അന്തേവാസികള്‍

Thursday, July 31, 2008

എഴുത്തുകാരുടെ പ്രസവ വേദന

എഴുത്തുകാര്‍ പ്രസവിക്കാര്‍ ഉണ്ടോ ? പ്രസവത്തിനു വേദന ഉണ്ടോ ? കുഞ്ഞുങ്ങള്‍ ഇല്ലാത്തവര്‍ ആരുടെയെന്കിലും കുഞ്ഞിനെ ദത്തെടുത്തി വളര്‍ത്തിയാല്‍ അത് പാപമാണോ ? ഇന്നലെ രാത്രി എന്നെ അലട്ടിയ കുറെ ചോദ്യങ്ങള്‍ ആയിരുന്നു അത് .

ഞാന്‍ എത്രയോ എണ്ണത്തിനെ പെറ്റു കൂട്ടി .ചിലര്‍ ഒക്കെ കുഞ്ഞു കൊള്ളാം ,കുഴപ്പമില്ല എന്നൊക്കെ പറയാറുണ്ട് .അതൊന്നും ഞാന്‍ അത്രയ്ക്ക് വിലയിടാര്‍ ഇല്ല. എന്റെ കുറെ കുഞ്ഞുങ്ങളെ കുറുക്കന്‍ വന്നു ഞൊണ്ടികൊണ്ടു പോയിട്ടും ഞാന്‍ അത്രയ്ക്ക് കാര്യമാക്കിയില്ല .എനിക്ക് ഇതുവരെ യാതൊരു വേദനയും മുകളില്‍ പറഞ്ഞ പ്രസവത്തിലോ, കുഞ്ഞിനെ മോഷ്ടിച്ച് കൊണ്ടു പോയതിലോ ഇല്ല .ഒരു പക്ഷെ എന്റെ എഴുത്തുകള്‍ കൊള്ളാത്തത് കൊണ്ടാകാം വേദന ഇല്ലാത്തത് .കഴിഞ്ഞ ഒരാഴ്ച ആയി ബ്ലോഗിലെ പ്രശ്നം ഇതായിരുന്നു .എഴുത്തുകാരുടെ പ്രസവ വേദന .

കേരല്സ്.കോം എന്ന കമ്പനി പ്രശ്നം വന്നപ്പോള്‍ ഞാന്‍ ആയിരുന്നു സജിയോടു പറഞ്ഞതു ഇതു പുറത്തു കൊണ്ടുവരണം എന്നത് .ആദ്യം സജിക്ക് മടി ആയിരുന്നു ." എനിക്കങ്ങനെ ഒന്നും എഴുതാന്‍ അറിയില്ല " എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു .പിന്നീട് എന്റെ നിര്‍ബന്ധത്തിനു വഴങ്ങി ആണ് ആ പ്രശനം പുറത്തു കൊണ്ടുവന്നത്.പിന്നീട് ഞാന്‍ അവിടെ പോയി കുടുതല്‍ പഠിച്ചപ്പോള്‍ ആണ് എന്റെതും മോഷണം പോയ കൂട്ടത്തില്‍ ഉണ്ട് എന്നത് .
അരൂപി ഞാന്‍ ഇവിടെ ഒരു കുറിപ്പ് എഴുതുന്നത് എന്റെ വിഷമം കൊണ്ടാണ് ,സജി എന്റെ ആരും അല്ല .അജിത്തും എന്റെ ആരും അല്ല .പക്ഷെ കുറെ പേര്‍ ചേര്ന്നു ഒരാളിനെ ഇങ്ങനെ തല്ലികൊല്ലാന്‍ മാത്രം ഉള്ള തെറ്റുകള്‍ ഒന്നും അവന്‍ ചെയ്തിട്ടില്ല .അവന്‍ നല്ല കഴിവുള്ള പയ്യന്‍ ആണ് .ഇതിലും ശക്തമായി സജി തിരിച്ചു വരും .അതെനിക്ക് ഉറപ്പുള്ള കാര്യമാണ് .സജിക്ക് ഞാന്‍ സപ്പോര്‍ട്ട് ചെയ്തപ്പോള്‍ അവന്‍ എന്നോട് പറഞ്ഞ കാര്യം കൂടി കേള്‍ക്ക " മാഷേ , നിങ്ങള്‍ക്ക് ഭ്രാന്താണോ ".എന്റെ കാര്യം ഞാന്‍ നോക്കാം .ഇന്നലെ മാണിക്ക്യം ചേച്ചിയുമായി ഞാന്‍ അല്പം ഉടക്കി സംസാരിച്ചപ്പോള്‍ സജി പറഞ്ഞു " എന്തിനാ മാഷേ ,എനിക്ക് വേണ്ടി നിങ്ങള്‍ തമ്മില്‍ പിണങ്ങുന്നതെന്ന് "
അരൂപിയുടെ പോസ്റ്റില്‍ കിടക്കുന്ന അരൂപി എഴുതിയ ആദ്യ കത്ത് വായിക്കുക .അതില്‍ വ്യക്തമായി സജി എന്നെഴുതിയിട്ടുണ്ട് , പക്ഷെ സജി ,ചേട്ടന്‍ ആണ് ,സുഹൃത്താണ് എന്ന് പറയുന്ന അജിത് ഒരക്ഷരം പോലും സജിയെക്കുരിച്ചു പറഞ്ഞിട്ടില്ല പകരം ഒരു ബ്ലോഗര്‍ എന്നാണു പറഞ്ഞിരിക്കുന്നത് .സജി ആദ്യമേ പറഞ്ഞു അജിതെട്ടനോട് ചോദിച്ചിട്ടാണ് ചെയ്തത്.ആദ്യം അജിത് ,സജിക്കയച്ചൂ എന്ന് പറയുന്ന അരൂപിയുടെ പോസ്റ്റില്‍ കിടക്കുന്ന ആ കത്ത് വായിക്കുക .അതില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട് " ഞാന്‍ എഴുതിയ വരികള്‍ എന്റെതും ,നീ എഴുതിയ വരികള്‍ നിന്റെതും " അപ്പോള്‍ ഈ പ്രശനം അജിത്തിന് അറിയാം .പക്ഷെ രണ്ടാമത്തെ കത്തില്‍ ,ഷൂട്ടിങ് നടക്കുന്ന സ്ഥലത്തു വെച്ചാണ് ഈ കാര്യം അജിത് അറിയുന്നതെന്നാണ് .സത്യാവസ്ഥ ജനങള്‍ക്ക് അറിയണം .
ഒരാളിന്റെ ഒന്നോ രണ്ടോ വരികളോ ,അല്ലെങ്കില്‍ ആ ആശയമോ ഒരാള്‍ കടം കൊള്ളുന്നത്‌ ഒരു തെറ്റാണോ ? എന്റെ എന്തെങ്കിലും അങ്ങനെ കൊണ്ടുപോയാല്‍ ഞാന്‍ സന്തോഷിക്കും കാരണം ആ കൊണ്ടുപോയ ആള്‍ അതിന് വിലയിടുന്നല്ലോ എന്ന ആ സന്തോഷം ( എന്റെ കൈയില്‍ ഒന്നും ഇല്ല കൊണ്ടുപോകാന്‍ ,അത് വേറെ കാര്യം ) .സജിക്ക് ഇതിലും നന്നായി എഴുതാന്‍ കഴിയും .ഈശ്വരന്‍ എല്ലാ കഴിവുകളും കൊടുക്കട്ടെ .ഇങ്ങനെ രംഗത്ത് വരാതെ മറഞ്ഞു ഇരിക്കേണ്ട കാര്യമില്ല സജി ..അറ്റ്‌ ലീസ്റ്റ് ഞാന്‍ എങ്കിലും ഉണ്ടാകും ..കൂടാതെ നിങ്ങളുടെ പഴയ ആ ചെല്ലാക്കിളികളും .
ഇനി എന്നെ കുറിച്ച് ,ഞാന്‍ പറഞ്ഞല്ലോ ,ഇതിന്റെ ഭവിഷ്യത്തുകള്‍ ഞാന്‍ നോക്കുന്നില്ല .ഇതിനേക്കാള്‍ അധികം ആയി വിന്‍സ് എന്നെ കുറിച്ച് ഈ ബ്ലോഗ് ആയ ബ്ലോഗ് മുഴുവന്‍ ചീത്ത വിളിച്ചു നടന്നിട്ടും എനിക്കൊരു കുഴപ്പവും ഉണ്ടായില്ല .അന്ന് എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ ആരും വന്നതും ഇല്ല .
ഇതു ഒരു പോസ്റ്റ് അല്ല .ഇതു അരൂപിയുടെ പുതിയ പോസ്റ്റില്‍ ഇടാന്‍ എഴുതിയ എന്റെ കമെന്റ് ആണ് .എനിക്കിനിയും അവിടെ കമെന്റാന്‍ താത്പര്യം ഇല്ലാത്തതുകൊണ്ട് ഇവിടെ എഴുതുന്നു എന്ന് മാത്രം .

