‌. അതൊന്ന്‌ ശ്രമിച്ചുനോക്കാം.

അതാ അവള്‍ വരുന്നു.. എന്റെ ചുവന്ന ഷര്‍ട്ടും മഞ്ഞ പാന്റും കണ്ടാലേ അവള്‍ വീഴും തീര്‍ച്ച."
എച്ചൂസ്‌ മീ.. ഗുഡ്‌ മോണിംഗ്‌""ഹൂ ആര്‍ യൂ.."" ഐ ആം മനുക്കുട്ടന്‍ അല്ലാ അപ്പുക്കുട്ടന്‍...യൂ നോ..""
നോ ഐ ഡോണ്ട്‌ നോ, വാട്ട്‌ ഡു യു വാണ്ട്‌?""
അത്‌, അത്‌, എച്ചൂസ്‌ മീ..എന്താ കുട്ടീടെ പേര്‌.. ഐ മീന്‍ യുവര്‍ നെയിം പ്ലീസ്‌""
വൈ??""അല്ലാ പിന്നെ.." (ഇനിയിപ്പോ കന്നടയില്‍ എന്തേലും പറഞ്ഞാലേ യെവളു വീഴൂന്ന തോന്നണ്‌. എന്താപ്പോ പറയ്യാ. ദൈവമേ..)"
ഹേയ്‌..കുട്ടീ"" വാട്ട്‌ ഡു യു വാണ്ട്‌?""മുത്തുഗൗ""
വാട്ട്‌?... യൂ ബ്ലഡി...&^&$#""മുത്തുഗൗ" (അതന്നെയല്ലെ വാക്ക്‌.. ഇതിന്റെ അര്‍ത്ഥം അറിഞ്ഞുകൂടല്ലോ.. ആ കുട്ടിയുടെ അടുത്ത്‌ ചോദിച്ചാലോ)"
എച്ചൂസ്‌ മീ.. ഈ മുത്തുഗൗ.. മുത്തുഗൗ ന്നാല്‍ എന്താ അര്‍ത്ഥം" (ദാ അവള്‍ അടുത്ത്‌ വരുന്നുണ്ട്‌)((((ഠേ)))!!!!!"എന്റമ്മോ...!!!"
എന്തരടിയാപ്പാ ഇത്‌. ഇവളുടെ ചെരുപ്പ്‌ ഇരുമ്പ്‌ കൊണ്ടു ഉണ്ടാക്കിയതാണോ. ഇവളെന്തിനാ എന്നെ അടിച്ച്‌. ഞാനൊന്നും ചെയ്തില്ലല്ലോ..ചെകിടത്ത്‌ തടവിക്കൊണ്ട്‌ അപ്പുക്കുട്ടന്‍ ചുറ്റുപാടും നോക്കി. ഭാഗ്യം,
ആരും കണ്ടില്ലെന്നാ തോന്നണ്‌. ഉടന്‍ തന്നെ വിട്ടേക്കാം.
(ഈ രംഗം കഴിയുന്നു)***
തുണി താഴ്ത്തടാ..ഗോപ്പാ.!!
(അടുത്ത രംഗം ഉടന്‍ തുടങ്ങുന്നതാണ്)

പ്രിയ ഉണ്ണികൃഷ്ണന്‍ said...
ഞാനപ്പഴേ പറഞ്ഞതാ സ്ക്രിപ്റ്റില്ലാതെ തട്ടേല്‍ കേറല്ലേ കേറല്ലേ എന്ന്‌.

അത് കേക്കാനുള്ള ബോധം ഇല്ലാതെപോയല്ലോ...നാട്ടാര് പെരുമാറുന്നേനുമുന്‍പ് അനൌണ്‍സ് ചെയ്യടേയ്...

പാമരന്‍ said...
ങ്ഹാ മാന്യമഹാജനങ്ങളേ..മ്മക്കാ പ്രിയച്ചേച്ചി പറേണ കാര്യം ഒന്നു സീരിയസ്‌ ആയിട്ടെടുക്കണം..

ഒരു സ്റ്റോറീലൈന്‍ ഡെവലപ്‌ ചെയ്തില്ലേല്‍ എപ്പോഴും എല്ലാരും ഒന്നാം രംഗം തന്നെ മാറ്റി മാറ്റി എഴുതിക്കൊണ്ടിരിക്കും..
നല്ല തക്കാളിപ്പഴം പോലിരിക്കുന്ന നാടക മൊയലാളി കാപ്പിലാന്‍ ചേട്ടന്‍ ഒരു മാതിരി പിച്ചക്കാരു്‌ ചവച്ചു തുപ്പ്യ പോലെം ആവും..
പിന്നെ ന്‍റെ കല്യാണീക്കുട്ടി, ഓള്ടെ കാര്യം ന്താവും? ന്‍റെ പടച്ചംബീരാനേ..
വോകേയ്, അപ്പ മ്മളൊരു കദ പറയാം.. ങ്ങള്‌ക്കിഷ്ടംണ്ടെങ്കില്‌ സെലെക്റ്റ് ചെയ്തോളീ...
ഷാപ്പന്നൂരിലേക്ക്‌ ഒരു പുതിയ കഥാപാത്രം ബസ്സെറങ്ങുന്നു.. പേരു്‌ 'പ്രായമ്മ' (യെന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍: കണക്കായിപ്പോയീ..).
പ്രായമ്മ ബസ്സെറങ്ങീന്നു കേട്ടതുമുതല്‍ ഒളിച്ചു നടക്കുവാണ്‌ കാപ്പില്‍മൂപ്പരു്‌. എന്താ സംഭവം ന്നു ആര്ക്കും ഒരു പിടീം ഇല്ല. മ്മടെ വിന്‍സിന്‌ ഇതൊക്കെ കണ്ട്‌ അടങ്ങി ഇരിക്കാന്‍ പറ്റുമോ? ലവന്‍ ഒരു വണ്‍ മാന്‍ ആര്‍മ്യായി അനേഷണച്ചുമതല സ്വയം എറ്റെടുത്തു.
ന്യുട്രലില്‍ പ്രായമ്മയെ കാപ്പില്സ്‌ പൊരേലുള്ളപ്പോ ത്തന്നെ അവ്ടെ എത്തിച്ചു കൊടുത്തു. ഹെന്തൊരു പരോപകാരി. (ഒരു കടലമുട്ടായി പോലും പ്രതീക്ഷിച്ചിട്ടല്ല.) മാത്രവുമല്ല, കഥയിലെ സ്റ്റെയ്ക്‌ഹോള്‍ഡേഴ്സ്‌ ആയ നീരു, പാമു, കല്ലു, അയമ്മുട്ടി, പിന്നെ പ്രാദേശിക പത്ര ലേഖകന്‍ കോവന്‍, വായിലു നോക്കി നടക്കണ അപ്പുക്കുട്ടന്‍, പ്രേമം കലക്കി കൃഷ്ണന്‍ എന്നിങ്ങനെ ഒരു ജനസാഗരത്തിനെ തന്നെ 'കല്ലൂ ഭവന്‍' ന്‍റെ മുന്നില്‍ അണിനിരത്തി.
പിന്നെ പ്രായമ്മയും കാപ്പില്‍സും തമ്മില്‍ കടുത്ത വാക്ശര വര്‍ഷമാണു നടന്നത്‌. ഇനി ബാക്കി ചുരുക്കി പറയാം.
ഒടുക്കം വന്നപ്പം ലാ പ്രായമ്മ ഒരു വയറ്റാട്ടി ആരുന്നു. തോട്ടക്കാട്ടുകരേന്ന്‌ ഒരു പെന്നിനു വയറ്റിലുണ്ടാക്കി അവളെം അടിച്ചോണ്ടുപോയ കാപ്പില്സ് പ്രായമ്മേടെ നാട്ടിലാ പൊങ്ങിയത്‌. അവടെ വച്ച്‌ അവളൊരു നീണ്ട മുടിയുള്ള ആണ്‍കുട്ടിക്കാണു ജന്‍മം നല്‍കിയത്‌. പ്രസവത്തോടെ ആ സ്ത്രീ മരിച്ചും പോയി. കാപ്പില്സ്‌ അവിടുന്നും കൊച്ചിനേം എടുത്തോണ്ട്‌ രായ്ക്കുരാമാനം സ്കൂട്ടായി. പാവം പ്രായമ്മക്കു വയറ്റാട്ടി ഫീസും കിട്ടീല, പെന്നിനെ മറവു ചെയ്യാനുള്ള കാശു സ്വന്തം മടിശ്ശീലേന്നിടേണ്ടിയും വന്നു. ചതിയല്ലേ, നിങ്ങളു പറ..അപ്പോഴാണു പ്രായമ്മ ജനക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന നീരുവിനെ കണ്ടത്‌. അവന്‍റെ ഊശാന്‍താടി കണ്ടപ്പോള്‍ പ്രായമ്മക്കെല്ലാം വ്യക്തമായി..
അതേ കുഞ്ഞ്‌. ഹെന്റീശ്വരാ..കാപ്പില്‍സ്‌ എന്താണ്ടുപോയ സ്ക്യുറലിനേപ്പോലെ നില്‍ക്കുവാണ്‌. നീരുവിന്‍റെ കണ്ണില്‍ പക ഇരച്ചു കയറുന്നു.. ലവന്‍ സെന്ട്രല്‍ ജയിലിലേക്കു ടിക്കെറ്റ്‌ ബുക്കുവാണെന്നു മനസ്സിലായപ്പോള്‍ മഹാമനസ്കനായ പാമുവിന്‍റെ മനസ്സലിഞ്ഞു. അവന്‍ സ്വന്തം തടിപോലും മറന്നു നിരനെ പിടിച്ചകറ്റി. പണ്ടു ഡോ. മാത്യൂ വെല്ലൂര്‍ എന്ന സിംഹത്തിന്‍റെ മടയില്‍ നിന്നും അല്പം സൈക്കോളൊജി പഠിച്ചതു മുഴുവന്‍ പാമു പുറത്തെടുത്തു.
അങ്ങനെ നീരുവിനെ അവന്‍ കൌണ്‍സലിങ്ങ്‌ നടത്തി വോക്കേയാക്കി. നീരുവും കാപ്പില്‍സും തമ്മില്‍ കെട്ടിപ്പിടുത്തം, ഉമ്മകൊടുക്കല്, ഇക്കിളികൂട്ടല്, കണ്ണീരൊഴുക്കല്‍ തുടങ്ങിയ കലാപരിപാടികള്‍ നടന്നു (കെളവന്‍റെ ഒരൊ നംബറേ.. കുഞ്ഞിനെ കിട്ടിയ ഉടനേ തോട്ടില്‍ കളഞ്ഞതാ..)ങ്ഹാ അങ്ങനെ പാമുവിന്‍റെം കല്ലുവിന്‍റെം റൂട്ടിലുണ്ടായിരുന്ന ഒരു വൈക്കോലുവണ്ടി മാറി റൂട്ട്‌ ക്ളിയറായിക്കിട്ടി.
സ്വന്തം സഹോദരനല്ലേ.. പാമുവിന്‍റെം കല്ലുവിന്‍റെം കല്യാണം ഗംബീരമാകാന്‍ നീരു ഓടി നടന്നു. അവന്‍റെ സഹോദര സ്നേഹം കണ്ടിട്ട്‌ പാമുവിനും കല്ലുവിനും കണ്ണു നെറഞ്ഞു. തങ്ങള്ക്കുണ്ടാവുന്ന ആദ്യത്തെ കണ്‍മണി ആണാണെങ്കിലും പെണ്ണാണെങ്കിലും അതിന്‍റെ മുടി നീട്ടിവളര്‍ത്തുമെന്ന്‌ അവരു ശപഥം ചെയ്തു.അങ്ങനെ എല്ലാം മംഗളം പാടി മനോരമയായി അവസാനിച്ചെന്നു പറഞ്ഞാല്‍ മതിയല്ലോ...
എങ്ങനുണ്ടു കഥ?
നാടകം നടക്കുംബോള്‍, സ്ത്രീ ജനങ്ങള്‍ക്കൊക്കെ ഓരൊ ടവ്വല്‍ ഫ്രീയായി കൊടുക്കാമെന്ന്‌ മ്മടെ ഗോഫന്‍ജി അറിയിക്കുന്നു.അവാര്‍ഡോ.. എനിക്കോ.. ഛെ ഛെ.. അതിലൊന്നും എനിക്കു വിശ്വാസമില്ല. ഞാനൊരു നിരവാര്‍ഡുവാദിയാണെന്നു നിങ്ങള്‍ക്കറിയില്ലേ.. പിന്നെ നിങ്ങള്‍ക്കു നിര്‍ബന്ധമാണേല്‍ തന്നാല്‍ ഞാന്‍ നിരസിക്കാം.. അതില്‍ കൂടുതല്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കരുത്‌, പ്ലീസ്‌..
മിന്നാമിനുങ്ങുകള്‍ //സജി.!! said...
ക്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്...മണിമുഴങ്ങി... കടന്നുവരൂ കടന്നു വരൂ എല്ലാ അണിയറപ്രവര്‍ത്തകരും സ്റ്റേജിന് എതിര്‍വശമുള്ള തട്ടുകടയില്‍ എത്തേണ്ടതാണ് കാപ്പിലാന്‍ മാഷിന്റെ പറ്റുബുക്ക് തീര്‍ത്താലെ ഇനി കടം തരൂ എന്ന് പറഞ്ഞിട്ടുണ്ട് അതുകൊണ്ട് എന്റെ മാഷെ വല്ലൊം മേടിച്ച് താ അല്ലെങ്കില്‍ ഒരു വൈറ്റ് റം എങ്കിലും തരൂ ഉള്ള കിക്കൊക്കെ പോയി.. എന്നാ പിന്നെപാമ്പാകുമ്പോള്‍ പാടാനുള്ള പാട്ടും കൂടി പിടിച്ചൊ..മധ്യപാനമാണടൊ മനസ്സിന്നൊരാനന്തം ഒരുതുള്ളിഉള്ളിചെന്നാ പിന്നെ സ്വര്‍ഗ്ഗലോകമാണടൊ..ദാ പിടിച്ചൊ ഇനി ആരെങ്കിലും ഇതൊനൊന്നു താളം പിടിച്ചെ
Saturday, March 1, 2008 9:27:00 AM PST
മഴത്തുള്ളി said...
ക്രിഷേ, ഞാന്‍ വിശാലന്‍ മാഷിനോട് നാടകത്തിലെ വേഷങ്ങളേപ്പറ്റി ചോദിക്കാന്‍ തുടങ്ങിയതാ, അപ്പോഴാ അയ്യൊ ഇപ്പോ വരാമെന്ന് പറഞ്ഞ് സ്റ്റേജിന്റെ പുറകിലേക്ക് പോയത്, എന്നാലും ഇത്ര അതിക്രമം കാണിക്കുമെന്ന് വിചാരിച്ചില്ല. കാപ്പിലാന്‍ മാഷേ, മിന്നാമിന്നി പറഞ്ഞതു പോലെ എന്തെങ്കിലും പോരട്ടെ, അല്ല ഒരു കാ‍പ്പി എങ്കിലും ;)

