അന്തേവാസികള്‍

Tuesday, January 29, 2008

അമ്മയെ ഓര്‍ക്കാന്‍മുന്തിയോരി ദേശത്തു ഞാനെന്‍റെ
കൊച്ചു തോട്ടത്തില്‍,
മെച്ചമായ് അഞ്ചാറു
മുന്തിരിവള്ളി നട്ടു
ഞാനിന്നലെ।
ഒട്ടു പ്രതീഷകല്ലെന്നില്
ചിറകിട്ടടിച്ചു.
ആഴത്തില്‍ നിന്നുടെ വേരുകള്‍
ഓടുവാന്‍, പാകത്തില്‍നന്നായി
തടമെടുത്തു .

ശത്രുക്കള്‍ നിങ്ങളെ ചീന്തി
കളയാതെനിന്‍ ചുറ്റിലും
നല്ലോര വേലി തീര്‍ത്തു
ആ വേലീക്ക് കാവലായീ
കാലം കഴിക്കവേ
എന്നിലെ രക്തവും വെള്ളവും
നിനക്ക് നല്‍കി
നിന്നിലെ ഞരമ്പിനു കരുത്തു കൂട്ടി
ഉയരങ്ങള്‍ തേടും നിന്‍
കരുത്തേറും പാണികള്‍,
‍കൊടിയരാ സൂര്യ താപത്തില്‍
വാടാതെനില്‍ക്കുവാന്‍
മുറ്റത്ത്‌ ഞാനോരി പന്തലിട്ടു।
ശക്തരായീ, കേമരായി
നിങ്ങള്‍ വളരവേ
തന്നു നിങ്ങലെനിക്കാ
മോഹത്തിന്‍ പൂങ്കുലകള്‍।
‍സ്നേഹിച്ചു നിങ്ങളെ ഞാനെന്‍
പ്രാണനെക്കാള്‍ ,
‍സ്വപ്‌നങ്ങള്‍ ഒരുപാടു
കണ്ടിരുന്നു।
വര്‍ണ്ണ ചിറകുള്ള തുമ്പികളും
കരി വണ്ടുകളും
ചിത്രം വരച്ചു നിന്‍ ചുറ്റിലും
നിന്നിലെ മധുവൂണ്ടു
മണം ഉണ്ട് രസിച്ചു
നിങ്ങള സ്വപ്‌നങ്ങള്‍ പങ്കുവച്ചു ....
എങ്കിലും എന്തെ കരുതിവച്ചു ,
എന്തിനായ് എതിനായ് എനിക്ക് നല്‍കി
കയിപ്പെരൂന്നോരീ പഴങ്ങള്‍
‍ഈ മണ്ണിന്‍റെ ദോഷമോ,
എന്‍ കര്‍മ ഫലമോ ?
മാണിക്യം പോലെ ഞാന്‍ കാത്തതല്ലേ
എന്നിട്ടും എന്നെ മറന്നതെന്തേ ??
വ്യാകുല ചിന്തയാല്‍ ഉരുകുനെന്മനം
വിവശനായി ദേഹമോ തളര്‍ന്നീടുന്നു
അകലെ കാണും കടലിന്‍ കാണാ കയങ്ങളില്
‍കത്തിയെരിയുന്നോരന്തി ചേകോന്‍
‍തീരങ്ങളില്‍
തലതല്ലി ചാവാന്‍ ആര്‍ത്തിരക്കുനോരീ
തിരമാലകള്‍ ।
‍എന്‍ വേരുകല്ലെല്ലാം പറിച്ച്
എറിഞ്ഞിട്ടിന്നി കരയില്‍
നില്‍ക്കുമ്പോഴും
തിര ഇട്ടെതും
മയിച്ചാലും മായാത്ത ഓര്‍മ്മകള്‍
‍കാതില്‍ ആരോ മെല്ലെ മന്ത്രിക്കുന്നെന്ടമ്മ
പറഞ്ഞ കഥയിന്‍ അവസാന ഭാഗങ്ങള്‍
" മാമ്പൂ കണ്ടാരൂം സന്തോഷിക്കരുതെ "


രാത്രി തന്‍ അന്ത്യ യാമങ്ങളില്‍
ഞങ്ങള്‍ക്കു വേണ്ടി
കരയുന്നോരമ്മ തന്‍ ദീന സ്വരം
നിത്യവും ഞങ്ങള്കായി പ്രാര്‍ത്ഥിക്കും
സ്നേഹത്തിന്‍ നിറ ദീപം
ആണെന്റെ അമ്മ .
തുറന്നിട്ട ജാലക പഴുതിലോഴുകി എത്തും
ഇളം കാറ്റിനും വല്സല്യത്തിന്
‍ഒരു തൂവല്‍ സ്പര്‍ശനം
വീടും,തൊടിയും പുഴയും കടലും കട്ന്നിന്നു
ഞാനി കരയില്‍ നില്‍ക്കുമ്പോഴും
കാതില്‍പതിയുന്നെനമ്മ തന്‍പഴയ സ്വരം

" മാമ്പൂ കണ്ടാരൂം സന്തോഷിക്കരുതെ

Sunday, January 27, 2008

ജീവിതം
ജീവിതം ഇത്ര നിസാരമെന്നു ,
ഞാന്‍ നിനച്ചതില്ല ഇന്നലെ വരെ .
കഥകളിലും കവിതകളിലും
എത്രയോ നന്നായി വരച്ചു
ചേര്‍ത്തിരിക്കുന്നു ഈ ജീവിതത്തെ .


