അന്തേവാസികള്‍

Monday, July 28, 2008

ഏലസ്സാ ഇന്നാ പിടി ...

കലാസ്നേഹികളെ, കലാകാരന്മാരെ .
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ വായിക്കുന്നത് മാണിക്ക്യം .
കോപ്പി പേസ്റ്റ് ഒരു കല ആണെന്ന് എല്ലാവര്ക്കും അറിയാമല്ലോ ,അതുപോലെ തന്നെ മോഷണവും .കേരല്സ് .കോം മോഷണം നടത്തിയതിനെ പറ്റി ഇവിടെ കരിവാരം ആചരിചിരുന്നുവല്ലോ .അതുപോലെ മറ്റൊരു മോഷണം ആണ് അരൂപി കുട്ടന്‍ വെളിച്ചത്തു കൊണ്ടുവന്നത്.
മഹാകവി കാപ്പിലാന്‍ തന്റെ "ഉന്നതങ്ങളിലെ സ്തുതി"
എന്ന ഘണ്ട കാവ്യത്തില്‍ ഇങ്ങനെ പാടി .....( ലിങ്ക് )
മിന്നാമിന്നി എന്ന കലാപ്രതിഭ വന്ന് ഇങ്ങനെ പറയുകയുണ്ടായി :-
"എനിക്ക് തോന്നുന്നു ഇതൊരു മനസ്സായി സങ്കല്‍പ്പിച്ചാലൊ എന്ന് കാരണം ഉയരങ്ങളിലേയ്ക്ക് പറക്കാന്‍ ശ്രമിയ്ക്കുന്ന ഒരുപാടുപേര്‍ ചിറകറ്റ പട്ടം പോലെ നമുക്കിടയില്‍ ഉണ്ട്..എന്തായാലും നന്നായിട്ടുണ്ട് മാഷെ !!

മിന്നാമിന്നിയുമായി ഒരു കൂടി കാഴ്ച തത്സമയ സംപ്രേഷണം :-

♪♪:അരൂപികുട്ടന്റെ പോസ്റ്റ് വന്ന വിവരം ഇന്നലെ രാവിലെ എന്നെ അറിയിച്ചത് സജിയാണ് ..
ഞാന്‍ അതുവായിച്ചു പ്രതികരിക്കുന്നതിനു മുന്നെ ഒന്നും കൂടി തിരക്കാം എന്നു തന്നെ തീരുമാനിച്ചു.കാരണം അജിതും അതുപോലെ സജിയും രണ്ട് പ്രതിഭകള്‍ ആണ്.

സജി കലാലയ സന്ധ്യകള്‍ എഴുതുന്ന അവസര‍ത്തില്‍ 'മാര്‍ച്ചിന്റെ നിയോഗം' - മുതല്‍ പറഞ്ഞപ്പോള്‍ ആ ആശയം നല്ലതാ പക്ഷെ വിരഹം മാര്‍ച്ചില്‍ അല്ല അപ്പൊള്‍ ക്യാമ്പസ് പരീക്ഷ പനിയുടെ ചൂടാ‍യി സ്വല്പം കൂടി കയറ്റി പിടി. ഒരു വാലന്റൈന്‍‌സ് ഡേയും സെന്റോഫ് പാര്‍‌ട്ടിയും ഒക്കെ ചേര്‍ത്തു എഴുതാമെന്നു ചര്‍ച്ച ചെയ്തു പിരിഞ്ഞു .കുറച്ചു കഴിഞ്ഞപ്പോല്‍
"കലാലയ സന്ധ്യകള്‍ " പെറ്റു വീണു...57 കമന്റുകള്‍ വാരികൂട്ടി
[സജിയുടെ വാക്കുകളില്‍ അസുയതൊന്നും വിധം]
കലാലയ സന്ധ്യ മുന്നേറുന്നു....അതേ! നല്ല ഒരു റ്റൊപിക്ക് ആണ് ഏറ്റുപിടിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടം തോന്നുന്ന ദിവസങ്ങളുടെ ഓര്‍മകള്‍!! ..... പത്തു ദിവസത്തിനു മുന്നേ വന്നതാണീ പോസ്റ്റ്!
കുറച്ചു കഴിയുമ്പോള്‍ കിളിവാതിലില്‍ മുട്ടി വിളിച്ചു അലറി കരഞ്ഞു ‍അടുത്ത് വരുന്നു സജി

