അന്തേവാസികള്‍

Monday, December 15, 2008

ഒരു മിന്നല്പിണര് പോലെ അവള̴്....

"അപ്പൂ, കുട്ടികളെയും കൊണ്ട് ഇന്നു സ്വിമ്മിങ്ങിനു പോകണം."

സാമന്യം നല്ല ചൂടുണ്ട് അലസമായി ഒരു തണുത്ത ബിയറുമായി പോര്‍‌ച്ചിലിരിക്കുമ്പോഴാണ് ആശ വിളിച്ചു പറയുന്നത്. ഇന്ന് ഇനി എനിക്കു രക്ഷപെടാന് പറ്റില്ല. കുറേ ദിവസമായി ഓരോ ഒഴിവു പറയുന്നു. ഈ സമ്മര്‍‌ മുഴുവന്‍‌ അവളാണ് കുട്ടികളെ എല്ലായിടവും കൊണ്ടു പൊയത് .
"അപ്പൂ ഒന്നിനും മൂന്നിനുമിടക്കാ മറക്കണ്ടാ" ആശ ഓടിക്കഴിഞ്ഞു. അവളങ്ങനെയാ ഉണരുമ്പോള്‍‌ മുതല്‍‌, ഏതു നേരവും ജോലിത്തിരക്ക്, ഞാനെന്ന അടിസ്ഥാന മടിയനന് നേര്‍‌ വിപരീതം .

കുട്ടികളെ റെഡിയാക്കി 12:30 ഓടെ ഞാന്‍‌ പുറപ്പെട്ടു പൂളില്‍‌ സാമാന്യം തിരക്കുണ്ട് കുട്ടികളെ വിട്ടു. ഇനി ഒന്നര മണിക്കൂര്‍‌ ഇവിടിരിക്കാം ഡൈവിങ് ബോര്‍‌ഡിന് നേരെയുള്ള ഒരു തണലില്‍‌ ഞാന്‍‌ ഇരിപ്പുറപ്പിച്ചു..അപ്പോഴാണ് ഒരു പറ്റം പെണ്‍‌ കുട്ടികള്‍‌ കടന്നു വന്നത്. സൈഡിലുള്ള ഷവര്‍‌ ആന്റ് ചെയ്ഞ്ച് റൂമിലേക്ക് അവര്‍‌ കയറിപ്പോയി.. കൂട്ടത്തില്‍‌ വേറിട്ടു നിന്ന അവള്‍ ഒരു മിന്നല്പിണര്‍‌ പോലെ എന്റെ കണ്ണില്‍‌ പെട്ടു.. ഞാന്‍‌ അത്യന്തമാകാംക്ഷയോടെ ആ വാതില്‍‌ തുറക്കുന്നതും നോക്കി ഇരുന്നു.. ഒരു 10 മിനിറ്റിനുള്ളില്‍‌ എന്തിനൊക്കെയായി വെറുതെ ചിരിച്ചു കൊണ്ടു ആ കുട്ടികള്‍‌ വന്നു. എല്ലാം കൌമാരക്കാരും കൌമാരം വിടപറയുന്നവരും!
ഹോ ഇതെന്തൊരു നയന വിരുന്ന്... ഞാന്‍‌ അക്ഷരാര്‍‌ത്ഥത്തില്‍‌ ജ്വല്ലു വിട്ടു നോക്കി ഇരുന്നു. അതാ ഏറ്റവും പിറകില്‍‌ അവള്‍‌, കണ്ണെടുക്കാന്‍‌ തോന്നിയില്ലാ! എന്തൊരു സൌന്ദര്യം ഏകദേശം അഞ്ചര അടിയോളം പൊക്കം സ്വര്‍‌ണതലമുടി നീണ്ട മൂക്ക്, വിടര്‍‌ന്ന കണ്ണുകള്, ഒരു ചെറു പുഞ്ചിരിയോടെ അവള്‍‌ നടന്നു വരികയാണ്, കറുപ്പും ചുവപ്പും പടമുള്ള ആ സ്വിം സൂട്ടില്‍‌ അവളുടെ സൌന്ദര്യം തെളിഞ്ഞു.

ആ നീണ്ട കൈ കാലുകള് ഓരോ മാംസപേശിയും സൃഷ്ടി കര്ത്താവിന്റെ കരവിരുത് വിളിച്ചു പറയുന്നു, ഒതുങ്ങിയ അരക്കെട്ട് നിറഞ്ഞ മാറിടം അതാ അവള് എന്റെ മുന്നിലെത്തി കൂടെയുള്ള പെണ്കുട്ടികള് ചിലച്ചു ചിരിച്ചു...

ഇത്ര ലഘവത്തോടെ ചിരിക്കാന് ഈ പ്രായത്തിലേ കഴിയൂ. അവളെ മറ്റുള്ളവരില് നിന്നു വേറിട്ട് തോന്നിയതു അവളുടെ പോസ്ചര് കൊണ്ടു തന്നെ.. അവള്‍ക്കു തന്നത്താനറിയാം അവളുടെ കൈ മുതല് ആ സൌന്ദര്യം ആണെന്ന്. അവളെ കണ്ടാല് ആരുടെയും ശ്വാസം ഒരു നിമിഷം നിലച്ചു പോകും. അതാ അവള്‍ ഞാനിരിക്കുന്നതിനു മുന്നിലുള്ള ഡൈവിങ്ങ് ബൊര്‍‌ഡിനരികിലെത്തി ഓരോരുത്തരായി പൂളിലേക്ക് ചാടിയിറങ്ങി അവള്‍‌ അവളുടെ റാപ്പ് ഊരിയിട്ടു റ്റൂ പീസ് സൂട്ടില് ആ നില്പ് ഹോ! എന്റെ പെരുവിരലില് നിന്നൊരു തരിപ്പ്..... ഏറ്റവും ഒടുവിലായി ഡൈവിങ്ങ് ബോര്ഡില് അവള് എത്തി, ഒരു മിനിറ്റ് അങ്ങനെ നിന്നു രണ്ടു കൈകളും മേല്പ്പോട്ട് ഉയര്ത്തി...... ഇതുപൊലൊരു കാഴ്ച എന്റെ ആയുസ്സില് കണ്ടിട്ടില്ലാ. ഒരു സൌന്ദര്യ മത്സരത്തിലെ വിധി കര്ത്താവിന്റെ കൂര്‍‌മതയോടെ ഞാനവളെ കൃത്രിച്ചു നോക്കി. ഒരു കുറ്റവും പറയാനില്ലാ..സൃഷ്ടാവിന്റെ ഒരു പിഴവും പറയാന്‍‌ പറ്റാത്ത ഒരു സമ്പൂര്‍‌ണ സൃഷ്ടി...അതാ അവള് വെള്ളത്തിലേക്കു കുതിച്ചു... ആ നീണ്ട പൂളിന്റെ ഒരറ്റം മുതല്‍‌ മറ്റേ അറ്റം വരെ അവള് നീന്തിതുടിക്കുന്നത്, മതിവരുവോളം ഞാന്‍‌ കണ്ടിരുന്നു. എന്റെ അരികിലേക്ക്, പിന്നെ നീന്തി നീന്തി മറ്റെ അറ്റത്തേക്ക്. പോയല്ലോ എന്നു കരുതുമ്പോഴേക്ക് വീണ്ടും എന്റെ അരികിലേക്ക്, ഈ മദ്ധ്യാഹ്നം ഞാന്‍‌ ശരിക്കും ആസ്വദിച്ചു. കുട്ടികളെ കൂട്ടി തിരികെ ഡ്രൈവ് ചെയ്തപ്പോള് ആലോചിച്ചത്, വീട്ടിലെത്തുമ്പോളള്‍‌ ആശയോട് പറയണൊ?

