അന്തേവാസികള്‍

Wednesday, February 27, 2008

നാടകം ആരംഭിക്കുന്നു .


സുഹൃത്തുക്കളെ ....കലാ പ്രേമികളെ നിങ്ങള്‍ക്ക് സ്വാഗതം ।

തുമ്പിളി ഭഗവതി കാവിലെ ആറാട്ട്‌ മഹോത്സവം പ്രമാണിച്ചു കാപ്പിലാന്‍ കലാവേദി ഈ വര്‍ഷം അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം " ആരട വീര പോരിനു വാടാ "അടുത്ത ഒരു ബെല്ലോടുകൂടി ഇവിടെ ആരംഭിക്കുന്നു

സ്ത്രീ ജനങ്ങളുടെ പ്രതെയ്ക ശ്രദ്ധയ്ക്ക്‌ .......
ആണുങ്ങളുടെ വേലി പൊളിച്ചു കടക്കരുത്‌

സ്റ്റേജിന്‍റെ മുന്നില്‍ ബഹളം വെക്കുന്ന കുടിയന്മാര്‍ ഇവിടം വിട്ടു പോകേണ്ടതാണ്.


" ആരട വീര പോരിനു വാടാ "

381 comments:

1 – 200 of 381   Newer›   Newest»
പാമരന്‍ said...

"സ്റ്റേജിനു പുറകിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്ന കാപ്പിലാന്‍ മൊയലാളി, വയറെളകാതെ ശ്രദ്ധിക്കേണ്ടതാണ്"

"അടിച്ചുതളിക്കാരി ജാനു ഈ പരിസരത്തെങ്ങാനുമുണ്ടെങ്കില്‌ ഉടനെ സ്റ്റേജിന്‍റെ പുറകുവശത്തെത്തേണ്ടതാണ്‌. .. " ശ്ശെ.. അതിനല്ലെന്ന്‌..;)

കണ്ണൂര്‍ക്കാരന്‍ said...

ട്ര്ര്ര്ര്ണീം....

അമ്മേ മൂകാംബികേ.. എനിക്കു ജപ്തി... ച്ഛേ... ശക്തി തരൂ...

konchals said...

ഹലോ ഒരു പ്രത്യേക അറിയിപ്പു....

"കപ്പിലാന്‍ജി, എങ്ങൊട്ടാ തലേകൂടെ മുണ്ട്ക്കെ ഇട്ടു പോണേ????"

"ഇങ്ങളെ ആ കൂട്ടത്തില്‍ പെടുത്തീട്ടില്ലാ എന്നു അറിയിച്ചു കൊള്ളുന്നൂ... "

കാപ്പിലാന്‍ said...

ശാന്തരാകുവീന്‍ .....നാടകം ഉടന്‍ ആരംഭിക്കും.


ഒരു പ്രതെയ്ക അറിയിപ്പ് ...ഇതിന്റെ പരിസരത്ത്‌ നിന്നും പാം ബൈജു സ്ഥലം വിട്ടു പോകേണ്ടതാണ്.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇനി ഞാന്‍ കൂവുമെ മാഷെ കുറേനേരമായി ഇവിടെ വന്ന കര്‍ട്ടന്റെ മുന്നില്‍ ഇരിയ്ക്കാന്‍ തുടങ്ങിയിട്ട് ..
ആ മണിമുഴങ്ങട്ടെ ക്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്...

കാപ്പിലാന്‍ said...

അടങ്ങു കൂട്ടുകാരേ...ഇതിലെ നടി കൂത്താട്ടുകുളം മീനക്ഷിയെ വിളിക്കാന്‍ പാമരന്‍ പോയിരിക്കുകയാണ്.

നാടകം ഉടന്‍ ആരംഭിക്കും ......

Gopan (ഗോപന്‍) said...

നാടകം തുടങ്ങുമ്പോ പറയണം ട്ടാ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ് കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്

നാടകം തുടങ്ങൂ.....

നിരക്ഷരന്‍ said...

പണ്ട് ആരോ പറഞ്ഞത് കേട്ടിട്ടുണ്ട്. നാടകത്തിന് ചെന്നപ്പോളും തുണി, പോന്നപ്പോളും തുണി.
കര്‍ട്ടന്‍, കര്‍ട്ടനേ...
അതിനിടയില്‍ കക്ഷി ഉറങ്ങിപ്പോയി. അത് തന്നെ സംഭവം. അപ്പോ ഞാന്‍ ഒന്ന് ഉറങ്ങാന്‍ പോകുകയാണേ. തുണി പൊക്കുമ്പോള്‍ വിളിക്കണേ.
കര്‍ട്ടന്‍ , കര്‍ക്കന്‍ പൊക്കുമ്പോള്‍...

പാമരന്‍ said...

എന്‍റെ കാപ്പില്‍സേ.. ഇത്രേം നേരം ഒരു കോണ്‍ഫ്‌ കാളിലാരുന്നു. ഇപ്പോ ചാടിയതേ ഒള്ളൂ..

മീനാക്ഷിയെ കിട്ടിയില്ല, അവടനിയത്തി കാമാക്ഷി റെഡിയാ.. മതിയോ? കാശു കൊറച്ചു കൂടും.. ലവളു റ്റീവീ സീരിയലില്‍ അഭിനയിച്ചിട്ടൊണ്ടു പോലും... പിന്നെ 2 ബലാല്‍സംഗം, ഒരു പാട്ട്‌, ഇത്രെം മസ്റ്റാ...

Gopan (ഗോപന്‍) said...

പാമരന്‍ ഒരു പുഴയായി..
കാപ്പിലാന്‍ ഒരു വഴിയായി..
നാടകം ... തുടങ്ങും.. ദേ ഇപ്പൊ..
ഓ ടോ : വെര്‍ച്വല്‍ കള്ളുഷാപ്പു എത്രയോ ഭേദം..

കാപ്പിലാന്‍ said...

അടുത്ത ഒരു ബെല്ലോടുകൂടി ഈ നാടകം ഇവിടെ ആരംഭിക്കുന്നു.പാമോ..കാമാഷി എങ്കില്‍ അവള് ഇല്ലെങ്കില്‍ അവിടെ അനിയത്തി.ബലാത്സംഗം നമുക്കൊപ്പിക്കാവന്നെ ....ആരെയെങ്കിലും പൊക്ക്അല്ലെങ്കില്‍ ഞാന്‍ പോക്കാ. ആ പ്രിയ കൂവിയിട്ട് പോയി.ഗോപന്‍ സാറും നിരക്ഷരനും കോപത്തിലാ...
ആദ്യമായി ഒരു നാടക ഗാനവുമായി നമ്മുടെ പാമരനാം പാട്ടുകാരന്‍.

നാടകം ഉടനെ ആരംഭിക്കും

പാമരന്‍ said...

ങ്ഹാ ഇതാ പാട്ട്‌:

അവനവന്‍ കുഴിക്കുന്ന കുഴികളില്‍ പതിക്കുംബം

ഗുലുമാല്‍.........

പരസ്പരം കുഴിക്കുന്ന കുഴികളീല്‍ പതിക്കുംബം

ഗുലുമാല്‍...

കാപ്പിലാന്‍ said...

ഇതിലെ കഥാ പാത്രങ്ങളും ..പങ്കെടുക്കുന്നവരും .
1
2
3
4
5
6

നിങ്ങള്‍ക്കു തീരുമാനിക്കാം ..പാമാരന്റെ പാട്ടിനെ ആശ്രയിച്ചാണ് .ഇതിന്റെ കഥ..

അപ്പോള്‍ അതും നിങ്ങള്‍ക്കു പറയാം..

തുറക്ക്‌ ഈ കവാടങ്ങളെ..നിങ്ങളുടെ ഹൃദയത്തിന്റെ പൂട്ടുകള്‍ തുറക്ക്‌..
ഇവിടെ നിങ്ങളാണ് താരം.നിങ്ങളുടെ ഓരോ ടയലോഗുകളും ഇതിന്‍റെ സംഭാഷണം.
ബ്ലോഗ്ഗില്‍ കൂടി എങ്ങനെ ഒരു നാടകം അവതരിപ്പിക്കാം എന്ന എന്‍റെ എളിയ പരിക്ഷണം ..വിജയിപ്പിക്കൂ

നിരക്ഷരന്‍ said...

കര്‍ട്ടന്‍ പൊക്ക് കാപ്പിലാനേ ?

നടിയെ അന്വേഷിച്ച് പോയ പൊന്നപ്പനും തങ്കപ്പനും വന്നോ ?

കാപ്പിലാന്‍ said...

ഇല്ല ..ഇതുവരെ വന്നില്ല ..ഞാന്‍ പൊന്നപ്പന് കമ്പി അടിച്ചിട്ടുണ്ട്‌ നീരൂ ..

പാമരന്‍ said...

അതു ശെരി പണി എനിക്കിട്ടാണല്ലേ...

ങ്ഹും...

1 മരം
2 കാറ്റ്‌/വായു
3 നഗരവാസി
4 ദരിദ്രന്‍/ഗ്രാമവാസി/നഗരപ്രാന്ത വാസി
5 കടല്‍
6 പുഴ
7 സൂത്രധാരന്‍

ഈ പണി തിരിച്ചിരിക്കട്ടെ.

ഒ.ടോ. പുഴയായതിന്‍റെ ഹാങോവറാ..

ശ്രീവല്ലഭന്‍ said...

അതെ ഷാപ്പാണ്‌ നല്ലത്!

കാപ്പിലാന്‍ said...

പാമാര കൈ വിടരുത്...

ഈ നാട്ടുകാരെല്ലാരും കൂടി എന്നെ ഇന്ന് കൊല്ലുമെന്നു, എന്‍റെ നാടക കമ്പനി പൊളിയും.ഷാപ്പില്‍ നിന്നും കിട്ടിയ കുറെ കാശുകൊണ്ട്‌ തൊടങ്ങിയ പരിപാടിയാ.

ആ ഒരുംപെട്ടവളും തക്ക സമയത്ത് മുങ്ങി..അവളെ തപ്പ് പാമാരാ.

എന്‍റെ ഷാപ്പും പോകും നാടകവും പോകും.ഞാന്‍ ഓടണോ ..പറയു ..പാമാര ...

എവിടെ കല്യാണി....നിരന്‍ അവളെയും കൊണ്ടുപോയോ..

അച്ചാ ......മോളെ........

പാമരന്‍ said...

നമുക്കു നമ്മടെ പഴയ ഷാപ്പിപ്പോയി രണ്ടെണ്ണം വിട്ട്‌ സൊറ പറഞ്ഞിരുന്നാപ്പോരേ കാപ്പിലാന്‍ജീ.. നിരക്ഷരന്‍ജി ഇന്ന്‌ അവധിയായ്തുകൊണ്ട്‌ കല്യാണിയും ഒതുങ്ങിപ്പോയി.

ഈ നാടകം ന്നൊക്കെ പറയുംബം കടന്ന കയ്യല്ലേ.. പിന്നെ നിങ്ങളോക്കെ ഒണ്ടെങ്കി എന്തു പണ്ടാരത്തിനും പാമരന്‍ റെഡി. (ബേപ്പൂരെ സുല്ത്താന്‍ പറഞ്ഞപോലെ, പൊറം മാന്തിതരാന്‍ നീയുണ്ടെങ്കില്‌ ഏതു ഗുഹയിലും ഞാന്‍ ഘോരഘോരം തപസ്സനുഷ്ഠിക്കാം...)

കാപ്പിലാന്‍ said...

എന്നാ പിന്നെ നിങ്ങളുടെ എല്ലാം ഇഷ്ടം പോലെ നമുക്ക് ഷാപ്പില്‍ പോയി ഒരു നൂറു അടിക്കാം .അപ്പന്‍ പറഞ്ഞാല്‍ അപ്പീലില്ല .ഞാന്‍ ഏതിനും റെടി .

konchals said...

ഇതു ശരിയായില്ലാട്ടൊ കാപ്പില്ലാന്‍ജി...

ആന കൊടുത്താലും ആശ കൊടുക്കാമൊ?

നമ്മളൊക്കെ ഇത്രെം നേരം കണ്ണില്‍ ഈര്‍ക്കളിയും കുത്തിവെച്ചു ഇരുന്നിട്ട്‌
ഇതൊരുമാതിരി വര്‍ത്തമാനം ആയ്യിട്ടൊ.....

അല്ലേലും ലാ പാമരന്‍ ആണു താങ്കളെ വഴിപിഴപ്പിക്കുന്നെ എന്നു തൊന്നണു, പ്ളീസ്‌, വീണു പോകരുതു....

അല്ല, നിങ്ങള്‍ പോകുന്ന ഷാപ്പില്‍ സീറൊസിസിനു കഷായം കിട്ടുമൊ??????!!!!!!

നിരക്ഷരന്‍ said...

കാപ്പിലാനേ, പാമരാ..നിങ്ങള് രണ്ടുപേരും ഷാപ്പീല്‍ പോയി ഒന്ന് മിനുങ്ങിയേച്ചും വാ. എനിക്കുള്ളത് 2 കുപ്പി അന്തി ഇങ്ങോട്ട് ഏടുത്ത് ഈ സ്റ്റേജിന്റെ പുറകില്‍ വച്ചിരുന്നാല്‍ മതി.
നിങ്ങള് വരുമ്പോഴേക്കും നാടകം ഞാന്‍, എന്റെ കല്യാണിയെ വെച്ച് തുടങ്ങിയേക്കാം. കൊഞ്ചത്സ് അടക്കമുള്ള കാണികള്‍ അക്ഷമരായിത്തുടങ്ങി. ആ പ്രിയക്കൊച്ച് ഇപ്പോഴും കൂവിക്കൊണ്ടിരിക്കുവാ.

1,2,3....1,2,3....മൈക്ക് ടെസ്റ്റ്...

കാണികളെ ഒരു ചെറിയ രംഗത്തോടെ നാടകം ആരംഭിക്കുകയാണ്. അതിനുശേഷം 5 മിനിട്ട് ഇടവേള. സംഘാടകരുടെ ‘സാങ്കേതികമായ‘ ചില ‘കുടി’ സോറി കഞ്ഞികുടി പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ വേണ്ടിയാണ് ഈ ഇടവേള.നാടകം ആരംഭിക്കുകയാണ്. കാപ്പിലാന്‍ തീയറ്റേഴ്സ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം.
“കമിതാക്കളേ ഇതിലേ ഇതിലേ”

(ശബ്ദം താഴ്ത്തി) ടായ്.... കര്‍ട്ടന്‍ പൊക്ക്.
കല്യാണീ...നീ പോയി ആ കെട്ടിത്തൂക്കിയിട്ടിരിക്കുന്ന മൈക്കിന്റെ അടീലോട്ട് നിന്നോ. ഞാന്‍ ദാ വന്നു.

രംഗം ഒന്ന്.
കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി കായലിന്റെ അരികിലുള്ള വാകച്ചോട്ടില്‍ നില്‍ക്കുന്ന നായിക.

കുപിതനായി അങ്ങോട്ട് കയറി വരുന്ന നായകന്‍.കയ്യില്‍ കൊതുമ്പുവള്ളത്തിന്റെ തുഴയുമുണ്ട്.

നായകന്‍ - എന്നാലും എന്നോട് നീയിത് ചെയ്തല്ലോടീ ?
നായിക - ഞാനെന്ത് ചെയ്തെന്നാണ് ചേട്ടാ.
നായകന്‍ - നിനക്കൊന്നും അറിയില്ല അല്ലേ ?
നായിക - ചേട്ടന്‍ ഒന്ന് തെളിച്ച് പറയൂ.
നായകന്‍ - ഇനിയെന്ത് തെളിക്കാനാടീ ?
നായിക - ഞാനൊരു തെറ്റും ചേട്ടനോട് ചെയ്തിട്ടില്ല.
നായകന്‍ - എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട നീ. ഈ തുഴ വച്ച് ഒന്ന് തന്നാലുണ്ടല്ലോ ?
നായിക - ചേട്ടന്‍ എന്നെ തല്ലിക്കൊന്നോളൂ. എന്നാലും എന്നെ അവിശ്വസിക്കരുത്.
നായകന്‍ - നിന്നെ ഞാന്‍ ഇനിയും വിശ്വസിക്കണമെന്നോ ? എന്റെ പ്രേമ കഞ്ചുകത്തില്‍ ന‌ഞ്ചു കലക്കിയ വഞ്ചകിയാണ് നീ.
നായിക - ചേട്ടാ..
നായകന്‍ - പോടീ..

കര്‍ട്ടന്‍.
-----------
കാപ്പിലാനേ, പാമരാ...നിങ്ങളിതെവിടെപ്പോയിക്കിടക്കുവാ...

കൃഷ്‌ | krish said...

ആരടാ.. നാടകത്തിന്റെ പേരുമാറ്റിയത്. ഇതെന്ത് കോപ്പിലെ നാടകമാ.. ആ കോ.. കാപ്പിലാന്‍ എവടെ പോയികെടക്കണൂ.. നാടകം എന്നൊക്കെ പറഞ്ഞ് കള്ള് ഷാപ്പിലാണോ കളി.

കൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്... പൊക്കടേയ്.. തുണി..(കര്‍ട്ടന്‍)

ഇവമ്മാരു വല്ലതും വാങ്ങിച്ചോണ്ടേ പോകൂന്നാ തോന്നണ്..

നിരക്ഷരന്‍ said...

അയ്യോ സോറി കൃഷേട്ടാ..
പേര് മാറിപ്പോയി. ഒരുപാട് തട്ടേല്‍ കളിക്കുന്ന സമിതിയായതുകൊണ്ട് പറ്റിപ്പോയതാ..

കാണികളേ നാടകത്തിന്റെ പേര് ‘ആരട വീരാ പോരിന് വാടാ’ എന്ന് മാറ്റി കേള്‍ക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

അടുത്ത രംഗത്തിന് മുന്നേ ആ കാപ്പിലാനും, പാമരനും ഷാപ്പീന്ന് മടങ്ങിയെത്തിയില്ലെങ്കില്‍ ഞാന്‍ അടികൊണ്ട് ചളുങ്ങുമേ, ബ്ലോഗനാര്‍ തട്ടേലമ്മേ .....

ചന്തു said...

ഒരുറിയിപ്പു കൂടി വേണ്ടിയിരുന്നു. മണിയടി കേട്ട്‌ ഞെട്ടിയാരും മൂത്രമൊഴിക്കരുതെന്ന്‌.

konchals said...

നിരക്ഷരന്‍ജി , നമുക്കൊരു കൈ നോക്കിയാലൊ??

ഒരു നാടകത്തിനുള്ള അത്യാവശ്യം സാധനം ഒക്കെ നമുക്കു ഒപ്പിക്കാന്നെ...

പാമരന്‍സും കാപ്പിലാന്‍സും എത്തിട്ടു ഒന്നും നടക്കുമെന്നു തോന്നണില്ലാ,
അല്ലേലും നാലുകാലിലാവുമല്ലൊ വരവു....

സൊ, യു പ്രൊസീഡേ......

അറ്റ്‌ലീസ്റ്റ്‌ കല്യാണിയും നിരക്ഷരന്‍ജിയും ഉണ്ടല്ലൊ.....

"ലപ്പം മ്മ്ക്ക്‌ തുടങ്ങാൊ"

നിരക്ഷരന്‍ said...

എന്നാപ്പിന്നെ കര്‍ട്ടന്‍ പൊക്കട്ടെ. അടുത്ത രംഗം ആരംഭിച്ചാലോ ? ഞാനൊന്ന് വേഷം മാറ്റട്ടെ. അടുത്തതൊരു ഫ്ലാഷ് ബാക്ക് രംഗമാണ്.

കല്യാണിക്കും സാരീം, ബ്ലൊസുമൊക്കെ മാറ്റണം. ഒന്ന് വേഗം പോയി മാറ്റ് കല്യാണീ.

എന്ത് ? ഗ്രീന്‍ റൂമിന്റെ ഓല പോക്കി നോക്കുന്നെന്നോ ?
അരടാ അത് ? ഓടിക്കോ ...അടി വാങ്ങണ്ട.

konchals said...

ഒരറിയിപ്പു ഈ സ്റ്റേജിണ്റ്റെ സമീപത്ത്‌ ശ്രീമാന്‍ ക്രിഷെട്ടന്‍ ഉന്‍ണ്ടെങ്കില്‍ എത്രെം പെട്ടെന്നു ഷാപ്പിണ്റ്റെ പിന്നില്‍ എത്തി ചേരെണ്ടതണെന്നു അറിയിച്ചുകൊള്ളുന്നു,ശ്രദ്ധിക്കുകാ,ഷാപ്പിണ്റ്റെ പിന്നിലെ ഒാടയില്‍ നമ്മുടെ കാപ്പിലാന്‍സും പാമരന്‍സും പൂസായി കിടപ്പുണ്ടു... .

രംഗം രണ്ട്‌

നായിക ഇപ്പോള്‍ വാകച്ചോട്ടീന്നു മണ്ടരി വന്ന ചെന്തെങ്ങിണ്റ്റെ ചൊട്ടിലെക്കു ഷിഫ്റ്റെഡ്‌

നമുടെ നായിക ഇതാ നോക്കെത്താ ദൂരത്തു കണ്ണും നട്ട്‌ ആരെയൊ കാത്ത്‌ തെങ്ങെല്‍ ചാരി നിക്കണൂ..

പശ്ചാതലത്തില്‍ ഒരു വിഷാദഗാനം...... (ഡെയ്‌, ഗാനം കഴിയുമ്പൊള്‍ കര്‍ട്ടന്‍ വലി.. )

സഹ്രിദയരെ, അടുത്ത രംഗം എതാനും നിമിഷങ്ങള്‍ക്കകം ആരംഭിക്കുന്നതായിരിക്കും
...................................
രംഗം മൂന്നു...

ഒരു കൊച്ചു പയ്യന്‍സ്‌ ഒടി വരുന്നു (സ്ളൊ മൊഷന്‍)

നായികയുടെ മുന്നില്‍ വന്നു കിതച്ചുകൊണ്ടു...

ചാച്ചി, ഇതെന്നാ ആലോച്ചിച്ചു നിക്കാ..

നായിക- എന്താടാ കുഞ്ഞാ...

പയ്യന്‍സ്‌ - ഷാപ്പില്‍ പൊരിഞ്ഞ തല്ലു നടക്കുന്നു..

നായിക- വ്വൊ? ആരാന്നു???

പയ്യന്‍സ്‌- ചീണ്റ്റെ കെട്ടിയൊനും പിന്നെ ആ കാപ്പിലാനൊ, പാമരനൊ, അങ്ങിനെ എന്തൊക്കെയൊ വിളിച്ചു പറേണുണ്ടായിരുന്ന്നാ

യിക- ചതിച്ചൊ എണ്റ്റെ ബ്ളൊഗ്ഗിലാര്‍ കാവിലമ്മെ (ഇതിത്തിരി കൂടുതല്‍ സെണ്റ്റി ആക്കി... പേടിച്ച ഫയ്‌സൊടെ)

- എന്താടാ കുഞ്ഞാ ഉണ്ടായെ? നീ ഒന്നു പറയെടാ.....

പയ്യന്‍സ്‌- ചേചിടെ പേരു വെച്ചു ആരൊ ഒരു പാട്ടു പാടിയെന്നു... അതു കേട്ടിട്ടാ തുടങ്ങിയെ

(ഈ സമയം ഒരു സ്ത്രീ കഥാപാത്രം രംഗപ്രവേശനം ചെയ്യുന്നൂ...
സ്പെസിഫികെഷന്‍സ്‌- വേഷം കരി പിടിച്ച മുണ്ടും ബ്ളൌസ്‌ ഉം, എണ്ണയില്‍ കുളിച്ച തലമുടി ഉച്ചിയില്‍ കെട്ടിയിരിക്കണൂ.. ഇതു നായികയുടെ അമ്മയിയമ്മ)

അമ്മയിയമ്മ-എടീ എരണംകെട്ടവളെ, നീ എങ്ങൊട്ടേക്കാണു പോകണതു

നായിക- കുഞ്ഞന്‍ പരഞ്ഞതു കേട്ടില്ലേ അമ്മ..

അമ്മയിയമ്മ- പ്‌ഫാ... അതിനു നീ എങ്ങോട്ടേക്കാ കെട്ടിഎടൂക്കണെ..

നായിക- ന്നാലും .. (പിന്നെ ശൂ..ശ്‌, എന്നൊക്ക്കെ എന്തെലും ഒക്കെ ഒപ്പിക്ക്‌.. )

അമ്മായിയമ്മ- എടീ, ഈ കെട്ടതില്‍ വല്ല സത്യം ഉണ്ടൊന്ന്?

നായിക- നിങ്ങളാണെ, എണ്റ്റെട്ടനാണെ സത്യം, എനിക്കൊന്നും അറിയില്ലാ...

അമ്മായിയമ്മ- അവനൊന്നു വന്നൊട്ടേ,

ഇതോടു കൂടി ഈ രംഗവും ക്ലീന്‍
..................................
രംഗം നാലു

ഷാപ്പിലെ അടിപിടി...

ഇതു നമ്മുടെ കാപ്പിലാന്‍/പാമരന്‍സ്‌ എഴുതി തരുന്നതായിരിക്കും... എന്നാലെ അതിണ്റ്റെ സംഗതീസ്‌ എല്ലാം കിട്ടൂ....

konchals said...

സാറി നിരക്ഷരന്‍ജി, ഞാന്‍ സീന്‍ ഇത്തിരി മാറ്റി.....

അഞ്ചാം സീന്‍ നമുക്കു ഫ്ലാഷ്‌ ബാക്ക്‌ അടിക്കാം

കാപ്പിലാന്‍ said...

കലാ സ്നേഹികളെ .....ഞാന്‍ പറഞ്ഞതുപോലെ കൂത്താട്ടുകുളം മീനാക്ഷിയുടെ അനിയത്തി ..കല്യാണി എത്തി ചേര്‍ന്നിട്ടുണ്ട് ...
അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നു.കഥയെകുറിച്ച് ഒരു വാക്ക്.ഷാപ്പ്‌ കണ്ട്രക്ടര്‍ കാപ്പിലാന്റെ മകള്‍ കല്യാണി കൊതുമ്പു വള്ളക്കാരനായ നിരക്ഷരനുമായി കടുത്ത പ്രേമം ..അവരുടെ ജീവിതത്തിലൂടെ ജീവിത ഗന്തിയായ ഒരു നല്ല കഥ ... .ഈ നാടകത്തിനു രണ്ടു ഭാഗങ്ങള്‍ ആണുള്ളത്‌.ഇതുവരെ ഇവിടെ നടന്നത് പരിശീലനങ്ങള്‍ മാത്രംമാണ്.. നാടകം ആരംഭിക്കുന്നു.

രംഗത്ത് ഒരു കള്ള് ഷാപ്പ്‌ അതിന്റെ അരികിലൂടെ കുളു ..കുളു ( ബാക്ക് ഗ്രൌണ്ട് മ്യൂസിക് )എന്നൊഴുകുന്ന ഒരു പുഴ .പുഴയുടെ മറുഭാഗത്ത് പ്രേമ രംഗങ്ങളില്‍ പങ്കെടുക്കുന്ന കമിതാക്കള്‍.ഷാപ്പില്‍
കാപ്പിലാനും പാമരനും മറ്റു ചില ആളുകളും .
(കാപ്പിലാന്‍ പാമാരന്റെ മേശപുറത്ത് കള്ളുകൊണ്ട് വെച്ചിട്ട് സന്തോഷത്തോടെ ).
എടോ- പാമാരാ.എന്‍റെ മകള്‍ വന്നടോ.
പാമരന്‍-ഓഹോ..എപ്പോ.
കാപ്പിലാന്‍ - രാവിലത്തെ കടത്തു വള്ളത്തില്‍ അവള്‍ വന്നു.എടോ.( കരയുന്നു )തനിക്കറിയാമോ എന്ന് എനിക്കറിയില്ല ..ഞാന്‍ അവളെ എങ്ങനെയാണ് വളര്‍ത്തിയതെന്നു..കണ്ണില്‍ ചുണ്ണാമ്പു തേച്ച് അവളുടെ കാല്സ് വളരുന്നുണ്ടോ ..കയിസ് വളരുന്നുണ്ടോ ..എന്ന് നോക്കി നോക്കിയാണ് ഞാന്‍ വളര്‍ത്തിയത്‌.വന്നിട്ട് എന്നോടൊരു ചോദ്യം ...
പാമരന്‍ - എന്താണ് അവള്‍ ചോദിച്ചത്.
കാപ്പിലാന്‍ -സോരിയാസിസിനുള്ള കഷായം കിട്ടുമോന്ന്,എന്‍റെ ചന്ക് പട പട എന്നിടിക്കുന്നടോ പാമാര..
പാമരന്‍-താന്‍ വിഷമിക്കാതെ.താന്‍ കരഞ്ഞാല്‍ ഞാനും കരയും ( കരയുന്നു ).എടോ കാപ്പിലെ മൂപ്പിലെ തന്നെ എനിക്കെത്ര വര്‍ഷ മായി അറിയാമടോ...തന്‍റെ കണ്ണൊന്നു ചോവന്നാല്‍ എനിക്കറിയാം.ചെറുപ്പത്തില്‍ നാം എത്ര മണ്ണപ്പം ചുട്ടു കളിച്ചു..അതെല്ലാം നീ മറന്നോ എന്‍റെ കാപ്പിലാനെ.
കാപ്പിലാന്‍ - സഹിക്കാന്‍ പറ്റ നില്ലടോ ....സഹിക്കാന്‍ ...
ഇപ്പോള്‍ രംഗത്തേക്ക് ആരോ കടന്നു വരുന്നു .........

konchals said...

