അന്തേവാസികള്‍

Wednesday, February 27, 2008

നാടകം ആരംഭിക്കുന്നു .


സുഹൃത്തുക്കളെ ....കലാ പ്രേമികളെ നിങ്ങള്‍ക്ക് സ്വാഗതം ।

തുമ്പിളി ഭഗവതി കാവിലെ ആറാട്ട്‌ മഹോത്സവം പ്രമാണിച്ചു കാപ്പിലാന്‍ കലാവേദി ഈ വര്‍ഷം അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം " ആരട വീര പോരിനു വാടാ "അടുത്ത ഒരു ബെല്ലോടുകൂടി ഇവിടെ ആരംഭിക്കുന്നു

സ്ത്രീ ജനങ്ങളുടെ പ്രതെയ്ക ശ്രദ്ധയ്ക്ക്‌ .......
ആണുങ്ങളുടെ വേലി പൊളിച്ചു കടക്കരുത്‌

സ്റ്റേജിന്‍റെ മുന്നില്‍ ബഹളം വെക്കുന്ന കുടിയന്മാര്‍ ഇവിടം വിട്ടു പോകേണ്ടതാണ്.


" ആരട വീര പോരിനു വാടാ "

Tuesday, February 26, 2008

ഉയരങ്ങളിലെ സ്തുതി .

ഞാനൊരു കൊച്ചു പട്ടമായിരുന്നു.
എനിക്ക് ചാടാനും മറിയാനും കുഴയാനും
കൊഞ്ചാനും അറിയാമായിരുന്നു .
എനിക്ക് വര്‍ണ്ണ ചിറകുകളും
സുന്ദരമായ മുഖവും ഉണ്ടായിരുന്നു .
നിങ്ങളില്‍ ഒരുവനായി ഞാന്‍ ജീവിച്ചു.
നിങ്ങള്‍ എന്‍റെ കഴിവിന് സ്തുതി പാടിയിരുന്നു .
നിങ്ങള്‍ എല്ലാം ഒരുപോലെ എന്നെ സ്തുതിച്ചപ്പോള്‍.
ഞാന്‍ അറിയാതെ മേലോട്ടു പൊങ്ങി.
ഒരു ചെറു കാറ്റായി .
പിന്നതു കൊടുംകാറ്റായി മാറി .

ഞാനിപ്പോള്‍ വിണ്ണ്‍ലെ മിന്നുന്ന താരമായി മാറി.
തിരശീലകളിലെ വീര പുത്രന്മാരായി കണ്ടു.
സുന്ദരി മണികളുടെ ഉറക്കം കൊല്ലിയായി ഞാന്‍ മാറി.

ഞാന്‍ താഴേക്ക് നോക്കി ഭൂമി ചെറുതായും
അഴുക്കു നിറഞ്ഞതായും എനിക്ക് തോന്നി.
ഞാന്‍ നിങ്ങളിലേക്ക്‌ കാര്‍ക്കിച്ചു തുപ്പി.
താഴെ കാറ്റ് മെല്ലെ ശമിച്ചു.
ഞാന്‍ താഴേക്ക് വന്നു തുടങ്ങി.
എതോ മലയിടിവില്‍ ഞാന്‍ മൂക്ക്‌ കുത്തി വീണു .
എന്‍റെ ചിറകുകള്‍ നഷ്ടപ്പെട്ടിരുന്നു.
എനിക്ക് പറക്കുവാന്‍ കഴിഞ്ഞില്ല .
പിന്നെ എന്നെ ആരും തിരിച്ചറിഞ്ഞില്ല .

Monday, February 25, 2008

സ്റ്റാര്‍ട്ട്‌ ,ആക്ഷന്‍,ക്യാമറ

സീന്‍ പതിനാറ്

സ്റ്റോറി ബോര്‍ഡ് :-കാപ്പിലാന്റെ കള്ളുഷാപ്പില്‍ കള്ളുകുടിക്കുന്ന നിരക്ഷരന്‍ തന്‍റെ മുറ പെണ്ണായ കല്യാണിയെ ഓര്‍ത്തു പാടുന്ന പാട്ട്.

ആക്ഷന്‍ ...ക്യാമറ ഓണ്‍ ....സ്റ്റാര്‍ട്ട്‌ ....

കിഴക്കേ മാനത്തെ ചന്തിരന്‍ വന്നേ
കല്യാണി പെണ്ണേ നീയും വായോ

കട്ട്

എന്താടോ ഇത്..... ഭാവം വരട്ടെ ....പാമാര ഒന്ന് പാടിക്കൊടുത്തെ.