"♥♥സജി:- അജിത്തേട്ടന്റെ കാര്യം മാണിക്യത്തിനും അറിയാവുന്നതാണല്ലോ .
ശ്ശൊ! അത് വളച്ചോടിക്കുന്നതിനു മുന്നെ അതിനു ഒരു കമന്റ് എഴുത് , മാണീക്യമേ !
",അജിത്തേട്ടന് ഞാന്‍ മെസേജ് അയ്ച്ചീട്ടുണ്ട്,പുള്ളി ഫ്രീ അകുമ്പോള്‍ വന്നോളും,
ആദ്യമേ അജിത്തേട്ടന്‍ വന്ന് പറഞ്ഞാല്‍ കുഴപ്പമില്ലൊ ഇല്ലെങ്കില്‍ ആരെങ്കിലുമൊക്കെ വന്ന് വളച്ചൊടീക്കില്ലേ അത്?, ഞാന്‍ അതില്‍ എഴുതീട്ടുണ്ട്..ഞാന്‍ മുബൈലില്‍ വിളിച്ചൂ,
അജിത്തേട്ടനെ കിട്ടി.ഇങ്ങോട്ട് വിളിക്കാന്ന് പറഞ്ഞു, അല്ല ഞാന്‍ വിചാരിക്കുന്നത്
അജിത്തേട്ടന്‍ വന്ന് പറഞ്ഞാല്‍ പോരേ?
ഒരു സബ്‌ജക്‍റ്റ്‌ തന്നത് കൊണ്ടാണ് ഞാന്‍ എഴുതിയത് എന്ന്, എന്നാലും നാണക്കേടല്ലെ ?
ആള്‍ക്കാര് എന്ത് കരുതും ഇത്രയും നാള്‍ ഞാന്‍ ഉണ്ടാക്കിയെടുത്ത ഇമേജ് പോവില്ലെ

♪♪:ശരിയാ ഇതോരു ഇമ്മേജിന്റെ കൂടെ പ്രശനം ആണല്ലൊ"

♥♥:അതെ അജിത്തേട്ടന് ഞാന്‍ ഇട്ടതാ, പുള്ളിക്കാരന്‍ എഴുതാന്‍ നേരമില്ല യേത്?

"ഡിയര്‍ അരൂപി. സജി എന്റെ സുഹൃത്താണ് സ്നേഹച്ചിലങ്കകള്‍ എന്ന പ്രോഗ്രാം ടെലികാസ്റ്റ് ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അത് ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്ക് അയച്ചൂ അക്കുട്ടത്തില്‍ സജിക്കും. അപ്പോള്‍ സജി എന്നോട് മറ്റൊരു രൂപത്തില്‍ അത് അവതരിപ്പിക്കുന്നു എന്ന് പറയുകയുണ്ടായി എന്നോട് അനുവാധം ചോദിച്ചിട്ടാണ് സജി അത് സജിയുടെ പോസ്റ്റുകളില്‍ ചേര്‍ത്തത് അതിലെ കുറച്ച് വരികള്‍ അയാള്‍ എടുത്തൂ എന്ന് കരുതി അയാള്‍ കുറ്റക്കാരനാകുമോ..?"

♥♥:ഇത്രയും മതി. ഇത് മാഷിന്റെ ഐഡി ലോഗിന്‍ ചെയ്ത് ഒന്നു പോസ്റ്റ് ചെയ്താല്‍മതി
മാഷ് ഇത് ചെയ്തില്ലെങ്കില്‍ എന്നെ എല്ലാവരും കള്ളന്‍ എന്ന് വിളിക്കും മാഷെ പ്ലീസ് ഞാന്‍ എല്ലാവരുടേയും മുന്നില്‍ ഒന്നുമല്ലാതായിപ്പോകും മാഷെ എന്നെ സഹായിക്കില്ലെ..? "
♥♥: ആദ്യം എന്റെ നിരപരാധിത്വം! ഒരു കമന്റ് ഇടു അരൂപിക്ക് ‌ ,
നിങ്ങളോക്കെ എന്നെ കുരങ്ങ് കളിപ്പിക്കുവാണല്ലെ?