മിന്നാമിനുങ്ങുകള്‍ //സജി.!! said...
ആ പോരട്ടങ്ങനെ പോരട്ടെ തന്തോയം തന്തോയം

തന്തോയം ആ തന്തോയം തന്തോയ തന്തോയം..
ആ വീണുപോയ സവാള വഡ ആരെങ്കിലും എടുത്തിട്ടുണ്ടെങ്കില്‍ സ്റ്റേജിന്റെ മുന്‍പില്‍ ഹാജറാകേണ്ടതാണ്. എന്റെ കൃഷേട്ട അതല്ലെ പറഞ്ഞെ ഉള്ളതൊക്കെ പിമ്പിരിയായിപ്പോയി കാപ്പിലാല്‍ ഫുഡ് ഏറ്പ്പാടാക്കിയ കട്ടുകടയില്‍ നിന്ന് അന്തിയാന്ന് പറഞ്ഞ് തന്നത് മോരായിപ്പോയി അതല്ലെ ഇപ്പൊ അടുത്തത് തേടി നടക്കുന്നത് ആരെങ്കിലും ഒരു കുപ്പി പൊട്ടിക്കൂ
കൂയ്യ് കൂയ് അല്ലാതെ പിന്നെ അല്ലെത്തന്നെ ഞാന്‍ ഇവിടെ ഒരു നൂറ് പ്രവശ്യമെങ്കിലും തോറ്റിരിക്കുവാ...മിന്നാമിനുങ്ങിനെ അന്തിന്ന് പറഞ്ഞ് മോര്തന്നെ തോല്‍പ്പിച്ചൂ പലരും പലവട്ടം പക്ഷെ മിന്നാമിന്നി തോല്‍ക്കൂല്ലാ ഞാ‍ന്‍ കാപ്പിലാന്റെ കുപ്പിമാറ്റിയടിച്ചൂ ഹിഹി ജയ് ഹിന്ദ് സവാള വഡ.

കാപ്പിലാന്‍ said...
സുഹൃത്തുക്കളെ ..കലാ സ്നേഹികളെ..ഇതൊരു ഇടവേള.( ആ പ്രിയ പറഞ്ഞതുപോലെ ) സംഭവ ബഹുലമായ രംഗങ്ങളോട് കൂടി നിരനും കല്യാണിയും ഞാനും അരങ്ങത്തേക്ക് വരുന്നതായിരിക്കും.

അതുവരെ ആ ഷാപ്പില്‍ പോയി ഒന്നടിചെച്ചും വാ.കാശു കൊടുക്കാന്‍ മറക്കല്ലേ ..
പാമാര മുന്പ് പറഞ്ഞ കഥ ഒരു സീനാക്കി ഇട്ടുകൊടുക്ക് ..
ഞാന്‍ ലൊക്കേഷന്‍ നോക്കിവരാം.നമ്മടെ സില്മ പിടിക്കാന്‍ .ഞമ്മടെ പ്രിയക്ക് വേറെ രോലുകൊടുക്ക് ..കുഞ്ഞിന്റെ ആഗ്രഹമല്ലേ ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...
സഹൃദയരെ, നാടകം പൊളിഞ്ഞിരിക്കുന്നതിനാല്‍ ഗാനമേള ആരംഭിക്കുന്നതാണ്.

കുപ്പി പൊട്ടിക്കാന്‍ ടിട്രോയിട് വൈസ് പ്രസിഡന്റ്റിനെ ക്ഷണിക്കുന്നു.
അന്തിക്കടപ്പുറത്തോരോലപ്പുരയും കെട്ടി
ഷാപ്പും വെച്ച്കറങ്ങിനടക്കണതാരാണ് ആരാണ്???
ഞാനല്ല പാമുവും നീരുമല്ലമിന്നിയും ഗോപുവും വല്ലുമല്ല
കൃഷേമ്മാനെ തല്ലുകൊള്ളിക്കാന്‍കോപ്പൂസ്സ് പോണതാണേയ്...
ഹോയ്അടുത്തത് ക യില്‍ തുടാന്നു‌
Gopan (ഗോപന്‍) said...
പ്രിയ ഗാനമേളയെങ്കില്‍ അങ്ങിനെ..എനിക്ക് കവിത എന്താനെന്നെ അറിയില്ല.

എന്നാലും കാപ്പിലാനല്ലേ..പാംസ് അല്ലെ നീരു അല്ലെ എന്ന് കരുതി എഴുതുന്നു
കള്ളടിച്ചു ലക്ക് കെട്ട് പാമു
റോഡളന്ന നേരംവാളുവെച്ചു
കാനെ വീണു പാമു മണ്ണു തിന്ന നേരം.
കൊച്ചു കല്ലു പിച്ച വച്ചു പയ്യെ വന്ന നേരം,
നീരു വാണെന്ന് തോന്നി താങ്ങി പിടിക്കവേ
പാമു കേറി കല്ലുവിനോരുമ്മം കൊടുക്കവേ..
കണ്ടു വന്ന നീരു കോപത്താല്‍ ജ്വലിക്കവേ...
Saturday, March 1, 2008 10:22:00 AM PST
പ്രിയ ഉണ്ണികൃഷ്ണന്‍ said...
നാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ നാനാനാ....

അന്നു നിന്റെ കവിളിലിത്ര നീരു കണ്ടില്ല
അന്നു നിന്റെ കണ്ണുരണ്ടും തുറിച്ചിട്ടില്ല
കള്ളു മോന്താനറിയാത്ത വാളുവെയ്ക്കാനറിയാത്ത
തെക്കുവടക്കൊരു സര്‍വീസ്പോലൊരു
വായ്നോട്ടക്കാരാ
കണ്ടാല്‍ ലോലന്‍ റ്റൈപ്പില്‍
മുങ്ങിനടക്കണ പൂവാലന്മോനേ...മ????
konchals said...
എന്നോടു ചോദിക്കാതെ എന്നെ നായികാ സ്ഥാനത്തൂന്നു മാറ്റിയ സുഭാഷ്‌ ചന്ദ്ര, നിന്നെ ഞാന്‍ ചുമ്മാ വിടില്ലാ... ഞാന്‍ കാനാടി മഠത്തിക്കു വെച്ചു പിടിച്ചൊണ്ടു ഇരിക്കാ,,,,, ഒരു ആറേകാല്‍ റുപ്പീസ്‌ ത്രിപ്രയാര്‍ക്കും ഉഴിഞ്ഞു വെചിട്ടുണ്ടു....ഇനി പറ. എന്താ തീരുമാനം???
Saturday, March 1, 2008 11:07:00 AM PST
കൃഷ്‌ krish said...
ആഹാ.. കൊഞ്ചല്‍സ് കല്യാണി എത്തിയോ.