32 comments:

അനില്‍@ബ്ലോഗ് said...

പ്രിയ കാപ്പിലാന്‍,
ബ്ലൊഗ്ഗുകള്‍ വായിച്ച ആക്ര്ഷണത്താല്‍ മാത്രം ബ്ലൊഗ്ഗെര്‍ ആയ ഒരാളാണു ഞാന്‍.വെറുതെയ് കറങ്ങാന്‍ വന്നു.എഴുത്തുമായി പുലബന്ധം പൊലുമില്ല, ഒരു കുട്ടിക്കഥ പൊലും എഴുതി ശീലവുമില്ല.ഇടക്കിടെ ഓരൊ ഭ്രാന്തുകള്‍ വരും, കുറെക്കാലം അതിന്റ്റെ പിന്നാലെ നടക്കും,ഇപ്പൊള്‍ ബ്ലൊഗ്ഗ് ആണു ഭ്രാന്തു. ഇത്രയും ഒരു പരിചയപ്പെടുത്തലിനു പറഞ്ഞതെന്നെയുള്ളൂ.
കുറെ ദിവസമായി ബ്ലോഗില്‍ എന്താണു നടക്കുന്നതു? ഇത്രയും തമ്മില്‍തല്ലോ? നേരില്‍ കാണുക പോലും ചെയ്യാത്ത ആളുകളാണു കൂടുതലും.പുതിയതായി വരുന്ന ബ്ലൊഗ്ഗെര്‍സ് അന്തിച്ചു നില്‍ക്കുകയാണു.എന്റെ ഒരു ചങ്ങാതി, ഇപ്പോള്‍ ബ്ലോഗ്ഗില്‍ ആക്റ്റീവ് അല്ല, കാരണങ്ങള്‍ നിരവധി, മോഷണം, തമ്മിലടി, പാരവപ്പു അങ്ങിനെ.പക്ഷെ ഞാന്‍ വിശ്വസിച്ചില്ല, വന്നിട്ടു രണ്ടു മാസമേ ആകുന്നുള്ളൂ,പക്ഷെ ചിത്രങ്ങള്‍ വ്യക്തം. എന്താണു താങ്കളുടെ ഉപദേശം? ഇത് സാധാരണ സംഭവങ്ങളാണൊ?
അതൊ എഴുത്തിന്റെ മേഖല ഇങ്ങനെയാണൊ?

കാപ്പിലാന്‍ said...

അനില്‍ ,ബ്ലോഗില്‍ എഴുതും എന്നല്ലാതെ ബ്ലോഗിന്റെ ഉള്ളു കള്ളികളെ കുറിച്ച് കൂടുതല്‍ എനിക്കറിയില്ല.പലരും കോപ്പി ആന്‍ഡ് പേസ്റ്റ് ആണ് പേസ്റ്റ് ഉണ്ടെന്നു കേള്‍ക്കാറുണ്ട് .ഞാന്‍ ഇതുവരെ ഒന്നും അങ്ങനെ ചെയ്തിട്ടില്ല .അതുകൊണ്ട് അതിനെ കുറിച്ച് കൂടുതല്‍ ആയി അറിവില്ല .പിന്നെ തമ്മില്‍ തല്ലു ,പാര വെപ്പ് ഇത്യാദി ഗുണങ്ങള്‍ മലയാളികളുടെ സ്വയ സിദ്ധ പരിപാടി ആണ് .ജാത്യാലുള്ളതു തൂത്താല്‍ മാറില്ലല്ലോ .കൂട്ടത്തില്‍ ഉള്ളതിനെ അടിക്കാന്‍ വന്നാല്‍ ,ഞാന്‍ പറഞ്ഞില്ലേ എന്‍റെ മനസ് വളരെ ലോല മനസാ .മുന്നും പിന്നും നോക്കാതെ ചിലപ്പോള്‍ ഞാന്‍ എടുത്തു ചാടും .ഈ മന്ധബുദ്ധി പിള്ളാര്‍ കണക്കെ .