സൊറിയാസിസ്‌ അല്ലാ , സീറൊസിസ്‌ എന്നാണു കല്യാണി ചോദിച്ചതു....

എന്നാത്തിനാ കാതില്‍ ആ കുന്ത്രാണ്ടം വെച്ചിരിക്കണേ, അതൊ അതിണ്റ്റെ ബാറ്ററി പോയ്യാ... ???

കാപ്പിലാന്‍ said...

എന്നാ കുഞ്ഞു പറഞ്ഞത് തന്നെ ..ഡയലോഗ് പറ ..ആള്‍ക്കാര് നോക്കി ..ചിരിക്കുന്നു.നമ്മടെ പണി പോക്കാ കുഞ്ഞാ ..ഇനി ആരാ സ്റ്റേജില്‍ വരുന്നത്.?

നിരനെ കാണുന്നില്ലല്ലോ ?

നിരക്ഷരന്‍ said...

കാപ്പിലാനേ..... വാകമരച്ചോട്ടില്‍ പൂത്ത് നിക്കുന്ന എന്റെ കല്യാണിയുടെ അടുത്ത് നമ്മുടെ പാമരന്‍ വട്ടമിട്ട് നടന്ന്, അവളെ വലയില്‍ വീഴ്ത്താന്‍ കവിതയൊക്കെ എഴുതുന്ന ആ പഴയ രംഗം ഒരു ഫ്ലാഷ് ബാക്കാക്കി ആവതരിപ്പിക്കാനുള്ളതിന്റെ ഡയലോഗും, തിരക്കഥയുമൊക്കെ എഴുതിക്കൊണ്ടിരിക്കുവാ..

അത് എഴുതി തീരുന്നതുവരെ കാണികളോട് അക്ഷമരായി ഇരിക്കാന്‍ പറയൂ..

കാപ്പിലാന്‍ said...

സുഹൃത്തുക്കളെ ......ശാന്തരാകുവീന്‍ ...ച്ചേ..കല്ലെറിയാതെ...വേണേ..ഷാപ്പില്‍ പോയി രണ്ടു വീശ്..കൂടെ എനിക്കും രണ്ടു കൊണ്ടുപോരെ.ഒരു ഇടവേള വന്നതില്‍ ഖേദിക്കുന്നൂ.നാടകം ഉടനെ ആരംഭിക്കും .

ഒരറിയിപ്പ്‌ കൂടെ ..ഇതിന്‍റെ അണിയറ ശില്പികളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.

തിരക്കഥ ..സംഭാഷണം ..നിരക്ഷരന്‍.
ഗാനങ്ങള്‍- പരമന്‍ പത്തനാപുരം പാമരന്‍
സംവിധാനം -കാപ്പിലെ കൊച്ചു കൃഷ്ണന്‍.
കല്യാണി- പത്തനാപുരം കാമാക്ഷി (കൊഞ്ചല്‍)

നിങ്ങള്‍ക്ക് വല്ല റോളും വേണേ വന്ന് ചാട്

konchals said...

"ഇതെന്താണു കാപ്പിലാന്‍ജി, ഞാന്‍ വന്നപ്പോള്‍ നിങ്ങള്‍ എല്ലൊരും എങ്ങോട്ടേക്കാണൂ മുങ്ങിയെ? ഇനി ഞാന്‍ ഷാപ്പില്‍ വന്നു പൊക്കണൊ???


നിരക്ഷരാ,,, വേഗം സംഭാഷണം കൊണ്ടു തന്നേക്ക്‌, ആകെ ഇത്തിരി സ്ഥലം കൂടെ മണ്ടയില്‍ ബാക്കി ഉള്ളൂ, അതില്‍ സര്‍ജറിയുടെ ഇനി പഠിക്കാന്‍ ഉള്ളതു കേറ്റണൊ അതൊ നാടകം വേണോ, വേഗം തീരുമാനിച്ചൊ..... പറഞ്ഞില്ലാന്നു വെണ്ടാ..

കാപ്പിലാന്‍ said...

ഇന്നെനിക്കു തല്ല് കൊള്ളും. ആരെയും കാണുന്നില്ലല്ലോ.കൊന്ച്ചല്സു പോയി നാടകത്തിന്റെ കാര്യങ്ങള്‍ ഒക്കെ പഠിക്ക്.വെറുതെ ഭാവി കളയണ്ടാ.നിരന്‍ ഷാപ്പില്‍ വെള്ളമടിച്ച് കിടക്കുകയാണ്.പാമരന്‍ അങ്ങോട്ട്‌ പോയിട്ടുണ്ട്...

ഒരറിയിപ്പ്‌ കൂടി ..കള്ളുഷാപ്പില്‍ കൂടിയിരിക്കുന്ന എല്ലാ നാടക നടന്മാരും നടികളും എത്രയും വേഗം ഇതിന്‍റെ പുറകില്‍ വരേണ്ടതാണ്.( എല്ലാവര്‍ക്കും ഇന്ന് പണി കൊടുക്കാം ).

കുഞ്ഞേ ...നീ പോയി വല്ലതും പഠിക്ക് ,വെറുതെ ഒള്ള മണ്ട കളയണ്ടാ

പാമരന്‍ said...

അടിപൊളി! മീനക്ഷിയുടെ അനിയത്തി കൊള്ളാല്ലോ വിഡിയോണ്‍ :) അപ്പ ആളായല്ലാ.. ഞാന്‍ കര്‍ട്ടനും രംഗപടവും ആണു ഡിപ്പാര്‍ട്ട്‌മെന്‍റ്..

---------------------------------------
കാപ്പില്‍സേ, ഞാനിനു മിക്കവാറും ഓഫാരിക്കും.. കൊച്ചിനു നല്ല സുഖമില്ല.. ഇന്നലെ രാത്രി മുഴുവന്‍ എമര്‍ജന്സിയിലായിരുന്നു. ഇപ്പൊ കുറവുണ്ട്. ഇടക്കു വന്നു നൊക്കാം.. പൊട്ടട്ടെ മയക്കു വെടികള്..

കാപ്പിലാന്‍ said...

ഒരറിയിപ്പ്‌..പാമാരന്റെ കുഞ്ഞ് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .

നടി നടന്‍മാര്‍ എത്രയും വേഗം എത്തി ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു ..

അടുത്ത ഒരു ബെല്ലോടുകൂടി തുണി ( കര്‍ട്ടന്‍) പൊക്കുന്നതായിരിക്കും....

Gopan (ഗോപന്‍) said...

ഇന്നലെ തൊടങ്ങിയ നാടകമാ എന്താ നീളം,
തീരണില്യ, അല്ല തൊടങ്ങണില്യ ...
മാഷേ, ഇന്നു ഞാന്‍ നാടകം കണ്ടേ പോവൂ..

നിരക്ഷരന്‍ said...

മൈക്ക് ടെസ്റ്റിങ്ങ്...1,2,3...1,2,3
അറിയിപ്പ്....

ഈ സമിതിയുടെ ഉടമസ്തനായ കാപ്പിലാനടക്കം എല്ലാ പ്രേക്ഷകരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്.

ഇത് ലോക ചരിത്രത്തില്‍ ആദ്യമായി, അല്ലെങ്കില്‍ ബൂലോകചരിത്രത്തില്‍ ആദ്യമായി നടക്കുന്ന ഒരു നാടകമാണ്. ഇതിലെ നടീനടന്മാരും, സംവിധായകനും, രചയിതാവും, രംഗസംവിധായകനും ഒക്കെ ലോകത്തിന്റെ പലപല കോണുകളില്‍ ഇരുന്ന് പരസ്പരം ഒന്ന് കാണുകപോലും ചെയ്യുകയോ, ഒരു റിഹേസ്‌സല്‍ പോലും നടത്താതെയോ ആണ് ഈ നാ‍ടകം അവതരിപ്പിക്കുന്നത്. അതിനിടയില്‍ നടന്റെ കൊച്ചിന് സുഖമില്ലാതാകുകയോ, നടിയുടെ കെട്ടിയോന്‍ കള്ളുകുടിച്ച് വന്ന് അവളെ തല്ലി പഞ്ചറാക്കുകയോ ചെയ്താല്‍ നാടകം ഇഴഞ്ഞ് നീങ്ങിയെന്ന് വരും.

തുണി പൊങ്ങുന്നതു വരെ നിറുത്താതെ കൂകാനോ, ഇവിടെ കിടന്ന് ഉറങ്ങാനോ ഉള്ള സ്വാതന്ത്രം എല്ലാവര്‍ക്കുമുണ്ട്. കള്ള് കുടിയന്മാര്‍ക്ക് നാടക സമിതി മുതലാളി കാപ്പിലാന്റെ തൊട്ടടുത്തുള്ള ഷാപ്പില്‍ പോയി ഒരോന്ന് അടിച്ച് വരാനുള്ള സൌകര്യവും എര്‍പ്പാട് ചെയ്തിട്ടുണ്ട്.

അടുത്ത രംഗം തുടങ്ങുന്നവരെ എല്ലാവരും അക്ഷമരായി കാത്തിരിക്കുക, അല്ലെങ്കില്‍ കിടന്നുറങ്ങുക.

കാപ്പിലാന്‍ said...

തക്ക സമയത്ത് നിരക്ഷരന്‍ അങ്ങനെയൊരു അറിയിപ്പ് അയച്ചത് നന്നായി.ആ പ്രിയയും ഗോപന് എല്ലാം വന്ന് എന്‍റെ ഷര്‍ട്ട് എല്ലാം വലിച്ചു കീറി.നാട്ടുകാര് എന്നെ വളഞ്ഞു വെച്ചിരിക്കുകയാണ്.എന്നെ രക്ഷിക്കു ..

പാമരന്‍ said...

രംഗം രണ്ട്:

സീന്‍: ആറ്റിറംബിലെ വാക മരച്ചുവട്‌.. വാക ഷാറൂഖ്ഖാന്‍റെ പുരികം പോലെ വളഞ്ഞ്‌ പുളഞ്ഞ്‌ ആറ്റിലേക്ക് നീണ്ടുനില്‍ക്കുന്നു.. വാകയില്‍ പൂക്കളില്ല.. പക്ഷെ അതിന്‍റെ ചോട്ടില്‍ ഒരു വസന്തത്തിനെ മുഴുവനായി സ്വന്തം മേത്ത് ഹോസ്റ്റ്‌ ചെയ്തുകൊണ്ട് ചിന്താവശിഷ്ടയായ സംഗീതയേപ്പോലേ നിരക്ഷരനായ വിജയന്‍ മാഷേയും കിനാക്കണ്ട് നില്ക്കുകയാണ്‌ കല്യാണി.

അവളുടെ ഒരു കാല്‍ രവിവര്‍മ വരച്ച ശാകുന്തളയുടേതുപോലെ മടക്കി വാകയില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നു. കണ്ണുകള്‍ തിലാപ്പിയയെപ്പോലെ മാനത്തൂടെ പോകുന്ന ഒരു കമേര്‍സ്യല്‍ ജെറ്റിന്‍മേല്‍ ഫോകസ്‌ ചെയ്തിരിക്കുന്നു. ഒരു കൈ മടക്കി നെഞ്ചത്തു വെച്ചിരിക്കുന്നു, മറ്റേ കൈകൊണ്ട്‌ തന്‍റെ കഴുത്തിലെ കറുത്ത ചരടില്‍ തിരുപ്പിടിച്ചു കൊണ്ടിരിക്കുകയാണ്‌..

പശ്ചാത്തലത്തില്‍ ഒരു ഓടക്കുഴലിന്‍റെ ശബ്ദം മാത്രം...

സ്റ്റേജിന്‍റെ ഇടത്തേ വശത്തുനിന്നും പാമരന്‍ ആടിയാടി കടന്നു വരുന്നു. ബനിയനും മടക്കികുത്തിയ ലുങ്കിയും ആണു വേഷം. പുള്ളിയുള്ള നീളന്‍ അണ്ടര്‍വെയറിന്‍റെ അറ്റം മടക്കികുത്തിയ ലുങ്കിയുടെ ബോര്‍ഡര്‍ വരക്കുന്നു. കക്ഷത്തില്‍ പാതിയൊഴിഞ്ഞ, (അല്ലേല്‍ ഫോര്‍ പോസിറ്റീവ്‌ മൈന്‍റെഡ് പീപ്പിള്‍സ്‌ പാതി നിറഞ്ഞ) കള്ളും കുപ്പി..

അടുത്തെത്തുംബോള്‍ മാത്രമാണ്‌ പാമരന്‍ ലവളെ കാണുന്നത്.. അവന്‍റെ ചുണ്ടില്‍ ഒരു പച്ച ശൃംഗാരച്ചിരി വിടരുന്നു.. പക്ഷേ 'കിനാവിന്‍റെ വരംബത്തു കൂടെ' മന്ദം മന്ദം ഓടിപ്പാഞ്ഞുകൊണ്ടിരിക്കുന്ന ലവള്‍ ലവനെ ശ്രദ്ധിക്കുന്നേ ഇല്ല..

പാമരന്‍ അവളു ഫോക്കസ്‌ ചെയ്തിരിക്കുന്നതെവിടെക്കാണെന്നു നോക്കുന്നു.. അവന്‍റെ കന്നില്‍ പെടുന്നത്‌ അടുത്തുള്ള തെങ്ങിലെ തുളുംബുന്ന മാട്ടമാണ്‌.. അവന്‍ അവളുടെ ദൃഷ്ടി ബ്ലോക്കു ചെയ്യാന്‍ കയ്യ്‌കൊണ്ട് മുഖത്തിനു കുറുകെ വീശി നൊക്കുന്നു.. എവിടെ നോക്കാന്‍.. നിരക്ഷരന്‍റെ മരമോന്തയിലെ കുഴികളുടെ കണക്കെടുക്കുകയാണല്ലോ നായിക..

പാമരന്‍: കല്യാണീ.. എന്‍റെ കല്ലൂ....

ങേഹേ.. മൈന്‍ഡു ചെയ്യുന്നില്ല..

പാമരന്‍ ആ വാകക്കു ചുറ്റും തോള്‍ 30 ഡിഗ്രി ചെരിച്ചു പിടിച്ച്കൊണ്ട്, പതുക്കെ, പട്ടി അപ്പിയിടാന്‍ സ്ഥലം നോക്കുന്നപോലെ നടക്കുന്നു, ഒരു കള്ളച്ചിരിയോടെ 'മെല്ലെയൊന്നു പാടി ലവളെ ഉണര്‍ത്താ'നുള്ള ശ്രമമാണ്‌..

[എവിടെ കാപ്പിലാനേ പാട്ടിട്ടു കൊടുക്കൂ..]

ആറ്റിറംബില്‌ വാകേന്‍റെ ചോട്ടില്‌...

ബാക്കി നിരക്ഷരനും കൊഞ്ചല്‍സിനും..

കാപ്പിലാന്‍ said...

ആറ്റിറംബില്‌ വാകേന്‍റെ ചോട്ടില്‌
പൂത്തു നിക്കണ്‌ കല്യാണീ
അന്തിമോന്തീട്ട്‌ ചാരത്ത് ചെല്ലുംബം
തെളതെളക്കണ്‌ കല്യാണീ

ചന്തമുള്ളൊരു മാറത്ത് നൂളണ്
അന്തിച്ചോപ്പുള്ളൊരു സൂരിയന്‌
ചന്തിവെട്ടിച്ച്‌ ഓള്‌ നടക്കുംബം
ചങ്കത്ത്‌ കൊള്ളണ്‌ തംബിരാനേ

അന്നനട കണ്ട്‌ വെള്ളമിറക്കുംബം
കള്ളച്ചിരിയൊന്നെറിയണോള്‌
കല്യാണി ചായണ കട്ടില്‌ കണ്ടിട്ട്‌
ചത്താലും വേണ്ടില്ല തംബിരാനേ

Gopan (ഗോപന്‍) said...

പാമാരാനെ കലക്കി.

നിരക്ഷരന്‍ said...

പാട്ട് കഴിയുന്നതോടെ രംഗം ഇരുളുന്നു.
(ഗോപന്‍ ജീ ചുമ്മാ നിക്കാതെ ലൈറ്റ് പതുക്കെ പതുക്കെ ഡിമ്മാക്ക്.)

രംഗം 3.
------
കല്യാണിയും, നിരക്ഷരനും കൈയുയര്‍ത്തി യാത്ര പറഞ്ഞ് പിരിയുന്നു. നിരക്ഷരന്‍ തന്റെ കൊതുമ്പു വള്ളത്തില്‍ കയറി പോകുന്നത് നിര്‍നിമേഷയായി നോക്കി നില്‍ക്കുന്ന കല്യാണി.

തിരിഞ്ഞ് നടക്കാന്‍ തുടങ്ങുന്ന കല്യാണിയുടെ മുന്നിലേക്കതാ, തെങ്ങിന്റെ മുകളിലെ മാട്ടം നോക്കി നടന്നിരുന്ന പാമരന്‍ പ്രത്യക്ഷപ്പെടുന്നു.

(സ്പോട്ട് ലൈറ്റ് പല കളറില്‍ കല്യാണിയുടെ മുഖത്ത് പതിക്കുന്നു. അവളുടെ ഭാവാഭിനയം ജനം കാണാതിരിക്കാന്‍ അതാണ് നല്ലത്. ഗോപന്‍ ജീ, ആ കളറ് ലൈറ്റ് ഒന്ന് അടിച്ച് കൊട്.)

പാമരന്‍ - കല്യാണീ. നീയെന്താ ഒറ്റയ്ക്കിവിടെ ?

കല്യാണി - ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല. എന്റെ കൂടെ നിരേട്ടനും ഉണ്ടായിരുന്നു.ഇപ്പോ കൊതുമ്പു വള്ളത്തില്‍ അങ്ങ് പോയതേയുള്ളൂ.

പാ - നീയെന്തിനാ ആ മരമോന്തന്‍ നിരച്ചരന്റെ കൂടെ വകമരച്ചോട്ടില്‍ കിടന്ന് കറങ്ങുന്നത്. അതും ഈ മൂവന്തി നേരത്ത്. നിന്റപ്പന്‍ കാപ്പിലാന്‍ ഇതൊക്കെ അറിയുന്നുണ്ടോ ?

ക - നിരേട്ടന്‍ എന്റെ ജീവനാ. അപ്പന്‍ സമ്മതിച്ചാലും ഇല്ലെങ്കിലും ഞാന്‍ നിരേട്ടനേയേ കെട്ടൂ.

പാ - അവന്‍ ഒരു അക്ഷരാഭ്യാസമില്ലാത്തവനാണെന്ന് നിനക്കറിഞ്ഞൂടെ ?

ക - അക്ഷരമറിയില്ലെങ്കിലും നിരേട്ടന്റെ മനസ്സ് സമ്പൂ‍ര്‍ണ്ണ സാക്ഷരത്ത്വമുള്ളതാ..

പാ - അവന്‍ ഒരു കള്ളുകുടിയനാണെന്ന് നിനക്കറിയില്ലേ ?

ക - അതിനെന്താ ? എന്റപ്പനും കള്ള് കുടിക്കുമല്ലോ. സ്വന്തമായിട്ട് ബൂലോക ഷാപ്പുമുണ്ട് .പാമരേട്ടനും കള്ള് കുടിക്കുമല്ലോ ? പിന്നെന്താ ?

പാ - (വേച്ച് പോകുന്നു)എന്നെപ്പോലെയാണോ അവന്‍? എനിക്ക് കുറച്ചെങ്കിലും ഗ്ലാമറില്ലേ ? അവന്റെ വസൂരിക്കല വീണ മരമോന്തയും, പെണ്ണുങ്ങളെപ്പോലെ തോളറ്റം നീണ്ട മുടിയും നീ കണ്ടിട്ടില്ലെന്നാണോ കല്ലൂ..

ക - നിരേട്ടന്റെ ആ മുടി കണ്ടിട്ടാണ് ഞാന്‍ മയങ്ങിപ്പോയത് പാമരേട്ടാ..

പാ - (ആത്മഗതം)നാളെ മുതല്‍ മുടി വളര്‍ത്തി തുടങ്ങണം. വ്യത്യസ്തനാം ബാര്‍ബര്‍ ബാലനോട് പോകാന്‍ പറ.

ക - പാമരേട്ടന്‍ എന്നെ കല്ലൂന്നൊന്നും വിളിച്ച് ശ്രംഗരിക്കുകയൊന്നും വേണ്ട. അങ്ങനെ വിളിക്കാനുള്ള അവകാശം എന്റെ നിരേട്ടനുമാത്രമേ ഉള്ളൂ.

പാ - അപ്പോ മുടി വളര്‍ത്തിയാല്‍ നീ എന്നെയും പ്രേമിക്കുമോ കല്ലൂ.

ക - (ലജ്ജാവതിയായി താഴേക്ക് നോക്കി നഖം കടിച്ചു കൊണ്ട്) ഒന്ന് പോ പാമരേട്ടാ കളിയാക്കാതെ.

(ഈ സമയം ഗോപന്‍ ജി കളറ് ലൈറ്റ് സ്റ്റേജിന്റെ പുറകിലേക്ക് അടിക്കണം കേട്ടോ)

കല്യാണിയുമായുള്ള വര്‍ത്തമാനം കഴിഞ്ഞപ്പോള്‍ വാകമരച്ചോട്ടില്‍ മറന്നുവെച്ച അന്തിക്കള്ളിന്റെ കുടം എടുക്കാന്‍ മടങ്ങി വന്ന നിരക്ഷരന്‍ ഈ രംഗം ദൂരെ നിന്ന് കാണുന്നു.

(ഗൂപന്‍ ജി..ലൈറ്റ് നിരക്ഷരന്റെ മുഖത്തേക്ക് അടിക്ക്. പശ്ചാത്തല സംഗീതം മുറുകുന്നു)

നിരക്ഷരനെ കണ്ട പാമരന്‍ മെല്ലെ സ്റ്റേജില്‍ നിന്ന് വലിയുന്നു.

സ്റ്റേജിലേക്ക് കയറി വന്ന നിരക്ഷരനും, കല്യാണിയും മുഖത്തോട് മുഖം നോക്കി നില്‍ക്കുന്നു. നിരക്ഷരന്റെ മുഖത്ത് കോപം. കല്യാണി ആകെ പകച്ച് നില്‍ക്കുകയാണ്. കളറ് ലൈറ്റ് രണ്ട് പേരുടേയും മുഖത്ത് വീഴുന്നു.

പശ്ചാത്തലസംഗീതം ശരിക്ക് മുറുകുന്നു. ലൈറ്റ് ഡിമ്മാകുന്നു. കര്‍ട്ടന്‍ വീഴുന്നു.

കാപ്പിലാനേ കര്‍ട്ടന്‍ ഇട്. തുണി താഴ്ത്താന്‍. തന്റെ ഉടുതുണിയല്ല മാഷേ..കര്‍ട്ടന്‍..കര്‍ട്ടന്‍....

കര്‍ട്ടന്‍ വീഴുന്നു.
------------------
കര്‍ട്ടന്‍ വീണതിനുശേഷവും സ്റ്റേജില്‍ നിന്ന് ചെപ്പക്കുറ്റിക്ക് പൊട്ടിക്കുന്ന ശബ്ദവും, ‘എന്റമ്മേ‘ എന്ന കല്യാണിയുടെ കരച്ചിലും.

കാപ്പിലാന്‍ said...

സ്റ്റേജിന്‍റെ പുറകില്‍ നിന്നും ഇരുട്ടത്ത് .

കാപ്പിലാന്‍ -കൊള്ളാം മക്കളെ നന്നായി.ഒത്തിരി ചിരിച്ചു കണ്ണില്‍ നിന്നെല്ലാം കണ്ണുനീര്‍ വീണു.ഇനി ആരാ തട്ടെ കയറുന്നത് .

Gopan (ഗോപന്‍) said...

കര്‍ട്ടന്‍ ഇട്ടതിനു ശേഷം ആര്‍ക്കാ പൊട്ടിയത്
ഞാന്‍ ലൈറ്റ് പിടിച്ചു നിന്നത് കൊണ്ടു കണ്ടില്ല..
പാവം കല്യാണി ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആരടാ സ്ക്രിപ്റ്റെഴുതാതെ നാടകം കളിക്കുന്നെ???

ചുമ്മാ നമ്പരിറക്കിക്കളിക്കാതെടേയ്

അപ്പോ നിക്കണോ അതോ????

ശ്രീവല്ലഭന്‍ said...

ആഴാട ഇവിടെ ബബബഹളം ഉണ്ടാക്കുന്നെ?. ഷാപ്പീന്നു നേരെ നാടകം കളിക്കാന്‍ ഇഴങ്ങുന്നോടാ? മനുഷന്‍മാര് ചോഴ നീഴാക്കി കള്ളുണ്ടാക്കുന്നത് നിങ്ങളൊക്കെ കാണ്. ഇതൊക്കെ കണ്ടിട്ടു
പോസ്ടിടുവോ, നാടകം കളിക്കുവോ ഒക്കെ ചെയ്യ്‌.

ഇംഗ്ലീഷിലാണെ ഞാന്‍ പഴഞ്ഞു തഴാന്‍ പോകുന്നെ. മനസ്സിലായില്ലേല്‍ അവസാനം ഒരു ചുള്ളന്‍ സായിപ്പ് പഴഞ്ഞു തരും. അതുമല്ലേല്‍ ഞാനൊരു പോസ്ടിട്ടു മലയാളത്തില്‍ പറഞ്ഞു തഴാം. ഓക്കേ.

അപ്പം ഇതിന്‍റെ അന്‍പത്!

Gopan (ഗോപന്‍) said...

പാ - അപ്പോ മുടി വളര്‍ത്തിയാല്‍ നീ എന്നെയും പ്രേമിക്കുമോ കല്ലൂ.

ക - (ലജ്ജാവതിയായി താഴേക്ക് നോക്കി നഖം കടിച്ചു കൊണ്ട്) ഒന്ന് പോ പാമരേട്ടാ കളിയാക്കാതെ

ഈ ഭാഗം കലക്കി..
കല്യാണി നാണിച്ചു കൊണ്ടു കാല്‍വിരല്‍ കൊണ്ടു കളം വരച്ചൂന്നൊക്കെ കേട്ടിട്ടുണ്ട്..
അത് കട്ടു ചെയ്തത് ശരിയായില്ല

പാമരന്‍ said...

രംഗം നാല്‌.

സീന്‍: പാമരന്‍റെ മാടം.. ബ്രിടീഷുകാര്‍ ഇന്ത്യ വിഭജിച്ചതുപോലെ രണ്ടായി നെടുകെ പൊട്ടിയ ഒരു കണ്ണാടിയില്‍ തന്‍റെ വദനാംബുജത്തില്‍ വിടര്‍ന്നു വന്ന കളകള്‍ നുള്ളുകയാണ്‌ പാമരന്‍.

"കാത്തുവച്ചോരു കസ്തൂരി മാംബഴം കാക്ക കൊത്തീപ്പോയീ" എന്ന മട്ടില്‍ ഒരു മൂളിപ്പാട്ട്‌ ടേപ്പിന്‍റെ ഓല വലിയുന്ന പോലെ കേള്‍ക്കാം..

