അന്തേവാസികള്‍

Wednesday, December 24, 2008

ക്രിസ്തുമസ് ഗാനം, ചൂടോടെ!


courtesy: http://meeshsjourneys.wordpress.com/2007/12/10/hiatus-and-happy-birthday-jesus/

ആശ്രമത്തിലെ ഒരു വിശ്വാസി എഴുതി ശ്രീ. ഗ്യാപ്പിലാനന്ദ സ്വാമിജിയ്ക്കു അയച്ചു കൊടുത്ത ആ ഗാനം, ഇതാ ബൂലോകത്തിന്‍റെ സ്വന്തം സംഗീ-സംവ്യായനായ ബഹു. ബഹുവ്രീഹി അവര്‍ഹള്‍ ചായപ്പൊടിയും പഞ്ചസാരയും പാകത്തിനു ചേര്‍ത്തു തിളപ്പിച്ച്‌ ചൂടാറാതെ സപ്ളയര്‍ പാമരന്‍ വശം നിങ്ങള്‍ക്കായി കൊടുത്തയച്ചിരിക്കുന്നു.. വരുവിന്‍ കേള്‍ക്കുവിന്‍, ആനന്ദിപ്പിന്‍..

പുല്‍തൊഴുത്തില്‍ പിറന്നു..
രചന: 'ആശ്രമത്തിലെ ഒരു വിശ്വാസി'
സംഗീതം, സാക്ഷാല്‍ക്കാരം, ആലാപനം: ബഹുവ്രീഹി


കേള്‍ക്കാന്‍ പറ്റണില്ലേ? ന്നാല്‍ ഡൌണ്‍ലോഡൂ..


എല്ലാ ആശ്രമവാസികള്‍ക്കും ക്രിസ്തുമസ്സാശംസകള്‍!

14 comments:

പാമരന്‍ said...

ക്രിസ്തുമസ് ഗാനം, ചൂടോടെ!

തണല്‍ said...

ഓഫീസിലിരുന്നു കേള്‍ക്കാനാവില്ല
അതോണ്ട് ഡൌണ്‍ലോഡി..തൊണ്ട പൊള്ളുമോന്ന് കണ്ടറിയാം.
:)

കാന്താരിക്കുട്ടി said...

പാട്ടു കേട്ടു.ചായപ്പൊടീം പഞ്ചസാരേം പാലുമൊക്കെ പാകത്തിനു ചേർത്തു ഉണ്ടാക്കിയ അടിപൊളി ചായ !!
ക്രിസ്മസ് ആശംസകൾ

നിരക്ഷരന്‍ said...

നല്ല വരികള്‍
നല്ല സംഗീതം
നല്ല ആലാപനം

ഭൂമിപുത്രി said...

പാട്ട് കേൾക്കുന്നതിനു മുൻപേ ക്രിസ്മസ് ആശംസകൾ സ്വീകരിയ്ക്കു

ഗീത് said...

ക്രിസ്തുമസ് ഗാനം ചൂടോടെ തന്നെ കേട്ടു. ഭക്തിസാന്ദ്രമായ വരികള്‍. ഒരു ക്രിസ്തുമസ് ഗാനത്തിനു പറ്റിയ ഈണവും ആലാപനവും. രചയിതാവിനും ബഹുവിനും അഭിനന്ദനങ്ങളും ആശംസകളും.

കാപ്പിലാന്‍ said...

ഇപ്രാവശ്യം പള്ളിയില്‍ പാടിയ പാട്ടുകള്‍ മുഴുവന്‍ നാട്ടില്‍ ആളുകള്‍ക്ക് കാശ് കൊടുത്ത് എഴുതി സംഗീതം ചെയ്യിച്ച പാട്ടുകള്‍ ആയിരുന്നു .എനിക്ക് തോന്നുന്നു അതിലും മെച്ചം ഈ പാട്ട് ആണെന്ന് .ഈ കാര്യം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ ഈ വഴിയെ നോക്കുമായിരുന്നുള്ളൂ .

ആശ്രമ വിശ്വാസിക്കും,ബഹുവിനും നന്ദി ..സന്തോഷകരമായ ഒരു ക്രിസ്തുമസ് കാലം + പുതുവര്‍ഷം ആശംസിക്കുന്നു .

ക്രിസ്തുമസ് ഇവിടെ തുടങ്ങി ..രാവിലെ പള്ളിയില്‍ പോയി വന്നു.ക്രിസ്ത്മസ് കേക്കിന്റെ മധുരം നുകര്‍ന്ന് ,മഞ്ഞു കൊണ്ട് ,പാട്ട് കേട്ടു ,തണുത്തു വിറച്ചു .ഇനി ഏറനാടന്റെ ദം ബിരിയാണി കഴിക്കട്ടെ ..
എല്ലാ ബൂലോകര്‍ക്കും ആശംസകള്‍ .

:):)

മാണിക്യം said...

സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍‌ മാണിക്യം
.....പാമരനാം പട്ടുകാരന്‍ !!
സിലിമായ്ക്ക് പാട്ടെഴുത്തായോ ?അഭിനന്ദനം .......

ബാജി ഓടംവേലി said...

ക്രിസ്‌തുമസ് ആശംസകള്‍ നേരുന്നു...

ബഹറിനില്‍ നിന്നും
ബാജിയും കുടുംബവും

കുറ്റ്യാടിക്കാരന്‍ said...

നല്ല പാട്ട്.. അഭിനന്ദനങ്ങള്‍..

ഒപ്പം ക്രിസ്മസ് നവവത്സരാശംസകളും..

ഏറനാടന്‍ said...

കേട്ടൂ കേട്ടൂ ഇനീം കേള്‍ക്കും
കേട്ടുകൊണ്ടേയിരിക്കും...
കേള്‍ക്കാത്തപ്പോഴും
കാതില്‍ ഇമ്പം കേള്‍ക്കും..

Kiranz..!! said...

ചായ രാവിലെ തന്നെ ഊറിക്കുടിച്ചു..:) അജ്ഞാത കവിക്കും സംഗീതമച്ചാനും കേക്ക്.

മയൂര said...

അഭിനന്ദനങ്ങള്‍, നവവത്സരാശംസകള്‍...

smitha adharsh said...

നല്ല ഗാനം..ഇഷ്ടപ്പെട്ടു..

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.