ഇന്ന് ഞാന്‍ മനസിലാക്കുന്നു .
ജീവിതം ഒരു മഞ്ഞു തുള്ളിയോ,
താമര ഇതളിലെ ഒരു ജല കണമോ.
ഒരു നല്ല ചൂടില്‍ ,
വാടുമൊരു പുല്‍ ക്കൊടിയോ .
ഇതെല്ലമല്ലേ ഈ നിറം

ചേര്‍ത്ത ജീവിതം ।

നശ്വരം ഈ ജീവിതത്തില്‍ ,
എന്തിനു നാം പുകഴുന്നു .
ഒരു കണ്ണാടി ചില്ലാണീ ജീവിതം .
എപ്പോഴും തകര്‍ന്നു പോകാവുന്നത് .
എത്ര നിസാരമിത്.

എന്‍റെ ജീവിതത്തിന് ചുറ്റും
ഞാന്‍ വന്‍ മതിലുകള്‍ തീര്‍ത്തിരുന്നു .
ഒരിക്കലും തകരാത്ത വിശ്വാസങ്ങള്‍ .
പണത്തിന്റെ, മതത്തിന്‍റെ,
എന്‍റെ മാത്രമായ ലോകം
ഞാന്‍ തീര്‍ത്തിരുന്നു.

എന്‍റെ ചങ്ങാതി ,

ഇന്നലെ പുലരുവോളം നാം
ഓരോരോ കഥകള്‍ ,
നമ്മുടെ ബാല്യങ്ങള്‍ പറഞ്ഞു
ചിരിച്ചതല്ലേ ?

എങ്ങു പോയി മറഞ്ഞു നീ ?
ഒരു യാത്ര പോലും ചോദിച്ചില്ലല്ലോ
ഒരു ഉറക്കത്തില്‍ നീ മരിച്ചുവെന്നോ ?

കഷ്ടം .................

എന്തിനു നീ പുകഴും ഈ
നശ്വരമാം ജീവിതത്തില്‍ .Thursday, January 24, 2008

ആത്മാവ്ആത്മാവ് എന്നതൊരു
അമ്മുമ്മ കഥയാണോ ?
ആരോ കുട്ടികളെ പേടിപ്പിക്കാന്‍
പറഞ്ഞൊരു നുണ ആണോ ?
ക്രിസ്തുവും കൃഷ്ണനും
ബുദ്ധനും നബിയും
ഒരു മിത്യയോ ?
നിന്‍റെ പിന്നിലാരോ
വിളിക്കുന്നുല്ലേ ?
നിന്‍റെ കാല് കല്ലില്‍
തട്ടാതെ കാക്കുന്നില്ലേ ?
തെറ്റുകള്‍ ചെയ്യുമ്പോള്‍
നിന്നില്‍ ആരോ
അരുതേ....
എന്ന് വിലക്കുന്നില്ലേ ?
കുട്ടികളില്‍ കുത്തി
നിറയ്ക്കുന്നു നമ്മള്‍
ഇരുട്ടിലെ ജീവികളെ
ചിലന്തിയും , വവ്വാലും
മനുഷ്യ രൂപം കൊള്ളുന്നു .
അവന്‍റെ രക്ഷിതാവായി മാറുന്നു .
പുതിയ അവതാരങ്ങള്‍ ജനിക്കുന്നു .
ആത്മാവ് ഒരു വഴികാട്ടി .
തെറ്റായ വഴികളില്‍ നിന്നും
നല്ല വഴിയിലേക്കു
ഉള്ളൊരു ചൂണ്ടു പലക.
ക്രിസ്തുമസ് എന്നാല്‍ സാന്താ എന്നും ,
ഈസ്റെര്‍ എന്നാല്‍ മുയലെന്നും,
പഠിപ്പിക്കുന്നു നമ്മള്‍ കുട്ടികളെ .
അവന്‍റെ മുന്നില്‍ സത്യങ്ങള്‍ ഇല്ല .
എല്ലാം പെരുപ്പിച്ച നുണകള്‍ മാത്രം .
ഇനി ഏതു ഗംഗയില്‍ മുങ്ങി നീ,
നിന്‍റെ പാപം തീര്‍ക്കും .
ഏതു പുഴയില്‍ ഒഴുക്കും
ഈ മത ഗ്രന്ഥങ്ങള്‍ .

Monday, January 21, 2008

ചന്ദ്ര ഗ്രഹണം

അമാവാസി ....
അന്ധകാരം ഭൂമിയെ
മൂടിയിരിക്കുന്നു .
ഇരുട്ടിന്‍റെ ശക്തികള്‍
ഉയരുന്നു .


ഇരുട്ടില്‍ തപ്പി നടക്കുന്നവര്‍
കുണ്ടിലും കുഴിയിലും
വീണു വിലപിക്കുന്നു ।

പരചേതം ഗണ്യമാക്കാതെ
ലാക്കിലെക്കോടുന്നവര്‍

‍ദിക്കുതെറ്റി തിരിയുന്ന
പുത്തന്‍ തലമുറ

ലാഭം മാത്രം
കൊതിക്കുന്നവര്‍
ലോകത്തിന്‍റെ
മോഹങ്ങള്‍ മാത്രം
അവന്‍റെ ചിന്തയില്‍ .

ഈശ്വര ധ്യാനം
ഒരു മാത്ര പോലുമില്ല .

ശക്തമായൊരു കാറ്റില്
‍ഒരു വേള .....
ഇളകും നിന്‍റെ വേരുകള്‍


സൂര്യ രശ്മികള്‍
നിന്നില്‍ പതിക്കട്ടെ

നീ ഒരു സൂര്യകാന്തി
പുഷ്പമാകൂ ....


ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.