ചാണക്യന്‍ said...

കാപ്പിലാനെ,
സജിയെ സജിയുടെ വഴിയേയും അരൂപിയെ അരൂപിയുടെ വഴിയേയും വിടുക......
പ്രശ്നം താനെ തീര്‍പ്പായിക്കൊള്ളും!

മാണിക്യം said...

ഐ ഒബ്ജക്‍റ്റ് യുവര്‍ ഓണര്‍
മന്ദബുദ്ധികള്‍ ഒരിക്കലും
എടുത്തു ചാടില്ല ഒരു കാര്യത്തിനും
വളരെ കാര്യ ഗൌരവത്തോടെ മാത്രമെ അവര്‍ ഒരു പടി കയറുകയോ ഇറങ്ങുകയോ പോലും ചെയ്യുകയുല്ലു ആരേയും നോവിക്കില്ല
മാനസീകവികാസം കുറഞ്ഞ കുട്ടികള്‍ക്കായി നടത്തിയ സ്പോര്‍‌ട്ട്‌സില്‍ റെസിസിന്റെ ഇടയില്‍ ഒരു കുട്ടി വീണു പോയി മുന്നിലെത്തിയ കുട്ടി തിരിഞ്ഞു നോക്കിയപ്പോള്‍ ചങ്ങാതി വീണു കിടക്കുന്നു. ഫീനിഷിങ്ങ് പോയിന്റ് എത്താന്‍ വളരെ അടുത്ത് ആ കുട്ടി തിരികെ വീണു കിടക്കുന്ന ചങ്ങാതിയുടെ അടുത്തേയ്ക്ക് വന്നു..
കൂടെ അവനെക്കാള്‍ മുന്നില്‍ എത്തിയവരും തിരികെ വന്നു ഒന്നിച്ചു കൈപിടിച്ചവര്‍ മുന്നോട്ട് പൊയി! ഈ സംഭവം പാഠ പുസ്തകത്തില്‍ ചേര്‍‌ത്തിട്ടുണ്ട്
സ്വര്‍ഗത്തിലെ മാലാഖമാര്‍ ഭൂമിയിലെത്തിയതാണവര്‍
തമാശക്കോ അസ്ഥാനത്തോ
മന്ദബുദ്ധി എന്ന് പ്രയോഗിക്കരുത്.


അജിതും സജിയും എനിക്ക് വളരെ വേണ്ടപെട്ടവരാ
ഞാന്‍ സജിയെ കുടഞ്ഞിട്ടിട്ട് പോകത്തില്ല
ഒരമ്മയുടെ നിലയില്‍ തന്നെ തല്ലും തലോടലും എന്റെ ഭാഗത്തു നിന്നു തന്നെ...
അജിത്തിനൊടും ഞാന്‍ പറയുന്നു
ജേഷ്ഠനായി സജിയുടെ കൂടെ തന്നെ കാണും
അതു പോലേ അരൂപിയും
ആരും സജിയെ വിട്ടു പോവില്ല.
ശക്തമായി തന്നെ അവന്‍ തിരിച്ചു വരും
സജി കഴിവുള്ളവനാ,
ആ കഴിവ് നല്ല നിലയില്‍ തെളിച്ചു
കൊണ്ടു മുന്നൊട്ടു പോകാന്‍
ജഗദീശന്‍ ശക്തി നല്കട്ടെ!

കാപ്പിലാന്‍ said...

ആ വാക്ക് ..ഞാന്‍ പിന്‍‌വലിക്കുന്നു ചേച്ചി ,ഷമിക്കണം .പകരം ഒരു ചോദ്യം .അജിത്തിനോടും പറയും അരൂപിയോടും പറയും എന്ന് ചേച്ചി പറയുമ്പോള്‍ അരൂപിയെ ചേച്ചിക്ക് അറിയാം എന്നല്ലേ അര്‍ഥം ?

അതുശരിയാണോ ..അരൂപി എന്ന ഒരാള്‍ ഉണ്ടോ ? അതോ ശരീരം ഇല്ലാത്ത അശരീരികള്‍ മാത്രമാണോ ഈ അരൂപി ? :):)

smitha adharsh said...

:)

അനൂപ്‌ കോതനല്ലൂര്‍ said...

kaapilaan kalakki

ഡി പ്രദീപ്‌ കുമാര്‍ said...

ഇതിനാണു ഷേക്സ്പിയര്‍ പറഞ്ഞത്;Much ado about nothing!
എന്തിനാണു ഈ പുകിലൊക്കെ,കാപ്പിലാനേ?

ഗീതാഗീതികള്‍ said...

അനില്‍@ബ്ലോഗ്,
‘അതൊ എഴുത്തിന്റെ മേഖല ഇങ്ങനെയാണൊ?’
കലയും സാഹിത്യവും....
അനുവാചകമനസ്സുകളെ അനുഭൂതിതലങ്ങളുടെ സ്വര്‍ഗ്ഗീയ സീമയിലേയ്ക്കുയര്‍ത്തുന്ന രണ്ടു സുന്ദര മേഖലകള്‍...
പക്ഷേ പലപ്പോഴും ആ മേഖലകളില്‍ വിഹരിക്കുന്നവര്‍ക്ക് കാണേണ്ടി വരുന്നത് അഴുക്കു നിറഞ്ഞ മേച്ചില്‍പ്പുറങ്ങളാണ്....

ലോലമാനസനായ കാപ്പിലു പറഞ്ഞതും നേര് - മലയാളികളുടെ ജാത്യാലുള്ള ഗുണങ്ങളായ തമ്മില്‍ തല്ല്, പാര വയ്പ്പ് ഇത്യാദികളൊന്നും തൂത്താലും പോവില്ല...

ചാണക്യസൂത്രങ്ങളാണ് നല്ലതെന്ന് തോന്നുന്നു.

മാണിക്യം ചേച്ചിയുടെകൂടെ ഞാനും കൂടുന്നു. മന്ദബുദ്ധികള്‍ ഒരിക്കലും എടുത്തുചാടില്ല, ആരേയും നോവിക്കില്ലാ....

