അന്തേവാസികള്‍

Saturday, August 16, 2008

വടംവലി മത്സരം


ആശ്രമത്തിലും പരിസര പ്രദേശങ്ങളിലും നടന്നു വരുന്ന ഓണ പരിപാടികളോട് ചേര്‍ന്ന് നടത്തുന്ന വടം വലി മത്സരം .ഇവിടെ വടം ഒരു ചോദ്യമാണ് .ആ ചോദ്യത്തില്‍ പിടിച്ചു ശക്തിയായ് വലിക്കണം .സ്ത്രീകള്‍ ഒരു ഭാഗം പുരുഷന്മാര്‍ മറു ഭാഗം .ആരുടെ ഭാഗം വിജയിക്കുന്നുവോ അവരെ വിജയികളായി പ്രഖ്യാപിക്കും .
ഇതില്‍ റഫറി ആയി നില്ക്കുന്നത് ചാണക്യന്‍ .
ഇനി ചോദ്യം :-( വടം)
സ്ത്രീകള്‍ക്കാണ് കൂടുതല്‍ സൌന്ദര്യം എന്ന് അവര്ക്കു തോന്നുവാനും പുരുഷന്മാര്‍ അവര്ക്കു പിന്നാലെ നടക്കുന്നു എന്ന് അവര്‍ അവകാശപ്പെടുവാനും എന്താണ് കാരണം ?
അഥവാ ഈ വടം വലിക്കാന്‍ കട്ടിയാനെന്കില്‍ വേറെ ഒരു കുഞ്ഞു വടം
മാവാണോ മാങ്ങാണ്ടിയാണോ ആദ്യം ഉണ്ടായത് ?
വടം ശക്തമാണോ അതോ ഇടയ്ക്ക് വെച്ചു പൊട്ടി പോകുമോ എന്നറിയില്ല . രണ്ടായാലും വലിച്ചു നോക്കുക തന്നെ .
അപ്പോള്‍ മത്സരം ഇതാ തുടങ്ങി കഴിഞ്ഞു .ഇനി ആഞ്ഞു വലിക്കുക


227 അഭിപ്രായ(ങ്ങള്‍):

1 – 200 of 227   Newer›   Newest»
കാപ്പിലാന്‍ said...

അപ്പോള്‍ മത്സരം ഇതാ തുടങ്ങി കഴിഞ്ഞു .ഇനി ആഞ്ഞു വലിക്കുക

ചാണക്യന്‍ said...

വലിച്ചോളൂ.. വലിച്ചോളൂ....
ചാണക്യന്‍ ഇവുടുണ്ട്.....
കരുത്തു തെളിയുക്കൂ‍....
ചന്തമുള്ള പെണ്ണിനാണോ ചന്തം കാണുന്ന ആണിനാണോ കരുത്ത്?
ബേഗം തീരുമാനിക്കാം,ങഹാ...ബലിച്ചോ ...ബലിച്ചോ...

Anonymous said...

വരരുചി said...
അഗ്നിക്കു തണുപ്പും
ചന്ദ്രനു ദാഹകശക്‍തിയും
സമുദ്രജലത്തിനു മാധുര്യവും
ഉണ്ടാകുന്ന കാലത്തു മാത്രമേ
സ്ത്രീയ്ക്ക് പാതിവ്രത്യമുണ്ടാവുകയുള്ളു

** അനന്തരം വരരുചി പറഞ്ഞു

രാജന്‍! പെണ്ണിന്റെ വാക്കു കേട്ടാല്‍ പുരുഷനെന്താണു ചെയ്യാത്തത്
തല മുണ്ഡനംചെയ്യണമിങ്കിലതും
കുതിരയെ പോലെ ഒച്ചയിടണമെങ്കിലതുംചെയ്യും.
**
അല്ലങ്കിലും എന്തിനു പറയുന്നു

വിള‍ക്കിന്റെ ശോഭകണ്ടുഭ്രമിച്ചു
ഈയാം പാറ്റകള്‍ ചെന്നു വീഴുന്നു,
സ്ത്രീകള്‍ കുന്നി കുരു പോലെയാണു
പുറമേ കണ്ടാല്‍ നല്ലഭംഗീ
ഉള്ളില്‍ നിറയെ വിഷവും!


ചാണക്യന്‍ said...
അനോണി വരരുചി,
“സ്ത്രീകള്‍ കുന്നി കുരു പോലെയാണു
പുറമേ കണ്ടാല്‍ നല്ലഭംഗീ
ഉള്ളില്‍ നിറയെ വിഷവും!“
ഹിഹിഹിഹിഹിഹിഹിഹിഹി
വരരുചി നല്ല പയ്യന്‍ ഏത്?
കൊടുക്കുകയുമില്ല കൊള്ളുകയുമില്ല.....
ഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹി

ചാണക്യന്‍ said...

ചാണക്യന്‍ സ്പീക്കിംഗ്,
ഈ മത്സരത്തിനിടയില്‍ ചില അനോമിലികള്‍ കടന്ന് കൂടിയിട്ടുണ്ട്, സ്ത്രീകള്‍ അവരവരുടെ ആഭരണങ്ങളെയും കുട്ടികളെയും ശ്രദ്ധിക്കേണ്ടതാണ്, പിന്നീടുണ്ടാവുന്ന നഷ്ടത്തിന് തോന്ന്യാശ്രമ ഭാരവാഹികള്‍ ഉത്തരവാദികളല്ല,
വാശിയേറിയ മത്സരം നടന്നു കൊണ്ടിരിക്കുകയാണ്,
ഒരിക്കല്‍ കൂടി ശ്രദ്ധിക്കുക, ഈ പരിസരത്ത് സംശയാസ്പദമയ സാഹചര്യത്തില്‍ ഏതെങ്കിലും അനോണിയെക്കണ്ടാല്‍ ഉടന്‍ അത് കമ്മിറ്റി ആഫീസില്‍ അറിയിക്കുക,
മത്സരം നടക്കട്ടെ, ആര്‍പ്പോ..ഇറോ....

കാപ്പിലാന്‍ said...

നാളെ സൂക്ഷിച്ചാല്‍ ഇന്ന് ദുഖിക്കണ്ട ,അതെ ചാണക്യന്‍ പറഞ്ഞതാണ് ശരി .മല്‍സരം നടക്കട്ടെ .ഇതിനിടക്ക്‌ ആരോ ഷാപ്പില്‍ കയറി ബഹളം കൂട്ടി മാനിക്യവുമായി ശണ്ട കൂടി എന്നറിഞ്ഞു .ആ അനില്‍ ആ പരിസരത്ത് ഉണ്ടെങ്കില്‍ എത്രയും വേഗം ഗ്രൗണ്ടില്‍ വരേണ്ടതാണ് .കുറെ മുന്‍പേ ദീക്ഷ വേണം എന്ന് പറഞ്ഞു വരുന്നത് കണ്ടു .ആള്‍മാറാട്ടം നടത്താനാണ് ശ്രമം എന്നാണു ഉന്നത വൃത്തത്തില്‍ നിന്നുള്ള അറിയിപ്പ് .ശ്രദ്ധിക്കുക .അനില്‍ എന്ന വ്യക്തിയെ സൂക്ഷിക്കുക .

മാണിക്യം said...

ചുമ്മാ വലിച്ചോ
ഞങ്ങള്‍ വരുന്നു ഒന്നു ഒരുങ്ങട്ടെ
ഈ സാരിയുടെ ബോഡര്‍
റോസമ്മെ ഒന്നു നൊക്കിയ്ക്കേ മച്ചാണോ?
പ്രീയേ ചുരുദാറൊ അതോ ജീന്‍സൊ?
ഗീതെ ധൃതി വേണ്ടാ ആരും എത്തീല്ലാ
പയ്യെ വെയിട്ട് ഇട്ട് നിന്നോ

ചാണക്യാ ഗ് ര്‍ ര്‍ ര്‍ ....

ചാണക്യന്‍ said...

അനിലെ, ഷാപ്പില്‍ കൊടുക്കേണ്ട കാശ് കൃത്യമായി കൊടുത്തിട്ട് ഇങ്ങോട്ട് പോര്, ഇയാള്‍ക്കിവിടെ ഒത്തിരി പണിയുണ്ട്.....
ബാ.. ബാ... ബേഗം ബാ...

അരൂപിക്കുട്ടന്‍/aroopikkuttan said...

ചന്തമുള്ള പെണ്ണിനാണോ ചന്തം കാണുന്ന ആണിനാണോ കരുത്ത്?

ചാണക്യാ..

ആണിന് ചന്തമില്ലെന്ന് ഏത് സെക്രട്ടറിയേറ്റിലാ പറഞ്ഞിട്ടുള്ളത്?! :)

പെണ്ണിന്റെ കരുത്ത് മനസ്സിലും ആണിന്റെ കരുത്ത് മസിലിലും ആയിപ്പോയെന്നുമാത്രം!

ചാണക്യന്‍ said...

ഹിഹിഹീഹിഹിഹിഹിഹിഹിഹിഹിഹിഹിഹി
ഇവിടെ ഒരു വാശിയേറിയ മത്സരം നടക്കുകയാണ്,
ഇവിടെ അലമ്പാന്‍ നില്‍ക്കാതെ ബേഗം പോകാന്‍ നോക്ക്..
ഇല്ലേല്‍ ഈ അരൂപിയാരെന്ന് ചാണക്യന് പറയേണ്ടി വരും!
ബേഗം പെയ്ക്കോ.....

അരൂപിക്കുട്ടന്‍/aroopikkuttan said...

ചാണക്യാ..

എന്നെക്കൊല്ല്..!!

ഞാന്‍ പോയേക്കാം!
പേടിച്ചിട്ടാ!

നമ്മള്‍ പരസ്പരം അറിയുന്നോരാണെന്ന നഗ്നസത്യം നീ പൊളിക്കരുത്...
പ്ലീസ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്...!

അരൂപിക്കുട്ടന്‍/aroopikkuttan said...

:)

ചാണക്യന്‍ said...

ഈ മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ ശ്രദ്ധക്ക്,
ഉത്സവപറമ്പില്‍ നടക്കുന്ന മറ്റ് വാതു വെയ്പുകളെ നിങ്ങള്‍ കാര്യമാക്കേണ്ട.....
ആഞ്ഞു വലിച്ചോളൂ..... മൂത്തത് ഏതാണെന്ന് കാ‍ണാം.....
പൊടിപാറുന്ന മത്സരമാണ് നടക്കുന്നത്,
ആഞ്ഞു വലിക്കൂ, ഒരോ വലിയും നിങ്ങളെ വിജയത്തിലേക്കാണ് ആനയിക്കുന്നതെന്ന് അറിയൂ...

ചാണക്യന്‍ said...

പൊടിപാറിയ ഈ മത്സരത്തിന്റെ വിജയിച്ച ടീമിനെ ഉടന്‍ ശ്രീ. കാപ്പിലാനന്ദ സ്വാമികള്‍ പ്രഖ്യാപിക്കുന്നതാണ്,
റഫറിയെന്ന നിലയില്‍ എന്റെ വിലയിരുത്തല്‍ സ്വാമികള്‍ക്ക് ആമെയിലായി അയച്ചിട്ടുണ്ട്.
നിരവധി പ്രതികൂല സാഹചര്യങ്ങളിലും ഈ പരിപാടിയെ ഒരു വന്‍ വിജയമാക്കാന്‍ സഹായിച്ച നിങ്ങളോരുത്തരോടും നന്ദി രേഖപ്പെടുത്തുന്നു.

കാപ്പിലാന്‍ said...

ചാണക്യ ,തമാശിക്കല്ലേ. മല്‍സരം നടന്നു കൊണ്ടേ ഇരിക്കുകയാണ്.ഷാപ്പില്‍ പോയി ഒരു നൂറു പിടിപ്പിച്ചിട്ട് വാ .എല്ലാവരും വരാന്‍ തുടങ്ങുന്നതയൂള്ളൂ .അതിനിടയ്ക്ക് മല്‍സരം നിര്‍ത്തി നിങ്ങള്‍ എവിടെപ്പോകുന്നു ?

അരൂപിക്ക് വണക്കം .തലൈവര്‍ വന്നല്ലോ :)

മാണിക്യം ചേച്ചി എല്ലാവരെയും വിളിച്ചുകൊണ്ടു ഓടി വാ . മൂത്തത് അറിയണ്ടേ ?

ചാണക്യന്‍ said...

ദേ ഇവിടാരുമില്ലെ,
ഒരു കുപ്പി കാലാപാനിയിങ്ങെടുത്തെ,
ഒരു കപ്പയും, ചൂരത്തലക്കറിയും കൂടെ വേണം...
ബേഗം.. പോയിട്ട് വേറെ പണിയുണ്ട്...
കാപ്പിലാന്‍ വയലന്റാണ്, ഇത്തിരി പിടിച്ചേച്ച് പോം..
മറ്റ് കുടിയന്‍‌മാരെയൊന്നും കാണുന്നില്ലല്ലോ, ങ്ഹാ അവരൊക്കെ വടം വലി കാണാന്‍ പൊയതായിരിക്കും..
ഇതെന്താ ഇങ്ങനെ ആ ഗ്ലാസ്സ് കൂടി എടന്നെ, ഇത് കുടിക്കണ്ടായോ......
കാപ്പിലാനെ ഞാനിതാ വരുന്നു, ഇതൊന്ന് തീര്‍ത്തോട്ടെ....
ദേ ഇപ്പ വരാം ട്ടോ.....
ബെയിറ്റ് പ്ലീസ്.....
ദാ ഇപ്പൊ...ഇപ്പൊ....
ങ്ഹേ... ദാ..ഇപ്പ്രോ...ഇപ്രോ..
ബ്രരാന്ന്........ങ്ഹും....

കാപ്പിലാന്‍ said...

ചാണക്യ വടം പിടിക്കാതെ മാറി നിന്ന് തായം കളിച്ചാല്‍ മതി.വടം പിടിക്കാന്‍ ഇതാ പെണ്ണുങ്ങള്‍ ഇറങ്ങാന്‍ നേരമായി വരുന്നു .വിഷയം മാറ്റരുത് .വടം പിടിക്കുന്നവരുടെ ശ്രദ്ധ മാറും .പിന്നെ ജയപരാജയം തീരുമാനിക്കാന്‍ കഴിയാതെ വരും.അതുകൊണ്ട് എല്ലാവരും ഉത്സാഹിച്ചു പിടിച്ചോ .എലാസാ എലാസാ ...

അനില്‍@ബ്ലോഗ് said...

കാപ്പിലാനെ ആദ്യമേ കേറി ആങ്ങു വലിച്ചൊ?!!!

പെണ്ണുങ്ങള്‍ക്കു സൌന്ദര്യമൂണ്ടെന്നതു അവരുടെ തോന്നലാത്രെ !!!

ഹാ‍ാ ഹാ ആഞ്ഞു വലി..

ചാണക്യാ അണ്ടിയൊ മൂത്തത് അതൊ അന്തിയോ മൂത്തതു?

നന്ദു said...

കാപ്പിലാൻ, വടം വലി നടക്കട്ടെ. ഞാൻ ഒരാളെ കാണാൻ വന്നതാ. കണ്ടു.... മടങ്ങുന്നു!

കാന്താരിക്കുട്ടി said...
This comment has been removed by the author.
മാണിക്യം said...

കാപ്പിലാനേ കൌണ്ടറില്‍ ആളില്ലാ
വടത്തിന്റെ ഒരുതുമ്പ് ഷാപ്പിന്റെ
തൂണില്‍ കെട്ടിയിട് ..
കാപ്പിലാനേ സൌന്ദര്യത്തിന്റേ മാനദണ്ഡം തന്നെ തെറ്റി ഋതിക് റൊഷന്‍ ജോണ്‍ എബ്രഹാം പൃദ്ധ്‌വിരാജ് കമലഹസന്‍,മമൂട്ടി , ഇതോക്കെ സൌന്ദര്യമല്ലയോ?
പിന്നെ പെണ്ണ് കുന്നികുരു ആണെന്നാ ചാണക്യസൂത്രം!
പതിവച്ചല്ല എന്തായാലും ആദ്യമാവുണ്ടായത്
മാങാണ്ടീയില്‍ നിന്ന് തന്നാ..

അപ്പോ വലി മാതാവേ വലീ

Jithendrakumar/ജിതേന്ദ്രകുമര്‍ said...

ആണുങ്ങളാരും ഇപ്പുറത്തില്ലല്ലോ.
അപ്പുറത്തെ സ്ത്രീകളൊന്നാഞ്ഞു വലിച്ചെ,
ഒന്നു കൂടെ ശക്തിയായി വലിച്ചേ..

(ഞാന്‍ വടം കൈവിട്ടു.. )

'വീണ പൂവു' മനോഹരമാണേ.
(സ്ത്രീയുടെ പുറകേ നടക്കുന്നതിലെ തത്ത്വശാസ്ത്രം ഇതാണ്‌. )

കാവലാന്‍ said...

ചുമ്മാ തമാശിനടിക്കുന്നതാണ് പെണ്ണുങ്ങളേയ്.സ്ത്രീ വിരോധിയൊന്നുമല്ല ഇനി ഇടിയ്ക്കണമെങ്കില്‍ കാപ്പിലാനെ ഇടിച്ചോ ചൂടുവെള്ളം പിടിച്ചു കൊടുക്കാന്‍ അങ്ങേര്ക്ക് കെട്ട്യോളും കുട്ട്യോളുമുണ്ട്.


1,"സ്ത്രീകള്‍ക്കാണ് കൂടുതല്‍ സൌന്ദര്യം എന്ന് അവര്ക്കു തോന്നുവാനും"

പാവം സ്ത്രീകള്‍ എന്നേ പറയാനാവൂ കാരണം ഈ തോന്നല്‍ തന്നെ പുരുഷന്‍ ചില്ലറകാര്യസാധ്യങ്ങള്‍ക്കു വേണ്ടി അവള്‍ക്കുചാര്‍ത്തുന്ന തോരണങ്ങളാണ്.പാവങ്ങള്‍ അതും വിശ്വസിച്ച് ആണുങ്ങള്‍ പറയുന്നതും കേട്ട് തുള്ളിക്കോളും.


2"പുരുഷന്മാര്‍ അവര്ക്കു പിന്നാലെ നടക്കുന്നു എന്ന് അവര്‍ അവകാശപ്പെടുവാനും എന്താണ് കാരണം ?"

ഇതും മുന്‍പത്തേതിന്റെ ഒരു തുടര്‍ച്ച എന്നേ പറയാന്‍ പറ്റൂ,പെണ്ണേ നീയാണെന്റെ പടവാളും പരിചയും നീയില്ലാതെ എനിക്കെന്തു ജീവിത സമരം? എന്നു ചോദിച്ചാല്‍ ഏതു പെണ്ണാണ് മുന്താണിയുമെടുത്തുകുത്തി അങ്കത്തിനിറങ്ങാത്തത്? അവിടേയും പുരുഷന്റെ പുത്തി ഒരു പടിമുന്നില്‍ തന്നെ.

3" മാവാണോ മാങ്ങാണ്ടിയാണോ ആദ്യം ഉണ്ടായത്"

ഈ വക പൊട്ടച്ചോദ്യങ്ങള്‍ ഒരു വടത്തിനു പോയിട്ട്,പാളേങ്കയറിനു തികയുമോ കാപ്പിലാനെ?
മാവ് എന്നത് പുരുഷശബ്ദമാണ്,മാങ്ങണ്ടി എന്നത് 'ഇ' ല്‍ അവസാനിക്കുന്നതിനാല്‍ സ്ത്രീശബ്ദവും. അതില്‍ നിന്നു തന്നെ വ്യക്തമാണ് മാവിന്റെ കൊമ്പൂരിയാണ് മാങ്ങണ്ടിയുണ്ടാക്കിയത് എന്ന്. അപ്പോള്‍ പ്രഥമസ്ഥാനം എപ്പൊഴും പുരുഷനു തന്നെയെന്ന്.

:ബലം പിടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
റഫറിയ്ക്ക് ആരോഗ്യമില്ലെങ്കില്‍ ഞാന്‍ വടം വിട്ട് ഓടും തണ്ടെല്ലുളുക്ക്യാല്‍
എന്നെ പഴി പറയരുത്.

Rare Rose said...

ഇവിടെ വടം വലി തുടങ്ങിക്കഴിഞ്ഞോ..??മാണിക്യേച്ചീ.,..വേഗം വന്നു ഇവര്‍ക്കെല്ലാം ചുട്ട മറുപടി കൊടുത്ത് വടം ആഞ്ഞു വലിക്കൂ...കൂടെ വലിക്കാന്‍ ഞാനുമിതാ എത്തിപ്പോയ്...കാന്താരീ ചേച്ചീ,ഗീതേച്ചീ..എല്ലാരും വേഗം ഉത്സാഹിക്കൂ....വടം നമ്മുടെ ഭാഗത്തേക്ക് പോരട്ടങ്ങനെ പോരട്ടെ...:)

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ആണുങ്ങള്‍ നോക്കാനില്ലെങ്കില്‍ പെണ്ണുങ്ങളുടെ സൗന്ദര്യം മാാത്തൊലി എന്ന് ഇന്നലത്തെ തമിഴ്‌ പത്രത്തില്‍ ഉണ്ടായിരുന്നു

ബഷീര്‍ വെള്ളറക്കാട്‌ / pb said...

മങ്ങാത്തൊലി..

മണ്ണാംങ്കട്ട എന്നായാലും ചേരും.. ( ആര്‍പ്പോയ്‌ )

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഇനി അഥവാ സ്ത്രീകള്‍ക്കാണു സൗന്ദര്യം എന്ന് തോന്നുന്നുണ്ടെങ്കില്‍ അതൊരു തോന്നല്‍ മാത്രം. അതിന്റെ പേറ്റന്റ്‌ പുരുഷനുള്ളതാണേയ്‌.. പുരുഷന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അവന്റെ ഇടത്തെ വാരിയെല്ല് ( ആ വാരിയെല്ലിലാണു ലോകത്തെ മൊത്തം സൗന്ദര്യം ഡിജിറ്റല്‍ കോഡില്‍ സൂക്ഷിച്ചിട്ടുള്ളതെന്ന് ഉഗാണ്ടയില്‍ നടന്ന ബ്ലോഗ്‌ മീറ്റില്‍ തെളിയിക്കപ്പെട്ടു ) ഊരിയെടുത്താണു സ്ത്രീയെ സ്ര്യഷ്ടിച്ചിരിക്കുന്നത്‌. അപ്പോള്‍ ഈ അവകാശ വാദം പൊളിയുന്നു. ഇനി ആരെങ്കിലും വാദിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ വാരിയെല്ല് കോപ്പി ലെഫ്റ്റ്‌ ആക്റ്റ്‌ പ്രകാരം കേസ്‌ ഫയല്‍ ചെയ്ത്‌ ചില്ലിട്ട്‌ സൂക്ഷിക്കുന്നതാണെന്ന് അറിയിച്ചു കൊള്ളുന്നു..

റഫറിയെവിടെ..

ചാണക്യന്‍ said...

ആര്‍പ്പോ.. ഇറോ....
ങ്ഹാ...ആഞ്ഞ് വലി......
ഇരു പക്ഷവും കട്ടയ്ക്ക് നില്‍ക്കുകയാണ്, വടം പൊട്ടുമോ എന്ന് സശയമുണ്ട്, കാപ്പിലാനെ...
പുരുഷന്‍‌മാരുടെ ഭാഗത്തേക്ക് കടക്കണ്ണെറിഞ്ഞ്, അവരുടെ ഏകാഗ്രത തെറ്റിക്കാന്‍ ചില സ്ത്രീ വടം വലിക്കാര്‍ ശ്രമിക്കുന്നതായി ആരോപണമുണ്ട്. അത്തരക്കാരെ മത്സരത്തില്‍ ഫൌളാക്കി പുറത്താക്കുമെന്ന് റഫറി അറിയിക്കുന്നു...
ങ്ഹാ....മത്സരം തുടരട്ടെ....

കാവലാന്‍ said...

ആണുങ്ങളായിപ്പിറന്നോരെല്ലാ....ആം (ഫോളൊ ദ, ട്യൂണ്‍ ട്യൂണ്‍)
അങ്കം ജയിച്ചവരായിരുന്നൂ......ഊ

പെണ്ണുങ്ങളായിപ്പിറന്നോരെല്ലാ...... ആം
പേടിച്ചു തൂറികളായിരുന്നൂ.......ഊ....

ആഗ്നേയ said...

ഒന്നും മനസ്സിലായില്ലാ‍ാ‍ാ‍ാ‍ാ‍ാ‍ാ:((((((((((((((

ചാണക്യന്‍ said...

ഒന്നും മനസിലാകാത്തവര്‍ മാറി നിന്ന് കാണികളാവാന്‍ അഭ്യര്‍ത്ഥിക്കുന്നു.....
വാശിയേറിയ മത്സരമാണ് നടക്കുന്നത്,
ആഞ്ഞു വലി...
സ്ത്രീകളുടെ ഭാഗത്തേക്ക് വടം പോവുകയാണ്, അവര്‍ ജയിക്കുമെന്നാണ് തോന്നുന്നത്,
പുരുഷന്‍‌മാരെ ആഞ്ഞു വലി.....

അനില്‍@ബ്ലോഗ് said...