♪♪:ഞാന്‍ എന്തു ചെയ്യാനാ? അജിതും നിയും തമ്മില്‍ പര്‍ട്ട്ണര്‍ ഷിപ്പില്‍ എഴൂതി എന്നു പറഞ്ഞോളു,‍ ആദ്യം തന്നെ പറഞ്ഞു മിണ്ടാതിരിക്കാന്‍ കേള്‍ക്കില്ല പല്ലിട കുത്തി എല്ലാ മൂക്കിനു താഴെയും കൊണ്ട് വച്ചിട്ട് മണക്കുന്നൊ മണക്കുന്നൊ എന്നു ചോദിച്ചാല്‍???
ഞാന്‍ ഇതു തന്നെ ഞാന്‍ അവിടെ കമന്റ് ആക്കും

♥♥: എന്തേലും ചെയ്യ്

♪♪: എന്തേലും ചെയ്യ് എന്ന് പറഞ്ഞ സ്ഥിതിക്ക് വളരെ സുതാര്യമായ ഒരു റിപ്പൊര്‍ട്ട് തന്നെ ആവാം അല്ലെ? എല്ലാ ബ്ലൊഗിലും മിന്നി മിന്നി പാറി നടന്ന മിന്നാമിനുങ്ങ് ,
അല്ലാ പുള്ളാരല്ലെ പുണ്ണാക്കല്ലെ എന്നു കരുതിയാ പോരെ?
ന്റെ ബ്ലോഗിനാര്‍ക്കാവിലമ്മേ!!
സാരമില്ലാ മിന്നാമിനുങ്ങേ ഇതൊക്കേ പോയി ഇതിന്റച്ഛന്‍ കാലം വരും ..
അപ്പോള്‍ അജിത് പറഞ്ഞു അല്ല അജിത്തിനോട് പറഞ്ഞു അതൊ അജിത്തും പറഞ്ഞു
ങേഃ ? ങാ‍ഹാ ! ങും ! അത്ര തന്നെ !
ഇത്രയും കഷ്ടപ്പെട്ടതിന് ഒരൊ പരിപ്പ് വടയും ചായയും, ഇല്ലേ?
ഇല്ലേ വേണ്ടാ അതിനു ചൂടാവണൊ?
-ഏലസ്സാ ഇന്നാ പിടി

20 അഭിപ്രായ(ങ്ങള്‍):

കാപ്പിലാന്‍ said...

ഏലസ്സാ ഇന്നാ പിടി

:)

പാമരന്‍ said...

ഞാനും പിടിച്ചിട്ടുണ്ട്‌..

കാന്താരിക്കുട്ടി said...

ഇങ്ങനെ ആണു കാര്യങ്ങള്‍ അല്ലെ.. നന്നായി.. അല്ലേലും അരെങ്കിലും ഒരാള്‍ ഒരു കമന്റിട്ടു ല്ലെങ്കില്‍ പോസ്റ്റിട്ടു എന്നു കരുതി പോകുന്നതാണോ മിന്നാമിന്നിയുടെ പ്രതിഭ..

കാപ്പിലാന്‍ said...

കാ‍ന്താരി പറഞ്ഞ കാര്യം ഞാനും ഇന്ന് മിന്നമിന്നിയോടു പറഞ്ഞു .ഇതെല്ലാം ഒരു തമാശ ആയിട്ട് എടുക്കണം എന്ന്.അജിത്തിന്റെ മൂന്ന് വരികള്‍ അല്ലേ സജി എടുത്തിട്ടുള്ളൂ .അതിനേക്കാള്‍ വലിയ മോഷണം നടത്തിയ ബ്ലോഗ് കവികള്‍ ഇവിടെ കൂള്‍ ആയി നടക്കുന്നു .ചിലര്‍ മിന്നാമിന്നി എഴുതിയ വരികള്‍ അതുപോലെ എഴുതി അവാര്‍ഡ് വരെ വാങ്ങിയിരിക്കുന്നൂ .