ബുദ്ധി കൂടിപ്പോയതുകൊണ്ടാണല്ലോ പലപല കാര്യങ്ങളും ചെയ്തുകൂട്ടാന്‍ തോന്നുന്നത്.

എനിക്കും ഒരു മന്ദബുദ്ധിയായിരുന്നാല്‍ മതി ദൈവമേ.....

മാണിക്യം said...

കാപ്പിലാനെ ഞാന്‍ ആജിത്തിനോടും അരൂപിയോടും സംവേദിക്കുന്നത്
ഈ കമന്റില്‍ കൂടി തന്നെ..
അജിത്തിനൊടും ഞാന്‍ പറയുന്നു
ജേഷ്ഠനായി സജിയുടെ കൂടെ തന്നെ കാണണം
അതു പോലേ അരൂപിയും
ആരും സജിയെ വിട്ടു പോവില്ല.
ഇത് ഞാന്‍ ഇവിടെ പറഞ്ഞത് ഈ പോസ്റ്റ്
ഇവിടെ വന്നു വായിക്കും എന്നതു കൊണ്ട് തന്നെ.
ഞാന്‍ വേറെയും പലതും പറഞ്ഞു അതൊന്നൂം കാപ്പിലാന്‍ കണ്ടില്ലേ? വായിച്ചീല്ലേ?

കനല്‍ said...

സജീ എന്റെയും നല്ല സുഹ്യത്താണ്.
തെറ്റ് ചെയ്തത് സജി ആയാലും എനിക്ക് അതിലും വേണ്ടപെട്ട രക്തബന്ധമുള്ള മറ്റൊരാളായാലും തെറ്റ് തെറ്റു തന്നെയാണെന്ന് ഞാന്‍ പറയും.
സജിയുടെ ബ്ലോഗില്‍ ഇനിയും സജിയുടേതായ നല്ല രചനകള്‍ വരട്ടെയെന്ന് ആഗ്രഹിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനുമുണ്ട്.

ഒരുപക്ഷെ നാളെ അജിതേട്ടനുപൊലും തന്റെ പ്രോഗ്രാമുകള്‍ക്ക് കടം കൊള്ളാവുന്ന നല്ല രചനകള്‍ സജിയില്‍ നിന്ന് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

കാപ്പിലാന്‍ said...

എനിക്ക് പിന്നെയും സംശയങ്ങള്‍ ഇങ്ങനെ തലയില്‍ കൂടി തീവണ്ടി പോലെ പോയിക്കൊണ്ടിരിക്കുകയാണ് .എന്‍റെ സംശയങ്ങള്‍ മാത്രമാണ് ഇത് .സജി അജിത്തിന്റെ കൈയില്‍ നിന്നും കിട്ടിയ കത്ത് എന്ന് പറഞ്ഞു എനിക്കും ചില സുഹൃത്തുക്കള്‍ക്കും അയച്ച മെയില്‍ എങ്ങനെ അരൂപിയുടെ കൈയില്‍ കിട്ടി ? ആ കത്തില്‍ ആണല്ലോ സജിത്തിന്റെ മെയില്‍ ആയിടി ഉള്ളത് .എങ്ങനെ അരൂപി സജിത്തിന് മെയില്‍ അയക്കും ? ഇനി ഓര്‍കൂട്ട് വഴി ആണെങ്കില്‍ സജിത്തിന്റെ ഫ്രണ്ട് ലിസ്റ്റില്‍ അരൂപി ഉണ്ടാകുമോ ? അതോ ഇനി സജിത്ത് തന്നെയാണോ ഈ അരൂപിയും ? ഇതെല്ലാം എന്‍റെ സംശയങ്ങള്‍ മാത്രമാണ് .അരൂപിക്ക് മാത്രമേ ഇതിന്റെ മറുപടി പറയാന്‍ പറ്റു.അഥവാ ഇനി വേറെ ഒരാള്‍ വഴിയാണ് ഈ വിവരങ്ങള്‍ അരൂപിയില്‍ എത്തുന്നതെങ്കില്‍ അരൂപിയും നടത്തുന്നത് ആശയ ചോരണം അല്ലേ ?
മറുപടി പ്രതീക്ഷിച്ചു കൊണ്ട്
വിനീതന്‍
കാപ്പിലാന്‍

മാണിക്യം said...

കാപ്പിലാനേ
ഇതാരാ ഈ സജിത്?
അല്ല കാപ്പിലാനേ
സത്യം പറ കാപ്പിലാനാണോ അരൂപി?
ഞാന്‍ പലകാര്യങ്ങളും
കാപ്പിലാനോട് മാത്രമേ പറഞ്ഞുള്ളു!
ആശയ ചോരണം

കാപ്പിലാന്‍ said...

നമ്മള്‍ അങ്ങനെ വീട്ടുകാര്യങ്ങള്‍ എന്തൊക്കെ പറയും ചേച്ചി.
ഇതതല്ല പ്രശനം .ഞാന്‍ അരൂപിയില്‍ നിന്ന് മാത്രമേ മറുപടി പ്രതീക്ഷിക്കുന്നുള്ളൂ എന്ന് പറഞ്ഞപ്പോള്‍ ചേച്ചി എന്തിനാ ചാടി പുറപ്പെട്ടത്‌.

ഇനി ചേച്ചിയാണോ അരൂപി അതോ ഞാനാണോ എന്നത് അവിടെ നില്‍ക്കട്ടെ.

കാരണം അരൂപി ആദ്യം പറഞ്ഞത് ഓര്‍കൂട്ട് വഴി പോയെന്നാണ് .എനിക്കീ അജിത്തിനെ അറിയില്ല .എനിക്കങ്ങനെ ഒരു ഫ്രണ്ട് ഇല്ല .സംശയം ഉള്ളവര്‍ക്ക് പരിശോദിക്കാം .
അജിത്തിനെ .സജിത്ത് എന്ന് മാറ്റി പറഞ്ഞത് തെറ്റ് .സമ്മതിക്കുന്നു .ഞാന്‍ പറഞ്ഞല്ലോ ഒന്നാമതു എനിക്ക് തലക്കു വെളിവില്ല .

ഇതെല്ലാം വെളിവില്ലാതവന്റെ വെളിപാടായി കണ്ടാല്‍ മതി .