പുരുഷന്മാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു അതാ കുറേ ജീവികള്‍ നടന്നതുക്കുന്നു,

പൂവങ്കോഴി,
ഒരാണ്‍ മയില്‍,
ഒരു കൊമ്പനാന,
പിന്നെയൊ ഒരു സിംഹം , ഹോ എന്താ ഒരു ഗാംഭീര്യം.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ബദറുല്‍ മുനീറിന്റെ സൗന്ദര്യം കണ്ട്‌ മയങ്ങി ഉടുപ്പിടാന്‍ മറന്ന പെണ്ണുങ്ങളെ പറ്റി മഹാകവി വി.എം. കുട്ടി.. പാടുന്നു..

...ബദറുല്‍ മുനീറിനെ കണ്ടപ്പോളുടുപ്പണിയാന്‍ മറന്നതും പെണ്ണെടീീ..


അപ്പോ.. ആണുങ്ങള്‍ക്കാ യഥാര്‍ഥ സൗന്ദര്യം.. ബാക്കി യൊക്കെ ഡ്യുപ്പ്‌ (kunnamkulam )

Gopan (ഗോപന്‍) said...

കാപ്പില്‍സേ,
വെള്ളമടിക്കാതെ എന്തോന്ന് വടം ?
വലിക്കുവാന്‍ ഒരുഷാറു വേണ്ടേ ..
കൂടുതല്‍ വെള്ളം വാങ്ങിത്തരുന്ന ടീമിന്‍റെ കൂടെ ഞാനുണ്ട്. :)മാണിക്യേച്ചി തന്ന ഒരിത്തിരി കടുമാങ്ങാ അച്ചാറെടുത്തിട്ട് ഉടനെ വരാം...

krish | കൃഷ് said...

സൌന്ദര്യമോ ശക്തിയോ അതോ ബുദ്ധിയോ.. ഏതാണ് വിശേഷപ്പെട്ടത്.. ആര്‍ക്കാണ്‍് ഇതെല്ലാം കൂടുതല്‍ ഉള്ളത്. ആണിനോ അതോ പെണ്ണിനോ. ഉത്തരം പോരട്ടെ.
എന്നാല്‍ പിന്നെ ആഞ്ഞുവലി. ഇന്നാ പിടിച്ചോ ഏലസ്സാ.

Anonymous said...

പെണ്ണിന്റെ ബുദ്ധി റ്റ്യൂബ്‌ ലൈറ്റ്‌ (പഴേത്‌ ) ആയത്‌ കൊണ്ടല്ലെ ഇച്ചൊന്നും മനസ്സിലായില്ലാന്ന് പറേണെ
ഞാന്‍ സ്കൂട്ടായി..
ഇന്നാ വലിച്ചോ...

കാപ്പിലാന്‍ said...

ആഞ്ഞു വലി ,ആഞ്ഞു വലി..ഒരു തീരുമാനം ഇതുവരെ ആയിട്ടില്ല ..എലസ..എലസ ചാണക്യ ആര്‍പ്പോ ..വിളിക്ക്

കാപ്പിലാന്‍ said...

കുറച്ചു നാള്‍ മുന്‍പേ സജി അജിതിന്റെ വരികളില്‍ പിടിച്ചു കളിച്ചു പ്രശനം ആയിരുന്നുവല്ലോ ? പിന്നീടാണ് സജി ഇട്ടിമാളുവിന്റെ വരികളില്‍ പിടിച്ചത് .അത്തരം ഒരു മോഷണം ഇതാ ഇവിടെ .ആഗ്നേയയുടെ വരികളില്‍ റിയാസ് മുനീര്‍ കയറി പിടിച്ചിരിക്കുന്നു .
http://riyasmuneer.blogspot.com/ ഇതാണ് റിയാസ്

http://swapnangngal.blogspot.com/2008/08/11.html ഇത് ആഗ്നേയയുടെ സ്വപനയാത്ര .
ഇനിയും വരികള്‍
ആഗ്നേയ
സ്നേഹം അത്‌ തീവ്രമാകുമ്പോള്‍
അതിന്റെ ചൂടുള്ള രശ്മികളേറ്റ്‌ വെന്ത്‌ വെണ്ണീറാകാറുണ്ട്‌ നാം...
അതുപോലെ എന്റെ മനസിലേക്ക്‌ നീയിന്ന്‌ സ്നേഹത്തിന്റെ അഗ്നിയായി ആളിപടരുകയാണ്‌...
എനിക്ക്‌ സംശയമുണ്ട്‌..
ഇന്ദ്രസഭയില്‍ നിന്നും
എനിക്കായി സ്വന്തം സാമ്രാജ്യം നഷ്ടപ്പെടുത്തി വന്ന
അപ്സരസാണോ നീയെന്ന്

നിന്റെ ഹൃദയം എന്നിലേക്ക്‌ വലിച്ചടുപ്പിക്കുന്ന
ആ ബന്ധമെന്താണെന്നറിയാതെ കുഴങ്ങുകയാണ്‌ ഞാന്‍...
നിന്റെ മിഴികള്‍ ചുരത്തുന്ന കടല്‍ജലത്തില്
‍ ഞാന്‍ അലിഞ്ഞില്ലാതാകുകയാണ്‌ .

ഇനിയുമുണ്ട് ..ഞാന്‍ ഇത്രയുമേ എടുത്തുള്ളൂ .

ഇനി റിയാസ്

സ്നേഹം അത്‌ തീവ്രമാകുമ്പോള്‍അതിന്റെ ചൂടുള്ള രശ്മികളേറ്റ്‌ വെന്ത്‌ വെണ്ണീറാകാറുണ്ട്‌ നാം...അതുപോലെ എന്റെ മനസിലേക്ക്‌ നീയിന്ന്‌ സ്നേഹത്തിന്റെ അഗ്നിയായി ആളിപടരുകയാണ്‌...എനിക്ക്‌ സംശയമുണ്ട്‌..ഇന്ദ്രസഭയില്‍ നിന്നുംഎനിക്കായി സ്വന്തം സാമ്രാജ്യം നഷ്ടപ്പെടുത്തി വന്നഅപ്സരസാണോ നീയെന്ന്നിന്റെ ഹൃദയം എന്നിലേക്ക്‌ വലിച്ചടുപ്പിക്കുന്നആ ബന്ധമെന്താണെന്നറിയാതെ കുഴങ്ങുകയാണ്‌ ഞാന്‍...

എവിടെ ബൂലോക പോലീസും അരൂപിയും.അങ്ങനെ പെണ്ണുങ്ങളുടെ ബൌധിക സ്വത്ത് അപഹരിക്കുന്ന ആണുങ്ങള്‍ മിക്കവാറും വടം വലിയില്‍ തോല്‍ക്കാന്‍ ആണ് സാധ്യത .
എന്തായാലും നമുക്ക് വലിക്കാം .

ചാണക്യന്‍ said...

കാപ്പിലാന്‍,
വാശിയേറിയ മത്സരമാണ് നടന്നു കൊണ്ടിരിക്കുന്നത്,
അതിനിടയില്‍ പുരുഷ പ്രജകളുടെ സ്പിരിറ്റ് കെടുത്തുന്ന അനാവശ്യ കമന്റുകള്‍ ഒഴിവാക്കുക. പുരുഷന്‍‌മാരുടെ മത്സരവീര്യത്തെ കെടുക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.....
അപ്പൊ ആഞ്ഞു വലിച്ചേ.....
ആര്‍പ്പോ....ഇറോ.....
ങ്ഹാ വലി വലി ആഞ്ഞു വലി .....

അല്ഫോന്‍സക്കുട്ടി said...

വടം വലി മത്സരം .ഇവിടെ വടം ഒരു ചോദ്യമാണ് .ആ ചോദ്യത്തില്‍ പിടിച്ചു ശക്തിയായ് വലിക്കണം.

ചോദ്യം നമ്പര്‍ 3

ജയിച്ചവര്‍ പിറകോട്ടു പോകുന്ന കളിയുടെ പേരെന്ത്? നോ ക്ലൂസ്

Anonymous said...

ജയിച്ചവര്‍ പിറകോട്ടു പോകുന്ന കളിയുടെ പേരെന്ത്?

കുഴിയാനയോട്ടമത്സരം.
നോ എക്സ്പ്ലനേഷന്‍സ്

VAAYANAKKAARI.. said...

പുരുഷന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അവന്റെ ഇടത്തെ വാരിയെല്ല് ( ആ വാരിയെല്ലിലാണു ലോകത്തെ മൊത്തം സൗന്ദര്യം ഡിജിറ്റല്‍ കോഡില്‍ സൂക്ഷിച്ചിട്ടുള്ളതെന്ന് ഉഗാണ്ടയില്‍ നടന്ന ബ്ലോഗ്‌ മീറ്റില്‍ തെളിയിക്കപ്പെട്ടു ) ഊരിയെടുത്താണു സ്ത്രീയെ സ്ര്യഷ്ടിച്ചിരിക്കുന്നത്‌.
Basheerikka paranjathaane..
Appo pinne ini samsayamonnoollallo alle?motham sawndaryam ippol aarkka?
iniyum enthu vali??Njangal jayiche...
HOOO...enteyoru budhi...enikku vayyaa...ngha..sammanam ingu poratte...
Sorry mozhi kkentho prasnam.atha manglishil typiyathu.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

മക്കളേ..

ആ ബുദ്ധിയില്‍ ഇച്ചിരി വെള്ളങ്ങട്ട്‌ ഒഴിച്ചെ..

അടിച്ച്‌ മാറ്റിയ വാരിയെല്ലിന്റെ സൗന്ദര്യം കൊണ്ട്‌ കാര്യമില്ല.. കന്റോണ്‍മന്റ്‌ എ.സി.ക്ക്‌ പരാതി പോയിട്ടുണ്ട്‌.. വടം വലിക്കെത്തിയ എല്ലാ പെണ്ണുങ്ങളെയും വാരിയെല്‍ കോപ്പി ലെഫ്റ്റ്‌ പ്രകാരം അറസ്റ്റ്‌ ചെയ്യാന്‍ റെക്കമന്റ്‌ ചെയ്യുന്നു..

ഇനി ജയിച്ചിട്ടെന്താ തോറ്റിട്ടെന്താ..

അതോണ്ട്‌.. വടം വിട്ട്‌ വീട്ടിപ്പോകാന്‍ നോക്കെ കുട്ട്യോളെ..

Anonymous said...

കാപ്പിലാനെ ചുമ്മാ കളിക്കിടയില്‍ ആപ്പു കയറ്റല്ലെ, ആണുങ്ങളുടെ ഇടത്തേയ്ക്ക് ചാണകമൊഴിച്ച് അവരെ വീഴ്ത്താനുള്ള ഒരു ഗൂഢശ്രമമാണ് 'അശ്രീമാന്‍'കാപ്പിലാന്‍ നടത്തിയത്. അതു നടപ്പില്ല മാണിക്കമല്ല മരതകം വാറ്റിയതടിച്ചായാലും പെണ്ണുങ്ങള്‍ക്കു വേണ്ടി കൂവുന്ന ആണുങ്ങളെ വടത്തിന്റെ ഏഴയലത്തടുപ്പിക്കില്ല.ഫിറ്റായാല്‍ ഷാപ്പില്‍ കിടക്കണം അല്ലെങ്കില്‍ കാനയില്‍ കിടക്കണം.ചുമ്മാ ആമ്പിള്ളാരടെ കാലിന്റടിയില്‍ ബബിള്‍ഗമാവരുത്.

vaayanakkaari said...

vaayanakkari kaappilanalla..kappilaan vaayanakkariyumallaa..athu ve..ithu re..
ithu sathyam....sathyam....sathyam..
basheerikka,avanavan kuzhikkunna kuzhikalil ellaarem vadam ketti valichittittu..utharam muttumbol karayil jayichu nilkkunnavarkku nere kallakkesundakkunno?aarumille ivide neethikkuvendi sabdamuyarthaan???
srushtavinu pakaram srushtiye arrest cheyyunna vakuppayathondano copyleft ennuperu thirutheethu?
enthu vaadichaalum ultimatly sawndaryam muzhuvan ippol evida?athu parayoo..

vaayanakkari said...

ee budhi ineem vellamozhichu pariposhippikkano??ippol thanne enikku sahikkan vayyaa..
budhi koodiyaalum kuzhappanne..

മാണിക്യം said...

മാണിക്യം എന്നു ഒന്നു എഴുതിക്കാണിക്കാന്‍ അനോണി എന്ന് പേര് വയ്ക്കുകാ
ഹ്ഹാഹ്ഹ
ധീരോദാത്തന്‍
അതിപ്രതാപഗുണാവാന്‍
അനൊണി ..
ഒരു നൂലുകെട്ടും പെരുവയ്പ്പും
ചോറൂണും നടത്താം
ഇതു തോന്നാശ്രമം! തന്നെ ആരും ഒന്നും ചെയ്യില്ലാ അതു ഗ്യാരണ്ടി
‘ഈ വടം വലി ആണുങ്ങളും പെണ്ണുങ്ങളും തമ്മിലാണേ’
വാവലുകള്‍ ആദ്യം തീരുമാനത്തിലാവു പക്ഷിയോ മൃഗമോ എന്ന്

മാണിക്യം said...

ചന്തമുള്ള പെണ്ണിനാണോ ചന്തം കാണുന്ന ആണിനാണോ കരുത്ത്?

കരുത്ത് പെണ്ണിനു തന്നെ കാരണം പെണ്ണിനെ സൃഷ്ടീച്ചത് എല്ലില്‍ നിന്നാ എല്ലുറപ്പുണ്ട്
{കട്: ബഷീര്‍ വെള്ളറക്കാട്‌ }

ആണിനെ സൃഷ്ടിച്ചത് കളിമണ്ണില്‍ നിന്നും
പെണ്ണിന്റെ കണ്ണിരു വീണാല്‍ നനഞ്ഞു കുതിര്‍ന്ന്
രൂപവും സത്വവും ഇല്ലാതാവുന്ന മണ്ണു

ചന്തം കാട്ടി കരുത്ത് തെളിയിച്ച പെണ്ണിന്റെ
കരുത്തു കണ്ടു അന്തം വിട്ട് കുന്തം വിഴുങ്ങിയാ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും
വടം വലി
ഉത്തരം ആണായിട്ട് / പെണ്ണായിട്ട്
മണ്ണീരകളുടെ മറുപടി വേണ്ടാ...

ആഗ്നേയ said...
This comment has been removed by the author.
ചാണക്യന്‍ said...

എന്തായാലും രണ്ടിലൊന്ന് അറിഞ്ഞിട്ടെ ബാക്കി കാര്യമുള്ളൂ......
ആഞ്ഞു വലിച്ചേ....ഇപ്പോള്‍ ഇരു ടീമുകളും തുല്യതയിലാണ്,
വലിക്കൂ...വലിക്കൂ....
വടമാണ് ആഞ്ഞ് വലിച്ചോളൂ....
വിജയം നിങ്ങളുടേതാണ്........

അനില്‍@ബ്ലോഗ് said...

മാണിക്യം ഗംഭീര വലിയാണല്ലൊ.
ഷാപ്പില്‍ നില്‍ക്കുന്നതിന്റെ ഗുണമേ !!!
മുല്ലപ്പൂമ്പൊടിയേറ്റുകിടക്കൌം കല്ലിനുമുണ്ടാം ഒരു സൌന്ദര്യം എന്നല്ലെ പര്‍മാണം?

കാപ്പിലാന്‍ said...

ചാണക്യ ,ഞാന്‍ ഇപ്പോള്‍ പുറത്തു പോയിട്ട് വന്നതേ ഉള്ളൂ .എന്താണ് ഇപ്പോഴത്തെ പോയിന്റ് നില .മാണിക്യം ചേച്ചി പറഞ്ഞത് പോലെ വടം വലി ആണായും പെണ്ണായും ,മണ്ണിരയായിട്ടു വേണ്ട :)
ജയിച്ചവര്‍ ജയിച്ചവര്‍ പുറകിലോട്ടു മാറുന്ന കളി ? അല്ഫുന്നി ഉത്തരം ഞാന്‍ പറയാം .ബ്ലോഗിലെ കളി .പേരായി കഴിഞ്ഞാല്‍ പിറകില്‍ മാറി നില്‍ക്കും :)

സമദ് പൊന്നാട് SAMAD PONNAD said...

ഓണത്തിനിടക്കൊരു പുട്ടുകച്ചവടം:
വലിച്ചു ക്ഷീണിച്ചവരുടെ ശ്രദ്ധക്ക്,
രണ്ടു കഥ വായിച്ച് ക്ഷീണമകറ്റാം
ഈ കഥയൊന്നു വായിക്ക്,നിങ്ങൾക്ക് നവോന്മേശം ലഭിക്കും,തീർച്ച

ചാണക്യന്‍ said...

കാപ്പിലാനെ,
മത്സരം ജോര്‍,
ഇരു വിഭാഗവും ഒപ്പത്തിനൊപ്പമാണ്..
ആഞ്ഞു വലിക്കാന്‍ പറ കാപ്പിലാനെ,
നിങ്ങളുടെ സേവനം ഈ മത്സരത്തിന്റെ ശുഭപര്യവസാനത്തിന് അത്യന്താപേക്ഷമാണ്...

മറ്റൊരറിയിപ്പ്,
ഹലോ ഹലോ... ഷാപ്പില്‍ കയറി വെള്ളമടിച്ച് നടക്കുന്ന അനിലിന്റെ ശ്രദ്ധക്ക്, താങ്കള്‍ ഷാപ്പിനു പുറകില്‍ ആളെക്കൂട്ടി മുച്ചീട്ട് കളിക്കുകയാണെന്ന് കമ്മറ്റിയെ ചിലര്‍ പരാതി അറിയിച്ചിരിക്കുന്നു. കന്റോണ്മെന്റ് എ സി മുച്ചീട്ട് കളിക്കാരെ പിടികൂടാന്‍ ഇങ്ങോട്ട് തിരിച്ചതായി അറിയാന്‍ കഴിയുന്നു, അനിലെ സ്വന്തം തടി സൂക്ഷിച്ചോ..
അയാള്‍ടെ കയ്യില്‍ കിട്ടി തടി വെള്ളമാക്കണ്ട...
മത്സരം തുടരട്ടെ.... ങ്ഹാ ആഞ്ഞു വലി.... ആര്‍പ്പോ.....ഇറോ......

കാപ്പിലാന്‍ said...

Quotable to quote by Kappilaan .

1.പെണ്ണിന്റെ വാക്ക് കേട്ടു പുറപ്പെട്ടാല്‍ പെരുവഴി എന്ന് ഇന്നൊന്നും കേള്‍ക്കാന്‍ തുടങ്ങിയതല്ല .ആദി പിതാവായ ആദത്തില്‍ നിന്ന് തുടങ്ങി .

അതുകൊണ്ടല്ലേ ആദത്തിനു ഏദന്‍ തോട്ടത്തില്‍ നിന്നും പുറത്തിറങ്ങേണ്ടി വന്നത് .എന്ന് ആദത്തിന്റെ വാരിയെല്ല് ഊരി അന്ന് മുതല്‍ അവന് കഷ്ടപ്പാടും കണ്ണീരും മാത്രമേ ബാക്കി ഉള്ളു .
മാനിക്ക്യാമ്മ പറഞ്ഞതുപോലെ പെണ്ണ് വെയിലിലും വാടില്ല ,തീയിലും കരിയില്ല ,ഇങ്ങനെ കൂടെ തന്നെ നടക്കും ..

2.ഞാന്‍ ജോജി ചേച്ചിയുടെ അഭിപ്രായത്തോട്‌ വിയോജിക്കുന്നു കാരണം

നാരികള്‍ നാരികള്‍ ഭൂവില്‍ വിപത്തിന്‍ നാരായ വേരുകള്‍ എന്ന് പറഞ്ഞതും ഒരു പുരുഷന്‍ ആണ്.
ആദിയില്‍ പാപം ..ഓര്‍ക്കുന്നുണ്ടോ ചേച്ചി ആ പാവം ആദത്തിനെ വലച്ചത്‌ ഒരു സ്ത്രീ ആയിരുന്നു .
പിന്നെ കരയുന്നത്‌-അടുക്കളമൂട്ടിലും കണ്ണാടി ഭരണിയിലെ പഞ്ചാര കുട്ടികളും കരയുന്നത് ചേച്ചി കണ്ടിട്ടില്ലേ .ഒരു ടി.വി .സീരിയല്‍ കണ്ടാല്‍ പോലും പെണ്ണ് കരയും .അതാണ് ചാനലുകാരുടെ വിജയം .
ആണുങ്ങള്‍ ആയാല്‍ കുടിക്കും ,വലിക്കും ,ഉപഭോഗ വസ്തുക്കള്‍ ഉപയോഗിക്കും .
ഒരു നിമിക്ഷം ആലോചിക്കണം .ബാക്കി പുറകാലെ വരുന്നുണ്ട് കാത്തിരിക്കുക .

ഗീതാഗീതികള്‍ said...

സ്ത്രീകള്‍ക്കാണ് കൂടുതല്‍ സൌന്ദര്യമെന്നും അവരുടെ പിന്നാലെ പുരുഷന്മാര്‍ നടക്കുന്നു എന്നും സ്ത്രീകള്‍ അവകാശപ്പെടാറേയില്ല.
ഇതു പുരുഷന്മാര്‍ തന്നെ പറഞ്ഞതും സ്ഥാപിച്ചതുമായ കാര്യമാണ്. തെളിവുകളിതാ...
1. ചാണക്യന്‍ എന്ന പുരുഷന്റെ വാക്കുകള്‍..
‘ചന്തമുള്ള പെണ്ണിനാണോ ചന്തം കാണുന്ന ആണിനാണോ കരുത്ത്?’
അപ്പോള്‍ ചാണക്യന്‍ സമ്മതിക്കുന്നു പെണ്ണിന് ചന്തമുണ്ടെന്ന്...
ആ ചന്തം ആണ് കാണുന്നുണ്ടെന്ന്
(അതിനിത്തിരി പെണ്ണിന്റെ പിറകേ നടന്നാലല്ലേ പറ്റൂ)
ചാണക്യാ, ഹി ഹി ഹി ഹി ഹി ഹി ഹി....

2. അനോണി പറയുന്നു വരരുചി എന്ന പുരുഷന്റെ മൊഴികള്‍..
‘സ്ത്രീകള്‍ കുന്നി കുരു പോലെയാണു
പുറമേ കണ്ടാല്‍ നല്ലഭംഗീ ’

വരരുചിയും പറഞ്ഞു വച്ചിരിക്കുന്നു സ്ത്രീകളെ കണ്ടാല്‍ നല്ല ഭംഗിയെന്ന്‌..

പോരെങ്കില്‍, പെണ്ണിന്റെ വാക്കു കേട്ട് പുരുഷനെന്തും ചെയ്യുമെന്ന്‌
തല മുണ്ഡനംചെയ്യണമെങ്കിലതും
കുതിരയെയൊ കഴുതയെയൊ പോലെ ഒച്ചയിടണമെങ്കിലതുംചെയ്യും..
ഇങ്ങനെ പെണ്ണ് പറയുന്നതൊക്കെ ചെയ്യണമെങ്കിലും അവളുടെ പുറകെ കുറച്ചൊക്കെ നടന്നെങ്കിലല്ലേ പറ്റൂ...

3.‘'വീണ പൂവു' മനോഹരമാണേ.
(സ്ത്രീയുടെ പുറകേ നടക്കുന്നതിലെ തത്ത്വശാസ്ത്രം ഇതാണ്‌. )’
ജിതേന്ദ്രകുമാര്‍ എന്ന പുരുഷനിതാ ഈ വാ‍ക്കുകളിലൂടെ സമ്മതിച്ചിരീക്കുന്നു സ്ത്രീകളുടെ പുറകേ നടക്കുമെന്ന് - മാത്രമല്ല ഒരു പടികൂടി മുന്നോ‍ട്ടുപോയി അങ്ങനെ സ്ത്രീയുടെ പിന്നാലെ നടക്കുന്നതിന്റെ തത്ത്വശാസ്ത്രവും കൂടി ചികഞ്ഞു കണ്ടു പിടിച്ചിരിക്കുന്നു.. മുടുമുടുക്കന്‍....

4. ഇനി വായനക്കാരി കണ്ടുപിടിച്ചതു തന്നെ.
ബഷീര്‍ എന്ന പുരുഷന്റെ വാക്കുകള്‍..
‘ലോകത്തെ മൊത്തം സൗന്ദര്യവും ഡിജിറ്റല്‍ കോഡില്‍ സൂക്ഷിച്ചിരുന്ന, പുരുഷന്റെ ആ വാരിയെല്ല് ഊരിയെടുത്താണു സ്ത്രീയെ സൃഷ്ടിച്ചിരിക്കുന്നത്‌..’

ആ വാരിയെല്ലു പോയതോടെ തന്റെ സകല സൌന്ദര്യവും നഷ്ടപ്പെട്ടെന്നു പുരുഷനു തോന്നുന്നുണ്ടാവും. ആ നഷ്ടപ്പെട്ട വാരിയെല്ലു തിരിച്ചു പിടിക്കാനാവും പുരുഷന്‍ പെണ്ണിന്റെ പുറകെ നടക്കുന്നത് ... ആവോ..