മാന്യമഹാജനങ്ങളേ.. നമ്മുടെ നായിക കല്യാണി മേക്കപ്പ് മുറിയിലെത്തിയിട്ടുണ്ട്.
ഉടന്‍ തന്നെ അടുത്ത രംഗം തുടങ്ങുന്നതാണ്.
സ്റ്റേജിന്റെ പുറകില്‍ നില്‍ക്കുന്ന് വായ് നോക്കികള്‍.. ക്ഷമി, മാന്യന്മാര്‍ ദയവായി ഓല പൊക്കി ഗ്രീന്‍ റൂമിലേക്ക് നോക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു.
കല്യാണി, സ്ക്രിപ്ക് ആ കോപ്പിലാനും കൂട്ടരുടെയും കയ്യിലാ.. ലവന്മാര്‍ അത് കളഞ്ഞുവോ അതോ കള്ള് ഷാപ്പില്‍ കൊടുത്ത് കള്ളടിച്ചുവോ എന്തോ..ഡയലോഗൊക്കെ ഓര്‍മ്മയില്ലേ.. ആ ഗോപന്റെടുത്ത് ചോദിക്ക്യാ.(പഞ്ചാര മനുവിനുവേണ്ടി ‘ചെസ്റ്റ്ഫിറ്റിംഗ് ‘ വാങ്ങിക്കാന്‍ പോയത് വെറുതെയാവരുത്. ലവനെ വേറെ റോള്‍ കൊടുക്കാം)


നാടകം തുടരും ..അത്യാവശ്യക്കാര്‍ അവിടെ പോയി വായിക്കുക

ഇടവേള


മസാലദോശ.

അടുക്കളയില്‍
അടുപ്പില്‍
ഉരുകുന്ന ചൂടില്‍
മൊരിയുന്ന മോളെ
ശൂ ..ശൂ ..പറഞ്ഞ് ആളിനെ
ഓടിക്കല്ലേ നീ
പേടിപ്പിക്കല്ലേ .

ഇളം ചൂടുതട്ടി നിന്‍റെ ചുവന്ന
കവിളില്‍ കാണും കല
കാണുവാന്‍ എന്ത് രസം
കരുമുരെ കരുമുരെ കടിച്ചു
തിന്നും ഞാന്‍ ഇന്ന്
കടിച്ച് തിന്നും ഞാന്‍ .

നിന്‍റെ വയറില്‍ നിറയുന്നത്‌
ഏതു രസം
നിന്‍റെ മനസ്സില്‍ വിടരുന്നത്‌
ഏതു ഭാവം
നിന്‍റെ ചുണ്ടില്‍ വിടരുന്നത്‌
ഏതു രാഗം
ഈ രാഗ ,താള ലയങ്ങള്‍ എല്ലാം
എനിക്കിന്ന് സ്വന്തം
ഹാ.മനോഹരി ,അമൃത വര്‍ഷിണി
മൃദുഹാസിനി ,
നീ ഇന്നെന്‍ സ്വന്തം .


Monday, March 24, 2008

രോഗം

രോഗം ബാധിച്ച ശരീരവുമായി
ഏന്തി വലിഞ്ഞു നടക്കുന്ന രോഗി
തൊലിപ്പുറത്തെ പൊട്ടി
ഒലിക്കുന്ന വ്രണവുമായി
വഴിയരികില്‍

ചില രോഗങ്ങള്‍ ശ്വാസം
മുട്ടിക്കുന്ന നിമോണിയ പോലെ
മനസിനെ വീര്‍പ്പു മുട്ടിക്കുന്നു

ചില രോഗങ്ങള്‍
രക്തത്തില്‍ അലിഞ്ഞു
ശരീരം മുഴുവന്‍ വ്യാപിക്കുന്നു .

ചില വിഷങ്ങള്‍,
ശരീരത്തില്‍ കയറി
രക്തത്തില്‍ അലിഞ്ഞു തടിയെ
വല്ലാതെ നശിപ്പിക്കുന്നു

ചിലര്‍
രോഗ വാഹകരായി മാറുന്നു .
ദിനം പ്രതി തലച്ചോറില്‍ ,
ശരീരത്തില്‍ വളര്‍ന്നു വരുന്ന
ദുഷിച്ച ചിന്തകള്‍
വിഷം ഇറക്കുന്നു .
പതിയെ പതിയെ നശിപ്പിക്കുന്നു

ചില അണുക്കള്‍ കേള്‍ക്കുമ്പോള്‍
കാണുമ്പോള്‍ വല്ലാതെ ചൊറിയുന്നു ,
ചൊറിയുന്നിടംവീണ്ടും
തിണര്‍ക്കുന്നു
വ്രണം ആകുന്നു .

തിരിഞ്ഞു നോട്ടം -1

ബ്ലോഗ്ഗില്‍ കൂടി ഞങ്ങള്‍ അവതരിപ്പിച്ച ആരട വീര പോരിനു വാടാ എന്ന നാടകത്തിന്റെ ചില ആദ്യ ഭാഗങ്ങള്‍ .ഇതു പാരാവാരം പോലെ കിടക്കുന്നതുകൊണ്ട് വായനക്കാര്‍ മുഴുവനും വായിച്ചില്ല എന്ന അഭിപ്രായം കണ്ടു .അതുകൊണ്ട് ഇതു രണ്ടോ മൂന്നോ ഭാഗങ്ങള്‍ ആയി നാടകം മാത്രം വീണ്ടും പോസ്റ്റുന്നു. അമ്പല പറമ്പിന്റെ ശരിയായ ആ ഫീലിങ്ങ്സ്‌ വരണമെങ്കില്‍ ആദ്യം മുതല്‍ ഉള്ള കമെന്റ്സുകള്‍ വായിക്കണം .
ഇതില്‍ നിരക്ഷരന്‍ ,പാമരന്‍,കൊന്ച്ചല്സു ,അവസാന ഭാഗങ്ങളില്‍ ഗോപന്‍ എന്നിവര്‍ അവരുടെ കഴിവുകള്‍ പൂര്‍ണ്ണമായും വിനിയോഗിച്ചു. സമയാ സമയങ്ങളിലെ കാണികളുടെ ,അഭിപ്രായങ്ങളും ,നാടകത്തിന്റെ കൊഴുപ്പ്‌ കൂട്ടി.
എല്ലാവരോടും ഞങ്ങളുടെ നന്ദി ,വീണ്ടും അറിയിച്ചുകൊള്ളുന്നു ..


കാപ്പിലാന്‍ said...
കലാ സ്നേഹികളെ .....ഞാന്‍ പറഞ്ഞതുപോലെ കൂത്താട്ടുകുളം മീനാക്ഷിയുടെ അനിയത്തി ..കല്യാണി എത്തി ചേര്‍ന്നിട്ടുണ്ട് ...അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നു.കഥയെകുറിച്ച് ഒരു വാക്ക്.ഷാപ്പ്‌ കണ്ട്രക്ടര്‍ കാപ്പിലാന്റെ മകള്‍ കല്യാണി കൊതുമ്പു വള്ളക്കാരനായ നിരക്ഷരനുമായി കടുത്ത പ്രേമം ..അവരുടെ ജീവിതത്തിലൂടെ ജീവിത ഗന്തിയായ ഒരു നല്ല കഥ ... ..ഇതുവരെ ഇവിടെ നടന്നത് പരിശീലനങ്ങള്‍ മാത്രംമാണ്.. നാടകം ആരംഭിക്കുന്നു.

രംഗത്ത് ഒരു കള്ള് ഷാപ്പ്‌ അതിന്റെ അരികിലൂടെ കുളു ..കുളു ( ബാക്ക് ഗ്രൌണ്ട് മ്യൂസിക് )എന്നൊഴുകുന്ന ഒരു പുഴ .പുഴയുടെ മറുഭാഗത്ത് പ്രേമ രംഗങ്ങളില്‍ പങ്കെടുക്കുന്ന കമിതാക്കള്‍.ഷാപ്പില്‍ കാപ്പിലാനും പാമരനും മറ്റു ചില ആളുകളും .(കാപ്പിലാന്‍ പാമാരന്റെ മേശപുറത്ത് കള്ളുകൊണ്ട് വെച്ചിട്ട് സന്തോഷത്തോടെ ).എടോ- പാമാരാ.എന്‍റെ മകള്‍ വന്നടോ.
പാമരന്‍-ഓഹോ..എപ്പോ.കാപ്പിലാന്‍ - രാവിലത്തെ കടത്തു വള്ളത്തില്‍ അവള്‍ വന്നു.എടോ.( കരയുന്നു )തനിക്കറിയാമോ എന്ന് എനിക്കറിയില്ല ..ഞാന്‍ അവളെ എങ്ങനെയാണ് വളര്‍ത്തിയതെന്നു..കണ്ണില്‍ ചുണ്ണാമ്പു തേച്ച് അവളുടെ കാല്സ് വളരുന്നുണ്ടോ ..കയിസ് വളരുന്നുണ്ടോ ..എന്ന് നോക്കി നോക്കിയാണ് ഞാന്‍ വളര്‍ത്തിയത്‌.വന്നിട്ട് എന്നോടൊരു ചോദ്യം ..