ഈ പോസ്റ്റിന്റെ ഉദ്ദേശം ഒരിക്കലും സജിയെ കരി വാരി തേക്കാന്‍ അല്ല ,മറിച്ച് നഷ്ടപ്പെട്ടു എന്ന് നിങ്ങള്‍ പറയുന്ന സജിയുടെ ഇമേജ് തിരിച്ചെടുക്കാന്‍ ആണ്.

ഒരു അരൂപി ഒരു പോസ്റ്റ് ഇട്ടു എന്ന ഒറ്റ കാരണം കൊണ്ട് നഷ്ടപ്പെടില്ല എന്‍റെ കൂട്ടുകാരന്റെ ഇമേജ് .

അതുകൊണ്ട് ദയവായി ആരും ആ രീതിയില്‍ ഉള്ള അഭിപ്രായങ്ങള്‍ പറയരുത് .

ഇതെല്ലാം ഒരു തമാശ രൂപത്തിലെ എല്ലാവരും എടുക്കാവൂ ..

പ്ലീസ്

:)

മാണിക്യം said...

അല്ലങ്കില്‍ തന്നെ
ഈ അമ്പത്തിയാറക്ഷരവും
അതിന്റെ അനുസാരിം കൊണ്ടല്ലെ
ഈ പാവയ്ക്കാ പോലുള്ളാ കേരളത്തിന്റെ
‘അമ്മ നാവായാ’ മലയാളം ലോകം
മുഴുവന്‍ കിടന്ന് വിലസുന്നത് ...

അരൂപികുട്ടാ കുറയ്ക്കണ്ടാ ..
സജികുട്ടാ നീയും കൂട്ടണ്ടാ
അപ്പോള്‍ അജിത്തോ?
ഞാന്‍ നിക്കണോ പോണൊ?

krish | കൃഷ് said...

ഹാഹാ... സംഗതി അപ്പോ ഇങ്ങനാല്ലേ..
:)

Anonymous said...

"ഞാന്‍ നിക്കണോ പോണൊ?"

വേണ്ട ഓടിച്ചു വിട്ടോളാം.

ചാണക്യന്‍ said...

?

Rare Rose said...

എനിക്ക് വായിച്ചിട്ട് സംഭവം ശരിക്കും പിടി കിട്ടിയില്ല...:(
എന്തായാലും സംഭവിച്ചതെല്ലാം നല്ലതിനു എന്നാശ്വസിക്കാം...

കനല്‍ said...

:)

മാണിക്യം said...

Anonymous said...
വേണ്ട ഓടിച്ചു വിട്ടോളാം.

ഊവ്വ് !! ഊവ്വേ!!
ആദ്യം നിന്റെ നൂലുകെട്ടും
പേരു വെയ്പ്പും കഴിയട്ടെ,
പിന്നെ ആലോചിക്കാം

അനൂപ്‌ കോതനല്ലൂര്‍ said...

മിന്നാമിനുങ്ങിനെയും അജിത്ത് എന്ന് പറയുന്ന
എനിക്ക് പരിചയമില്ല്ലാത്ത ആ സുഹൃത്തിനെം(ഇനി പരിചയപെട്ടു കൂടായ്കയില്ലാല്ലോ) ആവശ്യമാണ്
അതു കൊണ്ട് വിവാദത്തില്‍ ഞാന്‍ പങ്കു ചേരുന്നില്ല.

കാപ്പിലാന്‍ said...