ബഷീറേ പോയതുപോയി. ഉള്ളതു കാത്തുരക്ഷിച്ചു വയ്ക്കാനുള്ള നിങ്ങളുടെ കഴിവുകേട്. ഇനി ഒരു കോപ്പി ലെഫ്റ്റ് റൈറ്റ് നിയമവും പറഞ്ഞിട്ട് കാര്യമില്ലാ...

ഇനി ഒരു ചോദ്യം കൂടി ..

ജന്തുജാലങ്ങളിലെല്ലാം തന്നെ പുരുഷപ്രജക്കാണ് സൌന്ദര്യം കൂടുതല്‍...
വിശേഷബുദ്ധിയുള്ള മനുഷ്യനില്‍ മാത്രം എന്തേ നേരെ തിരിച്ചെന്നു പുരുഷപ്രജക്കു തോന്നുന്നു?

കാപ്പുവേ നിങ്ങള്‍ പുരുഷന്മാര്‍ തന്നെ ഇങ്ങനൊക്കെ പറഞ്ഞും സ്ഥാപിച്ചും വച്ചിട്ട്, തിരിച്ചിങ്ങോട്ടു തന്നെ ചോദിക്കുന്നോ?

പിന്നെ മാങ്ങാണ്ടി തന്നെ ആദ്യം ഉണ്ടായത്. ഗവേഷണം നടത്തി കണ്ടുപിടിച്ചതാ. തീസീസിന്റെ ഒരു കോപ്പി പ്ലാമൂടാനന്ദാശ്രമത്തില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. വേണേല്‍ വന്നു പരിശോധിക്കാം.

മാണിക്യം said...

ആലോചിക്കണം
ആലോചിക്കണം ആലോചനവരണമെങ്കില്‍
ലേബലുള്ള ദ്രാവകങ്ങള്‍
സിരകളില്‍ ചൂട് പകരണം

ആദി മനുഷ്യനായ ആദാമിനെ സ്വന്ത ഛായയില്‍ കളിമണ്ണില്‍ നിന്ന് ദൈവം സൃഷ്ടിച്ചു പക്ഷെ സ്ത്രീയെ പുരുഷന്റെ വാരി എല്ലില്‍ നിന്നും ..എന്തു മനസ്സീലായി?

വെള്ളത്തില്‍ ഇട്ട് വച്ചിരുന്നലും മണ്ണില്‍ കുഴിച്ചിട്ടാലും അടുപ്പില്‍ വച്ച് വേവിച്ചാലും
ഈ എല്ല് എല്ലായിത്തന്നെ ഉറപ്പോടെ ഇരിക്കും
നിശ്ചയ ദാഢ്യവും ക്ഷമയും സഹിഷ്ണതയും
ഏത് തകര്‍ച്ചയില്‍ നിന്നും ഫീനിക്സ് പക്ഷിയെപോലെ ഉയര്‍ന്ന് വന്ന് സഹചര്യത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന
സ്ത്രീയോ ദുര്‍ബല വിഭാഗം ?

അതോ
പ്രതിസന്ധിയില്‍ എന്തു ചെയ്യണം എന്നറിയാതെ
സന്തോഷം വന്നലും സങ്കടം വന്നാലും കള്ളുകുടിക്കുന്ന, അല്ലങ്കില്‍ വികാരം നിയന്ത്രണമില്ലാതെ കയ്യില്‍ കിട്ടുന്നത് എറിഞ്ഞുടക്കുകയും തമ്മില്‍ തല്ലുകയും
ചെയ്യുന്ന പുരുഷനോ ദുര്‍ബലന്‍?
മണ്‍കട്ടയില്‍ നിന്ന് ഉണ്ടായ പുരുഷന്‍ അത്ര ഉറപ്പേ കാണു വെള്ളത്തില്‍ അലിയുന്ന...
കണ്ണിരു വീണാല്‍ അലിലുന്ന പുരുഷന്‍!
ഈ ദൌര്‍ബല്യത്തെ സ്ത്രീ സ്നേഹിച്ചു സംരക്ഷിക്കുകയാണ്.
അമ്മയായും പെങ്ങളായും കാമുകിയായും ഭാര്യയായും മകളായും സുഹൃത്തായും!! ക്ഷിപ്രകോപികളായി പ്രകോപിതരായി പുരുഷശ്രേഷ്ടന്മാരെ പടവാളൊങ്ങി വരണ്ടാ...കാരണം
പരാക്രമം സ്ത്രീകളോടല്ല വേണ്ടു
എന്ന് പറഞ്ഞതും പുരുഷന്‍ തന്നേ!!
ഓര്‍മ്മിക്കു ജീവിതവിജയം നേടുന്ന ഏതൊരു പുരുഷന്റെ പിന്നിലും ഒരു സ്ത്രീ ഉണ്ട്.:)

ചാണക്യന്‍ said...

ആര്‍പ്പോ....ഇറോ....
വടം സ്ത്രീകളുടെ ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്....
പുരുഷന്‍‌മാര്‍ ആഞ്ഞു വലിക്കുക...
ഇല്ലെങ്കില്‍ ഫലം നാസ്തി.....

കാപ്പിലാന്‍ said...

ഞാന്‍ വടത്തില്‍ നിന്നും കൈ എടുക്കാന്‍ പോകുന്നു ..ആരെങ്കിലും ഓടി വായോ .ഈ പെണ്ണുങ്ങള്‍ എല്ലാം കൂടി എന്നെ ഇന്ന് തല്ലി കൊല്ലും

ഗീതാഗീതികള്‍ said...

കാപ്പു ഫൌള്‍ കാണിക്കരുത്

ചോദിച്ചചോദ്യത്തില്‍ നിന്ന് വഴിമാറരുത്.

പെണ്ണിന്റെ കരുത്തിനെക്കുറിച്ചോ അവളുടെ കുരുത്തക്കേടിനെ കുറിച്ചൊ അല്ല ഇവിടെ വടംവലി.

പണ്ടത്തെ പോസ്റ്റിന്റെ കമന്റ് ഇവിടെ പോസ്റ്റി വടം വലിക്കാരെ വഴിതെറ്റിക്കരുത്..

റഫറി എവിടെ?
കാപ്പു കാണിയായി മുണ്ടാതെ നില്‍ക്കണം എന്നു പറയൂ റഫറീ..

മാണിക്യം said...

ഞാന്‍ ഫെമിനിസ്റ്റ് അല്ല,
എന്നാലും പറയുന്നു ഇന്നു ചുറ്റും
പുരുഷകേന്ദീകൃത നിയമങ്ങളും സ്ത്രീ വിരുദ്ധകാഴചപ്പാടും ആണ്.ഏറെകാലം അടിമത്വത്തില്‍ നിന്ന് ഒരു മോചനം ആശിച്ച സ്ത്രീമനസ്സ് പടവെട്ടി പുറത്തു വരികയാണ് ..
സ്വാതന്ത്ര്യം മോഹിക്കുന്ന സ്ത്രീമനസ്സ് അതിഭീകരമായ ഒരൂ നിലയിലേക്ക് കുതിക്കുകയാണ് അപലയല്ല സ്ത്രീ ശക്തി ദുര്‍ഗ്ഗയാവുകയാണ്.ഒരു പക്ഷെ പുരുഷനെക്കാള്‍ ശക്ത. കായികബലത്തിലല്ല മനോബലത്തില്‍ .
ഏറെക്കാലം അടുക്കളയിലെ കരിയും പുകയുമേറ്റ് ഊതികാച്ചിയെടുത്ത അവളുടെ മോഹങ്ങള്‍ സഹനങ്ങളായി മാറിയിരുന്നു ... അതിന്റെ ഫലമാണ് ഇന്ന് നിവര്‍ന്നു നില്‍ക്കുന്ന ഓരോ പുരുഷനും!... പിന്നെ കണ്ണീര്‍ അതു ഞാന്‍ പറഞ്ഞില്ലേ വെള്ളം വീണാല്‍ കുതിരുന്ന
‘കളിമണ്ണിന്റ്റെ’ കൂടെ ആവുമ്പോള്‍ ആവശ്യത്തിനു ഇരിക്കട്ടെ എന്നും പറഞ്ഞ് ഒടേതമ്പുരാന്‍ കൊടുത്തതല്ലിയോ
പെണ്ണിനു കണ്ണീര്‍?


അതാണ് പുരുഷന്‍ നിര്‍‌ണായകകഘട്ടത്തില്‍ കൈഎടുക്കും കൈവിടും വീണിതല്ലോ കിടക്കുന്നു
സ്ത്രീയുടെ പാദാരാവിന്തങ്ങളില്‍....

ചാണക്യന്‍ said...

ഡോ അനിലെ താന്‍ എവിടെ പോയി, ആ കാപ്പിലാന് ഇത്തിരി ഗ്ലുക്കോസ് ഇത്തിരി മൂലവെട്ടിയില്‍ കലക്കി കൊടുക്ക്... ക്ഷീണിതനാണ്....

(കാപ്പിലാനെ ഞാന്‍ റഫറിയായതിനാല്‍ എനിക്ക് തല്‍ക്കാലം സഹായിക്കാന്‍ നിര്‍വാഹമില്ല, സഹായത്തിനായി വടം വലിയ്ക്കാന്‍ മറ്റാരെയെങ്കിലും കണ്ടെത്തൂ)

ചാണക്യന്‍ said...
This comment has been removed by the author.
മാണിക്യം said...

അതുസാരമില്ല ഗീതെ കാപ്പൂ വടിഒടിച്ച അതേമരത്ത്തില്‍ ആവ്വ്ശ്യത്തിന്‍ വേറെയും കോമ്പുകള്‍ ഉണ്ട് പിഴുതടിക്കാം ..

കാപ്പിലാന്‍ said...

ഈ വടം വലിയുടെ അവസാനം വരെ ഞാന്‍ കാണിയായി കരയില്‍ ഉണ്ടാകും :) .ഇപ്പോള്‍ വടം വലിയില്‍ മുന്നിട്ടു നില്‍ക്കുന്നത് സ്ത്രീകളാണ് .ഇതിനപ്പുറം ആര്‍ക്കെങ്കിലും പറയാന്‍ ഉണ്ടോ :) എവിടെ ആ പാമരന്‍ :)
സമയം വന്നപ്പോള്‍ എല്ലാവരും പിന്മാറി ഇതാണ് ആണുങ്ങളുടെ കുഴപ്പം :) ..സ്ത്രീ ജന്മം പുണ്യ ജന്മം :)

ലതി said...

ആഞ്ഞു വലിക്കുവിന്‍ മങ്കമാരേ,
ആഞ്ഞുവലിക്കുവിന്‍ മങ്കമാരേ,
കള്ളുകുടിച്ചു വടംവലിക്കുന്നവര്‍
പിന്നാക്കമ്പോയല്ലോ മങ്കമാരേ

അനില്‍@ബ്ലോഗ് said...

ഹൊ , ഒരു മാല വാങ്ങാന്‍ പൊയപ്പോഴേക്കു ഇവിടെ തകിടം മറിഞ്ഞല്ലൊ. ഗീതച്ചേച്ചി, ഇതെപ്പ വന്നതു?
സുഖങ്ങളു തന്നെ?
ആഞ്ഞു വലിക്കീന്‍.

കാപ്പിലാന്‍ said...

ങ്ഹഹ ..അനിലും മറുകണ്ടം ചാടിയോ :)

ചാണക്യന്‍ said...

കാപ്പിലാനെ,
ഞാന്‍ വീട്ടീപോവാണ്, ലോ ലവള്‍ക്കീ (വാമഭാഗത്തിന്) തോന്ന്യാശ്രമവും വടം വലിയും ഒന്നും ദഹിക്കത്തില്ല, പക്ഷെ സമയത്തിന് വീടണഞ്ഞില്ലെങ്കില്‍ അവളെന്നെ ദഹിപ്പിച്ചുകളയും......!
എന്റെ കാപ്പിലാനെ എനിക്ക് കുഞ്ഞൂകുട്ടി പരധീനങ്ങളുള്ളതാ.. എനിക്ക് പോണം..

അനില്‍@ബ്ലോഗ് said...

“കുടുംബത്തിന്റെ കെട്ടുറപ്പ് കാത്തു സൂക്ഷിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടവരും ഭര്‍ത്താവിനേയും കുട്ടികളേയും നേര്‍വഴിക്കു നടത്താന്‍ കഴിയാത്തവരുമാണ് നമ്മുടെ ഫെമിനിസ്റ്റുകളില്‍ ഭൂരിപക്ഷവും.വിവാഹത്തിനു മുന്‍പുതന്നെ പുരുഷന്‍ ശത്രുവാണ്,ചൂഷകനാണ് എന്നെല്ലാമുള്ള മുന്‍ ധാരണകളുമായി വിവാഹജീവിതത്തില്‍ പ്രവേശിക്കുന്നതാണ് ഇത്തരക്കാരുടെ മുഖ്യദോഷം.ഫെമിനിസ്റ്റുകളുടെ കുടുംബജീവിതം എത്രത്തോളം ആരോഗ്യകരമാണെന്ന് പരിശോധിക്കേണ്ടതാണ്.”- പി.വത്സല

എന്നെ തല്ലല്ലെ. മാതൃഭൂമിയില്‍ കണ്ടതാണു.പിന്നെ നമതു ചിത്രകാരനദ്യേം എടുത്തെഴുതിയിട്ടുണ്ടു.

ഗീതാഗീതികള്‍ said...

ദാ, ഇപ്പോ ഇങ്ങോട്ടു വന്നതേയുള്ളു അനിലേ.
സുഖങ്ങളു തന്നെ.....

കാപ്പുവേ, ചാണക്യനും വരരുചിക്കും ബഷീറിനുമൊക്കെ തോന്നിയതു തന്നെ അനിലിനും തോന്നിത്തുടങ്ങിയിരിക്കുന്നു...

കാപ്പിലാന്‍ said...

അയ്യോ ..പോകല്ലേ ..പെണ്ണും പിള്ളയോട് പോകാന്‍ പറ.നമുക്ക് വടം വലിച്ച് അവരെ തോപ്പിക്കാം ..ഇവിടെ ഇന്നലെ മുതല്‍ എന്‍റെ ഭാര്യ ചീത്ത വിളിയിലാണ് .നമുക്ക് ഇവരെ എല്ലാം തോപ്പിക്കാം ..പോകല്ലേ ..റഫറി ഇല്ലാതെ എങ്ങനെ മല്‍സരം :)

വീരവീര കുലോത്തുംഗ വര്‍മ്മ said...

നമുക്കീ മത്സരത്തില്‍ താല്പര്യമില്ല,
എന്നാലും ശി പറയ്യണ്ട് പോവന്‍ സാധിക്കിണില്യ..
ദൈവം തമ്പുരാനെ എന്നാ വിളിക്യ..അല്ലാണ്ട് ദൈവം തമ്പ്രാട്ടി എന്നാരെങ്കിലും വിളിക്യോ?
പുരുഷനായ ദൈവത്തിന്റെ അനുഗ്രഹമാണ് സ്ത്രീയേ നീ..അല്ല്യോ...
പുരുഷന്റെ ഔദാര്യമാണ് സ്ത്രീയെ നിന്റെ ജന്മം..
നാമിത്ത്രേം പറഞ്ഞില്ലാച്ചാ ശര്യാവില്ല്യാ ത്ര തന്നെ
എന്തേ പെടക്കോഴി കൂവുകയോ....
ശിവ ശിവ നോം പോണു...

മാണിക്യം said...

വര്‍‌മ്മേ തന്റേ
നര്‍‌മ്മം നമ്മൂക്ക് ക്ഷ ബൊധിച്ചു ന്നാലും തന്റെ
മര്‍മ്മത്തു ഒന്നു തന്നലുണ്ടല്ലല്ലൊ
ഞാന്‍ പറഞ്ഞു
മണ്‍വിര വീര കുലോത്തുംഗ വര്‍മ്മ
പെരുമാളേ ! പുരുഷനെ പെറ്റതാരാ?
മുലയൂട്ടിയതാരാ?
അപ്പോ ഔദാര്യം പറ്റിയതാരാ ?
അമ്മേ നാരായണാ
ദേവീ രക്ഷിക്കണേ

വീരവീര കുലോത്തുംഗ വര്‍മ്മ said...

മാണിക്യ, നീ ഭഗവദ്ഗീത ശി മനസിരുത്തി വായിക്ക,
പുരുഷനാരെന്ന് വ്യക്കതമായും ശക്കതമായും അതില്‍ പറേണുണ്ടേയ്...
പുരുഷനെ പ്രസവിക്കാന്‍ മാത്രം ഒരു സ്ത്രീയോ..അതങ്ങട്ട് നമുക്ക് ദഹിക്കണില്യാ...
സ്ത്രീ കുഞ്ഞിന് ജന്മം നല്‍കി എന്ന് മാത്രം പറയുക, കുഞ്ഞെന്ന് പറഞ്ഞാല്‍ അദ് ആണാവാം പെണ്ണാവാം..
പുരുഷന്റെ സഹായമില്ലാതെ ഒരു പെണ്ണ് പ്രസവിക്യേ...നാരായണാ...നാരായണാ...

കൊണ്ടോട്ടിമൂസ said...

നിങ്ങളെ സമ്മദിച്ചിരിക്കിണ് ബര്‍മ്മാ..
അങ്ങനെ പറഞ്ഞു വെച്ച് കൊടുക്കീന്‍..
ദാ പ്പാ ഇബടത്തെ പ്രശ്നം....
ഇപ്പൊ മദിയായ്യാ....

ചാണക്യന്‍ said...

കാപ്പിലാനെ,
എന്തായി മത്സരം,
ഞാന്‍ ഷാപ്പില്‍ പോയിരിക്കുകയായിരുന്നു...
ആരാ ഇപ്പോള്‍ മുന്നേറുന്നത്,
ഇയാളവിടെ ഉണ്ടോ, അതോ പെണ്ണുങ്ങളെല്ലാം ചേര്‍ന്ന് തന്നെ തല്ലിക്കൊന്നോ?
എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ഒരു വിസിലു തന്നാല്‍ മതി ഞാന്‍ വീട്ടിലറിയിച്ചേക്കാം..

ചാണക്യന്‍ said...

വര്‍മ്മയുടെയും മൂസയുടെയും ശ്രദ്ധക്ക്,
പേര് മുന്‍‌കൂട്ടി രജിസ്റ്റര്‍ ചെയ്തവരാണ് ഈ മത്സരത്തില്‍ പങ്കെടുക്കുന്നത്. ആയതിനാല്‍ മത്സരത്തിന്റെ സുഗമമായ നടത്തിപ്പിലേക്കായി നിങ്ങള്‍ ഇരുവരും ആശ്രമപരിസരം വിട്ട് പോകേണ്ടതാണ്, ഇത് സംബന്ധിച്ച് ഇനിയൊരു അറിയിപ്പുണ്ടാവില്ല..

മത്സരത്തിന്റെ സമാധാനപരമായ നടത്തിപ്പിലേക്കായി ആശ്രമപരിസരത്ത് എത്തിയിരിക്കുന്ന കന്റോണ്മെന്റ് എ സി യുടെ ശ്രദ്ധക്ക്,

മത്സരത്തിന്റെ സമാധാനപരമായ നടത്തിപ്പിന് ചിലര്‍ തടസമുണ്ടാക്കുന്നുണ്ട്, അത്തരക്കാരെ ആശ്രമപരിസരത്ത് നിന്ന് നീക്കം ചെയ്ത് ഞങ്ങളോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...

അരൂപിക്കുട്ടന്‍/aroopikkuttan said...

എവിടെ ബൂലോക പോലീസും അരൂപിയും.അങ്ങനെ പെണ്ണുങ്ങളുടെ ബൌധിക സ്വത്ത് അപഹരിക്കുന്ന ആണുങ്ങള്‍ മിക്കവാറും വടം വലിയില്‍ തോല്‍ക്കാന്‍ ആണ് സാധ്യത .
എന്തായാലും നമുക്ക് വലിക്കാം .


കാപ്പിലാനേ..

ബൂലോകപോലീസിന് ഞായറാഴ്ച അവധിയാണ്..!
അരൂപി എലൈവ്!
ചാണക്യന്‍ മാറിനില്‍കാന്‍ പറഞ്ഞതുകൊണ്ട് മാറിനിന്നതാണേ...!

ആ മോഷണം അരൂപി കാണാഞ്ഞിട്ടല്ല;അതുകാണാന്‍ ഇനി കാപ്പിലാനൊക്കെ ഉണ്ടല്ലോ എന്നുകരുതിയതായിരുന്നു!

ആഗ്നേയ എന്ന ബ്ലോഗറുടെ ബൌദ്ധികസ്വത്താണ് മോഷ്ടിക്കപ്പെട്ടതെന്ന് കാപ്പിലാന്‍ പറഞ്ഞതില്‍ അല്പം സ്പെല്ലിങ്ങ് മിസ്റ്റേക്കുണ്ട്!
ആ സംശയം കാപ്പിലാന് ആഗ്നേയയോടുതന്നെ ചോദിക്കാവുന്നതേ ഉള്ളൂ..!
എനിക്കുതോന്നുന്നത്,ആ വരികള്‍ സത്യത്തില്‍ ‘ദ്രൌപദി’എന്ന ബ്ലോഗറുടേതായിരുന്നു എന്നാണ്...!

ആഗ്നേയക്ക് ദ്രൌപദി കൊടുത്ത സംഭാവന ഒരു കള്ളന്‍ അടിച്ചുമാറ്റി!

കാപ്പിലാനേ...
യൂ ജസ്റ്റ് ഡിസംബര്‍ ദിസ്!

കമ്പ്ലീറ്റ് പഠിച്ചിട്ടേ പരീക്ഷ എഴുതാവൂ...!
:)

കന്റോണ്മെന്റ് എ സി said...

വര്‍മ്മക്കെന്താ ഇവിടെ കാര്യം, തന്റെ അഭ്യാസമൊക്കെ അങ്ങ് മനയ്ക്കകത്ത് മതി, ഇവിടെ ചെലവാക്കാന്‍ നിക്കല്ലെ ചെല്ല് വേഗം ചെല്ല്,
ഡോ...മൂസെ, താനാ മലപ്പുറം കത്തിയും കൊണ്ട് ചുറ്റിനടന്നതിന് പിടിച്ച് അകത്താക്കി നല്ല പെട തന്നിട്ടുള്ളതല്ലേഡോ...എന്റെ കയ്യ് മെനക്കെടുത്താതെ സ്ഥലം വിട്..

കാപ്പിലാന്‍ said...

അരൂപി ,ശി തംശയം ..ഈ ദ്രൗപതി ഒരാണാണേ.അപ്പോള്‍ ഒരു പുരുഷന്‍ മറ്റൊരു സ്ത്രീക്ക് കൊടുത്ത സംഭാവന വേറൊരു പുരുഷന്‍ അടിച്ചുമാറ്റി എന്നതല്ലേ സത്യം .അപ്പോള്‍ ഇവിടെ ആര് ജയിച്ച് ..ആര് തോറ്റു ?

ബര്‍മ്മമാര്‍ക്കും ,കന്റൊന്മേന്റ്റ് സി.ഐ ക്കും വടം വലിയില്‍ പങ്കെടുക്കാം.ഇന്നലെ രാത്രി എന്നോട് ഇവര്‍ ടിക്കറ്റ് വാങ്ങിയിരുന്നു .അത് ചാനക്യനോട് പറയാന്‍ മറന്നു പോയി :)
എല്ലാവര്ക്കും സ്വാഗതം.ഇപ്പോള്‍ വടം വലിയില്‍ മുന്നിട്ടു നില്‍ക്കുന്നത് പുരുഷന്മാര്‍ അല്ലേ ചാണക്യ ?

Gopan (ഗോപന്‍) said...

കാപ്പില്‍സേ,
വലി കെങ്കേമം..

ഇയാള് ജീവനോടെ ഉണ്ടെന്നു കമന്റിട്ടു കാണിച്ചതിന് ഒരിത്തിരി ഇഷ്ടക്കൂടുതല്‍ :)

നിക്കൊരു സംശ്യേം ..ഗീതേച്ചി പറഞ്ഞ മാങ്ങണ്ടി ആണോ പെണ്ണോ ?

ഇതു വെള്ളത്തിന്‍റെ പൊറത്താണ് ന്നു കരുതി..വെറുതെ വിടരുത്..ഞാന്‍ വെള്ളം ഇറങ്ങിയാലും പിന്നേം ബന്നു ചോദിക്കും പറഞ്ഞില്ലാന്നു ബേണ്ട. :)

മാണിക്യം said...

കന്റോണ്മെന്റ് എ സി said...
വര്‍മ്മക്കെന്താ ഇവിടെ കാര്യം, തന്റെ അഭ്യാസമൊക്കെ അങ്ങ് മനയ്ക്കകത്ത് മതി,

പിസി തെറ്റ്
വര്‍മ്മാ കോവിലകത്തെതാ
ഞാന്‍ കോവിലകത്ത് എത്തി
വര്‍മ്മെ ഞാന്‍ ഇപ്പോ ഗ്രന്ഥപുരയിലാ ...


വര്‍മ്മേ അതുകലക്കി
അവിടെ എന്റെ വാക്കു തെറ്റി
ശരിയാ ആണ്‍ കുഞ്ഞിനെയാ പ്രസവിക്കുക
പൂരുഷനെ അല്ലാ പത്തിരുപത് ലൊല്ലം കൊണ്ട്
അവനെ ഒരു പുരുഷനാക്കും അവന്റെ അമ്മ എന്ന പെണ്ണ് ...മറ്റൊരു പെണ്ണ് 20 മിനിട്ട് കൊണ്ട്
അവനെ ഒരു വിഡ്ഡിയും ആക്കും !!
വലിയൊ വലി ....