പാമരന്‍ - എന്താണ് അവള്‍ ചോദിച്ചത്.
കാപ്പിലാന്‍ -സോരിയാസിസിനുള്ള കഷായം കിട്ടുമോന്ന്,എന്‍റെ ചന്ക് പട പട എന്നിടിക്കുന്നടോ പാമാര..പാമരന്‍-താന്‍ വിഷമിക്കാതെ.താന്‍ കരഞ്ഞാല്‍ ഞാനും കരയും ( കരയുന്നു ).എടോ കാപ്പിലെ മൂപ്പിലെ തന്നെ എനിക്കെത്ര വര്‍ഷ മായി അറിയാമടോ...തന്‍റെ കണ്ണൊന്നു ചോവന്നാല്‍ എനിക്കറിയാം.
കാപ്പിലാന്‍ - സഹിക്കാന്‍ പറ്റ നില്ലടോ ....സഹിക്കാന്‍ ...ഇപ്പോള്‍ രംഗത്തേക്ക് ആരോ കടന്നു വരുന്നു .........
നിരക്ഷരന്‍ said...
മൈക്ക് ടെസ്റ്റിങ്ങ്...1,2,3...1,2,3അറിയിപ്പ്....ഈ സമിതിയുടെ ഉടമസ്തനായ കാപ്പിലാനടക്കം എല്ലാ പ്രേക്ഷകരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. ഇത് ലോക ചരിത്രത്തില്‍ ആദ്യമായി, അല്ലെങ്കില്‍ ബൂലോകചരിത്രത്തില്‍ ആദ്യമായി നടക്കുന്ന ഒരു നാടകമാണ്. ഇതിലെ നടീനടന്മാരും, സംവിധായകനും, രചയിതാവും, രംഗസംവിധായകനും ഒക്കെ ലോകത്തിന്റെ പലപല കോണുകളില്‍ ഇരുന്ന് പരസ്പരം ഒന്ന് കാണുകപോലും ചെയ്യുകയോ, ഒരു റിഹേസ്‌സല്‍ പോലും നടത്താതെയോ ആണ് ഈ നാ‍ടകം അവതരിപ്പിക്കുന്നത്. അതിനിടയില്‍ നടന്റെ കൊച്ചിന് സുഖമില്ലാതാകുകയോ, നടിയുടെ കെട്ടിയോന്‍ കള്ളുകുടിച്ച് വന്ന് അവളെ തല്ലി പഞ്ചറാക്കുകയോ ചെയ്താല്‍ നാടകം ഇഴഞ്ഞ് നീങ്ങിയെന്ന് വരും.തുണി പൊങ്ങുന്നതു വരെ നിറുത്താതെ കൂകാനോ, ഇവിടെ കിടന്ന് ഉറങ്ങാനോ ഉള്ള സ്വാതന്ത്രം എല്ലാവര്‍ക്കുമുണ്ട്. കള്ള് കുടിയന്മാര്‍ക്ക് നാടക സമിതി മുതലാളി കാപ്പിലാന്റെ തൊട്ടടുത്തുള്ള ഷാപ്പില്‍ പോയി ഒരോന്ന് അടിച്ച് വരാനുള്ള സൌകര്യവും എര്‍പ്പാട് ചെയ്തിട്ടുണ്ട്.അടുത്ത രംഗം തുടങ്ങുന്നവരെ എല്ലാവരും അക്ഷമരായി കാത്തിരിക്കുക, അല്ലെങ്കില്‍ കിടന്നുറങ്ങുക.
പാമരന്‍ said...
രംഗം രണ്ട്: സീന്‍: ആറ്റിറംബിലെ വാക മരച്ചുവട്‌.. വാക ഷാറൂഖ്ഖാന്‍റെ പുരികം പോലെ വളഞ്ഞ്‌ പുളഞ്ഞ്‌ ആറ്റിലേക്ക് നീണ്ടുനില്‍ക്കുന്നു.. വാകയില്‍ പൂക്കളില്ല.. പക്ഷെ അതിന്‍റെ ചോട്ടില്‍ ഒരു വസന്തത്തിനെ മുഴുവനായി സ്വന്തം മേത്ത് ഹോസ്റ്റ്‌ ചെയ്തുകൊണ്ട് ചിന്താവശിഷ്ടയായ സംഗീതയേപ്പോലേ നിരക്ഷരനായ വിജയന്‍ മാഷേയും കിനാക്കണ്ട് നില്ക്കുകയാണ്‌ കല്യാണി. അവളുടെ ഒരു കാല്‍ രവിവര്‍മ വരച്ച ശാകുന്തളയുടേതുപോലെ മടക്കി വാകയില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നു. കണ്ണുകള്‍ തിലാപ്പിയയെപ്പോലെ മാനത്തൂടെ പോകുന്ന ഒരു കമേര്‍സ്യല്‍ ജെറ്റിന്‍മേല്‍ ഫോകസ്‌ ചെയ്തിരിക്കുന്നു. ഒരു കൈ മടക്കി നെഞ്ചത്തു വെച്ചിരിക്കുന്നു, മറ്റേ കൈകൊണ്ട്‌ തന്‍റെ കഴുത്തിലെ കറുത്ത ചരടില്‍ തിരുപ്പിടിച്ചു കൊണ്ടിരിക്കുകയാണ്‌..പശ്ചാത്തലത്തില്‍ ഒരു ഓടക്കുഴലിന്‍റെ ശബ്ദം മാത്രം...സ്റ്റേജിന്‍റെ ഇടത്തേ വശത്തുനിന്നും പാമരന്‍ ആടിയാടി കടന്നു വരുന്നു. ബനിയനും മടക്കികുത്തിയ ലുങ്കിയും ആണു വേഷം. പുള്ളിയുള്ള നീളന്‍ അണ്ടര്‍വെയറിന്‍റെ അറ്റം മടക്കികുത്തിയ ലുങ്കിയുടെ ബോര്‍ഡര്‍ വരക്കുന്നു. കക്ഷത്തില്‍ പാതിയൊഴിഞ്ഞ, (അല്ലേല്‍ ഫോര്‍ പോസിറ്റീവ്‌ മൈന്‍റെഡ് പീപ്പിള്‍സ്‌ പാതി നിറഞ്ഞ) കള്ളും കുപ്പി..അടുത്തെത്തുംബോള്‍ മാത്രമാണ്‌ പാമരന്‍ ലവളെ കാണുന്നത്.. അവന്‍റെ ചുണ്ടില്‍ ഒരു പച്ച ശൃംഗാരച്ചിരി വിടരുന്നു.. പക്ഷേ 'കിനാവിന്‍റെ വരംബത്തു കൂടെ' മന്ദം മന്ദം ഓടിപ്പാഞ്ഞുകൊണ്ടിരിക്കുന്ന ലവള്‍ ലവനെ ശ്രദ്ധിക്കുന്നേ ഇല്ല..പാമരന്‍ അവളു ഫോക്കസ്‌ ചെയ്തിരിക്കുന്നതെവിടെക്കാണെന്നു നോക്കുന്നു.. അവന്‍റെ കന്നില്‍ പെടുന്നത്‌ അടുത്തുള്ള തെങ്ങിലെ തുളുംബുന്ന മാട്ടമാണ്‌.. അവന്‍ അവളുടെ ദൃഷ്ടി ബ്ലോക്കു ചെയ്യാന്‍ കയ്യ്‌കൊണ്ട് മുഖത്തിനു കുറുകെ വീശി നൊക്കുന്നു.. എവിടെ നോക്കാന്‍.. നിരക്ഷരന്‍റെ മരമോന്തയിലെ കുഴികളുടെ കണക്കെടുക്കുകയാണല്ലോ നായിക..

പാമരന്‍: കല്യാണീ.. എന്‍റെ കല്ലൂ....ങേഹേ.. മൈന്‍ഡു ചെയ്യുന്നില്ല..പാമരന്‍ ആ വാകക്കു ചുറ്റും തോള്‍ 30 ഡിഗ്രി ചെരിച്ചു പിടിച്ച്കൊണ്ട്, പതുക്കെ, പട്ടി അപ്പിയിടാന്‍ സ്ഥലം നോക്കുന്നപോലെ നടക്കുന്നു, ഒരു കള്ളച്ചിരിയോടെ 'മെല്ലെയൊന്നു പാടി ലവളെ ഉണര്‍ത്താ'നുള്ള ശ്രമമാണ്‌..[എവിടെ കാപ്പിലാനേ പാട്ടിട്ടു കൊടുക്കൂ..]ആറ്റിറംബില്‌ വാകേന്‍റെ ചോട്ടില്‌...ബാക്കി നിരക്ഷരനും കൊഞ്ചല്‍സിനും..
കാപ്പിലാന്‍ said...
ആറ്റിറംബില്‌ വാകേന്‍റെ ചോട്ടില്‌പൂത്തു നിക്കണ്‌
കല്യാണീഅന്തിമോന്തീട്ട്‌ ചാരത്ത്
ചെല്ലുംബംതെളതെളക്കണ്‌ കല്യാണീചന്തമുള്ളൊരു
മാറത്ത് നൂളണ്അന്തിച്ചോപ്പുള്ളൊരു
സൂരിയന്‌ചന്തിവെട്ടിച്ച്‌
ഓള്‌ നടക്കുംബംചങ്കത്ത്‌ കൊള്ളണ്‌ തംബിരാനേ
നിരക്ഷരന്‍ said...
പാട്ട് കഴിയുന്നതോടെ രംഗം ഇരുളുന്നു.(ഗോപന്‍ ജീ ചുമ്മാ നിക്കാതെ ലൈറ്റ് പതുക്കെ പതുക്കെ ഡിമ്മാക്ക്.)-൩


കല്യാണിയും, നിരക്ഷരനും കൈയുയര്‍ത്തി യാത്ര പറഞ്ഞ് പിരിയുന്നു. നിരക്ഷരന്‍ തന്റെ കൊതുമ്പു വള്ളത്തില്‍ കയറി പോകുന്നത് നിര്‍നിമേഷയായി നോക്കി നില്‍ക്കുന്ന കല്യാണി.തിരിഞ്ഞ് നടക്കാന്‍ തുടങ്ങുന്ന കല്യാണിയുടെ മുന്നിലേക്കതാ, തെങ്ങിന്റെ മുകളിലെ മാട്ടം നോക്കി നടന്നിരുന്ന പാമരന്‍ പ്രത്യക്ഷപ്പെടുന്നു.(സ്പോട്ട് ലൈറ്റ് പല കളറില്‍ കല്യാണിയുടെ മുഖത്ത് പതിക്കുന്നു. അവളുടെ ഭാവാഭിനയം ജനം കാണാതിരിക്കാന്‍ അതാണ് നല്ലത്. ഗോപന്‍ ജീ, ആ കളറ് ലൈറ്റ് ഒന്ന് അടിച്ച് കൊട്.)

പാമരന്‍ - കല്യാണീ. നീയെന്താ ഒറ്റയ്ക്കിവിടെ ?
കല്യാണി - ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല. എന്റെ കൂടെ നിരേട്ടനും ഉണ്ടായിരുന്നു.ഇപ്പോ കൊതുമ്പു വള്ളത്തില്‍ അങ്ങ് പോയതേയുള്ളൂ.
പാ - നീയെന്തിനാ ആ മരമോന്തന്‍ നിരച്ചരന്റെ കൂടെ വകമരച്ചോട്ടില്‍ കിടന്ന് കറങ്ങുന്നത്. അതും ഈ മൂവന്തി നേരത്ത്. നിന്റപ്പന്‍ കാപ്പിലാന്‍ ഇതൊക്കെ അറിയുന്നുണ്ടോ ?