പാമരന്‍ സീതിഹാജി വെടിപ്പാക്കിയ നിലംബൂര്‍ കാടുപോലെ പകുതി കഷ്ണ്ടിയായ തന്‍റെ തലയില്‍ പതുക്കെ തലോടുന്നു.. ഒരു നെടുവീര്‍പ്പിടുന്നു.. പതിയെ ആ കരിംകൂവളകണ്ണിനകള്‍ എന്തിനു നേര്ക്കാണു തിരിയുന്നതു? അതാ, മറ്റൊന്നുമല്ല, അലമാരിയില്‍ ഇരിക്കുന്നു, സന്തോഷ് ഹെയര്‍ ടോണ്‍.. പാമരന്‍റെ മുഹം 'ചന്ദ്രന്‍ ചേട്ടനേപ്പോലെ തിളങ്ങുന്നു.. ആ മിഴിഗോളങ്ങള്‍ രണ്ടും ഗള്‍ഫുകാരനെ കണ്ട എല്‍.ഐ.സീ. ഏജെന്‍റിന്‍റെപ്പോലെ പുറത്തേക്കു തള്ളി വരുന്നു..

തലയില്‍ ഹെയര്‍ ടോണ്‍ അപ്ലൈ ചെയ്യുന്ന പാമരന്‍..

പുറത്തു നിന്നു ഒരു 'നോക് നോക്' ശബ്ദം.

പാമരന്‍: ഹാരാദ്‌?

കയറിവരുന്ന കാപ്പിലാന്‍. തലയില്‍ പെയിന്‍റ്റ് പാത്രം കമഴ്തിയപോലെയിരികുന്ന പാമരനെ കണ്ട്‌ അന്തം വിട്ട്‌..

കാപ്പിലാന്‍: പാമൂ, ഫാവി മരുമകനേ, നിന്നോടാരാ ഈ ചതി ചെയ്തത്‌?

പാമരന്‍ ഇളിഭ്യനായി: ഹി ഹി, ഞാനൊന്നു മുടി വളത്താന്‍ നോക്കുവാ.. കല്ലുവിനു നീണ്ട മുടിയാണിഷ്ടം ന്നു.. അവളാ നിരക്ഷരനെ പ്രേമിക്കാന്‍ കാരണം അവന്‍റെ മുടിയാണത്രേ..

കാപ്പിലാന്‍: മുടിയാനായിട്ട്‌.. എട പൊന്നു മോനേ പാമൂ.. അതിനു നീ ഹെയര്‍ ടോണ്‍ തേച്ചിട്ടൊന്നും ഒരു കാര്യോമില്ല. ലവനു ഇത്രേം മുടി വളരാന്‍ എന്താ കാരണം ന്നാ?

പാമരന്‍ ചെവി ചെത്തി കൂര്‍പ്പിക്കുന്നു: ന്താ?

കാപ്പിലാന്‍: ലവന്‍റെ തലക്കകത്തു നല്ല ഫലഭൂയിഷ്ഠമായ മണ്ണാ.. അതോണ്ടല്ലേ ഇങ്ങനെ തഴച്ചു വളരുന്നത്‌.. ലതു കണ്ടിട്ടു നീ മുക്കിയിട്ടെന്തു കാര്യം? വെറുതെ മുക്കി മുക്കി ആസനം പുഞ്ചക്കണ്ടമാക്കണ്ട..

പാമരന്‍ വിഷണ്ണനാവുന്നു.. അവന്‍റെ ദൈന്യത കണ്ട് കാപ്പിലാന്‍ തോളത്തു പിടിക്കുന്നു..

കാപ്പിലാന്‍: മോനേ പാമൂ.. നീയീ ഷാപ്പീന്നു കുടിക്കുന്ന കള്ളാണെന്‍റെ ചോറ്. കള്ളാണേ സത്യം, കല്യാണി എന്‍റെ മോളാണെങ്കില്‍.. ങ്ഹും എങ്കി..

പാമരന്‍: എന്താ കാപ്പില്‍ ചേട്ടാ ഒരു തംശം?

കാപ്പില്‍: എങ്കില്‍ ഞാനവളെ നിനക്കു തന്നെ തരും.

പാമരന്‍റെ വദനാംബുജം ഫ്ലഡ്‌ ലൈറ്റ് പോലെ തെളിയുന്നു..

കാപ്പില്‍: പക്കേങ്കില്‌...

പാമരന്‍റെ മുഖത്ത്‌ ചോദ്യച്ചിഹ്നം..

കാപ്പില്‍: പക്ഷേ അവളെ വളക്കുന്ന കാര്യം നീ തന്നെ ഏല്‍ക്കണം.

പാമരന്‍റെ മോന്ത ബലൂണില്‍ നിന്നു കാറ്റഴിച്ചു വിട്ട പോലെ..

പാമരന്‍: അവളെ ഒന്നു വളക്കാന്‍ എന്താണൊരു വഴി?

കാപ്പില്: ലവള്‍ക്കൊരു വീക്‌നെസ്സുണ്ട്‌.

പാമരന്‍: (ആവേശഭരിതനായി..) എന്താ? എന്താ?

കാപ്പില്‍: കോഴിക്കോടന്‍ അലുവ. ആ നിരക്ഷരന്‍ ഇടക്കിടെ മുങ്ങുന്നതെങ്ങോട്ടാന്ന നിന്‍റെ വിചാരം?

പാമരന്‍: കൊയിക്കോട്ടേക്കാ?

കാപ്പില്‍: പിന്നല്ലാതെ. ശ്‌ ശ്‌ ഇതു ഞാന്‍ പറഞ്ഞതാണെന്നൊന്നും അവളറിയല്ലേ..

അട്ടത്തേക്കു നോക്കി നനഞ്ഞ കോഴിയേപ്പോലെ ചിന്താ മഗ്നനായിരിക്കുന്ന പാമരന്‍..

പശ്ചാത്തലത്തില്‍ ഒരു കോഴിക്കോടന്‍ ഗാനത്തിന്‍റെ ശീലുകള്‍

"പതിനാലാം രാവുദിച്ചത്.. കല്ലായി കടവത്തോ.."

മിഠായിത്തെരുവിലെ തെരുവു കച്ചവടക്കാരുടെ കലപിലകള്‍..

പണി ഏറ്റെന്നു കണ്ടപ്പോള്‍ പാമരനെ ചിന്തകളില്‍ മേയാന്‍ വിട്ട്‌ കാപ്പിലാന്‍ സ്കൂട്ടാവുന്നു..

"കല്ലായിക്കടവത്തോ" മുറുകുന്നു...

[ഗോപന്‍ജീ.. ആ കര്‍ട്ടനിടോ....]

konchals said...

എന്നാലുമെണ്റ്റെ തന്തേ, ഒരു കാര്യം പറഞ്ഞു കൊടുക്കുമ്പോള്‍ ഇങ്ങനെ തന്നെ പറഞ്ഞു കൊടുക്കണം....

കല്യാണിയുടെ വീക്‌നെസ്‌ ദക്‌ഷിന്‍-ദ-വെജ്‌ ലെ മസാലദോശ ആണെന്നു സ്വന്തം തന്തക്കു ഇത്രെം നാളായിട്ട്‌ അറിയില്ലേല്‍,കഷ്ടം...

ചോക്‌ലെറ്റിണ്റ്റെ അല്ലാതെ വല്ല മധരൊം കഴിച്ചാല്‍ മ്മ്ള്ള് ഹെമി പരാലിസിസ്‌ അടിച്ചപോലെ ആവുംന്നു അറിയില്ലെ?

പാവം പാമരന്‍ ചേട്ടന്‍ എസ്‌. എം സ്ട്രീറ്റില്‍ തെക്കു വടക്കു നടന്നു കഷ്ടപെടായിരിക്കും
അതെ കക്ഷിയൊടു ഒരൂ ഒാട്ടൊ വിളിച്ചു മാവൂറ്‍ റോഡ്‌ വിടാന്‍ പറ......

konchals said...

കാലത്തു എണീറ്റപാടെ സ്റ്റേജില്‍ കയറാന്‍ ഒന്നും ഒക്കത്തില്ലാ

ഉച്ചക്കു ഒരു ഒരുമണി ഒക്കെ ആവട്ടേ, അതു വരെ കൊഞ്ചല്‍സ്‌ ബുസി ആന്നേ ...

(എക്സാം!!!)

കാപ്പിലാന്‍ said...

കൊച്ചെ.കാര്യം ശരിയാ.പക്ഷെ.നടിനട്നമാരുടെ നോട്ടീസ് ബോര്‍ഡ് കള്ള് ഷാപ്പില്‍ മാത്രമ .എവിടെ കാണികള്‍ക്ക് മാത്രമേ പറയാന്‍ പാടുള്ളൂ .പാമാര കാര്യം കട്ട പോക .പരിഷക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.ഞാന്‍ ഉറങ്ങാന്‍ പോകുകായ.

പാമരന്‍ said...

നിരക്ഷര്‍ജി, മറ്റേ പാട്ട്‌ ട്യൂണിട്ട്‌ പാടുന്ന കാര്യം മറക്കല്ലേ..

കൊഞ്ചല്‍സേ, തന്തപ്പിടി പാവം പപ്പടം തീനിയും പായസം കുടിയനുമായ ഫാവി മരുമഹനിട്ടൊരു 'പണി' കൊടുത്തതല്ലേ.. തന്തോസിച്ചാട്ടെ, തന്തോസിച്ചാട്ടെ..

കറുത്തമ്മാ, അല്ല, കല്യാണിയമ്മാ, പാമരനീ മിഠായിത്തെരുവിലൂടെ പാടിപ്പാടി നടാക്കും..

മാനസ അലുവേ വരൂ.. ഊ ഊ..
മധുരം ജ്ജ് നുള്ളി ത്തെരൂ ഊ ഊ..

വിന്‍സ് said...

സൂപ്പര്‍.

വിന്‍സ് said...

ഷാപ്പിലെ മട്ടു ഊറ്റിയതു വേണ്ടവര്‍ സ്റ്റേജിനു പുറകിലോട്ടു വരിക.

ഹ പാമരാ മാറി നില്ലടേ മട്ടു നമുക്കു നിരക്ഷരനു കൊടുക്കാം, തനിക്കു ദാ മൂല വെട്ടി വാറ്റി വച്ചിട്ടൊണ്ട്.

konchals said...

ഹലോ മൈക്ക്‌ ടെസ്റ്റിംഗ്‌....
^%&%*(^(*^*(&(*

കാപ്പിലാന്‍, പാമരന്‍സ്‌, നിരന്‍, ഇവറ്‍ എവിടേലും പൂക്കുറ്റിയായി നിരനിരയായി കിടക്കുന്നതു കണ്ടാല്‍ ഒരു ഉന്തു വണ്ടിയില്‍ സ്റ്റെജിണ്റ്റെ പിന്നിലെക്കു എത്തിക്കണം എന്നു അറിയിച്ചുകൊള്ളുന്നു.....

ഇവരെ കാത്തു പത്തനാമ്പുരം കാമാക്ഷി ഗ്രീന്‍ റൂമില്‍ ഇരിക്കുന്നു.....

വഴി പോക്കന്‍.. said...

മറ്റൊരു അറീയിപ്പുണ്ട്. ക്ഷേത്രപരിസരത്തു നിന്നും ഒരു അരഞ്ഞാണം കണ്ടു കിട്ടിയിട്ടൂണ്ട്, ഈ അരഞ്ഞാണത്തിന്റെ ഉടമസ്ത്ഥന്‍ അരയുമായി വരികയാണെങ്കില് അരഞ്ഞാ‍ണം കെട്ടിക്കൊടുക്കുന്നതായിരിക്കും..;)

കൃഷ്‌ | krish said...

ദെന്തര്, നിര്‍ത്തി നിര്‍ത്തിയിട്ടാണോ നാടകം കളി. ന്റെ ക്ഷമ പരീക്ഷിക്കല്ലേ.

പിന്നെ, പാമരാ, കല്യാണിയെ വളക്കണമെങ്കില്‍ മുടി നീട്ടി വളര്‍ത്തണമെന്നല്ലേ. അതിനു കുറെ സമയമെടുക്കില്ലേ. ഒരുകാര്യം ചെയ്യ്, ഒരു നല്ല വിഗ്ഗ് വാങ്ങി ഫിറ്റ് ചെയ്യ്, എന്നിട്ട് കല്യാണിയെ ഇമ്പ്രസ്സ് ചെയ്യാന്‍ നോക്ക്.


വഴിപോക്കാ.. ആ അരഞ്ഞാണത്തിന്റെ ഉടമസ്ഥന്‍ നമ്മളാ. ഇപ്പോ ജ്വല്ലറിയില്‍ നിന്നും വാങ്ങികൊണ്ടുവരുന്ന വഴിക്ക് വീണു പോയതാ. ഇങ്ങു തന്നേ.. ഓ അരയിലേ കെട്ടിത്തരുകയുള്ളുവെന്നോ.. ആ പൂതി മനസ്സിലിരിക്കട്ടെ. അത് നമ്മടെ കല്ല്യാണിക്കുട്ടിക്ക് കൊടുക്കാനുള്ളതാ.. ഇത് കിട്ടിയാല്‍ കല്ലു, ആ നിരനെ അടിച്ച് പുറത്താക്കും.. ഷുവര്‍.

കല്ലൂ‍ൂ...

വഴി പോക്കന്‍.. said...

കൃഷ് മാഷെ അതു നിങ്ങളുടേതാണെന്നറിഞ്ഞില്ല.കല്യാണിക്കുട്ടീയുടെതാണെന്കില്‍ അരയില്‍ കെട്ടിക്കൊടുക്കാമെന്നു വിചാരിച്ചു. നിങ്ങള്‍ക്കാണെന്കില്‍ അരയില്‍ പോയിട്ടു കയ്യില്‍ പോലും കെട്ടി തരത്തില്ല..;)

കൃഷ്‌ | krish said...

വഴിപോക്കന്മാര് ഇതൊക്കെ കെട്ടികൊടുക്കുന്നത് കല്ലു ഇഷ്ടപ്പെടില്ലാ..

അതിനൊക്കെ ഈ നമ്മളുണ്ട് ട്ടോ..

വഴി പോക്കന്‍.. said...

വെറുമൊരു വഴിപോക്കനല്ല മാഷെ ഇതു. കുറച്ചു പേരറിയുന്ന വഴിപോക്കനാണ്..ബ്ലോഗില്‍..[;)] അതുകൊണ്ട് കല്ലുവിനൊരു ബുദ്ധിമുട്ടൂമുണ്ടാവില്ല..:D

കുറ്റ്യാടിക്കാരന്‍ said...

അലുവ മാങ്ങാന്‍ കോയിക്കോട്ടേക്ക് ബന്ന ആള്‍ക്കാര്‍ക്ക് ഒര് അറിയിപ്പ്‌ണ്ട്. അദവാ ഇങ്ങക്ക് കോയിക്കോട്ട്ന്ന് അലുവ കിട്ടീക്കില്ലേങ്കില് നേരെ മാവൂര്‍ റോഡ് ബസ്റ്റാന്റ്ന്ന് “റൈസിങ് സ്റ്റാര്‍” ബസ്സ് പിടിച്ചിറ്റ് കുറ്റ്യാടിക്ക് ബന്നോളീ, ഇബ്ട മാണ്ട്യേല്ലും കൂട്തെല്‍ അലുവ എന്റ്യെര്യത്ത്ണ്ട്....

കുറ്റ്യാടിക്കാരന്‍ said...

ഇങ്ങട്ട്വോക്കീ... ഇങ്ങട്ട്വോക്കീ... ഇങ്ങട്ട്വോക്കീ...

ഇദാ ഈ ഉത്സവപ്പറമ്പില് നല്ല ഓം‌ലെയ്റ്റും ചായേം മാണ്ട്യോല് ഇങ്ങട്ട്വോക്കീ...

ഇബ്ടെ ഞമ്മളെ ചായപ്പീട്യേല് നല്ല നല്ല ഉണ്ടമ്പോരി, സുഗിയന്‍, പയമ്പൊരി, നെയ്‌വട... എന്ന് മാണ്ട എല്ലാ സാദനങ്ങളും ഇണ്ട്... കള്ള്കുടിയന്മാറല്ലാത്യോലിക്ക് ഇബ്ട ബന്നിറ്റ് ചായ കുടിച്ച് പോവാ...

നിരക്ഷരന്‍ said...

തുണി പൊങ്ങുന്നു. കര്‍ട്ടന്‍ കര്‍ട്ടന്‍....

രംഗം 4. - കായല്‍ത്തീരം
-------
മദ്യപിച്ച് ലക്ക് കെട്ട് കാ‍യല്‍ത്തീരത്ത്, ഉടുമുണ്ട് തലയില്‍ കെട്ടി നില്‍ക്കുന്ന നിരക്ഷരന്‍. കാലിയായ കുപ്പികളും, മാട്ടവും, കൊതുമ്പു വള്ളത്തിന്റെ തുഴയുമെല്ലാം അവിടവിടെ ചിതറിക്കിടക്കുന്നു.

നിരക്ഷരനതാ ഒരു പാട്ടും പാടുന്നുണ്ട്.

എന്നിട്ടും നീയെന്നെ ചതിച്ചില്ലേടീ,
കല്യാണീ നീയെന്നെ ചതിച്ചില്ലേടീ,
നീയാ പാമരനോട് കൊഞ്ചീലേടീ,
എന്നെ നീ തള്ളി പറഞ്ഞില്ലേടീ...

പാട്ട് കേട്ടുകൊണ്ട് കല്യാണി സ്റ്റേജിലേക്ക്.. ച്ഛേ ...കായല്‍ത്തീരത്തേക്ക് കടന്നുവര്രുന്നു.

കല്യാണി - നിരേട്ടാ, ഞാനങ്ങയെ ചതിച്ചിട്ടില്ലാ..

നിരക്ഷരന്‍ - പിന്നെ നീ ആ കപി, സോറി കവി പാമരനോട് കൊഞ്ചിക്കുഴഞ്ഞതോ ? ഞാന്‍ നേരിട്ട് കണ്ടതല്ലേ ?

ക - ഞാന്‍ നിരേട്ടനെപ്പറ്റി പാമരേട്ടനോട് വര്‍ണ്ണിക്കുകയായിരുന്നു.

നി - വര്‍ണ്ണിക്കാന്‍ നീയാര് വള്ളത്തോളിന്റെ കൊച്ചുമോളോ ?

ക - എന്നിട്ടും നിരേട്ടന്‍ എന്റെ ചെപ്പക്കുറ്റി അടിച്ച് പൊളിച്ചില്ലേ ? അതൊന്നും തിരക്കഥയിലില്ലല്ലോ. ഞാന്‍ തിരക്കഥ തപ്പിയെടുത്ത് വായിച്ച് നോക്കിയായിരുന്നു.

നി - തിരക്കഥ ഞാന്‍ തന്നെയല്ലേ എഴുതുന്നത്. സ്റ്റേജില്‍ വച്ച് ഒന്ന് ഇം‌പ്രൊവയ്‌സ് ചെയ്യാമെന്ന് തോന്നി. കര്‍ട്ടനിട്ടില്ലായിരുന്നെങ്കില്‍ രണ്ടെണ്ണം കൂടെ പൊട്ടിക്കണമെന്നാണ് എനിക്ക് തോന്നിയത്. സാരമില്ല അത് ഞാന്‍ തിരക്കഥയില്‍ എഴുതിച്ചേര്‍ത്തോളാം.

ക - നിരേട്ടന്‍ എന്നെ തല്ലിയതിലൊന്നും എനിക്കൊരു വിഷമവുമില്ല. പക്ഷെ ഇന്നലെ വൈകീട്ട് ഷാപ്പിന്റെ പുറകില്‍ ഒളിച്ചു നിന്ന് ഞാന്‍ ചില സംസാരങ്ങള്‍ കേട്ടു. എന്നെ പാമരേട്ടന് കെട്ടിച്ചുകൊടുക്കാന്‍ പോകുകയാണെന്ന് അപ്പന്‍ പറയുന്നത് കേട്ടു. ഷാപ്പും പാമരേട്ടന് കൊടുക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

നി - നിന്നെ പാമരന് കെട്ടിച്ച് കൊടുത്താലും എനിക്ക് ഒരു ചുക്കുമില്ല. പക്ഷെ ആ ഷാപ്പ് ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല. ഞാന്‍ വാള് വെച്ച് പഠിച്ച ഷാപ്പാണെടീ അത്...

ക - അപ്പോ നിരേട്ടന് എന്നേക്കാള്‍ വലുത് ഷാപ്പാണല്ലേ ? (കരയാ‍ന്‍ തുടങ്ങുന്നു.)

നി - നിന്നെ ഞാനെങ്ങിനെ വിശ്വസിക്കും കല്ലൂ‍. നീയിപ്പോ പുതിയ ചില ബന്ധങ്ങളൊക്കെ തുടങ്ങിയിട്ടുണ്ടെന്നാണല്ലോ ഞാന്‍ അറിഞ്ഞത് .

ക - പുതിയ ബന്ധമോ ? അതെന്താ ?

നി - നിനക്കൊന്നുമറിയില്ല അല്ലേ. നീയാ കൃഷേട്ടന്റെ കയ്യില്‍ നിന്ന് സ്വര്‍ണ്ണത്തിന്റെ അരഞ്ഞാണമോ മറ്റോ വാങ്ങിയെന്നും, അത് നിന്റെ അരയില്‍ കെട്ടിത്തരുന്ന വിഷയവും പറഞ്ഞ് ആ വഴിപോക്കനും, ക്രിഷേട്ടനും തമ്മില്‍ അമ്പലപ്പറമ്പില്‍ അടി നടന്നെന്നുമൊക്കെ ഷാപ്പില്‍ പാട്ടാണല്ലോ !!

ക - പച്ചക്കള്ളം. കൃഷേട്ടന്‍ കുറെ ദിവസമായി എനിക്ക് അരഞ്ഞാണം വാങ്ങിത്തരാമെന്ന് പറഞ്ഞ് പുറകെ നടക്കുന്നു. ഇന്നലെ അമ്പലപ്പറമ്പില്‍ കണ്ടപ്പോള്‍ ഞാന്‍ അതിനെപ്പറ്റി ചോദിക്കുകയും ചെയ്തു. അപ്പോള്‍ അങ്ങേര് പറയുകയാ. അത് അമ്പലപ്പറമ്പില്‍ കളഞ്ഞ് പോയെന്ന്. അങ്ങേര് ഷാപ്പിലൊന്നും വരുന്നത് ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് കുടിച്ച് കൂത്താടി അരഞ്ഞാണം കളഞ്ഞതാനെന്ന് എനിക്ക് തോന്നുന്നില്ല. പത്തനാപുരം കാമാക്ഷീ‍ന്ന് പറേണ ഒരു രംഭ വന്നിട്ടുണ്ട്. അവള്‍ക്കെങ്ങാനും കൊണ്ടുപോയി കൊടുത്തുകാണും. എനിക്കെങ്ങും തന്നില്ല. ദുഷ്ടന്‍.

നി - അത് ശരി. അപ്പോള്‍ നിനക്കത് വേണമായിരുന്നു. അല്ലേ ?

ക - പിന്നില്ലാതെ...ഞാനും ഒരു പെണ്ണല്ലേ നിരേട്ടാ.

നി - ഇതാ ഞാന്‍ പറഞ്ഞത് നീ ചതിച്ചാലും ഷാപ്പ് ചതിക്കില്ലെന്ന്.

ക - അങ്ങിനെയൊന്നും പറയല്ലേ നിരേട്ടാ. എനിക്ക് അരഞ്ഞാണോം വേണ്ട, തൊടലും വേണ്ട. എനിക്ക് നിരേട്ടന്റെ 15 പവന്റെ ഒരു താലി മാത്രം മതി.

നി - 15 പവനോ . സ്വര്‍ണ്ണത്തിന്റെ വില ഇപ്പോള്‍ എത്രയാണെന്ന് നിനക്കറിയാമോടീ.

ക - അതൊന്നും എനിക്കറിയണ്ട. എനിക്ക് 15 പവന്‍ തന്നെ വേണം.

നിരക്ഷരന്‍ തലക്കടി കിട്ടിയത് പോലെ നില്‍ക്കുമ്പോള്‍ കര്‍ട്ടന്‍ വീഴുന്നു.

കൃഷേട്ടാ ആ കാപ്പിലാനും, പാമരനും അടിച്ച് വീലായി കിടക്കുകയാണ്. നിങ്ങളാ പത്തനാപുരം മീനാക്ഷിക്ക് അരഞ്ഞാണം കെട്ടിക്കൊടുക്കുന്നതൊക്കെ നിര്‍ത്തീട്ട് ആ കര്‍ട്ടനൊന്നിടാന്‍ സഹായിക്ക്. വഴിപോക്കാ, കൃഷേട്ടനെ ഒരു കൈ സഹായിക്ക്.

കര്‍ട്ടന്‍.
-------
മാന്യരേ അടുത്ത രംഗത്തില്‍ കല്യാണീം, മീനാക്ഷിയുമാണ് അരങ്ങത്ത് വരുന്നത്. അതിന്റെ തിരക്കഥ തയ്യാറാക്കാന്‍ ഞാനിതാ ഷാപ്പിലേക്ക്...അല്ലല്ല...ഗ്രീന്‍ റൂമിലേക്ക് പോകുന്നു.

അതുവരെ നിങ്ങള്‍ കുറ്റ്യാടിക്കാരന്റെ ഉണ്ടമ്പൊരീം, പയമ്പൊരീം, സുഗിയനുമൊക്കെ തിന്ന് അക്ഷമരായി കാത്തിരിക്കുവിന്‍.

കൊണ്‍ചല്‍‌സേ... നോക്കി നില്‍ക്കാതെ വേഗം ഡ്രെസ്സൊക്കെ മാറ്റി നിന്നോ ഞാന്‍ ഷാപ്പീന്ന് വരുന്നതു വരെ സമയമുണ്ട്. അടുത്ത സീനില് നീയും തട്ടേക്കേറാനുള്ളതാ...

വഴി പോക്കന്‍.. said...

മാന്യ മഹാജനങ്ങളെ.. മറ്റൊരറിയിപ്പു കൂടെയുണ്ട്..
ഒന്നാം ബെല്ലിനു ശേഷമെ രണ്ടാം ബെല്ലു കേള്‍ക്കുകയുള്ളൂ. അതിനു ശേഷം മാത്രമെ മൂന്നാം ബെല്ലു കേള്‍ക്കുകയുള്ളൂ.. അതിനും ശേഷം മാത്രമെ നാടകം തുടങ്ങണമൊ വേണ്ടയൊ എന്നു ചിന്തിക്കുകയുള്ളൂ. കാരണം നായകനടന്മാരായ കാപ്പിലാനും നിരക്ഷരനും അടിച്ചു വീലായി നാലുകാലില്‍ തവള കിടക്കുന്നതു പോലെ സ്റ്റേജിന്റെ അടിയില്‍ കിടക്കുകയാണ്‍. ഇവറ്‌ക്ക് ബോധം വന്നതിനു ശേഷം മാത്രമെ നാടകത്തിനെ പറ്റിയുള്ള ആലോചന തന്നെ തുടങ്ങുകയുള്ളൂ.

എന്താ എന്താ അവിടെയൊരു ബഹളം...?

അയ്യൊ അതു നമ്മുടെ കൃഷ് ചേട്ടനാണല്ലൊ?? എന്താ്‍ ചേട്ടാ പ്രശ്നം..??

നാട്ടുകാറ്: പ്രശ്നം ഞങ്ങളു പറയാമേടാ.. അതിനു മുന്നെ നീആരാന്നു പറയ്..
വഴി്‍‌: അയ്യൊ തല്ലല്ലെ ഞാനൊരു പാവം വഴിപോക്കനാണെ.

ഒരു നാട്ടു: അയ്യൊ ഇതു നമ്മുടെ വഴിപോക്കനല്ലെ, നല്ല തങ്കപ്പെട്ട പയ്യനാ. ആരും ഒന്നും ചെയ്യല്ലെ...

കൃഷ്: അയ്യൊ എന്റെ പൊന്നു വഴിപോക്കാ എന്നെ ഒന്നു രക്ഷിക്കു..

വഴി: എന്താ ചേട്ടാ കാര്യം..

കൃ: അയ്യൊ ഞാനാ കാ‍പ്പിലാനെം നിരക്ഷരനെം അടിച്ചു വീലാക്കി കിടത്തീട്ടു പ. മീനാക്ഷിക്കു അരഞ്ഞാണം കെട്ടിക്കൊടുക്കാനായി വിളിച്ഛോണ്ട് വന്നതാ. ഇവന്‍‌മാരു പിടിച്ചു എന്നെ ശരിക്കു പെരുമാറി..

