അന്തേവാസികള്‍

Thursday, February 21, 2008

സിന്ധു,അത്രമേല്‍ നീ എന്നെ ...?

ബസ് സ്ടാണ്ടിലെ ഒഴിഞ്ഞ കോണില്‍ ,
ഇന്നലെ ഞാന്‍ അവളെ കണ്ടു .
ഒക്കത്തൊരു കൈകുഞ്ഞുമായി ,
തെക്കോട്ട് പോകുന്ന ബസ് നോക്കി നില്‍ക്കുന്നു .
മാറാല നീക്കി എത്തുന്നെന്‍
കരി പുരണ്ട ഭൂതകാലം .
ഓര്‍മ്മയില്‍ ഓടി കളിക്കുന്നാ
പട്ടു പാവാടക്കാരി .
എവിടെ നിന്‍റെ മുഖ തുടിപ്പുകള്‍ ?

നാലാം ക്ലാസുവരെ നാം ഒന്നിച്ചു പഠിച്ചതും .
ആരും കാണാതെ നീ നിന്‍റെപാവാട തുമ്പില്‍
ഒളിപ്പിച്ച ചാമ്പക്ക തന്നതും .
എന്‍റെ പൊട്ടിയ സ്ലേട്ടിനു പകരമായി,
നീ എനിക്ക് നല്ലൊരു സ്ലേറ്റ് തന്നതും.
ഗണിത വാധ്യാര്‍ എന്നെ ‍അടിച്ചപ്പോള്‍
അറിയാതെ നിന്‍റെ കണ്ണു നിറഞ്ഞതും .
തുടുത്ത കൈവെള്ള നോക്കി ,
കരയേണ്ട ....എന്ന് പറഞ്ഞതും

സിന്ധു...അത്ര മേല്‍ നീ എന്നെ ....?

നിന്‍റെ അമ്മ നിനക്കു തന്നുവിട്ടൊരു
ഉപ്പിലിട്ട നെല്ലിക്ക നീ എനിക്ക് തന്നതും .
ഉപ്പുമാവും പാലും വാങ്ങാന്‍ .
തിണ്ണയില്‍ നീ ഇരുന്നപ്പോള്‍ ,
‍നിനക്കു ഞാന്‍ കൂടുതല്‍ വിളമ്പിയതും.
തടിവെട്ടുകാരന്‍ ശ്രീധരന്‍ മകന്‍ ‍ഉത്തമന്‍
നിന്നെ കളിയാക്കിയപ്പോള്‍ ,
അവന്‍റെ കൂമ്പിനിട്ടു ഞാന്‍ ഇടിച്ചതും.
അതുകണ്ട്‌ നീ എന്നെ കെട്ടി പിടിച്ചതും .

സിന്ധു .......അത്രമേല്‍ നീ എന്നെ ...?

ആണ്ടവധിക്ക് സ്കൂളടച്ചപ്പോള്‍--
എന്തേ .....നീ എന്നെ നോക്കി കരഞ്ഞു ?
കൊച്ചു സൈക്കിളില്‍ ഞാന്‍ ‍നിന്‍റെ
വീടിന്‍റെ വാതുക്കലോളം വന്നത്,
നിന്നെ ഒരു നോക്ക് കാണുവാന്‍ ആയിരുന്നു .
വഴി പിരിഞ്ഞു പോയി നമ്മള്‍ .
പിന്നെ നീ പഠിച്ചതെല്ലാം ഇംഗ്ലീഷ് സ്കൂളില്‍ .
റ്റയിം , കോട്ടുമിട്ട് നീ സ്കൂള്‍ ബസില്‍ പോകുമ്പോള്‍,
നിന്നെ ഞാന്‍ നോക്കി നില്‍ക്കുമായിരുന്നു .
പിന്നെ നീ എന്നെ മറന്നു ......ഞാന്‍ നിന്നെയും .
കാലം എത്ര മാറിയിരിക്കുന്നു .

ദാ ...... നിന്‍റെ വണ്ടി വന്നു .
ഇപ്പോഴും എനിക്കീ ചോദ്യം തികട്ടിവന്നു .

സിന്ധു ...അത്രമേല്‍ നീ എന്നെ .....?