‘വേണ്ട സന്തുഷ്ടമായ ദാമ്പത്യത്തില് ഇതൊരു സ്വകാര്യ സുഖമായി മനസ്സില് സൂക്ഷിക്കാം’.....
സന്തോഷ് പറഞ്ഞ പോലെ
സൌന്ദര്യ മത്സരം മദ്ധ്യവയസ്കരുടെ നയനഭോഗത്തിനും കോസ്മെറ്റിക്ക് ഉല്‍പ്പന്നങ്ങളുടെ ലോക വിപണിക്കും വേണ്ടിയാണെന്ന് ആര്‍ക്കാണറിയാത്തത്

അതാ വതില്ക്കല്‍‌ ആശ!!

അവളുടെ കവിളില്‍‌ തട്ടി കൊണ്ട് മെല്ലെ ചെവിയോട് ചേര്‍‌ന്ന് പാടി......
"നിന്നേ കരവലയത്തിലൊതുക്കുവാന്‍‌ ഒന്നു.... ഹു.. ഹു.ം ം ം ...."

മൂളിപ്പാട്ടുമായി നീങ്ങിയപ്പൊള്‍‌ ആശ എന്നെ നോക്കി വശ്യമായി പുഞ്ചിരിച്ചു...
നമ്പര് 20 മദ്രാസ്സ് മെയിലിലെ മോഹന്‍ലാല്‍ന്റെ ഡയലോഗ് ഓര്‍‌ത്തു

"കണ്ടാ ആണുങ്ങള്‍ ഡിലു ചെയ്യുന്നത്..... ഹ ഹ ഹ"

ചിത്രങ്ങള്‍ ഫ്ലിക്കര്‍

28 comments:

കാപ്പിലാന്‍ said...

ഇത് ശരിയായില്ല മാണിക്യം
കാരണം നമ്മള്‍ ആര്‍ഷ ഭാരതത്തിലെ ചെറിയ കേരളത്തില്‍ ജീവിക്കുന്നവര്‍ ഇങ്ങനെ തുടയും മുലയും കാണിച്ചു നില്‍ക്കുന്ന ഫോട്ടോ കാണുക , പെണ്ണുങ്ങള്‍ കുളിക്കുന്നത് കാണുക .അശ്ലീലം ,അശ്ലീലം , ഛെ ..ഈ പെണ്ണുങ്ങള്‍ക്ക്‌ ഒരു നാണവും മാനവും ഇല്ലേ .

മാണിക്യം said...

കാപ്പിലാന്‍ said... ഒരു പാറുക്കുട്ടി ലോക സൌന്ദര്യത്തിന്റെ ഉച്ചിയില്‍ നില്‍ക്കുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ അഭിമാനിക്കുന്നു .ഇതെന്റെ അഭിപ്രായമാണ് ..പിന്നെ ഇതിന്റെ പിന്നാമ്പുറം ,മുന്നാമ്പുരം,ഇനിയവള്‍ എന്തെല്ലാം ചെയ്യും ,ചെയ്യില്ല ,ഇതൊന്നും എന്നെ അലട്ടുന്നില്ല .കാരണം ഇതിലും കൂടുതല്‍ എന്തെല്ലാം കേരളത്തില്‍ ,ഇന്ത്യയില്‍ ,ലോകത്തില്‍ നടക്കുന്നു .സന്തോഷിന്റെ ആ പോസ്റ്റില്‍ കണ്ടതിനേക്കാള്‍ കൂടുതല്‍ ,സിനിമയില്‍ സ്വിമ്മിന്ഗ് പൂളില്‍ നില്‍ക്കുന്ന ഒരു പെണ്ണിനെ നമ്മള്‍ കണ്ടാല്‍ കൈ അടിക്കും :) :):)

"പാര്‍വ്വതി ഓമനക്കുട്ടന് അഭിനന്ദനങ്ങള്‍ " എന്നപോസ്റ്റില്‍‌ ഈ അഭിപ്രായ്യം പറഞ്ഞ കാപ്പിലാന്‍ .ഇപ്പൊള്‍ കളം മാറി ചവിട്ടുന്നു????

ചാണക്യന്‍ said...

എന്റെ മകളാണ് പാര്‍വതിയെങ്കില്‍ അവളൊരിക്കലും ഇങ്ങനെ തുണിയഴിച്ച് സൌന്ദര്യപ്പട്ടത്തിനു വേണ്ടി മത്സരിക്കുമായിരുന്നില്ല....
കാരണം എന്റെ മകള്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ ഉലാത്തുന്നതു കാണാനുള്ള ആര്‍ജ്ജവം എനിക്കില്ല തന്നെ...
എന്നിലെ അച്ഛനെന്ന പുരുഷന് ചിലപ്പോള്‍ അന്യ സ്ത്രീകളുടെ നഗ്നത ആസ്വദിക്കണമെന്നുണ്ടാവാം..
പക്ഷെ എന്റെ കുട്ടി അവള്‍, തുണിയഴിച്ച് സൌന്ദര്യപ്പട്ടം കരസ്ഥമാക്കുന്നത് കാണാനുള്ള ത്രാണിയെനിക്കില്ല..
എന്റെ സ്വാര്‍ത്ഥതയായിരിക്കാം, എന്നാലും ഞാനിങ്ങനെയേ കരുതൂ....കാണിക്കുന്നവര്‍ കാണിക്കട്ടെ പക്ഷെ എന്റെ മകള്‍ ഒരിക്കലും ഒരു പ്രദര്‍ശന വസ്തുവാകരുത്....
ഇത്രയും എന്റെ ആത്മഗതം...