കിഴക്കേ മാനത്തെ ചന്തിരന്‍ വന്നേ
കല്യാണി പെണ്ണേ നീയും വായോ
കാപ്പിലാന്റെ കള്ള് ഷാപ്പില്‍ .
കല്യാണ നാളെത്തി പെണ്ണേ
കണവന്‍ ഈ കടവില്‍ കാത്തു നില്‍ക്കുന്നേ.
ഹോയ്യാര.....ഹോയ്യര....ഹോയ്യ ...
ഹോയ്യര...ഹോയ്യര...ഹോയ്യാര ...രാ...രേ (കിഴക്കേ മാനത്തെ )

കാവില് കാവടിയാട്ടം.
കൊമ്പനും വന്നേ പെണ്ണേ.
കണ്മഷിം ചാന്തും വാങ്ങാന്‍
കസവു ചേലയും ചുറ്റി വന്നേ പെണ്ണേ
ഹോയ്യാര...ഹോയ്യര ...ഹോയ്യ .....
ഹോയ്യര ....ഹോയ്യര ...ഹോയ്യാര ...രാ...രേ (കിഴക്കേ മാനത്തെ )

കടവിലെ കലക്ക വെള്ളത്തില്‍ .
കാലുതെറ്റി വീണ നേരം .
കടമിഴിയാളെ നിന്‍റെ .
കവിള്‍ത്തടം ചുവന്നു പെണ്ണേ .
ഹോയ്യാര...ഹോയ്യര....ഹോയ്യ ..
ഹോയ്യര...ഹോയ്യര....ഹോയ്യാര ..രാ...രേ (കിഴക്കേ മാനത്തെ )

കടവില് കാത്തു നിന്നാല്‍ .
കൊതുമ്പു വള്ളത്തില്‍
‍കാമിനി നിന്നെ ഞാനിന്നെന്.
‍കുടിലില്‍ കൊണ്ടാക്കാം പെണ്ണേ .
ഹോയ്യാര....ഹോയ്യര ....ഹോയ്യ .
ഹോയ്യര ....ഹോയ്യര ....ഹോയ്യാര ...രാ...രേ (കിഴക്കേ മാനത്തെ )

ഗുഡ് ...വെരി ഗുഡ് ...

Friday, February 22, 2008

നിശബ്ദം

..............................................................
............................................................
..............................................................
............................................................
.............................................................
............................................................
...........................................................
............................................................
..........................................................
...........................................................
..........................................................
ശ് .................ശബ്ദം ഉണ്ടാക്കരുത്‌ ........ഉറങ്ങട്ടെ.

ശുന്യം

-----------------------?
............................................... ।
............................................
.............................................
----------------------------- ..........................................
...............................................................................
..........................................................................
.....................................................................?
........................................................................
...........................................................................
.........................................................................
.........................................................................?
.... ......... ...........
.......................................................?
......................................................
വരികള്‍ക്കിടയിലെ വായന

Thursday, February 21, 2008

സിന്ധു,അത്രമേല്‍ നീ എന്നെ ...?

ബസ് സ്ടാണ്ടിലെ ഒഴിഞ്ഞ കോണില്‍ ,
ഇന്നലെ ഞാന്‍ അവളെ കണ്ടു .
ഒക്കത്തൊരു കൈകുഞ്ഞുമായി ,
തെക്കോട്ട് പോകുന്ന ബസ് നോക്കി നില്‍ക്കുന്നു .
മാറാല നീക്കി എത്തുന്നെന്‍
കരി പുരണ്ട ഭൂതകാലം .
ഓര്‍മ്മയില്‍ ഓടി കളിക്കുന്നാ
പട്ടു പാവാടക്കാരി .
എവിടെ നിന്‍റെ മുഖ തുടിപ്പുകള്‍ ?

നാലാം ക്ലാസുവരെ നാം ഒന്നിച്ചു പഠിച്ചതും .
ആരും കാണാതെ നീ നിന്‍റെപാവാട തുമ്പില്‍
ഒളിപ്പിച്ച ചാമ്പക്ക തന്നതും .
എന്‍റെ പൊട്ടിയ സ്ലേട്ടിനു പകരമായി,
നീ എനിക്ക് നല്ലൊരു സ്ലേറ്റ് തന്നതും.
ഗണിത വാധ്യാര്‍ എന്നെ ‍അടിച്ചപ്പോള്‍
അറിയാതെ നിന്‍റെ കണ്ണു നിറഞ്ഞതും .
തുടുത്ത കൈവെള്ള നോക്കി ,
കരയേണ്ട ....എന്ന് പറഞ്ഞതും

സിന്ധു...അത്ര മേല്‍ നീ എന്നെ ....?

നിന്‍റെ അമ്മ നിനക്കു തന്നുവിട്ടൊരു
ഉപ്പിലിട്ട നെല്ലിക്ക നീ എനിക്ക് തന്നതും .
ഉപ്പുമാവും പാലും വാങ്ങാന്‍ .
തിണ്ണയില്‍ നീ ഇരുന്നപ്പോള്‍ ,
‍നിനക്കു ഞാന്‍ കൂടുതല്‍ വിളമ്പിയതും.
തടിവെട്ടുകാരന്‍ ശ്രീധരന്‍ മകന്‍ ‍ഉത്തമന്‍
നിന്നെ കളിയാക്കിയപ്പോള്‍ ,
അവന്‍റെ കൂമ്പിനിട്ടു ഞാന്‍ ഇടിച്ചതും.
അതുകണ്ട്‌ നീ എന്നെ കെട്ടി പിടിച്ചതും .