വഴി: എന്റെ പൊന്നു ചേട്ടന്മാരെ ഈ കൃഷ് ചേട്ടനെ ഒന്നും ചെയ്യല്ലെ, ഒരു പാവപ്പെട്ടവനാ. ഈ അരഞ്ഞാണം എന്നാ‍ാല്‍ ച്ചേട്ടന്റെ ഒരു ദൌറ്-ബല്യമാണ്‍. ഒന്നും ചെയ്യാതെ വിട്ടയക്കു പ്ലീ‍ീ‍ീ‍ീ‍ീ‍ീസ്സ്സ്....

നാ: ശരി വഴിപോക്കന്‍ നുമ്മ പയ്യനാ. ഡെയ് ആ പയലിനെ അങ്ങു അഴിച്ചു വിട്ടെരെ.. ഡെയ് ഇമ്മതിരി പരിപാടീം കൊണ്ടിവിടെ വന്നാലിനി ....ഹാ ഒന്നും പറയുന്നില്ല..

വഴി: ഡാങ്ക്സ് ചേട്ടന്മാരെ...;)

സഞ്ചാരി said...

എന്റീശോയെ... എന്റെ ജീവിതത്തില്‍ ഇത്രേം നല്ലൊരു നാടകം കളി ഞാന്‍ കണ്ടിട്ടില്ല...
കാപ്പിലാന്‍ ചേട്ടനെ സമ്മതിച്ചിരിക്കുന്നു: എങനെ സങ്കടിപ്പുച്ചു ഇത്രേം ആളുകളെ...
അഭിനന്ദനങള്‍

കാപ്പിലാന്‍ said...

ഒരറിയിപ്പ്‌ - കാണികള്‍ ശാന്തമാകുകാ.ഇവിടെ അങ്ങനെ ഒരു വഴക്ക് നടന്നിട്ടില്ലാ.നാടകം തുടരുന്നൂ.

കാപ്പിലാന്‍ said...

രംഗം-5
കടല്‍ക്കരയില്‍ നിന്നും തന്റെ പ്രിയപ്പെട്ട നരേട്ടന്‍ പിണങ്ങി പോയതില്‍ മനം നൊന്ത്‌ കല്യാണി തന്റെ വീട്ടില്‍ എത്തി.രംഗത്തേക്ക് കല്യാണി കടന്നു വരുന്നു.മുഖം ആകെ വാടിയിരിക്കുന്നു.മനസില്‍ കൂടി പല വികാരങ്ങള്‍ ഇങ്ങനെ കടന്നു പോകുന്നത് മുഖത്ത് തെളിയുന്നൂ.കല്യാണിയുടെ മുഖത്തേക്ക് ഗോപന്‍ ഈ സമയം വിവിധ വര്‍ണ്ണങ്ങളിലെ പ്രകാശം അടിക്കണം.വന്നപാടെ തന്റെ ഓര്‍മ്മകളില്‍ കുളിരായ കട്ടിലിലേക്ക് ഇരുന്നു.തന്റെ പ്രിയനായ നിരേട്ടന്‍ തന്നെ ഓര്‍ത്തു പാടിയ ഒരു പാട്ട് അവളുടെ പാട്ടുപെട്ടിയില്‍ ഇട്ടു.ഇപ്പോള്‍ പിന്നണിയില്‍ ഈ പാട്ട് കേള്‍ക്കാം.പാമാര .ടെ..ഒന്ന് പാടടെ .

കിഴക്കേ മാനത്തെ ചന്തിരന്‍ വന്നേ
കല്യാണി പെണ്ണേ നീയും വായോ
കാപ്പിലാന്റെ കള്ള് ഷാപ്പില്‍ .
കല്യാണ നാളെത്തി പെണ്ണേ
കണവന്‍ ഈ കടവില്‍ കാത്തു നില്‍ക്കുന്നേ.
ഹോയ്യാര.....ഹോയ്യര....ഹോയ്യ ...
ഹോയ്യര...ഹോയ്യര...ഹോയ്യാര ...രാ...രേ (കിഴക്കേ മാനത്തെ )

കാവില് കാവടിയാട്ടം.
കൊമ്പനും വന്നേ പെണ്ണേ.
കണ്മഷിം ചാന്തും വാങ്ങാന്‍
കസവു ചേലയും ചുറ്റി വന്നേ പെണ്ണേ
ഹോയ്യാര...ഹോയ്യര ...ഹോയ്യ .....
ഹോയ്യര ....ഹോയ്യര ...ഹോയ്യാര ...രാ...രേ (കിഴക്കേ മാനത്തെ )

കടവിലെ കലക്ക വെള്ളത്തില്‍ .
കാലുതെറ്റി വീണ നേരം .
കടമിഴിയാളെ നിന്‍റെ .
കവിള്‍ത്തടം ചുവന്നു പെണ്ണേ .
ഹോയ്യാര...ഹോയ്യര....ഹോയ്യ ..
ഹോയ്യര...ഹോയ്യര....ഹോയ്യാര ..രാ...രേ (കിഴക്കേ മാനത്തെ )

കടവില് കാത്തു നിന്നാല്‍ .
കൊതുമ്പു വള്ളത്തില്‍
‍കാമിനി നിന്നെ ഞാനിന്നെന്.
‍കുടിലില്‍ കൊണ്ടാക്കാം പെണ്ണേ .
ഹോയ്യാര....ഹോയ്യര ....ഹോയ്യ .
ഹോയ്യര ....ഹോയ്യര ....ഹോയ്യാര ...രാ...രേ (കിഴക്കേ മാനത്തെ )
എല്ലാം മറന്ന് അവളുടെ പാട്ടില്‍ ലയിച്ചിരിക്കുംപോഴാണ് രാമന്റെ വില്ലുപോലുള്ള മീശയും ..ഷേവ് ചെയ്യാത്ത മുഖവും ഉണ്ട കണ്ണും കുടവയറും ഉള്ള അവളുടെ ഫാതെര്‍ കാപ്പിലാന്‍ രംഗത്തേക്ക് വരുന്നത്.ഇവളുടെ ഇരിപ്പും ഭാവവും കണ്ട കാപ്പിലാനു കലി ഇളകുന്നൂ.അവളെ നോക്കി ദേഷ്യത്തില്‍

കാപ്പിലാന്‍ - എടി ഒരുംപെട്ടവളെ -നീ ആരെയാടി ഓര്‍ത്ത് കൊണ്ടിരിക്കുന്നത്.
കല്യാണി -അച്ചാ --എന്‍റെ നിരെ..( കാപ്പിലാന്‍ ആ പേര് മുഴുവന്‍ ആക്കാന്‍ സമ്മതിക്കാതെ.)
കാ - മിണ്ടിപ്പോകരുത് അവന്റെ പേര് ഈ വീട്ടില്‍.നിനക്ക് ഞാന്‍ നല്ലൊരു ചെറുക്കനെ കണ്ടുപിടിച്ചിട്ടുണ്ട്.നാല് നേരവും കള്ളുകുടിച്ചു നടക്കുന്ന അവനെ മാത്രമേ നീ കണ്ടുള്ളൂ.നിനക്കു പ്രേമിക്കാന്‍ ഇവിടെ എത്രയോ പേര്‍.
ക -സാധ്യമല്ലച്ച -സാധ്യമല്ല.( കൈ മുഖത്തേക്ക് ചേര്‍ത്തു)നിരേട്ടന്‍ ഇല്ലാത്ത ജീവിതം ...അതെനിക്കൊര്‍ക്കാന്‍ കൂടി കഴിയുന്നില്ല
( ഈ സമയം അകത്തു നിന്നും കാപ്പിലാന്റെ ഭാര്യ ------കടന്നു വരുന്നൂ)
----------------------------------------------------------------------------
ഇവിടെ ഒരു പോസ്റ്റ് ഒഴിവുണ്ട്‌..ആര്‍ക്കെന്കിലും കയറാം

ആരെങ്കിലും ഈ തുണി ഒന്നഴിച്ചിട്

കൃഷ്‌ | krish said...

മാന്യരേ, ആരാ പറഞ്ഞത് നേരത്തെ വഴക്കുണ്ടായിയെന്നും എന്നെ കെട്ടിയിട്ടെന്നും. അതൊക്കെ ആ വഴിപോക്കന്റെ ഓരോ ദുഷ്ഃപ്രചരണമാണ്. വിശ്വസിക്കരുത്. ലവന്‍ കുറച്ച് ആള്‍ക്കാര്‍ക്ക് കാശ് കൊടുത്ത് എന്നെ നാറ്റിക്കാന്‍ നോക്കി, ബട്ട് പാളിപ്പോയി.

പിന്നെ, കല്ലൂ, അരഞ്ഞാണം കളഞ്ഞുപോയതാണോ അതോ ആ വഴിപോക്കന്‍ പോക്കറ്റടിച്ചതാണോന്നാ ഇപ്പോ എനിക്ക് സംശയം. അത് തിരഞ്ഞ്പോയതുകൊണ്ടാ വൈകിയത്. എന്തായാലും സാധനം കിട്ടിയല്ലോ. ഇനിആ നിരന്‍ പോയാല്‍ പോട്ട്, കഞ്ഞിക്ക് വഹയില്ലാത്തവന്‍, നട്ടെല്ല് നേരത്തെയില്ലാ.

ആ കോപ്പിലാന്‍ തന്തപ്പടിയെ ഓര്‍ത്ത് പേടിക്കേണ്ട.. അങ്ങേര്‍ക്ക് ഒരു കേസ് ഓസിയാര്‍ കൊടുത്താല്‍ പത്തി താഴ്ത്തിക്കോളും.
ഇത്രേം വയസ്സായിട്ടും ഇപ്പോ ഒരു രണ്ടാം ഫാര്യയെ അന്വേഷിച്ച് നടക്കുവാ.. ഛേ.. കഷ്ടം.

കാപ്പിലാന്‍ രണ്ടാം ഫാര്യയെ സംഘടിപ്പിച്ചിട്ടേ ഇനി സ്റ്റേജില്‍ കയറൂന്നാ തോന്നണ്.. മൂപ്പിലാനേ പത്രത്തില്‍ ഒരു പരസ്യം കൊട്.

കാപ്പിലാന്‍ said...

കൃഷേട്ടോ ...ആ പത്തനാപുരം കാമാഷി ഗ്രീന്‍ റൂമില്‍ ഉണ്ടന്ന് ..കല്യാണി വിളിച്ചു പറഞ്ഞില്ലായിരുന്നോ..അവളെ ഞാന്‍ ഫര്യയായിട്ടു മങ്ങല്യം പണ്ണി. നാടകം തുടരും

കാപ്പിലാന്‍ said...

ഒരു അറിയിപ്പ് - കാപ്പിലാനും കാമാക്ഷിയും കൂടിയുള്ള വിവാഹം സ്റ്റേജിന്‍റെ പുറകില്‍ നടക്കുന്നതുകൊണ്ട്‌ കാപ്പിലാന്‍ തല്‍ക്കാലം സ്റ്റേജില്‍ വരുന്നില്ല .

പാമാരന്ജിയും,നിരക്ഷരനും കല്യാണിയും ഷാപ്പില്‍ ഇരുന്നു കഥ എഴുതുകയാണ്.എത്രയും പെട്ടന്നു ഇവര്‍ അരങ്ങത്തേക്ക് വരണം എന്ന് വിനിതമായി അപേക്ഷിക്കുന്നു.

കാണികളുടെ ശ്രദ്ധയ്ക്ക്‌ ..പോക്കറ്റ് അടി സൂക്ഷിക്കുക.

പാമരന്‍ said...

രംഗം 6:

സീന്‍: കാപ്പിലാന്‍റെ മണിയറ. വാതിലില്‍ ഒരു മുട്ടു കേട്ട്‌ ചാടിയെണീക്കുന്ന കാപ്പില്സ്. ലോകത്തെ മുഴുവന്‍ തന്തക്കു വിളിച്ചു കൊണ്ട്‌ വാതില്‍ തുറന്നിട്ട്‌ ഉറക്കത്തില്‍ നിന്നെണീറ്റു വന്നതാണെന്നു കാണിക്കാന്‍ ഒരു കോട്ടുവായിടുന്നു...

കാപ്പില്സ്: ഹാരാ.. ഈ പാതിരായ്ക്ക്...

ആടിയാടി കടന്നു വരുന്നു പാമരന്‍. കക്ഷത്തില്‍ ഒരു കടലാസു പൊതി.

പാമരന്‍: ശ്.. ശ്.. കാപ്പിലാന്‍ ചേട്ടാ.. ഇദ്‌ ഞാനാ.. പാമരന്‍..

കാപ്പില്സ്: (ഛെ.. വായ്നോക്കിക്കു വലിഞ്ഞു കേറി വരാന്‍ കണ്ട ഒരു നേരം..) മോനെ പാമൂ.. നീയോ.. രണ്ടു സീസണിലും ചെത്തുന്ന തെങ്ങിനേപ്പോലെ നീയങ്ങു ക്ഷീണിച്ചു പോയല്ലോ.. എവിടെ ആയിരുന്നു ഇതുവരെ?

പാമരന്‍: (കടലാസുപൊതി എടുത്തു കാണിക്കുന്നു) കോയിക്കോടന്‍ അലുവ...

കാപ്പിലാന്‍റെ കണ്ണു ടിപ്പര്‍ ലോറിയുടെ ഹെഡ്‌ലൈറ്റ്‌ പോലെ തെളിയുന്നു..

കാപ്പില്സ്: മോനേ.. നീയാണെടാ യദാര്‍ത്ത കാമുഹന്‍.. നീയതിങ്ങു തന്നേ... (തട്ടിപ്പറിച്ചെടുക്കുന്നു) ഞാന്‍ ഇപ്പോത്തന്നെ കല്യാണിയുടെ തലയിണയുടെ അടിയില്‍ കൊണ്ടു വെച്ചേക്കാം...

പാമരന്‍: അപ്പൊ ലവളെങ്ങനെ അറിയും ഞാനാണെന്നു..

കാപ്പില്സ്: അതു പിന്നെ ലവളു കാലത്തേ എണീറ്റ്‌ പൊതി കണ്ടു മിഴ്ങ്ങസ്യാന്നിരിക്കും ഞാന്‍ പറയില്ലേ നിന്‍റെ പാമേട്ടന്‍ പ്രേമപൂര്‍വ്വം കൊണ്ടോന്നതാണെന്ന്‌..

പാമരന്‍: ഞാനിതു സംഘടിപ്പിക്കാന്‍ പെട്ട പാട്‌..

കാപ്പില്സ്: അതു പിന്നെ പ്രത്യേകം പറേണോ.. കല്ല്യാണസൌഗന്ധികം പറിക്കാന്‍ പോയ ഭീമനേപ്പോലെ നിന്നെ നായകനാക്കി ഒരു വീരഗാഥ തന്നെ ഞാന്‍ രചിച്ചു വെച്ചിട്ടുണ്ട്.. മോന്‍ പോയി ആ ഷാപ്പീന്ന്‌ ബാക്കി അന്തി ഒണ്ടേല്‍ രണ്ടെണ്ണം വീശി പോയിക്കെടന്നൊറങ്ങൂ.. ബാക്കി ഞാനേറ്റു..

പാമരന്‍ മനസ്സില്ലാമനസ്സോടെ പിന്‍വാങ്ങുന്നു..

കാപ്പില്സ്: (ദൂരേക്ക്‌ വിളിച്ചു പറയുന്നു..) ഷാപ്പില്‌ കാശു കൊടുക്കാന്‍ മറക്കല്ലേ..

തിരിഞ്ഞു മണിയറ വാതില്‍ ചാരുന്ന കാപ്പിലാന്‍.. നാണത്തോടെ കട്ടിലില്‍ നിന്നെണീറ്റു നില്ക്കുന്ന കാമാക്ഷി..

കാമാക്ഷി: ആരാരുന്നു കാപ്പൂ അത്?

കാപ്പില്സ്: ഹെന്‍റെ കാമൂ.. ഇതു നോക്കൂ.. (പൊതി നീട്ടുന്നു) നിനക്കേറ്റവും ഇഷ്ടപ്പെട്ട കോയിക്കോടന്‍ അലുവ.. ഇതു കൊണ്ടുവരാന്‍ നിന്‍റെ കാപ്പിലേട്ടന്‍ വിട്ട ഒരു ഹനുമാനായിരുന്നു ആ വന്നത്‌..

കാമാക്ഷിയുടെ വായില്‍ ഒരു സമാന്തര ഇംഗ്ളിഷ് ചാനല്‍ തുടങ്ങാന്‍ മാത്രം വെള്ളം..

കാപ്പുവിനെ കെട്ടിപ്പിടിക്കുന്ന കാമൂ..

[ലൈറ്റ്‌ മങ്ങി മങ്ങി ഇരുളുന്നു]

ലൈറ്റു വീണ്ടും തെളിയുംബോള്‍ പാമരന്‍ ഷാപ്പില്‍.. കുപ്പി മൂന്നെണ്ണം കാലി.. നാലാമത്തതിന്‍റെ കഴുത്തില്‍ നിര്‍ദാക്ഷിണ്യം കുത്തിപ്പിടിച്ചിരിക്കുന്നു..
മറ്റേ കയ്യില്‍ ഒരു പുഴുങ്ങിയ മുട്ട.. മുട്ടയിലേക്കു നോക്കുന്നു.. നിരക്ഷരന്‍റെ തലയാണെന്നു കരുതി അതിനെ കയ്യിലിട്ടു ഞരടുന്നു.. പൊടിഞ്ഞു പോയ മൊട്ടയെ നോക്കി... ചെറുചിരിയോടെ..

പാമരന്‍: നിന്‍റെ കട്ടേം പടോം മടങ്ങി മോനേ ഗ്യാനേഷ് കുമാറേ.. ആ അലുവ ആ ഒരുംബെട്ടോള്‌ നിന്‍റെ കയ്യീത്തന്നെ കറക്റ്റായിട്ട്‌ കൊണ്ടുത്തരുമെന്ന്‌ എനിക്കറിയാം.. അതോണ്ട്‌ നല്ല ഒന്നാം തരം നായ്ക്കുരുണപ്പൊടിയില്‍ ഒതളങ്ങാ നീരു ചേര്‍ത്തു കൊഴച്ചുണ്ടാക്കിയ അലുവയാ അത്‌.. ഹി ഹി ഹി..

പശ്ചാത്തലത്തില്‍ കാപ്പില്‍സും കാമുവും വാളുവെക്കുന്ന കര്‍ണ്ണ കഠോര ശബ്ദം മുറുകുന്നു..

കര്‍ട്ടന്‍ [ഗോപന്‍ജീ, കൃഷേട്ടാ.. തുണി താഴ്ത്തോ..]

കാപ്പിലാന്‍ said...

ഹെന്റെ ..ഫാവി മരുമകനെ ....എനാലും നീയി പണി പറ്റിച്ചല്ലോ..എന്‍റെ കല്യാണി മോടെ കയിലെങ്ങാനും ഇതുകിട്ടിയിരുന്നെന്കില്‍......

ഹെന്റമ്മോ .....എടാ വിന്‍സോ.കൃഷോ ..ഗോപോ ..ആരെന്കിലും കൊറേ വെള്ളാം കൊണ്ടതാ മോനെ..

എടി കാമൂ.എന്നിക്കടി..പോത്തെ..എടി..വാ ...

konchals said...

.... കാപ്പിലാന്‍സേ,,,, ഞാന്‍ ഇവിടെ കൊറെ നേരം ആയ്യിട്ടുണ്ടല്ലൊ....

കാപ്പിലാന്‍ said...

അയ്യോ.കുഞ്ഞേ.കുഞ്ഞിവിടില്ലായിരുന്നോ.അച്ഛന്‍ ഇപ്പോള്‍ ഒരു കല്യാണം ഒക്കെ കഴിച്ചു മധുവിധു ആഖോഷിക്കുവാ.അതിനിടക്ക് പാമരന്‍ പണിയും തന്നിട്ട് പോയി.മോള്‍ക്ക്‌ അവന്‍ വാങ്ങി വന്ന ആലുവ ഞാനും നിന്‍റെ അമ്മ കാമാക്ഷിയും കൂടി കഴിച്ചു ..അതിന്റെ എനക്കെടിലാ. ഞാന്‍ പടിപ്പിച്ചതൊക്കെ അങ്ങോട്ട്‌ പറയെന്നു.ഇപ്പൊ എത്ര രംഗം 6-7 മുതല്‍ പറ ...ഞാന്‍ ഇത്തിരി വെള്ളം കുടിചെച്ചും വരാം .

അപ്പൊ തട്ടേല്‍ കയറു

konchals said...

രംഗം ഏഴു എവിടെ എണ്റ്റെപ്പൊ....

ഞാന്‍ അതും തപ്പി നടന്നപ്പോള്‍ കിട്ടിയതു നിരേട്ടണ്റ്റെ മു ലവ്‌ ലെറ്ററാ.....
അതു പഠിച്ചാല്‍ മതിയ്യൊ?

അതാണേല്‍ അപ്പണ്റ്റെ എടന്‍ങ്ങെറു തീരുമ്പൊളെക്കും ഞാന്‍ ഇതും തീര്‍ക്കാം....

നാളെ കാലതു കഞ്ഞി വെക്കാനുള്ള വെള്ളം കാണാനില്ലാലൊ, അപ്പന്‍ അതും എടുത്തൊ....

എന്നാലും നാടകം കളിക്കാന്‍ വന്ന ലവളെ എണ്റ്റെ രണ്ടാനമ്മ ആക്കിയെടുത്തല്ലൊ.
ഒരു നിമിഷമെങ്കിലും എണ്റ്റെ അമ്മയെ ഒാര്‍ത്തില്ലാലൊ....

എണ്റ്റമ്മക്കു സ്ത്രീധനം കിട്ടിയതാ ഈ ഷാപ്പു, അതു അപ്പന്‍ മറക്കണ്ടാ....
ഇതു ആ കാ------നെ തൊടുവിക്കില്ലാ ഞാന്‍....
നിരെട്ടന്‍ വരട്ടെ, കാണിച്ചു തരാം ഞാന്‍....

കാപ്പിലാന്‍ said...

നീ ശമിക്ക് മുത്തെ ..അച്ഛന്റെ ചക്കരെയല്ലേ..എത്ര നാളായി നിന്ടമ്മ കിടപ്പയിട്ട്,അച്ഛനും ഇല്ലിയോ മനസ്സില്‍ പെരുത്ത ആഗ്രഹങ്ങള്‍. ആവശ്യമില്ലാതെ നിരനോട് പറയല്ലേ ..മുത്തെ.
ആ പാമരന്‍ വരുന്നതിനു മുന്‍പേ കേറി കിടന്നുറങ്ങ് പെണ്ണെ ..അവടയൊരു നേരന്‍ ....പോ എന്‍റെ കണ്ണിന്റ്റെ മുന്നില്‍ നിന്നും ..ധാ.പാമരന്‍ വരുന്നു

Gopan (ഗോപന്‍) said...

നാടകത്തിലെ പാട്ടിനു കള്ളുഷാപ്പിലെ പാട്ടിന്‍റെ ഗുമ്മില്ല.
കാപ്പിലാനെ മൂല വെട്ടിയിവിടെ ഒരു ഷോട്ട്

Gopan (ഗോപന്‍) said...

കല്ലൂ നീരൂ പാമൂ എവിടെ പോയി താരങ്ങള്‍..
ദൈവമേ ഈ കാപ്പിലാനു മധുവിധു തുടങ്ങാന്‍ കണ്ട സമയം.
കാപ്പിലാനെ നാടകത്തിലെ പാട്ടെങ്കിലും വെക്കൂ..
കാണികളെ ബോറടിപ്പിക്കരുത്.
അപേക്ഷയാണ്...
ഒരു ലാര്‍ജിവിടെ :)

ശ്രീവല്ലഭന്‍ said...

അതന്നെ ഗോപാ. പറഞ്ഞു കൊട്. അതുകൊണ്ടാ ഞാനീ പരിസരത്ത്‌ എത്തി നോക്കി അങ്ങ് പോയെ. ഓള്‍ ദ വേള്‍ഡ് ഈസ് എ സ്റ്റേജ്, നമ്മടെ കുന്തം കുലുക്കി പറഞ്ഞതല്ലേ (Shakespear)

തോന്ന്യാവാസി said...

കാപ്പിലാനെ, അടിച്ച് പാബ്ബായോ?

Gopan (ഗോപന്‍) said...
This comment has been removed by the author.
നിരക്ഷരന്‍ said...

കാണികള്‍ അക്ഷമരാകരുത്. ബഹളം വെയ്ക്കരുത്.
അടുത്ത രംഗത്തിനുള്ള തിരക്കഥ ആരൊക്കെയോ റഡിയാക്കിക്കൊണ്ടിരിക്കുകയാണ്. അത് തീരുന്ന മുറയ്ക്ക് അവതരിപ്പിക്കപ്പെടുന്നതാണ്.

ഗോപന്‍‌ ജീ - ഷാപ്പിലെ കാര്യങ്ങള്‍ ഇവിടെ വിളിച്ച് പറയരുത്. നാറ്റിക്കരുത്. പ്ലീസ്. മാനം മര്യാദയായിട്ട് ഷാപ്പായിട്ട്...സോറി..കുടുബമായിട്ട് കഴിയുന്നവരാ....

സഞ്ചാറ്റീ, വല്ലഭന്‍ ജീ, തോന്ന്യവാസീ,... ങ്ങള് കുത്തിരിക്കീ. തുണി പൊക്കാന്‍...(കര്‍ട്ടന്‍, കര്‍ട്ടന്‍...) സമയമായിട്ടില്ല.

എടോ കുറ്റ്യാടിക്കാരാ...എല്ലാവര്‍ക്കും ഉണ്ടമ്പൊരീം , സുഗിയനും, ചായേം കൊടുക്ക്

ഈ കാപ്പിലാന്റെ കോപ്പിലെ ഒരു മധുവിധു.

Gopan (ഗോപന്‍) said...

കള്ളു ഷാപ്പു ലൈവ്

കാപ്പിലാന്‍ said...

ഞാനും എത്തി.മാഷേ പഴയ വല്ല നാടക ഗാനം കൊണ്ട് ഫിറ്റു ചെയ്യ്.പാട്ടിനോന്നും ഒരു ഗുംമില്ലന്നാണ് മാഷുംമാര് പറയുന്നത്.അടിപൊളി പാട്ട് പാമരന്‍ തയാരാക്കികൊണ്ടിരിക്കുകയാണ്.നീരേട്ട..കല്ലു വന്നിട്ട് ഇങ്ങളെ തിരക്കിയിട്ടു പോയി. ഞാന്‍ കഥയില്‍ നിന്നും കൈവിട്ടിരിക്കുകയാണ്.നിരന്‍ ഇനി അടുത്ത ഭാഗം പറയും അതിനുശേഷം പാമരന്‍..അവസാനം..കൊപ്പിലാന്‍

Anonymous said...

പാമ്പുകള്‍ക്ക് മാളമുണ്ട്
പറവകള്‍ക്കാകാശമുണ്ട്
മനുഷ്യപുത്രന് ‘വാള് വെക്കാന്‍‘
മണ്ണിലിടമില്ലാ.....മണ്ണിലിടമില്ലാ...

ഈ ഗാനം മൈക്കിലൂടെ ഒഴുകു വരുന്നു.

Gopan (ഗോപന്‍) said...

ങാ കാപ്പിലാന്‍ വന്നാ
ഞാന്‍ ദേ ഇപ്പങ്കിട് എത്തിയെ ഒള്ളോ
വെള്ളടിച്ചിട്ടു ബെഹളം വെക്കരുത് ട്ടാ
നീരു പ്രത്യേകം പറഞ്ഞിട്ടിള്ളതാ..
എന്തെങ്കിലും മിണ്ടീം പറഞ്ഞും ഇരിക്കണംന്നു തോന്നുമ്പം ഷാപ്പിന്‍റെ വഴീല് എല്ലാം ശെരിയാക്കി വെച്ചിട്ടുണ്ട്..
പിന്നെ കല്യാണിയെ തുറിച്ചു നോക്കരുത് ഓള് പേടിച്ചു വീട്ട്യെ പോയാ പിന്നെ നടിമാരെ കിട്ടാന്‍ വല്യ ബുദ്ധിമുട്ടാ..

നിരക്ഷരന്‍ said...