മാണിക്യം
മുള്ളിന്റെ മൂട്ടില്‍ മുള്ളേ കുരുക്കുകയുള്ളൂ...
പാര്‍വതി ലോകസുന്ദരി പട്ടം നേടണമെന്നുള്ളത് പാര്‍വതിയോടൊപ്പം തന്നെ അവളുടെ മാതാപിതാക്കളും ആഗ്രഹിച്ചിട്ടുണ്ടാവാം...

ഈ പോസ്റ്റിലെ ആക്ഷേപഹാസ്യം ഇഷ്ടായി...
കാപ്പിലാനെ വെറുതെ വിടുക..

കാപ്പിലാന്‍ said...

ഛെ ..
കഷ്ടം ,ചെറ്റ ,
നാണം ഇല്ലാത്തവള്‍..ഛെ ..ഇനിയിവളെ ആര് കെട്ടും ?
ഹോ ..

മുല്ല said...

എന്നിലെ അച്ഛന്‍ അന്യപെണ്ണിന്റെ നഗ്നത നോക്കിക്കാണാന്‍ ഇഷ്ടപ്പെടുകയും അതെ സമയം എന്‍റെ മകള്‍ അങ്ങനെ പൊതുദര്‍ശനം നടത്തുന്നത് ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്ന ചാണക്യ ,അവസാനം പറഞ്ഞിട്ട് പോയ വാക്ക്
" മുള്ളിന്റെ ചുവട്ടില്‍ മുല്ല കിളിക്കില്ല ,മുള്ള് മാത്രമേ ഉണ്ടാകൂ "
എന്നതും തമ്മില്‍ ബന്ധം ഒന്നുമില്ലല്ലോ .

മക്കളും അങ്ങനെ പോയാല്‍ ആരെ പഴിക്കണം ?

മാളൂ said...

...“നാണം ഇല്ലാത്തവള്‍..ഛെ ..ഇനിയിവളെ ആര് കെട്ടും ?”
അവള്‍ കെട്ടണം എന്ന് എന്താ ഇത്ര നിര്‍ബന്ധം ?..ഇത്ര ഒക്കെ പരീക്ഷണങ്ങളും
വാക്‍മൊഴി വരമൊഴി പരീക്ഷകളും അളവുകളും ഒക്കെ കഴിഞ്ഞ് 2009 ലേ എറ്റവും മികച്ച പെണ്ണ് കാണാനും ഉത്തരം പറയാനും ..അവള്‍ എന്തിനാ പോയി “വെറുതെ ഒരു ഭാര്യ”ആവുന്നത്?

അനില്‍@ബ്ലോഗ് said...

ചേച്ചിയെ,
കൊള്ളാം കഥ, അതിലേറെ തല‍ക്കെട്ടും.
മദ്ധ്യവയസ്കര്‍ മാത്രമല്ല എല്‍.പ്.സ്കൂള്‍ പിള്ളാര്‍ വരെ നല്ല പീസ് കണ്ടാല്‍ നോക്കിനില്‍ക്കും. പ്രായഭേദമില്ലെന്നര്‍ത്ഥം. മദ്ധ്യവയസ്കരെ അങ്ങിനെ ഒതുക്കാതെ :)

മനുഷ്യന്‍ പണ്ടു കാട്ടില്‍ നടന്ന കാലത്ത് ഉടുതുണി ഉടുത്തിരുന്നില്ലെന്നാണ് കേട്ടുകേഴ്വി. സാംസ്കാരികമായി വളര്‍ന്നു വന്നതിന്റെ ഭാഗമായി തുണിഉടുക്കാന്‍ തുടങ്ങി, ആദ്യം പ്രസക്തഭാഗങ്ങള്‍ മറച്ചു നടന്നു, പിന്നെ ശരീരം മുഴുവനും.
അങ്ങിനെ എങ്കില്‍ ഇപ്പോള്‍ നമ്മള്‍ റിവേഴ്സ് ഗിയറിലാണോ?

ഓഫ്ഫ്:
ഭാരതപ്പുഴയുടെ തീരത്ത് ഒരുപാട് “കുളി” കാണാമായിരുന്നു പണ്ട്, ഗ്രാമീണ സുന്ദരികള്‍. സാധാരണയായി മാറു മറക്കാരുണ്ടായിരുന്നില്ല, എന്തു ചെയ്യാം, ഇന്ന് അവിടെ എല്ലാരും തുണി ഉടുത്താ കുളിക്കുന്നത്. അതിനാല്‍ നമുക്ക് നഗരങ്ങളിലേക്കു പോകാം.

കാന്താരിക്കുട്ടി said...

:-)

കനല്‍ said...

ഒരു അന്ന്യ സ്ത്രീ ഇതുപോലെ യൊക്കെ നില്‍ക്കുന്നതുകണ്ടാല്‍ ആസ്വദിക്കും. വേണമെങ്കില്‍ സങ്കല്പത്തില്‍ ഭോഗിക്കും. സൌന്ദര്യത്തെ പ്രകീര്‍ത്തിക്കും.
നാലുപേര് ആ അല്‍പ്പ വസ്ത്രധാരിണിയെ വിമര്‍ശിച്ചാല്‍ അവരോടൊപ്പം ചേര്‍ന്ന് ഭാരതീയ സംസ്കാരത്തിനു ചേര്‍ന്നതല്ലെന്ന് യുക്തി യുക്തം വാദിക്കും. സ്വന്തം ഭാര്യയെ, മകളെ അല്പ വസ്ത്രം ധരിപ്പിച്ച് പ്രദര്‍ശിപ്പിക്കുന്നത് ബഹുഭൂരിപക്ഷം ഭാരതീയപുരുഷന്മാര്‍ക്ക് കഴിയുകയുമില്ല. ഈ പോസ്റ്റിലൂടെ മാണിക്യമത് സമര്‍ത്ഥിച്ചിരിക്കുന്നു.
നന്നായി.
ഓഫ് ടോ: മാണിക്യമെന്ന ഈ ബ്ലോഗര്‍ പുരുഷനോ സ്ത്രീയോ? പെണ്‍ സൌന്ദര്യത്തെ ഇങ്ങനെ വര്‍ണിക്കാന്‍ സ്ത്രീയ്ക്ക് കഴിയുമോ?