സിന്ധു .......അത്രമേല്‍ നീ എന്നെ ...?

ആണ്ടവധിക്ക് സ്കൂളടച്ചപ്പോള്‍--
എന്തേ .....നീ എന്നെ നോക്കി കരഞ്ഞു ?
കൊച്ചു സൈക്കിളില്‍ ഞാന്‍ ‍നിന്‍റെ
വീടിന്‍റെ വാതുക്കലോളം വന്നത്,
നിന്നെ ഒരു നോക്ക് കാണുവാന്‍ ആയിരുന്നു .
വഴി പിരിഞ്ഞു പോയി നമ്മള്‍ .
പിന്നെ നീ പഠിച്ചതെല്ലാം ഇംഗ്ലീഷ് സ്കൂളില്‍ .
റ്റയിം , കോട്ടുമിട്ട് നീ സ്കൂള്‍ ബസില്‍ പോകുമ്പോള്‍,
നിന്നെ ഞാന്‍ നോക്കി നില്‍ക്കുമായിരുന്നു .
പിന്നെ നീ എന്നെ മറന്നു ......ഞാന്‍ നിന്നെയും .
കാലം എത്ര മാറിയിരിക്കുന്നു .

ദാ ...... നിന്‍റെ വണ്ടി വന്നു .
ഇപ്പോഴും എനിക്കീ ചോദ്യം തികട്ടിവന്നു .

സിന്ധു ...അത്രമേല്‍ നീ എന്നെ .....?

Wednesday, February 20, 2008

തട്ടുകട

ഇരുട്ടായി
ആ പെട്രോമാക്സ് കത്തിക്കട
പോലീസിനെയും പേടിക്കണം
പഴം പൊരി
ചുടു ദോശ
സാമ്പാറ്ചമ്മന്തി
പൊറോട്ട
ബീഫ് ഫ്രൈ
കല്ലുംമെക്കായി
കപ്പയും നല്ല നെയ്മീന്‍ കറിയും
പരിപ്പുവട
പഴം
ഒമ്ലെറ്റ്
വില്‍സ്
സിസ്സെര്സ്
ചാര്‍മിനാര്‍
ബീഡി
തമ്പാക്ക്
മുറുക്കാന്‍
കൊടുക്കട അവിടൊരു മൊട്ട ഒമ്ലെറ്റ്
സാറിനെന്താ വേണ്ടത് ?

മദ്യപാനികള്‍ക്ക് സ്വാഗതം


മദ്യം വിഷമാണോ ?
കുടിച്ചില്ലെങ്കില്‍ വിഷമമോ ?
കുടിച്ചാല്‍ വയറ്റില്‍ കിടക്കണോ ?
ആരുടെയെങ്കിലും തോളേല്‍ കയറണോ ?
കുടിച്ചാല്‍ ആരെങ്കിലും അറിഞ്ഞില്ലേല്‍
പിന്നെന്തിനു കുടിക്കണം ?
ഉടുതുണി ഉരിഞ്ഞു തലേല്‍ കെട്ടണോ ?
പാമ്പായി ഇഴയാണോ ?
ആകെ ഒരു കാന്ഫുഷന്‍

വാളും പരിചയും കളിക്കാം
നമുക്കിന്നൊരു തിരുവാതിര കളിക്കാം
പോരെങ്കില്‍ നമുക്കിന്നൊരു
ഒപ്പന ശീല് പാടാം

ഇതിനൊന്നും അല്ലെങ്കില്‍ പിന്നെ
ഞാനെന്തിനു കുടിക്കണം ?
കുടിക്കാം , നമുക്കിന്നു രസിക്കാം .
ആരെങ്കിലും വന്നാല്‍
ഞാനൊരു ഞാനൊരു പെഗ്ഗ് തരാം

Tuesday, February 19, 2008

ഇടുങ്ങിയ പുഴ


ഇതൊരു പുഴയിലെ
ജലതുള്ളിയുടെ വിലാപം .


മുന്നോട്ടു പോകുവാന്‍ ഇടമില്ല .
പുഴ പിന്നോട്ട് പോകയില്ല .
പാറക്കല്ലുകളില്‍ തട്ടി നില്‍ക്കുന്നീ
പുഴ നിശ്ചലം .
പണ്ടെല്ലാം ഇവിടം വിശാലമായിരുന്നു .
ആവേശ തിരതള്ളലുകള്‍ ഉണ്ടായിരുന്നു .
ജല കേളികള്‍ നടന്നിരുന്നു .
കലാ സന്ധ്യകള്‍ ഉണ്ടായിരുന്നു .
കവികള്‍ എന്നെ വര്‍ണ്ണിച്ചു പാടിയിരുന്നു .

