അന്തേവാസികള്‍

Saturday, December 29, 2007

പിഴച്ചവര്‍


ആദമേ ......

പിഴച്ചു പോയീ നിന്‍ സന്തതികളീ മണ്ണില്‍
ആദിയില്‍ വചനവും,
വചനമോ ദൈവവും
ആദ്യന്തമില്ലാത്തവന്‍ മെച്ചമായ് എല്ലാം
ചമച്ച് ഇഹത്തിന്‍ അധിപനായ്
നിന്നെയും മനുഷ്യനായ്
എന്തിനായി ഭഷിച്ചു നീ ആ പാപത്തിന്‍ കനി
മറന്നു നിന്നെയും തന്‍ വാക്കിനെയും
ഭൂവിലൊരു നാകം പണിയുവാനോ
നിന്നിലെ സത്യത്തിന്‍ നിറവിനോ ?
ലജിതനായി നീ ഒളിപ്പതെന്തേ ?
നിന്നിലെ നഗ്നത നീ അറിയുന്നുവോ ?

ചുടു ചോര ചീന്തി കൊണ്ട് അലറുന്ന കായിനുകള്‍
ചരിത്രത്തിന്‍ കറുത്ത പാടുകള്‍ യുഗങ്ങളായി

നാണ്യത്തിന്‍ വെള്ളിതുലാസിനാല്‍ അളക്കുന്നു നമ്മള്‍
മാനുഷ്യ ബന്ധങ്ങളെ
തമ്മില്‍ അറിയാത്തോര്‍ അലിവില്ലാതോര്‍
എന്തിനോ കുതിക്കുന്നു പിന്നെ കിതക്കുന്നു
എല്ലാം തികഞ്ഞവര്‍ നാം അമീബകള്‍

നമ്മിലെ സ്വര്‍ഗത്തില്‍ ഒളിച്ചിരിപ്പോര്‍

അടിമത്വത്തിന്‍ ചങ്ങല പൊട്ടിച്ചെറീനഞത് നാം മറക്കണം
മരുവില്‍ മന്ന പൊഴിച്ചതും
ആഴി തന്‍ വീഥി ഒരുക്കി നടത്തിയതും മറക്കണം
മൃത്യുവിന്‍ കൊമ്പൊടിച്ചതും മര്‍ത്യരിന്‍ വമ്പു പൊളിച്ചതും
അമ്മ തന്‍ അമ്മിഞ്ഞ പാലിന്‍റെ മാധുര്യവും മറക്കണം ..
പിന്നിട്ട വഴികള്‍ മറക്കണം
ഒടുവില്‍ നിന്നെയും,
നിസ്വനായി, നിസ്ചലനായ് നീ നില്കേണം

കാലത്തിന്‍ രഥം ഉരുളുന്നു മന്ദം

മണ്ണില്‍ ചുവപ്പേകും കബന്ധങ്ങളും
തകര്‍ന്നു നിന്‍ സാമ്രാജ്യങ്ങള്‍, കോട്ടകള്‍ നിന്‍ ഇസ്സങ്ങളും
ചിതലെരിക്കുന്നു നിന്‍ സംസ്കാരങ്ങള്‍
ഭൂഗോളത്തില്‍ ഒരു കോണില്‍ ഒട്ടിയ വയറുമായ് നിന്‍ മക്കള്‍,
പേക്കോലങ്ങള്‍ ,തെരുവിന്‍ ജന്മങ്ങള്‍ , തെരുവിന്‍ ജന്മങ്ങള്‍
യുദ്ധങ്ങള്‍ ഷാമങ്ങള്‍ യുദ്ധത്തിന്‍ പോര്‍ വിളികള്‍

നടുങ്ങുന്നു ഞെട്ടി വിറയ്ക്കുന്നീ ധരണി പോലും
മര്‍ത്യന്‍ ഒരു കൈയില്‍ ഒതുക്കുന്നു ഭൂമിയെ
സൂര്യചന്ദ്രാദി ഗോളങ്ങളെ തന്‍ പക്ഷത്തിലാക്കി
ദൈവമില്ലെന്നു വരുത്തുന്നു മൂഡന്മാര്‍
കുരിശുകള്‍ ഒരുക്കുന്നീ യൂദാസുകള്‍
ചെകുത്താന്മാര്‍ ചിരിക്കുമീ നാട്ടില്‍
ആദമേ.....പിഴച്ചുപോയ് നിന്‍ സന്തതികള്‍

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.