ക - നിരേട്ടന്‍ എന്റെ ജീവനാ. അപ്പന്‍ സമ്മതിച്ചാലും ഇല്ലെങ്കിലും ഞാന്‍ നിരേട്ടനേയേ കെട്ടൂ.
പാ - അവന്‍ ഒരു അക്ഷരാഭ്യാസമില്ലാത്തവനാണെന്ന് നിനക്കറിഞ്ഞൂടെ ?
ക - അക്ഷരമറിയില്ലെങ്കിലും നിരേട്ടന്റെ മനസ്സ് സമ്പൂ‍ര്‍ണ്ണ സാക്ഷരത്ത്വമുള്ളതാ..
പാ - അവന്‍ ഒരു കള്ളുകുടിയനാണെന്ന് നിനക്കറിയില്ലേ ?
ക - അതിനെന്താ ? എന്റപ്പനും കള്ള് കുടിക്കുമല്ലോ. സ്വന്തമായിട്ട് ബൂലോക ഷാപ്പുമുണ്ട് .പാമരേട്ടനും കള്ള് കുടിക്കുമല്ലോ ? പിന്നെന്താ ?
പാ - (വേച്ച് പോകുന്നു)എന്നെപ്പോലെയാണോ അവന്‍? എനിക്ക് കുറച്ചെങ്കിലും ഗ്ലാമറില്ലേ ? അവന്റെ വസൂരിക്കല വീണ മരമോന്തയും, പെണ്ണുങ്ങളെപ്പോലെ തോളറ്റം നീണ്ട മുടിയും നീ കണ്ടിട്ടില്ലെന്നാണോ കല്ലൂ..
ക - നിരേട്ടന്റെ ആ മുടി കണ്ടിട്ടാണ് ഞാന്‍ മയങ്ങിപ്പോയത് പാമരേട്ടാ.
പാ - (ആത്മഗതം)നാളെ മുതല്‍ മുടി വളര്‍ത്തി തുടങ്ങണം. വ്യത്യസ്തനാം ബാര്‍ബര്‍ ബാലനോട് പോകാന്‍ പറ.
ക - പാമരേട്ടന്‍ എന്നെ കല്ലൂന്നൊന്നും വിളിച്ച് ശ്രംഗരിക്കുകയൊന്നും വേണ്ട. അങ്ങനെ വിളിക്കാനുള്ള അവകാശം എന്റെ നിരേട്ടനുമാത്രമേ ഉള്ളൂ.
പാ - അപ്പോ മുടി വളര്‍ത്തിയാല്‍ നീ എന്നെയും പ്രേമിക്കുമോ കല്ലൂ.ക - (ലജ്ജാവതിയായി താഴേക്ക് നോക്കി നഖം കടിച്ചു കൊണ്ട്) ഒന്ന് പോ പാമരേട്ടാ കളിയാക്കാതെ.(ഈ സമയം ഗോപന്‍ ജി കളറ് ലൈറ്റ് സ്റ്റേജിന്റെ പുറകിലേക്ക് അടിക്കണം കേട്ടോ)കല്യാണിയുമായുള്ള വര്‍ത്തമാനം കഴിഞ്ഞപ്പോള്‍ വാകമരച്ചോട്ടില്‍ മറന്നുവെച്ച അന്തിക്കള്ളിന്റെ കുടം എടുക്കാന്‍ മടങ്ങി വന്ന നിരക്ഷരന്‍ ഈ രംഗം ദൂരെ നിന്ന് കാണുന്നു.(ഗൂപന്‍ ജി..ലൈറ്റ് നിരക്ഷരന്റെ മുഖത്തേക്ക് അടിക്ക്. പശ്ചാത്തല സംഗീതം മുറുകുന്നു)

നിരക്ഷരനെ കണ്ട പാമരന്‍ മെല്ലെ സ്റ്റേജില്‍ നിന്ന് വലിയുന്നു.സ്റ്റേജിലേക്ക് കയറി വന്ന നിരക്ഷരനും, കല്യാണിയും മുഖത്തോട് മുഖം നോക്കി നില്‍ക്കുന്നു. നിരക്ഷരന്റെ മുഖത്ത് കോപം. കല്യാണി ആകെ പകച്ച് നില്‍ക്കുകയാണ്. കളറ് ലൈറ്റ് രണ്ട് പേരുടേയും മുഖത്ത് വീഴുന്നു.പശ്ചാത്തലസംഗീതം ശരിക്ക് മുറുകുന്നു. ലൈറ്റ് ഡിമ്മാകുന്നു. കര്‍ട്ടന്‍ വീഴുന്നു.കാപ്പിലാനേ കര്‍ട്ടന്‍ ഇട്. തുണി താഴ്ത്താന്‍. തന്റെ ഉടുതുണിയല്ല മാഷേ..കര്‍ട്ടന്‍..കര്‍ട്ടന്‍....കര്‍ട്ടന്‍ വീഴുന്നു.------------------കര്‍ട്ടന്‍ വീണതിനുശേഷവും സ്റ്റേജില്‍ നിന്ന് ചെപ്പക്കുറ്റിക്ക് പൊട്ടിക്കുന്ന ശബ്ദവും, ‘എന്റമ്മേ‘ എന്ന കല്യാണിയുടെ കരച്ചിലും.
പ്രിയ ഉണ്ണികൃഷ്ണന്‍ said...
ആരടാ സ്ക്രിപ്റ്റെഴുതാതെ നാടകം കളിക്കുന്നെ???ചുമ്മാ നമ്പരിറക്കിക്കളിക്കാതെടേയ്അപ്പോ നിക്കണോ അതോ????

പാമരന്‍ said...
രംഗം നാല്‌.

സീന്‍: പാമരന്‍റെ മാടം.. ബ്രിടീഷുകാര്‍ ഇന്ത്യ വിഭജിച്ചതുപോലെ രണ്ടായി നെടുകെ പൊട്ടിയ ഒരു കണ്ണാടിയില്‍ തന്‍റെ വദനാംബുജത്തില്‍ വിടര്‍ന്നു വന്ന കളകള്‍ നുള്ളുകയാണ്‌ പാമരന്‍."കാത്തുവച്ചോരു കസ്തൂരി മാംബഴം കാക്ക കൊത്തീപ്പോയീ" എന്ന മട്ടില്‍ ഒരു മൂളിപ്പാട്ട്‌ ടേപ്പിന്‍റെ ഓല വലിയുന്ന പോലെ കേള്‍ക്കാം.. പാമരന്‍ സീതിഹാജി വെടിപ്പാക്കിയ നിലംബൂര്‍ കാടുപോലെ പകുതി കഷ്ണ്ടിയായ തന്‍റെ തലയില്‍ പതുക്കെ തലോടുന്നു.. ഒരു നെടുവീര്‍പ്പിടുന്നു.. പതിയെ ആ കരിംകൂവളകണ്ണിനകള്‍ എന്തിനു നേര്ക്കാണു തിരിയുന്നതു? അതാ, മറ്റൊന്നുമല്ല, അലമാരിയില്‍ ഇരിക്കുന്നു, സന്തോഷ് ഹെയര്‍ ടോണ്‍.. പാമരന്‍റെ മുഹം 'ചന്ദ്രന്‍ ചേട്ടനേപ്പോലെ തിളങ്ങുന്നു.. ആ മിഴിഗോളങ്ങള്‍ രണ്ടും ഗള്‍ഫുകാരനെ കണ്ട എല്‍.ഐ.സീ. ഏജെന്‍റിന്‍റെപ്പോലെ പുറത്തേക്കു തള്ളി വരുന്നു..തലയില്‍ ഹെയര്‍ ടോണ്‍ അപ്ലൈ ചെയ്യുന്ന പാമരന്‍.. പുറത്തു നിന്നു ഒരു 'നോക് നോക്' ശബ്ദം.
പാമരന്‍: ഹാരാദ്‌?കയറിവരുന്ന കാപ്പിലാന്‍. തലയില്‍ പെയിന്‍റ്റ് പാത്രം കമഴ്തിയപോലെയിരികുന്ന പാമരനെ കണ്ട്‌ അന്തം വിട്ട്‌..
കാപ്പിലാന്‍: പാമൂ, ഫാവി മരുമകനേ, നിന്നോടാരാ ഈ ചതി ചെയ്തത്‌?
പാമരന്‍ ഇളിഭ്യനായി: ഹി ഹി, ഞാനൊന്നു മുടി വളത്താന്‍ നോക്കുവാ.. കല്ലുവിനു നീണ്ട മുടിയാണിഷ്ടം ന്നു.. അവളാ നിരക്ഷരനെ പ്രേമിക്കാന്‍ കാരണം അവന്‍റെ മുടിയാണത്രേ..
കാപ്പിലാന്‍: മുടിയാനായിട്ട്‌.. എട പൊന്നു മോനേ പാമൂ.. അതിനു നീ ഹെയര്‍ ടോണ്‍ തേച്ചിട്ടൊന്നും ഒരു കാര്യോമില്ല. ലവനു ഇത്രേം മുടി വളരാന്‍ എന്താ കാരണം ന്നാ?പാമരന്‍ ചെവി ചെത്തി കൂര്‍പ്പിക്കുന്നു: ന്താ?കാപ്പിലാന്‍: ലവന്‍റെ തലക്കകത്തു നല്ല ഫലഭൂയിഷ്ഠമായ മണ്ണാ.. അതോണ്ടല്ലേ ഇങ്ങനെ തഴച്ചു വളരുന്നത്‌.. ലതു കണ്ടിട്ടു നീ മുക്കിയിട്ടെന്തു കാര്യം? വെറുതെ മുക്കി മുക്കി ആസനം പുഞ്ചക്കണ്ടമാക്കണ്ട..പാമരന്‍ വിഷണ്ണനാവുന്നു.. അവന്‍റെ ദൈന്യത കണ്ട് കാപ്പിലാന്‍ തോളത്തു പിടിക്കുന്നു..
കാപ്പിലാന്‍: മോനേ പാമൂ.. നീയീ ഷാപ്പീന്നു കുടിക്കുന്ന കള്ളാണെന്‍റെ ചോറ്. കള്ളാണേ സത്യം, കല്യാണി എന്‍റെ മോളാണെങ്കില്‍.. ങ്ഹും എങ്കി.
പാമരന്‍: എന്താ കാപ്പില്‍ ചേട്ടാ ഒരു തംശം?
കാപ്പില്‍: എങ്കില്‍ ഞാനവളെ നിനക്കു തന്നെ തരും. പാമരന്‍റെ വദനാംബുജം ഫ്ലഡ്‌ ലൈറ്റ് പോലെ തെളിയുന്നു..
കാപ്പില്‍: പക്ഷേന്കി ...പാമരന്‍റെ മുഖത്ത്‌ ചോദ്യച്ചിഹ്നം..
കാപ്പില്‍: പക്ഷേ അവളെ വളക്കുന്ന കാര്യം നീ തന്നെ ഏല്‍ക്കണം.പാമരന്‍റെ മോന്ത ബലൂണില്‍ നിന്നു കാറ്റഴിച്ചു വിട്ട പോലെ..
പാമരന്‍: അവളെ ഒന്നു വളക്കാന്‍ എന്താണൊരു വഴി?
കാപ്പില്: ലവള്‍ക്കൊരു വീക്‌നെസ്സുണ്ട്‌.
പാമരന്‍: (ആവേശഭരിതനായി..) എന്താ? എന്താ?
കാപ്പില്‍: കോഴിക്കോടന്‍ അലുവ. ആ നിരക്ഷരന്‍ ഇടക്കിടെ മുങ്ങുന്നതെങ്ങോട്ടാന്ന നിന്‍റെ വിചാരം?
പാമരന്‍: കൊയിക്കോട്ടേക്കാ?കാപ്പില്‍: പിന്നല്ലാതെ. ശ്‌ ശ്‌ ഇതു ഞാന്‍ പറഞ്ഞതാണെന്നൊന്നും അവളറിയല്ലേ..അട്ടത്തേക്കു നോക്കി നനഞ്ഞ കോഴിയേപ്പോലെ ചിന്താ മഗ്നനായിരിക്കുന്ന പാമരന്‍.. പശ്ചാത്തലത്തില്‍ ഒരു കോഴിക്കോടന്‍ ഗാനത്തിന്‍റെ ശീലുകള്‍"പതിനാലാം രാവുദിച്ചത്.. കല്ലായി കടവത്തോ.."മിഠായിത്തെരുവിലെ തെരുവു കച്ചവടക്കാരുടെ കലപിലകള്‍..പണി ഏറ്റെന്നു കണ്ടപ്പോള്‍ പാമരനെ ചിന്തകളില്‍ മേയാന്‍ വിട്ട്‌ കാപ്പിലാന്‍ സ്കൂട്ടാവുന്നു.."കല്ലായിക്കടവത്തോ" മുറുകുന്നു...[ഗോപന്‍ജീ.. ആ കര്‍ട്ടനിടോ....]
നിരക്ഷരന്‍ said...
തുണി പൊങ്ങുന്നു. കര്‍ട്ടന്‍ കര്‍ട്ടന്‍....രംഗം 4. - കായല്‍ത്തീരം-------മദ്യപിച്ച് ലക്ക് കെട്ട് കാ‍യല്‍ത്തീരത്ത്, ഉടുമുണ്ട് തലയില്‍ കെട്ടി നില്‍ക്കുന്ന നിരക്ഷരന്‍. കാലിയായ കുപ്പികളും, മാട്ടവും, കൊതുമ്പു വള്ളത്തിന്റെ തുഴയുമെല്ലാം അവിടവിടെ ചിതറിക്കിടക്കുന്നു.നിരക്ഷരനതാ ഒരു പാട്ടും പാടുന്നുണ്ട്.എന്നിട്ടും നീയെന്നെ ചതിച്ചില്ലേടീ,കല്യാണീ നീയെന്നെ ചതിച്ചില്ലേടീ,നീയാ പാമരനോട് കൊഞ്ചീലേടീ,എന്നെ നീ തള്ളി പറഞ്ഞില്ലേടീ...പാട്ട് കേട്ടുകൊണ്ട് കല്യാണി സ്റ്റേജിലേക്ക്.. ച്ഛേ ...കായല്‍ത്തീരത്തേക്ക് കടന്നുവര്രുന്നു.


