അന്തേവാസികള്‍

Monday, October 13, 2008

ഒന്നാം ദിവസം

ഭൂമി ഇരുണ്ടതായിരുന്നു. ദൈവം എന്ന ചിത്രകാരന്‍ ഇതു കണ്ടു വളരെ വിഷമിച്ചു .പ്രഭാതത്തില്‍ വെളിച്ചമേകാന്‍ സൂര്യനെയും രാത്രിയിലെ വെളിച്ചത്തിനായി ചന്ദ്രനേയും നക്ഷത്രങ്ങളെയും അവന്‍ സൃഷ്ടിച്ചു . പ്രകാശത്തെ പകല്‍ എന്നും ഇരുട്ടിനെ രാത്രിയെന്നും ചിത്രകാരന്‍ പേര്‍ ചൊല്ലി വിളിച്ചു .

ഉഷസായി ,സന്ധ്യയായി ,കാര്‍ട്ടൂണ്‍ ആയി അങ്ങനെ ഒന്നാം ദിവസം .

14 comments:

ആചാര്യന്‍... said...

കവിതയാണോ കാപ്പിലാ ഇത്

അനോണി മാഷിന്‍റെ ബ്ലോഗില്‍ അടിപിടി തൊടങ്ങീ, കൈപ്പള്ളീം അനോണീ മാഷും ഒരാളാണോ, അതോ സഗീറു തന്നെയാണോന്നൊക്കെ മുടിഞ്ഞ വിവാദം

കാപ്പിലാന്‍ said...

അങ്കം ഇനിയും തുടരും .

ആചാര്യന്‍... said...

((((((ഠേ)))))))


"""" ടമാര്‍''

' പടാര്‍"""

(ഇത് തേങ്ങാപ്പൂള് തലേ വീണ ഒച്ചയാ)

അനില്‍@ബ്ലോഗ് said...

കാപ്പിലാനെ,
എന്തൊന്നാ ഒരു വാക്കുണ്ടല്ലോ, അനുരണ.... .
എതാണ്ടിതു പോലെ.

ചിത്രകാരന്‍ അളു ഭയങ്കരന്‍ തന്നെ, വെളിച്ചത്തെ പകലെന്ന് വിളിച്ചല്ലോ.

ആചാര്യന്‍ said...

http://njanacharyan.blogspot.com/2008/10/blog-post.html
'സ്ത്രീ'യും 'പതിന്നാലു വേഗങ്ങള്‍'ഉം- എന്ന എന്റെ നിരൂപണം
ഞാന്‍ ഡിലിറ്റ് ചെയ്തു

ചിത്രകാരന്‍chithrakaran said...

നോക്കടെ,
ഇത്രയും ബ്ലോഗ്ഗങ്ങളുള്ള നമ്മളോടാണോ കളി, സവര്‍ണ്ണ മൂരാച്ചി.

ചാണക്യന്‍ said...

കാപ്പിലാനെ,
ഒന്നാം ദിവസം......
ഭൂമി ഇരുണ്ടതായിരുന്നു...അതോ ഉരുണ്ടതായിരുന്നോ?
പ്രഭാതത്തിന് വെളിച്ചമേകാന്‍ ചന്ദ്രനേയും രാത്രിക്ക് വെളിച്ചമേകാന്‍ സൂര്യനേയും ടിയാന്‍ സൃഷ്ടിക്കാത്തതെന്താ?

ശിവ said...

കാപ്പിലാന്‍ ചേട്ടാ, യൂ സെഡ് ഇറ്റ്....താങ്ക്സ്...താങ്ക്സ്...

ഗീതാഗീതികള്‍ said...

ശ്ശോ, ഈ ചാണക്യനൊന്നും അറിയില്ലേ? രാത്രിയില്‍ സൂര്യന്‍ വന്നു നിന്നാല്‍ പിന്നെ എങ്ങനെ ഉറങ്ങും ചാണക്യാ?