റോസിന് ഇത്രയും കാര്യം പറഞ്ഞിട്ടും മനസിലായില്ലെങ്കില്‍ " കാര്യം നിസാരം പ്രശ്നം ഗുരുതരം " എന്ന് കേട്ടിട്ടില്ലേ ? അദ് തന്നെ .
പിന്നെ അനോന്നിയായിട്ടു വന്ന് ഞങ്ങളുടെ ചേച്ചിയെ ഓടിച്ചുവിടാം എന്ന് ഭീക്ഷണിപ്പെടുത്തിയ അനോണി :) ഡോണ്ട് ടൂ ..ഡോണ്ട് ടൂ :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അജിത്തേട്ടന്റെ എഴുത്തുകള്‍ എനിക്ക് പ്രചോതനം ആകാറുണ്ട്...
ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയതുകൊണ്ടും അതിലുപരി അദ്ദേഹവുമായി നിരന്തരം സംസാരിക്കാറുള്ളതുകൊണ്ടും ആദ്ദേഹം അദ്ദേഹത്തിന്റെ പഴയകാല ഓര്‍മക്കുറിപ്പുകള്‍ എനിക്ക് അയക്കാറും ഉണ്ട് അതിനെ പുതിയ ചിന്തയില്‍ പുതിയ ആശയത്തില്‍ ഞാന്‍ മറ്റൊരു ശൈലിയില്‍ പോസ്റ്റിലാക്കുന്നു എന്നത് അദ്ദേഹത്തിനും അറിയാവുന്ന കാര്യവുമാണ്..
[ ഒരാളുടെ വരികളില്‍ നിന്നും നമ്മള്‍ എഴുതുന്നത് നമ്മുടെ കാപ്ഷന്‍ ആക്കി ഇട്ടാല്‍ എന്താ തെറ്റ്..?]]
ഇത് ഞാന്‍ മുന്‍പെ പറഞ്ഞ കാര്യവുമാണ് അല്ലാതെ എനിക്ക് ആരുടെയും പേരില്‍ ഞെളിയണ്ടആവശ്യവുമില്ല പിന്നെ മറ്റൊരു കാര്യം എന്നെ അറിയവുന്നവര്‍ക്ക് അറിയാം ഞാന്‍ എന്താന്നും ഞാന്‍ ആരാന്നും എന്തായാലും അരൂപിക്കുട്ടന്‍ ഇത്ര കഷ്ടപ്പെട്ട് ഇതൊക്കെ പൊക്കിക്കൊണ്ട് വന്നതല്ലെ ഒരു കാര്യം ചോദിച്ചോട്ടെ
ഇവിടെ അതായത് ബൂലോഗത്ത് ഒരാള്‍ മാത്രമല്ല എഴുതുന്നത് പലരും പലരുടെ കൃതികള്‍ വരികള്‍ മാറ്റിയും വരികള്‍ തിരിച്ചും ഒക്കെ എഴുതാറുണ്ട് എന്റെ വരികള്‍ പോലും എടുത്ത് എഴുതുന്ന അവാര്‍ഡുകള്‍ വേരെ വാങ്ങിക്കൂട്ടിയെന്ന് സ്വയം അഹങ്കരിക്കുന്ന പല സാ‍ഹിത്യകാരന്മാരേയും എനിക്കറിയാം അതുമല്ല ഞാന്‍ അതൊക്കെ പൊക്കിപിടിച്ച് ഒരു പോസ്റ്റാക്കി ആള്‍ക്കാരെക്കാണിക്കാന്‍ നിന്നില്ല. ബൂലോഗ സുഹൃത്തുക്കളില്‍ ചിലര്‍ക്ക് അത് അറിയുകയും ചെയ്യാം.ഞാന്‍ ഒരാളുടെ വരികള്‍ എടുത്ത് എഴുതുന്നു എങ്കില്‍ അതിന് വ്യക്തമായ കാ‍രണങ്ങളും ഉണ്ടായിരിക്കും ഒരിക്കല്‍ ഹരി എന്ന ബ്ലോഗറുടെ അദ്ദേഹം പഴയ ആള്‍ ആണ് അദ്ദേഹത്തിന്റെ ഒരു സെന്റന്‍സ് ഞാന്‍ എടുത്തു ഒരാള്‍ക്ക് സ്കാപ്പ് ചെയ്തൂ അത് വിശദമായി തന്നെ അയാളുടെ വരികള്‍ എടുത്ത് എന്ന് പറഞ്ഞ് എനിക്ക് പോസ്റ്റാക്കി ബൂലോഗരെ കാണിക്കാമെങ്കില്‍ [ അതും ഞാന്‍ എങ്ങനെ ബൂലോഗം എന്താന്ന് അറിയാന്‍ ശ്രമിച്ചതും അതൊക്കെ ആസ്പദമാക്കി]ഇത് ഇപ്പൊ പൊക്കി പറഞ്ഞുവന്ന അരുപിക്ക് തെറ്റി... അജിത്തേട്ടന്റെ നമ്പറോ മെയില്‍ ഐഡിയോ എന്തുവേണമെങ്കിലും തരാം അദ്ദേഹം എനിക്കയച്ച മെയില്‍ ഞാന്‍ ആര്‍ക്കാന്ന് വെച്ചാല്‍ അയച്ചുതരാം ആര്‍ക്കാ വേണ്ടത് എന്ന് പറഞ്ഞാല്‍ മതി . അദ്ദേഹം ബ്ലോഗ് തുടങ്ങി ഇന്ന് വരെ ആര്‍ക്കും കമന്റ് ഇട്ടിട്ടില്ല അതിനാല്‍ അരൂപിയുടെ അനോണി ബ്ലോഗില്‍ കമന്റ് ഇടാന്‍ താല്പര്യം ഇല്ല എന്ന് അദ്ദേഹം മെയില്‍ ചെയ്തിട്ടുണ്ട്..