കല്യാണി - നിരേട്ടാ, ഞാനങ്ങയെ ചതിച്ചിട്ടില്ലാ..
നിരക്ഷരന്‍ - പിന്നെ നീ ആ കപി, സോറി കവി പാമരനോട് കൊഞ്ചിക്കുഴഞ്ഞതോ ? ഞാന്‍ നേരിട്ട് കണ്ടതല്ലേ ?
ക - ഞാന്‍ നിരേട്ടനെപ്പറ്റി പാമരേട്ടനോട് വര്‍ണ്ണിക്കുകയായിരുന്നു.
നി - വര്‍ണ്ണിക്കാന്‍ നീയാര് വള്ളത്തോളിന്റെ കൊച്ചുമോളോ ?
ക - എന്നിട്ടും നിരേട്ടന്‍ എന്റെ ചെപ്പക്കുറ്റി അടിച്ച് പൊളിച്ചില്ലേ ? അതൊന്നും തിരക്കഥയിലില്ലല്ലോ. ഞാന്‍ തിരക്കഥ തപ്പിയെടുത്ത് വായിച്ച് നോക്കിയായിരുന്നു.
നി - തിരക്കഥ ഞാന്‍ തന്നെയല്ലേ എഴുതുന്നത്. സ്റ്റേജില്‍ വച്ച് ഒന്ന് ഇം‌പ്രൊവയ്‌സ് ചെയ്യാമെന്ന് തോന്നി. കര്‍ട്ടനിട്ടില്ലായിരുന്നെങ്കില്‍ രണ്ടെണ്ണം കൂടെ പൊട്ടിക്കണമെന്നാണ് എനിക്ക് തോന്നിയത്. സാരമില്ല അത് ഞാന്‍ തിരക്കഥയില്‍ എഴുതിച്ചേര്‍ത്തോളാം.
ക - നിരേട്ടന്‍ എന്നെ തല്ലിയതിലൊന്നും എനിക്കൊരു വിഷമവുമില്ല. പക്ഷെ ഇന്നലെ വൈകീട്ട് ഷാപ്പിന്റെ പുറകില്‍ ഒളിച്ചു നിന്ന് ഞാന്‍ ചില സംസാരങ്ങള്‍ കേട്ടു. എന്നെ പാമരേട്ടന് കെട്ടിച്ചുകൊടുക്കാന്‍ പോകുകയാണെന്ന് അപ്പന്‍ പറയുന്നത് കേട്ടു. ഷാപ്പും പാമരേട്ടന് കൊടുക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

നി - നിന്നെ പാമരന് കെട്ടിച്ച് കൊടുത്താലും എനിക്ക് ഒരു ചുക്കുമില്ല. പക്ഷെ ആ ഷാപ്പ് ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല. ഞാന്‍ വാള് വെച്ച് പഠിച്ച ഷാപ്പാണെടീ അത്.
ക - അപ്പോ നിരേട്ടന് എന്നേക്കാള്‍ വലുത് ഷാപ്പാണല്ലേ ? (കരയാ‍ന്‍ തുടങ്ങുന്നു.)
നി - നിന്നെ ഞാനെങ്ങിനെ വിശ്വസിക്കും കല്ലൂ‍. നീയിപ്പോ പുതിയ ചില ബന്ധങ്ങളൊക്കെ തുടങ്ങിയിട്ടുണ്ടെന്നാണല്ലോ ഞാന്‍ അറിഞ്ഞത് .
ക - പുതിയ ബന്ധമോ ? അതെന്താ ?നി - നിനക്കൊന്നുമറിയില്ല അല്ലേ. നീയാ കൃഷേട്ടന്റെ കയ്യില്‍ നിന്ന് സ്വര്‍ണ്ണത്തിന്റെ അരഞ്ഞാണമോ മറ്റോ വാങ്ങിയെന്നും, അത് നിന്റെ അരയില്‍ കെട്ടിത്തരുന്ന വിഷയവും പറഞ്ഞ് ആ വഴിപോക്കനും, ക്രിഷേട്ടനും തമ്മില്‍ അമ്പലപ്പറമ്പില്‍ അടി നടന്നെന്നുമൊക്കെ ഷാപ്പില്‍ പാട്ടാണല്ലോ !!
ക - പച്ചക്കള്ളം. കൃഷേട്ടന്‍ കുറെ ദിവസമായി എനിക്ക് അരഞ്ഞാണം വാങ്ങിത്തരാമെന്ന് പറഞ്ഞ് പുറകെ നടക്കുന്നു. ഇന്നലെ അമ്പലപ്പറമ്പില്‍ കണ്ടപ്പോള്‍ ഞാന്‍ അതിനെപ്പറ്റി ചോദിക്കുകയും ചെയ്തു. അപ്പോള്‍ അങ്ങേര് പറയുകയാ. അത് അമ്പലപ്പറമ്പില്‍ കളഞ്ഞ് പോയെന്ന്. അങ്ങേര് ഷാപ്പിലൊന്നും വരുന്നത് ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് കുടിച്ച് കൂത്താടി അരഞ്ഞാണം കളഞ്ഞതാനെന്ന് എനിക്ക് തോന്നുന്നില്ല. പത്തനാപുരം കാമാക്ഷീ‍ന്ന് പറേണ ഒരു രംഭ വന്നിട്ടുണ്ട്. അവള്‍ക്കെങ്ങാനും കൊണ്ടുപോയി കൊടുത്തുകാണും. എനിക്കെങ്ങും തന്നില്ല. ദുഷ്ടന്‍.
നി - അത് ശരി. അപ്പോള്‍ നിനക്കത് വേണമായിരുന്നു. അല്ലേ ?
ക - പിന്നില്ലാതെ...ഞാനും ഒരു പെണ്ണല്ലേ നിരേട്ടാ.
നി - ഇതാ ഞാന്‍ പറഞ്ഞത് നീ ചതിച്ചാലും ഷാപ്പ് ചതിക്കില്ലെന്ന്.
ക - അങ്ങിനെയൊന്നും പറയല്ലേ നിരേട്ടാ. എനിക്ക് അരഞ്ഞാണോം വേണ്ട, തൊടലും വേണ്ട. എനിക്ക് നിരേട്ടന്റെ 15 പവന്റെ ഒരു താലി മാത്രം മതി.
നി - 15 പവനോ . സ്വര്‍ണ്ണത്തിന്റെ വില ഇപ്പോള്‍ എത്രയാണെന്ന് നിനക്കറിയാമോടീ.
ക - അതൊന്നും എനിക്കറിയണ്ട. എനിക്ക് 15 പവന്‍ തന്നെ വേണം.നിരക്ഷരന്‍ തലക്കടി കിട്ടിയത് പോലെ നില്‍ക്കുമ്പോള്‍ കര്‍ട്ടന്‍ വീഴുന്നു.കൃഷേട്ടാ ആ കാപ്പിലാനും, പാമരനും അടിച്ച് വീലായി കിടക്കുകയാണ്. നിങ്ങളാ പത്തനാപുരം മീനാക്ഷിക്ക് അരഞ്ഞാണം കെട്ടിക്കൊടുക്കുന്നതൊക്കെ നിര്‍ത്തീട്ട് ആ കര്‍ട്ടനൊന്നിടാന്‍ സഹായിക്ക്. വഴിപോക്കാ, കൃഷേട്ടനെ ഒരു കൈ സഹായിക്ക്.കര്‍ട്ടന്‍.-------മാന്യരേ അടുത്ത രംഗത്തില്‍ കല്യാണീം, മീനാക്ഷിയുമാണ് അരങ്ങത്ത് വരുന്നത്. അതിന്റെ തിരക്കഥ തയ്യാറാക്കാന്‍ ഞാനിതാ ഷാപ്പിലേക്ക്...അല്ലല്ല...ഗ്രീന്‍ റൂമിലേക്ക് പോകുന്നു.അതുവരെ നിങ്ങള്‍ കുറ്റ്യാടിക്കാരന്റെ ഉണ്ടമ്പൊരീം, പയമ്പൊരീം, സുഗിയനുമൊക്കെ തിന്ന് അക്ഷമരായി കാത്തിരിക്കുവിന്‍.കൊണ്‍ചല്‍‌സേ... നോക്കി നില്‍ക്കാതെ വേഗം ഡ്രെസ്സൊക്കെ മാറ്റി നിന്നോ ഞാന്‍ ഷാപ്പീന്ന് വരുന്നതു വരെ സമയമുണ്ട്. അടുത്ത സീനില് നീയും തട്ടേക്കേറാനുള്ളതാ...
കാപ്പിലാന്‍ said...
രംഗം-5കടല്‍ക്കരയില്‍ നിന്നും തന്റെ പ്രിയപ്പെട്ട നരേട്ടന്‍ പിണങ്ങി പോയതില്‍ മനം നൊന്ത്‌ കല്യാണി തന്റെ വീട്ടില്‍ എത്തി.രംഗത്തേക്ക് കല്യാണി കടന്നു വരുന്നു.മുഖം ആകെ വാടിയിരിക്കുന്നു.മനസില്‍ കൂടി പല വികാരങ്ങള്‍ ഇങ്ങനെ കടന്നു പോകുന്നത് മുഖത്ത് തെളിയുന്നൂ.