തൊന്ന്യാശ്രമത്തില്‍ സന്ന്യാസിമാര്‍ അനുഷ്ടിച്ചിരുന്ന വ്രതം മുടക്കാന്‍ മാണിക്യത്തിന്റെ ഗൂഡശ്രമമാണോ ഈ പോസ്റ്റിനു പിന്നില്‍? :)

ഡിഷ്യൂം ഡിഷ്യും said...

എന്തോന്ന് ഭാരതീയ സംസ്കാരം?

ഒരു നാലിഞ്ച് വീതിയുള്ള തുണിയെടുത്ത് കെട്ടി പണ്ട് രാജകുമാരിമാര്‍ മാറ് മറയ്ക്കാന്‍ ശ്രമിച്ചത് പുരാണകഥയുടെ വിഷ്വല്‍ ഇഫക്ടില്‍ ആരാണ് ആസ്വദിക്കാത്തത്?

ക്രിസ്തുമതവും മുസ്ലീമതവും ഇവിടെ പ്രചരിച്ചില്ലാരുന്നേ വെറും ചന്ദനപ്പൊടി വാരി തേച്ച് മറച്ചേനെ പ്രസക്ത ഭാഗങ്ങള്‍

കാപ്പിലാന്‍ said...

ഏതു രാജ്യത്താണോ പെണ്ണുങ്ങള്‍ടെ പൊതുവായ സ്വിമ്മിംഗ് പൂളില്‍ മധ്യ വയസ്കരായ പുരുഷനെ ,ആണ്‍കുട്ടികളെ പ്രവേശിപ്പിക്കുന്നത് ? എന്തായാലും അമേരിക്കയില്‍ ഇല്ല .ചിലപ്പോള്‍ ഇന്ത്യയിലോ കേരളത്തിലോ ആകാം .അവിടെയാണല്ലോ സാംസ്കാരികമായി ഉന്നതിയില്‍ നില്‍ക്കുന്ന സ്ഥലം .


അമേരിക്കയില്‍ ആണും പെണ്ണും സാംസ്കാരികമായി ശോഷിച്ച് അല്‍പ വസ്ത്രം മാത്രം ധരിച്ചു നടക്കുമ്പോള്‍ എനിക്കീ കാഴ്ച പുതുമ നിറക്കുന്നില്ല.പക്ഷേ കൊച്ചു കുട്ടികള്‍ മുതല്‍ കുഴിയിലേക്ക് കാലു നീട്ടിയിരിക്കുന്നവര്‍ വരെ കേരളത്തില്‍ വായിക്കുന്ന ഒന്നാണ് മലയാളം ബ്ലോഗ് .പുതിയതായി രംഗപ്രവേശം ചെയ്യുന്ന ഇളം തലമുറ ,നിങ്ങളെപ്പോലെയുള്ള മുതിര്‍ന്ന ബ്ലോഗ്ഗേര്‍സിനെ കണ്ടല്ലേ പഠിക്കേണ്ടത് മാണിക്യം ?

സാംസ്കാരികമായ അധ:പതനം .മൂല്യ ശോഷണം .ഇത് തീരെശരിയായില്ല മാണിക്യം .(കട .നന്ദു )

മാണിക്യം said...

കാപ്പിലാന്‍ said...
പലരും കഷ്ടം ,ചെറ്റ എന്നൊക്കെ പറഞ്ഞ് മൂക്കത്ത്‌ വിരല്‍ വെയ്ക്കുന്നു .ഇതാണ് പറയുന്നത് മലയാളികള്‍ ഇരുപതാം നൂറ്റാണ്ടില്‍ ജീവിക്കുന്നുവെങ്കിലും മനസിപ്പോഴും പത്തൊമ്പതാം നൂറ്റാണ്ടിലാണ് .ആദ്യമായാണോ സൗന്ദര്യ മല്‍സരത്തില്‍ ഇന്ത്യയില്‍ നിന്നും ഒരു പെണ്‍കുട്ടി പങ്കെടുക്കുന്നത് ? ഇതൊരു മത്സരമായി ആരും കാണാതെ എന്തിന് അവളുടെ ശരീരത്തിലെ മാംസം മാത്രം കാണുന്നു ? അതോ ഒരു മലയാളി പെണ്‍കുട്ടി ലോകപ്രശസ്തയാകുന്നതിന്റെ കുഴപ്പമോ ? ഇതെന്റെ അമ്മാവന്റെ മൂത്ത മോളാണ് .ആളുകള്‍ അതുമിതും ഒന്നും പറയല്ലേ .
********
ഈ അഭിപ്രായത്തില്‍ നിന്ന് ഇവിടെ ഈ കഥ വായിച്ചപ്പോള്‍ കാപ്പിലാ‍ന്റെ ചിന്ത കീഴ്മേല്‍ മറിയുന്നത് എന്താ?

Prasanth. R Krishna said...

അവളുടെ കവിളില്‍‌ തട്ടി കൊണ്ട് മെല്ലെ ചെവിയോട് ചേര്‍‌ന്ന് പാടി......
"നിന്നേ കരവലയത്തിലൊതുക്കുവാന്‍‌ ഒന്നു.... ഹു.. ഹു.ം ം ം ...."

മൂളിപ്പാട്ടുമായി നീങ്ങിയപ്പൊള്‍‌ ആശ എന്നെ നോക്കി വശ്യമായി പുഞ്ചിരിച്ചു...
നമ്പര് 20 മദ്രാസ്സ് മെയിലിലെ മോഹന്‍ലാല്‍ന്റെ ഡയലോഗ് ഓര്‍‌ത്തു

"കണ്ടാ ആണുങ്ങള്‍ ഡിലു ചെയ്യുന്നത്..... ഹ ഹ ഹ"

ഇവരെയാണ് മണ്ടിപെണ്ണേ എന്ന് പണ്ട് നസീര്‍ വിളിച്ചത്. ഇപ്പോള്‍ മനസ്സിലായല്ലോ കുട്ടാട്ടന്മാരുടെ സൂത്രപണി

Sureshkumar Punjhayil said...

Best Wishes...!!!

ബിന്ദു കെ പി said...

ആക്ഷേപഹാസ്യം കലക്കീ..

Sanjeev said...