ഇപ്പോള്‍ അതിരുകളില്‍ വന്‍ മതിലുകള്‍ .
പണത്തിന്റെ ,പദവിയുടെ
അധികാരത്തിന്റെ ,മതത്തിന്റെ
ചെങ്കോലുകള്‍ നീട്ടി എന്‍റെ നേരെ ആക്രോശിക്കുന്നു .
ഞങ്ങള്‍ക്കു മുന്നോട്ടു പോകുവാന്‍ ഇടമില്ല .

ഞാന്‍ പിടിക്കുന്ന മുയലുകള്‍ക്കെല്ലാം
കൊമ്പുകള്‍ മുന്നോ , നാലോ .
വാദ ഗതികള്‍ ,തര്‍ക്കങ്ങള്‍ .
വഴക്കുകള്‍ ,പൂരപ്പാട്ടിന്‍ അഭിഷേകങ്ങള്‍ .
മുണ്ട് പൊക്കിക്കാട്ടല്‍,മുണ്ട് പറികള്‍ .
കോല്‍ കളികള്‍ , മറുകണ്ടം ചാടല്‍ .
അമ്മ മകള്‍ക്കെതിരെ ,മകന്‍ അപ്പനെതിരെ .
പിണം റോയ് അച്ചുവിനെതിരെ .
മൊരളി കണാരനെതിരെ.
പ്രസ്ഥാനങ്ങള്‍ തകരുന്നു, തകര്‍ക്കുന്നു .

കൊടി വെച്ചോരാ ഫോറിന്‍ കാറില്‍ .
പാറി നടക്കുന്നു തൊഴിലാളി നേതാവ് .
ഇറയത്തിരുന്നു കൊരക്കുന്നു ബാര്‍ബര്‍ രാഘവന്‍ .
ബീഡിയുണ്ടോ ഒരു തീപെട്ടി എടുക്കാന്‍ എന്ന്
ചോദിച്ച ധീര സഖാവ്‌ .
തുപ്പുന്നു ചുടു ചോര, ഷയ രോഗി .
കോരനിപ്പോഴും കഞ്ഞി കുമ്പിളില്‍ തന്നെ .

ഒരു പുഴ കരയുന്നു ,
ഞങ്ങള്‍ക്കു പോകുവാന്‍ ഇടമില്ല .
മുന്നോട്ടു പോകുവാന്‍ വഴിയില്ല .

Sunday, February 17, 2008

ഭൂമിയുടെ അറ്റം" നിങ്ങള്‍ ഭൂമിയുടെ അറ്റത്തോളം
പോയി സുവിശേഷിപ്പിന്‍ "
തിരിച്ചും തിരഞ്ഞും ഞാന്‍ വലഞ്ഞു
എവിടെയാണി ഭൂമിയുടെ അറ്റം

Friday, February 15, 2008

സോഷ്യലിസം

സോഷ്യലിസം ഒരു വലിയ നുണയാണ്.
പാവപ്പെട്ടവര്‍ പ്രതീഷകളോടെ
നെഞ്ചിലെറ്റിയ സ്വപ്നം.
അവന്‍റെ ചിന്തകളിലെ തീയും
കുളിരുമായൊരു സ്വപ്നം.
സ്വപ്നങ്ങളില്‍ സഞ്ചരിച്ച്
അവന്‍റെ തലച്ചോറ് മരവിച്ചു .

ബുദ്ധിജീവികള്‍ ഒരു നല്ല
കാഴ്ചയായി ഇത് നോക്കി നിന്നു.
അവര്‍ ഒരു ചിരിയില്‍ എല്ലാം ഒതുക്കി .
ഒട്ടകം സൂചി തുളയില്‍ കടക്കുമോ ?
ഒരു രാവില്ലാതെ പ്രഭാതമോ ?
ചരുവില്ലാതെ കുന്നെങ്ങനെ ?
തീരമില്ലാതെ കടലെങ്ങനെ ?
തലയില്‍ നിന്നൊരു മുടി പോയാല്‍
തിരികെ ആ സ്ഥാനത്ത് ഇരിക്കുമോ ?

വായിക്കുന്നവര്‍ ചിന്തിക്കട്ടെ .
ചിരിക്കട്ടെ , കരയട്ടെ ,പല്ല് കടിക്കട്ടെ .
വാദപ്രതിവാദങ്ങള്‍ നടക്കട്ടെ .
തീപ്പൊരി പറക്കട്ടെ .
ഞാനും സോഷ്യലിസം
സ്വപ്നം കാണുന്നൊരു വിഡ്ഢി .