മാണിക്യം said...

കോടുകൈ!
കാപ്പു നമ്മള്‍ തമ്മില്‍ വേണൊ?
ഞാന്‍ പിണങ്ങില്ല കാപ്പു എന്തു പറഞ്ഞാലും
നീ എന്റെ ലാല്‍ അല്ലെ?
ഞാന്‍ പിണങ്ങില്ല കാപ്പു എന്തു പറഞ്ഞാലും
നീ എന്റെ കാപ്പിലാന്‍‍ അല്ലെ?
കാപ്പുനു ഒരു ഫാന്‍ ക്ലബ് ഉണ്ടാവുന്നതില്‍
എനിക്ക് സന്തോഷമെയുള്ളൂ..സന്ദര്‍ഭവശാല്‍ എനിക്ക് സജിയെ അറിയാം അജിത് എന്റെ കുടുംബ സുഹൃത്തും,
അരൂപിയുടെ ആ രംഗ പ്രവേശം
കാര്യങ്ങള്‍ പ്രസെന്റ് ചെയ്ത രീതി
ആ ഭാഷാ ശൈലി നര്‍മ്മം
ഒക്കെ അംഗീകരിച്ചേ പറ്റൂ ഇല്ലെ?
അതുമല്ല ക്ഷോപിക്കാതെയുള്ള
എടുത്തു ചാട്ടമില്ലാതെയുള്ള മറുപടി ആരും
“ഹാറ്റ്‌സ് ഓഫ് ”എന്നു പറയും അല്ലെ?

ഇത് തോന്ന്യാശ്രമം
ഇവിടെ പറയാമല്ലൊ അല്ലേ!!

കാപ്പിലാന്‍ said...

ഇത്രയൊക്കെ ഗുണഗണങ്ങള്‍ ഉള്ളതുകൊണ്ടാണോ ചേച്ചി അരൂപിയില്‍ ആകര്‍ഷിച്ചത് .ആദ്യം നായന്മാരെ കുറ്റം പറഞ്ഞു .അതുകഴിഞ്ഞ് ബ്ലോഗില്‍ ഉള്ള അമ്മമാരെ എല്ലാം മൊത്തത്തില്‍ കച്ചവടം ചെയ്തു പോകറ്റില്‍ ആക്കി .അതിനു ശേഷം ഏറനാടന് പണിതു .രണ്ടുപ്രാവശ്യം സജിയെ പണിതു .അരൂപി ആരപ്പി സന്തോഷ് മാധവന്‍ ബ്ലോഗ് തുടങ്ങിയ വിവരം ആരും പറഞ്ഞില്ലല്ലോ .അല്ല ഞാന്‍ ഈ അമ്മമാരുടെ പോക്ക് കണ്ടു ചോദിച്ചതാ ..ആരായാലും ഹാറ്റ്സ ഓഫ് എന്ന് പറഞ്ഞു പോകും .എനിക്ക് ബ്ലോഗ് വേണ്ട .ഞാന്‍ പൂട്ടാന്‍ പോകുന്നു എന്ന് ഇന്നലെ രാത്രിയിലെ ഞാന്‍ പറഞ്ഞു ..അപ്പോള്‍ ചേച്ചിയാണ് പറഞ്ഞത് അയ്യോ കാപ്പൂ പോകല്ലേ .അയ്യോ കാപ്പു പോകല്ലേ എന്ന് . ആശ്രമവും പൂട്ടുകയാണ് .ആര്‍ക്കെങ്കിലും പോകണം എങ്കില്‍ പറയാം .

മാണിക്യം said...

നില്ല് നില്ല് അതില്‍
ഞാന്‍ ചിലതൊക്കെ
ഞാനെഴുതിയതാ
കൊണ്ടു പോകല്ലെ!!

കാപ്പില്ലാന്‍ എന്നെ കോണ്ട് എഴുതിച്ചു
ആശ്രമത്തില്‍ കൊണ്ടു വച്ച
എന്റെ ബൌദ്ധിക സ്വത്തു കാപ്പു
കൊണ്ട് ഓടാന്‍ പോണെ...

അയ്യോ കാപ്പൂ പോകല്ലേ .
അയ്യോ കാപ്പു പോകല്ലേ

അരൂപിക്കുട്ടന്‍/aroopikkuttan said...

അയ്യോ കാപ്പൂ പോവല്ലേ..
അയ്യോ കാപ്പൂ പോവല്ലേ..
വാ വാ ബ്ലോഗിലിരുത്തീടാം
കള്ളും കാവീം തന്നീടാം..
അയ്യോ കാപ്പൂ പോവല്ലേ..

എല്ലാവര്‍ക്കും ഒരു ഭാരമായി ഞാനിനി തുടരുന്നില്ല!

വിട..

രണ്ടുദിവസത്തേക്ക്...!!

അരൂപിക്കുട്ടന്‍/aroopikkuttan said...

കാപ്പിലാന്‍,സജി,അജിത്ത്,മാണിക്യം എല്ലാവരും നിങ്ങടെ ഓര്‍ക്കുട്ട് ഫ്രണ്ട് ലിസ്റ്റൊന്നു നോക്കിയേ...

അരൂപിയവിടുണ്ട്..

എന്തിന്..
പാവം അരൂപിക്കുട്ടനോടുപിണങ്ങിപ്പോയ നന്ദേട്ടന്റെ കൂട്ടായും അരൂപിയുണ്ട്..

ഒന്നു കണ്ടുപിടിച്ചേ...

ഒളിച്ചേ..ഒളിച്ചേ..

ഇനി കാപ്പിലാന്‍ എണ്ണൂ..!!

അരൂപിക്കുട്ടന്‍/aroopikkuttan said...

തിങ്കളാഴ്ച രാവിലേയേ കാണൂ..

അതുവരെ അരൂപിയുടെ ബ്ലോഗിന്റെ താക്കോല്‍ ഇവിടെവച്ചേച്ചുപോകുന്നു.

അപ്പോ..

ശരിക്കും വിട!

കാപ്പിലാന്‍ said...