ഒന്നാം ദിവസം ഭൂമി ഉരുണ്ട് ഇരുണ്ടിരുന്നു....
അങ്ങനെ ഉരുണ്ടിരുന്നത് ചിത്രകാരന് ഇഷ്ടപ്പെട്ടു. എടുത്തിട്ട് പന്തുപോലെ തട്ടാമല്ലോ...
പക്ഷേ ഇരുണ്ടിരുന്നത് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് ഇത്തിരി വെളിച്ചത്തിനുള്ള പ്രൊവിഷനൊക്കെ ഉണ്ടാക്കി..

ചാണക്യന്‍ said...

അത് ശരി ഗീതേച്ചി...
ഒന്നാം ദിവസമെന്ന് പറഞ്ഞത് 13ആം തിയതീയാ ഇന്നിപ്പോ ഇവിടെ 15ആം തിയതിയാവാന്‍ ഇനി നിമിഷങ്ങള്‍ മാത്രം ബാക്കി...
അപ്പോ രണ്ടാം ദിവസവും മൂന്നാം ദിവസവും എവിടെ?
അവിടെ ഇതേവരെ സൂര്യന്‍ ഉദിച്ചില്ലെ?
കാപ്പില്ലാനെ....അങ്കത്തിന്റെ ബാക്കിയെവിടെ?

അനില്‍@ബ്ലോഗ് said...

ചാണക്യാ,
പുള്ളിക്കാരന്‍ (ദൈവം)റെസ്റ്റ് എടുക്കുകയാവും.
ക്ഷമീ.

ഗീതാഗീതികള്‍ said...

പ്രഭാതത്തില്‍ സൂര്യന്‍ വന്നു ഭൂമിക്കു വെളിച്ചമേകണമെന്ന് 13-ആം തീയതി തന്നെ ദൈവം തീരുമാനമെടുത്തിരുന്നല്ലോ. അതുകൊണ്ട് 14 ന് (രണ്ടാം ദിവസം)രാവിലെ സൂര്യന്‍ ഉദിച്ചു, അന്നു സന്ധ്യയായപ്പോള്‍ ചന്ദ്രനും താരകളും പ്രത്യക്ഷപ്പെട്ടു. സൂര്യചന്ദ്രതാരാഗണങ്ങളൊക്കെ വളരെ അനുസരണയുള്ളവരാണെന്നേ...ദൈവം പറയുന്നത് അപ്പടി അനുസരിക്കും. മനുഷ്യരെപ്പോലെയല്ല...

പിന്നെ 14-ആം തീയതി രാത്രി വളരെ കഷ്ടപ്പെട്ടു ചാണക്യനു കാര്യങ്ങള്‍ പറഞ്ഞു (കമന്റ് എഴുതി)മനസ്സിലാക്കിച്ചു കൊടുത്തപ്പോഴേക്കും ക്ഷീണിച്ചു പോയി. അന്നേരം കിടക്കയിലേക്കു ചാഞ്ഞതാ.
ദേ, പിന്നിപ്പഴാ കണ്ണുതുറന്നത്....
അതോണ്ട് മൂന്നാംദിവസമായ 15-ആം തീയതി പ്രഭാതത്തില്‍ സൂര്യനുദിച്ചോന്ന് അറിയില്ല ചാണക്യാ...ഇപ്പോഴാണെങ്കില്‍ സന്ധ്യയുമായിപ്പോയി. ഇനി അനില്‍ പറഞ്ഞപോലെ റെസ്റ്റ് എടുക്കയാണോന്തോ?

ചാണക്യന്‍ said...

റെസ്റ്റ് എടുത്ത് റ്റയേഡായി വീണ്ടും റെസ്റ്റെടുക്കായിരിക്കാം....

ഗീതാഗീതികള്‍ said...

ആ, ശരിയാ, ശരിയാ. നല്ലോണം റെസ്റ്റെടുത്തോട്ടേ...
റെസ്റ്റെടുത്തതിന്റെ ക്ഷീണം മുഴുവന്‍ മാറീട്ടിനി വന്നാല്‍ മതി.

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.