Thursday, February 14, 2008

ആദിവാസി

സ്വീകരണ മുറിയിലെ
വിഡ്ഢി പെട്ടിയിലെ
കൊച്ചു സുന്ദരി
പച്ച പരിഷ്ക്കാരി
കൊച്ചു മലയാളി
കൊണ്ചി കുഴഞ്ഞു പറഞ്ഞു
അയ്യോ ... ചേട്ടന്‍റെ ചിരി
എന്തൊരു രസം ആദിവാസി പോലെ
അവന് ചിരിക്കാന്‍ അറിയില്ല
പട്ടണക്കാര് ചിരിക്കുംപോലെ
ചിരിയിലെ അര്‍ഥങ്ങള്‍ അറിയില്ല
കാടിന്‍റെ മകന്‍ അവന് ചിരിക്കാന്‍ പാടില്ല
ഒരു മുഖം മാത്രമേ നമുക്ക് പരിചയമുള്ളൂ
ദുഖത്തിന്റെ കനത്ത മുഖം
എന്തിനിവര്‍ നല്ല കുഞ്ഞുങ്ങള്‍
കാടിന്‍റെ മക്കളെ പരിഹസിക്കുന്നു
അവന്‍ കാടന്‍ എങ്കിലും
അവന്റെ ഉള്ളു കൊള്ളാം
ചിരിച്ചുകൊണ്ട്‌ കഴുത്ത്
അറക്കാന്‍ അറിയാത്തവര്‍
കാടിന്‍റെ മക്കളിന്‍ നന്മ നീ അറിയേണം
സ്നേഹിക്കാന്‍ മാത്രം അറിയുന്നവ
‍കാടിനെ സ്നേഹിക്കുന്നവര്‍
അവന്‍ കാട്ടു വാസിയെങ്കിലും
അവന്റെ മനസു നിന്നെ പോലെ
കാടല്ലന്നു അറിയുക ഒരു നിമിക്ഷമെങ്കിലും

Tuesday, February 12, 2008

സെമിത്തേരി

പ്രഭാതത്തിലെ എന്‍റെ യാത്രയില്‍
പള്ളിമണികള്‍ നിര്‍ത്താതെ
ചിലക്കുന്നുണ്ടായിരുന്നു .
ആരുടേയോ മരണം
വിളിച്ചറിയിക്കുന്നു .

ഇന്നലെ പെയ്ത മഞ്ഞില്‍
തെന്നുന്ന പാദങ്ങള്‍
വലിച്ചു വെച്ചു ഞാന്‍ നടന്നു .
മുകളില്‍ തണുത്ത സൂര്യന്‍ .
അകലങ്ങളോളം കനത്ത മൂടല്‍ മഞ്ഞ്.
ദിശാ ബോധം നഷ്ടമായിരിക്കുന്നു .

മഞ്ഞില്‍ കൂടി ആരോ
നടന്ന ഉറച്ച കാലടികള്‍ .
പാതയോരങ്ങള്‍ വഴുവഴുപ്പായിരുന്നു.
ഓരോ കാലടിയും
സൂക്ഷിച്ചുഞാന്‍ നടന്നു.

അടുത്തുകൂടി മരണത്തിന്‍റെ ഒരു
വാഹന നിര കടന്നു പോയി.
കറുത്ത തോരണം ചുറ്റിയിരിക്കുന്നു .
ഇന്നലെ പെയ്ത മഞ്ഞില്‍ കുതിര്‍ന്ന
ഒരു വാടിയ പൂവ് .

കനത്ത മഞ്ഞിലും കാണാം
അകലെ വെള്ള പൂശിയ ശവ കല്ലറകള്‍.
ഓരോന്നിലും കഥ പറയാന്‍
വെമ്പുന്ന ആത്മാക്കള്‍ .
ചിലതില്‍ പഴുപ്പിന്റെ
കനച്ച ദുര്‍ഗന്ധം .
ചിലത് യൌവനത്തില്‍
പട്ടുപോയവര്‍.

അകലെ ശവപറമ്പിന്റെ
ഒരു കോണില്‍ തെമ്മാടി കുഴി.
സമുദായ ഭ്രഷ്ടര്‍ .
ജീവിത നൈരാശ്യം മൂലം
മരണത്തെ പുല്കിയവര്‍ .

പള്ളിമണികള്‍ ചിലച്ചുകൊണ്ടിരുന്നു .
പാതയോരങ്ങള്‍ വഴുവഴുപ്പ് .
ഞാന്‍ ഉറച്ച കാലടികളുമായി
മുന്നോട്ടു നടന്നു .

Sunday, February 10, 2008

ദൈവം ഇല്ല


ദൈവം എന്നൊരു ശക്തി ഇല്ലി
പാരില്‍ എല്ലാം എന്‍റെ തോന്നല്‍ മാത്രം
എല്ലാം രൂപാന്തരത്തിന് വിധേയം
സൂര്യ ചന്ദ്ര ഗൃഹങ്ങളും പിന്നെ
കോടാനുകോടി താരങ്ങളും
കുന്നും മലയും ഈ ആഴികളും
വാനവും ഭൂമിയും സര്‍വ ചരാചരങ്ങളും
മാറും പിന്നെ എല്ലാം ഇരുളും

എന്‍റെ ശക്തിയും ബുദ്ധിയും
എന്‍റെ ഈ ധനവും പിന്നെ
എനിക്കുള്ളതെല്ലാം എന്‍റെ
കഴിവ് മാത്രം .