ഒരാളുടെ കൃതികള്‍ വായിക്കുമ്പോള്‍ അത് നമുക്ക് പ്രചോധനം ആകുന്നു എങ്കില്‍ മറ്റൊരു തരത്തില്‍ അത് എഴുതുന്നതില്‍ എന്താണ് തെറ്റ്...?
അതിലുപരി എന്റെ പോസ്റ്റിലെ വരികള്‍ അതേപടി കോപ്പി ചെയ്ത പല പ്രമുഖ ബ്ലോഗറേയും ഞാന്‍ കാണിച്ചുതരട്ടെ...????
അവര്‍ക്ക് എഴുതാന്‍ എന്റെ വരികള്‍ പ്രചോതനം ആകുന്നു എങ്കില്‍ ഞാന്‍ എന്തിന് അവരെ നിരുത്സാഹപെടുത്തണം..?
പിന്നെ ആരോ പറഞ്ഞു അജിത്തിനെ ബൂലോഗത്ത് കാണാറില്ലലൊ എന്ന്
അല്ല ഒരാള്‍ ഒരു ബ്ലോഗും തുടങ്ങി ബൂലോഗത്തെ കമന്റ് ബോക്സില്‍ പോയി കമന്റ് ഇട്ടാല്‍ മാത്രമേ അയാള്‍ ഒരു ബ്ലോഗര്‍ ആകുള്ളോ..?
January 2007ല്‍ ബ്ലോഗ് തുടങ്ങിയ ബ്ലോഗിലെ അദ്ദേഹത്തിന്റെ ആദ്യത്തെ പൊസ്റ്റ് നോക്ക് അതില്‍ കമന്റിട്ടേക്കുന്നത് അദ്ദേഹത്തിന്റെ ബ്ലോഗ് കൂടുതല്‍ അറിയുന്ന ഞാനും മാണിക്യവുമാണ്
അല്ലാതെ ഒരുത്തനെ തേജോവധം ചെയ്യാന്‍ അരൂപികണ്ടുപിടിച്ച വഴി എന്തായാലും കൊള്ളാം
അതെ അരൂപിക്കുട്ടാ തീയില്‍ കുരുത്തവന്‍ വെയിലത്ത് വാടില്ല,

എന്നെ മനസ്സിലാക്കുകയും ഞാന്‍ മനസ്സിലാക്കുകയും ചെയ്ത കുറച്ച് പേരെങ്കിലും ഉണ്ടായല്ലൊ നന്ദിയുണ്ട് എല്ലാവര്‍ക്കും കാരണം ഒരു പോസ്റ്റ് വന്നപ്പോള്‍ അതില്‍ പോയി കലപിലകൂട്ടാതെ എന്താണ് സത്യം എന്ന് എന്നോട് ചോദിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി..