ഗോപന്‍ ജി പറഞ്ഞതാ അതിന്റെ ശരി.
കല്യാണി കളഞ്ഞിട്ട് പോയാള്‍ പിന്നെ നടിമാരെ കാപ്പിലാന്‍ തന്നെ തപ്പി കൊണ്ടുവരേണ്ടി വരും.

കഷ്ടപ്പെട്ട് കൊഞ്ചല്‍‌സ് കൊണ്ടുവന്ന ഒരു നടിയായ കാമാക്ഷിയെ നാടകമുതലാളി തന്നെ കെട്ടി.

അല്ല കാപ്പിലാനേ... കല്യാണം കഴിഞ്ഞാലും കാമാക്ഷി അഭിനയിക്കുന്നതുകൊണ്ട് കാപ്പിലാന് വിരോധമുണ്ടോ ?

പിന്നൊരു കക്ഷിയുണ്ട്....‘കുന്നുമ്മല്‍ ശാന്ത‘ പക്ഷെ,.. അവള് മുറ്റ് പെശകാ.
കൊണ്ടുവന്നാല്‍ അവളീ നാട് കുട്ടിച്ചോറാക്കും.സകല നടന്മാരേയും, കറക്കിയെടുക്കും.

അതോണ്ട് കാമാക്ഷിയെത്തന്നെ എറക്കാന്‍ നോക്ക്.

Gopan (ഗോപന്‍) said...

ഈ കെ പി എ സി അനോണി ആരാ മാഷേ..
പാടുമ്പോ നല്ല തലക്ക് പിടിക്കണ ഗാനം വേണ്ടേ പാടാന്‍.
"അയില വറുത്തതുണ്ട്
കരിമീന്‍ പൊരിച്ചതുണ്ട്‌
കൊടം പുളിയിട്ട്‌ വെച്ച
നല്ല ചെമ്മീന്‍ കറിയുമുണ്ട്"
(ഇതൊന്നും കാപ്പിലാന്‍റെ ഷാപ്പില്‍ ഇല്ലാട്ടാ)

കാപ്പിലാന്‍ said...

എനിക്ക് ആകേം പോകേം ഒരു കുഞ്ഞല്ലേ ഒള്ളു .ഞാന്‍ അവളെ കണ്ണ് ഉരുട്ടി കാണിക്ക്യോ ഗോപന്‍ജി .അവളെന്റെ കണ്ണില്‍ ഉണ്ണി യല്ലേ.പിന്നെ അവള്‍ ഒരു കള്ള് കുടിയനുമായി ചുറ്റി കറങ്ങുമ്പോള്‍ ..എന്‍റെ ഭഗവതി കാവിലമ്മേ...ഞാന്‍ ഗോപനെ ആലോചിക്കട്ടെ ....
ഇപ്പോള്‍ അവള്‍ക്കെന്നോട് ദേഷ്യമാ.ഞാന്‍ ഈ വയസംകാലത്ത് കല്യാണം കഴിച്ചതില്‍.അവളെന്റെ മോളല്ലേ.കൊറേ കഴിയുമ്പോള്‍ മാറുമായിരിക്കും ..
കാമാഷിയെ ഇറക്ക് മധുവിധു കഴിഞ്ഞില്ലേ ...

പാമരന്‍ said...

രംഗം 7

സീന്‍: ഒരു കൊച്ചു ജെ. എഫ്. കെ. എയര്‍പോര്‍ട്‌ പോലെ വിശാലമായ പാടം. പാടത്തിനു സൈഡിലൂടെ ഒഴുകുന്ന തോട്‌.. അതിനടുത്ത്‌ ഒരു കലുങ്ക്‌.. (ങ്ഹും രംഗപടക്കാരന്‍റെ ഷഡ്ഡി കീറും..)

കലുങ്കില്നടിയില്‍ കമ്മ്യൂണീസ്റ്റു പച്ചകളോട്‌ കിന്നാരം പറഞ്ഞു കൊണ്ട്‌ വെളിക്കിറങ്ങാനിരിക്കുവാണ്‌ മ്മടെ നായകന്‍.. നിരക്ഷരന്‍ ചേട്ടന്‍.. (കമ്മ്യുണിസ്റ്റ്‌ പച്ചകളുടെ ദയവുകൊണ്ട്‌ തല്ക്കാലം കാണെണ്ടാത്തതൊന്നും കാണികള്‍ കാണുന്നുണ്ടാവില്ല എന്നു കരുതാം.. ഇനി കണ്ടാല്‍ തലകറങ്ങി വീഴുന്നവര്‍ക്കു വേണ്ടി 'നിലവിളി' ഇല്ലാത്ത രണ്ട് ആംബുലന്‍സുകള്‌ റെഡ്യാക്കിയിട്ടുണ്ട് അംബലക്കമ്മറ്റി)

പശ്ചാത്തലത്തില്‍ നിരന്‍റെ മൂളിപ്പാട്ട്‌.. "താമസമെന്തേ വരുവാന്‍.."

അപ്പോള്‍ സ്റ്റേജിന്‍റെ കെഴക്കേ വശത്തുകൂടെ നടന്നു വരുന്നു നീരന്‍റെ 'ആല്‍മാര്‍ത്ത ചെങ്ങായി'.. കുറ്റിയഡിക്കാരന്‍ അയമ്മുട്ടി. ലേ ബോണ്ട വിക്കാന്‍ നടക്കുന്നവന്‍..

അയമ്മു: ഹല്ല ഹാരാപ്പദ്‌.. നിരച്ചരനാ.. ന്തേഡോ നേരം മോന്ത്യാവാറായിലേ ദ്‌ ബരെ ലോഡെറക്കി കയ്ഞ്ഞിലേ...

നിരന്‍: പണ്ടാറടങ്ങ്‌നേ കേലിയേ.. ഒന്നു ശല്യപ്പെടുത്താതെ പോയേ..

അയമ്മു: ഡായ്‌ അനക്ക്‌ കൊണം ള്ളൊരു കാര്യം പറേനാ ഞമ്മള്‌ ബന്നത്..

നിരന്‍: പറഞ്ഞ്‌ തൊലക്ക്‌..

അയമ്മു: ഡാ, മ്മളെ പാമരന്‍.. ഓന്‌ട്ടൊരു പണി കൊട്ക്കാന്‍ ബയി തെളിഞ്ഞിക്ക്‌ണ്‌..

നിരന്‍: (നടന്നുകൊണ്ടിരിക്കുന്ന പരിപാടി ഒന്നു പോസ്‌ ചെയ്ത്‌ ഉഷാറായി) പറ..

അയമ്മു: ഡാ.. ആ പാമരനെ ഇപ്പോ താങ്ങിക്കൊണ്ടിരിക്കുന്നതാരാ.. ഓളെ തന്ത കാപ്പിലാന്‍ മൂപ്പരല്ലേ.. അയാളേം ഓനേം ഒന്നു തെറ്റിക്കാന്‍ മ്മളൊരു പണി ഒപ്പിച്ചിക്കണ്‌..

നിരന്‍: ന്ത്‌ പണി?

അയമ്മു: ജ്ജ്‌ ഇക്കൊരു കോയി ബിരിയാണി മേങ്ങിത്തെരേണ്ടി ബെരും.. അജ്ജാതി പണി അല്ലേ കൊടുത്തത്‌..

നിരന്‍: ഒന്നു തെളിച്ചു പറ കാക്കേ..

അയമ്മു: ഡാ ആ ആകാശവാണി ചെക്കനില്ലേ മ്മടെ വിന്‍സ്‌.. ഓന്‌ രണ്ട്‌ കടലമുട്ടായി മ്മള്‌ മേങ്ങിക്കൊട്‌ത്ത്‌. ന്ന്‌ട്ട്‌ കാണണോലോട്‌ മുയ്മനും മ്മടെ പാമരനും കാപ്പിലാന്‍റെ പുതുമോടി കാമാച്ചീം തമ്മില്‌ ലബ്ബാണെന്ന്‌ പറയാനേപ്പിച്ച്‌.. ഇഞ്ഞി ബാക്കി ഓന്‍ നോക്കിക്കോളും.. ചെക്കന്‍ ബി. എസ്. എന്. എല്ല്‌ പോലെയാ.. നല്ല റെയിഞ്ചാ..

നിരന്‍ ഹര്‍ഷിതകഞ്ചുകനായി ചാടി എണീക്കുന്നു..

നിരന്‍: കൊട്‌ കൈ അയമ്മുട്ടിക്കാ..

അയമ്മുട്ടി: ച്ചെ ബലാലേ.. ഇരിക്കടാ അബടെ.. ഹെന്‍റുമ്മോ എന്തൊരു നാറ്റം.. ഞളിയന്‍പറംബിലേരുന്നോ അനക്ക്‌ പണി?

[ലൈറ്റ്‌ മങ്ങി മങ്ങി കെടുന്നു]

ലൈറ്റ്‌ തെളിയുംബോ പാമരന്‍ മൊത്തം വെച്ചു കെട്ടൊക്കെ ആയി പ്രാഞ്ചി പ്രാഞ്ചി നടന്നു വരുന്നു..

നിരക്ഷരന്‍റെ സ്വപ്നം...

[ലൈറ്റ് മങ്ങി മങ്ങി കെടുന്നു]

ലൈറ്റ്‌ വീണ്ടും തെളിയുംബോള്‍ പഴയപാടം.. ദിവാസ്വപ്നത്തില്‍ നിന്നുണരാതെ കാര്യസാധ്യത്തിന്നിടയില്‍ ചാടിയെണീക്കുന്ന നിരക്ഷരന്‍..

വെറും സ്വപ്നമായിരുന്നു എന്നു മനസ്സിലാവുംബോള്‍ നിരാശനാവുന്നു..

കര്‍ട്ടന്‍ [തുണിയിടോ..]

---------
ഈ നിരക്ഷരന്‍ ഇനി സ്റ്റേജിലെങ്ങാന്‍ സാധിക്കുമോ ആവോ..

പാമരന്‍ said...

സോറി.. ഗ്യാപ്പു കിട്ടിയപ്പോ ഞാന്‍ അടുത്ത രമ്മ്‌ഗവും എഴുതി.. നീരൂ.. ക്ഷമിക്കൂ..

Gopan (ഗോപന്‍) said...

നിരൂ ജി,
ഈ നടിമാരുടെ ഒരു കാര്യം..
ഇനി കാമു പാമുവിനെ കാണുമ്പോള്‍
ഇടയാതിരിക്കാന്‍ നോക്കേണ്ടി വരും.
ഒരു നാടക കമ്പനി നടത്താന്‍ വല്യ പാടാല്ലേ കാപ്പിലാനെ.. .
ഞാന്‍ ഷാപ്പു വരെ പോയീട്ട് ഗ്ലാസ്സൊക്കെ അങ്ങിനെ ഇരുന്നു ചീത്തയായി പോയോ എന്ന് നോക്കീട്ട് വരാം...
ദേ പ്പ വരാം.... :)

Gopan (ഗോപന്‍) said...

പാമു..
സീന്‍ കലക്കി..

കാപ്പിലാന്‍ said...

പാമരന്‍ ചേട്ടോ..ഈ രംഗം കലക്കി.ഇതിന്റെ ബാക്കി ഡയലോഗ് നിരന്റെ കയില്‍ ഞാന്‍ ഇന്നലെ കൊടുത്തുവിട്ടൂ.

നിരക്ഷരന്‍ said...

ഷാപ്പിലേക്ക് ഞാനും വരുന്നു ഗോപന്‍ ജീ.
വള്ളത്തിലോട്ട് കേറിക്കോ. ഈയിടെയായിട്ട് വേണുജീനേം , വഡവോസ്കീനേം കാണാനില്ല.

പാമരന്‍സേ..അതുവരെ സീനൊക്കെ ചുമ്മാ എഴുതി തട്ടേക്കേറ്റിക്കോ.

എനിക്കിന്ന് ശരിക്കൊന്ന് മിനുങ്ങണം. വീക്കെന്‍ഡായിട്ട് ഈ കാപ്പിലാന്റെ നാടക സമിതി കാരണം മനുഷ്യന് ഷാപ്പില് പോകാന്‍ പോലും നേരം കിട്ടണില്ല.

ശ്രീവല്ലഭന്‍ said...

അത് കൊള്ളാം ഗോപരെ. നല്ല അടിപൊളി ലിങ്ക്.

ശ്രീവല്ലഭന്‍ said...

ഇഷ്ടപ്പെട്ടത് ശ് ശ് ശു‌
ചകച്ചം ചകച്ചം

Gopan (ഗോപന്‍) said...

കഴിഞ്ഞ സീനിന്‍റെ അവസാന ഭാഗം
മൂകനായി നടന്നു നീങ്ങുന്ന നീരു..
ബാക്ക്ഗ്രൌണ്ട് മ്യൂസിക് ...
ഈ വിഷാദ മൌനം തരും
ഈ നിദാന്ത സുഖം നേടുവാന്‍
തേടി ഞാന്‍
ഷാപ്പിന്‍ ഉള്ളറകള്‍
കാതങ്ങളെത്രയോ കടന്നിരിക്കും..
നിറവും മാനവും
നിഴലും നിലാവും
പൊഴിയും വഴികള്‍
അറിയാതിവിടെ കഴിയാന്‍
മനസ്സേ മിഴികള്‍ അടക്കൂ..

Gopan (ഗോപന്‍) said...

ഹ ഹ വല്ലഭന്‍ ജി
നന്ദി...ഷാപ്പിലേക്ക് വരൂ..
ഇപ്പോള്‍ ഇവിടെ ഇടവേളയാണ്
പാമുവിന്‍റെ പാട്ടു കേട്ടില്ലേ..
" അനുരാഗ ലോല ഗാത്രി
വരവായി നീല രാത്രി "

കാപ്പിലാന്‍ said...

വാ.വാ...എന്താ ഗോപന്‍ മാഷേ.ഇത്..

വിത്യസ്തനാം ഈ കവിയെ
സത്യത്തില്‍ ആരും തിരിച്ചറിഞ്ഞില്ല

എന്ന് ഇപ്പോള്‍ വായിച്ചതെ ഒള്ളു ..കലക്കി
എന്നാ പിന്നെ മാഷിനു നമ്മുടെ നാടകത്തിന് ഒരു ഗാനം തരരുതോ.

പാമരന്‍ said...

ഹതു കലക്കി ഗോപന്‍ജീ..

പിന്നെ നീരുവിന്‍റെ വിഷാദ ഗാനം എഴുതുംബോള്‍ മ്മടെ സൂപ്പര്‍ സ്റ്റാര്‍ ജയന്‍ ചേട്ടന്‍റെ പഴയ പാട്ടുകളൊക്കെ ഓര്‍ക്കണേ.. പ്രത്യേകിച്ചു കരിംബന പോലെ ഉള്ളത്..

Gopan (ഗോപന്‍) said...

കാപ്പിലാനെ പാമരാനെ അതെന്‍റെയല്ല.
വാനമ്പാടി എന്ന ലളിതഗാനങ്ങളുടെ
അല്‍ബത്തിലെതാണ്..
ഞാന്‍ നാടകത്തിന്‍റെ സന്ദര്‍ഭത്തിനു
ചേരുന്ന ഗാനങ്ങള്‍
ചേര്‍ക്കാം.. വിരോധമില്ലെങ്കില്‍ ..

കാപ്പിലാന്‍ said...

ഒരു വിരോധവും ഇല്ല ഗോപന്ജി.ഇത് നമ്മുടെ എല്ലാവരുടെയും കൂടെയുള്ള ഒരു പ്രസ്ഥാനം.

കള്ളുഷാപ്പും ,നാടകവും ..താങ്കള്‍ക്ക് ഇഷ്ടമുള്ളത്‌ ചേര്‍ക്കാം ..

Gopan (ഗോപന്‍) said...

ഡ്രീം സീന്‍

സീനില് ‍പാമുവും കല്ലുവും..
ആ പഴയ ഗാനത്തിന്നു ജീവന്‍ നല്കുന്നു..ബാക്ക്ഗ്രൌണ്ടില്‍ താമരകുളവും അരയന്നവും..
ഗാനമൊഴികി വരുന്നു..

അല്ലിയാമ്പല്‍ കടവിലന്നരക്കു വെള്ളം.
അന്ന് നമ്മളൊന്നായി തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം
താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു..
അപ്പോള്‍ താഴെ ഞാന്‍ നീന്തി പൂവ് പൊട്ടിച്ചു..
പിന്നെ തന്ടോടിഞ്ഞ താമര ഞാന്‍ കൊണ്ടുവന്നപ്പോള്‍
പെണ്ണേ നിന്‍ കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്...
അല്ലിയാമ്പല്‍ കടവിലന്നരക്കു വെള്ളം.
അന്ന് നമ്മളൊന്നായി തുഴഞ്ഞില്ലേ കൊതുമ്പു വള്ളം

കാപ്പിലാന്‍ said...

സ്വപ്നം കാണുന്നത് കൊള്ളാം ..

ഞാന്‍ മനസില്‍ ആലോചിച്ചതെ ഒള്ളു.അപ്പളെക്കും സ്വപ്നം കണ്ടു തുടങ്ങി.നിരന്‍ വള്ളത്തിന്റെ തൊഴയും കൊണ്ടുവരുമ്പഴും ഈ സ്വപ്നം കണ്ടുകൊണ്ടു ഈ അമ്പല പറമ്പില്‍ ഗോപന്‍ കാണണം.

ആ കല്യാണി പെണ്ണും ഇത് കാണണ്ടാ.അവള്‍ക്കു രക്തത്തില്‍ അലിഞ്ഞു ചെര്‍ന്നിരിക്കുകായ.." നിരേട്ടന്‍ "

പാമരന്‍ said...

ആറ്റിറംബില്‍ ആകെയങ്ങു കലക്ക വെള്ളം
ഇന്ന്‌ ഷാപ്പില്‍ നിന്നടിച്ചതാണേല്‍ പുളിച്ച വെള്ളം
എന്‍റെ മടിയിലാകേ വാളു വെച്ച മഞ്ഞ വെള്ളം

നിരക്ഷരനേ ജ്ജ്‌ ഓളേ കണ്ടു മോഹിച്ചു
ഞാനോ കള്ളു കുടിച്ചു, പാടി തെണ്ടി നടന്നൂ
പിന്നേ കല്ലുവിനേം കൊണ്ടു നീ നാടു വിട്ടപ്പോള്‍
ദുഷ്ടാ നിന്‍റെ പേരില്‍ തീര്‍ത്തു ഞാനൊരു ഷാപ്പിലെ വെള്ളം..

കാപ്പിലാന്‍ said...

പാമാരാ വീട്ടി പോ ...പാമൂ വീട്ടില്‍ പോകാന്‍..നീ എന്താ ഇങ്ങനെ കല്ല് കുടിച്ചിട്ട് വെളിവില്ലാതെ ..എന്‍റെ മോളെ പറ്റി അനാവശ്യം പറയുന്നത്.അവള്‍ ആരുടെ കൂടെപോയി..അതു പണ്ടാല്ലേ..ഇപ്പൊ അവള്‍ എന്‍റെ വീട്ടില്‍ കിടന്നുരങ്ങുന്നൂ .

മോനെ വീട്ടില്‍ പോയി കിടന്ന്‌ ഉറങ്ങ്‌..എടാ. മോനെ ഓടയില്‍ വീഴാതെ ..മെല്ലെ..മെല്ലെ പോ

Gopan (ഗോപന്‍) said...

പാമുവിന്‍റെ ദുഃഖ ഗാനം..

കല്ലു പാമുവിനോട് മറക്കുവാന്‍ പറയുന്ന രംഗം..

പാമുവിന്‍റെ ഹൃദയസ്പര്‍ശിയായ പ്രതികരണം..ഒരു ജോഷി ചിത്രം പോലെ സ്ത്രീ ജനങ്ങളെ കരയിപ്പിക്കുന്ന രംഗം,..പാട്ടൊഴുകി വരുന്നു..

മറക്കുവാന്‍ പറയാനെന്തെളുപ്പം
മണ്ണില് ‍പിറക്കാതിരിക്കാലാണതിലെളുപ്പം
മറവിതന്‍ മാറിടത്തില്‍ മയങ്ങാന്‍ കിടന്നാലും
ഓര്‍മകളോടിയെത്തി ഉണര്‍ത്തീടുന്നു.. ..

Gopan (ഗോപന്‍) said...

പാമരാ പാരഡി കലക്കി

കാപ്പിലാന്‍ said...

ഗോപന്‍,കല്ലൂ ഇതുവരെ പാമുവിനെ പറ്റി ഓര്‍ത്തിട്ടില്ലല്ലോ ..

പിന്നെങ്ങനെ മറക്കാന്‍ പറയും.നല്ല രീതിയില്‍ കല്ലുവിനോട് പാമൂ മുണ്ടിയതുപോലും ഇല്ല..ചുമ്മാതെ ഇല്ലാത്ത കഥ പറയല്ലേ ...:)

Gopan (ഗോപന്‍) said...

കാപ്പിലാനെ കഥയില്‍ ഒരു ലത് വേണ്ടേ..
ചുമ്മാ അഗ്രഹാരത്തിലെ കഴുതയെ പോലെ നാടകം കൊണ്ടുപോയീട്ടു കാര്യമില്ല..

ജോഷി ഈ നാട്ടിലുള്ള എല്ലാ സ്ത്രീകളെയും കരയിപ്പിച്ചു പടമെടുതിട്ടാ വിജയിച്ചേ..
പിന്നെ ഒരു നാടക കമ്പനിയാവുമ്പോ അങ്ങിനെ സ്ത്രീകളെ തഴയാമോ.. പാമരനോട് മറക്കുവാനെ പറഞ്ഞുള്ളൂ, പക്ഷെ മറക്കാതെ ബാക്കിയൊക്കെ ചെയ്യുവാന്‍ നീരു പ്രേരിപ്പിക്കും എന്ന് വിശ്വസിക്കുന്നു..

പിന്നെ പാമാരനില്ലാതെ എന്താഘോഷം..

എനിക്കീ തര്‍ജമയും (പാരഡി) പാമരനെഴുതിയ സംഭാഷണവും വായിച്ചു കോള്‍മയിര്‍ കൊണ്ടിട്ടു ഞാന്‍ പോയി ഒരു ഫോട്ടോ ബ്ലോഗിട്ടു.

കാപ്പിലാന്‍ said...

ഇവിടെ കരയുന്ന ശബ്ദം കേട്ടിട്ടില്ല.ചിരിയുടെ മാലപടക്കങ്ങള്‍ തന്നെയാണ് രണ്ടുപേരും എഴുതുന്നത്.പിന്നെ ഒരു കഥയില്‍ എവിടെയെന്കിലും അല്പം കരഞ്ഞാല്‍ ,കരയേണ്ടി വന്നാല്‍ ..ഇത് ഞങ്ങള്‍ക്ക് സില്മയാക്കനാണ് പരിപാടി.ഇവിടെ കാണാത്തവര്‍..തിരശീലയില്‍ വെട്ടിത്തിളങ്ങുന്ന കല്യാനിയെയും,നിരനെയും ,പാമുവിനെയും കാപ്പിയെയും കാണാം.സില്മായില്‍ ഒരു മരം ചുറ്റല്‍ പ്രേമം ലോണ്ടാനില്‍ വെച്ച് അതില്‍ ഗോപന് ഒരു റോള്‍ തരാം.പിന്നെ ഒരു കുളിസീന്‍ ,കാനഡ ,അമേരിക്കയിലെ ഭാഗങ്ങള്‍ ,പിന്നെ ദുബായ് ,കേരളം അങ്ങനെ പോകും.ഇവിടെ മൊത്തം കൊണ്ടുപോകാന്‍ നിരന്‍ ഒരു അടിപൊളി ക്യാമറയും വാങ്ങി കഴിഞ്ഞു..

Gopan (ഗോപന്‍) said...
This comment has been removed by the author.
Gopan (ഗോപന്‍) said...

സിലിമയില്‍ ഞാനെന്തായാലും കയ്യാളായി (ഹെല്‍പര്‍) ആയി വന്നേക്കാം..
പിന്നെ അടുത്ത തവണ കര്‍ട്ടന്‍ പോങ്ങുന്നതിനു മുന്‍പ് കഥയുടെ ഒരു ഐഡിയ ഉണ്ടായാല്‍ പിന്നെ ഡയലോഗും പാട്ടും സംഘട്ടനവും കുളീം പിന്നെ കള്ളു ഷാപ്പു സീനും ഒക്കെ അടിപൊളിയാക്കാം. മരം ചുറ്റിക്ക് വേണ്ട എല്ലാ സഹായങ്ങളും ഞാന്‍ ചെയ്യുന്നതാണ്.. മര മാവാന്‍ മാത്രം പറയരുത്.. :)

കാപ്പിലാന്‍ said...

ഈ കഥ എങ്ങനെ അവസാനിപ്പികും എന്ന് എനിക്കും ഇതുവരെ നിശ്ചയം ഇല്ല.അവരുടെ കയിലാണ് മൊത്തം .

ഞാന്‍ കല്യാണിയുടെ ഫാതെര്‍ എന്ന് മാത്രം.ഗോപന്ജി നല്ല കുറെ പാട്ടിടണം.പിന്നെ പോട്ടം പിടിക്കുന്ന കുന്ത്രാണ്ടം പിടിച്ചോണ്ട് ഞാനും വരും ഇവരുടെ കൂടെ ലണ്ടോനില്‍ .

konchals said...

അല്ലാ, അറിയാത്തോണ്ടു ചോദിക്കാ, ഇപ്പൊ എവിടെ എത്തി നാടകം....

എനിക്കൊരു പിടുത്തവും കിട്ടണില്ലാ എണ്റ്റെ ഭഗോതീ.

ഞാന്‍ കൊറെ തിരിച്ചും മറിച്ചും വായിച്ചു നോക്കി, ഒരു രക്ഷയും ഇല്ലാ,
ആകെ മൊത്തം ഒരു അവിയലു പരുവം...

ആകെ വെള്ളമടി മാത്രം നടക്കുന്നുണ്ടെന്നു മനസ്സിലായി......

മര്യാദക്കു സീന്‍ ബൈ സീന്‍ അയ്യി പോരട്ടേ...... എന്നാലെ ഞാന്‍ ഇനി സ്റ്റെജില്‍ കേറൂ...

G.manu said...

പരീക്ഷണ നാടകം തുടങ്ങുകയായി..
ലൈറ്റ് ബൂം.......... ടു സെന്റ്ര..

കാപ്പിലാല്‍ (കൈയില്‍ വടി..രുദ്രാക്ഷം, ചെവിയില്‍ പൂവ്) : മാതംഗീ... മരതാംഗി... താ‍മരശ്ശേരി ചുരം.. താളിയോലയെട്... ശ്..ശ്..ശ്.. അനങ്ങരുത്..മിണ്ടരുത്.. തമ്പ്രാന്‍ തമ്പാക്ക് കഴിക്കും നേരമായി..

മാതഗീ: പഴം തുണിയില്‍ പണ്ടാരം.. ചമ്മന്തിയരയ്ക്കട്ടെ... വാട്ടീസ് യുവര്‍ ഫയല്‍ നമ്പര്‍..

കാ‍പ്പി : എരണം കെട്ടവളേ..ചുപ്പ് രഹോ... അല്ലിയാര്‍ക്കാവിലെ പൂരം.. മൈ ദില്‍ മാംഗേ മോര്‍..

മാത : മൈ ഗുഡ്‌നസ്... മഴമഴ കുട കുട.. മഴയില്ലേല്‍ കാപ്പിക്കട..

കാ‍പ്പി : അഹങ്കാരം നിര്‍ത്തൂ..തമ്പ്രാന്‍ എത്തും.
മാത: ബോലോ നാ ബോലോ മുഛേ ക്യാ ഹുവാ..തേരേ..ബാഹോം മേ ആക്കര്‍.. ഓ രാമാ..

കാപ്പി : ആക്കല്ലേ

കൃഷ്‌ | krish said...

നാ‍ടകം കുറെയങ്ങ് പുരോഗമിച്ചല്ലോ..

കൊഞ്ചലേ പരിഭവിക്കല്ലേ കൊച്ചേ.. കൊഞ്ച് കറി വാങ്ങിച്ചുതരാം.

മൂപ്പിലാനടക്കം ലവന്മാര്‍ കള്ളടിച്ച് പൂക്കുറ്റിയായെന്നാ തോന്നണ്. പാമരനും നിരനും അങ്ങോട്ടും ഇങ്ങോട്ടും പാരപണിയുന്ന തിരക്കിലാ.