കല്യാണിയുടെ മുഖത്തേക്ക് ഗോപന്‍ ഈ സമയം വിവിധ വര്‍ണ്ണങ്ങളിലെ പ്രകാശം അടിക്കണം.വന്നപാടെ തന്റെ ഓര്‍മ്മകളില്‍ കുളിരായ കട്ടിലിലേക്ക് ഇരുന്നു.തന്റെ പ്രിയനായ നിരേട്ടന്‍ തന്നെ ഓര്‍ത്തു പാടിയ ഒരു പാട്ട് അവളുടെ പാട്ടുപെട്ടിയില്‍ ഇട്ടു.ഇപ്പോള്‍ പിന്നണിയില്‍ ഈ പാട്ട് കേള്‍ക്കാം.പാമാര .ടെ..ഒന്ന് പാടടെ .
കിഴക്കേ മാനത്തെ ചന്തിരന്‍
പെണ്ണേ നീയും വായോകാപ്പിലാന്റെ കള്ള് ഷാപ്പില്‍ .
കല്യാണ നാളെത്തി പെണ്ണേകണവന്‍
ഈ കടവില്‍ കാത്തു നില്‍ക്കുന്നേ.
ഹോയ്യാര.....ഹോയ്യര....ഹോയ്യ ...
ഹോയ്യര...ഹോയ്യര...ഹോയ്യാര ...രാ...രേ (കിഴക്കേ മാനത്തെ )
എല്ലാം മറന്ന് അവളുടെ പാട്ടില്‍ ലയിച്ചിരിക്കുംപോഴാണ് രാമന്റെ വില്ലുപോലുള്ള മീശയും ..ഷേവ് ചെയ്യാത്ത മുഖവും ഉണ്ട കണ്ണും കുടവയറും ഉള്ള അവളുടെ ഫാതെര്‍ കാപ്പിലാന്‍ രംഗത്തേക്ക് വരുന്നത്.ഇവളുടെ ഇരിപ്പും ഭാവവും കണ്ട കാപ്പിലാനു കലി ഇളകുന്നൂ.അവളെ നോക്കി ദേഷ്യത്തില്‍ കാപ്പിലാന്‍ - എടി ഒരുംപെട്ടവളെ -നീ ആരെയാടി ഓര്‍ത്ത് കൊണ്ടിരിക്കുന്നത്.
കല്യാണി -അച്ചാ --എന്‍റെ നിരെ..( കാപ്പിലാന്‍ ആ പേര് മുഴുവന്‍ ആക്കാന്‍ സമ്മതിക്കാതെ.)
കാ - മിണ്ടിപ്പോകരുത് അവന്റെ പേര് ഈ വീട്ടില്‍.നിനക്ക് ഞാന്‍ നല്ലൊരു ചെറുക്കനെ കണ്ടുപിടിച്ചിട്ടുണ്ട്.നാല് നേരവും കള്ളുകുടിച്ചു നടക്കുന്ന അവനെ മാത്രമേ നീ കണ്ടുള്ളൂ.നിനക്കു പ്രേമിക്കാന്‍ ഇവിടെ എത്രയോ പേര്‍.
ക -സാധ്യമല്ലച്ച -സാധ്യമല്ല.( കൈ മുഖത്തേക്ക് ചേര്‍ത്തു)നിരേട്ടന്‍ ഇല്ലാത്ത ജീവിതം ...അതെനിക്കൊര്‍ക്കാന്‍ കൂടി കഴിയുന്നില്ല .
പാമരന്‍ said...
രംഗം 6:സീന്‍: കാപ്പിലാന്‍റെ മണിയറ. വാതിലില്‍ ഒരു മുട്ടു കേട്ട്‌ ചാടിയെണീക്കുന്ന കാപ്പില്സ്. ലോകത്തെ മുഴുവന്‍ തന്തക്കു വിളിച്ചു കൊണ്ട്‌ വാതില്‍ തുറന്നിട്ട്‌ ഉറക്കത്തില്‍ നിന്നെണീറ്റു വന്നതാണെന്നു കാണിക്കാന്‍ ഒരു കോട്ടുവായിടുന്നു...

കാപ്പില്സ്: ഹാരാ.. ഈ പാതിരായ്ക്ക്...ആടിയാടി കടന്നു വരുന്നു പാമരന്‍. കക്ഷത്തില്‍ ഒരു കടലാസു പൊതി.
പാമരന്‍: ശ്.. ശ്.. കാപ്പിലാന്‍ ചേട്ടാ.. ഇദ്‌ ഞാനാ.. പാമരന്‍..
കാപ്പില്സ്: (ഛെ.. വായ്നോക്കിക്കു വലിഞ്ഞു കേറി വരാന്‍ കണ്ട ഒരു നേരം..) മോനെ പാമൂ.. നീയോ.. രണ്ടു സീസണിലും ചെത്തുന്ന തെങ്ങിനേപ്പോലെ നീയങ്ങു ക്ഷീണിച്ചു പോയല്ലോ.. എവിടെ ആയിരുന്നു ഇതുവരെ?
പാമരന്‍: (കടലാസുപൊതി എടുത്തു കാണിക്കുന്നു) കോയിക്കോടന്‍ അലുവ...കാപ്പിലാന്‍റെ കണ്ണു ടിപ്പര്‍ ലോറിയുടെ ഹെഡ്‌ലൈറ്റ്‌ പോലെ തെളിയുന്നു..
കാപ്പില്സ്: മോനേ.. നീയാണെടാ യദാര്‍ത്ത കാമുഹന്‍.. നീയതിങ്ങു തന്നേ... (തട്ടിപ്പറിച്ചെടുക്കുന്നു) ഞാന്‍ ഇപ്പോത്തന്നെ കല്യാണിയുടെ തലയിണയുടെ അടിയില്‍ കൊണ്ടു വെച്ചേക്കാം...
പാമരന്‍: അപ്പൊ ലവളെങ്ങനെ അറിയും ഞാനാണെന്നു..
കാപ്പില്സ്: അതു പിന്നെ ലവളു കാലത്തേ എണീറ്റ്‌ പൊതി കണ്ടു മിഴ്ങ്ങസ്യാന്നിരിക്കും ഞാന്‍ പറയില്ലേ നിന്‍റെ പാമേട്ടന്‍ പ്രേമപൂര്‍വ്വം കൊണ്ടോന്നതാണെന്ന്‌..
പാമരന്‍: ഞാനിതു സംഘടിപ്പിക്കാന്‍ പെട്ട പാട്‌..
കാപ്പില്സ്: അതു പിന്നെ പ്രത്യേകം പറേണോ.. കല്ല്യാണസൌഗന്ധികം പറിക്കാന്‍ പോയ ഭീമനേപ്പോലെ നിന്നെ നായകനാക്കി ഒരു വീരഗാഥ തന്നെ ഞാന്‍ രചിച്ചു വെച്ചിട്ടുണ്ട്.. മോന്‍ പോയി ആ ഷാപ്പീന്ന്‌ ബാക്കി അന്തി ഒണ്ടേല്‍ രണ്ടെണ്ണം വീശി പോയിക്കെടന്നൊറങ്ങൂ.. ബാക്കി ഞാനേറ്റു.. പാമരന്‍ മനസ്സില്ലാമനസ്സോടെ പിന്‍വാങ്ങുന്നു..
കാപ്പില്സ്: (ദൂരേക്ക്‌ വിളിച്ചു പറയുന്നു..) ഷാപ്പില്‌ കാശു കൊടുക്കാന്‍ മറക്കല്ലേ..തിരിഞ്ഞു മണിയറ വാതില്‍ ചാരുന്ന കാപ്പിലാന്‍.. നാണത്തോടെ കട്ടിലില്‍ നിന്നെണീറ്റു നില്ക്കുന്ന കാമാക്ഷി..
കാമാക്ഷി: ആരാരുന്നു കാപ്പൂ അത്?
കാപ്പില്സ്: ഹെന്‍റെ കാമൂ.. ഇതു നോക്കൂ.. (പൊതി നീട്ടുന്നു) നിനക്കേറ്റവും ഇഷ്ടപ്പെട്ട കോയിക്കോടന്‍ അലുവ.. ഇതു കൊണ്ടുവരാന്‍ നിന്‍റെ കാപ്പിലേട്ടന്‍ വിട്ട ഒരു ഹനുമാനായിരുന്നു ആ വന്നത്‌..കാമാക്ഷിയുടെ വായില്‍ ഒരു സമാന്തര ഇംഗ്ളിഷ് ചാനല്‍ തുടങ്ങാന്‍ മാത്രം വെള്ളം..കാപ്പുവിനെ കെട്ടിപ്പിടിക്കുന്ന കാമൂ.. [ലൈറ്റ്‌ മങ്ങി മങ്ങി ഇരുളുന്നു]
ലൈറ്റു വീണ്ടും തെളിയുംബോള്‍ പാമരന്‍ ഷാപ്പില്‍.. കുപ്പി മൂന്നെണ്ണം കാലി.. നാലാമത്തതിന്‍റെ കഴുത്തില്‍ നിര്‍ദാക്ഷിണ്യം കുത്തിപ്പിടിച്ചിരിക്കുന്നു..മറ്റേ കയ്യില്‍ ഒരു പുഴുങ്ങിയ മുട്ട.. മുട്ടയിലേക്കു നോക്കുന്നു.. നിരക്ഷരന്‍റെ തലയാണെന്നു കരുതി അതിനെ കയ്യിലിട്ടു ഞരടുന്നു.. പൊടിഞ്ഞു പോയ മൊട്ടയെ നോക്കി... ചെറുചിരിയോടെ..
പാമരന്‍: നിന്‍റെ കട്ടേം പടോം മടങ്ങി മോനേ ഗ്യാനേഷ് കുമാറേ.. ആ അലുവ ആ ഒരുംബെട്ടോള്‌ നിന്‍റെ കയ്യീത്തന്നെ കറക്റ്റായിട്ട്‌ കൊണ്ടുത്തരുമെന്ന്‌ എനിക്കറിയാം.. അതോണ്ട്‌ നല്ല ഒന്നാം തരം നായ്ക്കുരുണപ്പൊടിയില്‍ ഒതളങ്ങാ നീരു ചേര്‍ത്തു കൊഴച്ചുണ്ടാക്കിയ അലുവയാ അത്‌.. ഹി ഹി ഹി..പശ്ചാത്തലത്തില്‍ കാപ്പില്‍സും കാമുവും വാളുവെക്കുന്ന കര്‍ണ്ണ കഠോര ശബ്ദം മുറുകുന്നു..കര്‍ട്ടന്‍ [ഗോപന്‍ജീ, കൃഷേട്ടാ.. തുണി താഴ്ത്തോ..]
konchals said...
രംഗം ഏഴു എവിടെ എണ്റ്റെപ്പൊ.... ഞാന്‍ അതും തപ്പി നടന്നപ്പോള്‍ കിട്ടിയതു നിരേട്ടണ്റ്റെ മു ലവ്‌ ലെറ്ററാ.....അതു പഠിച്ചാല്‍ മതിയ്യൊ? അതാണേല്‍ അപ്പണ്റ്റെ എടന്‍ങ്ങെറു തീരുമ്പൊളെക്കും ഞാന്‍ ഇതും തീര്‍ക്കാം....നാളെ കാലതു കഞ്ഞി വെക്കാനുള്ള വെള്ളം കാണാനില്ലാലൊ, അപ്പന്‍ അതും എടുത്തൊ.... എന്നാലും നാടകം കളിക്കാന്‍ വന്ന ലവളെ എണ്റ്റെ രണ്ടാനമ്മ ആക്കിയെടുത്തല്ലൊ.ഒരു നിമിഷമെങ്കിലും എണ്റ്റെ അമ്മയെ ഒാര്‍ത്തില്ലാലൊ.... എണ്റ്റമ്മക്കു സ്ത്രീധനം കിട്ടിയതാ ഈ ഷാപ്പു, അതു അപ്പന്‍ മറക്കണ്ടാ.... ഇതു ആ കാ------നെ തൊടുവിക്കില്ലാ ഞാന്‍.... നിരെട്ടന്‍ വരട്ടെ, കാണിച്ചു തരാം ഞാന്‍....