ശിവ said...

സജിയ്ക്ക്,

എനിക്ക് വേറൊന്നും അറിയില്ല...സജി എഴുതുന്നതൊക്കെ എനിക്ക് ഏറെ ഇഷ്ടമാണ്...ഞാന്‍ അതൊക്കെ വായിക്കുന്നു...ഇനിയും വായിക്കും...ഞാന്‍ അഭിപ്രായം പറയുകയും ചെയ്യും...

പിന്നൊരു കാര്യം...ഈ വക കാര്യങ്ങള്‍ക്ക് മറുപടി കൊടുക്കേണ്ടതില്ലായിരുന്നു...എന്തിനാ വെറുതെ...

ഈ മലയാളം ബ്ലോഗര്‍മാര്‍ ഒരു നാളും നന്നാവില്ല...

മാണിക്യം said...

ചിരിയില്‍ ചാലിച്ച്
ഒതുക്കേണ്ടും കാര്യങ്ങള്‍
കോപിച്ചു മാന്തി
പൊളിക്കുന്നതെന്തിനായ്??

Anonymous said...

എന്റെ പൊന്നു സജി. ആദ്യം മലയാളം അക്ഷരത്തെറ്റില്ലാതെ എഴുതാന്‍ പഠിക്ക്. എന്നിട്ട് നമുക്കു മലയാളത്തെ മലയാളീകരിച്ചു എഴുതാം. അതല്ലേ അതിന്റെ ഒരു ഭംഗി?

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഓഹ് ...
കരിക്കാറാകുമ്പോള്‍ ഞാന്‍ വിളിക്കാം അപ്പോള്‍ ഒരു ചൂട്ടും തീപ്പെട്ടിയുമായി വന്നാല്‍ മതി..

സുമിമോള്‍ said...

“ഇവിടെ അതായത് ബൂലോഗത്ത് ഒരാള്‍ മാത്രമല്ല എഴുതുന്നത് പലരും പലരുടെ കൃതികള്‍ വരികള്‍ മാറ്റിയും വരികള്‍ തിരിച്ചും ഒക്കെ എഴുതാറുണ്ട് എന്റെ വരികള്‍ പോലും എടുത്ത് എഴുതുന്ന അവാര്‍ഡുകള്‍ വേരെ വാങ്ങിക്കൂട്ടിയെന്ന് സ്വയം അഹങ്കരിക്കുന്ന പല സാ‍ഹിത്യകാരന്മാരേയും എനിക്കറിയാം“

പാവം മിന്നാമിന്നി സജിക്കുട്ടന്‍. പ്രജോധനം, പ്രചോധനം, പ്രചോതനം, അനുവാധം, എന്നൊക്കെയെഴുതി പുതിയ മലയാളവാക്കുകള്‍ കണ്ടുപിടിക്കുന്ന അങ്ങേര് പലയിടത്ത് നിന്നും കോപ്പിയടിച്ച് പല ബ്ലോഗുകള്‍ മാറ്റിയും മറിച്ചും സ്ക്രാപ്പിട്ടുമൊക്കെ എന്നെപ്പോലെയുള്ളവരെ വലയില്‍ വീഴ്ത്താന്‍ ഉപയോഗിച്ച വരികള്‍ വീണ്ടും കോപ്പിയടിച്ച് അവാര്‍ഡ് വാങ്ങുന്നു മറ്റുള്ളവര്‍ ഹഹഹ.

ഹി ഹീ. ചിരിച്ചു ചിരിച്ചു എന്റെ “പ്രചോധനം“ ഇളകിപ്പോയേ........

അരൂപിക്കുട്ടന്‍/aroopikkuttan said...

എന്നെ അങ്ങ് അറസ്റ്റുചെയ്യൂ...
:)

കാപ്പിലാനേ..
നന്ദി!
ബ്ലോഗിങ്ങിനും ഗ്രൂപ് ബ്ലോഗിങ്ങിനും വെറും കളിതമാശകള്‍ മാത്രമല്ല പണിയെന്ന് തെളിയിച്ചതിന്..

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Loading...
Powered by Blogger.