..അതാരടാ ഒരു പുതിയ അവതാരം..
ഇതാര് നമ്മുടെ പഞ്ചാരമനുവോ.. ആള് ഡീസന്റാ. പക്ഷേങ്കില് ലവനെ സൂക്ഷിക്കണേ.. ചോന്ന ഷര്‍ട്ടും മഞ്ഞ്പ്പാന്റും കൂളിംഗ് ഗ്ലാസ്സ് ഇട്ട് പെമ്പിള്ളാരുടെ പുറകെ ഇളിച്ചോണ്ട് നടക്കലാ പണി. എച്ചൂസ് മീ..എച്ചൂസ് മീ.. കുട്ടിയുടെ പേരെന്താ.. എവിടെയാ വീട് എന്നൊക്കെ ചോദിച്ചോണ്ട് നടക്കും. അവളുമാര് ചിലപ്പോ നല്ല പണിയും കൊടുക്കാറുണ്ട്.

കല്ലു അധികം മൈണ്ട് ചെയ്യണ്ടാട്ടോ..

മനു, രണ്ട് പാട്ട് സീനും കുറെ സംഭാഷണങ്ങളും തയ്യാറാക്ക്‌. അടുത്ത് തട്ടില്‍ കയറാനുള്ളതാ.

konchals said...

കഥ എല്ലാം മാറ്റിയല്ലൊ നമ്മ്ടെ മനൂജി..

ഇതേതു കഥ!!!!!!
ഈ കഥയെല്ലാം പൂക്കുറ്റികളായി കിടക്കുന്നാ ആ തവള പ്രിക്കാടികള്‍ക്കു കഴിയുന്നില്ലാലൊ.....

എണ്റ്റെപ്പന്‍ കാപ്പിലാനെ തപ്പി എടുത്തു കൊണ്ടുവരുന്നവര്‍ക്കു ഒരു കുപ്പി അന്തിക്കള്ളു ഫ്രീ!!!!!!

കൂടെയുള്ള കാമാക്ഷിയെ വല്ല തോട്ടിലും തട്ടിയേക്കു...

G.manu said...

കൃഷമ്മാവാ..ഊതല്ലേ...

നാടകത്തിനു കര്‍ട്ടന്‍ വലിക്കാന്‍ ചാന്‍സ് ചോദിച്ചു വന്നതും, പെണ്‍കിടാങ്ങള്‍ ഒരുപാട് വരുന്ന സ്ഥലം ആയതു കൊണ്ട് അമ്മാവന്‍ കര്‍ട്ടന്‍ വലിച്ചാല്‍, സീന്‍ മറന്നു പട്ടു ജൌളി പൊക്കുമെന്നും പറഞ്ഞു തിരികെ വിട്ടതിന്റെ ദേഷ്യം ഇങ്ങനെ തീര്‍ക്കല്ലേ..

ഡീസന്റ് ആളിനെപറ്റി വേണ്ടാതീനം പറയുന്നോ..ഗിര്‍.ര്‍.ര്‍.ര്‍.ര്‍.ര്‍.

konchals said...

ക്രിഷമ്മാവൊ, കൊഞ്ചല്‍സ്‌ കൊഞ്ചു അല്ല, കിലോക്കു പത്തിനു കിട്ടണ, പൊന്നാനീന്നു കൊണ്ടുവരണ പെടപെടക്കണ ചാളപോലും കഴിക്കത്തില്ല....
അതൊണ്ടു കൊഞ്ചിനെ കാട്ടി എന്നെ വീഴ്‌ത്താന്‍ നോക്കണ്ട....ആ അടുപ്പില്‍ ഇപ്പോളെ കൊറച്ച്‌ വെള്ളം ഒഴിച്ചേക്ക്‌.

ഈ ജന്‍മം മുഴുവന്‍ ഞാന്‍ എണ്റ്റെ നിരേട്ടനായി കണ്ണില്‍ എന്തേലുമൊക്കെ ഒഴിച്ചു കാത്തു കാത്തു ഇരിക്കും....

അമ്മാവനു വേണേല്‍ ഞാന്‍ ആ കാമാക്ഷിയെ അടിച്ചുമാറ്റാന്‍ ഉള്ള വിദ്യ പറഞ്ഞു തരാം..... അമ്മാവന്‍ അരഞ്ഞാണത്തില്‍ ആനല്ലൊ എക്സ്‌പെര്‍ട്ട്‌, ഒരു വണ്‍ ഗ്രാം ഗോള്‍ഡ്‌ ണ്റ്റെ ഒരെണ്ണം വാങ്ങി കെട്ടി കൊടുക്കു. അവള്‍ ഈസിയായി കൂടെ പൊന്നോളും....

konchals said...
This comment has been removed by the author.
G.manu said...

ബൈ ദ ബൈ.. കൊഞ്ചത്സേ.ഹൂ ഈസ് തിസ് നീരേട്ടന്‍ ജീ...
വാട്ടറേട്ടന്‍..വാറുണ്ണിയേട്ടന്‍...ഛേ... കോഡു ഡീക്രിപിറ്റ് ഇമ്പോസിബിള്‍

konchals said...

നിരേട്ടന്‍, ന്‍ണ്റ്റെ നിരക്ഷരന്‍

ഇതു വരെ ഞങ്ങള്‍ തമ്മിലുള്ള 'ലപ്‌' ,സൊറി, അതെണ്റ്റെ ഹാറ്‍ട്ട്‌ ബീറ്റാണു,ലവ്‌ അരിഞ്ഞില്ലേ മനുവേട്ടാ.

ആ തലനിറച്ചും എന്നോടുള്ള ഇഷ്ടം ആണു..
ആ ഇഷ്ടം കൂടുമ്പോള്‍ ആ മുടിയുടെ നീളവും കൂടും
ഇപ്പൊ ദിവസവും തലമുടി വെട്ടണ്ടി വരുന്നുണ്ടെന്നാ നിരേട്ടന്‍ ഇന്നലെയും പറഞ്ഞേ
ഞാന്‍ ന്ന് വെച്ചാല്‍ അത്രേം ജീവനാ....

Gopan (ഗോപന്‍) said...

പാമു - കല്ലു - നീരു ത്രികോണ പ്രേമം ഹരികൃഷ്ണന്‍സിലേത്
പോലെയാക്കി, കാപ്പി - ഇന്നസെന്ടു മായി ചെയ്തു മരം ചുറ്റിയും കുളിയും ആവോളം ചേര്‍ത്തു പിന്നെ ഇടയ്ക്കു കോരിത്തരിപ്പിക്കുവാന്‍ ഇടിയും സ്വപ്ന രംഗങ്ങളും ചേര്‍ത്തു കൊഴുപ്പിക്കണമെന്നാ നാടക കമ്പനി മുതലാളി പറഞ്ഞിരിക്കണേ..
മനുജി : എഴുതിയ സീന്‍ കലക്കി, വരട്ടെ ബാക്കി..
കൊഞ്ചല്‍സെ : ഇതെവിടായിരുന്നു..,തട്ടില്‍ കേറിക്കോളൂ..
കൃഷ്‌: കല്യാണിയെ തുറിച്ചു നോക്കരുത്, അപേക്ഷയാണ്..
അവളോടിയാല്‍... കാപ്പി ചായയാവും.. (ജയന്‍റെ ശബ്ദത്തില്‍..)
നാടകം പുരോഗമിക്കട്ടെ.. ഇപ്പോ എഴുന്നെറ്റതെയുള്ളൂ... അത് കൊണ്ടു കര്‍ട്ടന്‍ പണി ഞാനെടുക്കാം. (കൃഷെട്ട വിരോധം ഒന്നുല്ലല്ലോ.അല്ലെ )

നിരക്ഷരന്‍ said...

കലാപ്രേമികളേ...
ഞാനിന്നലെ നാടകം എഴുതി ക്ഷീണിച്ച് ഷാപ്പില്‍....സോറി..വീട്ടില്‍ കിടന്ന് കുറച്ചധികം ഉറങ്ങിപ്പോയി. അതിനിടയില്‍ ഇവിടെ കല്യാണി കാത്തുനില്‍ക്കുന്നതുപ്പൊലും ഞാന്‍ മറന്നു. എന്തായാലും ജി,മനു.ജീ, കൃഷേട്ടന്‍ , കൊഞ്ചല്‍‌സ് എന്നിവരുടെ അവസരോചിതമായ ഇടപെടല്‍ മൂലം ബോറടിയില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് പോയത് നന്നായി.
നാടകത്തിന്റെ അടുത്ത രംഗം റിഹേഴ്‌സല്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഉടനെ തുണി പൊങ്ങുന്നതായിരിക്കും.
മനു ജീ - ഞാനാണ് കല്യാ‍ണിയുടെ സ്വന്തം നിരേട്ടന്‍.
ബാക്കി തട്ടേല്‍ കാണാം :)

വഴി പോക്കന്‍.. said...

ക്ഷമിക്കണം കള്ളു കുടിയന്മാരെ.. സോറി നാടകക്കാരെ ഞാനല്പം തെരക്കിലായിപ്പൊയ്, തെരക്കു കഴിയുമ്പോള്‍ ഞാനിവിടെ വീണ്ടും വരുന്നതായിരിക്കും.. എല്ലാവര്‍‌ക്കും എന്റെ നമോവാകം അതു വരെ..;)

കൃഷ്‌ | krish said...

ആര് അമ്മാവന്‍, ആരുടെ അമ്മാവന്‍? മമ്മൂട്ടിയെപ്പോലെ മുടിഞ്ഞ ഗ്ലാമറുമായി നടക്കുന്ന എന്നെയോ.. മനൂ, പെമ്പിള്ളാരുടെമുന്നില്‍ ആളെ കൊച്ചാക്കല്ലേ, സോറി മൂപ്പില്‍‌സാക്കല്ലേ.

തുണീ പൊക്കാന്‍ ചാന്‍സ് ചോദിച്ചെന്നോ.. ഛേ..ഇത്തരം പരിപാടിക്കൊന്നും നമ്മള്‍ പോകാറില്ലന്നറിയാല്ലോ..


കൊഞ്ചത്സേ, കൊച്ചിനു കൊഞ്ച് വേണ്ടേല്‍ വേണ്ട.. പിന്നെ,എനിക്കാപ്പോ നിര്‍ബ്ബന്ധം.
കാമാക്ഷിയോ.. ആ യക്ഷിയെ കൊച്ചിന്റെ തന്തപ്പടി കെട്ടിയിരിക്കയല്ലേ..നീ തന്നെ സഹി.
കണ്ണില്‍ മണ്ണെണ്ണ ഒഴിച്ച് കാത്തിരിക്ക് ആ നിരനെ നോക്കി, ആ തള്ള തീപ്പെട്ടിയുമായി വരുന്നുണ്ട്, കത്തിക്കാന്‍.


മനുക്കുട്ടാ‍ാ, അപ്പുക്കുട്ടാ, നിനക്ക് ഈ നിരനേയും മറ്റും അറിയില്ലേ.. അവരല്ലേ ഇവടത്തെ സ്ഥിരം തട്ടേക്കേറുന്നവര്‍..
എന്തായാലും ഞാന്‍ പരിചയപ്പെടുത്താം.
നിരന്‍ എന്നാല്‍ എപ്പോഴും നീര് അടിച്ച് (പനയുടെ നീര്‍, തെങ്ങിന്‍റ്റെ നീര്‍)പൂസ്സായി എഴയുന്നവന്‍. കുളിക്കാത്ത ലവന്റെ കാട് പിടിച്ച് കിടക്കണ മുടിയിലെ വന്യജീവികളെ (പേന്‍, ഈര്, തേരട്ട, തേള്‍, പാറ്റ) എടുത്തുമാറ്റുന്ന ജോലിയാ ഈ കൊഞ്ചത്സിന്.

പിന്നെ, കോപ്പിലാന്‍, മൂപ്പരാ ഈ കൊച്ചിന്റെ തന്തപ്പടി, കള്ള് ഷാപ്പ് മൊതലാളി, നാടകമൊതലാളീ. ഇങ്ങേര്‍ ഇപ്പോ നാടകം കളിക്കാന്‍ വന്ന താടക കാമാക്ഷിയെ കെട്ടി മധുവും വിധുവും ആഘോഷിക്കുകയാ. കോ‍പ്പ കണക്കിന് കള്ള് മോന്തി നാട്ടുകാരെ കോപ്പാക്കുന്നവന്‍ കോപ്പ്പിലാന്‍, ഷാപ്പില്‍ മിക്കവാറും കിടക്കുന്നതുകൊണ്ട് ഷാപ്പിലാന്‍ എന്നും പറയും.

പാമരന്‍, ന്നാല്‍, പനമരത്തില്‍ വലിഞ്ഞുകയറി കള്ള് മോഷ്ടിച്ച് കുടിക്കുന്നവന്‍ പാമരന്‍.
ഇപ്പൊ മനസ്സിലായോ..

G.manu said...

ഗാ‍നരംഗം..... കളര്‍ ലൈറ്റ് അറ്റ് നായകന്‍ ആന്‍ഡ് നായിക....

മ്യൂസിക് ഓണ്‍........ ഗാനം സ്റ്റാര്‍ട്ട്..

“കോഴിക്കൂടടച്ചോടി.....കാടികലക്കിയോടി
നേരമിരുട്ടിയല്ലോ തങ്കച്ചീ...ഇത്
കോഴിക്കോടല്ലേ കള്ളന്‍ മാരില്ലേ....

കോഴിക്കൂടടച്ചല്ലോ കാടി കലക്കിയല്ലോ...
വാതിലടച്ചുവല്ലോ മണിമാരാ...ഇതാ
ഊരി ഞാന്‍ വച്ചുവല്ലോ മണിമാല........


മുല്ലപ്പൂ ചൂടിയോടീ...മല്ലാക്ഷീ കണ്ണിണയില്‍
മയ്യിട്ടൊരുങ്ങിയോടീ...തുടുകവിളീ...നേരം..
പയ്യെപ്പോകുന്നല്ലോടീ മിടുമിടുക്കീ.....

മുല്ലപ്പൂ ചൂടിയല്ലോ മയ്യുമൊരുക്കിയല്ലോ
കള്ളാ നീയൊരുങ്ങിയോ..മണിമാരാ..എന്റെ
കരളിലെ കിളിവാതില്‍ ചാരിമാരാ....

കൃഷ്‌ | krish said...

ഗോപ്പാ, തുണി നീ തന്നെ പൊക്കിക്കോ.. പരിചയമുള്ളവര്‍ക്കല്ലേ അത് നേരാം വണ്ണം ചെയ്യാന്‍ പറ്റൂ.
ആ നിരനും വഴിപോക്കനും എത്തിയല്ലോ.

വാഹ് വാഹ്.. അപ്പുക്കുട്ടന്റെ സോറി മനുക്കുട്ടന്റെ ഗാനരംഗം കലക്കി. ഗാനരംഗത്തില്‍ നായകനും നായികയും കിടപ്പുമുറിയില്‍ . നായിക മുല്ലപ്പൂ ചൂടി ഒരുങ്ങി നില്‍ക്കുന്നു.. ബാക്കി അപ്പുക്കുട്ടന്‍ പാടുന്നതായിരിക്കും.

Gopan (ഗോപന്‍) said...

മനുജി ..ഗാനം കെങ്കേമം..
കൃഷ്‌ അണ്ണാ..ചളമാക്കരുത്..അണ്ണനെ പോലെയുള്ള സഹൃദയര്‍ മനസ്സു വെച്ചാലേ നാടകം തുടരാന്‍ പറ്റൂ.. തുണി പോക്കാനും ഇടാനും നേരത്ത് കല്യാണിയെ സ്ഥാനത്തും അസ്ഥാനത്തും നോക്കി , കാപ്പിലാന്‍റെ ബ്ലഡ്‌ പ്രഷര്‍ കൂട്ടി , അണ്ണന്‍ ബൈജുവിനെ പോലെ ചെയ്ത രംഗം അത്ര ശരിയായില്ല.. അണ്ണന്‍ മമ്മൂട്ടിയല്ല എന്നാരു പറഞ്ഞു.. അണ്ണനാണ് മമ്മൂട്ടി ...സമാധാനമായോ..
മനു ജി, നാടകം തുടരട്ടെ..

കൃഷ്‌ | krish said...

ടക്, ടക്.. 1, 2, 3... 1, 2, 3,... മൈക്ക് ടെസ്റ്റിംഗ്.. മൈക്ക് ടെസ്റ്റിംഗ്..
മാന്യമഹാജനങ്ങളേ....

ങേ.. ഒന്നും കേള്‍ക്കാനില്ലല്ലോ..
"ടോ മൈക്ക് ഓപ്പറേറ്ററേ ഇതൊന്ന് ഓണ്‍ ചെയ്യടോ.. "
ഇവനെവടെ പോയി കെടക്കണ്..
"മൈക്ക് ഓപ്പറേറ്ററേ..പൂ‍ൂയ്യ്..."

മൈക്ക് ഓപ്പ്: "ശെടാ, ഇയ്യാള്‍ക്ക് കണ്ടുകൂടേ.. കറണ്ടില്ലാന്നത്."

“എന്നാല്‍ താന്‍ ആ ബാറ്ററിയില്‍ കുത്ത്..”

മൈ.ഓ: “ അത് വീക്കാ..”

“ഇക്കണക്കിന് താന്‍ വീക്ക് വാങ്ങിക്കും. പോയി ആ ജനറേറ്റര്‍ സ്റ്റാര്‍ട്ടാക്കടോ”

മൈ.ഓ: “ പിന്നെ, പച്ചവെള്ളമൊഴിച്ചാല്‍ ഓടുമോ? അതിലെ എണ്ണയൊക്കെ തീര്‍ന്നു. “

“എണ്ണയെങ്ങനെ ഇത്ര വേഗം തീര്‍ന്നു?”

മ.ഓ: “അത് ഞാന്‍ കൊടുത്ത് കള്ള് വാങ്ങിക്കുടിച്ചു, കാപ്പിലാന്റെ ഷാപ്പില്‍ നിന്നും. ബാക്കി കാശിന് കുപ്പിവളയും ചാന്തും കണ്മഷിയും പൌഡറുമൊക്കെ ആ കല്യാണിക്ക് വാങ്ങിക്കൊടുത്തു”

“യെവനെക്കൊണ്ട് തോറ്റു. ആ കോപ്പിലാന്‍ എവിടെപ്പോയി പൂസായി കിടക്കുവാണോ”

ആ കറണ്ട് വന്നല്ലോ...
1,2,3... മൈക്ക് ടെസ്റ്റിംഗ്..
മാന്യമഹാജനങ്ങളേ.. അക്ഷമരായിരിക്കുവിന്‍.
നാടകം ഓരോ രംഗങ്ങളായി തുടരുന്നതായിരിക്കും.
ചില സാങ്കേതിക (ഷാപ്പ്) കാരണങ്ങളാല്‍ ചില നടന്മാര്‍ എത്താന്‍ വൈകിയതാ. അവര്‍ എത്തിക്കൊണ്ടിരിക്കുന്നു. ഉടന്‍ തുടങ്ങുകയായി.. അടുത്ത ഭാഗ്ഗം..


ഒരു പ്രധാന അറിയിപ്പ്...

ഈ നാടകം ശിവരാത്രി വരെ തുടരുന്നതാണ്.

ശിവരാത്രി പ്രമാണിച്ച് സ്പെഷല്‍ ബാലെയും, ചവിട്ട് നാടകവും അതിനുശേഷം തൊഴിനാടകവും ഉണ്ടായിരിക്കുന്നതാ‍ണ്.

നിരക്ഷരന്‍ said...

ഓ.ടോ.

ഹ ഹ. കലക്കി കൃഷേട്ടാ...
മൊത്തം ഒന്ന് നോക്കിക്കോണേ. നടിനടന്മാര്‍ എത്താന്‍ ഇനീം വൈകുമെന്നാണ് തോന്നുന്നത്.

konchals said...

എല്ലാരും എത്തിയ്യാല്‍ എനിക്കൊരു മിസ്സ്‌ കാള്‍ ഇടണെ....

ഞാന്‍ ഒരു ഇടിയന്‍ ചക്കയെ കശാപ്പുചെയ്തുകൊണ്ടു ഇരിക്കാ.
എല്ലാം വേവിച്ചു വെച്ചിട്ടുണ്ടു.
ഇനി പച്ചമുളൊകും, കറിവേപ്പിലയും നാളികേരവും ഒക്കെ തപ്പി കൊണ്ടുവരണം..

എന്നിട്ടെ കൊഞ്ചത്സ്‌ തട്ടേ കേറൂ...

ഇതു ഇവിടെ ശരിയാക്കി കൊടുത്തില്ലേല്‍ എന്നെ ഇവിടെ തട്ടും....

G.manu said...

ലേഡീസ് ഗ്രീന്‍ റൂമില്‍ ഒരു ശബ്ദം
“പഠേ........................”
പിറകെ സംവിധായകന്‍‌റെ അലര്‍ച്ച

“കൃഷേ............കടക്കു പുറത്ത്... കര്‍ട്ടന്‍ വലിക്കാന്‍ വന്നോനത് ചെയ്താ മതി..മേക്കപ്പിടണ്ടാ‍..............”

കൃഷ്‌ | krish said...

മാന്യമഹാജനങ്ങളേ.. ഈ ബെല്ലോടുകൂടി അടുത്ത രംഗം തുടങ്ങുകയായി.
...

സ്ഥലം. പ്രശസ്തമായ ഒരു ലേഡീസ് ഹോസ്റ്റലിന്റെ മുന്‌വശം.

പഞ്ചാര അപ്പുക്കുട്ടന്‍ പതിവുപോലെ ലേഡീസ്‌ ഹോസ്റ്റലിനടുത്ത്‌ എത്തി. മുടി കോതി, ചുണ്ട്‌ നനപ്പിച്ച്‌ ബൈക്കിലെ മിററില്‍ തന്റെ സൗന്ദര്യം ഒന്നുകൂടി നോക്കി, കൂളിംഗ്‌ ഗ്ലാസ്‌ എടുത്ത്‌ വെച്ച്‌ വാച്ചില്‍ നോക്കി. തരുണീമണികള്‍ വരാനുള്ള സമയമായി..
അതാ ഒരെണ്ണം വരുന്നു.
"ഹായ്‌.. എച്ചൂസ്‌ മീ, എന്താ കുട്ടീടെ പേര്‍? ഏതു കോളേജിലാ?"

"എന്തിനാ? .."
"കുട്ടിയെപ്പോലെ സുന്ദരിയായ ഒരു കുട്ടി ഈ ഹോസ്റ്റലില്‍ ഇല്ല"
"പിന്നെ, പിന്നെ !!"
"ഞാന്‍ കുട്ടിക്കായി ഒരു കവിത എഴുതി കൊണ്ടുവന്നിട്ടുണ്ട്‌.വായിക്കട്ടെ."
"പോടാ.. !!"

"യ്യോ.. അതും ചീറ്റിപ്പോയ്യി..സാരമില്ല. ഇനീമുണ്ടല്ലോ നോക്കാം"

ഒരു പുതിയ കുട്ടി ഈ ഹോസ്റ്റലില്‍ വന്നെന്നു കേട്ടല്ലോ. നല്ല ചന്തമുള്ള കുട്ടി. ഇന്ന്‌ അവളെ പരിചയപ്പെട്ടിട്ടു തന്നെ കാര്യം.
ബട്ട്‌, അവള്‍ കന്നടക്കാരിയെന്ന കേള്‍ക്കണ്‌.. എനിക്കാണെങ്കില്‍ കന്നട അറിയുകേല. ഒരു കന്നഡ കവിത അറിഞ്ഞിരുന്നെങ്കില്‍..ഒന്നോ രണ്ടോ കന്നഡ വാക്ക്‌ ഓര്‍മ്മയുണ്ട്‌. അതൊന്ന്‌ ശ്രമിച്ചുനോക്കാം. അതാ അവള്‍ വരുന്നു.. എന്റെ ചുവന്ന ഷര്‍ട്ടും മഞ്ഞ പാന്റും കണ്ടാലേ അവള്‍ വീഴും തീര്‍ച്ച.

"എച്ചൂസ്‌ മീ.. ഗുഡ്‌ മോണിംഗ്‌"

"ഹൂ ആര്‍ യൂ.."

" ഐ ആം മനുക്കുട്ടന്‍ അല്ലാ അപ്പുക്കുട്ടന്‍...യൂ നോ.."

" നോ ഐ ഡോണ്ട്‌ നോ, വാട്ട്‌ ഡു യു വാണ്ട്‌?"

"അത്‌, അത്‌, എച്ചൂസ്‌ മീ..എന്താ കുട്ടീടെ പേര്‌.. ഐ മീന്‍ യുവര്‍ നെയിം പ്ലീസ്‌"

"വൈ??"

"അല്ലാ പിന്നെ.."
(ഇനിയിപ്പോ കന്നടയില്‍ എന്തേലും പറഞ്ഞാലേ യെവളു വീഴൂന്ന തോന്നണ്‌. എന്താപ്പോ പറയ്യാ. ദൈവമേ..)

"ഹേയ്‌..കുട്ടീ"

" വാട്ട്‌ ഡു യു വാണ്ട്‌?"

"മുത്തുഗൗ"

"വാട്ട്‌?... യൂ ബ്ലഡി...&^&$#
"
"മുത്തുഗൗ"
(അതന്നെയല്ലെ വാക്ക്‌.. ഇതിന്റെ അര്‍ത്ഥം അറിഞ്ഞുകൂടല്ലോ.. ആ കുട്ടിയുടെ അടുത്ത്‌ ചോദിച്ചാലോ)

"എച്ചൂസ്‌ മീ.. ഈ മുത്തുഗൗ.. മുത്തുഗൗ ന്നാല്‍ എന്താ അര്‍ത്ഥം"
(ദാ അവള്‍ അടുത്ത്‌ വരുന്നുണ്ട്‌)

((((ഠേ)))!!!!!

"എന്റമ്മോ...!!!"

എന്തരടിയാപ്പാ ഇത്‌. ഇവളുടെ ചെരുപ്പ്‌ ഇരുമ്പ്‌ കൊണ്ടു ഉണ്ടാക്കിയതാണോ. ഇവളെന്തിനാ എന്നെ അടിച്ച്‌. ഞാനൊന്നും ചെയ്തില്ലല്ലോ..

ചെകിടത്ത്‌ തടവിക്കൊണ്ട്‌ അപ്പുക്കുട്ടന്‍ ചുറ്റുപാടും നോക്കി. ഭാഗ്യം, ആരും കണ്ടില്ലെന്നാ തോന്നണ്‌. ഉടന്‍ തന്നെ വിട്ടേക്കാം.

(ഈ രംഗം കഴിയുന്നു)
***

തുണി താഴ്ത്തടാ..ഗോപ്പാ.!!


(അടുത്ത രംഗം ഉടന്‍ തുടങ്ങുന്നതാണ്)

കാപ്പിലാന്‍ said...

ജി മനു,കൃഷ്‌ ,കൊഞ്ച്,വഴിപോക്കന്‍ ഏല്ലാവര്‍ക്കും നന്ദി. ഞാന്‍ എത്തി.നിരനെയും കല്യാനിയെയും പാമൂ ,ഗോപന്‍ എന്നിവര്‍ എത്രയും പെട്ടന്നു തട്ടില്‍ കയരനമെന്നു അറിയിക്കുന്നു .കാമാക്ഷി വേഷം മാറി സ്റ്റേജില്‍ ഇരിക്കുന്നൂ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഞാനപ്പഴേ പറഞ്ഞതാ സ്ക്രിപ്റ്റില്ലാതെ തട്ടേല്‍ കേറല്ലേ കേറല്ലേ എന്ന്‌.അത് കേക്കാനുള്ള ബോധം ഇല്ലാതെപോയല്ലോ...

നാട്ടാര് പെരുമാറുന്നേനുമുന്‍പ് അനൌണ്‍സ് ചെയ്യടേയ്...

കൃഷ്‌ | krish said...