പാമരന്‍ said...
രംഗം 7സീന്‍: ഒരു കൊച്ചു ജെ. എഫ്. കെ. എയര്‍പോര്‍ട്‌ പോലെ വിശാലമായ പാടം. പാടത്തിനു സൈഡിലൂടെ ഒഴുകുന്ന തോട്‌.. അതിനടുത്ത്‌ ഒരു കലുങ്ക്‌.. (ങ്ഹും രംഗപടക്കാരന്‍റെ ഷഡ്ഡി കീറും..)


കലുങ്കില്നടിയില്‍ കമ്മ്യൂണീസ്റ്റു പച്ചകളോട്‌ കിന്നാരം പറഞ്ഞു കൊണ്ട്‌ വെളിക്കിറങ്ങാനിരിക്കുവാണ്‌ മ്മടെ നായകന്‍.. നിരക്ഷരന്‍ ചേട്ടന്‍.. (കമ്മ്യുണിസ്റ്റ്‌ പച്ചകളുടെ ദയവുകൊണ്ട്‌ തല്ക്കാലം കാണെണ്ടാത്തതൊന്നും കാണികള്‍ കാണുന്നുണ്ടാവില്ല എന്നു കരുതാം.. ഇനി കണ്ടാല്‍ തലകറങ്ങി വീഴുന്നവര്‍ക്കു വേണ്ടി 'നിലവിളി' ഇല്ലാത്ത രണ്ട് ആംബുലന്‍സുകള്‌ റെഡ്യാക്കിയിട്ടുണ്ട് അംബലക്കമ്മറ്റി)പശ്ചാത്തലത്തില്‍ നിരന്‍റെ മൂളിപ്പാട്ട്‌.. "താമസമെന്തേ വരുവാന്‍.."അപ്പോള്‍ സ്റ്റേജിന്‍റെ കെഴക്കേ വശത്തുകൂടെ നടന്നു വരുന്നു നീരന്‍റെ 'ആല്‍മാര്‍ത്ത ചെങ്ങായി'.. കുറ്റിയഡിക്കാരന്‍ അയമ്മുട്ടി. ലേ ബോണ്ട വിക്കാന്‍ നടക്കുന്നവന്‍..
അയമ്മു: ഹല്ല ഹാരാപ്പദ്‌.. നിരച്ചരനാ.. ന്തേഡോ നേരം മോന്ത്യാവാറായിലേ ദ്‌ ബരെ ലോഡെറക്കി കയ്ഞ്ഞിലേ...
നിരന്‍: പണ്ടാറടങ്ങ്‌നേ കേലിയേ.. ഒന്നു ശല്യപ്പെടുത്താതെ പോയേ..
അയമ്മു: ഡായ്‌ അനക്ക്‌ കൊണം ള്ളൊരു കാര്യം പറേനാ ഞമ്മള്‌ ബന്നത്..
നിരന്‍: പറഞ്ഞ്‌ തൊലക്ക്‌..അയമ്മു: ഡാ, മ്മളെ പാമരന്‍.. ഓന്‌ട്ടൊരു പണി കൊട്ക്കാന്‍ ബയി തെളിഞ്ഞിക്ക്‌ണ്‌..
നിരന്‍: (നടന്നുകൊണ്ടിരിക്കുന്ന പരിപാടി ഒന്നു പോസ്‌ ചെയ്ത്‌ ഉഷാറായി) പറ..
അയമ്മു: ഡാ.. ആ പാമരനെ ഇപ്പോ താങ്ങിക്കൊണ്ടിരിക്കുന്നതാരാ.. ഓളെ തന്ത കാപ്പിലാന്‍ മൂപ്പരല്ലേ.. അയാളേം ഓനേം ഒന്നു തെറ്റിക്കാന്‍ മ്മളൊരു പണി ഒപ്പിച്ചിക്കണ്‌..
നിരന്‍: ന്ത്‌ പണി?അയമ്മു: ജ്ജ്‌ ഇക്കൊരു കോയി ബിരിയാണി മേങ്ങിത്തെരേണ്ടി ബെരും.. അജ്ജാതി പണി അല്ലേ കൊടുത്തത്‌..
നിരന്‍: ഒന്നു തെളിച്ചു പറ കാക്കേ..അയമ്മു: ഡാ ആ ആകാശവാണി ചെക്കനില്ലേ മ്മടെ വിന്‍സ്‌.. ഓന്‌ രണ്ട്‌ കടലമുട്ടായി മ്മള്‌ മേങ്ങിക്കൊട്‌ത്ത്‌. ന്ന്‌ട്ട്‌ കാണണോലോട്‌ മുയ്മനും മ്മടെ പാമരനും കാപ്പിലാന്‍റെ പുതുമോടി കാമാച്ചീം തമ്മില്‌ ലബ്ബാണെന്ന്‌ പറയാനേപ്പിച്ച്‌.. ഇഞ്ഞി ബാക്കി ഓന്‍ നോക്കിക്കോളും.. ചെക്കന്‍ ബി. എസ്. എന്. എല്ല്‌ പോലെയാ.. നല്ല റെയിഞ്ചാ..നിരന്‍ ഹര്‍ഷിതകഞ്ചുകനായി ചാടി എണീക്കുന്നു..
നിരന്‍: കൊട്‌ കൈ അയമ്മുട്ടിക്കാ..
അയമ്മുട്ടി: ച്ചെ ബലാലേ.. ഇരിക്കടാ അബടെ.. ഹെന്‍റുമ്മോ എന്തൊരു നാറ്റം.. ഞളിയന്‍പറംബിലേരുന്നോ അനക്ക്‌ പണി?[ലൈറ്റ്‌ മങ്ങി മങ്ങി കെടുന്നു]ലൈറ്റ്‌ തെളിയുംബോ പാമരന്‍ മൊത്തം വെച്ചു കെട്ടൊക്കെ ആയി പ്രാഞ്ചി പ്രാഞ്ചി നടന്നു വരുന്നു..നിരക്ഷരന്‍റെ സ്വപ്നം...[ലൈറ്റ് മങ്ങി മങ്ങി കെടുന്നു]ലൈറ്റ്‌ വീണ്ടും തെളിയുംബോള്‍ പഴയപാടം.. ദിവാസ്വപ്നത്തില്‍ നിന്നുണരാതെ കാര്യസാധ്യത്തിന്നിടയില്‍ ചാടിയെണീക്കുന്ന നിരക്ഷരന്‍..വെറും സ്വപ്നമായിരുന്നു എന്നു മനസ്സിലാവുംബോള്‍ നിരാശനാവുന്നു..കര്‍ട്ടന്‍ [തുണിയിടോ..]
konchals said...
കഥ എല്ലാം മാറ്റിയല്ലൊ നമ്മ്ടെ മനൂജി..ഇതേതു കഥ!!!!!!ഈ കഥയെല്ലാം പൂക്കുറ്റികളായി കിടക്കുന്നാ ആ തവള പ്രിക്കാടികള്‍ക്കു കഴിയുന്നില്ലാലൊ.....എണ്റ്റെപ്പന്‍ കാപ്പിലാനെ തപ്പി എടുത്തു കൊണ്ടുവരുന്നവര്‍ക്കു ഒരു കുപ്പി അന്തിക്കള്ളു ഫ്രീ!!!!!!കൂടെയുള്ള കാമാക്ഷിയെ വല്ല തോട്ടിലും തട്ടിയേക്കു...


തുടരും .....


ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.