ഈശ്വരന്‍ എന്നോന്നില്ലീ
പാരില്‍ എല്ലാം എന്‍റെ തോന്നല്‍ മാത്രം

Friday, February 8, 2008

കോഴി കൂവും മുന്‍പേ
ഗലീലിയ കടലേ നീ എന്‍
സങ്കടം കാണ്മതില്ലേ

മൂന്നു വട്ടം തള്ളി ഞാനെന്‍ ഈശനെ
ഞാനെന്തൊരു പാപി

ഒരു ദാസി പെണ്ണിന്‍ മുന്‍പില്‍ പോലും
പൊളി പറഞ്ഞു ഞാന്‍ രക്ഷപെട്ടോടി
ഇരുളില്‍ വിലപിക്കുന്നു

വെറുമൊരു മുക്കുവനാം എന്നെ
നീ പേര് ചൊല്ലി വിളിച്ചതും
നിന്‍ ശിഷ്യരില്‍ പ്രമാണിയാക്കിയതും
എന്‍ പാദങ്ങള്‍ കഴുകി
ശുദ്ധന്‍ ആക്കി തീര്‍ത്തതും
നിന്‍ മാംസ രക്തം ഞങ്ങള്‍ക്കു
നല്‍കി നീ ചൊന്നതും
ഇന്ന് രാത്രി നീ കോഴി കൂവും മുന്‍പേ
മൂന്നു വട്ടം എന്നെ തള്ളി കളയുമെന്ന്
ഇല്ല കര്‍ത്താവേ ...
എന്നോരായിരം വട്ടം ആണയിട്ടതും
എല്ലാം മറന്നു ഞാന്‍ ഓടി ഈ
ഇരുളില്‍ ഏറ്റവും ഖിന്നനായി കരയുന്നു

നീ ചെയ്തൊരാ അത്ഭുതങ്ങള്‍
അറിഞ്ഞവനല്ലേ ഞാന്‍
കടലിന്‍ മീതേ നടന്നവന്‍
അന്ധന് കാഴ്ച നല്കിയവന്‍
മരണത്തിന്‍ കൊമ്പു തകര്‍ത്തവന്‍---
രോഗിക്കു സൌഖ്യം നല്കിയവന്‍
എല്ലാം മറന്നു ഞാനെന്‍ ജീവന് വേണ്ടി
നിന്നെ മറന്നു ഞാന്‍ ഓടിയല്ലോ

ഇരുട്ടേ എന്നെ മൂടൂ ...
എന്നെ ഇനി ആരും കാണാതെ പോകട്ടെ

Thursday, February 7, 2008

സ്വാതന്ത്ര്യം


ഗാന്ധിജിയെ എനിക്ക് വെറുപ്പാണ്‌ .
ലിങ്കനെയും,മാര്‍ട്ടിന്‍ ലുതരിനെയും
ഞാന്‍ വെറുക്കുന്നു .
എന്തിനവര്‍ നമുക്ക് സ്വാതന്ത്ര്യം
നേടിത്തന്നു ചരിത്രത്തില്‍ മറഞ്ഞു .

സ്വാതന്ത്ര്യം .
ഫൂ ... മണ്ണാങ്കട്ട.
സ്വാതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം .
നമുക്കിങ്ങനെ തിരുത്തി പാടാം

എന്താണീ പേര് കേട്ട സ്വാതന്ത്ര്യം ?
അമ്മ പെങ്ങന്മാരെ തെരുവില്‍
ബലാത്സംഗം ചെയ്യുന്നതോ ?
തെരുവ് ചോരക്കളം ആക്കുന്നതോ ?
ആരെയും പരസ്യമായി തെറി പറയുന്നതോ ?
ആരെയും തല്ലാന്‍ കൊട്ടേഷന്‍ എടുക്കുന്നതോ ?
ഗുണ്ടാ സംസ്കാരത്തെ വളര്‍ത്തുന്നതോ ?

ഒരു അമേരിക്കന്‍ എന്നോട് ചോദിച്ചു ,
ഒരു തോക്കില്ലാതെ നിങ്ങള്‍ക്ക് എങ്ങനെ
കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയും ?
ഞാന്‍ പറഞ്ഞു ഞങ്ങള്‍ക്കു തോക്കില്ലാതെയും
ജീവിക്കാം ഇന്നുവരെ ..
ഒരു പക്ഷേ നാളെ ?
അതൊരു വല്ലാത്ത ചോദ്യം തന്നെ .
ഉത്തരം മുട്ടുന്ന ചോദ്യം
കടലിലും കാട്ടിലും സ്വാതന്ത്ര്യം ഉണ്ടല്ലോ ?
ചെറിയ മല്‍സ്യ മൃഗാതികള്‍ വലിയവര്‍ക്ക്
ഇരയാകുക .