കാപ്പിലാന്‍ said...

വലി വലിയോ വലി ...

അപ്പ മാണിക്ക്യ ചേച്ചി പറയുന്നത് ഈ പെണ്ണുങ്ങള്‍ ആണ് ആണുങ്ങളെ ചീത്തയാക്കുന്നതെന്നാണ് അല്ലേ ?

കല്യാണം കഴിഞ്ഞാല്‍ പിന്നെ അവളുടെ താളത്തിന് ഒത്തു തുള്ളണം പോലും .
അപ്പം നമ്മള് വടത്തില്‍ മുറുക്കെ പിടിക്കുകയാണ് ..
വലിയോ വലി വലി

Gopan (ഗോപന്‍) said...

കാപ്പില്‍സേ

അപ്പ അരൂപി പറഞ്ഞ പരൂഷ എഴുതണുണ്ടാ :)
നല്ല പുള്ളായീട്ടു ഗംപ്ലീട്ടു പഠിച്ചോ ട്ടാ ..
ഞാനോരണ്ണം വീശീട്ട് ബരാം ..

വര്‍മ്മക്ക് :

ഇല്ലത്ത് നിന്നു അമ്മാത്തേക്ക് പോകുന്നതിന്‍റെ ഇടയില്‍ വഴിയില്‍ കാണുന്ന പെണ്‍കുട്ട്യോള്‍ക്ക് പുടവയല്ലാത്ത പുടവയെല്ലാം കൊടുത്തു വേളിയും കഴിച്ചു ഗര്‍ഭോം ധരിപ്പിച്ചു ഇല്ലം നിരങ്ങി നടക്കുന്ന വീരത്വം വിളംബാതിരിക്കാവും ഇത്തിരി നല്ലതെന്‍റെ നമ്പൂര്യശ്ശാ ..ഇവന്‍മാരെ പോയി ആണാണെന്നു പറയുന്നവരെ തല്ലണം ..

കാപ്പിലാന്‍ said...

എന്‍റെ കര്‍ത്താവേ ..ഇത്രയും നേരം പേടിച്ചു മാറി നിന്ന ഗോഫന്‍ നമ്പൂതിരി ഇതെന്താ ഭാവിച്ചാ ..കര്‍ത്താവേ ഇനി ഇവിടെ ഭൂകമ്പം നടക്കും ..ചോര ഒഴുകും ..ഞാന്‍ പോണേ ..ഞാന്‍ ഈ നാട്ടുകാരന്‍ അല്ല :)

വടം വലി നടക്കട്ടെ .
ഞാന്‍ മാറി ഇവിടിരിക്കാം :)

അരൂപി പറഞ്ഞ ആ പരൂക്ഷ ഞാന്‍ പഠിക്കുകയാണ് ഗോപ .

ഒരു വഴിപോക്കന്‍ said...

സ്ത്രൈണത വറ്റുന്നു... സ്ത്രീപീഢനം കൂടുന്നു !
പണത്തിന്റെ അവിശുദ്ധ പ്രവര്‍ത്തന ഫലമായും, തെറ്റായ ചരിത്ര സാംസ്കാരിക മൂല്യ ബോധങ്ങളാലും സ്നേഹശൂന്യമായ നമ്മുടെ സമൂഹം ജാതീയമായും,മതപരമായും, ലിംഗപരമായും വര്‍ഗ്ഗീയമായി വിണ്ടുകീറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ വിണ്ടു കീറലും, വര്‍ഗ്ഗീയതയും നിയമപാലകരുടെ മസിലു ബലത്തിലും, ശിക്ഷാവിധികളുടെ ക്രൂരതകൊണ്ടും തളച്ചിടാമെന്ന് പൊതുധാര വിശ്വസിക്കുന്നതുകാണുമ്പോള്‍ ... ചിത്രകാരനു ചിരിവരുന്നു !

സ്ത്രീകള്‍ എന്തുചെയ്താലും അതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് നല്ല പുരുഷന്മാരുടെ ലക്ഷണം എന്നാണ് ബൂലോകത്തെ ആചാരമര്യാദയിലൂന്നിയ വിലയിരുത്തല്‍. എന്നാല്‍ , അത്തരം പുരുഷന്മാരെ വിവാഹത്തിനു മുന്‍പുള്ളവരാണെങ്കില്‍ കാമുകന്മാര്‍, വായ്നോക്കികള്‍ എന്ന ഗണത്തിലോ, വിവാഹ ശേഷമുള്ളവരെങ്കില്‍ ലിംഗമാറ്റത്തിനു വിധേയരായ നപുംസകങ്ങള്‍ എന്നുമാണ് ചിത്രകാരന്‍ നാമകരണം ചെയ്യുന്നത്. ഇത്തരം നപുംസക പുരുഷന്മാരുടെ ആധിക്യത്താല്‍ സമൂഹത്തില്‍ ആഴത്തില്‍ ചിന്തിക്കാനും, പ്രവര്‍ത്തിക്കാനും കഴിവുള്ള ആണുങ്ങളുടെ ക്ഷാമമനുഭവപ്പെടുന്ന ഒഴിവിലേക്ക് എത്തിപ്പെടുന്ന തീവ്ര വര്‍ഗ്ഗീയ വാദികളായ പണംകൊണ്ട്പൌരുഷം നേടിയവരാണ് സ്ത്രീപക്ഷ വാദികളായ സ്ത്രീകള്‍. പെണ്‍ പുലികള്‍ എന്നു പറയാം !
നന്മനിറഞ്ഞ് സ്ത്രീകളായിപ്പോയ ഇവരുടെ ഭര്‍ത്താക്കന്മാരെ വഞ്ചിച്ചുകൊണ്ട് ഇവര്‍ ബ്ലോഗിലെ തിന്മനിറഞ്ഞ ആണുങ്ങളുടെ വിര്‍ച്ച്വല്‍ കിടപ്പറകളിലെത്തുന്നത് എന്തിനായിരിക്കും ? നികൃഷ്ടനായ പുരുഷന്മാരുടെ തിന്മയുടെ വിലക്കപ്പെട്ട കനിയുടെ സ്വാദറിയുന്നതിനല്ലാതെന്തിന്!! പിന്നെ... ഇവര്‍ കൊട്ടിഘോഷിക്കുന്നതും എതിര്‍ക്കുന്നതുമായ പുരുഷ നികൃഷ്ടതയുടെ പൈശാചിക ബിമ്പത്തിന്റെ പ്രസക്തിയെന്താണ് ? പുരുഷന്‍ നികൃഷ്ടനാകുമ്പോഴെ സ്ത്രീക്ക് സ്നേഹിക്കാനാകു എന്നതുതന്നെയാണു സത്യം. അതു തുറന്നു പറയരുതെന്നുമാത്രം.

രസകരം തന്നെ മനുഷ്യ മനസ്സുകളുടെ ഒളിച്ചുകളികള്‍.

ചിത്രകാരനെ ഇവ്വിധം ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത് ബ്ലോഗിലെ പെണ്‍പക്ഷ ചിന്തകളുടെ ആകത്തുകയില്‍ ചിത്രകാരന്‍ കണ്ട ചില പോസ്റ്റുകളാണ്. ഇതൊരു പൊതുവായ അഭിപ്രായ പ്രകടനവുമാണ്.
താഴെക്കൊടുത്ത കമന്റുമായി ബന്ധപ്പെട്ട മായക്കാഴ്ച്ചയിലെ കുറച്ചു ചോദ്യങ്ങള്‍ എന്ന പോസ്റ്റുമായൊന്നും ഈ ചിന്തകള്‍ക്കു ബന്ധമില്ല. ആ പോസ്റ്റ് ഒരു നിമിത്തമായെന്നുമാത്രം. അവരുടെ പോസ്റ്റുകള്‍ മഹനീയമാണ്.

കാപ്പിലാന്‍ said...

ഇതുവരെ മുന്നിട്ടു നിന്നത് സ്ത്രീകള്‍ ആണെങ്കിലും അവസാന നിമിക്ഷങ്ങളിലെ ചില കടന്നാക്രമങ്ങള്‍ മൂലം സ്ത്രീകള്‍ അമ്പേ രാജയപ്പെട്ടുകൊണ്ടിരിക്കുന്നു .ഇനി വിധി പറയാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം.വല്ലതും പറയാന്‍ ഉണ്ടെങ്കില്‍ ഈ സമയം പറയാം .

മാണിക്യം said...

കമന്റെ നമ്പറ് 88 യാഹൂ‍ൂ‍ൂ‍ൂ

വഴിപോക്കന് വഴിതെറ്റി
ഈ പൊതി ഇവിടെത്തെതല്ലല്ലോ
ഇതു ഷാപ്പില്‍ വച്ചു മാറിപോയതാ
പൂയ് !ഒന്നു നിക്കണെ വഴിപോക്കാ
ഇതിയാന്‍ ഏതു വണ്ടിയ്ക്കാ വന്നെ?
എങ്ങോട്ടാ പോയെ?

ഇതാ ചോദ്യം!
സ്ത്രീകള്‍ക്കാണ് കൂടുതല്‍ സൌന്ദര്യം എന്ന് അവര്ക്കു തോന്നുവാനും പുരുഷന്മാര്‍ അവര്ക്കു പിന്നാലെ നടക്കുന്നു എന്ന് അവര്‍ അവകാശപ്പെടുവാനും എന്താണ് കാരണം ?
ഷാപ്പില്‍ കേറി മലക്കം മറിഞ്ഞ് കുപ്പി വിഴുങ്ങിയപ്പോഴെ ഓര്‍ത്തു ഇതു ചളമാകുമെന്ന്..

ദേ കാപ്പിലാനേ ഒള്ള കാര്യം ഞാന്‍ പറഞ്ഞേക്കാം
ഞങ്ങള്‍ പെണ്ണുങ്ങള്‍ ഒന്നു തിരിഞ്ഞാലുടെ
വിധി പറയാന്‍ വന്നാലുണ്ടല്ലോ
ഇനീം വാ ഷാപ്പിലോട്ട് രൊക്കം കടം
വീട്ടാതെ അശ്രമത്തിന്റെ പടികാണുകേല
വിധി പറയാന്‍ വേറെ ജഡ്‌ജ് വരണം.

ഇതിനാ നായാട്ട് മുറുകുമ്പോള്‍
നായ്ക്ക് മുള്ളാന്‍ പോക്ക് എന്നു പറയുന്നെ
ഇതെവിടെ പോയി എല്ലാരും

അനില്‍@ബ്ലോഗ് said...

പൂഹോയ്........
ചേച്ചിയെ, കാപ്പിലാന്‍ ആദ്യമേ വടം വലിച്ചിപ്പുറത്തിട്ടതു കണ്ടില്ലാരുന്നൊ?

വര്‍മമാരുടെ ക്ലബ്ബ് പൂട്ടിയൊ? പലരും ഷാപ്പില് വന്നു പൊകുന്നല്ലൊ.

കാന്താരിക്കുട്ടി said...

ഇവിടെ ജയിച്ചതാരാ എന്നു സംശയിക്കേണ്ട ഒരു കാര്യവും ഇല്ല..വനിതാരത്നങ്ങള്‍ തന്നേ.!! കള്ളു കുടിച്ചു വീലായി ആ തോട്ടിന്റെ വക്കില്‍ കിടക്കുന്നവന്മാരെയൊക്കെ ആരേലും പൊക്കിക്കൊണ്ടു പോവോ..ദെ വന്ന വഴിക്കു മുഴുവന്‍ ആരാണ്ടൊക്കെ വാളു വെച്ചിരിക്കുന്നു..തോറ്റു പോകും എന്നു കണ്ടപ്പോള്‍ കുടിക്കാന്‍ പോയ ആണുങ്ങളേ..സമ്മാനം പെണ്ണുങ്ങള്‍ക്ക് തന്നെ..മാണിക്യേച്ചീ ,ഗീതേച്ചീ,വായനക്കാരീ,സിന്ദാബാദ്

ആഗ്നേയ said...

അരൂപിക്കുട്ടാ,
ദ്രൌപദിയുടെ കവിത,ആഗ്നേയയുടെ ആസ്വാദനം...രണ്ടും,രണ്ടാണ്..മോഷ്ടിക്കപ്പെട്ടത് ആസ്വാദനം..അതായത് ആഗ്നേയയുടെ വരികള്‍തന്നെ..(ബാക്കി ഇപ്പോ പോസ്റ്റും എന്റെ ബ്ലോഗ്ഗില്‍)
ആഗ്നേയ ദ്രൌപദിയുടെ കയ്യില്‍ നിന്നും വരികള്‍ വാങ്ങിയത് ചോദിച്ചിട്ട്..ആഖ്യാനം സ്വയം എഴുതിയെങ്കിലും അത് പോസ്റ്റിയത് ദ്രൌപദിയുടെ കവിതയും പേരും ഒപ്പം കൊടുത്തിട്ട്..
മുനീര്‍ എന്ന പുരുര്‍ഷന്‍ അത് കട്ടെടുത്തത് അനുവാദമില്ലതെ...കോമ്പ്രമൈസിനു ശ്രമിച്ച എനിക്ക് കിട്ടിയ മറുപടി..വാശിക്കാരീ നിന്റെ വാശി കാരണം എനിക്ക് ആ നോവല്‍ വായിച്ച് നിന്നോട് തോന്നിയ ബഹുമാനം പോയെന്ന്.എനിക്ക് ലിങ്ക് കൊടുക്കാന്‍ സൌകര്യമില്ല.പോയി ഇഷ്ടം പോലെ ചെയ്യെന്ന്..
ഷേക്സ്പിയര്‍ ഷേക്സ്പിയറും ഡോ.ജോണ്‍സ് ഡോ.ജോണ്‍സുമല്ലേ?
അതായത് കൃതിയും,ആസ്വാദനവും, നിരൂപണവുമെല്ലാം വെവ്വേറെ..മോഷ്ടിക്കപ്പെട്ടത് കവിതയല്ല,ആസ്വാദനമാണ്..അതായത് എന്റെ വരികള്‍!അപ്പോള്‍ പരൂഷാഫലം?
ഇന്ന് തിങ്കളാഴ്ചയല്ലേ?

മാണിക്യം said...

ങാഃ അതാണേ പിടിച്ചോളൂ
കുട്ടിക്കളെ നിങ്ങള്‍ ഉറങ്ങിയപ്പോള്‍
ഞാന്‍ വലിക്കാവുന്നതത്രയും വലിചു കയറ്റി
ഇനി ഇതാ ഈ കയ്യറിന്റെ പിടി വിടുന്നില്ലാ
ഇടയ്ക്കു ഉറങ്ങും അപ്പോ വിട്ടു കൊടുക്കല്ലേ!

മാങ്ങായാണൊ
മാവാണോ
മാങ്ങാണ്ടിയാണോ
വടം ആണോ
വലിയോ വലീ‍ീ‍ീ‍ീ‍ീ‍ീ‍ീ

ആഗ്നേയ said...

അദ്ദേഹം ആ പോസ്റ്റ് പിന്വലിക്കാന്‍ തയ്യാറാണെന്നറിയിച്ചിട്ടുണ്ട്..അപ്പോ നമുക്ക് ഇത് മറക്കാം..
മാണിക്യം ചേച്ചി..പ്ലീസ് ഉറങ്ങരുത്...

കാപ്പിലാന്‍ said...

ചാണക്യ ,
നിങ്ങള്‍ അല്ലേ ഇതിലെ റഫറി .ഇതില്‍ വര്‍മ്മകളും ആ ഷാപ്പ് കാരന്‍ കാപ്പിലാനും ചോദിച്ച ചോദ്യങ്ങള്‍ക്കും ഉത്തരം തരാതെയാണ് പെണ്ണുങ്ങള്‍ വിജയം അവകാശപ്പെടുന്നത് .

ഇതൊരിക്കലും ഒരു നല്ല കീഴ്വഴക്കം അല്ല.

പിന്നെ ഇപ്പോള്‍ പെണ്ണുങ്ങളുടെ കയിലുള്ള ഒരു പ്ലസ് പോയിന്റ് അഗ്നുവിന്റെ വരികളില്‍ മുനീര്‍ കയറി പിടിച്ചു എന്ന ആരോപണം മാത്രമാണ് ?
അത് ശരിയാണോ ?
അഥവാ അങ്ങനെ ചെയ്തുവെങ്കില്‍ ഇപ്പോള്‍ മുന്നിട്ടു നില്‍ക്കുന്നത് പെണ്ണുങ്ങള്‍ ആണ് .

പക്ഷേ അപ്പോഴും ദ്രൌപതിയുടെ വരികളാണ് അഗ്നുവിനും പ്രചോദനം .

അപ്പോള്‍ മാവാണോ മൂത്തത് ? അതോ മാങ്ങാണ്ടിയോ ?

പൂവേ പൊലി പൂവേ പൊലി പൊലി പൂവേ
വലി വലിയോ വടം വലി വലിയോ

ഞാനും ഉറങ്ങാന്‍ പോകുന്നേ .

ആണുങ്ങള്‍ വിട്ടുകൊടുക്കരുത് .ഉറങ്ങുമ്പോഴും ഒരു കൈ ഞാന്‍ പിടിച്ചിട്ടുണ്ട് .

ബഷീര്‍ വെള്ളറക്കാട്‌ / pb said...

കട്ടെടുത്ത മുതലു കള്ളന്റെ ( ഇവിടെ കള്ളത്തിയുടെ ) സ്വന്തം എന്ന് പറയുന്ന പെണ്ണുങ്ങളേ.. നിങ്ങളെകുറിച്ചെന്തു പറയാന്‍..

തൊണ്ടി മുതല്‍ പിടിച്ചെടുത്ത്‌ സ്റ്റേഷനില്‍ സൂക്ഷിക്കാതെ ആണുങ്ങളെ ഏല്‍പിക്കുവാന്‍ കന്റോണ്‍മന്റ്‌ എ.സി തയ്യാറാവണം


ഇടക്കിടക്ക്‌ കാലും മാറുന്ന അനിലനെതിരെ നടപടി എടുക്കുക..

കാപ്പിലാനു മാണിക്യം ചേച്ചി കൈക്കൂലി കൊടുത്തതായി ആരോ -പണം അയച്ചിട്ടുണ്ട്‌..

പോലീസ്‌ .പോലീസ്‌ (ആണ്‍ പോലീസ്‌ )

പൂൂയ്‌ .പെണ്ണുങ്ങളെല്ലാം ഓടിപ്പോയ്‌ അടുക്കളയിലൊളിച്ചേ..

ആണുങ്ങള്‍ എന്നും ജയിക്കുന്നേ....


( എന്റെ പെണ്ണെങ്ങാന്‍ ഇത്‌ കാണുന്നുണ്ടോ പടച്ചോനെ ? )

കാപ്പിലാന്‍ said...

അപ്പോള്‍ മുനീര്‍ അത് പിന്‍വലിച്ചു ..അത് പിന്‍ വലിച്ചപ്പോള്‍ ആര് വലിച്ചു :പെണ്ണുങ്ങളുടെ പോയിന്റ് പിന്നെയും താഴോട്ടു പോയി.ആരും വിട്ട് കൊടുക്കരുത്‌ . വലി ...ആഞ്ഞു വലിക്ക്

നന്ദു said...

ഗീത ടീച്ചറേ, മാണിക്യം ചേച്ചീ, ആഗ്നേയാ, ചാണക്യൻ, അനില്,,,,,,,
എനിക്ക് നിങ്ങളെയൊക്കെ ഓർത്ത് ലജ്ജ തോന്നുന്നു. ബ്ലോഗ് എന്നു പറഞ്ഞാൽ ഇതാണോ?. കാപ്പിലാൻ പറഞ്ഞ ഒരു പോയിന്റിന്മേലുള്ള ആരോഗ്യപരമായ ഒരു ചർച്ചയാണേൽ വേണ്ടില്ലായിരുന്നു., ഇതൊരുമാതിരി തറ..... ശ്ശേശെ...
ബ്ലോഗ് എന്ന തലത്തിനു മഹനീയമായ ഒരു ദൌത്യം ഉണ്ട്. അത് മഹത്തുക്കളായ നിങ്ങൾ മറക്കുന്നു. ഇതെന്താ കള്ളുകുടി, വാളു വെയ്പ്..ശ്ശെ ഇതാണോ ബ്ലോഗിലെ ചർച്ച? മറ്റുള്ളവർക്ക് മാതൃകയാകേണ്ട സീനിയർ ആയ നിങ്ങളൊക്കെ തന്നെ ഇങ്ങനെ തുടങ്ങിയാലെങ്ങനെയാ പുതുതായി വരുന്നവർ ഇത് കണ്ടല്ലെ മാതൃകയാക്കൂ?. ദയവായി നിർത്തൂ ഈ വൃത്തികെട്ട പരിപാടി.

ഈ കമന്റ് ആരെയെങ്കിലും വിഷമിപ്പിച്ചുവെങ്കിൽ ക്ഷമിക്കുക. എനിക്ക് പറയാനുള്ളത് തുറന്നു പറഞ്ഞു എന്നു മാത്രം.

ആഗ്നേയ said...

ബഷീര്‍ജി,
ദയവു ചെയ്ത് കാര്യം മനസ്സിലാക്കി പ്രതികരിക്കുക.
സുഹൃത്തിന്റെ വരികള്‍ക്ക് ഈണം നല്‍കി ആലപിക്കുക,അവക്ക് ആസ്വാദനം എഴുതുക, ഇവയെല്ലാം സ്വന്തം ബ്ലോഗ്ഗില്‍ ചേര്‍ക്കുക...ഇവ മോഷണം ആണെന്ന് ആരാണ് പറഞ്ഞത്..ഇതെല്ലാം ഉടമസ്ഥരുടെ അനുവാദത്തോടെ,അവരുടെ വരികളാണെന്ന് എല്ലാവരേയും അറിയിച്ച ശേഷം ആണ്..പിന്നെ ദയവായി ആ കവിതയും,ആസ്വാദനവും വായിക്കുക...
അപ്പോള്‍ മനസ്സിലാകും...രണ്ടും, രണ്ടാണെന്ന്..
12 തീയതി എന്റെ വരികള്‍(ദ്രൌപദിയൂടെയും) എടുക്കപ്പെട്ടെങ്കിലും ഇത്രയും ദിവസമത് വിവാദമാക്കാതെ അദ്ദേഹത്തോട് മെയില്‍ വഴി ഞാന്‍ ആവശ്യപ്പെടുകയായിരുന്നു..ഒട്ടും വഴങ്ങിയില്ലെന്നു മാത്രമല്ല എനിക്ക് അത്ര നല്ല പ്രതികരണം ലഭിച്ചുമില്ല.
പിന്നീട് മറ്റുള്ളവര്‍ മെയില്‍ അയച്ച് കാര്യം പറഞ്ഞപ്പോള്‍ ഇന്നു രാവിലെ അഥാ‍ായത് ആറ് ദിവസങ്ങള്‍ക്ക് ശേഷമാണദ്ദേഹം അതു മാറ്റാന്‍ തയ്യാറായത്.അദ്ദേഹത്തിന് ഞാന്‍ അയച്ച മെയിലില്‍ ആവശ്യപ്പെട്ടത് തീര്‍ച്ചയാ‍യും ദ്രൌപദിയുടെ ലിങ്ക് ചേര്‍ക്കാനുമായിരുന്നു...
സുഹൃത്തേതാങ്കളുടെ "സ്നേഹം" എന്ന പോസ്റ്റിലെ ഉള്ളടക്കം ദ്രൌപദി എന്ന കവിയുടെ"നീ" എന്ന കവിതക്ക് ഞാന്‍ തയ്യാറാക്കിയ ആസ്വാദനമാണ്..അതെന്റെ നോവലിന്റെഭാഗവും

എന്റെയോ ദ്രൌപദിയുടെയോ അനുവാദമില്ലാതെ താങ്കള്‍ക്കിത്ഇവിടെ ഉള്‍പ്പെടുത്താനാവില്ല.ഒന്നുകില്‍ അതില്‍ ദ്രൌപദിയുടെയും എന്റെയും ലിങ്ക് ഇട്ട് കാര്യംവെളിപ്പെടുത്തുവാനോ,..അല്ലെങ്കില്‍ ആ പോസ്റ്റ് നീക്കം ചെയ്യുവാനോ അപേക്ഷിക്കുന്നു.
ഈ നിലയില്‍..
ദയവു ചെയ്ത് പ്രതികരിക്കും മുന്‍പെ കാര്യങ്ങള്‍ വ്യക്തമായി അന്വേഷിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു..
അദ്ദേഹം ആ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.ഇനി ഈ വിഷയത്തില്‍ ഒരു വിവാദം ആവ്ശ്യമുണ്ടോ?

കാപ്പിലാന്‍ said...

കഷിക്ക് ദുര്‍ബോധന കൊടുക്കല്ലേ നന്ദുജി .ഇവിടെ വടം വലിയും ഓണത്തല്ലും ഒരുമിച്ചു നടത്തുന്ന പരിപാടിയാണ്,എതിരാളിയെ മുഖം നോക്കാതെ എങ്ങനെയും കീഴ്പ്പെടുത്തുക .അതാണ്‌ ഇവിടെ ലക്‌ഷ്യം :)
ബ്ലോഗ് എന്ന് പറഞ്ഞാല്‍ തന്നെ ഇതിനോക്കെയല്ലേ. പിന്നെന്തോന്നു പ്ലോഗ്

കനല്‍ said...