എന്‍റെ തയ്യാറെടുപ്പുകള്‍ എല്ലാം വെറുതെ ആയല്ലോ അരൂപി .ഞാന്‍ അരയും തലയും മുറുക്കി ഇരിക്കുകയായിരുന്നു നീയുമായി ഒന്ന് ഗുസ്തി പിടിക്കാന്‍ .കൊടുംകാറ്റിനു മുന്നേ ഉള്ള ശാന്തതയും തന്നു എവിടേയ്ക്കാണ് പോയത് .എവിടെയാണ് ദൈവമേ സത്യമെന്ന അരൂപി ?

ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറഞ്ഞില്ലല്ലോ ?

കാപ്പിലാന്‍ said...

ഞാന്‍ അരൂപിയെ കണ്ടെത്തി .നീ എന്ന് വിളിച്ചതിന് ഷമിക്കണം .എന്‍റെ ഓര്‍ക്കുട്ടിലിം ,സജിയുടെതിലും ,അജിതിലെതും ,പൊതുവായുള്ള ഒരേ ഒരാള്‍
മാണിക്ക്യം .....ഹ.ഹാ.ഹ.ഹാ .

ഇത് അരൂപികുട്ടന്‍ അല്ല ,അരൂപി കുട്ടി ആണ് :)

ചെല്ലക്കിളി പട്ടമ്മാള്‍ said...

ഇന്നത്തെ പ്രസ്മീറ്റിങ്ങില്‍ നിന്ന്

ചൂടുള്ള വാര്‍ത്ത

ബൂലേകരോടുമുഴുവനായ് മാപ്പുപറയാന്‍ സജി തീരുമാനിച്ചു. ആഗസ്റ്റ് 15 ന്, സജി എല്ലാവരോടും മാപ്പുപറയും. അങ്ങ് നമ്മുടെ ഡല്‍ഹിയിലെ ചുവപ്പുകോട്ടയില്‍ പ്രസിഡ്ന്റ് സ്വാതന്ത്യദിന പരേഡില്‍ സല്യൂട്ട് സ്വീകരിക്കുമ്പോള്‍, ഇവിടെ സജി ബൂലോകരെ അവിസംബോധന ചെയ്യും സജിയുടെ മേല്‍ വീണ കരിമ്പടം അഴിച്ചുവെയ്ക്കാന്‍. കാത്തിരിക്കുക. തോന്ന്യാശ്രമത്തില്‍ സജിയുടെ മാപ്പുപറച്ചിലിന്റെ തല്‍സമയ സം‌പ്രേഷണം ഉണ്ടായിരിക്കുന്നതാണ്. സം‌പ്രേഷണം ആഗസ്റ്റ് 15 രാവിലെ 10.00 ന് ആരംഭിക്കും.

അന്ന് സജി അജിത്തിനോട് മാപ്പുപറഞ്ഞതിന്റെ ഓഡിയോ ടേപ്പ് റിലീസ് ചയ്യുന്നതായിരിക്കും. ആദ്യകോപ്പി കാപ്പിലാന്‍ ഏറ്റുവാങ്ങും.

സജിയുടെ സ്വന്തം ചെല്ലക്കിളി
പട്ടമ്മാള്‍

Anonymous said...

വിചാരം said...
പ്രിയ ബ്ലോഗരെ....
ഇത് വായിച്ച് നിഷ്പക്ഷമായ വിലയിരുത്തലിലൂടെ സത്യം മനസ്സിലാക്കുക.
ആരാണ് അരൂപി ?
അരൂപിയ്ക്കെങ്ങനെ സജിയുമായി അഭിപ്രായ വിത്യാസമുണ്ടായി ?
അരൂപിയും അജിത്തും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ?
എന്തുകൊണ്ട് അരൂപി ഇങ്ങനെയൊരു വേഷം കെട്ടി അതില്‍ അജിത്തിന് ബന്ധമുണ്ടോ ?
അരൂപി അമേരിക്കയിലോ (അമേരിക്കയില്‍ നിന്നാണ് അരൂപി ലോഗ് ചെയ്യുന്നത് )
എങ്ങനെ അരൂപിയ്ക്ക് അജിത്തിന്റെ ഓര്‍ക്കൂട്ടിലെ ഫയല്‍ ലഭിയ്ക്കുന്നു ?.


അരൂപി എന്നത് ഒരു ബ്ലോഗറാണ് (പേര് ഞാന്‍ അടുത്ത കമന്റില്‍ പറയുന്നതായിരിക്കും )
അരൂപി അരൂപി അല്ലാതിരിക്കുമ്പോള്‍ തുടങ്ങി ചെറിയ അസൂയ സജിയെ നശിപ്പിക്കണമെന്ന ചിന്തവരെ എത്തി അതിന്റെ പരിണിത ഫലമാണ് സജിയ്ക്കെതിരായി രൂപമില്ലാതെ രംഗത്ത് വന്നിരിക്കുന്ന അരൂപി കുട്ടന്‍.
അരൂപിയും അജിത്തും നല്ല ചങ്ങാതിമാരാന് അവര്‍ ഓര്‍ക്കൂട്ടിലെ ഫ്രന്റ്സുമാണ്.
അരൂപിയുടെ ശ്രദ്ധയില്‍ പെട്ട വരികള്‍ അജിത്തുമായി സംസാരിച്ചു അജിത്ത് സജിയ്ക്ക് എഴുതാന്‍ അനുവാദം കൊടുത്തത് പോലെ തന്നെ അരൂപിയ്ക്കും സജിയ്ക്കെതിരെ എഴുതാന്‍ അനുവാദം കൊടുത്തു. അതിന് കാരണം അജിത്തിന്റെ ചില വരികള്‍ കാരണം അജിത്തിനേക്കാള്‍ സജി കയ്യടി വാങ്ങിയ്ക്കുന്നതില്‍ വിഷമം കൊണ്ടായിരിന്നു.
അരൂപി അമേരിക്കയിലല്ല പിന്നെ എങ്ങനെ അരൂപി ലോഗ് ചെയ്യുമ്പോള്‍ അമേരിക്കയില്‍ എന്ന കാണിക്കുന്നു. ഈ മെയില്‍ വഴി അയക്കുന്ന കമന്റുകള്‍ അമേരിക്കയിലുള്ള ചങ്ങാതി വഴി അത് കമന്റുന്നു. (ഇതിന് തെളിവുണ്ടോ എന്നു ചോദിച്ചാല്‍ സമയാ സമയങ്ങളില്‍ എല്ലാ തെളിവുകളും ഹാജരാക്കും) .
അജിത്തിന്റെ ഓര്‍ക്കൂട്ടിലെ ഫ്രന്റ്സ് ആയതിനാലാണ് അജിത്തിന്റെ ഓര്‍ക്കൂട്ടിലെ പേപ്പര്‍ കട്ടിംഗ് അരൂപിയ്ക്ക് കിട്ടിയത്. (ഈ ചോദ്യം ഹരി ചോദിച്ചിരിന്നു അരൂപി മൌനം പാലിക്കുകയാണ് ചെയ്തത്, അരൂപിക്കിവിടെ ചെറിയ വിഢിത്തരം പറ്റി അരൂപി ഒരല്പം കടന്ന് ചിന്തിച്ചിട്ടുണ്ടായിരുന്നെങ്കില്‍ അജിത്തിനെ കൊണ്ടു അരൂപിയ്ക്ക് മെയില്‍ ചെയ്യിപ്പിക്കാമായിരിന്നു അതരൂപി തെളിവായി സ്ക്രീന്‍ ചെയ്തിടുമായിരുന്നു. തിയ്യതി കഴിഞ്ഞല്ലോ ഇനിയത് പറ്റില്ല) .