ഇതു ഈ ലോകത്തിലെ ഒരൊ പുരുഷന്റെയും മാനസിക വികാരം ആണു പ്രതിഭലിക്കുന്നത്... വികാരം പ്രായത്തിനു അതീതം .......... സൌന്ദര്യം ആസ്വതിക്കാത്തവര്‍ ഈ ലോകത്തു ഉണ്ടൊ ????? പ്രത്യേകിച്ചും സ്ത്രി സൌന്ദര്യം.....
എന്തായാലും എനികിഷ്ടമായി............ ജീവിതത്തിന്റെ ആ തിരക്കുള്ള വഴികളില്‍ എവിടെയ് എങ്കിലും ഇതു കണ്ടാല്‍ ഞാന്‍ തിരിഞ്ഞു നില്കാതെ ഇരിക്കില്ല.... ഒരു പക്ഷെ ഞാന്‍ ആഗ്രഹിക്കില്ല എങ്കിലും.....

തോന്ന്യാസി said...

പോസ്റ്റെനിക്കിഷ്ടായി...ഒളിപ്പിച്ചു വച്ച ആക്ഷേപഹാസ്യത്തെ അതിലേറെ...

സ്ത്രീകള്‍ അടിവസ്ത്രം ഉപയോഗിച്ച് നഗ്നതാ പ്രദര്‍ശനം നടത്തുന്നതിനെ എതിര്‍ക്കുന്നവര്‍ക്ക് പുരുഷന്മാര്‍ അടിവസ്ത്രം ധരിച്ച് നഗ്നതാപ്രദര്‍ശനം നടത്തുന്നതിനെപ്പറ്റി എന്താണ് അഭിപ്രായമെന്നറിഞ്ഞാല്‍ കൊള്ളാം.......

ജയകൃഷ്ണന്‍ കാവാലം said...

ആ പെണ്ണിന്‍റെ അഡ്രസ്സ് കിട്ടാന്‍ എന്താ ഒരു വഴി???
മണിയറ ചാരാതെ മാനത്തു പൌര്‍ണമി
മാരനെ തിരയുന്ന യാമങ്ങളില്‍
രതി ലോലമായ് വനവീണയില്‍ പവനന്‍റെ
മൃദുകരം തഴുകുന്ന നിമിഷങ്ങളില്‍...
എല്ലാം എല്ലാം ഇനി ഇവളുണ്ടാകും എന്‍റെ സപ്നങ്ങളില്‍...

വെറുതെ മനുഷ്യന്‍റെ ഉറക്കം കളയല്ലേ മാണിക്യം...

...പകല്‍കിനാവന്‍...daYdreamEr... said...

നീന്തല്‍ കുളം ഉള്ളിടത്തെ നീന്തലും കുളിയുമുണ്ടാകൂ ...
പണ്ടു ശ്രീ നായനാര്‍ പറഞ്ഞപോലെ... പെന്നുള്ളിടത്തെ പെണ്‍ വാണിഭം ഉണ്ടാവൂ...!

Sunil Krishnan(സുനിൽ കൃഷ്ണൻ) said...

കുറച്ചു നാൾ മുമ്പ് ഒരു സിനിമയിലെ ഒരു ഹാസ്യരംഗം ഉണ്ടയിരുന്നു.ഒരു “വാട്ടർ തീം പാർക്കിന്റെ” ഒരു വശത്തുള്ള കസേരയിൽ സ്ഥിരമായി വരുന്ന ഒരു വൃദ്ധൻ( അമ്പതിനോടടുത്ത പ്രായം)കൂളിംഗ്ലാസാണു വച്ചിരിയ്ക്കുന്നത്.അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നോക്കുന്നതായി നമുക്കു തോന്നുന്നു.അതിലേ പോയ ഒരുത്തൻ പറയുന്നു:“ വല്ല്യപ്പാ എന്നും ഇവിടെ വരുന്നുണ്ടല്ലോ..കൊച്ചു കള്ളൻ കൂളിംഗ് ഗ്ലാസ് ആണു വച്ചിരിയ്ക്കുന്നത് അല്ലേ? അപ്പോൾ പിന്നെ എങ്ങോട്ടു വേണമെങ്കിലും നോക്കാമല്ലോ..”തൊട്ടു മുന്നിൽ സ്ത്രീകളടങ്ങുന്ന ആൾക്കാർ വെള്ളത്തിൽ തിമർക്കുന്നു.

മറ്റൊരു കഥ.എല്ലാവർക്കും അറിയാവുന്നത്.ഒരു സിനിമയിലെ കുളി സീൻ.നായികെ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു മാറ്റുന്നു.അവസാന അടിവസ്ത്രവുമഴിച്ചു അവൽ കുളത്തിലേയ്ക്കിറങ്ങുന്ന രംഗം വരുമ്പോൾ തൊട്ടു മുന്നിലൂടെ ഉള്ള റയിൽ‌വേ ലൈനിൽ കൂടി ഒരു തീവണ്ടി അതിവേഗം വന്നു ആ രംഗം മറയ്ക്കുന്നു.ഒരു ചേട്ടൻ എല്ലാ ദിവസവും സിനിമ കാണാൻ വരുന്നു.അപ്പോൾ ഒരു ദിവസം വാതിൽ‌ക്കൽ നിൽ‌ക്കുന്ന പയ്യൻ അയാളോടു ചോദിച്ചു:“ഇത്ര ഇഷ്ടമായോ സിനിമ?” അപ്പോൾ ചേട്ടൻ പറഞ്ഞു:“ ഹേയ് അതൊന്നുമല്ല, എന്നെങ്കിലും ആ ട്രയിൻ അൽ‌പം താമസിച്ചു വരുമോ എന്നറിയാനാ..”

ഇതാണു ശരാശരി മലയാളി.ഭാരതത്തിൽ ഏറ്റവും കൂടുതൽ നീല ചിത്രങ്ങൾ ഉള്ള നാട്.പകൽ നമ്മൾ ചാരിത്ര്യം പറയും.രാത്രി രഹസ്യമായി ഇരുന്നു നീലയിൽ മുഴുകും.അടക്കി വച്ചിരിയ്ക്കുന്നതു മൂലം വീർപ്പു മുട്ടുന്ന ലൈംഗിക ചോദനകളുടെ ഒരു സാമ്രാജ്യമാണു നമ്മുടെ നാട്.ആണിനേയും പെണ്ണിനേയും തമ്മിൽ മിണ്ടാൻ പോലും സമ്മതിയ്ക്കാതെ മൊബൈൽ ഫോണുകളിലേയ്ക്കു തള്ളി വിടുന്ന നാട്..കഴിഞ്ഞ വർഷം “പച്ചക്കുതിര “ വാരിക ഒരു ലക്കം “കമ്പി പുസ്തകങ്ങൾ” എന്ന വിഷയം പരസ്യമായി ചർച്ച ചെയ്തപ്പോൾ പലരും നെറ്റി ചുളിച്ചു.സക്കറിയയെപ്പോലെ ചിലർ മാത്രം സത്യം തുറന്നു പറഞ്ഞു.