സൌന്ദര്യം എന്നത് എങ്ങനെയാണ് അളക്കുന്നത്?

ആകാരഭംഗി, ബുദ്ധി,ശകതി, വ്യക്തിത്ത്വം എന്നീ അളവുകോല്‍ ഉപയോഗിച്ചാണ് അത് അളക്കപെടുന്നതെന്നാണ് എനിക്ക് തോന്നുന്നത്.

ആകാരഭംഗി താരതമ്യേന ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത് പുരുഷനാണ് അതുകൊണ്ട് തന്നെ അവന്‍ സ്വന്തം ഭംഗി മനസിലാക്കാതെ പെണ്‍ വര്‍ഗ്ഗത്തെ താരതമ്യം ചെയ്ത് പുകഴ്ത്തുന്നു. ആ പുകഴ്ത്തലില്‍ പെണ്‍ വര്‍ഗ്ഗം അവന് സര്‍വ്വതും സമര്‍പ്പിച്ച് അടിമപണിചെയ്യുന്നു.

ബുദ്ധിയുള്ളവര്‍ താരതമ്യേന ഏറ്റവും കൂടുതല്‍ പുരുഷന്മാര്‍ തന്നെയാണെന്ന് സമ്മതിച്ചേമതിയാവൂ.കാരണം ശാസ്ത്രഞ്ജന്മാര്‍ ഏത് മേഖലയിലുള്ളവര്‍ ആയാല്‍ തന്നെ ആയാലും എണ്ണം കൂടുതല്‍ പുരുഷന്മാര്‍ തന്നെയാണ്.

ശക്തി, അതിലും പുരുഷന്മാര്‍ തന്നെയാണല്ലോ മുന്നില്‍ , പുരുഷന് മാത്രം സാധ്യമായ ജോലികള്‍ ഇന്നും ലോകത്ത് നിലനില്‍ക്കുന്നു.

വ്യക്തിത്ത്വം. ഇത് അത്യാവശ്യമായ മേഖലകളിലും പുരുഷന്മാരുടെ എണ്ണം തന്നെയാണ് മുന്നില്‍.അല്ലെങ്കില്‍ പുരുഷനു ശേഷമാണ് സ്ത്രീകള്‍ അവിടെയും എത്താന്‍ തുടങ്ങിയത്.

ഇനി
പൈലറ്റുമാരുടെ എണ്ണം,
ഡ്രൈവര്‍മാരുടെ എണ്ണം,
പട്ടാളക്കാരുടെ എണ്ണം,
സാങ്കേതിക വിദഗ് ദ്ധരുടെ എണ്ണം,
ക്രിമിനല്‍ സിന്റെ എണ്ണം,
ഏറ്റവുംകൂടുതല്‍ മരം കയറിട്ടുള്ള വരുടെ എണ്ണം,
എന്തിന് ഏറ്റവും കൂടുതല്‍ ബലാസംഗം ചെയ്തിട്ടുള്ളവരുടെ എണ്ണം പോലും?

മാണിക്യം said...

ബ്ലോഗ് എന്ന തലത്തിനു
മഹനീയമായ ഒരു ദൌത്യം ഉണ്ട്.
അത് മഹത്തുക്കളായ നിങ്ങൾ മറക്കുന്നു.
,

താങ്കള്‍ മറന്നു ..
നിര്‍ദാക്ഷിണ്യം നല്ല നിലവാരം ഉണ്ടായിരുന്ന ഒരു ബ്ലൊഗ് ഒറ്റ നിമിഷം കൊണ്ട് മീസൈല്‍ വച്ചു തകര്‍ത്ത് വായിക്കാന്‍ വന്നവറെ
ബ്ലിംഗസ്യന്ന് ആക്കിയ നന്ദൂ ഓടിക്കോ
അല്ലെല്‍ വടം വച്ച് കെട്ടിയിടും ഇവിടെ ..
ആ ബ്ലോഗ് തകര്‍ത്ത ദുഷ്ടാ
ബ്ലോഗ് എഴുതി തുടങ്ങാതെ മീണ്ടരുത്
ചുപ് രഹൊ !!

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ആഗ്നേയ..

വായനക്കാരിയുടെ കമന്റ്‌ വായിക്കുക.. ഞാന്‍ താങ്കള്‍ ഉദ്ധേശിച്ച വിഷയമല്ല ഇവിടെ ക്വാട്ടിയത്‌.. ഇത്‌ ആദമിന്റെ വാരിയെല്ല മോഷ്ടിച്ച കാര്യമാണേയ്‌.

നോ തെറ്റിദ്ധരി.. പ്ലീസ്‌.

മാണിക്യം said...

ആ കനല്‍ ഒന്നിങ്ങൊട്ട്
കാണിച്ചെ ഒരു ചുരുട്ട് കത്തിക്കാനാ
കാപ്പിലാനേ ഞാന്‍പറഞ്ഞത് ഒത്തു
വടം വലി 101 ആയി
അപ്പൊ ശുഭരാത്രി’വലിയോ വലി..
ചുരുട്ട് വലി.....

ബഷീര്‍ വെള്ളറക്കാട്‌ / pb said...

കണ്ടോ.. കണ്ടോ.. ആഗ്നേയയുടെ കമന്റ്‌ കണ്ടോ. റഫറീ..

ഈ പെണ്ണുങ്ങള്‍ക്ക്‌ കാര്യം മനസിലാവുമ്പോഴേക്കും നേരം വെളുക്കും..

എനിക്ക്‌ സന്തോഷം കൊണ്ടിരിക്കാന്‍ വയ്യേ..

ആഗ്നേയ said...

നന്ദൂ,
ഈ വിഷയം ചര്‍ച്ചക്കു വച്ചത് ഞാനല്ല..അക്കാര്യം ആദ്യം ശ്രദ്ധിക്കുക.അതിവിടെ ചര്‍ച്ചാ വിഷയം ആയപ്പോള്‍ പറയേന്റത് പറയാതിരിക്കാന്‍ നിവൃത്തിയുമില്ല..അല്ലെങ്കില്‍ എനിക്കു നേരെ നടന്ന ഒരനീതി മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിച്ച ഒരു സുഹൃത്തിനെ അപമാനിക്കലാവും.വരികളുടെ ഉടമസ്ഥാവകാശം അവിടെ നില്‍ക്കട്ടെ..
എന്നെപ്പറ്റി,അല്ലെങ്കില്‍ എന്റെ ബ്ലോഗ്ഗില്‍ വന്ന വരികളെപറ്റി ഒരു ചര്‍ച്ച നടക്കുമ്പോള്‍ മാറിനില്‍ക്കുന്നതത്ര ശരിയായ നടപടിയായി എനിക്ക് തോന്നുന്നില്ല.ഞാന്‍ സഭ്യമല്ലാത്ത എന്തെങ്കിലും പറഞ്ഞെന്നും.

നന്ദു said...

കാപ്പിലാനെ ക്ഷമിക്കുക. താങ്കളുടെ വിഷയത്തിൽ നിന്നും മാറി ഒരു കമന്റിട്ടോട്ടേ?.

മാണിക്യം ചേച്ചീ, എന്റെ ബ്ലോഗ്ഗ് ഒറ്റ നിമിഷം കൊണ്ട് മിസൈൽ വച്ച് ഞാൻ തകർത്തതിന്റെ കാര്യം “ചേച്ചിയ്ക്കും” “നന്നായി“ അറിയാമല്ലോ?.

Anonymous said...

ചുരുട്ട്‌ വലി ആണുങ്ങള്‍ക്കേ പറ്റൂ മാണിക്യമേ
പെണ്ണുങ്ങള്‍ ചുരുട്ടു വലിച്ചാല്‍ ചുരുണ്ടു പോകും.

മാണിക്യമേ നിന്റെ മാനനമുറ്റം
ആണെന്റെ ജിവന്റെ ജീവിതയട്ടം..

ഈ പാട്ട്‌ ഒരു ആശ്വാസത്തിനാ
ഉറങ്ങിക്കോളൂ..

കാപ്പിലാന്‍ said...

നന്ദൂ,
ഈ വിഷയം ചര്‍ച്ചക്കു വച്ചത് ഞാനല്ല..അക്കാര്യം ആദ്യം ശ്രദ്ധിക്കുക.അതിവിടെ ചര്‍ച്ചാ വിഷയം ആയപ്പോള്‍ പറയേന്റത് പറയാതിരിക്കാന്‍ നിവൃത്തിയുമില്ല,

please note that point me Lord

ആഗ്നേയ:
http://riyasmuneer.blogspot.com/
nokkoo
http://swapnangngal.blogspot.com/2008/08/11.html
ithum
moshanam...7 days aayi njan avanodu karyam parayunnu...
kelkkunnilla

രാവിലെ അഗ്നു എനിക്ക് തന്ന ന്യൂസ് ആണിത് ഓര്‍ക്കുട്ടില്‍ .അത് പൊതുജന സമഷം ഞാന്‍ അവതരിപ്പിച്ചു,അതുകൊണ്ട് മുനീര്‍ ആ പോസ്റ്റ് നീക്കം ചെയ്തു എന്ന് പറയുന്നു.ഞാന്‍ പോയിട്ടില്ല അവിടെ ,

എത്ര കഠിന പ്രശനം ആണെന്കില്‍ തന്നെയും ഇത്രും നാള്‍ നന്ദുജി എഴുതികൂട്ടിയതെല്ലാം .ഒരു നിമിക്ഷത്തെ ദേക്ഷ്യം കൊണ്ട് ഡിലീറ്റ് ചെയ്തു കളഞ്ഞതും ശരിയായില്ല .

അപ്പോള്‍ മൂത്തത് മാവോ ,മാങ്ങാണ്ടിയോ , പുരുഷനോ ,സ്ത്രീയോ ?

വടം വലി. വലിയോ..വലി വലി

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ബ്ലോഗ്‌ എന്ന മാധ്യമത്തെ വളരെ കാര്യ ഗൗരവത്തോടെ കാണുന്ന ഒരാളെന്ന നിലക്ക്‌ ശ്രീ നന്ദുവിന്റെ കമന്റിനു വില കല്‍പ്പിക്കുന്നു. പക്ഷെ ഈ അസ്വാസ്ഥ്യങ്ങളുടെ , പിരി മുറുക്കങ്ങളുടെ ലോകത്ത്‌ അതിലേക്കാള്‍ ഒട്ടും കുറവല്ലാത്ത രീതിയില്‍ പാരവെപ്പും കുതികാല്‍ വെട്ടും മോഷണവും തമ്മില്‍ തല്ലും തെറിവിളികളും നടക്കുന്ന ബൂലോകത്ത്‌ ഇടയ്ക്ക്‌ ഇങ്ങിനെ ഒരു നേരമ്പോക്കുകളും വേണമെന്നാണു എനിക്കു തോന്നുന്നത്‌. അതിനാല്‍ കാപ്പിലാന്‍ ഉന്നയിച്ച വിഷയങ്ങളില്‍ (സൗന്ദര്യവും മാങ്ങയണ്ടിയും ) ഗൗരവതരമായ ഗവേഷണങ്ങള്‍ ( വിക്കി ലിങ്കുകള്‍ ഉള്‍പ്പെടുത്തി , ഗൂഗില്‍ ചിത്രങ്ങളും ) ഒരു ചര്‍ച്ച നമുക്ക്‌ ഇനിയു ആവാം.. ഇപ്പോള്‍ ഒരുമിച്ച്‌ നിന്ന് ഈ വടം വലിക്കൂ... :)

ആഗ്നേയ said...

കാപ്പിത്സേ,
ആ വാര്‍ത്ത താങ്കള്‍ ഇവിടെ ചര്‍ച്ചക്കു വച്ചതിലും,പൊതുജനശ്രദ്ധ അതിലെക്ക് തിരിച്ചതിലും എനിക്ക് പരാതിയില്ല.മറിച്ച് ഇത്രയും ശ്രദ്ധ അതിനു കിട്ടിയതിനു സന്തോഷമേ ഉള്ളൂ..
കാരണം അതിവിടെ കിടക്കുമ്പോള്‍ അദ്ദേഹം അതു അത്രയും ദിവസങ്ങള്‍ക്കു ശേഷവും പിന്വലിച്ചിട്ടില്ലായിരുന്നു..
ഇപ്പോള്‍ അദ്ദേഹം അത് പിന്വലിച്ചെങ്കില്‍ അതിനുകാരണം ഈ പൊസ്റ്റും,മറ്റു സുഹൃത്തുക്കളുടെ അനുയോജ്യമായ ഇടപെടലുകളും ആണ് .അല്ലാതെ ഞാന്‍ ഒരാള്‍ വിചാരിച്ചാല്‍ ഒരു നടപടിയും ആ ഭാഗത്തുനിന്നും ഉണ്ടാവില്ലായിരുന്നു.
അതിനു നന്ദിയേ ഉള്ളൂ..ആ വിഷയം ഗതിമാറി മറ്റെന്തൊക്കെയോ ആകുന്നത് കണ്ടു.

ആഗ്നേയ said...

അതുകൊണ്ടാണ് ആ രീതിയില്‍ പ്രതികരിക്കേണ്ടി വന്നത്.

ഇരുട്ടടി said...

എന്നാലിനി ഓഫടിച്ചു കളിക്കാം..

എന്തു കുന്തത്തിനാ ഓര്‍ക്കുട്ടിലും ചാറ്റിലും കിടന്നു നാറുന്ന ചവറുകള്‍ ബ്ലോഗിന്റെ സ്വതന്ത്ര സ്ഥലത്തു കൊണ്ടു വന്നു തട്ടുന്നത്? അവിടെ ചീഞ്ഞാല്‍ അവിടെത്തന്നെ കുഴിച്ചു മൂടിയേക്കണം അതും വാരിവലിച്ചു വന്ന് ബ്ലോഗ് എന്നത് ഒരു പുറം പറമ്പാണെന്ന നിലയ്ക്കു പെരുമാറുന്ന ചെറ്റ മലയാളിത്തമുണ്ടല്ലോ, അതു വിടരുത് ഏതു നാട്ടിലായാലും.

നായ നടുക്കടലിലായാലും എന്ന ചൊല്ല് പന്ന മലയാളി ബ്ലോഗേര്‍സിനു നന്നായി ചേരും.

വടം വലി നടക്കട്ടെ.പെണ്ണുങ്ങള്‍ സുന്ദരികളാണെന്ന ഒരു തെറ്റിദ്ധാരണ അവര്‍ക്കുണ്ടാവുന്നതു നല്ലതു തന്നെ.

::സിയ↔Ziya said...

ഹയ് ഹയ്...വടം വലി ഇത്രക്കായ സ്ഥിതിക്ക് വലിയുന്ന വടത്തിന് ഒരു താങ്ങെന്ന കണക്കിന് നോം ഒരൂട്ടം പറഞ്ഞോട്ടെ ട്ടോ...

പെണ്ണിന് ചന്താണെന്ന് ഒരു സമ്പ്രദായം പോലൊക്കെ പറയങ്കിലും വാസ്തവെന്താ?
ഹയ്, ഇക്കണ്ട ആടേം അഭരണോം ചാന്ത്‌പൊട്ടും ലിപ്‌സ്റ്റിക്കും മസ്‌കാരേം പൌഡറും അങ്ങനെ ഇണ്ടല്ലോ പലജാതി സൊന്ദര്യസംവര്‍ദ്ധനീ വഹകളേയ്...അതൊന്നൂല്യാച്ചാല്‍ ഈ പെണ്ണിനെ ആരാ തിരിഞ്ഞ് നോക്വാ...

അതൊരു വശത്ത്,
ദാ ങ്ങഡ് നോക്വാ...നമ്മുടെ പ്രകൃതീല്‍ ക്കന്നെ...

പ്പോ സിംഹരാജനാണോ സിംഹിണി റാണിക്കാണോ ചന്തം?
പെടക്കോഴിക്കോ പൂവന്‍ കോഴിക്കോ അഴക്?
പെണ്‍‌മയിലിനെയോ ആണ്മയിലിനെയോ സൌന്ദര്യത്തിന്റെ നിറകുടായി വിശേഷിപ്പിക്കണത്?

പറഞ്ഞ് വന്നതെന്താച്ചാ ആണിന് സൌന്ദര്യം കൂടുതലെന്നത് പ്രകൃതി നിയമാണേ! ഒരു കുട്ടിത്തോര്‍ത്തുടുത്ത് നിന്നാലും അവനെ കാണാന്‍ തന്ന്യാ ചന്തം സംശല്യ ...! :)

സിയമ്പൂരി
മേല്‍ ഷോവനിസ്റ്റ് ഇല്ലം.

മാണിക്യം said...

യ്യേ ഞങ്ങളാ റ്റൈപ്പ് അല്ല!
സ്ത്രീ സൌന്ദര്യത്തെ പാടിപുകഴത്തിയത്
പുരുഷശ്രേഷ്ടന്മാരാ
ദൈവം ആദ്യം സൃഷ്ടിച്ചത് പുരുഷനെ
അതു കഴിഞ്ഞാ മന്നസ്സില്ലായത്
പലപാകപിഴകളും പറ്റീന്ന് ,കുഴച്ച കളിമന്നും തീര്‍ന്നു അന്തിയായി കയ്യും കാലും കഴുകി
ഇനി ചേളിചവുട്ടികുഴക്കാനൊന്നും നേരമില്ല
വേഗം ആറം വാരിയെല്ലൂരി
പെര്‍ഫകറ്റ് , അങ്ങനെ ആദത്തിനു ഒരന്തികൂട്ടിനെയും കൊടുത്തിട്ട്
തമ്പുരാന്‍ അനതരം ഉറങ്ങാന്‍ പോയീ
..............പിന്നെത്തെ പുകിലാ പുകില്‍
തടിം മീശയും മരം പോലുള്ള ശരീരവുമൊക്കെയുള്ളവന്‍
സോഫ്റ്റ് ,സ്‌മുത്ത് , ബൊള്‍‌ഡ് ആന്റ്
ബ്യൂട്ടിഫൂള്‍ എന്നുമ്പറഞ്ഞു ആദം..
ഹും സത്യം !

മോനെ സിയാ നിനക്കറിയ്യാഞ്ഞിട്ടാ
സര്‍‌വ്വഭരണവിഭൂഷയായി പട്ടില്‍ പൊതിഞ്ഞ്
നിന്നഒരു പെണ്ണിനോടും ആണൊരുത്തന്‍
“പെണ്ണേ നീ സുന്ദരിയാ” എന്നു പറഞ്ഞിട്ടില്ല
പറയുന്നുമില്ല പറയുകേം ഇല്ലാ
അത് ദമ്പ്ടൈ ചിലവാ
സന്ധ്യയ്ക്ക് എന്തിനു സിന്തൂരം
....എന്‍ കണ്മണിക്കെന്തിനാഭരണം എന്നെ പറയൂ.... ഇതൊന്ന്നും ഇല്ലാത്ത അന്ത്യയാമത്തിലാ ...സൌന്ദരം വിഴിഞ്ഞൊഴുകുന്നത് പൂനിലാവു പോലെ

ഇന്നാ പീടി വലിയ്യോ വലി
കാപ്പിലാനെ അറ്റകൈയ്യും പ്രയോഗിക്കും
വലിയ്യോ വലീ.....

::സിയ↔Ziya said...

ക്ഷ്യായി മാണിക്യമേ ! നമുക്ക് ങ്ങട് ബോധിച്ചു ട്ടോ ...സമ്പ്രദായം പോലൊക്കെ പറേണ്‌ണ്ട് കുട്ടി...
“യ്യേ ഞങ്ങളാ റ്റൈപ്പ് അല്ല!
സ്ത്രീ സൌന്ദര്യത്തെ പാടിപുകഴത്തിയത്
പുരുഷശ്രേഷ്ടന്മാരാ ”

ഒരൂട്ടം മാത്രേ പറേണുള്ളൂ...
പാട്ടിലാക്കാന്‍ പലതും പാടും പുരുഷ കേസരികളേയ് ;
പാട്ടിലായിപ്പോയില്യേ പാവങ്ങള്‍!!

കാവലാന്‍ said...

ഭേഷ് ഭേഷ് സിയാമ്പൂരിശ്ശാ.... നീയ്യ് ഷോവനപുരത്തിന്റെ മാനം കാത്തൂന്ന് പറഞ്ഞാ മതീലോ..

അപ്പടി ശെര്യന്ന്യാട്ടോ മ്പൂരിശ്ശാ നിശ്ശം.

കരിമഷിക്കണ്ണ്,....
ചാന്തു പൊട്ടും ചങ്കേലസ്സും,.......
കരിവളയിട്ടാ കയ്യാല്‍ ഒപ്പന........

ഔ,ഔ എന്തോരം ആടയാഭരണങ്ങളിട്ടാലാ പെണ്ണുങ്ങളെ ലേശം ഭംഗീണ്ടാവുക.
ഇപ്പൊ നാലാഴ്ച്ചോണ്ട് മ്പടെ പീറ&ലൗല്യോണ്ട് സുന്ദരിയാവാത്ത പെണ്ണുങ്ങളുണ്ടോ?

ന്നാലും ഒരു തിരുത്ത് ണ്ട് ട്ടോ നമ്പൂരിശ്ശാ കുട്ടിത്തോര്‍ത്തുട്ത്ത് നിന്നാല്‍ ആണ്ങ്ങളേക്കാട്ടിലും ചന്തം പണ്ടൊക്കെ പെണ്ണ് ങ്ങക്കന്ന്യാര്‍ന്നു. എന്താര്‍ന്നൂ,കാളീം കുറ്മ്പീം,നീലീം, കുഞ്ചക്കീം........
ഹൗ,ഹൗ..അതോക്കൊരു കാലം,ഓക്കെ പ്പോയി.

ന്നാലും ആങ്കുട്ട്യോളന്നെ ഒരു ചോട് മുന്നില് സംശല്യ.

::സിയ↔Ziya said...

ഹയ് കാവലാന്‍ ...
നോം കുട്ടിത്തോര്‍ത്തെന്ന് പറഞ്ഞത് വെര്‍‌തെല്യ...
ദാ ഇവിടെ കുട്ടിത്തോര്‍ത്തുടുത്ത് കുറേ സുന്ദരന്മാര്‍ ണ്ട്...കൂട്ടത്തില്‍ നോമുമുണ്ടേയ്...:)

നന്ദു said...

ഇവിടെ വന്ന് ആഹ്ലാദിച്ചവർക്കൊക്കെ സമയം ഉണ്ടെങ്കിൽ നമതുവാഴും കാലം ന്റെ
ഈ പോസ്റ്റ് കൂടെ ഒന്നു വായിച്ചിരിക്കുന്നത് നല്ലതാണ്. സമയം ഉണ്ടെങ്കിൽ മാത്രം.

അനില്‍@ബ്ലോഗ് said...

കാപ്പിലാനെ,
റഫറി എവിടെ?
ചാണക്യാ എവിടെപ്പോയിക്കിടക്കുന്നു?
ഇവിടെയും അനോണിശല്യം തുടങ്ങിയൊ.
ഓഫീസില്‍ പോയിവന്നപ്പോഴേക്കും വടം എവിടെയെത്തി !!!

ആഞ്ഞു വലിക്കൂ, പുരുഷകേസരികളെയൊന്നും കാണാനില്ലല്ലൊ.

വാശിയേറിയ മത്സരം നടക്കുകയാണു.

വര്‍ഷങ്ങള്‍ക്ക് മുന്‍പു കേരളത്തില്‍ പ്രൈവറ്റ് ബസ്സില്‍ സ്ത്രീകളുടെ സീറ്റ് പിന്നിലേക്കു മാറ്റിയ നിയമമാണിപ്പോള്‍ ഓര്‍മ വരുന്നതു. നിയമം എന്തായാലും പിന്‍സീറ്റില്‍ ഇരിക്കാനുള്ള ആരോഗ്യഥിതി അനുവദിക്കാഞ്ഞതിനാല്‍ മഹിളാമണികള്‍ കൂട്ടത്തോടെ മുന്നിലേക്കോടിയിരുന്നു. മൂന്നാലു സ്ത്രീകളുടെ നടുവൊടിഞ്ഞതു മിച്ചം

ഹോയ് , വലിയെടാ വലി.

വായനക്കാരി said...

ഞങ്ങളാണോ ബഷീറിക്കാ നിങ്ങടെ വാരിയെല്ലു കട്ടതു?ദൈവമല്ലേ?ദൈവം ആദ്യം കുരങ്ങിനെ ഉണ്ടാക്കി.അതിനെ മോഡിഫൈ ചെയ്തു ആണിനെ..അവനെ മോഡിഫൈ ചെയ്തു പെണ്ണിനെ..അപ്പൊ ആരാ ബെസ്റ്റ്?

വായനക്കാരി said...