ചുരുക്കത്തില്‍
കയ്യുക്കുള്ളവന്‍ കാര്യക്കാരന്‍ .
ഇതാണ് സ്വാതന്ത്ര്യം എങ്കില്‍
എനിക്കത് അറപ്പാണ്.

Wednesday, February 6, 2008

വിശ്വസിക്കരുത്


ആരെയും വിശ്വസിക്കരുത്
പത്തുമാസം നിന്നെ ചുമന്നോരാ
ഗര്‍ഭ പാത്രത്തെയും
നിനക്കു മുലപ്പാല്‍ ചുരത്തി
നല്കിയോരമ്മയെയും
നിന്നെ പണിതോരാ
ദൈവത്തെയും
നിന്‍റെ കളിതോഴനാം
നിന്‍ പിതാവിനെയും
കൂടെ കിടക്കും നിന്‍ പെണ്ണിനേയും
കുടിച്ച വെള്ളത്തെ പോലും
നീ വിശ്വസിക്കരുത് .
ആപത്തു വേളയില്‍ നിന്‍
ചാരെയെത്തും നിന്‍ ചങ്ങാതിയേയും
ആരെയും വിശ്വസിക്കരുത്
നിന്നെ പോലും നീ ഒരിക്കലും നമ്പരുത്
നീ എനിക്കാരാണ്
ഞാന്‍ നിനക്കാരാണ്
നീ നിനക്കാരാണ്
വഴിയോരത്തെ ഒരാല്‍ മരം
ഇതിന്‍റെ സമര്‍പ്പണം മഹാകവി കൂഴുരിനു

Tuesday, February 5, 2008

യൂദാസ് പാവമായിരുന്നു


എനിക്കു വേണ്ടാ ഈ നിണം പുരന്ട്ട
വെള്ളി നാണയങ്ങള്‍
എനിക്കു വേണ്ടാ നീ തരുന്നൊരു പദവിയും
യൂദാ കോപാഗ്നിയില്‍ വെന്തുരുകുമൊരു
വെണ്ണിറായി പുറപ്പെട്ടു

എനിക്കിനി എവിടെ സമാധാനം
എന്തിനു ഞാനെന്‍ നാഥനെ
ഒറ്റി കൊടുത്തു
നീചന്‍ ഞാനൊരു പാപി
എനിക്ക് വേണ്ടാ ഇനി
ഈ മണ്ണിലെ ജീവിതം

നാളെ ചരിത്രം എഴുതും
മുപ്പതു കാശിനു ഒറ്റുകൊടുത്തവന്‍ യൂദാ
ഒരു മുത്തതിന് എന്‍ നാഥനെ
കാട്ടി കൊടുത്തവന്‍ യൂദാ .
യേശുവോടൊപ്പം സഞ്ചരിച്ചവന്‍
ധനകാര്യസേവകന്‍
അന്ത്യവിരുന്നില്‍ യേശുവോടൊപ്പം
കൈ താലത്തില്‍ വെച്ചവന്‍ യൂദാ
വിരുന്നില്‍ ഇരിക്കാതെ രാത്രി തന്‍
ഇരുളില്‍ പുറപ്പെട്ടവന്‍ യൂദാ
ഗൂഡാലോചന ക്കാരന്‍
പിന്നെയും പഴികള്‍
പിഴച്ചവന്‍ എന്ന മുദ്ര ചാര്‍ത്തല്‍
എനിക്കു വേണ്ടാ ഈ പേര് ദോഷങ്ങള്‍
ഒരു തുണ്ടു കയറില്‍ ഞാനിന്നു
തുങ്ങി മരിക്കും .
എന്‍റെ നാഥന്‍ ജീവന്‍ വെടിയും മുന്‍പേ
എനിക്കു പോകണം

രാജാക്കന്മാര്‍ കൈ കഴുകുന്നു
ഈ രക്തത്തില്‍ എനിക്ക് പങ്കില്ല
ഈ രക്തം എന്നിലും എന്‍റെ തലമുറയിലും
വരികയില്ല .
കുരിശില്‍ കിടന്നു നീ വേദനയിലും
ഒന്ന് ചിരിച്ചുവോ എന്‍റെ യേശുവേ
എല്ലാം നിനക്കറിയാം
എങ്കിലും ഒന്നും അറിയാത്ത ഭാവം
നടിച്ചു നീ

ദൈവത്തിന്‍റെ ചതുരംഗ കളത്തിലെ
വെറുമൊരു ഭടനല്ലേ യൂദാ
യുഗങ്ങള്‍ക്ക് മുന്‍പേ നിന്നെ
ദൈവം കണ്ടിരുന്നു .