ആരാണ് അരൂപി എന്നതിന് എന്തു തെളിവാണ് എന്നതാണ് അരൂപിയായ എന്റെ ചങ്ങാതി യഥാര്‍ത്ഥ വേഷത്തില്‍ എന്നോട് ചോദിച്ചത് (ഈ അരൂപി സജിയുടേയും അജിത്തിന്റേയും എന്റേയും ചാറ്റ് ചങ്ങാതിയാണ്).

അന്വേഷണാത്മകം എന്നു പറഞ്ഞു ബൂലോകരെ കബളിപ്പിയ്ക്കുക മാത്രമല്ല അരൂപി ചെയ്തിരിക്കുന്നത്, സജി എന്ന ബ്ലോഗറെ തികച്ചും മാന്യമല്ലാത്ത രീതിയില്‍ തേജോവധം തന്നെയാണ് ചെയ്തിരിക്കുന്നത്. സജിയും അജിത്തും തമ്മിലുള്ള കാര്യങ്ങള്‍ അജിത്ത് വഴി അരൂപി അറിഞ്ഞിട്ടാണ് എന്നതിനാല്‍ സജിയോട് അജിത്ത് ചെയ്തതാണ് ഏറ്റവും വലിയ വഞ്ചന. ഒരു ഭാഗത്ത് തന്റെ ബൌദ്ധിക സ്വത്ത് കടം കൊടുക്കുകയും മറുഭാഗത്ത് അതിനെതിരെ കേസു കൊടുക്കുകയും എന്ന രീതി .
പ്രതീക്ഷിക്കുക വിശദമായ മറ്റൊരു കമന്റ്

July 31, 2008 9:12 PM

ബഷീര്‍ വെള്ളറക്കാട്‌ said...

എല്ലാം സര്‍വ്വത്യ ശുഭ...

വല്ലോം മനസ്സിലായോ (എനിക്ക്‌ മനസ്സിലായില്ല )


മറക്കുക ..ക്ഷമിക്കുക.. മാന്യമായി തുടരുക.. ഏവരും..ആശംസകള്‍

Anonymous said...

വിചാരം said...
പ്രിയ ബ്ലോഗറെ
ഇവിടെ രസകരമായ ഒരു കാര്യം
ശ്രദ്ധിയ്ക്കുക .
ഇതിന് മുന്‍പിട്ട കമന്റ് എഴുതി തുടങ്ങിയപ്പോള്‍ തന്നെ അരൂപി എന്ന എന്റെ ചങ്ങാതിയോട് പറഞ്ഞിരിന്നു ഞാന്‍ തന്നെ വെളിച്ചത്ത് കൊണ്ടു വരുന്നൂന്ന്. ഞാന്‍ കമന്റ് ഇതിന് ശേഷമുള്ള പോസ്റ്റിലിട്ടത് July 31, 2008 9:12 PM എന്നാല്‍ ഈ കമന്റ് വരുന്നൂ അറിഞ്ഞ ഉടനെ അനോണി എനിക്കെതിരായി ഇട്ട ഈ കമന്റ് അതും ഈ പോസ്റ്റില്‍ .... ഇട്ട സമയം July 31, 2008 9:05 PM.... കമന്റ് ഇങ്ങനെ ...


Anonymous said...
വിചാരമേ...പൊന്നുമോനേ ഈ കമന്റ്കളത്തില്‍‌വേ‌ണോകളി. നിന്റെ ഊരും നാടും ഒക്കെ ഞാന്‍ ഇന്നലെതന്നെ പൊക്കി. ഏതു ഇറാഖിലായാലും കൊള്ളാം, ഞാനിങ്ങു പൊക്കും. മലപ്പുറം കത്തി എനിക്ക് ഓലപിച്ചാത്തിയാ. ഓലപാമ്പിനെ കാണിച്ചുപേടിപ്പിക്കല്ലേ.

നിനക്ക് എന്താ സജിയുടെ കാര്യത്തില്‍ ഇത്ര താല്‍‌പര്യം. നിന്റെയും സജിയൂടേയും അച്‌ഛന്‍ എന്താ ഒന്നാണോ? സജി മോഷണം നടത്തി എന്ന് സജിതന്നെ സമ്മതിക്കുന്നു. സജി മാപ്പും പറയുന്നു. അജിത്തിനോട് മാപ്പുപറഞ്ഞു കഴിഞ്ഞു. വേണോ അതിന്റെ ഓഡിയോ ടേപ്പ്?

ബൂലേകരോടുമുഴുവനായ് മാപ്പുപറയാന്‍ സജി തീരുമാനിച്ചു. ആഗസ്റ്റ് 15 ന്, സജി എല്ലാവരോടും മാപ്പുപറയും. അങ്ങ് നമ്മുടെ ഡല്‍ഹിയിലെ ചുവപ്പുകോട്ടയില്‍ പ്രസിഡ്ന്റ് സ്വാതന്ത്യദിന പരേഡില്‍ സല്യൂട്ട് സ്വീകരിക്കുമ്പോള്‍, ഇവിടെ സജി ബൂലോകരെ അവിസംബോധന ചെയ്യും സജിയുടെ മേല്‍ വീണ കരിമ്പടം അഴിച്ചുവെയ്ക്കാന്‍. കാത്തിരിക്കുക. തോന്ന്യാശ്രമത്തില്‍ സജിയുടെ മാപ്പുപറച്ചിലിന്റെ തല്‍സമയ സം‌പ്രേഷണം ഉണ്ടായിരിക്കുന്നതാണ്. സം‌പ്രേഷണം ആഗസ്റ്റ് 15 രാവിലെ 10.00 am ന് ആരംഭിക്കും.