അതു കൊണ്ടു “കപട സദാചാര വാദികളെ” എനിയ്ക്കു വെറുപ്പാണ്.ചുമ്മാ രക്തം ചൂടു പിടിപ്പിയ്ക്കാൻ മാണിക്യം പോസ്റ്റ് ചെയ്ത ഈ കഥ കൊള്ളേണ്ടിടത്തൊക്കെ കൊണ്ടു കാണും..സിരകളിൽ രക്തം ആവിയാവുന്നു....!!!

ദീപക് രാജ്|Deepak Raj said...

nice...need more photos...hahha

ഏറനാടന്‍ said...

ഇതിലെ നയനമനോഹരീപടംസ് കണ്ടപ്പോ കഥയിലെ പൊരുള്‍ ശരിക്കും തലയില്‍ കയറിയില്ല. ഒന്നൂടെ വായിച്ചിട്ട് വരാം.
ഇതിനൊരു A സര്‍ട്ടിഫിക്കറ്റ് വെക്കുന്നത് നല്ലതായിരിക്കും. :)

വികടശിരോമണി said...

അതെയതേ,മൂല്യശോഷണം...സദാചാരനിരതനായ എന്നെപ്പോലുള്ള ബ്ലോഗേഴ്സിനു മുന്നിൽ മാണിക്യത്തിന്റെ അശ്ലീലപോസ്റ്റ് വേണ്ടായിരുന്നു.
പിന്നെ മാണിക്യേട്ത്തീ,സ്ഥിരായി ഇത്തരം ഫോട്ടോകൾ വെച്ച് പോസ്റ്റുകളിടാമോ?ഒരു കണക്ക് വെച്ചോ,എത്ര കമന്റ് വേണംന്ന്.അതു തന്നേക്കാം.

lakshmy said...

മാണിക്യ്യേച്ചി, ഫിസ്യോ തെറപ്പിസ്റ്റിന്റെ സജെഷനനുസരിച്ച് മിക്കവാറും സ്വിമ്മിങ് പൂളിൽ പോകുന്നതിനാൽ [നീന്താനല്ല, ചില എക്സെർസൈസിന്] ഈ കാഴ്ച എന്നും കാണുന്നു. ചുമ്മാ വർത്തമാനവും പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും നീന്തി നടക്കുന്ന അപ്പൂപ്പന്മാരും അമ്മൂമ്മമാരും, സ്കൂളിൽ നിന്ന് ഒരുമിച്ച് കൊണ്ടു വരുന്ന സ്കൂൾ കുട്ടികളും പിന്നെ വളരേ ചെറിയ ബേബീസിനേയും കൊണ്ടു വരുന്ന ചെറുപ്പക്കാരികളായ അമ്മമാരും, ഇടക്കും തലക്കും ചില യുവാക്കളും യുവതികളുമൊക്കെയായി. എനിക്കിതെല്ലാം കാഴ്ചയാണെങ്കിലും ഞാൻ പൂളിൽ ഇറങ്ങുന്ന സമയത്ത് മറ്റുള്ളവർക്കെല്ലാം ഒരൊറ്റ കാഴ്ചയേയുള്ളു, അത് ഫുൾ സ്യൂട്ടിൽ വെള്ളത്തിൽ ചാടിയ എന്നെ തന്നെയാ.
കഥ നന്നായിരിക്കുന്നു. happiness is contagious. isnt it?

jaya said...

ഒരു ബ്ലോഗു പോസ്റ്റില്‍ മാണിക്യം പറഞ്ഞ കമന്റ് താഴെ:

മാണിക്യം said...

“നാണം എന്ന് പറയുന്നതു
കടുകു മണിയോളമേ ഉള്ളു ,
നാണം അതു പോയാല്‍
ഒരുപ്പൊക്ക് പോയതാന്ന്”

പണ്ട് ഉള്ളവര്‍ പറഞ്ഞിരുന്നു. ആ പറഞ്ഞത് ശരിയാണെന്ന് ദേ ഇപ്പോ തെളിഞ്ഞു,
സ്ത്രീയുടെസൌന്ദര്യം അളക്കാന്‍ പോണതേ പോക്കണക്കേട്..നല്ലരീതീല്‍ വസ്ത്രം ധരിച്ച് വന്നാല്‍ അല്ലെ അതറിയാന്‍ കഴിയുക?
അല്ലതെ ഇതെത്ര മനോഹരമാണെന്ന് പറഞ്ഞാലും ഒരുതരം അറപ്പ് ആണേ തോന്നുന്നത് ...
മാറുമറയ്ക്കാന്‍ അവകാശം പണ്ട് വിപ്ലവത്തിലൂടെ പിടിച്ചുപറ്റിയതാ എന്നിട്ട് ഇപ്പോ ദേ ....
സംസ്കാരം വന്നപ്പൊഴാ ആദി മനുഷ്യന്‍ വസ്ത്രം ധരിച്ചത് ..ഇനി എങ്ങോട്ടാ????
December 10, 2008 11:40 PM

ബ്ലോഗ് URL : http://santhoshangal.blogspot.com/2008/12/blog-post_10.html

ആ കമന്റും ഈ കഥയും അങ്ങോട്ട് സമരസമാകുന്നില്ലല്ലൊ മാഡം. ഇതിപ്പോള്‍ എവിടെയാ ആക്ഷേപവും ഹാസ്യവും? ആ കമന്റിലോ ഈ പോസ്റ്റിലോ?

മാണിക്യം said...

"ഒരു മിന്നല്പിണര് പോലെ അവള̴്...."
വായിച്ച എല്ലാവര്‍ക്കും നന്ദി പറയട്ടെ,
September 15, 2007 എഴുതിയ ഒരു പഴയ പോസ്റ്റ് ആണിത് ...