കഷ്ടങ്ങള്‍ സഹിപ്പാന്‍
മാനവ വേഷം പൂണ്ടവന്‍
കാലി തൊഴുത്തില്‍ പിറന്നവന്‍

യൂദാ നീ ഒരു പാവമായിരുന്നു
പാപം ഉള്ളവര്‍ ഞങ്ങള്‍
തെറ്റ് കണ്ടാലും തെറ്റല്ലെന്നു വരുത്തും
തെറ്റില്‍ കൂടെ ജനനം
തെറ്റില്‍ തന്നെ ജീവിതം
ഈ രക്തങ്ങളുടെ പങ്കാളി
ഞാനും നീയും

Monday, February 4, 2008

ശലഭം


സമാധിയിലുള്ള ശലഭം
ഉറങ്ങുക അല്ല
ഉയരങ്ങള്‍ തേടാന്‍
കരുത്ത് നേടുകയാണ്‌
നാളെ നീ ഒരു ശലഭമായി
പാറി നടക്കാനുള്ള പാരിടം
നിന്നെ വിളിക്കുന്നു
നീ കൂട്ടില്‍ ഉറങ്ങരുത്‌
നിന്‍റെ കഴിവിന്‍ ചെപ്പു തുറക്ക്‌
നിന്‍റെ വര്‍ണ്ണങ്ങള്‍ ഞങ്ങള്‍ കാണട്ടെ

Sunday, February 3, 2008

വാഴഇത് വാഴത്തോട്ടം
ചിലത് ഇല വാടിയത്
ചിലത് കൂമ്പടഞ്ഞത്
ഇനിയും ചിലത് ചീഞ്ഞളിഞ്ഞത്
നിന്‍റെ ഉള്ളു പൊള്ള, പുറവും പൊള്ള
ഒരു നല്ല കാറ്റില്‍ നീ മറിയും
പിന്നെ നീ നിന്ന സ്ഥലം പോലും ആരും
അറിയാതെ മറയും
പ്രതികരണം നഷ്ട്ടപ്പെട്ടവര്‍
പ്ലാവ് , ആഞ്ഞിലി ഇവ
പുറം പൊള്ള അകം കടുപ്പം
പുറമേ നല്ല മൃദുലം
അകത്തു അയ്യോ അതി കഠിനം
പുറമേ ചിരിച്ചു കാണിക്കും
അകത്തു പല്ല് കടിക്കും
നിനക്കൊരു നല്ല ചന്ദന മരം
അകരുതോ എന്‍റെ മരമേ ,
അകത്തും വാസന , പുറത്തും വാസന
നീ അന്യനെ സ്നേഹിക്കുന്നത് പോലെ
നിന്നെയും സ്നേഹിക്കട്ടെ എന്‍റെ മരമേ

Saturday, February 2, 2008

നാവേ മടങ്ങുക

കര്‍ക്കിടക രാവില്‍
തകിതിമി തകിതിമി
തകര്‍ത്തു പെയ്യും ആ മഴയില്‍
ഓര്‍ത്തുപോയി ഞാനെന്‍ കുട്ടികാലം
കലങ്ങി മറിയുന്നോരാ പുഴയില്‍
എത്രയോ മുങ്ങാകുഴികള്‍ ഇട്ടിരുന്നു
നിന്‍റെ പുറകെ എത്രയോ
ഓട്ടം ഞാന്‍ ഓടിയിരുന്നു
എന്‍റെ മീനേ..........

നിന്നെ എന്‍റെ കൈയില്‍ കിട്ടിയാല്‍
വടക്കന്‍ പുളി ചേര്‍ത്തൊരു നല്ലൊരു കറി
വെച്ചു എന്‍ അമ്മ വിളമ്പുന്നതും

ഹായ്..........
വായില്‍ ഒരു കപ്പല്‍ ഓടിക്കാനുള്ള വെള്ളം
നിന്നെ കണ്ടിട്ടിപ്പോള്‍ എത്രയോ നാളുകള്‍
എവിടെ പോയി നീ ഒളിച്ചു എന്‍റെ മീനേ

ഇവിടെ കിട്ടും ഞങ്ങള്‍ക്കു സായിപ്പിന്‍റെമീനുകള്‍
ഒരു പൌണ്ടിനു എട്ടുഡോളര്‍
അല്ലെങ്കില്‍ കിട്ടും മോര്‍ച്ചറിയില്‍
കിടക്കുന്ന മീനുകള്‍
വര്‍ഷങ്ങള്‍ പഴക്കമുള്ളവ
വായില്‍ വെച്ചാല്‍ ചവറു മാതിരി
മരം കണക്കെ ഇരിക്കും മീനുകള്‍
അറക്ക വാളില്‍ മുറിക്കും മീനുകള്‍

വേണ്ട , എന്തിനു നാവേ നീ കൊതിക്കുന്നു
നാവേ നീയും മടങ്ങുക

ദയവു ചെയ്തു ആരും ബ്ലോഗില്‍ മീനേ കുറിച്ചുള്ള പാചകകുറിപ്പുകള്‍ അയക്കരുത് .. കൊതികൊണ്ട് ഇരിക്കാന്‍ വയ്യാഞ്ഞിട്ടാണ്

ഇതിന്‍റെ സമര്‍പ്പണം മഹാ കവി കാപ്പിലാനുമാത്രം
ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.