11 comments:

നിരക്ഷരന്‍ said...

കാപ്പിലാനേ...
എല്ലാ ദിവസവും ഓരോ പോസ്റ്റ് വീതം ചെയ്യാന്‍ തോന്നിക്കുന്ന ഈ സ്പിരിട്ട് (മറ്റേ സ്പിരിട്ടല്ലട്ടോ)
സമ്മതിച്ച് തന്നിരിക്കുന്നു.
:)

വാല്‍മീകി said...

കൊള്ളാം, ഓര്‍മ്മകള്‍ നല്ല ഭംഗിയായി അടുക്കിവച്ചിരിക്കുന്നു.

പാമരന്‍ said...

നിരക്ഷരന്‍ജി പറഞ്ഞതുതന്നെ.. ഇടക്കു ഞങ്ങള്‍ക്കൊക്കെ ഒരു കമന്‍റിടാന്‍ സാവകാശം തരൂ :)

"കരിപുരണ്ട ഭൂതകാലം" ഇഷ്ടപ്പെട്ടില്ല.. ഇതു നല്ലോരു ഓര്‍മയല്ലേ? അതോ അവസാനം "കരി" പുരണ്ടോ ;) ??

കാപ്പിലാന്‍ said...

ഇതെഴുതി കഴിഞ്ഞപ്പോള്‍ എന്‍റെ മനസു വല്ലാതെ പിടഞ്ഞു .സിന്ധു ആരായിരുന്നു ..അങ്ങനെ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നോ .. ഒന്നും എനിക്കറിയില്ല.എങ്കിലും പഠിച്ച സ്കൂളും പരിസരവും ഒക്കെ ഓര്‍ത്തപ്പോള്‍ ...വല്ലാതെ ...പാമരന്‍ അങ്ങനെ നല്ലൊരു ഭൂതകാലം ഒന്നും അല്ല എനിക്ക്.ഓര്‍ക്കാന്‍ വര്‍ണകൂട്ടൂകള്‍ ഒന്നുമില്ലാത്തവന്‍ .. പതുക്കെ പതുക്കെ ഞാന്‍ ഓരോന്ന് പറയാം .
അഭിപ്രായം അറിയിച്ചവര്‍ക്ക് നന്ദി

ആഗ്നേയ said...

നന്നായി എഴുതിയിരിക്കുന്നു..
ആ ഡിസ്ക്ലൈമര്‍....!!!(വിശ്വസിച്ചില്ലെന്നൊന്നും ഞാന്‍ പറഞ്ഞിട്ടേ ഇല്ല)

തറവാടി said...

ലോകനാഥന്‍ ഐ.എ.എസ്??

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം....

ശ്രീവല്ലഭന്‍ said...

കൊള്ളാം...ഇഷ്ടപ്പെട്ടു....തറവാടിയുടെ ചോദ്യവും

ദിവസവും ഒന്നല്ല, രണ്ടു പോസ്റ്റ്! സാവകാശം പ്ലീസ്!

sivakumar ശിവകുമാര്‍ said...

വളരെ നല്ല ഓര്‍മകള്‍...

Gopan (ഗോപന്‍) said...

കൊള്ളാം,
കൂമ്പിനിട്ടു ഇടിക്കുന്നതു
ആദ്യമായാണ്‌ കവിതയില്‍
വായിക്കുന്നത് :)

കാപ്പിലാന്‍ said...

നിരക്ഷരന്‍:_ ഇതൊന്നും ഇല്ലെങ്കില്‍ പിന്നെങ്ങനെ ജിവിക്കും ..ഒരു രസം
വല്മികി .നന്ദി
പാമരന്‍,ആഗ്നെയാ :- വിശ്വസിക്കണ്ട കേട്ടോ ...,തറവാടി :- അര്‍ഥം കൂടി പറയൂ ..പ്രിയ ,നന്ദി ,ശ്രീ വല്ലഭന്‍ :- ശ്രമിക്കാം ..:)ശിവകുമാര്‍ ,ഗോപന്‍ :- കൂമ്പിനിട്ടു ഇടിക്കുന്ന കവിത കേട്ടല്ലോ ..താങ്ക്സ്
ഏല്ലാവര്‍ക്കും നന്ദി

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.