കനലണ്ണോ...സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ ഉള്ള മേഖലകള്‍ ഉണ്ട്.സമ്മതിച്ചു.അതൊന്നും സ്ത്രീക്കു എത്തിപ്പെടാന്‍ പറ്റാത്തവയല്ല.
പുരുഷനൊരിക്കലും സാധിക്കാത്തതും സ്ത്രീക്കു പറ്റും.ഗര്‍ഭധാരണം,പ്രസവം,മുലയൂട്ടല്‍...പുരുഷന്റെ സഹായത്തോടെ തന്നെ...സമ്മതിച്ചു.എന്നാല്‍ ഞങ്ങള്‍ സഹായിക്കാം.ഏതെങ്കിലും പുരുഷനു പറ്റുമോ?പത്തു മാസം വയറ്റില്‍ ചുമന്ന് പൂര്‍ണ്ണരൂപത്തിലൊരു കുഞ്ഞിനെ പ്രസവിക്കാന്‍?

ബഷീര്‍ വെള്ളറക്കാട്‌ / pb said...

അല്ലാ ഈ ചേച്ചി (ചേച്ചീന്ന് വിളിച്ചപ്പോള്‍ തന്നെ ഫീസ്‌ പോയപോലെ ) ഇതൊന്നും അറിഞ്ഞില്ലേ.. എവിടെ ആ ഗര്‍ഭണന്‍ ഫോട്ടോ ലിങ്ക്‌.

ഗര്‍ഭത്തിന്റെ പേറ്റന്റും പോയി കുട്ട്യേ..

വലി വലി... ആഞ്ഞു വലി..

പിന്നെ. ദൈവമ ആദ്യം കുരങ്ങനെ സ്ര്യഷ്ടിച്ചു എന്നത്‌ നമ്മടെ ഡാര്‍വിന്‍ കണ്ണാടി നോക്കിയപ്പോള്‍ മൂപ്പര്‍ ക്ക്‌ തോന്നിയതാ.. അത്‌ വീട്ടേക്ക്‌.. ഇനി അഥവാ കുരങ്ങനെയല്ലേ.. കുരങ്ങത്തിയെയല്ലല്ലോ ആദ്യം ഉണ്ടാക്കിയത്‌..
അവിടെയും ആണുതന്നെ മുന്നില്‍

എന്തെങ്കിലും സൗന്ദര്യം പെണ്ണുങ്ങള്‍ക്കുണ്ടെങ്കില്‍ അത്‌ ആണുങ്ങളുടെ ഔദാര്യം കേട്ടാ..

വലി വലി ആന്‍ഞ്ഞു വലി..

ചാണക്യന്‍ said...

റഫറി എത്തിക്കഴിഞ്ഞു,
പുരുഷന്‍‌മാര്‍ ഇപ്പോള്‍ വ്യക്തമായ ലീഡ് കാഴ്ച്ചവച്ചിരിക്കുകയണ്,
സ്ത്രീകള്‍ വെറുതെ വാചകമടിച്ച് പിടിച്ച് നില്‍ക്കാനുള്ള കുത്സിത ശ്രമങ്ങളാണ് നടത്തുന്നത്...
പുതിയ പുരുഷ കേസരികളുടെ രംഗപ്രവേശം മത്സരത്തിന് പുത്തനണര്‍വ് കൈവരുത്തിയിരിക്കുന്നു. കാപ്പിലാന്‍ പറഞ്ഞ പോലെ കുലോത്തുംഗ വര്‍മ്മയെയും, കന്റോണ്മെന്റ് എ സിയെയും ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു കൊള്ളുന്നു.....
ആര്‍പ്പോ......ഇറോ......
വലിയെടാ വലി.....

വായനക്കാരി said...

അനിലേട്ടാ..കെ.എസ്.ആര്‍.ടി.സി.ബസ്സില്‍ കയറീട്ടില്ലേ?നമ്മുടെ പഴേ ആനവണ്ടി..അപ്പോ ആ വലീം പാഴായി.പിന്നെ പ്രൈവറ്റ്ബസ്സിന്റെ കാര്യം...പുറകോട്ടു തല തിരിച്ചു വായീനോക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് ആണുങ്ങള്‍ അട്ടിമറിച്ചതാണാ നിയമമെന്ന കാര്യം അറിഞ്ഞില്ലാരുന്നോ?
വലി...വലി...എല്ലാരും എവിടെ???

കനല്‍ said...

പുറകിലായാലും മുന്‍പിലായാലും ആണ് കൌതുകമുള്ളതെന്തും നോക്കും, കൊള്ളാമെങ്കില്‍ അതങ്ങ് വെട്ടിതുറന്നങ്ങ് പറയും. അതിന് കമന്റടി എന്ന ഓമനപേരിട്ട് നിങ്ങള് വിളിക്കും. എന്ന് കരുതി ഞങ്ങള്‍ക്കില്ലാത്തതാ നിങ്ങള്‍ക്കുണ്ടെന്ന് പറയുന്നതെന്ന് തെറ്റുദ്ധരിച്ചത് നിങ്ങളല്ലേ.
സ്ത്രീകളെ വര്‍ണ്ണിച്ച് പാടിയിട്ടുള്ള ‍കവികളെ പോലെ, പുരുഷനെ വര്‍ണ്ണിച്ച് പാടുന്ന എത്ര കവയത്രിമാര്‍ ഉണ്ട്? (തീരെയില്ലാന്ന് ഞാന്‍ പറയുന്നില്ല). അഥവാ പാടിയിട്ടുണ്ടെങ്കില്‍ ആണ്‍ദൈവങ്ങളെ പറ്റി മാത്രമായിരിക്കും.

വീര വീര കുലോത്തുംഗ വര്‍മ്മ said...

വടം വലിക്കുന്ന നാരികള്‍ വായിക്കാന്‍,
“ പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി “

എങ്ങനുണ്ട്? നോമും ഇതൊക്കെ ചെയ്തിട്ട്യന്ന്യാ മത്സരത്തിനു വന്നെ!
പിന്നെ നോമിന്റെ മറ്റ് സംബന്ധങ്ങളെയങ്ങനെ കളിയാക്കാന്‍ വരട്ടെ, കൂടുതല്‍ കൂടുതല്‍ സംബന്ധം കൊണ്ടാടി നോം സ്ത്രീകളെ സംരക്ഷ്യാ ഉണ്ടായേ..

അത്ക്കന്‍ said...

ഇതിപ്പം കാപ്പിലാനും ചാണക്യനും അരൂപിയും ചെര്‍ന്നുള്ളൊരു ഗുലുമാലാണല്ലൊ...?
ആ..പിന്നേയ് ഒരു കാര്യം പറഞ്ഞേക്കാം. ആ വടം പൊട്ടി തല പൊട്ടണ്ടാ; ഇടക്കിടെ എന്തെങ്കിലുമൊക്കെ എഴുതിപ്പിടിപ്പിക്കേണ്ടതല്ലേ...?

വായനക്കാരി said...

വര്‍ണ്ണിക്കാന്‍ ഒന്നൂല്ലാത്തൊണ്ടല്ലേഅനിലേട്ടാ..അല്ലേല്‍ ഇപ്പറഞ്ഞ കവികളെന്താ അതു ചെയ്യാത്തേ?
ആ ഗര്‍ഭണന്‍ പ്രസവിച്ചോഇക്കാ?ഞാന്‍ കണ്ടിട്ടില്ലാട്ടോ.

വായനക്കാരി said...

സോറി..അനിലേട്ടനോടല്ലാ..കനലണ്ണനോടാട്ടോ

അരൂപിക്കുട്ടന്‍/aroopikkuttan said...

എവിടെയെങ്കിലും ഒരു മരാമത്ത് പണിനടക്കുമ്പോള്‍..
അത് ആണുങ്ങളും പെണ്ണുങ്ങളുമൊക്കെയുണ്ടെങ്കിലും..
"MEN AT WORK"എന്നായിരിക്കും ബോര്‍ഡില്‍ എഴുതിയിട്ടുണ്ടാവുക!
"WOMEN AT WORK"എന്നെഴുതില്ല!
എന്താ കാര്യം? പെണ്ണുങ്ങളെ അത്തരം പണിക്ക് കൊള്ളില്ലാന്നുകരുതീട്ടാവും!
:)

വലി വലിയോ വലി!!

കന്റോണ്മെന്റ് എ സി said...

മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്,
നിങ്ങള്‍ പലരും എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. സി ഐ (സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍)അല്ല, കന്റോണ്മെന്റ് സ്റ്റേഷനിലെ അസിസ്റ്റന്റ് കമീഷണറാണ്, എന്ന് വച്ചാല്‍ തുക്കടാ സി ഐക്കും മുകളിലെന്ന് അര്‍ത്ഥം.

എന്നാലാഞ്ഞു വലി....
ശംഖുകടഞ്ഞ കഴുത്തഴകും...
മാറത്ത്....
അറിയാവുന്നവര്‍ ഒരു വടക്കന്‍ വീരഗാഥയിലെ ഈ പാട്ടൊന്ന് പാടൂ.....

അരൂപിക്കുട്ടന്‍/aroopikkuttan said...

ആഗ്നേയാ...

ക്ഷമിക്കൂ..

ആ പോസ്റ്റിനെക്കുറിച്ചും മോഷണത്തെക്കുറിച്ചുമുള്ള കുറിപ്പുകള്‍ വായിച്ചപ്പോള്‍ ഉണ്ടായ സംശയം ഇപ്പോ മാറി!

എന്നാലും ഇക്കാര്യം എന്നെ അറിയിക്കാതിരുന്നത് കഷ്ടായി!
ഒരു പോസ്റ്റിനുള്ള വകുപ്പുണ്ടായിരുന്നു...
ങാ പോട്ടേ..
ഇനി അടുത്തതവണ മറക്കാതെ ഒരു കടിതം അനപ്പൂ.. പ്ലീസ്!
വിഷയദാരിദ്ര്യം!!
:)
കാപ്പിലാനേ ട്യൂഷന്‍ മതിയാക്കൂ..
അവിടുന്നു പരൂസ പാസായി!

കൊണ്ടോട്ടിമൂസ said...

“ നാരികള്‍ നാരികള്‍
വിശ്വ വിപത്തിന്റ്റെ
നാരായ വേരുകള്‍ “
അപ്പ ആഞ്ഞ് ബലിക്കീന്‍....

അരൂപിക്കുട്ടന്‍/aroopikkuttan said...

കാപ്പിലാനേ..

ഇതൊക്കെ ബോറെന്ന് പ്രായമുള്ള ആശാന്മാര്‍ പറഞ്ഞാല്‍ കേള്‍ക്കണം!
:)

ഒരു കഥകളി മത്സരം തുടങ്ങൂ..

അല്ലെങ്കില്‍ അല്പം മസിലുപിടിച്ച് ചിരിക്കാതെ ഒരു ചര്‍ച്ച സംഘടിപ്പിക്കൂ..

ഇപ്പോ ഉള്ള നമ്മളെപ്പോലുള്ള ലോ ലവല്‍ ബ്ലോഗേഴ്സിനെയൊക്കെ പറഞ്ഞുവിട്ടിട്ട് കുടിയന്മാരല്ലാത്ത പത്തുപതിനഞ്ച് തത്വചിന്തകന്മാരെ വിളിച്ചുകൂട്ടി ഒരു ബ്ലോഗുപണിയൂ...

ലാ ചേട്ടന്‍ ഇപ്പോ ബൂലോകരെ സേവിക്കാനായി മുഴുവന്‍ സമയവും ഉഴിഞ്ഞ് വച്ചിരിക്കുവാണല്ലോ...
(അതിലും വലിയൊരു സേവനം പ്രതീക്ഷിക്കരുത്!)
അദ്ദേഹത്തെ പ്രസിഡന്റാക്കിയേക്കൂ...

കടുപ്പപ്പെട്ട ഒരു ഓണാഘോഷമാകട്ടെ!

“കഷണ്ടിക്കു പൊട്ടുതൊടല്‍”പോലുള്ള നാടന്‍ കളികളൊക്കെ ഔട്ട് ഓഫ് ഫാഷനായി കാപ്പിലേ..
:)

അനില്‍@ബ്ലോഗ് said...

വിശ്രമത്തിനു ശേഷം അടുത്ത വലി ആരംഭിക്കുന്നതായിരിക്കും

പ്രത്യേക അറിയിപ്പ്:

വെയിറ്റിങ് റൂമില്‍ 30 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി റിസര്‍വു ചെയ്തിരിക്കുകയാണു. അബലകളായി അവരെ കണക്കാകുന്നതില്‍ പ്രതിഷേധിച്ചു റൂമിനു മുന്‍പില്‍ പ്രകടനം നടക്കാന്‍ സാധ്യതയുള്ളതായി കന്റോന്മെന്റ് എ.സി അറിയിച്ചിട്ടുണ്ടു.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഗര്‍ഭണനെ കാണാത്തവര്‍
ഇവിടെ ക്ലിക്‌ ചെയ്യുക

വേറെ ഒരു ഗര്‍ഭണന്‍
ഇവിടെ ക്ലിക്‌ ചെയ്യുക

ഹൊയ്‌ ഹൊയ്‌..ഹൊയ്‌..

വലി വലി.. വല്യോ വലി

ചാണക്യന്‍ said...

അനില്‍,
ഇവിടെ മത്സരം നടക്കുന്ന ആശ്രമപരിസരത്ത് പ്രത്യേകിച്ച് ആര്‍ക്കും സംവരണമൊന്നും ഏര്‍പ്പാടാക്കിയിട്ടില്ല. ഇവിടെ എല്ലാവരും തുല്യം തുല്യം.....
അതുകൊണ്ട് ആരും അക്രമാസക്തരാകണ്ട....
കന്റോണ്മെന്റ് എ സിയോട് ചുപ്പ് രഹോ പറ..

കൊണ്ടോട്ടിമൂസ said...

ബഷീര്‍ വെള്ളറക്കാട്,
നീയാ ശരിക്കുള്ള ആങ്കുട്ടി,
നീ നമ്മന്റെ സ്വന്തം ആളാ..
‘ഗര്‍ഭണ‌ന്‍‌മാര്‍ “ ശ്ശി ബോധിച്ചു..
എന്നാ പിന്നെ ബലിച്ചോ ബടം നമ്മടെ ബാഗത്തേക്കാ..
ആഞ്ഞ് ബലിക്കീന്ന്....

കാപ്പിലാന്‍ said...

എന്‍റെ ഉറക്കം കളഞ്ഞ വടം വലി ...चुप रहो .
इथर किसीको संवरण नहीं हे .हम सब इथर एख हे अनिल भाई .
ചാണക്യ ,ഇപ്പോള്‍ എങ്ങനെയാണ് നില .ഒരു നല്ല റിപ്പോര്‍ട്ട് കിട്ടാന്‍ വഴി‌ണ്ടോ ?വടം വലി നടക്കട്ടെ .ഇതിനു പെട്ടന്ന് തന്നെ ഒരു തീരുമാനം ആകണം.എങ്കിലേ അടുത്ത മല്സരത്തിലേക്ക് നമുക്ക് കടക്കാന്‍ കഴിയൂ .അടുത്ത മല്‍സരം "ഉറിയടി ".

ചാണക്യന്‍ said...

കാപ്പിലാന്‍,
മത്സരത്തിന്റെ ഇപ്പോഴത്തെ നില, പുരുഷന്‍‌മാര്‍ക്ക് മുന്‍‌തൂക്കമുള്ളതാണ്. സ്ത്രീ പക്ഷത്തെ സിംഹിണിമാരില്‍ പലരും വടം വലിച്ച് ക്ഷീണിച്ച്, മത്സരവേദിയില്‍ നിന്നും മുങ്ങിയതായിട്ടാണ് റഫറി മനസിലാക്കുന്നത്....

വായനക്കാരി said...

സ്വന്തം വാരിയെല്ലുപോലും സൂക്ഷിക്കാനറിയാത്ത പുരുഷനു സമ്മാനം കിട്ടിയാലും അതവന്‍ വീട്ടില്‍ കൊണ്ടുപോയി വാമഭാഗത്തെയല്ലെ ഏല്‍പ്പിക്കുക?

കാപ്പിലാന്‍ said...

വായനക്കാരിയുടെ അവസാന കമെന്റ് വായിക്കുമ്പോള്‍ പെണ്ണുങ്ങള്‍ തോല്‍വിയുടെ കുഴിയിലേക്ക് ഇറങ്ങി കഴിഞ്ഞു എന്നാണു മനസിലാക്കുന്നത്‌.സമ്മാനം കിട്ടിയാലും ഞങ്ങള്ക്കല്ലെ ആണുങ്ങളെ ..ഞങ്ങള്ക്കല്ലെ നിങ്ങള്‍ ആ സമ്മാനം തരുന്നത് എന്ന് പറയുന്നു . എവിടെ പുരുഷ കേസരികള്‍ ? കൊട് കൈകള്‍.

വായനക്കാരി said...

ഏതു പുരുഷന്റെ വിജയത്തിനു പിന്നിലും ഒരു സ്ത്രീ ഉണ്ടായിരുന്നു..ഉണ്ട്..ഉണ്ടായിരിക്കും....

ആചാര്യന്‍... said...

കാപ്പിലാ......ഇതു പോലെയുള്ള വാഴക്കച്ചി വടങ്ങളു കൊണ്ടു വന്ന തന്നെ ഇടിക്കാമ്പോവ്വേണ്...ആരാ പരഞ്ഞെ പെണ്ണുങ്ങക്കാ സൗന്ദര്യോന്ന്..എവരടെ സൗന്ദര്യം (അതെന്നതാ) നമ്മളു ആണുങ്ങളു വായിനോക്കീല്ലേല്‍ വെറും പുല്ലാ, പുല്ല്.....ആണില്ലാതെ പെണ്ണിനെന്തോന്നി സൗന്ദര്യം, അതു മനസിലാക്കാന്‍ പെണ്ണുങ്ങക്കോ ബുദ്ധീല്ല, ആണായ കാപ്പിലാനും ഇല്ലേ ? പെണ്ണുങ്ങടെ സൗന്ദര്യംന്നും പറഞ്ഞൊരു സാധനമില്ല. ഇപ്പം ഓടി വരും കൊറേ പെണുങ്ങളു എന്നെ ചീത്ത വിളിക്കാന്‍...ഈ ഞങ്ങള്‍ ആണുങ്ങള്‍ ഇല്ലേല്‍ നിങ്ങള്‍ ആരെ ചീത്ത വിളിക്കും, ഞങ്ങളു നിങ്ങളെ കണ്ടില്ലേല്‍ ആരു നിങ്ങളെ കാണും, ആണുണ്ടെങ്കിലേ പെണ്ണിനു സൗന്ദര്യമുള്ളതായി വരത്തൊള്ളൂ.............ങ്ഹാ.......വലിയെടാ വലി........

വീര വീര കുലോത്തുംഗ വര്‍മ്മ said...

ആര്‍പ്പോ...ഇറോ...
ഓയ്..ഹൂയ്...കണ്ടവരുണ്ടോ കണ്ടവരുണ്ടോ.. പെണ്‍‌പടയെ കണ്ടവരുണ്ടോ..

ബഷീര്‍ വെള്ളറക്കാട്‌ / pb said...

വായനക്കാരീ..

അപ്പോള്‍ സമ്മാനങ്ങള്‍ സാധാരണ ആണുങ്ങള്‍ക്കാണു കിട്ടുന്നത്‌ എന്നും വാരിയെല്ല് കട്ടതാണെന്നു സമ്മതിച്ചതിനു . നന്ദിനി...

നിങ്ങളു കരഞ്ഞു കണ്ണീരൊലിപ്പിച്ച്‌ നാശകോശമാവാതിരിക്കാന്‍ ആണുങ്ങള്‍ കിട്ടിയ സമ്മാനങ്ങള്‍ പെണ്ണുങ്ങളെ ഏല്‍പ്പിക്കാറുണ്ട്‌.. അത്‌ സമ്മയ്ച്ച്‌ ട്ടാ.. ..

രസികന്‍ said...

ഒരു വാരിയെല്ലു പോയാലും പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടാനില്ലാത്ത പുരുഷൻ സ്ത്രീക്കു നട്ടെല്ലു കെട്ടിയുണ്ടാക്കാൻ കൊടുത്തതത്രെ തന്റെ വാരിയെല്ല് . പക്ഷെ അതെങ്ങിനെ നിവർത്തിയെടുക്കും എന്ന കാര്യത്തിൽ വീണ്ടും ശങ്കവന്ന നാരികൾ അഭിമാനത്തിലും വലിയ നട്ടെല്ലില്ലാ എന്നും പറഞ്ഞ് ( പുരുഷനോട് ചോദിക്കാനുള്ള അഭിമാനം ) വളഞ്ഞ് കുത്തിയിരിക്കുന്നത് കണ്ട് ഉള്ളിൽ തികട്ടി വന്ന ചിരി ചവച്ചരച്ച് തനിക്കു കിട്ടിയ സമ്മാനങ്ങൾ ( അത് അവനു മാത്രമെ കിട്ടു ) കണ്ട് കൊതിച്ചോ എന്നു പറഞ്ഞ് പെണ്ണിനു കൊടുക്കുന്ന പുരുഷ വിഭാഗം വടംവലിയിൽ വീണ്ടും വിജയത്തിലേക്കടുത്തുകൊണ്ടിരിക്കുന്നു.

ആർപ്പേയ്........

റഫറി അല്‍ വടം വലി said...

ആണുങ്ങളും പെണ്ണുങ്ങളും തുല്യശക്തിയുള്ളവരാണെന്ന് കണ്ടെത്തിക്കഴിഞ്ഞു.
മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചതായി പ്രഖ്യാപിക്കുന്നു.......... എല്ലാരും കെട്ടുപൊട്ടിയ കലസങ്ങള്‍ കൂട്ടിക്കെട്ടി മടങ്ങി പോകിന്‍

നിരക്ഷരന്‍ said...
This comment has been removed by the author.
ലഫറി said...

50 ലോങ്ങ് വിസില്‍.........................

കൊണ്ടോട്ടിമൂസ said...

ബസീറെ,
നീ ബീണ്ടും കലക്കി..
നമ്മള് ജയിച്ചേ
ആര്‍പ്പോ ഇറോ...
കണ്ടബരുണ്ടോ കണ്ടബരുണ്ടോ നാരീന്റെ പടയെ കണ്ടബരുണ്ടോ

കാപ്പിലാന്‍ said...

ഇവിടെ മല്‍സരത്തിന്റെ ഒറിജിനല്‍ റഫറി ചാണക്യന്‍ പറയാതെ മല്‍സരം അവസാനിക്കില്ല .പെണ്ണുങ്ങള്‍ ഇപ്പോഴും മത്സരത്തിന്റെ അവസാന അമ്പുകള്‍ തൊടുക്കാന്‍ തയ്യാറായി നില്‍പ്പുണ്ട്‌ :) മല്‍സരം തീര്‍ന്നിട്ടില്ല .

ചാണക്യന്‍ said...

അനോനി റഫറികള്‍ മത്സരത്തിനിടയില്‍ അലമ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണ്,
കന്റോണ്മെന്റ് എ സി അവരുടെ കാര്യം ശ്രദ്ധിക്കുക..

ഷേയ്ക് കോയ ബിന്‍ മാമ്വാപ്ല. said...

ദേ ബടം ബലീടെ ശമ്മാനം ഞമ്മള് പര്‍ക്യാബിക്കാന്‍പോവേണ്. പുരുശ(സ)മ്മാരടെ അമര്‍ത്തി ബലിയില്‍ ശകല പെണ്ണുമ്പിള്ളമാരും നല്ല ശീമക്കപ്പ പൊയകും പോലെ കട പൊയങ്ങ്യേടക്കണ്.അതുകൊണ്ട് ശമ്മാനതാനത്തിന് ഞമ്മള് പുരുശമ്മാരെ മൊത്തനെ ബേദിയിലേക്കു ശെണിക്ക്യാണ്.ബന്നാട്ടെ ബന്നാട്ടെ നല്ല കോയീന്റെറച്ചീം പത്തിരീം ങ്ങക്ക് ഞമ്മന്റെ ബക സ്പ്യെശലായിട്ട് ണ്ടാക്കാന്‍ പറഞ്ഞിട്ട്ണ്ട് കുടീല്.
തോറ്റമ്പിയ പെമ്പ്രന്നോള്മാര്ക്കെല്ലാം ഞമ്മന്റെ ബക്യായിറ്റ് സ്പ്യെശല്‍ കൊട്ടഞ്ചുക്കാദി എണ്ണയും തന്വന്തരം കൊയമ്പും ഇണ്ട്. ആരും ബെശമിക്കണ്ട അട്ത്ത ഐറ്റമായ ഓണത്തല്ലിനു കാണാം.

ആചാര്യന്‍... said...

പിന്നെ ആ മറ്റേ ഡയലോഗു പോലും ഇങ്ങനാ..

".......ചന്തുവിന്‍റെ ജന്മം ഇനിയും ബാക്കി, മക്കളേ.."ന്ന്...അല്ലാതെ ഉണ്ണ്യാര്‍ച്ചേടെ ജന്മം ബാക്കീന്നല്ല. പെണ്ണുങ്ങളെ നിങ്ങള്‍ടെ പഴേ ബോസാണല്ലൊ ഈ ഉണ്ണ്യാര്‍ച്ച....

നിങ്ങള്‍ ഈ വടം വലി തൊടങ്ങണേനു മുമ്പേ തോറ്റ്...പോയി ചായകളൊക്കെ ഇട്ടോണ്ടു ബരിന്‍.........

വലി കാപ്പിലാനെക്കുടെ വടത്തേക്കെട്ടി വലിക്കോ..