പ്രിയേ.. സ്ക്രിപ്റ്റ് ഒക്കെ ആ കോ..കാപ്പിലാനും പായ്‌മരനും, നിരച്ചരനും ചേര്‍ന്ന് കള്ള് ഷാപ്പിലിരുന്ന് തയ്യാറാക്കികൊണ്ടിരിക്ക്യാ.. ഗോപനും കൂട്ടിനുണ്ട്. ഗാനരംഗം എഴുതാന്‍ വന്ന മനുക്കുട്ടന്‍ അത് കൊണ്ട് ലേഡീസ് ഹോസ്റ്റലില്‍ പിള്ളേര്‍ക്ക് കൊടുക്കാന്‍ നോക്കി സംഗതി വഷളായി ആകെ കവ്ലും തടവി ഇരിക്കുകയാ. നാടകമൊതലാളിയും കൂട്ടരുംകള്ളടിച്ച് പൂക്കുറ്റിയായതുകാരണം സംഗതി വേണ്ടപോലെ വരുന്നില്ല.
ആ കൊഞ്ചത്സാണേല്‍ വലിയ ജാഡ കാണിക്കുകയാ.. അല്ലേലും ഒരു നടിയുടെ കുറവുണ്ട്.. പ്രിയ മേക്കപ്പിട്ട് തട്ടേല്‍ കയറിക്കോ.. ആ.. പേടിക്കണ്ടാന്നേ.. ഞാനില്ലേ ഇവിടേ.

അറിയിപ്പ്: കാണികള്‍ ശാന്തരാവുക..
(കുന്നുമ്മേല്‍ ശാന്തയെപ്പോലെ ആകാനല്ല.. )

സ്ക്രിപ്റ്റ് എത്തിയാല്‍ നാടകം തുടങ്ങുകയായി.
വിശക്കുന്നവര്‍ കുറ്റ്യാടിക്കാരെന്റ്റെടുത്ത് നിന്നും വടയും കട്ടന്‍‌ചായയും ഉണ്ടന്‍‌പൊരിയും വാങ്ങിക്കഴിക്കുക.

പ്രത്യേക അറിയിപ്പ്: പോക്കറ്റടിക്കാര്‍ കറങ്ങി നടക്കുന്നുണ്ട്.. അതിനാല്‍ കാണികള്‍ അവരുടെ ഉണ്ടന്‍‌പൊരി അടിച്ചുപോകാണ്ട്... സോറി, പഴ്സുകള്‍ അടിച്ചുപോകാണ്ട് സൂക്ഷിക്കേണ്ടതാകുന്നു.

konchals said...

എണ്റ്റെ വേഷം ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല.... പരഞ്ഞേക്കാം

നിരക്ഷരന്‍ said...

എനിക്കെന്റെ കല്യാണിയല്ലാതെ മറ്റൊരു പെണ്ണിനെ പറ്റി ചിന്തിക്കാന്‍പോലും പറ്റില്ല.
:) :)

പ്രിയയ്ക്ക് വേറേ സൈഡ് റോള്‍ ഒരെണ്ണം കൊടുക്കാം കൃഷേട്ടാ...പോരേ..?

മതീല്ലോ പ്രിയേ...? :) :)

ശ്രീവല്ലഭന്‍ said...

ഷാപ്പിന്റെ വിപ്ലവ ഗാനം ഷാപ്പില്‍ വന്നവര്‍ അടിച്ചു ഫിറ്റ്‌ ആയതിനാല്‍ ആരും കാണുന്നില്ല. ഇവിടെ നാടകം കാണാനും അഫിനയിക്കാനും ആയി എത്തിയിട്ടുള്ള സഹോദരീ സഹോദരന്മാര്‍ക്ക് വേണ്ടി ഇവിടെ കൊടുക്കുന്നു.

അക്കാ കീ ജയ്!
------------

ഷാപ്പിന്‍റെ സൂപ്പര്‍ വിപ്ലവ ഗാനം

വാറ്റ് വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന ബ്രാന്‍ഡുകള്‍
ബിവറേജസ്സില്‍ നൂറു നൂറു പേരിലായ്‌ പിറക്കവേ
ആര്‍ത്തി മൂത്ത് അന്തിയായാല്‍ ടൂവിലുന്തി നടക്കണ്
ആയിരങ്ങള്‍ നല്കി നമ്മള്‍ വഴിയില്‍ വീണുറങ്ങണ്

ഓസിയാര്‍.....ല ല ലാ, ലാ ല ലാ
ഓസിയാര്‍.....ല ല ലാ, ലാ ല ലാ

വിലകുറഞ്ഞ മദ്യമാണ്‌ കുടിയനെന്നുമാശ്രയം,
സങ്കടങ്ങള്‍ തീര്‍ത്തിടുന്ന മെഡിസിനാണെന്നോര്‍ക്കണം
ഓടയില്‍ കിടന്നിടാതെ ഡെയ്‌ലി വീട്ടിലെത്തണം
കാത്തുനില്‍ക്കും ഭാര്യമാരെ കാല് വാരിയിളക്കണം

ഡെയ്‌ലി നാല് മുട്ട നല്കും നല്ല നാടന്‍ കോഴിയെ
തൊട്ടടുത്ത ഷാപ്പില്‍ കൊണ്ടു കൊടുത്തു കള്ളടിക്കണം
കാശില്ലെങ്കിലെന്തു ചെയ്യും കോഴി തന്നെയാശ്രയം
ഭാര്യേ കൊഴ്യേ നോക്കിടുമ്പോള്‍ കണ്ടില്ലെന്നു നടിക്കണം

ബാറുകാര് ഒത്തു ചേര്‍ന്ന്‌ റേറ്റ് കുട്ടിയെങ്കിലും
എന്നിട്ടെന്തു സംഭവിച്ചു നമ്മളൊക്കെ മാറിയോ?
ജാതിയില്ല മതവുമില്ല മദ്യമെന്ന അളിയന്
ഹംസ, ജോസ്, വാസുദേവന്‍ ഷെയറ് കൂടി അടിക്കണ്

ഓസിയാര്‍.....ല ല ലാ, ലാ ല ലാ
ഓസിയാര്‍.....ല ല ലാ, ലാ ല ലാ


വാങ്ങുവാന്‍ നമുക്കു മുമ്പിലേറെയുണ്ട് ബ്രാന്‍ഡുകള്‍
ബ്രാണ്ടി, വിസ്കി, വോഡ്ക, റമ്മ് മാറി മാറി അടിക്കണം
നീറി നീറി നില്ക്കണെങ്കില്‍ വിസ്കി തന്നെ വീശണം
കഥ പറഞ്ഞു തെറി പറഞ്ഞു കൊഴ മറിഞ്ഞു വീഴണം

നാളെയോന്നാം തീയതിയാണ് ഇന്നു തന്നെ വാങ്ങണം
ബാറടച്ചാലപ്പത്തന്നെ മില്‍ട്രിക്കാരെ പൊക്കണം
മദ്യമെന്ന വസ്തു ഭൂവില്‍ തീരുകില്ലൊരിക്കലും
മദ്യം മദ്യ കേരളത്തില്‍ റേഷനായി നല്‍കണം
മദ്യം...മദ്യ....കേരളത്തില്‍ റേഷനായി നല്‍കണേ....

ദേണ്ടെ ഈ പാട്ടും ഡാന്‍സും ഇവിടെ കാണാം.

ഓള്‍ കേരള കുടിയന്‍സ് അസോസിയേഷന്‍ (AKKA)
- ഒപ്പ് -

പ്രിയ ഉണ്ണികൃഷ്ണന്‍ said...

റോള്‍ ആര്‍ക്കുവേണം.റോള്‍ മോഡലിലൊരു ചീമുട്ട കയ്യേപ്പിടിച്ചിരിക്കാന്‍ ഇനീം പറ്റില്ല്ല.

എറിഞ്ഞിട്ടു തന്നെ കാര്യം

കൃഷ്‌ | krish said...

വല്ലഭാ.. കലക്കി.. നിങ്ങള്‍ വല്ലഭനല്ലാ..സകലകലാവല്ലഭനാ...

കാണികളുടെ ശ്രദ്ധക്ക്...
സ്റ്റേജിലേക്ക് എറിയാന്‍ കൊണ്ടുവന്ന ചീമുട്ട, തക്കാളി, ചപ്പത്സ് എന്നിവ സ്റ്റേജിനടുത്തുള്ള കുട്ടയില്‍ നിക്ഷേപിക്കുക. തിരക്ക് കൂട്ടരുത്.
അതൊക്കെ അടുത്ത കാപ്പിലാന്റെ കള്ള് ഷാപ്പില്‍ കൊടുത്തുവിടാനുള്ളതാ... മൊതലാളീടെ ഓര്‍ഡറാ..

പാമരന്‍ said...

ങ്ഹാ മാന്യമഹാജനങ്ങളേ..

മ്മക്കാ പ്രിയച്ചേച്ചി പറേണ കാര്യം ഒന്നു സീരിയസ്‌ ആയിട്ടെടുക്കണം.. ഒരു സ്റ്റോറീലൈന്‍ ഡെവലപ്‌ ചെയ്തില്ലേല്‍ എപ്പോഴും എല്ലാരും ഒന്നാം രംഗം തന്നെ മാറ്റി മാറ്റി എഴുതിക്കൊണ്ടിരിക്കും.. നല്ല തക്കാളിപ്പഴം പോലിരിക്കുന്ന നാടക മൊയലാളി കാപ്പിലാന്‍ ചേട്ടന്‍ ഒരു മാതിരി പിച്ചക്കാരു്‌ ചവച്ചു തുപ്പ്യ പോലെം ആവും.. പിന്നെ ന്‍റെ കല്യാണീക്കുട്ടി, ഓള്ടെ കാര്യം ന്താവും? ന്‍റെ പടച്ചംബീരാനേ..

വോകേയ്, അപ്പ മ്മളൊരു കദ പറയാം.. ങ്ങള്‌ക്കിഷ്ടംണ്ടെങ്കില്‌ സെലെക്റ്റ് ചെയ്തോളീ...

ഷാപ്പന്നൂരിലേക്ക്‌ ഒരു പുതിയ കഥാപാത്രം ബസ്സെറങ്ങുന്നു.. പേരു്‌ 'പ്രായമ്മ' (യെന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍: കണക്കായിപ്പോയീ..).

പ്രായമ്മ ബസ്സെറങ്ങീന്നു കേട്ടതുമുതല്‍ ഒളിച്ചു നടക്കുവാണ്‌ കാപ്പില്‍മൂപ്പരു്‌. എന്താ സംഭവം ന്നു ആര്ക്കും ഒരു പിടീം ഇല്ല.

മ്മടെ വിന്‍സിന്‌ ഇതൊക്കെ കണ്ട്‌ അടങ്ങി ഇരിക്കാന്‍ പറ്റുമോ? ലവന്‍ ഒരു വണ്‍ മാന്‍ ആര്‍മ്യായി അനേഷണച്ചുമതല സ്വയം എറ്റെടുത്തു.

ന്യുട്രലില്‍ പ്രായമ്മയെ കാപ്പില്സ്‌ പൊരേലുള്ളപ്പോ ത്തന്നെ അവ്ടെ എത്തിച്ചു കൊടുത്തു. ഹെന്തൊരു പരോപകാരി. (ഒരു കടലമുട്ടായി പോലും പ്രതീക്ഷിച്ചിട്ടല്ല.) മാത്രവുമല്ല, കഥയിലെ സ്റ്റെയ്ക്‌ഹോള്‍ഡേഴ്സ്‌ ആയ നീരു, പാമു, കല്ലു, അയമ്മുട്ടി, പിന്നെ പ്രാദേശിക പത്ര ലേഖകന്‍ കോവന്‍, വായിലു നോക്കി നടക്കണ അപ്പുക്കുട്ടന്‍, പ്രേമം കലക്കി കൃഷ്ണന്‍ എന്നിങ്ങനെ ഒരു ജനസാഗരത്തിനെ തന്നെ 'കല്ലൂ ഭവന്‍' ന്‍റെ മുന്നില്‍ അണിനിരത്തി.

പിന്നെ പ്രായമ്മയും കാപ്പില്‍സും തമ്മില്‍ കടുത്ത വാക്ശര വര്‍ഷമാണു നടന്നത്‌.

ഇനി ബാക്കി ചുരുക്കി പറയാം. ഒടുക്കം വന്നപ്പം ലാ പ്രായമ്മ ഒരു വയറ്റാട്ടി ആരുന്നു. തോട്ടക്കാട്ടുകരേന്ന്‌ ഒരു പെന്നിനു വയറ്റിലുണ്ടാക്കി അവളെം അടിച്ചോണ്ടുപോയ കാപ്പില്സ് പ്രായമ്മേടെ നാട്ടിലാ പൊങ്ങിയത്‌. അവടെ വച്ച്‌ അവളൊരു നീണ്ട മുടിയുള്ള ആണ്‍കുട്ടിക്കാണു ജന്‍മം നല്‍കിയത്‌. പ്രസവത്തോടെ ആ സ്ത്രീ മരിച്ചും പോയി.

കാപ്പില്സ്‌ അവിടുന്നും കൊച്ചിനേം എടുത്തോണ്ട്‌ രായ്ക്കുരാമാനം സ്കൂട്ടായി. പാവം പ്രായമ്മക്കു വയറ്റാട്ടി ഫീസും കിട്ടീല, പെന്നിനെ മറവു ചെയ്യാനുള്ള കാശു സ്വന്തം മടിശ്ശീലേന്നിടേണ്ടിയും വന്നു. ചതിയല്ലേ, നിങ്ങളു പറ..

അപ്പോഴാണു പ്രായമ്മ ജനക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന നീരുവിനെ കണ്ടത്‌. അവന്‍റെ ഊശാന്‍താടി കണ്ടപ്പോള്‍ പ്രായമ്മക്കെല്ലാം വ്യക്തമായി.. അതേ കുഞ്ഞ്‌. ഹെന്റീശ്വരാ..

കാപ്പില്‍സ്‌ എന്താണ്ടുപോയ സ്ക്യുറലിനേപ്പോലെ നില്‍ക്കുവാണ്‌. നീരുവിന്‍റെ കണ്ണില്‍ പക ഇരച്ചു കയറുന്നു.. ലവന്‍ സെന്ട്രല്‍ ജയിലിലേക്കു ടിക്കെറ്റ്‌ ബുക്കുവാണെന്നു മനസ്സിലായപ്പോള്‍ മഹാമനസ്കനായ പാമുവിന്‍റെ മനസ്സലിഞ്ഞു. അവന്‍ സ്വന്തം തടിപോലും മറന്നു നിരനെ പിടിച്ചകറ്റി.

പണ്ടു ഡോ. മാത്യൂ വെല്ലൂര്‍ എന്ന സിംഹത്തിന്‍റെ മടയില്‍ നിന്നും അല്പം സൈക്കോളൊജി പഠിച്ചതു മുഴുവന്‍ പാമു പുറത്തെടുത്തു. അങ്ങനെ നീരുവിനെ അവന്‍ കൌണ്‍സലിങ്ങ്‌ നടത്തി വോക്കേയാക്കി.

നീരുവും കാപ്പില്‍സും തമ്മില്‍ കെട്ടിപ്പിടുത്തം, ഉമ്മകൊടുക്കല്, ഇക്കിളികൂട്ടല്, കണ്ണീരൊഴുക്കല്‍ തുടങ്ങിയ കലാപരിപാടികള്‍ നടന്നു (കെളവന്‍റെ ഒരൊ നംബറേ.. കുഞ്ഞിനെ കിട്ടിയ ഉടനേ തോട്ടില്‍ കളഞ്ഞതാ..)

ങ്ഹാ അങ്ങനെ പാമുവിന്‍റെം കല്ലുവിന്‍റെം റൂട്ടിലുണ്ടായിരുന്ന ഒരു വൈക്കോലുവണ്ടി മാറി റൂട്ട്‌ ക്ളിയറായിക്കിട്ടി. സ്വന്തം സഹോദരനല്ലേ..

പാമുവിന്‍റെം കല്ലുവിന്‍റെം കല്യാണം ഗംബീരമാകാന്‍ നീരു ഓടി നടന്നു. അവന്‍റെ സഹോദര സ്നേഹം കണ്ടിട്ട്‌ പാമുവിനും കല്ലുവിനും കണ്ണു നെറഞ്ഞു. തങ്ങള്ക്കുണ്ടാവുന്ന ആദ്യത്തെ കണ്‍മണി ആണാണെങ്കിലും പെണ്ണാണെങ്കിലും അതിന്‍റെ മുടി നീട്ടിവളര്‍ത്തുമെന്ന്‌ അവരു ശപഥം ചെയ്തു.

അങ്ങനെ എല്ലാം മംഗളം പാടി മനോരമയായി അവസാനിച്ചെന്നു പറഞ്ഞാല്‍ മതിയല്ലോ...

എങ്ങനുണ്ടു കഥ? നാടകം നടക്കുംബോള്‍, സ്ത്രീ ജനങ്ങള്‍ക്കൊക്കെ ഓരൊ ടവ്വല്‍ ഫ്രീയായി കൊടുക്കാമെന്ന്‌ മ്മടെ ഗോഫന്‍ജി അറിയിക്കുന്നു.

അവാര്‍ഡോ.. എനിക്കോ.. ഛെ ഛെ.. അതിലൊന്നും എനിക്കു വിശ്വാസമില്ല. ഞാനൊരു നിരവാര്‍ഡുവാദിയാണെന്നു നിങ്ങള്‍ക്കറിയില്ലേ.. പിന്നെ നിങ്ങള്‍ക്കു നിര്‍ബന്ധമാണേല്‍ തന്നാല്‍ ഞാന്‍ നിരസിക്കാം.. അതില്‍ കൂടുതല്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കരുത്‌, പ്ലീസ്‌..

കാപ്പിലാന്‍ said...

കഥ പറഞ്ഞു കൊളമാക്കല്ലേ .പാമൂ.നീ അങ്ങനെ ആളു കളിക്കണ്ടാ.ഈ കഥ തട്ടെ കയറ്റു.എന്നിട്ടുപരയാം .

ആ കല്യാണിയെ നീ എന്നെ കൊന്നാലും നിനക്ക് തരില്ല.അതിനു വേറെ പുല്ലയുണ്ട് മോനെ..വെള്ളം വാങ്ങ്‌.എനിക്കങ്ങനെ യാതൊരു ബന്ധവും ഇല്ല നാട്ടുകാരെ ...നാടകം തുടരും ..

അല്ലെങ്കില്‍ എന്‍റെ കുഞ്ഞ്..കല്യാണി പറയട്ടെ..

കൃഷ്‌ | krish said...

ആഹാ.. കൊടകരക്കാരന്‍ വിശാലന്‍ വന്ന് ജാനുവുമായി സല്ലപിച്ച് മാറി നിക്കണ് (എന്നിട്ട് ആരും കാണാണ്ട് കമന്റിന്റെ പുറത്ത് ചോന്ന തോര്‍ത്ത് മുണ്ട് ഇട്ടു.. കൊച്ചു ഗള്ളാ)
അയ്യോ.. ആ ജാനുവിനെയും കാണാനില്ലാ. വിശാലന്‍ അടിച്ചോണ്ടു പോയോ..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ക്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്...
മണിമുഴങ്ങി... കടന്നുവരൂ കടന്നു വരൂ എല്ലാ അണിയറപ്രവര്‍ത്തകരും സ്റ്റേജിന് എതിര്‍വശമുള്ള തട്ടുകടയില്‍ എത്തേണ്ടതാണ് കാപ്പിലാന്‍ മാഷിന്റെ പറ്റുബുക്ക് തീര്‍ത്താലെ ഇനി കടം തരൂ എന്ന് പറഞ്ഞിട്ടുണ്ട് അതുകൊണ്ട് എന്റെ മാഷെ വല്ലൊം മേടിച്ച് താ അല്ലെങ്കില്‍ ഒരു വൈറ്റ് റം എങ്കിലും തരൂ ഉള്ള കിക്കൊക്കെ പോയി..
എന്നാ പിന്നെപാമ്പാകുമ്പോള്‍ പാടാനുള്ള പാട്ടും കൂടി പിടിച്ചൊ..
മധ്യപാനമാണടൊ മനസ്സിന്നൊരാനന്തം ഒരുതുള്ളിഉള്ളിചെന്നാ പിന്നെ സ്വര്‍ഗ്ഗലോകമാണടൊ..
ദാ പിടിച്ചൊ ഇനി ആരെങ്കിലും ഇതൊനൊന്നു താളം പിടിച്ചെ

മഴത്തുള്ളി said...

ക്രിഷേ, ഞാന്‍ വിശാലന്‍ മാഷിനോട് നാടകത്തിലെ വേഷങ്ങളേപ്പറ്റി ചോദിക്കാന്‍ തുടങ്ങിയതാ, അപ്പോഴാ അയ്യൊ ഇപ്പോ വരാമെന്ന് പറഞ്ഞ് സ്റ്റേജിന്റെ പുറകിലേക്ക് പോയത്, എന്നാലും ഇത്ര അതിക്രമം കാണിക്കുമെന്ന് വിചാരിച്ചില്ല.

കാപ്പിലാന്‍ മാഷേ, മിന്നാമിന്നി പറഞ്ഞതു പോലെ എന്തെങ്കിലും പോരട്ടെ, അല്ല ഒരു കാ‍പ്പി എങ്കിലും ;)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹാവ് അ ബ്രേക്ക്...

താളം കൊട്ടട്ട്

ഇരുത്തം വന്നൊരു അന്തിക്കള്ളില്
പൊരുത്തം നോക്കല്ലെ മാനത്ത്
പെടപെടയ്ക്കണ ചങ്കത്തൊരിക്കലും
കണ്ണെറിഞ്ഞിട്ട് ഓടല്ലേ

എറ്റുപിടിക്കാനാരും ഇല്ലേ???

വേണു venu said...

ആ സ്റ്റേജിന്‍റെ വടക്കുഭാഗത്തു നില്‍ക്കുന്ന.... പുരുഷന്മാര്‍..... കയറു കെട്ടിയിരിക്കുന്നതിനു് ഇടതു വശത്തേങ്ക്കു മാറി നില്‍ക്കണം. എടാ....കൂവേ....ആ എന്താ കുന്തമാ ...ഫോണോ... അതും കേട്ടി നില്‍ക്കുന്ന നിന്നോടും കൂടിയാ പറഞ്ഞെ.
നാടകം ഉടന്‍ ചില ഭേത ഗതികളോടെ ആരംഭിക്കുന്നതാണ്‍ഊ്.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇതിപ്പൊ തുണിപൊക്കിയത് വെറുതെയായാ..
ശ്ശേഡാ.......................... ദാകിടക്കുന്നു സവാള വഡ
എന്നെ തല്ലല്ലെ കൊല്ലല്ലൊ ഞാന്‍ ഓടിയേയ്.....

ഹഹഹ... പ്രിയേ ഗോവിന്ത ഇനി രക്ഷയില്ല ഹഹ..
വേഗം ഓടിക്കൊ.
വേണുജീ ഒരു പൈന്റുപോലും ഇല്ലാതെ ഇതിപ്പൊ എങ്ങനാ ഒന്ന് തുടങ്ങുക..?

Gopan (ഗോപന്‍) said...

ഈ കൃഷ്‌ അമ്മാവന്‍ ഇത്രക്കും വയലന്‍ടായി കണ്ടിട്ടില്ല.
ഇതിയാനെന്തു പറ്റി.. കാപ്പിലാനെ ആന മയക്കി എടുക്കേണ്ടി വരുംന്നാ തോന്നണേ.
വല്ലഭന്‍ ജി, വന്നു നാടക കമ്പനിയുടെ മാനം രക്ഷിച്ചതിനു നന്ദി..
അവതരണ ഗാനം പൊളപ്പന്‍..പിന്നെ ലിന്കില്‍ പോയില്ല..
ഇതെഴുതിയിട്ടു പോകാംന്നു കരുതി.
കാപ്പിലാനെ, കഥ ഒന്നു മുറുക്കിയെടുക്കണം..
പാമൂ നീരൂ കല്ലൂ തുടങ്ങാം...
ഷാപ്പു പരമ്പരദൈവത്തെ മനസ്സില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടു ഐശ്വര്യമായി തന്നെ..

പാമരന്‍ said...

കാപ്പില്‍സേ.. അങ്ങനെ ഒന്നും പറയല്ലേ.. ഒരു കേയ്സ്‌ ഓസീയാര്‍ തെരാം..

പിന്നെ സൂപ്പര്‍ബ്ളോഗ്ഗര്‍ വിശാലന്‍ ചേട്ടന്‍ എനിക്കു വേണ്ടി റെക്കമന്‍റേഷന്‍ എഴുതാന്‍ വന്നതല്ലേ.. ആ കുറ്റിയഡീ അയമുട്ടി, ലങ്ങേരെ ഉണ്ടംപൊരി കൊടുത്തു മയക്കി റെക്കമന്‍റേഷന്‍ തിരിച്ചെടുപ്പിച്ചതാ...

നിരക്ഷരാ.. നീരൂ.. എന്‍റെ പൊന്നു ഫാവി 'അളിയാ..'..
നിങ്ങളിതെവിടെപ്പോയി കെടക്കുവാ..

കൃഷ്‌ | krish said...

മിന്നാമിനുങ്ങ് നല്ലപോലെ മിനുങ്ങിയിട്ടാണല്ലോ എത്തീരിക്കണ്.. അതാ അതിന്റെയൊരു സ്പിരിറ്റ്.. മറ്റേ സ്പിരിറ്റല്ലാ..

ദേ.. മഴത്തുള്ളിയുമെത്തി.. ഒരു കാര്യം പറഞ്ഞേക്കാം. നാടകം കളിക്കണടത്ത് വന്നിട്ട് ചാറ്റിയാലുണ്ടല്ലോ.. സംഗതി കൊളമായിപ്പോകും..

റോള്‍ വേണ്ടന്ന് പറഞ്ഞ പ്രിയ ദേ തിരിച്ചെത്തി..
കൊക്കോക്കോലയാണെന്നു കരുതി രണ്ട് കുപ്പി ബിയറാ അകത്താക്കിരിക്കണ്.. പാട്ട് കലക്കിട്ടോ.. അപ്പോ റോള്‍ ഷുവര്‍.. പോയി മേക്കപ്പിട്..
കോപ്പിലാനേ.. ഇയാള്‍ എവടെ പോയികെടക്കണ്..

മഴത്തുള്ളി said...

ച്ഛേയ്, കാപ്പിലാന്‍ മാഷിനെ കാണുന്നില്ലല്ലോ. നാടകം എങ്ങിനെയാ തുടങ്ങുന്നത്. തുണിയാണേല്‍ പൊക്കുകയും ചെയ്തു.

ചേയ്, ആരാ ടോര്‍ച്ചടിക്കുന്നെ.

മിന്നാമിന്നി, അവിടിരുന്നു മിന്നിക്കോ, ഇപ്പോ പൈന്റുമായി എത്തേണ്ടവര്‍ എത്തും.

ആരേലും ഒന്നു താളം കൊട്ടി കൂടെപ്പാടൂ ;)

വേണുമാഷെ, ദേ ഒന്നു രണ്ടു പേര്‍ തമ്മില്‍ തല്ലുന്നു, അവരെ പിടിച്ച് പുറത്താക്കൂ.

മഴത്തുള്ളി said...

ച്ഛേയ്, കാപ്പിലാന്‍ മാഷിനെ കാണുന്നില്ലല്ലോ. നാടകം എങ്ങിനെയാ തുടങ്ങുന്നത്. തുണിയാണേല്‍ പൊക്കുകയും ചെയ്തു.

ചേയ്, ആരാ ടോര്‍ച്ചടിക്കുന്നെ.

മിന്നാമിന്നി, അവിടിരുന്നു മിന്നിക്കോ, ഇപ്പോ പൈന്റുമായി എത്തേണ്ടവര്‍ എത്തും.

ആരേലും ഒന്നു താളം കൊട്ടി കൂടെപ്പാടൂ ;)

വേണുമാഷെ, ദേ ഒന്നു രണ്ടു പേര്‍ തമ്മില്‍ തല്ലുന്നു, അവരെ പിടിച്ച് പുറത്താക്കൂ.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആ പോരട്ടങ്ങനെ പോരട്ടെ തന്തോയം തന്തോയം തന്തോയം ആ തന്തോയം തന്തോയ തന്തോയം..
ആ വീണുപോയ സവാള വഡ ആരെങ്കിലും എടുത്തിട്ടുണ്ടെങ്കില്‍ സ്റ്റേജിന്റെ മുന്‍പില്‍ ഹാജറാകേണ്ടതാണ്.
എന്റെ കൃഷേട്ട അതല്ലെ പറഞ്ഞെ ഉള്ളതൊക്കെ പിമ്പിരിയായിപ്പോയി കാപ്പിലാല്‍ ഫുഡ് ഏറ്പ്പാടാക്കിയ കട്ടുകടയില്‍ നിന്ന് അന്തിയാന്ന് പറഞ്ഞ് തന്നത് മോരായിപ്പോയി അതല്ലെ ഇപ്പൊ അടുത്തത് തേടി നടക്കുന്നത് ആരെങ്കിലും ഒരു കുപ്പി പൊട്ടിക്കൂ കൂയ്യ് കൂയ് അല്ലാതെ പിന്നെ അല്ലെത്തന്നെ ഞാന്‍ ഇവിടെ ഒരു നൂറ് പ്രവശ്യമെങ്കിലും തോറ്റിരിക്കുവാ...
മിന്നാമിനുങ്ങിനെ അന്തിന്ന് പറഞ്ഞ് മോര്
തന്നെ തോല്‍പ്പിച്ചൂ പലരും പലവട്ടം പക്ഷെ മിന്നാമിന്നി തോല്‍ക്കൂല്ലാ ഞാ‍ന്‍ കാപ്പിലാന്റെ കുപ്പിമാറ്റിയടിച്ചൂ ഹിഹി ജയ് ഹിന്ദ് സവാള വഡ.