“പാര്‍വ്വതി ഓമനക്കുട്ടന് അഭിനന്ദനങ്ങള്‍ ”

എന്ന ഇതിനു തൊട്ട് മുന്നത്തെ പോസ്റ്റ് കണ്ട് ഒന്നു റീ പോസ്റ്റ് ചെയ്തു. കാപ്പിലാന് അറിയാം നേര്‍ വിപരീതമായി ആദ്യ കമന്റിട്ടാല്‍ അതില്‍ തൂങ്ങി ഈ പോസ്റ്റ് ഒരു വിവാദം ആക്കാം എന്ന് .. പതിവ് തെറ്റിച്ചില്ല .. ഞാന്‍ സാധാരണ ചെയ്യാറുള്ള പോലെ മൌനമല്ല കാപ്പിലാന്റെ തന്നെ ഒരു അഭിപ്രായം ക്വോട്ട് ചെയ്തിട്ടു...കാപ്പിലാന്റെ ഉദ്ദെശം പോലെ തന്നെ **ചാണക്യന്‍ ആദ്യ കമന്റിനെ അനുകൂലിച്ചു എങ്കിലും ശുദ്ധനായാ ഒരു മലയാളി ഏതു വിധത്തിലാ ചിന്തിക്കുന്നത് എന്ന് പറഞ്ഞു..
നന്ദി ചാണക്യന്‍... കാപ്പിലാനെ വെറുതെ വിടാന്‍ എനിക്ക് വാണിങ്ങും :) ..വിട്ടു ..
അതു കൊണ്ട് തന്നെ കാപ്പിലാന്റെ രണ്ടാമത്തെ കമന്റിനും,ആരാന്ന് പറയാത്ത മുല്ലക്കും മറുപടിയില്ല..

മാളുവിന്റെ ചോദ്യം പ്രസക്തം .‘എന്തിനാ പോയി “വെറുതെ ഒരു ഭാര്യ”ആവുന്നത്?’നന്ദി..

**അനില്‍@ബ്ലോഗ് :- നന്ദി, ഈ അഭിപ്രായം വിലപ്പെട്ടതായി, ബാക്കി തുടരാം.

കാന്താരികുട്ടിയുടെ ചിരി ...അതേ. അതു തന്നെയാ ഞാനും പറയാന്‍ വന്നത്!

**കനല്‍:- തുറന്ന് പറഞ്ഞു , ചാണക്യന്‍ പകുതി പറഞ്ഞത് പൂരിപ്പിച്ചു ..... “നാലുപേര് ആ അല്‍പ്പ വസ്ത്രധാരിണിയെ വിമര്‍ശിച്ചാല്‍ അവരോടൊപ്പം ചേര്‍ന്ന് ഭാരതീയ സംസ്കാരത്തിനു ചേര്‍ന്നതല്ലെന്ന് യുക്തി യുക്തം വാദിക്കും. സ്വന്തം ഭാര്യയെ, മകളെ അല്പ വസ്ത്രം ധരിപ്പിച്ച് പ്രദര്‍ശിപ്പിക്കുന്നത് ബഹുഭൂരിപക്ഷം ഭാരതീയപുരുഷന്മാര്‍ക്ക് കഴിയുകയുമില്ല. ഈ പോസ്റ്റിലൂടെ മാണിക്യമത് സമര്‍ത്ഥിച്ചിരിക്കുന്നു. നന്നായി.”....

പ്രശാന്ത് ആര്‍ കൃഷ്ണാ നന്ദി .. ലഘവത്തോടെ കഥയിലേ തമാശ കണ്ടതിന് നന്ദി!!

സുരേഷ് കുമാന്‍ & ബിന്ദു വന്നതില്‍ സന്തോഷം..

**സഞ്ചീവ് :‌“ സൌന്ദര്യം ആസ്വദിക്കാത്തവര്‍ ഈ ലോകത്തു ഉണ്ടൊ ????? പ്രത്യേകിച്ചും സ്ത്രി സൌന്ദര്യം.....”അതും ഒരു ശരിയാ പക്ഷിക്കൂട്ടത്തില്‍ ആണ്‍പക്ഷികള്‍ക്കാ സൌന്ദര്യം
മൃഗങ്ങളിലും എടുപ്പ് കൂടുതല്‍ ആണ്‍ വര്‍ഗത്തിന്
മനുഷ്യന്‍ വന്നപ്പോള്‍ എന്താ സ്ത്രീ സൌന്ദര്യവും പുരുഷത്വവും എന്ന് പറയുന്നത്?
[Handsome man, Beautiful Lady!!]
ഞാന്‍ പലപ്പൊഴും ചിന്തിച്ചതാണു എന്താ ഉത്തരം?
**തോന്ന്യാസിയുടെ ചോദ്യവും എന്റെ ഈ ചോദ്യവും കൂട്ടി കെട്ടാം .

മാണിക്യം said...

ജയകൃഷ്ണാ‍ വെറുതെ അഡ്രസ്സ് ഒന്നും തപ്പണ്ടാ കനലിന്റെ കമന്റ് ഒന്നുംകൂടി വായിച്ചോളു ട്ടോ.!:)

പകല്‍കിനാവന്‍:- എവര്‍ ഗ്രീന്‍ ആയി എന്നും നില്‍ക്കും നായനാരുടെ കമന്റുകള്‍ ..
“അപ്പോ റൈറ്റ്!!”..ഇടതു പക്ഷത്തിലെ ആ വലതനെ മറക്കാനാവില്ല ..

സുനില്‍ കൃഷ്ണന്‍! “കാണാമറയത്ത് ” തുടങ്ങിയതിന് അഭിനന്ദനങ്ങള്‍ ആദ്യം അറിയിക്കുന്നു.. സുനില്‍ കമന്റ്വായിച്ച് ആസീന്‍ ഒര്‍‌ത്തപ്പോള്‍ ചിരിച്ചു പോയി!
അതേ “ഇതാണു ശരാശരി മലയാളി.” കണ്ടില്ലേ ഒരു കഥ വായിച്ചിട്ട് തുറന്ന് ഒരു മറുപടി പറയാന്‍ എത്രപേര്‍ക്ക് കഴിഞ്ഞു? hats off to you!

ദീപക് രാജ് തിരക്കിലാണെന്ന് തൊന്നുന്നു
എന്നാലും ഒളികണ്ണാല്‍ ഒന്നു നോക്കാന്‍ മറന്നില്ല

ഏറനാടന്‍ ക്യാമറ കണ്ണിലൂടെ നോക്കുന്നു..
ഇത് ഒരു ‘U’വിനു പോലും ഇല്ലാല്ലോ
“മണ്ണടിഞ്ഞു പോകാനുള്ളതല്ലേ ......!”

വികടശിരോമണി!!“സദാചാരനിരതനായ എന്നെപ്പോലുള്ള ” ...കഥയിലെ ‘അപ്പു’വിനും ഇതേ ലേബലാ ഞാന്‍ കൊടുത്തത്..