കന്റ്റോണ്മെന്റ് എ സി said...

ചാണക്യന്‍ ഒഴികെ മറ്റാരും മത്സരം നടക്കുന്നിടത്തേക്ക് പ്രവേശിക്കരുത്,കാണികള്‍ മത്സരവേദിയില്‍ നിന്നും 20 അടി അകലത്തില്‍ മാറി നില്‍ക്കേണ്ടതാണ്,

എടോ പി സി 4526എ ആ അലമ്പ് റഫറിമാരെ ഇങ്ങെടുത്തോണ്ട് വാ...ശരിക്കൊന്ന് പെരുമാറിയിട്ട് കൊറച്ചായി...

ആചാര്യന്‍... said...

ആ.....ഇനീമൊണ്ട്.....

ഒന്നു പറഞ്ഞു നോക്കിക്കെ - "ആണ്.."(എന്തൊരു ഗൗരവം ഈ ശബ്ദത്തിനു, എന്തൊക്കെയോ നടക്കൂന്നു തോന്നുന്നൂല്ലെ?)

ഇനീം പറ - "പെണ്ണ്.." (ശ്ശെ, മോശം, വെറും പെണ്ണ്..അയ്യോ പവം)

അങ്ങനെ പെണ്ണുങ്ങള്‍ ഇതില്‍ 10-0 നു തോറ്റു. (കോച്ച് കാപ്പിലാനും രാജി സമര്‍പ്പിക്കണം)

മാണിക്യം said...

അയ്യടാ ! ഇപ്പകിട്ടും ഗപ്പ്!

ഞാന്‍ ഒന്നു ഉറങ്ങാന്‍ പോയപ്പോള്‍
എന്ത് ഉഷാറിലാ ആര്‍ പേ?
മനസിയായി ആര്‍ ‌പേയെന്ന് ?
പണ്ട് ഒരു പയ്യന്‍ ഗര്‍‌ഭനായ് ചമഞ്ഞതും
കുലം അതിനാല്‍ മുടിഞ്ഞതും
അല്ല ആ വീഡിയ്യൊ ബഷീറെ
മൂലചെത്തികളഞ്ഞപെണ്ണിനെ
കാണിച്ചാണൊ ആണിന്റെ ഗര്‍‌ഭം എന്നു
പറഞ്ഞ് വീമ്പ് ഇളക്കുന്നെ?
ഒരു പപ്പടം ചൂടാന്‍ പൊലും ചൂടില്ലാത്ത കനലേ!! കമന്റ് അതല്ലെ നമ്മളീ ചെയ്യണത്
കമന്റ് പറയാന്‍ അതിനും വേണം ഒരു മുന്നില്‍ ഒരു “ഉദ്ദീപനമുതല്‍” അകതാരിലെ സര്‍‌ഗചേതനയുണര്‍‌ത്താന്‍
ഇനി വലി വലിയോ വലി...
അതേ പെണ്ണുങ്ങള്‍ വരുന്നു വീരകേസരികള്‍ക്ക്
പുട്ടും കടലയും വിളമ്പീട്ട് അരി വേവുന്ന നേരം

മണ്ണിരകള്‍ വന്നോളുകാ മൂളുകപ്പോവുക
വടം വലിയ്യോ വലി

ആചാര്യന്‍... said...

"ഭ പുല്ലേ"ന്നു സുരേഷ് ഗോപി പറയുന്നതിലുള്ള ചങ്കൂറ്റത്തിന്‍റെ സൗന്ദര്യം സിന്തു മെനോനോ, വിജയ സാന്തിയോ പോലീസുടുപ്പിട്ടു പറഞ്ഞാലൊണ്ടോ ? ഇല്ല..

അപ്പ ആര്‍ക്കാ സൗന്ദര്യം ? ആരു തോറ്റ് ഈ വലീല്?

ഗീതാഗീതികള്‍ said...
This comment has been removed by the author.
രസികന്‍ said...

വടംവലിക്കിടയിൽ കമന്റു തട്ടി പരിക്കേറ്റവരുടെ ശ്രദ്ധയ്ക്ക് :
ഗൂഗിളമ്മച്ചിയുടെ “ പണ്ടാര പ്പെട്ടിയിൽ നിന്നും “ പ്രത്യേകം എടുത്തു തോന്ന്യാശ്രമത്തിനു ചുറ്റും വട്ടമിട്ടു പറക്കുന്ന പരുന്തിന്റെ കണ്ണിൽ തൊട്ടു വണങ്ങി തയ്യാർചെയ്ത മരുന്ന് ലഭിക്കാൻ മുൻ കൂട്ടി പേരു രജിസ്റ്റർ ചെയ്യേണ്ടതാണ്

ആചാര്യന്‍... said...

ന്യൂസ് അലെര്‍ട് - പുതിയ അടിപിടി തൊടങ്ങി ബൂലൊകത്ത്, കവിതാ വിമര്‍ശനം !! നാം ഇവിടേ വന്നീട്ടൂല്ല, പോയിട്ടൂല്ല

കാപ്പിലാന്‍ said...

എന്തെങ്കിലും എഴുതികൂട്ടി കൈ അടി വാങ്ങുന്നതിലും ഒരു പടി മുന്നില്‍ ബ്ലോഗിനെ കാണുന്ന ഒരു വ്യക്തിയാണ് ഞാന്‍ .അങ്ങനെയാണ് കള്ളുഷാപ്പും ,നാടകവും, സില്മായും ഇപ്പോള്‍ അവസാനം വടം വലിയും അതിനു മുന്‍പുള്ള ഓണ പാട്ട് മല്‍സരവും എല്ലാം.വായനക്കാരുടെ നിയന്ത്രണത്തില്‍ ബ്ലോഗ് വിട്ടുകൊടുക്കുക .അവരുടെ കമെന്റുകള്‍ അനുസരിച്ച് അത് വളരുക .ഞാന്‍ ഒരിക്കലും വിചാരിച്ചിട്ടില്ല മേല്‍പറഞ്ഞ കാര്യങ്ങള്‍ അത്രയ്ക്ക് നന്നാകും എന്ന് .അത് നന്നായിഎങ്കില്‍ അതില്‍ പങ്കെടുത്തവരുടെ വിജയമാണ് .വായനക്കാര്‍ വിചാരിചില്ലെങ്കില്‍ അത് വെറുമൊരു പോസ്റ്റ് ആയി മാറിയേനെ .പലവട്ടം ആലോചിച്ചതിനു ശേഷമാണ് ബ്ലോഗില്‍ കൂടി ഒരു വടം വലി നടത്തിയത്.അതിന്റെ വിജയമോ പരാജയമോ ഞാന്‍ നോക്കിയിരുന്നില്ല .പിന്നെ അതിന്റെ ഇടയ്ക്കു ചാണകവെള്ളം .ഈ ചാണകവെള്ളം ഈ പറയുന്ന ആളുകള്‍ ആദ്യമായി കാണുകയോ കേള്‍ക്കുകയോ ചെയ്യുകയാണോ ? അതോ ഈ വാക്ക് മലയാള ഭാക്ഷയില്‍ നിന്നും നീക്കം ചെയ്യേണ്ടതാണോ ?
വടം വലിയില്‍ പങ്കെടുക്കുകയും അത് വിജയിപ്പിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി .
ഇത് നന്ദുജിക്കുള്ള എന്‍റെ മറുപടി.

അപ്പോള്‍ ഇവിടെ തോറ്റത് .സ്ത്രീയോ പുരുഷനോ ?

ഗീതേച്ചി ഞാനും ഉണ്ട് ചേച്ചിയുടെ കൂടി തറയില്‍ ഇരിക്കാന്‍ .ബാല്‍ക്കണിയിലോ അതിനു മുകളിലോ ഇരിക്കേണ്ടാവര്‍ക്ക് അവിടെ ഇരിക്കാം .അതല്ല വടം വലിക്കാന്‍ തയ്യാര്‍ ഉള്ളവര്‍ തറയില്‍ നിന്നും വടം വലിക്കാം .
ആര്‍പ്പോ ..ആര്‍പ്പോ ...വലിയെടാ വലി ...

വീര വീര കുലോത്തുംഗ വര്‍മ്മ said...

കുറച്ച് ബാല്‍ക്കണി ടിക്കറ്റുകള്‍ കന്റോണ്മെന്റ് എ സിയുടെ പക്കല്‍ ഉണ്ട് ആവശ്യക്കാര്‍ ഇപ്പോ ചെന്നാ കയ്യോടെ വാങ്ങി മടങ്ങാം....

ചാണക വര്‍മ്മ said...

നോമിനെ ആരെങ്കിലും വിളിച്ചോ?
അതോ നമുക്ക് തോന്നിയതോ?
ശി അങ്ങനെയാവാന്‍ തരല്യാ...
നോം ശരിക്കും കേട്ടതാണല്ലോ....ചാണകം..ചാണകോന്ന്..

മാണിക്യം said...

ഇത് തോന്ന്യാശ്രമം ബൂലോകം ഇന്ന്
ആരാധനയോടെയും അസുയയോടെയും എത്തി നോക്കുന്നിടം ..ഓരോപോസ്റ്റ് കഴിയുമ്പോഴും കൂടുതല്‍ മികവോടെ ഒരുമയോടെ നിങ്ങുന്നു
അത് മാത്രം നോക്കിയാല്‍ മതി ഇവിടെ ആണെന്നോ പെണ്ണെന്നോ നോക്കണ്ടാ
ചിന്തകള്‍ക്ക് ലിംഗഭേതമുണ്ടെന്ന് എനിക്ക് തൊന്നിട്ടില്ലാ,
തോന്ന്യാശ്രമത്തില്‍ വന്ന് നോക്കി പോകുമ്പോള്‍ ഉള്ളില്‍ നിറയുന്നത് ഒരു പോസിറ്റീവ് എനേര്‍ജിയാണ് ..എന്തിനാ വെറുതേ മസ്സിലുപീടിച്ച് അതാവശ്യത്തിലേറെ എല്ലാവര്‍ക്കുമുണ്ടല്ലോ
പാമരന്‍ പറഞ്ഞ പോലെ ഇന്ന് ഈ ബുലൊകത്ത് ആണ്‍ കൂടുതല്‍ സൌഹൃദങ്ങള്‍
സമാനചിന്തകള്‍ പങ്കീടുന്നവര്‍ അല്ലന്നെ പറയന്‍ പറ്റുമോ ഈ വടത്തില്‍ എത്തി പിടിക്കുമ്പോള്‍ നീളുന്നത് മനസിന്റെ മുറ്റത്തേയ്ക്കാ ഈ തര്‍ക്കത്തിനും ഗോഗ്വാ വിളികള്‍ക്കും അപ്പുറത്തേ ഒരു സ്നേഹബന്ധം ..കാണാചരടില്‍ കൊരുക്കുന്ന
കുറെമനസുലള്‍ അവ അനോണിയായാലും കൂടെ കൂടുകാ ..സൌദില്ല് വച്ച് ബുര്‍ഖയിട്ട് മുഖം മറച്ച സ്തീകളുമായി എന്നും സംവേദിക്കണ്ടിവന്നിട്ടുണ്ട്
ആരാ മുഖസൌന്ദര്യം ഒന്നും ഒരുപ്രശ്നമല്ലാ
അതേ ചിലര്‍ അനോണീന്നാ പര്‍ദയ്ക്ക് പിന്നില്‍ എന്നാലും നിങ്ങളേയും ഈ കൂടെ....
അപ്പോള്‍ വലീ ഇപ്പൊ അണ്ണന്മാരെ
ആസ്വദിച്ചു വലി വലിയോ വലി....

കാന്താരിക്കുട്ടി said...

ഓ..ഇനി മതിയാക്കാം കാപ്പിലാന്‍.ഒത്തിരി വലിച്ചാല്‍ മഹാ ബോറാ..അടുത്ത മത്സരം തുടങ്ങട്ടെ..റഫറീ..മത്സരത്തിന്റെ ഫല പ്രഖ്യാപനം നടത്തെന്നേ.. ചുമ്മാ കാടുകയറി പോകാതെ.

കാപ്പിലാന്‍ said...

മല്‍സരം അതിന്റെ അവസാന ഭാഗത്ത് എത്തി നില്‍ക്കുന്നു .എല്ലാവരും ഷീണം മാറ്റിയതിനു ശേഷം എത്തേണ്ടതാണ്.ചാണക്യന്‍ ഈ ഭാഗത്ത് എവിടെയെങ്കിലും ഉണ്ടെങ്കില്‍ ദയവ്‌ ചെയ്ത് ആശ്രമപരിസരത്ത് എത്തേണ്ടതാണ് .വടം വലിച്ചവര്‍ക്കെല്ലാം ആശ്രമത്തില്‍ നാരങ്ങാ വെള്ളം ഉണ്ടാക്കി കഴിഞ്ഞു .ഇത് കഴിഞ്ഞാല്‍ ഉടനെ ഓണത്തല്ല് ഉണ്ടായിരിക്കും .ഓണതല്ലിനു പേര് രജിസ്റ്റര്‍ ചെയ്യേണ്ടവര്‍ എത്രയും വേഗം ആശ്രമത്തില്‍ എത്തണം.
അറിയിപ്പുകള്‍ കഴിഞ്ഞു .

അനില്‍@ബ്ലോഗ് said...

ഈ അക്രമം കണ്ടൊ? ശ്രീദേവിനായര്‍ അവരുടെ പുതിയ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നു. അനൊണിമാഷ് കാരണം

ചാണക്യന്‍ said...

ഏതാനും നിമിഷങ്ങള്‍ക്കകം ഈ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിക്കുന്നതാണ്...
മത്സരത്തില്‍ പങ്കെടുത്ത് സഹകരിച്ചവര്‍ ആശ്രമദ്യത്തിലെ നാരങ്ങാവെള്ള സല്‍ക്കാരത്തില്‍ പങ്കെടുക്കുക.......
കാപ്പിലാന്റെ ശ്രദ്ധക്ക്, ഉറിയടി മത്സരവും ഓണത്തല്ല് മത്സരവും ഒന്നിച്ച് നടത്താന്‍ പോകാണോ?
ഫലപ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കുക
ചാണക്യന്‍ on busy

ചാണക്യന്‍ said...

കാപ്പിലാന്‍ എത്രയും വേഗം മത്സരവേദിയിലെത്തേണ്ടതാണ്..
ഈ മത്സരത്തിന്റെ മുഖ്യ കാര്‍മ്മികന്‍ എന്ന നിലയ്ക്ക് താങ്കള്‍ എത്തിയാല്‍ മാത്രമേ ഫലം പ്രഗ്യാപിക്കാന്‍ കഴിയൂ.....

കാപ്പിലാന്‍ said...

NJAAN IVIDEYUNDU CHANAKYA,

INNALE KAANTHAARI PARANJU AANUNGAL ELLAAM IVIDE VELLAM ADICHITTU VAALU VECHANNU .ATHELLAAM ONNU KAZHUKI KALAYUNNU .

INI PARANJO AARAANU VIJAYI

ചാണക്യന്‍ said...

ഈ വടം വലി മത്സരം ഇവിടെ ഇപ്പൊ അവസാനിച്ചതായി പ്രഖ്യാപിക്കുന്നു...
ലോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാങ്ങ്
വിസില്‍
ഫല പ്രഖ്യാപനം ഉടന്‍ ഉണ്ടാകും

അനില്‍@ബ്ലോഗ് said...

അനോണിമാഷ് തുറിച്ചു നോക്കിയതിനാല്‍ കാപ്പിലാന്‍ ത്രില്ലടിച്ചു കിടപ്പാണെന്നു തോന്നുന്നു.
അപ്പോള്‍ ഉറിയടി മത്സരം ആരംഭിക്കുകയല്ലെ?
ആശ്രമവാസിയല്ലാത്തെ എനിക്കും ഇതുപോലെത്തന്നെ മത്സരത്തില്‍ പങ്കെടുക്കാമല്ലെ ചാണക്യാ?

ചാണക്യന്‍ said...

പ്രഖ്യാപിക്കട്ടോ കാപ്പിലാനെ?

കാപ്പിലാന്‍ said...

പ്രഖ്യാപിച്ചോ റഫറി ചാണക്യ,അതിനു മുന്‍പേ ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ ആവാം .ഉറിയടി മല്‍സരം അതോടനുബന്ധിച്ച് ഓണത്തല്ലും ഉടനെ ആരംഭിക്കും .അനോണികള്‍ക്കും ,വര്‍മ്മമാര്‍ക്കും ,കാന്റൊന്മേന്റ്റ് സി .ഐ ക്കും ഞാന്‍ ഷണ കത്ത് കൊടുത്തിട്ടുണ്ട്‌ .അവര്‍ക്കും സ്വാഗതം .

ചാണക്യന്‍ said...

സിംഹങ്ങള്‍ക്കും സിംഹിണികള്‍ക്കും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ 5 മിനിട്ട് സമയം അനുവദിക്കുന്നു..
കാരണം ഇവിടെ നടന്ന മത്സരം വളരെ സുതാര്യമായതാണ്
അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കാന്‍ ഈ റഫറി ബാദ്ധ്യസ്ഥനാണ്
കടന്നു വരൂ കടന്ന് വരൂ....
ഇനിയൊരു 5 മിനിട്ടുകള്‍ മാത്രം....

ചാണക്യന്‍ said...

അനുവദിച്ച സമയം കഴിഞ്ഞു,
ഫലം പ്രഖ്യാപിക്കാന്‍ പോവാണ്,

കാപ്പിലാനെ എന്നെ വീട്ടിലെത്തിക്കാന്‍ ഒരു ആം‌ബുലന്‍സ് റെഡിയാക്കി നിര്‍ത്തൂ...
ആ നിലവിളി ശബ്ദമിടൂ.....

കന്റോണ്മെന്റ് എ സി said...

ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ മത്സരാര്‍ത്ഥികളടക്കം ആരും തന്നെ ആശ്രമ പരിസരത്ത് കൂട്ടം കൂടാന്‍ പാടില്ലാത്തതാണ്,
ഈ ആശ്രമവും പരിസരവും പോലിസ് നിയന്ത്രണത്തിലാണ്,
സ്വാമി കാപ്പിലാനന്ദ തിരുവടികള്‍ Z കാറ്റഗറിയില്‍പ്പെട്ട വി ഐ പി ആണെന്ന് ഓര്‍ക്കുക..
ഞങ്ങളുടെ ജോലിക്ക് തടസ്സം നില്‍ക്കരുത്, ഫലപ്രഖ്യാപന ശേഷം ഇവിടെ ആരും കൂട്ടം കൂടി നില്‍ക്കരുത്....ഈ പ്രദേശത്ത് ബഹുമാനപ്പെട്ട ജില്ലാ കളക്ടര്‍ 144 പ്രഖ്യാപിച്ചിരിക്കുന്ന കാര്യവും ഓര്‍മ്മിപ്പിക്കുന്നു.....
സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്ന വസ്തുക്കളെ കൈ കൊണ്ട് തൊടരുത്... ആശ്രമ പരിസരം ബോംബ് ഭീഷണിയിലാണെന്ന കാര്യവും അറിയിക്കുന്നു...
പ്ലീസ് എല്ലാവരും കൂട്ടം പിരിയണം....

കാപ്പിലാന്‍ said...

ആംബുലന്‍സ് ,പോലീസ് എല്ലാം റെഡി ആണ് ചാണക്യ ,ഫല പ്രഖ്യാപനം നടത്തുകയും അബുലന്സില്‍ ചാടി കയറുകയും ഒരു പോലെ വേണം .എങ്കിലേ അടുത്ത ആശൂപത്രിയിലോ വീട്ടിലോ എത്താന്‍ പറ്റൂ.അന്തരീക്ഷം മേഘാവൃതമാണ് :)
എല്ലാവരും അവിടെയും ഇവിടെയും ആയി നില്‍പ്പുണ്ട്‌ ..അത് കഴിഞ്ഞിട്ടേ ഇനി എല്ലാവരും ചാടി വീഴൂ :)

കുഞ്ഞിപെണ്ണ് - Kunjipenne said...

സ്ത്രീകള്‍ക്കാണ് കൂടുതല്‍ സൌന്ദര്യം എന്ന് അവര്ക്കു തോന്നുവാനും പുരുഷന്മാര്‍ അവര്ക്കു പിന്നാലെ നടക്കുന്നു എന്ന് അവര്‍ അവകാശപ്പെടുവാനും എന്താണ് കാരണം ?
കുഞ്ഞിപെണ്ണിന് ഒരു കുഞ്ഞ് സംശയം
എന്താ ഈ സൌന്ദര്യോന്നെക്കെ പറഞ്ഞാ..
നമ്മടെ ടി. വി.ലൊക്കെ കാണുന്നതു പോലെ വെളുത്ത് തുടുത്ത് പുവമ്പഴം പോലിരിക്കുന്നതല്യോ..
അല്ലാതെ കശുവണ്ടി ഫാക്ടറീപ്പോയി മുഖം കറുത്തതും തൊണ്ട് തല്ലി ശരീരം കരുവാളിച്ചതം ഒന്നുമല്ലല്ലൊ ഉവ്വോ ? ഈ പറയുന്ന ഏതെങ്കിലും അവന്മാര് അവരടെ സൌന്ദര്യം കണ്ടോണ്ട് അവരുടെ പിറകെ നടക്കുമൊ? എന്നാലും അവര് പ്രസവിക്കും വളര്ത്തി വലുതാക്കും കാലുകൊണ്ട് തൊഴിച്ചെറിയുമ്പോഴും എന്റെ മോനല്യോന്ന് പതം പറയും. അവന്മാര് കണ്ട ഷാപ്പിലും കേറി കറങ്ങി നടന്ന് വടോം വലിച്ച് പെണ്ണും പിള്ളേടെ ....വസ്ത്രോം കഴുകി
ടാ...കോ....കാപ്പിലാന്മാരെ ..നീയൊക്കെ പെണ്ണിന്റെ പിറകെ നടക്കുന്നില്ലങ്കില് ....പൌരുഷൊളളോരാണങ്കില് വടോം വച്ചിട്ട് വീട്ടിപോയി ആ പെറ്റതള്ളേടടുത്ത് ഇത്തിരി സ്നേഹായിട്ടിരുന്ന് ഇത്തിരി നേരം കാര്യം പറ...എവടെ..
ഇപ്പം വരും മറുപടിംന്നും പറഞ്ഞ്...ദൈവം തമ്പുരാനന്ന് ഊരിയത് വാര്യല്ലല്ല. എവന്റെയൊക്കെ നട്ടെല്ലാ....
ടീ പെങ്കൊച്ചുങ്ങളെ വിട്ടുകള എവന്മാര് കെടന്ന് പിടിക്ക്യേ വലിക്ക്യ എന്താച്ചാ ചെയ്യട്ട്...ക്ഷീണിക്കമ്പം നിര്ത്തിക്കോളും..

ഒരു പുരുഷന് ഒരു സ്ത്രീടടുത്ത് എത്ര പ്രാവശ്യം ?
അതേ സമയം സ്ത്രീക്ക് മനസ്സുവച്ചാ എത്ര പുരുഷന്മാര് എത്ര പ്രാവിശ്യം വേണോങ്കിലും അതോണ്ടാ പെണ്ണിന്റെ പിറകെ ...ഇതൊക്കെ സമ്മതിക്കാന് മനസ്സൊള്ള ആണുങ്ങളുണ്ട് അവര് മിണ്ടാതിരിക്കും ...
പെങ്കോന്തന്മാര് ഇപ്പം തൊടങ്ങും
വലിയെടാ.....വലി

കാപ്പിലാന്‍ said...

ചാണക്യ ഫല പ്രഖ്യാപനം ഇപ്പോഴേ നടത്തല്ലേ ..കണ്ടോ കണ്ടോ ..ഇതാണ് പെണ്ണ് > ഇത്രയും നേരം ഇവിടെ വടം വലിച്ച പെണ്ണുങ്ങള്‍ ആരെങ്കിലും ഇതുപോലെ മറുപടി പറഞ്ഞോ ? ഇപ്പോള്‍ ആര് ജയിച്ചു .

വലിയടാ വലി ..ആര്‍പ്പോ ...ഹോയ്യോ ഹോയ്യ ...

കുഞ്ഞി പെണ്ണെ ഈ അഭിപ്രായം എനിക്കിഷ്ടപ്പെട്ടൂ ..

ചാണക്യന്‍ said...

ഫലപ്രഖ്യാപനം

ഈ മത്സരത്തില്‍ ഇരു വിഭാഗങ്ങളും തോറ്റതായി പ്രഖ്യാപിക്കുന്നു...
കാരണം കഥയറിയാതെ ഇരു വിഭാഗങ്ങളും ആടിയ ആട്ടത്തെ ഒരു മത്സരമായി പരിഗണിക്കാന്‍ കഴിയില്ല.
ഇവിടെ ചോദ്യമിതായിരുന്നു‌‌-

“ സ്ത്രീകള്‍ക്കാണ് കൂടുതല്‍ സൌന്ദര്യം എന്ന് അവര്ക്കു തോന്നുവാനും പുരുഷന്മാര്‍ അവര്ക്കു പിന്നാലെ നടക്കുന്നു എന്ന് അവര്‍ അവകാശപ്പെടുവാനും എന്താണ് കാരണം ? “

ഈ വടത്തിന്റെ കാര്യം വിട്ട് നിങ്ങള്‍ ഇരുവരും കാടുകയറി എന്നതാണ് സത്യം.
നിങ്ങള്‍ ഇരുവരും പരസ്പരം വിഴുപ്പലക്കുന്ന കാഴ്ച്ചയാണ് മത്സരത്തിനിടയില്‍ റഫറിക്ക് കാണാന്‍ കഴിഞ്ഞത്....
നിങ്ങള്‍ പരസ്പരം ആരോടാണ് മത്സരിക്കുന്നത്?