വേണു venu said...

ഇരുത്തം വന്നൊരു അന്തിക്കള്ളില്
പൊരുത്തം നോക്കല്ലെ മാനത്ത്...

അല്ലാ എന്നെ ഇവിടെ ഇറക്കി വിട്ട നിരക്ഷരന്‍ എവിടെ.
കൊതുംബു വള്ളം എവിടെ.?
എന്തായാലും കൃഷു വന്നല്ലോ. അല്ല മഴത്തുള്ളി മുങ്ങിയ്യോ.?

കൃഷ്‌ | krish said...

ആ അങ്ങനെ തന്നെ വേണുമാഷേ.. കണ്ടോ.. കള്ളടിച്ചപ്പോള്‍ പാട്ട് വരണത്..
എല്ലാവരും ഒന്ന് താളം കൊട്ടിക്കേ..

ഒരു പ്രധാന അറിയിപ്പ്:

നമ്മുടെ ഏവരുടേയും പ്രിയപ്പെട്ട...
അതുവേണ്ട...
നമ്മുടെ ബിയര്‍ രത്നം പ്രിയ.. ഉടന്‍ ഒരു പാട്ടുമായി എത്തുന്നതാണ്.. ഓര്‍ക്കസ്ട്രക്കാ‍ര്‍ റെഡിയല്ലേ..

1..2..3.. മൈക്ക് ടെസ്റ്റ്...

തുണിപൊക്കാന്‍ ആള്‍ റെഡിയല്ലേ..

ഛേ.. ആ തുണിയല്ലാ.. കര്‍ട്ടന്‍ .. കര്‍ട്ടന്‍..

കാപ്പിലാന്‍ said...

സുഹൃത്തുക്കളെ ..കലാ സ്നേഹികളെ..ഇതൊരു ഇടവേള.( ആ പ്രിയ പറഞ്ഞതുപോലെ ) സംഭവ ബഹുലമായ രംഗങ്ങളോട് കൂടി നിരനും കല്യാണിയും ഞാനും അരങ്ങത്തേക്ക് വരുന്നതായിരിക്കും.അതുവരെ ആ ഷാപ്പില്‍ പോയി ഒന്നടിചെച്ചും വാ.കാശു കൊടുക്കാന്‍ മറക്കല്ലേ ..
പാമാര മുന്പ് പറഞ്ഞ കഥ ഒരു സീനാക്കി ഇട്ടുകൊടുക്ക് ..ഞാന്‍ ലൊക്കേഷന്‍ നോക്കിവരാം.നമ്മടെ സില്മ പിടിക്കാന്‍ .ഞമ്മടെ പ്രിയക്ക് വേറെ രോലുകൊടുക്ക് ..കുഞ്ഞിന്റെ ആഗ്രഹമല്ലേ ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സഹൃദയരെ,

നാടകം പൊളിഞ്ഞിരിക്കുന്നതിനാല്‍ ഗാനമേള ആരംഭിക്കുന്നതാണ്.
കുപ്പി പൊട്ടിക്കാന്‍ ടിട്രോയിട് വൈസ് പ്രസിഡന്റ്റിനെ ക്ഷണിക്കുന്നു.


അന്തിക്കടപ്പുറത്തോരോലപ്പുരയും കെട്ടി ഷാപ്പും വെച്ച്
കറങ്ങിനടക്കണതാരാണ് ആരാണ്???
ഞാനല്ല പാമുവും നീരുമല്ല
മിന്നിയും ഗോപുവും വല്ലുമല്ല
കൃഷേമ്മാനെ തല്ലുകൊള്ളിക്കാന്‍
കോപ്പൂസ്സ് പോണതാണേയ്... ഹോയ്

അടുത്തത് ക യില്‍ തുടങ്ങൂ

വേണു venu said...

ബഹുമാനപ്പെട്ട സഹൃദയ സുഹൃത്തുക്കളേ...
ഇതുവരെ കണ്ട നാടകത്തിന്‍റെ തിരശ്ശീല....ഇനിയും പല രംഗങ്ങളോടെ ശിവരാത്രി ബരെ തൊടങ്ങുമെന്നറിയിക്കാന്‍ കാപ്പിലാന്‍ ഒരു ലിഖിതം കൊടുത്തു വിട്ടു. അതറിയിക്കാന്‍ എന്നെ അറിയിച്ചതിനു് നിങ്ങളുടെ പേരില്‍ ഞാന്‍ നന്ദി അദ്ദേഹത്തിനു കൊടുക്കുന്നു. ആര്‍ക്കും എതിരില്ലാല്ലോ.?
ശ്ശെടാ....ആ കയറുകേട്ടിയതിഒന്‍റെ പിന്‍ ഭാഗത്തു ഇരുട്ടത്തു നില്‍ക്കുന്ന്വര്‍ ദയവായി വെളിച്ചമുള്ളിടത്തേയ്ക്കു നില്‍ക്കണം. നിങ്ങള്‍ നില്‍ക്കുന്നതിനു പുറകു ഭാഗത്തു ഒരു ആനയെ തളച്ചിട്ടുണ്ടു്.

മഴത്തുള്ളി said...

ഹഹഹഹ എങ്ങനെ മുങ്ങാനാ മാഷേ, ദേ ആരാ സ്റ്റേജിന്റെ വടക്ക് ഭാഗത്ത് തലയില്‍ മുണ്ടിട്ട് പതുക്കെ മാറുന്നത്? അമ്പടാ മനു അച്ചായനല്ലേ അത്. പുള്ളിക്കാരന്‍ കല്യാണിക്കുട്ടിയെ കാണാന്‍ രാത്രി വരുമെന്ന് പറഞ്ഞിരുന്നു. ഇന്നലെ സൂസിക്കുട്ടി, മറിയക്കുട്ടി, അന്നക്കുട്ടി എന്നു പറയുന്ന കുട്ടികളുമായി കറക്കമായിരുന്നു ;)

വേണു മാഷെ, എല്ലാവരും കൊതുമ്പുവള്ളവുമെടുത്ത് പോയെന്നു തോന്നുന്നു. അവരെ തപ്പേണ്ട, കാപ്പിലാന്‍ മാഷ് കല്യാണിക്കുട്ടിയെ തിരക്കി പോയതാ, മനു അച്ചായന്‍ അടിച്ചു മാറ്റിയത് പാവം അറിഞ്ഞു കാണില്ല.

മിന്നാമിനുങ്ങിക്ക് അല്പം തീര്‍ഥജലം ആരെങ്കിലും കൊടുക്കൂ. വല്ലാത്ത ദാഹം ;)

Gopan (ഗോപന്‍) said...

കള്ളടിച്ചു ലക്ക് കെട്ട്
പാമു റോഡളന്ന നേരം
വാളുവെച്ചു കാനെ വീണു
പാമു മണ്ണു തിന്ന നേരം.
കൊച്ചു കല്ലു
പിച്ച വച്ചു
പയ്യെ വന്ന നേരം,
നീരു വാണെന്ന്
തോന്നി താങ്ങി
പിടിക്കവേ
പാമു കേറി കല്ലുവിനോ
രുമ്മം കൊടുക്കവേ..
കണ്ടു വന്ന
നീരു കോപത്താല്‍
ജ്വലിക്കവേ...

കൃഷ്‌ | krish said...

പാമരാ.. നീ ആ കല്യാണിയെ കിട്ടാനായി അവളുടെ കാമുകനെ ഒരു അവിഹിത സംന്തതിയാക്കി മാറ്റിയല്ലേ.. ദുഷ്ടാ. നിരന്‍ വന്നാല്‍ നിന്നെ വിടുല്ലാ.. സൂക്ഷിച്ചോ..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പ്രിയ വെള്ളത്തിലായാ ഓസീആര്‍ എങ്ങാനും എടുത്തടിച്ചാ..ചുമ്മാതല്ല ഒരു പാട്ട്.
ആ മാനത്ത് ചെമ്പരുന്ന് പറന്നടുക്കുന്നെ...
മഴത്തുള്ളി മിക്കവാറും പേമാരിയാവും അതിനുള്ള പുറപ്പാടൊക്കെ കാണുന്നുണ്ട്

അതിനുമുന്നെ പൊക്കിയ തുണി വലിച്ചുകെട്ടൂ..
ശ്ശെ കോട്ടയം ശാന്തയെ വിളിക്കാന്‍ പോയ സംഘാടകര്‍ എന്തിയെ ആ വഴിപോയാ ഇന്നെങ്ങാനും എത്തുമൊ അതൊ മാറ്റിവെക്കണൊ നാടകം.
ശ്ശെ ആരടാ മുണ്ടുപൊക്കുന്നെ ഒന്നു അടങ്ങടേയ് ഒരു പൊടിക്കടങ്ങടെയ്
സംഘാടകര്‍ക്കില്ലാത്ത തുണിപൊക്കിക്കളി ഇവിടെ അവലംബനമാണ്..

Gopan (ഗോപന്‍) said...

പ്രിയ ഗാനമേളയെങ്കില്‍ അങ്ങിനെ..
എനിക്ക് കവിത എന്താനെന്നെ അറിയില്ല.
എന്നാലും കാപ്പിലാനല്ലേ..പാംസ് അല്ലെ നീരു അല്ലെ എന്ന് കരുതി എഴുതുന്നു.
കള്ളടിച്ചു ലക്ക് കെട്ട്
പാമു റോഡളന്ന നേരം
വാളുവെച്ചു കാനെ വീണു
പാമു മണ്ണു തിന്ന നേരം.
കൊച്ചു കല്ലു
പിച്ച വച്ചു
പയ്യെ വന്ന നേരം,
നീരു വാണെന്ന്
തോന്നി താങ്ങി
പിടിക്കവേ
പാമു കേറി കല്ലുവിനോ
രുമ്മം കൊടുക്കവേ..
കണ്ടു വന്ന
നീരു കോപത്താല്‍
ജ്വലിക്കവേ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ നാനാനാ....
അന്നു നിന്റെ കവിളിലിത്ര നീരു കണ്ടില്ല
അന്നു നിന്റെ കണ്ണുരണ്ടും തുറിച്ചിട്ടില്ല
കള്ളു മോന്താനറിയാത്ത വാളുവെയ്ക്കാനറിയാത്ത
തെക്കുവടക്കൊരു സര്‍വീസ്പോലൊരു വായ്നോട്ടക്കാരാ
കണ്ടാല്‍ ലോലന്‍ റ്റൈപ്പില്‍ മുങ്ങിനടക്കണ പൂവാലന്മോനേ...

മ????

സുമേഷ് ചന്ദ്രന്‍ said...

ടിക്കറ്റ് വച്ചാണോ കളി??

Gopan (ഗോപന്‍) said...

സജി..
കല്യാണിയില്ലാത്ത നാടകം പ്രണയമില്ലാത്ത ബ്ലോഗ് പോലെയാണ്.എനിക്കല്ല, നീരുവിനു.. അതുകൊണ്ട് ശാന്തയെ തേടരുത് .. പ്ലീസ്

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കള്ളടിച്ച് ലെക്കുകെട്ട് കള്ളുഷാപ്പിലായ മച്ചൂ.


ഹഹ പ്രിയയുടെ പാട്ട്കണ്ടാ ആരെയോ അര്‍ത്ഥം വെച്ചാണ് ഹഹ എന്നിക്കപ്പോഴെ തോന്നീ.. ന്നാല്ലും താളം പിടിച്ചൂ.
ആരുടെയെങ്കിലും കവിള്‍ നീരുവെച്ചിട്ടുണ്ടെങ്കില്‍ താല്‍ക്കാലികമായി സ്റ്റേജിന്റെ അടുത്ത് നിന്ന് മാറ്റേണ്ടതാണ് എന്നാ ശാന്ത പോട്ടെ കല്യാണിവരട്ടെ..

Visala Manaskan said...

അരണ്ട വെളിച്ചത്തില്‍ നേര്‍ത്ത സംഗീതം.

സ്റ്റേജിന്റെ കര്‍ട്ടണിനു മുകളിലുള്ള ബള്‍ബില്‍ നിന്നും റ ഷേയ്പ്പില്‍ വെട്ടം കര്‍ട്ടണില്‍ പടര്‍ന്ന് പതിഞ്ഞു. ബോറടിമാറ്റാന്‍ ഈയാമ്പാറ്റകള്‍ ബള്‍ബിനു ചുറ്റും വെറുതെ വട്ടമ്പാലം കറങ്ങി.

എനിക്ക് വേറൊന്നും അറിയില്ല. :(

Gopan (ഗോപന്‍) said...

മനതാരില്‍ എന്നും
മൂല വെട്ടീം കൊണ്ടുവാ
കല്ലേശ്വരി മമ ഷാപ്പിതില്‍
പ്രിയരാഗമായ് വാ

കൃഷ്‌ | krish said...

കൊക്കക്കോ. കൊക്കക്കോ..കോഴി.. ചുമ്മാ കൊക്കിപ്പാറാതേ..
ചിക്കന്‍ ചില്ലി ഫ്രൈയായി വെട്ടിവിഴുങ്ങും ഞാന്‍.
കുട്ടി തേവാങ്ങേ കോലം കെട്ടി തുള്ളാതെ ഇട്ടാ വട്ടപ്പൂജ്യം മുട്ടയിടീക്കും ഞാന്‍..

....
പെണ്ണാണെന്നാരാലും നോക്കൂല്ലാ, പോടീ പോക്കിരിയേ..പൊങ്ങച്കം കാണിച്ചാല്‍
ഷാപ്പും കാണൂല്ലാ..
പച്ച പൊക്കാച്ചിപ്പട കൂക്കിവിളിച്ചാല്‍ പുതുമഴ പെയ്യൂല്ലാ..

കുറുമാന്‍ said...

അയ്യോ, ഞാനെത്താന്‍ വൈകിപോയി...അപ്പോഴേക്കും സീറ്റും പോയി.......സ്റ്റേജിന്റെ പിന്നില്‍ കൂടെ കയറിയാല്‍ കാണാന്‍ പറ്റുമോന്ന് നോക്കട്ടെ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്റെ ഷാപ്പിലെ ഓസിയാറു നീ കള്ള ഷീവാസേ
ഓറ്റിച്ചെന്നു ഞാനുറ്റുനോക്കവേ കുപ്പി കാലിയായി
തലേലെ മുണ്ടു മാറ്റൂ.... ആളെ കാണട്ടേ...
നല്ല മോന്തുകാരാ ഓണ്‍ലി അന്തിക്കള്ളുകാരാ....


സ്റ്റേജിനു പുറകിലൂടെ പാത്തു പതുങ്ങീം നടക്കണ കൂറുച്ചേട്ടനെ യഥാസ്ഥാനത്തിരിത്തീല്ലേല്‍ അസ്താനത്ത്
തല്ലുവരും

തലയില്‍ മുണ്ടിട്ട് പോണ ആരേലും കണ്ടാല്‍ അറിയിക്കുക

മഴത്തുള്ളി said...

കുറുമാന്‍ മാഷേ, സീറ്റുപോയതൊന്നും സാ‍രമാക്കണ്ട. ആ സ്റ്റേജിലോട്ട് കയറി ഒരു നല്ല പാട്ട് അങ്ങു കാച്ചു മാഷേ ;)

സുമേഷേ, അമ്പടാ കളി കാണാന്‍ വന്നതാണോ, വൈകിപ്പോയി, ഇനി കാപ്പിലാന്‍ മാഷിനെ കണ്ടിട്ട് സ്പെഷല്‍ പെര്‍മിഷന്‍ വാങ്ങിയാലേ കയറ്റൂ.

ഈ വേണു മാഷെവിടെ. ആ തെക്കുവടക്ക് കറങ്ങി നടക്കുന്ന പൂവാലന്മാരെ ഒന്നു പറഞ്ഞൊതുക്കൂ. അമ്പടാ അതിനിടയിലെന്താ ഒരു വെട്ടം. നമ്മുടെ മിന്നാമിന്നിയല്ലേ അത്. ഉം. അത് ശരി അതാ മീനാക്ഷിയെ സ്റ്റേജില്‍ കാണാത്തെ.

കൃഷ്‌ | krish said...

ജാനുവിനെ അടിച്ചുകൊണ്ടു പോയ വിശാലന് ലവള് കള്ള് വാറ്റ് കൊടുത്ത്ന്നാ തോന്നണ്. കള്ളവാറ്റ് അടിച്ച് വിശാലന്റെ കണ്ണിന്റെ ഫ്യൂസ് പോയോന്നാ സംശയം.. പുള്ളിക്ക് ഒന്നും കാണാന്‍ പറ്റിണില്ല്യാന്ന് ..
അതോ ആ കുറുവിന്റെ ഹെലിപ്പാ‍ാട് പോലുള്ള് മിനുങ്ങണ മൊട്ടത്തലയില്‍ വെയില്‍ തട്ടി റിഫ്ലക്ഷന്‍ കണ്ണിലടിച്ചതോ..
ദേ.. വിശാലോ.. ആ മൂലക്ക് നോക്കിക്ക്യേ.. ഒരു ഫിഗര്‍ കണ്ടില്ലേ..
കണ്ടന്നോ.. ഹമ്പട..
ഇനി അതിനേം അടിച്ചു മാറ്റ്വോ..

വേണു venu said...

പ്രിയപ്പെട്ട നാട്ടുകാരേ...
നിശ്ശബ്ദത പാലിക്കുക.
കൃഷിന്‍റെ അര്‍ഥഗാംഭീര്യമുള്ള വരികള്‍ എല്ലാവരേയും കേള്‍ക്കാന്‍ അനുവദിക്കുക.
ഓ.ടോ. ക്ര്6ഷേ.....അതു കൊള്ളാമല്ലോ...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അതെ ഒരു മുഖ്യ അറിയിപ്പ് മണിച്ചന്റെ ഷാപ്പിന്ന് രണ്ട്
ഗെറ്റില്‍ തരാമെന്ന് പറഞ്ഞിട്ടുണ്ട് അത് വേണ്ടവര്‍ വരിവരിയായി സ്റ്റേജിന് പിന്നിലുള്ള റൂമിലേക്ക് വരേണ്ടതാണ് ക്യൂ പാലിക്കുക ആക്രാന്തം കാട്ടരുത് വിളമ്പിത്തരാം ഒരു കുപ്പി വേണുജീ അകത്താക്കി അതോടുകൂടി പുള്ളിയുടെ കണ്ണിന്റെ സിലിട്രിക്കിറ്റ് പോയിട്ടുണ്ട്

Visala Manaskan said...

കൃഷ് ജീ... ഒരു ജ്ജാതി പെടയാണല്ലോ??

നാളെ നിങ്ങള്‍ക്ക് സ്കൂളില്ല.. പക്ഷേ ഞങ്ങള്‍ക്കുണ്ട്. അപ്പോള്‍ ശരിട്ടാ. നടക്കട്ടെ നടക്കട്ടെ... ഇരുന്നൂറ് അടിക്കാന്‍ ഞാന്‍ വന്നോളാം ട്ട.. ;)

സുമേഷ് ചന്ദ്രന്‍ said...

എന്തേ നീ കല്ലൂ, ഇനിയും നീ വന്നില്ല
കൃഷ് തുടങ്ങി വച്ചയീ “ഷോ”യില്‍... എന്നൊന്നും ഇനി പാടിയിട്ട് കാര്യമില്ല മക്കളേ...
കോപ്പിലെ ശാന്തയും കല്യാണീം വരുമെന്ന് തോന്നുന്നില്ലെന്നും നാടകം തുടരണമെങ്കില്‍, അംഗലാവണ്യം നിറഞ്ഞ ഗോപാല്‍ മനുവിനെ തന്നെ സ്ത്രീവേഷത്തില്‍ കയറ്റുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന തീരുമാനം നാടക കണ്‍ വീനര്‍ കാപ്പി ലോണ്‍ ഏകകണ്ഠമായി തീരുമാനിയ്ക്കുകയും ടി മേക്ക് അപ് മറ്റീരിയത്സിനുവേണ്ട “ചെസ്റ്റ് ഫിറ്റിംഗ്സ്” വാങുവാന്‍ പോയിരിയ്ക്കുവാണെന്നുള്ള സന്തോഷവാര്‍ത്ത അറിയിച്ചു കൊള്ളുന്നു...

ആയതിനാല്‍ ഇനിയുള്ള ഏതാനും നിമിഷങ്ങള്‍ക്കകം നാടകം തുടരുകയായി...

konchals said...

ഞ്ഞാാനിതാ എത്തിപ്പോയി....

സുമേഷ് ചന്ദ്രന്‍ said...

നായിക മാറിയതിനാല്‍ “പുഴയോരത്തില്‍ പൂന്തോണിയെത്തീലാ..” എന്ന ഒരു പുതിയ ഗാനം കൂടി ഉണ്ടായിരിയ്ക്കുന്നതാണെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു!!!

konchals said...

ഞ്ഞാാനിതാ എത്തിപ്പോയി...

ല്ലാ ക്രിഷമ്മവൊ, ഇതിണ്റ്റെ സ്ക്രിപ്റ്റ്‌ ആരിണ്റ്റെ കയ്യില്ലാ, യ്ക്കു തട്ടെല്‍ കേറാന്‍ ഉള്ളതാ..... .

Gopan (ഗോപന്‍) said...

"പാടാത്ത നീരുവും പാടും
മൂല വെട്ടിയുടെ മണം കേട്ടാല്‍
വെക്കാത്ത വാളും വെക്കും
ലജ്ജാവതി ലാര്‍ജകത്തു പോയാല്‍ "

കൊഞ്ചല്സ്... ഇയാളിവെടായിരുന്നു..
നീരുവും പാമുവും കാപ്പിയും ഷാപ്പില്‍ ഉണ്ട്.
അവിടെ ചെല്ലൂ..

സുമേഷ് ചന്ദ്രന്‍ said...

“ഏഴിമല തേഞ്ചോല.. മാ‍മനുക്ക് മണിമാല...“ വേണോ അതോ, “പുഴയോരത്തില്‍ പൂന്തോണിയെത്തീലാ..” വേണോ എന്ന് നായിക ചോദിക്കുന്നു.. മുന്‍പേ പറഞ്ഞാല്‍ മാത്രമേ സമയം കളയാതെ പറ്റിയ കോസ്റ്റ്യൂം ഇട്ടു വരാന്‍ പറ്റൂ ത്രേ...


(ഓ അതിന് മാത്രം ആ പാട്ടില്‍ ഇത്രേം ഡ്രെസ്സ് ഉണ്ടോ മച്ചാ...??)

konchals said...

എന്നോടു ചോദിക്കാതെ എന്നെ നായികാ സ്ഥാനത്തൂന്നു മാറ്റിയ സുഭാഷ്‌ ചന്ദ്ര, നിന്നെ ഞാന്‍ ചുമ്മാ വിടില്ലാ...

ഞാന്‍ കാനാടി മഠത്തിക്കു വെച്ചു പിടിച്ചൊണ്ടു ഇരിക്കാ,,,,, ഒരു ആറേകാല്‍ റുപ്പീസ്‌ ത്രിപ്രയാര്‍ക്കും ഉഴിഞ്ഞു വെചിട്ടുണ്ടു....

ഇനി പറ. എന്താ തീരുമാനം???

കൃഷ്‌ | krish said...

ആഹാ.. കൊഞ്ചല്‍സ് കല്യാണി എത്തിയോ..

മാന്യമഹാജനങ്ങളേ.. നമ്മുടെ നായിക കല്യാണി മേക്കപ്പ് മുറിയിലെത്തിയിട്ടുണ്ട്. ഉടന്‍ തന്നെ അടുത്ത രംഗം തുടങ്ങുന്നതാണ്.

സ്റ്റേജിന്റെ പുറകില്‍ നില്‍ക്കുന്ന് വായ് നോക്കികള്‍.. ക്ഷമി, മാന്യന്മാര്‍ ദയവായി ഓല പൊക്കി ഗ്രീന്‍ റൂമിലേക്ക് നോക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു.

കല്യാണി, സ്ക്രിപ്ക് ആ കോപ്പിലാനും കൂട്ടരുടെയും കയ്യിലാ.. ലവന്മാര്‍ അത് കളഞ്ഞുവോ അതോ കള്ള് ഷാപ്പില്‍ കൊടുത്ത് കള്ളടിച്ചുവോ എന്തോ..
ഡയലോഗൊക്കെ ഓര്‍മ്മയില്ലേ.. ആ ഗോപന്റെടുത്ത് ചോദിക്ക്യാ.

(പഞ്ചാര മനുവിനുവേണ്ടി ‘ചെസ്റ്റ്ഫിറ്റിംഗ് ‘ വാങ്ങിക്കാന്‍ പോയത് വെറുതെയാവരുത്. ലവനെ വേറെ റോള്‍ കൊടുക്കാം)

മഴത്തുള്ളി said...

ച്ഛെയ്, വേണുജി, അതു മോശമായിപ്പോയ്, മണിച്ചന്റെ ഗെറ്റില്‍ കൊടുത്ത് മാഷിന്റെ സിലിട്രിക്കറ്റ് കളഞ്ഞ മിന്നാമിന്നി ദാ കടന്നു കളയുന്നു. ;)

സുമേഷേ, ഇനി പുതിയ പാട്ടാ,

“കൊഞ്ചിക്കരയല്ലേ വഴിയില്‍ ഷാപ്പില്ലേ
ഒരു പൈന്റടിക്കാന്‍ ഓസീയാറില്ലേ.......”

വേണുമാഷേ, അതൊന്നും സാരമില്ല, പെട്ടെന്ന് വാ. ദേ ആ സ്റ്റേജിന്റെ വലതുവശത്ത് നിന്ന് എച്ചൂസ്മീ എച്ചൂസ്മീ.. കൊച്ചിന്റെ പേരെന്താ എന്നു ചോദിക്കുന്നു, മ്മടെ മനുജി മാഷ്. അങ്ങേരെ പറഞ്ഞ് വിട്ടില്ലേല്‍ ഉള്ള കിളികളെല്ലാം പറന്ന് പോകും ;)

വേണു venu said...

ബ്ലോഗ് കുടീരങ്ങളേ.......
എന്ന ഗാനം ആലപിച്ചതിനു ശേഷം നാടകം പുനരാരംഭിക്കുന്നതാണു്.
വരികള്‍....ആര്‍ക്കും എഴുതാന്‍ സമയം ഉണ്ടു്.
സംഗീതം. നല്‍കാനും.
അതു വരെ.
ആ അര മതിലിനു മുകളിലിരിക്കുന്നവരുടെ ശ്രദ്ധയ്ക്കു്.
നിങ്ങളുടെ പിന്നില്‍ കംപക്കെട്ടിന്‍റെ പണിശാലയാണു്. ബീഡി വലിക്കുന്നെങ്കില്‍ അവ്സാനത്തെ വലി ആയിരിക്കും.

മഴത്തുള്ളി said...

ഒരു 200 മില്ലി അടിക്കട്ടെ ഞാന്‍ :(

സുമേഷ് ചന്ദ്രന്‍ said...

ആരാടാ ഗ്രീന്‍ റൂമില്‍ വെബ് കാം ഫിറ്റ് ചെയ്തത്?? അതുശരി അപ്പൊ എല്ലാം “ലൈവ്” ആക്കാനാ പരിപാടി അല്ലെ??

സുമേഷ് ചന്ദ്രന്‍ said...

ഞാനടിച്ചു!!

മഴത്തുള്ളി said...

ആരാ ബീഡി വലിച്ച് ആ കമ്പക്കെട്ടിലേക്കിടുന്നെ മാഷേ, ഠോ.................200

അല്ല എന്തൊരു സുഖം 200 മില്ലി അടിച്ചപ്പോള്‍ ;)

«Oldest ‹Older   1 – 200 of 381   Newer› Newest»

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.