ലക്ഷ്മി ഇവിടെ അഭിപ്രായം പറഞ്ഞ ഒരേ ഒരു വനിത എന്ന നിലയില്‍ ഒരു പ്രത്യേക നന്ദി.
ഈ വിവരിച്ചതു തന്നെയാ എന്റെ കഥയുടെ പശ്ചാത്തലം എന്റെ ഫ്രണ്ടിന്റെ കുട്ടിയെ ഒരു ദിവസം ഞാന്‍ ആണ് സ്വിമ്മിങ് പൂളില്‍ കൊണ്ട് പോയത്. കുട്ടിയെ പൂളില്‍ വിട്ടു, സ്വ്വിമ്മിങ്ങ് കോച്ച് ഉണ്ട് , കരക്ക് ഞാന്‍ കാത്തിരുന്നു ചുറ്റും പല പേരന്റ്സും ഉണ്ടായിരുന്നു, അപ്പോള്‍ ഒരുത്തന്‍ രണ്ടു കുട്ടികളുമായി വന്നു പുള്ളിക്കാരന്‍ നല്ല ആഗിള്‍ നോക്കി കസേര പിടിച്ചു ..
അങ്ങോരുടെ ചേഷ്ടകള്‍ നോക്കിയിരുന്ന് അപ്പോള്‍ തന്നെ സ്ക്രാപ്പ് ബുക്കില്‍ ഞാന്‍ കുറിച്ചതാണ് ഈ കഥയായ് മാറിയത്...

ജയ: ജയകുമാരിയാവാം ജയകുമാരനാവാം
എന്തായാലും ഒന്നുറപ്പ് നേരിട്ട് മുഖം കാണിക്കാന്‍ ധൈര്യം കുറവുള്ള വ്യക്തിയാ,ഒരു പെണ്ണിന്റെ ചങ്കുറപ്പില്ല താനും ..
:സമരസം :
ഈ കഥയുടെ പശ്ചാത്തലം ഞാന്‍ മേല്പറഞ്ഞത്
കഥ,പകുതി നേരും ബാക്കി ഭാവനയും ആയി ചമക്കുന്നത് .. അതില്‍ നിന്ന് തന്നെ അറിയണം കഥ,എഴുതുന്ന ആളിന്റെ മനസ്സിനു രണ്ട് ഭാവങ്ങള്‍ ഉണ്ട് ...
ഞാന്‍ വിശ്വസിക്കുന്ന എന്റെ തത്വങ്ങളും അതില്‍ നിന്ന് വ്യതിചലിച്ച് ഞാന്‍ എഴുതുന്നവയും ... ഇതിലേ അക്ഷേപം ഇതു തന്നെ.
സഞ്ചിവ് ,കനല്‍,സുനില്‍,അനില്‍ മൂതല്‍‌പേര്‍ അതെടുത്ത് പറഞ്ഞു,

“ജീവിതത്തിന്റെ ആ തിരക്കുള്ള വഴികളില്‍ എവിടെയ് എങ്കിലും ഇതു കണ്ടാല്‍ ഞാന്‍ തിരിഞ്ഞു നില്കാതെ ഇരിക്കില്ല.... ”

“മദ്ധ്യവയസ്കര്‍ മാത്രമല്ല എല്‍.പ്.സ്കൂള്‍ പിള്ളാര്‍ വരെ നല്ല പീസ് കണ്ടാല്‍ നോക്കിനില്‍ക്കും. പ്രായഭേദമില്ലെന്നര്‍ത്ഥം.”

ഇതാണ് പുരുഷന്‍!ഇങ്ങനെ ആയിരിക്കണം.
നല്ലത് കണ്ടാല്‍ നല്ലത് എന്ന് പറയുന്നവന്‍!

jaya said...

maanikyam : "കഥ,പകുതി നേരും ബാക്കി ഭാവനയും ആയി ചമക്കുന്നത് .. അതില്‍ നിന്ന് തന്നെ അറിയണം കഥ,എഴുതുന്ന ആളിന്റെ മനസ്സിനു രണ്ട് ഭാവങ്ങള്‍ ഉണ്ട് ...
ഞാന്‍ വിശ്വസിക്കുന്ന എന്റെ തത്വങ്ങളും അതില്‍ നിന്ന് വ്യതിചലിച്ച് ഞാന്‍ എഴുതുന്നവയും ... ഇതിലേ അക്ഷേപം ഇതു തന്നെ."

അത്രയും സന്തോഷം. പക്ഷെ കഥ വായിച്ചു അങ്ങിനെ തോന്നിയില്ല. അതേ പറഞ്ഞുള്ളൂ. ഇതില്‍ ആക്ഷേപമായിട്ടൊന്നും ഫീല്‍ ചെയ്തില്ല. ആണ്‍ കോണില്‍ നിന്നൊരു കഥ. ദാറ്റ്സ് ആള്‍. അതിലെന്താ ഇത്ര പുതുമ?! എവിടെയെങ്കിലും ഒന്നു പരാമര്‍ശിക്കുകയോ മറ്റോ ചെയ്തിരുന്നെങ്കില്‍ ഓകെ. ബട്ട് ഇതിലതില്ല.

പിന്നെ, ഞാന്‍. അത് ജയകുമാറോ ജയകുമാരിയോ ആവട്ട്, അതിലെന്തു പ്രസക്തി?! എന്റെ കമന്റ് ബൂലോഗത്തിലാദ്യമല്ല. പലയിടത്തും ഉണ്ട്. അതു കാണണമെങ്കില്‍ തോന്ന്യാശ്രമം വിട്ടിറങ്ങണം. പല നല്ല ബ്ലോഗുകളും കാണണം വായിക്കണം. അത്രേള്ളൂ.
മാണിക്യം എന്നത് ആണാണോ അതോ പെണ്ണാണോ എന്ന് പല വായനക്കാര്‍ക്കറിയാത്ത പോലെ ‘ജയ‘ എന്നത് ആണാണോ പെണ്ണാണോ എന്ന് മാണിക്യത്തിനുമറിയല്ല!. ചുരുക്കം പറഞ്ഞാല്‍ നമ്മള്‍ രണ്ടു പേരും ഒരു പോലെ, ഒരു വിത്യാസം താങ്കള്‍ക്ക് ബ്ലോഗ് ഉണ്ട്. എനിക്കതില്ല. അഭിപ്രായം രേഖപ്പെടുത്താന്‍ ബ്ലോഗ് തന്നെ വേണമെന്നില്ലല്ലോ!!

മറുപടിക്കു നന്ദി

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.