പുരുഷ കേസരികളേ നിങ്ങളാരോടാ മത്സരിക്കുന്നത്...
അമ്മയെന്ന സ്ത്രീയോടോ? സഹോദരിയെന്ന സ്ത്രീയോടോ? ഭാര്യയെന്ന സ്ത്രീയോടോ? മകളെന്ന സ്ത്രീയോടോ? കാമുകിയെന്ന സ്ത്രീയോടോ?

സ്ത്രീ കേസരികളേ നിങ്ങളാരോടാ മത്സരിക്കുന്നത്
അഛനെന്ന പുരുഷനോടോ? സഹോദരനെന്ന പുരുഷനോടോ? ഭര്‍ത്താവെന്ന പുരുഷനോടോ? മകനെന്ന പുരുഷനോടോ? കാമുകനെന്ന പുരുഷനോടോ?

ഇരുവരും ജാള്യതകള്‍ മറച്ച് വച്ച് തുല്യത പാലിക്കാന്‍ തയ്യാറാവുക
നൂറു ശതമാനവും പെര്‍ഫെക്ടായ ഒരു ജന്മവും ഇവിടില്ല......
സ്ത്രീയേ നിനക്ക് നിന്റേതായ വഴി
പുരുഷോ നിനക്ക് നിന്റേതായ വഴി
അങ്ങനെ പരസ്പരം വിഴുപ്പലക്കി... കുടുംബങ്ങള്‍ കോഞ്ഞാട്ടയാവാതെ നോക്കീന്‍....


റഫറിയുടെ ഫലപ്രഖ്യാപനം ഇവിടെ സമാപ്തം

മാണിക്യം said...

(((((ഠേ))))))
ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ പേ പേ പേ പ്പേ
ഇറോ റോ റൊ റോ
(((((ഠേ))))))
(((((ഠേ))))))ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ പേ പേ പേ പ്പേ
ഇറോ റോ റൊ റോ
(((((ഠേ))))))(((((ഠേ))))))ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ പേ പേ പേ പ്പേ
ഇറോ റോ റൊ റോ
(((((ഠേ))))))
(((((ഠേ))))))
(((((ഠേ))))))
(((((ഠേ))))))
സുന്ദരന്മാരെ സുന്ദരികളെ ഇതിലേ ഇതിലേ!!

കാപ്പിലാന്‍ said...

ചാണക്യ കൊട് കൈ ..ഇനിയെങ്കിലും കഥ അറിയാതെ ആരും ആട്ടം കാണരുത് എന്നെനിക്ക് പറയണം എന്നാലേ ശരിയാകൂ .എന്നാലും എന്‍റെ ഒരാഗ്രത്തിനു ഇതില്‍ ഞാന്‍ വിജയി ആയി പ്രഖ്യാപിക്കുന്നത് കുഞ്ഞി പെണ്ണിനെയാണ് കാരണം .അവസാന നിമിക്ഷം വരികയും .ആരുടേയും മുഖം നോക്കാതെ കാര്യങ്ങള്‍ പറയാനും ഉള്ള ചങ്കുറ്റം നമ്മുടെ പെണ്ണുങ്ങള്‍ക്ക്‌ ഉണ്ടാകണം .അപ്പോഴേ നാട് നന്നാകൂ .അല്ലാതെ എന്തെങ്കിലും കാണുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ ചാടി ഇറങ്ങുകയും പിന്നെ ഏറു കൊള്ളുമ്പോള്‍ വീട്ടില്‍ കയറി ഇരുന്നു കരയുകയും ചെയ്യുന്നത് ശരിയല്ല .എല്ലാവരും തുല്യരെന്നു മനസിലാക്കുക
ജയ് ബ്ലോഗാളം .

ചാണക്യന്‍ said...

എന്നെ ആരെങ്കിലും വീട്ടീ കൊണ്ടാക്കണം
ലോ ലവളെന്നെ കൊല്ലും
കാപ്പിലാനെ, മാണിക്യ ചേച്ചി
ഇവിടാരുമില്ലെ എന്നെ ഈ റഫറിയെ സഹായിക്കാന്‍..
ഇന്നലേ ഞാന്മ്പറഞ്ഞതാ..ഇവിടെക്കെടന്ന് മത്സരമൊണ്ടാക്കീട്ട് വീട്ടീച്ചെന്ന് കേറാന്‍ പറ്റില്ലെന്ന്..അയ്യോ...
ആംബുലന്‍സെവിടെ....ആ നിലവിളി ശബ്ദമിടൂ... ഞാനിപ്പ ശവമാകും....

കാപ്പിലാന്‍ said...

Njan ivide undu..dairayamaayi veettil pokuka .Adutha malsaram udane arambhikkum .

Veno ..ini oru Malsaram ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

മാണിക്യം said...

ചാണക്യാ
പേടിയ്ക്കണ്ടാ ഇതു പെണ്ണിന്റെ വാക്കാണു
വീട്ടില്‍ തന്നെ കൊണ്ടാക്കും
പാതി വഴിയില്ല് ഇട്ടിട്ട് പൊവില്ലാ
മനസ്സിലായല്ലോ കണ്ടില്ലേ
കുഞ്ഞി പെണ്ണിന്റെ വാക്കുകള്‍
ജ്വലിക്കുന്നവാക്കുകള്‍!!
ഇന്നാ ചാണക്യാ ഇരിക്കട്ടെ ഇത്തിരി കുന്നികുരു !!
ഞാന്‍ കൊണ്ടാക്കാം വീട്ടില്‍ സുരക്ഷിതമായി കൈയില്‍ പിടിച്ചോ!!:)

കാപ്പിലാന്‍ said...

ചാണക്യനെ അങ്ങനെ ഞാനും ചേച്ചിയും കൂടി വീട്ടില്‍ കൊണ്ടാക്കി .ഗുഡ് നൈറ്റ് പറഞ്ഞു .ഉറങ്ങാന്‍ പോയി.
ഇനി ഇതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറയട്ടെ .

ഈ പരിപാടിയെ കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും നല്ലതോ ചീത്തയോ പറയാന്‍ ഉണ്ടെങ്കില്‍ പറയുക .

അഭിപ്രായങ്ങള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കാന്‍ ആശ്രമ പ്രവര്‍ത്തകര്‍ ഉണ്ടായിരിക്കും .

അവസാനം വിധി പറഞ്ഞ ചാണക്യനു പ്രതെയ്കം നന്ദി

:)

JamesBright said...

ഈ വടം വലി കാണികള്‍ക്ക് വലിയൊരാനന്ദമായിരുന്നു കാണുവാന്‍..!
പങ്കെടുത്തവര്‍ക്കും നടത്തിപ്പുകാര്‍ക്കും ആശംസകള്‍.

വേദാന്തി said...

അവസാനമായി പറയട്ടെ,
സൌന്ദര്യം ആപേക്ഷികമാണ്.
ആണിന്റെ കണ്ണില്‍ പെണ്ണിന് സൌന്ദര്യം. ആണ് അതാസ്വദിക്കുന്നു....
പെണ്ണിന്റെ കണ്ണില്‍ ആണിന് സൌന്ദര്യം. പെണ്ണും അതാസ്വദിക്കുന്നു.......
രണ്ടുകൂട്ടരും സൌന്ദര്യമുള്ളവര്‍ തന്നെ.

കാന്താരിക്കുട്ടി said...

ഇനിയും ഇതു പോലെ മല്സരങ്ങള്‍ വേണോ എന്നു കാപ്പിലാന്‍ ചോദിക്കുന്നു.സഭ്യമായ രീതിയില്‍ മത്സരം നല്ലതു തന്നെ..എന്തു തറ വളിപ്പും കമന്റായി എഴുതുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ അലപം പ്രയാസം ഉണ്ട്.ഇവിടെ വഴിപോക്കന്‍ എന്ന പേരില്‍ ഒരു കമന്റ് കണ്ടു.എന്താണു അദ്ദേഹം ഉദ്ദേശിച്ചത്?
പിന്നെ ഇവിടെ മത്സര ഫലം പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു തൊന്നി ഇവിടെ ഇത്ര കമന്റുകള്‍ വന്നത് ഒരേ ആള്‍ തന്നെ പല പേരില്‍ വന്നിട്ടല്ലെ എന്ന്.അതു കൊണ്ട്
അടുത്ത മത്സരത്തിലെങ്കിലും അനോണികളെ ഒക്കെ ഒഴിവാക്കി ബ്ലോഗ്ഗര്‍മാര്‍ മാത്രം കമന്റിടത്തക്ക സംവിധാനം ചെയ്താല്‍ നന്നായിരുന്നു.

ഇത് ഒരു എളിയ അഭിപ്രായം മാത്രം ! ഇനി ഇതില്‍ പിടിച്ചു തൂങ്ങാന്‍ വരണ്ടാ..

ചാണക്യന്‍ said...

ഈ മത്സരത്തിന് റഫറിയായി നിന്നിട്ടും എന്റെ തടികേടാകാതെ സംരക്ഷിച്ച എല്ലാവര്‍ക്കും നന്ദി,
ഈ മത്സരത്തില്‍ പങ്കാളികളായവര്‍ക്കും കാഴ്ച്ചക്കാരായവര്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

മാണിക്യചേച്ചി,

സ്ത്രീകള്‍ കുന്നി കുരു പോലെയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. വരരുചിയാണ് അങ്ങനെ അഭിപ്രായപ്പെട്ടത്. അതിനു ഞാന്‍ മറുപടി പറയുകയാണു ചെയ്തത്. ഇതിലെ മൂന്നാമത്തെ അനോനി കമന്റ് നോക്കുക.....

കനല്‍ said...

ചുരുക്കം പറഞ്ഞാന്‍ മത്സരത്തിനിടയില്‍ റഫറി വടം നടുവില്‍ നിന്ന് പൊട്ടിച്ച് വിട്ട് സ്ത്രീകളെയും പുരുഷന്മാരെയും നിലം പതിപ്പിച്ചു.നിലത്തു വീണാലും പുരുഷന്മാര്‍ ചാടിയെണീറ്റിട്ടുണ്ട്,പരിക്കേറ്റ സ്ത്രീകളെ ആശുപത്രിയിലെത്തിക്കാന്‍ അവര്‍ സജ്ജരായിക്കഴിഞ്ഞു.

അടുത്തമത്സരത്തില്‍ അനോണി അംഗങ്ങളെ സ്നേഹപൂര്‍വ്വം മാറ്റി നിര്‍ത്തണമെന്ന് ഞാനും ആവശ്യപ്പെടുന്നു.ഒരാള്‍ തന്നെ പല രൂപത്തില്‍ വരാവുന്ന ഫാന്‍സി ഡ്രസ് മത്സരത്തില്‍ അവരെ പങ്കെടുപ്പിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

നന്ദു said...

ഇതുവരെ വന്ന 195 കമന്റുകളീൽ :
കാപ്പിലാൻ, ചാണക്യൻ, മാണിക്യം, അനിൽ@ബ്ലോഗ്, നന്ദു, ജിതെന്ദ്രകുമാർ, കാവാലൻ, റെയർ റോസ്, ബഷീ‍ർ വെള്ളാറക്കാട്, ആഗ്നേയ, ഗോപൻ, ക്രിഷ്, അല്ഫോൺസകുട്ടി, സമദ്, ഗീതഗീതികൾ, ലതി, കൊണ്ടോട്ടി മൂസ, കാന്താരിക്കുട്ടി, കനൽ , സിയ, കാവാലൻ, അത്ക്കൻ, ആചാര്യൻ, രസികൻ, നിരക്ഷരൻ, കുഞ്ഞിപ്പെണ്ണ്, തുടങ്ങിയ 26 ബ്ലോഗ്ഗെഴ്സ് ഒഴികെ മറ്റ് ഭൂരിപക്ഷം അനോണി കമന്റുകളും കാപ്പിലാനും, മാണിക്യം ചേച്ചിയും കൂടെ കുത്തിയിരുന്നെഴുതിയതല്ലേ?. എന്താ അതിന്റെ ആവശ്യം?. എഴുത്തിന്റെ മഹിമ കൊണ്ട് വായനക്കാരെത്തണം അതാണ് ബ്ലോഗിന്റെയും പോസ്റ്റിന്റെയും വിജയം. അല്ലാതെ ഒരു വരി എഴുതി വച്ചിട്ട് തറ കമന്റുകളിലൂടെ എണ്ണം കൂട്ടലല്ല ബ്ലോഗ്ഗ്. എന്റെ മുകളിലത്തെ കമന്റിലൂടെ ഞാൻ അതെ ഉദ്ദേശീച്ചിട്ടൂമുള്ളു. അല്ലാതെ സ്വയം ബുദ്ധിജീവി ചമയാനോ വലിയ ആളാകാനോ അല്ല ഞാൻ ശ്രമിച്ചത്. എഴുത്ത് സീരിയസ്സ് ആയാലും, കോമഡീ ആയാലും വായനക്കാരനെ രസിപ്പിക്കണം. ബ്ലോഗ് വായിക്കാനെത്തുന്നവർ അതിൽ നിന്ന് എന്തെങ്കിലും കിട്ടും എന്നു പ്രതീക്ഷിച്ച് വരുന്നവരാണ്. ഒരു വായനശാല പോലെയാവണം ബ്ലോഗ്ഗ്. അല്ലാതെ ഇവിടെ കണ്ട് തറ കമന്റുകൾ പോലെയാകരുത്. പല അറിവുള്ളവരും ഈ വിളക്കിൽ വന്നു വീണ് ചിറക് കരിയുന്നത് കണ്ട് പറഞ്ഞു പോയതാണ് മുകളിലെ എന്റെ കമന്റ്. അങ്ങനെ നശിക്കാനുള്ളതല്ല അവരുടേ വ്യക്തിത്വവും കഴിവുകളൂം. കാപ്പിലാൻ നല്ലതെഴുതൂ, എഴുതിയപ്പോഴൊക്കെ അതു നല്ലതാണേന്നു തുറന്നു സമ്മതിക്കാൻ ഞാനുമുണ്ടായിരുന്നു, അല്ലാതെ ബ്ലോഗ്ഗിൽ ട്രാഫിക് കൂട്ടാനുള്ള ഈ തറവേല ഉപേക്ഷിക്കൂ ഇത് താൽക്കാലികം മാത്രമാണ്. ശാശ്വതമല്ല. ഇതിനൊക്കെ കൂട്ട് നിൽക്കുന്ന മാണിക്യം ചേച്ചിയോടൂം സ്നേഹത്തോടെയും ബഹുമാനത്തോടേയും അപേക്ഷിക്കുന്നു.

വായനക്കാരി said...

ഞാന്‍ വായനക്കാരി എന്ന പേരില്‍ ഈ മത്സരത്തില്‍ പങ്കെടുത്തു.ക്ഷമിക്കണം.വളരെ നാളായി ബ്ലോഗുകളുടെ വായനക്കാരിയാണു.വല്ലപ്പോഴും ചില കമന്റുകള്‍ എഴുതാറുണ്ടെന്നു മാത്രം.പൊസ്റ്റുകള്‍ ഒന്നും ചെയ്യാറില്ല.പ്രത്യേകിച്ചു കാരണമൊന്നൂല്ല.വല്ലപ്പോഴും ചിലതൊക്കെ എഴുതാറുണ്ട്.ചുമ്മാ മനസില്‍ തോന്നുന്നത്.ആരേം കാണിക്കാറില്ല.കല്യാണം കഴിഞ്ഞ ശേഷം ഭര്‍ത്താവിനെ മാത്രം കാണിക്കും.പോസ്റ്റു ചെയ്യാന്‍ അദ്ദേഹം പറയാറുണ്ട്.പക്ഷേ...
വെറുതെ ഒരു നേരമ്പോക്കു പോലാണു ഞാനിതില്‍ പങ്കെടുത്തത്.
സത്യതില്‍ ഇതു ഫലം നിര്‍ണയിക്കാനാവാത്ത മത്സരമാണിത്.സ്ത്രീയും പുരുഷനും പരസ്പരപൂരകമാണ്.പരസ്പരം ബലപരീക്ഷണം നടത്തേണ്ടവരല്ല.അങ്ങിനെ ചെയ്താല്‍ ഇരു കൂട്ടരും പരാജയപ്പെടും.പരസ്പരം മനസിലാക്കി പരസ്പരം പൂരിപ്പിച്ചാല്‍ ഇരുവരും വിജയിക്കും.
ഇതറിയാതെയല്ല കുറച്ചു വാദിച്ചതു.വെറുതേ ഒരു തമാശ.
പ്രിയ കാന്താരിക്കുട്ടി,കനല്‍ നിങ്ങള്‍ക്കു ഞാന്‍ അനോണി.എനിക്കു നിങ്ങള്‍ പരിചിതര്‍..നിങ്ങളുടെ അക്ഷരങ്ങളിലൂടെ.
ഇനി നടത്താന്‍ പോകുന്ന മത്സരങ്ങള്‍ക്കെല്ലാം ആശംസകള്‍...ഞാനുണ്ടാവും.ഒരു കഴ്ചക്കാരിയായിമാത്രം.ഒഴിവാക്കപ്പെടേണ്ടവരോടൊപ്പം ചിലരെങ്കിലുംപെടുത്തുന്നതു കാണുംബൊള്‍ചുമ്മാ വിഷമിക്കണ്ടല്ലോ.
ഇതില്‍ പങ്കെടുക്കാന്‍ അവസരം തന്ന കാപ്പിലാനു നന്ദി.പിന്നെ കൂടെ വലിച്ച എല്ലാര്‍ക്കും ദാങ്സ്സ്സ്സ്സ്സ്...

കനല്‍ said...

നന്ദേട്ടാ,
ഈ വടമെന്നത് വെറും ചിലന്തി വലനൂലാണെന്ന് കണ്ടുതന്നെയാണ് ഞാനും ആ 26 പേരും ഇവിടെ വലിച്ചത്.വലിയുന്നിടത്തോളം വലിച്ചുനീട്ടിയത് അവസാനം പൊട്ടുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് തന്നെയായിരുന്നു.അത് മനസിലാക്കാനുള്ള നിലവാരം നന്ദേട്ടനില്ലാതെ പോയതാണ് ഇവിടെ കഷ്ടം.പിന്നെ ഇവിടെ സന്ദേശവുമുണ്ട് സാമൂഹിക മാറ്റത്തിന്. ഫെമിനിസവും,പെണ്ണെഴുത്തും ആണെഴുത്തും ഉള്ള ഈ കാലഘട്ടത്തിന് ഒരു സന്ദേശം ഈ വടം വലിയുടെ അവസാനം എന്തെങ്കിലും മനസിലാക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നു.

വായനക്കാരി ഒരു ബ്ലോഗ് ഉണ്ടാക്കാന്‍ സ്വന്തം പേരോ സ്ഥലമോ ഒന്നും ഇടണമെന്നില്ല.അതില്‍ ഒരു വ്യക്തിത്ത്വം കാഴ്ച വയ്ക്കാന്‍ വലിയ എഴുത്തുകള്‍ വേണമെന്നും ഇല്ല. അങ്ങനെ ഒന്ന് നിര്‍മ്മിച്ച് ഇവിടെ വന്ന് അടുത്ത മത്സരത്തില്‍ പങ്കു ചേരൂ.എന്നാലേ ഈ മത്സരത്തിന് അതിന്റെ ഭംഗി ഉണ്ടാവൂഎന്നേ ഞാന്‍ പറഞ്ഞുള്ളൂ.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ആദ്യമായി,മത്സര ഫലം പ്രഖ്യാപിച്ച ചാണക്യനു അഭിനന്ദനങ്ങള്‍.വളരെ നന്നായി.. ഈ പ്രഖ്യാപനം

ഇവിടെ കമന്റിട്ടവരൊന്നും സ്ത്രീയുടെയും പുരുഷന്റെയും നിലയും വിലയും സൗന്ദര്യവും ഭാഗധേയവും തിരിച്ചറിയാന്‍ കഴിയാത്തവരാണെന്ന് ഞാന്‍ കരുതുന്നില്ല (അങ്ങിനെയായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു )

ഭാര്യ ഭര്‍ത്താവ്‌ എന്ന പദത്തിനു പകരം ഇണകള്‍ എന്ന മാധുര്യമുള്ള വാക്കാണു ഖുര്‍ആന്‍ സ്ത്രീയെയും പുരുഷനെയും പറയാന്‍ ഉപയോഗിച്ചിരിക്കുന്നത്‌.

അല്ലാഹു അനുവദിച്ചിട്ടുള്ള എന്നാല്‍ അവനു വെറുപ്പുള്ളതുമായ ഒരു കാര്യമായാണു വിവാഹ മോചനത്തെ വ്യക്തമാക്കിയിരിക്കുന്നത്‌.

മാതാവിന്റെ കാല്‍ കീഴിലാണു മക്കളുടെ സ്വര്‍ഗം എന്ന് നബി(സ) പ്രസ്താവിച്ചതിലൂടെ സ്ത്രീകളുടെ മഹത്വം ആര്‍ക്കും മറികടക്കാനാവാത്ത വിധം ഉയര്‍ത്തപ്പെട്ടിരിക്കുന്നു.

നിങ്ങളുടെ സ്ത്രീകളോടെ മാന്യമായി പെരുമാറുന്നവരാണു നിങ്ങളില്‍ ഉത്തമന്‍ എന്ന നബി വചനവും ഇവിടെ സ്മരണീയമാണു.

സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളായി വര്‍ത്തിക്കേണ്ടവരാണു.. അത്‌ തിരിച്ചറിയാത്തതാണിന്ന് കുടുംബങ്ങളില്‍ കാണുന്ന അസ്വസ്ഥ്യങ്ങള്‍ക്ക്‌ കാരണം

എന്റ്‌ ഇവിടെയുള്ള കമന്റുകളില്‍ ഏതെങ്കിലും ആരെയെങ്കിലും വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്ധേശിച്ച്‌ ഇട്ടിട്ടില്ല. ഒരു തമാശയായി കാണുക. എന്റെ ബീവിയോട്‌ ഇക്കാര്യം അറിയിക്കരുത്‌. അടുത്ത ദിവസം നാട്ടില്‍ പോകാനുള്ളതാണേ.. കാപ്പാത്തണേ.. കാപ്പിലാനേ..

എല്ലാവര്‍ക്കും സര്‍വ്വ നന്മകളും നേരുന്നു.

നേരായ പാതയില്‍ ചരിച്ച്‌ നേരിനു വേണ്ടി നില കൊള്ളാന്‍ ജഗന്നിയന്താവ്‌ ഭാഗ്യം നല്‍കട്ടെ .


ഒരു സമൂഹത്തിനെ പുരോഗതി സമൂഹം അവരുടെ സ്ത്രീകളോ എങ്ങി നെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്‌.. ഇവിടെ വായിക്കുക ബാക്കി


Thank u KAAPPILAN AND all.. once again..

Rare Rose said...

കാപ്പൂ..,തിരക്ക് കാരണം വടം വലിയില്‍ ആവേശത്തോടെ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.....:(..എങ്കിലും ആശ്രമത്തില്‍ നടന്ന ഈ വടം വലിയുടെ ചാണക്യന്റെ ഫലപ്രഖ്യാപനമായിരുന്നു ഏറ്റവും മനോഹരം..ഈ ഭൂമുഖത്ത് ആര്‍ ആര്‍ക്കാണു മുകളില്‍ നില്‍ക്കുന്നതു...ഈശ്വരന്‍ കനിഞ്ഞരുളിയ എല്ലാ സവിശേഷതകളോടും കൂടി ഒരുമിച്ചു തുല്യതയില്‍ കഴിയേണ്ടവരാണു പുരുഷനും സ്ത്രീയും...കുഞ്ഞിപ്പെണ്ണിന്റെ സത്യം സത്യമായി പറയാനുള്ള ധൈര്യത്തെ അഭിനന്ദിക്കുന്നു...
വ്യത്യസ്തമാര്‍ന്ന മത്സരങ്ങളുമായി തോന്ന്യാശ്രമം ഇനിയും മുന്നോട്ട് പോവട്ടെ...മത്സരത്തില്‍ നിന്നും വ്യതിചലിക്കുന്നതിനു മാത്രമേ അനോണി കമന്റുകള്‍ സഹായിക്കൂ എന്നാണു എനിക്കും തോന്നുന്നതു...അതുകൊണ്ടു ആ ഓപ്ഷന്‍ എടുത്തു മാറ്റുന്നതാണു സുഗമം ആയ മത്സരത്തിനു സഹായിക്കുക എന്നാണു എന്റെയും എളിയ അഭിപ്രായം...

ആഗ്നേയ said...

റോസിന്റെയും,കാന്താരിപ്പെണ്ണിന്റെയും അതേ അഭിപ്രായം.
കുഞ്ഞിപ്പെണ്ണേ...നമിച്ചു...

«Oldest ‹Older   1 – 200 of 227   Newer› Newest»

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Loading...
Powered by Blogger.