സജിയുടെ സ്വന്തം ചെല്ലക്കിളി

കാപ്പിലാന്‍ said...

വിചാരം ,
എത്രയും പെട്ടന്ന് എല്ലാവരെയും പുറത്തു കൊണ്ടുവരണം .അവിടെ മുഖം നോക്കരുത് .എന്‍റെ സര്‍വ്വ പിന്തുണയും ഉണ്ടാകും .

ജയ് ബ്ലോഗാളം

വിചാരം said...

കാപ്പിലാന്‍
അജിത്തിന്റെ ബ്ലോഗില്‍ നിന്ന് അരൂപിയുടെ പേര് ഡിലീറ്റ് ചെയ്യപ്പെട്ടും (ആരാണൊ അരൂപി അയാള്‍ :) ), ഇനി സംഗതി ക്ലീയര്‍ ആയി .
മറ്റൊരു കാര്യം ഈ പ്രശ്നം ഇങ്ങനെ വലിച്ചു നീട്ടുന്നതില്‍ വലിയ അര്‍ത്ഥമില്ല അതുകൊണ്ട് നമ്മുക്കിത് നാളെ അവസാനിപ്പിയ്ക്കണം അരൂപി രണ്ടു ദിവസം ലീവല്ലേ ലീവ് കഴിഞ്ഞു വരട്ടെ . അതുവരെ കാത്തിരിക്കാം . അരൂപി ഒരാളില്‍ ഒതുങ്ങുന്നില്ലാന്നുള്ളതാ സത്യം . ഹഹ്ഹ

കാപ്പിലാന്‍ said...

അതെ ,അരൂപി ഒരു വ്യക്തി അല്ല .ഒരു പ്രസ്ഥാനമാണ് .മുഖം ഇല്ലാത്ത ,തലയുള്ള പ്രസ്ഥാനം .മുഴുവന്‍ ആളുകളെയും പുറത്തുകൊണ്ടുവന്നു ഈ ബ്ലോഗില്‍ ഒരു ശുദ്ധികലശം നടത്തണം .എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ പറഞ്ഞാല്‍ സഹായിക്കാന്‍ ഞാന്‍ റെഡി .

പൊറാടത്ത് said...

ആശ്രമത്തിൽ, എന്തോ ഒരു ചീഞ്ഞ നാറ്റം,?!!

Anonymous said...

August 2, 2008, 7:17 am

പേരു വെളിപെടുത്താന്‍ ആഗ്രഹിക്കുനില്ല said...

കേരല്സ് ഡോട്ട് കോമിന്റെ "മോഷണം" എന്ന തലകെട്ടില്‍ വലിയ പുള്ളി ആയി വന്ന സജി മോഷണം കുത്തക ആയി എടുത്ത എഴുത്തുകാരന്‍ ആണെന്ന് മനസിലാക്കുന്നു... എന്ത് ലാഗവത്തോടെ ആയിരുന്നു സജി പറഞ്ഞിരുന്നത് 'കേരല്സ് എന്റെ ബ്ലോഗ് മോഷ്ടിച്ചു ഇനി എന്താ ചെയ്ക എന്നൊക്കെ പറഞ്ഞിരുന്നത്''.. ഒരു പ്രയോഗം ഇഷ്ടപ്പെട്ടു "കള്ളന്‍ കപ്പലില്‍ തന്നെ"... ഇത് സജിയുടെ മാത്രം കാര്യം, ഇതു പോലെ എത്ര മാഗസിന്‍ മോഷണം കാണും ഇവിടെ...??

ആളെ പറയുന്നില്ല, പക്ഷെ ഇംഗ്ലീഷ് മാഗസിന്‍ കവിതകള്‍ അപ്പടി മോഷ്ടിച്ച് മലയാളത്തിലേക്ക് തര്‍ജിമ ചെയ്ത കുറെ പ്രശസ്തര്‍ ഉണ്ടിവിടെ.. അവരുടെ കമന്റ് ഈ പോസ്റ്റ്-il കണ്ടു.. എന്താ പറയുക അവരെ കുറിച്ച്... ഇവിടെ മാന്യന്മാരായി, അരുപി അണ്ണനെ സപ്പോര്‍ട്ട് ചെയ്ത് ബ്ലോഗ് ചെയ്തവര്‍ കു‌ടി ഉണ്ടേ.....

മോഷണത്തെ സപ്പോര്‍ട്ട് ചെയു‌ന്നവര്‍ ഒന്നു മനസിലാക്കുക.. ഇതു പോലെ ഉള്ളതിന് എതിരെ പ്രതികരിക്കാം, പക്ഷെ നിന്ന്ങള്‍ മോഷണം നടത്തിയിട്ടില്ല എന്ന് ഉറപ്പ് ഉണ്ടെന്കില്‍ മാത്രം.....

അരു‌പി കുട്ടാ... അഭിവാദ്യങ്ങള്‍..... താങ്കളുടെ കണ്ടെത്തെല്‍ എല്ലാവരെയും ഞെട്ടിക്കുന്നത് തന്നെ ആണ്... മുഗം നോക്കാതെ ഇനിയും പ്രതിക്ഷേതികുക....

Anonymous said...

Joy Thomas said...

മോനേ സജി... കള്ളന്‍ കപ്പലില്‍ തന്നെ... മോന്‍ തന്നെ ആണ് വലിയ മോഷ്ടാവ് എന്ന് മനസിലാക്കാന്‍ വൈകി.. (കടപ്പാട് - അരു‌പി).... വല്ലവന്റെയും മൊതല്‍ കട്ട്, സ്വന്തം മൊതല്‍ എന്ന് പറയുന്ന സജി മോന്‍ ഒരു താരം.. മിന്നാമിനുങ്ങുകള്‍ //സജി. എന്നതിന് പകരം, കള്ളന്‍ സജി എന്നാകും നല്ലത്....
August 2, 2008 10:09 AM

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.